Kerala Plus Two Malayalam Unit 2 Chapter 3 Padathinte Pathathil Textbook Questions and Answers

Solutions for Class 12 Malayalam: Chapter 03 Padathinte Pathathil

Access comprehensive textbook solutions for Chapter 03 Padathinte Pathathil using the official curriculum guides for Class 12 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.

Practice Class 12 Malayalam Solutions: Chapter 03 Padathinte Pathathil

Access the complete solution PDF for Class 12 Malayalam below. Regular practice with these targeted textbook answers builds familiarity with standard question patterns and helps secure higher marks in final school evaluations.

2 Mark Questions and Answers

Question 1: കലാമണ്ഡലം ഹൈദരലിയുടെ ആത്മകഥ എന്ത്?

Answer:

മഞ്ജുതരം

Exam Tips:

a) കൃതിയുടെ പേര് അക്ഷരത്തെറ്റില്ലാതെ എഴുതുക; ഒറ്റവാക്കുത്തരത്തിൽ അക്ഷരപ്പിശകുപോലും മാർക്ക് കളയും.

 

Question 2: ഹൈദരലിയുടെ ആദ്യ ഗുരു ആര്?

Answer:

കലാമണ്ഡലം നമ്പീശൻ

Exam Tips:

a) "ആദ്യ ഗുരു" എന്ന വാക്ക് ശ്രദ്ധിക്കുക; കലാമണ്ഡലത്തിൽ ചേരുംമുമ്പുതന്നെ ഹൈദരലിക്ക് പിതാവിൽനിന്ന് സംഗീതപാരമ്പര്യം ലഭിച്ചിരുന്നു എന്നും ഓർക്കുക.

 

Question 3: ഹൈദരലിക്ക് കലാമണ്ഡലത്തിൽ ചേരാൻ വേണ്ട ഒത്താശകൾ ചെയ്തുകൊടുത്തത് ആര്?

Answer:

ശിവരാമൻനായർ

Exam Tips:

a) പേര് പൂർണമായി എഴുതുക. പാഠത്തിൽ ഇദ്ദേഹം "ശിവരാമനാശാൻ" എന്നും അറിയപ്പെടുന്നുണ്ട്.

 

Question 4: ഹൈദരലിയുടെ ആദ്യഗുരു ആര്?

Answer:

കലാമണ്ഡലം നമ്പീശൻ

Exam Tips:

a) ഹൈദരലിയുടെ ഗുരുക്കന്മാരുടെ പേരുകൾ പാഠത്തിൽ പലതുണ്ട്; ചോദ്യത്തിലെ "ആദ്യ" എന്ന വാക്ക് നോക്കി ശരിയായ പേര് തിരഞ്ഞെടുക്കുക.

 

Question 5: കലാമണ്ഡലം ഹൈദരലിയുടെ ഗുരു?
(അമ്മന്നൂർ മാധവച്ചാക്യാർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, സി.പി. ആന്റണി, പുലിക്കോട്ടിൽ ഹൈദർ)

Answer:

കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ

Exam Tips:

a) ഓപ്ഷനുകളിൽ സി.പി. ആന്റണി ഹൈദരലിയെ കലാമണ്ഡലത്തിൽ ചേരാൻ ജാമ്യം നിന്ന ആളാണ്, ഗുരുവല്ല; ഇങ്ങനെയുള്ള കെണികൾ ശ്രദ്ധിക്കുക.

 

Question 6: ഹൈദരലിക്ക് പാട്ടിൽ താല്പര്യം ജനിക്കാൻ കാരണം പിതാവാണ് - വിശദീകരിക്കുക.

Answer:

കുട്ടിക്കാലത്ത് ബാപ്പ ഹൈദരലിയെ മടിയിലിരുത്തി അന്നത്തെ സിനിമാപ്പാട്ടുകൾ പാടിക്കേൾപ്പിക്കുമായിരുന്നു. ആ പാട്ടുകളിലൂടെയാണ് ബാപ്പയുടെ സ്നേഹവും ലാളനയും കുട്ടിക്ക് കിട്ടിയത്. പാട്ടുകൊണ്ട് ചെക്കൻ പുലരുമെന്ന് ബാപ്പ വിശ്വസിച്ചിരിക്കണം; അത് പിന്നീട് യാഥാർത്ഥ്യമാവുകയും ചെയ്തു.

Exam Tips:

a) "മടിയിലിരുത്തി പാടിക്കേൾപ്പിച്ചു", "പാട്ടുകൊണ്ട് പുലരുമെന്ന വിശ്വാസം" എന്നീ രണ്ട് ആശയങ്ങളും ഉത്തരത്തിൽ വേണം.
b) ബാപ്പയുടെ സ്നേഹവും സംഗീതവും തമ്മിലുള്ള ബന്ധം എടുത്തുപറയുക.

 

Question 7: ബാല്യത്തിൽ തന്റേത് ഒരു പാഴ്ജന്മംപോലെയാണെന്ന് ഹൈദരലി കരുതാൻ കാരണമെന്ത്?

Answer:

ജനിച്ചപ്പോഴേ സൗന്ദര്യം കുറഞ്ഞ, വികൃതരൂപിയായ കുട്ടിയായിരുന്നു താനെന്നാണ് ഹൈദരലി പറയുന്നത്. മൊയ്തുട്ടിയുടെ പത്താമത്തെ കുട്ടിയായിരുന്നു ഹൈദരലി; വികൃതിയും. അഞ്ചു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. അതോടെ "ഹൈദറിന്റെ തല കണ്ടപ്പോഴേ മൊയ്തുട്ടി പോയി" എന്ന് നാട്ടുകാർ പറഞ്ഞുതുടങ്ങി. തിരസ്കൃതനായിട്ടാണ് താൻ ജനിച്ചതും വളർന്നതും എന്ന് ഹൈദരലി പറയുന്നു.

Exam Tips:

a) രൂപത്തിലെ വൈകൃതം, അഞ്ചാം വയസ്സിൽ പിതാവിന്റെ മരണം, നാട്ടുകാരുടെ കുറ്റപ്പെടുത്തൽ എന്നീ മൂന്നു കാരണങ്ങളും ക്രമമായി എഴുതുക.
b) "തിരസ്കൃതൻ" എന്ന വാക്ക് ഉത്തരത്തിൽ ഉപയോഗിക്കുന്നത് ആശയം വ്യക്തമാക്കും.

 

Question 8: നമ്പീശനാശാനേയും ശിവരാമനാശാനേയും ഹൈദരലി വിലയിരുത്തുന്നതെങ്ങനെ?

Answer:

ഇരുവരുടെയും ആലാപനവഴിക്കും അഭ്യസനവഴിക്കും വ്യത്യാസമുണ്ടായിരുന്നു; സ്വഭാവവും വ്യത്യസ്തമായിരുന്നു. നമ്പീശനാശാൻ കസേരയിലിരുന്നാണ് പഠിപ്പിക്കുന്നത്. ശിവരാമനാശാൻ കുന്തിച്ചിരുന്ന് മുട്ടുകൊണ്ട് താളം പിടിച്ചാണ് അധ്യയനം നടത്തിയിരുന്നത്.

കൃത്യമായ ഉച്ചാരണത്തിൽ നമ്പീശനാശാന് നിഷ്കർഷയുണ്ടായിരുന്നു; ശിവരാമനാശാന് അത്ര ഇല്ല. ശിവരാമനാശാൻ നല്ല പിച്ചലും പൂശലും നല്കിയിരുന്നു; ചെവിയിൽ കിഴുക്കും തുടയിൽ നുള്ളും കിട്ടുമായിരുന്നു. എങ്കിലും അദ്ദേഹത്തിന് മാനുഷിക പരിഗണന കൂടുതലായിരുന്നു. രണ്ടുപേർക്കും ഹൈദരലിയോട് വലിയ കാര്യമായിരുന്നു. നമ്പീശനാശാൻ കളരിയിൽനിന്ന് പുറത്തേക്ക് പോകുമ്പോൾ ക്ലാസ്സെടുക്കാൻ ചുമതലപ്പെടുത്തിയിരുന്നത് ഹൈദരലിയെയായിരുന്നു.

Exam Tips:

a) പഠിപ്പിക്കുന്ന രീതി (കസേര / കുന്തിച്ചിരിപ്പ്), ഉച്ചാരണത്തിലെ നിഷ്കർഷ, ശിക്ഷാരീതി, മാനുഷിക പരിഗണന എന്നിങ്ങനെ ഓരോ ആശാന്റെയും സവിശേഷതകൾ വേർതിരിച്ചെഴുതുക.
b) രണ്ടുപേർക്കും ഹൈദരലിയോടുള്ള വാത്സല്യം എടുത്തുപറഞ്ഞ് ഉത്തരം അവസാനിപ്പിക്കുക.

 

Question 9: 'കലാമണ്ഡലത്തിലെ പഠനകാലയളവിൽ ഗുരുക്കന്മാർ നല്കിയ പ്രോത്സാഹനമാണ് കലാമണ്ഡലം ഹൈദരലിയിലെ കലാകാരന്റെ വളർച്ചയ്ക്ക് കാരണമായത്' - ഈ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ?

Answer:

ജാതി, മതം തുടങ്ങിയവ മനുഷ്യൻ നിർമ്മിച്ച അതിർവരമ്പുകളാണ്; അവയുടെ പേരിൽ വിവേചനവും നിലനിന്നിരുന്നു. അത്തരം വേർതിരിവുകൾ അർത്ഥശൂന്യമാണെന്ന് തിരിച്ചറിയുന്നവരാണ് വിവേകികൾ. കലാമണ്ഡലത്തിലെ പഴയ ഗുരുനാഥന്മാർ അക്കൂട്ടത്തിൽ പെടുന്നവരാണ്. കഥകളി പോലുള്ള കലാരൂപങ്ങൾ സവർണരുടെ കുത്തകയായിരുന്ന കാലമായിരുന്നു അത്.

ആ കാലത്താണ് ജന്മസിദ്ധമായ കഴിവിന്റെ പേരിൽ ഹൈദരലിക്ക് കലാമണ്ഡലത്തിൽ പ്രവേശനം ലഭിക്കുന്നത്. ശിവരാമനാശാനും നമ്പീശനാശാനും ഹൈദരലിയോട് യാതൊരു വിവേചനവും കാണിച്ചില്ല. മറിച്ച് മിടുക്കിനെ വാത്സല്യത്തോടെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.

Exam Tips:

a) "യോജിക്കുന്നു" എന്ന നിലപാട് ആദ്യവാക്യത്തിൽത്തന്നെ വ്യക്തമാക്കുക; തുടർന്ന് കാരണങ്ങൾ നിരത്തുക.
b) അക്കാലത്തെ ജാതി-മത വിവേചനവും ഗുരുക്കന്മാരുടെ വിശാലമനസ്കതയും തമ്മിലുള്ള വ്യത്യാസം എടുത്തുകാട്ടുക.

 

Question 10: കുറിപ്പ് തയ്യാറാക്കുക - കലാമണ്ഡലം.

Answer:

കേരളത്തിലെ പ്രസിദ്ധമായ കലാ-സാംസ്കാരിക കേന്ദ്രമാണ് കലാമണ്ഡലം. മഹാകവി വള്ളത്തോളിന്റെ ശ്രമഫലമായാണ് കലാമണ്ഡലം സ്ഥാപിച്ചത്. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, ചാക്യാർകൂത്ത്, തുള്ളൽ എന്നിവയ്ക്ക് കളിയോഗങ്ങളും കളരികളും സ്ഥാപിക്കുക, സാഹിത്യം, ചിത്രരചന, സംഗീതം എന്നിവ പഠിപ്പിക്കുക, ഇവയിലൊക്കെ ഗവേഷണം നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു കലാമണ്ഡലത്തിന്റെ സ്ഥാപകലക്ഷ്യം.

1927-ൽ കോഴിക്കോട് രൂപീകരിച്ചു. 1930-ൽ കലാകാരന്മാരെ പരിശീലിപ്പിച്ചുതുടങ്ങി. 1942-ൽ കൊച്ചി ദേവസ്വം ബോർഡിനായിരുന്നു ഭരണച്ചുമതല. 1973-ൽ കലാമണ്ഡലം ചെറുതുരുത്തിയിൽ പ്രവർത്തിച്ചുതുടങ്ങി. ഇവിടെ സ്ഥാപിച്ചിട്ടുള്ള കൂത്തമ്പലം വളരെ പ്രസിദ്ധമാണ്. കലാമണ്ഡലം ഇന്ന് കല്പിത സർവകലാശാലയാണ്.

Exam Tips:

a) കുറിപ്പിൽ സ്ഥാപകൻ (വള്ളത്തോൾ), ലക്ഷ്യങ്ങൾ, വർഷങ്ങൾ, സ്ഥലം എന്നീ ക്രമത്തിൽ പോയിന്റുകൾ എഴുതുക.
b) ഏതൊക്കെ കലകൾ പഠിപ്പിക്കുന്നു എന്ന പട്ടിക മറക്കാതിരിക്കുക.
c) വർഷങ്ങൾ പാഠത്തിൽ നൽകിയതുപോലെ ശരിയായി ഓർത്തെഴുതുക.

 

Question 11: ജീവചരിത്രവും ആത്മകഥയും എന്തെന്ന് വ്യക്തമാക്കുക.

Answer:

ജീവചരിത്രം:
ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ച് മറ്റൊരാൾ എഴുതുന്ന ജീവിതകഥയാണ് ജീവചരിത്രം. വിവിധ പ്രശ്നങ്ങളോട് ആ വ്യക്തി സ്വീകരിച്ച നിലപാടുകൾ ജീവചരിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കും.

ആത്മകഥ:
സ്വന്തം ജീവിതത്തിലെ സംഭവങ്ങളുടെ അനുഭവവും ആകർഷകവുമായ അവതരണമാണ് ആത്മകഥ. ആത്മാർത്ഥമായ ഭാഷയിൽ വൈകാരികതയോടെ സ്വന്തം ജീവിതാനുഭവങ്ങൾ അവതരിപ്പിക്കണം.

Exam Tips:

a) രണ്ടിനും വ്യത്യാസം വ്യക്തമാക്കുക: ജീവചരിത്രം എഴുതുന്നത് മറ്റൊരാൾ, ആത്മകഥ എഴുതുന്നത് വ്യക്തി സ്വയം.
b) ഉദാഹരണമായി ഈ പാഠം ആത്മകഥാഭാഗമായ 'മഞ്ജുതരം' എന്ന കൃതിയിലേതാണെന്ന് സൂചിപ്പിക്കാം.

 

4 Mark Questions and Answers

Question 12: കഥകളിയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.

Answer:

കേരളീയ കലകളുടെ നടുനായകമായ കലയാണ് കഥകളി. സർവജനസമാരാധ്യമായ വിശ്വകലയായി അതിനെ പരിപോഷിപ്പിച്ച് പ്രചാരം നേടിക്കൊടുത്തത് വള്ളത്തോളാണ്. അദ്ദേഹം സ്ഥാപിച്ച 'കേരള കലാമണ്ഡലം' കഥകളി എന്ന കലാരൂപത്തെ ക്ഷയിച്ചുപോകാതെ സംരക്ഷിക്കുകയും നിരന്തരമായ പരിശ്രമത്തിലൂടെ അഖില ലോക പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തു.

നൃത്തവും നൃത്യവും നാട്യവും ഒത്തുചേർന്ന കലയാണ് കഥകളി. കൈകാലുകളും ശരീരവും കണ്ണുകളും താളത്തിനൊത്ത് ചലിപ്പിക്കുന്നതാണ് നൃത്തം. സന്തോഷപ്രകടനമാണ് നൃത്തത്തിന്റെ ലക്ഷ്യം. നൃത്തത്തിന്റെ ഉയർന്ന രൂപമാണ് നൃത്യം; കൈമുദ്രകൾ ഉപയോഗിച്ച് ആശയം പ്രകടിപ്പിക്കുന്നതിനാണ് നൃത്യം എന്നു പറയുന്നത്. കണ്ണ്, പുരികം, ചുണ്ട്, കവിൾ, താടി തുടങ്ങിയ മുഖഭാഗങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് നവരസങ്ങളിൽ ഓരോന്നും അഭിനയിക്കുന്നതാണ് നാട്യം.

എന്നാൽ കഥകളി വേഷത്തിന്റെ മുഖച്ചമയംകൊണ്ട് മുഖത്തെ രസഭാവങ്ങൾ പ്രകടിപ്പിക്കുവാൻ പരിമിതിയുണ്ടെന്നും ഓർക്കണം. ഭരതന്റെ നാട്യശാസ്ത്രമാണ് കഥകളിമുദ്രകൾക്ക് അടിസ്ഥാനം. എങ്കിലും കഥകളിനടന്മാർ പ്രധാനപ്രമാണമായി കണക്കാക്കുന്ന ഗ്രന്ഥം 'ഹസ്തലക്ഷണദീപിക'യാണ്.

കൂടിയാട്ടത്തിന്റെ ആവശ്യത്തിനുവേണ്ടി അജ്ഞാതനാമാവായ ഒരു കേരളീയ പണ്ഡിതൻ രചിച്ച കൃതിയാണ് 'ഹസ്തലക്ഷണദീപിക'. ഭരതന്റെ നാട്യശാസ്ത്രത്തിന്റെ ഉള്ളടക്കം തന്നെയാണ് ഈ കൃതിയിലെയും വിഷയം; എങ്കിലും നിർവചനത്തിലും പ്രയോഗത്തിലും ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്.

അഭിനയത്തെ നാലുതരത്തിലാണ് നാട്യശാസ്ത്രത്തിൽ തരംതിരിച്ചിട്ടുള്ളത്: ആഹാര്യം, ആംഗികം, സാത്വികം, വാചികം എന്നിവയാണ് ചതുർവിധാഭിനയങ്ങൾ. വേഷഭൂഷണങ്ങൾകൊണ്ട് ആളുകളെ ആകർഷിക്കുന്നതാണ് ആഹാര്യം എന്ന അഭിനയം. അംഗങ്ങളും പ്രത്യംഗങ്ങളും ഉപാംഗങ്ങളും ഉപയോഗപ്പെടുത്തിയുള്ള അഭിനയമാണ് ആംഗികം. എട്ടുതരത്തിലുള്ള സാത്വിക ഭാവങ്ങൾ - കണ്ണുനീർ, രോമാഞ്ചം, വിറയൽ ആദിയായവയുടെ പ്രകടനങ്ങൾ - സാത്വികാഭിനയത്തിൽപ്പെടുന്നു. ചതുർവിധാഭിനയങ്ങളിൽ വാചികമായ അഭിനയം കഥകളിയിൽ പ്രയോഗിക്കുന്നില്ല. (വാക്കുകളുടെ ഉച്ചാരണത്തിൽ കൂടി ഭാവങ്ങളും വികാരങ്ങളും പ്രകടിപ്പിക്കുന്നതാണ് വാചികാഭിനയം.)

കഥകളിയിലെ വേഷങ്ങൾ പ്രത്യേക വ്യക്തികളുടെ രൂപഭാവങ്ങൾ അനുസരിച്ചല്ല രൂപകല്പന ചെയ്തിരിക്കുന്നത്; പൊതുവായ മാതൃകകളുടെ അടിസ്ഥാനത്തിലാണ്. സത്വം, രജസ്, തമസ് എന്നീ ഗുണവ്യത്യാസങ്ങൾ അനുസരിച്ച് കഥാപാത്രങ്ങളെ തരംതിരിച്ചിരിക്കുന്നു. ഓരോ ഗുണത്തിനും അനുയോജ്യമായ തരത്തിൽ പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ വേഷങ്ങൾ ക്രമപ്പെടുത്തിയിട്ടുള്ളതാണ് കഥകളിയിലെ രീതി.

Exam Tips:

a) നൃത്തം, നൃത്യം, നാട്യം എന്നിവയുടെ വ്യത്യാസവും ചതുർവിധാഭിനയങ്ങളുടെ പേരുകളും ഓർത്തെഴുതുക.
b) വാചികാഭിനയം കഥകളിയിൽ ഇല്ലെന്ന പ്രത്യേകത ഉത്തരത്തിൽ ഉൾപ്പെടുത്തുക.
c) പച്ച, കത്തി, കരി, താടി, മിനുക്ക് എന്നീ വേഷങ്ങൾ ഗുണങ്ങൾക്കനുസരിച്ചാണെന്ന് എഴുതാൻ മറക്കരുത്.

 

Question 13: പ്രതിസന്ധികളെ തരണം ചെയ്ത് അഭിരുചിക്കനുസരിച്ചുള്ള മേഖല തെരഞ്ഞെടുക്കാൻ കലാമണ്ഡലം ഹൈദരലിക്ക് സാധിച്ചു. ഇന്ന് കൗമാരപ്രായക്കാർക്ക് അവരുടെ അഭിരുചിക്കനുസരിച്ച് മേഖല തെരഞ്ഞെടുക്കാൻ കഴിയുന്നുണ്ടോ? പൊതുസമൂഹത്തിന്റെ മനോഭാവമോ സ്വന്തം അനുഭവമോ മുൻനിർത്തി വിശകലനം ചെയ്യുക.

Answer:

പ്രതിഭ രണ്ടു വിധമുണ്ട്: ജന്മസിദ്ധമായതും വളർത്തിയെടുക്കുന്നതും. ഇതിൽ ജന്മസിദ്ധമായ സിദ്ധികൾ ഒരിക്കലും നശിക്കുന്നില്ല. എന്നാൽ അതോടൊപ്പം അവയെ വളർത്തിയെടുത്ത് സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുമ്പോൾ കലാകാരൻ നിലനിൽക്കുന്നു.

ഹൈദരലിയുടെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നെങ്കിൽ അത് ഉള്ളവന്റെ ഉള്ളിലെ ത്വരയായിരുന്നു. ജനിക്കുമ്പോൾ സംഗീതത്തിന്റെ ഓടക്കുഴലുമായി വന്ന ഹൈദരലിക്ക് ബാപ്പയുടെ സംഗീത പാരമ്പര്യമുണ്ടായിരുന്നു. അത് കലാമണ്ഡലത്തിലൂടെ വളർന്നു. ചുറ്റുമുള്ള സാഹചര്യങ്ങൾ അതിനെ തടയാനും തകർക്കാനും ശ്രമിച്ചു. സംഗീതത്തിന്റെ വശ്യത അതിനെയും മറികടന്ന് ജനങ്ങളുടെ ഹൃദയം ഭരിച്ചു.

എന്നാൽ ഇന്നത്തെ കുട്ടികൾക്ക് സ്വന്തം പ്രതിഭ തിരിച്ചറിയാനും അഭിരുചിക്കനുസരിച്ച് മേഖല തെരഞ്ഞെടുക്കാനും കഴിയുന്നുണ്ടോ? ബഹുഭൂരിപക്ഷത്തിനും അതിനു കഴിയുന്നില്ല എന്നതാണ് വാസ്തവം. മാതാപിതാക്കളുടെ താല്പര്യമനുസരിച്ച് സ്വന്തം താല്പര്യങ്ങളെ ഉള്ളിലൊതുക്കി ജീവിക്കാനേ അവർക്കു കഴിയുന്നുള്ളൂ. (സ്വന്തം ആശയങ്ങൾ കൂട്ടിച്ചേർത്ത് വിശദീകരിച്ചെഴുതാൻ ശ്രമിക്കുക.)

Exam Tips:

a) ഹൈദരലിയുടെ അനുഭവം ഉദാഹരണമായി എടുത്തശേഷം ഇന്നത്തെ കുട്ടികളുടെ അവസ്ഥയുമായി താരതമ്യം ചെയ്യുക.
b) മാതാപിതാക്കളുടെ താല്പര്യം, സമൂഹത്തിന്റെ മനോഭാവം തുടങ്ങിയ കാരണങ്ങൾ വേർതിരിച്ച് എഴുതുക.
c) അവസാനം നിങ്ങളുടെ സ്വന്തം അഭിപ്രായമോ അനുഭവമോ ഒരു വാക്യത്തിലെങ്കിലും ചേർക്കുക.

 

Question 14: കഥകളി സംഗീതം - വിശദീകരണക്കുറിപ്പ് തയ്യാറാക്കുക.

Answer:

കഥകളിയിൽ പ്രയോഗിക്കുന്ന സംഗീതം കർണാടക സംഗീതത്തിന്റെ രൂപാന്തരമായ സോപാനസംഗീതത്തിന്റെ സമ്പ്രദായത്തിലുള്ളതാണ്. കേരളത്തിലെ കൃഷ്ണക്ഷേത്രങ്ങളിൽ ജയദേവ മഹാകവിയുടെ ഗീതഗോവിന്ദം (അഷ്ടപദി) പാടുന്ന രീതിയിൽനിന്നാണ് കഥകളിസംഗീതത്തിന്റെ ഉദ്ഭവം. ക്ഷേത്രത്തിന്റെ നടയ്ക്കൽ പാടുന്നതുകൊണ്ടാണ് ഇതിനു സോപാനസംഗീതമെന്നു പേരുവന്നതെന്ന് ചിലർ വാദിക്കുന്നു. അതല്ല, സ്വരങ്ങളുടെ ആരോഹണാവരോഹണങ്ങൾ സോപാനരീതിയിൽ ആയതുകൊണ്ടാണെന്ന് മറ്റു ചിലരും വാദിക്കുന്നുണ്ട്. രണ്ടായാലും കഥകളിസംഗീതത്തിന് തനതായ പ്രത്യേകതയുണ്ടെന്നും കാണാം. ഇന്ന് കർണാടക സംഗീത രാഗങ്ങളും വ്യാപകമായി കഥകളിയിൽ ഉപയോഗിച്ചുവരുന്നു.

രാഗങ്ങളെല്ലാം പാട്ടുകാർ അറിഞ്ഞിരിക്കണം. നടൻ, വാദ്യക്കാർ, പാട്ടുകാർ എന്നിവരെല്ലാം ഏകമനസ്സായി വന്നാലേ അരങ്ങ് സജീവമാകൂ. നിരന്തര അഭ്യസനവും സാധകവും രംഗത്തെക്കുറിച്ചുള്ള അറിവും ആട്ടക്കഥാപഠനവും സംവരമാധുര്യവും പാട്ടുകാരെ ശ്രദ്ധേയരാക്കുന്നു.

വാദ്യമേളങ്ങൾക്ക് കഥകളിയിൽ മുഖ്യമായ സ്ഥാനമുണ്ട്. ചെണ്ട, ശുദ്ധമദ്ദളം, ചേങ്ങില, ഇലത്താളം എന്നീ നാലു വാദ്യങ്ങളാണ് കഥകളിയിൽ പ്രയോഗിക്കുന്നത്; ചില പ്രത്യേക സന്ദർഭങ്ങളിൽ ഇടയ്ക്കയും ഉപയോഗിച്ചു കാണുന്നുണ്ട്. ചേങ്ങില പ്രധാന പാട്ടുകാരൻ (ഒന്നാം പാട്ടുകാരൻ, മുന്നാണി, പൊന്നാണി) ഉപയോഗിക്കുന്നു. ഏറ്റുപാടുന്ന രണ്ടാം പാട്ടുകാരൻ (ശിങ്കിടി, ശങ്കിടി) ഇലത്താളമാണ് ഉപയോഗിക്കുന്നത്. ഇരുവരും ചേർന്ന് കഥകളിപ്പദങ്ങൾ ആവർത്തിച്ചു പാടുമ്പോൾ നടൻ മുദ്രകൾകൊണ്ട് അതിന്റെ അർത്ഥം അഭിനയിച്ചു കാണിക്കുന്നു. ചതുർവിധ അഭിനയത്തിൽ വാചികം (സംഭാഷണം) കഥകളിയിലില്ല.

അതിനുപകരമാണ് കഥകളിപ്പാട്ടുകൾ. ചമ്പട, ചമ്പ, ത്രിപുട, പഞ്ചാരി, അടന്ത, മുറിയടന്ത എന്നീ താളങ്ങളും അവയുടെ പ്രത്യേക കാലപ്രമാണങ്ങളിലുള്ള പ്രസ്താരങ്ങളുമാണ് കഥകളിയിൽ പ്രയോഗിച്ചു കാണുന്നത്. കഥകളി എത്രനേരം നീണ്ടുനിൽക്കണമെന്നും രംഗാവതരണദൈർഘ്യം എങ്ങനെയായിരിക്കണം എന്നും തീരുമാനിക്കുന്നത് പൊന്നാനിയായ പാട്ടുകാരനാണ്.

Exam Tips:

a) സോപാനസംഗീതവുമായുള്ള ബന്ധവും ഗീതഗോവിന്ദത്തിൽനിന്നുള്ള ഉദ്ഭവവും ആദ്യം എഴുതുക.
b) നാലു വാദ്യങ്ങളുടെയും പൊന്നാനി, ശിങ്കിടി എന്നിവരുടെയും പേരുകൾ തെറ്റാതെ എഴുതുക.
c) വാചികം കഥകളിയിൽ ഇല്ലെന്നും പകരം പാട്ടുകളാണ് ഉള്ളതെന്നും സൂചിപ്പിക്കുക.

 

Question 15: ലഘുവിവരണം നൽകുക - കഥകളിപ്പാട്ടുകാർ.

Answer:

കഥകളിയരങ്ങിൽ പാടുന്നവരാണ് കഥകളിപ്പാട്ടുകാർ. അരങ്ങിൽ രണ്ടു പാട്ടുകാർ ഒരേസമയം പങ്കെടുക്കുന്നു. ഇതിൽ മുഖ്യഗായകനെ 'പൊന്നാനി' എന്നും സഹായിയായി പാടുന്നയാളെ 'ശിങ്കിടി' എന്നുമാണ് വിളിക്കുന്നത്. കഥകളിരംഗങ്ങളിലെ പാട്ടിന്റെ ശ്രേഷ്ഠതകൊണ്ടും രംഗസംവിധാന നൈപുണ്യം കൊണ്ടും പ്രശസ്തരായിത്തീർന്ന ഒട്ടേറെ കഥകളി ഗായകരുണ്ട്.

തകഴി കുട്ടൻപിള്ള, ചേർത്തല കുട്ടപ്പക്കുറുപ്പ്, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്, പള്ളം മാധവൻ, തണ്ണീർമുക്കം വിശ്വംഭരൻ, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലം ഹരിദാസ്, തിരുവല്ല ഗോപിക്കുട്ടൻ, മുദാക്കൽ ഗോപിനാഥൻ നായർ, കലാമണ്ഡലം ഗംഗാധരൻ, കലാനിലയം ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു.

Exam Tips:

a) പൊന്നാനി, ശിങ്കിടി എന്നീ പദങ്ങളുടെ അർത്ഥം വ്യക്തമാക്കുക.
b) പ്രശസ്ത ഗായകരുടെ പേരുകളിൽ കുറഞ്ഞത് നാലെണ്ണമെങ്കിലും എഴുതുക.

 

Question 16: "സംഗീതത്തെക്കുറിച്ചും എന്നെക്കുറിച്ചും പറയേണ്ടി വരുമ്പോഴൊക്കെ ഞാനെന്റെ ബാപ്പയുടെ ഈണം കേൾക്കുന്നു" - കലാമണ്ഡലം ഹൈദരലി ഇങ്ങനെ പറയുന്നതെന്തുകൊണ്ട്?

Answer:

പ്രതിഭ രണ്ടുവിധമുണ്ട്: ജന്മസിദ്ധമായതും വളർത്തിയെടുക്കുന്നതും. ഇതിൽ ജന്മസിദ്ധമായ സിദ്ധികൾ ഒരിക്കലും നശിക്കുന്നില്ല. എന്നാൽ അതോടൊപ്പം അവയെ വളർത്തിയെടുത്ത് സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുമ്പോൾ കലാകാരൻ നിലനിൽക്കുന്നു.

ഹൈദരലിയുടെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നെങ്കിൽ അത് ഉള്ളവന്റെ ഉള്ളിലെ ത്വരയായിരുന്നു. ജനിക്കുമ്പോൾ സംഗീതത്തിന്റെ ഓടക്കുഴലുമായി വന്ന ഹൈദരലിക്ക് ബാപ്പയുടെ സംഗീത പാരമ്പര്യമുണ്ടായിരുന്നു. അത് കലാമണ്ഡലത്തിലൂടെ വളർന്നു. ചുറ്റുമുള്ള സാഹചര്യങ്ങൾ അതിനെ തടയാനും തകർക്കാനും ശ്രമിച്ചു. സംഗീതത്തിന്റെ വശ്യത അതിനെയും മറികടന്ന് ജനങ്ങളുടെ ഹൃദയം ഭരിച്ചു.

Exam Tips:

a) "ബാപ്പയുടെ ഈണം" എന്നത് പിതാവിൽനിന്ന് ലഭിച്ച സംഗീതപാരമ്പര്യത്തിന്റെ സൂചനയാണെന്ന് വ്യക്തമായി എഴുതുക.
b) ജന്മസിദ്ധമായ കഴിവും വളർത്തിയെടുത്ത കഴിവും തമ്മിലുള്ള വ്യത്യാസം ഉത്തരത്തിന്റെ തുടക്കത്തിൽ പറയുക.

 

6 Mark Questions and Answers

Question 17: "മനുഷ്യൻ നിർമ്മിച്ച അതിർവരമ്പുകളെ കലമായ്ച്ചുകളയുന്നു" കലാമണ്ഡലം ഹൈദരലിയുടെ ജീവിതം ഈ പ്രസ്താവനയെ സാധുകരിക്കുന്നുണ്ടോ? പാഠഭാഗം അപഗ്രഥിച്ച് കുറിപ്പ് തയ്യാറാക്കുക.

Answer:

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ബിസ്മില്ലാഖാൻ ഷഹനായ് വായിക്കുമ്പോൾ കലാമണ്ഡലം ഹൈദരലി ക്ഷേത്രത്തിലെ കഥകളി സംഗീതത്തിൽനിന്നും പുറത്താകുന്നു. ദേവീരൂപങ്ങൾ കഥകളിയിൽ നിറഞ്ഞുവരുന്നതിനെ സംഗീതംകൊണ്ട് ഭാവപൂർണ്ണമാക്കുന്ന ഹൈദരലിക്ക് സംഗീതം ദൈവികമായ ഒരു അർച്ചനയായിരുന്നു.

ഹൈദരലിയുടെ ജീവിതം കലാപരമായ ലാളിത്യം നിറഞ്ഞതായിരുന്നു. അന്തസ്സംഘർഷങ്ങളിൽനിന്നും കല ജനിക്കുന്നു. പ്രതിഭയുള്ള വ്യക്തിയെ അത് സർഗ്ഗപ്രക്രിയയുടെ തീരങ്ങളിലേക്ക് നയിക്കുന്നു. പിന്നെ അതിന്റെ പ്രവാഹത്തിൽ മതത്തിന്റെയും ആചാരങ്ങളുടെയും അതിർവരമ്പുകൾ തകരുന്നു. കലയിലൂടെ കാലം മനുഷ്യരെ ഒന്നിപ്പിക്കുന്നു. ആചാരങ്ങളുടെ പൊള്ളത്തരം തുറന്നുകാണിക്കുന്നു.

ഹൈദരലി തന്റെ ജീവിതംകൊണ്ട് മതത്തിന്റെ സങ്കുചിതമായ അതിർവരമ്പുകളെ ഇല്ലായ്മ ചെയ്തു. കലാകാരൻ പോരാടുന്നവൻ കൂടിയാണ്. ആദ്യഹൈന്ദവരുടെ കലയായിരുന്ന കഥകളിയിലേക്ക് ഒരു മുസ്ലീം കടന്നുവന്നത് പഠിക്കുന്ന കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സംസ്കൃതവും മലയാളവും ഒത്തിണങ്ങിയ കഥകളിപദങ്ങളിൽ സംഗീതാർച്ചന നടത്തുന്നത് ദേവകലയുടെ പാരമ്പര്യം കൈമുതലാക്കിയ ആദ്യഹൈന്ദവ സുഹൃത്തുക്കൾക്ക് മതപരമായ ഒരു കർമ്മമായി തോന്നിയിരിക്കാം. അല്ലെങ്കിൽ ഹൈദരലിയെപ്പോലൊരു പ്രതിഭയെ ക്ഷേത്രങ്ങളിലെ കഥകളി പരിപാടികളിൽനിന്നും അവർ പുറത്താക്കില്ലായിരുന്നു.

ഹൈദരലി കലാമണ്ഡലത്തിൽ വേറിട്ടു നടന്നു. എവിടെയും ഒരകലം ഹൈദരലിയോട് ഉണ്ടായിരുന്നു. ഭക്ഷണത്തിന് ഇരിക്കുമ്പോഴും കളരിയിലും ഹൈദരലിക്കും കൂടെ പാടുന്നവർക്കും ഇടയിൽ ഒന്നു രണ്ടു കുട്ടികളുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. ഏകാന്തമായ ഒരു ജീവിതം സംഗീതം സപര്യയാക്കി ഹൈദരലി നിർവ്വഹിച്ചു.

ചേന്ദമംഗലത്ത് കഥകളി കളിക്കുവാൻ കലാമണ്ഡലത്തിലെ ലിസ്റ്റിൽ ഹൈദരലിയും ഉൾപ്പെട്ടിരുന്നു. സന്തോഷമായി. ഉറക്കമില്ല. അമ്പലത്തിനുള്ളിലാണ് കഥകളി. നീണ്ട ബസ് യാത്ര രസകരമായി കൂടി. ചേന്ദമംഗലത്ത് എത്തി. രാത്രി ഉറക്കമില്ല. ടീം ലീഡർ വന്ന് പിറ്റേന്ന് ഹൈദരലിയോട് കലാമണ്ഡലത്തിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. ഹൈദരലിയും സുബ്രഹ്മണ്യനും പോകണം. കലാമണ്ഡലത്തിൽ റഷ്യക്കാർ കാത്തുനിൽപ്പുണ്ട്. ഹൃദയം തകർന്ന ഹൈദരലി ആത്മഹത്യക്കുവരെ ചിന്തിച്ചു. ഒടുവിൽ കലാമണ്ഡലത്തിൽ തിരിച്ചെത്തി. അവിടം ശൂന്യമായിരുന്നു.

ഇത് ഹൈദരലിയെ പോരാടാൻ പഠിപ്പിച്ചു. ആദ്യഹൈന്ദവ ആചാരങ്ങൾ ക്ഷേത്രദർശനത്തിൽനിന്നും അഹിന്ദുക്കളെ വിലക്കിയിരുന്നു. ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഗോപുരവാതിൽ തുറന്ന് ഗുരുവായൂരപ്പനെ കാണുമെന്ന് പാടിയ മലയാളത്തിലെ നൂറ്റാണ്ടിന്റെ ഗായകൻ യേശുദാസ് തുല്യദുഃഖിതനാണ്. ഗുരുവായൂർ അമ്പലത്തിൽ ഒരിക്കൽ ചെന്ന് ഗുരുവായൂരപ്പനെ കാണണമെന്നത് ആ കലാകാരന്റെ പ്രാർത്ഥന ഭഗവാൻ ശ്രീകൃഷ്ണൻ കേട്ടാലും അനുവദിച്ചാലും ഹൈന്ദവമതത്തിന്റെ പാരമ്പര്യമാമൂലുകൾ സമ്മതിക്കുന്നില്ല. യേശുദാസിനെ മറ്റ് അമ്പലങ്ങൾ അകത്തിരുത്തി പാടിക്കുന്നു. ഗുരുവായൂരപ്പനെയും ശബരിമലനാഥനെയും മലയാളി വിളിക്കുന്നത് യേശുദാസിന്റെ തൊണ്ടയിലൂടെയാണ്. ഇതുതന്നെ ഹൈദരലിയുടെയും അവസ്ഥ. കലകളിൽ സംഗീതം ആസ്വാദ്യത കൂടുതലാണ്. സംഗീതത്തിന്റെ രാഗവും താളവും അർത്ഥത്തെ ഉപേക്ഷിച്ച് ഫീലിംഗ് ഉണ്ടാക്കുന്നു. അത് ജനഹൃദയങ്ങളെയാണ് ആകർഷിക്കുന്നത്.

ഈ സന്ദർഭത്തിൽ കപടമായ യുക്തിചിന്തകൊണ്ട് ആചാരമൊരുക്കി വച്ച് പാരമ്പര്യവാദികൾക്ക് പ്രാമാണ്യം കാണിക്കുവാൻ കഴിയുകയില്ല. അവരുടെയും ഹൃദയങ്ങളെ കീഴടക്കുന്നത് സംഗീതമാണ്. സംഗീതത്തിന് മതമില്ല; ഭാഷയില്ല; പ്രകൃതിയുടെ താളബോധത്തിൽ പ്രകൃതിയുടെ ഒരംശമായ മനുഷ്യനെയും തരളിതമാക്കുന്ന സംഗീതത്തിനു മുമ്പിൽ ഹരിപ്പാടുള്ള തലത്തോട്ട ക്ഷേത്രത്തിൽ മതിൽക്കെട്ട് തകർത്ത് ഹൈദരലി പാടി. ജനം പാരമ്പര്യത്തിന്റെ മതിൽക്കെട്ട് തകർത്ത് ഹൈദരലിയെ നിർത്തി. ദൈവത്തെ തൊട്ടടുത്ത് തൊടാനാകുന്ന അടുപ്പത്തിൽ ഹൈദരലി പാടി. ഇതാണ് സംഗീതത്തിന്റെ മാസ്മരികത.

കലയുടെ മാർഗം സമന്വയമാണ്; സംഘർഷമല്ല. അത് മനുഷ്യരുടെ ഹൃദയങ്ങളെ ലയിപ്പിക്കുന്നു. അതിർവരമ്പുകളെ അത് മാച്ചുകളയുന്നു. അവിടെ സംഗീതത്തിന്റെ അക്ഷരമാല കൊത്തുന്നു. അതിൽ എല്ലാവരും ഒന്നായിത്തീരുന്നു. ഹൈദരലിയുടെ ജീവിതം ഇതായിരുന്നു.

Exam Tips:

a) "പ്രസ്താവനയെ സാധൂകരിക്കുന്നു" എന്ന് ആദ്യം പറഞ്ഞ്, ഹൈദരലിയുടെ ജീവിതത്തിലെ സംഭവങ്ങൾ (ചേന്ദമംഗലം, ഹരിപ്പാട് തലത്തോട്ട ക്ഷേത്രം) തെളിവായി ചേർക്കുക.
b) യേശുദാസിന്റെ ഉദാഹരണം താരതമ്യമായി എഴുതുന്നത് ഉത്തരത്തിന് ബലം നൽകും.
c) "സംഗീതത്തിന് മതമില്ല, ഭാഷയില്ല" എന്ന ആശയത്തോടെ ഉപസംഹരിക്കുക.

 

Question 18: ജന്മസിദ്ധിയും സാധനയുമാണ് കലാകാരനെ രൂപപ്പെടുത്തുന്നത്. ഹൈദരലിയുടെ ജീവിതം നൽകുന്ന അനുഭവപാഠമാണിത്. പ്രശസ്തരായ മറ്റു വ്യക്തികളുടെ ജീവിതത്തിൽനിന്ന് സമാനസന്ദർഭങ്ങൾ കണ്ടെത്തി നിങ്ങളുടെ നിരീക്ഷണവും ചേർത്ത് എഴുതുക.

Answer:

പ്രതിഭ രണ്ടുവിധമുണ്ട്: ജന്മസിദ്ധമായതും വളർത്തിയെടുക്കുന്നതും. ഇതിൽ ജന്മസിദ്ധമായ സിദ്ധികൾ ഒരിക്കലും നശിക്കുന്നില്ല. എന്നാൽ അതോടൊപ്പം അവയെ വളർത്തിയെടുത്ത് സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുമ്പോൾ കലാകാരൻ നിലനിൽക്കുന്നു.

ഹൈദരലിയുടെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നെങ്കിൽ അത് ഉള്ളവന്റെ ഉള്ളിലെ ത്വരയായിരുന്നു. ജനിക്കുമ്പോൾ സംഗീതത്തിന്റെ ഓടക്കുഴലുമായി വന്ന ഹൈദരലിക്ക് ബാപ്പയുടെ സംഗീത പാരമ്പര്യമുണ്ടായിരുന്നു. അത് കലാമണ്ഡലത്തിലൂടെ വളർന്നു. ചുറ്റുമുള്ള സാഹചര്യങ്ങൾ അതിനെ തടയാനും തകർക്കാനും ശ്രമിച്ചു. സംഗീതത്തിന്റെ വശ്യത അതിനെയും മറികടന്ന് ജനങ്ങളുടെ ഹൃദയം ഭരിച്ചു.

മലയാളത്തിന്റെ സിനിമാ ഗായകരായിരുന്ന ബ്രഹ്മാനന്ദൻ തുടങ്ങിയവർ പ്രതിഭാവിലാസമുള്ളവരായിരുന്നു. അവരുടെ സാഹചര്യങ്ങൾ ചിലതെല്ലാം അവരെ കൈവിട്ടു. അല്ലെങ്കിൽ യേശുദാസിന്റെ സ്വരത്തിലേക്ക് മലയാളി ഉറഞ്ഞുപോയി. അതിനുകാരണം ഈ വൃദ്ധാവസ്ഥയിലും യേശുദാസ് ചെയ്യുന്ന സാധകമാണ്. എന്തിനാണ് ഈ പ്രായത്തിൽ സാധകം ചെയ്യുന്നത് എന്ന് ചോദിച്ചാൽ മറുപടി സംഗീതത്തിന്റെ ഗന്ധർവനാദത്തിൽനിന്നും വരും: സംഗീതം ജീവിതമാണ്. പ്രതിഭയും പരിശ്രമവും ശ്രദ്ധയെ വർദ്ധിപ്പിക്കുന്നു. ഏത് സിദ്ധിയും മനുഷ്യനെ സംബന്ധിച്ച് ഗുരുമുഖത്തുനിന്നും കേട്ടറിഞ്ഞ് പരിശ്രമത്തിലൂടെ വളർത്തുവാൻ കഴിയും.

മഹാഭാരതത്തിലെ ഏകലവ്യൻ ദ്രോണാചാര്യരുടെ പ്രതിമ വച്ച് പഠിച്ച് അർജുനനേക്കാൾ വലിയ വില്ലാളിവീരനായി. അർജുനനുപോലും ഭീഷണിയായി. കൈയ്യും കാലും ഇല്ലാത്ത നിക്ക് എന്ന യുവാവ് ലോകമൊട്ടുക്ക് ശാരീരിക ക്ലേശതയിൽ കഴിയുന്നവരുടെ എനർജിയാണ്. നീന്തുകയും പന്തുകളിക്കുകയും ഗോൾഫ് കളിക്കുകയും ഓടുകയും ചാടുകയും ചെയ്യുന്ന നിക്കിന്റെ മുഖം പ്രസന്നമാണ്; അവിടെ വേദനകളുടെ ചുളിവുകളില്ല. സ്റ്റീഫൻ ഹോക്കിംഗ് സെൻസറുകൾ പിടിപ്പിച്ച യന്ത്രക്കസേരയിലിരുന്ന് പ്രപഞ്ചത്തിലെ ദുരൂഹമായ ഗണിതസമവാക്യങ്ങളുടെ കുരുക്കഴിക്കുന്നു. പൊതുജനങ്ങൾക്കും തിരിച്ചറിയുന്ന രീതിയിൽ തന്റെ പ്രതിഭാവിലാസംകൊണ്ട് 'സമയത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം' എന്ന കൃതി രചിക്കുന്നു. തളർന്നു കിടക്കാതെ ജീവിതത്തെ കൈപ്പിടിയിലൊതുക്കുന്നു; ആരാധകരെ നേടുന്നു. കലാകാരന്റെ ജീവിതത്തെ നിയന്ത്രിക്കുന്നത് അവരുടെ കലാശക്തിയാണ്. അവരുടെ വ്യക്തിത്വത്തിന്റെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്നത് കലയുടെ ശക്തിയാണ്.

സിംഫണികളുടെ സംഗീത ചക്രവർത്തിയായ ബിഥോവൻ തന്റെ അവസാനത്തെ സിംഫണി കേട്ടിട്ടില്ല; കേൾവിശക്തി നഷ്ടപ്പെട്ടിരുന്നു. അന്ധതയെയും ബധിരതയെയും മറികടന്ന് ഹെലൻ കെല്ലർ നേടിയത് ലോകം കീഴടക്കിയ അലക്സാണ്ടർക്കുപോലും കഴിഞ്ഞിട്ടില്ല. 1979-ൽ ജനിച്ച മ്യൂസിഷനായ ഡെറിക് പാരവിസിനി അന്ധനായിരുന്നു. റോണി മിൽസാപ്, നോബുയുകി ട്സുജി, വില്ലി ജോൺസൺ, ജോർജ് ഷിയറിങ്, മുൻഡാഗ് എന്നിവർ അന്ധരായ ഗായകരാണ്. 'കാറ്റേ കാറ്റേ നീ പൂക്കാമരത്തില്' പാട്ടിലൂടെ മലയാളിയെയും യേശുദാസിനെയും ഈറൺ അണിയിച്ച വൈക്കം വിജയലക്ഷ്മിയുടെ കാഴ്ചയും അന്ധമാണ്. ഗായത്രി വീണയിലൂടെ സംഗീതകച്ചേരി നടത്തുന്ന വൈക്കം വിജയലക്ഷ്മി സംസ്ഥാന കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.

പരിശ്രമശാലിയായ ഈ അന്ധഗായിക സെല്ലുലോയ്ഡ് സിനിമയിലൂടെ അടയാളമായി മാറി. മയൂരി സിനിമയിലൂടെ നൃത്തം ചെയ്ത് പ്രസിദ്ധയായ സുധാ ചന്ദ്രൻ വികലാംഗയാണ്. മാനസികമായ അസ്വസ്ഥതകൾ അനുഭവിച്ച, ഡിപ്രഷൻ രോഗത്തിനടിമയായ വാൻഗോഗ് പ്രസിദ്ധനായ ചിത്രകാരനായി. മെക്സിക്കൻ ചിത്രകാരിയായ ഫ്രീഡ കാഹ്ലോ പോളിയോ ബാധിച്ചയാളാണ്. ഹൈദരലിയും തന്റെ ജന്മസിദ്ധമായ സംഗീതത്തിൽ പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്ന് വളർന്നതാണ്. ഇവരുടെയെല്ലാം ജീവിതം സിദ്ധിയും സാധനയുമായിരുന്നു.

സാധനയെന്നത് പ്രതിഭയായി ലഭിച്ച കലയെ ദിവസേന പരിപോഷിപ്പിക്കുന്നതു മാത്രമല്ല, ജീവിതസാഹചര്യങ്ങൾ എത്ര പ്രതികൂലമായാലും അതിന്റെ എതിരുകളെ മനസ്സിലിട്ട് മനസ്സൊരുക്കി സാഹചര്യങ്ങളെക്കൂടി സാധകം ചെയ്തെടുക്കേണ്ടതുണ്ട്. കലാകാരൻ ലക്ഷ്യത്തോടെ ജീവിക്കുന്നു. അവൻ തന്റെ ആത്മാവിഷ്കാരത്തിന്റെ നിരന്തര പ്രേരണകൾക്ക് വിധേയനാണ്. തന്റെ ഭാവിയും മനുഷ്യന്റെ മരണവും അവനെ അസ്വസ്ഥനാക്കും; മരണത്തെ മറികടക്കുന്നതാണ് കല. തന്റെ രചനകളിലൂടെ ഭാവിതലമുറയിലും മുദ്ര ചാർത്തുവാൻ അയാൾ ആഗ്രഹിക്കുന്നു. ഈയൊരു അസ്വസ്ഥത ഒരു കലാകാരനെ വളർത്തുന്നു. പ്രതിഭ ഒരിക്കലും നശിക്കുകയില്ല. സാധന അവന്റെ ഉത്തരവാദിത്വമാണ്.

Exam Tips:

a) ആദ്യം ഹൈദരലിയിലെ ജന്മസിദ്ധിയും സാധനയും ചുരുക്കി എഴുതി, പിന്നീട് സമാന ഉദാഹരണങ്ങൾ (ഏകലവ്യൻ, ഹെലൻ കെല്ലർ, സ്റ്റീഫൻ ഹോക്കിംഗ്, വൈക്കം വിജയലക്ഷ്മി തുടങ്ങിയവർ) നൽകുക.
b) ഓരോ ഉദാഹരണത്തിനു ശേഷവും "അതിനാൽ പ്രതിഭയോടൊപ്പം പരിശ്രമം വേണം" എന്ന നിരീക്ഷണം ചേർക്കുക.
c) വ്യക്തികളുടെ പേരുകൾ ശരിയായി എഴുതുക.

 

Question 19: 'സാംസ്കാരിക സമന്വയത്തിലൂടെ മതേതരത്വം ശക്തിപ്പെടുത്തുന്നതിൽ കലോത്സവങ്ങൾ വഹിക്കുന്ന പങ്ക്' എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കുക.

Answer:

ബഹുമാനപ്പെട്ട അധ്യാപകരേ, എന്റെ സുഹൃത്തുക്കളേ,

കേരളത്തിന്റെ സ്കൂൾ കലോത്സവങ്ങൾ ലോകപ്രസിദ്ധമാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണിത്. സംഘാടനത്തിന്റെ ഒരുക്കങ്ങളിലൂടെ മാസങ്ങൾക്കു മുമ്പേ കലോത്സവത്തിന്റെ കേളികൊട്ട് നാമറിയുന്നു.

നമ്മുടെ വിദ്യാലയത്തിൽ കഴിഞ്ഞവർഷം പഠിച്ചിരുന്ന ശ്രീഹരി അവതരിപ്പിച്ച അറബി പദ്യം സംസ്ഥാന കലോത്സവത്തിൽ സുവർണമെഡലണിഞ്ഞ് നിന്നത് നാം കണ്ട് മതിമറന്നതായിരുന്നു. കലോത്സവത്തിന്റെ ദിനങ്ങൾ എനിക്കും പ്രിയപ്പെട്ടതാണ്.

അച്ഛനും അമ്മയും ഞാനും അനിയത്തിയും ഞങ്ങളുടെ അമ്മമ്മയും കൂടി കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന സ്കൂൾ കലോത്സവപ്പന്തലിൽ ഉണ്ടായിരുന്നു. മനസ്സ് നിറഞ്ഞ്, നിറങ്ങളിലാടി ഞങ്ങൾ അവിടത്തെ താളമേളങ്ങളുടെ നാദത്തിൽ അതിസുന്ദരമായി അലിഞ്ഞുചേർന്നു. അവിടെ നിന്നപ്പോൾ സമയം കടന്നുപോയതറിഞ്ഞില്ല. കലോത്സവത്തിന്റെ കാഴ്ചകൾ ചുറ്റിനടന്നു നോക്കുന്നതിനിടെ ഞങ്ങൾ ജോസ് ഫിനേയും സംഘത്തെയും കണ്ടു. അവർ "ദഫ്മുട്ട്" കളിക്കാൻ വന്നവരാണ്.

ഞാൻ ചോദിച്ചു: "ജോസഫേ, നീ മുസൽമാനായോ?" ജോസഫ് പറഞ്ഞ മറുപടി ഇപ്പോഴും എന്റെ മനസ്സിലുണ്ട്: "ദഫ്മുട്ട് പാടുമ്പോൾ ഞാൻ മക്കപ്പള്ളികാണും. അതിലെ മിനാരം കാണും. ആകാശത്തെ അമ്പിളിയും ചന്ദ്രക്കലയും കാണും. ആ നിലാവിൽ ഞാൻ അറേബ്യൻ മണലാരണ്യത്തിലൂടെ പാട്ടുപാടി നടക്കുകയാണെന്ന് തോന്നിപ്പോകും." ഞാനപ്പോൾ കലാമണ്ഡലം ഹൈദരലിയെ ഓർത്തു.

ആദ്യഹൈന്ദവരുടെ കലയായി നാലുകെട്ടുകളിലും ക്ഷേത്രങ്ങളിലും തിരശ്ശീല പിടിച്ച കഥകളിയുടെ പിന്നിൽ കഥകളിസംഗീതത്തെ രാഗാർദ്രമാക്കിയ കലാമണ്ഡലം ഹൈദരലിയുണ്ട്. കലോത്സവം മതേതരത്വത്തിന്റെ കലാസങ്കേതമാണ്. താളവും മേളവും ഗീതവും നൃത്തവും അഭിനയവും സമുദായങ്ങൾ നോക്കിയും ജാതി, മതങ്ങൾ നോക്കിയുമല്ല അരങ്ങിലെത്തുന്നത്. കലയ്ക്ക് മതങ്ങളുടെ അതിർത്തിവരമ്പുകളില്ലെന്ന് ഞാനന്നറിഞ്ഞു.

ഞാനവിടെ മാർഗ്ഗംകളി കണ്ടു. അന്നയും പാർവതിയും മാത്രമല്ല, മാർഗ്ഗംകളിക്ക് നിൽക്കുന്നവരിൽ സുന്ദരിമാരായ താത്തക്കുട്ടികളുമുണ്ട്. അവർ ക്രിസ്തുചരിത്രം പാടി അരങ്ങ് തകർക്കുന്നു. കലോത്സവത്തിന്റെ വലിയ വൈശിഷ്ട്യങ്ങളിൽ ഇത് സുപ്രധാനമാണ്: കലാകാരന്മാരെയാണ് ഇവിടെ പ്രോത്സാഹിപ്പിക്കുന്നത്; ഒപ്പം കലകളെ ബഹുമാനിക്കുകയും ചെയ്യുന്നു. കുനിഞ്ഞുനിന്ന് അരങ്ങ് തട്ടി ശിരസ്സിൽവച്ച് നമസ്കരിച്ച് വഞ്ചിപ്പാട്ടും തിരുവാതിരക്കളിയും ഒപ്പനയും കഥകളിയും തുള്ളലും ഭരതനാട്യവും കോൽക്കളിയും പരിചമുട്ടും മാർഗ്ഗംകളിയും അഷ്ടപദിയും പാടുകയും ആടുകയും ചെയ്യുന്ന കുട്ടികൾക്ക് മതമില്ല, ജാതിയില്ല. എല്ലാവരും കലയുടെ മുമ്പിൽ തൊഴുതു നിൽക്കുന്നു. മതേതരത്വമെന്നത് സസ്യേതരമെന്ന് പേരിട്ടു വിളിക്കുന്ന ഹോട്ടലുകൾപോലെയല്ല. മതേതരത്വമെന്നതിൽ മതങ്ങളുണ്ടായിരിക്കുന്ന അവസ്ഥയിലും മതം നോക്കാതെ മനുഷ്യൻ ഒന്നായിരിക്കണമെന്നതിനാണ് സ്ഥാനമുള്ളത്.

ജന്മംകൊണ്ട് മതവിശ്വാസിയായവർ കലാപരമായ ആനന്ദത്തിന് ഒരുങ്ങുമ്പോൾ ഹൃദയങ്ങൾ പരസ്പരം ഒന്നിക്കുന്നു. കലോത്സവങ്ങളിൽ വന്നു കൂടുന്നവർ കലകളിൽ പങ്കെടുക്കുന്നവരും കാണികളുമാണ്. എല്ലാവരും ഒഴുകുന്നത് ഒരേ പ്രവാഹമായിട്ടാണ്. കലോത്സവം കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെയാണ് പോഷിപ്പിക്കുന്നത്. കുട്ടികളിലെ വ്യക്തിത്വരൂപീകരണവും സമൂഹവും കൂട്ടായ്മയുമായുള്ള ഒത്തിണക്കവും കലയിലൂടെ വളരെ സ്വാഭാവികമായി ഉണ്ടാകുന്നു.

ഒപ്പനക്ക് ഒരുങ്ങുന്ന ആര്യയും താഹിറയും മാർഗ്ഗരറ്റും അവിടെ ഒത്തിണങ്ങി കൈകൊടുക്കുന്നു. ഒരു ചുവടും പിഴക്കാതെ അവർ മണവാട്ടിയെ ആനയിച്ച് ആടുന്നു. കലാപരമായ ഒരുക്കങ്ങൾ അരങ്ങിനു മുമ്പ് വളരെക്കാലം നീണ്ടുനിൽക്കുന്നവയായിരിക്കും. അണിയറയിലെ ഈ കാലഘട്ടം കുട്ടികൾക്ക് ഏറ്റവും മധുരമായ കാലമായിരിക്കും. ചിരിച്ചും കളിച്ചും അവർ ഒത്തിണങ്ങുമ്പോൾ അവരുടെ മനസ്സിലെ മതപരമായ വൈരുദ്ധ്യങ്ങളുടെ അതിർവരമ്പുകൾ ഉടയുന്നു. വരമ്പുഞ്ഞ വയലേലകളിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചാലും അഷ്ടപദി പാടിയാലും ജനമൊന്നിക്കുന്നത് വരമ്പുകൾ ഉടച്ച് ഇരിപ്പിടം ഒന്നായിട്ടാണ്. ഇതുപോലെ ആത്മാവിന്റെ ഊർജ്ജം പ്രവഹിക്കുന്ന കലകളിലൂടെ, കലോത്സവത്തിലൂടെ വളരെ ലളിതമായി നമ്മുടെ മതേതരത്വവും പുലരുന്നു.

ഓരോ മത്സരവും കഴിയുമ്പോൾ കുട്ടികൾ ആകാംക്ഷയിലാകുന്നു. മത്സരത്തിന്റെ റിസൽട്ടിനായി നെട്ടോട്ടങ്ങൾ. അതിനിടയിൽ മാർഗ്ഗംകളിയുടെ വേഷം അഴിച്ച് നിസ്കരിക്കുന്നവരെ കാണാം. കൃഷ്ണനാട്ടത്തിന്റെ അലങ്കാരങ്ങൾ അഴിച്ചുവച്ച് മാതാവിനോട് നേർച്ചയിടുന്നവരെ കാണാം. കോൽക്കളികഴിഞ്ഞ് രാമചന്ദ്രൻ അമ്പലത്തിൽ ഭണ്ഡാരത്തിൽ നേർച്ചയിടുന്നു. ഇതെല്ലാം കലോത്സവത്തിലെ വഴിയോരക്കാഴ്ചകളാണ്. വഴിയോരക്കാഴ്ചകളാണ് സമൂഹത്തിലെ സംസ്കാരത്തിന്റെ പ്രവാഹത്തിന്റെ ശക്തി അറിയിക്കുന്നത്. കാരണം മനുഷ്യരുടെ ജീവിതം വഴിയരികിലെ മനുഷ്യരുമായി ഇടപഴകിയാണ് വളരുന്നത്.

ഈ സാംസ്കാരികമായ പ്രവാഹത്തിന്റെ സമൃദ്ധമായ കൈവഴികളാണ് കലോത്സവങ്ങൾ. അവിടെ കക്കാട് സ്വപ്നം കണ്ടതുപോലെ തലയിൽ തട്ടമിട്ട് മെഴുകുതിരി കത്തിച്ച് നിസ്കരിക്കുന്ന പെൺകുട്ടിയെ കാണാം. അതാണ് കലോത്സവത്തിന്റെ ജീവൻ തുടിക്കുന്ന പകലുകളും സന്ധ്യകളും രാത്രികളും നമ്മോട് പറയുന്നത്.

നന്ദി, നമസ്കാരം.

Exam Tips:

a) പ്രഭാഷണം "ബഹുമാനപ്പെട്ട അധ്യാപകരേ..." എന്ന സംബോധനയോടെ തുടങ്ങി "നന്ദി, നമസ്കാരം" എന്ന് അവസാനിപ്പിക്കുക.
b) മാർഗ്ഗംകളി, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ വിവിധ മതങ്ങളുമായി ബന്ധമുള്ള കലകളുടെ ഉദാഹരണങ്ങൾ ഉൾപ്പെടുത്തുക.
c) വിഷയമായ "മതേതരത്വം", "സാംസ്കാരിക സമന്വയം" എന്നീ പദങ്ങൾ പ്രഭാഷണത്തിൽ ആവർത്തിച്ചു ഉപയോഗിക്കുക.

 

Question 20: 'പ്രതിസന്ധികളെ അതിജീവിക്കാൻ ഇച്ഛാശക്തി വ്യക്തിക്ക് കരുത്തു നൽകുന്നു' ഈ വിഷയത്തെപ്പറ്റി ക്ലാസിൽ പൊതുചർച്ച സംഘടിപ്പിക്കുക.

Answer:

"ദിവസവും അനേകലക്ഷം ചിന്തകൾ നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്നുണ്ട്. ഈ ചിന്തകളെ ലെൻസുകൊണ്ട് സൂര്യപ്രകാശത്തെ കേന്ദ്രീകരിക്കുന്നതുപോലെ കേന്ദ്രീകരിച്ചാൽ ജീവിതവിജയം കൈവരും" - കേരളത്തിലെ ആര്യാതോട്ട് മാനേജ്മെന്റ് കൺസൾട്ടന്റായ ഡോ. വിജയൻ പറയുന്നു. അദ്ദേഹം പറയുന്ന മറ്റൊരു കാര്യമിതാണ്: ആദ്യം മോശം ചിന്തകൾ ഡിലീറ്റ് ചെയ്യുക. പിന്നെ തോട്ട് മാനേജ്മെന്റ് പ്രോഗ്രാം ഉപയോഗിച്ച് ഒന്ന് റിഫ്രഷ് ചെയ്യുക. പിന്നെ റീപ്രോഗ്രാം. പെട്ടെന്ന് ഓർക്കുമ്പോൾ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറുടെ കാഴ്ചപ്പാടാണെന്ന് കരുതും. പോസിറ്റീവ് ആയിരിക്കുകയെന്ന ആശയത്തെ പ്രചരിപ്പിക്കുന്ന ഡോ. വിജയൻ ഇത് സാധ്യമാണെന്ന് പറയുന്നു.

"ഏറ്റവും ശക്തമായവയല്ല അതിജീവിക്കുക, ഏറ്റവും ബുദ്ധിയുള്ളതല്ല. പകരം മാറ്റങ്ങൾക്കൊപ്പം മാറാൻ കഴിവുള്ളവ മാത്രമേ നിലനിൽക്കൂ" എന്ന ആശയം ഡാർവിന്റെ സിദ്ധാന്തത്തിന്റെ സംഗ്രഹമായി പറഞ്ഞുവരാറുണ്ട്.

ഒന്നാം ഗ്രൂപ്പ്: പ്രതിസന്ധികൾ മനുഷ്യനെ സംബന്ധിച്ച് നിരവധിയാണ്. അത് നിരാശയും അസ്വസ്ഥതയും ഉണ്ടാക്കും. ചുറ്റുമുള്ളവർ എതിരായി മാറാം. പക്ഷേ അതിൽ മുഴുകിയാൽ നിങ്ങളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കും. ഒരാളെ വിജയിപ്പിക്കുന്നത് മനോഭാവമാണ്. വളരെ പോസിറ്റീവായി കാര്യങ്ങളെ കണ്ട് വെല്ലുവിളികളെ മറികടക്കണം. നയെ തകർക്കുന്ന ഏത് ആക്രമണവും ആകട്ടെ, വളരെ ശാന്തമായി ചിരിച്ച് അതിനെ കൈകാര്യം ചെയ്യുക. മണിപ്പൂരിലെ സമരനായികയായ ഇറോം ശർമിളയെ പോലീസും പട്ടാളവും വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാതെ നിരാഹാരം കിടന്ന അവരുടെ മൂക്കിലൂടെ ഭക്ഷണം നൽകിയിരുന്നു. സൈന്യത്തിന്റെ പ്രത്യേകാധികാരനിയമം (അഫ്സ്പ) നിരോധിക്കാനാണ് സമരം. പോലീസ് നടത്തിയ ക്രൂരമായ പീഡനത്തിന്റെയൊടുവിൽ ഇറോം പറയുന്നു: "ഇനി എനിക്ക് ആശയും ഭയവുമില്ല." അത് ഒരു വിശ്വാസമാണ്. തന്നിലെ ശക്തിയെ തിരിച്ചറിഞ്ഞ് നഷ്ടപ്പെട്ടതിനെയെല്ലാം അനുഭവിച്ചതിനെയെല്ലാം പുല്ലായി കാണുന്ന മനഃശ്ശക്തി. ഈ ഇച്ഛാശക്തിയാണ് പ്രതിസന്ധികളെ തരണം ചെയ്യാൻ കരുത്ത് നൽകുന്നത്.

ഗ്രൂപ്പ് 2: അമേരിക്കൻ എഴുത്തുകാരനായ ജിം റോണും ഇതുതന്നെ പറയുന്നു. ജീവിതം കൂടുതൽ മികച്ചതാക്കാൻ ആഗ്രഹിക്കുന്നവർ മനസ്സ് മാറ്റണം. ഇച്ഛാശക്തി പോസിറ്റീവായി ഉപയോഗിക്കണം. ഏതു സംഭവത്തിലും നല്ലത് കാണുവാൻ ശീലിക്കുന്നതാണ് പ്രതിസന്ധികളെ തരണം ചെയ്യുന്നത്.

ഗ്രൂപ്പ് 3: ശരിയാണ്. പ്രതിസന്ധികളിൽ റിസ്ക്കെടുക്കേണ്ടിവരും. എല്ലാവരിലും ഈ കഴിവുണ്ട്. ഇതിനെ വളർത്തിയെടുക്കാതെ പിന്മാറുന്നവർ പരാജിതരായി മാറും. റിസ്ക് എടുക്കുമ്പോൾ അന്ധമായ റിസ്കല്ല വേണ്ടത്. എഡ്യുക്കേറ്റഡ് റിസ്ക് എടുക്കണം. സംഭവിച്ചതിന്റെ ഇരുവശങ്ങൾ അറിയുക. നമ്മുടെ തീരുമാനത്തിന്റെ ഇരുവശങ്ങളും ചിന്തിക്കുക.

ഗ്രൂപ്പ് 4: പ്രതിസന്ധികളിൽ വലയുമ്പോൾ ഒരു ടീമിന്റെ സഹായത്തോടെ മറികടക്കാം. മുന്നിൽനിന്നും നയിക്കാം. പിന്നിൽനിന്നും നയിക്കാം. പ്രതിസന്ധിഘട്ടത്തിൽ മുന്നിൽനിന്ന് നയിച്ചാൽ അത് വലിയ കരുത്ത് തരുന്നതാണ്. ഹൈദരലിക്കുണ്ടായ അനുഭവം നാമറിഞ്ഞു. ചേന്ദമംഗലം അമ്പലത്തിൽനിന്നും കഥകളി അവതരിപ്പിക്കാനാവാതെ കബളിപ്പിക്കപ്പെട്ട് കലാമണ്ഡലത്തിലേക്ക് തിരിച്ചുപോരേണ്ടിവന്ന് അപഹാസ്യനായ, വഞ്ചിതനായ കലാമണ്ഡലം ഹൈദരാലി എട്ട് വർഷങ്ങൾക്കുശേഷമാണ് ഹരിപ്പാട് തലതൊട്ട അമ്പലത്തിൽ ശിഷ്യന്റെ അരങ്ങേറ്റത്തിനായി ചെന്നതും അവിടുത്തുകാർ ക്ഷേത്രത്തിന്റെ മതിൽക്കെട്ട് പൊളിച്ച് ഹൈദരാലിയെ പാടിച്ചതും. തന്റെ ജീവിതം സംഗീതമാണെന്ന് ബോധ്യമായ വ്യക്തി പ്രതിഭക്ക് കാര്യങ്ങളെ മനസ്സിലാക്കി പൊരുതി ജീവിക്കാൻ കഴിഞ്ഞു.

ഗ്രൂപ്പ് 1: ശരിതന്നെ. പ്രതിസന്ധികൾ സ്വന്തം അവസ്ഥയെ തിരിച്ചറിയാൻ സഹായിക്കും. സമൂഹത്തിലെ മാറ്റങ്ങൾ നമ്മിലൂടെ നടക്കേണ്ടതായിട്ടുണ്ട് എന്ന് ചിന്തിക്കുക. സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് മാറാതെ നിൽക്കുകയാണെന്ന നയം പരിശോധിക്കുക. സത്യത്തെ, യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും കുറ്റപ്പെടുത്താതെ വളരെ സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്യുക.

ഗ്രൂപ്പ് 3: പ്രതിസന്ധികൾ നല്ല അവസരങ്ങളാണ്. നമ്മുടെ കഴിവുകളെ നന്നായി മിനുക്കിയെടുക്കുവാൻ ഇത് വഴി സാധിക്കും. ഒരു മരം വെട്ടാൻ 10 മണിക്കൂർ എടുക്കുമെന്ന് വിചാരിക്കുക. നിങ്ങളുടെ മഴുവിന്റെ മൂർച്ച കൂട്ടി അത് 5 മണിക്കൂർകൊണ്ട് മുറിക്കണം. അതായത് ദൃഢമായ വിശ്വാസം സ്വയം തോന്നണം. ഏറ്റവും പ്രധാനമാണ് വൈകാരികമായ സന്തുലിതാവസ്ഥ സൂക്ഷിക്കുന്നത്. അപ്പോൾ പ്രതിസന്ധികൾ നല്ല അവസരങ്ങളായി മാറും.

ഗ്രൂപ്പ് 4: സൂപ്പർമാൻ സിനിമയിലെ ഹീറോയായ ക്രിസ്റ്റഫർ റീവ് 1995-ൽ ഒരു അപകടത്തിൽപ്പെട്ട് വീൽചെയറിലാണ് ജീവിച്ചത്. ഈ അവസ്ഥയിൽ ചിത്രങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും സിനിമയിൽ അഭിനയിക്കുകയും ചെയ്തു. "വിജയം ഒന്നിന്റെയും അവസാനമല്ല. പരാജയം മാരകവുമല്ല. മുന്നോട്ട് പോകാനുള്ള ധൈര്യമാണ് പ്രധാനം" - വിൻസ്റ്റൺ ചർച്ചിൽ. പ്രതിസന്ധികളുടെ സമയത്തെ VUCA യുഗം (Volatility - അസ്ഥിരത, Uncertainty - അനിശ്ചിതത്വം, Complexity - സങ്കീർണ്ണത, Ambiguity - അവ്യക്തത) എന്നാണ് മാനേജ്മെന്റ് ട്രെയിനികൾ പറയുന്നത്. "നല്ല സമയത്ത് ആഘോഷിക്കും, മോശം സമയത്ത് ചിന്തിക്കും" എന്നു പറയും. ശരിയാണ്. പ്രതികൂല സമയങ്ങൾ ചിന്തകൾ വീണ്ടും റിഫ്രഷ് ചെയ്യുവാനുള്ളതാണ്. അതിനാവശ്യം ഇച്ഛാശക്തിയാണ്.

Exam Tips:

a) ചർച്ചയിൽ ഓരോ ഗ്രൂപ്പിന്റെയും അഭിപ്രായം വേറിട്ട് എഴുതുകയും പ്രധാന ആശയം (മനോഭാവം, റിസ്ക്, ടീം, അവസരം) വ്യക്തമാക്കുകയും ചെയ്യുക.
b) ഇറോം ശർമിള, ക്രിസ്റ്റഫർ റീവ്, ഹൈദരലി തുടങ്ങിയ ഉദാഹരണങ്ങൾ ഉൾപ്പെടുത്തുക.
c) അവസാനം ഇച്ഛാശക്തിയാണ് പ്രതിസന്ധികൾ തരണം ചെയ്യാനുള്ള കരുത്തെന്ന നിഗമനം എഴുതുക.

 

Question 21: അരങ്ങുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരിയുമായി അഭിമുഖം നടത്തി അഭിമുഖലേഖനം തയ്യാറാക്കുക.

Answer:

പ്രശസ്ത കഥകളി സംഗീതജ്ഞനായ തിരുവല്ല ഗോപിക്കുട്ടനുമായുള്ള അഭിമുഖമാണ് താഴെ കൊടുക്കുന്നത്.

ചോദ്യം: താങ്കൾ കഥകളിയിലേക്ക് എത്തിച്ചേർന്ന വഴി ഒന്ന് പറയാമോ?
ഉത്തരം: കഥകളിസംഗീതം ആലപിക്കുംമുമ്പ് ഞാൻ കഥകളി നടൻ ആയിരുന്നു. കണ്ണഞ്ചിറ രാമൻപിള്ള ആശാൻ കഥകളി അഭ്യസിപ്പിച്ചു. ഹനുമാൻ, കിങ്കരൻ, ലക്ഷ്മണൻ, പിന്നെ സ്ത്രീവേഷം ചെയ്തു. നന്നായി പാടുമായിരുന്നു. നാലഞ്ചു വർഷം കഴിഞ്ഞുപോയി. തിരുവല്ലയിൽ സ്കൂൾ യുവജനോത്സവം നടന്നപ്പോൾ എന്റെ പാട്ടു കേട്ട് കഥകളിസംഗീതജ്ഞനായ തിരുവല്ല ചെല്ലപ്പൻ പിള്ളയാശാൻ എന്നെ കഥകളിസംഗീതം പഠിപ്പിക്കാൻ ശ്രമിക്കണമെന്ന് പറഞ്ഞു. ഈ ആശാനിൽനിന്നുമാണ് ഞാൻ അത് പഠിച്ചത്. ഒമ്പതുവർഷത്തോളം പഠിച്ചു. എന്റെ പാട്ടിന് ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താന്റെ പാട്ടിന്റെ ഛായയുണ്ടെന്ന് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട്.

ചോദ്യം: കഥകളിയിൽ തെക്കരും വടക്കരുമായി പാട്ടിനു വ്യത്യാസങ്ങൾ കാണുന്നുണ്ടോ?
ഉത്തരം: ഉണ്ട്. അത് വളരെ പ്രകടമല്ലേ. വടക്കരുടെ ഉച്ചാരണം ശരിയല്ല. അവരുടെ ഭാഷ ഉച്ചരിക്കുന്നത് കേട്ടാൽ നമുക്ക് തോന്നും. തെക്കരുടെ തിരുവിതാംകൂർ ഭാഷയിൽ ഈ പ്രശ്നമില്ല. അതിൽ ഈ ഉച്ചാരണപ്രശ്നങ്ങളില്ല. അതാണ് ശുദ്ധ മലയാളം.

ചോദ്യം: വടക്കർ വന്ന് പാടിയപ്പോൾ തെക്കൻ ഭാഗത്ത് പാട്ടിനും കഥകളി ആട്ടത്തിനും വ്യത്യാസം വന്നിട്ടുണ്ടോ?
ഉത്തരം: വളരെയധികം വന്നിട്ടുണ്ട്. തെക്കൻ ജില്ലക്കാർ ഉച്ചാരണത്തിലും സോപാനസംഗീതത്തിലും പാടിയിരുന്നു. വടക്കരുടെ പാട്ടിൽ കർണ്ണാട്ടിക്കിനാണ് പ്രാധാന്യം. ഇത് കേൾക്കാൻ സുഖമുണ്ട്. പക്ഷേ നന്നല്ല. കാരണം, പാട്ട് കേൾക്കാനുള്ളതല്ല. പ്രധാനമായും ആട്ടത്തിന് ഉള്ളതാണ്. നടന്റെ ഭാവത്തെ പൊലിപ്പിക്കണം. ഇതുപോലെ വടക്കരുടെ മേളക്കാരും ശല്യക്കാരായിരിക്കും. മദ്ദളക്കാർ ശ്രുതിപോലും ഇണക്കുന്നില്ല. ക്ലാസിക്കലായി കഥകളി ആസ്വദിക്കുന്നവർക്ക് ഇവ ബഹളങ്ങളാണ്.

ചോദ്യം: ഇത് കഥകളിയിൽ പഴമയും പുതുമയും തമ്മിലുള്ള സംഭാഷണമാണോ?
ഉത്തരം: അതല്ല ഇവിടെ വിഷയം. നാടിന്റെ വ്യത്യാസത്തിനനുസരിച്ച് ഉണ്ടാകുന്നതാണിത്. ഒരു സംഭവം കേട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് കൊട്ടാരം കളി നടക്കുകയാണ്. പത്തുദിവസമുണ്ട് കളി. കോട്ടയം കഥകളും നളചരിതവും മാറിമാറി കളിക്കുന്നുണ്ട്. ആദ്യദിവസം വെങ്കിച്ചൻ കിർമ്മീരവധം പാടി. രണ്ടാംദിവസം നീലകണ്ഠൻ ഉണ്ണിത്താൻ 'നളനരവരനേവം ഭൂതലം കാത്തു വാഴും' എന്ന് പാടി. ഇതു കഴിഞ്ഞപ്പോൾ ചിലർ ചോദിച്ചത്രേ: "കഥകളിപ്പാട്ടിൽ അക്ഷരം ഉണ്ടോ?" പിന്നെ നാലുതവണയും ഉണ്ണിത്താൻ പാടിയാൽ മതി എന്നുപറഞ്ഞുവത്രേ. അക്ഷരശുദ്ധിയാണ് വിഷയം.

ചോദ്യം: ചേർത്തല കുളുക്കുറുപ്പ് കഥകളിസംഗീതത്തിൽ വിശ്രുതനല്ലേ? കഥകളിഗായകരിൽ കിരീടം വയ്ക്കേണ്ടവനാണ് ഇദ്ദേഹം.
ഉത്തരം: ഈ പാട്ടിനെ പറഞ്ഞു ഫലിപ്പിക്കാനാവില്ല. 'വിജയനേ ബത്' എന്ന് പാടിയപ്പോൾ ഊട്ടുപുരയും വിറച്ചത്രേ. ഭാവം വരേണ്ടിടത്ത് തനിയെ വരും. ഒരിക്കൽ തിരുവല്ലയിൽ നീലകണ്ഠൻ ഉണ്ണിത്താൻ പൊന്നാനിയും ചേർത്തല കുട്ടുക്കുറുപ്പ് ശിങ്കിടിയുമായി പാടി. കുട്ടുക്കുറുപ്പ് കല്യാണി രാഗത്തിൽ ഒരു ഗംഭീര വിരുന്നു നൽകി. സദസ്യർ കയ്യടിച്ചു. ഒരു കാണിവന്ന് ഒരു പുളിയിലക്കരയൻ കുറുപ്പിന്റെ തോളിലിട്ടു. ഉണ്ണിത്താൻ പാട്ട് നിർത്തി ഇറങ്ങിപ്പോയി. അന്നു രാത്രി ഒരു പുളിയിലക്കരയൻ സംഘടിപ്പിച്ച് ഉണ്ണിത്താന്റെ കാലുപിടിച്ച് അപേക്ഷിച്ചാണ് പിറ്റേന്ന് കഥകളി നടന്നത്. അത് ഗംഭീരമായി.

ചോദ്യം: പുതിയ തലമുറയെങ്ങനെ?
ഉത്തരം: കോട്ടയ്ക്കൽ മധു, രാജീവൻ നമ്പൂതിരി, മോഹനകൃഷ്ണൻ, വിനോദ് എന്നിവർ നല്ല ഗായകരാണ്. ഇവരെല്ലാം എന്റെ ശിങ്കിടികളായി പാടിയിട്ടുണ്ട്.

ചോദ്യം: തെക്ക് നല്ലൊരു കഥകളി നിലനിന്നിരുന്നു. അതെങ്ങനെ ഇല്ലാതായി?
ഉത്തരം: ശരിയാണ്. കാരണമുണ്ട്. വടക്കുള്ളവർക്ക് കഥകളി കലാകാരന്മാരെ ബഹുമാനമാണ്. അഭിമാനമാണ്. തെക്കുള്ളവർക്ക് അത്തരം ചിന്തകളില്ല. അതിന്റെ അധഃപതനമുണ്ട്.

ചോദ്യം: താങ്കളെ കണ്ട് സംസാരിച്ച് ഇത്രയും കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷമുണ്ട്. നന്ദി.
ഉത്തരം: എനിക്കും ഇഷ്ടമായി. ഒത്തിരി കാര്യങ്ങൾ പറയാനുണ്ടായിരുന്നു. കുട്ടികൾക്കിവ രസിക്കുമോയെന്ന് അറിയില്ല. അവർ നമ്മുടെ നാടിന്റെ പഴമ അറിയട്ടെ.

Exam Tips:

a) അഭിമുഖത്തിൽ ഓരോ ചോദ്യവും "ചോദ്യം", ഉത്തരം "ഉത്തരം" എന്ന ക്രമത്തിൽ വേർതിരിച്ച് എഴുതുക.
b) ആദ്യം പരിചയപ്പെടുത്തൽ, അവസാനം നന്ദി പ്രകടനം എന്ന ഘടന പാലിക്കുക.
c) നിങ്ങൾ തിരഞ്ഞെടുക്കുന്ന കലാകാരന്റെ ജീവിതത്തിലെ പ്രധാന അനുഭവങ്ങൾ ചോദ്യങ്ങളിലൂടെ പുറത്തുകൊണ്ടുവരിക.

 

Question 22: ക്ലാസിക്കൽ കലാരൂപങ്ങൾക്ക് ആസ്വാദകർ വളരെക്കുറച്ചേ ഉണ്ടാകൂ. ഇരിങ്ങാലക്കുട മാധവച്ചാക്യാരെ കാണാൻ കാനഡയിൽനിന്നും ഫ്രാൻസിൽനിന്നും ഓരോ കലാകാരസംഘം വന്നിരുന്നു. അമ്പലത്തിന്റെ അകത്തുവച്ചാണ് ചാക്യാർകൂത്ത് നടത്തുന്നത്. കാണാൻ നിവൃത്തിയില്ല. അവർ കൂത്തുമാടത്തിന്റെ പുറത്തുള്ള ഒരു കിളിവാതിലിലൂടെ നോക്കി. കാഴ്ചക്കാരാരുമില്ല! ഇദ്ദേഹമാകട്ടെ, ചിട്ടവട്ടങ്ങളും തെറ്റിക്കാതെ വളരെ ശ്രദ്ധയോടുകൂടി ആവിഷ്കാരം നടത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞുവന്നിട്ടവർ ചോദിച്ചു: "ആളൊന്നും ഉണ്ടായിരുന്നില്ലല്ലോ, എന്തിനു കൂത്തു നടത്തുന്നു?" അദ്ദേഹം പറഞ്ഞു: "വിളക്കുണ്ടായിരുന്നല്ലോ, അതുകൊണ്ട് കളിച്ചതാണ്." അദ്ദേഹത്തെപ്പറ്റി പിന്നീട് ആ നിരൂപകൻ എഴുതിയത് "He was playing to the flame" എന്നാണ്. (വാക്കുകളുടെ വിസ്മയം - എം.ടി. വാസുദേവൻ നായർ) കലാവിഷ്കാരത്തെക്കുറിച്ചുള്ള എന്തു സമീപനമാണ് ഈ അനുഭവവിവരണത്തിലുള്ളത്? ചർച്ചക്കുറിപ്പ് തയ്യാറാക്കുക.

Answer:

കേരളത്തിലെ അറിയപ്പെട്ട കൂടിയാട്ട കലാകാരനായിരുന്നു ഇരിങ്ങാലക്കുടയിലെ അമ്മന്നൂർ മാധവച്ചാക്യാർ. കൂടിയാട്ടത്തിന്റെ കുലപതി, കുലഗുരു എന്ന് അറിയപ്പെട്ടു. എട്ടു പതിറ്റാണ്ടുകാലം കൂടിയാട്ടത്തിൽ നിറഞ്ഞുനിന്നു. കൂടിയാട്ടത്തെ ലോകപ്രസിദ്ധമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും പകർന്നാട്ടത്തിന് കേരളം കണ്ട അതുല്യപ്രതിഭ. ദേശീയാംഗീകാരങ്ങൾ നിരവധി ലഭിച്ചു.

കൂടിയാട്ടത്തിൽ പല വേഷങ്ങളിലൂടെ പകർന്നാടി അഭിനയത്തിന്റെ ഇന്ദ്രജാലം തീർക്കുന്ന അതുല്യനടൻ. കൂത്തമ്പലത്തിൽ വിളക്ക് മാത്രം കണ്ട് എല്ലാ വേഷങ്ങളും ധരിച്ച് മാധവച്ചാക്യാർ അഭിനയിച്ചത് വിസ്മയമാണ്. കാണിയായി ഉണ്ടായത് വിളക്ക് മാത്രമാണ്, മറ്റാരുമല്ല. ഇവിടെ കണ്ടത് കലാപരമായ ഒരു സായൂജ്യമാണ്. ഇതാണ് ഏതൊരു കഥയുടെയും ആവിഷ്കാരസാഫല്യം.

കല അടിസ്ഥാനപരമായി കാണിക്കുവേണ്ടിയല്ലെന്നും അത് കലയ്ക്കുവേണ്ടിയാണെന്നും പറയും. കലയുടെ ആത്യന്തിക ലക്ഷ്യം സൗന്ദര്യമാണെന്ന് ബോംഗാർട്ടൻ (ബോംഗാർട്ടൻ) പറയുന്നു. ഇന്ദ്രിയങ്ങൾക്ക് ആനന്ദം പകരുന്നവയാണല്ലോ കലകൾ. ഈയൊരു ചിന്തയാണ് കല കലയ്ക്കുവേണ്ടി എന്നായിത്തീർന്നത്.

'അകമേ പരിണാമം വരുത്തി സ്വാസ്ഥ്യം നൽകുവാൻ കവിതപോലുണ്ടോ ശുശ്രൂഷിക' എന്ന് പാടിയ വൈലോപ്പിള്ളി കലയുടെ ശക്തിയാണ് അറിയിക്കുന്നത്. സമൂഹത്തെ പരിവർത്തനം ചെയ്യാൻ കലയ്ക്ക് കഴിവുണ്ടെന്ന് കവി വിശ്വസിക്കുന്നു. ഇത് കല ജീവിതത്തിനുവേണ്ടിയാണെന്ന ചിന്തയാണ്. കല കലയ്ക്കുവേണ്ടിയെന്ന മനോഭാവം വളരെ പഴക്കമുള്ളതാണ്. സാഹിത്യം സഹൃദയരുടെ ഹൃദയങ്ങളെ വശീകരിക്കുന്നതാണ്. അതിനാൽ രചനാവേളയിൽ എഴുത്തുകാർ അനുഭവിക്കുന്ന കലാപരമായ ഏകാഗ്രതയും സന്തോഷവും അത്ര അളവിൽ വായനക്കാർക്കും ലഭിക്കുന്നു. ഈയർത്ഥത്തിൽ കലയുടെ ലക്ഷ്യം കല തന്നെയാണ്.

മാധവച്ചാക്യാർക്ക് എൺപത് വയസ്സിനു മേലെ കൂത്തും കൂടിയാട്ടവും തപസ്യയാണ്. കൂത്തമ്പലത്തിലെ ആൾക്കൂട്ടം നോക്കിയല്ല ഈ വിശ്രുത കലാകാരൻ കളിക്കുന്നത്. അങ്ങനെയെങ്കിൽ വേഷവിധാനങ്ങൾ എന്തിന് അണിയണം? അവിടെയാണ് മാധവച്ചാര്യരുടെ കലയോടുള്ള ആത്മസമർപ്പണം കാണുന്നത്. "കാണിയായി വിളക്കുണ്ടല്ലോ" എന്ന മറുപടിയിൽ കലാകാരന്റെ ആത്മസമ്പത്തിയുടെ ആഴം മനസ്സിലാവുന്നു.

ഈ കലാകാരന് അഗ്നിയെന്നത് ദേവതുല്യമുള്ള കാണിയായിരിക്കാം. അഗ്നിദേവൻ തന്നെ കാണുന്നുവെന്നും ആ പ്രകാശത്തിൽ താൻ അഭിനയിക്കുന്നുവെന്നും മാധവച്ചാക്യാർ കരുതുന്നു. എല്ലാ കലകൾക്കും സൗന്ദര്യപരമായ ചട്ടക്കൂടുണ്ട്. സാഹിത്യത്തിനും രംഗകലകൾക്കും അതിനെ സുന്ദരമാക്കിത്തീർക്കുന്ന അവയവഭംഗിയുണ്ട്. സാഹിത്യത്തിൽ വാക്കിന്റെ അർത്ഥത്തിനപ്പുറത്തെ അമൃതിലേക്ക് സൗന്ദര്യം ആവാഹിക്കുമ്പോൾ രംഗകലകളിൽ അഭിനയം, സംഗീതം എന്നിവയിലൂടെ സൗന്ദര്യം വർദ്ധിക്കുന്നു. ആയതിനാൽ കല ആത്യന്തികമായി നിലനിൽക്കുന്നത് കലയ്ക്ക് വേണ്ടിയാണ്.

ഇതിന് ഒരു മറുവശമുണ്ട്. തെയ്യം നിലനിൽക്കാൻ കാരണമെന്ത്? അനുഷ്ഠാനമായതിനാലല്ലേ? ശരിയാണ്. കേരളം പഴയ കലാരൂപങ്ങളെ ഒട്ടൊക്കെ സംരക്ഷിച്ചിരിക്കുന്നു. അതിന്റെ കാരണം ഈ അനുഷ്ഠാനമായിരുന്നു. കല കലയ്ക്കുവേണ്ടി മാത്രമായിരുന്നെങ്കിൽ ഇവയെല്ലാം നശിക്കുമായിരുന്നു. കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുവാൻ പുതുതലമുറ വരുന്നില്ലെന്ന് ഒരിക്കൽ പറഞ്ഞ മാധവച്ചാക്യാർ കലയെ ജീവിതമായി കാണുന്നു. അപ്പോൾ അദ്ദേഹത്തിന് കല ജീവിതമായിരുന്നു; ജീവിതം തന്നെയായിരുന്നു.

Exam Tips:

a) "കല കലയ്ക്കുവേണ്ടി" എന്ന നിലപാടും "കല ജീവിതത്തിനുവേണ്ടി" എന്ന നിലപാടും രണ്ടും ചർച്ചയിൽ ഉൾപ്പെടുത്തി സമീപനം വിശദീകരിക്കുക.
b) മാധവച്ചാക്യാരുടെ "വിളക്കുണ്ടായിരുന്നല്ലോ" എന്ന മറുപടിയുടെ അർത്ഥം എടുത്തുപറയുക.
c) തെയ്യം പോലുള്ള അനുഷ്ഠാനകലകളുടെ ഉദാഹരണം ചേർത്താൽ ഉത്തരം പൂർണമാകും.

 

8 Mark Questions and Answers

Question 23: കലയും കായിക വിനോദങ്ങളും മനുഷ്യർക്കിടയിലും രാഷ്ട്രങ്ങൾക്കിടയിലുമുള്ള വേലിക്കെട്ടുകൾ തകർത്ത് ഉദാത്തമായ മാനവികതയെ സ്ഥാപിക്കുന്നു. കലാമണ്ഡലം ഹൈദരലിയുടെയും സച്ചിൻ ടെണ്ടുൽക്കറുടെയും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ നാട്ടിലെ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ രൂപീകരണ യോഗത്തിൽ അവതരിപ്പിക്കാനായി ഒരു പ്രഭാഷണം തയ്യാറാക്കുക.

Answer:

ബഹുമാന്യരേ,

മനുഷ്യനിലെ മനുഷ്യത്വം ഉണർത്താൻ കലയും കായികവിനോദങ്ങളും വഹിക്കുന്ന പങ്ക് ചെറുതല്ല. സമൂഹത്തിലും രാഷ്ട്രങ്ങൾക്കിടയിലുമുള്ള വേലിക്കെട്ടുകൾ തകർത്ത് ഉദാത്തമായ മാനവികത സ്ഥാപിക്കാൻ കെൽപ്പുള്ളവയാണവ. കലാമണ്ഡലം ഹൈദരലിയെപ്പോലെയും സച്ചിൻ തെണ്ടുൽക്കറെപ്പോലെയുമുള്ള മഹാന്മാരുടെ ജീവിതം തന്നെ അതിനുദാഹരണമാണ്.

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ബിസ്മില്ലാഖാൻ ഷഹനായ് വായിക്കുമ്പോൾ കലാമണ്ഡലം ഹൈദരലി ക്ഷേത്രത്തിലെ കഥകളി സംഗീതത്തിൽനിന്നും പുറത്താകുന്നു. ദേവീരൂപങ്ങൾ കഥകളിയിൽ നിറഞ്ഞുവരുന്നതിനെ സംഗീതംകൊണ്ട് ഭാവപൂർണ്ണമാക്കുന്ന ഹൈദരലിക്ക് സംഗീതം ദൈവികമായ ഒരു അർച്ചനയായിരുന്നു. ഹൈദരലിയുടെ ജീവിതം കലാപരമായ ലാളിത്യം നിറഞ്ഞതായിരുന്നു. അന്തസ്സംഘർഷങ്ങളിൽനിന്നും കല ജനിക്കുന്നു. പ്രതിഭയുള്ള വ്യക്തിയെ അത് സർഗ്ഗപ്രക്രിയയുടെ തീരങ്ങളിലേക്ക് നയിക്കുന്നു. പിന്നെ അതിന്റെ പ്രവാഹത്തിൽ മതത്തിന്റെയും ആചാരങ്ങളുടെയും അതിർവരമ്പുകൾ തകരുന്നു. കലയിലൂടെ കാലം മനുഷ്യരെ ഒന്നിപ്പിക്കുന്നു. ആചാരങ്ങളുടെ പൊള്ളത്തരം തുറന്നുകാണിക്കുന്നു.

ഹൈദരലി തന്റെ ജീവിതംകൊണ്ട് മതത്തിന്റെ സങ്കുചിതമായ അതിർവരമ്പുകളെ ഇല്ലായ്മ ചെയ്തു. കലാകാരൻ പോരാടുന്നവൻ കൂടിയാണ്. ആദ്യഹൈന്ദവരുടെ കലയായിരുന്ന കഥകളിയിലേക്ക് ഒരു മുസ്ലീം കടന്നുവന്നത് പഠിക്കുന്ന കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സംസ്കൃതവും മലയാളവും ഒത്തിണങ്ങിയ കഥകളിപദങ്ങളിൽ സംഗീതാർച്ചന നടത്തുന്നത് ദേവകലയുടെ പാരമ്പര്യം കൈമുതലാക്കിയ ആദ്യഹൈന്ദവ സുഹൃത്തുക്കൾക്ക് മതപരമായ ഒരു കർമ്മമായി തോന്നിയിരിക്കാം. അല്ലെങ്കിൽ ഹൈദരലിയെപ്പോലൊരു പ്രതിഭയെ ക്ഷേത്രങ്ങളിലെ കഥകളി പരിപാടികളിൽനിന്നും അവർ പുറത്താക്കില്ലായിരുന്നു. ആദ്യഹൈന്ദവ ആചാരങ്ങൾ ക്ഷേത്രദർശനത്തിൽനിന്നും അഹിന്ദുക്കളെ വിലക്കിയിരുന്നു.

ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഗോപുരവാതിൽ തുറന്ന് ഗുരുവായൂരപ്പനെ കാണുമെന്ന് പാടിയ മലയാളത്തിലെ നൂറ്റാണ്ടിന്റെ ഗായകൻ യേശുദാസ് തുല്യദുഃഖിതനാണ്. ഗുരുവായൂർ അമ്പലത്തിൽ ഒരിക്കൽ ചെന്ന് ഗുരുവായൂരപ്പനെ കാണണമെന്നത് ആ കലാകാരന്റെ പ്രാർത്ഥന ഭഗവാൻ ശ്രീകൃഷ്ണൻ കേട്ടാലും അനുവദിച്ചാലും ഹൈന്ദവമതത്തിന്റെ പാരമ്പര്യമാമൂലുകൾ സമ്മതിക്കുന്നില്ല. യേശുദാസിനെ മറ്റ് അമ്പലങ്ങൾ അകത്തിരുത്തി പാടിക്കുന്നു. ഗുരുവായൂരപ്പനെയും ശബരിമലനാഥനെയും മലയാളി വിളിക്കുന്നത് യേശുദാസിന്റെ തൊണ്ടയിലൂടെയാണ്. ഇതുതന്നെ ഹൈദരലിയുടെയും അവസ്ഥ. സംഗീതത്തിന് മതമില്ല; ഭാഷയില്ല; പ്രകൃതിയുടെ താളബോധത്തിൽ പ്രകൃതിയുടെ ഒരംശമായ മനുഷ്യനെയും തരളിതമാക്കുന്ന സംഗീതത്തിനു മുമ്പിൽ ഹരിപ്പാടുള്ള തലത്തോട്ട ക്ഷേത്രത്തിൽ മതിൽക്കെട്ട് തകർത്ത് ഹൈദരലി പാടി. ജനം പാരമ്പര്യത്തിന്റെ മതിൽക്കെട്ട് തകർത്ത് ഹൈദരലിയെ നിർത്തി. ദൈവത്തെ തൊട്ടടുത്ത് തൊടാനാകുന്ന അടുപ്പത്തിൽ ഹൈദരലി പാടി. ഇതാണ് സംഗീതത്തിന്റെ മാസ്മരികത.

കലയുടെയും കായികവിനോദങ്ങളുടെയും മാർഗം സമന്വയമാണ്; സംഘർഷമല്ല. അത് മനുഷ്യരുടെ ഹൃദയങ്ങളെ ലയിപ്പിക്കുന്നു. അതിർവരമ്പുകളെ അത് മാച്ചുകളയുന്നു. അവിടെ ഒരുമയുടെ അക്ഷരമാല കൊത്തുന്നു. അതിൽ എല്ലാവരും ഒന്നായി തീരുന്നു. ഹൈദരലിയുടെ ജീവിതം ഇതായിരുന്നു. ഇതിനൊരുദാഹരണമാണ് സച്ചിന്റെ ജീവിതവും. കാൽനൂറ്റാണ്ടുകാലം ഇന്ത്യൻ ക്രിക്കറ്റിനു മാത്രമല്ല, ഇന്ത്യൻ കായികരംഗത്തിനും ഉണർവ്വും ഉത്തേജകവുമായിരുന്നു സച്ചിൻ രമേഷ് തെണ്ടുൽക്കർ എന്ന 'സച്ചിൻ'. 25 വർഷം ഒരു കായികതാരത്തെ സംബന്ധിച്ച് നിസ്സാരമല്ല. അത്രയും കാലം മികവോടെ, ഒരുപക്ഷേ ലോകം കണ്ടതിൽവെച്ച് ഏറ്റവും മികച്ച ഒരു കളിക്കാരനായി കഴിയുക എന്നത്, ഇനി ഒരുപക്ഷേ ഒരു കായികതാരത്തിന് ഒരിക്കലും അവകാശപ്പെടാൻപോലും കഴിയാത്തത്ര വലിയ നേട്ടമാണ്.

120 കോടി ജനങ്ങളുടെ പിന്തുണ കിട്ടുക, ഒരു രാജ്യത്തിന്റെ പ്രതീകമായി മാറാൻ കഴിയുക, വിനയംകൊണ്ടും പെരുമാറ്റവൈശിഷ്ട്യംകൊണ്ടും സർവ്വരുടെയും മതിപ്പ് നേടിയെടുക്കാൻ സാധിക്കുക എന്നതൊന്നും അത്ര ചെറിയ കാര്യങ്ങളല്ല. പ്രതിഭ പലപ്പോഴും കരിഞ്ഞുപോകാറ് അഹങ്കാരത്തിന്റെ തീയിലാണ്. ഇവിടെയാണ് സച്ചിൻ ലോകത്തെത്തന്നെ വിസ്മയിപ്പിക്കുന്നത്. വിനയത്തിന്റെ ആൾരൂപമായിരുന്നു ആ പ്രതിഭാവിസ്മയം. ക്രിക്കറ്റ് എന്ന കായികരൂപം ലോകത്ത് വളരെക്കുറച്ച് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ഒരു കായിക ഇനമാണ്. ഏഷ്യാഭൂഖണ്ഡത്തിനപ്പുറം അതിന്റെ വേരുകൾ കടന്നുചെന്നിട്ടുള്ള രാജ്യങ്ങൾ വിരലിൽ എണ്ണാവുന്നവമാത്രം. എന്നിട്ടുപോലും ആഗോളലോകത്തിന്റെ ആദരവ് നേടിയെടുക്കുക എന്നതിലാണ് സച്ചിൻ ടെണ്ടുൽക്കർ എന്ന കായികതാരത്തിന്റെ മികവ്. ക്രിക്കറ്റ് എന്ന തിനപ്പുറത്തേക്ക് സച്ചിൻ രമേഷ് ടെണ്ടുൽക്കർ എന്ന കൊച്ചുമനുഷ്യൻ വളർന്നു.

അതിനദ്ദേഹത്തെ സഹായിച്ചത് കളങ്കമില്ലാത്ത സ്വഭാവവൈശിഷ്ട്യം തന്നെയാണ്. അതുല്യ പ്രതിഭയോടൊപ്പം കറയില്ലാത്ത വിനയവും ചേർന്നപ്പോൾ ലോകം മുഴുവൻ ആരാധിക്കുന്ന ഒരു കായിക പ്രതിഭയുണ്ടായി. സച്ചിൻ ഏറ്റവും കൂടുതൽ ആ കാര്യത്തിൽ കടപ്പെട്ടിരിക്കുന്നത് സ്വന്തം കുടുംബത്തോടു തന്നെയാണ്. 1999-ൽ നടന്ന ക്രിക്കറ്റ് വേൾഡ് കപ്പിൽ, മത്സരങ്ങൾ നടക്കുമ്പോൾ ഗാലറിയിൽ ഒരു വലിയ ബാനർ ഉയർന്നു. അതിങ്ങനെയായിരുന്നു: "CRICKET IS OUR RELIGION: SACHIN IS OUR GOD". ഈ വരിയിൽനിന്നു തന്നെ സച്ചിൻ എന്ന കായികതാരം എത്ര ഉയരത്തിലായിരുന്നു കായികപ്രേമികളുടെ മനസ്സിലെന്ന് മനസ്സിലാക്കാം. അന്താരാഷ്ട്ര തലത്തിൽപോലും അലൗകികവും അമാനുഷികവുമായ ഒരു ദിവ്യപരിവേഷം തന്നെ ആരാധനാരൂപത്തിൽ ലഭിച്ചിരുന്നു.

നമ്മുടെ നാട്ടിലും കലയുടെയും കായികവിനോദങ്ങളുടെയും പ്രോത്സാഹനം ഉണ്ടാവണം. അതിനായി നാട്ടിൻപുറങ്ങളിൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. നമ്മുടെ ഈ ക്ലബ്ബും ഇത്തരം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിസ്തുലമായ പങ്ക് വഹിക്കട്ടെ എന്നാശംസിക്കുന്നു.

നന്ദി, നമസ്കാരം.

Exam Tips:

a) പ്രഭാഷണത്തിന് സംബോധന, ആമുഖം, ഹൈദരലിയുടെയും സച്ചിന്റെയും ഉദാഹരണങ്ങൾ, ആഹ്വാനം, നന്ദി എന്ന ഘടന നൽകുക.
b) "അതിർവരമ്പുകൾ തകർക്കുന്ന കലയും കായികവിനോദവും" എന്ന കേന്ദ്രാശയം ഓരോ ഖണ്ഡികയിലും ബന്ധിപ്പിക്കുക.
c) അവസാനം ക്ലബ്ബിന്റെ ഉത്തരവാദിത്വം പറഞ്ഞ് ഉപസംഹരിക്കുക.

 

Padathinte Pathathil Summary

Question 24: 'പദത്തിന്റെ പഥത്തിൽ' എന്ന പാഠഭാഗത്തിന്റെ സംഗ്രഹം (പാരസംഗ്രഹം) എഴുതുക.

Answer:

കഥകളി സംഗീതത്തിലെ അതുല്യ പ്രതിഭയായ കലാമണ്ഡലം ഹൈദരലിയുടെ 'മഞ്ജുതരം' എന്ന ആത്മകഥയിലെ ഒരു ഭാഗമാണ് 'പദത്തിന്റെ പഥത്തിൽ'. സവർണരുടെ കുത്തകയായിരുന്ന കഥകളി പഠിക്കാനവസരം കിട്ടിയ ഹൈദരലിയോട് സഹപാഠികൾ വിവേചനം കാട്ടിയിരുന്നു; പിന്നീട് അത് കുറഞ്ഞുവന്നു.

ഒട്ടുപാറയിലെ പാട്ടുകാരൻ മൊയ്തുട്ടിക്ക് വയസാംകാലത്ത് പിറന്ന മകനാണ് ഹൈദരലി; പത്താമത്തെ കുട്ടി. ഉമ്മയായ പാത്തുമ്മയെപ്പോലും അത്ഭുതപ്പെടുത്തിയ ഗർഭമായിരുന്നുവത്രെ. വികൃതരൂപിയായ ഒരു ചെറുക്കനെയാണ് അവർ പ്രസവിച്ചത്; അതാണ് ഹൈദരലി. ഹൈദരലിക്ക് അഞ്ചുവയസ്സുള്ളപ്പോൾ മൊയ്തുട്ടി മരിച്ചു. 'ഹൈദറിന്റെ തല കണ്ടപ്പോഴേക്കും ബാപ്പ പോയി' എന്ന് പലരെക്കൊണ്ടും പറയിച്ചു. തിരസ്കൃതനായിട്ടാണ് താൻ ജനിച്ചതും വളർന്നതും എന്ന് ഹൈദരലി തന്റെ ബാല്യകാലത്തെപ്പറ്റി കല്പനകളില്ലാത്ത ഭാഷയിൽ പറയുന്നുണ്ട്.

നാലാം ക്ലാസിൽവച്ച് പഠനം അവസാനിപ്പിച്ച ഹൈദർ പാട്ടിൽ കമ്പമുണ്ടായിരുന്നതിനാൽ സംഗീതം പഠിച്ചു. കലാമണ്ഡലത്തിൽ ആളെ എടുക്കുന്ന സമയത്ത് ആരോ അപേക്ഷ അയച്ചു. ശിവരാമൻ നായരാണ് വേണ്ട ഒത്താശകൾ ചെയ്തുകൊടുത്തത്.

1957 മേയ് മാസം ഹൈദരലിയും ജ്യേഷ്ഠനും കൂടി ഒട്ടുപാറയിൽനിന്നും ചെറുതുരുത്തിയിലേക്ക് ബസ് കയറി. കലാമണ്ഡലത്തിലെത്തിയപ്പോൾ അന്ധാളിച്ചുപോയി. അവിടെ നിറയെ ആളുകൾ, കുട്ടികളും രക്ഷാകർത്താക്കളുമായി നിരവധിപേർ. നോക്കിയപ്പോൾ വന്നവരിൽ ഒട്ടും കാണാൻ നന്നല്ലാത്തത് താൻ മാത്രമാണെന്ന് ഹൈദരലിക്ക് തോന്നി.

അഴികളുള്ള ഒരു കളരിയിലായിരുന്നു ഇന്റർവ്യൂവിന് വിളിച്ചത്. ആകെ മൂന്നുപേർ അവിടെ ഉണ്ടായിരുന്നു. പേരും മറ്റും ചോദിച്ചു. പാട്ടു പഠിക്കാൻ മോഹമുണ്ടോ എന്നും ചോദിച്ചു. ഹൈദരലി താല്പര്യം അറിയിച്ചു. ഒന്നു രണ്ടു പാട്ടുകൾ പാടിച്ചു. പാട്ട് അവർക്ക് ബോധിച്ചു. 'കുട്ടിയെ ഇവിടെ എടുത്താൽ സമുദായത്തിൽ പ്രശ്നങ്ങളൊന്നുമുണ്ടാവില്ലല്ലോ' എന്ന് വള്ളത്തോൾ ഹൈദരലിയുടെ ജ്യേഷ്ഠനോട് ആരാഞ്ഞു. ഇല്ല എന്നയാൾ മറുപടി പറഞ്ഞു. മഹാകവി വള്ളത്തോൾ, മുകുന്ദരാജ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്നത്.

അധികം താമസിയാതെ കലാമണ്ഡലത്തിലേക്ക് തെരഞ്ഞെടുത്തു എന്നുള്ള അറിയിപ്പ് വന്നു. ആ വർഷം നാലുപേരെയാണ് തെരഞ്ഞെടുത്തത്. അവരിലൊരാൾ ഹൈദരലി ആയിരുന്നു. കലാമണ്ഡലത്തിലെത്തിയപ്പോൾ മറ്റൊരു പ്രശ്നം ഉണ്ടായി. പഠിക്കാൻ ചേരണമെങ്കിൽ രണ്ടായിരം രൂപയുടെ ആൾജാമ്യം വേണം. ജാമ്യം നിൽക്കാൻ ആരും തയ്യാറായില്ല. വിദ്യാർത്ഥി കലാമണ്ഡലത്തിൽനിന്ന് ചാടിപ്പോകുകയോ മറ്റോ ചെയ്താൽ ജാമ്യക്കാരൻ തുക കെട്ടിവയ്ക്കണം. അവസാനം സി.പി. ആന്റണി ജാമ്യം നിന്നു. ജാമ്യം കിട്ടാൻ വൈകിയതിനാൽ ജൂണിൽ ചേരേണ്ട ഹൈദരലിക്ക് ആഗസ്റ്റിലേ ചേരാൻ കഴിഞ്ഞുള്ളൂ. നമ്പീശനാശാനെ ദക്ഷിണവച്ച് നമസ്കരിച്ച് സംഗീതപഠനം ആരംഭിച്ചു. വാത്സല്യനിധിയായിരുന്നു നമ്പീശൻ. അദ്ദേഹം വീട്ടുകാര്യങ്ങളെല്ലാം ഹൈദരലിയിൽനിന്നും ചോദിച്ചറിഞ്ഞു. അവിടത്തെ ചിട്ടവട്ടങ്ങളെക്കുറിച്ചെല്ലാം പറഞ്ഞു. അന്ന് 'സരിഗമപധനി' നാലു പ്രാവശ്യം ചൊല്ലിപ്പിച്ചു. അങ്ങനെ ഹൈദരലി കലാമണ്ഡലം നമ്പീശന്റെ ശിഷ്യനായി.

കൂട്ടുകാർ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത് അടുത്ത ദിവസം മുതൽ ഹൈദരലി ശ്രദ്ധിച്ചു. അയാളിൽനിന്നും നല്ല ഗ്യാപ്പിലാണ് അവർ ഇരുന്നിരുന്നത്. മാപ്പിള ചെക്കൻ എന്നതായിരുന്നു ആ അയിത്തത്തിന്റെ ഒന്നാമത്തെ കാരണം; മറ്റൊന്ന് കാണാൻ ഭംഗിയില്ല എന്നതായിരിക്കണം എന്ന് ഹൈദരലി ഊഹിക്കുന്നു. അവരുടെ ഇത്തരം പെരുമാറ്റങ്ങൾ അയാളെ വേദനിപ്പിച്ചിരുന്നു.

കടുത്ത പരിശീലന പദ്ധതിയായിരുന്നു കലാമണ്ഡലത്തിൽ നിലനിന്നിരുന്നത്. വെളുപ്പിന് രണ്ടേമുക്കാലിന് എണീക്കണം. മൂന്നുമണിക്ക് കളരിയിലെത്തണം. പിന്നെ ആറുമണിവരെ സാധകമാണ്. വൈകിയാണ് ചേർന്ന തെങ്കിലും പഠിപ്പിൽ ഹൈദരലി മുമ്പനായിരുന്നു. ആയതിനാൽ നമ്പീശനാശാനും ശിവരാമനാശാനും അവനെ വലിയ കാര്യമായിരുന്നു.

വ്യത്യസ്ത സ്വഭാവക്കാരായിരുന്നു നമ്പീശനാശാനും ശിവരാമനാശാനും. ശിവരാമനാശാന് മാനുഷിക പരിഗണന കൂടുതലായിരുന്നു. ഒരു വെക്കേഷന് നാട്ടിൽ പോകാൻ കൈയിൽ പണമില്ലാതെ നിന്ന ഹൈദരലിയെക്കണ്ട് ആശാൻ ചോദിച്ചു: 'നീ എന്താ പോവാത്തേ?' 'കാശില്ല.' 'എത്ര കാശ് വേണ്ടിവരും. ഇതാ പോയി വാ.' അത്തരക്കാരനായിരുന്നു ശിവരാമനാശാൻ. നമ്പീശനാശാനും ഹൈദരലിയോട് വലിയ വാത്സല്യമായിരുന്നു. അദ്ദേഹം എതെങ്കിലും ആവശ്യത്തിന് പുറത്തുപോകുമ്പോൾ ക്ലാസ്സെടുക്കാൻ ഹൈദരലിയെ ഏല്പിക്കുമായിരുന്നു. അങ്ങനെ കലാമണ്ഡലത്തിലെ രീതികളോടൊക്കെ അവൻ പൊരുത്തപ്പെട്ടു. പിന്നീട് ആരുടേയും പരിഹാസം അയാളെ സ്പർശിക്കാതെയായി.

കലാമണ്ഡലത്തിലെ അധ്യാപകരുടെയും മറ്റും വിശാലവീക്ഷണമാണ് ഹൈദരലിയിലെ പാട്ടുകാരനെ രൂപപ്പെടുത്തിയത്. ജാതിയും മതവുമല്ല, ജന്മസിദ്ധിയും സാധനയുമാണ് ഒരു കലാകാരനെ രൂപപ്പെടുത്തുന്നത് എന്നവർക്ക് അറിയാമായിരുന്നു. ഈ മഹത്തായ സന്ദേശമാണ് ഈ പാഠഭാഗം മുന്നോട്ടുവയ്ക്കുന്നത്.

Exam Tips:

a) സംഗ്രഹത്തിൽ കാലക്രമം പാലിക്കുക: ബാല്യം, പിതാവിന്റെ മരണം, കലാമണ്ഡലത്തിലെ ഇന്റർവ്യൂ, ജാമ്യപ്രശ്നം, ഗുരുക്കന്മാർ.
b) പാഠം നൽകുന്ന സന്ദേശം (ജാതിയും മതവുമല്ല, ജന്മസിദ്ധിയും സാധനയുമാണ് കലാകാരനെ രൂപപ്പെടുത്തുന്നത്) അവസാനം എഴുതുക.

 

Question 25: ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക - കലാമണ്ഡലം ഹൈദരലി.

Answer:

സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദരലിയുടെ സംഗീതസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനടുത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച ജനം തെളിയിച്ചതാണ്. ഹൈദരലിക്ക് കഥകളിസംഗീതം ആലപിക്കാനായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പലത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദരിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും മതിൽക്കെട്ടാണ് ചെങ്ങന്നൂരിനടുത്തുള്ള അമ്പലത്തിൽ തകർന്നത്.

2006 ജനുവരി 5-ന് ഈ പാദുഷാ ഒരു കാറപകടത്തിൽ പൊലിഞ്ഞുപോയി. ലോകം കണ്ട അനശ്വര കഥകളി സംഗീതജ്ഞനായിരുന്നു ഹൈദരലി. അദ്ദേഹത്തിന്റെ ജീവിതംപോലെത്തന്നെയായിരുന്നു ആത്മകഥയും. സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കഥകളിസംഗീതത്തെ രാഗസന്നിവേശംകൊണ്ട് വളരെ ലളിതമാക്കി ജനഹൃദയങ്ങളെ കവരാൻ കഴിഞ്ഞ അതുല്യപ്രതിഭ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നുമുണ്ടായിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി. അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈപൊക്കി കാലത്തിന് നൽകുകയായിരുന്നു. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം ഇനിയെന്ത് എന്ന് വിഷമിച്ചപ്പോൾ അന്ന് കലാമണ്ഡലം അധ്യക്ഷനും ഫാക്ടിന്റെ എം.ഡിയുമായ ശ്രീ. എം. കെ. കെ. നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചകനായി മാറി. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ശിവരാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധവപ്പണിക്കർ, തൃപ്പൂണിത്തറ ശങ്കരവാര്യർ, എൻ. കെ. വാസുദേവപ്പണിക്കർ, എം. ആർ. മധുസൂദനമേനോൻ എന്നിവരായിരുന്നു ഗുരുക്കന്മാർ.

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പയുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരുന്നു. ചലച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു. സംഗീതപ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിതമായ സംഗീതമാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതികർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളിസംഗീതത്തെ ഭാവപൂർണ്ണമാക്കി നാടകീയരൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദരാലിക്കേ കഴിഞ്ഞിട്ടുള്ളൂ. ചില ചലച്ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്: അയോധ്യ, ശ്രീ ഹൈദരാലി എന്നിവയാണ് ചലച്ചിത്രങ്ങൾ. അദ്ദേഹം ചിട്ടപ്പെടുത്തിയ തില്ലാനയും വർണ്ണവും സഹൃദയർ സ്വീകരിച്ചതാണ്. ശ്രീ ബാലഭാസ്കറുമായി ചേർന്ന് 'ദി ബിഗ്ബാൻഡ്' എന്ന ഫ്യൂഷൻ സംഗീതപരിപാടി നടത്തിയിട്ടുണ്ട്. ഒപ്പം നല്ലൊരു ചിത്രകാരനും പെയിന്ററും കൂടിയാണെന്ന് അറിയുന്നവർ കുറവാണ്.

മതത്തിന്റെ മതിൽക്കെട്ട് തകർത്ത് സംഗീതസാധനയാണ് ജീവിതം എന്ന് അറിയിച്ച് ഹൈദരാലിയുടെ ഓർമ്മയ്ക്കായി വെണ്ടാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉപദേശകസമിതി ഹൈദരാലി സ്മാരക കഥകളി അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടിക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനുഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളിസംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960-ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീമിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല; അമ്പലങ്ങളിലെ പരിപാടികളിൽ ലിസ്റ്റിൽ ഹൈദരലി ഉണ്ടാകില്ല. 8-ാം വർഷത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘയാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കൂടുമ്പോൾ ടീം ലീഡർ പറഞ്ഞു: ഹൈദരാലിയും സുബ്രഹ്മണ്യനും ഉടനടി കലാമണ്ഡലത്തിൽ എത്തണം, റഷ്യക്കാർ കാത്തിരിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരിച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽനിന്ന് ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാമണ്ഡലത്തിൽ എത്തിയപ്പോൾ അവിടെ ആരുമില്ല; ശൂന്യമായിരുന്നു. എന്നിട്ടും ഹൈദരലി പൊരുതി നിന്നു.

ഹരിപ്പാട് തലതോട്ട ക്ഷേത്രത്തിൽ ഹൈദരലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്യനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പലക്കാരിൽ രണ്ടു വിഭാഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറത്തോട്ട് നീട്ടി. അവിടെനിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദരലിക്കു തോന്നി. ഈ ഫീലിംഗിൽ "അജിതോഹരേ ജയാ മാധവാ വിഷ്ണോ" പാടിയത് ഹൈദരലി ഓർക്കുന്നു.

കഥകളിയെ ആദ്യകലയായി ഉയർത്തിനിർത്തുന്നവർക്കുപോലും ഈ അതുല്യസംഗീതചക്രവർത്തിയെ ഒഴിവാക്കാൻ സാധിച്ചില്ല. ഒരു കാറപകടത്തിൽ പൊലിഞ്ഞത് കഥകളിയുടെ ശബ്ദമായിരുന്നു. ജനങ്ങൾ നെഞ്ചേറ്റിയ ഹൃദയസംഗീതം; കഥകളിയുടെ സ്വച്ഛമായ സംഗീതം.

Exam Tips:

a) ജീവചരിത്രക്കുറിപ്പിൽ ജനനം, വിദ്യാഭ്യാസം, ഗുരുക്കന്മാർ, ജോലി, പ്രധാന നേട്ടങ്ങൾ, മരണം (2006 ജനുവരി 5) എന്ന ക്രമം പാലിക്കുക.
b) ചെങ്ങന്നൂരിനടുത്തുള്ള ക്ഷേത്രത്തിലെയും ഹരിപ്പാട്ടെയും മതിൽ പൊളിച്ച സംഭവങ്ങൾ എടുത്തുപറയുക.
c) ഗുരുക്കന്മാരുടെയും സ്ഥാപനങ്ങളുടെയും പേരുകൾ തെറ്റാതെ എഴുതുക.

 

Malayalam Class 12 Curriculum Solutions: Chapter 03 Padathinte Pathathil

Chapter Exercise Answers for Class 12 Malayalam

Review comprehensive exercise answers for Class 12 Malayalam Chapter 03 Padathinte Pathathil. Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.

Detailed Answer Guides for Chapter 03 Padathinte Pathathil

Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 12 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.

Complete Preparation Kit for Class 12 Exams

Frequent review of these structured answers builds strong analytical capabilities and response efficiency. Maximize your academic readiness by combining these textbook solutions with our curated study materials and mock evaluations for Class 12 Malayalam.

FAQs

Where can I find the latest Kerala Plus Two Malayalam Unit 2 Chapter 3 Padathinte Pathathil Textbook Questions and Answers for the 2026-27 session?

The complete and updated Kerala Plus Two Malayalam Unit 2 Chapter 3 Padathinte Pathathil Textbook Questions and Answers is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 12 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus Two Malayalam Unit 2 Chapter 3 Padathinte Pathathil Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 12 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Unit 2 Chapter 3 Padathinte Pathathil Textbook Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus Two Malayalam Unit 2 Chapter 3 Padathinte Pathathil Textbook Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Unit 2 Chapter 3 Padathinte Pathathil Textbook Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 12 as a PDF?

Yes, you can download the entire Kerala Plus Two Malayalam Unit 2 Chapter 3 Padathinte Pathathil Textbook Questions and Answers in printable PDF format for offline study on any device.