Solutions for Class 11 Malayalam: Unit 02 Kalcha (Vision)
Explore reliable textbook solutions for Unit 02 Kalcha (Vision) tailored for Class 11 learners. Utilizing these Malayalam answers ensures thorough preparation and strengthens foundational knowledge before final Kerala Board evaluations.
Practice Class 11 Malayalam Solutions: Unit 02 Kalcha (Vision)
View or download the dedicated Unit 02 Kalcha (Vision) solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.
Four Marks Questions and Answers
Question 1: ചേരുംപടി ചേർക്കുക.
| A | B |
|---|---|
| 1. ശ്യാമപ്രസാദ് | കേൾക്കുന്നുണ്ടോ |
| 2. ഒ. കെ. ജോണി | ബിഹൈൻഡ് ദ മിസ്റ്റ് |
| 3. വിജയകൃഷ്ണൻ | അഗ്നി സാക്ഷി |
| 4. ബാബു കാമ്പ്രത്ത് | നിശബ്ദനിലവിളികൾ |
| 5. ഗീതു മോഹൻദാസ് | ചലച്ചിത്ര സമീക്ഷ |
Answer:
| A | B |
|---|---|
| 1. ശ്യാമപ്രസാദ് | അഗ്നി സാക്ഷി |
| 2. ഒ. കെ. ജോണി | നിശബ്ദനിലവിളികൾ |
| 3. വിജയകൃഷ്ണൻ | ചലച്ചിത്ര സമീക്ഷ |
| 4. ബാബു കാമ്പ്രത്ത് | ബിഹൈൻഡ് ദ മിസ്റ്റ് |
| 5. ഗീതു മോഹൻദാസ് | കേൾക്കുന്നുണ്ടോ |
Exam Tips:
a) ആദ്യം നിങ്ങൾക്ക് ഉറപ്പുള്ള ജോടികൾ (ഉദാ: ശ്യാമപ്രസാദ് - അഗ്നി സാക്ഷി) ചേർക്കുക; ബാക്കിയുള്ളവ ഒഴിവാക്കൽ രീതിയിൽ എളുപ്പത്തിൽ കണ്ടെത്താം.
b) ഉത്തരം A, B നിരകളോടെ പട്ടികയായി എഴുതുക; ഓരോ ജോടിക്കും മാർക്ക് ലഭിക്കും.
Eight Marks Questions and Answers
Question 2: ഗാനങ്ങൾ സിനിമയിൽ നിർവ്വഹിക്കുന്ന ധർമ്മമെന്ത്? അവ സിനിമയിൽ ഒരത്യാവശ്യഘടകമായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? സംവാദം സംഘടിപ്പിക്കുക.
Answer:
ഗ്രൂപ്പ് (1): സിനിമയിൽ പാട്ടുകൾക്ക് ഒരു സ്ഥാനവുമില്ല. ടി.വി. കാണുന്നവർ സിനിമയിൽ പാട്ടുസീൻ വരുമ്പോൾ പലപ്പോഴും ചാനൽ മാറ്റാറുണ്ട്. തിയേറ്ററിൽ സിനിമ കാണുമ്പോൾ ഇങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ. അപ്പോൾ കാണിക്ക് നിയന്ത്രിക്കാൻ കഴിയുന്ന ടി.വി. ചാനലുകളിൽ സിനിമയ്ക്കിടയിൽ പാട്ട് വരുമ്പോൾ ചാനൽ തന്നെയാണ് മാറ്റുന്നത്. അതിനാൽ സിനിമയിൽ പാട്ട് അത്യാവശ്യമല്ല.
ഗ്രൂപ്പ് (2): സിനിമകളിൽ പാട്ടുകൾക്ക് അത്യന്താപേക്ഷിതമായ സ്ഥാനം ഇല്ലെങ്കിലും സിനിമയെ ആശ്രയിച്ച് നിന്ന് സിനിമയ്ക്ക് ശക്തിപകരാൻ പാട്ടുകൾക്ക് കഴിയും. ഹരികൃഷ്ണൻസ് സിനിമയിലെ 'പൂജാബിംബം മിഴി തുറന്നു' എന്നു തുടങ്ങുന്ന ഗാനം സിനിമയിലെ പ്രമേയവുമായി ബന്ധപ്പെട്ട രചനയാണ്.
'പൂജാബിംബം മിഴി തുറന്നു
താനേ നട തുറന്നു
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നു തിരുനടയിൽ
സൂര്യനുണർന്നു ചന്ദ്രനുണർന്നു
മംഗളമാകം തരിച്ചുനിന്നു
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം
സന്ധ്യ നീയിന്നാർക്കു സ്വന്തം'
ഈ പാട്ടിൽ നായികയായി സന്ധ്യാസമയം മാറുന്നു. അവൾ രാജകുമാരിയായി നിൽക്കുന്നു. ഹരിയും കൃഷ്ണനും നായികയെ പ്രേമിക്കുന്നു. സന്ധ്യാസമയം സൂര്യന്റേയോ ചന്ദ്രന്റേയോ എന്നറിയാൻ പ്രയാസമാണല്ലോ. മലയാളത്തിലെ പ്രമുഖ സിനിമാ സംവിധായകനായ ശ്യാമപ്രസാദ് ഈ വിഷയത്തിൽ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്.
തന്റെ സിനിമകളിൽ പാട്ടുകൾ ഉപയോഗിക്കാനുണ്ട്. പലപ്പോഴും ഒഴിച്ചുകൂടാനാവാത്ത ശല്യമായിട്ടാണ് ഉപയോഗിക്കുന്നത്. അത് ഇല്ലെങ്കിൽ പറ്റില്ലല്ലോ എന്നതുകൊണ്ട് മാത്രം ചെയ്യുന്നതാണ്. മലയാളത്തിലെ സിനിമകളിൽ പരമ്പരാഗതമായി പാട്ടുകൾ കേട്ട് കണ്ട് ശീലിച്ച സിനിമാ സംസ്കാരത്തിന്റെ തടവിൽ നിന്ന് രക്ഷപ്പെടാൻ ശ്യാമപ്രസാദിനും കഴിയുന്നില്ല.
ഗ്രൂപ്പ് (3): കൊമേഴ്സ്യൽ ചിത്രങ്ങളിൽ ജനങ്ങളുടെ അഭിരുചിക്കായിരിക്കും പ്രാധാന്യം നൽകുക. അത്തരം സിനിമകളിൽ ഗാനങ്ങൾ കാണാറുണ്ട്. ഇത്തരം സിനിമകളിൽ ഗാനങ്ങൾ പലകാര്യങ്ങൾക്കു വേണ്ടിയും ഉപയോഗിക്കാറുണ്ട്. കുട്ടിയുടെ പ്രായത്തിൽ നിന്നും കഥാപാത്രം വളരുന്നത് കാണിക്കുവാൻ ചില സിനിമകളിൽ പാട്ടിനെ ഉപയോഗിക്കാറുണ്ട്. അതുപോലെ പ്രണയരംഗങ്ങൾ ജനങ്ങൾക്ക് നൽകുന്നത് പാട്ടുകളിലൂടെയാണ്. രണ്ടുപേർ പ്രണയിച്ചാൽ ഉടനടി ഒരു സംഘം ആളുകളുടെ കൂടെ തെരുവിലും പാർക്കിലും എവിടെയും പാട്ടുപാടി നൃത്തം ചെയ്യുന്ന സീനിലൂടെ കാണികളുടെ മനസ്സിൽ പ്രണയ സ്വപ്നങ്ങൾ നിറയുന്നു. കുതര സിനിമകളിൽ പാട്ടിന്റെ ലയം കിട്ടാറില്ല. പ്രിയദർശൻ, ലാൽ ജോസ് എന്നിവർ പാട്ടുകളെ സിനിമാശൈലിയിൽ ശരിക്കും പ്ലേസ് ചെയ്യാറുണ്ട്.
ഗ്രൂപ്പ് (4): 'ധീര' (1982) എന്ന ചിത്രത്തിലെ 'മുദുലേ ഇതാ ഒരു ഭാവഗീതമിതാ', 'ശ്യാമ' എന്ന ചിത്രത്തിലെ 'ചെമ്പരത്തിപ്പൂവേ ചൊല്ല്', 'പൊന്തൂവൽ' എന്ന ചിത്രത്തിലെ 'കണ്ണാ ഗുരുവായൂരപ്പാ', 'താളവട്ടം' ത്തിലെ 'പൊൻവീണേ......' എന്നീ ഗാനങ്ങളുടെ ശിൽപ്പിയായ രഘു ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി.
'താളവട്ടത്തിലെ പൊൻവീണേ' എന്ന ഗാനം ഹിറ്റാക്കിയത് പ്രിയദർശനും മോഹൻലാലും ചേർന്നിട്ടാണ്. ഈ ഗാനത്തിന്റെ തുടക്കത്തിലുള്ള ഹമ്മിങ് ജനങ്ങളെ ഇളക്കി മറിക്കുന്നതായി എം.ജി. ശ്രീകുമാർ പറഞ്ഞിട്ടുണ്ട്. ഈ പാട്ട് രചിച്ച പൂവച്ചൽ ഖാദറും സംവിധായകൻ പ്രിയദർശനും കുടി രഘുവിന്റെ കൂടെ ചെന്നൈയിലെ പാംഗ്രോഹോട്ടലിൽ വച്ച് നടത്തിയ കമ്പോസിങ് രഘു ഓർക്കുന്നുണ്ട്. തന്റെ സിനിമയിലെ പാട്ടിനെക്കുറിച്ച് അഗാധമായ അവബോധമുള്ള പ്രിയദർശൻ പാട്ടിന്റെ സന്ദർഭവും മനസ്സിൽ പതിയുന്ന വിഷയവും കൂടി പറഞ്ഞു തന്നു. ആ സമയത്ത് രഘുവിന്റെ ചുണ്ടിൽ അപ്രതീക്ഷിതമായ വന്ന സംഗീതശകലം പ്രിയദർശനെ ആഹ്ലാദിപ്പിച്ചു. ഇതാണ് വേണ്ടത് എന്നാണദ്ദേഹം പറഞ്ഞത്.
യേശുദാസും ചിത്രയും ശബ്ദംകൊണ്ടും, മോഹൻലാലും ലിസിയും ചേർന്ന് അഭിനയമികവുകൊണ്ടും ആ ഗാനം അനശ്വരമാക്കി. പാട്ടുകൾ സിനിമയിൽ സുഖകരമായി ഇണക്കിച്ചേർക്കുമ്പോൾ സിനിമയുടെ ഏകാഗ്രത വർദ്ധിക്കുമെന്നാണ് തോന്നുന്നത്.
ഗ്രൂപ്പ് (5): സിനിമകളിൽ സംഗീതത്തിന് സ്ഥാനമില്ലെന്ന് പറയുമ്പോൾ നാം തിരക്കുകൾ നിറഞ്ഞ ഒരു ലോകത്താണ് ജീവിക്കുന്നതെന്ന് പറയാം. പഴയ കാലങ്ങളിൽ രണ്ടും മൂന്നും മണിക്കൂറുകൾ നീളുന്ന സിനിമകൾ കണ്ടിരുന്നു. പണ്ട് കാലങ്ങളിൽ സിനിമ ജീവിതംപോലെയായിരുന്നു. മനുഷ്യന്റെ സാധാരണ ജീവിതത്തിൽ പാട്ട് കേൾക്കുവാൻ ഇഷ്ടപ്പെടുന്നതും താളം കൊട്ടുന്നതും രസകരമാകുന്നതും പോലെയായിരുന്നു പഴയകാല സിനിമകളിലെ പാട്ടുകൾ. ഇന്ന് മനുഷ്യർ സമയമില്ലാത്തവരായി. പരിഷ്കൃത ജീവി തവും ടെക്നോളജിയും അവനെ തിരക്കുള്ളവനാക്കി മാറ്റി. അതിനാൽ സിനിമയുടെ ദൈർഘ്യം കുറഞ്ഞു വരുന്നു. സിനിമകളിൽ പാട്ടുകൾ ഒഴിവാക്കിക്കൊണ്ടിരിക്കുന്നു.... മാത്രമല്ല ഒരു പാട്ട് കമ്പോസ് ചെയ്യുന്നതിനായി പഴയകാല സിനിമാ സംവിധായകരും ഗാനരചയിതാക്കളും സംഗീതസംവിധാനം നിർവ്വഹിക്കുന്നവരും ചെയ്തിരുന്ന ആത്മസമർപ്പണം ഇന്ന് കുറഞ്ഞുവരുന്നു.
കുട്ടി ജനിച്ചതിനുശേഷം അണിയിച്ചൊരുക്കുന്നതുപോലെയായിരുന്നു പഴയ കാലത്തെ പാട്ടുകൾ. ഇന്നിപ്പോൾ നേരത്തെ തുന്നിവച്ച ഭംഗിയുള്ള ഉടുപ്പുകൾക്ക് ഉള്ളിലേക്ക് കുഞ്ഞിനെ ഇറക്കിവയ്ക്കുകയാണ്. സാങ്കേതികവിദ്യ വികസിച്ചതോടെ രണ്ടുപേർ ഒരുമിച്ച് പാടുന്നത് ഇല്ലാതായി. ട്രാക്ക് സിസ്റ്റം വന്നു.
യേശുദാസും ജാനകിയും ഒരുമിച്ച് നിന്ന് പാടുന്നതിൽ നിന്നും പാട്ട് സാങ്കേതിക വികാസം വർദ്ധിച്ചതോടെ രണ്ടുപേരും രണ്ട് സ്ഥലത്ത് നിന്ന്, പാട്ട് പാടി കമ്പോസ് ചെയ്യുന്ന രീതിയിലായി സിനിമയിലെ സംഗീതം. പാട്ടിന്റെ ലയഭംഗി കുറയ്ക്കുന്നതാണ് ഈ ആധുനിക രീതികൾ. പാട്ടുപാടുന്ന വ്യക്തികൾ പരസ്പരം കാണാതെ തയ്യാറാക്കിയ ഉടുപ്പിലേക്ക് കുഞ്ഞിനെ ഇറക്കി നിർത്തുകയാണ്. സംഗീതസംവിധായകനായ രഘു പറഞ്ഞ ഒരു അനുഭവം ഇങ്ങനെയാണ്.
മായാമയൂരം സിനിമയിലെ പാട്ടുകൾ റെക്കോഡ് ചെയ്യുന്ന സമയങ്ങളിൽ ട്രാക്ക് സിസ്റ്റം വന്നിരുന്നു. യുഗ്മഗാനം (ഡ്യൂയറ്റ്) പാടുന്നവർക്കുപോലും ഒരുമിച്ച് നിന്ന് പരസ്പരം കണ്ട് പാടുവാൻ കഴിഞ്ഞിരുന്നില്ല.
എ.വി.എം.സ്റ്റുഡിയോയിൽ യേശുദാസും ജാനകിയും മായാമയൂരത്തിലെ പാട്ട് പാടുവാൻ യാദൃച്ഛികമായി എത്തി. ഒരാൾ എത്താൻ വൈകിയിരുന്നെങ്കിൽ ട്രാക്ക് സമ്പ്രദായത്തിൽ പാടേണ്ടി വരുമായിരുന്നു. രണ്ടു മഹാപ്രതിഭകൾ ഒരുമിച്ച് പാടുന്നു. അവരുടെ പരസ്പരമുള്ള ആദരവിൽ അധിഷ്ഠിതമായ ഒരു നല്ല സ്പിരിറ്റുള്ള മത്സരം.
ജാനകിയമ്മയുടെ ഇംപ്രവൈസേഷൻ വന്നാൽ തൊട്ടുപിന്നാലെ ദാസേട്ടന്റെ വകയായി ഒരെണ്ണം കേൾക്കാം. രണ്ടുപേരും സ്വന്തം ഭാഗം ഭംഗിയാക്കുന്നു. 'കൈക്കുടന്ന നിറയേ' എന്ന ഗാനത്തിന്റെ ആലാപനത്തിൽ ഗായകനും ഗായികയും ഒരുമിച്ച് ഗാനത്തിന്റെ ആത്മാവിലൂടെ ഒഴുകി പ്പോയി ആസ്വാദകരെ മനം മയക്കിയതിന്റെ പിന്നിലെ സംഭവമാണിവിടെ രഘു അവതരിപ്പിക്കുന്നത്.
ഗ്രൂപ്പ് (6): സിനിമാ പാട്ടുകൾ: മനുഷ്യസമൂഹത്തിന് ഒരു പാട് ഇഷ്ടമുള്ളതാണ്. എങ്കിലും സിനിമയിൽ പാട്ടുകൾ ആവശ്യമില്ല. കഥയുടെ രസച്ചരട് പൊട്ടിക്കുന്ന തരത്തിലുള്ള പാട്ടുകളാണ് നിഷിദ്ധമായത്. സിനിമയിലെ സംഗീതം രണ്ടു വിധമുണ്ട്. സിനിമാ പാട്ടുകളും പശ്ചാത്തലസംഗീതവും.
ഇതിൽ പശ്ചാത്തല സംഗീതത്തിന്റെ സ്വാധീനശക്തി ആരും നിഷേധിക്കില്ല. പഥേർ പാഞ്ചാലിയും, അകിരോ കുറസോവ പടങ്ങളും ജയിംസ് കാമറൂണിന്റെ ടൈറ്റാനിക്കിന്റെ പശ്ചാത്തല സംഗീതവും നമ്മുടെ ഹൃദയങ്ങളിലേക്കാണ് ഈ സിനിമകളെ ചേർത്തത്. പലപ്പോഴും സിനിമകളിലെ പാട്ടുകൾ അരോചകമായി മാറുന്നത് അതിലുപയോഗിക്കുന്ന ദൃശ്യങ്ങളിലൂടെയാണ്.
രണ്ടുപേർ പ്രേമിക്കുമ്പോഴേക്കും ഒരു കൂട്ടം കലാകാരന്മാരുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്ന തരത്തിലുള്ള സിനിമയുടെ പാട്ടുകൾ തള്ളിക്കളയേണ്ടതാണ്. നായകനോ നായികയോ പാടണമെന്ന് നിർബന്ധിക്കാതെ പശ്ചാത്തലമായി പാട്ട് കേൾപ്പിക്കുന്നതാണ് നല്ലത്. നല്ല സ്പിരിറ്റുള്ള ഗാനങ്ങൾ നല്ലതാണ്. വയലാർ - ദേവരാജൻ, ഗിരീഷ് പുത്തഞ്ചേരി - രവീന്ദ്രൻ, ജോൺസൺമാഷ്, ദക്ഷിണാ മൂർത്തി, സലിൽ ചൗധരി, ബാബുരാജ്, ജെറി അമൽദേവ്, രഘു, എസ്.
ബാലകൃഷ്ണൻ, ഇളയരാജ, മോഹൻ സിതാര, ഔസേപ്പച്ചൻ, കെ.രാഘവൻ, രവി എന്നിവരില്ലാത്ത ഒരു മലയാള സിനിമാ ലോകം നമുക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? പക്ഷേ തൊഴിൽരഹിതന്റെ സ്വപ്നം പാട്ടാക്കുമ്പോൾ അവൻ വിദേശ ലൊക്കേഷനിൽ കരങ്ങിയടിച്ച് കാട്ടിങ് നടത്തുന്ന സിനിമാപാട്ടുകൾ അരോചകമാകുന്നു.
ഗ്രൂപ്പ് 1: നമ്മുടെ അനശ്വരമായ സിനിമാ പാട്ടുകൾ നല്ല ഒന്നാന്തരം കവിതകളായിരുന്നു. വയലാർ - ദേവരാജൻ - യേശുദാസ് - ദക്ഷിണാമൂർത്തി - പി. ഭാസ്കരൻ - ഒ.എൻ.വി. - ശ്രീകുമാരൻതമ്പി - ജയചന്ദ്രൻ - മാധുരി - സുശീല - ജാനകി എന്നീ വരിലൂടെ മലയാളി കേട്ട മധുരമായ ഗാനങ്ങൾ കവിതകളായിരുന്നു. ഹോളിവുഡ് സിനിമകളിൽ പാട്ടുകൾ ഇല്ലെങ്കിലും സംഗീതപ്രേമികൾക്ക് മ്യൂസിക് ബാന്റുകളും ആൽബങ്ങളുമുണ്ട്. കേരളം പോലൊരു ചെറിയ കമ്പോളത്തിൽ ഇത് എളുപ്പമല്ല. അതിനാൽ ജീവിതമാർഗ്ഗമായി സിനിമയിലെ പാട്ടുകളെ നിലനിർത്താം. മലയാളത്തിൽ ചില പാട്ടുകളുടെ പേരിൽ ചിലപ്പോൾ സിനിമകൾ ഹിറ്റാകും. ഫോർ ദ പീപ്പിളിലെ 'ലജ്ജാവതിയേ' എന്ന ഗാനം കേരളം കടന്ന് വിദേശങ്ങളിൽ പോയ പാട്ടാണ്.
'ധൻ' സിനിമയിലെ പാട്ടുകൾ ചിത്രത്തെ ഹിറ്റാക്കുകയുണ്ടായി. മണിരത്നം സംവിധാനം ചെയ്ത 'തിരുട തിരുട്' ബിഗ് ബഡ്ജറ്റ് ചിത്രം പൊളിഞ്ഞു പാളീസായപ്പോൾ അതിൽ എ.ആർ. റഹ്മാൻ തയ്യാറാക്കിയ സംഗീതത്തിന് ചിലചിത്രത്തേക്കാൾ വലിയ വരുമാനമുണ്ടായി. അതേസമയം മണിച്ചിത്രത്താഴിൽ കാണുന്ന അവസാന ഭാഗത്തെ നാഗവല്ലിയുടെ വരവിൽ 'ഒരു മുറൈ വന്തു പാർത്തായാ... എന്ന ഗാനം ഇല്ലായിരുന്നെങ്കിൽ..
ശുദ്ധസംഗീതം മാത്രം പാടിയിരുന്നെങ്കിൽ യേശുദാസ് ഉണ്ടാകില്ലായിരുന്നു. വയലിന്റെ കവിതകൾ അറിയാത്ത മലയാളിക്ക് വയലാറിന്റെ സിനിമാഗാനങ്ങൾ മനസ്സിൽ ഒരു വസന്തമാണ് വിരിയിച്ചത്; സുഗന്ധിയായ സ്വർഗ്ഗപുഷ്പങ്ങൾ. സിനിമയിലൂടെയാകുമ്പോൾ ചില ക്ലാസിക്കൽ ഗാനങ്ങൾ പോലും ജനം ഏറ്റെടുക്കും. ശങ്കരാഭരണത്തിലെ ഗാനങ്ങൾ ഈ ആധുനിക ജനറേഷനിലും പെരുന്നാളുകളിൽ ബേന്റ് സെറ്റുകൾ പാടുന്നുണ്ട്. ജനം ആസ്വദിക്കുന്നുണ്ട്. ഹിന്ദി സിനിമയായ പാകീസായിലെ ചൽ ചൽതേ എന്ന ഗാനം (ലതാ മങ്കേഷ്ക്കർ പാടിയതാണ്) ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം നടന്നിരുന്ന സമയത്ത് ഹിറ്റായിരുന്നു. ഇന്ത്യയേക്കാൾ കൂടുതൽ ആരാധകർ പാക്കിസ്ഥാൻകാർ ആ പാട്ട് പാടിയിരുന്നു. ആ പാട്ട് മോശമാണെന്ന് അവർ വിചാരിച്ചില്ല. അങ്ങനെ ആ ഗാനം സമാധാനത്തിലേക്കുള്ള പാത തീർത്തു.
ശ്യാമപ്രസാദിന്റെ വാക്കുകൾ: "സിനിമാപ്പാട്ടുകളെക്കുറിച്ച് ശ്യാമപ്രസാദ് പറയുന്നു: പാട്ട് ഒഴിച്ചുകൂടാനാവാത്തൊരു ശല്യമാണ്"
ഞാൻ സിനിമയിൽ സംഗീതത്തെ ഉപയോഗിക്കുന്നത് പശ്ചാത്തല സംഗീതമായാണ്. എന്റെ സിനിമകളിൽ ഗാനങ്ങൾ ഉപയോഗിക്കുന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു ശല്യമായിട്ടാണ്. അത് ഇല്ലെങ്കിൽ പറ്റില്ലല്ലോ എന്നതുകൊണ്ട് മാത്രം ചെയ്യുന്നതാണ്. ഗാനങ്ങൾ എന്ന നിലയിൽ സിനിമയിൽ സംഗീതം നിലനിൽക്കുന്നത് ഏഷ്യയിൽ മാത്രമാണ്. പ്രധാനമായും ഇന്ത്യൻ സിനിമകളിൽ ആണിത്. സിനിമ എന്ന നിലയ്ക്ക് ആ മാധ്യമത്തിന് ചേരാത്തതാണ് ഈ ഗാനങ്ങൾ. അടൂർ ഗോപാലകൃഷ്ണന്റേതു പോലുള്ള സിനിമകളിൽ കഥാപാത്രങ്ങൾ പാടുന്ന രീതി ഇല്ലാത്തത് ഇതുകൊണ്ടാണ്. പശ്ചാത്തലസംഗീതം സിനിമയ്ക്ക് ഊനുവടിയാണ് എന്നതെ പൊതുവായ ധാരണ.
ഒരു സീനിൽ ഡയറക്ടറുടെ മിടുക്കു കൊണ്ടോ അഭിനയം കൊണ്ടോ ദുഃഖമുണ്ടാകുന്നില്ലെങ്കിൽ പിന്നെ വയലിനോ മറ്റോ വായിച്ച് ദുഃഖമുണ്ടാക്കുന്നത് ബോറാണ്. യാന്ത്രിക മായി ദുഃഖമുണ്ടാക്കാൻ പശ്ചാത്തല സംഗീതത്തെ ഉപയോഗിക്കരുത്. അതിനാൽ പശ്ചാത്തലസംഗീതം സിനിമയ്ക്ക് ഊനുവടിയല്ല. കഥാപാത്രങ്ങൾക്കോ സന്ദർഭത്തിനോ മറ്റൊരു അർത്ഥം കൊടുക്കാൻ ശക്തമാകണം പശ്ചാത്തല സംഗീതം.
സിനിമയുടെ സംസ്കാരത്തിന് (ഓരോ സിനിമയ്ക്കുമുള്ള പശ്ചാത്തലം, സംസ്കാരം എന്നിവയ്ക്ക്) ഇണങ്ങിയതാകണം പശ്ചാത്തല സംഗീതം. 'ഒരേ കടൽ' എന്ന സിനിമയിൽ ഉപയോഗിച്ചത് ശുഭപന്തുവരാളി രാഗമാണ്. ആ രാഗമാണ് ഈ സിനിമയേയും പശ്ചാത്തലത്തെയും ഒരുമിച്ച് കേന്ദ്രീകരിച്ച് നിർത്തുന്നത്. സിനിമയിലെ സംഗീതം എന്നത് സൗണ്ട് ട്രാക്കിന്റെ ഒരു ഭാഗം മാത്രമാണ്. സംഗീതത്തിന് പ്രസക്തി ഉണ്ടാകുന്നത് സിനിമയിലെ സുപ്രധാന ഘടകമായ നിശ്ശബ്ദതയെ ബ്രേയ്ക്ക് ചെയ്യുമ്പോഴാണ്.
സിനിമയിൽ ഒരു പ്രധാന ഘടകമാണ് നിശ്ശബ്ദത. നിശ്ശബ്ദത ഇല്ലെങ്കിൽ സംഗീതത്തെ സിനിമയിൽ ഡിമാർക്ക് ചെയ്യാൻ പറ്റില്ല. പാട്ടിൽ മാത്രമല്ല, ഒരമ്മ കുഞ്ഞിനെ വിളിക്കുന്നതിലും സംഗീതമുണ്ട്. ഏത് ഭാവത്തെയും മറനീക്കി കാണിക്കുന്നതാണ് സംഗീതം.
Exam Tips:
a) സംവാദ ഉത്തരങ്ങളിൽ ഓരോ ഗ്രൂപ്പിന്റെയും വാദം പ്രത്യേകം പാരഗ്രാഫായി എഴുതുക; എതിർവാദവും അനുകൂലവാദവും വേർതിരിഞ്ഞ് കാണണം.
b) ഉദാഹരണങ്ങൾ (ഹരികൃഷ്ണൻസ്, താളവട്ടം, മായാമയൂരം, ഒരേ കടൽ) എടുത്തെഴുതിയാൽ വാദത്തിന് ബലം കിട്ടും.
c) ശ്യാമപ്രസാദിന്റെ അഭിപ്രായം ('പാട്ട് ഒഴിച്ചുകൂടാനാവാത്ത ശല്യം') ഉദ്ധരണിയായി ചേർത്താൽ ഉത്തരം പൂർണമാകും.
d) ഒടുവിൽ ഒരു ചെറിയ നിഗമനം എഴുതാൻ മറക്കരുത്.
Kalcha Summary
Question 3: 'കാഴ്ച' എന്ന യൂണിറ്റിന്റെ സംഗ്രഹം (ആമുഖം) എഴുതുക.
Answer:
പുതിയ തലമുറ ഒന്നാകെ ഉറ്റുനോക്കുന്ന, നെഞ്ചേറ്റുന്ന ഒന്നാണ് സിനിമ. സിനിമയുടെ മാസ്മരികലോകം ഓരോരുത്തർക്കും സമ്മാനിക്കുന്നത് വലിയ സ്വപ്നങ്ങളാണ്. ആധുനികതയുടെ മികച്ച കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് സിനിമ.
മനുഷ്യമനസ്സിനെ ഇത്രയേറെ വശീകരിച്ച മറ്റൊരു കണ്ടുപിടിത്തം വേറെയുണ്ടാവില്ല. സിനിമ ദൃശ്യങ്ങളുടെ ഘോഷയാത്രയാണ്. ഒരു ദൃശ്യവും നമുക്ക് മടുപ്പ് ഉണ്ടാക്കുന്നില്ല. എന്നു മാത്രമല്ല നമ്മുടെ മനസ്സുകളിൽ പച്ചപിടിച്ചു നിൽക്കുകയും ചെയ്യും. ഈ ദൃശ്യബോധത്തെ, നമ്മുടെ കാഴ്ചയെ സംസ്കാരത്തെ വിലയിരുത്തുകയും വിശകലനം ചെയ്യുകയുമാണ് ഈ യൂണിറ്റിൽ.
കാഴ്ച തന്നെ ഈ യൂണിറ്റ്; സിനിമയുടെ കണ്ണഞ്ചിപ്പോകുന്ന മായിക വലയങ്ങളുടെ മായക്കാഴ്ചയല്ല. മറിച്ച് യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ്. ഈ യൂണിറ്റിലൂടെ മികച്ചൊരു ദൃശ്യസംസ്കാരത്തെ വളർത്തിയെടുക്കുക ലക്ഷ്യമാണ്. സമാന്തരമായി സഞ്ചരിക്കുന്ന, സിനിമയുടെ മറ്റൊരു ലോകത്തെ പരിചയപ്പെടൽ കൂടിയാണ്. കാഴ്ച ഇനി മുതൽ വെറും കാഴ്ചയല്ലെന്നും, സാമൂഹികതയും വളർത്താമെന്നും, വെറും വിനോദം എന്ന അവസ്ഥയിൽ നിന്ന് കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റിയെടുക്കാമെന്നും ഈ യൂണിറ്റ് വ്യക്തമാക്കുന്നു. സൂക്ഷ്മമായ വിലയിരുത്തലുകളിലൂടെ ദൃശ്യത്ത ആഴത്തിൽ അറിയാനും, നിശ്ശബ്ദതയിൽനിന്ന് വാചാലമായ സന്ദേശങ്ങൾ ഗ്രഹിക്കാനും നാം പഠിക്കേണ്ടിയിരിക്കുന്നു. വർത്തമാനകാല ലോകം നമ്മുടെ കാഴ്ചകളിൽപ്പോലും മായം ചേർത്തുകൊണ്ടിരിക്കുമ്പോൾ, ഈ യൂണിറ്റ് ഒരു ചൂണ്ടുപലകയായി മാറും.
Exam Tips:
a) സംഗ്രഹം എഴുതുമ്പോൾ 'സിനിമ ദൃശ്യങ്ങളുടെ ഘോഷയാത്ര', 'മായക്കാഴ്ചയല്ല, നേർക്കാഴ്ച' എന്നീ പ്രധാന ആശയങ്ങൾ വിട്ടുപോകരുത്.
b) യൂണിറ്റിന്റെ ലക്ഷ്യം (മികച്ച ദൃശ്യസംസ്കാരം വളർത്തൽ) അവസാനം എടുത്തുപറയുക.
Question 4: ശ്യാമപ്രസാദിനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ശ്യാമപ്രസാദ് 1960-ൽ ജനിച്ചു. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന ഒ. രാജഗോപാലിന്റെ മകനാണ്. കാലിക്കറ്റ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായി നാടക പഠനം നടത്തി. പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ കീഴിൽ പഠനം. തിയ്യറ്റർ ആർട്സിൽ ബാച്ചിലർ ബിരുദം നേടിയ ശേഷം ആകാശവാണിയിലും ദൂരദർശനിലും പ്രോഗ്രാം വിഭാഗത്തിൽ ജോലി ചെയ്തു. 1989-ൽ കോമൺവെൽത്ത് സ്കോളർഷിപ്പ് നേടി ഇംഗ്ലണ്ടിൽ ഹൾ യൂണിവേഴ്സിറ്റിയിൽ (University of Hull) ഉപരിപഠനം നടത്തി. ഇവിടെ നിന്ന് മീഡിയാ പ്രൊഡക്ഷനിൽ മാസ്റ്റർ ബിരുദം നേടി.
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിൽ മാധ്യമ ഗവേഷകനായും ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായും പ്രവർത്തിച്ചു. സംവിധാനം ചെയ്ത സിനിമകൾ: കല്ലു കൊണ്ടൊരു പെണ്ണ് (1998), അഗ്നിസാക്ഷി (1999), അകലെ (2004), ഒരേ കടൽ (2007), ഋതു (2009), ഇലക്ട്ര (2010), ഇംഗ്ലീഷ് (2013).
Exam Tips:
a) ജനനവർഷം, വിദ്യാഭ്യാസം, ജോലി, സിനിമകൾ എന്നീ ക്രമത്തിൽ കുറിപ്പ് എഴുതുക.
b) സിനിമകളുടെ പേരും വർഷവും കൃത്യമായി എഴുതുക; ഇവയ്ക്കാണ് മാർക്ക് കൂടുതൽ.
Free study material for Malayalam
Malayalam Class 11 Curriculum Solutions: Unit 02 Kalcha (Vision)
Chapter Exercise Answers for Class 11 Malayalam
Review comprehensive exercise answers for Class 11 Malayalam Unit 02 Kalcha (Vision). Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.
Detailed Answer Guides for Unit 02 Kalcha (Vision)
Each solution includes detailed reasoning to foster genuine comprehension of Unit 02 Kalcha (Vision) concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.
Complete Preparation Kit for Class 11 Exams
These resources act as an effective roadmap for daily homework tasks and independent study. Supplement your review of Unit 02 Kalcha (Vision) with official sample papers and interactive practice tests available on our platform free of charge.
FAQs
The complete and updated Kerala Plus One Malayalam Textbook Answers Unit 2 Kalcha (Vision) Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus One Malayalam Textbook Answers Unit 2 Kalcha (Vision) Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Textbook Answers Unit 2 Kalcha (Vision) Questions and Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Textbook Answers Unit 2 Kalcha (Vision) Questions and Answers in both English and Hindi medium.
Yes, you can download the entire Kerala Plus One Malayalam Textbook Answers Unit 2 Kalcha (Vision) Questions and Answers in printable PDF format for offline study on any device.