Kerala Plus Two Malayalam Unit 3 Chapter 5 Yamunothriyude Ooshmalathayil Textbook Questions and Answers

Official Kerala Board Solutions for Class 12 Malayalam: Chapter 05 Yamunothriyude Ooshmalathayil

Review structured textbook solutions for Class 12 Malayalam Chapter 05 Yamunothriyude Ooshmalathayil. Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.

Chapter-wise Solutions for Malayalam: Chapter 05 Yamunothriyude Ooshmalathayil

Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.

Two Mark Questions and Answers

Question 1: യമുനോത്രി ക്ഷേത്രം പണിതതാര്?

Answer:

ജയ്പ്പൂരിലെ മഹാറാണി ഗുലാരിയ

Exam Tips:

a) ക്ഷേത്രം പണിത പത്തൊൻപതാം നൂറ്റാണ്ടിലെ റാണിയുടെ പേര് (ഗുലാരിയ) കൃത്യമായി എഴുതുക; സ്ഥലം ജയ്പ്പൂർ എന്നും ചേർക്കുക.

 

Question 2: താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ ഉചിതമായവ തിരഞ്ഞെടുത്തെഴുതി പട്ടിക പൂർത്തിയാക്കുക.

ബദരിയമുനോത്രി
••
••

(അലൂമിനിയം ക്യാമ്പ്; ത്രിവേണി സംഗമം, മാനാപാസ്, അഗസ്ത്യമുനി)

Answer:

ബദരിയമുനോത്രി
• അലൂമിനിയം ക്യാമ്പ്
• മാനാപാസ്
• ത്രിവേണി സംഗമം
• അഗസ്ത്യമുനി

Exam Tips:

a) ഓരോ പദവും ഏത് യാത്രാവിവരണ ഭാഗത്താണ് വരുന്നതെന്ന് ഓർത്തുനോക്കി മാത്രം പട്ടികയിൽ ചേർക്കുക.
b) നൽകിയ പദങ്ങളിൽ നിന്നുതന്നെ തിരഞ്ഞെടുത്ത് എഴുതുക; പുതിയ പദങ്ങൾ ചേർക്കരുത്.

 

Question 3: ഉചിതമായ വിശേഷണങ്ങൾ ചേർത്ത് വാക്യം കാവ്യാത്മകമായി വികസിപ്പിക്കുക.
"ഈ അന്നമാണ് ദേവിക്കു നിവേദിക്കുന്ന പ്രസാദം"
മാതൃക:

ഈ ഓർമ്മ വിങ്ങി നിൽക്കുന്നു.പെയ്യുവാൻ പോകുന്ന കാർമേഘത്തെപ്പോലെ ഈ ഓർമ്മ എന്റെ അന്തരംഗം പൊട്ടുമാറ് വിങ്ങി നിൽക്കുന്നു. (അനർഘനിമിഷം - വൈക്കം മുഹമ്മദ് ബഷീർ)

Answer:

വിശേഷണങ്ങൾ വാക്കുകളെ കൂടുതൽ സൗന്ദര്യമുള്ളതാക്കി മാറ്റും. അതുപോലെതന്നെ അനുവാചകന്റെ ഹൃദയത്തിലേക്ക് പൊടുന്നനെ കടന്നുവരാനും ആഴത്തിൽ പതിയാനും സാഹിത്യത്തിൽ വിശേഷണങ്ങൾ കൂടിയേ തീരൂ. വിശേഷണങ്ങൾ ഭാഷയുടെ ആഭരണങ്ങളാണെന്ന് പറയാം. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനാണ് ഭാഷയിൽ അലങ്കാരങ്ങൾ. ആ അർത്ഥത്തിൽ ഭാഷയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ തന്നെയാണ് വിശേഷണങ്ങൾ.

1. ഉദാ: "ഈ അന്നമാണ് ദേവിക്ക് നിവേദിക്കുന്ന പ്രസാദം." പ്രകൃതിയുടെ വരദാനമായ ഗന്ധകനീരുറവയിൽ സ്വയം വെന്തുപാകമായ ഈ ചോറാണ് യമുനാദേവിക്ക് ഭക്തിപൂർവ്വം നിവേദിക്കുന്ന വിശിഷ്ടമായ പ്രസാദം.

2. ഉദാ: "ക്ഷേത്രപരിസരത്ത് എത്തുന്നതോടെ ഭക്തർ ക്ലേശങ്ങൾ മറക്കുന്നു." പുണ്യപൂർണ്ണമായ യമുനാദേവിയുടെ ആത്മീയവിശുദ്ധി നിറഞ്ഞുനിൽക്കുന്ന പരിപാവനമായ ക്ഷേത്രപരിസരത്ത് എത്തുമ്പോഴേക്കും ഭക്തരുടെ ക്ലേശങ്ങളും വേദനകളും എല്ലാംതന്നെ പൊടുന്നനെ വിസ്മരിക്കപ്പെടുന്നു.

Exam Tips:

a) ഓരോ നാമപദത്തിനും മുമ്പ് യോജിച്ച വിശേഷണം (ഉദാ: ഗന്ധകനീരുറവ, വിശിഷ്ടമായ, പരിപാവനമായ) ചേർത്ത് വാക്യം നീട്ടിയെഴുതുക.
b) അർത്ഥം മാറാതെ ഭാവം കൂട്ടുന്നതായിരിക്കണം വിശേഷണങ്ങൾ എന്ന് ശ്രദ്ധിക്കുക.

 

Question 4: ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക - എം.പി. വീരേന്ദ്രകുമാർ.

Answer:

1936-ൽ കൽപ്പറ്റയിൽ ജനിച്ചു. എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ, പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രസിദ്ധൻ. പി.ടി.ഐ. ചെയർമാനായിരുന്നു. പരിസ്ഥിതി, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ സജീവമായ ഇടപെടലുകൾകൊണ്ട് ശ്രദ്ധേയൻ. മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറാണ്.

കേന്ദ്രത്തിലും സംസ്ഥാനത്തും മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി. ഹൈമവതഭൂവിൽ, രാമന്റെ ദുഃഖം, രോക്ഷത്തിന്റെ വിത്തുകൾ, ചങ്ങമ്പുഴ - വിധിയുടെ വേട്ടമൃഗം, ആമസോണും കുറേ വ്യാകുലതകളും, ബുദ്ധന്റെ ചിരി തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Exam Tips:

a) ജനനവർഷം (1936), ജന്മസ്ഥലം (കൽപ്പറ്റ), വഹിച്ച പദവികൾ, ലഭിച്ച പുരസ്കാരങ്ങൾ, പ്രധാന കൃതികൾ എന്നീ ക്രമത്തിൽ എഴുതുക.
b) 'ഹൈമവതഭൂവിൽ' എന്ന കൃതി ഈ പാഠത്തിന്റെ ഉറവിടമാണെന്ന് പ്രത്യേകം സൂചിപ്പിക്കുക.

 

Question 5: കുറിപ്പു തയ്യാറാക്കുക - സൂര്യകുണ്ഡ്.

Answer:

യമുനോത്രി ക്ഷേത്രത്തിനു തൊട്ടുതാഴെയാണ് സൂര്യകുണ്ഡ്. ഇവിടത്തെ ഉഷ്ണജലപ്രവാഹങ്ങളിൽ ഒരു തുണിയിൽ കെട്ടി അരിയിട്ടാൽ ഏറെനേരം കഴിയുന്നതിനുമുമ്പ് അത് ചോറാകും. ഈ അന്നമാണ് ദേവിക്കു നിവേദിക്കുന്ന പ്രസാദം.

ഉഷ്ണജലപ്രവാഹങ്ങളിൽ ഏറ്റവും വിശിഷ്ടം സൂര്യകുണ്ഡാണ്. 'ഗന്ധമാദനപർവത' സാനുക്കളിലാണ് സൂര്യകുണ്ഡും മറ്റ് ഉഷ്ണജലപ്രവാഹങ്ങളും. സമൃദ്ധമായി ഗന്ധകശേഖരമുള്ള ഗന്ധമാദനപർവതത്തിന്റെ ഗന്ധകസാന്നിധ്യമാണ് കൊടും തണുപ്പിലും ഇവിടത്തെ ഹിമസമാനമായ വെള്ളത്തിനു ചൂടുകൊടുക്കുന്നത്.

Exam Tips:

a) സ്ഥാനം (യമുനോത്രി ക്ഷേത്രത്തിനു താഴെ), പ്രത്യേകത (ചൂടുവെള്ളത്തിൽ ചോറാകുന്നത്), കാരണം (ഗന്ധകസാന്നിധ്യം) എന്നീ മൂന്ന് കാര്യങ്ങൾ എഴുതുക.
b) ഇവിടെ പാകം ചെയ്ത അന്നം ദേവിക്കുള്ള പ്രസാദമാണെന്ന് മറക്കാതെ ചേർക്കുക.

 

Question 6: "ഇതോടനുബന്ധിച്ചുള്ള ചടങ്ങ് ഹസ്വവും ഭക്തിസാന്ദ്രവുമാണ്" - സന്ദർഭം വ്യക്തമാക്കുക.

Answer:

എം.പി. വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവിൽ' എന്ന യാത്രാവിവരണ ഗ്രന്ഥത്തിൽ നിന്നെടുത്ത ഒരു ഭാഗമാണ് പാഠഭാഗം. ഇതിൽ യമുനോത്രിയിലേക്കുള്ള സഞ്ചാരമാണ് വിവരിക്കുന്നത്. മഞ്ഞുകാലം കഴിഞ്ഞ് യമുനോത്രിയിലേക്കുള്ള തീർത്ഥാടനം ആരംഭിക്കുന്ന സന്ദർഭമാണ് പ്രസ്തുതം.

നവംബറിൽ ഹിമം പെയ്യാൻ തുടങ്ങിയാൽ ആഴ്ചകൾക്കുള്ളിൽ യമുനോത്രിയും സമീപപ്രദേശങ്ങളും ഹിമപാളികൾക്കിടയിലാവും. ഏപ്രിൽ അവസാനമോ മെയ് ആദ്യമോ ശൈത്യകാലത്തിന് അർധവിരാമമാകും. അതോടെ യമുനോത്രിയിലേക്ക് വീണ്ടും ഭക്തജനപ്രവാഹം ആരംഭിക്കുകയായി. പാവനമായ അക്ഷയതൃതീയ ദിനത്തിലാണ് ക്ഷേത്രവാതിൽ വീണ്ടും ഭക്തജനങ്ങൾക്കായി തുറക്കുന്നത്. ഇതോടനുബന്ധിച്ചുള്ള ചടങ്ങ് ഹ്രസ്വവും ഭക്തിസാന്ദ്രവുമാണ്.

Exam Tips:

a) സന്ദർഭം ചോദിച്ചാൽ ഏത് കൃതിയിൽ നിന്ന്, ആര് എഴുതിയത്, എപ്പോൾ നടക്കുന്ന സംഭവം എന്നീ മൂന്ന് കാര്യങ്ങൾ ഉൾപ്പെടുത്തുക.
b) അക്ഷയതൃതീയ ദിനത്തിൽ ക്ഷേത്രം തുറക്കുന്നു എന്ന വസ്തുത എടുത്തുപറയുക.

 

Question 7: പട്ടിക പൂർത്തിയാക്കുക.

ബദരിയമുനോത്രി
* ..................
* ..................
* ..................
* ..................

Answer:

ബദരിയമുനോത്രി
അലൂമിനിയം ക്യാമ്പ്
മാനാപാസ്
ത്രിവേണിസംഗമം
സൂര്യകുണ്ഡ്

Exam Tips:

a) ബദരി ഭാഗത്തിൽ വരുന്ന സ്ഥലങ്ങളും യമുനോത്രി ഭാഗത്തിൽ വരുന്ന സ്ഥലങ്ങളും വ്യത്യസ്ത പാഠഭാഗങ്ങളിൽ നിന്നാണെന്ന് ഓർത്ത് ഒന്നിനെ മറ്റൊന്നുമായി കലർത്താതിരിക്കുക.

 

Four Mark Questions and Answers

Question 8: "എം.പി. വീരേന്ദ്രകുമാറിന്റെ യാത്രാവിവരണഭാഗത്ത് ഒരു ചരിത്രാന്വേഷിയെ തെളിഞ്ഞുകാണാം" - പാഠഭാഗം അപഗ്രഥിച്ച് നിങ്ങളുടെ കണ്ടെത്തലുകൾ സംഗ്രഹിച്ചെഴുതുക.

Answer:

ചരിത്രം അന്വേഷിക്കുവാൻ എന്നും കൗതുകം പേറിക്കൊണ്ടുതന്നെയാണ് സഞ്ചാരികളുടെ യാത്ര. എന്തുകൊണ്ട് ചരിത്രം ആകർഷകമാകുന്നു? ചരിത്രം കണ്ടുപിടിക്കപ്പെടുകയാണ്; കണ്ടുമുട്ടുകയല്ല. അന്വേഷണം ഏതൊരാളിന്റെയും ജിജ്ഞാസ വളർത്തും; ജിജ്ഞാസ താൽപര്യവും. സ്വാഭാവികമായും ചരിത്രം ആകർഷകവും കൗതുകകരവുമായിരിക്കും. ചരിത്രത്തെ സമീപിക്കുന്ന ഒരു ഗവേഷണവിദ്യാർത്ഥിയുടെ മനസ്സാണ് പലപ്പോഴും എം.പി. വീരേന്ദ്രകുമാറിനുള്ളത്.

സഞ്ചാരം പലതരത്തിലുണ്ട്. എപ്പോഴും സഞ്ചാരിയെ സംബന്ധിച്ചിടത്തോളം മാനസികമായ സന്തോഷം ഏറ്റവും മുന്നിലായിരിക്കും. താൻ നടത്തുവാൻ പോകുന്ന കർമ്മത്തിന്റെ ഗതിവിഗതികളെക്കുറിച്ചോ അനന്തരഫലത്തെക്കുറിച്ചോ കാര്യമായി ശ്രദ്ധിക്കാതെ, കർമ്മത്തിന്റെ അനുഷ്ഠാനത്തിൽ മാത്രം ശ്രദ്ധ ഊന്നുക. ഇനി വരാനുള്ളതൊക്കെ വിധിമാത്രം എന്നൊരു ഭാരതീയ കർമ്മപാരമ്പര്യത്തിന്റെ പിന്തുടർച്ച എം.പി. വീരേന്ദ്രകുമാറിൽ കാണാം. അതുകൊണ്ടുതന്നെ വിമർശനങ്ങൾ അദ്ദേഹത്തെ കർമ്മപഥത്തിലെ ഈ സഞ്ചാരസ്നേഹത്തെ ഒരിക്കലും തളർത്താറില്ല. ജീവിതത്തിലെ വിവിധ മേഖലകളിൽ നിസ്തുലമായ സേവനം അനുഷ്ഠിച്ചുതന്നെയാണ് എം.പി. വീരേന്ദ്രകുമാർ ഈ പുതിയ സാഹിത്യപ്രസ്ഥാനത്തിലേക്കും കാലൂന്നിയിരിക്കുന്നത്.

അതിൽനിന്നുതന്നെ പരിണതപ്രജ്ഞനായ ഒരു അനുഭവസ്ഥനെയാണ് ഈ സഞ്ചാരപഥത്തിൽ നമുക്ക് കണ്ടെത്താൻ കഴിയുക. തന്റെ ഔദ്യോഗികമായ കൃത്യനിർവ്വഹണത്തിനുവേണ്ടി അനേകം സഞ്ചാരങ്ങൾ അദ്ദേഹത്തിനു നടത്തേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ യാത്രകളെ യാത്രകളായി മാത്രം കാണാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. പലപ്പോഴും ഉദ്ദേശലക്ഷ്യങ്ങളെ തേടിക്കൊണ്ടായിരിക്കും യാത്രകൾ. അപ്പോൾ ലക്ഷ്യങ്ങളുടെ വൈവിധ്യം യാത്രയുടെ ഏകാഗ്രത തന്നെ ഇല്ലാതാക്കും. പക്ഷേ അവിടെയാണ് എം.പി. വീരേന്ദ്രകുമാർ വ്യത്യസ്തനാകുന്നത്.

ഉദ്ദേശ്യലക്ഷ്യങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ തലയിലേറ്റുമ്പോഴും, ഒരിക്കലും യാത്രയുടെ സഞ്ചാരത്തിന്റെ ആസ്വാദനപൂർണ്ണതയിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുന്നില്ല. ഒരു ഒഴിവുകഴിവും പ്രകടിപ്പിക്കുന്നില്ല. 'യമുനോത്രിയുടെ ഊഷ്മളതയിൽ' എന്ന പാഠഭാഗത്തുതന്നെ ഒരു സഞ്ചാരി എന്ന നിലയിൽ, ഏതു കഠിനമായ ജീവിതാവസ്ഥകളെയും നേരിടാൻതക്ക സാഹസികമായ മുഖമൊന്നും എം.പി. പ്രകടിപ്പിക്കുന്നില്ല. അല്ലെങ്കിൽ അങ്ങനെ പ്രകടിപ്പിക്കാൻ തക്ക ആരോഗ്യമോ പ്രായത്തിന്റെ അവശതയിൽ അദ്ദേഹത്തിനില്ല. എങ്കിലും തന്റെ അനാരോഗ്യപ്രശ്നങ്ങളിലും മറ്റുള്ളവരുടെ സഹായം തേടിയും സൗകര്യങ്ങളെ ഉപയോഗിച്ചും തന്റെ കർത്തവ്യനിർവ്വഹണത്തിന് വീഴ്ച വരുത്താതെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിയുന്നു. ഈ അർപ്പണമനോഭാവം തന്നെയാണ് സഞ്ചാരസാഹിത്യത്തിൽ എം.പി.യെ വേറിട്ടുനിർത്തുന്നതും. താൻ കാണുന്ന കാഴ്ചകൾക്ക് അപ്പുറത്തേക്കായിരിക്കും ഒരു ചരിത്രാന്വേഷി ആദ്യം നോക്കുന്നത്.

തൊട്ടുമുന്നിലുള്ള ഏതു നിർമ്മിതിയെയും, ഒരു ഗവേഷണവിദ്യാർത്ഥിയുടെ ഒരിക്കലും അടങ്ങാത്ത കൗതൂഹലത്തോടെ എം.പി. നോക്കിക്കാണുന്നു. യമുനോത്രിക്ഷേത്രത്തിൽ അടുത്തവഴം എം.പിയുടെ മനസ്സിലേക്ക് അതിന്റെ ആത്മീയവിശുദ്ധി അലയടിച്ചെത്തുന്നുണ്ട്. അതേ നിമിഷം ഈ ക്ഷേത്രനിർമ്മിതിയുമായി ബന്ധപ്പെട്ട ചരിത്രപരമായ വസ്തുതകളിലേക്കാണ് എം.പി.യുടെ മനസ്സ് അന്വേഷിച്ചെത്തുന്നത്. പല ഘട്ടങ്ങളിലായി നടന്ന പുനരുദ്ധാരണപ്രവർത്തനങ്ങൾ, അതിന്റെ കാരണങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ ചരിത്രവസ്തുതകളിലേക്ക് നൊടിയിടകൊണ്ട് ചെന്നെത്തുവാൻ എം.പി.ക്കു സാധിക്കുന്നു. ഒപ്പം ഐതിഹ്യസമാനമായ ആദിമചരിത്രത്തിന്റെ ലോകത്തേക്കും എം.പി. വീരേന്ദ്രകുമാർ നമ്മെ കൈപിടിച്ചു നടത്തുന്നുണ്ട്.

'അഗസ്ത്യമുനിയുടെ കഥയിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഒരു പാരസ്പര്യത്തിന്റെ ഒരേടുതന്നെയാണ് തുറന്നുകാണിക്കപ്പെടുന്നത്. പ്രായാധിക്യമാകുന്നതുവരെ മനുഷ്യൻ പ്രകൃതിയോട് ഒരു ഉപാസകനെപ്പോലെ വർത്തിക്കുമ്പോൾ, അവസാനസമയത്ത് തിരിച്ചും തന്റെ കടമ നിർവ്വഹിക്കുന്ന സംരക്ഷണത്തിന്റെ മാതൃക പകർന്നുനൽകുന്ന പ്രകൃതിയുടെ മാതൃകതന്നെയാണ് ഈ പുരാണകഥയിലൂടെ തെളിഞ്ഞുവരുന്നത്. ഉറ്റ ബന്ധുക്കളെപ്പോലെ മനുഷ്യനും പ്രകൃതിയും ഒന്നായിത്തീരുന്നു.

ഈ തരത്തിൽ തന്റെ യാത്രാപഥങ്ങളിൽ തെളിയുന്ന പുരാവൃത്തമായാലും ഐതിഹ്യങ്ങളായാലും ചരിത്രത്തിന്റെ അംശങ്ങളായാലും അതെല്ലാം ചിപ്പി പെറുക്കുന്ന കുട്ടിയുടെ കൗതുകത്തോടെ ശേഖരിച്ച് പിന്നീട് വായനക്കാർക്കായി പകർന്നുനൽകാൻ വല്ലാത്തൊരു ഔത്സുക്യം തന്നെ എം.പി. പ്രകടിപ്പിക്കുന്നുണ്ട്. ഒരു നിഷ്കളങ്കമായ അന്വേഷണം ഇവിടെ അദ്ദേഹം പ്രകടിപ്പിക്കുന്നു. ചരിത്രം മടുപ്പ് സൃഷ്ടിക്കാത്ത രീതിയിൽ വർത്തമാന സാഹചര്യങ്ങളുമായി കൂട്ടിയിണക്കി അവതരിപ്പിക്കുന്നതിൽ അനിതരസാധാരണമായ മികവ് എം.പി. പുലർത്തുന്നു.

Exam Tips:

a) നാല് മാർക്കിന് നാലോ അഞ്ചോ പ്രധാന കണ്ടെത്തലുകൾ (ക്ഷേത്രനിർമ്മിതിയുടെയും പുനരുദ്ധാരണത്തിന്റെയും ചരിത്രം, അഗസ്ത്യമുനിയുടെ പുരാവൃത്തം, ഗംഗ-യമുന-സരസ്വതി ത്രിവേണി) മതി.
b) 'ഗവേഷണവിദ്യാർത്ഥിയുടെ കൗതുകം' എന്ന പ്രയോഗം ഉത്തരത്തിൽ ഉപയോഗിക്കുക.
c) ചരിത്രത്തെ മടുപ്പില്ലാതെ വർത്തമാനവുമായി ബന്ധിപ്പിക്കുന്നു എന്ന നിഗമനത്തോടെ അവസാനിപ്പിക്കുക.

 

Six Mark Questions and Answers

Question 9: "എത്ര അത്ഭുതകരം, പ്രകൃതി പ്രതിഭാസങ്ങൾ" - 'യമുനോത്രിയുടെ ഊഷ്മളതയിൽ' എന്ന പാഠത്തിന്റെ രചയിതാവിനെ ഇപ്രകാരം ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ത്?

Answer:

എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ, പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രസിദ്ധനായ എം.പി. വീരേന്ദ്രകുമാർ എഴുതിയ സഞ്ചാരസാഹിത്യകൃതിയാണ് 'ഹൈമവതഭൂവിൽ'. ഹിമാലയത്തിലെ യമുനോത്രി ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് പാഠഭാഗത്ത് വിവരിക്കുന്നത്. ബന്ദർപൂഞ്ച് പർവതത്തിന് സമീപമാണ് യമുനോത്രി. വേനൽക്കാലത്തുപോലും നല്ല തണുപ്പാണിവിടെ; ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രിയിലും താഴെയായിരിക്കും.

കാലിന്ദ് പർവതത്തിലെ സപ്തഋഷികുണ്ഡിലുള്ള വിസ്തൃതമായ ഹിമാനിയിൽ നിന്നാണ് യമുന ഉദ്ഭവിക്കുന്നത്. അലഹബാദിൽവച്ച് ഗംഗയിൽ ചേരുന്നതിനിടയ്ക്ക് ഹിമാലയൻ താഴ്‌വരകളിലൂടെയും സമതലങ്ങളിലൂടെയും 800 കി.മീ. ദൂരം യമുന ഒഴുകുന്നു. അലഹബാദിൽവച്ചുതന്നെയാണ് ഭൂഗർഭത്തിലൂടെ ഒഴുകിയെത്തുന്ന സരസ്വതി ഗംഗയിൽ വിലയം പ്രാപിക്കുന്നത്. ഈ മൂന്നു പുണ്യനദികളും കൂടിച്ചേരുന്നിടമാണ് ത്രിവേണിസംഗമം.

യമുനോത്രി ക്ഷേത്രത്തിനടുത്തുള്ള സൂര്യകുണ്ഡിനെക്കുറിച്ച് ലേഖകൻ വിവരിക്കുന്നുണ്ട്. ഈ ഉഷ്ണജലപ്രവാഹത്തിൽ ഒരു തുണിയിൽ കെട്ടി അരിയിട്ടാൽ ഏറെനേരം കഴിയുന്നതിനു മുമ്പ് അത് വെന്ത് ചോറാകും. ഈ അന്നമാണ് ദേവിക്ക് നിവേദിക്കുന്നത്. സമൃദ്ധമായി ഗന്ധകശേഖരമുള്ള ഗന്ധമാദനപർവതസാനുക്കളിലാണ് സൂര്യകുണ്ഡും മറ്റ് ഉഷ്ണജലപ്രവാഹങ്ങളും. ഗന്ധകസാന്നിധ്യമാണ് കൊടും തണുപ്പിലും ഇവിടത്തെ ഹിമസമാനമായ വെള്ളത്തിന് ചൂട് നൽകുന്നത്.

അഗസ്ത്യമുനി യമുനോത്രിയിൽ തപസനുഷ്ഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പ്രായാധിക്യംകാരണം ഗംഗാസ്നാനത്തിനായി ഗംഗോത്രിയിൽ പോകാൻ അദ്ദേഹത്തിനു കഴിയാതെ വന്നപ്പോൾ ഗംഗ ഒരു കൊച്ചരുവിയായി യമുനോത്രിയിൽ പ്രത്യക്ഷപ്പെട്ടുവത്രേ. നവംബറിൽ യമുനോത്രിയും സമീപപ്രദേശങ്ങളും കനത്ത ഹിമപാളികൾക്കിടയിലാകും. ഏപ്രിൽ അവസാനത്തോടെ, അല്ലെങ്കിൽ മെയ് ആരംഭത്തിൽ ഹിമം ഏറെക്കുറെ ഉരുകിത്തീർന്നിരിക്കും. അതോടെ യമുനോത്രിയിലേക്ക് ഭക്തജനപ്രവാഹം ആരംഭിക്കും. അക്ഷയതൃതീയ ദിനത്തിലാണ് പിന്നീട് ക്ഷേത്രദർശനം ആരംഭിക്കുന്നത്.

പ്രകൃതിയുടെ ഏറ്റവും ശക്തമായ കടമ്പകളാണ് ഒരു ഭക്തനെ ഇവിടെ കാത്തിരിക്കുന്നത്: ദുർഗ്രഹങ്ങളായ കാട്ടുപാതകൾ, കുത്തൊഴുക്കുകൾ, ഉയർന്നുയർന്നു പോകുന്ന നടപ്പാതകൾ. കഠിനമായ ജീവിതവഴികൾ പകർന്നുനൽകുന്ന പാഠങ്ങൾ. അതിനവസാനം സർവ്വം മറക്കുന്ന യമുനാദേവിയുടെ കടാക്ഷവും. ആ യമുന 800 കിലോമീറ്റർ സഞ്ചരിച്ചതിനുശേഷമാണ് അലഹബാദിൽവെച്ച് ഗംഗയിൽ ലയിക്കുന്നത്. അന്തർവാഹിനിയായി സരസ്വതിനദി ഗംഗയിൽ ലയിക്കുന്നതും അലഹബാദിൽവെച്ചുതന്നെ. അങ്ങനെയാണത് ത്രിവേണിസംഗമമായി തീർന്നത്.

Exam Tips:

a) പ്രകൃതിപ്രതിഭാസങ്ങളായി യമുനയുടെ ഉദ്ഭവം, സൂര്യകുണ്ഡിലെ ചൂടുവെള്ളം, ത്രിവേണീസംഗമം എന്നിവ പ്രത്യേകം എടുത്തുപറയുക.
b) ഗന്ധകസാന്നിധ്യംകൊണ്ടാണ് തണുപ്പിലും വെള്ളം ചൂടാകുന്നത് എന്ന ശാസ്ത്രീയ കാരണം ചേർക്കുന്നത് ഉത്തരത്തിന് മികവ് നൽകും.
c) ആറുമാർക്കിന് ആമുഖം, ഉള്ളടക്കം, ഉപസംഹാരം എന്ന ക്രമം പാലിക്കുക.

 

Question 10: "ഒരു സ്ഥലത്തിന്റെ ഗതകാലമഹിമയേക്കാൾ എസ്.കെ. പൊറ്റെക്കാട്ട് ശ്രദ്ധിക്കുന്നത് അതിന്റെ വർത്തമാനഭാവത്തെയാണ്" - ആർ. വിശ്വനാഥൻ ('പൊക്കൊട്ട്'). 'ബദരിയും പരിസരങ്ങളും' എന്ന പാഠഭാഗം മുൻനിർത്തി ഈ പ്രസ്താവനയുടെ സാംഗത്യം പരിശോധിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.

Answer:

എസ്.കെ. പൊറ്റെക്കാടിന്റെ ജീവിതദർശനം മഹത്തരമാണ്. തന്റെ ചുറ്റുപാടുകളെ ഏറ്റവും സ്വാഭാവികമായി കണ്ടെടുക്കുക എന്ന സാധാരണമനുഷ്യന്റെ അസാധാരണ കാഴ്ചപ്പാടോടെ ലോകം കണ്ട സഞ്ചാരസാഹിത്യകാരനായിരുന്നു എസ്.കെ. ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ചെങ്കിലും രാജ്യങ്ങൾ ഒരുപാട് കണ്ടെങ്കിലും ഹിമവാന്റെ മടിത്തട്ട് എസ്.കെയ്ക്ക് നൽകിയത് തികച്ചും പുതിയ ഒരനുഭൂതിതന്നെയാണ്.

ജീവിതത്തിലൊരിക്കലെങ്കിലും ഹിമവാന്റെ മടിത്തട്ടിൽ ചെന്നെത്തണം എന്നാഗ്രഹിക്കാത്ത ആരുണ്ട്? മനോഹരമായ പച്ചപ്പുൽത്തകിടികളും മഞ്ഞിന്റെ പുതപ്പും മാറിമാറി അണിയുന്ന ആ മഹാദേവന്റെ താഴ്‌വാരത്തിലെത്തിയാൽ 'അഹംഭാവം' അഴിഞ്ഞുവീഴും; ജീവിതത്തിന് പുതിയ അർത്ഥമാനങ്ങൾ കൈവരും. ചിന്തയുടെയും ഗഹനമായ വേദാന്തത്തിന്റെയും ഉറവിടം. അതാണ് ഹിമവാൻ. മഹത്തായ മൗനത്തിന്റെ ആസ്ഥാനം!

എസ്.കെ. പൊറ്റെക്കാട് അവിടെയും സ്വതസിദ്ധമായ ഗദ്യശൈലിയുടെ താളത്തിൽ നിന്ന് മാറുന്നില്ല. എങ്കിലും കരുത്തിന്റെ ആ അന്തരീക്ഷം എസ്.കെ.യെ വല്ലാതെ ആകർഷിക്കുന്നുണ്ട്. ആധ്യാത്മികത തളംകെട്ടിനിൽക്കുന്ന ആ മഹത്തായ കുന്നിൻചെരിവുകളും മഞ്ഞും മരങ്ങളും വിശാലമായ പുൽത്തകിടികളും നമ്മെ എന്തോ ഓർമ്മിപ്പിക്കുന്നു. അതൊരുപക്ഷേ മഹത്തായ നമ്മുടെ സംസ്കാരത്തിന്റെ കൈവഴികളെക്കുറിച്ചാകാം. ജീവിതത്തിന്റെ എല്ലാ നിരർത്ഥകതയും ആ ഉയരത്തിനു മുന്നിൽ കീഴടങ്ങുന്നു. അവിടത്തെ പ്രതിബന്ധങ്ങൾ എല്ലാ പ്രശ്നങ്ങളെയും നിസ്സാരമാക്കുന്നു.

വളരെ പ്രസിദ്ധമായ ഗദ്യത്തിൽ എസ്.കെ. അവിടെ തെളിഞ്ഞുനിൽക്കുന്ന ഏകാന്തതയെ വർണ്ണിക്കുന്നു. ഏകാന്തത മടുപ്പിക്കുന്നതും ഭയാനകവുമാണ്. എന്നാൽ ഹിമവാന്റെ മടിത്തട്ടിൽ അതിന് സ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ പകർന്നുതരാൻ കഴിയുന്നു. അവിടെ മനുഷ്യൻ വളരെ ചെറുതാകുന്നു. അവിടെയുള്ള താൽക്കാലിക നിർമ്മിതികളും, ആദ്യം തങ്ങളുടെ അലുമിനിയം കൊണ്ടുണ്ടാക്കിയ ഷെൽട്ടർ കാണുമ്പോൾ അതൊരു കൊച്ചുവസ്തുവായി ആ വിശാലതയിൽ വലിയ ഉയർച്ചകൾക്കുമുന്നിൽ നിലകൊള്ളുന്നു.

അതുപോലെതന്നെ പുൽമേടിലൂടെ നടന്നുവരുന്ന സൈനികൻ ഒരു ഉറുമ്പ് വരുന്നതുപോലെ കയറിവരുന്ന കാഴ്ച എസ്.കെ. വിവരിക്കുന്നുണ്ട്. മനുഷ്യന്റെ ചെറുപ്പം, ഈ പ്രകൃതിയുടെ വിശാലമായ ക്യാൻവാസിനു മുന്നിലെ അവന്റെ നിസ്സാരതയും വളരെ ഭംഗിയായി തുറന്നുകാണിക്കുന്നു.

ഉപരിതലത്തിൽ തന്നെ നോക്കുകയാണെങ്കിൽ എസ്.കെ. വർത്തമാനകാലത്തോട് പുലർത്തുന്ന പക്ഷപാതിത്വം നിറഞ്ഞ സമീപനം പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. കഴിഞ്ഞുപോയ കാര്യങ്ങളേക്കാൾ ഇന്നിന്റെ യാഥാർത്ഥ്യങ്ങളെ പുൽകാനാണ് എസ്.കെ. ശ്രമിക്കുന്നത്. പോയകാലത്തിന്റെ സ്മൃതികളോടുള്ള അതിരില്ലാത്ത അടുപ്പം എസ്.കെയ്ക്ക് പൊതുവെ താൽപര്യമില്ലാത്ത ഒന്നാണ്. ഇന്നിന്റെ ജീവിതത്തെ അടുത്തറിയാനും ആഘോഷമാക്കാനും അദ്ദേഹം ശ്രമിക്കുന്നു. തന്റെ ചുറ്റുപാടുകളെ ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണെന്നതുപോലെ, തൂലികകൊണ്ട് തന്റെ ചുറ്റും നിറഞ്ഞു പരിലസിച്ച സുന്ദരിയായി നിൽക്കുന്ന പ്രകൃതിയെ ഒപ്പിയെടുക്കാൻ ഈ പാഠഭാഗത്തിലൂടെ എസ്.കെ. ശ്രമിക്കുന്നുണ്ട്.

പുരാണങ്ങളും ഐതിഹ്യങ്ങളും ഒന്നിനോടൊന്നു കലർന്നുകിടക്കുന്ന ആ പുണ്യഭൂമിയിൽ നിന്നുകൊണ്ട്, ഇന്നിന്റെ യാഥാർത്ഥ്യങ്ങളെ തുറന്നു കാണിക്കാൻ എസ്.കെ. ശ്രമിക്കുന്നു. അങ്ങനെയാണ് ജീവിതത്തിന്റെ ഏതാണ്ട് മുഴുവൻ സമയവും വെല്ലുവിളികൾക്കു മുന്നിൽ ജീവിക്കുന്ന സൈനികരുടെ ജീവിതങ്ങൾ തുറന്നുകാട്ടപ്പെടുന്നത്. അവരുടെ ത്യാഗങ്ങൾ, അവരുടെ നിത്യവും പ്രതിസന്ധി നിറഞ്ഞ ജീവിതങ്ങൾ, ചുമതലകൾ എല്ലാറ്റിനും ഉപരിയായി എസ്.കെ.യെ അത്ഭുതപ്പെടുത്തിയത് ഈ ഭാരിച്ച ചുമതലകളെല്ലാം തന്നെ നിറഞ്ഞ സന്തോഷത്തോടെ അവർ ഏറ്റെടുക്കുന്നു എന്നതിലാണ്.

ഈ രീതിയിൽ വർത്തമാനകാലം മുന്നോട്ടുവെയ്ക്കുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ, നാം പലപ്പോഴും സൗകര്യപൂർവ്വം മറക്കുകയും വിട്ടുകളയുകയും ചെയ്യുന്ന ആ കാണാമറയത്തെ സത്യങ്ങളെ, അദ്ദേഹം നമുക്കു മുന്നിൽ തുറന്നുവെക്കുന്നു. സഞ്ചാരം എന്നതുകൊണ്ട് സ്വാർത്ഥതയിൽ അധിഷ്ഠിതമായ, തൻകാര്യം നോക്കലല്ലെന്ന് തെളിയിച്ച എസ്.കെ., അതിലൂടെ തനിക്കു ചുറ്റുമുള്ള സാധാരണക്കാരുടെ നേർക്ക് തന്റെ പ്രസ്ഥാനത്തെ കണ്ണാടിയാക്കി തിരിച്ചുവെച്ചു. അതിൽ പതിഞ്ഞതൊക്കെയും പച്ചയായ മനുഷ്യരുടെ ഇന്നിന്റെ പ്രശ്നങ്ങൾ ആയിരുന്നു. പരിഹാരം കാണാനോ സഹായിക്കാനോ സഹതാപം കാണിക്കാനോ അല്ല, മറിച്ച് ഒപ്പമാകാൻ, ഒത്തുപോകാൻ ശ്രമിച്ച സാഹിത്യകാരനാണ് എസ്.കെ. അവിടെവെച്ച്, ആധ്യാത്മിക ഭൂമികയിൽ ഒരു പുതിയ തത്ത്വശാസ്ത്രത്തിന് തിരികൊളുത്തുന്നു.

കാണുന്ന സൈനികരിൽ ദേവത്വം ആരോപിക്കുകയാണ് എസ്.കെ. ദേവനോളം ആരാധനയ്ക്ക് അർഹരാണ് അവരും. നമ്മൾ ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്നവർ. ഇങ്ങനെ പോയകാലത്തിന്റെ നനുത്ത പട്ടുതൂവാലയിൽ പൊതിഞ്ഞെടുത്തല്ല എസ്.കെ. തന്റെ അറിവുകളെ പങ്കുവെച്ചത്. ചരിത്രവും പുരാവൃത്തങ്ങളും അറിയേണ്ടതുതന്നെ. പക്ഷേ അതിനുമപ്പുറം, മനുഷ്യജീവിതത്തിന്റെ സ്വാഭാവികമായ ഉൾത്തുടിപ്പുകൾ തേടിത്തന്നെയാണ് എസ്.കെ. യാത്രചെയ്തത്. ബദരിനാഥന്റെ സന്നിധിയിൽ താൻ കണ്ട ദേവസ്പർശം, യുപിയിൽ നിന്നുള്ള ഒരു യുവസൈനികനായ സൂര്യപ്രകാശിന്റേതാണെന്ന് പറയാതെ പറയുകയാണ് എസ്.കെ. ഊർജ്ജസ്വലതയുടെ പ്രതീകമായി തെളിഞ്ഞുനിൽക്കുന്ന തന്റെ ഈ രചനയിലൂടെ ജീവിതത്തിന്റെ സൗന്ദര്യത്തെയും ഒപ്പം വർത്തമാനകാലത്തിന്റെ തീക്ഷ്ണതയെയും ഒരേ അളവിൽ എസ്.കെ. അവതരിപ്പിക്കുന്നു.

Exam Tips:

a) പ്രസ്താവനയുടെ സാംഗത്യം പരിശോധിക്കാൻ 'ഗതകാലമഹിമ'യെക്കാൾ 'വർത്തമാനഭാവത്തിന്' ഊന്നൽ നൽകുന്ന ഭാഗങ്ങൾ (സൈനികരുടെ ജീവിതം, സൂര്യപ്രകാശ്) ഉദാഹരണമായി കൊടുക്കുക.
b) ഹിമാലയത്തിന്റെ വിശാലതയ്ക്കു മുന്നിൽ മനുഷ്യൻ ചെറുതാകുന്ന ചിത്രീകരണം ഉൾപ്പെടുത്തുക.
c) പ്രസ്താവനയോട് യോജിക്കുന്നു എന്ന നിഗമനം വ്യക്തമായി എഴുതി ഉത്തരം അവസാനിപ്പിക്കുക.

 

Question 11: ഒരു സഞ്ചാരി കവിയും കഥാകൃത്തും കൂടിയാവുമ്പോൾ രചനയ്ക്ക് കൈവരുന്ന ഭാവനാപരമായ മികവ് എന്താണ്? 'ബദരിയും പരിസരങ്ങളും' എന്ന യാത്രാവിവരണം വിലയിരുത്തി കുറിപ്പു തയ്യാറാക്കുക.

Answer:

എസ്.കെ.യുടെ സഞ്ചാരസാഹിത്യം മലയാളസാഹിത്യത്തിൽ ഗദ്യസാഹിത്യത്തിന്റെ പുതിയ ഉണർവ്വിനു തന്നെ വഴിവെച്ചു. ഒരു പുനർജ്ജീവന മന്ത്രമായി അത് മാറി. ലോകത്തിന്റെ കോണുകളിലേക്ക് അങ്ങോളമിങ്ങോളം സഞ്ചരിച്ച് എസ്.കെ. ഒരു പുതിയ സാഹിത്യവിഭാഗത്തിന്റെ കാണാപ്പുറങ്ങൾ നമുക്ക് കാട്ടിത്തന്നു. വിദൂരദേശങ്ങളെ മിഴിവോടെ അക്ഷരങ്ങളിലൂടെ വരച്ചുവെച്ചു.

ഒഴുക്കുള്ള, തെളിച്ചമുള്ള ഗദ്യം പകർന്നു തന്ന എസ്.കെ. തന്റെ പാണ്ഡിത്യപ്രകടനത്തിന് ഒരു വേദി സ്വയം സൃഷ്ടിച്ചില്ല. സംസ്കൃതത്തിന്റെ അധികഭാരംകൊണ്ട് വായനയുടെ സുഖം കളഞ്ഞില്ല. തികച്ചും നിരീക്ഷണപടുവായ ഒരു സഞ്ചാരി, പത്രപ്രവർത്തകന്റെ തീക്ഷ്ണമായ അന്വേഷണത്വരയിൽ നിന്ന് ഉടലെടുത്തതുപോലെയുള്ള നിരീക്ഷണപാടവം. അതോടൊപ്പം ഒരെഴുത്തുകാരന്റെ ആഴമുള്ള കാഴ്ചയും സൗന്ദര്യശ്രമവും ഒത്തുചേർന്നപ്പോൾ സഹജമായ ഒരു സഞ്ചാരഗദ്യശൈലി പിറന്നു. സഞ്ചാരസാഹിത്യശാഖയ്ക്ക് നാന്ദികുറിച്ചു. കാലത്തിനും അപ്പുറം നിൽക്കുന്ന സർഗ്ഗാത്മകമികവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സമാകർഷകമായ ഒരു കഥനശൈലിക്കുടമയായിരുന്നു എസ്.കെ.

നിരന്തരം സഞ്ചരിച്ച്, ആത്മാവിൽ പതിഞ്ഞ ചിത്രങ്ങൾ അക്ഷരങ്ങളിലൂടെ പകർത്തിത്തന്നപ്പോൾ പ്രതിഫലിച്ചത് ആ സഞ്ചാരപ്രിയന്റെ ഹൃദയംതന്നെയായിരുന്നു. വളരെ ചിന്തിച്ചു തയ്യാറാക്കിയ ഒരു മാർഗ്ഗരേഖ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യപ്രവർത്തനങ്ങളെ കൂടുതൽ ശക്തിമത്താക്കി. എസ്.കെ. എഴുത്തുതുടങ്ങിയാൽ അവ കഥകളാണ്. പച്ചയായ ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ, നാട്ടിൻപുറത്തിന്റെ നന്മകൾ തുളുമ്പുന്ന തനിക്കു പരിചിതമായ ജീവിതസാഹചര്യങ്ങളുടെ ചിത്രീകരണം. സ്വാഭാവികമായും എസ്.കെ.യുടെ കൃതികളിലൊക്കെ ഈ കഥാന്തരീക്ഷം സൃഷ്ടിക്കുന്ന ഭാവനാന്തരീക്ഷം നിലനിന്നിരുന്നു.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സഞ്ചാരകൃതികൾ കലാമേന്മകൊണ്ട് വേറിട്ട സവിശേഷത പ്രകടിപ്പിച്ചു. ആഖ്യാനരീതിയിലെ ലാളിത്യവും, വിശദാംശങ്ങളിൽപോലും പുലർത്തുന്ന സൂക്ഷ്മതയും അദ്ദേഹത്തിന്റെ കൃതികളെ കൂടുതൽ പാരായണയോഗ്യമാക്കി മാറ്റി. അദ്ദേഹത്തിന്റെ ജനകീയതയ്ക്കു പിന്നിലും ഈ ഘടകങ്ങൾ തന്നെയാണ്. നല്ലൊരു കഥാകാരന്റെ ആഖ്യാനകൗശലവും ജീവിതങ്ങളെ നിരീക്ഷിക്കാനുള്ള കൗതുകവും എസ്.കെ.യിൽ അലിഞ്ഞുചേർന്നിരുന്നു. ജനകീയനായ എസ്.കെ. ജനങ്ങൾക്കുവേണ്ടി നിലകൊണ്ടു. ഏകാഗ്രതയുള്ള ഒരു ചെറുകഥയെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് 'ബദരിയും പരിസരങ്ങളും' എന്ന പാഠഭാഗം.

പ്രകൃതിപാസകനായ ഒരു കവിഹൃദയത്തിനുടമകൂടിയാണ് പൊറ്റക്കാട്. കവിത തുളുമ്പുന്ന ധാരാളം പ്രയോഗങ്ങൾ ഇതിൽ കാണാൻ കഴിയും. എസ്.കെ.യുടെ അസാധാരണമായ മനുഷ്യസ്നേഹവും അസാമാന്യമായ അലിവും പ്രസിദ്ധമാണ്. സൗമ്യമായ ആ തൂലികയിൽ നിന്ന് അടർന്നുവീഴുന്ന വാക്കുകൾ സ്നേഹസുരഭിലമായ ഒരു വായനാന്തരീക്ഷം സൃഷ്ടിച്ചു.

നനുത്ത ഭാഷയിൽ സത്യങ്ങൾ അദ്ദേഹം പറഞ്ഞുവെച്ചു. അനീതികളെ അസഹിഷ്ണുതയോടെ, ആക്രോശത്തോടെ എതിർത്തില്ല; പകരം ആത്മരോഷത്തോടെ അതിനെതിരെ പ്രതികരിച്ചു. മറ്റുള്ളവർക്കു നേരിടേണ്ടിവരുന്ന നിതിനിഷേധം തന്നോടെന്നമട്ടിൽ വേദനിച്ചു. ആദ്യകാലകൃതിയായ 'കാപ്പിരികളുടെ നാട്ടിൽ' ഈ വേദനകൾ എസ്.കെ. സ്വയം ഏറ്റെടുക്കുന്ന മനുഷ്യത്വപരമായ കാഴ്ചകൾ കണ്ടെത്താൻ കഴിയും. വെളുത്ത തൊലിയുള്ളവർ കറുത്തവരോട് കാണിക്കുന്ന ഹൃദയഭേദകമായ ക്രൂരതകൾ എത്രമാത്രം വേദനയോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

വായനക്കാരനെ തന്റെ കൃതിയുടെ ഉള്ളറകളിലേക്ക് വലവീശിപ്പിടിക്കുന്ന എസ്.കെ.രീതി ഹൃദ്യമാണ്. വെറും കാഴ്ചകളിൽ നിന്ന് കാഴ്ചയുടെ ഉള്ളറകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് എസ്.കെ.യുടെ കൃതികൾ വളരുന്നത്. ആ ഭൂമിയുടെ ചരിത്രവും പുരാവൃത്തവും വർത്തമാനവും കഥയും കവിതയും ഒക്കെ ഒന്നാക്കി മാറ്റുന്ന അത്ഭുതരാസപ്രവർത്തനം എസ്.കെ.യുടെ രചനകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

Exam Tips:

a) കഥാകാരന്റെ ആഖ്യാനകൗശലം, കവിഹൃദയം, മനുഷ്യസ്നേഹം, ലളിതമായ ഭാഷ എന്നീ നാല് മികവുകൾ പ്രത്യേകം തലക്കെട്ടിടാതെ തന്നെ ക്രമമായി എഴുതുക.
b) 'ബദരിയും പരിസരങ്ങളും' എന്ന പാഠത്തിൽ നിന്നുള്ള ഒരു ഉദാഹരണമെങ്കിലും (ഹിമാലയവും സൈനികരും) ചേർക്കുക.

 

Question 12: നിങ്ങൾ നടത്തിയ ഹൃദയസ്പർശിയായ ഒരു യാത്രയുടെ ദൃശ്യാവിഷ്കാരത്തിനായി സ്ക്രിപ്റ്റ് തയ്യാറാക്കുക.

Answer:

സ്ക്രിപ്റ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• ആദ്യം കഥയുടെ ഒരു Plot തയ്യാറാക്കണം.
• പരസ്പരം ഗ്രൂപ്പ് തിരിഞ്ഞ് ഓരോ Plot-ഉം ഓരോ ഗ്രൂപ്പും ചർച്ച ചെയ്യട്ടെ.
• ആരോഗ്യകരങ്ങളായ നിർദ്ദേശങ്ങൾ സ്വീകരിക്കുക.
• ഒരു വിഷയത്തെ നമ്മുടെ മുന്നിൽ ഇപ്പോൾ കൊണ്ടുവന്നു എങ്കിൽ അടുത്തതായി അതിലേക്കാഴ്ന്നിറങ്ങണം.
• അതിനായി സമഗ്രമായി Plot-നെക്കുറിച്ച് ചിന്തിച്ചുറപ്പിച്ചിട്ടു വേണം അതിനെ സമീപിക്കാൻ.
• ഒരു യാത്രയാണ് പശ്ചാത്തലം. അതുകൊണ്ടുതന്നെ സ്ക്രിപ്റ്റ് തയ്യാറാക്കുമ്പോൾ എവിടെനിന്ന് തുടങ്ങണം എന്നത് പ്രധാനമാണ്.
• ഒരു Plot-ന് തന്നെ അനേകം ആംഗിളുകൾ സാധ്യമാണ്. ഏതു കോണിൽ നിന്നാരംഭിക്കണം എന്നതിനെക്കുറിച്ച് സമഗ്രമായിത്തന്നെ ആലോചിക്കണം.
• Flash back സാധ്യതകളെ പ്രയോജനപ്പെടുത്താം. യാത്ര കഴിഞ്ഞുവന്നതിനുശേഷമുള്ള ഓർമ്മ - അല്ലെങ്കിൽ ഏതെങ്കിലും ഒരു യാത്രാസംഘത്തെ കണ്ടപ്പോൾ ഉണ്ടായ പൊടുന്നനെയുള്ള ഓർമ്മകൾ മുതലായവ.
• കൃത്യമായ ആസൂത്രണത്തിനുശേഷം സ്ക്രിപ്റ്റ് വർക്കൗട്ട് ചെയ്യാൻ തുടങ്ങുക.
• വിദ്യാലയത്തിൽ ഷോർട്ട് ഫിലിം ആയി പ്രദർശിപ്പിക്കാനുള്ളതാണെന്ന ഉത്തമബോധ്യം സ്ക്രിപ്റ്റ് വർക്കിൽ ഉണ്ടായിരിക്കണം.
• ഭാവനയുടെ വന്യമായ പാച്ചിൽ സ്ക്രിപ്റ്റിന്റെ സാധ്യതകളെ ഇല്ലാതാക്കും. പ്രായോഗികതയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ളതായിരിക്കണം സ്ക്രിപ്റ്റ് റൈറ്റിങ്.
• പ്രസിദ്ധമായ തിരക്കഥകളുമായി അടുത്തു പരിചയമുണ്ടാകുന്നത് തിരക്കഥാരചനയിൽ ഗുണം ചെയ്യും.
• കൂട്ടായ ചർച്ചയിലൂടെ മാത്രമേ നല്ലൊരു തിരക്കഥ പിറവിയെടുക്കൂ.

തിരക്കഥയുടെ മാതൃക (തുടക്കം മാത്രം):
സീനിൽ ഷോർട്ട് ഫിലിമിന്റെ പേര് തെളിയുന്നു. അണിയറ പ്രവർത്തകരുടെ പേരുകൾ. പശ്ചാത്തലമായി ഇരുണ്ട, അവ്യക്തമായ ചിത്രങ്ങളുടെ ദൃശ്യം. പേരുകൾ എഴുതിക്കഴിയുമ്പോൾ ആ അവ്യക്തത മാറുന്നു. കാറ്റത്ത് ഇലകൾ പാറിക്കളിക്കുന്നതിന്റെ സമീപദൃശ്യം. പശ്ചാത്തലത്തിൽ കാറ്റിന്റെ ശബ്ദം.

സീൻ 1A: ക്യാമറ വൃക്ഷത്തിന്റെ ഇലകളിൽ നിന്നു പിന്മാറി തൊട്ടടുത്ത് നീണ്ടുകിടക്കുന്ന ടാറിട്ട റോഡിലേക്ക് നീങ്ങുന്നു. പൊടി പറക്കുന്ന അന്തരീക്ഷത്തിൽ (പശ്ചാത്തലത്തിൽ) ഒരു മോട്ടോർബൈക്കിന്റെ ശബ്ദം.

സീൻ 1B: ഒരു മോട്ടോർസൈക്കിളിന്റെ സമീപദൃശ്യം. രണ്ടു യുവാക്കൾ. മുഖത്ത് കാറ്റടിക്കുമ്പോൾ മുടി പറക്കുന്ന രണ്ടാമൻ. ഹെൽമെറ്റിന്റെ ഗ്ലാസ് പൊക്കി ആവേശത്തോടെ വണ്ടി ഓടിക്കുന്നു ഒന്നാമൻ. സന്തോഷഭാവം. പരസ്പരം നോക്കി ചിരിക്കുന്നു.

സീൻ 2: അകന്നുപോകുന്ന മോട്ടോർബൈക്ക്. അതിവിദൂര ദൃശ്യം. പശ്ചാത്തലത്തിൽ അലിഞ്ഞില്ലാതാകുന്നു. പൊടി പറന്നുപോകുന്ന ആ ദൃശ്യത്തിൽ നിന്ന് പിന്മാറി വീണ്ടും ഇലച്ചാർത്തുകളിലേക്ക്.

സീൻ 2A: ഇലച്ചാർത്തുകളിലെ സമീപദൃശ്യത്തിൽ അവ്യക്തത നിറയുന്നു. (സീൻ കട്ട്)

(ഇതൊരു മാതൃക മാത്രമാണ്. നിങ്ങളുടെ ഭാവനയ്ക്ക് അനുസൃതമായി യാത്രയെ അടിസ്ഥാനമാക്കി അധികം ദൈർഘ്യമില്ലാത്ത തിരക്കഥകൾ തയ്യാറാക്കുക.)

Exam Tips:

a) തിരക്കഥയിൽ സീൻ നമ്പർ, ദൃശ്യം (ഷോട്ട്), പശ്ചാത്തലശബ്ദം എന്നിവ വേർതിരിച്ച് എഴുതുക.
b) സ്വന്തം യാത്രാനുഭവത്തിലെ ഒരു ഹൃദയസ്പർശിയായ നിമിഷം കേന്ദ്രമാക്കി തുടക്കം, മധ്യം, ഒടുക്കം എന്ന ക്രമം പാലിക്കുക.
c) ഫ്ലാഷ്ബാക്ക് പോലുള്ള സാങ്കേതികരീതികൾ ഒന്നെങ്കിലും ഉപയോഗിക്കുക.

 

Eight Mark Questions and Answers

Question 13: "ചരിത്രാന്വേഷണവും സർഗാത്മകതയും ഇഴചേരുന്നവയാണ് യാത്രാവിവരണങ്ങൾ" - എസ്.കെ. പൊറ്റെക്കാടിന്റെയും എം.പി. വീരേന്ദ്രകുമാറിന്റെയും യാത്രാവിവരണഭാഗങ്ങൾ താരതമ്യം ചെയ്ത് ഉപന്യാസം തയ്യാറാക്കുക.
അല്ലെങ്കിൽ
സഞ്ചാരസാഹിത്യകൃതിക്കുവേണ്ട സവിശേഷതകൾ എന്തെല്ലാമാണ്? എസ്.കെ. പൊറ്റെക്കാട്ടിന്റെയും എം.പി. വീരേന്ദ്രകുമാറിന്റെയും രചനകളിൽ അവ എങ്ങനെ തെളിയുന്നു? പാഠഭാഗങ്ങൾ താരതമ്യം ചെയ്ത് ലഘുപന്യാസമെഴുതുക.

Answer:

സഞ്ചാരസാഹിത്യപ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത് മലയാളത്തിലാണ്. പാറേമ്മേൽ തോമാകത്തനാരുടെ 'വർത്തമാനപുസ്തകം' എന്ന ഗ്രന്ഥം ഈ സാഹിത്യശാഖയ്ക്ക് ഒരു നല്ല തുടക്കം നൽകി. മലയാളസാഹിത്യം അത്രയൊന്നും വളർന്നിട്ടില്ലാത്ത ആ കാലഘട്ടത്തിൽ 'വർത്തമാനപുസ്തകം' സാഹിത്യശാഖയ്ക്കുതന്നെ നല്ലൊരു മുതൽക്കൂട്ടായിത്തീർന്നു. ഭാരതത്തിലെ ഒരു ഭാഷയ്ക്കും അവകാശപ്പെടാനില്ലാത്ത വലിയൊരു സംഭാവനതന്നെയായിരുന്നു അത്. ആ സംഭാവന മലയാളസാഹിത്യത്തിനും വലിയൊരു പ്രചോദനവും ശക്തിയും പകർന്നുതന്നിരിക്കണം. പിന്നീട് കെ.പി. കേശവമേനോന്റെ 'ബിലാത്തിവിശേഷമാണ്' ഈ സഞ്ചാരസാഹിത്യശാഖയിൽ ഉണ്ടായ മറ്റൊരു മികച്ച കൃതി. എസ്.കെ.യുടെ വരവോടെ പിന്നീട് ഈ സാഹിത്യശാഖയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇരുപതോളം സഞ്ചാരസാഹിത്യകൃതികളിലൂടെ എസ്.കെ. പൊറ്റക്കാട് ഈ സാഹിത്യശാഖയെ സമ്പന്നമാക്കി.

A. സാഹസികനായ സഞ്ചാരി (എസ്.കെ.): സാഹസികനായ സഞ്ചാരിയായിരുന്നു എസ്.കെ. പൊറ്റെക്കാട്. അദ്ദേഹം ഒരു സാഹിത്യകാരൻ ആകാതെ ഇരുന്നേക്കാം; പക്ഷേ ഒരു സഞ്ചാരിയായി ചരിത്രത്തിൽ അദ്ദേഹം അറിയപ്പെടുമായിരുന്നു. സാഹിത്യപശ്ചാത്തലം അദ്ദേഹത്തിന്റെ സഞ്ചാരദാഹത്തിന് കടിഞ്ഞാൺ ഇട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ജീവിതത്തിൽ എല്ലായ്പ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ ഭാഗമാകാൻ, സഞ്ചരിക്കാൻ എസ്.കെ. ശ്രമിച്ചുകൊണ്ടിരുന്നു. ആ സഞ്ചാരം പതിറ്റാണ്ടുകൾ മുമ്പായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റവും (GPS), മൊബൈൽ സാറ്റലൈറ്റ് ഫോണുകളും ആധുനിക ഗതാഗത വാർത്താവിനിമയ സൗകര്യങ്ങളൊന്നും സ്വപ്നത്തിൽപോലും ഇല്ലാതിരുന്ന ആ കാലത്ത്.

കേട്ടുകേൾവിപോലും ഇല്ലാത്ത ലോകത്തിന്റെ മറുകോണുകളിലേക്ക് യാത്രയാവുക എന്നതുതന്നെ സാഹസികതയുടെ മറുപുറമാണ്. സൗമ്യമായ പുഞ്ചിരിച്ചുകൊണ്ടാണ് എസ്.കെ. ഓരോ ഭൂമികകൾക്കുള്ളിലേക്കും കടന്നുചെന്നത്. അത് ഹിമാലയതാഴ്‌വരയിലേക്കാണെങ്കിലും ആഫ്രിക്കയിലെ ഇരുണ്ട ഭൂവിഭാഗങ്ങളിലേക്കായാലും ആപത്തുകളെ ഭയന്ന് പിന്മാറുകയല്ല, ആപത്തുകളെ അറിഞ്ഞുകൊണ്ടുതന്നെ കടന്നുചെല്ലുകയായിരുന്നു. അതൊരു എടുത്തുചാട്ടമല്ല; മറിച്ച് സഞ്ചാരംകൊണ്ട് പാകംവന്ന മനസ്സിന്റെ താപസതുല്യമായ പക്വതയാണ്. ആഫ്രിക്കയിലെ തലവെട്ടികളായ നരഭോജികളായ ഗോത്രങ്ങളിലും ഗ്രാമങ്ങളിലും ഒരദ്ഭുതംപോലെ കടന്നുചെന്നപ്പോൾ ആപത്തുകൾ തലനാരിഴവ്യത്യാസത്തിൽ അകന്നുപോയിട്ടുണ്ട്. അപ്പോഴൊന്നും ഒരു മുൻകരുതലും എടുക്കാതെ അദ്ദേഹം മുന്നോട്ടുപോയി. യാത്രകളെ അദ്ദേഹം ഭയന്നില്ല. ഒരു ദുരനുഭവവും സഞ്ചാരത്തിൽ നിന്ന് എസ്.കെ.യെ പുറകോട്ട് നീക്കിയില്ല.

B. യാത്രയ്ക്കുവേണ്ടി യാത്ര: എസ്.കെ. പൊറ്റക്കാട് നടത്തിയതെല്ലാം യാത്രയ്ക്കുവേണ്ടിയുള്ള യാത്രകളായിരുന്നു. സഞ്ചാരം മാത്രമാണ് മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹം യാത്രകൾ പ്ലാൻ ചെയ്തത്. അതുകൊണ്ടുതന്നെ എസ്.കെ.യെ സംബന്ധിച്ചിടത്തോളം മറ്റു തിരക്കുകളൊന്നും അദ്ദേഹത്തെ അലട്ടിയില്ല. ഏതെങ്കിലും ചുമതലകളോ ഉത്തരവാദിത്വങ്ങളോ എസ്.കെ.യ്ക്ക് ആശങ്ക നൽകിയില്ല. സ്വാഭാവികമായും താൻ ചെന്നു കാണുന്ന നാടിനുവേണ്ടി തന്നെത്തന്നെ സ്വയം സമർപ്പിക്കുവാൻ എസ്.കെ.യ്ക്കു സാധിച്ചിരുന്നു. ഒരുപാധികളുമില്ലാതെ സഞ്ചാരത്തിന്റെ ലഹരികളിലേക്ക് എസ്.കെ. സ്വയം മുങ്ങിത്താഴുന്നു.

C. പച്ചയായ ജീവിതസാഹചര്യം തേടി: എസ്.കെ. പൊറ്റക്കാടിന്റെ യാത്രകൾ എല്ലാം പച്ചയായ ജീവിതസാഹചര്യം തേടിയായിരുന്നു. കൃത്രിമമായ ആഡംബരങ്ങളോ പൊങ്ങച്ചത്തിന്റെ പളപളപ്പോ എസ്.കെ.യെ ഒരിക്കലും ആകർഷിച്ചിരുന്നില്ല. ഒരു തനി നാട്ടിൻപുറത്തുകാരനായിരുന്നു എസ്.കെ. സ്വാഭാവികമായും തന്റെ നാട്ടിൻപുറത്തെ സൗഹൃദപൂർണ്ണവും നിഷ്കളങ്കവുമായ ജീവിതസാഹചര്യങ്ങളിലെ പച്ചപ്പ് അന്യനാടുകളിൽ അദ്ദേഹം കണ്ടെത്തും. ഭാഷയ്ക്കും വേഷഭൂഷാദികൾക്കും മാത്രമേ വ്യത്യാസമുള്ളൂ എന്നും ബാക്കിയെല്ലാം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒന്നുതന്നെയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവുതന്നെയാണ്, വിശാലമായ ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഗ്രാമീണത തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏതു നാട്ടിൻപുറവും നന്മകളാൽ സമൃദ്ധമെന്ന് എസ്.കെ. തിരിച്ചറിഞ്ഞു. തന്റെ നാട്ടിൻപുറത്തിന്റെ മണവും ചൂടും മറ്റിടങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമായാണെങ്കിലും അനുഭവിച്ചതിനാൽ എസ്.കെ. വലിയ ഗൃഹാതുരത്വം അനുഭവിച്ചിരുന്നില്ല.

D. യൗവനംതൊട്ട് സഞ്ചാരം രക്തത്തിലലിഞ്ഞുചേർന്നത്: എസ്.കെ.യെ സംബന്ധിച്ചിടത്തോളം സഞ്ചാരം രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. പുറംനാടുകളിൽ നീണ്ടയാത്രകൾ കഴിഞ്ഞ് തിരിച്ചെത്തിയാലും, യാത്രയോടുള്ള അടങ്ങാത്ത തൃഷ്ണ എസ്.കെ.യിൽ ബാക്കി കിടപ്പുണ്ടാകും. നാട്ടിലുള്ള അപൂർവ്വ അവസരങ്ങളിൽപോലും തന്നെ പുലർച്ചെ ബസ്സ്റ്റാൻഡിലെത്തുന്ന എസ്.കെ. ഏതെങ്കിലും വിദൂരഗ്രാമത്തിലേക്കുള്ള ഒരു ബസ്സിലാണ് കയറി ഇരിക്കുക. പ്രത്യേകിച്ചൊരു തയ്യാറെടുപ്പും ഇല്ലാതെ അവിടെ ചെന്നിറങ്ങും. ആ ഗ്രാമത്തിലെ ഇടവഴികളിലൂടെയും പാടവരമ്പുകളിലൂടെയും നാട്ടുവഴികളിലൂടെയും ചിരപരിചിതനെപ്പോലെ അലസമായങ്ങനെ നടക്കും. പൂർവ്വകാലത്തിന്റെ എല്ലാ ഉന്മേഷവും ഊർജ്ജവും വാരിനിറച്ച നന്മകളുടെ ആ വിളനിലത്തിൽ അലയുമ്പോൾ എസ്.കെ. അലൗകികമായ ആനന്ദം അനുഭവിച്ചറിഞ്ഞിരിക്കണം. അപ്പോഴേക്കും ആ നാട്ടിൻപുറത്തെക്കുറിച്ചു നല്ല മനുഷ്യരുമായി അടുത്ത സൗഹൃദം തന്നെ എസ്.കെ. സ്ഥാപിച്ചിട്ടുണ്ടാകും. ഇങ്ങനെ യാത്രകളെ പ്രണയിച്ച്, രക്തത്തിൽ അലിയിച്ച ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്.കെ.

E. യാത്രയുടെ മാനുഷികമുഖം: യാത്രയുടെ മാനുഷികമുഖം അതായിരുന്നു എസ്.കെ. പൊറ്റക്കാടിന്റെ. സഞ്ചാരം ജീവിതവ്രതമാക്കിയപ്പോഴും അതിനൊരു യാന്ത്രികമായ മുഖം അദ്ദേഹം നൽകിയില്ല; മറിച്ച് മാനുഷികമായ മുഖം നൽകി. യാന്ത്രികത യാത്രയെ മാത്രമല്ല അതിനെക്കുറിച്ച് ആസ്വാദകരുടെ മനസ്സിലുണ്ടാകുന്ന ഓർമ്മകൾക്കുപോലും മടുപ്പ് ഉണ്ടാക്കും. അതുകൊണ്ടുതന്നെ എസ്.കെ. തന്റെ യാത്രയിലുടനീളം ഓർമ്മകൾ മനുഷ്യത്വപരമായ, മനുഷ്യസ്നേഹത്തിൽ അടിയുറച്ച രീതിയിൽ അവ തരിപ്പിച്ചു. അതുകൊണ്ടുതന്നെ എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒന്നുംതന്നെ നമ്മുടെ ആസ്വാദനമണ്ഡലത്തിൽ മടുപ്പ് സൃഷ്ടിച്ചില്ല.

F. സർവ്വോപരി എസ്.കെ. സാഹിത്യകാരൻ: എല്ലാറ്റിനും ഉപരിയായി എസ്.കെ. ഒരു കഥാകാരനായിരുന്നു. കഥാലോകത്തിന്റെ ഒരു വലിയ ഭാവനാത്മക ലോകം അദ്ദേഹത്തിനു സ്വന്തമായിരുന്നു. ആ ലോകം പകർന്നുനൽകിയ ആത്മവിശ്വാസവും പ്രചോദനവും അദ്ദേഹത്തിന്റെ യാത്രാപഥങ്ങളിൽ പ്രകാശം പരത്തിയിരുന്നു. സ്വാഭാവികമായും ഭൂമികയുടെ വർണ്ണനകളിൽ അദ്ദേഹം വരച്ചിട്ട വാങ്മയചിത്രങ്ങൾ വായനക്കാർക്ക് ഹൃദ്യമായിത്തീരാനുള്ള കാരണം അദ്ദേഹത്തിന്റെ ഈ സാഹിത്യപാരമ്പര്യം തന്നെയാണ്. കഥാലോകം തുറന്നുവെയ്ക്കുന്ന വർണ്ണക്കാഴ്ചകൾ എസ്.കെ. തന്റെ സഞ്ചാരലോകത്തും വരച്ചുവെച്ചു. എസ്.കെ.യുടെ ജനപ്രീതിയുടെ അടിസ്ഥാനം തന്നെ ഇതുതന്നെയാണ്.

എം.പി. വീരേന്ദ്രകുമാർ: അനേകം കർമ്മമണ്ഡലങ്ങൾ: എസ്.കെ. പൊറ്റക്കാട്ടിൽ നിന്നും എം.പി. വീരേന്ദ്രകുമാറിനെ വ്യത്യസ്തമാക്കുന്ന ഘടകം, എം.പി. അനേകം കർമ്മമണ്ഡലങ്ങളിൽ വ്യാപരിക്കുന്നു എന്നതാണ്. 'അനേക ഏകം' എന്നത് അമ്പർത്ഥമാണ് എം.പി. വീരേന്ദ്രകുമാറിന്റെ കാര്യത്തിൽ. പത്രപ്രവർത്തകൻ, മാധ്യമസ്ഥാപനമുള്ള സാംസ്കാരിക പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, പ്രഭാഷകൻ എന്നിങ്ങനെ നിരവധി മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഒരാളാണ് എം.പി. വീരേന്ദ്രകുമാർ. വിവിധ കർമ്മമണ്ഡലങ്ങളിൽ ഒരേ സമയം വ്യാപൃതനാകുമ്പോൾ പലയിടത്തും പോരായ്മകൾ ഉണ്ടാവുക മാനുഷികമാണ്. അവിടെയാണ് എം.പി. വ്യത്യസ്തനാകുന്നത്. വിവിധ കർമ്മമണ്ഡലങ്ങളെ ഒരേ തനിമയിൽ കൈകാര്യം ചെയ്യാൻ അനിതരസാധാരണമായ മികവാണ് എം.പി.യ്ക്ക്.

ഈ വ്യത്യസ്ത കർമ്മമണ്ഡലങ്ങളിലൂടെയുള്ള സഞ്ചാരം അദ്ദേഹത്തെ തികഞ്ഞ ഒരു യാത്രികനാക്കി മാറ്റി. സ്വാഭാവികമായും ഔദ്യോഗികമായും അല്ലാതെയും അനവധി യാത്രകൾ സ്വദേശത്തും വിദേശത്തുമായി എം.പി. വീരേന്ദ്രകുമാർ നടത്തുന്നു. അതിലൂടെ സഞ്ചാരത്തിനോട് എന്നെന്നില്ലാത്ത ഒരു അഭിനിവേശം ഉടലെടുത്തു. യാത്രകൾക്കുവേണ്ടിയുള്ള യാത്രകളല്ല എസ്.കെ.യെ പോലെ എം.പി. നടത്തിയിട്ടുള്ളത്. അനവധി ആവശ്യങ്ങൾക്കിടയിലൂടെ യാത്രയെ, അതിന്റെ ആത്മാവിനെ പതിയെ തൊട്ടറിയുകയായിരുന്നു. അങ്ങനെ യാത്രകളെ സ്നേഹിച്ച് യാത്രയ്ക്കായി നടത്തിയ യാത്രയാണ് 'യമുനോത്രിയുടെ ഊഷ്മളത്' എന്ന ലേഖനത്തിന് ആധാരമായ തീർത്ഥയാത്ര. ഹിമവൽസാനുവിൽ അലിഞ്ഞിറങ്ങാൻ, ഭാരതീയ ദർശനങ്ങളുടെ ആ മഹാഗരിമയിൽ വിലയംപ്രാപിക്കാനായി ഒരു സാർത്ഥകയാത്ര.

A. എം.പി.യുടെ അന്വേഷണാത്മക സഞ്ചാരം: എം.പി. വീരേന്ദ്രകുമാറിന്റെ യാത്രകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ യാത്രികന്റെ അന്വേഷണാത്മക സമീപനങ്ങളാണ്. സത്യത്തെ അന്വേഷിച്ചു കണ്ടെത്തുന്നതുപോലെ, താൻ ചെന്നെത്തുന്ന ഭൂമിയുടെ വിശദാംശങ്ങളിലേക്ക് ചരിത്രപരവും പുരാണാത്മകവുമായ ഒരു ഗവേഷണവിദ്യാർത്ഥിയായി മാറി അദ്ദേഹം ചെന്നെത്തുന്നു. അവിടെ അദ്ദേഹം വായനക്കാരെയും തന്നെത്തന്നെയും മറക്കുന്നു. കണ്ടെത്തുന്ന വസ്തുതകളുടെ ആധികാരികത മാത്രമായിരിക്കും ലക്ഷ്യം. അങ്ങനെ സ്വയം ഒരു വിദ്യാർത്ഥിയായും അന്വേഷകനായും ഒടുവിൽ എല്ലാം വിവരിക്കുന്ന നല്ലൊരു അധ്യാപകനായും എഴുത്തിൽ എം.പി. തിളങ്ങുന്നു. എസ്.കെ. പൊറ്റെക്കാടും എം.പി.യും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം അതുതന്നെയാണ്. വിവരണാത്മക സഞ്ചാരസാഹിത്യത്തിലും ഭാവനതുളുമ്പുന്ന വർണ്ണനകളിലൂടെയും ഏറ്റവും ലളിതമായി ആ നാടിന്റെ അന്തരീക്ഷത്തിലേക്ക് നമ്മെ പറത്തിക്കൊണ്ടുപോകാൻ എസ്.കെ.യ്ക്കു കഴിയും. എന്നാൽ എം.പി.യാകട്ടെ ആ ഭൂമിയുടെ ചരിത്രവും മാതുകളും പുരാണവും പാരമ്പര്യവും ഗവേഷണത്തിലൂടെ കണ്ടെത്തി നമുക്കു മുന്നിൽ അവതരിപ്പിക്കും.

B. ഔദ്യോഗികമുഖം: യാത്ര എം.പി. വീരേന്ദ്രകുമാറിൽ ഗൗരവമായിത്തുടങ്ങുന്നത് മധ്യവയസ്സ് പിന്നിട്ട് വാർദ്ധക്യത്തിലേക്ക് കാലൂന്നിത്തുടങ്ങിയ കാലത്താണ്. അതുകൊണ്ടുതന്നെ എസ്.കെ.യുടെ ഒരു സാഹസികത എം.പി.യ്ക്ക് അന്യമാണ്. ചുറുചുറുക്കും യൗവനവും എസ്.കെ.യെ വൻകരകൾ താണ്ടാൻ പ്രാപ്തനാക്കി. ഇന്നത്തെ ആധുനിക സങ്കേതങ്ങളും വാർത്താവിനിമയ ഉപാധികളും ഒക്കെ ഉണ്ടെങ്കിലും എം.പി.യ്ക്ക് ആ ചെറിയ വെല്ലുവിളികൾപോലും ഏറ്റെടുക്കാൻ തടസ്സമാകുന്നത് പ്രായമാണ്. മറ്റൊരു പ്രധാന വ്യത്യാസം എം.പി.യുടെ സഞ്ചാരസാഹിത്യത്തിൽ സൂക്ഷ്മപരിശോധനയിൽ ഒരു ഔദ്യോഗിക പരിവേഷം കണ്ടെത്താൻ കഴിയും. എസ്.കെ.യിൽ നിന്നും ഘടകവിരുദ്ധമായ ഒരു നിലപാടാണ് അത്. മാനുഷികമുഖത്തിന്റെ മൂർത്തിമത്ഭാവമായിരുന്നു എസ്.കെ. പൊറ്റക്കാട്. അതുകൊണ്ടുതന്നെ സാധാരണമനുഷ്യരുമായി അടുത്തിടപെടാൻ എസ്.കെ.യ്ക്കു നിഷ്പ്രയാസം സാധിച്ചു. എന്നാൽ ഈ ഔദ്യോഗിക പരിവേഷം എം.പി.സ്ക്ക് അനേകം പരിമിതികളെ സൃഷ്ടിച്ചു. അടിസ്ഥാനവിഭാഗങ്ങളിലേക്ക് സ്വതന്ത്രമായി ഇറങ്ങിച്ചെല്ലാൻ സാധിക്കാതെ വന്നു.

Exam Tips:

a) എട്ടുമാർക്കിന്റെ താരതമ്യ ഉപന്യാസത്തിന് ഒരേ മാനദണ്ഡങ്ങൾ (യാത്രയുടെ ഉദ്ദേശ്യം, സാഹസികത, വിവരണരീതി, പ്രായം/പ്രവർത്തന മേഖലകൾ) രണ്ടുപേർക്കും ബാധകമാക്കി ഓരോന്നായി താരതമ്യം ചെയ്യുക.
b) എസ്.കെ.യുടെ സാഹസികതയും നാട്ടിൻപുറത്തെ തേടുന്ന മനോഭാവവും, എം.പി.യുടെ ചരിത്രാന്വേഷണവും ഔദ്യോഗിക പരിവേഷവും എന്ന വ്യത്യാസം എടുത്തുപറയുക.
c) ആമുഖത്തിൽ മലയാള സഞ്ചാരസാഹിത്യത്തിന്റെ ചരിത്രം ചുരുക്കി സൂചിപ്പിക്കുകയും ഉപസംഹാരത്തിൽ ഇരുവരുടെയും സംഭാവന ഒരു വാചകത്തിൽ ചേർക്കുകയും ചെയ്യുക.
d) ഉപതലക്കെട്ടുകൾ (A, B, C...) ഉപയോഗിച്ചാൽ ഉത്തരം ക്രമബദ്ധമായി തോന്നും.

 

Summary and Notes

Question 14: 'യമുനോത്രിയുടെ ഊഷ്മളതയിൽ' എന്ന പാഠഭാഗത്തിന്റെ സംഗ്രഹം (പാംസംഗ്രഹം) എഴുതുക.

Answer:

എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ, പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രസിദ്ധനായ എം.പി. വീരേന്ദ്രകുമാർ എഴുതിയ സഞ്ചാരസാഹിത്യകൃതിയാണ് 'ഹൈമവതഭൂവിൽ'. ഹിമാലയത്തിലെ യമുനോത്രി ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് പാഠഭാഗത്ത് വിവരിക്കുന്നത്. ബന്ദർപൂഞ്ച് പർവതത്തിന് സമീപമാണ് യമുനോത്രി.

വേനൽക്കാലത്തുപോലും നല്ല തണുപ്പാണിവിടെ. ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രിയിലും താഴെയായിരിക്കും. ക്ഷേത്രപരിസരത്തെത്തുന്നതോടെ ഭക്തർ എല്ലാ യാത്രാക്ലേശങ്ങളും വിസ്മരിക്കുന്നു. അവിടെ ആത്മീയവിശുദ്ധി നിറഞ്ഞുനിൽക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ജയ്പൂരിലെ മഹാറാണി ഗുലാരിയയാണ് യമുനോത്രി ക്ഷേത്രം പണി കഴിപ്പിച്ചത്. യമുനാദേവിയാണ് മുഖ്യപ്രതിഷ്ഠ. 1923-ലെ ഭൂചലനത്തിൽ തകർന്ന ക്ഷേത്രം പിന്നീട് പുനർനിർമ്മിക്കുകയായിരുന്നു. 1982-ൽ വീണ്ടും ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു. യമുനയുടെ ഇടതുകരയിലുള്ള ക്ഷേത്രത്തിലെ യമുനാദേവിയുടെ വിഗ്രഹം കറുത്ത മാർബിളിലാണ് നിർമ്മിച്ചിട്ടുള്ളത്.

കാലിന്ദ് പർവതത്തിലെ സപ്തഋഷികുണ്ഡിലുള്ള വിസ്തൃതമായ ഹിമാനിയിൽ നിന്നാണ് യമുന ഉദ്ഭവിക്കുന്നത്. അലഹബാദിൽവച്ച് ഗംഗയിൽ ചേരുന്നതിനിടയ്ക്ക് ഹിമാലയൻ താഴ്‌വരകളിലൂടെയും സമതലങ്ങളിലൂടെയും 800 കി.മീ. ദൂരം യമുന ഒഴുകുന്നു. അലഹബാദിൽവച്ചുതന്നെയാണ് ഭൂഗർഭത്തിലൂടെ ഒഴുകിയെത്തുന്ന സരസ്വതി ഗംഗയിൽ വിലയം പ്രാപിക്കുന്നത്. ഈ മൂന്നു പുണ്യനദികളും കൂടിച്ചേരുന്നിടമാണ് ത്രിവേണിസംഗമം.

യമുനോത്രി ക്ഷേത്രത്തിനടുത്തുള്ള സൂര്യകുണ്ഡിനെക്കുറിച്ച് ലേഖകൻ വിവരിക്കുന്നുണ്ട്. ഈ ഉഷ്ണജലപ്രവാഹത്തിൽ ഒരു തുണിയിൽ കെട്ടി അരിയിട്ടാൽ ഏറെനേരം കഴിയുന്നതിനു മുമ്പ് അത് വെന്ത് ചോറാകും. ഈ അന്നമാണ് ദേവിക്ക് നിവേദിക്കുന്നത്. സമൃദ്ധമായി ഗന്ധകശേഖരമുള്ള 'ഗന്ധമാദനപർവത' സാനുക്കളിലാണ് സൂര്യകുണ്ഡും മറ്റ് ഉഷ്ണജലപ്രവാഹങ്ങളും. ഗന്ധകസാന്നിധ്യമാണ് കൊടും തണുപ്പിലും ഇവിടത്തെ ഹിമസമാനമായ വെള്ളത്തിന് ചൂട് നൽകുന്നത്. അഗസ്ത്യമുനി യമുനോത്രിയിൽ തപസനുഷ്ഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പ്രായാധിക്യംകാരണം ഗംഗാസ്നാനത്തിനായി ഗംഗോത്രിയിൽ പോകാൻ അദ്ദേഹത്തിനു കഴിയാതെ വന്നപ്പോൾ ഗംഗ ഒരു കൊച്ചരുവിയായി യമുനോത്രിയിൽ പ്രത്യക്ഷപ്പെട്ടുവത്രേ.

നവംബറിൽ യമുനോത്രിയും സമീപപ്രദേശങ്ങളും കനത്ത ഹിമപാളികൾക്കിടയിലാകും. ഏപ്രിൽ അവസാനത്തോടെ, അല്ലെങ്കിൽ മെയ് ആരംഭത്തിൽ ഹിമം ഏറെക്കുറെ ഉരുകിത്തീർന്നിരിക്കും. അതോടെ യമുനോത്രിയിലേക്ക് ഭക്തജനപ്രവാഹം ആരംഭിക്കും. അക്ഷയതൃതീയ ദിനത്തിലാണ് പിന്നീട് ക്ഷേത്രദർശനം ആരംഭിക്കുന്നത്.

ഒരു ചരിത്രകാരന്റെ കൃത്യതയോടെയാണ് എം.പി. വീരേന്ദ്രകുമാർ കാര്യങ്ങൾ വിശദീകരിക്കുന്നത്. സഞ്ചാരസാഹിത്യം ചരിത്രവും ഐതിഹ്യവും അന്വേഷിക്കൽ കൂടിയാകുന്നു. അതിന് നല്ല ഉദാഹരണമാണ് പാഠഭാഗം - മഞ്ഞിന്റെ കനത്ത പാളികളാൽ തണുപ്പുകാലത്ത് മറയ്ക്കപ്പെടുന്ന ഒരിടം കൂടിയാണിത്. ഭക്തിയുടെ പ്രത്യക്ഷമായ വേലിയേറ്റം തന്നെയാണ് ഈ ലേഖനഭാഗത്ത് കണ്ടെത്താൻ കഴിയുന്നത്.

തീർത്ഥാടകന്റെ കണ്ണിൽകൂടിയാണ് എം.പി. വീരേന്ദ്രകുമാർ ഈ യാത്രാവിവരണത്തിലൂടെ കടന്നുപോകുന്നത്. തീർച്ചയായും ഭക്തിയിൽ ലയിച്ച ഒരു അവസ്ഥ ഇവിടെ സംജാതമാകുന്നുണ്ട്. തീർത്ഥാടനം അന്വേഷണമാണ്: ശാന്തിതേടിയുള്ള ഒരു അന്വേഷണം, ആശ്വാസം തേടിയുള്ള അന്വേഷണം. എം.പി. ലേഖനഭാഗത്ത് പറയുന്നത് ഇപ്രകാരമാണ്: വലിയ കഷ്ടപ്പാടുകൾ താണ്ടി, യമുനോത്രി ക്ഷേത്രത്തിന്റെ കവാടത്തിലെത്തുന്ന ഓരോ ഭക്തനും ആ ദർശനത്തിൽ തന്നെ സായൂജ്യമടയുകയാണ്. അത്രമാത്രം ആത്മീയവിശുദ്ധി നിറഞ്ഞുനിൽക്കുന്ന ഒരു അന്തരീക്ഷമാണ് അവിടെ ആകാശത്ത് അലയടിക്കുന്നത്.

പകുതിയുടെ ഏറ്റവും ശക്തമായ കടമ്പകളാണ് ഒരു ഭക്തനെ ഇവിടെ കാത്തിരിക്കുന്നത്: ദുർഗ്രഹങ്ങളായ കാട്ടുപാതകൾ, കുത്തൊഴുക്കുകൾ, ഉയർന്നുയർന്നു പോകുന്ന നടപ്പാതകൾ, കഠിനമായ ജീവിതവഴികൾ പകർന്നുനൽകുന്ന പാഠങ്ങൾ. അതിനവസാനം സർവ്വം മറക്കുന്ന യമുനാദേവിയുടെ കടാക്ഷവും. ആ യമുന 800 കിലോമീറ്റർ സഞ്ചരിച്ചതിനുശേഷമാണ് അലഹബാദിൽ വെച്ച് ഗംഗയിൽ ലയിക്കുന്നത്. അന്തർവാഹിനിയായി സരസ്വതിനദി ഗംഗയിൽ ലയിക്കുന്നതും അലഹബാദിൽ വെച്ചുതന്നെ. അങ്ങനെയാണത് ത്രിവേണിസംഗമമായി തീർന്നത്.

എം.പി. വീരേന്ദ്രകുമാർ ഒരു തീർത്ഥാടന പുണ്യകേന്ദ്രത്തിന്റെ ഭക്തിതുളുമ്പുന്ന വിവരണത്തിൽ മാത്രമല്ല ശ്രദ്ധ ഊന്നുന്നത്; ഒപ്പം ആ ഭൂമികയുടെ പാരിസ്ഥിതിക സവിശേഷതകളും വിവരിക്കുന്നുണ്ട്. അതിനോടു ചേർന്ന് അവിടെ പ്രചരിക്കുന്ന ആഴത്തിൽ വേരോടിയ മിത്തുകളും പുരാവൃത്തങ്ങളും ചർച്ചയ്ക്കു വിധേയമാകുന്നു. സമഗ്രമായിത്തന്നെ സഞ്ചാരസാഹിത്യത്തിന്റെ എല്ലാവിധ സാധ്യതകളെയും പരിപൂർണ്ണമായി ഉപയോഗിച്ചുകൊണ്ടുതന്നെയാണ് എം.പി. വീരേന്ദ്രകുമാർ തന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഭാഷാപരമായ മേന്മയും പുലർത്തുന്നു. സാഹിത്യഭംഗിയേക്കാൾ പത്രപ്രവർത്തനത്തിന്റെ റിപ്പോർട്ടിങ് ശൈലി അദ്ദേഹത്തിൽ കണ്ടെത്താൻ കഴിയും.

Exam Tips:

a) സംഗ്രഹത്തിൽ സ്ഥലം (യമുനോത്രി), ക്ഷേത്രചരിത്രം, യമുനയുടെ ഉദ്ഭവവും ത്രിവേണിസംഗമവും, സൂര്യകുണ്ഡ്, അഗസ്ത്യമുനിയുടെ ഐതിഹ്യം, തീർത്ഥാടനകാലം എന്നീ കാര്യങ്ങൾ ക്രമത്തിൽ ഉൾപ്പെടുത്തുക.
b) ലേഖകന്റെ രചനാശൈലി (ചരിത്രാന്വേഷണം, റിപ്പോർട്ടിങ് ശൈലി) അവസാനം ഒരു വാക്യത്തിൽ സൂചിപ്പിക്കുക.

 

Malayalam Class 12 Curriculum Solutions: Chapter 05 Yamunothriyude Ooshmalathayil

Textbook Solutions for Class 12 Malayalam Chapter 05 Yamunothriyude Ooshmalathayil

Access structured Kerala Board textbook solutions for Chapter 05 Yamunothriyude Ooshmalathayil. Designed in alignment with the latest academic curriculum for Class 12 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Mastering Theoretical and Practical Questions

Clear, methodical explanations accompany every challenging problem within the Class 12 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.

Effective Self-Study and Homework Assistance

Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 12 Malayalam.

FAQs

Where can I find the latest Kerala Plus Two Malayalam Unit 3 Chapter 5 Yamunothriyude Ooshmalathayil Textbook Questions and Answers for the 2026-27 session?

The complete and updated Kerala Plus Two Malayalam Unit 3 Chapter 5 Yamunothriyude Ooshmalathayil Textbook Questions and Answers is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 12 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus Two Malayalam Unit 3 Chapter 5 Yamunothriyude Ooshmalathayil Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 12 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Unit 3 Chapter 5 Yamunothriyude Ooshmalathayil Textbook Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus Two Malayalam Unit 3 Chapter 5 Yamunothriyude Ooshmalathayil Textbook Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Unit 3 Chapter 5 Yamunothriyude Ooshmalathayil Textbook Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 12 as a PDF?

Yes, you can download the entire Kerala Plus Two Malayalam Unit 3 Chapter 5 Yamunothriyude Ooshmalathayil Textbook Questions and Answers in printable PDF format for offline study on any device.