Download Kerala Board Solutions for Class 11 Malayalam Chapter 06 Shasthrakriya
Access comprehensive textbook solutions for Chapter 06 Shasthrakriya using the official curriculum guides for Class 11 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.
Access Kerala Board Solutions and Answers
View or download the dedicated Chapter 06 Shasthrakriya solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.
Six Marks Questions
Question 1: "ആലിന്റെ വേരുപോലെ ആ വിരലുകൾ എന്റെ മുടിയിഴകളിൽ ഞാവി നടക്കുകയാണ്" - മാതൃസ്നേഹത്തിന്റെ ദീപ്തഭാവങ്ങൾ പ്രകടമാകുന്ന കൂടുതൽ ഭാഗങ്ങൾ കഥയിൽ നിന്ന് കണ്ടെത്തി അവയുടെ ഔചിത്യം വ്യക്തമാക്കുക.
Answer:
അമ്മ എന്ന അത്ഭുത പ്രതിഭാസത്തെ സ്നേഹവും അത്ഭുതവുമായ അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് 'ശസ്ത്രക്രിയ' എന്ന കഥയിലെ കഥാനായകൻ. ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പറേഷനാണെന്ന് പറഞ്ഞതോടുകൂടി അമ്മയിൽ വല്ലാത്തൊരു വ്യതിയാനമാണ് കഥാനായകൻ കാണുന്നത്. ആദിയോ ആശങ്കയോ ഒന്നുമില്ലാത്ത സാന്ദ്രമായ മുഖം.
തന്നെ കാണേണ്ട താമസം ആ ഇമകൾ നിർന്നിമേഷമാകുന്നുവെന്ന് കഥാകാരൻ കണ്ടെത്തുന്നു. സ്മരണകൾ എത്ര അടർത്തി നോക്കിയാലും ഇത്രയധികം സമയം തന്നെ നോക്കി നിന്ന അമ്മയെ അയാൾ കണ്ടതായി സാധിച്ചില്ല. എന്നാൽ മുടി നരച്ച ഈ വയസ്സൻ മകനെ തൊട്ടും പിടിച്ചും കൊണ്ട് പിറകെ നടക്കുകയാണ് അമ്മ. അമ്മയുടെ ഓപ്പറേഷൻ വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളത്. അതിന് ആന്തരികമായ പല ഒരുക്കങ്ങളും സംഭവിക്കുന്നുണ്ടെന്ന് കഥാകാരൻ മനസ്സിലാക്കി തുടങ്ങുന്നത് ഇതോടുകൂടിയാണ്. ഓപ്പറേഷന്റെ ദിവസം അടുക്കുംതോറും അമ്മ കൂടുതൽ കൂടുതൽ തരളിതയാവുകയാണ്. മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ല. മകനാകട്ടെ നാൾക്കുനാൾ വളരെ ചെറുപ്പമായതുപോലെയാണ് അമ്മയ്ക്ക് തോന്നുന്നത്. ആ മാനസികാവസ്ഥയിലേക്ക് മാറാൻ മകൻ തയ്യാറാകുന്നതോടെയാണ് കഥ മുന്നോട്ടുപോകുന്നത്.
കുളിക്കാൻ തോർത്തെടുത്തുകൊണ്ട് വരുന്നതും കുളികഴിയുമ്പോൾ 'തലയിൽ വെള്ളം നല്ലോണം പോയിട്ടില്ല ഇങ്ങോട്ടുകാണിച്ചോ ഞാൻ തോർത്തിത്തരും' എന്നിടത്തൊക്കെ ആ ഉചിതഭാവം ഉൾക്കൊള്ളുന്നതായി വായനക്കാർക്ക് അനുഭവപ്പെടുന്നു.
ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുന്ന സുഖം കഥാകാരൻ അനുഭവിക്കുമ്പോഴാണ് കഥാകാരൻ ബാല്യത്തിന്റെ സുഖവും അമ്മ മനസ്സിന്റെ താളവും സുഖവും അനുഭവിച്ച് തീർക്കുന്നത്. അമ്മയ്ക്ക് തന്റെ മേലുള്ള അവകാശത്തിന് ജനനത്തിനേക്കാളും മുമ്പുള്ള അവസ്ഥയുണ്ടെന്ന ധാരണയിലാണ് കഥാകാരൻ അമ്മയ്ക്ക് മുൻപിൽ നിൽക്കുന്നത്.
രാത്രിയിൽ അമ്മയുടെ അരികത്ത് കിടക്കുമ്പോഴാണ് അസ്ഥികൾ പോലെ ശുഷ്കമായ ആ വിരലുകൾ എന്റെ മുടിയിഴകളിൽ ഇഴഞ്ഞു നടക്കുകയാണെന്ന് അയാൾ അറിയുന്നത്. അപ്പോൾ മാത്രമാണ് പുൽക്കൊടിയിൽനിന്ന് മഞ്ഞുതുള്ളികൾ ഇറ്റുന്നതുപോലെയാണ് സമയം നീങ്ങുന്നതെന്ന് അയാൾ അറിയുന്നത്.
അമ്മയുടെ വാത്സല്യം ബോധപൂർവ്വം പിടിച്ചുവാങ്ങുന്ന ഒരുവനായി അയാൾ മാറുകയാണ്. അമ്മയുടെ വിരലുകളുടെ ചലനം മന്ദീഭവിക്കുന്നത് ഒട്ടും താൽപര്യമില്ലാതെ. അയാൾ ഒന്നുകൂടി മുരടനാക്കി. അപ്പോൾ പ്രതീക്ഷിച്ചതുപോലെ വീണ്ടുമാ വിരലുകൾ തന്റെ തലച്ചോറിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചത് അയാൾ അറിയുന്നു. അയാൾ അതിൽ സന്തോഷിക്കുകയും ചെയ്യുന്നു.
നാൽപ്പത്തഞ്ചു വയസ്സു കഴിഞ്ഞ ഞാനെന്ന ഭാവം മനസ്സിൽ നിന്ന് അടർന്നുപോയപ്പോൾ മാത്രമാണ് അമ്മയുടെ ഗന്ധത്താൽ ചുഴപ്പെട്ടു കിടക്കുന്ന വല്ലാത്തൊരു ഗന്ധം അയാൾ അനുഭവിക്കുന്നത്. അമ്മയുടെ മനസ്സമാധാനത്തിന് വേണ്ടിയാണെന്ന ന്യായീകരണമാണെങ്കിലും അതായിരുന്നില്ല സത്യം. അങ്ങനെ കിടന്നാൽ മാത്രമേ ആ നിഷ്കളങ്കത അനുഭവിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവാണ് അയാളെ അതിന് നിർബന്ധിക്കുന്നത്. അങ്ങനെ ഈ കഥ മുഴുവനായും മാതൃസ്നേഹത്തിന്റെ ദീപ്തമായ ഭാവങ്ങൾ കൊണ്ട് നിറഞ്ഞതാണ്. 'അമ്മ' എന്ന ഭാവത്തിന്റെ അർത്ഥവും ഔചിത്യവും ഈ കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് കഥാകാരൻ ആവിഷ്കരിച്ചിരിക്കുന്നത്.
സകല നീതിശാസ്ത്രത്തെയും സൗന്ദര്യസങ്കല്പത്തെയും തകർത്തുകളയുന്ന ഒരു ഉചിതഭാവമാണതിന്. അവകാശവാദങ്ങളൊന്നും ആഗ്രഹിക്കാതെ ഉദാരമായ കൊടുക്കൽ പ്രക്രിയയുടെ നിഷ്കളങ്ക ഇടമാണത്.
Exam Tips:
a) കഥയിൽ നിന്ന് മാതൃസ്നേഹം കാണിക്കുന്ന ഭാഗങ്ങൾ (നിർന്നിമേഷമായ നോട്ടം, തോർത്തിക്കൊടുക്കൽ, മുടിയിഴകളിലൂടെ വിരലോടിക്കൽ, ഒപ്പം കിടക്കൽ) പ്രത്യേകം എടുത്തുപറഞ്ഞ് ഓരോന്നിന്റെയും ഔചിത്യം വിശദീകരിക്കുക.
b) ആറു മാർക്കിന്റെ ചോദ്യമായതിനാൽ ആമുഖം, ഭാഗങ്ങളുടെ വിശകലനം, ഉപസംഹാരം എന്ന ക്രമത്തിൽ എഴുതുക.
c) 'അസ്ഥികൾ പോലെ ശുഷ്കമായ വിരലുകൾ', 'പുൽക്കൊടിയിൽനിന്ന് മഞ്ഞുതുള്ളികൾ' തുടങ്ങിയ കഥയിലെ പ്രയോഗങ്ങൾ ഉദ്ധരിച്ചാൽ ഉത്തരത്തിന് ബലം കൂടും.
Question 2: "ചുരുങ്ങിയ സമയത്തിനുള്ളിൽ ഓപ്പറേഷൻ ടേബിളിന്റെ താഴെ വെച്ച തൊട്ടിയിൽ രക്തം പുരണ്ട ആ അവയവം മുറിഞ്ഞു വീണു. പതിനൊന്നു സ്റ്റിച്ചുകൾ ചെയ്യാനുള്ളതുകൂടി മുഴുമിച്ച് ടേബിളിനടിയിലെ തൊട്ടിയിലേക്ക് ഞാൻ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു" - ഗർഭപാത്രം ഈ കഥയിൽ പ്രതീകമായി മാറുന്നുണ്ടോ? നിഗമനങ്ങൾ അവതരിപ്പിക്കുക.
Answer:
ഈ കഥയുടെ നിലനിൽപ്പുതന്നെ ഗർഭപാത്രം എന്ന അടിസ്ഥാന ലോകത്തെ ആശ്രയിച്ചാണ്. അതേവരെ തോന്നാത്ത അടുപ്പമാണ് ശസ്ത്രക്രിയയോടുകൂടി അമ്മയ്ക്ക് മകനോട് തോന്നുന്നത്. അമ്മ അതുവരെ മകനോട് കാണിക്കാതിരുന്ന അടുപ്പമാണ് ശസ്ത്രക്രിയയുടെ ദിവസം നിശ്ചയിച്ച് നാൾ തുടങ്ങി പ്രകടിപ്പിച്ചുകൊണ്ടിരുന്നത്.
അന്ന് തുടങ്ങിയാണോ താൻ മകനായി ബാല്യത്തിലേക്ക് നാൽപ്പത്തഞ്ചുവയസ്സായ മകൻ കടന്നു ഊളിയിടാൻ തയ്യാറായത്. അന്ന് തുടങ്ങി അയാൾ അനുഭവിക്കാതിരുന്ന ലോകജ്ഞാനത്തിന്റെ പുതിയ തലങ്ങൾ അയാൾ അനുഭവിച്ചു തുടങ്ങി. ഇന്ദ്രിയങ്ങൾകൊണ്ട് ലോകത്തെ അനുഭവിക്കുന്ന അത്ഭുത പ്രതിഭാസമാണ് മകനിൽ സംജാതമാക്കുന്ന അക്ഷരാർത്ഥത്തിൽ കഥയുടെ അടിസ്ഥാനം തന്നെ ഗർഭപാത്രമാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
ഗർഭാശയം നീക്കം ചെയ്യുന്ന ഓപ്പറേഷന്റെ തിയ്യതി നിശ്ചയിക്കുന്നതോടുകൂടി അമ്മയിൽ വല്ലാത്തൊരു മാറ്റം പ്രകടമാകുന്നത് മകന്റെ മനോദൃഷ്ടിയിൽ പ്രകടമാകുന്നുണ്ട്. ആ മാറ്റത്തിൽ കണ്ണികളാകുന്നത് രണ്ടു പേർ മാത്രമാണ്. അമ്മയും മകനും. അമ്മയ്ക്ക് ഇനി ഈ ലോകം എന്ന് പറയുന്നത് മകൻ മാത്രമായി മാറുന്നു. അതോടുകൂടിയാണ് തന്നെ കാണുമ്പോൾ കണ്ണുകൾ നിർന്നിമേഷമാകുന്നു വെന്നതെന്ന് മകൻ തിരിച്ചറിയുന്നത്. ആ തിരിച്ചറിവോടുകൂടി ഒരു വട്ടം കൂടി ബാല്യാനുഭവത്തിന്റെ ഗർഭപാത്രത്തിലേയ്ക്ക് മുങ്ങി നിവരാൻ അയാൾ ആഗ്രഹിക്കുന്നുണ്ട്.
ഇതുവരെ അമ്മ ഇതയേറെ തന്നെ സൂക്ഷിച്ചുനോക്കിയിട്ടില്ലെന്ന് കഥാകാരൻ ഓർമ്മിച്ചു. വാത്സല്യം അമ്മയിൽ ഇതുവരെ ഒരു നോക്കോ വാക്കോ ചെറുപുഞ്ചിരിയോ ആയിരുന്നുവെന്ന് അയാൾ മരിക്കുന്നു (തിരിച്ചറിയുന്നു). ചെറുപ്പത്തിലെ അച്ഛൻ മരിച്ച് തന്നെ ലാളിയ്ക്കുകയല്ല അമ്മ ചെയ്തിരുന്നത് മറിച്ച് ജീവിക്കാൻ പഠിപ്പിക്കലായിരുന്നുവെന്ന് അയാൾ മനസ്സിലാക്കുന്നത് ഈ തിരിച്ചറിവിലാണ്.
അതും അമ്മയുടെ ഉള്ളിലെ ഗർഭപാത്രം ഉള്ളപ്പോൾ അത് എന്തുകൊണ്ടാണ് തന്നെ സ്നേഹിക്കാതിരുന്നത് എന്ന് അയാൾക്ക് ഒട്ടും മനസ്സിലായില്ല. ഇത് നഷ്ടപ്പെടുന്നത് തന്റെ മകന്റെ ബാല്യത്തെ കൂടിയും നഷ്ടപ്പെടുത്തും എന്നുവരെ അമ്മ ചിന്തിക്കുന്നതായി തോന്നിപ്പോകും. ഏറ്റവും ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുമ്പോഴത്തെ സുഖം രസകരമായ അനുഭൂതിയാണെന്ന് നാൽപ്പത്തഞ്ചു കഴിഞ്ഞ മകൻ കണ്ടെത്തുന്നതോടുകൂടി അയാൾ ബാല്യത്തിന്റെ വേറിട്ട അനുഭവങ്ങൾ സ്വന്തമാക്കുന്നു. അങ്ങനെ അയാൾ സമയത്തിന്റെ താളം പുൽക്കൊടിയിൽ നിന്ന് മഞ്ഞുതുള്ളികൾ ഇറ്റുന്നതുപോലെയാണെന്ന് കണ്ടെത്തുന്നു. ഇത് ബാല്യത്തിന് ശേഷം അയാൾ ആദ്യമായി തിരിച്ചറിഞ്ഞു.
അമ്മയുടെ ഗന്ധത്താൽ ചുറ്റപ്പെട്ടപ്പോൾ മാത്രമാണ് അയാൾ വല്ലാത്തൊരു തിരിച്ചറിവിലേക്ക് എത്തുന്നത്. മരണത്തിന്റെ നിരന്തരമായ ഓർമ്മപ്പെടുത്തലാണ് നിഴലുകളായി ജീവിതത്തിൽ കൂടെ നടക്കുന്നതെന്ന് ഇനിയും എത്ര അറിയാത്ത ബോധവും താളവും ഈ അമ്മയുടെ അനുഭൂതിമണ്ഡലത്തിൽ നിന്ന് അയാൾ നേടിയെടുത്തു.
അക്ഷരാർത്ഥത്തിൽ അതൊക്കെ അമ്മയുടെ ഗർഭപാത്രാനുഭൂതികൾ തന്നെയാണ്. അമ്മയുടെ ഗന്ധവും അനുഭവവും ആശയുമായിരുന്നു ആ നാളുകളിലൊക്കെ അയാളെ കൊണ്ടുനടത്തിച്ചുകൊണ്ടിരുന്നത്. എത്രയെത്ര ബാല്യാനുഭവങ്ങളുടെ പ്രസന്നതയാണ് ഈ നാലുദിവസംകൊണ്ട് കഥാനായകൻ അനുഭവിച്ചത്. അവസാനം ഓപ്പറേഷൻ സമയത്ത് അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അമ്മയെ ഓപ്പറേഷൻ ചെയ്യേണ്ടിവന്ന അയാൾ ദൈവീകമായ പരിവേഷത്തോടെ, അമ്മയുടെ ഗർഭപാത്രം ഓപ്പറേഷൻ ടേബിളിന്റെ താഴെവെച്ച തൊട്ടിയിലേക്ക് മുറിച്ച് ഇടുന്നു. അപ്പോൾ ആ തൊട്ടിയിലേയ്ക്ക് അയാൾ സൂക്ഷിച്ച് നോക്കി താൻ ജനിച്ച ഇടം.
താൻ തന്റെ സത്യത്തെ രൂപപ്പെടുത്തിയതും മൗനമായി എന്റെ അമ്മയും അച്ഛനും എന്നോട് സംവദിച്ച ഇടം, പരിചരണയോടുകൂടി എന്നെ രൂപപ്പെടുത്തിയ ഈ ഗർഭപാത്രം മുറിഞ്ഞു വീണപ്പോൾ ഞാനും അമ്മയും തമ്മിൽ അടുപ്പം വരാൻ കാരണമായ ആ അവയവത്തെ മനസാവരിക്കുകയാണ് അദ്ദേഹം.
ആ ഇടപെടലാണ് എനിക്ക് അമ്മ തന്ന സ്വാതന്ത്ര്യം, സുരക്ഷിതത്വം, സ്നേഹം, പരിഗണന എല്ലാം... എല്ലാം... അതില്ലാതെ ഞാനില്ല എന്ന സത്യവും അയാൾ തിരിച്ചറിയുന്നു. അങ്ങനെ നോക്കിയാൽ ഈ കഥയിൽ ഗർഭപാത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. മാത്രമല്ല ഈ കഥ ജീവിക്കുന്നതുതന്നെ ആ പ്രതീകത്തിന്റെ ശക്തിയിലാണ്.
Exam Tips:
a) 'ഗർഭപാത്രം' അമ്മയുടെ സ്നേഹം, സുരക്ഷിതത്വം, മകന്റെ ജനനസ്ഥാനം, ബാല്യത്തിലേക്കുള്ള മടക്കം എന്നിവയുടെ പ്രതീകമാണെന്ന് ആദ്യഖണ്ഡികയിൽ തന്നെ നിലപാടായി എഴുതുക.
b) ഓപ്പറേഷനു മുമ്പുള്ള നാലു ദിവസത്തെ അമ്മ-മകൻ ബന്ധത്തിലെ മാറ്റങ്ങൾ തെളിവായി എടുത്തുപറയുക.
c) ഒടുവിൽ തൊട്ടിയിലേക്ക് നോക്കുന്ന രംഗം ഉദ്ധരിച്ച് ഉപസംഹരിക്കുക.
Question 3: "ഓർമ്മകൾക്കില്ല ചാവും ചിതകളും ഊന്നുകോലും ജരാനരാദുഃഖവും" (വിജയലക്ഷ്മി). ഈ ആശയം കഥയിൽ പ്രസക്തമാകുന്നുണ്ടോ? നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
വിജയലക്ഷ്മിയുടെ 'മഴ' എന്ന കവിതാഭാഗത്തു നിന്ന് എടുത്തതാണ് ഈ കാവ്യഭാഗം. ഓമനിച്ചവരെല്ലാം പിരിഞ്ഞുപോകുമ്പോഴും ഓടിവന്ന വസന്തം തിരിച്ചുപോകുമ്പോഴും ഓർമ്മകൾക്ക് ചാവും ചിതകളും ഊന്നുകോലും ജരാനരാദുഃഖവും ഇല്ല എന്നാണ് കവി ഓർമ്മിപ്പിക്കുന്നത്.
എത്ര സ്നേഹത്തോടെ ജീവിച്ചാലും ഈ ഭൂമിയിൽ നിന്നും പിരിഞ്ഞുപോകേണ്ട സമയത്ത് പിരിഞ്ഞുപോകതന്നെ ചെയ്യും. അത് ലോകസത്യമാണ്. ഓടിവരുന്ന വസന്തവും അതിന്റെ സമയപൂർത്തിയിൽ ഇവിടെ നിന്ന് അപ്രത്യക്ഷമാകുന്നു. ഇങ്ങനെ ജീവിതത്തെയും പ്രകൃതിയെയും ബന്ധിപ്പിച്ച ശേഷമാണ് ഓർമ്മയുടെ സ്വഭാവസവിശേഷതയെ നമ്മോട് വെളിപ്പെടുത്തുന്നത്. ഓർമ്മയ്ക്ക് ഇല്ലാതാകുന്ന ജീവിതചിന്തകളെക്കുറിച്ചോ പ്രായമാകുന്ന പ്രവണതകളെക്കുറിച്ചോ അതിന്റെ സ്വഭാവസവിശേഷമായ ജരാനരകളെക്കുറിച്ചോ ചിന്തയില്ല. അവ മനുഷ്യമനസ്സിൽ ഉണ്ടാക്കുന്ന ദുഃഖങ്ങളെക്കുറിച്ചോ ധാരണയില്ല.
ഇക്കാരണത്താൽ തന്നെ ഓർമ്മ എന്നത് ഏത് അവസ്ഥയെ സ്മരിക്കുന്നുവോ അതിൽ ബന്ധിതമാകുന്ന ഒന്നാണ്. അതിന്റെ ബാല്യം, യൗവ്വനം, മരണം എന്നതെല്ലാം ആ നിശ്ചയിക്കപ്പെട്ട സംഭവത്തിൽ മാത്രം സംഭവിക്കുന്ന ഒന്നായിരിക്കാനാണ് സാധ്യതയുള്ളത്.
നമ്മുടെ പ്രണയം സാന്ദ്രമായി നാം ആഷാഢം ചൂടിനിന്ന കാലം കടന്നുപോയി; പിന്നീട് അവിടെ ഉണ്ടായത് കാനൽ കടുത്ത്, വറച്ചയായിരുന്നു. പ്രകൃതിയാൽ കാട്ടുപൂക്കളും കടലാസുപൂക്കളും രൂപപ്പെട്ടപ്പോൾ നമ്മിൽ കാടും നഗരവുമാണ് രൂപപ്പെട്ടുവന്നത്. എന്നിങ്ങനെ കവിത പുരോഗമിക്കുമ്പോൾ നമ്മുടെ കഥയിലും ജീവിതവും ബാല്യവും കൗമാരവും പ്രണയവും വിരഹവും കടന്ന് ജരാനരകളെ സ്വീകരിച്ചിരിക്കുന്നത് കാണാം. അത് അമ്മയെയാണെന്ന് മാത്രം.
പക്ഷെ അവരുടെ ഓർമ്മയെ യാതൊരു ചിതയും എരിച്ചുതീർത്തിട്ടില്ല. എത്ര ദുഃഖങ്ങൾ സഹിച്ച് അച്ഛൻ മരിച്ച് വേദനയോടെ മകനെ വളർത്തുമ്പോഴും അവരുടെ ഓർമ്മയിൽ മകൻ നിറഞ്ഞ ബാല്യത്തിൽ സുന്ദരനും കുട്ടിയുമായി ഓടിക്കളിക്കുകയാണ്. തന്റെ മുൻപിൽ വന്നു നിൽക്കുന്ന മകൻ നാൽപ്പതു കഴിഞ്ഞവനാണെന്ന് ഓർമ്മപ്പെടുത്തലൊന്നും സ്മരണ അമ്മയ്ക്ക് നൽകുന്നില്ല എന്നത് അത്ഭുതമാണ്. തന്റെ മകനെ ലാളിക്കാൻ ശ്രമിക്കുമ്പോഴെന്നും മകൻ വാർധക്യലക്ഷണങ്ങൾ തുടങ്ങിയെന്ന് അമ്മ അറിയുന്നുപോലുമില്ല.
ഇതോടൊപ്പം അമ്മയുടെ ഓർമ്മ ചിത്രത്തിൽ ആ ദിവസങ്ങളിലൊക്കെ മകന്റെ ബാല്യം മാത്രമാണ് അമ്മ അനുഭവിച്ചിരുന്നത്. തിരിഞ്ഞും മറിഞ്ഞും കടന്നുപോകുന്ന സമയത്തെക്കുറിച്ചോ കൂടെയുള്ള സഹജീവികളെപ്പോലും ശ്രവിക്കാൻ അമ്മയുടെ ഓർമ്മ സമ്മതിക്കുന്നില്ല എന്നത് സത്യമാണ്. നാലുദിവസം അമ്മയും മകനുമായി ബാല്യത്തിൽ അവർ ജീവിക്കുന്നു. ഓർമ്മയ്ക്ക് അത്ഭുതകരമായ അനുഭൂതിയുണ്ടാകുന്നുണ്ട് 'ശസ്ത്രക്രിയ' എന്ന പാഠഭാഗത്ത്.
ആ പാഠഭാഗത്തെ മുന്നോട്ടുനയിക്കുന്നത് ഭൂതകാലചിത്രങ്ങളാണ്; അമ്മയുടെ ഉള്ളിലെ മകനെക്കുറിച്ചുള്ള ചിത്രങ്ങൾ. ചെയ്യാൻ ആഗ്രഹിച്ചതും സാധിക്കാതെപോയതുമായ ഒരുപാടു കാര്യങ്ങൾ അമ്മ മനസ്സിൽ സൂക്ഷിച്ചിരുന്നു. ആ കാര്യങ്ങൾ ഓരോന്നായി ചെയ്തു തീർത്ത് കൂടുതൽ ശക്തിപ്രാപിച്ച് ഓപ്പറേഷനുവേണ്ടി ഒരുങ്ങുന്നത് കാണുമ്പോൾ നാം പഠിക്കേണ്ട ഒരു പാഠം നമുക്ക് മുന്നിൽ നിവർന്നു കിടക്കുന്നതുപോലെ തോന്നും. ഈ കഥയുടെ മുക്കാൽ ഭാഗവും നിറം മങ്ങാത്ത ഓർമ്മചിത്രങ്ങളാണ്.
വിജയലക്ഷ്മിയുടെ 'മഴ' എന്ന കവിതയിലാകട്ടെ അതേപോലെതന്നെ കാലമെത്ര കടന്നുപോകുമ്പോഴും ഓർമ്മയ്ക്ക് ആ പഴയ സംഭവങ്ങളുടെ അതേ തിളക്കവും ആർജ്ജവവും ചുറുചുറുക്കുമാണെന്ന് പറയുന്നു. അങ്ങനെയാണെങ്കിൽ ഈ കഥയും കവിതയും ആശയപരമായി വളരെയേറെ സാമ്യമുണ്ട്. രണ്ടും ഓർമ്മയുടെ സ്വഭാവത്തെക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. ഒന്ന് ഓർമ്മയെക്കുറിച്ചാണെങ്കിൽ കഥ ഓർമ്മതന്നെയാണ് നമ്മോട് പറയുന്നത്.
Exam Tips:
a) കവിതാഭാഗത്തിന്റെ ആശയം ('ഓർമ്മയ്ക്ക് ജരാനരകളില്ല') ആദ്യം പറഞ്ഞശേഷം കഥയിലെ സന്ദർഭങ്ങൾ (നാൽപ്പത്തഞ്ചുകാരനെ കുഞ്ഞായി കാണുന്ന അമ്മ) തെളിവായി ചേർക്കുക.
b) 'പ്രസക്തമാകുന്നുണ്ട്' എന്ന നിലപാട് ആദ്യവും ഒടുവിലും ആവർത്തിക്കുക.
c) കവിതയും കഥയും തമ്മിലുള്ള സാമ്യം ഒരു വാക്യത്തിൽ ഉപസംഹരിക്കുക.
Question 4: താഴെ കൊടുത്തിരിക്കുന്ന പദങ്ങളിലെ ലിംഗ-വചനപ്രത്യയങ്ങൾ കണ്ടെത്തുക. സവിശേഷതകൾ വിശകലനം ചെയ്യുക: അധ്യാപകർ, വിദ്യാർത്ഥിനികൾ, അധ്യാപകൻ, അധ്യാപകന്മാർ, വൈദ്യർ, വിദ്യാർത്ഥികൾ, പണിക്കാർ.
Answer:
ആദ്യം നമുക്ക് പ്രത്യയങ്ങൾ എന്നാൽ എന്താണെന്ന് പരിശോധിക്കാം. സ്വന്തമായി അർത്ഥമില്ലാത്തവയാണ് പ്രത്യയങ്ങൾ; മറ്റ് പദങ്ങളുമായി ചേർന്നുനിൽക്കുമ്പോൾ അർത്ഥവിശേഷം ഉണ്ടാക്കുന്നവയാണ് പ്രത്യയങ്ങൾ. പ്രത്യയങ്ങൾ പോഷകവസ്തുക്കളാണ് (attribute elements).
എന്നാൽ അർത്ഥമുള്ള പദങ്ങളെ അടിസ്ഥാനവസ്തു (basic element) എന്നു വിളിക്കാം. ഇംഗ്ലീഷിൽ പ്രത്യയങ്ങളെ ബദ്ധരൂപികൾ (bound morpheme) എന്നാണ് വിളിക്കുന്നത്. മാത്രമല്ല ഈ പ്രത്യയങ്ങൾ പദങ്ങളുടെ ആരംഭത്തിലോ അവസാനത്തിലോ വരാം.
പദങ്ങളുടെ ആരംഭത്തിൽ വന്നാൽ അത് Prefix (പുരഃപ്രത്യയം) എന്നും പദങ്ങളുടെ അവസാനത്തിൽ ചേർന്നാൽ suffix (പരപ്രത്യയം) എന്നും പറയാം. അകാലം, വിഭാതം എന്നിവയിലെ അ, വി - വാക്പൊടിത്തുണ്ടുകളാണ് പ്രിഫിക്സുകൾ. കള്ളൻ, മണ്ടി എന്നിവയിലെ ൻ, ഇ എന്നിവയാണ് സഫിക്സുകൾ.
ചോദ്യത്തിൽ തന്നിരിക്കുന്ന പദങ്ങളെ നമുക്ക് വേർതിരിക്കാം.
അധ്യാപകർ - ബഹുവചനപ്രത്യയം ചേർന്ന പദം.
വിദ്യാർത്ഥിനികൾ - ബഹുവചനപ്രത്യയം ചേർന്ന പദം.
വിദ്യാർത്ഥികൾ - ബഹുവചനപ്രത്യയം ചേർന്ന പദം.
പണിക്കാർ - ബഹുവചനപ്രത്യയം ചേർന്ന പദം.
അധ്യാപകൻ - പുല്ലിംഗപ്രത്യയം ചേർന്ന പദം.
അധ്യാപകന്മാർ - പുല്ലിംഗ, ബഹുവചനപ്രത്യയങ്ങൾ ചേർന്ന പദം.
വൈദ്യർ - വ്യക്തിയെ ബഹുമാനിച്ച് കാണിക്കുന്ന പൂജക ബഹുവചനപ്രത്യയം.
മലയാളത്തിലെ ബഹുവചനപ്രത്യയങ്ങൾ അർ, ആർ, കൾ എന്നിവയാണ്. അധ്യാപകർ (അർ പ്രത്യയം), വിദ്യാർത്ഥിനികൾ (കൾ പ്രത്യയം), വിദ്യാർത്ഥികൾ (കൾ പ്രത്യയം), പണിക്കാർ (ആർ പ്രത്യയം), അധ്യാപകന്മാർ (ആർ പ്രത്യയം) എന്നീ വാക്കുകളിൽ ബഹുവചനപ്രത്യയമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇതിൽ അർ, ആർ, കൾ എന്നിവ ചേരുന്നത് പുല്ലിംഗ സ്ത്രീലിംഗ പദങ്ങളിലാണെന്ന് സാധാരണയായി കാണാം. അധ്യാപകൻ എന്നതിലെ അൻ പ്രത്യയം പുല്ലിംഗപ്രത്യയമാണ്. ഈ പ്രത്യയം സ്ത്രീലിംഗത്തേക്കാൾ നപുംസകലിംഗത്തേയും കൂടി കുറിക്കാറുണ്ട്. ഉദാ: അമ്മൻ, അക്കൻ എന്നീ വാക്കുകൾ. ഈ 'അൻ' പ്രത്യയം എല്ലാ ലിംഗത്തിലും പെട്ട നാമങ്ങളെ ചേരാറുണ്ട്. കൊതിയൻവന്നു, നാടൻ ചക്കി, കിഴക്കൻ കാറ്റ് എന്നിവ ഉദാഹരണങ്ങളാണ്.
അതിനാൽ 'അൻ' പ്രത്യയത്തെ പുല്ലിംഗപ്രത്യയമായി എ.ആർ. രാജരാജവർമ്മയ്ക്കു ശേഷമുള്ള വ്യാകരണരചയിതാക്കൾ പരിഗണിക്കുന്നില്ല. 'അവൻ' എന്ന പുല്ലിംഗ പദം അതിനാൽ ഒരു വ്യുൽപ്പാദന പ്രത്യയമാണെന്നാണ് ഇവർ പറയുന്നത്. വൈദ്യർ എന്ന പദത്തിൽ ഒന്നിലധികം വൈദ്യന്മാരില്ല. വൈദ്യർ എന്ന പദത്തിൽ 'അർ' എന്ന പ്രത്യയം ബഹുമാനമാണ് കാണിക്കുന്നത്.
അത് ബഹുവചനപ്രത്യയത്തിന്റെ ഒരു അധികമായ പ്രയോഗമാണ്. വ്യക്തിയെ ബഹുമാനിക്കാൻ വേണ്ടി വചനത്തിൽ ഭേദം വരുത്താറുണ്ട്. ഇതുപോലെ ഗുരുക്കൾ എന്ന പദവും ഇങ്ങനെയാണ്. ഗുരുവിനെ ബഹുമാനിക്കുന്നതാണിത്. ഈ പ്രത്യയങ്ങളുടെ ചേരുവയിലാണ് മലയാളമടക്കമുള്ള ദ്രാവിഡഭാഷകൾ വാക്യത്തെ നിർമ്മിക്കുന്നത്. വാക്യമുണ്ടാകണമെങ്കിൽ പദങ്ങൾ മാത്രം പോരാ. പ്രത്യയങ്ങളും വേണം.
Exam Tips:
a) ആദ്യം പ്രത്യയം എന്നാൽ എന്താണെന്ന് ഒരു വാക്യത്തിൽ നിർവചിക്കുക; പിന്നെ ഓരോ പദവും വേർതിരിച്ച് പ്രത്യയം ചൂണ്ടിക്കാട്ടുക.
b) 'വൈദ്യർ' പോലുള്ള പൂജകബഹുവചനം ബഹുമാനം കാണിക്കാനാണെന്ന് പ്രത്യേകം എഴുതുക.
c) ഉത്തരം പട്ടികയായി എഴുതിയാൽ വ്യക്തതയും മാർക്കും കൂടും.
Question 5: ശസ്ത്രക്രിയ എന്ന വിപരീതമായ ഒരു സാമൂഹിക പ്രശ്നം കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് പ്രായമായവരോടുള്ള അവഗണനയാണ്. എന്തൊക്കെ സാഹചര്യങ്ങളാണ് ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്? വിശകലനം ചെയ്യുക.
Answer:
കേരളത്തിന്റെ സാമൂഹിക ചുറ്റുപാടിൽ വന്ന മാറ്റമാണ് സ്വാഭാവികമായും ഈ പ്രശ്നത്തിന് കാരണമായിത്തീർന്നിരിക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം നമ്മുടെ സംസ്കാരത്തിലും മൗനം സംഭവിച്ചുകൊണ്ടിരുന്നു. നമുക്ക് ജോലിയോടും വിദ്യാഭ്യാസത്തോടും ജീവിതത്തിനോടുമുള്ള മനോഭാവത്തിനു മാറ്റം സംഭവിച്ചിരിക്കുന്നു.
ഇതിന്റെയൊക്കെ അനന്തരഫലമായാണ് വൃദ്ധജനങ്ങളോട് അവഗണനാമനോഭാവം രൂപപ്പെട്ടുതുടങ്ങിയത്. പൊതുവേ വിദേശജോലി ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം യുവാക്കളും തൊഴിൽ തേടി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന കൂട്ടത്തിൽ അവരുടെ കുടുംബാംഗങ്ങളും ആ വഴിക്ക് സഞ്ചരിക്കുമ്പോൾ നമ്മുടെ സംസ്ഥാനം പ്രായമായവരുടെ ആവാസകേന്ദ്രമായി മാറുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസനിലവാരം കൂടിയതുകാരണം സ്ത്രീകളും വിദേശജോലികളിലേയ്ക്ക് ജോലിക്കു പോകുന്നതും കുടുംബങ്ങളിൽ പ്രായമായവർ ഒറ്റയ്ക്ക് താമസിക്കേണ്ടതായ ഗതികേട് ഉണ്ടാക്കിയിട്ടുണ്ട്.
പ്രായമായവരോടുള്ള അവഗണനാമനോഭാവം മറ്റൊരു പ്രശ്നം അവരെ പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. അതിനാൽ തന്നെ ഒറ്റപ്പെടലിന്റെ സ്വഭാവത്തോടുകൂടിയാണ് ഇക്കൂട്ടർ ജീവിക്കുന്നത്. ഏത് കമ്പോളവും വൃദ്ധരുടെ ആവശ്യങ്ങളെ പരിഗണിക്കുന്നില്ല; അവരുടെ ഇഷ്ടങ്ങളെ പരിഗണിക്കാത്ത ഒരു സമൂഹമാണിത്.
ഇക്കാരണം കൊണ്ടായിരിക്കാം പ്രായമായവർ സ്വന്തം സ്ഥാനം പിൻനിരയിലേയ്ക്ക് അറിഞ്ഞുകൊണ്ട് മാറ്റുന്നത്. രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള സാങ്കേതിക വസ്തുക്കളുടെ ഉപയോഗം കാരണം അവ പ്രയോഗവൈഭവം ഇല്ലാത്ത ഈ വൃദ്ധസമൂഹം ഒറ്റപ്പെടലിന്റെ വക്കത്തെത്തി. കൂട്ടുകുടുംബവ്യവസ്ഥയ്ക്ക് കൈവരുന്ന പരാജയം പ്രായമായവർ കുടുംബത്തിൽ ഒറ്റപ്പെടാൻ കാരണമായി. കുടുംബത്തിൽ പ്രായമായവരെ നോക്കേണ്ട ത്യാഗമനോഭാവം നമ്മുടെ ഉത്തരവാദിത്വമല്ലെന്ന കാഴ്ചപ്പാട് ഇതിലൂടെ രൂപപ്പെട്ട ഒന്നാണ്. ഇങ്ങനെ ഒറ്റപ്പെട്ടവരെ അടിസ്ഥാനപ്പെടുത്തി പുതിയ ബിസിനസ് ശൃംഖല രൂപപ്പെടുന്ന എന്നത് ശ്രദ്ധേയമാണ്.
അവരെ നോക്കാനും മരണംവരെ പരിചരിക്കാനും അവരുടെ മരണാനന്തര ക്രിയകൾ ചെയ്യാനും ധാരാളം സ്ഥാപനങ്ങൾ ഇന്ന് നിലവിൽ വന്നിട്ടുണ്ട്. പകൽവീടുകൾ തുടങ്ങിയ അനേകം വ്യവസായ സംരംഭങ്ങളിൽ പങ്കാളികളാകുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇപ്പോൾ ഇല്ല. ഇതിനെ കമ്പോളവൽക്കരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗം വളർന്നുകൊണ്ടിരിക്കുന്നു.
തങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും ഉയർന്ന ചിന്താഗതിയുടെയും പിന്നിലുള്ളവർ നമുക്ക് മുൻപ് ജീവിച്ച വൃദ്ധരാണ്. നാം ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒട്ടുമിക്കതും കണ്ടുപിടിച്ചിട്ടുള്ളതും അതിന്റെ ചിന്താഗതിയെ സാധാരണ മനുഷ്യരിലേയ്ക്ക് എത്തിച്ചതും അവർ തന്നെയാണ്. ഭാഷ, സംസ്കാരം, കല, വിദ്യാഭ്യാസം, സ്ഥാപനങ്ങൾ, കൊട്ടാരങ്ങൾ, ശാസ്ത്രസാഹിത്യാദിയായവ എന്നിവയെല്ലാം അവരുടെ പരിശ്രമഫലമായാണ്. ലോകം അത്ഭുതപൂർവ്വം നോക്കുന്ന ലോകാത്ഭുതങ്ങളെല്ലാംതന്നെ അവരുടെ കണ്ടുപിടുത്തത്തിന്റെ ഫലമായാണ്.
ഇതിനെ പുതിയ തലമുറയടക്കമുള്ളവർ അത്ഭുതത്തോടെ നോക്കുന്നുവെങ്കിലും നമുക്ക് ജീവനും വളർച്ചയും തന്ന മാതാപിതാക്കളെ സഹിഷ്ണുതയോടെ നോക്കാൻ ആരും ക്ഷമകാണിക്കുന്നില്ല എന്നത് വേദനാജനകമാണ്. സകലകുറ്റവും പുതിയ തലമുറയ്ക്ക് ചാരിവെയ്ക്കുകയല്ല മറിച്ച് ചിന്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ്.
Exam Tips:
a) കാരണങ്ങൾ വേർതിരിച്ച് നമ്പറിട്ട് എഴുതുക: വിദേശജോലി, സ്ത്രീകളുടെ ജോലി, കൂട്ടുകുടുംബത്തിന്റെ തകർച്ച, സാങ്കേതികവിദ്യ, വൃദ്ധസംരക്ഷണ കമ്പോളം.
b) കഥയിലെ അമ്മയെ (ശസ്ത്രക്രിയ) ഉദാഹരണമായി ചേർത്താൽ ഉത്തരം പാഠഭാഗവുമായി ബന്ധപ്പെടും.
c) ഒടുവിൽ പരിഹാരത്തെക്കുറിച്ചോ ഓർമ്മപ്പെടുത്തലിനെക്കുറിച്ചോ ഒരു വാക്യം ചേർക്കുക.
Question 6: 'ശസ്ത്രക്രിയ' എന്ന കഥയിൽ പരിഗണനാർഹമായ സ്ഥാനമാണ് അമ്മയ്ക്ക് കഥാകാരൻ നൽകുന്നത്. എന്നാൽ മാധവിക്കുട്ടിയുടെ 'കോലാട്' എന്ന കഥയിൽ അത്തരമൊരവസ്ഥയല്ല അമ്മയനുഭവിക്കുന്നത്. രണ്ടു കഥകളേയും താരതമ്യം ചെയ്ത് സാധാരണ കേരളീയ സ്ത്രീകൾ അനുഭവിക്കുന്ന ജീവിതസാഹചര്യത്തെ കണ്ടെത്തുക.
Answer:
ശസ്ത്രക്രിയ എന്ന കഥയിൽ അമ്മയുടെ ഓപ്പറേഷനോടുകൂടി അമ്മയുടെ ചിന്താഗതിയിൽ മാറ്റം വന്നതായി മകൻ കണ്ടെത്തുന്നു. ഗർഭാശയത്തിന്റെ ശസ്ത്രക്രിയ ചെയ്യുന്നത് വെറുമൊരു സർജിക്കൽ പ്രക്രിയ മാത്രമല്ല; അതിന് മാനസികമായ തലങ്ങൾ ഉണ്ടെന്ന് അയാൾ കണ്ടെത്തുന്നു. അമ്മയുടെ മാനസിക പ്രശ്നങ്ങളോട് സഹകരിക്കാൻ ആ മകൻ തയ്യാറാവുകയും ചെയ്യുന്നു.
നാൽപത് വയസ്സ് കഴിഞ്ഞ മകൻ അമ്മയുടെ ചെറിയ മകനാകുന്നു. അമ്മയുടെ അരികത്ത് കിടക്കുകയും അമ്മയുടെ ആവശ്യങ്ങളിൽ സഹകരിക്കാൻ തയ്യാറാവുകയും ചെയ്യുന്നു. അയാൾ അമ്മയുടെ അടുത്ത് ബാല്യത്തിലേയ്ക്ക് ഊളിയിടുന്ന ചെറിയ കുട്ടിയാകുന്നു. കുളികഴിഞ്ഞാൽ തോർത്തെടുത്ത് തോർത്തുന്നതും രാസ്നാദിപ്പൊടി തിരുമ്മുന്നതും ഒരു കുട്ടിയെ നോണം അയാൾ അനുസരിക്കുന്നു.
അമ്മയുടെ അരികിൽ രാത്രിയിൽ കിടക്കുകയും അമ്മ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് നാമം ജപിക്കുന്നതും അയാളിൽ ആനന്ദമുണ്ടാക്കുന്നു. അപ്പോൾ മാത്രമാണ് അയാൾ ജീവിതത്തിൽ ബാല്യത്തിന്റെ സുഖം അറിയുന്നത്. ഇന്ദ്രിയങ്ങൾകൊണ്ട് ജ്ഞാനം നേടുന്ന കുട്ടികളുടെ ലോകം അത്ഭുതകരമാണെന്ന അറിവ് ആ മധ്യവയസ്കനായ അയാളെ അത്ഭുതപ്പെടുത്തുന്നു. അമ്മയുടെ ഓപ്പറേഷൻ മറ്റൊരു ഡോക്ടർ നടത്തുന്നത് അമ്മയ്ക്ക് താൽപ്പര്യമില്ലായിരുന്നു. അതും അനുസരണയുള്ള കുട്ടിയെപ്പോലെ അയാൾ ചെയ്തുതീർത്തു. സന്തോഷത്തോടെ കഥ അവസാനിക്കുമ്പോൾ വായനക്കാരും സന്തോഷം അനുഭവിക്കുന്നുണ്ട്.
എന്നാൽ 'കോലാട്' എന്ന കഥയിൽ സ്ത്രീയൊരു സാധാരണ വീട്ടമ്മയാണ്. എത്രയൊക്കെ പണിയെടുത്താലും ഒരു വിലയും കിട്ടാത്ത ജീവിതത്തിന്റെ ദുഃഖപൂർണ്ണമായ സാഹചര്യങ്ങളെ മാത്രം മറികടക്കേണ്ടിവരുന്ന സാധാരണ വീട്ടമ്മ. അവരുടെ മൂന്നുമക്കളേയും അവർ നല്ലവണ്ണം ശ്രദ്ധിക്കുന്നുണ്ട്. എവർക്കും ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. എന്നാൽ തിരിച്ച് ഒരു പരിഗണനപോലും അവരിൽ നിന്ന് ഉണ്ടാകുന്നില്ല. ഒരമ്മയിൽനിന്ന് ചെയ്തു കിട്ടുന്ന കാര്യങ്ങളെ മാത്രം ഓർമ്മിപ്പിക്കുന്ന സമൂഹത്തിന്റെ പ്രതിനിധികളാണ് ഈ മക്കൾ. ഭൂരിപക്ഷം മാതാപിതാക്കളും ഇത്തരത്തിലുള്ള നിശബ്ദ ദുഃഖങ്ങൾ അനുഭവിക്കുന്നവരാണ്. കരയാൻ പറ്റാത്ത പുറത്ത് പറയാൻ പറ്റാത്ത ദുരഭിമാന സങ്കടങ്ങളായിരിക്കാം സ്ത്രീയുടെ പരാജയകാരണങ്ങൾ.
ആദ്യ കഥയിലെ മകൻ അമ്മയുടെ വാർദ്ധക്യത്ത സൗന്ദര്യമായി കാണുമ്പോൾ രണ്ടാമത്തെ കഥയിൽ അമ്മയുടെ യൗവനത്തിലെ മുഖത്തിനെ വിരൂപയായി ചിത്രീകരിക്കുന്നു. സത്യത്തിൽ ഇവിടെ സൗന്ദര്യമല്ല പ്രശ്നം; അമ്മയോടുള്ള സമീപനത്തിന്റെ മാറ്റമാണ്. തുടർന്ന് അമ്മയെ അസുഖമായി ആശുപത്രിയിൽ കൊണ്ടുപോവുകയും ഐസിയുവിലേക്ക് മാറ്റുമ്പോഴും അവർ പറഞ്ഞുകൊണ്ടിരുന്നത് പരിപ്പ് അടുപ്പത്ത് ഇട്ടിട്ടുണ്ടായിരിക്കും അത് കരിയുന്നുണ്ടാകും എന്നാണ്.
എത്ര കളിയാക്കിയാലും ത്യാഗമനോഭാവത്തോടെ അടിച്ചേൽപ്പിക്കപ്പെട്ട അടിമത്തത്തെ സ്വയം ഏറ്റുവാങ്ങിയ സ്ത്രീയാണ് 'കോലാടി'ലെ അമ്മ. എന്നാൽ ശസ്ത്രക്രിയ എന്ന കഥയിൽ മകനാണ് അമ്മയ്ക്കുവേണ്ടി സ്വയം മാറാൻ തയ്യാറാകുന്നത്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സാധാരണക്കാരാണ്. അവരുടെ വരുമാനം അന്നന്ന് വേണ്ട കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളത് മാത്രമായിരിക്കും. ഇത്തരം കാര്യങ്ങൾക്കിടയിൽ വ്യഗ്രതപ്പെട്ട് ഓടുന്ന ഒരു സമൂഹത്തിന് പ്രിയപ്പെട്ടവരുടെ മാനസിക പ്രശ്നങ്ങളോട് ഒരു പരിധിവിട്ട് പുനരാവിഷ്കരിക്കാൻ സാധിക്കണമെന്നില്ല. അവർ ജീവിക്കുന്ന സാഹചര്യം, വിദ്യാഭ്യാസം, പ്രായം, സമ്പത്ത്, തൊഴിൽ എന്നിവയെല്ലാം ഇതിനെ ബാധിക്കുന്ന ഘടകങ്ങൾ തന്നെയാണ്.
Exam Tips:
a) രണ്ടു കഥകളിലെയും അമ്മ-മകൻ ബന്ധം രണ്ടു കോളങ്ങളായി (ശസ്ത്രക്രിയ / കോലാട്) താരതമ്യം ചെയ്ത് ആദ്യം പറയുക; പിന്നീട് പൊതുവായ കേരളീയ സ്ത്രീജീവിതത്തിലേക്ക് ഉത്തരം വികസിപ്പിക്കുക.
b) 'അമ്മയോടുള്ള സമീപനത്തിന്റെ മാറ്റമാണ് പ്രശ്നം' എന്ന നിഗമനം എടുത്തുപറയുക.
c) വരുമാനം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ സാമൂഹികഘടകങ്ങൾ ഉപസംഹാരത്തിൽ സൂചിപ്പിക്കുക.
Question 7: സിനിമ, കഥ, നോവൽ എന്നീ ഇടങ്ങളിലെല്ലാം സ്ത്രീയ്ക്ക് കൊടുക്കുന്ന സ്ഥാനങ്ങളെക്കുറിച്ച് വിലയിരുത്തുക.
Answer:
സാഹിത്യകാരന്മാർ അവരുടെ സൃഷ്ടികളിൽ അനാവശ്യമായ ത്യാഗശീലം അറിഞ്ഞു പ്രദാനം ചെയ്യുന്നവരാണ്. അതുകൊണ്ടു മാത്രം അവർ പ്രസിദ്ധരായിത്തീരാറുണ്ട്. അതിപ്രാചീന കവികൾ തുടങ്ങി പുതിയ കവികൾവരെ ഈ നിലപാടിൽ മാറ്റം വരുത്താത്തവരാണ്.
മാത്രമല്ല, ആ കൃതികളുടെയൊക്കെ വിജയം എന്നു പറയുന്നത് ഈ ത്യാഗമനോഭാവത്തോടെ നിലനിൽക്കുന്ന അവസ്ഥയാണ്. ജീവിതത്തിന്റെ സമഗ്രമായ മേഖലകളെ കൈവെയ്ക്കുന്ന സാഹിത്യകാരന്മാർ വളരെ കുറവാണ്. മാത്രമല്ല അവർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് സ്ത്രീകളുടെ ത്യാഗത്തിനാണെന്നുള്ളത് ഒരു കണക്കിന് നോക്കിയാൽ വേദനാജനകമാണ്. ഉദാഹരണമായി മഹാഭാരതം, രാമായണം കഥകളിൽ ഏറെ തിളങ്ങിനിൽക്കുന്ന കഥാപാത്രങ്ങളെല്ലാംതന്നെ സ്ത്രീ കഥാപാത്രങ്ങളാണ്. അവരെ ജന്മാന്തരമായി മാതൃകകളാക്കാൻ വെമ്പൽ കൊള്ളുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ സ്വയമേവ രൂപപ്പെട്ടുവരുന്നതും വേദനാജനകമാണ്.
ത്യാഗിനിയായ സ്ത്രീ ദൈവതുല്യയാണെന്നുമുള്ള മനോഭാവം രൂപപ്പെടുത്തിവരുന്നത് തീർത്തും വേദനാജനകമാണ്. സ്ത്രീയെപ്പോലെ ത്യാഗിനിയായി, ഗാന്ധാരിയെപ്പോലെ ത്യാഗിനിയായി ജീവിക്കണമെന്ന സത്യം കുടുംബത്തിൽ കയറിയതുമൂലം സ്ത്രീയ്ക്ക് കുടുംബത്തിൽ ത്യാഗജീവിതം വിധിക്കപ്പെട്ടു. കാവ്യങ്ങളെന്നല്ല നാടകത്തിലും നോവലുകളിലുമൊക്കെ സ്ത്രീ കഥാപാത്രങ്ങളാണ് കൂടുതൽ ഹൃദയാർജ്ജകമായി തെളിഞ്ഞുനിൽക്കുന്നത്.
ഇത് പക്ഷെ പാടില്ലാത്ത വസ്തുതയാണ്. സൃഷ്ടിക്കുന്ന കഥാപാത്രങ്ങളിൽ സ്ത്രീകളോട് കൂടുതൽ താൽപ്പര്യം ഉണ്ടായിട്ടില്ല. അപ്രകാരം സൃഷ്ടിക്കുന്നത് അതല്ല; മറിച്ച് അവർ നേടിക്കൊടുക്കുന്ന ത്യാഗസ്ഥാനംകൊണ്ട് തന്റെ കൃതി നിലനിൽക്കണം എന്നതാണ് പ്രാധാന്യം. ആ പ്രാധാന്യത്തിനുമേൽ സ്ത്രീകളെപ്പോഴും വേദനാജനകമായ ഒരനുഭവത്തിലൂടെ മുന്നേറേണ്ടിവരുന്നു എന്നതാണ് സത്യം.
ഇതിനേക്കാളേറെ വേദനാജനകമായ സത്യം നമ്മുടെ സിനിമകൾ സ്ത്രീകൾക്ക് കൊടുക്കുന്ന സ്ഥാനമാണ്. കാഴ്ചയ്ക്കും ഉപയോഗത്തിനും മാത്രമായിട്ടാണ് അവരെ നിയമിക്കുന്നത്. വിറ്റഴിക്കപ്പെടേണ്ട ഒരു വസ്തു എന്ന നിലപാടുമാത്രമാണ് സിനിമ എന്ന മാധ്യമത്തോടു നമുക്കുള്ള മനോഭാവം. അത് വേഗത്തിൽ വിറ്റഴിക്കാനായി ഒരു സൂത്രം എന്ന നിലയിൽ സ്ത്രീയെ നാം ഉപയോഗിക്കുന്നു. അവളുടെ വസ്ത്രം, ശരീരം, മനസ്സ് എന്നിവയെല്ലാം പാകപ്പെടുത്തുക എന്നത് സിനിമ ബോധപൂർവ്വം ചെയ്യുന്ന രീതിയാണ്. അതിലേക്കായി ഇത് സ്ത്രീയ്ക്ക് മറ്റൊരു മുഖമാണ് സമൂഹത്തിൽ പ്രദാനം ചെയ്തത്.
അത് സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി കൂടുതൽ ത്യാഗം നിറഞ്ഞ ജീവിതം പ്രദാനം ചെയ്യുന്ന ഒരുവൾ എന്ന് മാത്രമായിരുന്നു. 'ചിന്താവിഷ്ടയായ ശ്യാമള' എന്ന സിനിമയിൽ സ്ത്രീ എന്ന കഥാപാത്രം ഏതുതരം നിലപാടാണ് സ്വീകരിക്കുന്നത്. അതിൽ പുരുഷ കഥാപാത്രത്തിനുവരുന്ന ജീവിതശൈലിയും നമുക്ക് ഏറെ പരിചിതമാണ്. ഒരേകടൽ, ആകാശദൂത്, വെറുതെയല്ല ഭാര്യ തുടങ്ങിയ സിനിമകളെല്ലാം നായികമാരെ കരയിക്കുകയും സ്വയം ബലികൊടുക്കുകയും ചെയ്തുവെന്നത് വേദനാജനകമാണ്. അത് കണ്ടാസ്വദിക്കാൻ തയ്യാറാകുന്ന സമൂഹം സമൂഹജീവിതത്തിലും സ്ത്രീ അങ്ങനെയാകണമെന്ന് ആഗ്രഹിക്കുന്ന വളാണ്.
ആ സിനിമയുടെ വിജയം നായികയുടെ വിജയം എന്നതിനേക്കാൾ നല്ല സ്ത്രീകൾ ഇങ്ങനെയായിരിക്കണം എന്ന നിലപാടിനെ അരക്കിട്ട് ഉറപ്പിക്കുകയാണ് ചെയ്തത്. ഒരു നല്ല പുരുഷൻ, ഭർത്താവ്, പിതാവ് എന്നിവർക്കൊക്കെ സമൂഹം സ്വയം അനുവദിച്ചു കൊടുത്ത സ്വാതന്ത്ര്യം വ്യത്യസ്തമായി ഉപയോഗപ്പെടുത്തിയവരാണ്. അതിനാൽതന്നെ അവരൊക്കെ മേൽക്കോയ്മയുടേയും അധികാരത്തിന്റേയും ചെങ്കോൽ ഏറ്റുവാങ്ങുകയും, സ്ത്രീയെ അടിമയും, കളിപ്പാട്ടമായും ഉപയോഗിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. ആ സാമൂഹിക നീതിയുടെ കീഴിലാണ് നാം ഇന്നുവരെ ജീവിക്കുന്നതെന്ന് മറന്നുകൂടാത്തതാണ്. രാജ്യനിയമങ്ങൾ സ്ത്രീയ്ക്ക് പുരുഷൻ തുല്യമായ സാമൂഹ്യനീതി അനുവദിച്ച് കൊടുക്കാൻ തയ്യാറായാലും ജീവിതത്തിൽ പുരുഷൻ തുല്യമായ ഒരു പദവി അനുവദിച്ചുകൊടുക്കാൻ ഒരു രാജനീതിയും മനുസ്മൃതിയും തയ്യാറാകുന്നില്ല എന്നത് വേദനാജനകമാണ്. പുരോഗതി പ്രാപിച്ച രാജ്യങ്ങളിൽ സ്ത്രീയ്ക്ക് ഒരുവിധം മാന്യമായ സ്ഥാനം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും നമ്മുടെ ആർഷസംസ്കാരത്തിൽ കുടുംബവ്യവസ്ഥ നിലനിന്ന അന്നുതൊട്ട് സ്ത്രീയ്ക്ക് ഗണ്യമായ സ്ഥാനം ലഭിക്കുന്നില്ല.
മാനവസംസ്കാരത്തിന്റെ മേഖലയിൽ വന്നുവീണിട്ടുള്ള എല്ലാ ജനസമുദായങ്ങൾക്കുമിടയിൽ എല്ലാ സംഘടിത സ്ഥാപനങ്ങളിലും പുരുഷന്റെ മേൽക്കോയ്മ സ്ത്രീയ്ക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ച് മറ്റുള്ളവരുടെ പുരോഗമനത്തിനുവേണ്ടി ജീവിതം മാറ്റി മറിച്ചു വീഴുന്ന ജാതകമേ സ്ത്രീയ്ക്ക് കൈവന്നിട്ടുള്ളൂ.
ഇതിന്റെയൊക്കെ അനന്തരഫലമായി കഥകളിലും സാഹിത്യത്തിലും അത് പ്രതിഫലിക്കാൻ പുരുഷന്മാർ ആഗ്രഹിക്കുന്നു. ഇനി സ്ത്രീ എഴുത്തുകാരികളാകട്ടെ തങ്ങൾക്ക് അനുഭവപ്പെട്ട ഇമ്മാതിരിയുള്ള ജീവിതത്തെ അപ്പാടെ പകർത്തുന്നു. അതിലും ത്യാഗിനിയായ സ്ത്രീയുടെ ജീവിതശൈലി തെളിഞ്ഞ് കാണുന്നു. രണ്ടായാലും ഫലം ഒന്നാണ്. ത്യാഗം ചെയ്ത് മരിക്കുക എന്നത് വളരെ നല്ല കാര്യമായി ഏറ്റെടുത്ത് ജീവിക്കുക. അതാണ് സ്ത്രീജന്മം.
Exam Tips:
a) സാഹിത്യം (കഥ/നോവൽ), സിനിമ എന്നീ രണ്ടു ഭാഗങ്ങളായി തിരിച്ച് ഓരോന്നിലും സ്ത്രീക്ക് നൽകുന്ന സ്ഥാനം (ത്യാഗിനി, കാഴ്ചവസ്തു) വിശദീകരിക്കുക.
b) മഹാഭാരതം-രാമായണ കഥാപാത്രങ്ങൾ, 'ചിന്താവിഷ്ടയായ ശ്യാമള', 'ഒരേകടൽ', 'ആകാശദൂത്' തുടങ്ങിയ ഉദാഹരണങ്ങൾ ഉദ്ധരിക്കുക.
c) ഒടുവിൽ 'ത്യാഗം ചെയ്ത് മരിക്കുന്നത് ആദർശമായി അവതരിപ്പിക്കപ്പെടുന്നു' എന്ന നിഗമനം എഴുതി അവസാനിപ്പിക്കുക.
Eight Marks Questions
Question 8: 'ഓർമ്മയുടെ ഞരമ്പ്' എന്ന കഥയും 'ശസ്ത്രക്രിയ' എന്ന കഥയും സ്ത്രീകൾ അനുഭവിക്കുന്ന വ്യത്യസ്ത ജീവിതതലങ്ങളെ വിലയിരുത്തുന്നതാണ്. രണ്ടുകഥകളെയും അടിസ്ഥാനപ്പെടുത്തി വിശകലനം ചെയ്യുക.
Answer:
കെ.ആർ. മീരയുടെ 'ഓർമ്മയുടെ ഞരമ്പ്' എന്ന കഥ പേരുപോലെതന്നെ സ്വത്വം നഷ്ടപ്പെടുന്ന സ്ത്രീകളുടെ പ്രതിനിധിയായി തെളിഞ്ഞുകിടക്കുന്ന വേദനയുടെ ഒരു ഞരമ്പാണ്. സാധാരണക്കാരായ സ്ത്രീകൾക്ക് വിവാഹത്തോടെ നഷ്ടപ്പെടുന്ന ജീവിതസ്വാതന്ത്ര്യങ്ങളുടെ ഓർമ്മപ്പെടുത്തലാണിത്. ഈ കഥയിലെ കഥാനായികയുടെ പേരിനുപോലും പ്രസക്തി ഇല്ലാതായി തീരുന്നുണ്ട്. അവൾ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ എന്തിനോ തിരയുന്നവളാണ്. ആ ഓർമ്മപിശകിന്റെ ഇടയ്ക്ക് തെളിഞ്ഞുവരുന്ന ഓർമ്മതെളിച്ചത്തിലാണ് കഥ മുന്നേറുന്നത്.
കഥാരംഭത്തിൽ ഒപ്പം വന്നിരിക്കുന്ന പെൺകുട്ടി വൃദ്ധയായിട്ട് യാതൊരു തുപ്പവും കാണിക്കുന്നില്ല. എല്ലാം സംശയത്തോടെ നിരീക്ഷിക്കുന്ന ഒരാൾ അവളുടെ സാന്നിധ്യത്തിലൂടെയാണ് കഥയ്ക്ക് ഉണർവും നായികയ്ക്ക് ഓർമ്മയും ഉണ്ടാകുന്നത്. കഴിഞ്ഞകാല അനുഭവങ്ങളിലൂടെ ആ കാലഘട്ടത്തിൽ അനുഭവിക്കുന്ന വേദനകളെക്കുറിച്ച് കഥാകാരി ഓർമ്മപ്പെടുത്തുന്നുണ്ട്. സ്വന്തം ഇഷ്ടങ്ങൾ നഷ്ടപ്പെടുന്ന ഒരുവളായിട്ടാണ് കഥാകാരി വൃദ്ധയെ ചിത്രീകരിക്കുന്നത്. ഒരുപക്ഷെ ഇത്തരം ഇഷ്ടങ്ങൾ എന്നാൽ വൃദ്ധയ്ക്ക് എഴുത്ത്, വായന എന്നതെല്ലാം തന്റെ സ്വന്തം സ്വാതന്ത്ര്യങ്ങളാണ്. കഥയെഴുതാനുള്ള അവരുടെ അവകാശത്തോടെ ഇല്ലാതാകുന്നു.
അതിനാൽ തന്നെ അവർ വള്ളത്തോൾ തൊട്ട് അനുഗ്രഹിച്ച തന്റെ തലയിൽ കൈതൊടുമ്പോൾ അനുഭവിക്കുന്ന സന്തോഷം വായനക്കാർക്ക് വേദനയുണ്ടാക്കുന്നു. വൃദ്ധയുടെ സ്വാതന്ത്ര്യം എന്ന വാക്കിനുള്ള അഭിവാഞ്ഛ അതനുഭവിക്കുമ്പോൾ വൃദ്ധ അനുഭവിച്ചിരുന്ന സന്തോഷത്തെ പ്രകടിപ്പിക്കുന്നുണ്ട്. മറ്റേതൊരു സ്ത്രീയെപ്പോലെതന്നെ വിവാഹത്തോടെയാണ് അവർക്കും താൻ ആഗ്രഹിച്ച് മേഖലയിൽ നിന്ന് വഴുതിമാറേണ്ടതായി വരുന്നത്. കഥയിൽ കാണുന്ന വിവരിക്കുന്ന എല്ലാ വസ്തുക്കളും വൃദ്ധയുടെ ജീവിതമനോഭാവത്തെ പ്രകടിപ്പിക്കുന്നതിനുവേണ്ടിയാണെന്നു കാണാം. അവർ സൂക്ഷിച്ചിരുന്ന ഫോട്ടോകളിൽ ആരെയോ മാലയിട്ട് സ്വീകരിക്കുന്ന ഫോട്ടോ മാത്രമാണ് കൂടുതൽ മേധാവിത്വത്തോടെ തെളിമയോടെ തലയുയർത്തി നിന്നിരുന്നത്.
ബാക്കിയെല്ലാം പാറ്റകരഞ്ഞ് അതും വെള്ളമൊലിച്ചും നാശമായിപ്പോയിരിക്കുന്നു. ഈ ഒരു വിവരണത്തിലൂടെ കഥാകാരിയുടെ ജീവിതാനുഭവങ്ങൾ തെളിഞ്ഞ് കാണുന്നുണ്ട്. എപ്പോഴോ കത്തിത്തീർന്ന ചന്ദനത്തിരിയുടെ ഗന്ധം പേറുന്ന മുറിപോലെയായിരുന്നു വൃദ്ധ. നഷ്ടപ്പെട്ട സ്വത്വം ഇടയ്ക്കിടെ വൃദ്ധയുടെ ഉള്ളിൽ കിടന്ന് പിടയ്ക്കുന്നത് നാം കഥയിലൂടെ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് സ്ത്രീകൾ ഇന്നനുഭവിക്കുന്ന വേദനാജനകമായ അനുഭവങ്ങളുടെ ഓർമ്മകൾ നമ്മുടെ മുന്നിൽ നിരത്തുന്നു.
തന്റെ അശ്രദ്ധ കാരണം നഷ്ടപ്പെട്ട ആ പുസ്തകത്തിനോടുള്ള ഒടുങ്ങാത്ത ആ തിരച്ചിൽ മനസ്സിലെ ഉത്തരം കിട്ടാത്ത വീർപ്പുമുട്ടലായി നമുക്ക് അനുഭവപ്പെടുന്നു. തുമ്മലുകാരണം പഴയ പ്രതകടലാസിന്റെ കൂട്ടത്തിൽ തന്റെ ചുവന്ന ചട്ടയുള്ള പുസ്തകം നഷ്ടപ്പെട്ടു എന്ന് കഥയുടെ അവസാനം വരെ വൃദ്ധ അംഗീകരിക്കുന്നില്ല. കഥയുടെ അവസാനം എന്നല്ല ജീവിതത്തിന്റെ അവസാനംവരെ അവരതിനെ അംഗീകരിക്കില്ല എന്നും നാം തിരിച്ചറിയുന്നുണ്ട്. വൃദ്ധയുടെ കഥയെഴുത്ത് ആരും കാണാതെ ആരും അറിയാതെ ചെയ്യേണ്ട ഒന്നായി മാറുന്നു.
വിവാഹത്തിനുശേഷം കഥയെഴുത്ത് എന്ന് പറഞ്ഞാൽ അനുഭവങ്ങളുടെ കുത്തൊഴുക്കിൽ സംഭവിച്ച് പോകുന്ന ഒന്നായിമാറുന്നു. 'ഇവിടത്തെയാള് ജയിലിലായപ്പോഴാണ് ആദ്യത്തെ കഥയെഴുതുന്നത്; അത് അച്ചടിക്കാൻ കൊടുക്കുമ്പോഴും സ്വന്തം പേര് വെയ്ക്കാൻ വൃദ്ധ ധൈര്യം കാണിക്കുന്നില്ല. സ്വന്തം മകനായ രാമൻകുട്ടിയുടെ പഴയ നോട്ടുബുക്കിൽ ഇവിടുത്തെ അമ്മ കാണാതെ രാത്രീല് ഒരു മുറീട് മൂലേല് വിളക്ക് കത്തിച്ചുവെച്ച് എഴുതിയ കഥയാണിത്. എത്രതരം അസ്വാതന്ത്ര്യങ്ങളാണ് സ്ത്രീകൾ അനുഭവിക്കുന്നത്. എഴുത്തും അവാർഡും ആഘോഷമാക്കുന്ന പുതുതലമുറയ്ക്ക് ഈ പഴയ അസ്വാതന്ത്ര്യങ്ങളെക്കുറിച്ച് എത്രത്തോളം അറിവ് ഉണ്ടാകുമെന്നറിയില്ല. രണ്ടാമത്തെ കഥയും ഇവിടെയുള്ള ആള് ഡൽഹിയിലായപ്പോഴാണ്.
ആ കഥയ്ക്ക് 'സാഹിത്യകാരി' എന്നാണ് പേരിട്ടത്. അതയച്ചത് ആണുങ്ങളുടെ കള്ളപ്പേരിലും. ആ കഥയ്ക്ക് സമ്മാനം കിട്ടിയപ്പോൾ ആളുകൾ അന്വേഷിച്ച് അവളുടെ വീട്ടിലെത്തുന്നു. വിവരമറിഞ്ഞപ്പോൾ അവളുടെ ഭർത്താവ് പറഞ്ഞു അത് ഞാനെഴുതിയതാണെന്ന്. അത് പറഞ്ഞശേഷമുള്ള വൃദ്ധയുടെ ചിരിയിൽ സത്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
ഇങ്ങനെ മരണത്തിന്റെ നിറത്തിൽവരെ അവർ ഓർമ്മയെ സൂക്ഷിക്കാൻ പഠിച്ചു. മൂന്നാമത്തെ കഥയും അവരുടെ മരണത്തിന്റെ മുഖവും തമ്മിൽ ഓർമ്മപ്പിശകുപോലെ മാറിമാറി മിന്നി. മരിക്കുമ്പോൾ കുരുക്കിടേണ്ട വഴികളെക്കുറിച്ചാണ് നഷ്ടപ്പെടുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് കഥാകാരി ചിന്തിക്കുന്നത്. ആദരവ് അർഹിക്കുന്ന ഒരു വിഭാഗമായി പുരുഷൻ മാറുന്നത് കഥാകാരി വൈകിമനസ്സിലാക്കുന്നു.
എന്നാൽ ഇതിന് വ്യത്യസ്തമായ ഒരു തലമുള്ള കഥയാണ് 'ശസ്ത്രക്രിയ' എന്ന കഥ. രാമനുണ്ണിയുടെ ആ കഥയിലൂടെ ജീവിതത്തിൽ സ്ത്രീ അനുഭവിക്കേണ്ടതായ ഒരിടത്തിലൂടെ വായനക്കാരെ കൊണ്ടുപോവുകയാണ്. ശസ്ത്രക്രിയയ്ക്ക് തീയതി നിശ്ചയിച്ച ഒരമ്മയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് കഥയിൽ നിറഞ്ഞുനിൽക്കുന്നത്. അതോടുകൂടി അവർ അനുഭവിക്കാൻ മറന്നുപോയ വാത്സല്യങ്ങളുടെ ഇടയിലേയ്ക്ക് കൂപ്പു കുത്തുകയാണ്. അതിനായി തന്റെ നാൽപ്പത്തഞ്ചു വയസ്സായ മകനെ മാത്രമാണ് അവർ ആശ്രയിക്കുന്നത്. അയാൾക്ക് രാസ്നാദിപ്പൊടി തിരുമ്മിക്കൊടുത്തും താരാട്ടുപാടിയും അയാളിൽ ഒരഞ്ചുവയസ്സുകാരനെ സൃഷ്ടിക്കാൻ ശ്രമിക്കുകയാണവർ.
അതിന് തന്റെ നാൽപ്പത്തഞ്ചു വയസ്സുകാരനായിട്ടുള്ള മകൻ തയ്യാറാകുകയും ചെയ്യുന്നതോടുകൂടിയാണ് കഥയ്ക്ക് വളർച്ചയുണ്ടാകുന്നത്. മറ്റ് പലതും ത്യജിക്കുന്ന മകന്റെ ദുഃഖം ഒരുപക്ഷേ വായനക്കാരനോ അമ്മയോ ശ്രദ്ധിക്കുന്നില്ല എന്നത് അത്ഭുതമാണ്. ഈ അമ്മ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പുതിയ ഇടങ്ങൾ കണ്ടെത്തുന്നത് ഇത്തരമൊരനുഭൂതിയിലൂടെയാണ്.
മകനാകട്ടെ താൻ ഇതുവരെ അനുഭവിച്ച് വിജ്ഞാനതലത്തിൽനിന്ന് ഇന്ദ്രിയങ്ങൾകൊണ്ട് അറിവ് സമ്പാദിക്കുന്ന ജ്ഞാനത്തിന്റെ വഴിയിലേയ്ക്ക് വഴുതിമാറുന്നു. അപ്പോഴാണയാൾ സമയത്തിന് പുൽക്കൊടിയിൽ നിന്ന് ഇറ്റുവീഴുന്ന മഞ്ഞുതുള്ളിയുടെ സമയമുണ്ടെന്ന് തിരിച്ചറിയുന്നത്. ബാല്യത്തിനു ശേഷം ആ തിരിച്ചറിവ് അയാളെ അത്ഭുതപ്പെടുത്തുകയാണ്. അത്ഭുതകരമായ അനുഭവമാണ് ഈ കഥകളെ ബലപ്പെടുത്തുന്നത്. എന്നാൽ ഈ രണ്ടു കഥകളും സ്ത്രീകളുടെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളുടെ തലങ്ങൾ കാഴ്ചവെയ്ക്കുന്നു.
ഒന്നിൽ വിവാഹത്തോടെ സർവ്വ ഇഷ്ടങ്ങളും മാറ്റപ്പെടുന്ന ഒരു സ്ത്രീയെക്കുറിച്ചാണ്. മറ്റേതിലാകട്ടെ പ്രായത്തിലും തന്നെ അംഗീകരിക്കുന്ന കുടുംബപശ്ചാത്തലത്തിലെ സ്വാതന്ത്ര്യത്തിന്റെ വെളിപ്പെടുത്തലുമായി മുന്നേറുന്ന കഥയാണ്.
താൻ ജീവിക്കുന്ന സാഹചര്യം ഓരോ സ്ത്രീയെ സംബന്ധിച്ചും സ്വാതന്ത്ര്യത്തിന്റെ അർത്ഥങ്ങൾ വ്യത്യസ്തമാക്കുന്നു. അറിഞ്ഞും അറിയാതെയും അവൾ എത്തിപ്പെടുന്ന വിവാഹാനന്തരമുള്ള ജീവിതം അവിടത്തെ സഹകൂട്ടുകാർ എന്നിവരെല്ലാം സ്ത്രീയ്ക്ക് അനുവദിച്ചുകൊടുക്കുന്ന സ്വാതന്ത്ര്യമാണ് അവളുടെ യഥാർത്ഥ സ്വാതന്ത്ര്യമെന്നു കാണാം.
Exam Tips:
a) ഒരു കഥയിൽ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സ്ത്രീ ('ഓർമ്മയുടെ ഞരമ്പ്': എഴുത്ത് ഒളിച്ചുചെയ്യേണ്ടി വരുന്ന വൃദ്ധ), മറ്റൊന്നിൽ മകന്റെ സ്നേഹത്തിൽ സ്വാതന്ത്ര്യം അനുഭവിക്കുന്ന അമ്മ ('ശസ്ത്രക്രിയ') എന്ന വ്യത്യാസം ആദ്യം പറയുക.
b) വള്ളത്തോളിന്റെ അനുഗ്രഹം, ചുവന്ന ചട്ടയുള്ള പുസ്തകം, കള്ളപ്പേരിൽ അയച്ച കഥ തുടങ്ങിയ ഓർമ്മയുടെ ഞരമ്പിലെ സന്ദർഭങ്ങൾ ഉദ്ധരിക്കുക.
c) ഒടുവിൽ 'സാഹചര്യമനുസരിച്ച് സ്വാതന്ത്ര്യത്തിന്റെ അർത്ഥം മാറുന്നു' എന്ന നിഗമനം എഴുതുക.
Question 9: ശസ്ത്രക്രിയ, സംക്രമണം, പീലിക്കണ്ണുകൾ, ഓർമ്മയുടെ ഞരമ്പ് തുടങ്ങിയ കഥകളിലെ നായികാകഥാപാത്രങ്ങൾ ഏതൊക്കെ നിലപാടുകളിലൂടെയാണ് കഥകളിൽ ജീവിക്കുന്നതെന്ന് കണ്ടെത്തുക.
Answer:
ശസ്ത്രക്രിയ: കെ.പി. രാമനുണ്ണിയുടെ ഈ കഥയിലൂടെ 'അമ്മ' എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഒരു ചിത്രം വരച്ചുകാണിക്കുന്നു. അമ്മയ്ക്ക് നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യത്തെ അനുഭവിപ്പിക്കുന്നു. മാത്രമല്ല അതിനനുയോജ്യമായ ഒരു തലം സൃഷ്ടിക്കാൻ കഥാകാരൻ പരിശ്രമിക്കുന്നുണ്ട്. സാധാരണ സ്ത്രീകൾക്ക് ജീവിതത്തിന്റെ ഏതെങ്കിലും അവസ്ഥയിൽ ഇത്തരം അനുഭവങ്ങൾ സാധിച്ചിട്ടുണ്ടോ എന്നത് വിശ്വസനീയമല്ല.
എങ്കിലും സന്തോഷകരവും ആനന്ദകരവുമായ അനുഭൂതിമണ്ഡലത്തിലൂടെ കഥാകാരൻ നമ്മെ നടത്തിക്കുന്നു എന്നത് സന്തോഷം നൽകുന്നുണ്ട്. സ്ത്രീയ്ക്ക് അനുവദനീയമല്ല എന്നു പറയുന്ന അസ്വാതന്ത്ര്യം ഈ കഥയിൽ ദർശിക്കുന്നില്ല. അതിനായി അവളുടെ കുടുംബം മുഴുവൻ മാറ്റം വരുത്തുന്നു എന്നതും ശ്രദ്ധേയമാണ്. രാമനുണ്ണി എന്ന കഥാകാരൻ നിലവിലുള്ള നിയമങ്ങൾക്കെതിരെ തിരിയുകയും എതിർക്കുകയും ചെയ്തിരിക്കുന്നു. ഒരു പൊളിച്ചെഴുത്ത് കൃതിയിൽ ഇല്ലെങ്കിലും സാധിയ്ക്കും എന്ന ദേഹം ബോധപൂർവ്വം പറയുകയാണ്. അതിൽ കുറേയൊക്കെ വിജയിച്ചിട്ടുണ്ട്. അമ്മ കൊടുക്കാത്തതും മകൻ അനുഭവിക്കാത്തതുമായ അനുഭവമണ്ഡലത്തിലൂടെയാണ് കഥാകാരൻ നമ്മെ നടത്തിയ്ക്കുന്നത്. അതിനാൽ വായനക്കാർ എല്ലാംതന്നെ തങ്ങളുടെ അമ്മമാരുടെ ചിന്താഗതിയിൽ കൊണ്ടുവരികയും എവർക്കും സ്വീകാര്യമായ ഈ സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
അത് ഒരിക്കലും നിർവ്വചിക്കാൻ സാധിക്കാത്ത ഒരനുഭവമണ്ഡലമാണ്. അതിലുപരി സകല സൗന്ദര്യശാസ്ത്രത്തെയും തോൽപ്പിച്ച് കളയുന്ന അനുഭവസമ്പത്തായി ഈ കഥ മാറുന്നു.
സംക്രമണം: എന്നാൽ 'സംക്രമണം' എന്ന കവിതയിൽ രൂപപ്പെടുന്ന സ്ത്രീബിംബം 'ശസ്ത്രക്രിയ' എന്ന കഥയിൽ നിന്നും തികച്ചും വ്യത്യസ്തയാണ്. ആർഷഭാരത സംസ്കാരം തുടങ്ങി സകല പുരാണ ഇതിഹാസങ്ങളും അനുവദിച്ചുകൊടുത്ത ആ ഒരുതരം അടിമത്തമാണെന്ന് കവി മനസ്സിലാക്കിത്തരുന്നത് ഈ കവിതയുടെ സവിശേഷതയാണ്. സഹനം കൊണ്ടും പ്രയത്നംകൊണ്ടും ഒന്നും നേടാനാവാത്തവളുടെ കൃതിയാണ് 'സംക്രമണ'ത്തിൽ നിറഞ്ഞുനിൽക്കുന്നത്. ആർഷസംസ്കാരം നമുക്ക് സ്ത്രീകൾക്ക് നൽകുന്നത് അത്തരമൊരനുഭവമാണ്. അതുകൊണ്ട് എന്താണ് ജീവിതപുരോഗതി എന്ന് ചിന്തിച്ചു തുടങ്ങുമ്പോഴാണ് അത് ജഢത്തിന്റെ അവസ്ഥയാണെന്ന് കണ്ടെത്തുന്നത്. അതിന് കൂട്ടുനിൽക്കുന്ന ഒരു ഭാരതസംസ്കാരത്തോട് കവിയ്ക്ക് വിഷമം തോന്നുന്നു. അനുഭവം നിഷേധിക്കപ്പെട്ട അടിമത്വമാണ് ബോധമില്ലായ്മ എന്ന് കവി കണ്ടെത്തുന്നു.
ദുഃഖങ്ങൾക്കെല്ലാം തലയായി കൊടുത്തത് സ്ത്രീയുടെ രൂപമാണ്. ദുഃഖത്തിൽ നിറഞ്ഞിരിക്കുമ്പോഴും അവൾ ഇരമ്പാത്ത കടലും തുളുമ്പാത്ത തിരയുമായി ജീവിക്കേണ്ടിവരുന്നു. സ്വന്തം സ്വത്വം വെളിപ്പെടുത്താൻ തക്കവണ്ണം സ്ത്രീയ്ക്ക് എന്നാണ് സ്വാതന്ത്ര്യം ഉണ്ടാവുക? വീട്ടിൽ ഏറെ വൈകിയുറങ്ങുന്നതും ഏറ്റവും നേരത്തെ എണീയ്ക്കുന്നവളുമാണ് അവൾ. എന്നാൽ ഇതൊന്നും അവൾ അവൾക്കുവേണ്ടി ചെയ്യുന്നതല്ല. എത്ര നടന്നാലും മുന്നോട്ടുനടക്കാൻ ഒരിടവും അവൾക്കായി ഉണ്ടായിരിക്കില്ല. നടന്നുനടന്ന് എത്തിയിടത്തുതന്നെ എത്തുകമാത്രമാണ് അവളുടെ ജീവിതഗാഥ. ഇത്രയൊക്കെ വേദനയോടെ സ്ത്രീയെക്കുറിച്ച് പറയുമ്പോഴും മരണത്തോടെ അവളെ മാറ്റിയെഴുതണമെന്ന് കവി പറയുന്നു. ഗതികിട്ടാതെ കിടക്കുന്ന അവളുടെ യന്ത്രംപോലത്തെ ആത്മാവിനെ അഴിച്ചെടുത്ത് ഞാൻ വേറെ ഉടലിൽ ചേർത്തുവെയ്ക്കും. അതാകട്ടെ അലറിക്കൊണ്ട് മുന്നേറുന്ന കടുവയുടെ ഉടലിലായിരിക്കും. അങ്ങനെ താൻ അനുഭവിക്കുന്ന ജീവിത അസ്വാതന്ത്ര്യങ്ങളിൽ നിന്ന് സ്ത്രീക്ക് മോചനം നേടിക്കൊടുക്കണം എന്നാണ് കവി ചിത്രീകരിക്കുന്നത്.
പീലിക്കണ്ണുകൾ: എന്ന കാവ്യഭാഗത്തിലൂടെ ചെറുശ്ശേരി മനോഹരമായ ബാല്യാവിഷ്കാരം നടത്തിയിരിക്കുന്നു. അതിലെ അമ്മ ജീവിതത്തിന്റെ ഉദാത്ത ഉദാഹരണമായി നിലകൊള്ളുന്നവളാണ്. ആ ജീവിതംകൊണ്ട് അവൾ അമ്മമാർക്ക് ഉദാഹരണമാണ്; ജീവിതത്തിൽ മക്കളെ ആഗ്രഹപൂർത്തീകരണത്തിനായി വളർത്തുന്ന അമ്മമാരിൽ നിന്നും തികച്ചും വ്യത്യസ്തയാണ് ഇതിലെ അമ്മ. ശസ്ത്രക്രിയയിലെ അമ്മയെപ്പോലെ തിരിച്ചറിവിന്റെ ലോകത്തിലൂടെ സഞ്ചരിക്കുന്നവരാണ് രണ്ടുകൂട്ടരും. പീലിക്കണ്ണിലെ അമ്മയും മകനും പരസ്പര അംഗീകാരത്തോടെ അവരുടെ ലോകങ്ങളിൽ ജീവിക്കാൻ ശീലിച്ചവരാണ്. ആ മനോഭാവം തന്നെയാണ് ആ കൃതിയെ സ്വച്ഛമായി ഒഴുകുന്ന പുഴപോലെയാക്കിയിരിക്കുന്നത്. അമ്മ തന്റെ മകനെ പ്രീതിപ്പെടുത്താനായി യാതൊന്നും കാട്ടിക്കൂട്ടുന്നില്ല. മകനും തന്റെ അമ്മയോട് യാതൊരു പരിഭവങ്ങളും മാറ്റിവെയ്ക്കുന്നില്ല; മറിച്ച് അമ്മ തനിക്കുവേണ്ടി ചെയ്തതെല്ലാം നന്മയ്ക്ക് വേണ്ടിയാണെന്ന സത്യം മാത്രമാണ് ആ ലോകനാഥനെ നയിക്കുന്നത്.
അമ്മയിൽ നിന്ന് കിട്ടുന്ന എന്തും തനിക്ക് മധുരമുള്ളതാണെന്നും അതെവിടെ നിന്ന് കിട്ടിയാലും തനിക്ക് മതിയാവുകയില്ലെന്നും മകൻ തിരിച്ചറിയുന്നതിലൂടെ ഈ അമ്മ അനുഭവിക്കുന്ന സ്വാതന്ത്ര്യം അടിച്ചേൽപ്പിക്കപ്പെട്ട ഒന്നല്ലെന്നും കണ്ടെത്താം.
ഓർമ്മയുടെ ഞരമ്പ്: സർവ്വതും ഇല്ലാതാകുന്ന ഒരമ്മയുടെ അല്ലെങ്കിൽ സ്ത്രീയുടെ വേദനയാണ്. അതിലൂടെ സാധാരണ കേരള സ്ത്രീകൾ അവരുടെ വിവാഹശേഷം അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തിന്റെ തീവ്രത നമുക്ക് മനസ്സിലാക്കിത്തരുന്നു. അതുവരെ തനിക്ക് ഉണ്ടായിരുന്ന ജീവിതം, തനിക്കു സമ്മാനിച്ച പ്രോത്സാഹനങ്ങളെല്ലാം ഭാര്യയെന്ന അവസ്ഥയിൽ നഷ്ടപ്പെടാൻ ഇടവരുന്നു. അപ്പോൾ എന്തുതരം കുടുംബവ്യവസ്ഥയാണ് നമ്മുടെ പ്രദേശത്ത് നിലനിൽക്കുന്നതെന്ന് നാം അറിഞ്ഞിരിക്കണം. അതിനേക്കാൾ ഉപരി കഥയും കവിതയും വീട്ടിലേയ്ക്ക് ഉപകാരപ്രദമായതേ സ്ത്രീ ചെയ്യാൻ പാടുള്ളൂ എന്ന നിയമസാധ്യതയും അവളുടെ തലയ്ക്കുമേൽ തൂങ്ങുന്നതും കഥയിലൂടെ വെളിപ്പെടുത്തിത്തരുന്നു. കഥ നമ്മുടെ മുന്നിൽ തുടങ്ങുന്നതുതന്നെ രണ്ടുപേർ തമ്മിലുള്ള സംഭാഷണരൂപത്തിലാണ്; എല്ലാം തുറന്നെഴുതിയ പഴയ പുസ്തകംപോലെ വൃദ്ധ നമുക്ക് മുന്നിൽ തെളിഞ്ഞുനിൽക്കുന്നു.
അവരുടെ മുമ്പിലെ സ്ത്രീ വളരെ സാവധാനത്തിലാണ് കഥയുടെ ജീവൻ നമുക്കായി തുറന്ന് തരുന്നത്. വളരെ സാവധാനത്തിൽ കെട്ടുകളഴിക്കുന്ന പൊതിയുടെ മനോഭാവമാണ് കഥാരചനയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പ്രതിപാദനരീതി വൃത്തവും സ്ത്രീകൾ ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
സർവ്വംസഹയും സർവ്വവും ത്യാഗിയുമായ ഒരു സ്ത്രീക്ക് ജീവിതം എന്തു സമ്മാനിച്ചു എന്ന് നാം ചിന്തിയ്ക്കുമ്പോഴാണ് മരണംപോലും വഴിമാറികൊടുത്ത് ഓർമ്മ നഷ്ടപ്പെടുക മാത്രമാണ് അവർക്ക് കിട്ടിയ ഉത്തരമെന്ന് നാം കണ്ടെത്തുന്നു. സ്വന്തം കഥയും ജീവിതവും ചിന്തയും അടിയറവ് വെയ്ക്കാനുള്ളതെന്നും പുരുഷാധിപത്യം മേൽക്കോയ്മയല്ലെന്നുള്ള തിരിച്ചറിവിലേയ്ക്ക് ഈ കൃതി ഭംഗ്യന്തരേണ നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ നോക്കിയാൽ ഈ കൃതികളൊക്കെ മാനസിക ബുദ്ധിമുട്ടുകളെ കുറിക്കുന്നതാണ്; ചിലത് അസ്വാതന്ത്ര്യത്തെ, മറ്റുചിലത് അവകാശങ്ങളുടെ. സ്ത്രീ പുരുഷനെപ്പോലെ ആഗ്രഹവും സ്വപ്നങ്ങളും ഉള്ള ഒരുവളാണെന്ന ധാരണ രൂപപ്പെടാൻ ഈ കൃതികൾ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്.
Exam Tips:
a) നാലു രചനകളും ഓരോ ഉപതലക്കെട്ടിൽ പ്രത്യേകം എഴുതി, ഓരോന്നിലെയും നായികയുടെ നിലപാട് (സ്വാതന്ത്ര്യം അനുഭവിക്കുന്ന അമ്മ, ദുഃഖം സഹിക്കുന്ന സ്ത്രീ, ഉദാത്തയായ അമ്മ, സ്വത്വം നഷ്ടപ്പെട്ട വൃദ്ധ) ഒരു വരിയിൽ സംഗ്രഹിക്കുക.
b) സമാനതകളും വ്യത്യാസങ്ങളും ഉപസംഹാരത്തിൽ എടുത്തുപറയുക.
c) എട്ടു മാർക്കിനായി ഓരോ രചനയ്ക്കും ഒരു ഖണ്ഡികയെങ്കിലും നൽകുക.
Previous Years Questions and Answers
Two Marks Questions
Question 10: ശരിയോ തെറ്റോ എന്നെഴുതുക. (March 2015)
വൈദ്യൻ എന്ന വാക്കിലെ 'അർ' ലിംഗപ്രത്യയമാണ്.
Answer:
തെറ്റ്
Exam Tips:
a) 'അർ' ബഹുമാനം/ബഹുവചനം സൂചിപ്പിക്കുന്ന പ്രത്യയമാണ്, ലിംഗപ്രത്യയമല്ല എന്ന് ഓർക്കുക (ഇവിടെ പദം 'വൈദ്യർ' ആണ്, 'വൈദ്യൻ' അല്ല എന്നതും ശ്രദ്ധിക്കുക).
Question 11: ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എടുത്തെഴുതുക. (SAY 2015)
"തള്ളയുടെ വിളികേട്ട് ഓടുന്ന പൈതലിനെപ്പോലെ ഞാൻ ഓപ്പറേഷൻ തിയറ്ററിലേക്ക് കുതിച്ചു". 'ശസ്ത്രക്രിയ' എന്ന കഥയിലെ ഏതു കഥാപാത്രമാണ് ഇങ്ങനെ കുതിച്ചത്? (മകൻ, അമ്മ, ഡോ. വേണുഗോപാൽ, ഭാര്യ)
Answer:
മകൻ
Exam Tips:
a) 'ഞാൻ' എന്ന് പറയുന്നത് കഥ പറയുന്ന മകനാണ്; ആഖ്യാതാവ് ആരെന്ന് തിരിച്ചറിഞ്ഞാൽ ഉത്തരം എളുപ്പമാണ്.
Question 12: ചേരുംപടി ചേർക്കുക. (SAY 2016)
| A | B |
|---|---|
| 1. കേൾക്കുന്നുണ്ടോ | രാഷ്ട്രതന്ത്രം |
| 2. ടി.പി. രാജീവൻ | ഹസ് |
| 3. എൻ. എ. നസീർ | ശസ്ത്രക്രിയ |
| 4. കെ.പി. രാമനുണ്ണി | വന്യജീവി ഫോട്ടോഗ്രാഫി |
| ബാബു കാമ്പത്ത് |
Answer:
| A | B |
|---|---|
| 1. കേൾക്കുന്നുണ്ടോ | ഹസ് |
| 2. ടി.പി. രാജീവൻ | രാഷ്ട്രതന്ത്രം |
| 3. എൻ. എ. നസീർ | വന്യജീവി ഫോട്ടോഗ്രാഫി |
| 4. കെ.പി. രാമനുണ്ണി | ശസ്ത്രക്രിയ |
Exam Tips:
a) ഓരോ കൃതിയുടെയും രചയിതാവിനെ ഓർത്ത് ചേർക്കുക; കോളം B-യിൽ ഒരു അധിക ഓപ്ഷൻ ('ബാബു കാമ്പത്ത്') ഉള്ളതിനാൽ അത് ഒഴിവാക്കുക.
b) അറിയാവുന്നവ ആദ്യം ചേർത്ത് ബാക്കി ഒഴിവാക്കൽ രീതിയിൽ കണ്ടെത്തുക.
Four Marks Questions
Question 13: 'ശസ്ത്രക്രിയ' എന്ന കഥയിൽ മകന് അമ്മയോടുള്ള സ്നേഹം സൂചിപ്പിക്കുന്ന ഏതെങ്കിലും രണ്ട് സന്ദർഭങ്ങൾ എഴുതുക. (March 2016)
Answer:
'ശസ്ത്രക്രിയ' എന്ന കഥയിൽ അമ്മയുടെ ഓപ്പറേഷനോടുകൂടി അമ്മയുടെ ചിന്താഗതിയിൽ മാറ്റം വന്നതായി മകൻ കണ്ടെത്തുന്നു. ഗർഭാശയശസ്ത്രക്രിയ ഒരു സർജിക്കൽ പ്രക്രിയ മാത്രമല്ല; മാനസികതലങ്ങൾകൂടി അതിനുണ്ടെന്ന് അയാൾ കണ്ടെത്തുന്നു. അമ്മയുടെ മാനസിക പ്രശ്നങ്ങളോട് സഹകരിക്കാൻ മകൻ തയ്യാറാവുന്നു. നാൽപത് വയസ് കഴിഞ്ഞ മകൻ അമ്മയുടെ ചെറിയ മകനാകുന്നു. അമ്മയുടെ അരികത്ത് കിടക്കുകയും ചെയ്യുന്നു.
അയാൾ അമ്മയുടെ അടുത്ത് ബാല്യത്തിലേക്ക് ഊളിയിടുന്ന ചെറിയ കുട്ടിയാവുന്നു. കുളി കഴിഞ്ഞാൽ തോർത്തെടുത്ത് തോർത്തുന്നതും രാസ്നാദിപ്പൊടി തിരുമ്മുന്നതും ഒരു കുട്ടിയെന്നോണം അയാൾ അനുസരിക്കുന്നു. അമ്മയുടെ ഓപ്പറേഷൻ മകൻ തന്നെ നടത്തണമെന്ന അമ്മയുടെ വാശിയും അയാൾ അനുസരണയുള്ള കുട്ടിയെപ്പോലെ സാധിച്ചുകൊടുക്കുന്നു.
Exam Tips:
a) ചോദ്യത്തിൽ 'രണ്ട് സന്ദർഭങ്ങൾ' ചോദിച്ചതിനാൽ ഓരോ സന്ദർഭവും (തോർത്തുന്നത്, ഓപ്പറേഷൻ ചെയ്യാൻ സമ്മതിക്കുന്നത്) വേർതിരിച്ച് നമ്പറിട്ട് എഴുതുക.
b) ഓരോ സന്ദർഭത്തിലും മകന്റെ സ്നേഹം എങ്ങനെ പ്രകടമാകുന്നു എന്ന് ഒരു വരിയിൽ വ്യക്തമാക്കുക.
Question 14: 'എന്നെത്തന്നെ നോക്കിക്കൊണ്ടു നിൽക്കുന്നു. സൂര്യനെ ദർശിച്ച വസുന്ധരയെപ്പോലെ..' 'ശസ്ത്രക്രിയ'യിലെ അമ്മ ഇങ്ങനെ നോക്കി നിൽക്കുന്നതെപ്പോഴാണ്? (SAY 2016)
Answer:
ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് തീയതി നിശ്ചയിച്ചപ്പോൾ മുതൽ അമ്മയിൽ വലിയ മാറ്റമായിരുന്നു. അമ്മയ്ക്ക് പേടിയോ ആശങ്കയോ ഒന്നുമുണ്ടായിരുന്നില്ല. മകനെ കാണുമ്പോൾ വാത്സല്യം ഊറിവരുന്ന കണ്ണുകളുമായി നിർനിമേഷയായി സൂര്യനെ ദർശിച്ച വസുന്ധരയെപ്പോലെ അമ്മ മകനെ നോക്കി നിന്നു.
Exam Tips:
a) ശസ്ത്രക്രിയയ്ക്ക് തീയതി നിശ്ചയിച്ച സന്ദർഭം, അമ്മയ്ക്ക് ഭയമില്ലായിരുന്നു എന്നത്, മകനെ നോക്കുന്ന വാത്സല്യഭാവം എന്നീ മൂന്നു കാര്യങ്ങൾ ഉൾപ്പെടുത്തുക.
b) 'സൂര്യനെ ദർശിച്ച വസുന്ധര' എന്ന ഉപമയുടെ ഭംഗി (ഭൂമി സൂര്യനെ നോക്കുന്നതുപോലെ) ഒരു വാക്യത്തിൽ സൂചിപ്പിക്കാം.
Eight Marks Questions
Question 15: "തന്റെ മകനെ തട്ടിയെടുത്ത പൂതത്തിനു സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് സമർപ്പിച്ച് ഇതിലും വലിയതാണെന്റെ പൊന്നോമന എന്ന് ഉൾക്കുരോടെ പറഞ്ഞ ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ അമ്മയെ നമുക്കു മറക്കാനാവില്ല. പുത്രസ്നേഹത്തിന്റെ മറ്റൊരു വിതാനമാണ് കെ.പി. രാമനുണ്ണിയുടെ ശസ്ത്രക്രിയ ആവിഷ്കരിക്കുന്നത്" - വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
പൂതപ്പാട്ട് മാതൃവാത്സല്യത്തിന്റെ താഴ്വരകളിൽ മാറ്റൊലി കൊണ്ട വിലാപമാണ്. തരികെന്റെ ഉണ്ണിയെ പൂതമേ എന്ന് കുറ്റിക്കാടുകളിലും തോട്ടുവക്കിലും ഉയരുന്നത് മലയാളത്തിന്റെ സാംസ്കാരികമായ നൊമ്പരമാണ്.
ഉണ്ണിയെ കൊണ്ടുപോയ പൂതത്തിനെ വിടാതെ പിടികൂടിയപ്പോൾ പൂതം നരിയായും തീയായും കത്തിക്കാളി. പൂതം പേടിച്ചോടിക്കാൻ നോക്കിയിട്ടും അമ്മ പേടിച്ചില്ല. കാറ്റിന്റെ ചുഴലിയായി ചെന്നപ്പോൾ കുറ്റിക്കണക്കെ നിന്നു. കാട്ടുതീയായി പൂതം വന്നപ്പോൾ കണ്ണീരാലം കെടുത്തി. ചെത്തിക്കോലുപറിച്ച് മന്ത്രിച്ച് മറ്റൊരുണ്ണിയെ ഉണ്ടാക്കിയപ്പോൾ കണ്ണുചൂഴ്ന്ന് കൊടുത്ത അമ്മയ്ക്ക് തിരിച്ചറിയാൻ വിഷമമുണ്ടായില്ല. അമ്മ ശപിക്കാനൊരുങ്ങിയപ്പോൾ പൂവമ്പഴം പോലുള്ള ഉണ്ണിയെ പൂതം തിരിച്ചുകൊടുത്തു. അമ്മയുടെ ശക്തിക്കും സ്നേഹത്തിനും മുന്നിൽ പകച്ചുപോയ, പറയന്റെ കുന്നിൻചെരുവിലെ പൂതം വായനക്കാരിൽ അലിവ് പിടിച്ചുപറ്റിയവളാണ്.
അമ്മയുടെ സംഹാരശക്തിയും കുഞ്ഞിനോടുള്ള വാത്സല്യവുമാണ് പൂതപ്പാട്ടിലെ ആർദ്രത. കഥയിൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന അമ്മ ഡോക്ടറായ മകനെ ഉണ്ണിയായി സങ്കൽപ്പിച്ച് തന്റെ ഗർഭപാത്രത്തിന്റെ ചൂട് വീണ്ടും ആസ്വദിക്കുന്നു. ഗർഭപാത്രം പോയാൽ അമ്മയില്ല. അതായിരുന്നു ഈ അമ്മയുടെ ഭയം. അതിനവർ മറികടക്കുന്നത് തന്റെ മനോവ്യാപാരത്തിലൂടെയാണ്. മരുമകളോട് ചോദിച്ച് മകനെ അരികിൽ കിടത്തുന്ന അമ്മ കുലീനയായ സ്ത്രീയാണ്. തന്റെ ഗർഭപാത്രം മുറിച്ചുകളയുന്നതിന്റെ ദുഃഖം അവർക്ക് താങ്ങാനാവുന്നില്ല. ആ പ്രവൃത്തി തന്റെ ഒറ്റ മകനെക്കൊണ്ട് ചെയ്യിക്കുന്ന അമ്മയുടെ മനസ്സ് മകനോടുള്ള വാത്സല്യക്കടലിൽ ഇളകിമറിയുകയാണ്.
പ്രായമായ അമ്മ പ്രായമായ മകനെ വാത്സല്യക്കടലിൽ കൊണ്ടുപോകുന്നു. മുതിർന്ന മകൻ അമ്മയുടെ ചൂടു പറ്റിക്കിടക്കുമ്പോൾ ആ ഇളകിമറിയുന്ന വാത്സല്യക്കടലിന്റെ ഒഴുക്ക് മനസ്സിലാകുന്നു. അമ്മയുടെ വാത്സല്യം ഒരു പ്രവാഹമായി കടന്നുവന്ന് മകനെക്കൊണ്ട് ഗർഭപാത്രം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയ ചെയ്യിച്ച് ശാന്തയാകുന്നു. വാത്സല്യത്തിന്റെ ഒരു പ്രവാഹമാണ് അമ്മ. മകനെ ചേർത്തുകിടത്തുന്നതും തലയിൽ എണ്ണ തേപ്പിക്കുന്നതും അമ്മയുടെ മനസ്സിന്റെ പൊക്കിൾക്കൊടി ബന്ധമാണ്. അതിന് ഒരിക്കലും ഉലച്ചിൽ തട്ടുന്നില്ല. എന്തിനാണ് സ്വന്തം മകനെക്കൊണ്ട് ശസ്ത്രക്രിയ ചെയ്യിച്ചത്? അമ്മയുടെ മനസ്സിലെ ആഴം മാതൃത്വത്തിന്റേതാണ്.
ഈ അമ്മയ്ക്ക് അത് മറച്ചുപിടിച്ചുള്ള ജീവിതമില്ല. മകന്റെ ഭാര്യപോലും ആ സ്നേഹത്തിനു മുന്നിൽ തളർന്നുപോകുന്നു. മരുമകളിലെ സ്ത്രീ യഥാർത്ഥ അമ്മയെ കാണുന്നു. ശസ്ത്രക്രിയ ചെയ്യാൻ ഭയമായിരുന്ന മകൻ ഒഴിഞ്ഞുമാറുന്നത് മകന്റെ മാനസിക ലോകത്തിന്റെ സ്വഭാവമാണ്. പരിഷ്കൃതനും ഡോക്ടറുമാണ് മകൻ. പക്ഷേ അമ്മയുടെ ശസ്ത്രക്രിയയോടുള്ള ഭയത്തിൽ അമ്മയുടെ മനസ്സിന്റെ നിയന്ത്രണം നഷ്ടമാകുന്നു. ആ മകൻ തന്റെ കൊച്ചുകുഞ്ഞായി വീണ്ടും ജനിക്കുന്നു. അമ്മയുടെ ഗർഭപാത്രം ശസ്ത്രക്രിയ ചെയ്യുവാൻ ധൈര്യം കാണിക്കാത്ത മകൻ മാതൃത്വത്തിന്റെ മധു നുകർന്നവനാണ്. പക്ഷേ അവന്റെ വളർച്ചയും അറിവും വൈദഗ്ദ്ധ്യവും സ്വന്തം അമ്മയ്ക്കായി വേണ്ടിവരുമ്പോൾ തളരുന്നു.
ഇത് ബന്ധത്തിന്റെ ഊഷ്മളതയാണ്. ഈ അവസ്ഥയിൽ അമ്മ മകന്റെ കയ്യിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ പിടിപ്പിക്കുകയാണ്. അറിവും പാണ്ഡിത്യവും സ്വന്തം അമ്മയേയും രക്ഷിക്കാനുള്ളതാണ്. നൂറ്റാണ്ടുകളായി എല്ലാ അമ്മമാരും മക്കളെ സ്നേഹിക്കുന്നു. എല്ലാ മക്കളും തിരിച്ച് അമ്മയേയും. ഈ കഥയിൽ ഒരു പാരമ്പര്യം ഉണ്ടാകുന്നുണ്ട്. അത് അമ്മയുടെ മാതൃത്വത്തിന്റെ മടിത്തട്ടിൽ അഭയം തേടുന്ന മകനെപ്പോലെ മകന്റെ കൈകളിൽ വിശ്വസിച്ച് അഭയം തേടുന്ന അമ്മയുടേയും കഥയാണ്.
ഈ രണ്ടു സരണികളുടെ പ്രവാഹം ഉത്ഭവിക്കുന്നത് അമ്മയുടെ ഭ്രാന്തമായ സ്നേഹത്തിലാണ്. മാതൃത്വത്തിന്റെ വഴിഞ്ഞൊഴുകുന്ന പ്രവാഹത്തെ തടുക്കുവാൻ അയാൾക്കും ആയില്ല. അമ്മയ്ക്ക് മകനോടുള്ള വാത്സല്യത്തിന്റെ ഒഴുക്കാണീ കഥ. അതിൽ ഒഴുകിവരുന്ന സ്നേഹത്തെ സ്വന്തം ആത്മവിശ്വാസത്തിന്റെ കുറവുകളിൽ ഉൾക്കൊള്ളാൻ കഴിയാതെ മകൻ നീറുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ആ അമ്മ ദുഃഖിതയല്ല. ഒരു പ്രസവത്തിൽ ലഭിച്ച കുഞ്ഞിനെപ്പോലെ അമ്മ ആ ഗർഭപാത്രത്തെ കണ്ടു.
തന്റെ മകൻ പോയ വഴി, തന്റെ മകൻ മാത്രം പോയ വഴി. തന്റെ മകൻ തന്നെ ഭദ്രമായി മാറ്റിയിരിക്കുന്നു. ഇനി തന്റെ മകൻ എന്നും തന്റെ വാത്സല്യം നുകർന്ന് കൂടെയുണ്ട്. ഗർഭപാത്രം നഷ്ടമാകുന്ന സാധാരണ ദുഃഖമല്ല ഈ അമ്മയ്ക്കുള്ളത്. എന്തുകൊണ്ടാണിത്? അതിനുത്തരം ലഭിക്കുന്നത് അമ്മയുടെ സംഘർഷം പ്രകടിപ്പിച്ച രീതിയിലാണ്. എല്ലാ അമ്മമാരും മനസ്സിൽ താലോലിക്കുന്ന ഒരു സ്നേഹമുണ്ട്. മകൻ മുതിർന്നാലും അവൻ തനിക്ക് ഉണ്ണിയാണ്. ഡോക്ടറായ മകൻ തന്റെ ഒറ്റപുത്രനാണ്. അവനായിട്ടാണ് തന്റെ ഗർഭപാത്രം ജീവൻ സൂക്ഷിച്ചത്. തന്റെ ജീവന്റെ ജീവനായ മകൻ വളർന്ന് വലുതായെങ്കിലും ഈ അമ്മയുടെ ഉള്ളിൽ അവൻ കുഞ്ഞുതന്നെയാണ്.
Exam Tips:
a) 'പൂതപ്പാട്ടി'ലെ അമ്മയുടെ ധീരമായ വാത്സല്യവും 'ശസ്ത്രക്രിയ'യിലെ അമ്മയുടെ ഗർഭപാത്രബന്ധിതമായ വാത്സല്യവും ഒരേ പുത്രസ്നേഹത്തിന്റെ രണ്ടു വിതാനങ്ങളാണെന്ന് ആദ്യം സ്ഥാപിക്കുക.
b) പൂതപ്പാട്ടിലെ സന്ദർഭങ്ങളും (പൂതത്തെ പേടിക്കാതിരിക്കൽ, കണ്ണ് ചൂഴ്ന്നു കൊടുക്കൽ) കഥയിലെ സന്ദർഭങ്ങളും (മകനെ അരികിൽ കിടത്തൽ, മകനെക്കൊണ്ട് ശസ്ത്രക്രിയ ചെയ്യിക്കൽ) പ്രത്യേകം ഖണ്ഡികകളായി എഴുതുക.
c) ഒടുവിൽ 'മകൻ എത്ര വളർന്നാലും അമ്മയ്ക്ക് ഉണ്ണിയാണ്' എന്ന നിഗമനം ചേർത്ത് ഉപസംഹരിക്കുക.
Question 16: വർത്തമാനകാലത്തിന്റെ തിരക്കുപിടിച്ചതും സ്നേഹരഹിതവും സ്വാർത്ഥപൂരിതവുമായ അവസ്ഥകളിൽ നിന്ന് ഭൂതകാലത്തിന്റെ സാന്ദ്രമായ ഓർമ്മകളിലേക്ക് പാലായനം ചെയ്യുന്ന മനസ്സാണ് 'ശസ്ത്രക്രിയ'യിലെ അമ്മയുടേത്. നിങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുക. (SAY 2016)
Answer:
പുരുഷ കഥാകൃത്തുക്കൾ പൊതുവെ കടന്നുചെല്ലാൻ മടികാണിക്കുന്ന ഇടത്തിലൂടെയാണ് കെ.പി. രാമനുണ്ണി എന്ന കഥാകാരൻ 'ശസ്ത്രക്രിയ' എന്ന കഥയിലൂടെ കടന്നുപോകുന്നത്. പ്രായമായവരോട് സമൂഹം കാണിക്കുന്ന അവഗണനയും അസഹിഷ്ണുതയും സ്നേഹമില്ലായ്മയുടെ ഭാഗമാണെന്ന ഓർമ്മപ്പെടുത്തലാണിത്. പുതിയ കാലഘട്ടത്തിന്റെ കഥാസ്വഭാവം മുഴുവനായും സ്വീകരിക്കാതെ പഴയതിൽനിന്ന് നവവൽക്കരിക്കുന്ന എഴുത്തുകാരന്റെ ശൈലി സ്വാഗതാർഹമാണ്. സ്വന്തം അമ്മയുടെ ഗർഭാശയ ശസ്ത്രക്രിയയോടുകൂടിയാണ് കഥ തുടങ്ങുന്നത്.
ആ ശസ്ത്രക്രിയ ഒരമ്മയിൽ ഉണ്ടാക്കുന്ന സ്വഭാവമാറ്റങ്ങൾ കഥയിലൂടെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. അമ്മയുടെ താൽപ്പര്യത്തിനായി സത്യം മാറ്റിവെയ്ക്കുന്ന കഥാകാരൻ അഭിനന്ദനാർഹമായ സ്ഥാനം വായനക്കാരന്റെ മനസ്സിൽ നേടിയെടുക്കുന്നു. വല്ലപ്പോഴും അവധിക്ക് വരുമ്പോൾ മാതാപിതാക്കളെ സ്നേഹിക്കാൻ വ്യഗ്രതകാട്ടുന്ന മലയാളി സമൂഹത്തിന്റെ നേരെ ഒരു തിരുത്താണ് ശസ്ത്രക്രിയ എന്ന കഥ. അമ്മ എന്ന യാഥാർത്ഥ്യം അനുഭവത്തിന്റെ തീഷ്ണതയാണെന്ന തിരിച്ചറിവ് ചിന്തോദ്ദീപകമാണ്.
അവിടെ സകല സൗന്ദര്യശാസ്ത്രവും പകച്ചുനിൽക്കയാണ്. അമ്മയുടെ മകനായി സ്വയം മാറ്റത്തിന് വിധേയനാകുന്ന കഥാകാരൻ വ്യത്യസ്തമായ അനുഭൂതിതലങ്ങൾ അനുഭവിക്കുകയാണ്. അദ്ദേഹം ഇന്ദ്രിയങ്ങൾകൊണ്ട് ജ്ഞാനം കണ്ടെത്തുന്ന ബാല്യകാലത്തേയ്ക്ക് ഊളിയിട്ടു മുന്നേറുന്നു. പുൽക്കൊടിയിൽനിന്ന് മുത്തുതുള്ളികൾ ഇറ്റുന്നതുപോലെയായിരുന്നു നിമിഷങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്. സമയത്തിന് ഇങ്ങനെയും ഒരു താളമുണ്ടോ? അമ്മയുടെ അരികിലേയ്ക്ക് തിരികെയെത്തുന്ന കഥാകാരന്റെ രണ്ടാം ബാല്യമാണ് ഈ അനുഭവം.
ഈ അനുഭവത്തിൽ ജീവിക്കുന്ന അയാൾ തന്റെ ജോലി പോലും വല്ലാത്തൊരു വച്ചുകെട്ടായി തനിക്ക് തോന്നിയെന്ന് പ്രകടിപ്പിക്കുമ്പോൾ കുഞ്ഞാകാനുള്ള സ്വാതന്ത്ര്യവും ഇഷ്ടവും ഇടവും അമ്മയ്ക്കും മക്കൾക്കും ഇടയിൽ മാത്രമാണെന്ന് തിരിച്ചറിയുകയാണ്. അതിലൂടെ കഥ മുന്നേറുമ്പോൾ കഥാകാരനും വായനക്കാരനും അൽപനേരത്തേയ്ക്കെങ്കിലും ശസ്ത്രക്രിയയുടെ കാര്യം വിസ്മരിക്കുന്നു. പെട്ടെന്ന് മറന്നുപോയ ഒരു കാര്യം ഓർമ്മപ്പെടുത്തുന്നതുപോലെയാണ് കഥാകാരൻ 'വളരെ വേഗത്തിലാണ് ഓപ്പറേഷൻ ദിവസം അടുത്തേക്കണഞ്ഞത്' എന്ന വാചകത്തോടെ കഥയിലേയ്ക്ക് വീണ്ടും രംഗപ്രവേശം ചെയ്യുന്നത്.
അമ്മയെ ഓപ്പറേഷന് കിടത്തുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റാൻ ഹെപ്പോക്രാറ്റസിന്റെ ഫോട്ടോയിൽ ആലേഖനം ചെയ്ത വചനങ്ങൾ മനസ്സിൽ യാന്ത്രികമായി ഉരുവിടുമ്പോൾ ശസ്ത്രക്രിയയ്ക്ക് മുൻപ് അമ്മയും ഓപ്പറേഷൻ സമയത്ത് മകനും സ്വന്തം മാനസിക രക്ഷയ്ക്ക് രണ്ടുതരം സങ്കേതങ്ങളിൽ അഭയം തേടുന്നതായി കാണാം. എന്നാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മകൻ അമ്മയെ ശസ്ത്രക്രിയ ചെയ്യുന്നു. ഗർഭധാരണ അറ മുറിഞ്ഞുവീണപ്പോൾ താൻ ഒരുകാലത്ത് കിടന്ന് തനിക്ക് സംരക്ഷണം നൽകിയ ഒരിടമാണെന്ന ചിന്ത വായനക്കാർക്ക് അദ്ദേഹം നൽകി. ഓപ്പറേഷനുശേഷം വേദനമുക്തയായ അമ്മ മകനെ സ്നേഹപൂർവ്വം നോക്കുന്നിടത്ത് കഥ അവസാനിക്കുന്നു. അനേകം സാധ്യതകൾ വരികൾക്കിടയിൽ ഒളിഞ്ഞ് അർത്ഥം വിതറുന്ന കഥയാണിത്.
അമ്മ എന്ന അത്ഭുത പ്രതിഭാസത്തെ സ്നേഹവും അത്ഭുതവുമായ അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് 'ശസ്ത്രക്രിയ' എന്ന കഥയിലൂടെ കഥാനായകൻ. ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പറേഷനാണെന്ന് പറഞ്ഞതോടുകൂടി അമ്മയിൽ വല്ലാത്തൊരു വ്യതിയാനമാണ് കഥാനായകൻ കാണുന്നത്. ആദിയോ ആശങ്കയോ ഒന്നുമില്ലാതെ സാന്ദ്രമായ മുഖം. തന്നെ കാണേണ്ട താമസം ആ ഇമകൾ നിർന്നിമേഷമാകുന്നുവെന്ന് കഥാകാരൻ കണ്ടെത്തുന്നു.
അമ്മയുടെ ഓപ്പറേഷൻ വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളത്. അതിന് ആന്തരികമായ പല ഒരുക്കങ്ങളും സംഭവിക്കുന്നുണ്ടെന്ന് കഥാകാരൻ മനസ്സിലാക്കി തുടങ്ങുന്നത് ഇതോടുകൂടിയാണ്. ഓപ്പറേഷന്റെ ദിവസം അടുക്കുംതോറും അമ്മ കൂടുതൽ കൂടുതൽ തരളിതയാവുകയാണ്. മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ല. മകനാകട്ടെ നാൾക്കുനാൾ വളരെ ചെറുപ്പമായതുപോലെയാണ് അമ്മയ്ക്ക് തോന്നുന്നത്. ആ മാനസികാവസ്ഥയിലേയ്ക്ക് മാറാൻ മകൻ തയ്യാറാകുന്നതോടെയാണ് കഥ മുന്നോട്ടുപോകുന്നത്. കുളിക്കാൻ തോർത്തെടുത്തുകൊണ്ട് വരുന്നതും കുളി കഴിയുമ്പോൾ 'തലയിൽ വെള്ളം നല്ലോണം പോയിട്ടില്ല, ഇങ്ങോട്ടു കാണിച്ചോ ഞാൻ തോർത്തിത്തരും' എന്നിങ്ങനെ പറയുന്നിടത്തൊക്കെ ആ ഉചിതഭാവം ഉൾക്കൊള്ളുന്നതായി വായനക്കാർക്ക് അനുഭവപ്പെടുന്നു.
ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുന്ന സുഖം അനുഭവിക്കുമ്പോഴാണ് കഥാകാരൻ ബാല്യത്തിന്റെ സുഖവും അമ്മമനസ്സിന്റെ താളവും സുഖവും അനുഭവിച്ച് തീർക്കുന്നത്. അമ്മയ്ക്ക് തന്റെ മേലുള്ള അവകാശത്തിന് ജനനത്തിനേക്കാളും മുമ്പുള്ള അവസ്ഥവരെയുണ്ടെന്ന ധാരണയിലാണ് കഥാകാരൻ അമ്മയ്ക്ക് മുൻപിൽ നിൽക്കുന്നത്. രാത്രിയിൽ അമ്മയുടെ അരികത്ത് കിടക്കുമ്പോഴാണ് അസ്ഥികൾ പോലെ ശുഷ്കമായ ആ വിരലുകൾ തന്റെ മുടിയിഴകളിൽ ഇഴഞ്ഞു നടക്കുകയാണെന്ന് അയാൾ അറിയുന്നത്. അപ്പോൾ മാത്രമാണ് പുൽക്കൊടിയിൽനിന്ന് മഞ്ഞുതുള്ളികൾ ഇറ്റുന്നതുപോലെയാണ് സമയം നീങ്ങുന്നതെന്ന് അയാൾ അറിയുന്നത്.
അമ്മയുടെ വാത്സല്യം ബോധപൂർവ്വം പിടിച്ചുവാങ്ങുന്ന ഒരുവനായി അയാൾ മാറുകയാണ്. അമ്മയുടെ വിരലുകളുടെ ചലനം മന്ദീഭവിക്കുന്നത് ഒട്ടും താൽപ്പര്യമില്ലാതെ, അയാൾ ഒന്നുകൂടി മുരടനക്കി. അപ്പോൾ പ്രതീക്ഷിച്ചതുപോലെ വീണ്ടുമാ വിരലുകൾ തന്റെ തലച്ചോറിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചത് അയാൾ അറിയുന്നു. അയാൾ അതിൽ സന്തോഷിക്കുകയും ചെയ്യുന്നു. നാൽപ്പത്തഞ്ചു വയസ്സു കഴിഞ്ഞ ഞാനെന്ന ഭാവം മനസ്സിൽ നിന്ന് അടർന്നുപോയപ്പോൾ മാത്രമാണ് അമ്മയുടെ ഗന്ധത്താൽ ചുഴപ്പെട്ടു കിടക്കുന്ന വല്ലാത്തൊരു ഗന്ധം അയാൾ അനുഭവിക്കുന്നത്.
അമ്മയുടെ മനസ്സമാധാനത്തിന് വേണ്ടിയാണെന്ന ന്യായീകരണമാണെങ്കിലും അതായിരുന്നില്ല സത്യം. അങ്ങനെ കിടന്നാൽ മാത്രമേ ആ നിഷ്കളങ്കത അനുഭവിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവാണ് അയാളെ അതിന് നിർബന്ധിപ്പിക്കുന്നത്. അങ്ങനെ ഈ കഥ മുഴുവനായും മാതൃസ്നേഹത്തിന്റെ ദീപ്തമായ ഭാവങ്ങൾ കൊണ്ട് നിറഞ്ഞതാണ്. 'അമ്മ' എന്ന ഭാവത്തിന്റെ അർത്ഥവും ഔചിത്യവും ഈ കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് കഥാകാരൻ ആവിഷ്കരിച്ചിരിക്കുന്നത്. സകല നീതിശാസ്ത്രത്തെയും സൗന്ദര്യസങ്കല്പത്തെയും തകർത്തുകളയുന്ന ഒരു ഉചിതഭാവമാണതിന്. അവകാശവാദങ്ങളൊന്നും ആഗ്രഹിക്കാതെ ഉദാരമായ കൊടുക്കൽ പ്രക്രിയയുടെ നിഷ്കളങ്ക ഇടമാണത്.
Exam Tips:
a) ചോദ്യത്തിലെ പ്രസ്താവനയുമായി ബന്ധപ്പെടുത്തി 'അമ്മ വർത്തമാനത്തിലെ തിരക്കിൽ നിന്ന് ബാല്യസ്മരണകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു' എന്ന കണ്ടെത്തൽ ആദ്യഖണ്ഡികയിൽ സൂചിപ്പിക്കുക.
b) തോർത്തിക്കൊടുക്കൽ, രാത്രിയിൽ മുടിയിഴകളിൽ വിരലോടിക്കൽ, ഹെപ്പോക്രാറ്റസിന്റെ വചനം, ഓപ്പറേഷൻ രംഗം എന്നീ സന്ദർഭങ്ങൾ ക്രമമായി എടുത്തെഴുതുക.
c) ഒടുവിൽ 'അമ്മ-മകൻ ബന്ധത്തിന്റെ നിഷ്കളങ്കതയാണ് കഥയുടെ കാതൽ' എന്ന് ഉപസംഹരിക്കുക.
Question 17: 'ശസ്ത്രക്രിയ' എന്ന ചെറുകഥയിലെ വൈകാരികാംശത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക. (March 2017)
Answer:
പുരുഷ കഥാകൃത്തുക്കൾ പൊതുവെ കടന്നുചെല്ലാൻ മടിക്കുന്ന ഇടത്തിലൂടെയാണ് കെ.പി. രാമനുണ്ണി 'ശസ്ത്രക്രിയ' എന്ന കഥയിലൂടെ കടന്നുപോകുന്നത്. പ്രായമായവരോട് സമൂഹം കാണിക്കുന്ന അവഗണനയും അസഹിഷ്ണുതയും സ്നേഹമില്ലായ്മയുടെ ഭാഗമാണെന്ന ഓർമ്മപ്പെടുത്തലാണിത്. പുതിയ കാലഘട്ടത്തിന്റെ കഥാസ്വഭാവം മുഴുവനായും സ്വീകരിക്കാതെ പഴയതിൽനിന്ന് നവീകരിച്ചെടുക്കുന്ന എഴുത്തുകാരന്റെ ശൈലി സ്വാഗതാർഹമാണ്. സ്വന്തം അമ്മയുടെ ഗർഭാശയ ശസ്ത്രക്രിയയോടുകൂടിയാണ് കഥ തുടങ്ങുന്നത്. ആ ശസ്ത്രക്രിയ ഒരമ്മയിൽ ഉണ്ടാക്കുന്ന സ്വഭാവമാറ്റങ്ങൾ കഥയിൽ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.
അമ്മയുടെ താൽപ്പര്യത്തിനായി സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെയ്ക്കുന്ന കഥാകാരൻ വായനക്കാരുടെ മനസ്സിൽ അഭിനന്ദനാർഹമായ സ്ഥാനം നേടിയെടുക്കുന്നു. വല്ലപ്പോഴും അവധിക്ക് വരുമ്പോൾ മാത്രം മാതാപിതാക്കളെ സ്നേഹിക്കാൻ വ്യഗ്രത കാട്ടുന്ന മലയാളി സമൂഹത്തിനു നേരെയുള്ള ഒരു തിരുത്താണ് ഈ കഥ. 'അമ്മ' എന്ന യാഥാർത്ഥ്യം അനുഭവത്തിന്റെ തീഷ്ണതയാണെന്ന തിരിച്ചറിവ് ചിന്തോദ്ദീപകമാണ്. അവിടെ സകല സൗന്ദര്യശാസ്ത്രവും പകച്ചുനിൽക്കുന്നു.
അമ്മയുടെ മകനായി സ്വയം മാറാൻ തയ്യാറാകുന്ന കഥാകാരൻ വ്യത്യസ്തമായ അനുഭൂതികൾ അനുഭവിക്കുന്നു. ഇന്ദ്രിയങ്ങൾകൊണ്ട് ജ്ഞാനം നേടുന്ന ബാല്യകാലത്തേക്ക് അദ്ദേഹം ഊളിയിടുന്നു. പുൽക്കൊടിയിൽനിന്ന് മുത്തുതുള്ളികൾ ഇറ്റുവീഴുന്നതുപോലെ നിമിഷങ്ങൾ നീങ്ങുന്നു. സമയത്തിന് ഇങ്ങനെയും ഒരു താളമുണ്ടോ എന്ന് അയാൾ അത്ഭുതപ്പെടുന്നു. അമ്മയുടെ അരികിലേക്ക് മടങ്ങിയെത്തുന്ന കഥാകാരന്റെ രണ്ടാം ബാല്യമാണ് ഈ അനുഭവം. ജോലിപോലും ഒരു വച്ചുകെട്ടായി തോന്നുന്ന ഈ അവസ്ഥയിൽ കുഞ്ഞാകാനുള്ള സ്വാതന്ത്ര്യവും ഇഷ്ടവും ഇടവും അമ്മയ്ക്കും മക്കൾക്കും ഇടയിൽ മാത്രമാണെന്ന് അയാൾ തിരിച്ചറിയുന്നു. കഥ മുന്നേറുമ്പോൾ കഥാകാരനും വായനക്കാരും അൽപനേരത്തേക്കെങ്കിലും ശസ്ത്രക്രിയയുടെ കാര്യം മറക്കുന്നു.
പെട്ടെന്ന് മറന്നുപോയ ഒരു കാര്യം ഓർമ്മപ്പെടുത്തുന്നതുപോലെ 'വളരെ വേഗത്തിലാണ് ഓപ്പറേഷൻ ദിവസം അടുത്തെത്തിയത്' എന്ന വാചകത്തോടെ കഥാകാരൻ കഥയിലേക്ക് വീണ്ടും വരുന്നു. അമ്മയെ ഓപ്പറേഷന് കിടത്തുമ്പോഴുള്ള അസ്വസ്ഥത മാറ്റാൻ ഹെപ്പോക്രാറ്റസിന്റെ ഫോട്ടോയിലെ വചനങ്ങൾ മനസ്സിൽ യാന്ത്രികമായി ഉരുവിടുന്ന മകനും, ശസ്ത്രക്രിയയ്ക്കു മുമ്പ് മകനിൽ അഭയം തേടുന്ന അമ്മയും രണ്ടു തരം സങ്കേതങ്ങളിലാണ് മാനസിക രക്ഷ തേടുന്നത്. എങ്കിലും അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മകൻ അമ്മയെ ശസ്ത്രക്രിയ ചെയ്യുന്നു.
ഗർഭധാരണ അറ മുറിഞ്ഞുവീഴുമ്പോൾ താൻ ഒരുകാലത്ത് കിടന്ന്, തനിക്ക് സംരക്ഷണം നൽകിയ ഇടമാണതെന്ന ചിന്ത കഥാകാരൻ വായനക്കാർക്ക് പകരുന്നു. ഓപ്പറേഷനുശേഷം വേദന മുക്തയായ അമ്മ മകനെ സ്നേഹപൂർവ്വം നോക്കുന്നിടത്ത് കഥ അവസാനിക്കുന്നു. അനേകം സാധ്യതകൾ വരികൾക്കിടയിൽ ഒളിപ്പിച്ച് അർത്ഥം വിതറുന്ന കഥയാണിത്.
ഈ കഥയുടെ നിലനിൽപ്പ് തന്നെ ഗർഭപാത്രം എന്ന അടിസ്ഥാന ലോകത്തെ ആശ്രയിച്ചാണ്. ശസ്ത്രക്രിയയ്ക്ക് ദിവസം നിശ്ചയിച്ച നാൾ മുതൽ അതുവരെ കാണിക്കാതിരുന്ന അടുപ്പം അമ്മ മകനോട് പ്രകടിപ്പിച്ചു തുടങ്ങുന്നു. ഈ അടുപ്പത്തിലൂടെ അമ്മയ്ക്ക് ഇനി ഈ ലോകം മകൻ മാത്രമായി മാറുന്നു. തന്നെ കാണുമ്പോൾ അമ്മയുടെ കണ്ണുകൾ നിർന്നിമേഷമാകുന്നത് മകൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവോടെ ഒരു വട്ടം കൂടി ബാല്യാനുഭവത്തിന്റെ ഗർഭപാത്രത്തിലേക്ക് മുങ്ങി നിവരാൻ അയാൾ ആഗ്രഹിക്കുന്നു.
ഇതുവരെ അമ്മ തന്നെ ഇത്ര സൂക്ഷിച്ചു നോക്കിയിട്ടില്ലെന്ന് അയാൾ ഓർക്കുന്നു. അമ്മയിൽ നിന്ന് ഇതുവരെ കിട്ടിയ വാത്സല്യം ഒരു നോക്കോ വാക്കോ ചെറുപുഞ്ചിരിയോ മാത്രമായിരുന്നുവെന്നും അയാൾ സ്മരിക്കുന്നു. ചെറുപ്പത്തിലേ അച്ഛൻ മരിച്ച തന്നെ ലാളിക്കുകയായിരുന്നില്ല, മറിച്ച് ജീവിക്കാൻ പഠിപ്പിക്കുകയായിരുന്നു അമ്മ ചെയ്തതെന്നും ഈ തിരിച്ചറിവിൽ അയാൾ മനസ്സിലാക്കുന്നു. ദുർബലമായ എതിർപ്പോടെ അമ്മയ്ക്ക് വഴങ്ങുന്ന സുഖം ആസ്വാദ്യമാണെന്ന് കണ്ടെത്തുന്നതോടെ അയാൾ ബാല്യത്തിന്റെ വേറിട്ട അനുഭവങ്ങൾ സ്വന്തമാക്കുന്നു.
അമ്മയുടെ ഗന്ധത്താൽ ചുറ്റപ്പെട്ടപ്പോഴാണ് അയാൾ വല്ലാത്തൊരു തിരിച്ചറിവിലേക്ക് എത്തുന്നത്. മരണത്തിന്റെ നിരന്തരമായ ഓർമ്മപ്പെടുത്തലാണ് നിഴലുകളായി ജീവിതത്തിൽ കൂടെ നടക്കുന്നതെന്നും അയാൾ തിരിച്ചറിയുന്നു. അമ്മയുടെ ഗന്ധവും അനുഭവവും ആശയുമായിരുന്നു ആ നാളുകളിൽ അയാളെ നയിച്ചത്. ബാല്യാനുഭവങ്ങളുടെ എത്രയെത്ര പ്രസന്നതയാണ് ഈ നാലു ദിവസംകൊണ്ട് കഥാനായകൻ അനുഭവിച്ചത്! ഒടുവിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അമ്മയെ ഓപ്പറേഷൻ ചെയ്യേണ്ടിവന്ന അയാൾ ദൈവികമായ പരിവേഷത്തോടെ, ഗർഭപാത്രം ഓപ്പറേഷൻ ടേബിളിന്റെ താഴെ വെച്ച തൊട്ടിയിലേക്ക് മുറിച്ചിടുന്നു. താൻ ജനിച്ച ഇടത്തെ അയാൾ സൂക്ഷിച്ചു നോക്കുന്നു.
തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതും അമ്മയും അച്ഛനും തന്നോട് മൗനമായി സംവദിച്ചതുമായ ഇടം, പരിചരണത്തോടെ തന്നെ രൂപപ്പെടുത്തിയ ഗർഭപാത്രം, മുറിഞ്ഞുവീണപ്പോൾ അമ്മയുമായി അടുപ്പം വരാൻ കാരണമായ ആ അവയവത്തെ അയാൾ മനസ്സാ വന്ദിക്കുന്നു. അതില്ലാതെ താനില്ലെന്ന സത്യവും അയാൾ തിരിച്ചറിയുന്നു. അങ്ങനെ നോക്കിയാൽ ഈ കഥയിൽ ഗർഭപാത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഈ കഥ ജീവിക്കുന്നതുതന്നെ ആ പ്രതീകത്തിന്റെ ശക്തിയിലാണ്.
Exam Tips:
a) ആസ്വാദനക്കുറിപ്പിൽ വിഷയം, വൈകാരികമായ മുഹൂർത്തങ്ങൾ (തോർത്തിക്കൊടുക്കൽ, മുടിയിഴകളിൽ വിരലോടിക്കൽ, ഓപ്പറേഷൻ രംഗം), ഭാഷയുടെ സവിശേഷത, ഉപസംഹാരം എന്ന ക്രമം പാലിക്കുക.
b) 'പുൽക്കൊടിയിൽനിന്ന് മുത്തുതുള്ളികൾ ഇറ്റുന്നതുപോലെ' പോലുള്ള കഥയിലെ പ്രയോഗങ്ങൾ ഉദ്ധരിക്കുക.
c) 'ഗർഭപാത്രം' എന്ന പ്രതീകത്തിന്റെ പ്രാധാന്യം ഒടുവിൽ എടുത്തുപറയുക.
Learning Outcomes Questions and Answers
Question 18: താഴെ കൊടുത്ത കവിതയും 'ശസ്ത്രക്രിയ' എന്ന കഥയും ഭാവപരമായി ഐക്യം പ്രാപിക്കുന്നുണ്ടോ? കഥയും കവിതയും വിശകലനം ചെയ്ത് നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക.
"ഒരിക്കൽ നിന്നെക്കുളിപ്പിച്ചൊരുക്കിയ അമ്മയുടെ കൈകളിൽ അന്നു നീ കിലുക്കിക്കളിച്ച വളകൾ കാണില്ല, അവയുടെ ചിരിയൊച്ചയും. നിന്റെ ഇളം കടിയേറ്റ പഴയ മോതിരം ആ വിരലിൽ നിന്ന് എന്നേ വീണുപോയിരിക്കും. എന്നാൽ ഇപ്പോൾ അമ്മയുടെ കൈകളിലുണ്ട് ചുളിവിന്റെ എണ്ണമില്ലാത്ത ഞൊറിവളകൾ; ഓർമകൾ കൊണ്ട് തിളങ്ങുന്നവ. ഏഴോ എഴുപതോ എഴായിരമോ, അതിൽ നിറഭേദങ്ങൾ." (അമ്മയെ കുളിപ്പിക്കുമ്പോൾ - സാവിത്രി രാജീവൻ)
Answer:
അമ്മയും സ്ത്രീയും എന്നുമൊരു നനുത്ത തൂവൽസ്പർശമാണ്. മാതൃത്വത്തിന്റെ സ്നേഹപ്പൊലിമയിൽ ചിരിച്ചും മതിമറന്നും കഴിഞ്ഞുപോയ കാലഘട്ടങ്ങൾ പിന്നീട് മൺമറയുന്നു. അമ്മയുടെ കൊഞ്ചിക്കലും ലാളനയും ആവോളം ആസ്വദിച്ച് പൂർണ്ണമനുഷ്യന്റെ ഇരുകാലുകളിൽ പുരുഷൻ ഭരണം ആരംഭിക്കുമ്പോൾ പാരമ്പര്യവും ദൈവവും മതാചാരങ്ങളുമെല്ലാം അരികിലേക്ക് മാറ്റി നിർത്തിയ സ്ത്രീത്വത്തിന്റെ മുറിവിനും ഞൊറി വാർന്ന കൈകൾക്കും മൂലയിൽ ഒതുങ്ങിക്കുടിയ കുറ്റിച്ചൂലിനും ഒരടി മണ്ണിനും പൊട്ടിയ കഞ്ഞിപ്പാത്രത്തിനും ഒരേ രൂപമായിരിക്കും.
സാവിത്രി രാജീവന്റെ കവിതയിൽ അമ്മയുടെ കൈകളിലെ വള കിലുക്കം, അവയുടെ ചിരിയൊച്ച എല്ലാം മറ്റൊരു രൂപത്തിൽ പ്രായമായിട്ടും നിലനിൽക്കുന്നുണ്ട്. വളകൾക്ക് പകരം ഞൊറി വളകൾ തിളങ്ങുന്നു. തന്റെ കുഞ്ഞിനെ കുളിപ്പിച്ചിരുന്നപ്പോൾ കുഞ്ഞിനെ രസിപ്പിച്ച് വളയുടെ ചിരിയൊച്ചയ്ക്കുപകരം ഓർമ്മകൾ കൊണ്ട് തിളങ്ങുന്ന ഞൊറിവളകൾ കാണുന്നു. പ്രായത്തിന്റെ വടുക്കളാണെന്ന് ആരും മനസ്സിലാക്കുന്നതിൽ നിന്നും വ്യത്യസ്തമായിട്ടാണ് സാവിത്രി രാജീവൻ ഇതിനെ കാണുന്നത്.
സാവിത്രിയുടെ കവിതയിലെ അമ്മയും പുറപ്പെട്ടിടത്തു തന്നെയാണ് നിൽക്കുന്നത്. അമ്മയുടെ വാത്സല്യത്തിൽ അവർ യൗവനത്തിലും വാർദ്ധക്യത്തിലും ഒരുപോലെയാണ്. കൈകളിലെ ഞൊറിവളകൾക്ക് തിളക്കം നൽകുന്നത് പഴയ ഓർമ്മകളാണ്. ഓർമ്മകളിലൂടെയാണവ തിളങ്ങുന്നത്. ഓർമ്മയുടെ ലോകത്തു നിന്നും അത് തിളങ്ങുന്നുണ്ടെങ്കിൽ അത് തന്റെ കുഞ്ഞിനെ കുളിപ്പിച്ചതിന്റെ മധുരിക്കുന്ന ഓർമ്മകളാണ്. മനുഷ്യജാതിയെ വളർത്തിയെടുത്തതിന്റെ ഞൊറികളാണ് അമ്മയുടെ കൈകളിൽ കാണുന്നത്. അത് എത്രയെണ്ണമാണെന്നും അതിനെത്ര നിറഭേദമുണ്ടെന്നും നിശ്ചയമില്ല. അത് ലോകത്തിലെ മുഴുവൻ ഉണ്ണികളെയും കുളിപ്പിച്ച അമ്മമാരുടെ മുഴുവൻ ഓർമ്മകളാണ്.
'സംക്രമണ'ത്തിൽ സ്ത്രീ ഒരട്ടി മണ്ണാണ്. ഒരു കുറ്റിച്ചൂലാണ്, ഒരു നാറത്തേപ്പാണ്. വക്ക് പൊട്ടിയ ഒരു കഞ്ഞിപ്പാത്രമാണ്. ഇവിടെ സ്ത്രീയുടെ ജോലികളിൽ അവളെടുക്കുന്ന വസ്തുക്കളായി അവൾ മാറിപ്പോയിരിക്കുന്നു. കഞ്ഞി വിളമ്പുന്ന അമ്മയെ ഇവിടെ കാണുന്നു. കുറെക്കൂടി വന്യമായൊരു ഭാവനയിലാണ് സംക്രമണത്തിനായി സ്ത്രീയെ ഒരുക്കുന്നത്. അവളുടെ ഉടലിനെ അവയവങ്ങളായി വേർപ്പെടുത്തി. പുരുഷന്റെയുള്ളിൽ ചീയുന്ന പുരുഷസംസ്കാരത്തിന്റെ ജഡമായി സ്ത്രീ മാറുന്നു. സാവിത്രി രാജീവിന്റെ അമ്മ സ്ത്രീയുടെ മാതൃത്വം മാത്രം ആവിഷ്കരിക്കുന്നു. അതിന്റെ നിർവൃതിയും ഒപ്പം പുരുഷലോകം കാണാത്ത ഞൊറികളുടെ തിളക്കവും കാണിക്കുന്നു.
എന്നാൽ സംക്രമണം ഇതിൽ നിന്നും വ്യത്യസ്തമായ ഭാവത്തിലേക്ക് പോകുന്നു. സംക്രമണം ഒരു തിരിച്ചറിവിന്റെയും അതിനുശേഷമുള്ള പരിവർത്തനത്തിന്റെയും കവിതയാണ്. സ്ത്രീയുടെ തിരിച്ചുള്ള പരിവർത്തനം പുരുഷനീതിയെ എങ്ങനെ നേരിടുമെന്ന സ്വപ്നമാണിത്. അവൾ തീയായും സൂര്യനായും ചെന്നായയായും രൂപമാറ്റം സംഭവിക്കുന്ന സ്ത്രീത്വത്തിന്റെ ശക്തിയിലേക്കാണ് സംക്രമണം നയിക്കുന്നത്. സംക്രമണത്തിന്റെ ഭാവം സ്ത്രീയുടെ ദൈന്യതയുടേയും രുഗ്ണതയുടേയും നിലവിളിയുടേതാണ്. അതിന്റെ ചീഞ്ഞളിഞ്ഞ ഗന്ധം പുരുഷന്റെ സംസ്കാരത്തിനുള്ളിൽ കിടന്നാണ് പുറംലോകത്തേക്ക് വമിക്കുന്നത്.
പുരുഷനാകട്ടെ ഈ ചീഞ്ഞളിവ് പുറംലോകത്തെത്തിപ്പെടാതിരിക്കാനായി പാടുപെട്ട് ശരീരത്തിലെ ദ്വാരങ്ങൾ അടക്കുന്നു. കവിതക്ക് പരിവർത്തനത്തിന്റെ ശക്തിയുണ്ട്. അതിനുള്ള ആഹ്വാനമുണ്ട്. പുരുഷനീതിയുടെ ശവസംസ്കാരമാണ് സംക്രമണ കവിത. സാവിത്രിയുടെ കവിത ഒരു ഓർമ്മ പുതുക്കലാണ്. അമ്മയെ ഓർക്കുകയെന്നതാണ് ഇതിലെ ആശയം; അമ്മയുടെ വാത്സല്യത്തിന്റെ ഭാവദീപ്തിയാണ് ഈ കവിതയിലെ സൗന്ദര്യം. പ്രായമായിട്ടും അമ്മയുടെ ഞൊറികൾക്ക് തിളക്കം കുറയുന്നില്ല എന്നൊരു സാരാംശത്തിൽ ഇത് വായിക്കപ്പെടുന്നു.
Exam Tips:
a) 'ഭാവപരമായ ഐക്യം ഉണ്ട്' എന്ന നിലപാട് ആദ്യം പറഞ്ഞശേഷം കഥയിലും കവിതയിലും ഉള്ള പൊതുഭാവം (അമ്മയുടെ വാത്സല്യവും ഓർമ്മകളുടെ തിളക്കവും) സമർത്ഥിക്കുക.
b) കവിതയിലെ 'ഞൊറിവളകൾ' എന്ന ബിംബത്തെയും കഥയിലെ 'ഗർഭപാത്രം' എന്ന ബിംബത്തെയും ബന്ധിപ്പിച്ച് എഴുതുക.
c) കവിതയിൽ നിന്നുള്ള ഒന്നോ രണ്ടോ വരികൾ ഉദ്ധരിച്ച് ഉപസംഹരിക്കുക.
Question 19: മലയാളം സ്വതന്ത്രഭാഷയായി വികസിച്ചുവന്ന ഘട്ടങ്ങൾ വിശകലനം ചെയ്ത് ഉപന്യാസം/പ്രബന്ധം തയ്യാറാക്കുക.
Answer:
മലയാളം സംസ്കൃതജന്യമാണെന്ന അഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. രണ്ടാമതായി മലയാളം തമിഴിൽ നിന്ന് രൂപപ്പെട്ടുവന്നതാണെന്ന വാദഗതിയുണ്ട്. സംസ്കൃതവും തമിഴും ചേർന്നുണ്ടായതാണെന്ന് മൂന്നാമതൊരു വാദവും നിലനിൽക്കുന്നുണ്ട്. ഇതൊക്കെ നിലനിൽക്കെത്തന്നെ മലയാളം നിരന്തരം വളർച്ച പ്രാപിച്ചുകൊണ്ടിരുന്ന ഭാഷയായി മാറിത്തുടങ്ങിയിരുന്നു. ആ ഭാഷ അതിന്റെ വളർച്ചയുടെ വ്യത്യസ്തമായ ഘട്ടങ്ങളെ ശക്തമായി പ്രകടിപ്പിക്കാൻ വ്യത്യസ്തമായ കൃതികളെ അവലംബിക്കുകയും ചെയ്തുകൊണ്ടിരുന്നു.
എ.ഡി. 12-ാം ശതകത്തോടുകൂടി ഉണ്ടായിട്ടുള്ള രാമചരിതം എന്ന കൃതിയാണ് മലയാള ഭാഷയിലെ അതിപ്രാചീന കൃതിയെന്ന് പറയപ്പെടുന്നു. ഇതിൽ മലയാളത്തിന്റെ ആദിരൂപം പ്രകടിപ്പിക്കുന്നുവെന്ന് മാത്രമല്ല, തമിഴിന്റെയും മലയാളത്തിന്റെയും കലർപ്പ് ധാരാളമായി ഉണ്ടായിട്ടുണ്ട്. വ്യാകരണപരമായും അന്ന് നാം തമിഴിനോട് ബന്ധപ്പെട്ടുനിന്നിരുന്നു. അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയായ യുദ്ധം കവിതയിലും പ്രതിപാദിച്ചിരിക്കണം. അതിനാൽ തന്നെ രാമചരിതം യുദ്ധത്തിന് പ്രസക്തിയുള്ള കൃതിയാണ്.
ഓരോ കൃതിയും ആ പ്രദേശത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ കൂടി രൂപപ്പെട്ടതായിരിക്കണം. പിന്നീട് ഭാഷ കടന്നുവന്ന വഴി, തമിഴ് രീതി മാറ്റാതെയും പാട്ടിന്റെ വ്യവസ്ഥകളുടെ പ്രാധാന്യം കുറച്ചുകൊണ്ടുമാണ്. അങ്ങനെ മലയാളത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടും എഴുതിയ കൃതികളാണ് നിരണം കൃതികൾ. ഇതിലെ ഭാഷാമിശ്രണമാണെങ്കിലും മലയാളത്തിനാണ് പ്രാധാന്യം കൂടുതൽ കൊടുത്തിരിക്കുന്നത്. ഇതിലും പ്രതിപാദനം പുരാണേതിഹാസങ്ങളായ രാമായണ മഹാഭാരതാദിയായവയാണ്. ആ കൃതികളിൽ മനോഹരമായ വർണ്ണനാപാടവം നമ്മെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ളതാണ്.
വർഷങ്ങൾ ഇത്ര കഴിഞ്ഞാലും അതിന്റെ ഭാഷാപ്രയോഗം നമ്മെ അത്ഭുതപ്പെടുത്തിക്കളയുന്നു. പിന്നീട് വന്ന തെക്കൻപാട്ടുകൾ, രാമകഥാപ്പാട്ട് എന്നിവയിലെല്ലാം തമിഴ് പ്രാധാന്യം ഉണ്ടായിരുന്നു. തുടർന്നാണ് സംസ്കൃതത്തിന് പ്രാധാന്യം കൊടുക്കുന്ന മണിപ്രവാളരീതി ഭാഷയിൽ കടന്നുകയറിയത്. മണിപ്രവാളത്തിൻ ലക്ഷണം തന്നെ 'ഭാഷാസംസ്കൃതയോഗം' എന്നാണ്. ഈ നിയമാനുസൃതമായി എഴുതിയുണ്ടാക്കിയ കൃതികൾ ആ കാലഘട്ടത്തിലെ ജീവിത ആഭാസത്തെയാണ് പ്രകടമാക്കിയിരുന്നത്.
തുടർന്ന് സംസ്കൃത പ്രാധാന്യമുള്ള അനേകം കൃതികൾ മലയാളത്തിൽ രൂപപ്പെട്ടു. അവയാണ് ചമ്പുക്കൾ എന്നറിയപ്പെടുന്നത്. ചമ്പുക്കളിലും സംസ്കൃതത്തിന് വളരെയേറെ പ്രാധാന്യം ഉണ്ടായിരുന്നു. ഏകദേശം പതിമൂന്ന് നൂറ്റാണ്ടോടുകൂടിയാണ് ചമ്പുക്കൾ പ്രചാരത്തിൽ വന്നത്. ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം തുടങ്ങിയ കൃതികളെല്ലാം ഇതിനുദാഹരണങ്ങളാണ്. പതിനാലും പതിനഞ്ചും ശതകത്തോടുകൂടി ഒട്ടേറെ ലഘുകാവ്യങ്ങൾ രൂപപ്പെട്ടുതുടങ്ങി. ഇതിന്റെ പ്രതിപാദനത്തിൽ രാജാക്കന്മാരും ദേവദാസി നർത്തകികളുമായിരുന്നു കഥാപാത്രങ്ങൾ. അതിനാൽ അന്ന് നിലനിന്നിരുന്ന സംസ്കാരമൂല്യങ്ങളെ മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
അത് ഭാഷാ പുരോഗമനത്തേക്കാൾ ഭാഷയ്ക്ക് കൈവന്ന പുതുശൈലി പ്രയോഗത്തിന് ഉദാഹരണമാണ്. മനോഹരമായ വർണ്ണനാപാടവമാണ് ഈ കൃതികൾ നിലനിർത്തിയിരിക്കുന്നത് എന്നത് അതാവഹമാണ്. തുടർന്നങ്ങോട്ടാണ് ഭാഷയ്ക്ക് ശക്തമായ വളർച്ചയുണ്ടായത്.
ഏകദേശം 14-ാം ശതകത്തിന്റെ ഉത്തരാർദ്ധത്തോടെ രചിച്ച കൃഷ്ണഗാഥയാണ് നല്ല മലയാള ഭാഷയിൽ മനോഹരമായി രചിച്ച ആദ്യത്തെ മഹാകാവ്യം. ആ കൃതി സംസ്കൃതത്തിൽ നിന്നും തമിഴിൽ നിന്നും മലയാളത്തെ മോചിപ്പിച്ച്, മലയാളത്തിന് ശക്തമായ സ്ഥാനം തെക്കൻ കേരളത്തിൽ സ്ഥാപിച്ചുകൊടുത്തു. ഗാഥാപ്രസ്ഥാനത്തിലെ ഏറ്റവും പ്രധാനമായ കൃതി കൃഷ്ണഗാഥയാണ്. അതെഴുതിയിരിക്കുന്നത് ചെറുശ്ശേരിയാണ്. ഈ കൃതിയിലൂടെ ഈശ്വര സങ്കൽപ്പത്തിൽനിന്ന് കൃഷ്ണനെ ഇറക്കി മനുഷ്യാവതാരമാക്കിയെന്നതാണ് ഏറ്റവും ശ്രേഷ്ഠം. കാലദേശങ്ങളെ മറികടന്ന് ഈ കൃതി നിലനിൽക്കുന്നതും അതിന്റെ ഭാഷാപ്രയോഗശൈലിയുടെ പ്രത്യേകതയാണ്. ശ്രീകൃഷ്ണചരിത്രമാണ് ആ കൃതിയിലെ പ്രതിപാദ്യം.
ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണംവരെയുള്ള പ്രതിപാദനമാണത്. മഞ്ജരി വൃത്തമാണ് കവി ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതോടുകൂടി മലയാളഭാഷയ്ക്ക് ശക്തമായ ഒരു നിലനിൽപ്പ് കൈവന്നു. പിന്നീട് വന്നത് ഭക്തിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് നിലവിൽ വന്ന കിളിപ്പാട്ടു പ്രസ്ഥാനമാണ്. ഇതിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛനാണ് മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കൃതികളോടുകൂടി മലയാളഭാഷ നിലവിൽ വന്നു എന്നുവേണം കരുതാൻ. അദ്ദേഹം മറ്റു ഭാഷകളുടെ മേൽപ്പിടുത്തത്തിൽ നിന്നും ഭാഷയെ രക്ഷിക്കാനായി നിരന്തരം പരിശ്രമിച്ചതിന്റെ ഫലമായി ബോധപൂർവ്വം രൂപപ്പെടുത്തിയതായിരിക്കണം കിളിപ്പാട്ട്.
അധ്യാത്മരാമായണം, മഹാഭാരതം തുടങ്ങിയ കൃതികൾ തന്നെയാണ് ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത്. ഭക്തിക്ക് വളരെ വലിയ പ്രാധാന്യം അദ്ദേഹം നൽകിയിരുന്നു. മൂല്യച്യുതിപറ്റിക്കിടക്കുന്ന സമൂഹത്തെ ഉയർത്തുക എന്നതുകൂടി അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമായിരിക്കണം. കാകളിവൃത്തത്തിലാണ് അദ്ദേഹം ഈ കൃതികൾ രചിച്ചിരിക്കുന്നത്. ഈ വൃത്തം മലയാള വൃത്തത്തിലെ പഴക്കമേറിയ ഒന്നാണ്. ഒരു നൂതനയുഗത്തിന്റെ ജീവനാഡിയാണ് എഴുത്തച്ഛൻ. വായനക്കാരന്റെ ശ്രദ്ധയെ അനുസ്യൂതമായി നിലനിർത്താനും എല്ലാ രസവും ആവിഷ്കരിക്കാനും പറ്റിയ ഒരു ചട്ടക്കൂടാണ് കിളിപ്പാട്ടിന്റെ. ഗംഭീരവും ഭംഗിയായും ഏതു കാര്യവും അതിൽ ആവിഷ്കരിക്കാൻ സാധിക്കുന്നുണ്ട്.
കൃഷ്ണഗാഥ വായനക്കാരെ ആഹ്ലാദിപ്പിക്കുന്നു. എന്നാൽ കിളിപ്പാട്ട് ചിന്തിപ്പിക്കുന്നു. അതിന്റെ ശൈലി ഭാവപൂർണ്ണവും രൂപശുദ്ധവുമായ കലാശില്പം സാമൂഹ്യ നന്മയ്ക്ക് ഉപയോഗിക്കാൻ കവി നടത്തിയ പരിശ്രമമാണ് കിളിപ്പാട്ട്. ഈ കൃതിയിൽ അദ്ദേഹം പുതിയതായി ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്നാൽ പല വഴിയായി പ്രവഹിച്ച കവി മാർഗ്ഗങ്ങളെ സംയോജിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് മലയാള സാഹിത്യത്തിലേയ്ക്ക് കടന്നുവന്ന വിരുന്നുകാരിയാണ് കഥകളിയുടെ സാഹിത്യരൂപമായ ആട്ടക്കഥ. കഥകളിയുടെ ഉദ്ഭവത്തെക്കുറിച്ച് അനേകം കഥകളുണ്ട്.
കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടത്തോടെയാണ് കഥകളി രൂപപ്പെട്ടത് എന്ന കഥയാണ് കൂടുതൽ വിശ്വസനീയമായിട്ടുള്ളത്. ഇത് കേരളത്തിന്റെ നൃത്തകലകളുടെ സ്ഥാനം തന്നെ മാറ്റം വരുത്തി ലോകം തന്നെ അംഗീകരിക്കുന്ന ഒരു കലാരൂപം എന്ന നിലയിൽ വളരെയേറെ പ്രസിദ്ധമായി ഈ കലാരൂപം. കഥകളി കളിക്കാനുള്ള സാഹിത്യരൂപം എന്ന നിലയ്ക്കാണ് ആട്ടക്കഥ സാഹിത്യവിഭാഗം രൂപം കൊള്ളുന്നതും പ്രചാരത്തിൽ എത്തുന്നതും. അതോടുകൂടി ശക്തമായ ഒരു സാഹിത്യശാഖ മലയാളത്തിൽ രൂപപ്പെട്ടു വന്നു. ഇതിലും സംസ്കൃതത്തിന് വളരെ വലിയ സ്ഥാനം നൽകിയിരുന്നു. ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയാണ് ഇതിൽ വ്യത്യസ്തമായി മലയാളത്തിന് പ്രാധാന്യം കൊടുത്തു വന്നിട്ടുള്ളത്. ഇതിനുശേഷമാണ് മലയാളത്തിലെ ചിരപ്രതിഷ്ഠ നേടിയ തുള്ളൽ നിലവിൽ വന്നത്.
കുഞ്ചൻ നമ്പ്യാരാണ് തുള്ളൽ കൃതിയുടെ ഉപജ്ഞാതാവ്. മൂന്നുതരം തുള്ളലാണ് നിലവിലുള്ളത്: പറയൻ, ശീതങ്കൻ, ഓട്ടൻ എന്നിവയാണത്. പലതുള്ളലുകളിലായി അനേകം കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ശ്രീകൃഷ്ണ ചരിതം, നളചരിതം കിളിപ്പാട്ട്, പഞ്ചതന്ത്രം കിളിപ്പാട്ട്, ചാണക്യ സൂത്രം കിളിപ്പാട്ട്, ശിവപുരാണം, കിരാതം വഞ്ചിപ്പാട്ട്, ദൂതവാക്യം, ശീലാവതി നാലുവൃത്തം തുടങ്ങിയവ അതിൽപ്പെടുന്നു.
കുഞ്ചൻ കവിതകളുടെ പ്രത്യേകതകൾ ഫലിതവും പരിഹാസവും നിറഞ്ഞതാണെന്നതാണ്. മാത്രമല്ല പരിതസ്ഥിതികളുടെ പ്രതിഫലനം ഈ കൃതികളുടെ പ്രത്യേകതയുമാണ്. ഈ മൂന്നു ഘടകങ്ങളും ചാക്യാർകൂത്തിൽ നിന്നും പകർന്നവയാണ്. ഏത് കാര്യവും ഹാസ്യത്തിന്റെ വെളിച്ചത്തിൽ കാണാനുള്ള കഴിവ് നമ്പ്യാർക്ക് ഉണ്ടായിരുന്നു. നാട്ടിലെങ്ങും നിലനിന്നിരുന്ന സാംസ്കാരിക അധഃപതനത്തിനെയാണ് നമ്പ്യാർ എതിർത്തിരുന്നത്. അത് രാജാവാണെങ്കിലും മന്ത്രിയാണെങ്കിലും അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. നിലനിന്നിരുന്ന അനാചാരങ്ങൾക്ക് എതിരേയും സമുദായത്തിന്റെ അധഃപതനത്തിനെതിരേയും നമ്പ്യാർ നിശിതമായ വിമർശനം നടത്തിയിരുന്നു.
ഇങ്ങനെ തുടങ്ങി ഭാഷാപുരോഗമനത്തിനനുസരിച്ച് ഭാഷയിൽ കൃതികൾ രൂപപ്പെട്ടുവന്നു. അവയെല്ലാം തന്നെ ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ഭാഷയെ ഉപയോഗിക്കുന്നതായിരുന്നു. അതിനേക്കാളുപരി ആ കാലഘട്ടത്തിന്റെ ആവശ്യകത അവരുടെ കൃതികളിൽ തെളിഞ്ഞുനിന്നിരുന്നു. അതിനാൽ സംസ്കാര പഠനത്തോടൊപ്പം നിർബന്ധമായും നാം മനസ്സിലാക്കിയിരിക്കേണ്ടതാണ് ഭാഷാപഠനവും.
Exam Tips:
a) ഘട്ടങ്ങൾ കാലക്രമത്തിൽ തലക്കെട്ടുകളായി എഴുതുക: രാമചരിതം, നിരണം കൃതികൾ, മണിപ്രവാളം/ചമ്പുക്കൾ, കൃഷ്ണഗാഥ, കിളിപ്പാട്ട്, ആട്ടക്കഥ, തുള്ളൽ.
b) ഓരോ ഘട്ടത്തിലും ഭാഷയിലെ സംസ്കൃത-തമിഴ് സ്വാധീനം എങ്ങനെ മാറിവന്നു എന്ന് ഒരു വരിയിൽ സൂചിപ്പിക്കുക.
c) ഉപന്യാസമായതിനാൽ ആമുഖം, ഘട്ടങ്ങളുടെ വിവരണം, ഉപസംഹാരം എന്ന ഘടന പാലിക്കുക.
Question 20: ഭാഷയുടെ പരിണാമദശയിലുണ്ടായ കഥകളിലും കവിതകളിലും പ്രകടമാവുന്ന ആവിഷ്കാരവൈവിധ്യത്തെ ഭാഷാപരമായും ഭാവുകത്വപരമായും താരതമ്യം ചെയ്ത് കുറിപ്പുകൾ തയ്യാറാക്കുക.
Answer:
സംസ്കാരവിനിമയമായ ഭാഷയാണ് സാഹിത്യരൂപത്തിലേക്ക് മാറ്റപ്പെടുന്നത്. അതിനാൽ അത് ഒരേസമയം സംസാരഭാഷയോട് ബന്ധപ്പെട്ടും വേറിട്ടും നിലനിൽക്കും എന്നത് യാഥാർത്ഥ്യമാണ്. മലയാളത്തിലുണ്ടായിട്ടുള്ള മണിപ്രവാള കാലഘട്ടം വേറിട്ട ചിന്താഗതിയാണ് മലയാളിക്ക് സമ്മാനിച്ചത്. ആ കാലഘട്ടത്തിലെ സംസ്കാരശൂന്യത ഈ കൃതിയിലൂടെ മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഈ കാലഘട്ടത്തിൽ ഉണ്ടായ ഭാഷയുടെ ഉണർവ് ശ്രദ്ധേയമാണ്. സംസ്കൃതവും മലയാളവും കൂടികലർന്ന് മിശ്രഭാഷയുടെ ദൃഷ്ടാന്തം നമുക്ക് കണ്ടെത്താൻ സാധിക്കും.
പൊതുവെ ദുർഗ്രാഹ്യമായ ഭാഷാശൈലിയാണ് അന്ന് നിലനിന്നിരുന്നത്. എന്നാൽ തുടർന്ന് വന്ന കൃഷ്ണഗാഥ, കിളിപ്പാട്ട് തുടങ്ങിയവ ഭാഷാപൂർണ്ണ വളർച്ച പ്രാപിച്ച കാലഘട്ടത്തിലെ കൃതികളാണ്. അതിനാൽ തന്നെ നാനൂറോ അഞ്ഞൂറോ വർഷങ്ങൾക്ക് ശേഷവും ഗ്രഹിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ലാതെ നിലനിൽക്കുന്ന കൃതികളായി ഇവ മാറിയിരിക്കുന്നു.
എന്നാൽ ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമായ മേഖലയിലൂടെ വിഹരിക്കുന്ന ഒന്നാണ് കഥാസാഹിത്യം. വ്യത്യസ്തമായ പരീക്ഷണങ്ങൾ അതാത് കാലഘട്ടങ്ങളിൽ അഭിമുഖീകരിക്കേണ്ടി വന്ന വയാണിവ. നിത്യവർഗ്ഗ സമരങ്ങൾ നിരന്തരം അഭിമുഖീകരിക്കേണ്ടി വന്നത് സാഹിത്യത്തിലെ ഗദ്യത്തിനാണ്. ശാസനകളായും ആധാരങ്ങളായും നിലവിൽ വന്നവയാണ് ഭാഷയുടെ ആദ്യകാല ഗദ്യം. പിന്നീട് സംസ്കാരത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ് അതിനെ എടുത്തുകാണിക്കേണ്ട ഇടങ്ങളായാണ് ഗദ്യസാഹിത്യം രൂപപ്പെടുത്തിയത്. ഗദ്യസാഹിത്യം സംസാരഭാഷയിൽ നിന്ന് ഒരുപടി മാറി നിന്നിരുന്നില്ല. അതിനാൽ ഗദ്യത്തിന്റെ ആദ്യരൂപം നാടകമായിരുന്നു. അതിൽ അവ സംസ്കൃത ഭാഷയുടെ സഹായത്തോടെയാണ് രൂപപ്പെടുത്തിയത്.
കൃത്യമതം കലർന്ന ഒരു ഭാഷാശൈലി ആദ്യ സാഹിത്യവിഭാഗത്തിൽ ഉണ്ടായിക്കൊണ്ടിരുന്നത് സംസാരഭാഷ സാഹിത്യമായി പരിഗണിച്ചിരുന്നില്ല എന്നതിനാലാണ്. തുടർന്ന് വന്ന ചെറുകഥകളും സഞ്ചാരസാഹിത്യവുമെല്ലാം ഇതേ കൃത്യമതം കൊണ്ടുനടന്നവയാണ്. അതിനാൽ തന്നെ അവയൊക്കെ വായനക്കാരന്റെ ആസ്വാദ്യതയെ തൃപ്തിപ്പെടുത്തുന്നവയല്ല. എന്നാൽ ഭാഷ പൂർണ്ണ വളർച്ച പ്രാപിച്ചു കഴിഞ്ഞപ്പോൾ ഗദ്യത്തിനും മാറ്റങ്ങൾ വന്നു. അത് സുതാര്യമായ ഇടപെടലുകളോടെ ആസ്വാദകരുമായി സംവദിച്ചുകൊണ്ടിരുന്നു.
Exam Tips:
a) ഭാഷാപരമായ താരതമ്യം (സംസ്കൃതമിശ്രിതമായ മണിപ്രവാളം - ലളിതമായ കൃഷ്ണഗാഥ/കിളിപ്പാട്ട് - ഗദ്യം) ഒരു ഭാഗമായും ഭാവുകത്വപരമായ താരതമ്യം മറ്റൊരു ഭാഗമായും എഴുതുക.
b) കവിതയും കഥയും തമ്മിലുള്ള വ്യത്യാസം ഒരു പട്ടികയായി നൽകിയാൽ ഉത്തരം വ്യക്തമാകും.
Question 21: പ്രദേശം, കാലം, ഉള്ളടക്കം ഇവയെ മുൻനിർത്തി രചനകൾ വിശകലനം ചെയ്ത് വിവിധ വ്യവഹാര രൂപങ്ങളിൽ ആവിഷ്കരിക്കുക.
Answer:
സാഹിത്യം എന്നു പറയുന്നത് അതാതുകാലഘട്ടത്തിന്റെ സൃഷ്ടിയാണ്. അതിന്റെ ഭാഷ, സംസ്കാരം എന്നിവയെല്ലാം ഇവയിൽ പ്രതിഫലിക്കും. മാത്രമല്ല ആ കാലഘട്ടത്തിന്റെ ആവശ്യകതകൂടി ആ കൃതിയുടെ ഭാവമായി മാറാം. മലയാള സാഹിത്യത്തിലെ അതാതു കാലഘട്ടത്തിൽ ഉണ്ടായിട്ടുള്ള കൃതികളെല്ലാം ഇത്തരം സാംസ്കാരിക മുദ്രകളോട് നീതി പുലർത്തിയിട്ടുള്ളവയാണ്.
മലയാളത്തിലെ ആദ്യകൃതിയായ രാമചരിതം തമിഴ് അക്ഷരമാലയിൽ നിബന്ധമായ കൃതിയാണ്. അതിൽ ഉപയോഗത്തിലിരിക്കുന്ന പദങ്ങളൊന്നുംതന്നെ ഈ കാലഘട്ടത്തിൽ നിലവിലുള്ളതല്ല. മറിച്ച് ആ കൃതി രചിച്ചിരിക്കുന്നത് സാധാരണക്കാരായ ഭടജനങ്ങൾക്ക് വേണ്ടിയായതിനാൽ യുദ്ധത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഉണ്ടായിട്ടുള്ളതാണ്. ഭാഷാ സാഹിത്യ ചരിത്രത്തിൽ രാമചരിതത്തെപ്പോലെ ഇത്രയധികം ഭാഷാസങ്കലനം ഉണ്ടാക്കിയ കൃതികൾ വേറെയില്ല. പഴയ തമിഴിന്റെയും മലയാളത്തിന്റെയും പദസമുച്ചയങ്ങളാണ് ഇതിന്റെ കാരണം. ഉദാ: "ചോലയിലുതകങ്ങൾ പാടുമപ്പടി ചോരി പെയ്താലമെല്ലമണിന്തവൻ".
നിരണം കൃതികളിലേയ്ക്ക് വരുമ്പോഴേയ്ക്കും ഭാഷയ്ക്ക് കുറച്ചുകൂടി ശക്തമായ അവസ്ഥാവിശേഷം ഉണ്ടായതായി കാണാൻ സാധിക്കും. ഈ കൃതികൾ സംസ്കൃത പ്രധാനമാണെങ്കിലും മലയാളിയ്ക്ക് അപ്രാപ്യമായ മേഖലയല്ലയിത്. ഈ കാലഘട്ടത്തിൽ ഭക്തിപ്രധാനമായതിനാൽ ഭക്തിപ്രാധാന്യമർഹിക്കുന്ന രീതിയിലാണ് കൃതികൾ എഴുതിയിരിക്കുന്നത്. കൃഷ്ണഗാഥയിലേയ്ക്ക് എത്തുമ്പോഴേയ്ക്കും, ഭക്തിയേക്കാൾ ആനന്ദലഹരിയ്ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയോട് കവിതാകാരൻ യോജിക്കുന്നുണ്ട്.
ഈ കൃതിയും സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി ചിട്ടപ്പെടുത്തിയ കൃതിയാണ്. ആ കാലഘട്ടത്തിലെ ധാരാളം സംസാരഭാഷാപദങ്ങൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാ: തണ്ണി, കൊൾവു, തേറിനാൽ വണ്ണം, തിരണ തുടങ്ങിയവ ഇതിനുദാഹരണമാണ്. ഇത്തരം പദങ്ങളുടെ പൊതുവായ അർത്ഥം കിട്ടാൻ സാധ്യതയില്ലെങ്കിലും ഈ കവിത ആസ്വദിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. മാത്രമല്ല ഈ കൃതി ദേശകാലങ്ങളെ അതിജീവിച്ചുകൊണ്ട് മുന്നേറുന്ന കൃതികൂടിയാണ്.
അറബി സാഹിത്യത്തിലായാലും, അറബി സംസ്കാരത്തിന്റെയും, മുസ്ലിം ജീവിതരീതിയുടേയും തനിപ്പകർപ്പ് കാണാനായി സാധിക്കും. ഇത്തരത്തിൽ ഏതു കൃതി ഏതു കാലഘട്ടത്തെ എഴുതുന്നുവോ ആ കാലഘട്ടത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.
Exam Tips:
a) പ്രദേശം, കാലം, ഉള്ളടക്കം എന്നീ മൂന്നു ഘടകങ്ങളും ഓരോ കൃതിക്കും ബന്ധപ്പെടുത്തി (രാമചരിതം, നിരണം കൃതികൾ, കൃഷ്ണഗാഥ, മാപ്പിളപ്പാട്ട്) ഉദാഹരണസഹിതം എഴുതുക.
b) 'സാഹിത്യം അതാതുകാലത്തിന്റെ സൃഷ്ടിയാണ്' എന്ന കേന്ദ്രാശയം ആദ്യവും ഒടുവിലും ആവർത്തിക്കുക.
Question 22: ഭാഷയുടെ നാടോടി പാരമ്പര്യം, തനിമ തുടങ്ങിയ സവിശേഷതകൾ കണ്ടെത്തി പ്രബന്ധങ്ങൾ രചിക്കുക.
Answer:
ജനജീവിതവുമായി വളരെയേറെ അടുത്തുനിൽക്കുന്ന പ്രസ്ഥാനമാണ് നാടോടി പാരമ്പര്യം, സാഹിത്യം. ഇത് ശുദ്ധമലയാള ശാഖാവിഭാഗത്തിലാണ് നിലനിൽക്കുന്നത്. കവിത ചെറുചാലുകളായി പ്രവഹിച്ചു തുടങ്ങിയ ആദ്യകാലത്ത് അത് സാധാരണ ജനങ്ങളുടെ ജീവിതവുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു. നാടൻ പാട്ടുകളും വീരകഥാഗാനങ്ങളുമാണ് ജനഹൃദയങ്ങളെ കവർന്നിരുന്ന സാഹിത്യവിഭാഗങ്ങൾ. ഈ കൃതികളൊക്കെത്തന്നെ തികച്ചും കേരളീയമായ അന്തരീക്ഷം പ്രതിഫലിപ്പിക്കുന്നവയായിരുന്നു. ഭാഷാപരമായി തമിഴിന്റെയോ സംസ്കൃതത്തിന്റെയോ കലർപ്പില്ലാത്ത ശുദ്ധ മലയാള ശാഖയായിരുന്നു ഇവയൊക്കെ തന്നെ. സാഹിത്യത്തിന്റെ ഉദ്ഭവം ഏതു രീതിയിലായിരിക്കും?
ഗദ്യമെന്നോ പദ്യമെന്നോ വ്യത്യാസമില്ലാതെ നമ്മുടെ വികാരവിചാരങ്ങളെ അന്യരിലേയ്ക്ക് പകർത്തുക എന്നതുമാത്രമാണ് ആ കാലത്തിന്റെ ആവശ്യകത എന്നു ശ്രദ്ധേയമാണ്. അതിൽ കടന്നുവന്ന ചമൽക്കാര ഭംഗിയായിരിക്കണം അവയെ സാഹിത്യരൂപത്തിലേയ്ക്ക് മാറ്റിയത്. നമ്മുടെ ആദ്യ സാഹിത്യരൂപം പഴഞ്ചൊല്ലുകളാണെന്ന് പറയാം. ആവർത്തനങ്ങളിലൂടെ ഒഴുകി വന്നവയാണ് അവയിൽ പലതും. അവ പദ്യവുമല്ല; എന്നാൽ തീർത്തും ഗദ്യസ്വഭാവമുള്ളവയുമല്ല. അവ നീട്ടിയും കുറുക്കിയും പറഞ്ഞു തുടങ്ങിയപ്പോൾ സാധാരണ ഭാഷയിൽ നിന്ന് വേറിട്ടുനിന്നുതുടങ്ങി. മാത്രമല്ല ഇവ ആ കാലഘട്ടത്തിലെ ജനജീവിതങ്ങളുടെ പ്രതിഫലനമാണ്. കൃഷി, വ്യവസായം, വിവാഹം തുടങ്ങി ഏതിലൊക്കെ മനുഷ്യൻ വ്യവഹരിക്കുന്നുണ്ടോ അതിനെക്കുറിച്ചൊക്കെ ഈ പഴഞ്ചൊല്ലുകൾ നമ്മോട് നിരന്തരം സംവദിക്കുന്നതുകൊണ്ട് നമുക്കവയെ ഉപേക്ഷിക്കാനും സാധ്യമല്ല. രണ്ടാമതായി ഇവ കടന്നുവന്നത് നാടൻപാട്ടുകളിലൂടെയാണ്.
നമ്മുടെ ജീവിതനിലവാരത്തിന്റെ ചിന്ത പ്രകാശിപ്പിക്കാനുള്ള ഇടം കൂടിയാണ് നാടൻപാട്ടുകൾ. ജീവിതത്തിന്റെ സത്യാത്മകവും ആത്മാർത്ഥവുമായ ആവിഷ്കരണമാണ് ഈ നാടൻപാട്ടുകൾ. ഭാവനയ്ക്കും കല്പനയ്ക്കുമുള്ള സ്ഥാനങ്ങൾ ഈ കൃതികളിൽ താരതമ്യേന കുറവാണ്. മറിച്ച് ചൂടേറിയ ജീവിതത്തിന്റെ കാലടികളാണ് ഈ കൃതികളിൽ സർവ്വത്ര പതിഞ്ഞുകിടക്കുന്നത്. അങ്ങനെ ജീവിതത്തിന്റെ ഊഷ്മാവും ഗന്ധവും കലർന്ന പഴയ നാടൻപാട്ടുകൾ സാമൂഹ്യജീവിതത്തിന്റെ വികാസപരിണാമങ്ങളിൽ ശ്രദ്ധാലുക്കളായി മാറി. ഇനിയും മാറ്റിവെയ്ക്കാൻ പറ്റാത്ത സാഹിത്യവിഭാഗമാണ് അനുഷ്ഠാനഗാനങ്ങൾ. മിക്ക നാടൻപാട്ടുകളും അനുഷ്ഠാനഗാനങ്ങളുമായി അഭേദ്യമായ ബന്ധം പുലർത്തുന്നവയാണ്. സമൂഹത്തിന്റെ വ്യത്യസ്തമായ ആവശ്യങ്ങളിൽ ഇടപെട്ട് വ്യക്തിജീവിതങ്ങൾക്ക് ഊഷ്മളത നൽകുകയെന്നത് നാടൻപാട്ടുകളുടെ സ്വഭാവമാണ്.
ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് താരാട്ടുപാട്ടുകൾ. ശൈശവം തൊട്ടുതന്നെ അവയ്ക്ക് നമ്മുടെ ജീവിതവുമായി ബന്ധമുണ്ട്. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ സ്നേഹാർദ്രമായ ശബ്ദത്തിലൂടെ നാം പരിചയിച്ചു പോരുന്നതാണ്. ഈ പാട്ടുകൾ തുയിലുണർത്തുപാട്ടുകൾ, കള്ളക്കർക്കടകത്തിന്റെ കെടുതികൾ സൃഷ്ടിക്കുന്ന ഇരുണ്ട അന്തരീക്ഷത്തിൽ മനോഹരമായ ഒരു പുതിയ പ്രഭാതത്തിന്റെ വാഗ്ദാനവുമായി വീട്ടുനടയിൽ വന്നെത്തുന്ന പാട്ടാണ് തുയിലുണർത്തുപാട്ട്. ആടിമാസത്തിന്റെ അവസാന ദിവസമാണ് ഇത് പാടുക. മൂധേവിയെ ആട്ടിക്കളഞ്ഞ് ശ്രീദേവിയെ കുടിയിരുത്താനുള്ള പാണന്റെ പാടവമാണ് ഇതിന്റെ പ്രത്യേകത. ശിവ നിർദ്ദേശമനുസരിച്ച് തങ്ങളുടെ ആചാര്യൻ തിരുവരകത്തു പാണനാർ അനുഷ്ഠിച്ചുപോന്ന തുയിലുണർത്തൽ ഏറ്റെടുക്കുകയാണെന്ന് കൂടി പാണൻ നമ്മെ അറിയിക്കും.
ഓണപ്പാട്ടുകൾ: കേരളത്തിന്റെ ഏകദേശീയോത്സവമാണ് ഓണം. ജാതിമതങ്ങളുടെ സങ്കുചിത പരിധികളെ മറികടക്കുന്ന ഒരുത്സവം കൂടിയാണിത്. പോയ്മറഞ്ഞ സമ്പൂർണ്ണമായ സ്മരണയെ ഓർമ്മിപ്പിക്കലാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം. ഇന്നും ഈ പാട്ടുകളിലൂടെ പോയ്മറഞ്ഞ ആ കാലഘട്ടത്തിന്റെ സ്മരണ നമ്മെ ഉണർത്തും. "അമ്മാവൻ വന്നില പത്തായം തുറന്നില, എന്തെൻ മാവേലി ഓണം വന്നേ; അമ്മായി വന്നില്ല നെല്ലൊട്ടും വെച്ചില, എന്തെൻ മാവേലി ഓണം വന്നേ" - എന്നിങ്ങനെ ഇല്ലായ്മയുടെ പരിഭവം നിവേദിക്കാനും ഓണപ്പാട്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഓണപ്പാട്ടുകളിൽ ആദ്യം കേട്ടുതുടങ്ങുന്നത് പൂവിളിപ്പാട്ടുകളാണ്. ലളിത സുന്ദരങ്ങളായ കൊച്ചുഗാനശകലങ്ങളാണ് ഇവ. "മഞ്ഞപ്പൂവേ പൂത്തിരുവേ നാളേക്കൊരു കൊട്ട പൂതരുമോ".
ഏതു കോണുകളിൽനിന്നും ഉയർന്നു കേൾക്കാവുന്ന പാട്ടുകളാണിവ. തുമ്പിതുള്ളൽ: ഋതുവാകാത്ത ഒരു ബാലിക ഓണത്തുമ്പ് പിടിച്ച് ഇരുകൈകൾകൊണ്ടും മുഖത്തോടടുപ്പിച്ച് ചമ്രം പടഞ്ഞിരിക്കുന്നു. ചുറ്റും സ്ത്രീകളും കുഞ്ഞുങ്ങളും ചേർന്ന് ആർപ്പുവിളിക്കുകയും താളം പിടിക്കുകയും പാടുകയും ചെയ്യുന്നു. മന്ദഗതിയിൽ ആരംഭിക്കുന്ന പ്രസ്തുതഗാനം താളം മുറുകി ഒടുവിലെത്തുമ്പോൾ ആവേശത്തിന്റെ വലിയൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു. തുമ്പിതുള്ളൽ പാട്ട് ഓണത്തിനോടനുബന്ധിച്ച് രൂപപ്പെടുത്തിയ കളിയുടെ പാട്ടാണ്.
പെണ്ണുതരുമോക്കളി: രണ്ടുവരിയായി എതിരെ നിന്ന് ചോദ്യോത്തര രൂപത്തിൽ പാട്ടുപാടി ഒത്തു മുന്നോട്ടു വയ്ക്കുന്നതും പിന്നോട്ടു മാറുന്നതുമായ മനോഹരമായ ഒരു നൃത്തസംവിധാനമാണിത്. ഒടുവിലുണ്ടാകുന്ന കശപിശയിൽ പെണ്ണിനെ ബലമുള്ള കക്ഷിക്കാർ കൊണ്ടുപോകും. ഇന്നും ചില ദേശങ്ങളിൽ നിലനിൽക്കുന്ന പാട്ടാണിത്. "ഒന്നാം കുടുക്കേൽ പൊന്നുതന്നാൽ പെണ്ണിനെത്തരുമോ പാണവരേ".
തിരുവാതിരപ്പാട്ടുകൾ: തിരുവാതിരയാണ് മറ്റൊരു ഉത്സവം. ആ ദിവസം കേരളീയ കന്യകമാർ പാട്ടു തുടിയും അഷ്ടമംഗല്യവുമായി ആർത്താഹ്ലാദിക്കുമ്പോൾ ഗൃഹാങ്കണങ്ങൾ തിരുവാതിരപ്പാട്ടുകൾ കേട്ട് കൊതിർക്കാറുണ്ട്. സർപ്പപ്പാട്ട്, തീയാട്ട്, മലമക്കളി, ദേവേന്ദ്രപ്പള്ളു, കുത്തിയോട്ടപ്പാട്ടുകൾ തുടങ്ങി മതാചാരപ്പാട്ടുകൾ ധാരാളം കേരളത്തിൽ നിലവിലുണ്ട്. ദൃഷ്ടിദോഷം തുടങ്ങി അപ്രതീക്ഷിതമായ അപായങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള നാവേറ്റുപാട്ട്, വിവാഹത്തോടനുബന്ധിച്ച് താലി കെട്ടു കല്യാണച്ചടങ്ങിനനുസരിച്ചുള്ള ബ്രാഹ്മണിപ്പാട്ട്, സംഘക്കളിപ്പാട്ട് എന്നിങ്ങനെയുള്ള പാട്ടുകളും കേരളത്തിൽ നിലവിലുണ്ട്. പണിയെടുക്കുന്ന സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടിയുള്ള കൃഷിപ്പാട്ടുകൾ കേരളത്തിൽ നിലവിലുണ്ട്. നെല്ലും തെങ്ങും എന്ന പാട്ട് കൃഷിയുടെ മാഹാത്മ്യത്തെയും പ്രയോജനത്തെയും വിശദീകരിക്കുന്നവയാണ്. വള്ളപ്പാട്ടുകൾ, കെസ്സുപാട്ടുകൾ, പ്രേമഗാനങ്ങൾ എന്നിങ്ങനെ വിനോദങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ധാരാളം പാട്ടുകൾ നിലനിന്നിരുന്നു.
ജീവിതം തന്നെ പാട്ടിൽ അധിഷ്ഠിതമായ ഒരു സമുദായത്തെയാണ് ഈ പാട്ടുകളിലൂടെ കണ്ടെത്താൻ സാധിക്കുക. ഇത് ജനങ്ങളുടെ കാതുകളിൽനിന്ന് കാതുകളിലേയ്ക്ക് കടന്നുകയറിയവയാണ്. അതിനാൽ തന്നെ നിയതമായ കാലഘട്ടമോ സംസ്കാരമുദ്രയുടെ തെളിവെടുപ്പോ ഇവയിൽ സാധിക്കുകയില്ല; എന്നാൽ ഇവയിൽ ജനഹൃദയങ്ങളുടെ തെളിച്ചം ദർശിക്കാൻ സാധിക്കും.
Exam Tips:
a) നാടോടി പാരമ്പര്യത്തെ പഴഞ്ചൊല്ലുകൾ, നാടൻപാട്ടുകൾ, അനുഷ്ഠാനഗാനങ്ങൾ എന്നിങ്ങനെ വിഭജിച്ച് ഓരോന്നിനും ഉദാഹരണം (താരാട്ട്, തുയിലുണർത്തുപാട്ട്, ഓണപ്പാട്ട്, തിരുവാതിരപ്പാട്ട്) നൽകുക.
b) 'ജനജീവിതത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന ശുദ്ധമലയാള സാഹിത്യം' എന്ന സവിശേഷത ആമുഖത്തിലും ഉപസംഹാരത്തിലും ആവർത്തിക്കുക.
Question 23: മലയാളത്തിലെ സാഹിത്യ പ്രസ്ഥാനങ്ങളുടെ ഉത്ഭവവും വളർച്ചയും വിശദമാക്കുന്ന ഉപന്യാസങ്ങൾ തയ്യാറാക്കുക.
Answer:
മലയാള സാഹിത്യം നാടോടി സാഹിത്യമായ പഴഞ്ചൊല്ലുകളിൽനിന്നും നാടൻപാട്ടുകളിൽനിന്നും പ്രവഹിച്ചുതുടങ്ങിയതാണ്. ശുദ്ധമലയാളത്തിൽ രൂപപ്പെട്ട ഈ നാടൻപാട്ടുകൾ ജനജീവിതത്തോട് ചേർന്നുനിന്നു. അതിനുശേഷം എ.ഡി. 12-ാം ശതകത്തിൽ രൂപപ്പെട്ട രാമചരിതം മലയാളത്തിലെ ആദ്യകൃതിയായി കണക്കാക്കപ്പെടുന്നു; ഇതിൽ തമിഴിന്റെയും മലയാളത്തിന്റെയും കലർപ്പുണ്ട്. തുടർന്ന് നിരണം കൃതികൾ മലയാളത്തിന് പ്രാധാന്യം നൽകി രചിക്കപ്പെട്ടു.
സംസ്കൃതത്തിന് പ്രാധാന്യമുള്ള മണിപ്രവാളപ്രസ്ഥാനവും ചമ്പുക്കളും തുടർന്നുണ്ടായി. പതിനാലും പതിനഞ്ചും ശതകങ്ങളിൽ ലഘുകാവ്യങ്ങൾ രൂപപ്പെട്ടു. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥ ശുദ്ധമലയാളത്തിലുള്ള ആദ്യ മഹാകാവ്യമായി ഗാഥാപ്രസ്ഥാനത്തെ ശക്തിപ്പെടുത്തി. തുടർന്ന് ഭക്തിക്ക് പ്രാധാന്യം നൽകുന്ന കിളിപ്പാട്ട് പ്രസ്ഥാനം എഴുത്തച്ഛനിലൂടെ വളർന്നു; അധ്യാത്മരാമായണം, മഹാഭാരതം തുടങ്ങിയവ കാകളിവൃത്തത്തിൽ രചിച്ച അദ്ദേഹം മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്നു.
കഥകളിക്കുവേണ്ടിയുള്ള സാഹിത്യരൂപമായി ആട്ടക്കഥ രൂപപ്പെട്ടു; ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ മലയാളത്തിന് പ്രാധാന്യം നൽകിയതിൽ ശ്രദ്ധേയമാണ്. അതിനുശേഷം കുഞ്ചൻ നമ്പ്യാർ ഫലിതവും പരിഹാസവും നിറഞ്ഞ തുള്ളൽ പ്രസ്ഥാനം (ഓട്ടൻ, ശീതങ്കൻ, പറയൻ) പ്രചരിപ്പിച്ചു. ഗദ്യസാഹിത്യം ശാസനങ്ങളിലും ആധാരങ്ങളിലും തുടങ്ങി, നാടകത്തിലൂടെ വളർന്ന്, പിന്നീട് ചെറുകഥകളിലേക്കും സഞ്ചാരസാഹിത്യത്തിലേക്കും വികസിച്ചു.
Exam Tips:
a) ഉപന്യാസത്തിൽ പ്രസ്ഥാനങ്ങൾ കാലക്രമത്തിൽ (നാടോടി - രാമചരിതം - മണിപ്രവാളം - ഗാഥ - കിളിപ്പാട്ട് - ആട്ടക്കഥ - തുള്ളൽ - ഗദ്യം) എഴുതുക.
b) ഓരോ പ്രസ്ഥാനത്തിനും പ്രധാന കൃതിയും കൃതികാരനും ചേർത്ത് എഴുതണം.
Question 24: ചെറുശ്ശേരിയുടെ കൃഷ്ണഗാഥ മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമാണെന്ന് കണക്കാക്കാം. വിശദീകരിക്കുക.
Answer:
ഏകദേശം പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥ, ശുദ്ധമായ മലയാളഭാഷയിൽ രചിക്കപ്പെട്ട ആദ്യത്തെ മഹാകാവ്യമായി കണക്കാക്കപ്പെടുന്നു. സംസ്കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനത്തിൽ നിന്ന് മലയാളത്തെ മോചിപ്പിച്ച് മലയാളത്തിന് സ്വന്തമായ സ്ഥാനം നൽകി എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണംവരെയുള്ള കഥ മഞ്ജരി വൃത്തത്തിൽ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. കൃഷ്ണനെ ഈശ്വരനിൽ നിന്ന് മനുഷ്യാവതാരമാക്കി അവതരിപ്പിച്ചു എന്നതും ഇതിനെ ശ്രേഷ്ഠമാക്കുന്നു. ഗാഥാപ്രസ്ഥാനത്തിലെ ഏറ്റവും പ്രധാന കൃതിയും ഇതുതന്നെയാണ്.
Exam Tips:
a) കവിയുടെ പേര്, കാലം, വൃത്തം (മഞ്ജരി), പ്രതിപാദ്യം (ശ്രീകൃഷ്ണചരിതം) എന്നിവ ഉൾപ്പെടുത്തുക.
b) 'ശുദ്ധമലയാളം' എന്ന സവിശേഷത തീർച്ചയായും എഴുതുക.
Question 25: കൃഷ്ണഗാഥയിലൂടെ കവി ഉദാത്തമായ കുടുംബകഥയാണ് പറയുന്നത്. കാവ്യത്തെ ആസ്പദമാക്കി വിവരിക്കുക.
Answer:
കൃഷ്ണഗാഥയിൽ ശ്രീകൃഷ്ണനെ ദൈവമായി അകലെ നിർത്താതെ, നന്ദനും യശോദയും വളർത്തുന്ന കുഞ്ഞായും ഗോപബാലകനായും അടുപ്പമുള്ള മനുഷ്യരൂപത്തിൽ അവതരിപ്പിക്കുന്നു. കൃഷ്ണനെ ഈശ്വരസങ്കൽപ്പത്തിൽ നിന്ന് ഇറക്കി മനുഷ്യാവതാരമാക്കിയെന്നതാണ് ഈ കൃതിയുടെ ശ്രേഷ്ഠത.
കൃഷ്ണന്റെ ജനനം മുതൽ കഥ പറയുന്ന കാവ്യത്തിൽ വളർത്തമ്മയായ യശോദയുടെ വാത്സല്യവും ഗോകുലവാസികളുടെ സ്നേഹവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും നിറഞ്ഞുനിൽക്കുന്നു.
Exam Tips:
a) കുടുംബബന്ധം (യശോദ-കൃഷ്ണൻ, നന്ദൻ, ഗോകുലവാസികൾ) എന്ന കാഴ്ചപ്പാടിൽ നിന്ന് ഉത്തരം എഴുതുക.
b) കൃഷ്ണനെ മനുഷ്യരൂപത്തിൽ അവതരിപ്പിച്ചതിന്റെ പ്രാധാന്യം ഒരു വാക്യത്തിൽ ഉൾപ്പെടുത്തുക.
Question 26: ഈ കാലഘട്ടത്തിലെ മാതാപിതാക്കൾ മക്കളിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കുന്നുണ്ട്? അതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണോ കൃഷ്ണഗാഥയിൽ കാണുന്നത്? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
Answer:
ഇന്നത്തെ മാതാപിതാക്കൾ മക്കളിൽ നിന്ന് നല്ല വിദ്യാഭ്യാസം, ഉയർന്ന ജോലി, സാമ്പത്തിക ഭദ്രത, വാർദ്ധക്യത്തിൽ സംരക്ഷണം തുടങ്ങിയ പല കാര്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
കൃഷ്ണഗാഥയിൽ നന്ദനും യശോദയും കൃഷ്ണനെ വളർത്തുന്നത് നിർവ്യാജമായ വാത്സല്യത്തോടെയാണ്; പ്രതിഫലം പ്രതീക്ഷിക്കുന്നതായി കാവ്യത്തിൽ കാണുന്നില്ല. അതിനാൽ ഇന്നത്തെ പ്രതീക്ഷകളിൽ നിന്ന് വ്യത്യസ്തമായ, ഉപാധികളില്ലാത്ത സ്നേഹത്തിന്റെ കാഴ്ചപ്പാടാണ് കൃഷ്ണഗാഥയിൽ കാണുന്നത് എന്നാണ് എന്റെ അഭിപ്രായം.
Exam Tips:
a) ഇത് അഭിപ്രായം ചോദിക്കുന്ന ചോദ്യമായതിനാൽ നിങ്ങളുടെ നിലപാട് വ്യക്തമായി ഒരു വാക്യത്തിൽ പറഞ്ഞശേഷം കാരണങ്ങൾ നൽകുക.
b) ഇന്നത്തെ പ്രതീക്ഷകളും കാവ്യത്തിലെ സ്നേഹവും ഒരു താരതമ്യമായി രണ്ടു വരികളിൽ എഴുതുക.
Question 27: ശ്രീകൃഷ്ണന്റെ ലീലകൾ എങ്ങനെയെല്ലാമാണ് കവിതാകാരൻ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതെന്ന് കൃഷ്ണഗാഥയെ അടിസ്ഥാനപ്പെടുത്തി വിവരിക്കുക.
Answer:
കൃഷ്ണഗാഥയിൽ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണംവരെയുള്ള ജീവിതം മഞ്ജരി വൃത്തത്തിൽ വിവരിക്കുന്നു. ചെറുശ്ശേരി ലളിതവും മധുരവുമായ ശുദ്ധമലയാളത്തിൽ ശ്രീകൃഷ്ണന്റെ ലീലകളെ അവതരിപ്പിച്ചപ്പോൾ ഈശ്വരനായ കൃഷ്ണൻ മനുഷ്യനായി ഇറങ്ങിവന്ന് വായനക്കാരെ ആഹ്ലാദിപ്പിക്കുന്നു.
കാലദേശങ്ങളെ മറികടന്ന് ഈ കൃതി നിലനിൽക്കുന്നത് ഇതിലെ ഭാഷാപ്രയോഗശൈലിയുടെ സവിശേഷതകൊണ്ടാണ്. കൃഷ്ണഗാഥ വായനക്കാരെ ആഹ്ലാദിപ്പിക്കുന്നു എന്നാണ് ഭാഷാസാഹിത്യവിമർശകർ വിലയിരുത്തുന്നത്.
Exam Tips:
a) കൃഷ്ണഗാഥയിലെ ലീലകൾ (ബാല്യകാലലീലകൾ ഉൾപ്പെടെ) ഏതെങ്കിലും രണ്ടു മൂന്നെണ്ണം പേരെടുത്തു പറഞ്ഞാൽ ഉത്തരത്തിന് ബലം കൂടും.
b) 'തന്മയത്വം' എന്ന വാക്കിനോട് ചേർത്ത് ഭാഷാശൈലിയുടെ ലാളിത്യം എടുത്തുപറയുക.
Question 28: കെ.പി. രാമനുണ്ണിയുടെ ജീവിതരേഖ സംക്ഷിപ്തമായി എഴുതുക.
Answer:
1955-ൽ കൽക്കത്തയിൽ ജനിച്ചു. പൊന്നാനി എ.വി. ഹൈസ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. 19-ാം വയസ്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രവേശിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. 'വിധാതാവിന്റെ ചിരി' ആദ്യ കഥാസമാഹാരമാണ്. 'സൂഫി പറഞ്ഞ കഥ' ആദ്യ നോവലാണ്; ഇത് പ്രിയനന്ദൻ സിനിമയാക്കി. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Exam Tips:
a) ജനനവർഷവും സ്ഥലവും, വിദ്യാഭ്യാസം, ജോലി, പ്രധാന കൃതികൾ എന്ന ക്രമത്തിൽ എഴുതുക.
b) 'വിധാതാവിന്റെ ചിരി', 'സൂഫി പറഞ്ഞ കഥ' എന്നീ കൃതിനാമങ്ങൾ കൃത്യമായി ഓർത്തുവയ്ക്കുക.
Question 29: 'ശസ്ത്രക്രിയ' എന്ന കഥയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക. (ആസ്വാദനം)
Answer:
പുരുഷ കഥാകൃത്തുക്കൾ പൊതുവെ കടന്നുചെല്ലാൻ മടിക്കുന്ന ഇടത്തിലൂടെയാണ് കെ.പി. രാമനുണ്ണി 'ശസ്ത്രക്രിയ'യിലൂടെ കടന്നുപോകുന്നത്. പ്രായമായവരോട് സമൂഹം കാണിക്കുന്ന അവഗണനയും അസഹിഷ്ണുതയും സ്നേഹമില്ലായ്മയുടെ ഭാഗമാണെന്ന ഓർമ്മപ്പെടുത്തലാണിത്. പുതിയ കാലഘട്ടത്തിന്റെ കഥാസ്വഭാവം മുഴുവനായും സ്വീകരിക്കാതെ പഴയതിൽനിന്ന് നവീകരിക്കുന്ന എഴുത്തുകാരന്റെ ശൈലി സ്വാഗതാർഹമാണ്. സ്വന്തം അമ്മയുടെ ഗർഭാശയ ശസ്ത്രക്രിയയോടെയാണ് കഥ തുടങ്ങുന്നത്. ആ ശസ്ത്രക്രിയ ഒരമ്മയിൽ ഉണ്ടാക്കുന്ന സ്വഭാവമാറ്റങ്ങൾ കഥയിൽ മനോഹരമായി അവതരിപ്പിക്കുന്നു.
അമ്മയുടെ താൽപ്പര്യത്തിനായി സത്യം മാറ്റിവെയ്ക്കുന്ന കഥാകാരൻ വായനക്കാരുടെ മനസ്സിൽ അഭിനന്ദനാർഹമായ സ്ഥാനം നേടുന്നു. വല്ലപ്പോഴും അവധിക്ക് വരുമ്പോൾ മാത്രം മാതാപിതാക്കളെ സ്നേഹിക്കാൻ വ്യഗ്രത കാട്ടുന്ന മലയാളി സമൂഹത്തിനു നേരെയുള്ള തിരുത്താണ് ഈ കഥ. അമ്മ എന്ന യാഥാർത്ഥ്യം അനുഭവത്തിന്റെ തീഷ്ണതയാണെന്ന തിരിച്ചറിവ് ചിന്തോദ്ദീപകമാണ്. അവിടെ സകല സൗന്ദര്യശാസ്ത്രവും പകച്ചുനിൽക്കുന്നു.
അമ്മയുടെ മകനായി സ്വയം മാറുന്ന കഥാകാരൻ വ്യത്യസ്തമായ അനുഭൂതിതലങ്ങൾ അനുഭവിക്കുന്നു. ഇന്ദ്രിയങ്ങൾകൊണ്ട് ജ്ഞാനം കണ്ടെത്തുന്ന ബാല്യകാലത്തേക്ക് അയാൾ ഊളിയിടുന്നു. പുൽക്കൊടിയിൽനിന്ന് മുത്തുതുള്ളികൾ ഇറ്റുന്നതുപോലെ നിമിഷങ്ങൾ നീങ്ങുന്നു. അമ്മയുടെ അരികിലേക്ക് മടങ്ങിയെത്തുന്ന കഥാകാരന്റെ രണ്ടാം ബാല്യമാണിത്. ജോലിപോലും ഒരു വച്ചുകെട്ടായി തോന്നുമ്പോൾ കുഞ്ഞാകാനുള്ള സ്വാതന്ത്ര്യവും ഇഷ്ടവും അമ്മയ്ക്കും മക്കൾക്കും ഇടയിൽ മാത്രമാണെന്ന് അയാൾ തിരിച്ചറിയുന്നു. അതിലൂടെ കഥ മുന്നേറുമ്പോൾ കഥാകാരനും വായനക്കാരനും അൽപനേരത്തേക്കെങ്കിലും ശസ്ത്രക്രിയയുടെ കാര്യം മറക്കുന്നു.
പെട്ടെന്ന് മറന്നുപോയ കാര്യം ഓർമ്മിപ്പിക്കുന്നതുപോലെ 'വളരെ വേഗത്തിലാണ് ഓപ്പറേഷൻ ദിവസം അടുത്തെത്തിയത്' എന്ന വാചകത്തോടെ കഥാകാരൻ കഥയിലേക്ക് മടങ്ങിവരുന്നു. അമ്മയെ ഓപ്പറേഷന് കിടത്തുമ്പോഴുള്ള അസ്വസ്ഥത മാറ്റാൻ ഹെപ്പോക്രാറ്റസിന്റെ ഫോട്ടോയിലെ വചനങ്ങൾ മകൻ യാന്ത്രികമായി ഉരുവിടുന്നു; അമ്മയും മകനും രണ്ടു തരം സങ്കേതങ്ങളിൽ അഭയം തേടുന്നു. എങ്കിലും അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മകൻ അമ്മയെ ശസ്ത്രക്രിയ ചെയ്യുന്നു.
ഗർഭധാരണ അറ മുറിഞ്ഞുവീഴുമ്പോൾ താൻ ഒരുകാലത്ത് കിടന്ന്, തനിക്ക് സംരക്ഷണം നൽകിയ ഇടമാണതെന്ന ചിന്ത കഥാകാരൻ വായനക്കാർക്ക് പകരുന്നു. ഓപ്പറേഷനുശേഷം വേദനമുക്തയായ അമ്മ മകനെ സ്നേഹപൂർവ്വം നോക്കുന്നിടത്ത് കഥ അവസാനിക്കുന്നു. അനേകം സാധ്യതകൾ വരികൾക്കിടയിൽ ഒളിപ്പിച്ച് അർത്ഥം വിതറുന്ന കഥയാണിത്.
Exam Tips:
a) ആസ്വാദനത്തിൽ കഥയുടെ പ്രമേയം, ശൈലി, വൈകാരിക മുഹൂർത്തങ്ങൾ, സന്ദേശം എന്നിവ ക്രമമായി ഉൾപ്പെടുത്തുക.
b) 'സമൂഹത്തിനുള്ള തിരുത്ത്' എന്ന കഥയുടെ സാമൂഹികപ്രസക്തി എടുത്തുപറയുക.
Free study material for Malayalam
Free Kerala Board Textbook Explanations: Class 11 Malayalam Chapter 06 Shasthrakriya
Chapter Exercise Answers for Class 11 Malayalam
Explore reliable textbook solutions for Chapter 06 Shasthrakriya tailored for Class 11 learners. Utilizing these complete exercise answers ensures your preparation aligns exactly with official Kerala Board standards for Malayalam.
Detailed Answer Guides for Chapter 06 Shasthrakriya
Each solution includes detailed reasoning to foster genuine comprehension of Chapter 06 Shasthrakriya concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.
Complete Preparation Kit for Class 11 Exams
Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 11 Malayalam.
FAQs
The complete and updated Kerala Plus One Malayalam Unit 4 Chapter 6 Shasthrakriya Textbook Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus One Malayalam Unit 4 Chapter 6 Shasthrakriya Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Unit 4 Chapter 6 Shasthrakriya Textbook Questions and Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Unit 4 Chapter 6 Shasthrakriya Textbook Questions and Answers in both English and Hindi medium.
Yes, you can download the entire Kerala Plus One Malayalam Unit 4 Chapter 6 Shasthrakriya Textbook Questions and Answers in printable PDF format for offline study on any device.