Kerala Plus Two Malayalam Unit 3 Chapter 4 Badariyum Parisarangalum (Badari and Surroundings) Textbook Questions and Answers

Official Kerala Board Solutions for Class 12 Malayalam: Chapter 04 Badariyum Parisarangalum

Explore reliable textbook solutions for Chapter 04 Badariyum Parisarangalum tailored for Class 12 learners. Utilizing these Malayalam answers ensures thorough preparation and strengthens foundational knowledge before final Kerala Board evaluations.

Chapter-wise Solutions for Malayalam: Chapter 04 Badariyum Parisarangalum

Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.

2 Mark Questions and Answers

Question 1: എസ്.കെ. പൊറ്റക്കാടിന്റെ അപൂർണ നോവൽ ഏത്?

Answer:

നോർത്ത് അവന്യൂ

Exam Tips:

a) കൃതിയുടെ പേര് അക്ഷരത്തെറ്റില്ലാതെ എഴുതുക.

 

Question 2: എസ്.കെ. പൊറ്റക്കാടിന്റെ ആത്മകഥാംശമുള്ള നോവൽ ഏത്?

Answer:

ഒരു ദേശത്തിന്റെ കഥ

Exam Tips:

a) 'ഒരു ദേശത്തിന്റെ കഥ'യ്ക്കാണ് എസ്.കെ.യ്ക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതെന്നും ഓർക്കുക.

 

Question 3: 'കാപ്പിരികളുടെ നാട്ടിൽ' - രചയിതാവാര്?

Answer:

എസ്.കെ. പൊറ്റക്കാട്

Exam Tips:

a) ഇത് ആഫ്രിക്കൻ യാത്രയെ ആസ്പദമാക്കിയ സഞ്ചാരസാഹിത്യകൃതിയാണെന്ന് ഓർമ്മിക്കുക.

 

Question 4: താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന ശരിയോ തെറ്റോ എന്നെഴുതുക.
എസ്.കെ. പൊറ്റക്കാടിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത് 'ഒരു ദേശത്തിന്റെ കഥ' എന്ന നോവലിലൂടെയാണ്.

Answer:

ശരി

Exam Tips:

a) 'ശരി' / 'തെറ്റ്' എന്ന് വ്യക്തമായി ഒറ്റവാക്കിൽ എഴുതുക.

 

Question 5: മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യകൃതി ഏത്?

Answer:

വർത്തമാനപുസ്തകം

Exam Tips:

a) 'വർത്തമാനപുസ്തകം' 'റോമായാത്ര' എന്ന പേരിലും അറിയപ്പെടുന്നു; ഇത് കൂടി അറിഞ്ഞിരിക്കുക.

 

Question 6: വർത്തമാനപുസ്തകം എഴുതിയതാര്?

Answer:

പാറമേൽ തോമാകത്തനാർ

Exam Tips:

a) ഗ്രന്ഥകാരന്റെ പേരും കൃതിയുടെ പേരും ഒരുമിച്ച് ഓർത്തുവയ്ക്കുക.

 

4 Mark Questions and Answers

Question 7: എസ്.കെ. പൊറ്റക്കാടിന്റെ പ്രധാന കൃതികൾ ഏതെന്ന് കണ്ടെത്തി പട്ടികപ്പെടുത്തുക.

Answer:

കഥനോവൽനാടകംലേഖനംകവിതസ്മരണയാത്രാ വിവരണം
രാജമല്ലി, പുള്ളിമാൻ, പത്മരാഗം, പൗർണമി, മണിമാളിക, പ്രേതഭൂമി, രംഗമണ്ഡപം, യവനി കയ്ക്കു പിന്നിൽ, നിശാഗന്ധി, ഹിമവാഹിനി, കള്ളിപ്പൂക്കൾ, വനകൗമുദി, ചന്ദ്രകാന്തം, കാട്ടുചമ്പകം, തെരഞ്ഞെടുത്ത കഥകൾനാടൻ പ്രേമം, മൂടുപടം, വിഷകന്യക, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, കുരുമുളക്, നോർത്ത് അവന്യൂ, ഒരു ദേശത്തിന്റെ കഥഅച്ഛൻഗദ്യമേഖലപ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങൾ, പ്രേമശില്പിഎന്റെ വഴിയമ്പലങ്ങൾ, സംസാരിക്കുന്ന ഡയറിക്കുറിപ്പുകൾകെയ്റോ കത്തുകൾ, ബാലിദ്വീപ്, കാപ്പിരികളുടെ നാട്ടിൽ, കാശ്മീർ, പാതിരാസൂര്യന്റെ നാട്ടിൽ, യാത്രാസ്മരണകൾ, ഇന്നത്തെ യൂറോപ്പ്, സിംഹഭൂമി (2 ഭാഗങ്ങൾ), ബൊഹീമിയൻ ചിത്രങ്ങൾ, മലയാനാടുകളിൽ, നൈൽ ഡയറി, ഇൻഡൊനേഷ്യൻ ഡയറി, ഹിമാലയ സാമ്രാജ്യത്തിൽ, നേപ്പാൾ യാത്ര, ലണ്ടൻ നോട്ടുബുക്ക്

Exam Tips:

a) ഇനങ്ങൾ (കഥ, നോവൽ, നാടകം, കവിത, സ്മരണ, യാത്രാവിവരണം) തിരിച്ച് പട്ടികയായി എഴുതുക; കൃതികളുടെ പേരുകൾ ശരിയായി പകർത്തുക.
b) ഓരോ വിഭാഗത്തിലെയും പ്രധാന കൃതികളെങ്കിലും ഉൾപ്പെടുത്തി വിട്ടുപോകാതെ നോക്കുക.

 

Question 8: പട്ടാളക്കാരൻ സൂര്യപ്രകാശിന്റെ അനുഭവകഥ സ്വാനുഭവമായി വായനക്കാരനു തോന്നുന്നതെന്തുകൊണ്ട്? 'ബദരിയും പരിസരങ്ങളും' എന്ന പാഠഭാഗത്തെ ആസ്പദമാക്കി വിവരിക്കുക.

Answer:

മാനാ ഗ്രാമത്തിനപ്പുറമുള്ള മാനാപാസ് ഗ്രാമത്തിൽ പുതിയൊരു നിരീക്ഷണ പോസ്റ്റിന്റെ സ്ഥലം പരിശോധിക്കാൻ പോയതായിരുന്നു സൂര്യപ്രകാശ്. പരിശോധന കഴിഞ്ഞപ്പോഴേക്കും നേരം വളരെ വൈകി. അതിനാൽ രാത്രി അവിടെത്തന്നെ കഴിച്ചുകൂട്ടാൻ അദ്ദേഹം തീരുമാനിച്ചു. സ്ലീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് ഉണർന്നതെന്ന് അയാൾക്ക് നിശ്ചയമില്ല. സ്ലീപ്പിങ് ബാഗ് ഇളക്കാനോ എഴുന്നേൽക്കാനോ കഴിയുന്നില്ല.
താങ്ങാൻ കഴിയാത്ത ഒരു ഭാരം ഞെരുക്കുന്നതുപോലെ അയാൾക്ക് തോന്നി. രാത്രിയിലുണ്ടായ കനത്ത ഹിമപാതത്തിൽ താൻ മൂടിപ്പോയിരിക്കുന്നു എന്ന് പിന്നീട് അയാൾക്ക് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കുടാരമായി മാറിയിരുന്നു. ഏറെ നേരത്തെ സാഹസികമായ പരിശ്രമത്തിനുശേഷമാണ് അയാൾക്ക് അതിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞത്.
ഉത്തർപ്രദേശുകാരനായ സൂര്യപ്രകാശിന്റെ വിവരണം യാത്രികരെ വിസ്മയിപ്പിച്ചു. എന്നാൽ പട്ടാളക്കാരന് അതിൽ ഒരു പരിഭ്രമവും ഉണ്ടായിരുന്നില്ല. ഹിമാലയസാനുക്കളിൽ ജോലി ചെയ്യുന്ന ഏതൊരാൾക്കും സംഭവിക്കാവുന്ന ഒന്നായിരുന്നു ആ അനുഭവം; അതുകൊണ്ട് വിവരണം തികച്ചും സ്വാഭാവികമായിരുന്നു.

Exam Tips:

a) സംഭവങ്ങൾ ക്രമത്തിൽ (പരിശോധന, രാത്രി തങ്ങൽ, ഹിമപാതം, രക്ഷപ്പെടൽ) എഴുതുക.
b) പട്ടാളക്കാരന്റെ ശാന്തമായ, സ്വാഭാവികമായ അവതരണമാണ് ആ അനുഭവം വിശ്വസനീയമാക്കുന്നതെന്ന് എടുത്തുപറയുക.

 

Question 9: പട്ടാളക്കാരൻ സൂര്യപ്രകാശത്തിന്റെ അനുഭവകഥ ശ്രദ്ധിച്ചുകൊണ്ടിരുന്ന ലേഖകനു തോന്നിയതെന്ത്?

Answer:

പട്ടാളക്കാരൻ സൂര്യപ്രകാശ് തന്റെ അനുഭവകഥ പറയുന്നത് ശ്രദ്ധിച്ചിരുന്ന ലേഖകന്റെ കരളിലും ഒരു ഹിമപാതമുണ്ടായതുപോലെ തോന്നി. യു.പി.ക്കാരനായ ആ യുവാവിന്റെ മുഖത്ത് ഹിമപാതത്തെക്കുറിച്ച് ഓർത്തിട്ട് ഒരു പരിഭ്രമവും കണ്ടില്ല. 'ഇന്നലെ രാത്രി കുറച്ചു മഞ്ഞുകൊണ്ടതുകൊണ്ട് ജലദോഷം പിടിച്ചു' എന്നു പറയുന്നതുപോലെ അത്ര നിസ്സാരമട്ടിലാണ് തന്റെ ശവകുടീരമായി തീരുമായിരുന്ന ആ ഹിമക്കൂമ്പാരത്തിൽ നിന്നു പുറത്തുചാടിയ ഭയങ്കര സംഭവം അയാൾ പറഞ്ഞത്.
നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ കാത്തുസൂക്ഷിക്കുന്ന ഭടന്മാരുടെ സേവനവ്യഗ്രതയും സഹനശക്തിയും സൈര്യവും ത്യാഗബുദ്ധിയും ഓർത്ത് ലേഖകൻ അഭിമാനപുളകിതനായി.
മഞ്ഞുകാലം വരുമ്പോൾ ബദരീനാരായണമൂർത്തിപോലും താഴെനിലങ്ങളിലേക്ക് ഒഴിഞ്ഞുപോകുന്നു. അന്നും ആ പ്രദേശത്തു കാവൽ നിൽക്കുന്ന നമ്മുടെ ജവാന്മാരെയല്ലേ ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത് എന്ന പണ്ഡിതന്റെ വാക്കുകൾ ഓർത്ത് ലേഖകൻ അഭിമാനപുളകിതനായി.

Exam Tips:

a) ലേഖകന്റെ വികാരം (അഭിമാനം, ആദരവ്) എടുത്തുപറയുക.
b) പട്ടാളക്കാരന്റെ നിസ്സാരഭാവവും സംഭവത്തിന്റെ ഗൗരവവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടുക.

 

Question 10: "ഞാൻ എഴുന്നേറ്റു വാന്തയുടെ അറ്റത്തുചെന്നുനിന്ന് ക്യാമ്പിന്റെ പിറകിലെ മണ്ഡപത്തിലേക്ക് ഒന്നു കണ്ണയച്ചു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണത്." വിശദീകരിക്കുക.

Answer:

എസ്.കെ. പൊറ്റക്കാടിന്റെ 'ഹിമാലയസാമ്രാജ്യത്തിൽ' എന്ന കൃതിയിൽ നിന്നെടുത്ത ഒരു ഭാഗമാണിത്. ഹിമാലയത്തിലെത്തിയ ലേഖകൻ വരാന്തയുടെ അറ്റത്തു ചെന്നുനിന്ന് ക്യാമ്പിന്റെ പിറകിലെ മണ്ഡലത്തിലേക്ക് ഒന്നു കണ്ണയച്ചു. അത് പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണ്.
ഋഷിവര്യന്മാരുടെയും ദാർശനികാചാര്യന്മാരുടെയും സാഹിത്യസാംസ്കാരിക കർമ്മക്ഷേത്രമാണ് ബദരികാശ്രമം. വേദവ്യാസനായ കൃഷ്ണദ്വൈപായനൻ ശിഷ്യഗണങ്ങളോടൊപ്പം വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടത്തെ ഒരു ഗുരുഗുഹയിൽ വച്ചായിരുന്നു എന്നും മഹാഭാരതം രചിച്ചത് അവിടെ വച്ചായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു.
1200 സംവത്സരങ്ങൾക്കു മുമ്പ് മാണ്ഡൂക്യോപനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യർ ചെന്നിരിക്കാറുണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന ശിലാസനവും അവിടെ കാണാം. ശ്രീശങ്കരാചാര്യർ മാണ്ഡൂക്യകാരികയ്ക്ക് ഭാഷ്യമെഴുതിയതും അവിടെ വച്ചാണെന്ന് ഐതിഹ്യം.

Exam Tips:

a) വ്യാസൻ, ഗൗഡപാദർ, ശങ്കരാചാര്യർ എന്നിവരെ ബദരികാശ്രമവുമായി ബന്ധിപ്പിച്ച് എഴുതുക.
b) 'വിശ്വസിക്കപ്പെടുന്നു', 'ഐതിഹ്യം' എന്നീ പ്രയോഗങ്ങൾ ഉപയോഗിക്കുക; ഇവ ഐതിഹ്യവിശ്വാസങ്ങളാണ്.

 

Question 11: 'ഞങ്ങൾ ക്യാമ്പിന്റെ വാന്തയിലിട്ടിരുന്ന ഒരു ബെഞ്ചിൽ ചെന്നു കുത്തിയിരുന്നു. എന്തെന്തു സുന്ദര രംഗങ്ങളാണ് മുമ്പിൽ വിടർന്നു നിൽക്കുന്നത്? - സുന്ദരരംഗങ്ങളുടെ ലഘുവിവരണം നൽകുക.

Answer:

താഴെ വിശാലമായ മൈതാനം. മൈതാനത്തിനരികിലൂടെ ഹിമക്കട്ടകൾ ഉരുകിയൊലിച്ചുണ്ടായ അളകനന്ദ ഒഴുകുന്നു. അളകനന്ദയുടെ മറുകരയിൽ തകരത്തകിടുകൾകൊണ്ടു മേൽപ്പുര ചാർത്തിയ ഗൃഹസമൂഹങ്ങളുടെ നടുവിൽ സ്വർണ്ണത്താഴികക്കുടത്തോടുകൂടിയ ബദരീനാരായണക്ഷേത്രം പൊങ്ങിനിൽക്കുന്നു. ബദരീപുരിയുടെ ഒരു വശത്ത് നാരായണഗിരി. മലഞ്ചരിവിൽ ഒരൊറ്റ മരം പോലുമില്ല.
ഞെരുങ്ങി വളരുന്ന പുല്ലുകൾ മാത്രം. പുല്ലുമേഞ്ഞുകൊണ്ടു കുറെ ആടുകൾ, കറുത്തതും വെളുത്തതുമായ പാറക്കുത്തുകൾക്കിടയിൽ അവയുടെ ചലനം കൊണ്ടു മാത്രമേ ആടുകളെ തിരിച്ചറിയാൻ കഴിയൂ. എല്ലാറ്റിനുമപ്പുറം ബദരിയാപുരിയിൽ നിന്നു കഷ്ടിച്ച് അഞ്ചുമൈൽ ദൂരെ ഇരുപത്തോരായിരത്തി അറുനൂറ്റിയമ്പത് അടി ഉയരത്തിൽ നീലകണ്ഠ ശൈലം തലപൊക്കിനിൽക്കുന്നു. വെള്ളിയിൽ വാർത്തെടുത്തതുപോലെയുള്ള അതിന്റെ ഹിമശിഖരം വെയിലേറ്റു വെട്ടിത്തിളങ്ങുന്നു.

Exam Tips:

a) താഴെനിന്ന് മുകളിലേക്ക് ക്രമമായി (മൈതാനം, അളകനന്ദ, ക്ഷേത്രം, നാരായണഗിരി, നീലകണ്ഠശൈലം) വിവരിക്കുക.
b) ഭൂപ്രകൃതിയുടെ പ്രത്യേകതകൾ (മരമില്ലാത്ത മലഞ്ചരിവ്, പുല്ലും ആടുകളും, വെട്ടിത്തിളങ്ങുന്ന ഹിമശിഖരം) വിട്ടുപോകരുത്.

 

Question 12: മാനാപാസ് ഗ്രാമത്തിൽവച്ച് സൂര്യപ്രകാശിനുണ്ടായ അനുഭവത്തെക്കുറിച്ചെഴുതുക.

Answer:

മാനാ ഗ്രാമത്തിനപ്പുറമുള്ള മാനാപാസ് ഗ്രാമത്തിൽ പുതിയൊരു നിരീക്ഷണ പോസ്റ്റിന്റെ സ്ഥലം പരിശോധിക്കാൻ പോയതായിരുന്നു സൂര്യപ്രകാശ്. പരിശോധന കഴിഞ്ഞപ്പോൾ നേരം വളരെ വൈകിയതിനാൽ അയാൾ രാത്രി അവിടെത്തന്നെ കഴിച്ചുകൂട്ടാൻ തീരുമാനിച്ചു. സ്ലീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് ഉണർന്നതെന്ന് നിശ്ചയമില്ല. സ്ലീപ്പിങ് ബാഗ് ഇളക്കാനോ എഴുന്നേൽക്കാനോ കഴിഞ്ഞില്ല.
താങ്ങാനാവാത്ത ഒരു ഭാരം ഞെരുക്കുന്നതുപോലെ അനുഭവപ്പെട്ടു. രാത്രിയിലുണ്ടായ കനത്ത ഹിമപാതത്തിൽ മൂടിപ്പോയതാണെന്ന് പിന്നീട് അയാൾക്കു മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കുടാരമായി മാറിയിരിക്കുന്നു. ഏറെ നേരത്തെ സാഹസിക പരിശ്രമത്തിനുശേഷമാണ് അതിൽ നിന്നു പുറത്തുകടക്കാൻ കഴിഞ്ഞത്.
ഉത്തർപ്രദേശുകാരനായ സൂര്യപ്രകാശിന്റെ വിവരണം യാത്രികരെ വിസ്മയിപ്പിച്ചു. എന്നാൽ പട്ടാളക്കാരന് ഒരു പരിഭ്രമവുമുണ്ടായിരുന്നില്ല.

Exam Tips:

a) സംഭവം തുടക്കം മുതൽ ഒടുക്കം വരെ കാലക്രമത്തിൽ ചുരുക്കി എഴുതുക.
b) ഒടുവിൽ യാത്രികരുടെ വിസ്മയവും സൂര്യപ്രകാശിന്റെ ശാന്തതയും പരാമർശിക്കുക.

 

6 Mark Questions and Answers

Question 13: "അന്നും ആ പ്രദേശത്തു കാവൽ നിൽക്കുന്ന നമ്മുടെ ജവാന്മാരെയല്ലേ, ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത്?" ഇങ്ങനെ പറയാൻ എസ്.കെ. പൊറ്റെക്കാടിനെ പ്രേരിപ്പിച്ച അനുഭവം എന്ത്?

Answer:

എസ്.കെ. പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യം മലയാള ഗദ്യസാഹിത്യത്തിന് പുതിയ ഉണർവിനു വഴിവച്ചു. മഞ്ഞിന്റെ പുതപ്പണിഞ്ഞു നിൽക്കുന്ന ഹിമാലയ താഴ്വരയിൽ സൂചി തുളയ്ക്കുന്ന തണുപ്പിനിടയിലും അതിർത്തികാക്കുന്ന ഭടന്മാരുടെ സേവനവ്യഗ്രതയും ധൈര്യവും സഹനശക്തിയും സൈര്യവും ത്യാഗബുദ്ധിയും ത്യാഗോജ്വലമായ ദേശസേവനവും എസ്.കെ.യുടെ മനസ്സിൽ അവരോടുള്ള ആദരവ് ജനിപ്പിക്കുന്നു. അതിനാൽ ആ ധീരജവാന്മാരെ ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കണമെന്ന് എസ്.കെ. അഭിപ്രായപ്പെടുന്നു.

Exam Tips:

a) ജവാന്മാരുടെ ഗുണങ്ങൾ (സേവനവ്യഗ്രത, ധൈര്യം, സഹനശക്തി, ത്യാഗബുദ്ധി) പട്ടികപ്പെടുത്തി എഴുതുക.
b) മാനാപാസിലെ സൂര്യപ്രകാശിന്റെ അനുഭവമാണ് ഈ ചിന്തയ്ക്കു കാരണമെന്ന് ചേർക്കുക.
c) ദേവന്മാരും ജവാന്മാരും തമ്മിലുള്ള താരതമ്യം വ്യക്തമാക്കുക.

 

Question 14: 'നമ്മുടെ ജവാന്മാരെയല്ലേ ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത്.' ഇങ്ങനെയൊരു ചിന്തയിലേക്ക് എസ്.കെ. പൊറ്റെക്കാട് എത്തിച്ചേർന്നതെങ്ങനെ?

Answer:

എസ്.കെ. പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യം മലയാള ഗദ്യസാഹിത്യത്തിന് പുതിയ ഉണർവിനു വഴിവച്ചു. മഞ്ഞിന്റെ പുതപ്പണിഞ്ഞു നിൽക്കുന്ന ഹിമാലയ താഴ്വരയിൽ സൂചി തുളയ്ക്കുന്ന തണുപ്പിനിടയിലും അതിർത്തികാക്കുന്ന ഭടന്മാരുടെ സേവനവ്യഗ്രതയും ധൈര്യവും സഹനശക്തിയും സൈര്യവും ത്യാഗബുദ്ധിയും ത്യാഗോജ്വലമായ ദേശസേവനവും എസ്.കെ.യുടെ മനസ്സിൽ അവരോടുള്ള ആദരവ് ജനിപ്പിക്കുന്നു. അതിനാൽ ആ ധീരജവാന്മാരെ ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കണമെന്ന് എസ്.കെ. അഭിപ്രായപ്പെടുന്നു.
മാനാപാസ് ഗ്രാമത്തിൽ വച്ച് പട്ടാളക്കാരൻ സൂര്യപ്രകാശിനുണ്ടായ അനുഭവകഥ കേട്ടപ്പോഴാണ് എസ്.കെ.യ്ക്ക് ഇങ്ങനെ തോന്നിയത്.

Exam Tips:

a) ചിന്തയ്ക്കു കാരണമായ സംഭവം (സൂര്യപ്രകാശിന്റെ അനുഭവകഥ) ആദ്യം എഴുതുക.
b) ജവാന്മാരുടെ ഗുണങ്ങൾ ഓരോന്നായി പറഞ്ഞ് ഉത്തരം പൂർത്തിയാക്കുക.

 

8 Mark Questions and Answers

Question 15: എസ്.കെ.യുടെ സഞ്ചാരസാഹിത്യം - ഉപന്യാസം തയാറാക്കുക.

Answer:

യാത്രകളും യാത്രികരും മലയാളിയുടെ വ്യക്തിസ്വത്വത്തെത്തന്നെ നിർണയിച്ച ചരിത്രവസ്തുതകളാണ്. നമ്മുടെ നാട് അനേകരുടെ ഇടത്താവളം തന്നെയായിരുന്നു. ഈ കൊച്ചുകേരളത്തിലേക്ക് എത്തിപ്പെട്ടവരുടെ നിര നീണ്ടതാണ്; വിദേശശക്തികൾ മുതൽ ഒറ്റപ്പെട്ട സഞ്ചാരികൾ വരെ. അവരുടെ വരവുകൾ നമ്മെ നിരന്തരം നവീകരിച്ചുകൊണ്ടിരുന്നു; നമ്മുടെ ചുറ്റുപാടുകളെ പുനർനിർവചിച്ചുകൊണ്ടിരുന്നു. ഇങ്ങോട്ടുവന്ന സഞ്ചാരികളെപ്പോലെ നമ്മുടെ നാടിനു പുറത്തേക്കും യാത്രചെയ്ത് വിശ്വവിജയം നേടിയ അനേകരുണ്ട്. തങ്ങൾ ചെല്ലുന്ന ഓരോ നാട്ടിലും ഈ കൊച്ചുകേരളത്തിന്റെ മഹിമ വാനോളം ഉയർത്തിപ്പിടിച്ചുകൊണ്ട് സഞ്ചാരത്തെ അലൗകികമായ തലത്തിലേക്ക് ഉയർത്തിവിട്ടവരാണവർ.
ആ യാത്രികരിലെ ഒരു മഹത്തായ കണ്ണിയെന്ന് എസ്.കെ. പൊറ്റക്കാടിനെ വിളിക്കാം. അദ്ദേഹം നമുക്കായി ഒരു പുതിയ ലോകജാലകം തുറന്നിട്ടുതന്നു. സഞ്ചാരസാഹിത്യം, അനുഭവിഷ്കാരങ്ങളിലൂടെ പുതിയ ഭൂഖണ്ഡങ്ങൾ കാണിച്ചുതന്നു. തങ്ങളെപ്പോലെതന്നെയുള്ള, തങ്ങളിൽ നിന്നകലെയുള്ള മറ്റൊരു ജനതയെ കണ്ടുമുട്ടാനായ സന്തോഷത്തിലേക്ക് ഓരോ മലയാളിയും കടന്നുവന്നു. എസ്.കെ.യുടെ സഞ്ചാരസാഹിത്യം മലയാളസാഹിത്യത്തിൽ ഗദ്യസാഹിത്യത്തിന്റെ പുതിയ ഉണർവിനു തന്നെ വഴിവച്ചു; ഒരു പുനർജീവന മന്ത്രമായി അത് മാറി. ലോകത്തിന്റെ കോണുകളിലേക്ക് അങ്ങോളമിങ്ങോളം സഞ്ചരിച്ച് എസ്.കെ. ഒരു പുതിയ സാഹിത്യവിഭാഗത്തിന്റെ കാണാപ്പുറങ്ങൾ നമുക്ക് കാട്ടിത്തന്നു. വിദൂരദേശങ്ങളെ മിഴിവോടെ അക്ഷരങ്ങളിലൂടെ വരച്ചുവച്ചു.
ഒഴുക്കുള്ള, തെളിച്ചമുള്ള ഗദ്യം പകർന്നുതന്ന എസ്.കെ. തന്റെ പാണ്ഡിത്യപ്രകടനത്തിന് ഒരു വേദി സ്വയം സൃഷ്ടിച്ചില്ല. സംസ്കൃതത്തിന്റെ അധികഭാരംകൊണ്ട് വായനയുടെ സുഖം കളഞ്ഞില്ല. തികച്ചും നിരീക്ഷണപടുവായ ഒരു സഞ്ചാരി, അതൊരു പ്രതിഭാശാലിയുടെ തീക്ഷ്ണമായ അന്വേഷണതത്പരതയിൽ നിന്ന് ഉടലെടുത്തതുപോലെയുള്ള നിരീക്ഷണപാടവം, അതോടൊപ്പം ഒരു എഴുത്തുകാരന്റെ ആഴമുള്ള കാഴ്ചയും സൗന്ദര്യാശ്രമവും ഒത്തുചേർന്നപ്പോൾ സഹജമായ ഒരു സഞ്ചാരഗദ്യശൈലി പിറന്നു. സഞ്ചാരസാഹിത്യശാഖയ്ക്ക് നാന്ദികുറിച്ചു.
എസ്.കെ.യുടെ സാഹിത്യകൃതികൾ എന്നതുപോലെ തന്നെ അദ്ദേഹത്തിന്റെ സഞ്ചാരവിവരണങ്ങളും മലയാളികളെ ഏറ്റവും സ്വാധീനിച്ച ഒന്നാണ്. അദ്ദേഹം യാത്ര നടത്തുന്ന കാലഘട്ടങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം ഇരുണ്ട വർഷങ്ങൾ തന്നെയായിരുന്നു. ഫ്യൂഡൽ പ്രഭുത്വം എല്ലാ സീമകളും ലംഘിച്ച് നാട്ടുഭരണം നടത്തുന്നു. സവർണ്ണ മേധാവിത്വം ജനതതികളെ ചവിട്ടിയരയ്ക്കുന്ന കാലം. ദുഷിച്ച കാലമെന്ന് ചരിത്രം കറുത്തലിപികളിൽ രേഖപ്പെടുത്തുന്ന ആ സമയത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലും തങ്ങളേക്കാൾ മോശപ്പെട്ട സാഹചര്യങ്ങളിൽ ആളുകൾ ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഒരു വലിയ ആശ്വാസമായിരുന്നു. അവരുടെ അതിജീവനത്തിന്റെ കഥകൾ ഉത്തേജനങ്ങളായിമാറി. തീർച്ചയായും എസ്.കെ.യുടെ സഞ്ചാരസാഹിത്യകൃതികൾ സാമൂഹികബോധരൂപീകരണത്തിൽ വലിയ സംഭാവനകൾ പകർന്നുതന്നിട്ടുണ്ട്.
സഞ്ചാരിയായ എസ്.കെ. പൊറ്റക്കാടിന്റെ പ്രധാന ലക്ഷ്യകേന്ദ്രങ്ങൾ ആഫ്രിക്കയും യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളുമായിരുന്നു. വൻനഗരങ്ങളും അവിടത്തെ മഞ്ഞളിപ്പും ആർഭാടങ്ങളും പൊങ്ങച്ചങ്ങളും അധികമൊന്നും എസ്.കെ.യുടെ കൃതികളിൽ കണ്ടെത്താൻ കഴിയില്ല. അദ്ദേഹം കാഴ്ചകളെ പഠനവിധേയമാക്കുകയായിരുന്നു. ഉപരിപ്ലവമായ, പുറമേ മാത്രമുള്ള മോടികളിൽ മയങ്ങാൻ എസ്.കെ. ഒരുക്കമായിരുന്നില്ല. നാട്ടിൻപുറങ്ങളും യഥാർത്ഥ ജീവിതം പത്തുപൊന്തുന്ന ഉൾനാടുകളും അദ്ദേഹത്തിനു പ്രിയങ്കരങ്ങളായി. മറ്റുള്ളവരുടെ യാത്രാവിവരണങ്ങൾ പലപ്പോഴും വിരസത സമ്മാനിക്കുമ്പോൾ എസ്.കെ. നമ്മെ തൃപ്തനാക്കുന്നത് അതുകൊണ്ടുകൂടിയാണ്.
ദേശീയതലത്തിൽ തന്നെ പ്രഥമഗണനീയനായ സഞ്ചാരസാഹിത്യകാരനാണ് എസ്.കെ. എണ്ണം കൊണ്ടല്ല, മറിച്ച് കലാമേന്മകൊണ്ടുകൂടിയാണ് അദ്ദേഹം സഹൃദയശ്രദ്ധ നേടിയത്. കാലത്തിനും അപ്പുറം നിൽക്കുന്ന സർഗ്ഗാത്മക മികവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സമാകർഷകമായ ഒരു കഥനശൈലിക്ക് ഉടമയായിരുന്നു എസ്.കെ. നിരന്തരം സഞ്ചരിച്ച്, ആത്മാവിൽ പതിഞ്ഞ ചിത്രങ്ങൾ അക്ഷരങ്ങളിലൂടെ പകർന്നുതന്നപ്പോൾ പ്രതിഫലിച്ചത് ആ സഞ്ചാരപ്രിയന്റെ ഹൃദയംതന്നെയായിരുന്നു. വളരെ ചിന്തിച്ചു തയ്യാറാക്കിയ ഒരു മാർഗ്ഗരേഖ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യപ്രവർത്തനങ്ങളെ കൂടുതൽ ശക്തിമത്താക്കി.
എസ്.കെ. എഴുതിത്തുടങ്ങിയത് കഥകളാണ്. പച്ചയായ ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ, നാട്ടിൻപുറത്തിന്റെ നന്മകൾ തുളുമ്പുന്ന തനിക്കു പരിചിതമായ ജീവിതസാഹചര്യങ്ങളുടെ ചിത്രീകരണം. സ്വാഭാവികമായും എസ്.കെ.യുടെ കൃതികളിലൊക്കെത്തന്നെ ഈ കഥാന്തരീക്ഷം സൃഷ്ടിക്കുന്ന ഭാവാന്തരീക്ഷം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സഞ്ചാരകൃതികൾ കലാമേന്മകൊണ്ട് വേറിട്ട സവിശേഷത പ്രകടിപ്പിച്ചു. ആഖ്യാനരീതിയിലെ ലാളിത്യവും വിശദാംശങ്ങളിൽപോലും പുലർത്തുന്ന സൂക്ഷ്മതയും അദ്ദേഹത്തിന്റെ കൃതികളെ കൂടുതൽ പാരായണയോഗ്യമാക്കി മാറ്റി. അദ്ദേഹത്തിന്റെ ജനകീയതയ്ക്കു പിന്നിലും ഈ ഘടകങ്ങൾ തന്നെയാണ്.
സഞ്ചാരകൃതികൾക്ക് മലയാളത്തിൽ മികച്ച പാരമ്പര്യത്തിന്റെ പിൻബലമുണ്ട്. ഏതെങ്കിലുമൊരു ഇന്ത്യൻ ഭാഷയിൽ ആദ്യമായൊരു സഞ്ചാരസാഹിത്യകൃതി ഉണ്ടാകുന്നത് മലയാളത്തിലാണ്: പാറമേൽ തോമാകത്തനാരുടെ 'റോമായാത്ര' എന്ന കൃതി. 'വർത്തമാനപുസ്തകം' എന്നും ഈ കൃതി അറിയപ്പെടുന്നു. 'വർത്തമാനപുസ്തക'ത്തിന്റെ പിൻതുടർച്ചയ്ക്കുവേണ്ടി പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നു. കെ.പി. കേശവമേനോന്റെ 'ബിലാത്തി വിശേഷം' എന്ന ഗ്രന്ഥമാണ് പിന്നീട് ഉണ്ടായത്. പിന്നീട് എസ്.കെ.യുടെ വരവോടെ സഞ്ചാരസാഹിത്യം എന്ന പ്രസ്ഥാനത്തിന് തുടർച്ചയായ വളർച്ചയുണ്ടായി. ഇരുപതോളം കൃതികളാണ് എസ്.കെ.യുടെ വകയായി സഞ്ചാരസാഹിത്യപ്രസ്ഥാനത്തിനു കൈവന്നത്.
മലയാളസാഹിത്യത്തെ ദേശീയശ്രദ്ധയാകർഷിക്കുന്നതിൽ എസ്.കെ. വഹിച്ച പങ്കു നിസ്തുലമാണ്. കൃതികളുടെ ധാരാളിത്തത്തിനേക്കാൾ ആ രചനകളുടെ സർഗ്ഗാത്മക വൈഭവം തന്നെയാണ് ഈ മൂല്യത്തിനു കാരണം. സഞ്ചാരകൃതികൾ രചിക്കുക എന്നപോലെതന്നെ കൂടുതൽ കൂടുതൽ സഞ്ചരിക്കുക എന്നതും എസ്.കെ.യുടെ സഹജവാസനതന്നെയായിരുന്നു. പല ഭൂഖണ്ഡങ്ങളിലും അനേകമനേകം നാടുകൾ കണ്ടെങ്കിലും അദ്ദേഹത്തിന്റെ സഞ്ചരിക്കാനുള്ള ദാഹത്തിനു ശമനമുണ്ടായില്ല. വീണ്ടും വീണ്ടും യാത്രകളിലേക്ക് എസ്.കെ. ഊളിയിട്ടിറങ്ങി. അങ്ങനെ ഒരു നിത്യയാത്രികനായി എസ്.കെ. മാറി.
സാഹസികത അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിരുന്നു. നല്ലൊരു കഥാകാരന്റെ ആഖ്യാനകൗശലവും ജീവിതത്തെ നിരീക്ഷിക്കാനുള്ള കൗതുകവും എസ്.കെ.യിൽ അലിഞ്ഞുചേർന്നിരുന്നു. ജനകീയനായ എസ്.കെ. ജനങ്ങൾക്കുവേണ്ടി നിലകൊണ്ടു. ചെറുതും വലുതുമായ സഞ്ചാരകൃതികളെ സമാകർഷമാക്കിയത് ഈ ഘടകങ്ങളാണെന്ന് എസ്.കെ. കൃതികളിലൂടെ കടന്നുപോകുന്നവർക്ക് മനസ്സിലാക്കാൻ കഴിയും.
എസ്.കെ.യുടെ അസാധാരണമായ മനുഷ്യസ്നേഹവും അസാമാന്യമായ അലിവും പ്രസിദ്ധമാണ്. സൗമ്യമായ ആ തൂലികയിൽ നിന്ന് അടർന്നുവീഴുന്ന വാക്കുകൾ സ്നേഹസുരഭിലമായ ഒരു വായനാന്തരീക്ഷം സൃഷ്ടിച്ചു. നനുത്ത ഭാഷയിൽ സത്യങ്ങൾ അദ്ദേഹം പറഞ്ഞുവച്ചു. അനീതികളെ അസഹിഷ്ണുതയോടെ, ആക്രോശത്തോടെ എതിർത്തില്ല; പകരം ആത്മരോഷത്തോടെ പ്രതികരിച്ചു. അവർക്കു നേരിടേണ്ടിവരുന്ന നീതിനിഷേധം തന്നോടെന്നമട്ടിൽ വേദനിച്ചു. ആദ്യകാല കൃതിയായ 'കാപ്പിരികളുടെ നാട്ടിൽ' ഈ വേദനകൾ എസ്.കെ. സ്വയം ഏറ്റെടുക്കുന്ന മനുഷ്യത്വപരമായ കാഴ്ചകൾ കണ്ടെത്താൻ കഴിയും.
വെളുത്തതൊലിയുള്ളവർ കറുത്തവരോടു കാണിക്കുന്ന ഹൃദയഭേദകമായ ക്രൂരതകൾ എത്രമാത്രം വേദനയോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബോംബെയിൽ നിന്ന് സമുദ്രമാർഗം ആഫ്രിക്കൻ വൻകരയിൽ 'മൊസാസ്' എന്ന തുറമുഖത്തു ചെന്നിറങ്ങുന്ന തന്നെ നോക്കിനിൽക്കുന്ന അത്ഭുതത്തോടെ ഒരു നീഗ്രോയെ എസ്.കെ. അവതരിപ്പിക്കുന്നുണ്ട്. ആ ഒരൊറ്റ മുഖത്തുനിന്ന് നീഗ്രോവംശത്തിന്റെ ചരിത്രം മുഴുവൻ എസ്.കെ. വിവരിക്കുന്നു. വെള്ളക്കാരന്റെ അടിമയായി അവൻ ജന്മനാട്ടിൽ കഴിയാൻ കപ്പം കൊടുക്കുന്നു. ഈ തരത്തിൽ വായനക്കാരനെ തന്റെ കൃതിയുടെ ഉള്ളറകളിലേക്ക് വലവീശിപ്പിടിക്കുന്ന രീതി ഹൃദ്യമാണ്.
വെറും കാഴ്ചകളിൽ നിന്ന് കാഴ്ചയുടെ അടിത്തട്ടിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് എസ്.കെ.യുടെ കൃതികൾ വളരുന്നത്. ആ ഭൂമിയുടെ ചരിത്രവും പുരാവൃത്തവും വർത്തമാനവും കഥയും കവിതയും ഒക്കെ ഒന്നാക്കിമാറ്റുന്ന അതരാസപ്രവർത്തനം എസ്.കെ.യുടെ രചനകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. താൻ ചെല്ലുന്ന ചരിത്രസ്മാരകങ്ങളുടെയും ചരിത്രം ഉറങ്ങുന്ന ഭൂമികളുടെയും അതിപുരാതന അത്ഭുതാവശിഷ്ടങ്ങളെയും ഒപ്പം ആധുനികമായ അവരുടെ പുരോഗതികളുടെ ബാക്കിപത്രങ്ങളെയും ഒരുപോലെ വായനക്കാരന്റെ മുന്നിൽ ചേർത്തുവച്ച് അവതരിപ്പിക്കുവാൻ എസ്.കെ.യ്ക്കു സാധിക്കാറുണ്ട്. പ്രകൃതിസമ്പത്തും മനുഷ്യപ്രയത്ന പരിണതഫലങ്ങളും ഇടകലർന്ന സംസ്കാരവിനിമയങ്ങളും അദ്ദേഹത്തിന്റെ സഞ്ചാരകൃതികളിൽ തുല്യതയോടുകൂടി ഇടംപിടിക്കുന്നു. ആ ഭൂമിയിലെ സസ്യലതാദികളെയും പക്ഷിമൃഗാദികളെയും പറ്റി സവിസ്തരം വർണ്ണിക്കുമ്പോൾ എസ്.കെ. സഞ്ചാരസാഹിത്യവിഭാഗത്തിൽ നിന്നു വഴിമാറിപ്പോയോ എന്നുപോലും വായനക്കാരനു സംശയം തോന്നും. അത് വിശദമായാണ് അദ്ദേഹം ചിത്രങ്ങൾ വാക്കുകൾകൊണ്ട് അവതരിപ്പിക്കുക.
തന്നിലെ സാഹസികനെ കയറൂരിവിടുമ്പോൾ എസ്.കെ. വായനക്കാരനിലെ സാഹസികനെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ എഴുത്തുകാരനും വായനക്കാരനും സാഹസികതയുടെ പടവുകൾ ഒരുമിച്ചു കയറുന്ന പ്രതീതിയുണ്ടാകുന്നു, വായനയിലൂടെ.
അതുകൊണ്ടുതന്നെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലൂടെ യാത്രചെയ്യുമ്പോൾ എസ്.കെ. കൂടുതൽ ആവേശഭരിതനാകുന്നത്. പൊള്ളയായ പൊങ്ങച്ചങ്ങളുടെ ഭാരമില്ലാതെ, പച്ചയായ ജീവിതസാഹചര്യങ്ങളുടെ ആ സ്വാഭാവികത എസ്.കെ. കൂടുതൽ ഇഷ്ടപ്പെടുന്നു. പലപ്പോഴും ആ യാത്രകളിൽ ആപത്തുകളിൽ നിന്നു തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടുപോരുകയാണ് എസ്.കെ. എങ്കിലും ആപത്തുകളിലേക്ക് സൗമ്യനായി അറിഞ്ഞുകൊണ്ട് കയറിച്ചെല്ലുന്ന ഒരു സ്വഭാവം എസ്.കെ.യിൽ കണ്ടെത്താൻ കഴിയും. ഒടുവിൽ എസ്.കെ. പൊറ്റക്കാടിന്റെ സാഹിത്യയാത്ര 'ജ്ഞാനപീഠം' പുരസ്കാരം വരെയെത്തി.
തന്റെ ജീവിതത്തിന്റെ സിംഹഭാഗവും യാത്രകൾക്കായി സമർപ്പിച്ച എസ്.കെ.യുടെ സഞ്ചാരപഥത്തിലെ തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു 'ഹിമാലയൻ' യാത്ര. ഭാരതത്തിനു അതിരിട്ട്, ആകാശത്തിനു നേരെ തല ഉയർത്തി നിൽക്കുന്ന ആ അഭിമാനസ്തംഭം എസ്.കെ.യെ കുറേ കാലമായി ആകർഷിച്ചുകൊണ്ടിരിക്കുന്നു. ചിന്തയുടെയും തപജ്ഞാനത്തിന്റെയും ഏകാന്തതയുടെയും ഏകാഗ്രതയുടെയും അവസാനവാക്ക്, ധ്യാനത്തിന്റെ നിശബ്ദത. ലാളിത്യത്തിന്റെ തുമഞ്ഞും തൂകി നിൽക്കുന്ന ഹിമവൽപാദങ്ങൾ തേടിയുള്ള എസ്.കെ.യുടെ ഈ സഞ്ചാരവിവരണം കൂടുതൽ ആധ്യാത്മിക തലങ്ങൾ തേടുന്ന ഒരു അവസ്ഥാവിശേഷം ഉളവാക്കുന്നുണ്ട്.
ആഴമുള്ളതും ഗഹനവുമായ മൗനം പേറിക്കൊണ്ടു നിൽക്കുന്ന ഹിമാദിതാഴ്വരയിലേക്ക്, ബദരീനാഥന്റെ സങ്കേതത്തിലേക്ക്, താഴ്വരയിലേക്ക് കടന്നെത്തുകയാണ് എസ്.കെ. വിശാലമായ മഞ്ഞിന്റെ പുതപ്പണിഞ്ഞുനിൽക്കുന്ന ഹിമാലയതാഴ്വര എസ്.കെ.യും ഭ്രമിപ്പിക്കുന്നുണ്ട്. സൂചി തുളയ്ക്കുന്ന തണുപ്പിനിടയിലും ആയിരക്കണക്കിനു വർഷങ്ങളായി ഭാരതത്തിന്റെ ഗഹനമായ തത്ത്വചിന്തകളെയും വേദാന്തഭാരങ്ങളെയും തലയിലേറ്റി നിൽക്കുന്ന ആ മഹാഭൂപ്രദേശത്തിന്റെ മുഴുവൻ ഗാംഭീര്യവും എസ്.കെ.യുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഒപ്പം സമകാലീന യാഥാർത്ഥ്യങ്ങളെയും എസ്.കെ. വിട്ടുകളയുന്നില്ല.
നമ്മുടെ അതിർത്തികൾ കാക്കുന്ന ധീരജവാന്മാരെയും അവരുടെ ത്യാഗോജ്വലമായ ദേശസേവനത്തെയും വാനോളം പുകഴ്ത്തുകയാണ് എസ്.കെ. ഒരേസമയം വേദാന്തകുടീരവും തത്ത്വചിന്തയുടെ കേന്ദ്രവും എന്നാൽ അതേസമയം ജാഗരൂകമായ അടിയന്തിര സാഹചര്യങ്ങളുടെയും ഇടയിൽ നിന്നുകൊണ്ട് എസ്.കെ. വിവരിക്കുന്നു.

Exam Tips:

a) ഉപന്യാസത്തിന് ആമുഖം (യാത്രയും മലയാളിയും), മധ്യഭാഗം (പാരമ്പര്യം, ശൈലി, മാനവികത, ആഫ്രിക്കൻ യാത്രകൾ), ഉപസംഹാരം (ഹിമാലയ യാത്ര) എന്ന ഘടന പാലിക്കുക.
b) 'വർത്തമാനപുസ്തകം', 'ബിലാത്തി വിശേഷം', 'കാപ്പിരികളുടെ നാട്ടിൽ', 'ഹിമാലയസാമ്രാജ്യത്തിൽ' തുടങ്ങിയ കൃതികൾ ഉദാഹരണമായി ഉൾപ്പെടുത്തുക.
c) എസ്.കെ.യുടെ ലളിതമായ ഗദ്യശൈലി, നിരീക്ഷണപാടവം, മനുഷ്യസ്നേഹം എന്നിവ പ്രത്യേകം എടുത്തുപറയുക.
d) പാരഗ്രാഫുകളായി തിരിച്ചെഴുതിയാൽ വായിക്കാൻ എളുപ്പമാകും.

 

Summary

Question 16: 'ബദരിയും പരിസരങ്ങളും' എന്ന പാഠഭാഗത്തിന്റെ കഥാസംഗ്രഹം എഴുതുക.

Answer:

എസ്.കെ. പൊറ്റക്കാടിന്റെ 'ഹിമാലയസാമ്രാജ്യത്തിൽ' എന്ന കൃതിയിലെ 'ബദരിയും പരിസരങ്ങളും' എന്ന അധ്യായത്തിലെ ഒരു ഭാഗമാണ് പാഠഭാഗം. 1966-ൽ എം.പി.മാരായ സുഹൃത്തുക്കളോടൊപ്പം എസ്.കെ. പൊറ്റക്കാട് ഹിമാലയൻ പ്രാന്തങ്ങളിൽ പര്യടനം നടത്തുകയുണ്ടായി. കേദാരനാഥം, ബദരീനാഥം തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്കായിരുന്നു യാത്ര. ഹരിദ്വാർ, ഹൃഷീകേശം, രുദ്രപ്രയാഗ, ഗുപ്തകാശി, കേദാരനാഥം എന്നിവ പിന്നിട്ടാണ് ബദരീനാഥത്തിലെത്തിയത്.
അളകനന്ദയുടെ കരയിലെ വിശാലമായ മൈതാനത്തിലെ പുൽമേടിനു താഴെ ട്രക്ക് നിർത്തി. അതിന്റെ മുകളിൽ ഒറ്റപ്പെട്ടുനിൽക്കുന്ന അലുമിനിയം ക്യാമ്പിലാണ് പോകേണ്ടത് എന്ന് വഴികാട്ടി പറഞ്ഞു. അതൊരു ലോഹഗൃഹം തന്നെയായിരുന്നു. ചുമരുകളും വാതിലുകളും ജാലകങ്ങളും മേൽപ്പുരയുമെല്ലാം അലുമിനിയം തകിടുകൾകൊണ്ട് പണിതിരിക്കുന്നു. ബദരിയിലെത്തിയാൽ എല്ലാ സൗകര്യങ്ങളും ചെയ്തുതരാൻ ഒരു മിലിട്ടറി ഉദ്യോഗസ്ഥൻ ഉണ്ടാകും എന്നാണ് മാർവാഡ് ക്യാമ്പിലെ ബോർഡർ റോഡ് മേലധികാരികൾ പറഞ്ഞിരുന്നത്. എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.
അവർ അവിടത്തെ കാഴ്ചകൾ കണ്ടുനിന്നു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണ് ബദരികാശ്രമം. വേദവ്യാസനായ കൃഷ്ണദ്വൈപായനൻ ശിഷ്യഗണങ്ങളോടൊത്ത് വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടെയുള്ള ഒരു ഗുഹയിൽ വച്ചാണ്. മാണ്ഡൂക്യോപനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യർ ചെന്നിരിക്കാറുണ്ടായിരുന്ന ശിലാസനവും അവിടെ കാണാം. ഗൗഡപാദന്റെ മാണ്ഡൂക്യകാരികയ്ക്ക് ശ്രീശങ്കരാചാര്യർ ഭാഷ്യമെഴുതിയതും അവിടെവച്ചാണ്. ഇക്കാര്യങ്ങളൊക്കെ ഓർത്തുനിൽക്കുമ്പോൾ ഒരു മനുഷ്യരൂപം അലുമിനിയം ക്യാമ്പിലേക്ക് കയറിവരുന്നതു കണ്ടു. അതൊരു പട്ടാളക്കാരനായിരുന്നു.
അയാൾ പൊറ്റെക്കാട്ടിനെയും കൂട്ടരെയും ആദരപൂർവ്വം സലാം ചെയ്ത് ഒരു ക്ഷീണസ്വരത്തിൽ പറഞ്ഞു: 'ഞാൻ വരാൻ വൈകിപ്പോയതിന് മാപ്പ്'. യാത്രികരെ സ്വീകരിക്കാൻ നിയോഗിച്ചിരുന്ന പട്ടാളക്കാരനായിരുന്നു അയാൾ. അയാൾ ആകെ ക്ഷീണിതനായിരുന്നു. മുറിയുടെ വാതിൽ തുറന്ന് അകത്തു പ്രവേശിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ മിലിട്ടറി ക്യാമ്പിൽ നിന്നും ഭക്ഷണമെത്തിച്ചേർന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആ പട്ടാളക്കാരനുമായി കൂടുതൽ പരിചയപ്പെട്ടു. താൻ വരാൻ വൈകിയതിന്റെ കഥ അയാൾ വിസ്തരിച്ചു പറഞ്ഞു. സൂര്യപ്രകാശ് എന്നായിരുന്നു അയാളുടെ പേര്.
അയാൾ കഴിഞ്ഞ ദിവസം മാനാഗ്രാമത്തിനപ്പുറമുള്ള മാനാപാസ് ഗ്രാമത്തിൽ പുതിയൊരു നിരീക്ഷണ പോസ്റ്റിന്റെ സ്ഥലം പരിശോധിക്കാൻ പോയിരുന്നു. ഇന്ത്യൻ അതിർത്തിയിലെ ഏറ്റവും ഒടുവിലത്തെ ഗ്രാമമാണ് മാനാഗ്രാമം. മാനാഗ്രാമത്തിൽ നിന്ന് 20 മൈൽ ദൂരമുണ്ട് മാനാപാസിലേക്ക്. ആ ചുരത്തിനപ്പുറം തിബത്ത് ഭൂമിയാണ്; അത് ചൈനീസ് ടെറിട്ടറിയാണ്. മാനാഗ്രാമത്തിനും ചുരത്തിനും ഇടയ്ക്കു കിടക്കുന്ന സ്ഥലം മുഴുവനും ഒരു പുല്ലുപോലും പൊടിക്കാത്ത, തണുത്തുമരവിച്ച ശൂന്യതയാണ്. പോസ്റ്റിന്റെ സ്ഥലപരിശോധന കഴിഞ്ഞപ്പോൾ നേരം വളരെ വൈകിയതിനാൽ സൂര്യപ്രകാശ് രാത്രി അവിടെത്തന്നെ കഴിച്ചുകൂട്ടാൻ തീരുമാനിച്ചു. സ്ലീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് ഉണർന്നതെന്ന് നിശ്ചയമില്ല.
സ്ലീപ്പിങ് ബാഗ് ഇളക്കാനോ എഴുന്നേൽക്കാനോ കഴിയുന്നില്ല - താങ്ങാൻ കഴിയാത്ത ഒരു ഭാരം ഞെരുക്കുന്നതുപോലെ അനുഭവപ്പെട്ടു. രാത്രിയിലുണ്ടായ കനത്ത ഹിമപാതത്തിൽ മൂടിപ്പോയതാണെന്ന് പിന്നീട് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കുടാരമായി മാറിയിരിക്കുന്നു. ഏറെ നേരത്തെ സാഹസികപരിശ്രമത്തിനുശേഷമാണ് അയാൾക്ക് അതിൽ നിന്നു പുറത്തുകടക്കാൻ കഴിഞ്ഞത്. ഉത്തർപ്രദേശുകാരനായ സൂര്യപ്രകാശിന്റെ വിവരണം യാത്രികരെ വിസ്മയിപ്പിച്ചു. എന്നാൽ പട്ടാളക്കാരന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. ശവകുടീരമായിത്തീരുമായിരുന്ന ഹിമക്കൂമ്പാരത്തിൽ നിന്നും പുറത്തുചാടിയ കഥ നിസ്സാരമട്ടിലാണ് അയാൾ പറഞ്ഞത്. നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന ഭടന്മാരുടെ സേവനവ്യഗ്രതയും സഹനശക്തിയും സൈര്യവും ത്യാഗബുദ്ധിയും ഏവരെയും അഭിമാനപുളകിതരാക്കും.
ആ മഞ്ഞുമലയിൽ ജാഗരൂകരായി, കർത്തവ്യനിരതരായി നിൽക്കുന്ന പട്ടാളക്കാരെക്കുറിച്ചുള്ള ഒരു നിരീക്ഷണത്തോടെയാണ് പാഠഭാഗം അവസാനിക്കുന്നത്. "മഞ്ഞുകാലം വരുമ്പോൾ, ബദരീനാരായണ മൂർത്തിപോലും അവിടെനിന്നു താഴെ നിലങ്ങളിലേക്ക് ഒഴിഞ്ഞുപോകുന്നു. അന്നും ആ പ്രദേശത്തു കാവൽ നിൽക്കുന്ന നമ്മുടെ ജവാന്മാരെയല്ലേ ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത്?" എന്നാണ് എസ്.കെ. ചോദിക്കുന്നത്.

Exam Tips:

a) സംഗ്രഹത്തിൽ യാത്ര (1966, എം.പി. സുഹൃത്തുക്കൾ), ബദരിയിലെ ക്യാമ്പ്, പൗരാണിക സ്മരണകൾ, സൂര്യപ്രകാശിന്റെ അനുഭവം, അവസാന ചോദ്യം എന്നീ പോയിന്റുകൾ ക്രമത്തിൽ വരണം.
b) ജവാന്മാരോടുള്ള ആദരവാണ് പാഠഭാഗത്തിന്റെ കേന്ദ്രസന്ദേശമെന്ന് അവസാനം ഊന്നിപ്പറയുക.

 

Kerala Board Solutions for Class 12 Malayalam Chapter 04 Badariyum Parisarangalum

Textbook Solutions for Class 12 Malayalam Chapter 04 Badariyum Parisarangalum

Access structured Kerala Board textbook solutions for Chapter 04 Badariyum Parisarangalum. Designed in alignment with the latest academic curriculum for Class 12 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Mastering Theoretical and Practical Questions

Each solution includes detailed reasoning to foster genuine comprehension of Chapter 04 Badariyum Parisarangalum concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.

Effective Self-Study and Homework Assistance

These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 04 Badariyum Parisarangalum with official sample papers and interactive practice tests available on our platform free of charge.

FAQs

Where can I find the latest Kerala Plus Two Malayalam Unit 3 Chapter 4 Badariyum Parisarangalum (Badari and Surroundings) Textbook Questions and Answers for the 2026-27 session?

The complete and updated Kerala Plus Two Malayalam Unit 3 Chapter 4 Badariyum Parisarangalum (Badari and Surroundings) Textbook Questions and Answers is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 12 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus Two Malayalam Unit 3 Chapter 4 Badariyum Parisarangalum (Badari and Surroundings) Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 12 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Unit 3 Chapter 4 Badariyum Parisarangalum (Badari and Surroundings) Textbook Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus Two Malayalam Unit 3 Chapter 4 Badariyum Parisarangalum (Badari and Surroundings) Textbook Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Unit 3 Chapter 4 Badariyum Parisarangalum (Badari and Surroundings) Textbook Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 12 as a PDF?

Yes, you can download the entire Kerala Plus Two Malayalam Unit 3 Chapter 4 Badariyum Parisarangalum (Badari and Surroundings) Textbook Questions and Answers in printable PDF format for offline study on any device.