Step-by-Step Textbook Solutions for Class 12 Malayalam Chapter 03 Thenga (The Coconut)
Review structured textbook solutions for Class 12 Malayalam Chapter 03 Thenga (The Coconut). Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.
Download Chapter 03 Thenga (The Coconut) Textbook Solutions PDF
Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.
2 Mark Questions and Answers
Question 1: താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന ശരിയോ തെറ്റോ എന്നെഴുതുക.
'പരിക്കു പറ്റിയത് ദേവസ്യയ്ക്കല്ല തേങ്ങയ്ക്കായിരുന്നു'.
Answer:
ശരി
Exam Tips:
a) 'ശരി' എന്നു മാത്രം എഴുതിയാൽ മതി; ഒരു വരിയിൽ കാരണം കൂടി ചേർക്കാം: തേങ്ങ വീണിട്ടും ദേവസ്യയ്ക്ക് ഒന്നും സംഭവിച്ചില്ല, തേങ്ങ പൊട്ടിച്ചിതറി.
Question 2: ദേവസ്യയുടെ ചിരി അടങ്ങാതെ പോയതെന്തുകൊണ്ട്?
Answer:
ഇത്രവലിയ ഒരു തേങ്ങ ഇത്രയും പൊക്കത്തിൽ നിന്നു വീണിട്ടും താൻ മരിച്ചില്ലല്ലോ എന്നോർത്താണ് ദേവസ്യയ്ക്ക് ചിരി അടക്കാൻ കഴിയാതെപോയത്.
Exam Tips:
a) തേങ്ങയുടെ വലിപ്പം, വീണ ഉയരം, രക്ഷപ്പെട്ടതിലെ ആശ്വാസം എന്നീ മൂന്നു കാര്യങ്ങളും ഉത്തരത്തിൽ വരണം.
Question 3: തെങ്ങിനെക്കുറിച്ചുള്ള ചൊല്ലുകൾ എഴുതുക.
Answer:
- തെങ്ങു ചതിക്കില്ല.
- മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണു.
- തെങ്ങുള്ള നാട്ടിൽ കുടി തേങ്ങാ കൊണ്ടുപോകാൻ പാടില്ല.
- തെങ്ങിനും കമുകിനും ഒരേ തളപ്പോ?
- തേങ്ങാ പത്തരച്ചാലും താളല്ലേ കറി?
- അയലത്തു തേങ്ങാ ചിരണ്ടുമ്പോൾ നമ്മൾ ചിരട്ടയെങ്കിലും ഉരയ്ക്കണ്ടേ?
- തെങ്ങിനു ദണ്ഡ്, കവുങ്ങിന് കോല്, നാലിനു മൂന്നു കുറഞ്ഞാൽ പോരാ.
- തെങ്ങിനോളം വണ്ണം വച്ചാലും ഈർക്കിലോളം കാതൽ വേണം.
Exam Tips:
a) ചൊല്ലുകൾ ഉള്ളതുപോലെ, ശരിയായ വരിയും അർഥവും മാറാതെ എഴുതുക.
b) കുറഞ്ഞത് നാലോ അഞ്ചോ ചൊല്ലുകൾ എഴുതിയാൽ മുഴുവൻ മാർക്കും ലഭിക്കും.
Question 4: കൗതുകവാർത്ത തയ്യാറാക്കുക - 'തേങ്ങ' എന്ന കവിതയെ ആധാരമാക്കി ഒരു കൗതുകവാർത്ത തയ്യാറാക്കുക.
Answer:
തലയിൽ തേങ്ങ വീണാൽ ചിരിക്കരുത്
(സ്വന്തം ലേഖകർ)
തേങ്ങാപ്പുറം: തേങ്ങാപ്പുറം കവലയ്ക്കു സമീപം കൊല്ലങ്കണ്ടത്തിൽ ദേവസ്യ ചിരിച്ചുമരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.
തെങ്ങിൻചുവട്ടിലിരുന്ന് മുറുക്കുകയായിരുന്ന ദേവസ്യയുടെ തലയിൽ ഒരു വലിയ തേങ്ങ വീണു. തേങ്ങ ചിതറിത്തെറിച്ചെങ്കിലും ദേവസ്യയ്ക്ക് ഒന്നും സംഭവിച്ചില്ല. ഇതേത്തുടർന്ന് ചിരി തുടങ്ങിയ ദേവസ്യയ്ക്ക് ചിരി അടക്കാനായില്ല. ചിരിച്ചു ചിരിച്ച് ഒടുവിൽ തേങ്ങ തലയിൽ വീണ ദേവസ്യ ചിരിച്ചുമരിച്ചു.
Exam Tips:
a) വാർത്തയ്ക്ക് ആകർഷകമായ തലക്കെട്ട്, സ്ഥലം, സമയം, സംഭവം എന്നിവ ക്രമത്തിൽ വേണം.
b) കവിതയിലെ വസ്തുതകൾ (തേങ്ങ വീണത്, ചിരി അടങ്ങാത്തത്, മരണം) വിട്ടുപോകാതെ ചുരുക്കി എഴുതുക.
4 Mark Questions and Answers
Question 5: 'തലയിൽ തേങ്ങ വീണാൽ ചിരിക്കരുത്' എന്ന ഗുണപാഠം ഫലിതത്തിന് ആധാരമാകുന്നതെങ്ങനെ? കുറിപ്പെഴുതുക.
Answer:
'തേങ്ങ' കവിതയുടെ ഹാസ്യം കൂടുതൽ തെളിയുന്നത് ഒടുവിലെ ഗുണപാഠത്തിലാണ്. പഞ്ചതന്ത്രം കഥകളുടെ അവസാനം കാണുന്ന ഗുണപാഠം ഈ കവിതയിലും കാണുന്നു. കവിത എന്നു വിളിക്കാവുന്ന വിധത്തിൽ 'തേങ്ങ'യെ ജ്വലിപ്പിക്കുന്നത് ഈ ഗുണപാഠമാണ്.
വളരെ ലളിതമായ ഒരു ഫലിതമാണിത്. തേങ്ങ തലയിൽ വീണാൽ ചിരിക്കരുതെന്ന് ദേവസ്യയുടെ കല്ലറയിൽ കൊത്തിവച്ചതുപോലെയാണ് ഈ ഗുണപാഠം തിളങ്ങുന്നത്. ഈ ഗുണപാഠത്തിന്റെ ഗുണം, ദേവസ്യയുടെ മരണം എങ്ങനെയായിരുന്നുവെന്ന് വിവരിക്കലാണ്.
നാരായണപിള്ളയെ കണ്ട് ചിരിച്ചുമരിച്ച ദേവസ്യ മറ്റേതെങ്കിലും മാനുഷികഭാവങ്ങളെയോ മാനുഷിക സാഹചര്യങ്ങളെയോ പ്രതിനിധീകരിക്കുകയാണോ എന്നു സംശയിക്കാൻ തോന്നുന്നതെല്ലാം ഈ ഗുണപാഠത്തിൽ ഇല്ലാതാകുന്നു. ഒരു മരണം വഴിമാറിയവന്റെ സന്തോഷം അവന്റെ മരണത്തിന് കാരണമാകുന്നു എന്നതാണ് ഇതിലെ ഗുണപാഠത്തിന്റെ ആശയം.
Exam Tips:
a) പഞ്ചതന്ത്രം കഥകളിലെ ഗുണപാഠവുമായുള്ള താരതമ്യം ഉത്തരത്തിൽ ചേർക്കുക.
b) ഗുണപാഠം ദേവസ്യയുടെ മരണകാരണം (രക്ഷപ്പെട്ടതിന്റെ സന്തോഷം) വിശദീകരിക്കുന്നു എന്ന കാര്യം എടുത്തെഴുതുക.
Question 6: "But soon a wonder came to light
That showed the rogues they lied
The man recovered of the bite
The dog it was that died"
(An elegy on the death of a mad dog - Oliver Goldsmith)
'തേങ്ങ' എന്ന കവിതയിലെ ആശയവുമായി താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഗോൾഡ്സ്മിത്തിന്റെ കവിതയിൽ പട്ടി മനുഷ്യനെ കടിക്കുന്നു; പട്ടി മരിക്കുകയും മനുഷ്യൻ രക്ഷപ്പെടുകയും ചെയ്യുന്നു. മനുഷ്യനെ കടിച്ചതിനാൽ പട്ടി മരിച്ചു. മനുഷ്യൻ കൊടിയ വിഷം വഹിക്കുന്നവനാണ് എന്നാണ് ഇതിലെ ധ്വനി. കരുതുന്നതുപോലെ ശുദ്ധതയും നിഷ്കളങ്കതയും മനുഷ്യനില്ലെന്നും മനുഷ്യൻ വിഷധാരിയാണെന്നും ഇവിടെ കവി പരിഹസിക്കുകയാണ്.
'തേങ്ങ'യിൽ, തേങ്ങ വീണിട്ടും ദേവസ്യയുടെ തലയ്ക്ക് ഒരു അപകടവും പറ്റിയില്ല; തേങ്ങ പൊട്ടിച്ചിതറുകയും ചെയ്തു. തലയ്ക്ക് തേങ്ങയേക്കാൾ ഉറപ്പ്! ഒടുവിൽ, തേങ്ങ വീണു പൊട്ടിച്ചിതറിയിട്ടും താൻ മരിച്ചില്ലല്ലോ എന്നോർത്ത് ചിരിച്ചു ചിരിച്ച് ദേവസ്യ മറ്റൊരു ചിരിയായി മാറുന്നു.
രണ്ടു കവിതയും രണ്ടുതരം പ്രശ്നങ്ങളെയാണ് അവതരിപ്പിക്കുന്നത്. എന്നാൽ രണ്ടും ഉപഹാസപ്രധാനമാണ്. ഐറണിയുടെ സാധ്യത പ്രയോജനപ്പെടുത്തിയിട്ടുള്ള കവിതയാണ് ഒലിവറിന്റെ 'An Elegy on the Death of a Mad Dog' എന്ന കവിത. ചെറിയാൻ കെ. ചെറിയാന്റെ 'തേങ്ങ' എന്ന കവിതയിലെപ്പോലെ അയുക്തി ഹാസ്യപ്രധാനമാണ് ഈ കവിതയിലും.
Exam Tips:
a) രണ്ടു കവിതകളിലെയും സാമ്യം (ഐറണി, ഉപഹാസം, അയുക്തി) ആദ്യം എഴുതുക, പിന്നീട് വ്യത്യാസം.
b) ഗോൾഡ്സ്മിത്തിൽ പട്ടി മരിക്കുന്നു, 'തേങ്ങ'യിൽ ദേവസ്യ മരിക്കുന്നു എന്ന ഇരുപക്ഷത്തിലെ വിപരീതാവസ്ഥ വ്യക്തമാക്കുക.
6 Mark Questions and Answers
Question 7: 'തലയിൽ തേങ്ങ വീണാൽ ചിരിക്കരുത്' എന്ന 'ഗുണപാഠം' 'തേങ്ങ' എന്ന കവിതയിലെ ഹാസ്യത്തിന് അടിസ്ഥാനമാകുന്നതെങ്ങനെ? ചർച്ച ചെയ്യുക.
Answer:
'തേങ്ങ' കവിതയുടെ ഹാസ്യം കൂടുതൽ തെളിയുന്നത് ഒടുവിലെ ഗുണപാഠത്തിലാണ്. പഞ്ചതന്ത്രം കഥകളുടെ അവസാനം കാണുന്ന ഗുണപാഠം ഈ കവിതയിലും കാണുന്നു. കവിത എന്നു വിളിക്കാവുന്ന വിധത്തിൽ 'തേങ്ങ'യെ ജ്വലിപ്പിക്കുന്നത് ഈ ഗുണപാഠമാണ്.
വളരെ ലളിതമായ ഒരു ഫലിതമാണിത്. തേങ്ങ തലയിൽ വീണാൽ ചിരിക്കരുതെന്ന് ദേവസ്യയുടെ കല്ലറയിൽ കൊത്തിവച്ചതുപോലെയാണ് ഈ ഗുണപാഠം തിളങ്ങുന്നത്. ഈ ഗുണപാഠത്തിന്റെ ഗുണം ദേവസ്യയുടെ മരണം എങ്ങനെയായിരുന്നുവെന്ന് വിവരിക്കലാണ്.
നാരായണപിള്ളയെ കണ്ട് ചിരിച്ചുമരിച്ച ദേവസ്യ മറ്റേതെങ്കിലും മാനുഷികഭാവങ്ങളെയോ മാനുഷിക സാഹചര്യങ്ങളെയോ പ്രതിനിധീകരിക്കുകയാണോ എന്നു സംശയിക്കാൻ തോന്നുന്നതെല്ലാം ഈ ഗുണപാഠത്തിൽ ഇല്ലാതാകുന്നു. ഒരു മരണം വഴിമാറിയവന്റെ സന്തോഷം അവന്റെ മരണത്തിന് കാരണമാകുന്നു എന്നതാണ് ഇതിലെ ഗുണപാഠത്തിന്റെ ആശയം.
Exam Tips:
a) ഗുണപാഠത്തെ കവിതയുടെ ഹാസ്യത്തിന്റെ കേന്ദ്രമായി അവതരിപ്പിച്ച് ഉത്തരം തുടങ്ങുക.
b) നാരായണപിള്ള, ദേവസ്യ, തേങ്ങ എന്നീ കഥാപാത്രങ്ങളെ പേരെടുത്ത് പരാമർശിക്കുക.
c) "ചിരിയാണ് മരണകാരണം" എന്ന വൈരുദ്ധ്യം അവസാന വാചകമായി ഉപയോഗിക്കുക.
Question 8: താഴെക്കൊടുത്ത കവിതയെ 'തേങ്ങ' എന്ന കവിതയുമായി താരതമ്യം ചെയ്ത് അയുക്തിയിൽ നിന്ന് ഹാസ്യം ജനിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുക.
"തലയറുത്തുകൊടുത്തു ഞാനൊരു
തൊപ്പി വാങ്ങിച്ചു.
ചെവി ചെത്തിക്കൊടുത്തു ഞാനൊരു
റേഡിയോ വാങ്ങി.
കണ്ണുചുഴന്നു കൊടുത്തു ഞാനൊരു
വിളക്ക് വാങ്ങിച്ചു.
കൈകൾ വെട്ടിക്കൊടുത്തു ഞാനൊരു
വാച്ചു വാങ്ങിച്ചു.
കാൽ മുറിച്ചുകൊടുത്തു ഞാനൊരു
ചെരിപ്പു വാങ്ങിച്ചു.
എന്നെത്തന്നെ കൊടുത്തു ഞാനൊരു
വീടു വാങ്ങിച്ചു.
തൊപ്പിയുമിട്ട് റേഡിയോവച്ച് വിളക്കുകൊളുത്തി
വാച്ചുകെട്ടി ചെരിപ്പുമിട്ട് ഇന്നാവീട്ടിലിരുന്നു ഞാനൊരു
ചെറുകഥ വായിച്ചു.
വായനയില്ലാതായില്ലെന്നതി-
ലെഴുതിയിരിക്കുന്നു." (വായന - അയ്യപ്പണിക്കർ)
Answer:
ഒരു മധുരമുള്ള ചിരി കണ്ടാൽ അതു മതി. അന്നത്തെ ദിവസം ശുഭമാകാൻ, പേശികൾ വലിഞ്ഞു മുറുകുന്ന വേളകളിൽ എല്ലാം മറന്ന് ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ ആയുസ്സു കൂട്ടാൻ വേറൊന്നും വേണ്ടതില്ല.
ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോഴാണ് അത് കൂടുതൽ സന്തോഷകരമാകുന്നത്. അതേസമയം സമൂഹത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തും പറഞ്ഞും ചിരിക്കുമ്പോൾ അതിൽ ചിന്തിക്കുന്ന ഒരു വിമർശകന്റെ ചിരിയാണ് വരിക. ചിരിക്കുമ്പോൾ ഓരോ വ്യക്തിയും റീചാർജ് ചെയ്യുന്നതുപോലെ, കലാസൃഷ്ടികളിലൂടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ കണ്ടു ചിരിക്കുമ്പോൾ സമൂഹം വീണ്ടും റീചാർജ് ചെയ്യുകയാണ്. ഫലിതോക്തി ഒരു സിദ്ധിയാണ്. അത് കുറിക്കു കൊള്ളുന്നതാകാം, സാന്ദർഭികമാകാം.
അയ്യപ്പപ്പണിക്കരുടെ 'വായന' എന്ന കൃതിയിൽ വായന ഇല്ലാതാവുന്നതിനെപ്പറ്റിയുള്ള വിമർശനമാണ്. ഇവിടെ യുക്തിയുടെ തകർച്ചയാണ് ഹാസ്യം ഉണ്ടാക്കുന്നത്. തലയിൽ വയ്ക്കാനുള്ള തൊപ്പി വാങ്ങുന്നത് തലയറുത്തുകൊടുത്തിട്ടും, കേൾവിശക്തി നഷ്ടപ്പെടുത്തിയാണ് റേഡിയോ വാങ്ങുന്നതെന്നും പറയുന്ന കവി ഓരോ വരിയിലും ഇപ്രകാരമുള്ള അയുക്തികളിലൂടെ ആക്ഷേപഹാസ്യം സൃഷ്ടിക്കുന്നു.
ഹാസ്യത്തിന്റെ വരവെങ്ങനെയാണെന്ന് പ്രവചിക്കുക സാധ്യമല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്യമാകാം. കവിതകളിലും രചനകളിലും ഉള്ള ഹാസ്യത്തിന്റെ വരവിൽ ജീവിതാവിഷ്കാരത്തിലെ പല സാധ്യതകളിലും കടന്നുവരും.
'തേങ്ങ' കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങ നാരടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജമല്ല. സാമാന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവിക്കുന്നതല്ല.
ഇവിടെ അയുക്തികമായ രണ്ട് സംഭവങ്ങളിലും കാണുന്നത് ചില ആകസ്മികതകളാണ്. മരണപ്പെടുന്ന ഘട്ടത്തിൽ ദേവസ്യ രക്ഷപ്പെട്ടു. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ ദേവസ്യ മരിച്ചു. ഇതിൽ തെളിഞ്ഞു കാണുന്നത് എന്താണ്? ദേവസ്യയുടെ മനസ്സാണ് അയാളെ കൊന്നത്. തേങ്ങ വീണ് ശരീരം രക്ഷപ്പെട്ട ദേവസ്യ ചിരിച്ച് മരിച്ചു. ഇതിൽ പിള്ളയുടെ അമ്പരന്ന രൂപം അദൃശ്യമായി കാണിക്കുന്നു.
ജീവിതം യുക്തിഭദ്രമല്ല. എന്താണ് സംഭവിക്കുകയെന്ന് ഒരവസരത്തിലും പറയാനാവില്ല. അതിനാൽ ഈ കവിതയും ജീവിതം പോലെ അയുക്തികമാണ്. പിള്ളയുടെ അമ്പരപ്പിനു മാത്രമാണ് യുക്തിയുള്ളത്. ഇത് കണ്ട് ചിരിച്ചു മരിച്ച ദേവസ്യ യുക്തിയില്ലാത്ത ജീവിതത്തിന്റെ കൊല്ലുന്ന ചിരിയുണർത്തുന്നു. ഈ കവിതയിൽ ഒരു സൂചനയുണ്ട്: ജീവിതം അയുക്തികമാണ്.
'തേങ്ങ'യിലെ ഹാസ്യം എങ്ങനെ രൂപപ്പെടുന്നു? പ്രത്യക്ഷത്തിൽ തോന്നാത്തതും ഒന്നു വേറിട്ട് ചിന്തിക്കുമ്പോൾ കണ്ടെത്താൻ കഴിയുന്നതുമാണ് തേങ്ങയിലെ ഹാസ്യം.
കൊല്ലാങ്കണ്ടത്തിൽ ദേവസ്യയുടെ തറവാട്ടുപേരിൽ എന്തിരിക്കുന്നുവെന്ന് വെറുതെ ചിന്തിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. കൊല്ലാങ്കണ്ടത്തിന് കൊല്ലുന്നവരുടെ കണ്ടം എന്ന് പറയാമോ? ചിലപ്പോൾ അങ്ങനെയും ആവാം. ഇനി അയൽക്കാർ കാഴ്ച കണ്ട് മേലു തരിച്ചുനിന്നത് പേടിച്ചിട്ടാണോ, അതോ ദേവസ്യയുടെ അവസ്ഥ കണ്ട് കോരിത്തരിച്ചിട്ടാണോ?
ഇനി തേങ്ങ ഉച്ചിയിൽ വീണപ്പോൾ അത് നാരോടെ പൊട്ടിക്കീറി അടുത്തുള്ള കുളത്തിൽ വീണെങ്കിൽ ഉച്ചിയിൽ വീണ് പെരുന്തൻ തേങ്ങയേക്കാൾ ദേവസ്യയുടെ തലയുടെ ഉറപ്പാണ് ഭയങ്കരമായത്. തെങ്ങ് ചതിക്കില്ലാന്ന് പറയും. കൊല്ലങ്കണ്ടത്തിൽ ദേവസ്യയേയും തെങ്ങ് ചതിച്ചില്ല.
Exam Tips:
a) രണ്ടു കവിതകളിലും 'യുക്തിയുടെ തകർച്ച'യാണ് ഹാസ്യത്തിന് കാരണമെന്ന് ആദ്യം പറയുക.
b) 'വായന'യിലെ ഉദാഹരണവരികൾ (തലയറുത്തു തൊപ്പി വാങ്ങൽ, ചെവി ചെത്തി റേഡിയോ വാങ്ങൽ) ഉദ്ധരിച്ച് വാദത്തിന് തെളിവു നൽകുക.
c) അവസാനം "ജീവിതം തന്നെ അയുക്തികമാണ്" എന്ന കവിതയുടെ സൂചന ചേർക്കുക.
Question 9: "അയുക്തി ഹാസ്യത്തിന് കാരണമാവാറുണ്ട്." ഈ പ്രസ്താവത്തെ 'തേങ്ങ' എന്ന കവിതയുമായി ബന്ധിപ്പിച്ച് നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുക.
Answer:
ഹാസ്യത്തിന്റെ വരവ് എങ്ങനെയാണെന്ന് പ്രവചിക്കുക സാധ്യമല്ല. പല സാഹചര്യങ്ങളിലും അത് കടന്നുവരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്യമാകാം. കവിതകളിലും രചനകളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്കാരത്തിലെ പല സാധ്യതകളിലൂടെയും കടന്നുവരും.
'തേങ്ങ' കവിതയിൽ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങ നാരടക്കം രണ്ടായി പൊളിഞ്ഞു. ഇതുകണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ആ ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണു മരിക്കാത്തതും ചിരിച്ചു മരിച്ചതും യുക്തിസഹമല്ല. സാമാന്യയുക്തിക്കു പുറമേ, കവിതയുടെ യുക്തിയിലും ഇത് സംഭവിക്കേണ്ടതല്ല.
ഇവിടെ അയുക്തികമായ രണ്ടു സംഭവങ്ങളിലും ചില ആകസ്മികതകളാണ് കാണുന്നത്. മരണം സംഭവിക്കേണ്ട ഘട്ടത്തിൽ ദേവസ്യ രക്ഷപ്പെട്ടു; രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ ദേവസ്യ മരിച്ചു. ഇതിൽ തെളിഞ്ഞുകാണുന്നത് എന്താണ്? ദേവസ്യയുടെ മനസ്സാണ് അയാളെ കൊന്നത്. തേങ്ങ വീണു ശരീരം രക്ഷപ്പെട്ട ദേവസ്യ ചിരിച്ചു മരിച്ചു. ഇതിൽ പിള്ളയുടെ അമ്പരന്ന രൂപം അദൃശ്യമായി കാണിക്കുന്നുണ്ട്.
ജീവിതം യുക്തിഭദ്രമല്ല. എന്താണ് സംഭവിക്കുകയെന്ന് ഒരവസരത്തിലും പറയാനാവില്ല. അതിനാൽ ഈ കവിതയും ജീവിതംപോലെ അയുക്തികമാണ്. പിള്ളയുടെ അമ്പരപ്പിനു മാത്രമാണ് യുക്തിയുള്ളത്. ഇതുകണ്ട് ചിരിച്ചു മരിച്ച ദേവസ്യ, യുക്തിയില്ലാത്ത ജീവിതത്തിന്റെ കൊല്ലുന്ന ചിരി ഉണർത്തുന്നു. ഈ കവിതയിൽ ഒരു സൂചനയുണ്ട്: ജീവിതം അയുക്തികമാണ്. 'തേങ്ങ'യിലെ ഹാസ്യം പ്രത്യക്ഷത്തിൽ തോന്നാത്തതും, ഒന്നു വേറിട്ടു ചിന്തിക്കുമ്പോൾ കണ്ടെത്താൻ കഴിയുന്നതുമാണ്.
കൊല്ലാങ്കണ്ടത്തിൽ ദേവസ്യയുടെ തറവാട്ടുപേരിൽ എന്തിരിക്കുന്നുവെന്ന് വെറുതെ ചിന്തിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. 'കൊല്ലാങ്കണ്ടത്തിന്' 'കൊല്ലുന്നവരുടെ കണ്ടം' എന്ന് പറയാമോ? ചിലപ്പോൾ അങ്ങനെയും ആവാം. ഇനി അയൽക്കാർ കാഴ്ച കണ്ട് മേലു തരിച്ചുനിന്നത് പേടിച്ചിട്ടാണോ, അതോ ദേവസ്യയുടെ അവസ്ഥ കണ്ട് കോരിത്തരിച്ചിട്ടാണോ?
ഇനി തേങ്ങ ഉച്ചിയിൽ വീണപ്പോൾ അത് നാരോടെ പൊട്ടിക്കീറി അടുത്തുള്ള കുളത്തിൽ വീണെങ്കിൽ, ഉച്ചിയിൽ വീണ പെരുന്തൻ തേങ്ങയേക്കാൾ ദേവസ്യയുടെ തലയുടെ ഉറപ്പാണ് ഭയങ്കരമായത്. 'തെങ്ങ് ചതിക്കില്ല' എന്നു പറയും; കൊല്ലങ്കണ്ടത്തിൽ ദേവസ്യയെയും തെങ്ങ് ചതിച്ചില്ല.
Exam Tips:
a) "തേങ്ങ വീണിട്ടും മരിക്കാത്തതും ചിരിച്ചു മരിച്ചതും" എന്ന രണ്ട് അയുക്തി സംഭവങ്ങളും പ്രത്യേകം എടുത്തെഴുതുക.
b) നിരീക്ഷണക്കുറിപ്പിന്റെ രൂപത്തിൽ (ആമുഖം, നിരീക്ഷണങ്ങൾ, നിഗമനം) ഖണ്ഡികകളായി എഴുതുക.
Question 10: ഹാസ്യാവതരണത്തിന്റെ വ്യത്യസ്ത രീതികൾ ഉൾപ്പെടുന്ന വിധത്തിൽ ഒരു 'റിയാലിറ്റി ഷോ'യുടെ സ്ക്രിപ്റ്റ് രചിക്കുക. താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം:
- രംഗമീകരണം
- മത്സരയിനങ്ങളുടെ വിശദാംശങ്ങൾ
- വിവിധ ഹാസ്യമാത്യകങ്ങൾ (നമ്പൂതിരി ഫലിതം, ഹോജാഫലിതം, ...)
Answer:
സീൻ 1. രംഗം 1.
റിയാലിറ്റി ഷോയുടെ അവതരണം
ഹാസ്യനടൻ 1: മലയാളികൾ എല്ലാവരും അവരുടെ ജീവിതത്തിലെ സുന്ദരമായ മുഹൂർത്തങ്ങൾ നമ്മുടെ ചാനലിൽ കാണുവാൻ ഉത്സുകരായിരിപ്പാണ്. ഇന്നു നമ്മൾ ആരംഭിക്കുന്ന ഈ റിയാലിറ്റി ഷോയ്ക്ക് എന്തു പേരിട്ടു എന്നത് പറയാമല്ലോ?
ഹാസ്യനടൻ 2: അല്ലടോ, താൻ മുഹൂർത്തം നോക്കുന്ന കാര്യം പറഞ്ഞതുകൊണ്ട് ചോദിക്കയാണ്, ഈ പരിപാടിയുടെ സമയവും മുഹൂർത്തവും നോക്കിയോ?
ഹാസ്യനടൻ 1: അതൊക്കെ ഗണിച്ചുണ്ടാക്കി. ഗുളികൻ വരാത്ത മുഹൂർത്തം നോക്കിയിട്ടുണ്ട്. മറ്റു ചാനലുകളിലെ ഗുളികൻ പരിപാടികൾ ഇല്ലാത്ത മുഹൂർത്തമാണ് നമുക്ക് ഗണിച്ചു കിട്ടിയത്.
ഹാസ്യനടൻ 2: അപ്പോൾ ഇപ്പോൾ 8.30 pm. ഈ സമയത്ത് ഗുളികൻ ഉണ്ടാവില്ല ഉറപ്പല്ലേ?
ഹാസ്യനടൻ 1: അതെ.
ഹാസ്യനടൻ 2: അപ്പോൾ ഇപ്പ സമയം 10 മണിയാണ്, ഈ പരിപാടി ടെലികാസ്റ്റ് ചെയ്യുന്നത് രാത്രി 8.30 pm നാണ്. അപ്പോൾ ഗുളികൻ 8.30 നാണോ വരാത്തത്? അതോ 10 മണിക്കോ?
ഹാസ്യനടൻ 1: ഡോ, തനിക്ക് ഗുളികനെ പേടിയാണോ? എന്നാൽ ഈപ്പണി ചെയ്യാതെ പൊയ്ക്കോ.
ഹാസ്യനടൻ 2: ഏയ്! ഞാനുണ്ടായാൽ ഗുളികൻ നോക്കുകുത്തിപോലെയാ. ഞാനിവിടെ കാണും.
ഹാസ്യനടൻ 1: അതു ശരി! നീയപ്പോ ഗുളികനെ അറിയുന്നവനാണല്ലേ?
ഹാസ്യനടൻ 2: ഡോ, താനന്ന്യാ ഇതിലെ ഗുളികൻ അതാ എന്നെ നോക്കുകുത്തിയായി തന്റെ മുമ്പിൽ നിർത്തിയത്. ഓ! താനല്ലേ മറ്റേ ചാനലിൽ ഈ സമയത്ത് തരികിടയുമായി നടക്കുന്നത്. അതന്ന്യാ തന്നെ ഇവിടെ നിർത്താൻ വേണ്ടി എന്നെ അയാൾ ആദ്യം ചാക്കിലാക്കിയത്.
ഹാസ്യനടൻ 1: ആ ശരി, ശരി, നമ്മളിനി പ്രശ്നം വേണ്ട.
ഹാസ്യനടൻ 2: ഈ പരിപാടിയുടെ പേരിന്റെ രഹസ്യം പറയൂ.
ഹാസ്യനടൻ 1: അതോ. അത്, ചുമ്മാ ആപ്പാക്കല്ലേ, മോനേ. നിന്ക്കറിയില്ലേ?
ഹാസ്യനടൻ 2: ആ, ചുമ്മാ ആപ്പാക്കല്ലേ. അതന്നെ നമ്മുടെ പുതിയ റിയാലിറ്റി ഷോയുടെ പേര്. 'ചുമ്മാ ആപ്പാക്കല്ലേ'. (രണ്ടുപേരും ചേർന്ന് ഒരുമിച്ച്)
അപ്പോ എല്ലാവർക്കും സ്വാഗതം. ജഡ്ജസിന് സ്വാഗതം. നമ്മുടെ വീടുകളിലെ ഹാസ്യസന്ദർഭങ്ങളിൽ കടന്നു വന്ന് ഡയലോഗുകൾ അടിക്കുന്ന ജഗദീഷ്, മണിയേട്ടൻ, ദിലീപ് എന്നിവരെ ജഡ്ജസായി സ്വാഗതം ചെയ്യുന്നു.
സീൻ 2. ഭാഗം 1. (നമ്പൂതിരി ഫലിതം)
അവതാരകൻ: ഇന്ന് വേദിയിൽ വരുന്നത് ഒല്ലൂരിന്റെ ടീമാണ്. ടീം ഒല്ലൂർ നമ്പൂതിരിപ്പാടുകൾ ഇന്നെന്താണ് അവതരിപ്പിക്കുന്നതെന്ന് കാണാം. പറയൂ, നിങ്ങളിന്നെന്താണ് അവതരിപ്പിക്കുന്നത്?
ഒല്ലൂർ ടീം നായകൻ: ഞങ്ങളിന്ന് അവതരിപ്പിക്കുന്നത് ഒരു നമ്പൂതിരി ഫലിതമാണ്. ആർത്തിപൂണ്ട നമ്പൂതിരിമാർക്കിടയിലിരിക്കുന്ന ഒരു യോഗ്യനെയാണ് കാണിക്കുന്നത്.
ഭാഗം 2.
സദ്യയ്ക്കുള്ള ഒരുക്കം. ഇലയിട്ടിരിക്കുന്നു. ആദ്യത്തെ വരിയിൽ ഇരിക്കാനായി നമ്പൂതിരിമാർ തിരക്കുകൂട്ടുന്നു. നമ്പൂതിരിമാർ കൈ കഴുകി വരുന്നുണ്ട്. ഇതിനിടയിൽ ഒരു നമ്പൂതിരി ധൃതിയിൽ കൈ കഴുകാതെ ഒന്നാം വരിയിൽ കയറിയിരിക്കുന്നു.
എല്ലാവരും ഇളിഭ്യരായി. അവർ നോക്കുന്നു. നമ്പൂതിരി ഒന്നാമിലയിൽ ചോറിൽ കൈവച്ചു. ഒരു പിടിയെടുത്തു. നന്നായി ഒരുട്ടിത്തുടങ്ങി. അത് കൈക്കുള്ളിൽ അരഞ്ഞു വിരലിലൂടെ തുറിച്ചു തുടങ്ങി. നന്നായി തുറിച്ചപ്പോൾ ആ ഉരുളയെടുത്ത് എച്ചിലിന്റെ ഭാഗത്ത് വച്ച് കൈ നന്നായി ആ ഭാഗത്ത് തുടച്ചു, പറഞ്ഞു: "ഇനി കൈ കഴുകേണ്ടതില്ല".
രംഗം 3. (ഹോജാ ഫലിതം)
അവതാരകൻ: അടുത്തത് അവതരിപ്പിക്കുന്നത് കോട്ടയം താടികളാണ്. അവർ എന്തു ചെയ്യുമെന്ന് കാണാം. എന്താണ് നിങ്ങൾ കാണിക്കുന്നത്?
കോട്ടയം താടിയുടെ നായകൻ: ഞങ്ങൾ കാണിക്കുന്നത് ഹോജാ ഫലിതമാണ്. (കാണിക്കുന്നു)
രംഗം 4.
ഹോജയുടെയും രണ്ടു ഭാര്യമാരുടെയും പെരുമാറ്റങ്ങളാണിവിടെ കാണിക്കുന്നത്. ഹോജാ പൊരുതി മുട്ടുന്നു. രണ്ടു പേർക്കും സ്നേഹം പൂർണമായി ലഭിക്കണം. ഹോജ ഒരു ഭാര്യക്ക് ഒരു മോതിരം കൊടുത്തു. ആരെയും അറിയിക്കരുതെന്ന് പറഞ്ഞു. എന്നിട്ടത് തിരിച്ചു വാങ്ങി, തുടർന്ന് രണ്ടാമത്തെ ഭാര്യയുടെ അടുത്തും ഇതു തന്നെ ചെയ്തു. പിന്നെ രണ്ടുപേരെയും വിളിച്ചു ചോദിച്ചു: നിങ്ങളിൽ ഒരാളോട് എനിക്ക് അതിയായ സ്നേഹമുണ്ട്. എന്നാൽ മോതിരം ആദ്യം തന്നയാളോടാണ് കൂടുതൽ സ്നേഹം. രണ്ടു ഭാര്യമാരും പരസ്പരം ഉരിയാതെ സന്തോഷിച്ചു.
അവതാരകൻ: നന്നായിരിക്കുന്നു. ജഡ്ജസ് തീരുമാനിക്കട്ടെ. ആരാണിവിടെ ഈ ഹാസ്യപരിപാടിയിൽ മിന്നിയത്: നമ്പൂതിരിയുടെ ചോറോ ഹോജയുടെ മോതിരമോ? ഇനി ഒരു ബ്രേയ്ക്കാണ്. നമ്മൾ നാളെ കാണും. അതുവരെ വിട.
Exam Tips:
a) സ്ക്രിപ്റ്റിൽ സീൻ/രംഗം വിഭജനവും കഥാപാത്രങ്ങളുടെ പേരുകളും (ഹാസ്യനടൻ, അവതാരകൻ) വ്യക്തമായി കൊടുക്കണം.
b) ചോദ്യത്തിൽ പറഞ്ഞ മൂന്ന് കാര്യങ്ങളും (അവതരണം, മത്സരയിനങ്ങൾ, നമ്പൂതിരി/ഹോജാ ഫലിതങ്ങൾ) വിട്ടുപോകാതെ ഉൾപ്പെടുത്തുക.
c) ഓരോ ഫലിതത്തിലെയും ക്ലൈമാക്സ് (കൈ കഴുകേണ്ടതില്ല, ഒരേ മോതിരം രണ്ടു ഭാര്യമാർക്ക്) വ്യക്തമായി കാണിക്കുക.
Question 11: "പ്രേമനൈരാശ്യം മൂലം
തൂങ്ങിച്ചാവാൻ മരക്കൊമ്പത്തു കയറിയോനെയിറക്കി മണ്ണിൽ നിർത്തി
എന്നിട്ടു ഞാൻ നല്ലൊരു പത്തലങ്ങാടിച്ചെടുക്കു
ത്തവനെത്തല്ലിക്കൊന്നു വലിച്ചു കുഴിച്ചിട്ടു"
(അർഹത - കുഞ്ഞുണ്ണി)
ചിരിച്ചു ചിരിച്ച് ചിരിയടക്കാനാവാതെ
കൊല്ലാങ്കണ്ടത്തിൽ ദേവസ്യ
ഒടുവിൽ ശ്വാസം മുട്ടി മരിച്ചു
(തേങ്ങ - ചെറിയാൻ കെ. ചെറിയാൻ)
കവിതാഭാഗങ്ങൾ താരതമ്യം ചെയ്ത് സമൂഹത്തിന്റെ ഏതൊക്കെ സ്വഭാവങ്ങളാണ് പരിഹാസത്തിനു വിധേയമാകുന്നതെന്ന് കണ്ടെത്തി നർമലേഖനം തയ്യാറാക്കുക.
Answer:
കുഞ്ഞുണ്ണിയുടെ 'അർഹത' എന്ന കവിതയും ചെറിയാൻ കെ. ചെറിയാന്റെ 'തേങ്ങ' എന്ന കവിതയും ചിരിയുളവാക്കുന്നവയാണ്. ഐറണിയാണ് രണ്ടു കവിതകളിലും കാണാൻ കഴിയുന്നത്. അയുക്തി ഹാസ്യത്തിനു കാരണമാവാറുണ്ടെന്ന് ഈ രണ്ടു കവിതകളും തെളിയിക്കുന്നു. പ്രേമനൈരാശ്യത്താൽ തൂങ്ങി മരിക്കാൻ മരക്കൊമ്പത്ത് കേറിയവനെ ഇറക്കി മണ്ണിൽ നിർത്തി. അതൊരു രക്ഷാപ്രവർത്തനമായിരുന്നു. എന്നാൽ, അതേ രക്ഷകൻ ആത്മഹത്യാശ്രമത്തിനു ശിക്ഷ നൽകി. ആ ശിക്ഷയേറ്റ് അയാൾ മരിച്ചു. രക്ഷകൻ തന്നെ ശിക്ഷകൻ; ശിക്ഷ തന്നെ മരണകാരണം. രക്ഷകന്റെ കലിയടങ്ങി. അയാളെ ആ നിരാശാകാമുകനെ അയാളുടെ പാട്ടിനു വിടാമായിരുന്നു. അതു ചെയ്തില്ല.
ഫലമോ, രക്ഷകൻ കൊലപാതകിയായിത്തീർന്നു. എന്തിലും കേറി തലയിടുകയും സ്വയം അത്യാപത്തു വരുത്തി വയ്ക്കുകയും ചെയ്യുന്ന കുട്ടരാണിവർ. 'വേലിയിലിരിക്കുന്ന പാമ്പിനെ എടുത്തു മടിയിൽ വയ്ക്കുക' എന്നാണിതിനു പറയുക. ഇതിൽ നിന്നു വ്യത്യസ്തമാണ് തേങ്ങ വീണിട്ടും മരിക്കാത്ത മനുഷ്യൻ ചിരിച്ചു ചിരിച്ചു മരിക്കുക എന്നത്.
കൊല്ലാങ്കണ്ടത്തിൽ ദേവസ്യക്കു സംഭവിച്ചത് അതാണ്. തലയിൽ വീണ് തേങ്ങ പൊട്ടിച്ചിതറി. ഇതിൽ ഫലിതം കണ്ട ദേവസ്യയ്ക്ക് ചിരി പൊട്ടിച്ചിതറി. തെങ്ങ് സ്വന്തം തേങ്ങയെടുത്ത് ദേവസ്യയുടെ തലയിൽ അടിക്കുകയായിരുന്നോ? തെങ്ങിന്റെ തേങ്ങയടി പക്ഷേ ഫലിച്ചില്ല. തേങ്ങയ്ക്കു കഴിയാത്തത് ചിരിക്കു സാധിച്ചു. അയാൾ ചിരിച്ചു ചിരിച്ചു മരിച്ചു. മരിക്കാതിരിക്കണമെങ്കിൽ തേങ്ങ വീണുകഴിഞ്ഞിട്ട് ചിരിക്കരുത്; അങ്ങനെ ചിരിച്ചാൽ മരണം സംഭവിക്കും. ദേവസ്യയാണ് ഇപ്പോൾ നമുക്കുള്ള ഉദാഹരണം. ആകയാൽ ചാകാൻ പോകുന്നവനെ രക്ഷിച്ചു കൊല്ലാതിരിക്കുക; തേങ്ങ വീണാൽ ചിരിക്കരുത് എന്നീ ഗുണപാഠങ്ങൾ വിരുദ്ധോക്തിയിൽ അവതരിപ്പിക്കുന്നു ഇവയിൽ.
Exam Tips:
a) സമൂഹത്തിൽ പരിഹസിക്കപ്പെടുന്ന സ്വഭാവങ്ങൾ (അനാവശ്യമായി ഇടപെടൽ, ശിക്ഷിക്കാനുള്ള തിടുക്കം, അമിത പ്രതികരണം) ഉത്തരത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടുക.
b) രണ്ടു കവിതകളിലെയും ഗുണപാഠങ്ങൾ വിരുദ്ധോക്തി (ഐറണി) ആണെന്ന് എടുത്തുപറയുക.
c) നർമലേഖനമായതിനാൽ ലളിതമായ ഭാഷയും നർമത്തിന്റെ ലഘുസ്വരവും നിലനിർത്തുക.
Thenga Summary
Question 12: ചെറിയാൻ കെ. ചെറിയാൻ ആരാണ്? അദ്ദേഹത്തിന്റെ ഹൈക്കു കവിതകളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ന്യൂയോർക്കിൽ നഗരകാര്യാലയത്തിൽ ശിശുപരിപാലന വകുപ്പിൽ ഉദ്യോഗസ്ഥനായ ചെറിയാൻ കെ. ചെറിയാൻ ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'ജനനി' എന്ന മാസികയിൽ 2013 ജനുവരി മുതൽ ഒരു ഹൈക്കു കവിതാപേജ് ആരംഭിച്ചു. അതിലെ രചനകളെക്കുറിച്ച് സംസാരിച്ച ഈ കവി വളരെ ലളിതമായ കവിതയുടെ പക്ഷത്താണ് നിലയുറപ്പിച്ചത്. ചില ഹൈക്കു കവിതകൾ താഴെ കാണാം.
1. തെരുവ്
നിറച്ചു കുലുക്കി
അളന്നെടുത്ത ദാരിദ്ര്യത്തിൽ
സമ്പന്നയായവൾ (സോണി)
2. ഉറക്കം
കാലത്തെണീറ്റിടും
എന്റെ രൂപം
മെത്തയിൽ പതിഞ്ഞ്
കൂർക്കം വലിക്കുന്നു (മാത്യു മൂലംചേരിൽ)
3. വീഴ്ച
വീണ്
മോങ്ങാനിരിക്കും
ജനത്തിന്റെ തലയിൽ
മന്ത്രിസഭ
ഈ രചനകളെക്കുറിച്ച് പറയുന്ന ചെറിയാൻ കെ. ചെറിയാൻ കവിതയുടെ ധ്വനിയെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും കാര്യമായി സംസാരിക്കുന്നു. ഇതിൽ കവിയുടെ വീക്ഷണം നമുക്ക് കാണാം. അമേരിക്കൻ മലയാളി കവിയായി ചെറിയാൻ കെ. ചെറിയാൻ അറിയപ്പെടുന്നു. ഐറണി അഥവാ വിരോധോക്തിയുടെ സാധ്യത ഉപയോഗപ്പെടുത്തിയ അദ്ദേഹം ആധുനിക ജീവിതത്തിലെ ആന്തരസംഘർഷങ്ങളും വൈരുദ്ധ്യങ്ങളും കവിതയ്ക്ക് വിഷയമാക്കി.
Exam Tips:
a) കവിയുടെ പേര്, താമസിക്കുന്ന സ്ഥലം (ന്യൂയോർക്ക്), 'അമേരിക്കൻ മലയാളി കവി' എന്ന പരാമർശം എന്നിവ ഉത്തരത്തിൽ ഉൾപ്പെടുത്തുക.
b) ഐറണി (വിരോധോക്തി), ലാളിത്യം, ആധുനിക ജീവിതത്തിലെ ആന്തരസംഘർഷങ്ങൾ എന്നിവ കവിത്വത്തിന്റെ സവിശേഷതകളായി എടുത്തുപറയുക.
Question 13: 'തേങ്ങ' എന്ന കവിതയുടെ സംഗ്രഹം (കവിതാചുരുക്കം) എഴുതുക.
Answer:
നാട്ടിൻപുറത്തെ ഒരു ദൃശ്യമാണിത്. തേങ്ങ വീണത് ദേവസ്യയുടെ ഉച്ചിയിലാണ്. ഒരു പെരുന്തേങ്ങയാണ്. ഇതുകണ്ട് നാരായണപിള്ള അന്തംവിട്ടു നോക്കി. തേങ്ങ പിളർന്നിരിക്കുന്നു. നാരായണപിള്ളയുടെ അമ്പരപ്പുകണ്ട് ചിരിതുടങ്ങിയ ദേവസ്യ ചിരി നിർത്താൻ കഴിയാതെ ചിരിച്ചു മരിച്ചു. ഇതിന്റെ ഗുണപാഠവും എഴുതിയിട്ടുണ്ട്. അതും കോമഡിയാണ്.
തെങ്ങ് ചതിക്കില്ല എന്നാണ് പ്രമാണം. അതിവിടെ സംഭവിച്ചു. ദേവസ്യ മരിച്ചത് ഗുണപാഠം ഓർക്കാത്തതിനാലായിരുന്നു. തേങ്ങ വീണാൽ ചിരിക്കരുത് എന്നതാണ് ഗുണപാഠം.
Exam Tips:
a) സംഭവക്രമം (തേങ്ങ വീഴൽ, നാരായണപിള്ളയുടെ അമ്പരപ്പ്, ദേവസ്യയുടെ ചിരി, മരണം, ഗുണപാഠം) ഈ ക്രമത്തിൽ എഴുതുക.
b) 'തെങ്ങ് ചതിക്കില്ല' എന്ന പ്രമാണവും ഗുണപാഠവും അവസാനം പരാമർശിക്കുക.
Free study material for Malayalam
Step-by-Step Textbook Answers: Class 12 Malayalam Chapter 03 Thenga (The Coconut)
Textbook Solutions for Class 12 Malayalam Chapter 03 Thenga (The Coconut)
Review comprehensive exercise answers for Class 12 Malayalam Chapter 03 Thenga (The Coconut). Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.
Mastering Theoretical and Practical Questions
Clear, methodical explanations accompany every challenging problem within the Class 12 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.
Effective Self-Study and Homework Assistance
These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 03 Thenga (The Coconut) with official sample papers and interactive practice tests available on our platform free of charge.
FAQs
The complete and updated Kerala Plus Two Malayalam Textbook Answers Unit 3 Chapter 3 Thenga (The Coconut) Questions and Answers is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus Two Malayalam Textbook Answers Unit 3 Chapter 3 Thenga (The Coconut) Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Textbook Answers Unit 3 Chapter 3 Thenga (The Coconut) Questions and Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Textbook Answers Unit 3 Chapter 3 Thenga (The Coconut) Questions and Answers in both English and Hindi medium.
Yes, you can download the entire Kerala Plus Two Malayalam Textbook Answers Unit 3 Chapter 3 Thenga (The Coconut) Questions and Answers in printable PDF format for offline study on any device.