Kerala Plus Two Malayalam Textbook Answers Unit 4 Chapter 2 Madhyamavicharam Questions and Answers

Step-by-Step Textbook Solutions for Class 12 Malayalam Chapter 02 Madhyamavicharam

Access comprehensive textbook solutions for Chapter 02 Madhyamavicharam using the official curriculum guides for Class 12 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.

Download Chapter 02 Madhyamavicharam Textbook Solutions PDF

View or download the dedicated Chapter 02 Madhyamavicharam solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.

2 Mark Questions and Answers

Question 1: ഡോ. വി.ആർ. പ്രബോധചന്ദ്രന്റെ കൃതികൾ, പുരസ്കാരങ്ങൾ എന്നിവ പട്ടികപ്പെടുത്തുക.

Answer:

കൃതികൾപുരസ്കാരങ്ങൾ
വിവർത്തനത്തിന്റെ ഭാഷാശാസ്ത്ര ഭൂമിക
സ്വനവിജ്ഞാനം
മലയാളം മലയാളിയോളം
ഭാഷാ ശാസ്ത്രനിഘണ്ടു
ചെറുശ്ശേരി
ഉച്ചാരണം നന്നാവാൻ
ശൈലീഭംഗികൾ
ഡോ. കെ. ഗോദ വർമ്മ സ്മാരക സമ്മാനം
കേരള സാഹിത്യ അക്കാദമിയുടെ ഐസി ചാക്കോ അവാർഡ്
എം.കെ.കെ. നായർ അവാർഡ്

Exam Tips:

a) പട്ടികയിൽ കൃതികളും പുരസ്കാരങ്ങളും വെവ്വേറെ കോളങ്ങളിൽ എഴുതുക; രണ്ടു സ്കോറിനും ഓരോ കോളവും പൂർണമായിരിക്കണം.
b) കൃതികളുടെ പേരുകൾ അക്ഷരത്തെറ്റില്ലാതെ എഴുതാൻ ശ്രദ്ധിക്കുക.

 

Question 2: 'യാതൊരു തെറ്റിദ്ധാരണയ്ക്കും പഴുതില്ലാത്ത വിധത്തിൽ വ്യക്തവും ശക്തവും ശുദ്ധവുമായിരിക്കണം മാധ്യമങ്ങളിലെ ഭാഷാരീതി.' - (ഡോ: വി. ആർ. പ്രബോധചന്ദ്രൻ) ഈ അഭിപ്രായത്തിന്റെ വെളിച്ചത്തിൽ താഴെ കൊടുത്തിരിക്കുന്ന പത്രവാർത്താഭാഗത്തിന്റെ അപാകത കണ്ടെത്തി വാക്യം ശരിയാക്കുക.
'ഹർത്താൽ ദിവസം പോലീസിന്റെ സഹായത്തോടെ രോഗിയായ വൃദ്ധനെ ആശുപത്രിയിലെത്തിച്ചു.'

Answer:

ഈ വാക്യത്തിൽ 'രോഗിയായ' എന്ന വിശേഷണം എവിടെ ചേരുന്നു എന്ന കാര്യത്തിൽ തെറ്റിദ്ധാരണയ്ക്ക് ഇടമുണ്ട്. ശരിയാക്കിയ വാക്യം:
'രോഗിയായ വൃദ്ധനെ ഹർത്താൽ ദിവസം പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു.'

Exam Tips:

a) ആദ്യം അപാകത എന്താണെന്ന് ഒരു വരിയിൽ പറയുക, പിന്നെ തിരുത്തിയ വാക്യം എഴുതുക.
b) വിശേഷണം അത് വിശേഷിപ്പിക്കുന്ന പദത്തിന്റെ തൊട്ടുമുമ്പ് വരുന്ന വിധത്തിൽ വാക്യം ക്രമീകരിക്കുക.

 

Question 3: താഴെകൊടുത്ത കാർട്ടൂണിന് അടിക്കുറിപ്പെഴുതി വ്യാഖ്യാനിക്കുക.
(Figure: രണ്ടു ഭാഗമുള്ള കാർട്ടൂൺ. ആദ്യ ഭാഗത്തിൽ 1956-ൽ തെങ്ങുകൾ നിറഞ്ഞ 'കേരളം', 2006-ൽ തെങ്ങുകൾക്കു പകരം മൊബൈൽ ടവറുകൾ നിറഞ്ഞ 'കോൾരളം'. രണ്ടാം ഭാഗത്തിൽ ഒരു ജനാലയ്ക്കു മുന്നിൽ ഏറെ ആളുകൾ നീണ്ട നിരയായി നിൽക്കുന്നു.)

Answer:

1. കേരളവൃക്ഷങ്ങളുടെ (തെങ്ങുകളുടെ) നാടായ കേരളം മൊബൈൽ ടവറുകളുടെ നാടായ 'കോൾരള'മായി മാറിയിരിക്കുന്നു.
2. വേഗതയാർന്ന ലോകത്ത് തിരക്കുള്ളവർ മാത്രമേയുള്ളൂ.
ആശയങ്ങൾ വിശദീകരിക്കുക.

Exam Tips:

a) അടിക്കുറിപ്പ് ചെറുതും ചിത്രത്തിലെ ആശയം സൂചിപ്പിക്കുന്നതുമായിരിക്കണം.
b) വ്യാഖ്യാനത്തിൽ ചിത്രത്തിൽ കാണുന്ന കാര്യം (1956, 2006), അതിന്റെ സൂചന (മൊബൈൽ ഉപയോഗത്തിന്റെ വളർച്ച) എന്നിവ രണ്ടും ഉൾപ്പെടുത്തുക.

 

Question 4: ഡോ. വി.ആർ. പ്രബോധചന്ദ്രനെക്കുറിച്ച് ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക.

Answer:

വടക്കൻ പറവൂരിൽ 1938 ഓഗസ്റ്റ് 4-ന് ജനിച്ചു. ഭാഷാശാസ്ത്ര ചിന്തകനും അധ്യാപകനുമായിരുന്നു. മലയാള ഭാഷാപഠനത്തിന് കേരള സർവകലാശാലയിൽ നിന്നും ലണ്ടൻ സർവകലാശാലയിൽ നിന്നും ഗവേഷണ ബിരുദം നേടി. കേരള സർക്കാരിന്റെ ലിപി പരിഷ്ക്കാര സമിതിയുടെ അധ്യക്ഷനായും കേരള കലാമണ്ഡലത്തിന്റെ ചെയർമാനായും പ്രവർത്തിച്ചു.
പ്രധാന കൃതികൾ: മലയാളം മലയാളിയോളം, ഭാഷാശാസ്ത്ര നിഘണ്ടു, ചെറുശ്ശേരി, ഉച്ചാരണം നന്നാവാൻ, ശൈലീഭംഗികൾ, സ്വനവിജ്ഞാനം, വിവർത്തനത്തിന്റെ ഭാഷാശാസ്ത്രഭൂമിക എന്നിവ.

Exam Tips:

a) ജനനത്തീയതിയും സ്ഥലവും, വിദ്യാഭ്യാസം, വഹിച്ച പദവികൾ, പ്രധാന കൃതികൾ എന്ന ക്രമത്തിൽ എഴുതിയാൽ കുറിപ്പ് പൂർണമാകും.
b) കൃതികളുടെ പേരുകൾ ശരിയായി എഴുതുക.

 

Madhyamavicharam Summary

Question 5: 'മാധ്യമവിചാരം' എന്ന പാഠത്തിന്റെ ആമുഖം (സംഗ്രഹം) എഴുതുക.

Answer:

ഡോ. വി.ആർ. പ്രബോധചന്ദ്രൻ 'മാധ്യമവിചാരം' എന്ന കൃതിയിലൂടെ മാധ്യമങ്ങൾ എന്തെന്ന് തുറന്നു കാട്ടുകയാണ്. സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ഒരുപോലെ ആകർഷിക്കാൻ മാധ്യമങ്ങൾക്കു കഴിയുന്നു. മാധ്യമങ്ങളുടെ അസാമാന്യ സ്വാധീനത്തിനു തെളിവാണ് ഈ അഭൂതപൂർവമായ പിന്തുണ.

ജനസമൂഹത്തിന് അറിവും വിനോദവും പകർന്നു നൽകുക എന്നതാണ് മാധ്യമങ്ങളുടെ പ്രഥമവും പ്രധാനവുമായ കടമ. ആഹ്ലാദം പകർന്നുകൊടുക്കുന്ന മാധ്യമങ്ങളുടെ സ്വാധീനശക്തി അപാരമാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കാൻ തക്കവണ്ണം മാധ്യമലോകം വർത്തമാനകാലത്ത് വളർന്നു പന്തലിച്ചു കഴിഞ്ഞു.

ടി.വി., പുസ്തകം, പത്രം, സിനിമ, ആനുകാലികം - ഏതുമാകട്ടെ, ശ്രോതാക്കളെയും പ്രേക്ഷകരെയും വായനക്കാരെയും ഒരേസമയം ആകർഷിക്കുവാൻ സാധിക്കുന്ന അവസ്ഥ മാധ്യമലോകം സൃഷ്ടിക്കുന്നു. ഗുണനിലവാരവും ആകർഷകത്വവും പരസ്പരം വിരുദ്ധമായി നിൽക്കുന്ന ഒന്നാണ്. ആ വൈരുദ്ധ്യങ്ങളെ ഒന്നാക്കി മാറ്റുന്ന, സമന്വയിപ്പിക്കുന്ന ഒരു അവസ്ഥയിൽ മാധ്യമങ്ങൾ ആ ധർമ്മം ഭംഗിയായി നിർവഹിക്കുന്നു. ഗുണനിലവാരത്തിലും ആകർഷണീയമായി അത് ജനങ്ങളിലേക്കെത്തിക്കുന്നതിലും ഏറ്റവും മുന്നിൽ തന്നെയാണ് ബഹുജന മാധ്യമങ്ങളുടെ സ്ഥാനം.

മാധ്യമങ്ങളുടെ മുന്നോട്ടുള്ള പോക്കിൽ ഏറ്റവും വലിയ പിന്തുണ നൽകുന്നത് പരസ്യങ്ങൾ നൽകുന്ന ഉൽപ്പന്നവിപണിയാണ്. നമ്മുടെ ജീവിതത്തിന്റെ താളക്രമങ്ങൾ നിർണ്ണയിക്കുന്നതുതന്നെ പരസ്യവിപണിയാണ്. എന്തുകഴിക്കണം, എന്തുധരിക്കണം എന്നൊക്കെ നിത്യജീവിതത്തിൽ അടിവരയിട്ട് ജനങ്ങളെ ഓർമ്മിപ്പിക്കുന്നതും പഠിപ്പിക്കുന്നതും മാധ്യമങ്ങളിലൂടെ പരസ്യലോകമാണ്.

അധികമായി പൊലിപ്പിച്ചെടുക്കുന്ന ചെറുനുണകളുടെ കുമ്പാരമാണ് ഓരോ പരസ്യവും. പൊള്ളയായ അവകാശവാദങ്ങളും അതിശയോക്തി കലർന്ന പ്രഖ്യാപനങ്ങളും ഓരോ പരസ്യങ്ങളെയും കുറിച്ചുള്ള പൊതുധാരണയാണിത്. എന്നാൽ ലേഖകനെ സംബന്ധിച്ചിടത്തോളം വേറിട്ട ഒരു നിലപാടാണ്. പോസിറ്റീവായ നിലപാടാണ് പ്രബോധചന്ദ്രൻ മുന്നോട്ടു വെക്കുന്നത്. പരസ്യങ്ങളെ ബഹുജന പരോപകാരാർത്ഥം ഉപയോഗിക്കുമ്പോൾ അവിടെ അവ ശ്ലാഘനീയമായ നിലപാടാണ് പുലർത്തുന്നത്. ശുചിത്വം, രോഗപ്രതിരോധം, പുകവലി, മദ്യപാനം തുടങ്ങിയ വിഷയങ്ങളിൽ പ്രതിരോധ ബോധവൽക്കരണ സംരംഭങ്ങളിൽ പരസ്യങ്ങൾ വഹിക്കുന്ന പങ്ക് അഭിനന്ദനീയം തന്നെയാണ്. സമൂഹത്തിന്റെ പൊതുനന്മയ്ക്കു വേണ്ടി മാധ്യമങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ലേഖകൻ പുകഴ്ത്തുകയാണ്.

ജനങ്ങളെ ഹഠാദാകർഷിക്കുന്ന പുസ്തകങ്ങൾ, ലോകത്തെങ്ങും വായനക്കാരെ ഹരം കൊള്ളിപ്പിക്കുന്ന മറ്റു പ്രസിദ്ധീകരണങ്ങൾ, വാരികകൾ, ആനുകാലികങ്ങൾ, സിനിമ, ടി.വി. ഇങ്ങനെ നാനാവിധ മാധ്യമങ്ങളുടെ സാന്നിധ്യമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. അത്രമാത്രം ജനങ്ങളുടെ ഹൃദയത്തിൽ ചേർന്നുനിൽക്കുന്ന ഒന്നായി മാധ്യമങ്ങൾ. ബഹുജനമാധ്യമങ്ങൾ പൊതുജനങ്ങളിൽ ചെലുത്തുന്ന സ്വാധീനം അസാധാരണമാണ്.

ഓരോ മാധ്യമങ്ങളുടെയും യഥാർത്ഥ അവസ്ഥയിലേക്ക്, ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഓരോ മാധ്യമത്തിനും പോസിറ്റീവും നെഗറ്റീവുമായ വശങ്ങൾ ഉണ്ടെന്നു തന്നെയാണ് നമുക്ക് കണ്ടെത്താൻ കഴിയുന്നത്. വിനോദവും ആഹ്ലാദവും വിലകുറഞ്ഞ സോപ്പ് ഓപ്പറകളെയും മാത്രമല്ല, വിജ്ഞാനവും വിദ്യാഭ്യാസപരിപാടികളും ഒക്കെയായി അവ ജീവിതത്തിലേക്ക് അറിവിന്റെ ജാലകങ്ങളും തുറക്കുന്നുണ്ട്.

മാധ്യമങ്ങൾ ഏറെ ജാഗരൂകരാകേണ്ട ഒരു കാലഘട്ടം കൂടിയാണിത്. വാർത്തകൾ എപ്പോഴും സംശുദ്ധമായിരിക്കണം, നിഷ്പക്ഷവും വ്യക്തവുമായ വാർത്തകൾ. അല്ലെങ്കിൽ ആശയക്കുഴപ്പങ്ങളും അവിചാരിത അപകടങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് മാധ്യമരംഗം അഭൂതപൂർവമായ വളർച്ച നേടിയത്. ശാസ്ത്രീയവിജ്ഞാനത്തിലുണ്ടായ വൻകുതിച്ചുചാട്ടം ഈ വികാസത്തിന് ആക്കം കൂട്ടി. ഏതായാലും കഴിഞ്ഞ ശതകത്തിലെ ഏറ്റവും വലിയ മാധ്യമ വിസ്ഫോടനം നടന്നത് ടെലിവിഷൻ രംഗത്താണ്. അത്രയ്ക്ക് വിജയകരമായ മുന്നേറ്റം മറ്റൊരു മാധ്യമമേഖലയും നടത്തിയിട്ടില്ല. വസ്തുവിവരങ്ങളുടെ പ്രളയത്തിരമാലകളിലാണ് ലോകജനത. ദിവസം കഴിയുന്തോറും ആവശ്യകത വർദ്ധിച്ചു വരുന്ന ഒന്നായിരിക്കുന്നു വിജ്ഞാനത്തിന്റെ ഉറവിടങ്ങൾ.

ഗ്രന്ഥശാലകളിലെ അറിവുപങ്കുവെയ്ക്കുന്ന പ്രക്രിയ കാലഹരണപ്പെട്ടിരിക്കുന്നു. അപ്പോഴാണ് അവിടെ നമ്മുടെ വിശ്വസ്തസേവകനായി കമ്പ്യൂട്ടർ കടന്നുവരുന്നത്. കമ്പ്യൂട്ടറുകളുടെ ശൃംഖലകളിലൂടെ ലോകത്തിന്റെ ഏതു കോണിൽ നിന്നും നൊടിയിടകൊണ്ട് വിജ്ഞാനം കൈകുമ്പിളിലാക്കാൻ സാധിക്കുന്നിടംവരെ എത്തി ആധുനിക യുഗത്തിന്റെ മാധ്യമവഴികൾ.

Exam Tips:

a) സംഗ്രഹം എഴുതുമ്പോൾ മാധ്യമങ്ങളുടെ സ്വാധീനം, പരസ്യങ്ങളുടെ പങ്ക്, മാധ്യമങ്ങളുടെ ഉത്തരവാദിത്തം, ആധുനിക മാധ്യമവഴികൾ എന്നീ പ്രധാന ആശയങ്ങൾ ക്രമത്തിൽ ഉൾപ്പെടുത്തുക.
b) സ്വന്തം വാക്കുകളിൽ ചുരുക്കി എഴുതുന്നതാണ് ഉചിതം; എന്നാൽ ലേഖകന്റെ നിലപാട് (പരസ്യങ്ങളോടുള്ള പോസിറ്റീവ് സമീപനം) വിട്ടുപോകരുത്.

 

Free Kerala Board Textbook Explanations: Class 12 Malayalam Chapter 02 Madhyamavicharam

Chapter Exercise Answers for Class 12 Malayalam

Explore reliable textbook solutions for Chapter 02 Madhyamavicharam tailored for Class 12 learners. Utilizing these complete exercise answers ensures your preparation aligns exactly with official Kerala Board standards for Malayalam.

Detailed Answer Guides for Chapter 02 Madhyamavicharam

Each solution includes detailed reasoning to foster genuine comprehension of Chapter 02 Madhyamavicharam concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.

Complete Preparation Kit for Class 12 Exams

These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 02 Madhyamavicharam with official sample papers and interactive practice tests available on our platform free of charge.

FAQs

Where can I find the latest Kerala Plus Two Malayalam Textbook Answers Unit 4 Chapter 2 Madhyamavicharam Questions and Answers for the 2026-27 session?

The complete and updated Kerala Plus Two Malayalam Textbook Answers Unit 4 Chapter 2 Madhyamavicharam Questions and Answers is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 12 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus Two Malayalam Textbook Answers Unit 4 Chapter 2 Madhyamavicharam Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 12 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Textbook Answers Unit 4 Chapter 2 Madhyamavicharam Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus Two Malayalam Textbook Answers Unit 4 Chapter 2 Madhyamavicharam Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Textbook Answers Unit 4 Chapter 2 Madhyamavicharam Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 12 as a PDF?

Yes, you can download the entire Kerala Plus Two Malayalam Textbook Answers Unit 4 Chapter 2 Madhyamavicharam Questions and Answers in printable PDF format for offline study on any device.