Kerala Plus One Malayalam Textbook Answers Unit 4 Uravu Questions and Answers

Step-by-Step Textbook Solutions for Class 11 Malayalam Unit 04 Uravu

Explore reliable textbook solutions for Unit 04 Uravu tailored for Class 11 learners. Utilizing these Malayalam answers ensures thorough preparation and strengthens foundational knowledge before final Kerala Board evaluations.

Download Unit 04 Uravu Textbook Solutions PDF

Access the complete solution PDF for Class 11 Malayalam below. Regular practice with these targeted textbook answers builds familiarity with standard question patterns and helps secure higher marks in final school evaluations.

Two Marks Questions

Question 1: 1. 'വീട്ടിലേക്കുള്ള വഴി' എന്ന കവിതയുടെ രചയിതാവാര്?
2. 'സമസ്തകേരളം പി.ഒ' എന്ന കവിത എഴുതിയതാര്?

Answer:

1. ഡി. വിനയചന്ദ്രൻ
2. ഡി. വിനയചന്ദ്രൻ

Exam Tips:

a) രണ്ടു ഭാഗങ്ങൾക്കും ഉത്തരം ഒരേ കവിയുടേതാണ്; കവിയുടെ പേര് അക്ഷരത്തെറ്റില്ലാതെ എഴുതുക.
b) കവിതയുടെ പേരും കവിയുടെ പേരും ചേർത്ത് ഓർത്തുവച്ചാൽ ഇത്തരം ചോദ്യങ്ങൾ എളുപ്പമാകും.

 

Four Marks Questions

Question 2: A, B എന്നീ പട്ടികകൾ ചേരുംപടി ചേർക്കുക.

AB
1. കുറത്തിവൈലോപ്പിള്ളി
2. വീട്ടിലേക്കുള്ള വഴിബാലചന്ദ്രൻ ചുള്ളിക്കാട്
3. അമാവാസികടമ്മനിട്ട രാമകൃഷ്ണൻ
4. കന്നിക്കൊയ്ത്ത്ഡി. വിനയചന്ദ്രൻ

Answer:

AB
1. കുറത്തികടമ്മനിട്ട രാമകൃഷ്ണൻ
2. വീട്ടിലേക്കുള്ള വഴിഡി. വിനയചന്ദ്രൻ
3. അമാവാസിബാലചന്ദ്രൻ ചുള്ളിക്കാട്
4. കന്നിക്കൊയ്ത്ത്വൈലോപ്പിള്ളി

Exam Tips:

a) ഉറപ്പുള്ള ജോടികൾ ആദ്യം ചേർക്കുക; ബാക്കിയുള്ളവ ഒഴിവാക്കൽ രീതിയിൽ എളുപ്പത്തിൽ കണ്ടെത്താം.
b) ഉത്തരം പട്ടികയായി തന്നെ ക്രമത്തിൽ എഴുതുക.

 

Uravu Summary

Question 3: 'ഉറവ്' എന്ന യൂണിറ്റിന്റെ ആമുഖം എഴുതുക.

Answer:

വാമൊഴിയായി നാം തലമുറ തലമുറയായി കൈമാറി വന്ന നാടോടി സാഹിത്യത്തോട് നമ്മുടെ സാഹിത്യത്തിന് വലിയ കടപ്പാടുണ്ട്. നാടോടി സാഹിത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ വാമൊഴി വഴക്കമാണ്. ലിഖിതരൂപമല്ലാത്ത എന്തിനും വലിയ സ്വാതന്ത്ര്യം അതിന്റെ ആവിഷ്കാരവേളയിൽ സ്വീകരിക്കാം; കൂട്ടിച്ചേർക്കാം, വെട്ടിക്കളയാം.

അങ്ങനെ അവയിലെ സാഹിത്യം പറഞ്ഞുപറഞ്ഞ് പരന്ന് പിന്നീട് ഭ്രമാത്മകമായ ഒരു രൂപം പ്രാപിച്ചു. ആ ഒരു മാന്ത്രിക അവസ്ഥ വരമൊഴി സാഹിത്യത്തിനു അടിത്തറ പാകി. പിന്നീടങ്ങോട്ട് വ്യത്യസ്തതയിലെ പുതുമകൾ, ഭാഷയെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ കാലത്തിന് അനുസൃതമായി പുതിയ പുതിയ രചനാ രീതികളിലൂടെ അത് വളർന്നു.

ചെറിയൊരു തുടക്കം പിന്നീടൊരു മഹാപ്രവാഹമായി മാറുന്ന അത്ഭുതകരമായ കാഴ്ച. മികച്ചവ മാത്രം അവശേഷിച്ചു; അല്ലാത്തവ നിലംപൊത്തി. അങ്ങനെ പ്രസ്ഥാനങ്ങൾ വരികയും പോവുകയും ചിലർ തലമുറകളോളം നിലനിൽക്കുകയും ചെയ്തു. ഈ യൂണിറ്റിൽ മലയാള സാഹിത്യത്തിലെ വിവിധ ഘട്ടങ്ങളിൽ ഉണ്ടായിട്ടുള്ള നവഭാവവികാസങ്ങളെ അടുത്തറിയാം. ആ കണ്ണികളിലൂടെ സാഹിത്യചരിത്രത്തിന്റെ വഴികൾ കണ്ടെത്താം.

Exam Tips:

a) നാടോടി സാഹിത്യത്തിന്റെ വാമൊഴി വഴക്കം, വരമൊഴി സാഹിത്യത്തിന്റെ അടിത്തറ, ചെറിയ തുടക്കം മഹാപ്രവാഹമാകുന്നത് എന്നീ മൂന്ന് ആശയങ്ങൾ ഉത്തരത്തിൽ ഉണ്ടാകണം.
b) 'ഉറവ്' എന്ന പേരിന്റെ അർത്ഥവുമായി (ചെറിയ തുടക്കം, വളർച്ച) ആമുഖത്തെ ബന്ധിപ്പിച്ച് എഴുതുക.

 

Question 4: ഡി. വിനയചന്ദ്രന്റെ കവിതകളെ ആസ്വാദനക്കുറിപ്പിലൂടെ വിലയിരുത്തുക.
(Figure: ഡി. വിനയചന്ദ്രന്റെ ഒരു ഫോട്ടോ.)

Answer:

ഡി. വിനയചന്ദ്രൻ ആധുനിക കവികളിൽ പ്രമുഖനാണ്. തന്റെതായ ഒരു കാവ്യരീതി വളർത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ശക്തമായ ഒരു തിരതല്ലൽപോലെയുള്ള താളത്തെ തന്റെ കവിതകളിലൂടെ അദ്ദേഹം പ്രസരിപ്പിച്ചു.

നാട്ടറിവുകളുടെ ചൂടും ചൂരുമുള്ള കവിതകളിലൂടെ അദ്ദേഹം സംവദിച്ചു. നല്ല ഈണത്തിൽ, ഉച്ചത്തിൽ കവിതകൾ ചൊല്ലുന്ന വിനയചന്ദ്രന് നല്ലൊരു ചൊൽത്താളം കുടി ജന്മനാ ഉണ്ടായിരുന്നു. ആ താളം കടമ്മനിട്ട കവിതകളുടേതു പോലെ ദ്രുതതാളമോ പ്രചണ്ഡതാളമോ ആയിരുന്നില്ല. നേരെ മറിച്ച് പ്രകൃതിയുടെ പതിഞ്ഞ താളമായിരുന്നു; ആ താളത്തിന് ഹൃദ്യത ഉണ്ടായിരുന്നു.

യാത്രകൾ ഇഷ്ടപ്പെട്ട കവിയായിരുന്നു ഡി. വിനയചന്ദ്രൻ; യാത്രകളുടെ കവി തന്നെയായിരുന്നു അദ്ദേഹം. യാത്രയെ ഏറ്റവും പരമമായ അർത്ഥത്തിൽ, പാലായനസ്വഭാവത്തോടെയല്ല അദ്ദേഹം കണ്ടത്. നേരെ മറിച്ച് അതിന്റെ പൂർണതയിൽ അത് ഉൾക്കൊള്ളാനാണ്. സഞ്ചാരസാഹിത്യം അദ്ദേഹത്തിന് ദാഹമായിരുന്നു. ആധുനികതയുടെ അവസാനവും ഉത്തരാധുനികതയുടെ തുടക്കവും വിനയചന്ദ്രന്റെ കവിതകളിൽ കാണാം. പകലറുതിയിൽ, രാത്രിയുടെ മുഖത്തുനോക്കി അൽപ്പായുസ്സായി കാത്തുനിൽക്കുന്ന സന്ധ്യപോലെ വിനയചന്ദ്രന്റെ കവിതകൾ അൽപ്പായുസ്സല്ല.

ആധുനികതയുടെ പകലറുതിക്കൊടുവിൽ ഉത്തരാധുനികതയുടെ മുഖം നോക്കി നിൽക്കുന്ന അവസ്ഥ സൂക്ഷ്മാവലോകനത്തിൽ നമുക്ക് കണ്ടെത്താൻ കഴിയും. അധികമാരും ശ്രദ്ധിക്കാത്ത ഒരു തുടക്കം; അധികം പ്രാധാന്യം നാം കൊടുക്കാത്ത എത്രയോ മേഖലകൾ. സ്വന്തം നോട്ടത്തിനു തന്നെ നാം ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. ആ പരിധിക്ക് അപ്പുറത്തേക്ക് അതു പാളിപ്പോകുന്നത് നമുക്ക് അംഗീകരിക്കാൻ മടിയാണ്; അപ്പോഴത് തടയും.

എല്ലാവരും ഉണരുന്നതിനുമുമ്പ് ഗ്രാമത്തിലെ കൊല്ലൻ അവന്റെ ഊലയിൽ തീയൂതുകയാണ്. ഏറ്റവും ആദ്യം, ഏറ്റവും കടുപ്പമുള്ള പണികൾ ആരംഭിക്കുന്നു; ഉണരുന്നതിനുമുമ്പ്, ആളുകൾ അറിയുന്നതിനുമുമ്പ്. അധാനത്തിന്റെ നിർമനസ്സിന് ആരെയും ബോധിപ്പിക്കേണ്ടതില്ല. ഒരു പിന്തുണയും വേണ്ട; പ്രോത്സാഹനത്തിന്റെ കൈയടികളും ആവശ്യമില്ല. ഉലയിലെ തീ ഊതി ഊതി ചെമന്നു. ഊതിയൂതി കൊല്ലന്റെ ഉള്ളും ചൂടുപിടിച്ച് ചുമന്നിട്ടുണ്ടാകും. ആദ്യം ചൂടുപിടിക്കുന്നത് അവന്റെ മനസ്സിലാണ്. മനസ്സിന്റെ ചൂട് പുറത്തേക്ക് വമിക്കുമ്പോൾ ഉലയും തീയും ഇരുമ്പും ഒക്കെ ചെമന്നു ചെമന്നു തുടുക്കുകയാണ്. ഒരു പുതിയ തുടക്കമാണത്.

ആരും ശ്രദ്ധിക്കാത്ത തുടക്കം. അതൊരു കണ്ടുപിടിത്തം കൂടിയാകാം; ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന കണ്ടുപിടുത്തം. തീർച്ചയായും കാലങ്ങൾ ഓർത്തുവെക്കാവുന്ന മാറ്റത്തിന്റെ സൂചനകൾ. ആ തിരിനാളങ്ങൾ മുഴുവൻ, ചെറുവെളിച്ചത്തിന്റെ പൊട്ടുകൾ മുഴുവൻ രൂപം കൊള്ളുന്നത് ഇങ്ങനെയുള്ള പണിയാലകളിൽ ആയിരിക്കും. പകലും രാത്രിയും ലോകം ഉറങ്ങുമ്പോഴും ഉണരുമ്പോഴും അധ്വാനിക്കുന്നവരുടെ വിരൽത്തുമ്പിൽ, അധ്വാനത്തെ സംഗീതമായി കരുതുന്നവരുടെ ഇടയിൽ, പഴുത്ത ഇരുമ്പ് ഒരു അത്ഭുതമായി മാറുന്നു. അവിടെ യുഗങ്ങൾക്കുതന്നെ മാറ്റം ഉണ്ടാകുന്നു. പഴയതെല്ലാം മാറുകയാണ്; ഒരു പുതിയ യുഗത്തിന്റെ പിറവി. എല്ലാം മാറുന്നു.

അവ ശാസനീയമായ വേഗത്തിൽ സങ്കല്പങ്ങൾക്ക് അപ്പുറത്തേക്ക് വളരുകയും മാറുകയും ചെയ്യുന്നു. ഒന്നിൽ നിന്ന് പലതായി രൂപം മാറി പെരുകുന്ന ഒരു വല്ലാത്ത രാസപ്രക്രിയയിലൂടെ ലോകം കടന്നുപോകുന്നു. പഴുത്ത ഇരുമ്പ് ഒരിക്കലും പൂർവാവസ്ഥയുടെ കല്ലിച്ച രൂപത്തിൽ നിലനിൽക്കുകയല്ല. മറിച്ച്, കൂടത്തിന്റെ ഓരോ അടിയിലും ആയിരക്കണക്കിന് രൂപമാറ്റങ്ങളോടെ വലിയ പരിണാമപ്രക്രിയയ്ക്ക് തുടക്കമാവുകയാണ്. അപ്പോൾ മാത്രമാണ് പകൽ പകലാകുന്നത്; വെളിച്ചം വെളിച്ചമായിത്തീരുന്നത്. പകലിനെ യഥാർത്ഥ പകലാക്കി മാറ്റാൻ പഴുത്ത ഇരുമ്പിന്റെ ചുട്ടുപഴുത്ത വെളിച്ചം സഹായിക്കുന്നു. അനുഭവങ്ങളുടെ കനത്ത പ്രഹരങ്ങളിൽ നിന്നുതന്നെയാണ് ലോകത്തിനു വെളിച്ചം നൽകാൻ കഴിയുന്ന മുന്നേറ്റങ്ങൾ ഉണ്ടാകൂ. അനുഭവങ്ങളുടെ കരുത്തിൽ നിന്നാണ് ഏതൊരു പ്രസ്ഥാനവും ഏതൊരു ഉദ്യമവും വളർച്ച പ്രാപിച്ചത്. സത്യത്തിന്റെ വെളിച്ചം വീശുമ്പോൾ മാത്രമേ പകൽ പകലായി മാറുകയുള്ളൂ. പകലിന്റെ വളർച്ച പഴുത്ത ഇരുമ്പിൽ നിന്നാണ്.

ഒരു തുടക്കം തീർച്ചയായും ജ്വലനത്തിൽ നിന്നുതന്നെ; ശക്തിയുടെ തുടക്കവും അതുതന്നെ. ആയിരമായിരം രൂപങ്ങൾ ഐക്യത്തിന്റെ കാഹളനാദമായി മാറുന്നു. അങ്ങനെ ആരുമാരും ശ്രദ്ധിക്കാത്ത ഒരു തുടക്കത്തിൽ ലോകം മുഴുവൻ വെളിച്ചം വീശുവാനായി സാധിക്കുന്ന മഹാപ്രവാഹമായി മാറും. ആരും ഒരിക്കലും ആ പ്രവാഹത്തിന്റെ ആരംഭത്തെക്കുറിച്ച് ആലോചിക്കാറില്ല. നമുക്കറിയാം ഏതൊരു മഹാപ്രവാഹവും തുടക്കത്തിൽ ഒരു ചെറിയ ഉറവു മാത്രമായിരുന്നെന്ന്.

ആരുമാരും ശ്രദ്ധിക്കാത്ത ചില തുടക്കങ്ങളാണ് ലോകത്തിനു തന്നെ വെളിച്ചമായതെന്ന കവികല്പന മാനവജീവിതത്തിന്റെ ഏതെല്ലാം തലങ്ങളെ സ്പർശിക്കുന്നു?

Exam Tips:

a) ആസ്വാദനക്കുറിപ്പിൽ കവിയുടെ സവിശേഷത (സ്വന്തം കാവ്യരീതി, ചൊൽത്താളം, യാത്രാഭിമുഖ്യം, ആധുനികതയിൽ നിന്ന് ഉത്തരാധുനികതയിലേക്കുള്ള വഴി), കവിതയിലെ ആശയം (കൊല്ലന്റെ ഉലയിലെ ആരും ശ്രദ്ധിക്കാത്ത തുടക്കം) എന്നിവ ഉൾപ്പെടുത്തുക.
b) 'ചെറിയ തുടക്കം മഹാപ്രവാഹമാകുന്നു' എന്ന കേന്ദ്രാശയം ഉപസംഹാരത്തിൽ വ്യക്തമായി എഴുതുക.
c) പഠിച്ച കവിതയിലെ ഒന്നോ രണ്ടോ ബിംബങ്ങൾ (ഉല, പഴുത്ത ഇരുമ്പ്, കൂടം) ഉദാഹരണമായി ചേർക്കുന്നത് ഉത്തരത്തിന് മിഴിവേകും.

 

Question 5: 'ക്ലാസ് റൂം തല ചർച്ച' - 'ആരുമാരും ശ്രദ്ധിക്കാത്ത തുടക്കങ്ങൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയുടെ സംഗ്രഹം എഴുതുക.

Answer:

കുട്ടികൾ രണ്ടു വിഭാഗമായി മാറുന്നു. കുട്ടികളിൽ നിന്നുതന്നെ ഒരു മോഡറേറ്റർ ചർച്ചയുടെ പൊതുസ്വഭാവത്തെ കുറിച്ച് വിവരിച്ച് ചർച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നു.

മോഡ്: നമുക്കിന്ന് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ലഭിച്ചിരിക്കുന്നത്: ശ്രദ്ധിക്കപ്പെടാത്ത ചില തുടക്കങ്ങൾ. തീർച്ചയായും അങ്ങനെ ചില ഇടങ്ങൾ ഈ സമകാലീന സമയത്തുതന്നെ ഉണ്ടായിട്ടുണ്ട്. 'അഭിലാഷ് ടോമി' എന്ന മലയാളിയെക്കുറിച്ച് ഈ സമയത്ത് പറയാതെ നിർവാഹമില്ല. ഒരു ഒറ്റയാൾ പട്ടാളം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന രീതിയിൽ ധീരമായ ഒരു ചുവടുവെപ്പോടുകൂടി ലോകത്തിന്റെ നെറുകയിൽ തന്നെ എത്തി, അല്ലേ. ഒറ്റയ്ക്ക് ഒരു പായ്ക്കപ്പലിൽ ലോകം ചുറ്റുക. സാഹസികതയുടെ ലോകത്ത് തികച്ചും വേറിട്ട ഒരു നാഴികക്കല്ല്; അതും ഒരു മലയാളി. സാഹസികത കുറേയേറെ ആളുകൾ കുത്തകയാക്കി വെച്ചിരിക്കുന്ന ഒന്നായി മാറുന്ന കാലത്ത് അതൊരു മാറ്റം തന്നെയാണ്. ഗ്രൂപ്പ് 1 ചർച്ചയിലേക്ക് ക്ഷണിക്കുന്നു.

ഗ്രൂപ്പ് 1 (ലീഡർ): തീർച്ചയായും മലയാളിയുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ് അഭിലാഷ് ടോമി. അതു മാത്രമല്ല, ആ യാത്രയെക്കുറിച്ച് ആരുമൊന്നും തുടക്കത്തിൽ ശ്രദ്ധിക്കുകയോ അറിയുകയോ ഉണ്ടായില്ല. തികച്ചും അതിന്റെ അന്ത്യഘട്ടത്തിൽ മാത്രമാണ് അതിന് news value ഉണ്ടായത്. അതൊരു വലിയ കാര്യമാണ്, കാരണം മാധ്യമശ്രദ്ധയ്ക്ക് വേണ്ടി കള്ളനാണയങ്ങൾ പലതും ശ്രമിക്കുന്ന ഒരു കാലഘട്ടം കൂടിയാണത്.

ഗ്രൂപ്പ് 2 (ലീഡർ): ആ വാദത്തോട് പൂർണമായും ഞാൻ യോജിക്കുന്നില്ല. കാരണം ഇന്ന് ഈ സൈബർ യുഗത്തിൽ പൂർണ്ണനയങ്ങൾ (വിവരങ്ങൾ) അപ്പപ്പോൾ പുറത്തുകൊണ്ടുവന്നിരിക്കും.

മോഡ്: ചർച്ച വഴിവിട്ടു പോവുകയാണ്. നമ്മുടെ വിഷയത്തിൽ നിന്ന് അകന്നുപോകുന്നു. നമ്മുടെ കവിതയുടെ സൂചനകൾ മനുഷ്യജീവിതത്തിലേക്ക് വെളിച്ചം വീഴുന്നതെങ്ങനെ എന്നാം ഗ്രൂപ്പ് വിശദീകരിക്കുക.

ഗ്രൂപ്പ് 1: മാനവജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതു ശാസ്ത്രം, ചരിത്രം, സമുദായം എന്തുമായിക്കൊള്ളട്ടെ, അവിടെയൊക്കെ ഇങ്ങനെയുള്ള ആരുമറിയാതെയുള്ള തുടക്കങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തിന് പറയുന്നു, യുദ്ധങ്ങളിൽപോലും ഈ തരത്തിലുള്ള ചില സ്ഫുലിംഗങ്ങൾ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചിട്ടുണ്ട്. അശോകചക്രവർത്തി കലിംഗയുദ്ധത്തിലെ ഭീകരകാഴ്ചകളിൽ നിന്നാണ് ഇനി യുദ്ധങ്ങൾ ചെയ്യില്ല എന്ന ശപഥത്തിലേക്ക് നീങ്ങിയത്.

ഗ്രൂപ്പ് 2: നമ്മുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് വിട്ടുപോകരുത്. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിപോലും ദക്ഷിണാഫ്രിക്കയിൽ വച്ച് അനുഭവിച്ച ഒരു അപമാനത്തിൽ നിന്നാണ് ഒരു മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യചരിത്രം സുവർണലിപികൾ നൽകുന്ന ഒരു ബഹുജന മുന്നേറ്റമായി മാറ്റാൻ സാധിച്ചത്.

മോഡ്: വീണ്ടും ഞാൻ ചർച്ചയെ സമകാലീന സാഹചര്യത്തിലേക്ക് കൊണ്ടുവരികയാണ്. ഈജിപ്തിലും മറ്റും നടന്ന പുതിയ വിപ്ലവങ്ങൾക്കുതന്നെ നാന്ദിയായത് ഒരു പാർക്കിൽ ഒരു മനുഷ്യൻ ഒറ്റയ്ക്ക് നിശ്ശബ്ദനായി നിന്നു നടത്തിയ ഒരു സമരരീതിയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് അത് ഒരു ബഹുജന സമരമുന്നേറ്റമായി തീർന്നു.

ഗ്രൂപ്പ് 2: അണ്ണാ ഹസാരെയെയും മറ്റും മറക്കരുത്. 'ആം ആദ്മി' എന്ന ഒരു ജീവിതരീതിയിലേക്കും മറ്റും എല്ലാ രാഷ്ട്രീയ പാർട്ടികളെയും കൊണ്ടുചെന്നെത്തിച്ചത് അണ്ണാ ഹസാരെയുടെ നിരാഹാരസമരവും അതിനെ തുടർന്നുണ്ടായ 'ആം ആദ്മി പാർട്ടി'യുടെ മുന്നേറ്റവും മറ്റുമാണ്.

ഗ്രൂപ്പ് 1: മാതൃഭൂമിയിലെ ന്യൂസ് ഫോട്ടോഗ്രാഫറായ മധുരാജിന്റെ ചിത്രം, 'വലിയ ശിരസ്സും കുഞ്ഞു ശരീരവുമായി പിടയുന്ന സൈനബ' യുടെ ദൃശ്യം - 'എൻഡോസൾഫാൻ' എന്ന കീടനാശിനി ഒരു പ്രദേശത്തെ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ എങ്ങനെ ഹനിക്കുന്നുവെന്നും വരുംതലമുറയെ അത് എങ്ങനെ മാറാരോഗങ്ങളിലേക്ക് തള്ളിവിടുന്നുവെന്നും ആ ചിത്രം നമ്മോട് പറഞ്ഞു. അതൊരു വലിയ ജനമുന്നേറ്റം സൃഷ്ടിച്ചു. അധികാരികളുടെ കണ്ണുതുറന്നു.

മോഡ്: തീർച്ചയായും. നമ്മുടെ ചർച്ചയ്ക്കുള്ള സമയം ഇവിടെ തീരുകയാണ്. നമ്മൾ വിട്ടുപോയ ഒരു ഭാഗം ശാസ്ത്രവും കണ്ടുപിടുത്തങ്ങളുമാണ്. ന്യൂട്ടന്റെ തലയിലേക്ക് വീണ ആപ്പിൾ, പിന്നെ എന്തൊക്കെയായി മാറി എന്നുമുള്ളത് ചരിത്രമാണ്. ഇങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ ചില തുടക്കങ്ങൾ പിന്നീട് മാനവികതയ്ക്കുള്ള വെളിച്ചമാകുന്നു. ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. ഒരിക്കൽ കൂടി നന്ദി പറയുന്നു. നന്ദി. നമസ്കാരം!

Exam Tips:

a) ചർച്ചാസംഗ്രഹം എഴുതുമ്പോൾ ഓരോ ഗ്രൂപ്പ് ഉന്നയിച്ച പ്രധാന ഉദാഹരണങ്ങൾ (അഭിലാഷ് ടോമി, അശോകൻ, ഗാന്ധിജി, അണ്ണാ ഹസാരെ, എൻഡോസൾഫാൻ ചിത്രം, ന്യൂട്ടന്റെ ആപ്പിൾ) ക്രമത്തിൽ ഉൾപ്പെടുത്തുക.
b) എല്ലാ ഉദാഹരണങ്ങളും 'ആരും ശ്രദ്ധിക്കാത്ത തുടക്കം വലിയ മാറ്റമായി' എന്ന കേന്ദ്രാശയവുമായി ബന്ധിപ്പിച്ച് എഴുതുക.

 

Free Kerala Board Textbook Explanations: Class 11 Malayalam Unit 04 Uravu

Official Kerala Board Solutions for Unit 04 Uravu

Review comprehensive exercise answers for Class 11 Malayalam Unit 04 Uravu. Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.

Step-by-Step Explanations for Unit 04 Uravu

Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 11 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.

Next Steps in Your Malayalam Revision

Frequent review of these structured answers builds strong analytical capabilities and response efficiency. Maximize your academic readiness by combining these textbook solutions with our curated study materials and mock evaluations for Class 11 Malayalam.

FAQs

Where can I find the latest Kerala Plus One Malayalam Textbook Answers Unit 4 Uravu Questions and Answers for the 2026-27 session?

The complete and updated Kerala Plus One Malayalam Textbook Answers Unit 4 Uravu Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 11 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus One Malayalam Textbook Answers Unit 4 Uravu Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 11 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Textbook Answers Unit 4 Uravu Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus One Malayalam Textbook Answers Unit 4 Uravu Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Textbook Answers Unit 4 Uravu Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 11 as a PDF?

Yes, you can download the entire Kerala Plus One Malayalam Textbook Answers Unit 4 Uravu Questions and Answers in printable PDF format for offline study on any device.