Kerala Plus Two Malayalam Unit 4 Chapter 4 Kayyoppillatha Sandesam Textbook Questions and Answers

Download Kerala Board Solutions for Class 12 Malayalam Chapter 04 Kayyoppillatha Sandesam

Explore reliable textbook solutions for Chapter 04 Kayyoppillatha Sandesam tailored for Class 12 learners. Utilizing these Malayalam answers ensures thorough preparation and strengthens foundational knowledge before final Kerala Board evaluations.

Access Kerala Board Solutions and Answers

Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.

Two Mark Questions and Answers

Question 1: എം. മുകുന്ദന്റെ ഇ-നോവൽ ഏതാണ്?

Answer:

നൃത്തം

Exam Tips:

a) 'നൃത്തം' എന്ന പേര് ശരിയായ അക്ഷരത്തിൽ എഴുതുക; കൈയൊപ്പില്ലാത്ത സന്ദേശം ഈ നോവലിലെ ഭാഗമാണ്.

Question 2: 'കേശവന്റെ വിലാപങ്ങൾ' എന്ന നോവലിന്റെ രചയിതാവാര്?

Answer:

എം. മുകുന്ദൻ

Exam Tips:

a) 'കേശവന്റെ വിലാപങ്ങൾ' എം. മുകുന്ദന്റെ പ്രശസ്ത നോവലാണ്; ഗ്രന്ഥകർത്താവിന്റെ പേരിനൊപ്പം ഇനിഷ്യൽ (എം.) ചേർക്കുക.

Question 3: ടി.പി. ശ്രീധരന് ആദ്യം ലഭിച്ച മെയിലുകൾ എന്തെല്ലാമാണെന്ന് കുറിപ്പെഴുതുക.

Answer:

ശ്രീധരന് ആദ്യമാദ്യം ലഭിച്ചിരുന്നത് പരസ്യ മെയിലുകളാണ്. അയാൾ അവയൊക്കെ ശ്രദ്ധാപൂർവ്വം വായിക്കുമായിരുന്നു. ആ ജങ്ക് മെയിലുകളുടെ ഉള്ളടക്കം തങ്ങളുടെ ഉല്പന്നങ്ങളുടെ ഗുണഗണങ്ങളായിരുന്നു. പിന്നീടൊരിക്കൽ ഒരു സൈബർ സന്യാസിയുടെ ശിഷ്യൻ അയച്ച സന്ദേശം ലഭിച്ചു. അതിന്റെ കോപ്പി നൂറുപേർക്ക് ഈ മെയിൽ ചെയ്താൽ ഓഹരി വിപണിയിലൂടെ നിധി ലഭിക്കുന്നെന്ന ഉള്ളടക്കമായിരുന്നു അതിൽ. പിന്നീട് അത്തരം മെയിലുകളെ ശ്രീധരൻ അവഗണിച്ചു. മൂന്നുമാസം കഴിഞ്ഞാണ് അഗ്നിയുടെ മെയിൽ വന്നത്.

Exam Tips:

a) ആദ്യം വന്നത് പരസ്യ (ജങ്ക്) മെയിലുകൾ, പിന്നെ സൈബർ സന്യാസിയുടെ ശിഷ്യന്റെ ചെയിൻ മെയിൽ, ഒടുവിൽ അഗ്നിയുടെ മെയിൽ എന്ന ക്രമം പാലിക്കുക.
b) മൂന്നുമാസത്തിനുശേഷമാണ് അഗ്നിയുടെ മെയിൽ വന്നത് എന്ന വസ്തുത മറക്കരുത്.

Question 4: സാങ്കേതികവിദ്യയെ പ്രമേയമാക്കി മലയാളത്തിലിറങ്ങിയ ആദ്യത്തെ നോവൽ ഏത്?

Answer:

നൃത്തം

Exam Tips:

a) ഒറ്റവാക്കിൽ 'നൃത്തം' എന്നെഴുതിയാൽ മതി; ഇത് എം. മുകുന്ദന്റെ നോവലാണെന്ന് കൂടി സൂചിപ്പിക്കാം.

Question 5: പ്രതീതിയാഥാർത്ഥ്യത്തെക്കുറിച്ച് ലഘുകുറിപ്പു തയ്യാറാക്കുക.

Answer:

ജീവിതയാഥാർത്ഥ്യത്തിൽ നിന്നും ഭിന്നമായ അനുഭവമാണ് പ്രതീതിയാഥാർത്ഥ്യം. കമ്പ്യൂട്ടറിനാൽ പ്രതീകമാക്കപ്പെടുന്ന (തോന്നിപ്പിക്കുന്ന) അന്തരീക്ഷം അതിൽപ്പെടുന്നു. ഒരു ഇ-മെയിൽ സന്ദേശത്തെക്കുറിച്ചാലോചിച്ചാൽ ഇത് വ്യക്തമാകും.
അത് ഒരു കത്തുപോലെ യഥാർത്ഥ വസ്തുവല്ല. അതിനെ സ്പർശിക്കാനാവില്ല. എന്നാൽ അത് ഇന്റർനെറ്റ് എന്ന ഇടത്തിൽ നിലനിൽക്കുന്നുണ്ട്. ഒപ്പം കത്തു നൽകുന്ന വിവരവിനിമയം സാധ്യമാക്കുന്നുമുണ്ട്. ഇങ്ങനെ ഇന്റർനെറ്റിൽ ഒരു പ്രതീതിയായി നിൽക്കുമ്പോഴും നമുക്ക് അത് ഒരു യാഥാർത്ഥ്യമായി അനുഭവപ്പെടുകയും ചെയ്യുന്നു.

Exam Tips:

a) 'യഥാർത്ഥമല്ല, എന്നാൽ യഥാർത്ഥമെന്നു തോന്നിക്കുന്നത്' എന്ന നിർവചനം ആദ്യം എഴുതുക.
b) ഇ-മെയിലിനെ കത്തുമായി താരതമ്യം ചെയ്യുന്നത് ഉദാഹരണമായി ഉൾപ്പെടുത്തുക.

Question 6: ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക - എം. മുകുന്ദൻ.

Answer:

ആധുനിക എഴുത്തുകാരിൽ പ്രമുഖനായ എം. മുകുന്ദൻ മയ്യഴിയിൽ ജനിച്ചു. സ്വയം നവീകരിച്ചുകൊണ്ട് കാലത്തിനൊപ്പം സഞ്ചരിച്ച എഴുത്തുകാരനാണ് അദ്ദേഹം. നോവലിസ്റ്റ്, കഥാകൃത്ത്, ഫ്രഞ്ച് എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു.
'ഈ ലോകം അതിലൊരു മനുഷ്യൻ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന കൃതിക്ക് എം.പി. പോൾ അവാർഡും മുട്ടത്തുവർക്കി അവാർഡും 'ദൈവത്തിന്റെ വികൃതികൾ' എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാർഡും എൻ.വി. പുരസ്കാരവും ലഭിച്ചു. സാഹിത്യരംഗത്തെ സംഭാവനകളെ മുൻനിർത്തി ഫ്രഞ്ച് ഗവൺമെന്റ് ഷെവലിയാർ അവാർഡ് നൽകി ആദരിച്ചു. 'കേശവന്റെ വിലാപങ്ങൾ' എന്ന നോവൽ 2003-ലെ വയലാർ അവാർഡിന് അർഹമായി. കേരള സാഹിത്യ അക്കാദമി ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രധാനകൃതികൾ: ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു, അഞ്ചരവയസ്സുള്ള കുട്ടി, ആദിത്യനും രാധയും മറ്റു ചിലരും, ഹൃദയവതിയായ ഒരു പെൺകുട്ടി, ഒരു ദളിത് യുവതിയുടെ കദനകഥ, കണ്ണാടിയുടെ കാഴ്ച, രഷ്യ, നൃത്തം, നഗരവും സ്ത്രീയും, പ്രവാസം, എന്താണ് ആധുനികത, ദൽഹി ഗാഥകൾ തുടങ്ങിയവ.

Exam Tips:

a) ജന്മസ്ഥലം (മയ്യഴി), പുരസ്കാരങ്ങൾ, പ്രധാന കൃതികൾ എന്ന ക്രമത്തിൽ എഴുതുക.
b) 'കേശവന്റെ വിലാപങ്ങൾ' (വയലാർ അവാർഡ്), 'ദൈവത്തിന്റെ വികൃതികൾ' എന്നീ കൃതികൾ പ്രത്യേകം എടുത്തെഴുതുക.

Four Mark Questions and Answers

Question 7: മെയിലുകൾ ലഭിച്ചു തുടങ്ങിയതോടെ ശ്രീധരന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ എന്തെന്ന് കണ്ടെത്തി എഴുതുക.

Answer:

മെയിലുകൾ ലഭിച്ചുതുടങ്ങിയതോടെ ശ്രീധരന്റെ സ്വഭാവം മാറിമറിഞ്ഞു. അയാളുടെ ദിനചര്യകൾ തലകീഴായി മറിഞ്ഞു. ഹോട്ട്മെയിൽ മേൽവിലാസം ഉണ്ടായതോടെ രാവിലെ എണീറ്റാൽ ആദ്യത്തെ പരിപാടി കമ്പ്യൂട്ടറിനു മുന്നിലിരിപ്പാണ്.

തനിക്ക് എന്തെങ്കിലും സന്ദേശങ്ങൾ ഉണ്ടോയെന്ന് തിരയും. വാർത്തകൾ വായിച്ചറിയും. അതിനുശേഷം ചായ കുടിക്കും. ഏറ്റവും അവസാനമായി പല്ലുതേപ്പ്. പല്ലുതേക്കാതെയും കുളിക്കാതെയും ഒരു തുള്ളി വെള്ളം കുടിക്കുകയില്ല എന്ന ശീലമാണ് മൂക്കും കുത്തി വീണത്.

കുളിയും ഒഴിവാക്കി. ഡിയോഡറന്റ് സ്പ്രേ ചെയ്ത് ഷർട്ടെടുത്തിട്ട് ഓഫീസിലേക്ക് പോകുന്നു. പല പല സൈറ്റുകൾ പ്രവേശിച്ച് തനിക്ക് ആവശ്യമില്ലാത്ത വിവരങ്ങൾ വായിക്കുന്നു. അവയുടെ പ്രിന്റെടുക്കുന്നു. ചവറ്റുകുട്ടയിലിടുന്നു. വെർച്വൽ റിയാലിറ്റിയുടെ ലോകം അയാളെ മാറ്റി മറിച്ചു അങ്ങനെ.

Exam Tips:

a) മാറ്റങ്ങൾ ക്രമമായി എടുത്തെഴുതുക: ദിനചര്യ തലകീഴായത്, പല്ലുതേപ്പും കുളിയും ഒഴിവാക്കിയത്, ആവശ്യമില്ലാത്ത സൈറ്റുകൾ വായിക്കുന്നത്.
b) 'വെർച്വൽ റിയാലിറ്റി അയാളെ മാറ്റിമറിച്ചു' എന്ന നിഗമനത്തോടെ അവസാനിപ്പിക്കുക.

Question 8: 'കമ്പ്യൂട്ടറിലൂടെ വരുന്ന സന്ദേശങ്ങളിൽ കൈയൊപ്പുണ്ടാകില്ല. നാടിന്റെയും വീടിന്റെയും പേരില്ലാത്ത മേൽവിലാസങ്ങളും കൈയൊപ്പില്ലാത്ത സന്ദേശങ്ങളും' - കൈയൊപ്പില്ലാത്ത സന്ദേശം തപാലിന്റെ സ്ഥാനത്തേക്ക് ഇമെയിൽ വന്നപ്പോഴുണ്ടായ മാറ്റത്തെയാണല്ലോ നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. വാർത്താവിനിമയരംഗത്ത് വന്ന മാറ്റത്തെക്കുറിച്ച് നിങ്ങളുടെ സ്വന്തം നിരീക്ഷണം ഉൾപ്പെടുത്തി ലോക തപാൽ ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ നടത്താനുള്ള പ്രഭാഷണം തയ്യാറാക്കുക.

Answer:

ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ, അധ്യാപകരേ, പ്രിയപ്പെട്ട കൂട്ടുകാരേ, വ്യാവസായിക വിപ്ലവത്തേക്കാൾ പതിൻമടങ്ങ് പ്രസക്തമായ ഇൻഫർമേഷൻ വിപ്ലവത്തിന് നാമിന്ന് സാക്ഷികളാകയാണ്.

ത്വരിതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ ഇൻഫർമേഷൻ ടെക്നോളജിക്ക് വളരെ പ്രാധാന്യമുണ്ട്. വാർത്താവിനിമയരംഗത്തെ കുതിച്ചുചാട്ടത്തിനും ഇത് കാരണമായി. (+ പാഠഭാഗത്തെ ആശയങ്ങൾ ഉൾക്കൊണ്ട് സ്വാഭിപ്രായങ്ങൾ കൂടി കൂട്ടിച്ചേർത്ത് വിശദീകരിച്ചെഴുതുക.)

Exam Tips:

a) പ്രഭാഷണത്തിന്റെ തുടക്കത്തിൽ സദസ്സിനെ അഭിസംബോധന ചെയ്യുകയും അവസാനം നന്ദി പറയുകയും ചെയ്യുക.
b) കത്ത്, ടെലിഗ്രാം, ഇമെയിൽ എന്നിങ്ങനെ വാർത്താവിനിമയത്തിലെ മാറ്റങ്ങൾ ക്രമമായി പറയുക; ഇമെയിലിൽ കൈയൊപ്പും മേൽവിലാസവും ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ സൂചിപ്പിക്കുക.
c) സ്വന്തം അനുഭവമോ നിരീക്ഷണമോ ഒരു ഉദാഹരണമായി ചേർക്കുക.

Question 9: സൈബർ കുറ്റകൃത്യങ്ങളും - ആധുനിക സമൂഹവും - കുറിപ്പ് തയ്യാറാക്കുക.

Answer:

സൈബർ കുറ്റകൃത്യങ്ങൾ ഇന്ന് സമൂഹത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്. കൗമാരക്കാരാണ് കൂടുതലും ഇതിലുൾപ്പെട്ടിരിക്കുന്നത്. അവർക്ക് സൈബർ ഉപയോഗങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണകളില്ല. അനന്തമായ സാധ്യതകളുള്ള സൈബർ സ്പെയ്സ് ഉപയോഗിക്കുമ്പോൾ ചില നിയന്ത്രണങ്ങൾ ആവശ്യമാണ്.

എങ്ങനെ ആരോഗ്യകരമായി സൈബർ മീഡിയകൾ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണം നൽകേണ്ടതുണ്ട്. അതുപോലെതന്നെ കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ നിയമങ്ങൾ നടപ്പിലാക്കേണ്ടതുമുണ്ട്. നമ്മുടെ സൈബർ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണം.

വ്യക്തികളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുക, ജാതി-മത സ്പർധ വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തുക, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുക, സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ മറ്റോ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുക, അനുമതിയില്ലാതെ പുതിയ സിനിമകൾ അപ്ലോഡ് ചെയ്യുക തുടങ്ങിയവയൊക്കെ നടന്നു വരുന്നതായി സമകാലിക സംഭവവികാസങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇവയൊക്കെ തടയേണ്ടതുണ്ട്.

Exam Tips:

a) സൈബർ കുറ്റകൃത്യങ്ങളുടെ കാരണം (ശരിയായ ധാരണയില്ലായ്മ), പ്രതിവിധി (ബോധവത്കരണം, നിയമം) എന്നിവ വേർതിരിച്ച് എഴുതുക.
b) കുറ്റകൃത്യങ്ങളുടെ ഉദാഹരണങ്ങൾ പട്ടികപോലെ ക്രമമായി ചേർക്കുക.

Question 10: വിദ്യാർത്ഥികൾ സൈബർ മാധ്യമങ്ങളിലെ ഇടപെടലുകൾക്ക് എത്രസമയം നീക്കിവയ്ക്കുന്നുണ്ട്? സൈബർലോകത്തിന് അമിതമായി വിധേയപ്പെടുന്നുണ്ടോ? സ്കൂളിൽ സർവേ നടത്തി ഫലം അസംബ്ലിയിൽ അവതരിപ്പിക്കുക.

Answer:

നമ്മുടെ സ്കൂളിലെ ഏകദേശം 100 +1, +2 വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവ്വേ ഫലം. ചോദ്യങ്ങളോട് ഏറ്റവും പോസിറ്റീവ് ആയാണ് കുട്ടികൾ പ്രതികരിച്ചത്. സത്യസന്ധമായ സഹകരണമാണ് കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായത്.

വിലയിരുത്തൽ റിപ്പോർട്ട്

ചോദ്യങ്ങൾഉണ്ട് (ശതമാനക്കണക്ക്)ഇല്ല (ശതമാനക്കണക്ക്)ഭാഗികമായിN.A.
നിങ്ങളുടെ വീട്ടിൽ കമ്പ്യൂട്ടർ ഉണ്ടോ80%20%
ഡെസ്ക്ടോപ്പ് ഉള്ളവർ60%20%
ഇന്റർനെറ്റ് കണക്ഷൻ ഉള്ളവർ40%20%
ദിവസവും 2 മണിക്കൂറിലധികം ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്നവർ10%30%
അപരിചിതനുമായി ചാറ്റിങ് നടത്തുവാൻ5%30%
FB അക്കൗണ്ട് ഉള്ളവർ40%
സെലിബ്രിറ്റികളെ follow ചെയ്യുന്നവർ5%35%
ഫ്ലിപ്കാർട്ട് തുടങ്ങിയ സൈറ്റുകൾ സന്ദർശിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നവർ10%30%
ഒരേ സ്കൂളിലെ കുട്ടികളുമായി ചാറ്റ് ചെയ്യുന്നവർ5%25%

ഈ റിപ്പോർട്ട് പ്രകാരം നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ ഏറ്റവും നല്ല രീതിയിൽ Internet-ഉം സൈബർ മാധ്യമങ്ങളെയും കാര്യമായി ഗൗരവമായിതന്നെ സമീപിക്കുന്നു എന്ന് മനസ്സിലാക്കാം. തീർച്ചയായും ആരോഗ്യകരമായ ബന്ധങ്ങൾ തന്നെയാണ് കുട്ടികൾ പുലർത്തുന്നത്. സൈബർ ലോകത്തിന് അമിതമായി അടിമപ്പെടുന്നില്ല എന്നു വ്യക്തമാണ്.

നന്ദി, നമസ്കാരം.

Exam Tips:

a) സർവേ റിപ്പോർട്ടിൽ ചോദ്യങ്ങൾ, ശതമാനക്കണക്കുകൾ (പട്ടിക), നിഗമനം, നന്ദി എന്ന ക്രമം പാലിക്കുക.
b) പട്ടികയിലെ ശതമാനങ്ങൾ സ്വന്തം സർവേയിൽ ലഭിച്ച കണക്കുകളാണെന്ന് ഉറപ്പാക്കി മാത്രം എഴുതുക.

Six Mark Questions and Answers

Question 11: "തനിക്ക് അയാളെ അറിയുകയില്ലെങ്കിലും അഗ്നിക്ക് തന്നെ അറിയാമായിരിക്കാം, അല്ലെങ്കിൽ അയാൾ എന്തിനാണ് തനിക്ക് അടിയന്തിരമായി ഒരു സന്ദേശം അയച്ചത്?" - ശ്രീധരൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ പ്രതീതിയാഥാർത്ഥ്യത്തിലൂടെ സൃഷ്ടിച്ച മാറ്റങ്ങൾ 'കൈയൊപ്പില്ലാത്തത് സന്ദേശം' എന്ന പാഠഭാഗത്ത് കാണാം. മറ്റു സന്ദർഭങ്ങൾ കണ്ടെത്തി അവ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിത്തീർത്തതെങ്ങനെയെന്ന് ചർച്ചചെയ്ത് കുറിപ്പാക്കുക.

Answer:

ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ്യത്തിന്റെ മറ്റൊരു വശമുണ്ട്: പ്രതീതിയാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്നു തോന്നുമെങ്കിലും അത് യാഥാർത്ഥ്യമല്ല; കണ്ണാടിയിലെ പ്രതിബിംബംപോലെ. പ്രതിബിംബം സത്യമാണ്, എന്നാൽ അതേസമയം അത് അയാഥാർത്ഥ്യവുമാണ്. ഒരേസമയം യാഥാർത്ഥ്യവും അയാഥാർത്ഥ്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി തീരുന്ന ഈ സങ്കീർണ്ണ സാങ്കേതികത ഈ നോവലിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നു.

ജീവിതത്തിന്റെ പരിച്ഛേദമാകുമ്പോഴും യാഥാർത്ഥ്യത്തിന്റെ സ്പർശമില്ലാതെ, മരവിച്ചുമാറി നിൽക്കുന്ന ബിംബങ്ങൾകൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതിയാഥാർത്ഥ്യമാണ്. സത്യത്തിൽ കത്തുപോലെ അതിനൊരു രൂപമില്ല; ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. എന്നാൽ അതിന്റെ ശരിയായ അവസ്ഥയിൽ അത് നിഴലുപോലെയാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം; പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല, കൈയിലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതിയാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാഹരണം: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്, ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാകാം, അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം, ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ ഒരു ചുമരിന്റെ അകലത്തിൽ താമസിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം എന്ന്. യാഥാർത്ഥ്യത്തിനു നേരെ മൂടുപടമണിഞ്ഞ്, അയാഥാർത്ഥ്യമായതിനെ കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയുടെയും മറ്റും മറ്റൊരു മുഖമാണിത്.

ഒരു ഒളിച്ചുകളിയുടെ സുഖമുണ്ട് ഇതിൽ. പക്ഷേ ഈ ഒളിച്ചുകളിയിൽ ജയവും തോൽവിയുമില്ല. ഇന്റർനെറ്റ് എന്ന മായികലോകത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യാഥാർത്ഥ്യലോകത്തിൽ കണ്ടുമുട്ടിയാലും മനസ്സിലാകാത്തത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം; വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുടെ ഭാരവും പേറിയുള്ള നിഴൽ ജീവിതം. ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശയക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയൊപ്പില്ലാത്ത ജീവിതം.

നിഴലുകളിലൂടെയുള്ള സഞ്ചാരം: അപരിചിതൻ എന്നും അപരിചിതൻ മാത്രം. എത്ര മെസേജ് ചെയ്താലും എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കുന്നിടത്തോളം അയാൾ അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടിപ്പോകുന്നവരുണ്ട്; അതേ അവസ്ഥതന്നെയാണ് ഈ നവമാധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കുന്നവരുടെ കാര്യവും.

സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസത്തിനുവേണ്ടി സർവതും ഇറക്കിവെച്ച്, ആശ്വാസത്തോടെ തിരിച്ചുപോരുന്നതുപോലെ, തീർത്തും ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അനൗചിത്യവുമില്ല. എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിതമായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെയുള്ള ഒളിയിടം കൂടിയാണീ നവ സൈബർ ലോകം.

ഇന്റർനെറ്റും മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ടമ്മമാരും വിദ്യാർത്ഥിനികളും ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട് ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധരന്റെ ചിന്താഗതിപോലെ കൈയൊപ്പില്ലാത്ത സന്ദേശങ്ങൾ ലോകമെങ്ങും പരക്കുന്നത്. നാടിന്റെയും വീടിന്റെയും പേരില്ലാതെ, വേരുകളില്ലാതെ, ഒരു ഓളപ്പരപ്പിലെന്നപോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ജീവിതം. ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ ഏകാന്തനായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ.

ഒരിടത്തും ഉറയ്ക്കാനാകാതെ, ഏതാണ് ലക്ഷ്യമെന്നു തിരിച്ചറിയാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പരന്നു കഴിയുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മിതമായ ജീവിതശൈലി രോഗങ്ങളുടെ ഉടമ. എല്ലാ തത്ത്വചിന്തകളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂട്ടറാണ്. കമ്പ്യൂട്ടറിന്റെ അനന്തമായ വെബ് നീലാകാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധരന് ഒരു കാര്യം വ്യക്തമായി: തന്റെ മനുഷ്യായുസ്സു മുഴുവൻ ത്യജിച്ചാലും ഈ വലിയ കടലിലെ ഒരു തുള്ളിപോലും ആകില്ല. അങ്ങനെ തത്ത്വചിന്തകളെ പടിക്കു പുറത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു.

വിശ്വാസപ്രമാണങ്ങളെയും അയാൾ ബലികഴിച്ചു. തന്റെ ദിനചര്യകൾപോലും മാറ്റിമറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാകാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതികളും അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്യമില്ലാത്ത അറിവു മാത്രമാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്.

നൈരാശ്യത്തിന്റെ പടുകുഴിയിലേക്കു പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രതീതിയാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റിനിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക് എം. മുകുന്ദൻ കയറ്റിവിടുന്നുണ്ട്. യാഥാർത്ഥ്യ-അയാഥാർത്ഥ്യങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.

Exam Tips:

a) ആറുമാർക്കിന് പ്രതീതിയാഥാർത്ഥ്യത്തിന്റെ നിർവചനം, ശ്രീധരനിൽ വന്ന മാറ്റങ്ങൾ, അഗ്നിയുടെ സന്ദേശം, ഉപസംഹാരം എന്നിങ്ങനെ വേർതിരിച്ച് എഴുതുക.
b) 'കണ്ണാടിയിലെ പ്രതിബിംബം' എന്ന ഉപമ എടുത്തെഴുതുക.
c) 'യാഥാർത്ഥ്യ-അയാഥാർത്ഥ്യങ്ങളുടെ വടംവലി' എന്ന പ്രയോഗത്തോടെ അവസാനിപ്പിക്കുക.

Question 12: പ്രതീതി യാഥാർത്ഥ്യത്തിന്റെ അനുഭവങ്ങൾ "കൈയൊപ്പില്ലാത്ത സന്ദേശം" എന്ന പാഠഭാഗത്ത് എങ്ങനെയൊക്കെയാണ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്? വിശകലനം ചെയ്യുക.

Answer:

ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ്യത്തിന്റെ മറ്റൊരു വശമുണ്ട്: പ്രതീതിയാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്നു തോന്നുമെങ്കിലും അത് യാഥാർത്ഥ്യമല്ല; കണ്ണാടിയിലെ പ്രതിബിംബംപോലെ. പ്രതിബിംബം സത്യമാണ്, എന്നാൽ അതേസമയം അത് അയാഥാർത്ഥ്യവുമാണ്. ഒരേസമയം യാഥാർത്ഥ്യവും അയാഥാർത്ഥ്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി തീരുന്ന ഈ സങ്കീർണ്ണ സാങ്കേതികത ഈ നോവലിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നു.

ജീവിതത്തിന്റെ പരിച്ഛേദമാകുമ്പോഴും യാഥാർത്ഥ്യത്തിന്റെ സ്പർശമില്ലാതെ, മരവിച്ചുമാറി നിൽക്കുന്ന ബിംബങ്ങൾകൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതിയാഥാർത്ഥ്യമാണ്. സത്യത്തിൽ കത്തുപോലെ അതിനൊരു രൂപമില്ല; ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. എന്നാൽ അതിന്റെ ശരിയായ അവസ്ഥയിൽ അത് നിഴലുപോലെയാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം; പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല, കൈയിലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതിയാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാഹരണം: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്, ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാകാം, അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം, ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ ഒരു ചുമരിന്റെ അകലത്തിൽ താമസിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം എന്ന്. യാഥാർത്ഥ്യത്തിനു നേരെ മൂടുപടമണിഞ്ഞ്, അയാഥാർത്ഥ്യമായതിനെ കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയുടെയും മറ്റും മറ്റൊരു മുഖമാണിത്.

ഒരു ഒളിച്ചുകളിയുടെ സുഖമുണ്ട് ഇതിൽ. പക്ഷേ ഈ ഒളിച്ചുകളിയിൽ ജയവും തോൽവിയുമില്ല. ഇന്റർനെറ്റ് എന്ന മായികലോകത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യാഥാർത്ഥ്യലോകത്തിൽ കണ്ടുമുട്ടിയാലും മനസ്സിലാകാത്തത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം; വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുടെ ഭാരവും പേറിയുള്ള നിഴൽ ജീവിതം. ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശയക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയൊപ്പില്ലാത്ത ജീവിതം.

നിഴലുകളിലൂടെയുള്ള സഞ്ചാരം: അപരിചിതൻ എന്നും അപരിചിതൻ മാത്രം. എത്ര മെസേജ് ചെയ്താലും എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കുന്നിടത്തോളം അയാൾ അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടിപ്പോകുന്നവരുണ്ട്; അതേ അവസ്ഥതന്നെയാണ് ഈ നവമാധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കുന്നവരുടെ കാര്യവും.

സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസത്തിനുവേണ്ടി സർവതും ഇറക്കിവെച്ച്, ആശ്വാസത്തോടെ തിരിച്ചുപോരുന്നതുപോലെ, തീർത്തും ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അനൗചിത്യവുമില്ല. എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിതമായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെയുള്ള ഒളിയിടം കൂടിയാണീ നവ സൈബർ ലോകം.

ഇന്റർനെറ്റും മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ടമ്മമാരും വിദ്യാർത്ഥിനികളും ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട് ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധരന്റെ ചിന്താഗതിപോലെ കൈയൊപ്പില്ലാത്ത സന്ദേശങ്ങൾ ലോകമെങ്ങും പരക്കുന്നത്. നാടിന്റെയും വീടിന്റെയും പേരില്ലാതെ, വേരുകളില്ലാതെ, ഒരു ഓളപ്പരപ്പിലെന്നപോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ജീവിതം. ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ ഏകാന്തനായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ.

ഒരിടത്തും ഉറയ്ക്കാനാകാതെ, ഏതാണ് ലക്ഷ്യമെന്നു തിരിച്ചറിയാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പരന്നു കഴിയുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മിതമായ ജീവിതശൈലി രോഗങ്ങളുടെ ഉടമ. എല്ലാ തത്ത്വചിന്തകളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂട്ടറാണ്. കമ്പ്യൂട്ടറിന്റെ അനന്തമായ വെബ് നീലാകാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധരന് ഒരു കാര്യം വ്യക്തമായി: തന്റെ മനുഷ്യായുസ്സു മുഴുവൻ ത്യജിച്ചാലും ഈ വലിയ കടലിലെ ഒരു തുള്ളിപോലും ആകില്ല. അങ്ങനെ തത്ത്വചിന്തകളെ പടിക്കു പുറത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു.

വിശ്വാസപ്രമാണങ്ങളെയും അയാൾ ബലികഴിച്ചു. തന്റെ ദിനചര്യകൾപോലും മാറ്റിമറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാകാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതികളും അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്യമില്ലാത്ത അറിവു മാത്രമാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്.

നൈരാശ്യത്തിന്റെ പടുകുഴിയിലേക്കു പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രതീതിയാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റിനിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക് എം. മുകുന്ദൻ കയറ്റിവിടുന്നുണ്ട്. യാഥാർത്ഥ്യ-അയാഥാർത്ഥ്യങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.

Exam Tips:

a) പ്രതീതിയാഥാർത്ഥ്യത്തിന്റെ അനുഭവങ്ങളായി ഇമെയിൽ സന്ദേശം, അഗ്നി എന്ന അപരിചിതൻ, ഒളിച്ചുകളി, ചുവന്ന തെരുവിന്റെ ഉപമ എന്നിവ ഓരോന്നായി വിശകലനം ചെയ്യുക.
b) ഓരോ ഉദാഹരണവും പാഠഭാഗത്തെ ഒരു വാക്യവുമായി ബന്ധിപ്പിച്ച് എഴുതുക.
c) ഒന്നാമത്തെ ചോദ്യവുമായി ഉള്ളടക്കം ഏറെക്കുറെ സമാനമായതിനാൽ ചോദ്യത്തിലെ 'ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്' എന്ന പദത്തിന് ഊന്നൽ നൽകി ഉത്തരം ക്രമപ്പെടുത്തുക.

Question 13: "ഉപയോഗിച്ചു പഴകിയ ചെമ്പുകലം പോലെ തന്റെ തലച്ചോറിന് തേയ്മാനം വന്നതാകാം"
"ചെമ്പുപാത്രം ഈയം പൂശുന്നതുപോലെ മാനസമിത്രം ഗുളിക വാങ്ങികഴിച്ച് തന്റെ തലച്ചോറിനെ വൃത്തിയാക്കിയെടുക്കണം എന്ന് അയാൾ തീരുമാനിച്ചു."
ശരീരത്തെ മുൻനിർത്തിയുള്ള ഇത്തരം ആലോചനകളിലേക്ക് കഥാപാത്രത്തെ നയിക്കുന്ന സാഹചര്യം എന്താണ്? പാഠസന്ദർഭത്തിന്റെ ഭാവതലവുമായി ബന്ധപ്പെടുത്തി വിശകലനക്കുറിപ്പ് തയ്യാറാക്കുക.

Answer:

ശരീരത്തെ മുൻനിർത്തിയുള്ള മേൽപ്പറഞ്ഞ ആലോചനകളിലേക്ക് ശ്രീധരനെ നയിക്കുന്നത് ഒന്നാമതായി ശരീരത്തിന്റെ രോഗാവസ്ഥകളാണ്. രണ്ടാമതായി മനസ്സിന്റെ രോഗാവസ്ഥകളും. ശരീരവും മനസ്സും പരസ്പരം ഇന്റർലോക്ക് ആണെങ്കിലും, രണ്ടിനും രണ്ടു രീതിയിൽ ആക്രമണങ്ങൾ നേരിടേണ്ടിവരികയും പ്രതിരോധിക്കുകയും ചെയ്യേണ്ടിവരുന്നു.

പലപ്പോഴും മനസ്സ് എന്നുപറയുന്നത് ശാരീരികമായ ഒരവയവമല്ലെങ്കിലും, ചിന്തകളുടെ ഒരു കൂട്ടമാണെങ്കിലും അവയ്ക്ക് അവയുടേതായ ചില രോഗാവസ്ഥകളെ നേരിടേണ്ടിവരാറുണ്ട്. ചിന്തകളുടെ അനിയന്ത്രിതമായ കുത്തൊഴുക്ക്, നിഷ്ക്രിയതയും പിന്നീട് വിഷാദവും സൃഷ്ടിച്ച് ശരീരത്തിന്റെ ശരാശരി അവസ്ഥകളെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും അങ്ങനെ പരിപൂർണ്ണമായും ഇരുളിലേക്ക് വലിഞ്ഞുമുറുകയും ഒതുങ്ങിക്കിടക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷത്തെ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ രീതിയിലുള്ള ഒരു സന്നിഗ്ധഘട്ടത്തെ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട് പലർക്കും.

ഇവിടെ ശ്രീധരനിൽ സംഭവിക്കുന്നത് ആദ്യം ശരീരത്തിന്റെ രോഗം ശരീരത്തെയും, പിന്നീട് അത് ചിന്തകളുടെ വ്യതിയാനത്തിൽ മനസ്സിനെയും ബാധിക്കുന്നതായാണ്. അങ്ങനെയാണ് ശരീരത്തിനുള്ള അനേകം ഗുളികകളെപ്പോലെ, മനസ്സിനുള്ള ഗുളികയായി 'കമ്പ്യൂട്ടറും' എത്തുന്നത്. ഇവിടെ സ്വന്തം കഴിവുകളുടെ അസ്തിത്വത്തിൽ ശ്രീധരനു സംശയം തോന്നിത്തുടങ്ങുന്നു. മറവി ഒരു രോഗമല്ല, മറിച്ചൊരു അവസ്ഥയായി മാറുകയാണ്. തന്റെ തന്നെ പ്രായം, നിത്യേനയുള്ള ഗുളികകൾ ഇവ രണ്ടും തന്നെ ഒരു രോഗിയാക്കി മാറ്റിയിരിക്കുന്നു എന്ന ശക്തമായ അവബോധം ശ്രീധരനിൽ അലയടിക്കുന്നുണ്ട്. അതോടൊപ്പമാണ് തികച്ചും അപരിചിതമായ ഒരു പേരിനു പിന്നാലെ, ഓർമ്മകളെ തെളിച്ചുകൊണ്ട് ശ്രീധരൻ സഞ്ചരിക്കുന്നത്.

അവിടെ ഉണ്ടാകുന്ന രണ്ടാമത്തെ പ്രശ്നം, കാലഹരണപ്പെട്ട ഉപകരണങ്ങളെപ്പോലെയാണ് തങ്ങളെന്നും, കമ്പ്യൂട്ടർ പോലെയുള്ള നവമാധ്യമങ്ങൾ തനിക്ക് വഴങ്ങാത്തവയാണെന്നുമുള്ള മുൻവിധിയും ശ്രീധരനിൽ രൂഢമൂലമായി മുമ്പുതന്നെ അലയടിച്ചിട്ടുണ്ട് എന്നതാണ്. ഇതു രണ്ടും, ആ കഥാപാത്രത്തെ മായക്കാഴ്ചയിലെ പ്രതീതിയാഥാർത്ഥ്യത്തിന്റെ പിന്നാലെ പായുവാൻ നിർബന്ധിതനാക്കി, ജീവിതത്തിൽ എവിടെയും തോറ്റുപോകരുതെന്ന വല്ലാത്തൊരു അഭിനിവേശവും അയാളെ ഭരിക്കുന്നുണ്ടാകാം. തന്നെ അറിയുന്ന താൻ അറിയാത്ത ഒരാൾ; അയാൾ എന്നോട് ഒരു പ്രധാന കാര്യം പറയാൻ പോകുന്നു. ഒരു പ്രത്യേക രഹസ്യാത്മകത ആ പ്രസ്താവനയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

തന്റെ സ്വകാര്യത തനിക്ക് നഷ്ടപ്പെടുന്ന ഭീതി, താൻ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന തോന്നൽ അയാളിൽ നിറയുന്നുണ്ട്. കമ്പ്യൂട്ടറിന്റെ വരവോടെ തന്റെ ശീലങ്ങളിലും ദിനചര്യകളിലും കൂടി മാറ്റങ്ങൾ വരുത്തിയിരിക്കുന്ന ശ്രീധരൻ, എല്ലാം മാറി മറിഞ്ഞ അയാൾ ഇപ്പോൾ തന്റെ ഓർമ്മശക്തി വീണ്ടെടുക്കുന്ന കാര്യത്തിൽ പഴയ നാട്ടിൻപുറത്തുകാരനായി മാറുന്ന കാഴ്ച കൗതുകകരമാണ്. തിരിച്ചുപോക്കിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.

ഈ ആലോചനകളിലേക്ക് അയാൾ നയിക്കപ്പെടുന്നത്, കമ്പ്യൂട്ടറിന്റെ വെബ് പേജുകളിലൂടെ ഇതൾവിരിഞ്ഞ നിഴൽനാടകങ്ങൾ കണ്ടു മടുത്തിട്ടാണ്: മേൽവിലാസം ഇല്ലാതെ, കൈയൊപ്പില്ലാതെ, മുഖംമൂടികളണിഞ്ഞ്, ജീവിതത്തിൽ നിന്ന് ഒളിച്ചോട്ടം നടത്തുന്നവരുടെ ഭീരുത്വം നിറഞ്ഞ ചെയ്തികൾ കണ്ടിട്ടാണ്. തന്റെ ദുഃഖങ്ങളുടെ മരുഭൂമിയിലേക്ക്, സന്തോഷങ്ങളുടെ പറുദീസയിലേക്ക് അപരിചിതരെ കൈപിടിച്ചു നടത്തിക്കുന്നതും, പിന്നീട് വീണ്ടും അപരിചിതത്വത്തിന്റെ കുപ്പായമണിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചിറങ്ങുന്നതും ശ്രീധരനെപ്പോലെ ഒരാൾക്ക് കഴിയുന്ന കാര്യമല്ല.

എല്ലാ വേദാന്തങ്ങളുടെയും കഴുത്തറുത്തിട്ടാണ് ശ്രീധരൻ കമ്പ്യൂട്ടറിന്റെ ഉപനായകനായത്. വീണ്ടുമിതാ ഒരു തിരിച്ചുപോക്ക് അനിവാര്യമായിരിക്കുന്നു. ടെക്സ്റ്റ് മെസേജുകളുടെയും ജങ്ക് മെസേജുകളുടെയും ഈ മായികലോകത്ത് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല അയാൾക്ക്. ദിശാബോധം നഷ്ടപ്പെട്ട വാൽനക്ഷത്രത്തെപ്പോലെ അയാൾ സൈബർ ആകാശങ്ങളിൽ അലഞ്ഞുതിരിയുകയാണ്. തികഞ്ഞ താൽപര്യക്കുറവോടെ, തന്നിലെ രഹസ്യാന്വേഷകനെ തൃപ്തിപ്പെടുത്താനും അയാൾക്കു കഴിയുന്നില്ല. അപരിചിതൻ മാത്രമായ തന്നെ പ്രധാനപ്പെട്ട കാര്യങ്ങളുടെ പങ്കുവെപ്പുകാരനായി എന്തിന് അഗ്നി സമീപിച്ചു, ആ ചോദ്യം ശ്രീധരനെ അകംപുറം മഥിക്കുന്നുണ്ട്.

ആരോഗ്യമാസികയുടെ പാരായണം തന്നെയാണ് പലവിധ സംശയങ്ങളിലൂടെ വിവിധ രോഗഗുളികകളിലേക്ക് അയാളെ എത്തിച്ചതെന്നു വേണമെങ്കിൽ സാമാന്യമായി പറയാം. തനിക്കില്ലാത്തതും, എന്നാൽ ഉണ്ടെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്ന അനേകം രോഗങ്ങൾ അയാളിലൂടെ കടന്നുപോകുന്നുണ്ട്. ഒരു പ്രതീതിയാഥാർത്ഥ്യം ശാരീരികമായും ശ്രീധരൻ അനുഭവിക്കുന്നുണ്ട്. അതിൽ അവസാനകണ്ണിയായാണ് ഓർമ്മരോഗവും ഇടം പിടിക്കാൻ തുടങ്ങുന്നത്. രോഗവും പ്രതിവിധികളും ഉടൻതന്നെ ഉണ്ടാകുമ്പോൾ മനസ്സിന് ആശ്വാസം ലഭിക്കുന്നു. ആ ആശ്വാസത്തിന്റെ മുഹൂർത്തത്തിലാണ് പുതുതായി തുടങ്ങിവെച്ച ഒരു സർച്ച് എഞ്ചിനിൽ ഒരു ആവശ്യവുമില്ലാതെ ശ്രീധരൻ സെർച്ച് ചെയ്യുന്നത്.

'Post മോഡേണിസം' ക്ലിക്ക് ചെയ്തപ്പോൾ വന്ന 4 പേജ് വിവരങ്ങൾ ഒന്നു വായിച്ചുനോക്കാൻ പോലും മെനക്കെടാതെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയാണ്. ഇവിടെ നോവലിസ്റ്റ് തന്നെ രംഗപ്രവേശം ചെയ്യുന്നുണ്ട്. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങളെ നിറവേറ്റാൻ കഴിയാത്ത ഉത്തരാധുനികതയെ ഇതാ ചവറ്റുകുട്ടയിലേക്കുതന്നെ തിരിച്ചയയ്ക്കുന്നു. ഓരോ കാലഘട്ടത്തിലും പുതിയ പുതിയ സങ്കേതങ്ങൾ ഉടലെടുക്കേണ്ടിവരുന്നു. ശരീരത്തെ മാത്രമല്ല മനസ്സിനെയും വരുതിയിൽ നിർത്താൻ കഴിയാതെ അടുത്ത മെസ്സേജിലേക്ക് പറന്നുവീഴുകയാണ് ശ്രീധരൻ.

Exam Tips:

a) ശരീരത്തിന്റെ രോഗാവസ്ഥ, മനസ്സിന്റെ രോഗാവസ്ഥ, കാലഹരണപ്പെട്ടുവെന്ന തോന്നൽ എന്നീ കാരണങ്ങൾ വേർതിരിച്ച് എഴുതുക.
b) 'ചെമ്പുകലത്തിന്റെ തേയ്മാനം' എന്ന ഉപമയുടെ അർത്ഥം (ഓർമ്മശക്തി കുറയുന്നു എന്ന തോന്നൽ) വ്യക്തമാക്കുക.
c) ഉത്തരത്തിൽ ശ്രീധരന്റെ മാനസികാവസ്ഥയെ പാഠഭാഗത്തിലെ അഗ്നിയുടെ സന്ദേശവുമായി ബന്ധിപ്പിക്കുക.

Question 14: സൈബർസാധ്യതകളുടെ ദുരുപയോഗം ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നിന്ന് വിവരശേഖരണം നടത്തി പാനൽ ചർച്ച സംഘടിപ്പിക്കുക.

Answer:

സൈബർ സാധ്യതകളുടെ ദുരുപയോഗം ഇന്നത്തെ സമൂഹത്തിൽ അനവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒരു ചാനൽ ചർച്ച.

മോഡറേറ്റർ: നമ്മുടെ ചർച്ചയിലെ ഇന്നത്തെ വിഷയം സുപരിചിതമായ ഒന്നാണ്: സൈബർ കുറ്റകൃത്യങ്ങൾ. എന്തായാലും ടീം എയും ടീം ബിയും റെഡിയാണ്. ചർച്ച ആരംഭിക്കാൻ പോകുന്നു. എല്ലാവർക്കും സ്വാഗതം. ആദ്യം ടീം എ. എന്താണ് ഈ വിഷയത്തിലെ ആദ്യ പ്രതികരണം?

ടീം എ: നമ്മുടെ ഇന്നത്തെ വിഷയം വിദ്യാലയങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണെന്ന് ഞങ്ങൾ പറയും. കാരണം ഏറ്റവും കൂടുതൽ ഇങ്ങനെയുള്ള സൈബർ കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴുന്നതും തെറ്റായി ഉപയോഗിക്കുന്നതും വിദ്യാർത്ഥികളാണ്. ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നതും കൗമാരപ്രായക്കാരായ വിദ്യാർത്ഥികൾ തന്നെയാണ്. എന്തായാലും ഈ രംഗത്ത് കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്.

മോഡറേറ്റർ: വിദ്യാർത്ഥികൾ എങ്ങനെയാണ് ഈ രംഗത്തേക്ക് കടന്നുവരുന്നതും ചൂഷണം ചെയ്യപ്പെടുന്നതും? ടീം ബി ഒന്നു വ്യക്തമാക്കാമോ.

ടീം ബി: നമ്മൾ ഇന്ന് ചർച്ചയിൽ അവതരിപ്പിക്കുന്നതും അതുതന്നെയാണ്. വിവിധ മേഖലകളിൽ ഞങ്ങൾ പല ടീമുകളായി തുടങ്ങിയ സർവ്വേ ഫലങ്ങൾ തന്നെയാണ് അതിനുള്ള ആധികാരികമായ രേഖ. കണക്കുകൾ ഭീതിപ്പെടുത്തുന്നതാണ്. നമ്മുടെ കൊച്ചുകേരളത്തിൽ നടക്കുന്ന മൂന്നിൽ രണ്ടു കുറ്റകൃത്യങ്ങളിലും ഈ സൈബർ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ടീം എ: പോലീസിന്റെ ഭാഗത്തുനിന്നുള്ള കണക്കുമാത്രമാണിത്. എത്രയോ കേസുകൾ പോലീസിന്റെ ഭാഗത്ത് റിപ്പോർട്ട് ചെയ്യാത്തതും കാണും. എപ്പോഴും ഒളിച്ചുവെക്കാനുള്ള പ്രവണത ഇത്തരം കേസുകളുടെ ഒരു സ്വഭാവം തന്നെയാണ്.

മോഡ: അതു ടീം 'എ' പറഞ്ഞത് ശരിയാണ്. നമ്മുടെ വിവരശേഖരണത്തിന്റെ അടിസ്ഥാനഫലങ്ങൾ പേടിപ്പെടുത്തുന്നതു തന്നെയാണ്. ടീം ബി, ഏതൊക്കെ മേഖലകളിലാണ് ഈ സൈബർ കുറ്റകൃത്യങ്ങൾ കൂടുതലായി ഉണ്ടായിരിക്കുന്നതെന്ന് പറയാൻ കഴിയുമോ?

ടീം ബി: തീർച്ചയായും. കൗമാരപ്രായക്കാരുടെ പങ്കാളിത്തം തന്നെയാണ് പ്രധാനമായും നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനം. എന്നാൽ സൈബർ കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുമ്പോൾ ഏറ്റവും കൂടുതൽ ശതമാനം കുറ്റകൃത്യങ്ങളും നടക്കുന്നത് തട്ടിപ്പു കേസുകളായാണ്. പണം നഷ്ടപ്പെട്ട ആളുകൾ അപമാനഭാരത്താൽ ഈ കാര്യം രഹസ്യമാക്കിവെയ്ക്കും എന്നത് തട്ടിപ്പുകാർക്ക് പ്രയോജനപ്പെടുന്നുണ്ട്.

ടീം എ: അതുമാത്രമല്ല, വൻതുകകളല്ല, നിസ്സാരതുകകൾ കൂടുതൽ ആളുകളിൽനിന്ന് എന്ന രീതിയാണ് പോലീസിയാണ് പുറത്തെടുക്കുന്നത്. അങ്ങനെയാകുമ്പോൾ ചെറിയ തുകകളുടെ നഷ്ടം ആളുകൾ സ്വയം സഹിക്കുമെന്ന പ്രയോജനം കൂടിയുണ്ട്.

മോഡ: അപ്പോൾ നല്ല ഹോംവർക്ക് തന്നെയാണല്ലോ ഈ മേഖലയിൽ നടക്കുന്നത്.

ടീം എ: തീർച്ചയായും. അതുമാത്രമല്ല, ഏറ്റവും കൂടുതൽ തട്ടിപ്പു നടത്തുവാൻ സാധ്യതയുള്ള ഒരു ഭൂവിഭാഗമായി നമ്മുടെ നാട് ആഗോളതലത്തിൽതന്നെ അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു.

മോഡ: ഇതിനും റാങ്കും റേറ്റിങ്ങുമുണ്ടോ?

ടീം ബി: അതായത് ലോകത്ത് ഏറ്റവും എളുപ്പം പറ്റിക്കാവുന്ന ഒരു ജനവിഭാഗമായി മലയാളികളെ തട്ടിപ്പുസംഘങ്ങൾ കണ്ടെത്തിയിരിക്കുന്നു. സ്വയം ബുദ്ധിമാന്മാരെന്ന് നടിച്ച് നടക്കുന്ന മലയാളികൾ ലാഭം എന്ന് കേൾക്കുമ്പോൾ വാപിളർത്തി തട്ടിപ്പിലേക്ക് എടുത്തുചാടുകയാണ്.

മോഡ: പണം തട്ടിപ്പല്ലാത്ത മറ്റെന്തൊക്കെ കുറ്റകൃത്യങ്ങളാണ് ഈ പരിധിയിൽ വരുന്നത്?

ടീം എ: സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് പിന്നീട് നിൽക്കുന്നത് ഫേക്ക് ഐ.ഡി. ഉപയോഗിച്ചു നടക്കുന്ന ചീറ്റിങ് ആണ്. കൗമാരപ്രായക്കാരായ പെൺകുട്ടികൾ, തുടങ്ങി, തിരിച്ചും ഈ ചീറ്റിങ് നടക്കുന്നു. പലപ്പോഴും പ്രണയാഭ്യർത്ഥനയിൽ കുടുങ്ങി സത്യം തിരിച്ചറിയുമ്പോൾ നാണക്കേടുകൊണ്ട് പുറത്തുപറയാതിരിക്കുകയാണ് പലരും.

ടീം ബി: അതു മാത്രമല്ല. ആന്റി-പൈറസി സി.ഡികൾ കാണൽ, പ്രചരിപ്പിക്കൽ, പിന്നെ മോർഫിങ്ങിലൂടെയും മറ്റും ഉള്ള പലതരം ചീറ്റിങ്ങുകൾ. അങ്ങനെ ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന വകുപ്പുകൾ അനേകമാണ്.

മോഡ: ഈ സൈബർ കുറ്റകൃത്യത്തിൽ ഈ രീതിയിൽ ഗുരുതര സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഈ ചർച്ചയിൽനിന്നും തന്നെ തെളിഞ്ഞിരിക്കുന്നു. കൂടാതെ കൗമാരപ്രായക്കാരായ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ തന്നെയാണ് ഈ കൊടുംചതികളിൽ കൂടുതലായും പതിക്കുന്നത്. വളരെ ജാഗരൂകരായിരുന്ന് നമുക്ക് ഈ കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടതായിട്ടുണ്ട്. എല്ലാവർക്കും നന്ദി. നമസ്കാരം.

Exam Tips:

a) പാനൽ ചർച്ചയിൽ മോഡറേറ്റർ, രണ്ട് ടീമുകൾ എന്നിവരുടെ സംഭാഷണം വേർതിരിച്ച് എഴുതുക.
b) കണക്കുകൾ, ഉദാഹരണങ്ങൾ (തട്ടിപ്പ്, ഫേക്ക് ഐ.ഡി, മോർഫിങ്) എന്നിവ ഉൾപ്പെടുത്തുക.
c) അവസാനം മോഡറേറ്റർ നിഗമനവും നന്ദിയും പറഞ്ഞ് ചർച്ച അവസാനിപ്പിക്കുക.

Eight Mark Questions and Answers

Question 15: വിവര സാങ്കേതിക വിദ്യയുടെ കടന്നുവരവ് മനുഷ്യ ജീവിതത്തിൽ സാരമായ മാറ്റങ്ങൾ വരുത്തുന്നുണ്ടോ? എം. മുകുന്ദന്റെ നോവൽ ഭാഗത്തെ അടിസ്ഥാനമാക്കി ഉപന്യസിക്കുക.

Answer:

'കൈയൊപ്പില്ലാത്ത സന്ദേശം' എന്ന പാഠഭാഗം എം. മുകുന്ദന്റെ 'നൃത്തം' എന്ന നോവലിൽ നിന്നെടുത്തതാണ്. നാലാം യൂണിറ്റിലെ വിഷയമായ മാധ്യമത്തെക്കുറിച്ചാണ് ഇത്. മലയാള നോവലിൽ നവമാധ്യമങ്ങളെ എങ്ങനെ സന്നിവേശിപ്പിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ നോവൽ സന്ദേശം.

സാമൂഹിക നവമാധ്യമങ്ങൾ പലപ്പോഴും തട്ടിപ്പിന്റെയും ചൂഷണത്തിന്റെയും ഒരു അധോലോകമായി തരംതാഴാറുണ്ട്. കള്ളനാണയങ്ങൾ എവിടെയും കാണാം. പേരില്ലാതെ, മുഖമില്ലാതെ പരിചയങ്ങൾ സ്ഥാപിക്കുകയും അതുവഴി തട്ടിപ്പിന്റെയും ചൂഷണത്തിന്റെയും പുതിയ ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ഈ നവമാധ്യമങ്ങളുടെ വലിയൊരു പോരായ്മ തന്നെയാണ്: പേരുകളില്ലാതെ, മേൽവിലാസമില്ലാതെ, മറവിൽ നിന്ന് ഇരുളിൽ നിന്നുള്ള സന്ദേശങ്ങൾ മാത്രം. ആ സന്ദേശങ്ങൾക്ക് അർത്ഥമില്ല, മുഖമില്ല. പലപ്പോഴും രൂപങ്ങളില്ലാത്ത നിഴലുകളെപ്പോലെ, യാഥാർത്ഥ്യത്തിന്റെ മറ്റൊരു പതിപ്പ്; സത്യത്തിന്റെ മങ്ങിയ ഒരു കാഴ്ച.

അന്വേഷണങ്ങൾക്ക് അപ്പുറം, ഒന്നുമില്ലായ്മയിൽ വിലയം പ്രാപിക്കുന്ന സത്യത്തിന്റെ കതിരുകൾ വായനക്കാരിലും പ്രേക്ഷകനിലും നവമാധ്യമങ്ങളെ പിന്തുടരുന്നവരിലും ഒന്നും കണ്ടെത്താൻ കഴിയാതെ, അവ്യക്തത മാത്രമായി അവശേഷിക്കുന്ന അവസ്ഥ സംജാതമാകുന്നു. ടി.പി. ശ്രീധരൻ മധ്യവയസ്സു പിന്നിട്ടപ്പോഴാണ് നവമാധ്യമങ്ങളുടെ ഉറ്റതോഴനായി മാറുന്നത്. ആരുടെയും കുറ്റംകൊണ്ടല്ല, അപ്പോൾ മാത്രമാണ് അവ പ്രചാരത്തിലായത്. അന്നുമുതൽ അയാളുടെ ജീവിതം മാറുന്നതു നാം കണ്ടു. ജീവിതത്തിന്റെ മൊത്തത്തിലുള്ള അവസ്ഥതന്നെ മാറിപ്പോയി, ജീവിതത്തിന്റെ വേഗത വർദ്ധിച്ചു. എങ്കിലും പുതിയ ലോകത്തിന്റെ പാച്ചിലിനൊപ്പമെത്താൻ അയാൾക്കു കഴിയുന്നില്ല. ജീവിതത്തിന്റെ ഏകാന്തനിമിഷങ്ങളിൽ തനിക്കു കൂട്ടുവന്ന കമ്പ്യൂട്ടറിനുപോലും ശ്രീധരനെ കൂടെ കൂട്ടാൻ പറ്റുന്നില്ല. വേഗതയുടെ ആ യന്ത്രത്തിൽ പലപ്പോഴും കാലിടറിപ്പോകുന്ന കഥാപാത്രം.

അഗ്നി മെയിൽ വിലാസത്തിൽ നിന്ന് ശ്രീധരനു വരുന്ന ഒരപ്രധാനമായൊരു മെയിലിൽ നിന്നാണ് നോവൽ ഭാഗം തുടരുന്നത്. ആരാണ് അഗ്നി എന്ന് എത്ര ആലോചിച്ചിട്ടും ശ്രീധരന് ഓർമ്മ കിട്ടുന്നില്ല. തന്റെ ഒപ്പം സ്കൂളിലോ കോളേജിലോ പഠിച്ച ആരെങ്കിലുമാണോ എന്ന് അയാൾ സംശയിക്കുന്നു. പക്ഷേ ചിരപരിചിതനെപ്പോലെ തന്നോട് സ്നേഹം കാണിക്കുന്ന, പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകുന്ന അഗ്നിയോട്, അഗ്നിയുടെ മെസേജിനോട് ഒരു പ്രതിപത്തി ശ്രീധരനുണ്ടായി. പലപ്പോഴും ഇങ്ങനെയുള്ള അറിയാത്ത മെസേജുകൾ അയാൾ തുറന്നുപോലും നോക്കാറില്ല.

പക്ഷേ പിന്നീടുള്ള ദിവസങ്ങൾ ഈ അഗ്നിയിൽ നിന്നുള്ള സന്ദേശത്തിനായി ശ്രീധരൻ കാത്തിരുന്നു. എന്നാൽ ഒരു പ്രതികരണംപോലും ഉണ്ടായില്ല. തന്റെ മറുപടിക്കടിയിൽ തന്റെ പേര് കൃത്യമായി ചേർക്കുന്ന ശ്രീധരൻ, മറ്റുള്ളവർ എന്തുകൊണ്ടാണ് തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താത്തത് എന്ന് നിഷ്കളങ്കമായി ചിന്തിക്കുന്നു. താൻ കാത്തിരുന്ന മെസേജ് മാത്രം അയാൾക്കു കിട്ടുന്നില്ല.

കമ്പ്യൂട്ടർ വന്നതോടുകൂടി ശ്രീധരന്റെ സ്വഭാവങ്ങളിലും വ്യത്യാസം വന്നു. ദിനചര്യകൾ മാറി, ചെറുപ്പം മുതലുള്ള ശീലങ്ങൾ മാറി. കമ്പ്യൂട്ടർ ഈ മധ്യവയസ്സു പിന്നിട്ട ശ്രീധരനെ മറ്റൊരു മനുഷ്യനാക്കി മാറ്റി. ഇന്റർനെറ്റ് കണക്ഷൻ അയാൾക്ക് ശരിക്കുമൊരു വലയായി തീരുകയായിരുന്നു. ഒരുപാട് ഗുളികകൾ കഴിക്കുന്ന ശ്രീധരന് കമ്പ്യൂട്ടർ ശരിക്കുമൊരു മരുന്നായി, മറ്റൊരു ഗുളിക.

പക്ഷേ എന്നിട്ടും മറകൾക്കുള്ളിൽ നിന്നുകൊണ്ട് ആളുകൾ നിഴൽനാടകം കളിക്കുന്നതു മാത്രം ശ്രീധരനു മനസ്സിലായില്ല. കാത്തുകാത്തിരുന്ന് പ്രയോജനമില്ലാത്ത ഇന്റർനെറ്റ് അന്വേഷണങ്ങൾക്കുശേഷം വീണ്ടും അഗ്നിയുടെ മെസേജ് വരുന്നിടത്ത് പാഠഭാഗം അവസാനിക്കുകയാണ്. ചിലപ്പോൾ ഒരു കളിപ്പിക്കൽ, അല്ലെങ്കിൽ ഒരു വലക്കുരുക്ക്. എന്തായാലും മേൽവിലാസമില്ലാത്ത കൈയൊപ്പില്ലാത്ത സന്ദേശങ്ങളുടെ കൂമ്പാരത്തിനിടയിൽ ശ്രീധരന്മാർ വലയുകതന്നെയാണ്.

ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ്യത്തിന്റെ മറ്റൊരു വശമുണ്ട്: പ്രതീതിയാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്നു തോന്നുമെങ്കിലും അത് യാഥാർത്ഥ്യമല്ല; കണ്ണാടിയിലെ പ്രതിബിംബംപോലെ. പ്രതിബിംബം സത്യമാണ്, എന്നാൽ അതേസമയം അത് അയാഥാർത്ഥ്യവുമാണ്. ഒരേസമയം യാഥാർത്ഥ്യവും അയാഥാർത്ഥ്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി തീരുന്ന ഈ സങ്കീർണ്ണ സാങ്കേതികത ഈ നോവലിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നു.

ജീവിതത്തിന്റെ പരിച്ഛേദമാകുമ്പോഴും യാഥാർത്ഥ്യത്തിന്റെ സ്പർശമില്ലാതെ, മരവിച്ചുമാറി നിൽക്കുന്ന ബിംബങ്ങൾകൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതിയാഥാർത്ഥ്യമാണ്. സത്യത്തിൽ കത്തുപോലെ അതിനൊരു രൂപമില്ല; ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. എന്നാൽ അതിന്റെ ശരിയായ അവസ്ഥയിൽ അത് നിഴലുപോലെയാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം; പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല, കൈയിലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതിയാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാഹരണം: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്, ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാകാം, അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം, ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ ഒരു ചുമരിന്റെ അകലത്തിൽ താമസിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം എന്ന്. യാഥാർത്ഥ്യത്തിനു നേരെ മൂടുപടമണിഞ്ഞ്, അയാഥാർത്ഥ്യമായതിനെ കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയുടെയും മറ്റും മറ്റൊരു മുഖമാണിത്.

ഒരു ഒളിച്ചുകളിയുടെ സുഖമുണ്ട് ഇതിൽ. പക്ഷേ ഈ ഒളിച്ചുകളിയിൽ ജയവും തോൽവിയുമില്ല. ഇന്റർനെറ്റ് എന്ന മായികലോകത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യാഥാർത്ഥ്യലോകത്തിൽ കണ്ടുമുട്ടിയാലും മനസ്സിലാകാത്തത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം; വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുടെ ഭാരവും പേറിയുള്ള നിഴൽ ജീവിതം. ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശയക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയൊപ്പില്ലാത്ത ജീവിതം.

നിഴലുകളിലൂടെയുള്ള സഞ്ചാരം: അപരിചിതൻ എന്നും അപരിചിതൻ മാത്രം. എത്ര മെസേജ് ചെയ്താലും എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കുന്നിടത്തോളം അയാൾ അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടിപ്പോകുന്നവരുണ്ട്; അതേ അവസ്ഥതന്നെയാണ് ഈ നവമാധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കുന്നവരുടെ കാര്യവും.

സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസത്തിനുവേണ്ടി സർവതും ഇറക്കിവെച്ച്, ആശ്വാസത്തോടെ തിരിച്ചുപോരുന്നതുപോലെ, തീർത്തും ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അനൗചിത്യവുമില്ല. എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിതമായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെയുള്ള ഒളിയിടം കൂടിയാണീ നവ സൈബർ ലോകം.

ഇന്റർനെറ്റും മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ടമ്മമാരും വിദ്യാർത്ഥിനികളും ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട് ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധരന്റെ ചിന്താഗതിപോലെ കൈയൊപ്പില്ലാത്ത സന്ദേശങ്ങൾ ലോകമെങ്ങും പരക്കുന്നത്. നാടിന്റെയും വീടിന്റെയും പേരില്ലാതെ, വേരുകളില്ലാതെ, ഒരു ഓളപ്പരപ്പിലെന്നപോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ജീവിതം. ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ ഏകാന്തനായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ.

ഒരിടത്തും ഉറയ്ക്കാനാകാതെ, ഏതാണ് ലക്ഷ്യമെന്നു തിരിച്ചറിയാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പരന്നു കഴിയുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മിതമായ ജീവിതശൈലി രോഗങ്ങളുടെ ഉടമ. എല്ലാ തത്ത്വചിന്തകളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂട്ടറാണ്. കമ്പ്യൂട്ടറിന്റെ അനന്തമായ വെബ് നീലാകാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധരന് ഒരു കാര്യം വ്യക്തമായി: തന്റെ മനുഷ്യായുസ്സു മുഴുവൻ ത്യജിച്ചാലും ഈ വലിയ കടലിലെ ഒരു തുള്ളിപോലും ആകില്ല. അങ്ങനെ തത്ത്വചിന്തകളെ പടിക്കു പുറത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു.

വിശ്വാസപ്രമാണങ്ങളെയും അയാൾ ബലികഴിച്ചു. തന്റെ ദിനചര്യകൾപോലും മാറ്റിമറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാകാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതികളും അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്യമില്ലാത്ത അറിവു മാത്രമാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്.

നൈരാശ്യത്തിന്റെ പടുകുഴിയിലേക്കു പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രതീതിയാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റിനിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക് എം. മുകുന്ദൻ കയറ്റിവിടുന്നുണ്ട്. യാഥാർത്ഥ്യ-അയാഥാർത്ഥ്യങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.

Exam Tips:

a) ഉപന്യാസത്തിന് ആമുഖം (നോവലും ഭാഗവും), സൈബർ ലോകത്തിന്റെ ദോഷങ്ങൾ, ശ്രീധരനിലെ മാറ്റങ്ങൾ, പ്രതീതിയാഥാർത്ഥ്യം, ഉപസംഹാരം എന്ന ക്രമം പാലിക്കുക.
b) 'അഗ്നി' എന്ന അപരിചിതന്റെ മെയിലും ശ്രീധരന്റെ പ്രതികരണവും ഉദാഹരണമായി ചേർക്കുക.
c) പാഠഭാഗത്തിൽ നിന്നുള്ള പ്രയോഗങ്ങൾ (കൈയൊപ്പില്ലാത്ത സന്ദേശം, യാഥാർത്ഥ്യ-അയാഥാർത്ഥ്യങ്ങളുടെ വടംവലി) ഉപയോഗിക്കുക.

Summary and Notes

Question 16: 'കൈയൊപ്പില്ലാത്ത സന്ദേശം' എന്ന പാഠഭാഗത്തിന്റെ സംഗ്രഹം (പാഠസംഗ്രഹം) എഴുതുക.

Answer:

എം. മുകുന്ദന്റെ 'നൃത്തം' എന്ന നോവലിൽ നിന്നുള്ള ഭാഗമാണ് 'കൈയൊപ്പില്ലാത്ത സന്ദേശം'. നാലാം യൂണിറ്റിന്റെ വിഷയമായ മാധ്യമത്തെ അടിസ്ഥാനമാക്കിയുള്ള ഈ ഭാഗം, മലയാള നോവലിൽ നവമാധ്യമങ്ങളെ എങ്ങനെ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്.

a) സംഗ്രഹത്തിൽ കഥാപാത്രങ്ങളായ ശ്രീധരൻ, അഗ്നി, കമ്പ്യൂട്ടർ, ഇ-മെയിൽ എന്നിവയുടെ പങ്ക് ക്രമമായി ഉൾപ്പെടുത്തുക.
b) പ്രതീതിയാഥാർത്ഥ്യം എന്ന ആശയം കേന്ദ്രമാക്കി ഉപസംഹരിക്കുക.

Step-by-Step Textbook Answers: Class 12 Malayalam Chapter 04 Kayyoppillatha Sandesam

Textbook Solutions for Class 12 Malayalam Chapter 04 Kayyoppillatha Sandesam

Access structured Kerala Board textbook solutions for Chapter 04 Kayyoppillatha Sandesam. Designed in alignment with the latest academic curriculum for Class 12 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Mastering Theoretical and Practical Questions

Clear, methodical explanations accompany every challenging problem within the Class 12 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.

Effective Self-Study and Homework Assistance

These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 04 Kayyoppillatha Sandesam with official sample papers and interactive practice tests available on our platform free of charge.

FAQs

Where can I find the latest Kerala Plus Two Malayalam Unit 4 Chapter 4 Kayyoppillatha Sandesam Textbook Questions and Answers for the 2026-27 session?

The complete and updated Kerala Plus Two Malayalam Unit 4 Chapter 4 Kayyoppillatha Sandesam Textbook Questions and Answers is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 12 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus Two Malayalam Unit 4 Chapter 4 Kayyoppillatha Sandesam Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 12 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Unit 4 Chapter 4 Kayyoppillatha Sandesam Textbook Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus Two Malayalam Unit 4 Chapter 4 Kayyoppillatha Sandesam Textbook Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Unit 4 Chapter 4 Kayyoppillatha Sandesam Textbook Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 12 as a PDF?

Yes, you can download the entire Kerala Plus Two Malayalam Unit 4 Chapter 4 Kayyoppillatha Sandesam Textbook Questions and Answers in printable PDF format for offline study on any device.