Kerala Plus Two Malayalam Unit 3 Darppanam (Mirror) Textbook Questions and Answers

Solutions for Class 12 Malayalam: Unit 03 Darppanam

Review structured textbook solutions for Class 12 Malayalam Unit 03 Darppanam. Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.

Practice Class 12 Malayalam Solutions: Unit 03 Darppanam

View or download the dedicated Unit 03 Darppanam solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.

2 Mark Questions and Answers

Question 1: ജീവചരിത്രക്കുറിപ്പ് തയാറാക്കുക - അയ്യപ്പപ്പണിക്കർ

Answer:

1930 സെപ്റ്റംബർ 12-ന് കാവാലം കരയിൽ ജനിച്ചു. 1971-ൽ അമേരിക്കയിലെ ഇന്ത്യാനാ സർവകലാശാലയിൽ നിന്ന് എം.എ, പി.എച്ച്.ഡി. ബിരുദങ്ങൾ നേടി. വിവിധ കോളേജുകളിൽ അധ്യാപകനായും കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വകുപ്പ് മേധാവിയായും പ്രവർത്തിച്ചു. കവി, നിരൂപകൻ, ഗവേഷകൻ, വിവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായി. കവിതയ്ക്കും നിരൂപണത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.
ഗംഗാധർ മെഹർ അവാർഡ് (ഒറീസ), കബീർ സമ്മാനം (മധ്യപ്രദേശ്), ആശാൻ പ്രൈസ് (ചെന്നൈ), ഭാരതീയ ഭാഷാ പരിഷത്ത് ഭിൽവാര അവാർഡ് (കൊൽക്കത്ത), സരസ്വതി സമ്മാൻ എന്നിവയാണ് ലഭിച്ച പ്രമുഖ പുരസ്കാരങ്ങൾ. മൃത്യുപൂജ, ഗോത്രായനം, ഗോപികാദണ്ഡകം, കുരുക്ഷേത്രം, കുടുംബപുരാണം, വാഴക്കൊലപാതകം എന്നിവയാണ് പ്രധാന കൃതികൾ.

Exam Tips:

a) ജനനത്തീയതിയും സ്ഥലവും, വിദ്യാഭ്യാസം, ജോലി, പുരസ്കാരങ്ങൾ, പ്രധാന കൃതികൾ എന്ന ക്രമത്തിൽ എഴുതുക.
b) കൃതികളുടെ പേരുകൾ ശരിയായി എഴുതുക.

 

Question 2: 'മോഷണം' എന്ന കവിതയുടെ സവിശേഷത അല്ലാത്തത് ഏത്?
• ആക്ഷേപഹാസ്യം
• സാമൂഹിക വിമർശനം
• പരിഹാസം
• കാൽപനികത

Answer:

കാൽപനികത

Exam Tips:

a) ആക്ഷേപഹാസ്യം, സാമൂഹിക വിമർശനം, പരിഹാസം എന്നിവയാണ് 'മോഷണ'ത്തിന്റെ സവിശേഷതകൾ; ഇവ ഓർത്തുവച്ചാൽ ഒഴിവാക്കേണ്ട ഉത്തരം എളുപ്പത്തിൽ കണ്ടെത്താം.

 

Question 3: ചൊൽക്കാഴ്ച - വ്യാഖ്യാനിക്കുക.

Answer:

'കവിത'യെ അതിന്റെ സത്തയ്ക്കൊത്തവിധം രംഗത്ത് അവതരിപ്പിക്കുന്ന കലാരൂപമാണ് ചൊൽക്കാഴ്ച. തനതു നാടകവേദിയുടേയും തെരുവുനാടകരൂപങ്ങളുടേയും സ്വാധീനം ചൊൽക്കാഴ്ച എന്ന കലാരൂപത്തിനുണ്ടെന്നു പറയാം.
നാടകത്തിന്റെ രീതിയുപയോഗിച്ച് താളാത്മകമായ ചലനങ്ങളോടെ കവിത ചൊല്ലി അവതരിപ്പിക്കുന്നതാണിത്. രംഗവിതാനങ്ങളൊന്നും കൂടാതെതന്നെ അവതരിപ്പിക്കാവുന്നതാണ്.

Exam Tips:

a) 'കവിതയുടെ രംഗാവതരണം' എന്ന അർത്ഥം ആദ്യം പറയുക.
b) നാടകവേദിയുടെയും തെരുവുനാടകത്തിന്റെയും സ്വാധീനം, താളാത്മക ചലനങ്ങൾ, രംഗവിതാനമില്ലാതെയുള്ള അവതരണം എന്നീ മൂന്നു കാര്യങ്ങൾ ഉൾപ്പെടുത്തുക.

 

Question 4: മലയാള കവിതയിൽ ആധുനികതയ്ക്ക് തുടക്കം കുറിച്ചതായി കരുതപ്പെടുന്ന അയ്യപ്പപ്പണിക്കരുടെ രചനയേത്? (പകലുകൾ - രാത്രികൾ, മോഷണം, കുരുക്ഷേത്രം, മുതുപൂജ)

Answer:

കുരുക്ഷേത്രം

Exam Tips:

a) മലയാള കവിതയിലെ ആധുനികതയുടെ തുടക്കമായി 'കുരുക്ഷേത്ര'ത്തെ ഓർമ്മിക്കുക.

 

Question 5: കൂട്ടത്തിൽ പെടാത്തത് ഏത്? (ചെറിയാൻ കെ. ചെറിയാൻ, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, എസ്.കെ. പൊറ്റെക്കാട്)

Answer:

എസ്.കെ. പൊറ്റെക്കാട്

Exam Tips:

a) മറ്റുള്ളവർ ആധുനിക കവികളാണ്; എസ്.കെ. പൊറ്റെക്കാട് പ്രധാനമായും സഞ്ചാരസാഹിത്യകാരനും കഥാകൃത്തുമാണ്.

 

4 Mark Questions and Answers

Question 6: ഒരാൾ മോഷ്ടാവായി മാറുന്നതിന്റെ സാമൂഹിക കാരണങ്ങൾ അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിതയിലുണ്ടോ? പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.

Answer:

ഈ കവിതയിൽ ഒരു സാമൂഹികാവസ്ഥയെത്തന്നെയാണ് കളിയാക്കുന്നത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്. പൊരിച്ചുതിന്നാനാണ് കോഴിയെ മോഷ്ടിച്ചത്. പാലു കുടിക്കാനാണ് പശുവിനെ മോഷ്ടിച്ചത്. ഇങ്ങനെ തന്റെ മോഷണത്തെ ന്യായീകരിക്കുകയാണ് കള്ളൻ; കോഴിയിറച്ചിയും പാലും ആരോഗ്യത്തിന് ആവശ്യമാണ്.
എല്ലാവർക്കും ജീവിക്കാനുള്ള ഈ ഭൂമിയിൽ കുറച്ചു പേർ മാത്രം ആരോഗ്യവും സമ്പത്തും കൈയടക്കുന്നത് നല്ലതല്ല എന്ന ചിന്ത പകരുന്ന ഈ കവിതയിൽ, ദാരിദ്ര്യം കൊണ്ട് മോഷ്ടാക്കളായവരല്ല, വലിയ മോഷണങ്ങൾ നടത്തുന്ന ഉന്നതന്മാരാണ് യഥാർത്ഥ കള്ളന്മാർ എന്ന് സൂചിപ്പിക്കുന്നു.

Exam Tips:

a) മോഷ്ടാവിന്റെ ന്യായങ്ങൾ (തുണി, കോഴി, പശു) ആദ്യം എഴുതുക.
b) ദാരിദ്ര്യമാണ് ചെറിയ മോഷണങ്ങളുടെ കാരണമെന്നും വലിയ കള്ളന്മാർ സമൂഹത്തിൽ രക്ഷപ്പെടുന്നുവെന്നും നിഗമനമായി ചേർക്കുക.

 

6 Mark Questions and Answers

Question 7: അയ്യപ്പപ്പണിക്കരുടെ കാവ്യജീവിതം വിശദീകരിക്കുക.

Answer:

കവിതയിലെ ആധുനികതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കവിയാണ് അയ്യപ്പപ്പണിക്കർ. വിദേശസെമിനാറുകളിൽ മലയാളത്തിന്റെ സംസ്കൃതിയും കവിതയും അവതരിപ്പിച്ചു. മലയാള കവിതയെ ആധുനികമാക്കിയതും ഉത്തരാധുനികതയിലേക്ക് നയിച്ചതും അയ്യപ്പപ്പണിക്കരാണ്.
'നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ, ഗീത ചൊല്ലിക്കേട്ടോരർജ്ജുനനല്ല ഞാൻ' എന്ന അദ്ദേഹത്തിന്റെ കുരുക്ഷേത്രം കവിത മലയാളത്തെ ചങ്ങമ്പുഴയുടെ പ്രണയ കവിതകളിൽ നിന്നും നവീന മാനുഷിക ഭാവങ്ങളിലേക്കും നയിച്ചു.
'കൈക്കുഞ്ഞിനെ വഴിയിലിട്ടു കളഞ്ഞും നടകൊണ്ടൊരു ഗോപിയാനി വിൽക്കും മുലപ്പടമതിൽപ്പറ്റി നിൽക്കുമൊരു ദുഃഖാർദ്ര വിസ്മൃതി വിലാസം' എന്ന് തന്റെ ഒരു കവിതയിൽ എഴുതി.
'വിനയമൊരു നയമാക്കി മേൽമുണ്ടിനറ്റത്തു കസവുചിരി തൂന്നുന്നു വ്യാജപ്രവാചകൻ'
'നാളെയുടെ പാട്ടു ഞാൻ പാടിയില്ലേ തരിക നാണയമതെന്നോതി സ്വാതന്ത്ര്യഗായകൻ'
അയ്യപ്പപ്പണിക്കരുടേത് മലയാളത്തിലെ ഒരു യുഗമായിരുന്നു. കാലത്തിന്റെ കാലുഷ്യം, പൊള്ളത്തരങ്ങൾ എന്നിവ കവിതയിൽ അദ്ദേഹം എഴുതി. കാർട്ടൂൺ കവിതകൾ രചിച്ചു.
ഇംഗ്ലീഷ് സാഹിത്യത്തിൽ കാൽപനികതയ്ക്ക് മാറ്റം ഉണ്ടാക്കിയ ടി.എസ്. എലിയറ്റിന്റെ 'ദ വേസ്റ്റ് ലാൻഡ്' കവിതപോലെയായിരുന്നു അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം' എന്ന കവിത. അത് മലയാള കവിതയെ ജീവിതത്തിന്റെ കാലുഷ്യങ്ങൾ ആവിഷ്കരിക്കുന്ന പുതിയ ട്രെൻഡിലേക്ക് കടത്തിവിട്ടു. നല്ലൊരു വിമർശകനും ആയിരുന്നു. അദ്ദേഹം കോട്ടയം സി.എം.എസ്. കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.
"നിന്റെ ഉദ്യാനത്തിൽ കഴിഞ്ഞവർഷം ഞാൻ കുഴിച്ചിട്ട ശവം പൊട്ടിമുളച്ചോ" എന്നു ചോദിച്ച് 'ദ വേസ്റ്റ്‌ലാൻഡി'ലൂടെ ടി.എസ്. എലിയറ്റ് ഇംഗ്ലീഷ് സാഹിത്യത്തിൽ ചെയ്തത് അയ്യപ്പപ്പണിക്കർ മലയാളത്തിലും ചെയ്തു. 'മോഷണം' കവിത കേരളത്തിൽ ചൊൽക്കാഴ്ചയായി പാടി നടന്നിരുന്നു.
തെരുവു നാടകങ്ങളിൽ അത് പലപ്പോഴും ഉയർന്നിരുന്നു. ചോദ്യോത്തര രീതിയിൽ ഇത് അവതരിപ്പിച്ചിട്ടുണ്ട്.
"വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ, താങ്കൾ കള്ളനെന്നു വിളിച്ചില്ലേ?"
"അവള് കോഴിയെ കട്ടതോ?" "അതോ പൊരിച്ചു തിന്നാനായിരുന്നു" - ഇപ്രകാരം അത് അവതരിപ്പിച്ചിട്ടുണ്ട്. ചോദ്യങ്ങളുള്ള ഈ അവതരണം ആകാശവാണിയിൽ നെടുമുടി വേണു പാട്ടായി പാടിയിട്ടുണ്ട്.
വിക്ടർ യൂഗോയുടെ 'പാവങ്ങൾ' നോവലിൽ ജീൻ വാൽ ജീൻ വർഷങ്ങളോളം തടവിൽ കിടന്നത് റൊട്ടിക്കഷണം മോഷ്ടിച്ചതിനായിരുന്നു. എല്ലാവരും ഒരുപോലെ പിറക്കുന്നു. എല്ലാവർക്കും ഒരേ ഭൂമി, ഒരേ വായു. എന്നിട്ടും കുറച്ചുപേർ സമ്പന്നരാകുന്നു; മറ്റുള്ളവർ ദരിദ്രർ. ദാരിദ്ര്യത്തിന്റെ മോഷണത്തിന് എന്ത് പേരിടണം? വെറുമൊരു മോഷ്ടാവായ ഒരുവനെ കള്ളനെന്നു വിളിക്കുന്നവർ യഥാർത്ഥ മോഷ്ടാക്കളെ എന്തു വിളിക്കും? വളരെ നിഷ്കളങ്കമായ ചോദ്യമാണിത്.
"എന്തെല്ലാം കാര്യങ്ങളിലൂടെ ഞാൻ കടന്നുപോയി. എന്തെല്ലാം കാര്യങ്ങൾ എന്നിലൂടെയും കടന്നുപോയി. ആദർശങ്ങൾക്കായി ജനം മരിക്കുന്നു, കൊല്ലുന്നു. ആദർശങ്ങളെ കമ്പോളത്തിലും കുടത്തിണ്ണയിലും വിറ്റ് കാശാക്കി സുഖമന്വേഷിച്ച് നടക്കുന്നു. ചിലർ വിശ്വാസത്തിന്റെ പേരിൽ മറ്റെല്ലാം നഷ്ടപ്പെട്ട് നിത്യവൈരാഗികളായി മാറുന്നു. എതെങ്കിലും ഒരു ചട്ടക്കൂടിൽ ഒതുക്കാമെന്ന് കരുതി വ്യാമോഹിക്കുന്നു. തീസീസും എതിർ തീസീസും കൈമാറുന്നു. കക്ഷി മാറി കക്ഷി നിറയ്ക്കുന്നു. എല്ലാം എന്റെ ബോധത്തിലും അബോധത്തിലും അനുരണനങ്ങൾ ഉണ്ടാക്കി" എന്ന് അയ്യപ്പപ്പണിക്കർ പറഞ്ഞിട്ടുണ്ട്.
ഇങ്ങനെയൊരു ക്രൂരകാലത്തിന്റെ പൊള്ളത്തരങ്ങളും കാപട്യങ്ങളും കമ്പോളമായ ലോകനീതികളും ആവിഷ്കരിക്കുന്ന കുരുക്ഷേത്രം കവിത ഇന്നും കാണിക്കുന്നുണ്ട്. പഴയകാല വൃത്തങ്ങളുടെ ചട്ടക്കൂടിൽ നിന്നും മാറി മനുഷ്യന്റെ വികാരഭാവങ്ങളെ ഹൃദയതാളത്തിൽ ആവിഷ്കരിക്കുന്ന കവിത രചിക്കാൻ അയ്യപ്പപ്പണിക്കർ പറയുന്നു.
സമകാലിക യാഥാർത്ഥ്യങ്ങളെ സ്വീകരിച്ചു; ഫലിത പരിഹാസങ്ങൾ ഉപയോഗിച്ചു; അധികപദങ്ങൾ മാറ്റി; ഭഗവബിംബങ്ങളെ ഉപയോഗിച്ചു. ഉദാഹരണം നോക്കുക: 'രണ്ടുലോകങ്ങൾ രണ്ടു കാലങ്ങൾ ദുഃഖത്തിന്റെ രണ്ടു ദ്വീപുകൾ രണ്ടു ദീപങ്ങൾ ചിറകറ്റ രണ്ടു പക്ഷികൾ രണ്ടു നിറങ്ങൾ ഇന്നത്തെയീ സന്ധ്യയിലയുടെ ചോരവാർന്നൊലിക്കുന്നു'. ഇത് സാൽവദോർ ദാലിയുടെ ഉരുകിയൊലിക്കുന്ന വാക്കിനെ ഓർമ്മിപ്പിക്കുന്നു. രണ്ടു ലോകങ്ങൾ, രണ്ടു കാലങ്ങൾ, ദുഃഖത്തിന്റെ രണ്ടു ദ്വീപുകൾ, ചിറകറ്റ രണ്ടു പക്ഷികൾ, രണ്ടു നിറങ്ങൾ എന്നിവയുടെ വ്യത്യസ്തതകളാണ് ഈ ലോകത്തിൽ ഉള്ളത്. ഇന്നിന്റെ സന്ധ്യയിൽ ഇവയുടെ ചോരവാർന്നൊലിക്കുന്നു; വിഭജിക്കപ്പെട്ട് തുരുത്തിലാക്കപ്പെട്ട മനുഷ്യരുടെ ദയനീയത അറിയിക്കുന്നു. കവിതയെ ഗദ്യാത്മകതയിലേക്ക് കൊണ്ടുവന്നത് 'കാർട്ടൂൺ' കവിതകളിലും 'മഹാരാജകഥകളിലും' കാണാം.

Exam Tips:

a) ആധുനികതയ്ക്ക് തുടക്കമിട്ടത്, 'കുരുക്ഷേത്രം', ടി.എസ്. എലിയറ്റുമായുള്ള താരതമ്യം, 'മോഷണം', കാർട്ടൂൺ കവിതകൾ എന്നിവ പോയിന്റുകളായി ഉൾപ്പെടുത്തുക.
b) കവിതയിൽ വൃത്തച്ചട്ടക്കൂടിൽ നിന്ന് മാറി ഹൃദയതാളത്തെ ആശ്രയിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാട് എടുത്തുപറയുക.
c) ഉദ്ധരിച്ച വരികൾ ശരിയായി പകർത്തുക.

 

Question 8: "സ്തുതി പാടുക നാം മർത്ത്യനു സ്തുതി പാടുകനാം
തന്നയൽവക്കത്തെരയർ നിറയാപ്പെണ്ണിനു
നിറവയർ നൽകും മർത്ത്യനു സ്തിപാടുകനാം." (അയ്യപ്പപ്പണിക്കർ)
"പശുവിനെ മോഷ്ടിച്ചെങ്കിലതേ എനിക്കു പാലുകുടിയ്ക്കാനായിരുന്നല്ലോ
പശുവിൻ പാലുകുടിയ്ക്കാനായിരുന്നല്ലോ."
"നേരിട്ടുള്ള വിമർശനത്തേക്കാൾ ശക്തമാണ് ആക്ഷേപ ഹാസ്യം."
മേൽത്തന്നിട്ടുള്ള കവിതാഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രസ്താവന വിശകലനം ചെയ്യുക.

Answer:

ഒരു മധുരമുള്ള ചിരി കണ്ടാൽ അതു മതി, അന്നത്തെ ദിവസം ശുഭമാകാൻ. പേശികൾ വലിഞ്ഞുമുറുകുന്ന വേളകളിൽ എല്ലാം മറന്ന് ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ ആയുസ്സ് കൂട്ടാൻ വേറൊന്നും വേണ്ടതില്ല. ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോഴാണ് അത് കൂടുതൽ സന്തോഷകരമാകുന്നത്.
അതേസമയം സമൂഹത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തും പറഞ്ഞും ചിരിക്കുമ്പോൾ അതിൽ ചിന്തിക്കുന്ന ഒരു വിമർശകന്റെ ചിരിയാണ് വരിക. ചിരിക്കുമ്പോൾ ഓരോ വ്യക്തിയും റീച്ചാർജ് ചെയ്യുന്നതുപോലെ, കലാസൃഷ്ടികളിലൂടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ കണ്ട് ചിരിക്കുമ്പോൾ സമൂഹം വീണ്ടും റീച്ചാർജ് ചെയ്യുകയാണ്. ഫലിതോക്തി ഒരു സിദ്ധിയാണ്. അത് കുറിക്കുകൊള്ളുന്നതാകാം; സാന്ദർഭികമാകാം.
ഈ കവിതയിൽ ഒരു സാമൂഹ്യാവസ്ഥയെ കളിയാക്കുന്നു. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളിച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്കരിക്കുന്നു. കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്; പൊരിച്ചുതിന്നാനാണ് കോഴിയെ മോഷ്ടിച്ചത്; പാലുകുടിക്കാനാണ് പശുവിനെ മോഷ്ടിച്ചത് - ഇങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു.
ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്യമുണ്ട്. സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ജീവിക്കാൻ കഷ്ടപ്പെടുന്ന ചെറിയ പാവങ്ങളായ മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യുകയാണ്.
ഈ കവിതകളിൽ ആക്ഷേപഹാസ്യത്തിന്റെ അതിശക്തമായ ആവിഷ്കരണമാണ് അയ്യപ്പപ്പണിക്കർ നടത്തിയിരിക്കുന്നത്. ഈ കവിതാഭാഗങ്ങളിൽ പ്രതിഷേധവും അധികാരവ്യവസ്ഥിതിയോടുള്ള കലഹവുമുണ്ട്. ഗ്രാമീണമായ സ്വാഭാവികതയുടെ സൗന്ദര്യവും കീഴാളന്റെയും അടിച്ചമർത്തപ്പെട്ട സ്ത്രീത്വത്തിന്റെയും ദയനീയതയും ഉണ്ട്.

Exam Tips:

a) ആക്ഷേപഹാസ്യത്തിന്റെ ശക്തി (ചിരിയിലൂടെ ചിന്തിപ്പിക്കൽ) ആദ്യം വ്യക്തമാക്കി, പിന്നീട് കവിതാഭാഗങ്ങളുമായി ബന്ധിപ്പിക്കുക.
b) 'വലിയ കള്ളന്മാർ രക്ഷപ്പെടുന്നു, ചെറിയ പാവങ്ങൾ ശിക്ഷിക്കപ്പെടുന്നു' എന്ന വിമർശനം എടുത്തുപറയുക.

 

Question 9: 'മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീനിങ്ങളെത്താൻ' എന്ന കുമാരനാശാന്റെ പ്രസിദ്ധമായ ഉദ്ബോധനത്തെ 'മോഷണം' എന്ന കവിതയിൽ
'നല്ലതുവല്ലോ മോഷ്ടിച്ചാലുടനേ അവനെ വെറുതെ കള്ളനാക്കും നിങ്ങടെ ചട്ടം
മാറ്റുകമാറ്റുക ചട്ടങ്ങളെയവ മാറ്റും നിങ്ങളെയല്ലെങ്കിൽ'
എന്ന രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു. അയ്യപ്പപ്പണിക്കരുടെ രചനാതന്ത്രം ചർച്ച ചെയ്യുക.

Answer:

ഒരു മധുരമുള്ള ചിരി കണ്ടാൽ അതു മതി, അന്നത്തെ ദിവസം ശുഭമാകാൻ. പേശികൾ വലിഞ്ഞുമുറുകുന്ന വേളകളിൽ എല്ലാം മറന്ന് ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ ആയുസ്സ് കൂട്ടാൻ വേറൊന്നും വേണ്ടതില്ല. ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോഴാണ് അത് കൂടുതൽ സന്തോഷകരമാകുന്നത്.
അതേസമയം സമൂഹത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തും പറഞ്ഞും ചിരിക്കുമ്പോൾ അതിൽ ചിന്തിക്കുന്ന ഒരു വിമർശകന്റെ ചിരിയാണ് വരിക. ചിരിക്കുമ്പോൾ ഓരോ വ്യക്തിയും റീച്ചാർജ് ചെയ്യുന്നതുപോലെ, കലാസൃഷ്ടികളിലൂടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ കണ്ട് ചിരിക്കുമ്പോൾ സമൂഹം വീണ്ടും റീച്ചാർജ് ചെയ്യുകയാണ്. ഫലിതോക്തി ഒരു സിദ്ധിയാണ്. അത് കുറിക്കുകൊള്ളുന്നതാകാം; സാന്ദർഭികമാകാം.
ഈ കവിതയിൽ ഒരു സാമൂഹ്യാവസ്ഥയെ കളിയാക്കുന്നു. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളിച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്കരിക്കുന്നു. കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്; പൊരിച്ചുതിന്നാനാണ് കോഴിയെ മോഷ്ടിച്ചത്; പാലുകുടിക്കാനാണ് പശുവിനെ മോഷ്ടിച്ചത് - ഇങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു.
ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്യമുണ്ട്. സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ജീവിക്കാൻ കഷ്ടപ്പെടുന്ന ചെറിയ പാവങ്ങളായ മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യുകയാണ്. കോഴിയിറച്ചിയും പാലും ആരോഗ്യത്തിന് ആവശ്യമാണ്; ഈ ഭൂമി എല്ലാവർക്കും ജീവിക്കാനുള്ളതാണ്. അതിൽ കുറച്ചുപേർ മാത്രം ആരോഗ്യവും സമ്പത്തും കൈയടക്കുന്നത് അത്ര ശരിയല്ല. ഇതാണ് ഈ കവിത ചിന്തിപ്പിക്കുന്ന ഫലിതം. കള്ളനാക്കി മുദ്രകുത്തപ്പെട്ട ഒട്ടനവധി പേർ ദാരിദ്ര്യംകൊണ്ട് മോഷ്ടിച്ച് പിന്നീട് സമൂഹത്തിന്റെ ഒറ്റപ്പെടലിൽ വലിയ കള്ളന്മാരായിത്തീർന്നിട്ടുണ്ടാവാം.
കുറ്റകൃത്യത്തെ കുറ്റം ചെയ്തയാൾ തന്നെ ന്യായീകരിക്കുന്നതിന്റെ ഹാസ്യാത്മകമായ ആവിഷ്കാരമാണ് 'മോഷണം' എന്ന കവിത. മോഷ്ടാവായ തന്നെ കള്ളനെന്നു വിളിക്കുന്നതിനെയാണയാൾ ചോദ്യം ചെയ്യുന്നത്. ഇതൊരു തെറ്റായ ചോദ്യമായിരിക്കുമ്പോൾ തന്നെ ഇത് ആൾക്കാരെ കുഴക്കുകയാണ്.
"തുണി മോഷ്ടിച്ചത് കാണുന്നവരുടെ നാണം മാറ്റാനായിരുന്നു, കോഴിയെ മോഷ്ടിച്ചത് പൊരിച്ചു തിന്നാനായിരുന്നു, പശുവിനെ മോഷ്ടിച്ചത് പാലുകുടിക്കാനായിരുന്നു, ഇതൊന്നും വൈദ്യൻ പോലും വിലക്കിയില്ല, നല്ലതെന്തെങ്കിലും മോഷ്ടിച്ചാൽ കള്ളനാക്കുകയാണ് നിങ്ങളുടെ ചിട്ട, ആയതിനാൽ പുതിയ ചട്ടം വേണ്ടിയിരിക്കുന്നു" - ഇങ്ങനെയാണ് കള്ളന്റെ ന്യായവാദം.
ശരിയെന്നു തോന്നിക്കുന്ന ന്യായവാദങ്ങൾ നിരത്തി തെറ്റുകളെ ശരിയാക്കി മാറ്റുന്ന തന്ത്രമാണ് ഇവിടെ അയ്യപ്പപ്പണിക്കർ ആക്ഷേപത്തിനു വിധേയമാക്കുന്നത്. ഈ വിമർശനം ശരിതെറ്റുകൾ ഏതെന്നു നിശ്ചയമില്ലാതെ സംശയങ്ങളിൽ കുഴങ്ങിക്കിടക്കുന്ന ജനതയുടെ നേർക്കുള്ളതാണ്. കള്ളന്മാർ എപ്പോഴും രക്ഷപ്പെടുകയും ചൂഷകരും വഞ്ചിതരും അപഹരിക്കപ്പെട്ടവരും എപ്പോഴും തോറ്റുപോവുകയും ചെയ്യുന്നതാണ് ഈ സാമൂഹിക-രാഷ്ട്രീയ പരിസ്ഥിതി. അതുകൊണ്ടുതന്നെ 'മോഷണം' എന്ന കവിത ഒന്നാന്തരം സാമൂഹിക വിമർശനവും സാംസ്കാരിക വിമർശനവും നിർവഹിക്കുന്നു. ഏറ്റവും ലളിതമായിരിക്കുകയും ഒപ്പം ഏറ്റവും ഗഹനമായിരിക്കുകയും ചെയ്യുന്നു എന്നതാണ് 'മോഷണ'ത്തെ വേറിട്ട രചനയാക്കുന്നത്.

Exam Tips:

a) ആശാന്റെ 'ചട്ടങ്ങളെ മാറ്റുവിൻ' എന്ന ആശയവും കവിതയിലെ 'ചട്ടം മാറ്റുക' എന്ന വരിയും തമ്മിൽ ബന്ധിപ്പിക്കുക.
b) ന്യായവാദത്തിലൂടെ തെറ്റിനെ ശരിയാക്കുന്ന തന്ത്രം (ആക്ഷേപഹാസ്യം) രചനാതന്ത്രമായി എടുത്തുപറയുക.
c) ലളിതമായ ഭാഷയും ഗഹനമായ ആശയവും ഒത്തുചേരുന്നതാണ് കവിതയുടെ പ്രത്യേകതയെന്ന് അവസാനിപ്പിക്കുക.

 

Question 10: 'എനിക്ക് ഒരു കുഞ്ഞാടുണ്ടായിരുന്നു.
നല്ല അഴകുള്ള കുഞ്ഞാട്
നല്ല സ്നേഹമുള്ള കുഞ്ഞാട്
വേവിച്ചപ്പോൾ നല്ല രുചി' (എനിക്ക് ഒരു കുഞ്ഞാടുണ്ടായിരുന്നു - അയ്യപ്പപ്പണിക്കർ)
'കോഴിയെ മോഷ്ടിച്ചെങ്കിലതേ, അത് പൊരിച്ചു തിന്നാനായിരുന്നല്ലോ - എനിക്ക് പൊരിച്ചു തിന്നാനായിരുന്നല്ലോ' (മോഷണം - അയ്യപ്പപ്പണിക്കർ)
രണ്ട് കവിതാഭാഗങ്ങളിലും ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത വതരിപ്പിക്കുന്ന ആശയം വിശകലനം ചെയ്യുക.

Answer:

ഒരു മധുരമുള്ള ചിരി കണ്ടാൽ അതു മതി, അന്നത്തെ ദിവസം ശുഭമാകാൻ. പേശികൾ വലിഞ്ഞുമുറുകുന്ന വേളകളിൽ എല്ലാം മറന്ന് ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ ആയുസ്സ് കൂട്ടാൻ വേറൊന്നും വേണ്ടതില്ല. ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോഴാണ് അത് കൂടുതൽ സന്തോഷകരമാകുന്നത്.
അതേസമയം സമൂഹത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തും പറഞ്ഞും ചിരിക്കുമ്പോൾ അതിൽ ചിന്തിക്കുന്ന ഒരു വിമർശകന്റെ ചിരിയാണ് വരിക. ചിരിക്കുമ്പോൾ ഓരോ വ്യക്തിയും റീച്ചാർജ് ചെയ്യുന്നതുപോലെ, കലാസൃഷ്ടികളിലൂടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ കണ്ട് ചിരിക്കുമ്പോൾ സമൂഹം വീണ്ടും റീച്ചാർജ് ചെയ്യുകയാണ്. ഫലിതോക്തി ഒരു സിദ്ധിയാണ്. അത് കുറിക്കുകൊള്ളുന്നതാകാം; സാന്ദർഭികമാകാം.
ഈ കവിതാഭാഗങ്ങളിൽ ഒരു സാമൂഹ്യാവസ്ഥയെ കളിയാക്കുന്നു. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളിച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്കരിക്കുന്നു. ആടിനെ വളർത്തിയത് കൊന്നുതിന്നാനായിരുന്നു.
പൊരിച്ചുതിന്നാനാണ് കോഴിയെ മോഷ്ടിച്ചത്; പാലുകുടിക്കാനാണ് പശുവിനെ മോഷ്ടിച്ചത് - ഇങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു. ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്യമുണ്ട്.
സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ജീവിക്കാൻ കഷ്ടപ്പെടുന്ന ചെറിയ മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യുകയാണ്. അഴകും സ്നേഹവുമുള്ള കുഞ്ഞാടിനെ സ്വാർത്ഥതയ്ക്കായി ഉപയോഗിക്കുന്നു. കോഴിയിറച്ചിയും പാലും ആരോഗ്യത്തിന് ആവശ്യമാണ്; ഈ ഭൂമി എല്ലാവർക്കും ജീവിക്കാനുള്ളതാണ്. അതിൽ കുറച്ചുപേർ മാത്രം ആരോഗ്യവും സമ്പത്തും കൈയടക്കുന്നത് അത്ര ശരിയല്ല എന്ന വലിയ പാഠമാണ് ആക്ഷേപഹാസ്യത്തിലൂന്നി അവതരിപ്പിക്കുന്നത്.

Exam Tips:

a) രണ്ടു കവിതാഭാഗങ്ങളിലും ക്രൂരമായ കാര്യം ലാഘവത്തോടെ പറയുന്ന ഹാസ്യരീതി (കുഞ്ഞാടിനെ കൊന്നുതിന്നൽ, മോഷണത്തിന്റെ ന്യായീകരണം) താരതമ്യം ചെയ്യുക.
b) ഹാസ്യത്തിനു പിന്നിലെ സാമൂഹിക വിമർശനം (സ്വാർത്ഥതയും അസമത്വവും) നിഗമനമായി എഴുതുക.

 

Question 11: ഈ കവിത നാടകീയതയും നർമ്മവും ചോരാതെ ചൊൽക്കാഴ്ചയായി എങ്ങനെ അവതരിപ്പിക്കാം? ആശയരൂപീകരണം നടത്തുക. ചില അവതരണങ്ങൾ കാണുക.

Answer:

ഈ കവിത വളരെ നിഷ്കളങ്കമായൊരു ചോദ്യമാണ്. വെറുമൊരു മോഷ്ടാവായ തന്നെ കള്ളനെന്ന് വിളിച്ച് സമൂഹത്തിന്റെ കാപട്യത്തെ ഇത് തുറന്നുകാണിക്കുന്നു. വെറുമൊരു മോഷ്ടാവായ തന്നെ ഇങ്ങനെ കള്ളനെന്നു വിളിച്ചത് ശരിയാണെങ്കിൽ വലിയ കള്ളന്മാരെ എന്തു വിളിക്കണം എന്നൊരു ചോദ്യം നമ്മുടെ മനസ്സ് ചോദിക്കുന്നുണ്ട്.
ഈ കവിത ചൊൽക്കാഴ്ചയായി അവതരിപ്പിച്ചിരുന്നതാണ്. ചൊൽക്കാഴ്ചയായി മാറ്റുവാൻ ചുരുങ്ങിയത് രണ്ടാളുവേണം; പിന്നെ കൂടിച്ചൊല്ലാൻ ഒരു സംഘവും. ചോദ്യോത്തരരീതിയിൽ ഇതിനെ ചൊൽക്കാഴ്ചയാക്കാം.
ചൊൽക്കാഴ്ച:
ഒന്നാമൻ: വളരെ സത്യമായ ഒരു കാര്യം പറയാം. അതായത് വെറുമൊരു മോഷ്ടാവായ എന്നെ നിങ്ങൾ കള്ളനെന്ന് വിളിച്ചില്ലേ? (ചിരിക്കുന്നു) അല്ല, നിങ്ങളെന്നെ കള്ളനെന്ന് വിളിച്ചില്ലേ? അതായത് അതിലും വലിയ കള്ളന്മാർ ഇവിടെയുണ്ട്.
അപ്പോൾ വെറുമൊരു മോഷ്ടാവായ എന്നെ നിങ്ങള് കള്ളനെന്ന് വിളിച്ചില്ലേ? (ചിരിക്കുന്നു) എന്നെ, ഞാനീ, കൊച്ചുകൊച്ചു സാധനങ്ങൾ മോഷ്ടിക്കുന്ന ആ എന്നെ നിങ്ങൾ കള്ളനെന്ന് വിളിച്ചില്ലേ? വല്യ പെരുങ്കള്ളന്മാരെ നിങ്ങളെന്തു വിളിക്കുമെന്നത് നിഷ്കളങ്കമായൊരു ചോദ്യമാണ്.
രണ്ടാമൻ: (പാട്ട് പാടുന്നു) വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ? കള്ളനെന്നു വിളിച്ചില്ലേ?
ഒന്നാമൻ: (പാട്ട് പാടുന്നു) വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ? (സംഘം ചേരുന്നു) കള്ളനെന്നു വിളിച്ചില്ലേ?
രണ്ടാമൻ: അതേ, താൻ കോഴിയെ മോഷ്ടിച്ചതോ?
ഒന്നാമൻ: കോഴിയെ മോഷ്ടിച്ചതാ. അതോ അതേ, എനിക്ക് (പാട്ടുപാടുന്നു) പൊരിച്ചുതിന്നാനായിരുന്നു (സംഘം ചേരുന്നു) പൊരിച്ചുതിന്നാനായിരുന്നു.
രണ്ടാമൻ: അതിരിക്കട്ടെ, ഈ തുണിയൊക്കെ മോഷ്ടിച്ചത് എന്തിനായിരുന്നു? എന്തിനാ ഇങ്ങനെ? താൻ.
ഒന്നാമൻ: തുണിയോ? ഓ അതോ ആ തുണി മോഷ്ടിച്ചിട്ടുണ്ട്. അതേ. തുണി മോഷ്ടിച്ചാരേ... (കാണുന്നവരുടെ പാട്ട് പാടുന്നു) മാനം കാക്കാനായിരുന്നു (സംഘം ചേരുന്നു) മാനം കാക്കാനായിരുന്നു. തുണി മോഷ്ടിച്ചത് കാണുന്നവരുടെ മാനം കാക്കാനായിരുന്നു.
രണ്ടാമൻ: (പാട്ടുപാടുന്നു) (സംഘവും) ആ, വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ? കള്ളനെന്നു വിളിച്ചില്ലേ?
രണ്ടാമൻ: അപ്പോ, പിന്നെ, പശൂനെ മോഷ്ടിച്ചതോ?
ഒന്നാമൻ: പശു? ഓ പശുവിനെ മോഷ്ടിച്ചത്. അതേ, പശൂനെ മോഷ്ടിച്ചതോ.. (പാടുന്നു) പാലുകുടിക്കാനായിരുന്നു (സംഘം ചേരുന്നു) പാലുകുടിക്കാനായിരുന്നു. പശുവിനെ മോഷ്ടിച്ചെങ്കിലതേ, പാലുകുടിക്കാനായിരുന്നു...
പാലുകുടിക്കാനായിരുന്നു, വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ? കള്ളനെന്നു വിളിച്ചില്ലേ? (ആവർത്തിക്കുന്നു)
നല്ലതു വല്ലതും മോഷ്ടിച്ചാലുടനേ അവനെ - വെറുതെ കള്ളനാക്കും നിങ്ങടെ ചട്ടം (ഈ രണ്ടുവരി ആവർത്തിക്കുന്നു)
മാറ്റുക മാറ്റുക ചട്ടങ്ങളെയവ മാറും നിങ്ങളെയല്ലെങ്കിൽ (ഈ രണ്ടുവരി ആവർത്തിക്കുന്നു)

Exam Tips:

a) ചൊൽക്കാഴ്ചയ്ക്ക് ചുരുങ്ങിയത് രണ്ട് ആളുകളും കൂടിച്ചൊല്ലാൻ ഒരു സംഘവും വേണമെന്ന് എഴുതുക.
b) ചോദ്യോത്തര രീതിയിൽ സംഭാഷണം ഒരുക്കുക; ഓരോ മോഷണത്തിനും (കോഴി, തുണി, പശു) ഒരു ന്യായം പറയുക.
c) ആവർത്തിച്ചുവരുന്ന വരികൾ സംഘം ഒരുമിച്ചു ചൊല്ലുന്നതായി സൂചിപ്പിക്കുക.

 

Question 12: ചിരിക്കു പിന്നിൽ ചിന്തയുണ്ടല്ലോ. ഈ കവിത ഉണർത്തുന്ന ചിന്തകൾ ചർച്ചചെയ്യുക.

Answer:

ഒരു മധുരമുള്ള ചിരി കണ്ടാൽ അതു മതി, അന്നത്തെ ദിവസം ശുഭമാകാൻ. പേശികൾ വലിഞ്ഞുമുറുകുന്ന വേളകളിൽ എല്ലാം മറന്ന് ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ ആയുസ്സ് കൂട്ടാൻ വേറൊന്നും വേണ്ടതില്ല. ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോഴാണ് അത് കൂടുതൽ സന്തോഷകരമാകുന്നത്.
അതേസമയം സമൂഹത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തും പറഞ്ഞും ചിരിക്കുമ്പോൾ അതിൽ ചിന്തിക്കുന്ന ഒരു വിമർശകന്റെ ചിരിയാണ് വരിക. ചിരിക്കുമ്പോൾ ഓരോ വ്യക്തിയും റീച്ചാർജ് ചെയ്യുന്നതുപോലെ, കലാസൃഷ്ടികളിലൂടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ കണ്ട് ചിരിക്കുമ്പോൾ സമൂഹം വീണ്ടും റീച്ചാർജ് ചെയ്യുകയാണ്. ഫലിതോക്തി ഒരു സിദ്ധിയാണ്. അത് കുറിക്കുകൊള്ളുന്നതാകാം; സാന്ദർഭികമാകാം.
ഈ കവിതയിൽ ഒരു സാമൂഹ്യാവസ്ഥയെ കളിയാക്കുന്നു. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളിച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്കരിക്കുന്നു. കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്; പൊരിച്ചുതിന്നാനാണ് കോഴിയെ മോഷ്ടിച്ചത്; പാലുകുടിക്കാനാണ് പശുവിനെ മോഷ്ടിച്ചത് - ഇങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു.
ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്യമുണ്ട്. സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ജീവിക്കാൻ കഷ്ടപ്പെടുന്ന ചെറിയ പാവങ്ങളായ മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യുകയാണ്.
കോഴിയിറച്ചിയും പാലും ആരോഗ്യത്തിന് ആവശ്യമാണ്; ഈ ഭൂമി എല്ലാവർക്കും ജീവിക്കാനുള്ളതാണ്. അതിൽ കുറച്ചുപേർ മാത്രം ആരോഗ്യവും സമ്പത്തും കൈയടക്കുന്നത് അത്ര ശരിയല്ല. ഇതാണ് ഈ കവിത ചിന്തിപ്പിക്കുന്ന ഫലിതം. കള്ളനാക്കി മുദ്രകുത്തപ്പെട്ട ഒട്ടനവധി പേർ ദാരിദ്ര്യംകൊണ്ട് മോഷ്ടിച്ച് പിന്നീട് സമൂഹത്തിന്റെ ഒറ്റപ്പെടലിൽ വലിയ കള്ളന്മാരായിത്തീർന്നിട്ടുണ്ടാവാം. 1975-ൽ ഇന്ത്യയിൽ അടിയന്തിരാവസ്ഥ നിലവിൽ വന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇത് കൊണ്ടുവന്നത്. ഈ ഘട്ടത്തിൽ മാധ്യമങ്ങൾക്കും എഴുത്തുകൾക്കും സെൻസറിങ്ങും നിരീക്ഷണവും ഉണ്ടായിരുന്നു. അതിനാൽ എഴുത്തുകാർ ഈ സന്ദർഭത്തെ മറികടന്നത് വളരെ സൂക്ഷ്മമായുള്ള രചനകളിലൂടെയാണ്. കാർട്ടൂൺ കവിതകളും ചൊൽക്കാഴ്ചകളും ഡയലോഗ് കവിതകളും നാടകകവിതകളും ഇറങ്ങി. ഇതിൽ 1976-ൽ അയ്യപ്പപ്പണിക്കർ രചിച്ചതാണ് 'മോഷണം' എന്ന കവിത. വലിയ മോഷണങ്ങൾ നടത്തുന്ന അധികാരികളെ ഒന്നിരുത്തി ചിന്തിപ്പിക്കാൻ ഇവ ഉപയോഗിച്ചു. 'മോഷണം' എന്ന കവിത കേൾക്കുന്നവർക്കുകൂടി പാടാൻ സ്വാതന്ത്ര്യം നൽകുന്നതാണ്. ഗ്രാമീണതയുമായി ചേരുന്ന നാഗരികമായ കവിതയുടെ, ക്ലാസിക്കലല്ലാത്ത രചന. മോഷ്ടാവ്, കള്ളൻ എന്നീ പദങ്ങളുടെ സാംസ്കാരിക വ്യത്യാസം ഈ കവിത കാണിക്കുന്നു. 'മോഷ്ടാവ്' എന്ന പദം സംസ്കൃതമാണ്; അതിനെ മാന്യവൽക്കരിച്ചതാണ് ഈ സമൂഹം. എന്നാൽ 'കള്ളൻ' എന്ന പദം തനി മലയാളമാണ്. അതിനെ മോഷ്ടാവിനേക്കാൾ മോശപ്പെട്ടതാക്കി മാറ്റിയ സമൂഹത്തെ ഈ കവിതയിൽ കാണാം.
വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ
കള്ളനെന്നു വിളിച്ചില്ലേ
ഈ കവിതയിൽ പ്രതിഷേധമുണ്ട്; അധികാരവ്യവസ്ഥിതിയോടുള്ള കലഹമുണ്ട്. ഗ്രാമീണമായ സ്വാഭാവികതയുടെ സൗന്ദര്യമുണ്ട്; കീഴാളന്റെ ദയനീയതയുണ്ട്. വിദൂഷക നർമ്മം, കാക്കാരശ്ശി നർമ്മം, ചാക്യാർ നർമ്മം, നാട്ടറിവു ഫലിതം എന്നിവയെല്ലാം ഉപയോഗിച്ച കവിയാണ് അയ്യപ്പപ്പണിക്കർ.
കവിത - കള്ളൻ
അച്ഛനേപ്പോലൊരു കള്ളനാണെന്നെനെ
ആദ്യം വിളിച്ചതെന്നമ്മ
അമ്മിഞ്ഞപ്പാലു നുണയുന്ന കുഞ്ഞിനെ
അമ്മ വിളിയ്ക്കുന്നു കള്ളൻ
കൊച്ചു കുസൃതികൾ കാട്ടുമ്പോളെയെന്നെയെൻ
ഏട്ടൻ വിളിച്ചു നീ കള്ളൻ
അച്ഛനോടമ്മിണി ടീച്ചർ പറഞ്ഞു
പഠിക്കാൻ മിടുക്കനീ കള്ളൻ
ഓട്ടത്തിൽ ചാട്ടത്തിൽ ഒന്നാമനാകുമ്പോൾ
കൂട്ടുകാർ വാഴ്സത്തി നീ കള്ളൻ
കാമിനിമാരെ കമന്റടിക്കുന്നേരം
"നാണമില്ലല്ലോട കള്ളാ...."
കല്യാണപ്പെണ്ണിൻ കരം പിടിച്ചു ഞാൻ ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിയതോർത്തവൾ പിന്നെ പറഞ്ഞു നീ കള്ളൻ
അത്താഴമുണ്ടു കഴിഞ്ഞു ഞാനാ-സ്വസ്ഥനായിട്ടുലാത്തുന്ന നേരം
കള്ളച്ചിരിയോടടക്കം പറഞ്ഞവൾ പിള്ളരുറങ്ങീല കള്ളാ
കക്കാതെ, കവരാതെ, കള്ളംപറയാതെ കള്ളനായ് തീർന്നു ഞാൻ പണ്ട്....
കക്കാതെ, കവരാതെ, കള്ളംപറയാതെ കള്ളനായ് തന്നെ വളർന്നു
(വിജയകുമാർ എന്നൊരാളാണിതെഴുതിയതെന്നു തോന്നുന്നു. ജയരാജ് വാര്യരുടെ മിമിക്സ് കാരിക്കേച്ചറിലൂടെയാണിത് പ്രസിദ്ധമായത്.)

Exam Tips:

a) ചിരിയുടെ രണ്ടുതരം (വ്യക്തിപരമായ ചിരി, വിമർശനത്തിന്റെ ചിരി) വേർതിരിച്ച് എഴുതുക.
b) അടിയന്തിരാവസ്ഥക്കാലത്തെ സെൻസറിങ്, 'മോഷ്ടാവ്' - 'കള്ളൻ' എന്നീ പദങ്ങളുടെ സാംസ്കാരിക വ്യത്യാസം എന്നിവ പ്രത്യേകം പരാമർശിക്കുക.
c) വലിയ കള്ളന്മാരും ചെറിയ മോഷ്ടാക്കളും തമ്മിലുള്ള അസമത്വമാണ് കവിതയുടെ കേന്ദ്രചിന്തയെന്ന് ഉപസംഹരിക്കുക.

 

8 Mark Questions and Answers

Question 13: 'ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
ബോറനാമെന്നെ നീ കാക്കുമാറാകണം
കള്ളം പറയുവാൻ ത്രാണിയുണ്ടാകണം
കള്ളപ്പണത്തിനു മാർഗമുണ്ടാകണം'
(ദൈവമേ കൈതൊഴാം - അയ്യപ്പപ്പണിക്കർ)
ഈ വരികളിലും 'മോഷണം' എന്ന കവിതയിലും ആക്ഷേപഹാസ്യത്തിലൂന്നി കവി നടത്തുന്ന സാമൂഹിക വിമർശനം വിശകലനം ചെയ്യുക.

Answer:

ഒരു മധുരമുള്ള ചിരി കണ്ടാൽ അതു മതി, അന്നത്തെ ദിവസം ശുഭമാകാൻ. പേശികൾ വലിഞ്ഞുമുറുകുന്ന വേളകളിൽ എല്ലാം മറന്ന് ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ ആയുസ്സ് കൂട്ടാൻ വേറൊന്നും വേണ്ടതില്ല. ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോഴാണ് അത് കൂടുതൽ സന്തോഷകരമാകുന്നത്.
അതേസമയം സമൂഹത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തും പറഞ്ഞും ചിരിക്കുമ്പോൾ അതിൽ ചിന്തിക്കുന്ന ഒരു വിമർശകന്റെ ചിരിയാണ് വരിക. ചിരിക്കുമ്പോൾ ഓരോ വ്യക്തിയും റീച്ചാർജ് ചെയ്യുന്നതുപോലെ, കലാസൃഷ്ടികളിലൂടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ കണ്ട് ചിരിക്കുമ്പോൾ സമൂഹം വീണ്ടും റീച്ചാർജ് ചെയ്യുകയാണ്. ഫലിതോക്തി ഒരു സിദ്ധിയാണ്. അത് കുറിക്കുകൊള്ളുന്നതാകാം; സാന്ദർഭികമാകാം.
ഈ കവിതയിൽ ഒരു സാമൂഹ്യാവസ്ഥയെ കളിയാക്കുന്നു. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളിച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്കരിക്കുന്നു. കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്; പൊരിച്ചുതിന്നാനാണ് കോഴിയെ മോഷ്ടിച്ചത്; പാലുകുടിക്കാനാണ് പശുവിനെ മോഷ്ടിച്ചത് - ഇങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു.
ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്യമുണ്ട്. സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ജീവിക്കാൻ കഷ്ടപ്പെടുന്ന ചെറിയ പാവങ്ങളായ മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യുകയാണ്. കോഴിയിറച്ചിയും പാലും ആരോഗ്യത്തിന് ആവശ്യമാണ്; ഈ ഭൂമി എല്ലാവർക്കും ജീവിക്കാനുള്ളതാണ്. അതിൽ കുറച്ചുപേർ മാത്രം ആരോഗ്യവും സമ്പത്തും കൈയടക്കുന്നത് അത്ര ശരിയല്ല. ഇതാണ് ഈ കവിത ചിന്തിപ്പിക്കുന്ന ഫലിതം. കള്ളനാക്കി മുദ്രകുത്തപ്പെട്ട ഒട്ടനവധി പേർ ദാരിദ്ര്യംകൊണ്ട് മോഷ്ടിച്ച് പിന്നീട് സമൂഹത്തിന്റെ ഒറ്റപ്പെടലിൽ വലിയ കള്ളന്മാരായിത്തീർന്നിട്ടുണ്ടാവാം. 1975-ൽ ഇന്ത്യയിൽ അടിയന്തിരാവസ്ഥ നിലവിൽ വന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇത് കൊണ്ടുവന്നത്. ഈ ഘട്ടത്തിൽ മാധ്യമങ്ങൾക്കും എഴുത്തുകൾക്കും സെൻസറിങ്ങും നിരീക്ഷണവും ഉണ്ടായിരുന്നു. അതിനാൽ എഴുത്തുകാർ ഈ സന്ദർഭത്തെ മറികടന്നത് വളരെ സൂക്ഷ്മമായുള്ള രചനകളിലൂടെയാണ്. കാർട്ടൂൺ കവിതകളും ചൊൽക്കാഴ്ചകളും ഡയലോഗ് കവിതകളും നാടകകവിതകളും ഇറങ്ങി. ഇതിൽ 1976-ൽ അയ്യപ്പപ്പണിക്കർ രചിച്ചതാണ് 'മോഷണം' എന്ന കവിത. വലിയ മോഷണങ്ങൾ നടത്തുന്ന അധികാരികളെ ഒന്നിരുത്തി ചിന്തിപ്പിക്കാൻ ഇവ ഉപയോഗിച്ചു. 'മോഷണം' എന്ന കവിത കേൾക്കുന്നവർക്കുകൂടി പാടാൻ സ്വാതന്ത്ര്യം നൽകുന്നതാണ്. ഗ്രാമീണതയുമായി ചേരുന്ന നാഗരികമായ കവിതയുടെ, ക്ലാസിക്കലല്ലാത്ത രചന. മോഷ്ടാവ്, കള്ളൻ എന്നീ പദങ്ങളുടെ സാംസ്കാരിക വ്യത്യാസം ഈ കവിത കാണിക്കുന്നു. 'മോഷ്ടാവ്' എന്ന പദം സംസ്കൃതമാണ്; അതിനെ മാന്യവൽക്കരിച്ചതാണ് ഈ സമൂഹം. എന്നാൽ 'കള്ളൻ' എന്ന പദം തനി മലയാളമാണ്. അതിനെ മോഷ്ടാവിനേക്കാൾ മോശപ്പെട്ടതാക്കി മാറ്റിയ സമൂഹത്തെ ഈ കവിതയിൽ കാണാം.
ഈ കവിതയിൽ പ്രതിഷേധമുണ്ട്; അധികാരവ്യവസ്ഥിതിയോടുള്ള കലഹമുണ്ട്. ഗ്രാമീണമായ സ്വാഭാവികതയുടെ സൗന്ദര്യമുണ്ട്; കീഴാളന്റെ ദയനീയതയുണ്ട്. വിദൂഷക നർമ്മം, കാക്കാരശ്ശി നർമ്മം, ചാക്യാർ നർമ്മം, നാട്ടറിവു ഫലിതം എന്നിവയെല്ലാം ഉപയോഗിച്ച കവിയാണ് അയ്യപ്പപ്പണിക്കർ. 'ദൈവമേ കൈതൊഴാം' എന്ന കവിതാഭാഗത്തും അയ്യപ്പപ്പണിക്കർ ഇതിനു സമാനമായ സാമൂഹികവിമർശനം തന്നെയാണ് കാണുന്നത്. ആധുനിക സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള ആക്ഷേപഹാസ്യത്തിലൂന്നിയുള്ള ശക്തമായ വിമർശനംതന്നെയാണ് ആ കവിതയിലും അദ്ദേഹം ആവിഷ്കരിക്കുന്നത്.

Exam Tips:

a) 'മോഷണ'ത്തിലെയും 'ദൈവമേ കൈതൊഴാ'മിലെയും വിമർശനം (കള്ളം, കള്ളപ്പണം, അധികാരവ്യവസ്ഥ) ഒരുമിച്ചു താരതമ്യം ചെയ്യുക.
b) ആക്ഷേപഹാസ്യത്തിന്റെ ശക്തി, അടിയന്തിരാവസ്ഥക്കാല പശ്ചാത്തലം എന്നിവ ഉൾപ്പെടുത്തുക.
c) ഉദ്ധരണികൾ കൃത്യമായി ചേർക്കുക.

 

Summary

Question 14: 'മോഷണം' എന്ന കവിതയുടെ കഥാസംഗ്രഹം (ആശയസംഗ്രഹം) എഴുതുക.

Answer:

കുറ്റകൃത്യത്തെ കുറ്റം ചെയ്തയാൾ തന്നെ ന്യായീകരിക്കുന്നതിന്റെ ഹാസ്യാത്മകമായ ആവിഷ്കാരമാണ് 'മോഷണം' എന്ന കവിത. മോഷ്ടാവായ തന്നെ കള്ളനെന്നു വിളിക്കുന്നതിനെയാണയാൾ ചോദ്യം ചെയ്യുന്നത്. ഇതൊരു തെറ്റായ ചോദ്യമായിരിക്കുമ്പോൾ തന്നെ ഇത് ആൾക്കാരെ കുഴക്കുകയാണ്.
"തുണി മോഷ്ടിച്ചത് കാണുന്നവരുടെ നാണം മാറ്റാനായിരുന്നു, കോഴിയെ മോഷ്ടിച്ചത് പൊരിച്ചു തിന്നാനായിരുന്നു, പശുവിനെ മോഷ്ടിച്ചത് പാലുകുടിക്കാനായിരുന്നു, ഇതൊന്നും വൈദ്യൻ പോലും വിലക്കിയില്ല, നല്ലതെന്തെങ്കിലും മോഷ്ടിച്ചാൽ കള്ളനാക്കുകയാണ് നിങ്ങളുടെ ചട്ടം, ആയതിനാൽ പുതിയ ചട്ടം വേണ്ടിയിരിക്കുന്നു" - ഇങ്ങനെയാണ് കള്ളന്റെ ന്യായവാദം.
ശരിയെന്നു തോന്നിക്കുന്ന ന്യായവാദങ്ങൾ നിരത്തി തെറ്റുകളെ ശരിയാക്കി മാറ്റുന്ന തന്ത്രമാണ് ഇവിടെ അയ്യപ്പപ്പണിക്കർ ആക്ഷേപത്തിനു വിധേയമാക്കുന്നത്. ഈ വിമർശനം ശരിതെറ്റുകൾ ഏതെന്നു നിശ്ചയമില്ലാതെ സംശയങ്ങളിൽ കുഴങ്ങിക്കിടക്കുന്ന ജനതയുടെ നേർക്കുള്ളതാണ്.
കള്ളന്മാർ എപ്പോഴും രക്ഷപ്പെടുകയും ചൂഷകരും വഞ്ചിതരും അപഹരിക്കപ്പെട്ടവരും എപ്പോഴും തോറ്റുപോവുകയും ചെയ്യുന്നതാണ് ഈ സാമൂഹിക-രാഷ്ട്രീയ പരിസ്ഥിതി. അതുകൊണ്ടുതന്നെ 'മോഷണം' എന്ന കവിത ഒന്നാന്തരം സാമൂഹിക വിമർശനവും സാംസ്കാരിക വിമർശനവും നിർവഹിക്കുന്നു. ഏറ്റവും ലളിതമായിരിക്കുകയും ഒപ്പം ഏറ്റവും ഗഹനമായിരിക്കുകയും ചെയ്യുന്നു എന്നതാണ് 'മോഷണ'ത്തെ വേറിട്ട രചനയാക്കുന്നത്.

Exam Tips:

a) മോഷ്ടാവിന്റെ ന്യായവാദം (തുണി, കോഴി, പശു), അതിനു പിന്നിലെ വിമർശനം, അവസാനത്തെ നിഗമനം എന്ന ക്രമത്തിൽ ചുരുക്കി എഴുതുക.

 

Malayalam Class 12 Curriculum Solutions: Unit 03 Darppanam

Textbook Solutions for Class 12 Malayalam Unit 03 Darppanam

Explore reliable textbook solutions for Unit 03 Darppanam tailored for Class 12 learners. Utilizing these complete exercise answers ensures your preparation aligns exactly with official Kerala Board standards for Malayalam.

Mastering Theoretical and Practical Questions

Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 12 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.

Effective Self-Study and Homework Assistance

Frequent review of these structured answers builds strong analytical capabilities and response efficiency. Maximize your academic readiness by combining these textbook solutions with our curated study materials and mock evaluations for Class 12 Malayalam.

FAQs

Where can I find the latest Kerala Plus Two Malayalam Unit 3 Darppanam (Mirror) Textbook Questions and Answers for the 2026-27 session?

The complete and updated Kerala Plus Two Malayalam Unit 3 Darppanam (Mirror) Textbook Questions and Answers is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 12 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus Two Malayalam Unit 3 Darppanam (Mirror) Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 12 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Unit 3 Darppanam (Mirror) Textbook Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus Two Malayalam Unit 3 Darppanam (Mirror) Textbook Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Unit 3 Darppanam (Mirror) Textbook Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 12 as a PDF?

Yes, you can download the entire Kerala Plus Two Malayalam Unit 3 Darppanam (Mirror) Textbook Questions and Answers in printable PDF format for offline study on any device.