Kerala Plus Two Malayalam Textbook Answers Unit 4 Madhyamam (The Media) Questions and Answers

Step-by-Step Textbook Solutions for Class 12 Malayalam Unit 04 Madhyamam (The Media)

Review structured textbook solutions for Class 12 Malayalam Unit 04 Madhyamam (The Media). Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.

Download Unit 04 Madhyamam (The Media) Textbook Solutions PDF

Access the complete solution PDF for Class 12 Malayalam below. Regular practice with these targeted textbook answers builds familiarity with standard question patterns and helps secure higher marks in final school evaluations.

നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു

2 Mark Questions and Answers

Question 1: ഇവിടെ ഒരു ചോദ്യമേ ബാക്കി നിൽക്കുന്നുള്ളൂ - മാധ്യമങ്ങൾ ചെയ്യേണ്ടുന്ന കർത്തവ്യങ്ങൾ അവ ചെയ്യുമോ? - പി. സായ്നാഥ് ഇവിടെ ഊന്നൽ നൽകുന്ന കർത്തവ്യങ്ങളിൽ ഏറ്റവും യോജിച്ചതേത്?
a) കൂടുതൽ വാർത്തകൾ ജനങ്ങളിൽ എത്തിക്കുക.
b) കോർപ്പറേറ്റൈസേഷന്റെ പരിമിതികളെ മറികടക്കുക.
c) മറ്റു മാധ്യമങ്ങൾക്കു മുൻപേ നടക്കുക.
d) സമൂഹത്തിന്റെ ദുർബലതകൾ ചൂണ്ടിക്കാട്ടുക.

Answer:

d) സമൂഹത്തിന്റെ ദുർബലതകൾ ചൂണ്ടിക്കാട്ടുക.

Exam Tips:

a) ശരിയായ ഓപ്ഷന്റെ അക്ഷരവും ഉത്തരവും ചേർത്തെഴുതുക.
b) സായ്നാഥിന്റെ അഭിപ്രായത്തിൽ മാധ്യമങ്ങളുടെ പ്രധാന കർത്തവ്യം അധികാരത്തെയും സമൂഹത്തെയും കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തുക എന്നതാണെന്ന് ഓർക്കുക.

 

6 Mark Questions and Answers

Question 2: സായ്നാഥിന്റെ അഭിപ്രായത്തിന്റെ വെളിച്ചത്തിൽ മാധ്യമങ്ങളുടെ കർത്തവ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക.

Answer:

ഇന്ത്യയിലെ നവപത്രപ്രവർത്തനമേഖലയുടെ പുതുച്ചൈതന്യമാണ് പി. സായ്നാഥ്. പലപ്പോഴും നഗരകേന്ദ്രീകൃതമായിപ്പോകുന്ന മാധ്യമപ്രവർത്തനത്തെ ഗ്രാമീണമേഖലയുടെ ഉന്നമനത്തിനായി വഴിതിരിച്ചുവിട്ട പ്രതിഭയാണ് അദ്ദേഹം. വിശപ്പും ക്ഷാമവുമാണ് ഇന്ത്യൻ ഗ്രാമീണമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്ന് അദ്ദേഹം ലോകത്തിനു മുന്നിൽ തുറന്നുകാട്ടി.

നമ്മൾ പലപ്പോഴും കണ്ണടച്ചുകളയുന്ന സത്യങ്ങളെ അദ്ദേഹം പുറത്തുകൊണ്ടുവന്നു. വളരുന്ന നാഗരികതയും വികസനത്തിന്റെ പേരിൽ നടക്കുന്ന പേക്കൂത്തുകളും മാത്രമല്ല ഭാരതമെന്നും, അതിനു പിന്നിൽ കോടിക്കണക്കിനു പട്ടിണിപ്പാവങ്ങളുടെ കണ്ണീരും വിയർപ്പും കൂടി കട്ടപിടിച്ചുകിടക്കുന്നുണ്ടെന്നും അദ്ദേഹത്തിലൂടെ ലോകം അറിഞ്ഞു.

മാധ്യമപ്രവർത്തനത്തിന്റെ ശക്തിയും സാധ്യതയും തിരിച്ചറിഞ്ഞ മാധ്യമപ്രവർത്തകനായ സായ്നാഥിന്റെ അഭിപ്രായത്തിൽ, മാധ്യമപ്രവർത്തകർക്ക് ഇനിയും ഏറെ ചെയ്തുതീർക്കാനുണ്ട്. അവസരങ്ങളുടെ വലിയൊരു തീരം അവരെ മാടിവിളിക്കുന്നു. ലോകം വളർന്നു; യാഥാസ്ഥിതിക എതിർപ്പുകളുടെ ശക്തി കുറഞ്ഞു.

വെറുതെ സ്കൂപ്പും ഗോസിപ്പും ഫ്ലാഷുകളും തേടിയലയാതെ, സ്വതന്ത്രമായി തങ്ങളുടെ കടമ, തങ്ങളിൽ നിക്ഷിപ്തമായ ചുമതലയായി കണ്ടു നിർവഹിക്കാൻ അവർ തയ്യാറായാൽ മാത്രം മതി. സമൂഹത്തിന്റെ ദുർബലതകൾ തങ്ങളുടേതു കൂടിയാണെന്ന് അവർ തിരിച്ചറിയണം. അതു വിളിച്ചുപറയാനും ചൂണ്ടിക്കാട്ടാനും അവർക്കൊരു വേദി ലഭിച്ചിട്ടുണ്ട്.

അനേകായിരങ്ങളിൽ ചിലർക്കു മാത്രം ലഭിക്കുന്ന അവസരത്തിന്റെ ഒരു കവാടമാണത്; അവർ അതുപയോഗിക്കണം. വളരുന്ന ലോകം വെല്ലുവിളികളുടേതാണ്. ഏതുരംഗത്തും മത്സരത്തിന്റെ വാശിയേറിയ പോരാട്ടമാണു നടക്കുന്നത്. നിലനിൽപ്പ് വലിയൊരു പ്രശ്നമാണ്, ചോദ്യചിഹ്നമാണ്. ആ സമയത്ത് ചിലപ്പോഴൊക്കെ തങ്ങളുടെ പാതകളിൽനിന്ന് വ്യതിചലിച്ചുപോകാതെ നോക്കേണ്ടത് മാധ്യമപ്രവർത്തകരുടെ ധർമ്മമാണ്.

കുത്തകതാൽപര്യങ്ങൾ സംരക്ഷിക്കാൻ കോർപ്പറേറ്റ് മുതലാളിമാർ തങ്ങൾ വിലയ്ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിക്കുന്നത് പതിവുകാഴ്ചയായിരിക്കുന്നു. കൃത്യമായ ഒരു ഐഡിയോളജിയുടെ അഭാവം പലപ്പോഴും പലർക്കും വിനയായി മാറാറുണ്ട്. അതുകൊണ്ടുതന്നെ ഏതു രീതിയിലും 'ലാഭം നേടുക, നിലനിൽക്കുക, മത്സരിച്ചു ജയിക്കുക' എന്ന ദുഃപ്രവണത വർധിച്ചുവരുന്നു. സ്വാഭാവികമായും ജീവിതത്തിന്റെ വസന്തകാലം മുഴുവനും മറ്റുള്ളവരുടെ ചട്ടുകമായി പ്രവർത്തിക്കാനാണ് മിക്കവാറും മാധ്യമപ്രവർത്തകരുടെയും വിധി.

തങ്ങളുടെ കർത്തവ്യങ്ങളുടെ ഭാരത്തെക്കുറിച്ചും നിർവഹിക്കേണ്ട ദൗത്യങ്ങളെക്കുറിച്ചും കണിശമായ ഉൾക്കാഴ്ച മാധ്യമസ്ഥാപനങ്ങൾക്ക് ഉണ്ടായേ തീരൂ. ഭാരതത്തെപ്പോലെ സ്വതന്ത്രമായ ഒരു ജനാധിപത്യരാഷ്ട്രം നൽകുന്ന അളവറ്റ അഭിപ്രായസ്വാതന്ത്ര്യത്തെയും നീതിപൂർവകമായ അന്തരീക്ഷത്തെയും പരമാവധി ഉപയോഗപ്പെടുത്തി, അതിലൂടെ നവസമൂഹസൃഷ്ടിക്കായി പരിശ്രമിക്കാൻ നമ്മുടെ മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും തയ്യാറായാൽ മതി.

കാലം നമ്മോട് ആവശ്യപ്പെടുന്നത് അതാണ്. കഴിവുറ്റ പത്രപ്രവർത്തകരാൽ നമ്മുടെ നാട് സമ്പന്നമാണ്. എങ്കിലും പ്രവർത്തനസ്വാതന്ത്ര്യവും തൊഴിൽസുരക്ഷയും വിശാലമായ അന്തരീക്ഷവും ഒരുക്കിക്കൊടുക്കേണ്ടത് ഭരണകൂടത്തിന്റെയും മാധ്യമസ്ഥാപനങ്ങളുടെയും ഭാരിച്ച ഉത്തരവാദിത്വമാണ്. ജീവിതത്തിൽ ഒരിക്കൽപോലും നീതി അനുഭവിക്കാൻ സാധിക്കാത്ത, പതിനായിരക്കണക്കിനു നിരക്ഷരരുടെ നാടുകൂടിയാണ് നമ്മുടെ രാഷ്ട്രം.

അവരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ, അവഗണിക്കപ്പെടുന്നവരുടെയും പാർശ്വവത്കരിക്കപ്പെടുന്നവരുടെയും നാവായി തീരാൻ നമ്മുടെ മാധ്യമങ്ങൾക്കു കഴിയണം. അപ്പോഴാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വം നടപ്പിൽ വരുത്താൻ സാധിക്കുക. പലപ്പോഴും മാധ്യമപ്രവർത്തനം വരേണ്യലോകത്തിനും സെലിബ്രിറ്റി ജീവിതങ്ങൾക്കുമായി തീറെഴുതിയ മട്ടിലാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്.

തെറ്റിദ്ധാരണകളിൽ അധിഷ്ഠിതമായ, തങ്ങൾക്കു ഹിതകരമായ നുണയെന്ന് പൂർണമായി പറയാൻ കഴിയില്ലെങ്കിൽ പാതിചിവച്ച സത്യങ്ങളുമായി അവർ യാത്ര തുടരുമ്പോൾ, ഇരുട്ടിലാകുന്നത് നിഷ്പക്ഷമതികളും സാധാരണക്കാരും മനുഷ്യസ്നേഹികളുമാണ്. മാധ്യമങ്ങൾ ആദ്യം എടുത്തണിയേണ്ടത് നിഷ്പക്ഷമതിത്വമാണ്. ഒരു മതേതര ജനാധിപത്യലോകത്ത് നിഷ്പക്ഷമതിത്വത്തിന് വലിയ സ്ഥാനമുണ്ട്. അങ്ങനെ തമസ്സിൽ നിന്ന് വെളിച്ചത്തിലേക്ക് ഒരു സമൂഹത്തെ നയിക്കാൻ ആ പരിപൂർണമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇന്നത്തെ മാധ്യമലോകത്തിനു കഴിയണം.

Exam Tips:

a) സായ്നാഥ് ആരാണെന്ന ഒരു ചെറിയ ആമുഖത്തോടെ തുടങ്ങുക (ഗ്രാമീണ ഇന്ത്യയുടെ പ്രശ്നങ്ങൾ വെളിച്ചത്തു കൊണ്ടുവന്ന പത്രപ്രവർത്തകൻ).
b) ഉത്തരം ഖണ്ഡികകളായി തിരിച്ച് എഴുതുക: മാധ്യമങ്ങളുടെ ശക്തി, കോർപ്പറേറ്റ് സ്വാധീനം, ദുർബലരുടെ ശബ്ദമാകൽ, നിഷ്പക്ഷത എന്നിങ്ങനെ.
c) അവസാനം "അധികാരത്തെ ചോദ്യം ചെയ്യലും സമൂഹത്തെ വെളിച്ചത്തിലേക്കു നയിക്കലുമാണ് മാധ്യമധർമം" എന്ന നിഗമനം ചേർക്കുക.

 

8 Mark Questions and Answers

Question 3: "മാധ്യമങ്ങൾ ചെയ്യേണ്ടുന്ന കർത്തവ്യങ്ങൾ അവ ചെയ്യുമോ?" പി. സായ്നാഥിന്റെ ആശങ്കയുടെ പശ്ചാത്തലത്തിൽ വർത്തമാനകാല മാധ്യമങ്ങളെക്കുറിച്ച് ഒരു സെമിനാർ പ്രബന്ധം തയ്യാറാക്കുക. താഴെപ്പറയുന്ന സൂചനകൾ പ്രയോജനപ്പെടുത്തുക.
- നവമാധ്യമങ്ങൾ / സാമൂഹിക മാധ്യമങ്ങൾ
- അച്ചടി - ദൃശ്യ - ശ്രാവ്യ മാധ്യമങ്ങൾ
- മാധ്യമങ്ങളുടെ നൈതികത
- മാധ്യമപ്രവർത്തകരുടെ പ്രതിബദ്ധത

Answer:

സ്വതന്ത്രമായ ഒരിടമാണ് നവമാധ്യമങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ആധുനിക മനുഷ്യന് സംബന്ധിച്ചിടത്തോളം മറയില്ലാത്ത പ്രതികരണങ്ങൾ നടത്താനും പിന്തുണ ലഭിക്കാനും അങ്ങനെ സാമൂഹിക മാറ്റങ്ങൾക്കും ഒരിടം. സൃഷ്ടിപരതയാണ് ആ ഇടം നമ്മോട് ആവശ്യപ്പെടുന്നത്. നിങ്ങളുടെ ആശയങ്ങളെ വളരെ ആത്മവിശ്വാസത്തോടെ, മറ്റാരുടെയും സഹായമില്ലാതെ നമുക്ക് അവിടെ പ്രതിഷ്ഠിക്കാം. നവമാധ്യമം എന്നതിനേക്കാൾ സാമൂഹിക മാധ്യമം എന്നു വിളിക്കുന്നതാകും ഉചിതം.

സാമ്പ്രദായിക രീതികളെ മറികടക്കുന്ന ആവിഷ്കാരരീതിയാണ് ഇത്തരം മാധ്യമങ്ങളിലെ സർഗാത്മകമായ ഇടപെടലുകളുടെ കാതൽ. ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവ ലോകത്തിലെ പ്രബല മാധ്യമങ്ങളായി മാറിക്കഴിഞ്ഞു. സാമ്പ്രദായിക മാധ്യമങ്ങൾക്ക് ഒരു പകരം വെപ്പായി ഈ നവമാധ്യമങ്ങൾ മാറുമോ എന്നൊരു ചോദ്യം പരക്കെ ഉയരുന്നുണ്ട്.

എല്ലാ വാർത്തകളെയും എടുത്ത്, ചേർത്ത്, സംസ്കരിച്ച്, എഡിറ്റ് ചെയ്ത് ഏറെ വൈകി ലഭിക്കുന്ന അവസ്ഥയിൽ നിന്ന്, വാർത്തയുടെ ഉദ്ഭവകേന്ദ്രത്തിൽ നിന്നുതന്നെ തത്സമയം സൈബർ ലോകത്ത് എത്താനുള്ള മാർഗങ്ങൾ നവമാധ്യമങ്ങൾ വാഗ്ദാനം ചെയ്യുന്നു. സൈബർരംഗത്തെ ദൈനംദിന കൂട്ടായ്മകളെ അവഗണിച്ച്, ഇന്നത്തെ ലോകത്തിന് മുന്നോട്ടു പോകാൻ കഴിയില്ല എന്നായിട്ടുണ്ട്. നിരന്തരമായ ഇടപെടലുകൾ കൊണ്ട് സാമൂഹിക ജീവിതത്തിന്റെ വർത്തമാനത്തെ സാരമായി സ്വാധീനിക്കാൻ ഈ നവമാധ്യമങ്ങൾക്കു സാധിച്ചു. സ്വാഭാവികമായും അതിനെ പിന്തുടർന്നു വന്നവരുടെ എണ്ണവും വർധിച്ചു. എഡിറ്റ് ചെയ്യാത്ത, ആരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാത്ത, യാതൊരു ബാധ്യതയുമില്ലാത്ത പ്രതികരണങ്ങളിൽ സത്യസന്ധത ഉണ്ട്.

പ്രതിഫലേച്ഛയോ എന്തെങ്കിലും ഉദ്ദിഷ്ടകാര്യസാധ്യമോ ഇല്ലാതെ നടത്തുന്ന ഈ മാധ്യമപ്രവർത്തനത്തിന് മാറ്റുകൂടും. മലയാളം ഫോണ്ടുകളുടെ കടന്നുവരവ് ഈ രംഗത്തിന് മലയാളിത്തത്തിന്റെ മുഖം നൽകി. സ്വാഭാവികമായും കാണുന്നവരുടെ എണ്ണത്തിൽ വൻവർധനവ് ഉണ്ടായി. ഇ-മലയാളം ഇന്ന് എണ്ണപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. വൈവിധ്യം കൊണ്ടും ഗുണമേന്മകൊണ്ടും ഇ-മലയാളം അവഗണിക്കാൻ കഴിയാത്ത ശക്തിയായി മാറിയിരിക്കുന്നു.

പ്രാദേശിക ഭാഷയിലേക്ക് വെബ്സൈറ്റുകൾ കൂടുമാറ്റുന്നത് ഗുണം ചെയ്യും. വ്യക്തിഗതമായ എഴുത്തിനെ ആ മാറ്റം നവീകരിക്കാം. ഒപ്പം സൈബർ ലോകത്ത് ഒരു വ്യക്തിയുടെ കൂട്ടായ്മ തീർച്ചയായും അയാളുടെ വ്യക്തിത്വത്തിലും ഭാഷയിലും നിർണായകമായ സ്വാധീനങ്ങൾ ചെലുത്തും എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. ഒപ്പം ഇതിനെയൊക്കെ ചൂഷണം ചെയ്യുന്നവരും ദുരുപയോഗം ചെയ്യുന്നവരും കണ്ടേക്കാം. അതൊരു ന്യൂനപക്ഷം മാത്രം. ദൃഷ്യവശങ്ങൾ കണക്കിലെടുക്കുമ്പോൾ അതിനേക്കാൾ എത്രയോ മടങ്ങ് അധികമാണ് ഈ മാധ്യമങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ.

ഏറ്റവും സുതാര്യമായ സമൂഹത്തെ സൃഷ്ടിക്കുന്നതിലും നവീകരിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു നവമാധ്യമങ്ങൾ. ഏറ്റവും വലിയ ഒരു ന്യൂനത, ഈ സൈബർ മാധ്യമങ്ങൾ, നവമാധ്യമങ്ങൾ, മനുഷ്യന്റെ സ്വകാര്യതയെ പരിപൂർണമായും കവർന്നെടുത്തു എന്നതാണ്. ഒളിക്കാനൊരിടമില്ലാതെ ആധുനികാനന്തര മനുഷ്യൻ പായുകയാണ്.

ആരെയും നിരന്തരമായി നിരീക്ഷിക്കാനും ക്യാമറയുടെ മൂന്നാം കണ്ണുകൊണ്ട് ഒപ്പിയെടുക്കാനും പിന്നീട് അത് ലോകം മുഴുവനും പകർത്താനും ഇന്ന് നിഷ്പ്രയാസം സാധിക്കുന്നു. അതിനൊരു മറുവശമുണ്ട്. സമൂഹത്തിൽ നടക്കുന്ന ഉച്ചനീചത്വങ്ങളെയും അനീതികളെയും അഴിമതിയെയും എതിർക്കാൻ ഈ സാധ്യത ഏറ്റവും വലിയ ആയുധമായി തീർന്നിട്ടുണ്ട്. ഒപ്പം സമാനചിന്താഗതിക്കാരുടെ ഒരു വലിയ സംഘം തനിക്കൊപ്പമുണ്ടെന്ന വലിയ ആത്മവിശ്വാസം നേടിത്തരാനും ഈ നവമാധ്യമങ്ങൾക്കു കഴിയുന്നു. വളരുന്ന ഭാഷയുടെ എല്ലാവിധ മേഖലകളിലും നവീനമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ പുതുമാധ്യമങ്ങൾക്കു കഴിയുന്നു. ഇന്ന് സോഷ്യൽ മീഡിയ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുന്നവരാണ് എല്ലാ പ്രമുഖരും.

അത് രാഷ്ട്രീയക്കാർ മാത്രമല്ല; സാമൂഹ്യ, സാംസ്കാരിക, സിനിമ എന്നിങ്ങനെ ഏതുതുറയിൽപ്പെട്ട സെലിബ്രിറ്റി ആണെങ്കിലും, അവർ ഇന്ന് ഈ പൗരശബ്ദത്തിനു കാതോർക്കുന്നു, കണ്ണുകൊടുക്കുന്നു. പണ്ടുകാലത്ത് ഒറ്റപ്പെട്ടുപോയ ഏകസ്വരങ്ങൾ ബഹുസ്വരതയുടെ രൂപം പ്രാപിച്ച് ഈ നവമാധ്യമങ്ങളിലൂടെ രംഗപ്രവേശം നടത്തിയിരിക്കുന്നു. സ്വാഭാവികമായി ഒറ്റപ്പെട്ടുപോയ ശബ്ദങ്ങൾക്ക് രൂപം കിട്ടിയിരിക്കുന്നു; അവയ്ക്ക് ഒരു ശരീരമുണ്ടായിരിക്കുന്നു. ഒറ്റപ്പെട്ട നിലവിളികൾക്ക് കേൾവിക്കാർ ഉണ്ടായിരിക്കുന്നു. പ്രതികരണങ്ങൾക്ക് ഒരു ഏകതാനത കൈവന്നിരിക്കുന്നു. ഏതു സാമൂഹികപ്രശ്നത്തിനും ഒരു ഇടപെടൽ സാധ്യത ഉടലെടുത്തു എന്നതാണ് ഈ മാറ്റത്തിന്റെ സവിശേഷത.

പ്രധാനപ്പെട്ട ഒരു വിമർശനം, "മറഞ്ഞിരുന്ന ഈ രീതിയിലെ പ്രതികരണത്തിനേ മലയാളി മുതിരുന്നുള്ളൂ" എന്നതാണ്. പെട്ടെന്ന് ഒരു മാറ്റം എന്നത് അസാധ്യമാണ്. ഒന്നിലും ഇടപെടാതെ, സ്വന്തം കാഴ്ചയുടെ ഇട്ടവട്ടത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ശരാശരി മലയാളി ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ കൺമുന്നിൽ വന്ന എല്ലാ പ്രശ്നങ്ങളിലേക്കും അഭിപ്രായങ്ങളിലൂടെ തുറന്ന ഇടപെടൽ തന്നെ നടത്തിത്തുടങ്ങിയിരിക്കുന്നു.

ഇതൊരു ശുഭസൂചനയാണ്. പോസിറ്റീവായ സമീപനത്തിൽ രജതരേഖ, മാറ്റത്തിന്റെ സൂചന. പതിയെ പ്രത്യക്ഷമായ ഇടപെടലുകളിലേക്കും മലയാളി സമൂഹത്തിന്റെ പൊതുസ്വഭാവം മാറുമെന്ന ശുഭപ്രതീക്ഷ പുലർത്താം. അതിന്റെ ആദ്യകിരണങ്ങൾ കണ്ടുതുടങ്ങി.

കാസർകോട് ഒരു സ്കൂൾ വിദ്യാർഥിനിയെ പരസ്യമായി ശല്യപ്പെടുത്താൻ വന്ന യുവാവിനെ സഹപാഠികളും വിദ്യാർഥിനികളും കൂടി ചെരിപ്പുകൊണ്ട് അടിക്കുന്ന രംഗം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി പടർന്നിരുന്നു. ഇതൊരു പ്രചോദനത്തിന്റെ അടയാളമാണ്. ഡൽഹിയിൽ ഒരു പെൺകുട്ടി തന്നെ ശല്യപ്പെടുത്താൻ വന്ന യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് ഷൂ കൊണ്ട് അടിച്ചുകൊണ്ടെത്തിക്കുന്ന കാഴ്ച മാസങ്ങൾക്കു മുൻപ് ഇതുപോലെ പ്രചരിച്ചിരുന്നു. ആ അനുഭവത്തിൽ നിന്നുള്ള പ്രചോദനമാണ് ഇത്. ഇത് അനുകൂലമായ പോസിറ്റീവായ പ്രതികരണമാണെങ്കിൽ, വളരെ ബാലിശമെന്ന് ഒറ്റനോട്ടത്തിൽ തന്നെ നമുക്കു തോന്നാവുന്ന ഒരു അനുകരണഭ്രാന്തിന്റെ പിടിയിലാണ് ഇന്നത്തെ യുവത്വം.

'അതു' സെൽഫി തരംഗമാണ്. സെൽഫി ഭ്രമം അതിന്റെ ഉച്ചകോടിയിൽ എത്തിയിരിക്കുന്നു. ഏതൊക്കെ രീതിയിൽ എങ്ങനെയൊക്കെ തന്റെ മുഖം വ്യത്യസ്തമായ നാടുകളിൽ ഒതുക്കാം എന്നു ചിന്തിച്ച് തലപുകയ്ക്കുകയാണ് യുവത്വം. യുവാക്കൾ ഭൂരിഭാഗവും ഈ ഒരു മാനിയയിൽ പെട്ടിരിക്കുകയാണ്. ആബാലവൃദ്ധം ജനങ്ങളിലേക്കും ഇതു പടരുന്നുണ്ട്.

ഒരു സിഗ്നേച്ചർ ടച്ച്. സ്വാർഥതയിലേക്കുള്ള പാലമായി 'സെൽഫി' മാറിയിരിക്കുന്നു. സ്വാഭാവികമായും മാറുന്ന യുവത്വത്തിന്റെ മുഖമായി അതു മാറി. ഒന്നിൽ നിന്ന് ഒന്നിലേക്കെന്നപോലെ അതു പടരുന്നു. അനേകം അപകടങ്ങളിലേക്ക് എടുത്തു ചാടാനുള്ള ഒരു ആത്മഹത്യാവാതിലായി, മുനമ്പായി, സെൽഫി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ചരക്കുതീവണ്ടിക്കു മുകളിൽ നിന്ന് സെൽഫിയെടുത്ത ഒരു കൂട്ടം യുവാക്കളെ റെയിൽവേ പോലീസിന്റെ സമയോചിതമായ ഇടപെടൽ കൂട്ടമരണത്തിൽ നിന്ന് രക്ഷിച്ചത്. ഇതെല്ലാം ഈ നവമാധ്യമത്തിന്റെ ദുഷിച്ച വശങ്ങൾ മാത്രമാണ്.

ബോധവൽക്കരണം കൊണ്ടു മാറ്റാവുന്നതാണ് ഇത്. വ്യത്യസ്തതയ്ക്കുവേണ്ടി മനുഷ്യർ നടത്തുന്ന പേക്കൂത്തുകളാണ് ഇത്തരത്തിലുള്ള സെൽഫിക്കെണികളിലേക്കു നയിക്കുന്നത്. ഈ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്കാർ ആപത്തിന്റെ പേരിൽ, വ്യക്തിപരമായ ഒരു വിപത്തിന്റെ പേരിൽ, ഒരു സാധുപെൺകുട്ടി നേരിട്ട പീഡനത്തിന്റെ പേരിൽ ഒന്നായി മാറി. ഡൽഹിയിലെ 'നിർഭയ' ഭാരതീയ സ്ത്രീത്വത്തിന്റെ പീഡനമുഖമായി മാറി.

ജീവിതത്തിന്റെ നാനാതുറകളിലും പെട്ട ആബാലവൃദ്ധം ജനങ്ങളും ആ ദുഷ്ചെയ്തിക്കെതിരെ അതിശക്തമായ നിലപാടു കൈക്കൊണ്ടു. ഒരൊറ്റ പ്രതിഷേധസ്വരമായി 121 കോടി ജനങ്ങൾ ഒന്നിച്ചു. ഒരു പതിവുരീതിയിലുള്ള ചെറിയൊരു പ്രതിഷേധത്തിനപ്പുറമായി ജനസാഗരങ്ങൾ ഇരമ്പിയതിനു പിന്നിൽ പ്രചോദനമായിത്തീർന്നത് ഈ നവമാധ്യമങ്ങളുടെ കരുത്താണ്. ഒരൊറ്റ സ്വരത്തിൽ നിന്ന് പതിനായിരക്കണക്കിനു കണ്ഠങ്ങളിലേക്ക് അതു പൊടുന്നനെ കാട്ടുതീപോലെ വ്യാപിച്ചു. ആ വ്യാപനത്തിന്റെ ശക്തി നാം കണ്ടറിഞ്ഞതാണ്.

അതുപോലെ അണ്ണാ ഹസാരെ തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു നടത്തിയ അഴിമതിവിരുദ്ധ സമരവും ഇങ്ങനെ സാമൂഹിക നവമാധ്യമങ്ങളുടെ തികഞ്ഞ പങ്കാളിത്തത്തോടെ അരങ്ങേറിയതാണ്. ഈ രീതിയിൽ സമൂഹത്തെ ഒന്നടങ്കം സാധിക്കുന്ന പ്രശ്നങ്ങളിലേക്ക്, ഒരു വലിയ ജനമുന്നേറ്റത്തോടെ പ്രതിഷേധരീതികളിൽ വ്യാപരിക്കുവാൻ നവമാധ്യമങ്ങൾ നടത്തുന്ന പ്രേരണ പ്രകടമാണ്. ഈ അവസ്ഥ പരമ്പരാഗത, സാമ്പ്രദായിക രീതികളിൽ നിന്നു ഗതിമാറി സഞ്ചരിക്കാൻ നമ്മുടെ പഴയ മാധ്യമങ്ങളെയും നിർബന്ധിതരാക്കുന്നു.

തങ്ങളുടെ രീതികൾ കാലഘട്ടത്തിനനുസരിച്ച് നവീകരിക്കേണ്ടതുണ്ടെന്ന വലിയ തിരിച്ചറിവിലേക്ക് അവരും എത്തിച്ചേരുന്നു. ഇതൊരു സാമൂഹിക നവോത്ഥാനം തന്നെയാണ്. ഓരോ കാലത്തും പുതിയ പുതിയ ഉണർവുകളിലേക്ക് സമൂഹം ഉണർന്നുയർന്നിട്ടുണ്ട്, വിവിധ കാലഘട്ടങ്ങളിൽ. ഈ പുതിയ കാലഘട്ടത്തിന്റെ സാമൂഹികമായ ഉണർവിന്റെ ഉദാഹരണം തന്നെയാണ് ഈ നവമാധ്യമങ്ങളുടെ അഭൂതപൂർവമായ വ്യാപനം. ഒരിക്കൽപോലും കാണാതെ ജീവിതത്തിന്റെ പങ്കാളികളെവരെ കണ്ടെത്തുന്ന, സൗഹൃദ സ്നേഹക്കൂട്ടായ്മകളുടെയും സംഗമം കൂടിയാണ് സാമൂഹിക മാധ്യമങ്ങൾ.

ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവാസികളായി കഴിയുന്ന മലയാളികൾക്ക് തങ്ങളുടെ നാടിന്റെ സ്പന്ദനങ്ങളിൽ, ചെറിയ ചെറിയ സംഭവവികാസങ്ങളിൽ പ്രതികരണങ്ങളിലൂടെയെങ്കിലും പങ്കാളികളാകാനുള്ള അവസരം ലഭിക്കുന്നു. പ്രവാസി വോട്ട് എന്ന വലിയ ഒരു ആവശ്യകത സാങ്കേതിക തടസ്സങ്ങളിൽ തട്ടിമുട്ടി നിന്നപ്പോഴും, വലിയ തോതിൽ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി കളം നിറയാനും, വളരെ വേഗം ഒരു തീരുമാനത്തിലെത്താനുള്ള അധിക സമ്മർദമായി മാറാനും നമ്മുടെ പ്രവാസികൾക്ക് വേദിയായതും ഈ നവമാധ്യമങ്ങൾ തന്നെയാണ്. ഒരു ഓപ്പൺ ഫോറത്തിന്റെ, ജനകീയ കൂട്ടായ്മയുടെ ധർമ്മം ഈ സാമൂഹിക മാധ്യമങ്ങൾ നിർവഹിക്കുന്നുണ്ട്. ഒപ്പം തങ്ങളുടെ രീതികൾ അനുകരിക്കാനും, ഈ പുതിയ വഴിയിലൂടെ സഞ്ചരിക്കുന്നതിനും മറ്റു മാധ്യമങ്ങളെ പ്രേരിപ്പിക്കാനും നവമാധ്യമങ്ങൾക്ക് കഴിയുന്നു. അതൊരു വലിയ മാറ്റത്തിന്റെ അടയാളം തന്നെയാണ്.

വലിയൊരു മാറ്റം മലയാളത്തെ സംബന്ധിച്ചുണ്ടായത്, ഭാഷയുടെ ഒരു ഉയിർത്തെഴുന്നേൽപ്പിന് ഈ നവമാധ്യമങ്ങളുടെ കടന്നുവരവ് സഹായിച്ചു എന്നതാണ്. മലയാളത്തിന്റെ ശക്തി, മാതൃഭാഷയുടെ ശക്തി, പ്രതികരണങ്ങളുടെ കരുത്ത് വർധിപ്പിക്കുമെന്ന് യുവജനത തിരിച്ചറിഞ്ഞു. സ്വാഭാവികമായും തങ്ങളുടെ ഇടപെടലുകൾക്ക് മലയാളത്തെ അധികമായി ആശ്രയിക്കാനും ഉപയോഗിക്കാനും തുടങ്ങി. വിസ്മൃതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഭാഷാസ്നേഹം അങ്ങനെ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലേക്കു നീങ്ങി. ലോകത്തെല്ലായിടത്തും ഈ തരത്തിലുള്ള ഒരു ഉണർവുണ്ടായിട്ടുണ്ട്.

ആ തിരിച്ചറിവ് നമ്മുടെ യുവജനതയ്ക്ക് പ്രചോദനമായിത്തീർന്നു. എല്ലാ അർഥത്തിലും ഈ നവമാധ്യമങ്ങളുടെ മുന്നേറ്റം നമ്മുടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിലും ഭാഷയിലും വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കാനും നിലപാടുകൾ അറിയിക്കാനും സാമൂഹിക പ്രശ്നങ്ങളിൽ സജീവമായും ഇടപെടാനും സാധിക്കുന്ന തരത്തിൽ മലയാളിയുടെ സാമൂഹികബോധം വളർന്നിരിക്കുന്നു. അതിന്റെ അനുരണനങ്ങൾ എല്ലാ മേഖലയിലും അലയടിക്കും.

സ്വകാര്യതയുടെ അഭാവം ചിലപ്പോഴൊക്കെ ഒരു നെഗറ്റീവ് വശമായി വരുന്നുണ്ടെങ്കിലും, അനവധി ഗുണങ്ങൾക്കിടയിലെ ചെറിയ അസൗകര്യമായി കണക്കുകൂട്ടിയാൽ മതി. ആശയങ്ങളെ പടർത്താനും രൂപീകരിക്കാനും കാലം ഒരുക്കിവെച്ച ഏറ്റവും സജീവമായ ജനാധിപത്യവേദികൾ കൂടിയാണ് ഈ നവലോക മാധ്യമങ്ങൾ.

Exam Tips:

a) നൽകിയിരിക്കുന്ന നാല് സൂചനകളും (നവമാധ്യമങ്ങൾ, അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ, നൈതികത, പ്രതിബദ്ധത) പ്രബന്ധത്തിൽ വരുന്ന രീതിയിൽ ഖണ്ഡികകൾ ക്രമീകരിക്കുക.
b) നവമാധ്യമങ്ങളുടെ ഗുണവും ദോഷവും (സ്വകാര്യതയുടെ നഷ്ടം, സെൽഫി അപകടങ്ങൾ) ഒരുപോലെ പരാമർശിച്ചാൽ ഉത്തരം സന്തുലിതമാകും.
c) ഒരു ആമുഖവും നിഗമനവും ചേർത്ത് സെമിനാർ പ്രബന്ധത്തിന്റെ രൂപത്തിൽ എഴുതുക; ഉദാഹരണങ്ങൾ (പ്രവാസി വോട്ട്, അഴിമതിവിരുദ്ധ സമരം) ഉത്തരത്തിന് ബലം നൽകും.

 

Madhyamam Summary

Question 4: 'മാധ്യമം' എന്ന യൂണിറ്റിന്റെ പ്രവേശകം (സംഗ്രഹം) എഴുതുക.

Answer:

നമ്മുടെ ജീവിതത്തെ വല്ലാതെ നിയന്ത്രിക്കുന്ന ഒരു ഘടകമായി മാധ്യമങ്ങൾ മാറിയിരിക്കുന്നു. നിയന്ത്രണങ്ങൾക്കും അപ്പുറമായി ഒരു കുത്തൊഴുക്കായി അത് മാറിയിരിക്കുന്നു. ദൃശ്യശ്രാവ്യമേഖലകളിലും അച്ചടിരംഗത്തും നിറഞ്ഞുനിൽക്കുന്ന അതിശക്തമായ സ്വാധീനശക്തിയാണ് അത്.

ഒരു ജനതയുടെ ഇഷ്ടാനിഷ്ടങ്ങളെ നിയന്ത്രിക്കാനും അഭിരുചികളെ ഉണർത്താനും നിർണയിക്കാനുമൊക്കെ അധികാരവും അവകാശവുമുള്ള അനിഷേധ്യമായ സ്ഥാനം മാധ്യമങ്ങൾ കൈയടക്കിവെച്ചിരിക്കുന്നു.

പലപ്പോഴും സമൂഹത്തിലെ ഉച്ചനീചത്വങ്ങളെയും അഴിമതിയെയും മറ്റും പുറത്തേക്കു കൊണ്ടുവരുന്നതിലും സമൂഹശ്രദ്ധ മാറാതെ അതിനെ പിന്തുടരുന്നതിലും മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. എന്നാലും ചിലപ്പോഴൊക്കെ ഒരു അപ്രമാദിത്വസ്ഥാനം തങ്ങൾക്കുണ്ടെന്ന മിഥ്യാധാരണയും മാധ്യമങ്ങൾ വച്ചുപുലർത്താറുണ്ട്. അതിന്റെ ഫലമായുണ്ടാകുന്ന ധാർഷ്ട്യം പൊതുജനങ്ങളുടെ ഇടയിൽ മതിപ്പു കുറയ്ക്കാനും ഇടയാക്കാറുണ്ട്.

നമ്മുടെ നവമാധ്യമങ്ങൾ, ഇന്റർനെറ്റും ഫേസ്ബുക്കും ട്വിറ്ററും ഒക്കെത്തന്നെ, ഈ തരത്തിലുള്ള ഒരോളം സമൂഹത്തിൽ ഉയർത്താൻ പര്യാപ്തമായവയാണ്. പലതരത്തിലും ഈ സാധ്യതകളെ ചൂഷണം ചെയ്യുന്നവരും തെറ്റായ വഴികളിലൂടെ നയിക്കുന്നവരും കാണുമായിരിക്കും.

കള്ളനാണയങ്ങൾ ഇല്ലാത്ത മേഖലകൾ ഏതാണ്? എല്ലായിടത്തും ചില പുഴുക്കുത്തുകൾ കണ്ടേക്കാം. പക്ഷേ അതൊരിക്കലും സാമാന്യവത്കരിക്കപ്പെടുവാൻ ഇടയാകരുത്. ഭൂരിഭാഗം അവസരങ്ങളിലും പ്രതികരിക്കാൻ സാധ്യമായിടത്തൊക്കെ, പ്രതികരിക്കാനുള്ള ഒരു വലിയ ചങ്കുറ്റം ഈ നവമാധ്യമങ്ങൾ മനുഷ്യർക്കും സമൂഹത്തിനും നൽകി. എന്തുകണ്ടാലും പരസ്യമായി പ്രതികരിക്കാൻ മടിയുള്ളവരാണ് മനുഷ്യരിൽ ഭൂരിഭാഗവും. പക്ഷേ ഒരു മറയുടെ പിന്നിൽ നിന്ന് ഗർജ്ജിക്കാൻ അവൻ മിടുക്കനാണ്. പ്രത്യേകിച്ച് മലയാളി.

മലയാളിക്ക് കിട്ടിയ സുവർണാവസരമാണ് ഈ നവമാധ്യമങ്ങൾ. അവനത് ഭംഗിയായി ഉപയോഗിക്കുന്നു. പലപ്പോഴും പ്രതികരണങ്ങൾ അനവസരത്തിലും വേണ്ടാത്തിടത്തും ഉണ്ടാകുന്നു എന്ന പ്രശ്നം മാത്രം. എങ്കിലും പോസിറ്റീവായി കാണുന്ന ഒരു കാര്യം, ആരുടെയും ശ്രദ്ധ പതിയാത്ത, പാർശ്വവത്കരിക്കപ്പെടുന്ന പല പ്രശ്നങ്ങളിലേക്കും കടന്നുചെല്ലാനും നിർഭയമായി പ്രതികരിക്കാനും, ആ ഒരൊറ്റ പ്രതികരണംകൊണ്ടു മാത്രം മാറ്റങ്ങൾ ഉണ്ടാക്കുവാനും കഴിയുക എന്നത് നിസ്സാരമല്ല.

അതുകൊണ്ടുതന്നെ പ്രശംസനീയം തന്നെയാണ് നവമാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ. ഈ യൂണിറ്റിലൂടെ മാധ്യമപഠനത്തെ ഗൗരവപൂർണമായി സമീപിക്കുകയാണ്. സമഗ്രമായ മാധ്യമപഠനത്തിന് സാങ്കേതിക മേഖലകളെപ്പറ്റി മാത്രം അറിഞ്ഞാൽ പോരാ, ആ മാധ്യമങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിലെ സാംസ്കാരിക വിനിമയങ്ങളെക്കൂടി അടുത്തറിയണം. ആ അടിസ്ഥാനത്തിൽ മാത്രമേ പഠനത്തിന് അർഥമുണ്ടാകൂ. ഒപ്പം സാമൂഹിക മാധ്യമങ്ങളുടെ ശക്തിയും ദൗർബല്യങ്ങളും മനസ്സിലാക്കുകയുമാണ് ഈ യൂണിറ്റ് പഠനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ. ഒപ്പം വാർത്താരചന, സർഗാത്മകത തുടങ്ങിയവയും ഈ യൂണിറ്റ് ചർച്ച ചെയ്യുന്നു.

Exam Tips:

a) പ്രവേശകത്തിലെ പ്രധാന ആശയങ്ങൾ ക്രമത്തിൽ എഴുതുക: മാധ്യമങ്ങളുടെ സ്വാധീനം, നല്ല വശങ്ങൾ, ദോഷവശങ്ങൾ, നവമാധ്യമങ്ങളും മലയാളിയും, യൂണിറ്റിന്റെ ലക്ഷ്യങ്ങൾ.
b) യൂണിറ്റ് പഠനത്തിന്റെ ലക്ഷ്യങ്ങളായ മാധ്യമങ്ങളുടെ ശക്തിയും ദൗർബല്യങ്ങളും, വാർത്താരചന, സർഗാത്മകത എന്നിവ അവസാനഭാഗത്ത് എടുത്തുപറയുക.

 

Kerala Board Solutions for Class 12 Malayalam Unit 04 Madhyamam (The Media)

Textbook Solutions for Class 12 Malayalam Unit 04 Madhyamam (The Media)

Access structured Kerala Board textbook solutions for Unit 04 Madhyamam (The Media). Designed in alignment with the latest academic curriculum for Class 12 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Mastering Theoretical and Practical Questions

Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 12 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.

Effective Self-Study and Homework Assistance

These resources act as an effective roadmap for daily homework tasks and independent study. Supplement your review of Unit 04 Madhyamam (The Media) with official sample papers and interactive practice tests available on our platform free of charge.

FAQs

Where can I find the latest Kerala Plus Two Malayalam Textbook Answers Unit 4 Madhyamam (The Media) Questions and Answers for the 2026-27 session?

The complete and updated Kerala Plus Two Malayalam Textbook Answers Unit 4 Madhyamam (The Media) Questions and Answers is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 12 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus Two Malayalam Textbook Answers Unit 4 Madhyamam (The Media) Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 12 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Textbook Answers Unit 4 Madhyamam (The Media) Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus Two Malayalam Textbook Answers Unit 4 Madhyamam (The Media) Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Textbook Answers Unit 4 Madhyamam (The Media) Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 12 as a PDF?

Yes, you can download the entire Kerala Plus Two Malayalam Textbook Answers Unit 4 Madhyamam (The Media) Questions and Answers in printable PDF format for offline study on any device.