Step-by-Step Textbook Solutions for Class 12 Malayalam Unit 01 Eluttakam (The World of Writing)
Explore reliable textbook solutions for Unit 01 Eluttakam (The World of Writing) tailored for Class 12 learners. Utilizing these Malayalam answers ensures thorough preparation and strengthens foundational knowledge before final Kerala Board evaluations.
Download Unit 01 Eluttakam (The World of Writing) Textbook Solutions PDF
Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.
Question 1: പുതിയ ആശയങ്ങളുടെ രൂപീകരണത്തിനും സർഗ്ഗാത്മകമായ കണ്ടെത്തലുകൾക്കും മാതൃഭാഷാപഠനം എങ്ങനെ സഹായിക്കുന്നുവെന്ന് ഈ അഭിപ്രായം മുൻനിർത്തി ചർച്ച ചെയ്യുക.
Answer:
ഒരു വ്യക്തിയെ അവന്റെ ചുറ്റുപാടുകളുമായി കൂട്ടിയിണക്കുന്നത് ഭാഷയാണ്. സംസാരിക്കുന്നവരുടെ എണ്ണത്തിൽ മലയാളത്തിന്റെ പിന്നിൽ വരുന്നവയാണ് ഐസ്ലൻഡിക്കും നോർവീജിയൻ ഭാഷയും. എന്നിട്ടും അവിടങ്ങളിൽ പ്രാഥമിക തലം മുതൽ മെഡിക്കൽ, സാങ്കേതിക തലം വരെയുള്ള എല്ലാ മേഖലകളും ഈ ഭാഷകളിലാണ്. ലോകത്തിലെ മുന്തിയ ജീവിത നിലവാരമുള്ള രാജ്യങ്ങളാണ് ഐസ്ലൻഡും ഫിൻലൻഡും നോർവേയും.
മാതൃഭാഷയിലൂടെയുള്ള പഠനംകൊണ്ട് ആ ജനത പുറകോട്ട് പോയിട്ടില്ല. കുവൈറ്റ് സിറ്റിയിൽ 2015 ജൂൺ 6-ന് മലയാളികൾ മാതൃഭാഷാ പഠനത്തിനായി കലാജാഥകൾ സംഘടിപ്പിച്ചിരുന്നു. മാതൃഭാഷയായ മലയാളം പഠിക്കുന്നതിനായി കുട്ടികളെ ഒരുക്കുവാൻ വേണ്ടിയാണ് കലാകാരന്മാർ ഉൾപ്പെടെ ജാഥയിൽ പങ്കെടുത്തത്. ഇന്ത്യയിൽ ഏറ്റവും വളരുന്ന ഭാഷയാണ് മലയാളം എന്ന് സർവ്വേ പറയുന്നു. മലയാളം മരിക്കുന്നില്ല, നവീകരണത്തിലൂടെ വളരുന്നുവെന്ന് ഭാഷാ റിസർച്ച് ആന്റ് പബ്ലിക്കേഷൻസ് (ബറോഡ) പറയുന്നു. ഈ സർവ്വേയിൽ നിഗമനമായി പറയുന്ന ഒരു വസ്തുതയുണ്ട്: ഇംഗ്ലീഷ് മാധ്യമമായി പഠിപ്പിച്ച ഇന്ത്യയിലെ ഒരു സർവ്വകലാശാല പോലും ലോക റാങ്കിങ്ങിൽ 500-നുള്ളിൽ ഇന്നുവരെ വന്നിട്ടില്ല.
അതേസമയം സ്വന്തം ദേശത്തിന്റെ ഭാഷയിൽ പഠിപ്പിക്കുന്ന വിദേശ രാജ്യങ്ങളിലെ സർവ്വകലാശാലകൾ ലോക റാങ്കിങ്ങിൽ മുന്നിലാണ്. വിദേശിക്ക് അടിമയെ ഉണ്ടാക്കുന്നതാണ് ഇന്ത്യൻ രീതി. എന്നും വിദേശിയുടെ സാങ്കേതിക വിദ്യക്ക് അടിമപ്പെടുന്ന ഒരു ഇന്ത്യക്കാരനെ നിർമ്മിക്കാനേ ഇതിന് കഴിയൂ.
കർണ്ണാടകത്തിലെ ഒന്നാം ക്ലാസ്സ് മുതലുള്ള കന്നഡ ഭാഷ സംസ്ഥാന സർക്കാർ നിർബന്ധമാക്കിയപ്പോൾ അതിനെ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതു സംബന്ധിച്ച് സുപ്രീം കോടതിയുടെ നിഗമനങ്ങൾ ചിന്തിക്കേണ്ടതാണ്. അവ താഴെ പറയുന്നു: ഭാഷയ്ക്കുള്ള പ്രാധാന്യം കുറച്ചു കാണരുത്. മാതൃഭാഷയെ വ്യക്തമായി നിർവ്വചിക്കേണ്ടതുണ്ട്. അത് പാരമ്പര്യത്തിന്റെ ഭാഷയാണോ? ചുറ്റു പാടുള്ള പൊതുസമൂഹത്തിന്റെ ഭാഷയാണോ? പ്രൈമറി തലം മുതൽ മാതൃഭാഷയോ പ്രാദേശിക ഭാഷയോ പഠന മാധ്യമമായി നടപ്പാക്കാൻ സർക്കാരുകൾക്ക് അധികാരമുണ്ടോ? പ്രൈമറി തലം മുതലുള്ള മാതൃഭാഷാ പഠനം കുട്ടികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായതിനാൽ വളരെ ശ്രദ്ധാപൂർവ്വം തീരുമാനിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ഭാവിയിലേക്കുള്ള പഠനത്തിന് അടിസ്ഥാനം പ്രൈമറിയാണ്. കുട്ടികളുടെ ചിന്താശക്തി, ആശയരൂപീകരണം, ഭാവനയും സർഗ്ഗാത്മകതയും വളരുന്നതും അടിസ്ഥാനമിടുന്നതും എല്ലാം പ്രൈമറിയിലാണ്. ഇനി മാതൃഭാഷയെന്നത് കുട്ടിക്ക് എളുപ്പമുള്ള ഭാഷയാണോയെന്നും അറിയണം. പ്രൈമറി തലത്തിലെ മാതൃഭാഷ തിരഞ്ഞെടുക്കാൻ കുട്ടിക്കും രക്ഷിതാക്കൾക്കും അവകാശമുണ്ടോയെന്നും പരിശോധിക്കണം.
ഓരോ ഭാഷയും ആശയവിനിമയോപാധി എന്നതിനപ്പുറത്ത് ഓരോ സംസ്കൃതിയേയും സാഹിത്യത്തേയും സംഗീതത്തേയും വംശത്തേയും സമൂഹത്തേയുമെല്ലാം ഉൾക്കൊള്ളുന്നു. അതിനാൽ സംസ്കാരത്തിന്റേയും മൂല്യ ചിന്തകളുടെയും അടിസ്ഥാനവും മാതൃഭാഷയാണ്. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ മാതൃഭാഷയുടെ പങ്ക് പ്രധാനമാണ്. അമ്മയുടെ ഉദരത്തിൽ കിടക്കുമ്പോൾ കേട്ട ശബ്ദങ്ങൾ അവന്റെ അവളുടെ വൈകാരിക വളർച്ചയ്ക്ക് വഴിയൊരുക്കുന്നു. കുട്ടികളോട് ഏറ്റവും നല്ല ഭാഷയിൽ സംസാരിക്കാൻ ശ്രദ്ധിക്കണമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഏതു കുട്ടിയും തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് മാതൃഭാഷയിലാണ്.
അതിൽ രൂപപ്പെടുന്ന മനസ്സാണ് കുട്ടികളെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത്. ഇതിനാൽ മാതൃഭാഷ അനിവാര്യമായ സമ്പർക്കം ആവശ്യപ്പെടുന്നു. എല്ലാ വികസിത രാജ്യങ്ങളും അവരുടെ എഞ്ചിനീയർമാരേയും ഡോക്ടർമാരേയും മാതൃഭാഷയിലാണ് പഠിപ്പിക്കുന്നത്. ആശയവിനിമയത്തിനായി ഇംഗ്ലീഷും പഠിപ്പിക്കുന്നു. ഈ രീതിയിൽ മാതൃഭാഷയിൽ വിദ്യാഭ്യാസവും ആശയവിനിമയം ഇംഗ്ലീഷുമായി അഭ്യസിച്ചാൽ ഇന്ത്യ രക്ഷപ്പെടും.
കുട്ടിക്കാലത്താണ് ചിന്താശേഷിയും ആശയരൂപീകരണവും സർഗ്ഗാത്മക കണ്ടെത്തലുകളും രൂപീകൃതമാകുന്നത്. അതിനാൽ മാതൃഭാഷാ പഠനം ഈ സന്ദർഭത്തിൽ വളരെ മുഖ്യമാണ്. ഒന്നിൽ പഠിക്കുന്ന കുട്ടിയെ coconut എന്ന് പഠിപ്പിച്ച് അത് തേങ്ങയാണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുമ്പോൾ കുട്ടിക്ക് നഷ്ടമാകുന്നത് തേങ്ങയെന്ന വാക്കിന്റെ അർത്ഥ, സാംസ്കാരിക പരിസരങ്ങളാണ്. 2004-ൽ തിരുവനന്തപുരത്തുവച്ച് കേരള സർക്കാർ വിളിച്ചുചേർത്ത പ്രവാസി യോഗത്തിൽ രൂപീകരിച്ചതാണ് മലയാളം മിഷൻ.
മറുനാടൻ മലയാളിക്ക് മലയാളം പഠിക്കാനായി ഇന്ത്യയുടെ പ്രാദേശിക ഭാഷയുടെ ചരിത്രത്തിൽ ആദ്യമായി മലയാളം മുന്നോട്ടു വന്നു. ലോകമൊട്ടുക്ക് മലയാളം ക്ലാസ്സുകൾ ഉണ്ടായി. ആദ്യ പരീക്ഷ 2007-ൽ നടന്നു. 97 ശതമാനവും വിജയിച്ചു. അങ്ങനെ കുട്ടിക്കാലത്ത് കൈമോശം വന്നവർക്കായി മലയാളം മിഷൻ ഒരു മഹാപ്രസ്ഥാനമായി അറിയപ്പെട്ടു.
അക്ഷരാഭ്യാസത്തിൽ നിന്നും ആശയഗ്രഹണത്തിലേക്കുള്ള വളർച്ചയാണ് ഏതു ഭാഷയും പഠിപ്പിക്കുമ്പോൾ പാലിക്കാറുള്ളത്; ആശയ സ്വീകരണത്തിനുശേഷം അക്ഷരാഭ്യാസവും മലയാളം ക്ലാസ്സുകളിൽ പരീക്ഷിച്ചിട്ടുണ്ട്. ഈ രീതിയിൽ സങ്കൽപ്പിക്കുന്നത് കുട്ടികൾ അവരുടേതായ രീതിയിൽ അറിവുള്ളവരാണ് എന്നത്രെ. അതിനാൽ അവർ ആദ്യം ജ്ഞാനം നിർമ്മിക്കുകയാണ്. ചുറ്റിനും ലഭിച്ചവകൊണ്ട് അവർ ജ്ഞാനം നിർമ്മിക്കുന്നു. ആയത് അക്ഷരങ്ങളിലൂടെ പ്രകടിപ്പിക്കുകയാണ്. മലയാളം മീഡിയത്തിൽ പഠിച്ചാൽ ഭാവി നഷ്ടമാകുമെന്ന ഭയം മലയാളിക്കുണ്ട്. എന്നാൽ വികസിത രാജ്യങ്ങളിലെ മാതൃഭാഷാ പ്രാധാന്യം അറിഞ്ഞവർക്ക് ഈ ഭയം ഉണ്ടാകില്ല.
ഗൂഗി വാ തിയോംഗോയുടെ 'ഡീ കോളനൈസിങ് ദ മൈൻഡ്' എന്ന വിഖ്യാതമായ കൃതിയിൽ കെനിയയിലെ കിക്കുയു ഭാഷയിലെഴുതിയ രചനകളിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ, ഭാഷയുടെ സാംസ്കാരിക, പ്രാദേശിക സമ്പർക്കം ഒരു വ്യക്തിയെയും ദേശത്തെയും നട്ടെല്ല് നിവർത്തി തലയുയർത്തിപ്പിടിച്ച് ജീവിതം നേടുവാൻ പഠിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്നു.
മാതൃഭാഷയിലെ വാക്കിന്റെ കൂടെരിയുന്നത് വാക്കി നോടൊപ്പം സംസ്കൃതിയും നശിക്കുന്നതിന് ഇടയാക്കുന്നു. കേരളത്തിലും ലക്ഷദ്വീപിലും മാഹിയിലും സംസാരിക്കുന്ന മലയാളം ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ ഭാഷയാണ്.
മാത്രമല്ല വിദേശ മലയാളികളും അവരുടെ സമ്പർക്കങ്ങളിൽ മലയാളവും മലയാള സിനിമയും മലയാള ഗാനങ്ങളും പുസ്തകങ്ങളും വിനിമയം ചെയ്യുന്നു. കൊളോണിയൽ ഭരണകാലത്ത് 1945-ൽ തിരുവിതാംകൂർ രാജഭരണം രൂപീകരിച്ച എഡ്യൂക്കേഷൻ റീഓർഗ്ഗനൈസേഷൻ കമ്മിറ്റിയുടെ (ഇ.ആർ.ഒ.സി.) ശുപാർശയുടെ അടിസ്ഥാനത്തിൽ എല്ലാ സ്കൂളുകളിലും മാതൃഭാഷയിലൂടെയാവണം വിദ്യാഭ്യാസം എന്ന് നടപ്പിലാക്കി.
ഈ കമ്മിറ്റിയുടെ അധ്യക്ഷൻ സ്റ്റാഗ്രാം എന്ന സായിപ്പായിരുന്നു എന്നത് വിരോധാഭാസമാണ്. സ്വതബോധം വളരുന്ന കാലമാണ് കുട്ടിക്കാലം. അവിടെ മാതൃഭാഷയിൽ പഠിപ്പിക്കുമ്പോൾ ശാസ്ത്രവും സംസ്കാരവും കുട്ടി നേടുന്നു. വിമാനത്തെക്കുറിച്ച് അതിന്റെ ഉയർച്ചയും താഴ്ചയേയും കുറിച്ച് സംശയം ചോദിക്കുന്ന കുട്ടിക്ക് വിമാനത്തിന്റെ ചിറകും കാറ്റിന്റെ ശക്തിയും വേഗവും എല്ലാ മലയാളത്തിൽ പറഞ്ഞു കൊടുക്കുമ്പോൾ അവന്റെ മനസ്സിൽ വിമാനത്തിന്റെ ആശയം രൂപപ്പെടുന്നു.
കൊടുമുടി പോലെ നിൽക്കുന്ന മേഘങ്ങൾക്കിടയിലൂടെ ഒരു പക്ഷിയെപ്പോലെ പറക്കുന്ന വിമാനം അവൻ സങ്കൽപ്പിക്കുന്നു. ഇത് ഇംഗ്ലീഷിൽ കുട്ടി ചോദിച്ചാലും പറയുന്നവ ഇംഗ്ലീഷിലായാലും ഒരു മലയാളി കുട്ടിക്കിത് മനസ്സിൽ ഭാവനയായി വരില്ല. ഇംഗ്ലീഷ് മീഡിയത്തിലേയും മലയാളം മീഡിയത്തിലേയും കുട്ടികൾക്കിത് ഒരേ അവസ്ഥയാണ്. 2004 ജൂൺ 5-ന് സുപ്രീം കോടതി വിധി ശ്രദ്ധിക്കേണ്ടതാണ്. ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്കൂളുകളിൽ പോലും സംസ്ഥാനത്തിലെ ഭാഷ നിർബന്ധമാക്കുന്നത് ന്യൂനപക്ഷാവകാശങ്ങൾക്കു വിരുദ്ധമല്ല; മാത്രമല്ല ദേശീയോദ്ഗ്രഥനത്തിന് ആവശ്യമാണ്.
മാതാപിതാക്കളിൽ നിന്നും സ്നേഹവും ആർദ്രതയും സംസ്കാരവും ലഭിക്കുന്നത് മാതൃഭാഷയിലാണ്. ഈ അറിവുകളിലാണ് കുട്ടികളിൽ സമൂഹത്തെ തിരിച്ചറിയാനും പ്രതികരിക്കാനും ഉൾക്കൊള്ളുവാനുള്ള മനസ്സ് വളരുന്നത്. കുട്ടിയുടെ മനസ്സിൽ അറിവിനെ സംബന്ധിച്ച സംശയങ്ങളും അന്വേഷണങ്ങളും വളരണമെങ്കിൽ അറിവിന്റെ പരിസരങ്ങളുടെ മാതൃഭാഷ അവബോധത്തിലൂടെ വരണം.
അപ്പോഴാണ് അവർക്ക് ശാസ്ത്രീയതയും സർഗ്ഗാത്മകതയും വളരുന്നത്. "സ്വന്തം ഭാഷ നഷ്ടമായാൽ അവന് സ്വയം നഷ്ടമാകുന്നു. ഒരു രാഷ്ട്രത്തിനും സംസ്കാരത്തിനും അതിന്റെ ഓർമ്മ നഷ്ടമാകുന്നു" എന്ന് യുനെസ്കോയുടെ ഗുഡ് വിൽ അംബാസിഡറായിരുന്ന വിഗ്ബിൻ സിങ്ങ് പറഞ്ഞു. നെഹ്റു 'ഇന്ത്യയെ കണ്ടെത്തലിൽ' പറഞ്ഞു: രണ്ടു ഇംഗ്ലീഷുകാർ ഇന്ത്യയിൽ വന്നിട്ടുണ്ട്. ഒന്ന് കൊള്ളയടിച്ച കറുത്ത ഇംഗ്ലണ്ടും മിൽട്ടനെയും ഷേക്സ്പിയറെയും കൊണ്ടുവന്ന മറ്റൊരു ഇംഗ്ലണ്ടും. രണ്ടാമത്തേതിനെ സ്വീകരിക്കാമെന്ന് നെഹ്റു പറഞ്ഞു.
സൈബർ ലോകത്ത് ആത്മാവ് നഷ്ടപ്പെട്ട ഒരു മലയാളി സമൂഹം ഇവിടെ വളരുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ട്. മലയാളത്തെ വികലമാക്കുന്ന സർക്കാർ ഉത്തരവുകൾ, കോടതിക്കുറിപ്പുകൾ എന്നിവയും മലയാളത്തിന്റെ അന്തസ്സ് കളയുന്നു.
കാര്യം മനസ്സിലാക്കുന്നതിനായുള്ള മലയാളത്തിലേക്ക് നമ്മുടെ സമൂഹം വരേണ്ടിയിരിക്കുന്നു. 'അമ്പത്താറക്ഷരമല്ല അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം; അമ്മ എന്ന ഒറ്റയക്ഷരമാണ്, മണ്ണ് എന്ന ഒറ്റയക്ഷരമാണെന്റെ മലയാളം.' കുട്ടിക്ക് സംസാരിക്കാൻ എളുപ്പമാണ് മാതൃഭാഷ. അതുതന്നെയാണ് മാതൃഭാഷയിലുള്ള പഠനത്തിന്റെ വലിയ ഗുണവും.
അറിവും കുട്ടിയും കൂടി പാരസ്പര്യത്തിൽ സമ്പർക്കം വരുമ്പോൾ കുട്ടിയുടെ മനസ്സ് വിശാലമാകുന്നു. അതിൽ പഠനാനുഭവം നിറയുന്നു. കണ്ടും അന്വേഷിച്ചും വളരുന്നതാണ് ജ്ഞാനം. കാണൽ, കേൾവി, പറയൽ എന്നിവ ചേർന്നാലേ അറിവ് ഉറയ്ക്കൂ. ഇതിന് കുട്ടികൾക്ക് ഏറ്റവും അടുത്തു നിൽക്കുന്ന ഭാഷതന്നെ വേണം. അതവരുടെ മാതൃഭാഷ തന്നെയാണ്. സ്വന്തമായി ആശയ രൂപീകരണവും സർഗ്ഗാത്മകതയും വളരണമെങ്കിൽ അവർക്കറിയുന്ന മാതൃഭാഷ വേണം.
സാക്ഷരതയിലും പൊതുവിദ്യാഭ്യാസത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം ലഭ്യമാകാത്തിന് കാരണമെന്ത്? ഇവിടത്തെ പഠനം വിദേശഭാഷയുടെ പഠനമാണ്. നമുക്കറിയാത്ത സാംസ്കാരിക ചിഹ്നങ്ങളെയും പൊരുളുകളേയും വഹിക്കുന്ന ഇംഗ്ലീഷിലൂടെ പഠിക്കുമ്പോൾ ഇംഗ്ലീഷിന്റെ തന്നെ കൊണ്ടുപോലുള്ള ഉപരിപ്ലവതയാണ് ലഭിക്കുന്നത്.
ചൈന, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സ്വീകരിക്കുന്ന രീതി നമുക്ക് സ്വാഗതാർഹമാണ്. പെട്രോൾ എഞ്ചിന് പകരം ശിലാതലയന്ത്രം എന്ന് പറയേണ്ടതില്ല. പെട്രോൾ എഞ്ചിൻ എന്നുതന്നെ എഴുതാം. അതിനാൽ കുട്ടിക്ക് മാതൃഭാഷയിലുള്ള പഠനമേ വളരുവാൻ സഹായിക്കുകയുള്ളൂ. ഒരു ഡോക്ടറായിക്കഴിഞ്ഞാൽ അയാൾ ഇംഗ്ലീഷിൽ പഠിച്ചോ ഫ്രഞ്ചിൽ പഠിച്ചോ എന്ന് നോക്കില്ല. പകരം ആ ഡോക്ടർക്ക് ഹൃദയ ശസ്ത്രക്രിയയിൽ സ്കില്ലുണ്ടോ എന്നാണ് നോക്കുന്നത്. ഇതായിരിക്കട്ടെ മലയാളിയുടെ ചിന്ത. അവന്റെ തലമുറകൾക്കായുള്ള കരുതലുകൾ ഇതായിരിക്കട്ടെ.
ഈ ചോദ്യത്തിന്റെ ഭാഗമായി കൊടുത്തിരിക്കുന്ന ഇ.സി.ജി. സുദർശന്റെ അഭിപ്രായം 2002-ൽ ഭാഷാപോഷിണിയിൽ എഴുതിയ ലേഖനത്തിൽ വന്നതാണ്. മലയാളം മുൻഷിയെക്കുറിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണമാണിവിടെ കാണുന്നത്. കുട്ടികൾക്ക് ഇണങ്ങുന്ന അധ്യാപകരെയാണ് ഇവിടെ കാണുന്നത്. സ്വന്തം ദേശത്തിന്റെ സംസ്കാരം പ്രകടിപ്പിക്കുന്ന മലയാളം അധ്യാപകരെയാണ് ഇവിടെ കാണിക്കുന്നത്. കുട്ടികളുടെ മനസ്സിൽ ഇടം കൊടുക്കാത്തവരിൽ നിന്നും ഇവർ വ്യത്യസ്തരായിരിക്കുമെന്നത് ഒരു സത്യമാണ്. ലളിതമായ വേഷമിട്ട്, വീടിന്റെ അന്തരീക്ഷം ക്ലാസ്സുകളിൽ രൂപപ്പെടുത്തുന്ന മലയാളം അധ്യാപകർ കുട്ടിയുമായി എളുപ്പം താദാത്മ്യം പ്രാപിക്കുന്നവരാണ്.
പണമല്ല നമ്മെ ഭരിക്കേണ്ടത്. നാടിന്റെ തനിമയാണെന്ന് കുട്ടിയും അറിയുന്നുണ്ട്. ഇത് വളർത്തുന്നത് ഓരോ വിദ്യാലയത്തിലെയും മലയാളം അധ്യാപകരാണ്. മലയാളം അറിയുന്നവർ പഠിപ്പിക്കുമ്പോൾ അത് വിഷയത്തെ ഹൃദയത്തിലേക്ക് പ്രതിഷ്ഠിക്കുന്നു. പറഞ്ഞു തുടങ്ങിയാൽ ക്ലാസ്സുമുറിയിലെ നിശ്ചലമായ ചുമരുകൾക്കുള്ളിൽ കടലലയേയും കൊടുമുടികളേയും അനുഭവപ്പെടുത്തുന്നവരാണ് അധ്യാപകർ. പറഞ്ഞു തുടങ്ങിയാൽ വാക്കുകൾക്ക് മാന്ത്രികതയുണ്ടാകും.
തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് സൈക്കിളിൽ കയറ്റി കൊണ്ടുപോയത് ഫിസിക്സ് അധ്യാപകനും മലയാളം അധ്യാപകനും പറയുന്നത് വ്യത്യസ്തമായിട്ടായിരിക്കും. ആദ്യ പരിശ്രമത്തിന്റെ എല്ലാ നൊമ്പരങ്ങളും ഒപ്പിയെടുത്ത് സൈക്കിളിൽ കയറി ആകാശത്തേക്ക് കുതിക്കുന്ന റോക്കറ്റിന്റെ പിറകെ കുട്ടിയുടെ ഭാവനയും വളരുന്നു. വാക്കുകളുടെ പൊരുളറിഞ്ഞ് പറയുന്ന മലയാളം മുൻഷിക്ക് മനസ്സിൽ സ്വപ്നം വിരിയിക്കാൻ എളുപ്പമാണ്.
ഒരു വാക്കിന്റെ ഉൾപദങ്ങളെ വേർതിരിച്ച് ആശയം പറയുന്നത് മലയാളം ക്ലാസ്സുകളിലെ രീതിയാണ്. ഇതാണ് ആശയം മനസ്സിലാക്കാനുള്ള എളുപ്പ മാർഗ്ഗം. തുടർന്ന് പദങ്ങളുടെ ധ്വനിയിലൂടെ ഭാവനാ ലോകത്തേക്ക് പോകുന്നു. മോട്ടോറിന്റെ കമ്പിച്ചുരുളിനെ പഠിപ്പിക്കാനുള്ള മാർഗ്ഗം മോട്ടോർ തുറന്നു കാണിക്കുന്നതാണ്. അത് മെക്കാനിക്കൽ സ്കിൽ വളർത്തുന്നു. എന്നാൽ മോട്ടോറിന്റെ ഘടനയെക്കുറിച്ച് അതിലെ കാന്തിക ധ്രുവങ്ങളെക്കുറിച്ച് മാന്ത്രികതയോടെ സംസാരിക്കുന്ന മലയാളം അധ്യാപകർ കുട്ടികളെ സങ്കല്പ ലോകത്തെത്തിക്കുന്നു. മാന്ത്രികതയോടെ സംസാരിക്കുമ്പോൾ കാന്തികതയുടെ തലങ്ങളിൽ മാറ്റം വരും.
അധ്യാപകൻ ഭൂമിയുടെ രണ്ടു ധ്രുവങ്ങളിലേക്ക് വാക്കുകളിലൂടെ യാത്ര ചെയ്യും. ഭൂഗോളത്തെ വാക്കുകളിൽ ഒതുക്കി ക്ലാസ്സുകളിൽ അതിനെ ഭ്രമണം ചെയ്യിക്കും. കടലാസ്സിന്റെ അടിയിൽ ഒളിച്ചിരിക്കുന്ന കാന്തക്കട്ടയെ ഓടിച്ച് മുകളിലെ സൂചിയെ വട്ടം ചുറ്റിക്കും. കുട്ടികളുടെ സങ്കൽപ്പങ്ങളിൽ അത് തുടർന്ന് ഓടിക്കൊണ്ടിരിക്കും. ഇതാണ് മലയാളം മുൻഷിയുടെ ക്ലാസ്സുകളിലെ ജീവൻ എന്ന് ഇ.സി.ജി. സുദർശൻ പറയുന്നു.
Exam Tips:
a) ഉത്തരത്തെ പോയിന്റുകളായി ക്രമീകരിക്കുക: മാതൃഭാഷ ചിന്താശേഷിയെ വളർത്തുന്നു, സംസ്കാരത്തെ നിലനിർത്തുന്നു, മാതൃഭാഷയിൽ പഠിച്ച രാജ്യങ്ങൾ മുന്നിലാണ് എന്നിങ്ങനെ.
b) ഐസ്ലൻഡ്, നോർവേ, മലയാളം മിഷൻ, ഇ.ആർ.ഒ.സി. (1945), സുപ്രീം കോടതി വിധി (2004), നെഹ്റുവിന്റെ ഉദ്ധരണി എന്നീ ഉദാഹരണങ്ങൾ വിട്ടുപോകാതെ എഴുതുക.
c) ഇ.സി.ജി. സുദർശന്റെ മലയാളം മുൻഷി നിരീക്ഷണം ഉദാഹരണമായി ചേർത്താൽ ഉത്തരത്തിന് ബലം കിട്ടും.
d) ഒടുവിൽ 'മാതൃഭാഷയിലൂടെയുള്ള പഠനമാണ് സർഗ്ഗാത്മകതയെ വളർത്തുന്നത്' എന്ന ഒരു ചെറിയ നിഗമനം ചേർക്കുക.
Eluttakam Summary
Question 2: 'എഴുത്തകം' എന്ന യൂണിറ്റിന്റെ പ്രവേശകം (ആമുഖം) സംഗ്രഹിച്ച് എഴുതുക.
Answer:
'എഴുത്തകം' എന്നാണ് ഒന്നാം യൂണിറ്റിന്റെ തലക്കെട്ട്. എഴുത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കുകയാണിവിടെ. അതിന് കുട്ടികളുടെ മനസ്സും ഒപ്പം ഒരുങ്ങേണ്ടതുണ്ട്. വിവിധ സാഹിത്യ രൂപങ്ങളെ ഈ യൂണിറ്റിൽ അടുത്തറിയുന്നു.
സാഹിത്യ രൂപങ്ങളുടെ പ്രകടമായ സ്വഭാവ വിശേഷങ്ങളെ മാത്രമാണ് നമ്മൾ ഇതുവരെ അറിഞ്ഞത്. ഇവിടെ ആഴത്തിലുള്ളൊരു വായന ലക്ഷ്യമാക്കുന്നു. അതിലൂടെ ഏത് സാഹിത്യ വിഭാഗമാണെങ്കിലും, അവയുടെ പൊതു സ്വഭാവസവിശേഷതകൾക്ക് അപ്പുറം, അവ പ്രതിനിധാനം ചെയ്യുന്ന ആശയതലങ്ങൾ, കഥാപാത്രങ്ങൾ, നിലപാടുകൾ, വർത്തമാനകാല സാഹചര്യങ്ങൾ, സമകാലീന പ്രസക്തി ഇതെല്ലാം വിശദമായ വിശകലനത്തിനു വിധേയമാക്കുകയാണിവിടെ.
എഴുത്തിന്റെ ഉള്ളറകളിലേക്ക് ഇതാദ്യമായി നമ്മൾ കടന്നുചെല്ലുന്നു. മലയാള സാഹിത്യത്തിന്റെ എല്ലാവിധത്തിലുള്ള ആദ്യത്വവും, അളവറ്റ പാരമ്പര്യവും, മഹത്തായ പൈതൃകവും ഈ യൂണിറ്റിൽ ചർച്ച ചെയ്യപ്പെടുന്നു. അതിനു സഹായകരമായാണ് ആദ്യപാഠം ഒരുക്കിയിരിക്കുന്നത്.
'കണ്ണാടികാഞ്ചോളം' എന്ന കവിതാഭാഗം. കേട്ടും അനുഭവിച്ചും മനസ്സുകളിൽ ചിരപ്രതിഷ്ഠനേടിയ, ചിലതെല്ലാം ഈ പാഠഭാഗ അപഗ്രഥനത്തിലൂടെ വഴിമാറി പോകുന്നതായി കാണാം. ആ രീതിയിൽ ഉറച്ചുപോയ ചിന്താസരണികളിലേക്ക് പുതിയ വെളിച്ചം പ്രസരിപ്പിക്കാനും, ഒപ്പം അളവറ്റ അപ്രതീക്ഷിത അനുഭൂതികളിലൂടെ, സർഗ്ഗാത്മക രചനകളുടെ അന്തഃസത്തയെ മനസ്സിലേക്കാവാഹിക്കാനും, ഈ യൂണിറ്റ് നമ്മെ സഹായിക്കും.
നമ്മുടെ ഭൂതകാലം, ഭൂതിമത്തായ, ഏറ്റവും ഉൽകൃഷ്ടമായ ഒന്നാണെന്നുള്ള ഒരു ആത്മബോധത്തിലേക്ക് ഈ പാഠഭാഗത്തിന്റെ ആസ്വാദനം നമ്മെ നയിക്കും. ഒപ്പം 'മാതൃഭാഷ, ശ്രേഷ്ഠഭാഷ' എന്ന ജീവമന്ത്രവും നമ്മുടെ വഴികളിൽ നിറയും.
Exam Tips:
a) യൂണിറ്റിന്റെ പേര് ('എഴുത്തകം') വിശദീകരിച്ചുകൊണ്ട് തുടങ്ങുക; തുടർന്ന് ആഴത്തിലുള്ള വായന എന്ന ലക്ഷ്യം എഴുതുക.
b) 'കണ്ണാടികാഞ്ചോളം', 'മാതൃഭാഷ, ശ്രേഷ്ഠഭാഷ' എന്നീ പ്രധാന പദങ്ങൾ എടുത്തെഴുതുക.
Question 3: ഇ.സി.ജി. സുദർശനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. (മലയാളം ക്ലാസ്സുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവവും ഉൾപ്പെടുത്തുക.)
Answer:
എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ ആണ് ഇ.സി.ജി. സുദർശൻ. ഭൗതിക ശാസ്ത്രത്തിൽ നോബൽ പരിഗണനയ്ക്ക് ഒമ്പതു പ്രാവശ്യം നിർദ്ദേശിക്കപ്പെട്ടു. പ്രകാശത്തേക്കാൾ വേഗതയുള്ള ടാക്കിയോണുകൾ എന്നറിയപ്പെട്ട കണികകളെ സംബന്ധിച്ച് കണ്ടെത്തലുകളാണ് സുദർശന്റെ മാസ്റ്റർ പീസ്. ഭാരതീയ തത്ത്വചിന്തയിലും മികവ്. വേദാന്ത പ്രഭാഷണങ്ങളും നടത്തുന്നു.
എണ്ണയിടാൻ വേണ്ടി പിതാവ് താഴെയിറക്കിയ ക്ലോക്കിനുള്ളിലെ ചക്രങ്ങൾ കണ്ടതാണ് കുട്ടിക്കാലത്ത് ശാസ്ത്രകൗതുകം വളർന്നതെന്ന് സുദർശൻ പറയുന്നു. പിന്നീട് ഭൗതിക ശാസ്ത്രത്തിൽ പ്രാഗത്ഭ്യം തെളിയിച്ച സുദർശന്റെ വി - എ സിദ്ധാന്തം (V-A theory) പ്രസിദ്ധമാണ്. പ്രാഥമിക കണങ്ങൾ ലഘുബലത്തിലൂടെ (Weak Force) പ്രതിപ്രവർത്തിക്കുന്നത് ഇത് വിവരിക്കുന്നു.
ലഘുബലം, ദൃഢബലം, വിദ്യുത്കാന്തബലം, ഗുരുത്വാകർഷണബലം എന്നിവയാണ് നാല് ബലങ്ങൾ. വേദാന്തവും ശാസ്ത്രവും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ലോകമാണ് ഇ.സി.ജി. സുദർശനുള്ളത്. ഇതിനെ സംബന്ധിച്ച് ഏഷ്യാനെറ്റിലെ അഭിമുഖത്തിൽ പറഞ്ഞത്, വലിയ മനുഷ്യനിൽ നിന്നും പറഞ്ഞു കേൾക്കുന്ന വീട്ടുവിശേഷം പോലെയാണ്.
ചോറും കറിയും പോലെ യാനെത്ര, അല്ലെങ്കിൽ സ്വപ്നവും യാഥാർത്ഥ്യവും പോലെയാണ് വേദാന്തവും ശാസ്ത്രവും. സ്വപ്നം കണ്ടവർ അത് കണ്ടുവെന്ന് പറയും. എന്താണ് കണ്ടതെന്ന് ചോദിച്ചാൽ ചിലർക്കേയറിയൂ. സ്വപ്നം കാണുമ്പോൾ എല്ലാവരും യാഥാർത്ഥ്യം പോലെ അത് വിശ്വസിക്കുകയാണ്. യാഥാർത്ഥ്യവും സ്വപ്നവും വ്യത്യസ്തമാണെങ്കിലും രണ്ടിലും ചില സാദൃശ്യങ്ങളുണ്ട്. ഇതുപോലെയാണ് വേദാന്തവും ശാസ്ത്രവും.
ലളിതമായ വേഷമായിരുന്നു മലയാളം മുൻഷിയുടേത്. പക്ഷേ, പറഞ്ഞുതുടങ്ങിയാൽ എല്ലാം മാന്ത്രികമാകും: പദച്ഛേദം, പദാർത്ഥം, വാച്യാർത്ഥം, ധ്വനി, ഭാവം. ഇങ്ങനെ പഠിപ്പിക്കുമ്പോൾ ഒരു കാര്യത്തിന് അനേകം തലങ്ങളുണ്ടാകാം എന്ന വലിയ അറിവാണ് അവിടെനിന്നു കിട്ടിയത്. ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പഠനം അതായിരിക്കണം. ഫിസിക്സിലെ പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് എന്നെ പ്രചോദിപ്പിച്ചത് അന്നത്തെ മലയാളം ക്ലാസുകളായിരുന്നു. - ഇ.സി.ജി. സുദർശൻ
Exam Tips:
a) ആദ്യം പൂർണ്ണനാമം, പിന്നെ ശാസ്ത്ര സംഭാവനകൾ (ടാക്കിയോൺ, V-A സിദ്ധാന്തം), അവസാനം മലയാളം ക്ലാസിനെക്കുറിച്ചുള്ള അനുഭവം എന്ന ക്രമത്തിൽ എഴുതുക.
b) നാല് അടിസ്ഥാന ബലങ്ങളുടെ പേരുകൾ കൃത്യമായി എഴുതുക.
c) 'ഫിസിക്സിലെ കണ്ടുപിടിത്തങ്ങൾക്ക് പ്രചോദനം മലയാളം ക്ലാസുകളായിരുന്നു' എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഉദ്ധരിക്കുക.
Free study material for Malayalam
Step-by-Step Textbook Answers: Class 12 Malayalam Unit 01 Eluttakam (The World of Writing)
Chapter Exercise Answers for Class 12 Malayalam
Access structured Kerala Board textbook solutions for Unit 01 Eluttakam (The World of Writing). Designed in alignment with the latest academic curriculum for Class 12 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.
Detailed Answer Guides for Unit 01 Eluttakam (The World of Writing)
Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 12 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.
Complete Preparation Kit for Class 12 Exams
Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 12 Malayalam.
FAQs
The complete and updated Kerala Plus Two Malayalam Textbook Answers Unit 1 Eluttakam (The World of Writing) Questions and Answers is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus Two Malayalam Textbook Answers Unit 1 Eluttakam (The World of Writing) Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Textbook Answers Unit 1 Eluttakam (The World of Writing) Questions and Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Textbook Answers Unit 1 Eluttakam (The World of Writing) Questions and Answers in both English and Hindi medium.
Yes, you can download the entire Kerala Plus Two Malayalam Textbook Answers Unit 1 Eluttakam (The World of Writing) Questions and Answers in printable PDF format for offline study on any device.