Step-by-Step Textbook Solutions for Class 12 Malayalam Chapter 02 Thanathidam (Our Own Place)
Review structured textbook solutions for Class 12 Malayalam Chapter 02 Thanathidam (Our Own Place). Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.
Download Chapter 02 Thanathidam (Our Own Place) Textbook Solutions PDF
Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.
Thanathidam - Unit Introduction and Summary
Question 1: തനതിടം എന്ന യൂണിറ്റ് എന്താണ് പരിചയപ്പെടുത്തുന്നത്? 'തനത്' എന്ന വാക്കിന്റെ അർത്ഥം എന്താണ്?
Answer:
നമ്മുടെ സ്വന്തമായ ഇടങ്ങളെ രേഖപ്പെടുത്തുന്ന യൂണിറ്റാണ് തനതിടം. ചരിത്രത്തിൽ ഇത്തരം രേഖപ്പെടുത്തലുകൾക്ക് വലിയ വിലയുണ്ട്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ തിരിഞ്ഞുനോക്കാത്തവർ ആരും ഉണ്ടാകില്ല. ആ തിരിഞ്ഞുനോട്ടം ചിലപ്പോൾ വളരെ നേരത്തേതന്നെ ആവശ്യമായി വന്നേക്കാം. നമ്മുടെ തനതായ രംഗകലകളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ യൂണിറ്റ്. നാടോടി നാടകവും ആട്ടക്കഥയും നാടകവും ഈ യൂണിറ്റിന്റെ പ്രത്യേകതകളാണ്.
ഏതു കലാരൂപത്തെ പരിശോധിച്ചാലും ഈണത്തിലും താളത്തിലും അവ പുലർത്തുന്ന സമാനതയാണ് ഏറ്റവും പ്രധാനമായി കാണാൻ കഴിയുക. അത് മാപ്പിളപ്പാട്ടായാലും ഞാറു നടുമ്പോൾ പാടുന്ന ഞാറ്റുപാട്ടായാലും പ്രാദേശികമായ ഏതെങ്കിലും ആചാരമായാലും അവയിലെല്ലാം തെളിഞ്ഞുനിൽക്കുന്നത് ഈ മണ്ണിന്റെ മണവും താളവുമാണ്. നമ്മുടെ നാടിനുമാത്രമല്ല, ലോകത്തിന്റെ ഏതു കോണിനും അവകാശപ്പെടാൻ കഴിയുന്നതാണ് ഇത്. അത് പൈതൃകസ്വരങ്ങളുടെയും പാരമ്പര്യത്തിന്റെയും തുടിപ്പുകളാണ്.
'തനത്' എന്ന വാക്കിന് 'സ്വന്തമായത്' എന്നാണർത്ഥം. നമുക്ക് സ്വന്തമായ അമൂല്യസമ്പത്തുകളാണ് ഈ കലാരൂപങ്ങൾ. രൂപത്തിലും ഭാവത്തിലും കാലഘട്ടത്തിനനുസരിച്ചുള്ള വെട്ടിയൊതുക്കലുകൾ ഏറെ നേരിട്ടിട്ടും ഇന്നും തനിമ കൈമോശം വരാതെ തലയുയർത്തിത്തന്നെ നിൽക്കുന്ന കല്ലിന്റെ മഹാഗിരിശൃംഗങ്ങളാണ് ഈ കലകൾ.
ഈ രംഗകലകളുടെ ചരിത്രവും സവിശേഷതകളും അന്വേഷിച്ചറിയുകയാണ് യൂണിറ്റിന്റെ ധർമ്മം. സാമാന്യമായ ഒരു പരിചയപ്പെടലാണ് ലക്ഷ്യം. കേരളീയത തുളുമ്പുന്ന ഈ ഉത്കൃഷ്ടകലാരൂപങ്ങളെ ഹൃദയത്തോടു ചേർക്കാനുള്ള അവസരമാണ് ഇവിടെ ഒരുങ്ങുന്നത്.
Exam Tips:
a) 'തനത്' = 'സ്വന്തമായത്' എന്ന അർത്ഥം ആദ്യം എഴുതണം; തുടർന്ന് നാടോടി നാടകം, ആട്ടക്കഥ, നാടകം എന്നീ രംഗകലകളാണ് യൂണിറ്റിന്റെ വിഷയമെന്ന് ചേർക്കണം.
b) ഈണവും താളവും എല്ലാ കലാരൂപങ്ങളിലും കാണുന്ന സമാനതയാണെന്ന പോയിന്റ് വിട്ടുപോകരുത്.
Question 2: ജി. ഭാർഗവൻപിള്ളയെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
1933 സെപ്തംബർ 14-ന് പന്തളത്തിനടുത്തുള്ള കുടശ്ശനാട് എന്ന സ്ഥലത്താണ് ജി. ഭാർഗവൻപിള്ള ജനിച്ചത്. ബി.എസ്.സി., എം.എ. ബിരുദങ്ങൾ നേടിയശേഷം തിരുവനന്തപുരം ആകാശവാണിയിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. അസിസ്റ്റന്റ് എഡിറ്റർ, പ്രൊഡ്യൂസർ എന്നീ തസ്തികകളിൽ പ്രവർത്തിച്ച് 1991-ൽ ജോലിയിൽനിന്നും വിരമിച്ചു.
കേന്ദ്രസർക്കാരിന്റെ കൾച്ചറൽ വിഭാഗത്തിന്റെ ഫെലോഷിപ്പ്, കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് തുടങ്ങിയവ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
പ്രധാന കൃതികൾ: കാക്കാരശ്ശിനാടകം, പാണപ്പാട്ടുകൾ, മലബാറിലെ പാണപ്പാട്ടുകൾ, പൂമുഖം, ഇതിഹാസപുത്രികൾ, കാണേണ്ട കഥ, പ്രകൃതിയുടെ വികൃതി, മതിലേറിക്കന്നി, പണിയാലയിൽ പൊറ്റാടുനാടകവും മറ്റും.
നാടോടിയരങ്ങിൽനിന്നുമാണ് 'കുളിയുടെ പുറപ്പാട്' എന്ന പാഠഭാഗം എടുത്തിരിക്കുന്നത്.
Exam Tips:
a) ജനനത്തീയതിയും സ്ഥലവും, ജോലി (ആകാശവാണി), പുരസ്കാരങ്ങൾ, കൃതികൾ എന്ന ക്രമത്തിൽ എഴുതിയാൽ ഉത്തരം ഭംഗിയായിരിക്കും.
b) കൃതികളുടെ പേരുകൾ ശരിയായി എഴുതണം; കുറഞ്ഞത് മൂന്നോ നാലോ കൃതികൾ ഉൾപ്പെടുത്തണം.
Question 3: കാക്കാരശ്ശി നാടകം എന്താണ്? അതിന്റെ ഉത്ഭവത്തെയും അവതരണരീതിയെയും കുറിച്ച് വിവരിക്കുക.
Answer:
കേരളത്തിലെ പ്രാചീനമായ ഒരു നാടകരൂപമാണ് കാക്കാരശ്ശി. കാക്കാരുകളി, കാക്കാലനാടകം, കാക്കാലച്ചി നാടകം, കാക്കാല ചരിത്രം എന്നിങ്ങനെയും ഇതിനു പേരുകളുണ്ട്. ഒരുകാലത്ത് അമ്പലങ്ങളിലെ ഉത്സവങ്ങളിൽ ഇതൊരു വിനോദമായിരുന്നു.
കാക്കാലന്മാർ കേരളത്തിലെ താഴ്ന്ന ജാതിക്കാരായിരുന്നു. കാക്കാലന്റെ വേഷമാണ് ഈ നാടകത്തിൽ കെട്ടുന്നത്. ആദ്യകാലത്ത് പുരുഷന്മാർതന്നെ പുരുഷ-സ്ത്രീ വേഷങ്ങൾ അഭിനയിച്ചിരുന്നു; ഇപ്പോൾ സ്ത്രീകളും വേഷം കെട്ടി അരങ്ങിൽ വരുന്നു. മകരം, കുംഭം, മീനം മാസങ്ങളിലാണ് ഇത് അവതരിപ്പിക്കുന്നത്. ഫലിതവും പരിഹാസവുമാണ് മുഖമുദ്ര. മൃദംഗം, ഗഞ്ചിറ, ഇലത്താളം, ഹാർമോണിയം എന്നിവ പക്കവാദ്യങ്ങളായി ഉപയോഗിക്കുന്നു. സംഗീതം, നൃത്തം, സംഭാഷണം, അഭിനയം എന്നിവ ചേർന്ന ഒരു വിനോദനാടകമാണിത്.
തിരുവനന്തപുരം ജില്ലയിലാണ് ഇതിന് കൂടുതൽ പ്രചാരം. ഇതിന്റെ ഉത്ഭവം തമിഴ്നാട്ടിലാണ്. മലവേടർ അവതരിപ്പിക്കുന്ന കാക്കാരശ്ശി വേടരുകളി എന്നറിയപ്പെടുന്ന കലയിൽനിന്നാണ് ഇത് ഉണ്ടായതെന്നു കരുതുന്നു. ശിവൻ, പാർവതി, ഗംഗ തുടങ്ങിയ പുരാണകഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകം കളിക്കുന്നത്. ഇവർ കാക്കാലന്മാർക്കിടയിൽ ജനിക്കുന്നതായാണ് കഥയുടെ രീതി.
കാക്കാലന്മാർ കത്തിച്ച പന്തവുമായി സദസ്യരുടെ ഇടയിലൂടെ അരങ്ങിൽ പ്രവേശിക്കുന്നതോടെ കളി ആരംഭിക്കുന്നു. കളിയരങ്ങിലേക്ക് കാക്കാലന്റെ പിന്നിലായി വരുന്ന തമ്പ്രാനുമായുള്ള ചോദ്യോത്തരങ്ങളിലൂടെയാണ് കളിയുടെ തുടക്കം. നാലുമണിക്കൂറോളം കളി നീളും. ഇതിനിടയിൽ ഉപകഥകളും ചേർക്കും; ഇത് കളിയുടെ ദൈർഘ്യം കൂട്ടുന്നു. പ്രാകൃത രീതിയിലുള്ള വേഷവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.
Exam Tips:
a) മറ്റു പേരുകൾ (കാക്കാരുകളി, കാക്കാലനാടകം, കാക്കാലച്ചി നാടകം, കാക്കാല ചരിത്രം) ഉൾപ്പെടുത്തണം.
b) ഉത്ഭവം (തമിഴ്നാട്, വേടരുകളി), പ്രചാരമുള്ള പ്രദേശം (തിരുവനന്തപുരം ജില്ല), അവതരിപ്പിക്കുന്ന മാസങ്ങൾ എന്നിങ്ങനെ വസ്തുതകൾ പ്രത്യേകം പോയിന്റുകളായി എഴുതുക.
c) പക്കവാദ്യങ്ങളുടെ പേരുകൾ കൃത്യമായി ചേർക്കുക.
Question 4: കാക്കാരശ്ശി നാടകത്തിലെ കഥാപാത്രങ്ങൾ ആരൊക്കെ? നാടകത്തിന്റെ ഉള്ളടക്കവും ലക്ഷ്യവും എന്താണ്?
Answer:
പൊറാട്ട് നാടകത്തിന്റെ ഏകദേശരൂപംതന്നെയാണ് കാക്കാരശ്ശി നാടകം. പണ്ട് ശിവനും പാർവതിയും കുറവനും കുറത്തിയുമായി ജനിച്ചുവെന്നാണ് ഐതിഹ്യം. ഉയർത്തിപ്പിടിച്ച തീപ്പന്തവുമായി കാക്കാലൻ വരുന്നതാണ് ആദ്യരംഗം. പൊറാട്ട് നാടകത്തിലെ ചോദ്യക്കാരനെപ്പോലെ ഇതിലും ഒരു തമ്പ്രാൻ ഉണ്ട്. തമ്പ്രാൻ കഥാപാത്രങ്ങളോട് ചോദ്യം ചോദിക്കുന്നു; ഈ മട്ടിൽ നാടകം പുരോഗമിക്കുന്നു.
സമൂഹത്തിലെ നെറികേടുകളെ പരിഹസിക്കുകയാണ് ലക്ഷ്യം. നിശിതമായ സാമൂഹിക വിമർശനവും കുറിക്കുകൊള്ളുന്ന ഫലിതപരിഹാസങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.
കാക്കാലൻ, കാക്കാത്തി, വേടൻ, വെളിച്ചപ്പാട്, തമ്പുരാൻ, കോമാളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. കാക്കാലനും രണ്ടു ഭാര്യമാരുമാണ് മുഖ്യകഥാപാത്രങ്ങൾ. പാട്ടുകാരനും കാക്കാലനും തമ്മിലുള്ള സംഭാഷണവും ചോദ്യോത്തരങ്ങളും വഴി നാടകത്തിലെ കഥ വളരുന്നു.
രണ്ടു ഭാര്യമാർക്കിടയിൽപ്പെട്ട കാക്കാലന്റെ ധർമ്മസങ്കടങ്ങൾ, മദ്യപാനിയായ കാക്കാലന്റെ വിധിഭേദങ്ങൾ, പാമ്പുകടിയേറ്റുള്ള കിടപ്പ്, കാക്കാത്തിമാരുടെ മുറവിളി, ലാടവൈദ്യൻ കാലനെ രക്ഷിക്കുമ്പോഴുള്ള ആശ്വാസം എന്നിവ ഹാസ്യാത്മകമായും സാമൂഹ്യവിമർശനാത്മകമായും അവതരിപ്പിക്കുന്നു.
ഹിന്ദുപുരാണസന്ദർഭങ്ങളും അവതരിപ്പിക്കാറുണ്ട്. ശിവൻ, പാർവതി എന്നീ കഥാപാത്രങ്ങൾ മിക്ക നാടകങ്ങളിലും കാണും. കോമാളി, ലാടവൈദ്യൻ, രാജാവ്, മന്ത്രി തുടങ്ങിയ കഥാപാത്രങ്ങളും ഉണ്ടാകാം.
Exam Tips:
a) പ്രധാന കഥാപാത്രങ്ങളുടെ പട്ടിക ആദ്യം നൽകുക; തുടർന്ന് ലക്ഷ്യം (സാമൂഹിക വിമർശനം, ഫലിതം) വിശദീകരിക്കുക.
b) തമ്പ്രാനും കാക്കാലനും തമ്മിലുള്ള ചോദ്യോത്തരമാണ് കഥ വളർത്തുന്നതെന്ന കാര്യം എടുത്തുപറയുക.
Question 5: കാക്കാരശ്ശി നാടകം അവതരിപ്പിക്കുന്ന സന്ദർഭം, പാട്ടുകളുടെ സവിശേഷത, ശിവകഥയുമായുള്ള ബന്ധം, ഇന്നത്തെ അവതരണം എന്നിവ വിശദീകരിക്കുക.
Answer:
ഗ്രാമത്തിൽ കൃഷിപ്പണികൾ തീരുന്ന കാലത്താണ് ഇത് നടത്തിയിരുന്നത്. പഴയകാലത്ത് ക്ഷേത്രങ്ങളിലും വീടുകളിലും ഇത് അവതരിപ്പിക്കാറുണ്ടായിരുന്നു.
കളിക്കിടയിൽ കഥാസന്ദർഭത്തിനനുസരിച്ച് കാക്കാൻ പുരാണകഥകൾ പറയാറുണ്ട്. ഉദാഹരണത്തിന്, "സുന്ദരിയാം സീത തന്റെ വാർത്തയൽപ്പം ചൊല്ലാം; രാമദേവൻ കാനനത്തിൽ പോകുമെന്നു ചൊല്ലി; കാനനത്തിൽ പോകുമെങ്കിൽ ഞാനും കൂടിപ്പോരും; കാനനത്തിൽ ചെന്നു പർണ്ണശാലയതും കെട്ടി; തമ്പിയായ ലക്ഷ്മണനെ കാവലാക്കി വച്ചു; രാമദേവൻ കാനനത്തിൽ മാൻ പിടിക്കാൻ പോയി; മാൻ പിടിക്കാൻ ചെന്നവസ്ഥ രാവണനറിഞ്ഞു" എന്നിങ്ങനെ രാമായണകഥ പാട്ടായി അവതരിപ്പിക്കും.
കാക്കാരശ്ശി നാടകത്തിലെ പാട്ടുകൾ മിക്കവാറും അയ്യടിത്താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. "താ... താ... തൂ... തീ... തക... താതെയ്, തെയ്താതക ധിമിതക താതെയ്യ" എന്ന ചൊല്ല് ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്.
കാക്കാലന് രണ്ടു ഭാര്യമാർ ഉണ്ടായത് ശിവകഥയുമായി ബന്ധപ്പെട്ടായിരിക്കാം. ശിവനും പാർവതിയും കുറവനും കുറത്തിയുമായി ജനിച്ചു എന്നാണല്ലോ ഐതിഹ്യം. ശിവന് രണ്ടു ഭാര്യമാരുണ്ട്, പാർവതിയും ഗംഗയും. അതായിരിക്കാം കാക്കാലന് രണ്ടു ഭാര്യമാർ ഉണ്ടായത്. ശൈവസമ്പ്രദായത്തെ ആരാധിക്കുന്ന സമൂഹത്തിന്റെ കലാരൂപമെന്ന നിലയിലാണ് കാക്കാരശ്ശി നാടകം പ്രചരിച്ചത്.
ഇന്ന് പ്രൊഫഷണൽ ഗ്രൂപ്പുകൾ ഇത് അവതരിപ്പിക്കുന്നുണ്ട്. നാലുപേർ മാത്രമുണ്ടായിരുന്ന നാടകത്തിൽ ഇന്ന് പന്ത്രണ്ടോളം പേരുണ്ട്. മാത്രമല്ല, ശുചിത്വം, ലഹരിമരുന്നുകൾ എന്നിവയെ സംബന്ധിച്ച കാക്കരശ്ശി നാടകങ്ങളും ഇന്നത്തെ കാലത്ത് അവതരിപ്പിക്കുന്നുണ്ട്. കാക്കാലനും കാക്കാത്തിയും വന്ന് പകർച്ചവ്യാധികൾ ഉണ്ടാവുന്ന രീതിയും അതിനെ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങളും ഹാസ്യത്തോടെ അവതരിപ്പിക്കുന്നു. മുമ്പ് മൃദംഗവും കൈമണിയും മാത്രമാണ് ഉപയോഗിച്ചിരുന്നത്; ഇന്ന് റെക്കോർഡ് ചെയ്ത് അവതരിപ്പിക്കുന്നുമുണ്ട്.
കാക്കാരശ്ശി നാടകത്തിലെ പ്രഗത്ഭനായ നടനായിരുന്നു രാഘവക്കുറുപ്പ്. കാക്കാരശ്ശി നാടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കാൻ യത്നിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
Exam Tips:
a) പാട്ടിന്റെ വരികൾ ഉദ്ധരിക്കുമ്പോൾ അക്ഷരത്തെറ്റില്ലാതെ എഴുതുക.
b) പഴയ അവതരണവും ഇന്നത്തെ അവതരണവും തമ്മിലുള്ള വ്യത്യാസം (അഭിനേതാക്കളുടെ എണ്ണം, വാദ്യങ്ങൾ, വിഷയങ്ങൾ) ഒരു പോയിന്റായി എഴുതുക.
c) 'ഐതിഹ്യം' എന്ന വാക്ക് ഉപയോഗിച്ച് ശിവകഥയുമായുള്ള ബന്ധം 'ആയിരിക്കാം' എന്ന അനുമാനമായിത്തന്നെ പറയുക.
Question 6: 'കാക്കാരശ്ശിപ്പാട്ട്' എന്ന ഭാഗത്തിന്റെ ചുരുക്കം എഴുതുക.
Answer:
കാക്കാന് രണ്ടു കാക്കാത്തിമാരുണ്ട്. അവർ പല ആവശ്യങ്ങളും പറഞ്ഞ് കാക്കാനെ വിഷമവൃത്തത്തിലാക്കുന്നു. തമ്പ്രാൻ ചോദിച്ചപ്പോൾ തന്റെ കാക്കാത്തിമാരുടെ ഉച്ചി മുതൽ പെരുവിരൽ വരെയുള്ള വിദ്യകളെ കളിയാക്കിയും അയൽപക്കത്തെ വീടുകളിൽ വായനാൻ പോയിരിക്കണയാണെന്ന് പരിഹസിച്ചും ജനങ്ങളെ കോരിത്തരിപ്പിച്ച കാക്കാൻ കാക്കാത്തിമാർക്കിടയിൽ അകപ്പെടുന്നു.
ഭർത്താവിനെ 'പ്രാണനാഥാ' എന്ന് വിളിക്കുമ്പോഴേ ജനത്തിന് ചിരിവരും. ഇവിടെ പ്രണയത്തെക്കാൾ കാര്യസാധ്യത്തിനുള്ള കൗശലമാണ് കാണാനാവുക. ഇവരുടെ ആവശ്യങ്ങൾ സുന്ദരിമാരാകുന്നതിനുള്ള കോപ്പുകളാണ്: കമ്മലും, മോതിരവും, മൂക്കുത്തിയും, ഞാത്തും, കാൽവിരലിലെ മോതിരവും, പഞ്ചപൊടിയും, ചെപ്പടി വിദ്യയ്ക്കുള്ള ചെപ്പും കിട്ടണം. ഇത് കേൾക്കുമ്പോൾ കാക്കാൻ ചില മറുചോദ്യങ്ങൾ ചോദിക്കുന്നു; അതിനവർ മറുപടി പറയുന്നു. ചോദ്യവും ഉത്തരവും ഒന്നിനൊന്ന് താളത്തിൽ പാടി രസിപ്പിക്കുന്നു.
പാഠഭാഗത്ത് കാക്കാത്തിമാർ ചോദിക്കുന്നവയിൽ സ്ത്രീകളുടെ ആഭരണഭ്രമം കാണുന്നു. കമ്മലും, മുക്കുത്തിയും, ഞാത്തും, മോതിരങ്ങളും, പഞ്ചപ്പൊടിയും ചെപ്പും അവർക്ക് വേണം. കാക്കാൻ ഇതിനെ പെട്ടെന്ന് സമ്മതിക്കുന്നില്ല; കാക്കാത്തിമാരെ ചോദ്യം ചെയ്യുന്നു.
Exam Tips:
a) കാക്കാൻ, രണ്ടു കാക്കാത്തിമാർ, തമ്പ്രാൻ എന്നിവരെയും അവരുടെ ചോദ്യോത്തരങ്ങളെയും ക്രമമായി എഴുതുക.
b) കാക്കാത്തിമാർ ആവശ്യപ്പെടുന്ന വസ്തുക്കളുടെ പട്ടിക പൂർണ്ണമായി നൽകുക.
Question 7: കാക്കാരശ്ശിപ്പാട്ടിൽ നാടോടിജീവിതത്തിന്റെയും സ്ത്രീ-പുരുഷ ബന്ധത്തിന്റെയും ഭാഷയുടെയും ചിത്രം എങ്ങനെ തെളിയുന്നു? വിശദീകരിക്കുക.
Answer:
കാക്കാത്തിമാർ പറയുന്ന മറുപടിയിൽ അവരുടെ സ്വാതന്ത്ര്യം വ്യക്തമാണ്. കൈവിരലിൽ മാത്രമല്ല കാൽവിരലിലും മോതിരം വേണമെന്ന ആവശ്യം ഫലിതമാണ്. മുറുക്കിത്തുപ്പി നടക്കുന്ന കാക്കാത്തിമാർക്ക് പല്ലു വെളുക്കാൻ പഞ്ചപ്പൊടി വേണമെന്നതും ഫലിതമാണ്.
തുടർന്ന് കാക്കാൻ ചോദിക്കുന്നതും അതിന് കാക്കാത്തി മറുപടി പറഞ്ഞതും രംഗകലകളിലെത്തന്നെ ഹാസ്യാത്മകമായ ആവിഷ്കാരമാണ്. കാക്കാന്റെ ചോദ്യത്തിന് കാക്കാത്തി നൽകുന്ന മറുപടിയിൽ ഭാര്യാഭർത്തൃബന്ധങ്ങൾ ചില സമുദായങ്ങളിൽ സ്ത്രീ-പുരുഷ സ്വാതന്ത്ര്യത്തോടെയാണെന്ന് കാണിക്കുന്നു.
കാലിൽ കിടന്ന കാലാഴിമോതിരം (കല്ലുമോതിരം) കളഞ്ഞുപോയത് രസകരമാണ്: കല്ലുള്ള നാട്ടിൽ കാൽ വീശിയപ്പോൾ പോയതാണ്. കാടുള്ള കാട്ടിൽ ചുള്ളിക്കു പോയപ്പോൾ കൈമോതിരം നഷ്ടമായി. മൊന്തയിലെ ജലം കുടിച്ചപ്പോഴാണ് മൂക്കുത്തി നഷ്ടപ്പെട്ടത്.
കാക്കാനെ സംശയപ്രാന്തനാക്കുന്ന കാക്കാത്തിമാരുടെ മറുപടി കേൾക്കുന്ന ജനവും കോരിത്തരിക്കുന്നു. ഇതെല്ലാം അവരുടെ വീടുകളിൽ കാണുന്നതാണ്; അതിന്റെ ഭാവാവിഷ്കാരമാണ് കാക്കാരശ്ശിയിൽ കാണുന്നത്. ഒരു വിധത്തിൽ കാക്കാരശ്ശി നാടകം നാട്ടുമ്പുറത്തിന്റെ നേർചിത്രങ്ങളാണ്; പഴയകാലത്തിന്റെ ജീവിതരീതികളും ചുറ്റുപാടുകളും ഇതിൽ കാണാം.
കാലാഴിമോതിരവും ഞാത്തും കല്ലുവച്ച മൂക്കുത്തിയും പഴമയുടെ ഓർമ്മകളാണ്. ചെപ്പടി കളിക്കുന്ന പഴയകാല പൂരപ്പറമ്പുകൾ ഇവിടെ ഓർമ്മവരും. 'ഒന്നെടുത്താൽ രണ്ട്' എന്ന് വിളിച്ചുപറയുന്ന ജാലവിദ്യയും കൂടുവിട്ട് കൂടുമാറുന്നതും ചെപ്പടി വിദ്യയിൽ കാണിക്കും. ചെപ്പിനുള്ളിൽനിന്നും ഞൊടിയിടയിൽ വസ്തുക്കളെ അപ്രത്യക്ഷമാക്കുന്നത് പഴയ വിനോദങ്ങളാണ്.
ഭാഷാപരമായി പ്രാദേശിക ഭാഷകൾ അറിയുന്നതും കാക്കാരശ്ശിയുടെ സൗഷ്ഠവമാണ്. പോയിതെടി, വീർപ്പാലെ, മൊന്ത, കാടുള്ള കാട്ടിൽ എന്നിവയെല്ലാം പഴയ ഭാഷയുടെ ഓർമ്മയുണർത്തുന്നവയാണ്.
ഈ നാടകത്തിന് കൃത്യമായ അഭിനയസ്ഥലമോ അണിയറയോ യവനികയോ ആവശ്യമില്ല. ഒട്ടും അനുഷ്ഠാനമില്ലാത്ത ഈ നാടകങ്ങൾ നാടിന്റെ ഉള്ളറകളെയാണ് നേരിട്ട് ബന്ധിപ്പിക്കുന്നത്. നാടൻപാട്ടിന്റെ ശക്തിസൗന്ദര്യങ്ങൾ ഇതിൽ തുടിച്ചുനിൽക്കുന്നു.
Exam Tips:
a) പരിഹാസത്തിലൂടെയുള്ള സാമൂഹ്യവിമർശനം, നാട്ടുജീവിതത്തിന്റെ നേർചിത്രം, പ്രാദേശിക ഭാഷ എന്നിങ്ങനെ മൂന്നു ശീർഷകങ്ങളായി ഉത്തരം തിരിച്ചെഴുതുക.
b) കാലാഴിമോതിരം, ഞാത്ത്, ചെപ്പടിവിദ്യ തുടങ്ങിയ പഴയ വാക്കുകൾ ഉദാഹരണമായി ചേർക്കുക.
c) അരങ്ങിനോ യവനികയ്ക്കോ പ്രത്യേക ആവശ്യമില്ല എന്ന സവിശേഷത അവസാന പോയിന്റായി ചേർക്കാം.
Free study material for Malayalam
Malayalam Class 12 Curriculum Solutions: Chapter 02 Thanathidam (Our Own Place)
Chapter Exercise Answers for Class 12 Malayalam
Explore reliable textbook solutions for Chapter 02 Thanathidam (Our Own Place) tailored for Class 12 learners. Utilizing these complete exercise answers ensures your preparation aligns exactly with official Kerala Board standards for Malayalam.
Detailed Answer Guides for Chapter 02 Thanathidam (Our Own Place)
Clear, methodical explanations accompany every challenging problem within the Class 12 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.
Complete Preparation Kit for Class 12 Exams
Frequent review of these structured answers builds strong analytical capabilities and response efficiency. Maximize your academic readiness by combining these textbook solutions with our curated study materials and mock evaluations for Class 12 Malayalam.
FAQs
The complete and updated Kerala Plus Two Malayalam Textbook Answers Unit 2 Thanathidam Kakkarassi Nadakam Summary and Notes is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus Two Malayalam Textbook Answers Unit 2 Thanathidam Kakkarassi Nadakam Summary and Notes as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Textbook Answers Unit 2 Thanathidam Kakkarassi Nadakam Summary and Notes will help students to get full marks in the theory paper.
Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Textbook Answers Unit 2 Thanathidam Kakkarassi Nadakam Summary and Notes in both English and Hindi medium.
Yes, you can download the entire Kerala Plus Two Malayalam Textbook Answers Unit 2 Thanathidam Kakkarassi Nadakam Summary and Notes in printable PDF format for offline study on any device.