Kerala Plus One Malayalam Unit 4 Chapter 5 Samkramanam (Attoor Ravivarma) Textbook Questions and Answers

Download Kerala Board Solutions for Class 11 Malayalam Chapter 05 Samkramanam

Access comprehensive textbook solutions for Chapter 05 Samkramanam using the official curriculum guides for Class 11 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.

Access Kerala Board Solutions and Answers

View or download the dedicated Chapter 05 Samkramanam solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.

Two Marks Questions and Answers

Question 1: ഉത്തരമെഴുതുക.
1. 'പുറപ്പെട്ടേടത്താണായിരം കാതമവൾ നടന്നിട്ടും ............' ഈ വരികളുടെ കർത്താവാര്?
2. 'കവിത' എന്ന കവിതാസമാഹാരം ആരുടേതാണ്?

Answer:

1. ആറ്റൂർ രവിവർമ്മ
2. ആറ്റൂർ രവിവർമ്മ

Exam Tips:

a) രണ്ട് ഉപചോദ്യങ്ങളുടെയും ഉത്തരം 1, 2 എന്ന് നമ്പരിട്ട് എഴുതുക.
b) കവിയുടെ പേര് 'ആറ്റൂർ രവിവർമ്മ' എന്ന് പൂർണ്ണമായി എഴുതുക.

 

Four Marks Questions and Answers

Question 2: ചേരുംപടി ചേർക്കുക.

AB
1. ഡി. വിനയചന്ദ്രൻകവിത
2. മാധവൻ അയ്യപ്പത്ത്വീട്ടിലേക്കുള്ള വഴി
3. ആറ്റൂർ രവിവർമ്മകിളി മൊഴികൾ

Answer:

AB
1. ഡി. വിനയചന്ദ്രൻവീട്ടിലേക്കുള്ള വഴി
2. മാധവൻ അയ്യപ്പത്ത്കിളി മൊഴികൾ
3. ആറ്റൂർ രവിവർമ്മകവിത

Exam Tips:

a) ആറ്റൂർ രവിവർമ്മയുടെ കവിതാസമാഹാരമാണ് 'കവിത' എന്ന് ഉറപ്പിച്ചാൽ ബാക്കി രണ്ടെണ്ണം എളുപ്പത്തിൽ ചേർക്കാം.
b) ചേരുംപടി ചേർക്കലിൽ ഉത്തരം പട്ടികയായോ 1-വീട്ടിലേക്കുള്ള വഴി എന്ന രീതിയിലോ വ്യക്തമായി എഴുതുക.

 

Question 3: കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി എഴുതുക.
1. ആറ്റൂർ, എം. ഇ. പാലൂർ, ഇ. വി. കൃഷ്ണപിള്ള
2. സർഗ്ഗധാര, ഇവനെക്കൂടി, കവിത, ധർമ്മപുരാണം

Answer:

1. ഇ. വി. കൃഷ്ണപിള്ള
2. ധർമ്മപുരാണം

Exam Tips:

a) ആദ്യഗണത്തിൽ കവികളാണ്; ഇ. വി. കൃഷ്ണപിള്ള ഈ ഗണത്തിൽ ഉൾപ്പെടുന്നില്ല (പാഠത്തിലെ കവികളുടെ കൂട്ടത്തിൽ പെടാത്തയാൾ).
b) രണ്ടാമത്തെ ഗണത്തിൽ കവിതാസമാഹാരങ്ങളാണ്; 'ധർമ്മപുരാണം' ഈ ഗണത്തിൽ പെടാത്തതാണ്.

 

Question 4: 'അസ്വാതന്ത്ര്യമാണോ സുരക്ഷിതത്വമില്ലായ്മയാണോ സ്ത്രീയെ കൂടുതൽ ദുഃഖിപ്പിക്കുന്നത്.' ചർച്ചയ്ക്ക് വിധേയമാക്കുക.

Answer:

സ്ത്രീക്ക് സ്വാതന്ത്ര്യത്തേക്കാൾ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. സ്വതന്ത്ര ഇന്ത്യയിൽ തുല്യശക്തിയും തുല്യപ്രാധാന്യവുമുള്ള വ്യക്തിയായി സ്ത്രീയെ പരിഗണിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം ശരീരത്തെ സുരക്ഷിതമായി പരിപാലിക്കാൻ കഴിയാത്ത ഒരു രാജ്യത്തിന്റെ ദയനീയമായ സ്ഥിതിവിശേഷത്തെ നാം ശ്രദ്ധിക്കണം. എത്രതരം ആക്രമണങ്ങളാൽ കലുഷിതമായിരിക്കും ആ രാജ്യമെന്ന് അറിഞ്ഞിരിക്കണം. ഓരോ സ്ത്രീയും ഭയത്തോടെയാണ് നാട്ടുവഴികളിലൂടെ നടക്കുന്നത്.
അബലകളാണെന്ന് മുദ്രകുത്തി ഇത്തരം സ്ത്രീകളെ അവരുടെ കഴിവിനെക്കുറിച്ച് അറിയിക്കാതെയാണ് രാജ്യം അവരെ വളർത്തുന്നത്. പിന്നീട് അവരെ ഉപദ്രവിച്ച് കീഴ്പ്പെടുത്തുന്നു. ഇതിലേറെ മോശമായ പ്രവൃത്തികൾ ഇല്ലെന്നുതന്നെ പറയാം. വിദ്യാഭ്യാസപരമായും സാമൂഹികപരമായും രാഷ്ട്രീയപരമായും ഗവൺമെന്റ് തങ്ങൾക്കാകുന്ന തുല്യപ്രാധാന്യം സ്ത്രീകൾക്ക് നൽകുന്നുണ്ട്.
എന്നാൽ കാലാകാലങ്ങളിൽ സ്ത്രീ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും പീഡനങ്ങളെയും എതിർക്കാനും അവ ഉണ്ടാകാതിരിക്കാനും ഗവൺമെന്റും നീതിപീഠവും പരിശ്രമിക്കുന്നില്ല എന്നത് വേദനാജനകമാണ്. നീതി കിട്ടാതെപോകുന്ന സ്ത്രീകളെ പരിപാലിക്കാനും ഗവൺമെന്റ് തയ്യാറാകുന്നില്ല. കുറ്റം ചെയ്തവർ സുഖമായി ജീവിക്കുകയും ഉയർന്ന സ്ഥാനമാനങ്ങളിൽ വാഴുകയും ചെയ്യുമ്പോൾ വേദനയിൽ അകപ്പെടുന്ന സ്ത്രീകൾ സമൂഹത്തിന്റെ പിന്നിരയിലേക്ക് തള്ളപ്പെടുന്നു. തഴയപ്പെട്ട ജീവിതങ്ങളെ സംരക്ഷിക്കാൻ തയ്യാറാകാത്തത് വളരെ വേദനിപ്പിക്കുന്നതാണ്.
നമ്മുടെ കേരളത്തിൽ അടുത്തകാലത്തുണ്ടായ സ്ത്രീപീഡനക്കേസുകളൊന്നും ആരെയെങ്കിലും പ്രണയിച്ച് കൂടെപ്പോയ കുട്ടികൾ അനുഭവിച്ചവയല്ല. ജോലികഴിഞ്ഞ് യാത്രക്കിടെ ട്രെയിനിൽവെച്ച് പീഡിപ്പിക്കപ്പെട്ട കുട്ടിയുടേതാണ്. ഡൽഹി കേസിലാണെങ്കിലും നമ്മുടെ രാജ്യം സ്ത്രീക്ക് നൽകുന്ന സംരക്ഷണം ഇതിൽ വ്യക്തമാണ്. ഇത്തരം നാണംകെട്ട രീതികൾ തുടരുമ്പോഴാണ് നമ്മുടെ നിയമത്തിന്റെയും ശിക്ഷയുടെയും തീവ്രത നമുക്ക് മനസ്സിലാവുക. ക്ലാസ്സുമുറികളും വീടും സമൂഹദ്രോഹികളുടെ വിളനിലമായി മാറുമ്പോൾ സാധുക്കുട്ടികളുടെ കാര്യം വേദനാജനകമാണ്. ഇക്കാരണങ്ങൾകൊണ്ടൊക്കെത്തന്നെ സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തോടൊപ്പം സുരക്ഷിതത്വവും വേണമെന്ന് മനസ്സിലാക്കാം.

Exam Tips:

a) ഒരു നിലപാട് (സുരക്ഷിതത്വത്തിനാണ് പ്രാധാന്യം) ആദ്യംതന്നെ വ്യക്തമാക്കി അതിനുള്ള കാരണങ്ങൾ വാദമുഖങ്ങളായി എഴുതുക.
b) സമകാലിക ഉദാഹരണങ്ങൾ (യാത്രയിലും ക്ലാസ്സുമുറിയിലും വീട്ടിലും നടക്കുന്ന പീഡനങ്ങൾ) ഉൾപ്പെടുത്തുന്നത് ഉത്തരത്തിന് ബലം നൽകും.
c) ഭരണകൂടത്തിന്റെയും നിയമത്തിന്റെയും ഉത്തരവാദിത്വം പ്രത്യേകം എടുത്തുപറയുക.

 

Six Marks Questions and Answers

Question 5: "പുറപ്പെട്ടേടത്താണായിരം കാതമവൾ നടന്നിട്ടും" സ്ത്രീയുടെ ജീവിതയാത്രയുടെ ചരിത്രമാണ് ഈ വരികളിൽ സംഗ്രഹിച്ചിരിക്കുന്നത്. വിശകലനങ്ങൾ അവതരിപ്പിക്കുക.

Answer:

സ്ത്രീ ഏതുകാലഘട്ടത്തിലും പഠനവിഷയമാണ്. തിരിച്ചും മറിച്ചും വായിച്ചിട്ടും മുഴുവനാവാത്ത പാഠമാണ്. ഇതൊക്കെയാണെങ്കിലും കവി ഭാഷയിൽ പറഞ്ഞാൽ ആയിരം കാതം നടന്നിട്ടും അവൾ പുറപ്പെട്ടേടത്തുതന്നെ നിൽക്കുന്നവളാണ്. കാലാകാലങ്ങളിൽ താൻ എന്തു ചെയ്യണമെന്ന് നിർബന്ധം പിടിക്കുന്നത് സമൂഹത്തിലെ പുരുഷബിംബങ്ങളാണ്.
അത് മതമാകാം, സംസ്കാരമാകാം, പുരുഷനാകാം. തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ അവളെ ഒതുക്കിനിർത്തേണ്ടിടത്ത് ഒതുക്കിനിർത്താൻ കാലാകാലങ്ങളിൽ എല്ലാവരും പരിശ്രമിച്ചിട്ടുണ്ട്. ആയിരം കാതം നടന്നിട്ടും ഒരു മലകയറി ഉന്നതിയിലെത്താൻ അവൾക്ക് സാധിച്ചിട്ടില്ല. ഭാഷാപരമായും സാഹിത്യപരമായും അവൾക്ക് ത്യാഗിനിയുടെ രൂപം കൊടുത്ത് ആ സാഹിത്യകൃതിയെ ഉന്നതിയിലെത്തിക്കാൻ എഴുത്തുകാർ പരിശ്രമിച്ചപ്പോൾ അത് ശരിയായ ജീവിതത്തിലും പകർത്തപ്പെട്ടു. ത്യാഗമനസ്കയായി ജീവിക്കേണ്ടത് അവളാണെന്ന ചിന്താഗതി സമൂഹം കെട്ടിപ്പടുത്തു. എത്ര തെറ്റുകളെ നാം നട്ടുവളർത്തി വലുതാക്കുന്നു. ഈ ശരിയെ നമുക്ക് ഒന്ന് തൊടാൻപോലും ധൈര്യമില്ല എന്നതാണ് സത്യം.
ഭാഷാപരമായും നാം സ്ത്രീയെ വെറുതെ വിട്ടില്ല. സമൂഹം വേശ്യ, വിധവ എന്നീ പദങ്ങൾ അവൾക്കുമാത്രമായി മാറ്റിവെക്കുകയാണ് ചെയ്തത്. ഈ രണ്ടു കാര്യത്തിലും സാമൂഹ്യനീതി പുരുഷന്റെ പക്ഷത്താണ്. മതപരമായും സ്ത്രീ നിൽക്കുന്നിടത്തുനിന്ന് ഒരടിയോളം മുന്നോട്ടുപോയിട്ടില്ല. എല്ലാ പ്രാർത്ഥനകളിലും പ്രാതിനിധ്യസ്വഭാവം സ്ത്രീക്കാണെങ്കിലും മതനേതാക്കന്മാരെല്ലാംതന്നെ പുരുഷവർഗ്ഗക്കാരാണ്. അടിച്ചേൽപ്പിക്കപ്പെട്ട അധാർമ്മികത ഒച്ചിനെപ്പോലെ നമ്മുടെ വഴികളിലെല്ലാം ഇഴഞ്ഞുനീങ്ങുന്നുണ്ട്. വീടിന്റെ വ്യാകരണം സ്വയം നടത്തി, അതിന്റെ അപ്പുറത്തുള്ള ലോകത്തെ പരിചയപ്പെടുത്താതെ ജീവിപ്പിച്ച് അധികാരവർഗ്ഗത്തിന്റെ ബുദ്ധികൊണ്ട് അവരെ ഉപയോഗിച്ചു ജീവിക്കുന്ന രീതികൾ വളരെ വേദനാജനകമാണ്. ഇതിൽനിന്ന് രക്ഷപ്പെടാൻ പുരാതനകാലംതൊട്ട് സ്ത്രീ പരിശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് സാധിക്കുന്നില്ല. അവളെ നിന്നിടത്തുനിർത്തി, തനിക്ക് പാകപ്പെട്ട രീതിയിൽ വളർത്തി, തന്റെ ശരീരത്തിന്റെ പരിചാരികയാക്കി മാറ്റുന്ന സ്വഭാവം പണ്ടേയുള്ളതാണ്. അതാണ് വേദനാജനകം.

Exam Tips:

a) 'ആയിരം കാതം നടന്നിട്ടും പുറപ്പെട്ടേടത്തുതന്നെ' എന്ന ആശയമാണ് ഉത്തരത്തിന്റെ കേന്ദ്രം; ആദ്യവാചകത്തിൽത്തന്നെ അത് വിശദീകരിക്കുക.
b) സാഹിത്യപരം, ഭാഷാപരം, മതപരം, രാഷ്ട്രീയപരം എന്നിങ്ങനെ മേഖലകൾ തിരിച്ച് വിശകലനം ചെയ്യുന്നത് ഉത്തരത്തിന് ഘടനയേകും.
c) വേശ്യ, വിധവ തുടങ്ങിയ പദങ്ങൾ സ്ത്രീക്കുമാത്രമായി മാറ്റിവെച്ചതിന്റെ ഉദാഹരണം ഉൾപ്പെടുത്തുക.

 

Question 6: * 'ഒരു കുറ്റിച്ചൂല്-
ഒരു നാറത്തേപ്പ് - ഞണുങ്ങിയ വക്കാർ-
ന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവൾ' (ആറ്റൂർ)
* 'ഞാൻ കഴുകിയാൽ പോകാത്ത
വികൃതപ്പാത്രം
തേഞ്ഞാരൂഞ്ഞാൽ
രുചിയൊക്കെയും ഒന്നായൊരെച്ചിലിൻ നിറക്കുപ്പ
തുളവീണ തൊട്ടി പറ്റും കിണർ' (സച്ചിദാനന്ദൻ)
സ്ത്രീജീവിതത്തെ ചിത്രീകരിക്കാൻ കവികൾ ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങൾ താരതമ്യം ചെയ്യുക.

Answer:

സ്ത്രീജീവിതത്തെക്കുറിച്ച് കവികൾ പലപ്പോഴും വ്യത്യസ്തമായ കാഴ്ചപ്പാടാണ് സ്വീകരിക്കാറുള്ളത്. പഴയ കാലഘട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്നത്തെ സ്ത്രീകൾ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യവും തുടച്ചുനീക്കപ്പെട്ട സ്വവ്യക്തിത്വവും വേദനാജനകമാണെന്ന കണ്ടെത്തലായിരിക്കാം കവിതയിലേക്കും സ്ത്രീവിഷയങ്ങൾ പടർന്നുകയറാൻ കാരണമായത്.
കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങളൊന്നും സ്ത്രീയെ സംബന്ധിച്ച് വിഷയമല്ലാതിരിക്കുകയാണ്. അവളുടെ സുരക്ഷിതത്വവും സമൂഹനീതിയും ഇപ്പോഴും വെല്ലുവിളികളുയർത്തി നിലനിൽക്കുന്നു. നിയമപരമായി ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം, അഭിപ്രായസ്വാതന്ത്ര്യം, ജോലിസ്വാതന്ത്ര്യം, പ്രവർത്തനസ്വാതന്ത്ര്യം ഇതെല്ലാം സ്ത്രീകൾക്ക് അനുവദിച്ചുകൊടുത്തിട്ടുണ്ട്. എന്നാൽ വീട് എന്ന സാമൂഹ്യവ്യവസ്ഥ അവിടെ ചെയ്യുന്ന നിസ്വാർത്ഥസേവനത്തിന് യാതൊരു വേതനവ്യവസ്ഥയും വിലയും കൽപ്പിക്കുന്നില്ല.
കോടിക്കണക്കിന് ഇന്ത്യൻ ജനതയെ മൂല്യാധിഷ്ഠിതമായി വളർത്തുന്നതിൽ ഒരു കുടുംബം വഹിക്കുന്ന സ്ഥാനം വലുതാണ്. അതിൽത്തന്നെ ഏറ്റവും ത്യാഗപൂർണ്ണമായ സ്ഥാനം വഹിക്കുന്നത് സ്ത്രീയാണ്. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും സന്തോഷങ്ങളും വേണ്ടെന്നുവെച്ചാണ് അവൾ മക്കളോടൊപ്പം യാത്രയാവുകയും അവരുടെ ക്ലേശങ്ങളിൽ താങ്ങാവുകയും ചെയ്യുന്നത്. എന്നാൽ ആ സ്ത്രീയെ 'ത്യാഗിനിയായ സ്ത്രീ' എന്നു വിളിച്ച് പുകഴ്ത്തിപ്പാടാനല്ലാതെ അവൾക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കിക്കൊടുക്കാൻപോലും ആ കുടുംബവ്യവസ്ഥ തയ്യാറാകുന്നില്ല. അലിഖിതമായ ഇത്തരം നിയമങ്ങൾകൊണ്ടാവാം പല സാഹിത്യകൃതികളിലും സ്ത്രീക്ക് പരിഗണനാർഹമായ സ്ഥാനം കൊടുക്കുന്നത്. അത്തരത്തിലുള്ള രണ്ടു കവിതകളുടെ താരതമ്യമാണ് ഇവിടെ.
വീട് അമ്മയുടെ മിടുക്കിൽ നടക്കുമ്പോഴും അവളുടെ ആവശ്യവസ്തുക്കൾ വളരെ നിസ്സാരമാണ്. ഒരു കുറ്റിച്ചൂൽ, മണത്തോടുകൂടിയ നിലം തുടയ്ക്കുന്ന തുണി (നാറത്തേപ്പ്), എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട വക്ക് ഞണുങ്ങിയ കഞ്ഞിപ്പാത്രം. ഇതാണ് ആറ്റൂരിന്റെ അഭിപ്രായത്തിൽ ഈ വീടിന്റെ വ്യാകരണം. അതിൽനിന്ന് രക്ഷപ്പെടണമെന്ന താക്കീതാണ് കവി നമ്മോട് പറയുന്നത്; അല്ലാതെ സഹതാപത്തിന്റെ അനാവശ്യ കണ്ണുനീരല്ല. സ്ത്രീകൾ നേടിയെടുക്കേണ്ട വഴികളുടെ ശക്തിയെ കവി കാണിച്ചുതരുന്നു. യന്ത്രംപോലെയുള്ള ആ ആത്മാവിനെ അലറി മുന്നേറാൻ തയ്യാറുള്ള കടുവയിൽ വയ്ക്കണം. നൂലട്ടപോലെ ഇഴയുന്ന സ്ത്രൈണഭാവത്തേക്കാൾ ശക്തവും ധീരവുമായ കാൽവെപ്പാണ് സ്ത്രീക്ക് സുരക്ഷിതത്വം നൽകുകയെന്ന് അദ്ദേഹം തിരിച്ചറിയുന്നു.
സച്ചിദാനന്ദന്റെ കവിതയിലെ ഇതിവൃത്തവും ഇതിനു സമാനമാണ്. 'എന്റെ ജീവിതം സ്വന്തം താൽപര്യങ്ങളെ മറന്നുപോയിരിക്കുന്നു. അതിനാൽ എനിക്കുതന്നെ മനസ്സിലാക്കാൻ സാധിക്കാത്ത രൂപത്തെ അത് ദിനംപ്രതി ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ഞാനാകുന്ന പാത്രത്തെ എത്ര കഴുകിയാലും എന്റെ തനിസ്വഭാവം പുറത്തുവരാൻ സാധിക്കാത്തവിധം അത് നിറംകെട്ടും വികൃതവുമായിപ്പോയിരിക്കുന്നു. അതിന്റെയുള്ളിൽ ആരും കാണാതെ ഈ ഞാൻ ജീവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ആർക്കും എപ്പോഴും ഇടിച്ചുകയറി എന്റെ രുചികളെ എന്റേതല്ലാതാക്കാം. നിങ്ങളുടെ താൽപര്യങ്ങൾക്കുവേണ്ടി മനസ്സിൽ അവയിട്ടിടിച്ച് രൂപപ്പെടുത്തി നിങ്ങളുടേതായി കൊണ്ടുപോകാം. അപ്പോഴൊക്കെ ഞാൻ തേടിപ്പോയ എന്റെ യാഥാർത്ഥ്യങ്ങളെ നിർന്നിമേഷയായി അനുഭവിക്കാൻ സാധിക്കാതെ നിൽക്കുകയാണ്. നിങ്ങളുടെ ഇഷ്ടങ്ങളും ഉച്ഛിഷ്ടങ്ങളും ഏറ്റുവാങ്ങി ഞാനൊരു എച്ചിൽക്കൂമ്പാരമായിരിക്കുന്നു. എങ്കിലും എത്ര മഴയത്തും പൊങ്ങിപ്പരക്കാതെ നിൽക്കുന്ന കിണറാണ് ഞാൻ. വേറെ ആർക്കുണ്ട് ഇത്രയും മനോധൈര്യം.'

Exam Tips:

a) രണ്ടു കവിതകളിലെയും പ്രതീകങ്ങൾ (കുറ്റിച്ചൂൽ, നാറത്തേപ്പ്, കഞ്ഞിപ്പാത്രം / വികൃതപ്പാത്രം, എച്ചിൽക്കൂമ്പാരം, കിണർ) പ്രത്യേകം എടുത്തെഴുതുക.
b) രണ്ടിലും സ്ത്രീയുടെ നിസ്സാരമാക്കപ്പെട്ട അവസ്ഥയും സ്വത്വനഷ്ടവുമാണ് ചിത്രീകരിക്കുന്നത് എന്ന സാമ്യവും, അവയുടെ ഭാവവ്യത്യാസവും താരതമ്യത്തിൽ എടുത്തുപറയുക.
c) ഉപസംഹാരത്തിൽ 'രക്ഷപ്പെടണമെന്ന താക്കീത്' എന്ന കവിയുടെ സന്ദേശം ചേർക്കുക.

 

Question 7: എന്തുകൊണ്ടാണ് സ്ത്രീയെ പരിഗണനാർഹമായ സ്ഥാനത്തേയ്ക്ക് ഉയർത്തണമെന്ന ആവശ്യവാദങ്ങൾ മുഴങ്ങിക്കേൾക്കുന്നത്?

Answer:

സ്വതന്ത്ര ഭാരതത്തിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് സ്ത്രീജീവിതസംബന്ധിയായ കാര്യങ്ങളാണ്. ഭാരതത്തെ സംബന്ധിച്ച് സ്ത്രീകൾക്ക് പുരുഷനേക്കാൾ അധികപ്രാധാന്യം കൊടുക്കാൻ നിർവാഹമില്ല. നിയമത്തിന്റെ സുതാര്യതയിൽ സ്ത്രീകൾ തുല്യമായ സ്ഥാനം വഹിക്കുന്നവരാണ്. എന്നാൽ അവ എത്രത്തോളം പാലിക്കപ്പെടുന്നു അഥവാ നടപ്പാക്കുന്നു എന്നതിലാണ് വ്യത്യാസങ്ങൾ നിലനിൽക്കുന്നത്. സ്ത്രീ വിദ്യാലയങ്ങളിലും വീടുകളിലും ഇടപഴകുന്നത് എവിടെയാണോ അവിടെയെല്ലാം സുരക്ഷിതയും നീതികിട്ടേണ്ടവളുമായിരിക്കേണ്ടതാണ്. അടിച്ചമർത്തപ്പെട്ട മനോദൗർബല്യത്തോടുകൂടിയാണ് അവൾ വളർച്ചയ്ക്ക് വിധേയമാകുന്നത്. സത്യത്തിൽ ആ ഒറ്റക്കാരണംകൊണ്ടുതന്നെ പ്രതികരിക്കാൻ ശക്തിയില്ലാത്തവിധം തളർന്നുപോകുന്ന ഒരു വിഭാഗമായി സ്ത്രീ മാറുന്നു.
തങ്ങളുടെ ജീവൻ നിലനിൽക്കുന്ന ശരീരം തനിക്കുതന്നെ അപകടം വിളിച്ചുവരുത്തുന്ന ഒന്നായി മാറുന്ന സ്ഥിതിവിശേഷം വന്നിട്ടുണ്ടെങ്കിൽ അത് ഏറെ വേദനാജനകവും ഭയപ്പെടേണ്ടതുമാണ്. ആദ്യകാലഘട്ടംമുതൽ സ്ത്രീയെ ഇത്തരത്തിലാണ് ഉപയോഗിച്ചിരുന്നത്. യുദ്ധത്തിൽ തോറ്റ രാജാവിന്റെ ഭാര്യമാരെയോ തോഴിമാരെയോ അടിമകളോ വെപ്പാട്ടിമാരോ ആക്കുക എന്നതുതുടങ്ങി, എതിർക്കാൻ കഴിയാത്ത ദുർബലശക്തിയുള്ള വിഭാഗത്തെ ഏതുവിധത്തിലും ചൂഷണത്തിന് വിധേയമാക്കുക എന്നത് സംസ്കാരച്യുതിയാണ്. ഏതൊക്കെ മേഖലയിലൂടെ കടന്നുപോകുമ്പോഴാണ് സ്ത്രീ ദുഃഖിതയും അവകാശപ്പെട്ട നീതി നിഷേധിക്കപ്പെട്ടവളുമായി മാറുന്നതെന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
സാമൂഹ്യവ്യവസ്ഥയുടെ ഏറ്റവും ചെറിയ ഘടകവും എല്ലാവർക്കും നീതികിട്ടേണ്ടതുമായ ഇടമാണ് കുടുംബം. അവിടെനിന്നുതുടങ്ങി, സ്ത്രീയാണെന്നതിന്റെ പേരിൽ സ്വന്തം മാതാപിതാക്കൾ അവളെ ദുർബലയായി വളർത്താൻ പരിശ്രമിക്കുന്നു. വീട്ടിലെ മുഴുവൻ പണിയും എടുപ്പിച്ചും വിദ്യാഭ്യാസം വളരെ കുറച്ചുകൊടുത്തും, ലാഭമില്ലാത്ത വിൽപ്പനച്ചരക്ക് എന്ന മട്ടിൽ അവളെ പെട്ടെന്ന് പറഞ്ഞയയ്ക്കുമ്പോൾ ഉപഭോഗസംസ്കാരത്തിന്റെ ഇടമായ വിവാഹത്തിലും അർഹിക്കുന്ന പ്രാധാന്യം അവൾക്ക് കിട്ടുന്നില്ല. നിർബന്ധിത ജീവിതസാഹചര്യങ്ങളിലൂടെ അവളെ കടത്തിവിട്ട്, അവളുടെ കഴിവിനെ ഇല്ലാതാക്കുകയും അവളെ അപമാനിക്കുകയും ചെയ്യുന്ന ഒരു വിഭാഗംതന്നെയാണ് സദാചാരത്തിന്റെ വീമ്പുപറയുന്നതും. അവളുടെ വിദ്യാഭ്യാസത്തിലും ജോലിയിലും മറ്റും കൈകടത്തി അവളുടെ ധൈര്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയമായും സ്ത്രീ വളരെയേറെ അടിത്തട്ടിൽ കിടക്കുന്നവളാണ്. വ്യക്തിസ്വാതന്ത്ര്യം തുറന്നുപറയാനോ പ്രഖ്യാപിക്കാനോ കഴിവില്ലാത്തവളാണ് അവൾ. രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിലും അവൾക്ക് അർഹിക്കുന്ന സ്ഥാനം നൽകാറില്ല. അതിനാൽത്തന്നെയാണ് ഗവൺമെന്റ് സ്ത്രീസംവരണം ഉറപ്പാക്കിയത്. മാത്രമല്ല, സ്ത്രീകൂട്ടായ്മ, അയൽക്കൂട്ടം, തൊഴിലുറപ്പ് പദ്ധതികൾ എന്നിവ സ്ത്രീകൾക്കുവേണ്ടി കൊണ്ടുവന്നത് ശ്രദ്ധേയമാണ്. സ്ത്രീശക്തിയെ ഉപയോഗപ്പെടുത്തി രാജ്യപുരോഗതിക്ക് ഉപയോഗിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അക്കാര്യത്തിൽ നാം വളരെയേറെ വിജയിച്ചിട്ടുണ്ട്.
മതപരമായും സ്ത്രീകൾക്ക് അധികാരസ്ഥാനങ്ങൾ വളരെ കുറച്ചുമാത്രമേ നൽകിവരുന്നുള്ളൂ. മതവിഭാഗത്തിന്റെ സംഘടനാശക്തികളിൽനിന്നും സ്ഥാനമാനങ്ങളിൽനിന്നും അവളെ മാറ്റിനിർത്തിയിരിക്കുന്നു. എല്ലാ നിയമനിർമ്മാണവും നിയമം മാറ്റിവെക്കലും പുരുഷന്മാർ നടത്തുകയും അവർക്ക് അനുയോജ്യമായ രീതിയിൽ ചെയ്യുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഭാഷാപരമായും സ്ത്രീയെ ചൂഷണത്തിന് വിധേയമാക്കിയ ഒരു രാജ്യമാണ് നമ്മുടേത്. വിധവ, വേശ്യ എന്നീ പദങ്ങൾക്ക് അനുയോജ്യമായ പുരുഷപദങ്ങൾ നിർമ്മിക്കാൻ മറന്നുപോയ ഒരു അധികാരമേധാവിത്വം നമ്മളിൽ ഉറങ്ങുന്നുണ്ട് എന്നത് ദുഃഖകരമാണ്. കഥകളിലും സിനിമകളിലും നാടകങ്ങളിലുമെല്ലാം ത്യാഗിനിയായ സ്ത്രീ നിറഞ്ഞുനിൽക്കുന്നത് ആസ്വാദകവിഭാഗത്തെ തൃപ്തിപ്പെടുത്തുകയും പുസ്തകത്തിന് വായനക്കാരെ കൂട്ടുകയും ചെയ്യും. ആ സ്ത്രീകളുടെ പേരിലായിരിക്കാം ഒരുപക്ഷേ ആ കൃതി അറിയപ്പെടുക. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ആ ത്യാഗമനോഭാവം എത്രത്തോളം ഗുണം ചെയ്യും എന്നത് ചർച്ചചെയ്യപ്പെടേണ്ട ഒന്നാണ്.

Exam Tips:

a) ഉത്തരം കുടുംബം, വിദ്യാഭ്യാസം, രാഷ്ട്രീയം, മതം, ഭാഷ, സാഹിത്യം എന്നീ മേഖലകളായി തിരിച്ച് എഴുതുക.
b) സ്ത്രീസംവരണം, അയൽക്കൂട്ടം, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ നടപടികൾ ഉൾപ്പെടുത്തി നിയമവും പ്രയോഗവും തമ്മിലുള്ള അന്തരം വ്യക്തമാക്കുക.
c) വിധവ, വേശ്യ എന്നീ പദങ്ങൾക്ക് തുല്യമായ പുരുഷപദങ്ങൾ ഇല്ലാത്തത് ഭാഷാപരമായ വിവേചനത്തിന് ഉദാഹരണമായി ചേർക്കുക.

 

Question 8: സ്ത്രീയെക്കുറിച്ച് ചിന്തിക്കുന്ന എല്ലാവരുംതന്നെ അവളെ അർഹിക്കപ്പെടേണ്ട സ്ഥാനത്തേയ്ക്ക് ഉയർത്തണമെന്ന് പറയുന്നു. അത്തരം എഴുത്തുകാരെ സ്ത്രീപക്ഷ എഴുത്തുകാരെന്ന് പറഞ്ഞ് കളിയാക്കുന്നു. സത്യത്തിൽ അർഹിക്കപ്പെടേണ്ടത് അനുവദിച്ചുകൊടുക്കണം എന്നുമാത്രമല്ലേ ഇതിലെ സത്യം - വിശകലനം ചെയ്യുക.

Answer:

സാഹിത്യത്തിൽപോലും സ്ത്രീക്ക് അർഹമായ സ്ഥാനം കൊടുക്കുന്നില്ല. സാഹിത്യം എന്നത് സമൂഹത്തിന്റെ പ്രതിഫലനമാണ്. തീർച്ചയായും സ്ത്രീസമൂഹത്തിന്റെ വേദനാജനകമായ അനുഭവങ്ങളായിരിക്കും ഈ കവിതയുടെ കാതൽ. മാറ്റത്തിന് വിധേയമാകേണ്ട ഒരു മേഖല എന്ന നിലയ്ക്കാണ് പല എഴുത്തുകാരും ഈ വസ്തുതയെ നോക്കിക്കാണുന്നത്. ഇതിനെ 'സ്ത്രീപക്ഷ എഴുത്തുകാർ' എന്നു പറഞ്ഞ് മാറ്റിനിർത്തേണ്ട കാര്യമില്ല. മറിച്ച്, തിരസ്കരിക്കപ്പെടുന്ന ഒരു വിഭാഗത്തിന് അർഹമായ കാര്യങ്ങളെ ഓർമ്മിപ്പിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. സത്യത്തിൽ അത് ഭരണകൂടവും രാഷ്ട്രനിർമ്മാതാക്കളും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഉൾപ്പെട്ട് ചെയ്യേണ്ട നീതിവ്യവസ്ഥയാണ്.
പക്ഷേ സംഭവിക്കുന്നത് മറ്റു പലതുമാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും അവളെ അടിച്ചമർത്തി, അവളുടെ കഴിവിനെ ഇല്ലാതാക്കി, 'ഒന്നിനും പറ്റാത്തവൾ' എന്ന നിലപാടിൽ അവളെ മാറ്റിനിർത്തുമ്പോൾ ഒരു രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സമൂഹമാണ് ഇങ്ങനെ മനുഷ്യസമ്പത്ത് ഉപയോഗിക്കാതെ ജീവിച്ച് മരിക്കുന്നതെന്ന് ഓർക്കണം. അതിനേക്കാളുപരി കുടുംബം എന്ന സാമൂഹ്യവ്യവസ്ഥയെ നിലനിർത്തുകയും മൂല്യാധിഷ്ഠിതമായി കൊണ്ടുനടക്കുകയും ചെയ്യുന്നത് സ്ത്രീയുടെ ത്യാഗമനോഭാവത്തോടുകൂടിയ പെരുമാറ്റമാണ്. ആ മനഃസ്ഥിതിയെ അഭിനന്ദിക്കാതെ അടിച്ചമർത്താൻ ശ്രമിക്കുന്നത് അപമാനകരമാണ്. ഇന്ത്യയെന്ന വലിയ ജനാധിപത്യരാജ്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിക്കാണിക്കുന്നത് അമ്മകേന്ദ്രിതമായ കുടുംബങ്ങളാണ്.
മനോഹരമായ യാഥാർത്ഥ്യത്തിനുനേരെ കണ്ണടയ്ക്കുകയും അവളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാത്തവിധം ദുർബലപ്പെട്ടുപോവുകയും ചെയ്യുന്ന ഒരു വ്യവസ്ഥ ശക്തമായി രൂപപ്പെടുന്നുണ്ട്. ഇതിനെതിരെയാണ് ഇത്തരക്കാർ പ്രതികരിക്കുന്നത്. സാഹിത്യത്തിൽ യഥാർത്ഥ ജീവിതത്തിൽനിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് സ്ത്രീയെ ചിത്രീകരിക്കുന്നത്. അതിൽ സ്ത്രീ ത്യാഗിനിയാണ്. ഭർത്താവിന്റെ ഏതു തെറ്റിനെയും ക്ഷമിച്ച് ത്യാഗത്തിന്റെ മൂർത്തീഭാവമാകുന്നവൾ; കണ്ണീർകുടിച്ച് കരൾ കിനിഞ്ഞു നിറയ്ക്കുന്നവൾ. അങ്ങനെയൊക്കെ സ്ത്രീയെ ചിത്രീകരിക്കുമ്പോൾ അതിലൂടെ നേടിയെടുക്കുന്ന 'സത്യം' സ്ത്രീസമൂഹത്തിലും അങ്ങനെതന്നെ ആവണമെന്ന് ചിലരുടെ പിടിവാശി ആയിരിക്കാം. പുരുഷനെ എതിർക്കുന്നവളെയും സ്വന്തം കാര്യം നോക്കി, പ്രണയാർദ്രഭാവമില്ലാതെ ജീവിക്കുന്നവളെയും പുരുഷവർഗ്ഗത്തിന് എന്നും പുച്ഛമാണ്. ഇത്തരം യഥാർത്ഥ ജീവിതങ്ങളെ സാഹിത്യത്തിൽ കൊണ്ടുവന്നാൽ അത് നായികാനായകന്മാരെ സൃഷ്ടിക്കില്ല എന്നും, പ്രണയം, കാമം തുടങ്ങിയ മാനുഷികവികാരങ്ങളെ കൃതികളിൽ എഴുതുന്നതുതന്നെ തെറ്റാണെന്ന ധാരണയാണ് സ്ത്രീ എഴുത്തുകാരോട് ഉള്ളതെന്നും കാണാം. ഇതിനെക്കുറിച്ച് എഴുതുന്നവരെയും പ്രസംഗിക്കുന്നവരെയും പ്രവർത്തിക്കുന്നവരെയും മാറ്റിനിർത്തുന്ന ചിന്താഗതി അപലപനീയമാണ്. ശരിയെ അംഗീകരിക്കുകയും രാജ്യപുരോഗതിക്ക് അത് അനിവാര്യമാണെങ്കിൽ അതിനെ അർഹിക്കുന്ന സ്ഥാനത്തോടെ പരിഗണിക്കുകയും വേണം. അങ്ങനെ സാഹിത്യത്തിലും ജീവിതത്തിലും സ്ത്രീ തുല്യതാപദവി അനുഭവിക്കുന്ന നല്ല ഭാരതമാണ് പരമപ്രധാനമായ സ്വാതന്ത്ര്യം.

Exam Tips:

a) 'സാഹിത്യം സമൂഹത്തിന്റെ പ്രതിഫലനമാണ്' എന്ന പ്രസ്താവനയോടെ ഉത്തരം തുടങ്ങാം.
b) സാഹിത്യത്തിലെ ത്യാഗിനിയായ സ്ത്രീ x യഥാർത്ഥ ജീവിതത്തിലെ സ്ത്രീ എന്ന വ്യത്യാസം ഉദാഹരണസഹിതം വിശദമാക്കുക.
c) സ്ത്രീപക്ഷ എഴുത്തുകാർ അർഹമായ അവകാശങ്ങളെയാണ് ഓർമ്മിപ്പിക്കുന്നത് എന്ന നിഗമനത്തിൽ ഉത്തരം അവസാനിപ്പിക്കുക.

 

Question 9: 'ഓർമ്മയുടെ ഞരമ്പ്' എന്ന കഥയുടെയും 'സംക്രമണം' എന്ന കവിതയുടെയും സാമാന്യസ്വഭാവം എന്താണ്?

Answer:

ആറ്റൂരിന്റെ 'സംക്രമണം' എന്ന കവിത സ്ത്രീയുടെ അസ്വാതന്ത്ര്യത്തെക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. അടിമത്തം വഴി സ്ത്രീ അനുഭവിക്കുന്ന യാന്ത്രികതയെ കവി ചൂണ്ടിക്കാണിക്കുന്നുണ്ട്. കാലാകാലങ്ങളായി വന്ന പരിഷ്കാരങ്ങളൊന്നുംതന്നെ സ്ത്രീയുടെ ജീവിതത്തെ മെച്ചപ്പെടുത്തിയില്ല. മറിച്ച് കൂടുതൽ കൂടുതൽ ദുഃഖങ്ങളിലേക്ക് ആഴ്ത്തുകയാണ് ചെയ്തത്. ഈ കവിതയിലൂടെ നമ്മുടെ സംസ്കാരം സ്ത്രീക്ക് നൽകിയ പരിവൃത്തി അടിമത്തത്തിന്റെയും വേലക്കാരിയുടേതുമാണെന്ന് കാണാം. ഇത് വിചിത്രവും വേദനാജനകവുമാണ്. കാലങ്ങളായി നമ്മുടെയുള്ളിൽ ഒരു ജഡം ചീഞ്ഞുനാറുന്നുണ്ട്; അത് അടിമത്തത്തിന്റേതാണ്. അത് എടുത്തുമാറ്റിക്കളയാൻ സാധിക്കാത്തവിധം നമ്മെ (സ്ത്രീകളെ) മാറ്റിയെടുത്തിരിക്കുന്നുവെന്ന് കവി കണ്ടെത്തിയിരിക്കുന്നു.
നമ്മുടെ സംസ്കാരം സ്ത്രീകൾക്ക് തുല്യസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തില്ല എന്നതും ദുഃഖകരമാണ്. കാലക്രമേണ അവളിൽ വന്നുഭവിച്ച ആ അസ്വാതന്ത്ര്യം അവളിൽ പുതിയൊരു ഭാവം സൃഷ്ടിച്ചു. അതിൽനിന്ന് രക്ഷപ്പെടാൻ സാധിക്കാത്തവിധം അത് അവളെ നിർവീര്യയാക്കി. യാതൊന്നും നേടാൻ സാധിക്കാതെ ജീവിതം മുഴുമിപ്പിക്കാൻ വിധിക്കപ്പെട്ടവളായി അവൾ. അതുകൊണ്ട് 'ത്യാഗിനി' എന്ന പേരല്ലാതെ യാതൊന്നും അവൾക്ക് നേടാൻ സാധിച്ചില്ല. സ്വന്തം ശരീരവും മനസ്സും മറ്റൊരുവന്റെ ഇച്ഛയ്ക്കൊത്ത് സഞ്ചരിക്കേണ്ടിവരുന്ന ഗതികേട് അസ്വാതന്ത്ര്യത്തിന്റെ ഏറ്റവും അടിത്തട്ടിലെ അനുഭവമാണ്.
ജീവിതത്തിൽ യന്ത്രമായി മാറേണ്ടിവന്ന ഒരുവളുടെ മരണത്തോടെ സ്വന്തം ശരീരത്തിൽനിന്ന് ആത്മാവ് രക്ഷപ്പെടേണ്ടിവരുമ്പോൾ അവളെ മറ്റൊരാത്മാവിലേക്ക് സന്നിവേശിപ്പിക്കണമെന്ന് കവി ആഗ്രഹിക്കുന്നു. ആ സന്നിവേശിപ്പിക്കൽ നിലവിലിരിക്കുന്ന നിയമാവലികളെ മറികടന്ന് പുതിയ വഴിവെട്ടി ജീവിതത്തിന് പുതിയ അർത്ഥതലങ്ങൾ കണ്ടെത്തും എന്ന് കവിക്ക് ഉറപ്പാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ കവി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് കണ്ടുമടുത്ത സ്ത്രീവേദനകളോടുള്ള പ്രതികരണമാണ്.
എന്നാൽ 'ഓർമ്മയുടെ ഞരമ്പ്' എന്ന കഥ ഇതിൽനിന്ന് വ്യത്യസ്തമായ ഇടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയാണ്. ഇത്തരം അടിമത്തം എങ്ങനെയാണ് സ്ത്രീ ജീവിച്ചുതീർക്കുന്നത് എന്നാണ് കഥാകാരി ചിത്രീകരിക്കുന്നത്. വൃദ്ധ എന്ന കഥാപാത്രം ജീവിച്ചനുഭവിച്ച അനുഭവങ്ങളുടെ കടുംകെട്ടിനെ സാവധാനത്തിൽ അഴിച്ച് കഥയുടെ രൂപത്തിൽ ആവിഷ്കരിക്കുകയാണ് കെ. ആർ. മീര എന്ന എഴുത്തുകാരി. ഒരുപക്ഷേ 'സംക്രമണ'ത്തേക്കാൾ വേദനാത്മകമായ ആസ്വാദനതലം വായനക്കാർക്ക് നൽകുന്നത് 'ഓർമ്മയുടെ ഞരമ്പ്' എന്ന കഥയാണ്. കരയാൻപോലും പറ്റാത്ത വേദനകളുടെ കുത്തൊഴുക്കാണ് ഈ കഥ. ഈ കഥയിലൂടെ മുന്നേറുമ്പോഴൊക്കെ, താൻ യന്ത്രംപോലെ ആയിത്തീർന്ന ജീവിതാനുഭവങ്ങളുടെ സത്തയെ കഥാകാരി ചിത്രീകരിക്കുന്നു. സ്വത്വം നഷ്ടപ്പെടുന്ന ഭൂരിപക്ഷം കേരളീയ സ്ത്രീകളും ഈ കഥയിലൂടെ മിന്നിമറഞ്ഞുവരുന്നുണ്ട്. വിവാഹാനന്തരം സ്ത്രീ യന്ത്രമായി മാറുന്നു. അലിഖിത അധികാരങ്ങൾ അവളിലെ ആഗ്രഹങ്ങളുടെമേൽ ചങ്ങലയിടുന്നത് സ്വാഭാവികമായി മാറിയിരിക്കുന്നു. സ്ത്രീയെഴുത്തും കഥയും നൃത്തവുമൊന്നും തറവാടിന് അനുയോജ്യമല്ല എന്നത് പരമ്പരാഗതമായി നാം വിശ്വസിക്കുന്ന ഒരു 'സത്യ'മാണ്.
വിവാഹംവരെയും വിവാഹശേഷവും അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു നൂൽപ്പാവ മാത്രമാണ് സ്ത്രീ എന്ന് 'സംക്രമണ'ത്തിൽ രേഖപ്പെടുത്തിയെങ്കിൽ, 'ഓർമ്മയുടെ ഞരമ്പി'ൽ വൃദ്ധയെന്ന കഥാനായിക വിവാഹിതരായ സ്ത്രീകളുടെ മനസ്സിലേക്ക് ഓർമ്മയുടെ ഞരമ്പുമായി നോക്കുകയാണ്.

Exam Tips:

a) രണ്ടു കൃതികളുടെയും പൊതുവിഷയം - സ്ത്രീയുടെ അടിമത്തവും അസ്വാതന്ത്ര്യവും - ആദ്യംതന്നെ പറയുക.
b) 'ജഡം' (കവിത), 'വൃദ്ധയുടെ ഞരമ്പ്' (കഥ) എന്നീ ബിംബങ്ങൾ ഉദാഹരണമായി എടുത്തെഴുതുക.
c) രണ്ടിന്റെയും ആസ്വാദനതലത്തിലെ വ്യത്യാസവും ചേർക്കുന്നത് ഉത്തരം പൂർണ്ണമാക്കും.

 

Eight Marks Questions and Answers

Question 10: "കുറേക്കാലമായി ഉള്ളിൽക്കിടക്കുന്ന ഒരു ഭീതി, പാപം, കയ്പ്, എന്നിവയെ വാക്കുകൾകൊണ്ട് പുറത്തുചാടിക്കുക, അങ്ങനെയൊരു കർമ്മമാണ് എനിക്ക് എഴുത്ത്. ഇങ്ങനെ ഉച്ചാടനം ചെയ്യുന്നതിലൂടെ മനസ്സിന് ബാധയൊഴിഞ്ഞപോലെ." - കാവ്യരചനയെക്കുറിച്ചുള്ള ആറ്റൂരിന്റെ നിരീക്ഷണമാണിത്. 'സംക്രമണ'ത്തെ അടിസ്ഥാനമാക്കി ഈ അഭിപ്രായത്തിന്റെ സാധുത പരിശോധിക്കുക.

Answer:

ആസ്വാദനത്തിന്റെ ആശയംതന്നെയാണ് ഈ ചോദ്യത്തിന്റെ ഉത്തരം. അത്യാവശ്യമായി ചേർക്കേണ്ട സൂചനകൾ:
- കവിയെ സംബന്ധിച്ച് കവിത വല്ലപ്പോഴും ഉണ്ടായിപ്പോകുന്നതാണ്.
- വളരെക്കാലമായി താൻ അനുഭവിക്കുന്ന വേദന, ഭീതി, പാപം എന്നിങ്ങനെയുള്ള ഏതെങ്കിലും മാനസികസംഘർഷത്തിൽനിന്ന് അറിയാതെ ഉണ്ടായിപ്പോകുന്നതാണിത്.
- കവി തന്റെ ഉള്ളിൽ ചീഞ്ഞുനാറുന്ന ഒരു ജഡമുണ്ടെന്ന് വിശ്വസിക്കുന്നു.
- സഹനംകൊണ്ടും പ്രയത്നംകൊണ്ടും ഒന്നും നേടാനാവാത്ത സ്മൃതിയാണ് ജഡം.
- നല്ലതു ചെയ്യാൻ, ധീരതയോടെ പ്രവർത്തിക്കാൻ പ്രാപ്തി നൽകാത്ത അതിനെ ജഡമെന്ന് കവി വിശേഷിപ്പിക്കുന്നു.
- എന്നാൽ ജഡം വഹിക്കുന്ന ശരീരത്തിന്റെ തല സ്ത്രീയുടേതാണ്. അവൾ ശാന്തയും ത്യാഗിയുമാണ്; വല്ലപ്പോഴും മാത്രം വായ് തുറക്കുന്നവളുമാണ്.
- അതുമാത്രമേ അവളായിരിക്കാവൂ എന്നതാണ് ചിന്ത. സംസ്കാരം അവളെ അങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നതാണ്. സ്വത്വം നഷ്ടപ്പെട്ട അവളെ കവി ഇഷ്ടപ്പെടുന്നില്ല.
- ഗതികിട്ടാതെ ശരീരം നഷ്ടപ്പെടുന്ന അവളുടെ യന്ത്രംപോലുള്ള ആത്മാവിനെ ധീരതയോടെ പ്രവർത്തിക്കുന്ന കടുവയിൽ പ്രാപിപ്പിക്കണം എന്നാണ് കവിഭാഷ്യം.
- കാലാകാലമായി സ്ത്രീ അനുഭവിക്കുന്ന വിഷമങ്ങൾ കവിയെ ദുഃഖിപ്പിക്കുന്നുണ്ട്.

Exam Tips:

a) ഉച്ചാടനം (ഒഴിപ്പിക്കൽ) എന്ന ആശയത്തെ 'ജഡം' എന്ന ബിംബവുമായി ബന്ധിപ്പിച്ച് ഉത്തരം തുടങ്ങുക.
b) കവിയുടെ മനസ്സിലെ ഭീതി, പാപം, കയ്പ് എന്നിവ കവിതയിലെ സ്ത്രീയുടെ അസ്വാതന്ത്ര്യവുമായി എങ്ങനെ ചേരുന്നു എന്ന് കാണിക്കുക.
c) ഓരോ പോയിന്റും കവിതയിലെ ഒരു വരിയോ ബിംബമോ ഉദ്ധരിച്ച് സാധൂകരിക്കുക.

 

Previous Years Questions and Answers - Two Marks

Question 11: (March 2015) ചേരുംപടി ചേർക്കുക.
1. മരുഭൂമികൾ പൂക്കുമ്പോൾ - വൈലോപ്പിള്ളി
2. കൈപ്പാട് - ആറ്റൂർ രവിവർമ്മ
3. സംക്രമണം - എം. എൻ. വിജയൻ
4. ഊഞ്ഞാലിൽ - ബാബു കാമ്പത്ത്

Answer:

1. മരുഭൂമികൾ പൂക്കുമ്പോൾ - എം. എൻ. വിജയൻ
2. കൈപ്പാട് - ബാബു കാമ്പ്രത്ത്
3. സംക്രമണം - ആറ്റൂർ രവിവർമ്മ
4. ഊഞ്ഞാലിൽ - വൈലോപ്പിള്ളി

Exam Tips:

a) 'സംക്രമണം - ആറ്റൂർ രവിവർമ്മ' ഉറപ്പിച്ചശേഷം ബാക്കിയുള്ളവ ഒഴിവാക്കൽ രീതിയിൽ ചേർക്കുക.
b) ചേരുംപടി ചേർക്കുമ്പോൾ ഓരോ ജോടിയും നമ്പർ സഹിതം പൂർണ്ണമായി എഴുതുക.

 

Question 12: (SAY 2016) കൂട്ടത്തിൽപ്പെടാത്തതേത്?
കുറ്റിച്ചൂല്, നാറത്തേപ്പ്, വായ്ത്തല, ഞണുങ്ങിയ വക്കാർന്ന കഞ്ഞിപ്പാത്രം.

Answer:

വായ്ത്തല

Exam Tips:

a) കുറ്റിച്ചൂല്, നാറത്തേപ്പ്, കഞ്ഞിപ്പാത്രം എന്നിവ സ്ത്രീയുടെ അവസ്ഥയെ സൂചിപ്പിക്കുന്ന പ്രതീകങ്ങളാണ്; 'വായ്ത്തല' കടുവയുടെ/ചെന്നായയുടെ ശക്തിയോട് ബന്ധപ്പെട്ടതാണ്.

 

Previous Years Questions and Answers - Four Marks

Question 13: "പെണ്ണുങ്ങൾ കാണാത്ത പാതിരാനേരങ്ങൾ
എങ്ങിനെയാവുമോ പാർക്കിൽ?
എല്ലാ വിളക്കുമണഞ്ഞാലീപാതിരാ
എങ്ങിനെ ആവുമീ നാട്ടിൽ?
വീണുകിടക്കും നിലാവ് കുടിയ്ക്കുവാൻ
ആടും നിഴലുകൾ നോക്കും
പെണ്ണുങ്ങൾ കാലുവെയ്ക്കാത്തതാം പാതിരാ
കുന്നിലെന്താവുമന്നേരം?"
(പെണ്ണുങ്ങൾ കാണാത്ത പാതിരാനേരങ്ങൾ - വി. എം. ഗിരിജ)
കവിതയിൽ ഉന്നയിക്കുന്ന സാമൂഹിക പ്രശ്നം എന്ത്? വിശദീകരിക്കുക.

Answer:

പെൺസ്വത്വത്തിന്റെ പലമ (ബഹുരൂപം, പലരൂപങ്ങൾ) കടന്നുവരുന്ന കവിതകളാണ് വി. എം. ഗിരിജ രചിക്കുന്നത്. വെയിൽ, തണുപ്പ്, കാട്, സന്ധ്യ, പ്രഭാതം, ജലം, പാർക്ക് എന്നീ ഇടങ്ങളും കാലഭേദങ്ങളും ഗിരിജയുടെ കവിതയിൽ വരുന്നു. ഈ കവിതയിലെ പെണ്ണുങ്ങൾ വീടുവിട്ട് പുറത്തിറങ്ങിയവളായാലും പൊതുവഴിയിലോ പൊതുസ്ഥലത്തോ എത്തുന്നില്ല. രാത്രി പെണ്ണുങ്ങൾ സഞ്ചരിക്കുന്ന സമയം, സ്ത്രീ അരക്ഷിതയാകുന്ന സമയമാണ്.
അവൾക്ക് പാതിരാത്രിയിൽ പാർക്കിൽ സുരക്ഷിതത്വമില്ല. എല്ലാ വിളക്കുമണയുന്ന പാതിരാസമയം നാട്ടിലെങ്ങനെയായിരിക്കും എന്ന ചോദ്യത്തിൽ, സ്ത്രീത്വത്തിന്റെ രതിചോദനകളിൽ ആശ തേടുന്ന നാടിന്റെ ഉഷ്ണം കവി കാണുന്നു. വീണുകിടക്കുന്ന നിലാവ് ആടുന്ന നിഴലുകൾ കുടിക്കുന്നു. രാത്രിയുടെ നിലാവിൽ കെട്ടിപ്പുണർന്ന് അതിന്റെ സൗന്ദര്യം പാനം ചെയ്യുന്ന ആടുന്ന നിഴലുകൾ, സ്ത്രീപുരുഷസംയോഗത്തിന്റെ ഛായയിൽ പാതിരാവിനെ ധ്യാനിപ്പിക്കുന്നു. പാതിരാത്രിയിൽ പെണ്ണുങ്ങൾ പ്രവേശിക്കാതിരിക്കുമ്പോൾ അവിടെ പ്രകൃതി തീവ്രമായ പ്രണയാഭിലാഷത്തിൽ ഇണചേരുന്നതാണ് കവി കാണിക്കുന്നത്. സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത പാതിരാവും പാർക്കും; അവളിൽ രതി തേടുന്ന, സ്ത്രീയെ അരക്ഷിതയാക്കുന്ന പുരുഷന്റെ പൊള്ളയായ മാന്യതയാണ് ഇവിടെ കാണുന്ന സാമൂഹ്യപ്രശ്നം.

Exam Tips:

a) കവിതയിലെ ചോദ്യരൂപത്തിലുള്ള വരികൾ ഉദ്ധരിച്ച്, 'രാത്രി സ്ത്രീക്ക് അരക്ഷിതമായ സമയമാണ്' എന്ന പ്രശ്നം ആദ്യവാചകത്തിൽ പറയുക.
b) പ്രകൃതിയുടെ സ്വാതന്ത്ര്യവും സ്ത്രീയുടെ അരക്ഷിതാവസ്ഥയും തമ്മിലുള്ള വൈരുദ്ധ്യം എടുത്തുപറയുക.
c) 'പുരുഷന്റെ പൊള്ളയായ മാന്യത' എന്ന നിഗമനത്തിൽ ഉത്തരം ഉപസംഹരിക്കുക.

 

Previous Years Questions and Answers - Six Marks

Question 14: (March 2015) "മയങ്ങാറുണ്ടാവില്ലവളോളം വൈകിയൊരു നക്ഷത്രവും, ഒരൊറ്റ സൂര്യനുമവളേക്കാൾ നേർത്തെ പിടഞ്ഞെണീറ്റില്ലാ" - ഈ വരികളിൽ തെളിയുന്ന സ്ത്രീകളുടെ സാമൂഹികാവസ്ഥ വിവരിക്കുക.

Answer:

സ്ത്രീവേദനയുടെ ദയനീയതയെ സൂര്യനോടും നക്ഷത്രങ്ങളോടും ചേർത്തുനിർത്തി ആവിഷ്കരിക്കുകയാണിവിടെ. അവൾ വീട്ടിൽ അവസാനം ഉറങ്ങുന്നവളാണ്; ആദ്യം എഴുന്നേൽക്കുന്നവളാണ്. ഈ സത്യത്തെ വളരെ സാർവ്വലൗകികമായി, വലിയ ക്യാൻവാസിൽ ചിത്രം വരച്ചതുപോലെ എഴുതിയിരിക്കുന്നു.
നക്ഷത്രങ്ങൾ മയങ്ങുന്നത് പുലരിയിലാണ്. സൂര്യനേക്കാൾ നേരത്തെ പിടഞ്ഞെഴുന്നേൽക്കുന്ന സ്ത്രീക്ക് ഉറങ്ങാനുള്ള സമയം കുറച്ചുനേരം മാത്രമാണ്. അവൾ തനിയെ ഉണർന്നുപോകുന്നു. സമൂഹത്തിൽ സ്ത്രീ വളരെ വൈകി ഉറങ്ങുകയും വളരെ നേരത്തെ ഉണരുകയും ചെയ്യുന്നു. എല്ലാ ഭവനങ്ങളിലും പ്രഭാതമാകുംമുമ്പേ അടുക്കളയിലെ ലൈറ്റ് തെളിഞ്ഞിരിക്കും. ഇത് പൈതൃകമായി തുടരുന്ന സാമൂഹ്യമായ കീഴ്‌വഴക്കമാണ്. വീട് ദിനംപ്രതി നവീകരിച്ചുകൊണ്ടിരിക്കുന്നു. തൂത്തുവൃത്തിയാക്കി നിത്യവും വീടിനെ പുതുമോടിയിൽ നിർത്തുന്നത് സ്ത്രീയാണ്.
മക്കൾക്ക് ഭക്ഷണമായും ഭർത്താവിന് സ്നേഹമായും പ്രായമായവർക്ക് മരുന്നായും അവൾ കാത്തിരിക്കുന്നു. ഇത് സമൂഹം കാലങ്ങളായി സ്ത്രീക്ക് നൽകിയതാണ്. അടുക്കള സ്ത്രീയുടെ മേഖലയാണ്, അവൾ അത് ഭരിക്കുമെന്ന് പ്രശംസിച്ച് സ്ത്രീയെ മെരുക്കിയത് സമൂഹത്തിന്റെ പൊതുവായ വൈദഗ്ദ്ധ്യമാണ്.

Exam Tips:

a) 'സൂര്യനും നക്ഷത്രവും' എന്ന ബിംബത്തിന്റെ അർത്ഥം (സ്ത്രീ ഏറ്റവും വൈകി ഉറങ്ങുകയും ഏറ്റവും നേരത്തെ ഉണരുകയും ചെയ്യുന്നു) ആദ്യം വിശദീകരിക്കുക.
b) അടുക്കളയും വീടും സ്ത്രീയുടെ മാത്രം മേഖലയായി നിശ്ചയിക്കുന്ന സാമൂഹ്യകീഴ്‌വഴക്കം എടുത്തുപറയുക.
c) 'പ്രശംസിച്ച് മെരുക്കൽ' എന്ന ആശയം ഉപസംഹാരമായി ചേർക്കുക.

 

Question 15: (March 2016) "ഒരു കുറ്റിച്ചൂല്-
ഒരു നാറത്തേപ്പ് - ഞണുങ്ങിയ വക്കാർ-
ന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവൾ"
(സംക്രമണം - ആറ്റൂർ)
സ്ത്രീകളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഈ പദങ്ങൾ സ്ത്രീകളുടെ ഏത് സാമൂഹികാവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

Answer:

സ്ത്രീജീവിതത്തെക്കുറിച്ച് കവികൾ പലപ്പോഴും വ്യത്യസ്തമായ കാഴ്ചപ്പാടാണ് സ്വീകരിക്കാറുള്ളത്. പഴയ കാലഘട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്നത്തെ സ്ത്രീകൾ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യവും തുടച്ചുനീക്കപ്പെട്ട സ്വവ്യക്തിത്വവും വേദനാജനകമാണെന്ന കണ്ടെത്തലായിരിക്കാം കവിതയിലേക്കും സ്ത്രീവിഷയങ്ങൾ പടർന്നുകയറാൻ കാരണമായത്.
കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങളൊന്നും സ്ത്രീയെ സംബന്ധിച്ച് വിഷയമല്ലാതിരിക്കുകയാണ്. അവളുടെ സുരക്ഷിതത്വവും സമൂഹനീതിയും ഇപ്പോഴും വെല്ലുവിളികളുയർത്തി നിലനിൽക്കുന്നു. നിയമപരമായി ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം, അഭിപ്രായസ്വാതന്ത്ര്യം, ജോലിസ്വാതന്ത്ര്യം, പ്രവർത്തനസ്വാതന്ത്ര്യം ഇതെല്ലാം സ്ത്രീകൾക്ക് അനുവദിച്ചുകൊടുത്തിട്ടുണ്ട്. എന്നാൽ വീട് എന്ന സാമൂഹ്യവ്യവസ്ഥ അവിടെ ചെയ്യുന്ന നിസ്വാർത്ഥസേവനത്തിന് യാതൊരു വേതനവ്യവസ്ഥയും വിലയും കൽപ്പിക്കുന്നില്ല.
കോടിക്കണക്കിന് ഇന്ത്യൻ ജനതയെ മൂല്യാധിഷ്ഠിതമായി വളർത്തുന്നതിൽ ഒരു കുടുംബം വഹിക്കുന്ന സ്ഥാനം വലുതാണ്. അതിൽത്തന്നെ ഏറ്റവും ത്യാഗപൂർണ്ണമായ സ്ഥാനം വഹിക്കുന്നത് സ്ത്രീയാണ്. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും സന്തോഷങ്ങളും വേണ്ടെന്നുവെച്ചാണ് അവൾ മക്കളോടൊപ്പം യാത്രയാവുകയും അവരുടെ ക്ലേശങ്ങളിൽ താങ്ങാവുകയും ചെയ്യുന്നത്. എന്നാൽ ആ സ്ത്രീയെ 'ത്യാഗിനിയായ സ്ത്രീ' എന്നു വിളിച്ച് പുകഴ്ത്തിപ്പാടാനല്ലാതെ അവൾക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കിക്കൊടുക്കാൻപോലും ആ കുടുംബവ്യവസ്ഥ തയ്യാറാകുന്നില്ല. അലിഖിതമായ ഇത്തരം നിയമങ്ങൾകൊണ്ടാവാം പല സാഹിത്യകൃതികളിലും സ്ത്രീക്ക് പരിഗണനാർഹമായ സ്ഥാനം കൊടുക്കുന്നത്. അത്തരത്തിലുള്ള രണ്ടു കവിതകളുടെ താരതമ്യമാണ് ഇവിടെ.
വീട് അമ്മയുടെ മിടുക്കിൽ നടക്കുമ്പോഴും അവളുടെ ആവശ്യവസ്തുക്കൾ വളരെ നിസ്സാരമാണ്. ഒരു കുറ്റിച്ചൂൽ, മണത്തോടുകൂടിയ നിലം തുടയ്ക്കുന്ന തുണി (നാറത്തേപ്പ്), എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട വക്ക് ഞണുങ്ങിയ കഞ്ഞിപ്പാത്രം. ഇതാണ് ആറ്റൂരിന്റെ അഭിപ്രായത്തിൽ ഈ വീടിന്റെ വ്യാകരണം. അതിൽനിന്ന് രക്ഷപ്പെടണമെന്ന താക്കീതാണ് കവി നമ്മോട് പറയുന്നത്; അല്ലാതെ സഹതാപത്തിന്റെ അനാവശ്യ കണ്ണുനീരല്ല. സ്ത്രീകൾ നേടിയെടുക്കേണ്ട വഴികളുടെ ശക്തിയെ കവി കാണിച്ചുതരുന്നു. യന്ത്രംപോലെയുള്ള ആ ആത്മാവിനെ അലറി മുന്നേറാൻ തയ്യാറുള്ള കടുവയിൽ വയ്ക്കണം. നൂലട്ടപോലെ ഇഴയുന്ന സ്ത്രൈണഭാവത്തേക്കാൾ ശക്തവും ധീരവുമായ കാൽവെപ്പാണ് സ്ത്രീക്ക് സുരക്ഷിതത്വം നൽകുകയെന്ന് അദ്ദേഹം തിരിച്ചറിയുന്നു.
സച്ചിദാനന്ദന്റെ കവിതയിലെ ഇതിവൃത്തവും ഇതിനു സമാനമാണ്. 'എന്റെ ജീവിതം സ്വന്തം താൽപര്യങ്ങളെ മറന്നുപോയിരിക്കുന്നു. അതിനാൽ എനിക്കുതന്നെ മനസ്സിലാക്കാൻ സാധിക്കാത്ത രൂപത്തെ അത് ദിനംപ്രതി ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ഞാനാകുന്ന പാത്രത്തെ എത്ര കഴുകിയാലും എന്റെ തനിസ്വഭാവം പുറത്തുവരാൻ സാധിക്കാത്തവിധം അത് നിറംകെട്ടും വികൃതവുമായിപ്പോയിരിക്കുന്നു. അതിന്റെയുള്ളിൽ ആരും കാണാതെ ഈ ഞാൻ ജീവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ആർക്കും എപ്പോഴും ഇടിച്ചുകയറി എന്റെ രുചികളെ എന്റേതല്ലാതാക്കാം. നിങ്ങളുടെ താൽപര്യങ്ങൾക്കുവേണ്ടി മനസ്സിൽ അവയിട്ടിടിച്ച് രൂപപ്പെടുത്തി നിങ്ങളുടേതായി കൊണ്ടുപോകാം. അപ്പോഴൊക്കെ ഞാൻ തേടിപ്പോയ എന്റെ യാഥാർത്ഥ്യങ്ങളെ നിർന്നിമേഷയായി അനുഭവിക്കാൻ സാധിക്കാതെ നിൽക്കുകയാണ്. നിങ്ങളുടെ ഇഷ്ടങ്ങളും ഉച്ഛിഷ്ടങ്ങളും ഏറ്റുവാങ്ങി ഞാനൊരു എച്ചിൽക്കൂമ്പാരമായിരിക്കുന്നു. എങ്കിലും എത്ര മഴയത്തും പൊങ്ങിപ്പരക്കാതെ നിൽക്കുന്ന കിണറാണ് ഞാൻ. വേറെ ആർക്കുണ്ട് ഇത്രയും മനോധൈര്യം.'

Exam Tips:

a) കുറ്റിച്ചൂൽ, നാറത്തേപ്പ്, കഞ്ഞിപ്പാത്രം, ഒരട്ടി മണ്ണ് എന്നിവ ഓരോന്നും സ്ത്രീയുടെ ഏത് അവസ്ഥയെ സൂചിപ്പിക്കുന്നു എന്ന് വേർതിരിച്ച് എഴുതുക.
b) 'ഉപയോഗിച്ച് ഉപേക്ഷിക്കപ്പെടുന്നവൾ' എന്ന ആശയം ഉത്തരത്തിലുടനീളം ഉറപ്പിക്കുക.
c) വീടിന്റെ വ്യാകരണത്തിൽനിന്ന് രക്ഷപ്പെടണമെന്ന കവിയുടെ താക്കീത് അവസാനം ചേർക്കുക.

 

Question 16: "പുറപ്പെട്ടേടത്താണായിരം കാതമവൾ നടന്നിട്ടും" (സംക്രമണം - ആറ്റൂർ രവിവർമ്മ) ഈ വരികളിൽ തെളിയുന്ന സ്ത്രീയുടെ അവസ്ഥ വർത്തമാനകാലത്തെ സ്ത്രീയുടെ അവസ്ഥയുമായി ബന്ധപ്പെടുത്തി കാവ്യഭാഗത്തിന് നിരൂപണക്കുറിപ്പ് തയ്യാറാക്കുക.

Answer:

ഭാര്യയും അമ്മയും പെങ്ങളുമായി പങ്കുവയ്ക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ മൗനവും നിശ്ശബ്ദതയുമാണ് ആറ്റൂർ കവിതയിൽ ആവിഷ്കരിക്കുന്നത്. എത്ര കാതം നടന്നാലും എത്ര വർഷം ജീവിച്ചാലും എത്ര ജോലികളിൽ വ്യാപരിച്ചാലും സ്ത്രീ കൊച്ചിലേ പാത്രം കഴുകിയും ചുലടിച്ചും അതിഥികൾ വരുമ്പോൾ ആൺസദസ്സിൽനിന്ന് ഉൾവലിഞ്ഞും നിൽക്കുന്ന അതേ അവസ്ഥകളിൽത്തന്നെയാണ്. അതായത്, പുറപ്പെട്ടിടത്തുതന്നെയാണ് സ്ത്രീ നിൽക്കുന്നത്.
ടീച്ചർമാരും മാസ്റ്റർമാരും ക്ലാസ് കൈകാര്യം ചെയ്യുമ്പോൾ ഞാനെന്റെ അമ്മയെ ഓർക്കാറുണ്ട്; അച്ഛനെയും. ഇന്ന് എന്ത് ഭക്ഷണം വയ്ക്കണം എന്ന് ഏറ്റവും ഉൽക്കണ്ഠപ്പെടുന്ന അമ്മയിൽ എന്റെ ടീച്ചറും ഉൾപ്പെടുന്നു. വീട്ടിൽ വൈകിയെത്തിയാലും ഊണുമേശയിൽ ഊണിനുമുമ്പിലിരിക്കുന്ന അച്ഛനിൽ ഞാൻ മാഷുമാരെ കാണുന്നു. ടീച്ചറായിട്ടും ക്ലാസ്സെടുക്കുന്ന ടീച്ചർമാർക്ക് വീട്ടിലെ സ്ത്രീകൾക്കുമാത്രമുള്ള പണികൾ ഒഴിവാകുന്നില്ല. സാമ്പത്തികമായി വളരെ ഉയർന്നവരാണെങ്കിൽ അടുക്കളപ്പണിക്കും അലക്കിനും വേലക്കാരികളെ തിരഞ്ഞെടുക്കുന്നു. വേലക്കാരന്മാർക്ക് ഡിമാൻഡില്ല; അതിലും സ്ത്രീകൾക്കാണ് ഈ ഇടങ്ങൾ ലഭിക്കുന്നത്.
സ്കൂളിൽ പോയ മലാലയ്ക്ക് ഇനിയും വെടിയേൽക്കും. ദയാബായിയുടെ സ്ത്രീത്വത്തിനു നേരെ ഇനിയും അതിർത്തികൾ വരയ്ക്കും. കാരണം, സ്ത്രീയുടെ ഇടം മുൻപേ നിശ്ചയിക്കപ്പെട്ടതാണ്. 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന മനുസ്മൃതികാലത്തിനും മുമ്പേ സ്ത്രീയുടെ ഇടം വീടിനകത്താണ്; അതും ഉൾവലിഞ്ഞ് പിന്നാമ്പുറത്തും അടുക്കളയിലും. പുരുഷന്റെ ഇടങ്ങളിൽ വ്യാപരിക്കുന്നത് അവന്റെ അധികാരത്തെ മാനിച്ചുകൊണ്ടായിരിക്കണമെന്ന് സ്ത്രീ വീണ്ടും വീണ്ടും ഓർമ്മിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും.

Exam Tips:

a) ആദ്യഭാഗത്ത് വരികളുടെ അർത്ഥം (എത്ര നടന്നിട്ടും പുറപ്പെട്ടിടത്തുതന്നെ) വ്യക്തമാക്കി, പിന്നീട് വർത്തമാനകാല ഉദാഹരണങ്ങളിലേക്ക് കടക്കുക.
b) ജോലിയുള്ള സ്ത്രീകൾക്കും വീട്ടുജോലി ഒഴിവാകുന്നില്ല എന്ന വസ്തുത എടുത്തുപറയുക.
c) നിരൂപണക്കുറിപ്പായതിനാൽ ഭാഷ വസ്തുനിഷ്ഠവും വിശകലനാത്മകവുമായിരിക്കണം.

 

Previous Years Questions and Answers - Eight Marks

Question 17: "ഒരു കുറ്റിച്ചൂൽ-
ഒരു നാറത്തേപ്പ് - ഞണുങ്ങിയ വക്കാർ-
ന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവൾ" - (ആറ്റൂർ രവിവർമ്മ - സംക്രമണം)
"എന്തിനാ പാട്ടും കഥ? അമ്മ പറേണതു പോലെ, പെണ്ണായാൽ ചോറും കറിം വയ്ക്കണം, പെറണം ......"
- (കെ. ആർ. മീര - ഓർമ്മയുടെ ഞരമ്പ്)
സ്ത്രീയുടെ ദൈന്യതയാണ് ഈ രണ്ടു കൃതികളും പകർത്തുന്നത്. സമകാലിക സാമൂഹികാവസ്ഥയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുക?

Answer:

'ഓർമ്മയുടെ ഞരമ്പ്' എന്ന കഥ പ്രതീക്ഷിക്കാത്ത പരിസമാപ്തിയുള്ള കഥയാണ്. ഒരു വൃദ്ധയുടെ ജീവിതത്തിന്റെ ആകെത്തുകയായ പാരതന്ത്ര്യത്തിന്റെ കഥയാണിത്. തീരെ പ്രതീക്ഷിക്കാത്ത ഒരു അവസാനമാണ് ഇതിനുള്ളത്. വൃദ്ധ പറഞ്ഞ മൂന്നാമത്തെ കഥ തൂങ്ങിമരണമാണ്. കഴുത്തിൽ കയർ കുരുങ്ങുമ്പോൾ അത് കഴുത്തിലെ നീല ഞരമ്പിൽ വീഴണം. ഇതിലെ ആന്തരിക ദുഃഖം മറ്റൊരു സ്ത്രീ പെട്ടെന്ന് അറിയുന്നു. പാരതന്ത്ര്യത്തിന്റെ അവസാനം ഒരു ദുർമ്മരണമാണെന്ന് വൃദ്ധ പറയുന്നു. ഈ വൃദ്ധയുടെ സംസാരത്തിനിടയിൽ 'സ്വാതന്ത്ര്യം' എന്ന പദം ഉച്ചരിക്കപ്പെടുമ്പോൾ അത് തികച്ചും സ്വതന്ത്രമായി പുറത്തേക്കു വരുന്നില്ല. കൃത്രിമമായ വയ്പ്പുപല്ലുകളെ അത് ഉന്തിത്തള്ളുന്നു. 'സ്വാതന്ത്ര്യം' എന്ന വാക്ക് ഉച്ചരിക്കാൻ വൃദ്ധ ബുദ്ധിമുട്ടുന്നു; അവരുടെ മുഖം ദയനീയമാകുന്നു. ഈ കാഴ്ച കണ്ട് പെൺകുട്ടിക്ക് അസ്വസ്ഥത തോന്നുന്നു.
വൃദ്ധ ജീവിച്ചിരുന്നപ്പോൾ സ്വതന്ത്രയായിരുന്നില്ല. എഴുത്തുകാരി എന്ന നിലയിൽ വള്ളത്തോളിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. വിവാഹശേഷം 'ചോറും കറിയും വയ്ക്കുന്ന, പെറ്റുവളർത്തുന്ന' സാധാരണ സ്ത്രീയായി മാറി. എഴുതാനുള്ള സ്വാതന്ത്ര്യം വിവാഹത്തോടെ നഷ്ടമായി. ആണുങ്ങളുടെ കള്ളപ്പേരിൽ എഴുതിയയച്ചു. അതിൽ ഒന്ന് സമ്മാനാർഹമായി. ആളുകൾ മേൽവിലാസക്കാരനെ കണ്ടെത്തി വൃദ്ധയുടെ വീട്ടിലെത്തിയപ്പോൾ ആ കഥയുടെ അവകാശം വൃദ്ധയുടെ ഭർത്താവ് സ്വയം ഏറ്റെടുത്തു. ഇത് വൃദ്ധയുടെ ജീവിതത്തിലെ അസ്വാതന്ത്ര്യത്തിന്റെ മറ്റൊരു ദുരന്തമാണ്; ഒരു മനുഷ്യന്റെ പരിഗണനപോലും വൃദ്ധയ്ക്ക് ലഭിച്ചില്ല.
ഡൽഹിക്ക് പോകാൻ വൃദ്ധയ്ക്ക് താൽപര്യവും ആഗ്രഹവും ഉണ്ടായിരുന്നെങ്കിലും ഭർത്താവ് കൊണ്ടുപോയില്ല. അമ്മായിയമ്മയുടെ വാക്കുകളും കടുത്തതായിരുന്നു. വീട്ടിലെ പശുക്കളെ നോക്കലും അമ്മായിയമ്മയുടെ ഭർത്താവിന്റെ അസ്ഥിത്തറയിൽ വിളക്കുവയ്ക്കലുമാണ് വൃദ്ധയുടെ ജോലി. സ്ത്രീയായിരിക്കുന്നത് ശാപമായി കരുതപ്പെട്ട ഒരു കാലമായി ഇതിനെ കാണാം. വൃദ്ധ 'സ്വാതന്ത്ര്യം' എന്ന് ഉച്ചരിച്ചപ്പോൾ വയ്പ്പുപല്ലിന്റെ സെറ്റ് വികൃതമായി ഉന്തിനിന്നത് കാണുന്നവർക്ക് വളരെ ദയനീയമായ കാഴ്ചയാണ്. സ്ത്രീശക്തി പ്രകടിപ്പിക്കാൻ കഴിയാതിരുന്ന നിശ്ശബ്ദയായ ഒരു ബലിമൃഗമാണവർ. കഥയിൽ കാണുന്ന പഴയകാലത്തിന്റെ സംസ്കാരം ഇതായിരുന്നു. സ്ത്രീ അടിമയാണ്, അവൾ പണി ചെയ്യേണ്ടവളാണ്; ഏതു പണിയെടുത്താലും എത്ര ക്ഷീണിച്ചാലും വീണ്ടും വീണ്ടും പണിയെടുക്കുന്ന അടിമ. പുരുഷൻ ഉടമയുമാണ്. പഴയ കാലഘട്ടത്തിന്റെ ഈ സംസ്കാരവും മനോഭാവവുമാണ് വൃദ്ധയുടെ ദയനീയമായ ഇരിപ്പിൽ കാണുന്നത്. 'സ്വാതന്ത്ര്യം' എന്ന പദം ഉച്ചരിക്കാൻപോലും വൃദ്ധയ്ക്ക് കഴിയുന്നില്ല; അത് ഉച്ചരിക്കാനുള്ള ആശയശക്തി വൃദ്ധയിൽനിന്ന് ചോർന്നുപോയി. സ്ത്രീജന്മത്തിന്റെ ശക്തി മുഴുവൻ നഷ്ടപ്പെട്ടതിന്റെ ഇരയാണ് വൃദ്ധ. മനുസ്മൃതിയിൽ എഴുതിയ 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എത്രയോ സ്ത്രീജന്മങ്ങളെ ദുരിതക്കടലിൽ താഴ്ത്തി. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ദയനീയ സമൂഹമാണ് സ്ത്രീകൾ. ഈ നിസ്സഹായത മുഴുവൻ വൃദ്ധയുടെ ആ ദയനീയമായ 'സ്വാതന്ത്ര്യം' എന്ന ഉച്ചാരണത്തിൽ കാണുന്നുണ്ട്.

സ്ത്രീജീവിതത്തെക്കുറിച്ച് കവികൾ പലപ്പോഴും വ്യത്യസ്തമായ കാഴ്ചപ്പാടാണ് സ്വീകരിക്കാറുള്ളത്. പഴയ കാലഘട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്നത്തെ സ്ത്രീകൾ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യവും തുടച്ചുനീക്കപ്പെട്ട സ്വവ്യക്തിത്വവും വേദനാജനകമാണെന്ന കണ്ടെത്തലായിരിക്കാം കവിതയിലേക്കും സ്ത്രീവിഷയങ്ങൾ പടർന്നുകയറാൻ കാരണമായത്.
കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങളൊന്നും സ്ത്രീയെ സംബന്ധിച്ച് വിഷയമല്ലാതിരിക്കുകയാണ്. അവളുടെ സുരക്ഷിതത്വവും സമൂഹനീതിയും ഇപ്പോഴും വെല്ലുവിളികളുയർത്തി നിലനിൽക്കുന്നു. നിയമപരമായി ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം, അഭിപ്രായസ്വാതന്ത്ര്യം, ജോലിസ്വാതന്ത്ര്യം, പ്രവർത്തനസ്വാതന്ത്ര്യം ഇതെല്ലാം സ്ത്രീകൾക്ക് അനുവദിച്ചുകൊടുത്തിട്ടുണ്ട്. എന്നാൽ വീട് എന്ന സാമൂഹ്യവ്യവസ്ഥ അവിടെ ചെയ്യുന്ന നിസ്വാർത്ഥസേവനത്തിന് യാതൊരു വേതനവ്യവസ്ഥയും വിലയും കൽപ്പിക്കുന്നില്ല.
കോടിക്കണക്കിന് ഇന്ത്യൻ ജനതയെ മൂല്യാധിഷ്ഠിതമായി വളർത്തുന്നതിൽ ഒരു കുടുംബം വഹിക്കുന്ന സ്ഥാനം വലുതാണ്. അതിൽത്തന്നെ ഏറ്റവും ത്യാഗപൂർണ്ണമായ സ്ഥാനം വഹിക്കുന്നത് സ്ത്രീയാണ്. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും സന്തോഷങ്ങളും വേണ്ടെന്നുവെച്ചാണ് അവൾ മക്കളോടൊപ്പം യാത്രയാവുകയും അവരുടെ ക്ലേശങ്ങളിൽ താങ്ങാവുകയും ചെയ്യുന്നത്. എന്നാൽ ആ സ്ത്രീയെ 'ത്യാഗിനിയായ സ്ത്രീ' എന്നു വിളിച്ച് പുകഴ്ത്തിപ്പാടാനല്ലാതെ അവൾക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കിക്കൊടുക്കാൻപോലും ആ കുടുംബവ്യവസ്ഥ തയ്യാറാകുന്നില്ല. അലിഖിതമായ ഇത്തരം നിയമങ്ങൾകൊണ്ടാവാം പല സാഹിത്യകൃതികളിലും സ്ത്രീക്ക് പരിഗണനാർഹമായ സ്ഥാനം കൊടുക്കുന്നത്. അത്തരത്തിലുള്ള രണ്ടു കവിതകളുടെ താരതമ്യമാണ് ഇവിടെ.
വീട് അമ്മയുടെ മിടുക്കിൽ നടക്കുമ്പോഴും അവളുടെ ആവശ്യവസ്തുക്കൾ വളരെ നിസ്സാരമാണ്. ഒരു കുറ്റിച്ചൂൽ, മണത്തോടുകൂടിയ നിലം തുടയ്ക്കുന്ന തുണി (നാറത്തേപ്പ്), എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട വക്ക് ഞണുങ്ങിയ കഞ്ഞിപ്പാത്രം. ഇതാണ് ആറ്റൂരിന്റെ അഭിപ്രായത്തിൽ ഈ വീടിന്റെ വ്യാകരണം. അതിൽനിന്ന് രക്ഷപ്പെടണമെന്ന താക്കീതാണ് കവി നമ്മോട് പറയുന്നത്; അല്ലാതെ സഹതാപത്തിന്റെ അനാവശ്യ കണ്ണുനീരല്ല. സ്ത്രീകൾ നേടിയെടുക്കേണ്ട വഴികളുടെ ശക്തിയെ കവി കാണിച്ചുതരുന്നു. യന്ത്രംപോലെയുള്ള ആ ആത്മാവിനെ അലറി മുന്നേറാൻ തയ്യാറുള്ള കടുവയിൽ വയ്ക്കണം. നൂലട്ടപോലെ ഇഴയുന്ന സ്ത്രൈണഭാവത്തേക്കാൾ ശക്തവും ധീരവുമായ കാൽവെപ്പാണ് സ്ത്രീക്ക് സുരക്ഷിതത്വം നൽകുകയെന്ന് അദ്ദേഹം തിരിച്ചറിയുന്നു.
സച്ചിദാനന്ദന്റെ കവിതയിലെ ഇതിവൃത്തവും ഇതിനു സമാനമാണ്. 'എന്റെ ജീവിതം സ്വന്തം താൽപര്യങ്ങളെ മറന്നുപോയിരിക്കുന്നു. അതിനാൽ എനിക്കുതന്നെ മനസ്സിലാക്കാൻ സാധിക്കാത്ത രൂപത്തെ അത് ദിനംപ്രതി ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ഞാനാകുന്ന പാത്രത്തെ എത്ര കഴുകിയാലും എന്റെ തനിസ്വഭാവം പുറത്തുവരാൻ സാധിക്കാത്തവിധം അത് നിറംകെട്ടും വികൃതവുമായിപ്പോയിരിക്കുന്നു. അതിന്റെയുള്ളിൽ ആരും കാണാതെ ഈ ഞാൻ ജീവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ആർക്കും എപ്പോഴും ഇടിച്ചുകയറി എന്റെ രുചികളെ എന്റേതല്ലാതാക്കാം. നിങ്ങളുടെ താൽപര്യങ്ങൾക്കുവേണ്ടി മനസ്സിൽ അവയിട്ടിടിച്ച് രൂപപ്പെടുത്തി നിങ്ങളുടേതായി കൊണ്ടുപോകാം. അപ്പോഴൊക്കെ ഞാൻ തേടിപ്പോയ എന്റെ യാഥാർത്ഥ്യങ്ങളെ നിർന്നിമേഷയായി അനുഭവിക്കാൻ സാധിക്കാതെ നിൽക്കുകയാണ്. നിങ്ങളുടെ ഇഷ്ടങ്ങളും ഉച്ഛിഷ്ടങ്ങളും ഏറ്റുവാങ്ങി ഞാനൊരു എച്ചിൽക്കൂമ്പാരമായിരിക്കുന്നു. എങ്കിലും എത്ര മഴയത്തും പൊങ്ങിപ്പരക്കാതെ നിൽക്കുന്ന കിണറാണ് ഞാൻ. വേറെ ആർക്കുണ്ട് ഇത്രയും മനോധൈര്യം.'

Exam Tips:

a) ഓർമ്മയുടെ ഞരമ്പിലെ വൃദ്ധയുടെ ജീവിതവും സംക്രമണത്തിലെ ബിംബങ്ങളും ഇടകലർത്താതെ ഓരോന്നും പ്രത്യേകം വിശകലനം ചെയ്യുക.
b) 'സ്വാതന്ത്ര്യം' എന്ന വാക്ക് ഉച്ചരിക്കാൻ കഴിയാത്ത വൃദ്ധ, 'ഒരട്ടി മണ്ണ്' എന്നീ പ്രതീകങ്ങൾ ശക്തമായ ഉദാഹരണങ്ങളായി ഉപയോഗിക്കുക.
c) സമകാലിക സാമൂഹികാവസ്ഥയുമായി ബന്ധിപ്പിക്കുക എന്ന ആവശ്യം നിറവേറ്റാൻ വീടുകളിലെ ഇന്നത്തെ അവസ്ഥ ഒരു ഉദാഹരണമായി ചേർക്കുക.

 

Question 18: (SAY 2016) ഭാരതത്തിലെ ഏറ്റവും നിർഭാഗ്യവും ദയനീയവുമായ സ്ത്രീജീവിതമാണ് 'സംക്രമണം' എന്ന കവിതയുടെ കേന്ദ്രം എന്ന അഭിപ്രായം സ്വീകാര്യമാണോ? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.

Answer:

ആധുനികതയുടെ ഒരു പ്രമുഖ പ്രതിനിധിയായ രവിവർമ്മയുടെ കൃതികളിൽ സ്വന്തം വ്യക്തിത്വം, പാരമ്പര്യനിരാസം എന്നിവ അന്വേഷണാത്മകങ്ങളാണ്. ആധുനിക മനുഷ്യർ നഷ്ടസ്വർഗ്ഗത്തെ ഓർത്ത് കരഞ്ഞുപിഴിയാൻ നിൽക്കാതെ അതു മറക്കാൻ ഭോഗങ്ങളിൽ മുഴുകുന്നതും അതിലുള്ള നിസ്സംഗതയും യാന്ത്രികതയും അദ്ദേഹം തന്റെ കവിതകളിൽ പകർത്തുന്നുണ്ട്. ആധുനിക മനുഷ്യന്റെ സ്വാഭാവിക സ്വഭാവങ്ങളെല്ലാം കൃതികളിൽ തെളിഞ്ഞുകിടക്കുന്നുണ്ട്. പാരമ്പര്യത്തിന്റെ മൃതഭാരത്തെ വലിച്ചെറിയുന്നതിനുള്ള പ്രത്യായനമന്ത്രമാണ് 'സംക്രമണം'. ഗതകാലത്തിലേക്ക് പിന്തിരിയുക എന്നത് ഭ്രാന്തുകൊണ്ടു നശിച്ച എല്ലാ കാരണവന്മാരും എത്തിച്ചേർന്ന അഗാധമായ വിസ്മൃതിതന്നെയാണ്. മാത്രമല്ല, നിലവിലുള്ള വ്യവസ്ഥിതി നൂറായി നുറുങ്ങുകയല്ലാതെ പോംവഴികളൊന്നുമില്ലെന്നുള്ളതാണ് കവിയുടെ പക്ഷം. നമ്മുടെ ആർഷസംസ്കാരത്തോടുള്ള ഇത്തരം മനോഭാവം ഗുണകരമാണോ എന്നറിയില്ല. തളിർത്തു പൂക്കുന്ന ജീവിതങ്ങൾ വാടിക്കൊഴിഞ്ഞുവീഴുന്നതിലുള്ള ദുഃഖവും അമർഷവും ഉള്ളിൽ തിളച്ചുമറിയുമ്പോഴാണ് രവിവർമ്മയുടെ സൂര്യതയിൽ കവിത കറുത്ത ജ്വാലകളായി കുത്തിച്ചുപൊങ്ങുന്നത്. അങ്ങനെയുള്ള കൃതികൾ എപ്പോഴും ഉണ്ടാകണമെന്നില്ല; ഉണ്ടാകുമ്പോഴാകട്ടെ, വലിയ പ്രകമ്പനം സൃഷ്ടിക്കുന്നു.
കവി ഉൾക്കൊള്ളുന്ന പുരുഷവർഗ്ഗത്തിന്റെ കാലുഷ്യത്തിൽ, ചീഞ്ഞളിഞ്ഞ ജഡമാകുന്ന സ്ത്രീത്വത്തിന്റെ ഒരു തിരിച്ചുവരവ് പ്രവചിക്കുന്ന പ്രവാചകസ്വഭാവമുള്ള കവിതയാണ് 'സംക്രമണം'. സ്ത്രീയുടെ ജഡത്തിന്റെ അളിഞ്ഞ നാറ്റം അയാളെയും മറ്റുള്ളവരെയും അകറ്റുന്നത് പുരുഷന്റെ കുറ്റബോധംകൊണ്ടാണ്. സ്ത്രീ, അടിമയെപ്പോലെ ഈ ലോകത്തിന്റെ അറിവുദിച്ച ആദ്യകാലംമുതലേ നമുക്കിടയിൽ ഉണ്ട്. അവർ അടിമത്തത്തിന്റെ ഭീകരമായ നിസ്സംഗതയിൽ കഴിയുന്നവളാണ്. അതുകൊണ്ട് അവളുടെ കാതിൽ കടലിരമ്പുന്നില്ല; അവളുടെ കണ്ണുകൾ പാതിരയ്ക്ക് അടയ്ക്കാനുള്ളത് മാത്രമാണ്. പ്രതികരണമില്ലായ്മയുടെ രൂക്ഷമായ നിഷ്ക്രിയത്വത്തിലാണ് സ്ത്രീ കഴിയുന്നത്. കവി സ്ത്രീയുടെ ഒരു തിരിച്ചുവരവ് സ്വപ്നം കാണുന്നു. അത് ഒരു സങ്കല്പത്തിലൂടെയാണ് ആവിഷ്കരിക്കുന്നത്. സ്ത്രീയുടെ തിരിച്ചുവരവിൽ ഒരു പ്രതികാരത്തിന്റെ കനലെരിയുന്നതായാണ് കവി ഇവിടെ സങ്കല്പിക്കുന്നത്.
സ്ത്രീയുടെ അളിഞ്ഞ ജഡത്തിന്റെ ആത്മാവിനെ വിശക്കുന്ന നരമാംസം രുചിക്കുന്ന കടുവയിലും, അവളുടെ നാവിനെ വിശന്ന് ഇര വളഞ്ഞുതിന്നുന്ന ചെന്നായയിലും, അവളിലെ വിശപ്പിനെ പട്ടണങ്ങളെയും ജനങ്ങളെയും വിഴുങ്ങുന്ന അഗ്നിയിലും ചേർക്കുവാൻ കവി ആഹ്വാനം ചെയ്യുന്നു. ഇതാണ് സ്ത്രീത്വത്തിന്റെ തിരിച്ചുവരവ് എന്ന് കവി പ്രവചിക്കുന്നു.
സ്ത്രീ ഏതുകാലഘട്ടത്തിലും പഠനവിഷയമാണ്; തിരിച്ചും മറിച്ചും വായിച്ചിട്ടും മുഴുവനാവാത്ത പാഠമാണ്. ഇതൊക്കെയാണെങ്കിലും കവി ഭാഷയിൽ പറഞ്ഞാൽ ആയിരം കാതം നടന്നിട്ടും അവൾ പുറപ്പെട്ടേടത്തുതന്നെ നിൽക്കുന്നവളാണ്. കാലാകാലങ്ങളിൽ താൻ എന്തു ചെയ്യണമെന്ന് നിർബന്ധം പിടിക്കുന്നത് സമൂഹത്തിലെ പുരുഷബിംബങ്ങളാണ്. അത് മതമാകാം, സംസ്കാരമാകാം, പുരുഷനാകാം. തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ അവളെ ഒതുക്കിനിർത്തേണ്ടിടത്ത് ഒതുക്കിനിർത്താൻ കാലാകാലങ്ങളിൽ എല്ലാവരും പരിശ്രമിച്ചിട്ടുണ്ട്. ആയിരം കാതം നടന്നിട്ടും ഒരു മലകയറി ഉന്നതിയിലെത്താൻ അവൾക്ക് സാധിച്ചിട്ടില്ല. ഭാഷാപരമായും സാഹിത്യപരമായും അവൾക്ക് ത്യാഗിനിയുടെ രൂപം കൊടുത്ത് ആ സാഹിത്യകൃതിയെ ഉന്നതിയിലെത്തിക്കാൻ എഴുത്തുകാർ പരിശ്രമിച്ചപ്പോൾ അത് ശരിയായ ജീവിതത്തിലും പകർത്തപ്പെട്ടു. ത്യാഗമനസ്കയായി ജീവിക്കേണ്ടത് അവളാണെന്ന ചിന്താഗതി സമൂഹം കെട്ടിപ്പടുത്തു. എത്ര തെറ്റുകളെ നാം നട്ടുവളർത്തി വലുതാക്കുന്നു. ഈ ശരിയെ നമുക്ക് ഒന്ന് തൊടാൻപോലും ധൈര്യമില്ല എന്നതാണ് സത്യം. ഭാഷാപരമായും നാം സ്ത്രീയെ വെറുതെ വിട്ടില്ല; സമൂഹം വേശ്യ, വിധവ എന്നീ പദങ്ങൾ അവൾക്കുമാത്രമായി മാറ്റിവെക്കുകയാണ് ചെയ്തത്. ഈ രണ്ടു കാര്യത്തിലും സാമൂഹ്യനീതി പുരുഷന്റെ പക്ഷത്താണ്. മതപരമായും സ്ത്രീ നിൽക്കുന്നിടത്തുനിന്ന് ഒരടിയോളം മുന്നോട്ടുപോയിട്ടില്ല. എല്ലാ പ്രാർത്ഥനകളിലും പ്രാതിനിധ്യസ്വഭാവം സ്ത്രീക്കാണെങ്കിലും മതനേതാക്കന്മാരെല്ലാംതന്നെ പുരുഷവർഗ്ഗക്കാരാണ്. അടിച്ചേൽപ്പിക്കപ്പെട്ട അധാർമ്മികത ഒച്ചിനെപ്പോലെ നമ്മുടെ വഴികളിലെല്ലാം ഇഴഞ്ഞുനീങ്ങുന്നുണ്ട്. വീടിന്റെ വ്യാകരണം സ്വയം നടത്തി, അതിന്റെ അപ്പുറത്തുള്ള ലോകത്തെ പരിചയപ്പെടുത്താതെ ജീവിപ്പിച്ച് അധികാരവർഗ്ഗത്തിന്റെ ബുദ്ധികൊണ്ട് അവരെ ഉപയോഗിച്ചു ജീവിക്കുന്ന രീതികൾ വളരെ വേദനാജനകമാണ്. ഇതിൽനിന്ന് രക്ഷപ്പെടാൻ പുരാതനകാലംതൊട്ട് സ്ത്രീ പരിശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് സാധിക്കുന്നില്ല. അവളെ നിന്നിടത്തുനിർത്തി, തനിക്ക് പാകപ്പെട്ട രീതിയിൽ വളർത്തി, തന്റെ ശരീരത്തിന്റെ പരിചാരികയാക്കി മാറ്റുന്ന സ്വഭാവം പണ്ടേയുള്ളതാണ്. അതാണ് വേദനാജനകം.

Exam Tips:

a) ചോദ്യത്തിലെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്ന് ആദ്യം വ്യക്തമാക്കുക; കവിത അസ്വാതന്ത്ര്യത്തിന്റെ വേദനയിൽനിന്ന് പ്രതികാരത്തിന്റെയും തിരിച്ചുവരവിന്റെയും പ്രവചനത്തിലേക്ക് നീങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടുക.
b) കടുവ, ചെന്നായ, അഗ്നി എന്നീ ബിംബങ്ങളെ സ്ത്രീത്വത്തിന്റെ തിരിച്ചുവരവുമായി ബന്ധിപ്പിച്ച് വിശദീകരിക്കുക.
c) ആധുനികതയുടെ സ്വഭാവം (പാരമ്പര്യനിരാസം, യാന്ത്രികത) സൂചിപ്പിക്കുന്നത് ഉത്തരത്തിന് വിശകലനമികവ് നൽകും.

 

Question 19: (March 2017) 'സംക്രമണം' എന്ന കവിതയിലെ ആശയത്തെ ഇന്നത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധിപ്പിച്ച് നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുക.

Answer:

ആറ്റൂർ രവിവർമ്മയ്ക്ക് എപ്പോഴും എഴുതാവുന്ന ഒന്നല്ല കവിത. കുറേക്കാലമായി ഉള്ളിൽ പിടയ്ക്കുന്ന ഏതെങ്കിലും ഒരനുഭവത്തിന്റെ പുറത്തുചാടിക്കലാണ് അദ്ദേഹത്തിന്റെ കവിത. അംഗീകരിക്കാൻ സാധിക്കാത്ത ഒരനുഭവത്തിന്റെയോ സംസ്കാരത്തിന്റെയോ മാറ്റിപ്പാർപ്പിക്കലാണ് ആ കവിതകളിൽ പലതും. നിലനിൽക്കുന്ന സംസ്കാരമോ അനാചാരങ്ങളോ ഐതിഹ്യങ്ങളോ എന്തുമാകട്ടെ, അതിനെതിരെ പ്രതികരിക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയാണ്. തളിർത്തു പൂക്കേണ്ട ജീവിതത്തിന്റെ ദുരന്തകാരണങ്ങൾ എന്തുമാകട്ടെ, അതിനെ എതിർക്കുക കവിക്ക് എതിർപ്പേയല്ല. അസ്വാതന്ത്ര്യത്തിന്റെ ആഴങ്ങൾ എന്തിലായാലും അതിനെ എതിർക്കുകതന്നെയാണ് ആറ്റൂർ ചെയ്യുന്നത്. ഉയരാൻ ഇടമുള്ള സ്ഥലങ്ങളിൽ പരാജയപ്പെടുമ്പോൾ കവിക്കത് സഹിക്കാൻ സാധിക്കുന്നില്ല. ഏത് സംസ്കാരത്തിന്റെ പേരിലാണെങ്കിലും കവി അത് അംഗീകരിക്കുന്നില്ല. നവീനകാവ്യശൈലിയുടെ ആചാരങ്ങൾ നിലനിൽക്കുന്നതിനെ ആശ്രയിക്കുന്നു. എല്ലാവർക്കും ഗുണകരമല്ലെങ്കിൽ അതിനെ അംഗീകരിക്കാൻ ആറ്റൂരിന് അത്രയ്ക്ക് താൽപര്യമില്ല. ഈ കവിതയിൽ തന്റെയുള്ളിൽ കുടികൊള്ളുന്ന സത്യം ചീഞ്ഞുനാറുന്ന ഒരു ജഡമായി മാറിയെന്ന് കവി അറിയുന്നു. സഹനംകൊണ്ടും പ്രയത്നംകൊണ്ടും ഒന്നും നേടാനാവാത്തവളുടെ ഓർമ്മയാണ് ജഡം.
ജീവിതത്തിൽ പ്രതീക്ഷകളും മോഹങ്ങളും പണയം വെക്കേണ്ടിവരുന്ന ഒരു വിഭാഗമായി സ്ത്രീ മാറിയിരിക്കുന്നു. ബാഹ്യജീവിതത്തിൽ അതിന്റെ ബുദ്ധിമുട്ടുകൾ താൻ അനുഭവിക്കുന്നുണ്ടെങ്കിലും തന്റെയുള്ളിലെ ആ നാറ്റത്തെ സ്വയം ഇല്ലാതാക്കി ചത്തതുപോലെ ജീവിക്കാൻ പഠിച്ചിരിക്കുകയാണ് (വിരലുകൾ മൂക്കിൽ തിരുകി നടക്കുകയാണ്) എന്ന ബിംബത്തിൽനിന്ന് മനസ്സിലാക്കാം. ഇത് താൻ അംഗീകരിക്കുന്നതുപോലെ വേറെ ആരുംതന്നെ അംഗീകരിക്കുന്നില്ല; ആളുകളൊക്കെ വഴിമാറി നടക്കുന്നതായി കവി കണ്ടെത്തുകയും ചെയ്യുന്നു. അർഹിക്കുന്ന സ്ഥാനം കൊടുക്കാൻ സാധിക്കാത്ത ആർഷസംസ്കാരത്തെക്കുറിച്ചും കവി പറയുന്നുണ്ട്. ആ സംസ്കാരം സത്യത്തിൽ ചീഞ്ഞുനാറുകയാണ്. അവിടെ ജനിച്ചുമരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗത്തിനും അനുഭവവേദ്യമായ സ്വാതന്ത്ര്യം കിട്ടുന്നില്ല എന്നത് സത്യമാണ്; അതിലുപരി അസ്വാതന്ത്ര്യത്തിന്റെ വേദനകൾ സ്വയം അനുഭവിക്കേണ്ടതായും വരുന്നുണ്ട്.
'എനിക്ക് അറിവുവെച്ചപ്പോൾ മുതലാണ് ഞാൻ എന്നിലെ എന്റെ സംസ്കാരത്തെക്കുറിച്ച് അറിഞ്ഞത്. അവൾ എല്ലാം സഹിക്കുന്ന സഹനയായ അമ്മയായി മാറിയത് കാലംകൊണ്ടും ശീലംകൊണ്ടും രൂപം പ്രാപിച്ചതാണെന്ന് ഞാൻ അറിഞ്ഞിരുന്നു. എന്റെ ശീലങ്ങളെ, എന്റെ രൂപത്തെ, എന്റെ തെളിയാക്കാഴ്ചയെ രൂപപ്പെടുത്തുന്നതിൽ അവൾക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. എന്റെ കാഴ്ചയും ഉൾക്കാഴ്ചയും തെളിയിക്കാനായി എന്റെ മലയാളക്കണ്ണിലെ നൂലട്ടയായി ഈ സംസ്കാരം മാറിയിരുന്നു. എന്നാൽ വിശപ്പിനാൽ നരി വലിച്ചിന്ന് ചത്തവന്റെ തള്ളയായും അവൾ പരിണമിച്ചു' എന്നും കവി പറയുന്നു. ഏത് തെറ്റിനെയും സ്വയം ഏറ്റുവാങ്ങുന്ന അമ്മയായി ഭാരതം മാറുന്നു. അതുപോലെ അമ്മയും തുടർന്നുവരുന്ന സ്ത്രീകളൊക്കെയും ചെയ്യാത്ത തെറ്റിന്റെ പാപങ്ങൾ പേറുന്നവരാണ്. ഈ അമ്മമാർതന്നെയാണ് മക്കളെ നേർവഴിക്ക് നടത്താനായി അവരുടെ കാഴ്ചയും തെളിച്ചവുമായി മാറുന്നത്. മധുസൂദനൻ നായരുടെ 'അമ്മയുടെ കത്തുകൾ' എന്ന കവിതയിൽ പഴയ കത്തുകൾ കത്തിച്ചുകളയാം, അവ പഴയതല്ലേ എന്നു പറയുന്നിടത്ത് 'അത് ഞാൻതന്നെയാണ്' എന്ന് കവി സമർത്ഥിക്കുന്നുണ്ട്. എന്റെ സംസ്കാരവും ജീവിതവും ആചാരവും അനുഷ്ഠാനവും ഈ തരത്തിൽ രൂപപ്പെടുത്തുന്നതിൽ അമ്മയ്ക്ക് വളരെയേറെ സ്ഥാനമുണ്ട്.
ആ സ്ഥാനം നമ്മുടെ സംസ്കാരത്തിനുകൂടി അവകാശപ്പെട്ടതാണ്. എന്നാൽ അതിലെ തിന്മകൾ ഉപേക്ഷിച്ചില്ലെങ്കിൽ അവ ജഡതുല്യമായി, ജീവന്റെ സ്വഭാവം പ്രകടിപ്പിക്കാൻ സാധിക്കാത്ത ഒന്നായി മാറുകയും ചെയ്യും. കവിത അതിന്റെ രൂപമാറ്റ പ്രക്രിയയിലൂടെയാണ് മുന്നേറുന്നത്. സംസ്കാരത്തിൽനിന്ന് അത്, സംസ്കാരം പകർന്നുകൊടുക്കാൻ അനുയോജ്യമായ അമ്മയിലേക്ക് മാറിപ്പാർക്കുന്നു. ഇതോടുകൂടി വായനക്കാരൻ ആശയസംഘടനത്തിൽനിന്ന് സ്വതന്ത്രമാവുകയും സ്ത്രീയുടെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഒപ്പം, സ്ത്രീയെന്നത് താൻ പരിചയപ്പെട്ട ഒരുവൾ മാത്രമല്ലെന്നും അനേകായിരം സ്ത്രീകളുടെ പ്രതിനിധി മാത്രമാണ് അവളെന്നും കണ്ടെത്താൻ സാധിക്കുന്നു. സ്ത്രീയായി ജനിച്ചതുകൊണ്ടുമാത്രം പ്രതികരിക്കാൻ സാധിക്കാത്ത ഒരുവളായി അവൾ മാറുന്നു. അവളുടെ തലയ്ക്കുമീതെ പ്രതീക്ഷിക്കാതെ വന്നുചേർന്ന ആ രൂപമാണ് അവളെ 'സ്ത്രീ' എന്നു വിളിക്കാൻ പ്രാപ്തയാക്കുന്നത്. അവളുടെ കാതുകളിൽ ഒരു കടൽ ഇരമ്പുന്നത്രയും ദുഃഖം കനംതിന്നുന്നുണ്ടെങ്കിലും ഒരു തിരപോലും തീരത്തെ മറികടന്ന് പുറത്തേക്ക് വന്നില്ല. പീഡനങ്ങളുടെയും വേദനകളുടെയും പഴിചാരലുകളുടെയും തിരസ്കാരത്തിന്റെയും എത്ര ഇടവഴികളിലൂടെയാണ് ഇന്ത്യൻ സ്ത്രീകൾ കടന്ന് ഏകാന്തമായി മുന്നേറിയിട്ടുള്ളത്. അവളുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ പൊടിയാതിരുന്നു. ഇത് ആർക്കുവേണ്ടി, എന്തിനുവേണ്ടി രൂപപ്പെടുത്തിയതാണെന്ന് നമുക്ക് ഇപ്പോഴും അറിയില്ല.
വേതനമില്ലാത്ത തൊഴിലാളികളായി പാതിരാത്രിവരെ പണിയെടുക്കുന്ന സ്ത്രീ ഇന്ത്യൻ സംസ്കാരത്തെ കുടുംബങ്ങളിൽ ഭദ്രമാക്കാൻ പുലർകാലങ്ങളിൽ എണീക്കുകയും രാത്രി വൈകി കിടക്കുകയും ചെയ്ത് സ്വയം തേഞ്ഞുതീരുകയാണ്. വീട്ടിലേക്കുള്ള വഴി മറക്കാതിരിക്കാൻ കാവലായി അമ്മയെ ഇരുത്തിയും നാം നമ്മുടെ സംസ്കാരത്തെ രൂപപ്പെടുത്തി. വേതനമില്ലാതെ പണിയെടുക്കുന്ന ഇവരെ നാം ത്യാഗിനിയായ സ്ത്രീകളാക്കി വാഴിച്ചു. അതാണ് നല്ലതെന്ന് നാം വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യൻ സംസ്കാരവും സാഹിത്യകൃതികളും അതേറ്റുപാടി കൈയടി വാങ്ങിയപ്പോൾ അതിൽ സ്വന്തം സത്യം ഊരിവീണ് പ്രയാസപ്പെട്ടവർ, ഉയർന്നു ചിന്തിക്കാനും ജീവിക്കാനും ആഗ്രഹിച്ച ഒരു വിഭാഗക്കാരായിരുന്നു. അവളുടെ ദിനചര്യകൾ രൂപപ്പെടുത്തിയത് ജാതിയോ മതങ്ങളോ ആചാരങ്ങളോ ആയിരിക്കാം. അതിനാൽത്തന്നെ ഇവളോളം വൈകിയുറങ്ങാറില്ല ഒരു നക്ഷത്രവും; ഒറ്റ സൂര്യൻപോലും ഇവളോളം നേരത്തെ പിടഞ്ഞെണീക്കാറില്ല. ഇതൊക്കെ അതിശയോക്തിപരമായി പറയുകയാണെങ്കിലും ഓരോ വീട്ടിലും അവസാനം ഉറങ്ങുന്നതും തനിക്കുവേണ്ടിയല്ലാതെ പിടഞ്ഞെഴുന്നേൽക്കേണ്ടിവരുന്നതും സ്ത്രീയാണ്. സ്ത്രീയെ ഇത്തരത്തിൽ രൂപപ്പെടുത്തി കുടുംബത്തിലെ ബാക്കിയെല്ലാവരും അലസരായി മാറുകയാണ് ചെയ്യുന്നത്.
പുറപ്പെട്ട ഇടത്തേക്കുതന്നെ നടന്നെത്താൻ എത്ര കാതമവൾ നടക്കുന്നു. അടുക്കളയിൽനിന്ന് ഉമ്മറത്തേക്ക്, കിണറിന്റെ അരികിലേക്ക്.... അങ്ങനെ വീട് വൃത്താന്തമാക്കി അവൾക്കുവേണ്ടി ഒരു ലോകത്തെ നമ്മുടെ സമൂഹം സൃഷ്ടിച്ചിരിക്കുകയാണ്. എത്ര വേദനിപ്പിച്ചാലും ക്ഷമിക്കാൻ പഠിപ്പിച്ചും എത്ര അടികിട്ടിയാലും എതിർക്കാതിരിക്കാനും നാമവളെ ചെറുപ്പത്തിലേ ശീലിപ്പിച്ചു. അങ്ങനെ ഇന്ത്യയുടെ പെൺകുഞ്ഞുങ്ങൾ മുഴുവൻ പേടിയും ഉണർവുമില്ലാതെ, പ്രതിരോധിക്കേണ്ടിടത്ത് പ്രതിരോധിക്കാതെ എത്ര തെരുവുകളിലാണ് എരിഞ്ഞമരുന്നത് എന്ന് കവി ദുഃഖത്തോടെ ചിന്തിക്കുന്നു. എന്തായാലും കവി സത്യമായ വേദനയിൽനിന്ന് രൂപപ്പെടുത്തിയ കവിതയാണത്. തനിക്ക് സ്വന്തമെന്ന് പറയാനും തന്നെത്തന്നെ ഓർമ്മിക്കാനുമായി എന്താണ് ഈ വീടിന്റെ വ്യാകരണം നമുക്ക് മാറ്റിവെച്ചിരിക്കുന്നത്?
ഇറയത്തിനു പുറത്ത് ചാരിവെച്ചിരിക്കുന്ന ഒരു കുറ്റിച്ചൂൽ; അടുക്കളയിൽ ആരും കാണാതെ ഉണക്കാനിട്ടിരിക്കുന്ന നിലംതുടയ്ക്കുന്ന തുണി; വക്ക് ഞെരുങ്ങി ആർക്കും വേണ്ടാത്ത പാത്രം. അതെല്ലാമാണ് അമ്മയുടെ ഉപയോഗവസ്തുക്കൾ. എല്ലാം ഉപേക്ഷിച്ചവയോ അടുത്തുതന്നെ ഉപേക്ഷിക്കപ്പെടേണ്ടതായോ ആയ വസ്തുക്കളാണ്. എന്നാൽ ഒന്നിൽമാത്രം അവൾ സമസ്ഥാനമുള്ളവളാണ്. മരണമെന്നാൽ ഒരടിമണ്ണാണ്; അതാണ് പ്രകൃതി പുരുഷനും സ്ത്രീക്കും മാറ്റിവെച്ചിരിക്കുന്നത്. പ്രകൃതിക്ക് തന്റെ ജീവജാലങ്ങളിൽ ഒന്നിനെപ്പോലും വ്യത്യാസമില്ല. ഈ തിരിച്ചറിവ് പാഠപുസ്തകത്തിലേയോ അധികാരവർഗ്ഗത്തിന്റെയോ സ്വഭാവമല്ല, പ്രകൃതിയുടെ സ്വഭാവമാണ് എന്ന് കാണിക്കുന്നു. അവളുടെ ജഡം സംസ്കരിക്കപ്പെടുമ്പോൾ അത് അതിന്റെ ആത്മാവിനെ ഗതികിട്ടാത്ത ആ ജഡത്തിൽനിന്ന് അഴിച്ചെടുക്കുന്നു. എന്നിട്ട് ഞാൻ അതിനെ സസൂക്ഷ്മം വേറൊരുടലിൽ ചേർക്കാൻ ആഗ്രഹിക്കുന്നു. എന്തുതന്നെയായാലും അത് നൂലട്ടപോലെ ഇഴയുന്ന സ്ത്രൈണശരീരത്തോട് ചേർക്കുകയില്ല. അത് കടുംകർമ്മങ്ങൾക്കൊരുങ്ങുന്ന കടുവയിലാണ് പ്രതിഷ്ഠിക്കുക. തന്റെ ആവശ്യങ്ങൾ സ്വയമായി ചെയ്യാൻ പ്രാപ്തിയുള്ള ഒരാളുടെ ശരീരവുമായിരിക്കണം അതിന്. അതെനിക്ക് നിർബന്ധമുണ്ട് എന്ന് കവി പറയുന്നു. വിശക്കുമ്പോൾ ഇരയിലിറങ്ങുന്ന നഖമുള്ള കടുവയായി അത് മാറണമെന്ന് കവി ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. അവളുടെ നാവിനെ എടുത്ത് മറ്റൊരു കുരലിൽ ചേർക്കാൻ താൻ ആഗ്രഹിക്കുന്നു. അത് ഇറയത്തെ ചില്ലു രുചിച്ചിടുന്ന കൊടിച്ചിയിലല്ല, വിശക്കുമ്പോൾ ഇര വളഞ്ഞുകൊന്നു തിന്നുന്ന ചെന്നായയിലാണ്. സമൂഹവ്യവസ്ഥിതിയിൽ നടത്തേണ്ട ശസ്ത്രക്രിയയെക്കുറിച്ച് കവി ബോധവാനാണ്. അറിയേണ്ടിടത്ത് മനസ്സിലാക്കി യഥോചിതം അവളെ ചേർക്കുകയും ഓർമ്മിപ്പിക്കുകയും വേണമെന്ന് കവി പറയുന്നു.

സ്ത്രീ ഏതുകാലഘട്ടത്തിലും പഠനവിഷയമാണ്. തിരിച്ചും മറിച്ചും വായിച്ചിട്ടും മുഴുവനാവാത്ത പാഠമാണ്. ഇതൊക്കെയാണെങ്കിലും കവി ഭാഷയിൽ പറഞ്ഞാൽ ആയിരം കാതം നടന്നിട്ടും അവൾ പുറപ്പെട്ടേടത്തുതന്നെ നിൽക്കുന്നവളാണ്. കാലാകാലങ്ങളിൽ താൻ എന്തു ചെയ്യണമെന്ന് നിർബന്ധം പിടിക്കുന്നത് സമൂഹത്തിലെ പുരുഷബിംബങ്ങളാണ്.
അത് മതമാകാം, സംസ്കാരമാകാം, പുരുഷനാകാം. തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ അവളെ ഒതുക്കിനിർത്തേണ്ടിടത്ത് ഒതുക്കിനിർത്താൻ കാലാകാലങ്ങളിൽ എല്ലാവരും പരിശ്രമിച്ചിട്ടുണ്ട്. ആയിരം കാതം നടന്നിട്ടും ഒരു മലകയറി ഉന്നതിയിലെത്താൻ അവൾക്ക് സാധിച്ചിട്ടില്ല. ഭാഷാപരമായും സാഹിത്യപരമായും അവൾക്ക് ത്യാഗിനിയുടെ രൂപം കൊടുത്ത് ആ സാഹിത്യകൃതിയെ ഉന്നതിയിലെത്തിക്കാൻ എഴുത്തുകാർ പരിശ്രമിച്ചപ്പോൾ അത് ശരിയായ ജീവിതത്തിലും പകർത്തപ്പെട്ടു. ത്യാഗമനസ്കയായി ജീവിക്കേണ്ടത് അവളാണെന്ന ചിന്താഗതി സമൂഹം കെട്ടിപ്പടുത്തു. എത്ര തെറ്റുകളെ നാം നട്ടുവളർത്തി വലുതാക്കുന്നു. ഈ ശരിയെ നമുക്ക് ഒന്ന് തൊടാൻപോലും ധൈര്യമില്ല എന്നതാണ് സത്യം.
ഭാഷാപരമായും നാം സ്ത്രീയെ വെറുതെ വിട്ടില്ല. സമൂഹം വേശ്യ, വിധവ എന്നീ പദങ്ങൾ അവൾക്കുമാത്രമായി മാറ്റിവെക്കുകയാണ് ചെയ്തത്. ഈ രണ്ടു കാര്യത്തിലും സാമൂഹ്യനീതി പുരുഷന്റെ പക്ഷത്താണ്. മതപരമായും സ്ത്രീ നിൽക്കുന്നിടത്തുനിന്ന് ഒരടിയോളം മുന്നോട്ടുപോയിട്ടില്ല. എല്ലാ പ്രാർത്ഥനകളിലും പ്രാതിനിധ്യസ്വഭാവം സ്ത്രീക്കാണെങ്കിലും മതനേതാക്കന്മാരെല്ലാംതന്നെ പുരുഷവർഗ്ഗക്കാരാണ്. അടിച്ചേൽപ്പിക്കപ്പെട്ട അധാർമ്മികത ഒച്ചിനെപ്പോലെ നമ്മുടെ വഴികളിലെല്ലാം ഇഴഞ്ഞുനീങ്ങുന്നുണ്ട്. വീടിന്റെ വ്യാകരണം സ്വയം നടത്തി, അതിന്റെ അപ്പുറത്തുള്ള ലോകത്തെ പരിചയപ്പെടുത്താതെ ജീവിപ്പിച്ച് അധികാരവർഗ്ഗത്തിന്റെ ബുദ്ധികൊണ്ട് അവരെ ഉപയോഗിച്ചു ജീവിക്കുന്ന രീതികൾ വളരെ വേദനാജനകമാണ്. ഇതിൽനിന്ന് രക്ഷപ്പെടാൻ പുരാതനകാലംതൊട്ട് സ്ത്രീ പരിശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് സാധിക്കുന്നില്ല. അവളെ നിന്നിടത്തുനിർത്തി, തനിക്ക് പാകപ്പെട്ട രീതിയിൽ വളർത്തി, തന്റെ ശരീരത്തിന്റെ പരിചാരികയാക്കി മാറ്റുന്ന സ്വഭാവം പണ്ടേയുള്ളതാണ്. അതാണ് വേദനാജനകം.

Exam Tips:

a) കവിയുടെ പൊതുസ്വഭാവം (അനുഭവത്തെ പുറത്തുചാടിക്കുന്ന രചന, അനാചാരങ്ങളോടുള്ള എതിർപ്പ്) ആദ്യം പറഞ്ഞ്, 'ജഡം' എന്ന ബിംബത്തിലേക്ക് കടക്കുക.
b) ഇന്നത്തെ സ്ത്രീയുടെ പ്രശ്നങ്ങൾ (വേതനമില്ലാത്ത വീട്ടുജോലി, നേരത്തെ ഉണരലും വൈകി ഉറങ്ങലും, പ്രതികരിക്കാനാവാത്ത അവസ്ഥ) ഉദാഹരണങ്ങളായി ചേർക്കുക.
c) കടുവ, ചെന്നായ എന്നീ ബിംബങ്ങളിലൂടെ കവി മുന്നോട്ടുവെക്കുന്ന പ്രതീക്ഷ ഉപസംഹാരത്തിൽ പറയുക.

 

Question 20: "ഒരു കുറ്റിച്ചൂല്
ഒരു നാറത്തേപ്പ് - ഞണുങ്ങിയ വക്കാർ-
ന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവൾ!"
(ആറ്റൂർ രവിവർമ്മ - സംക്രമണം)
ഈ വരികൾ വർത്തമാനകാലത്തെ സ്ത്രീജീവിതവുമായി ബന്ധപ്പെടുത്തി ഉപന്യസിക്കുക.

Answer:

വൈലോപ്പിള്ളിക്കുശേഷം കാച്ചിക്കുറുക്കി ശുദ്ധിവരുത്തിയ പദവും പ്രയോഗവും ഭാവവുംകൊണ്ട് കവിത രചിക്കുന്ന കവിയാണ് ആറ്റൂർ. ആറ്റൂരിന്റെ 'സംക്രമണം' ഇന്നോളമുണ്ടായിട്ടുള്ള സ്ത്രീയടിമത്വത്തിന്റെ ചീഞ്ഞളിഞ്ഞ ശവത്തിന് വീണ്ടും ജീവൻ പകരുന്ന പ്രവചനത്തിന്റെയും പരിവർത്തനങ്ങളുടെയും കവിതയാണ്. സ്ത്രീയുടെ ശാക്തീകരണവും സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനവുംകൊണ്ട് മുഖരിതമായ ഇന്നത്തെ സമൂഹത്തിൽ ആറ്റൂരിന്റെ പ്രവചനം സ്ത്രീയെ ചെന്നായയും തീയും സൂര്യനുമായി രൂപപ്പെടുത്തുന്നുണ്ട്.
എങ്കിലും ഇപ്പോഴും ഭവനങ്ങളിലെ കുറ്റിച്ചൂലും നാറത്തേപ്പും സ്ത്രീയാണ്. മരിച്ചാൽ അവളുടെ ശരീരത്തിന്റെ ചൂടാറും മുമ്പേ വീണ്ടും വിവാഹിതനാകുന്ന ഭർത്താവിന് അവൾ ഒരട്ടി മണ്ണാണ്. ഇന്നത്തെ സമൂഹത്തിലും ഇതാണ് സ്ത്രീ. ആൺകുട്ടി ചൂല് എടുക്കുന്നില്ല; പെൺകുട്ടികൾ ഇപ്പോഴും അകവും പുറവും അടിച്ചുവാരുന്നുണ്ട്. അടുക്കളയിൽ അപൂർവ്വമായി വന്ന് ചായയിടുന്ന ഭർത്താവ് പഞ്ചസാര ചോദിക്കുന്നത് ഭാര്യയോടാണ്. അതിനുശേഷം തനിയെ എടുത്തു കുടിച്ചാലും ഭാര്യയ്ക്കായി ഒരു ഗ്ലാസ് നൽകാൻ എപ്പോഴും മറക്കുന്നു. ഉദ്യോഗസ്ഥകളായ സ്ത്രീകൾ ട്രെയിനിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ അടുക്കളയ്ക്കുള്ള പച്ചക്കറികൾ അരിയുന്നു; പുരുഷന്മാർ മൊബൈലിൽ പാട്ടുകേട്ടും ചീട്ടുകളിച്ചും ആസ്വദിക്കുന്നു. അവിടെ സ്ത്രീ പച്ചക്കറിക്കത്തിയായും കഷണങ്ങളായും മാറുകയാണ്. പുരുഷന്റെ മേഖലകൾ പരമ്പരാഗതമായി നിശ്ചയിച്ചവയാണ്; അവയ്ക്ക് ഇപ്പോഴും കുറവില്ലാതെ, തകർച്ചയില്ലാതെ പോകുന്നു.
വീട്ടിൽ പണിക്കാർ വരുമ്പോൾ പുരുഷനുമായി ആലോചിച്ചാണ് സ്ത്രീ ആവശ്യങ്ങൾ പറയുന്നത്. പുരുഷൻ സ്ത്രീയോട് ആലോചിക്കാതെ തീരുമാനങ്ങളെടുക്കുന്നു. ഇതിനിടയിൽ സ്വന്തം ആഗ്രഹം പ്രകടിപ്പിക്കുന്നവർ തന്നിഷ്ടക്കാരിയാകുന്നു. ജീവിതത്തിന്റെ മേച്ചിൽപ്പുറങ്ങളിൽ പുരുഷൻ റിസ്കുകൾ സ്വീകരിക്കുന്നുണ്ട്. എങ്കിലും സാമൂഹ്യസമ്പർക്കങ്ങളിൽ പുരുഷനേക്കാൾ മുകളിൽനിന്ന് സ്ത്രീ സംസാരിക്കുന്നില്ല. പുരുഷന്മാർ തമ്മിലുള്ള പരസ്പരശ്രദ്ധ സ്ത്രീയെ ഒതുക്കുന്നു. പെൺമക്കൾ, പെങ്ങൾ, അമ്മ, ഭാര്യ എന്നീ നിലകളിൽ സ്ത്രീ അസ്വതന്ത്രയാണ്. ഒതുങ്ങാൻ പഠിച്ചവളാണെങ്കിലും മറ്റുള്ളവർക്കായി സ്വയം കത്തിയമരുന്ന സൂര്യയാണവൾ. അകം വൃത്തിയാക്കി വൃത്തിയാക്കി അവൾ ജോലിയില്ലാത്തവളാകുന്നു. പുറത്തുപോയി ജോലി ചെയ്യാത്ത സ്ത്രീകളുടെ ഭവനം എപ്പോഴും വൃത്തിയായി ഇരിക്കുന്നതു കാണാം; അവർക്ക് ജോലിയില്ല, 'ഹൗസ് വൈഫ്' ആണ്. പക്ഷേ, അവൾ വീട്ടിലെ വേലക്കാരിയാണെന്നത് സ്വയം മറക്കുന്നു.
വേലക്കാരികളെ അടുക്കളപ്പണിക്ക് നിർത്തുമ്പോൾ വേലക്കാരനെ ഈ ഭാഗത്തുനിന്ന് അകറ്റുന്നു; അത് സ്ത്രീയും സമ്മതിക്കുന്നു, തന്റെ പുരുഷന്റെ ആഗ്രഹം അതാണ്. പുരുഷനെ സ്ത്രീ ഭരിച്ചാൽ അവൻ പെൺകോന്തനായി; സ്ത്രീയെ പുരുഷൻ ഭരിച്ചാൽ അത് ആണത്തമായി. ഒരേ കാര്യങ്ങൾ രണ്ടു തട്ടിൽ വെച്ചാലും ത്രാസ് ബാലൻസ് ചെയ്യുന്നില്ല. സ്ത്രീയുടെ അടിമത്തത്തിന്റെ സംസ്കാരത്തിൽ പുരുഷൻ ഓരോ ദിവസവും കഴിയുന്നു. പരമ്പരാഗതമായി സമൂഹത്തിൽ നിലനിന്ന കുടുംബവ്യവസ്ഥിതിയുടെ അവശേഷിപ്പായി ലഭിക്കുന്നത് തത്വജ്ഞാനികളും പ്രതിഭാധനരുമായ പുരുഷന്മാരെയാണ്. സ്ത്രീകൾ കുറച്ചുപേർ ഉണ്ടായിരിക്കാം. ശേഷിക്കുന്നവർ എവിടെ? അവർ കുറ്റിച്ചൂലായും ഒരട്ടി മണ്ണായും മാറിയിരിക്കുന്നു. കെ. ആർ. മീരയുടെ 'ഓർമ്മയുടെ ഞരമ്പി'ലെ വൃദ്ധയും തകർന്ന ഞരമ്പായി മാറിയിരിക്കുന്നു. പാരമ്പര്യത്തിന്റെ സംസ്കാരത്തിൽ നാം അഭിമാനിക്കുകയും ആനന്ദിക്കുകയും ചെയ്യുമ്പോൾ അതിൽ സ്ത്രീയുടേത് ജഡമായ ചീയലാണെന്ന് കാണിച്ചുതരികയാണ് 'സംക്രമണം' എന്ന കവിത.

Exam Tips:

a) വൈലോപ്പിള്ളിക്കുശേഷമുള്ള ആറ്റൂരിന്റെ കാവ്യശൈലിയും 'സംക്രമണ'ത്തിന്റെ പ്രവചനസ്വഭാവവും ആമുഖമായി പറയുക.
b) ഇന്നത്തെ വീടുകളിലെ ഉദാഹരണങ്ങൾ (ചായയിടൽ, യാത്രയിൽ പച്ചക്കറിയരിയൽ, 'ഹൗസ് വൈഫ്') സ്വന്തം നിരീക്ഷണങ്ങളായി എഴുതുന്നത് ഉപന്യാസത്തിന് ജീവൻ നൽകും.
c) ഉപന്യാസത്തിൽ ആമുഖം, ഉള്ളടക്കം, ഉപസംഹാരം എന്നീ ഘടന പാലിക്കുക.

 

Summary and Notes

Question 21: ആറ്റൂർ രവിവർമ്മയെക്കുറിച്ച് ഒരു ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക.

Answer:

1930 ഡിസംബർ 27-ന് തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന സ്ഥലത്ത് ജനിച്ചു. ആറ്റൂർ രവിവർമ്മയുടെ കവിതകളിൽ പ്രധാനമാണ് 'സംക്രമണം'. സുന്ദര രാമസ്വാമി, സെൽമ ജി. നാഗരാജൻ എന്നിവരുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ആധുനികതയുടെ ഒരു പ്രമുഖ പ്രതിനിധിയാണ് രവിവർമ്മ. 2001-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കൃതികൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

Exam Tips:

a) ജനനത്തീയതി, ജന്മസ്ഥലം, പ്രധാന കൃതി, വിവർത്തനങ്ങൾ, പുരസ്കാരം എന്ന ക്രമത്തിൽ എഴുതുക.
b) കാലഘട്ടത്തെയും പ്രസ്ഥാനത്തെയും (ആധുനികത) സൂചിപ്പിക്കുന്നത് ജീവചരിത്രക്കുറിപ്പിന് പൂർണ്ണത നൽകും.

 

Question 22: ആറ്റൂർ രവിവർമ്മയുടെ കവിതകളുടെ പൊതുസവിശേഷതകൾ എന്തെല്ലാം? 'സംക്രമണം' എന്ന കവിതയുടെ ആശയം കൂടി ഉൾപ്പെടുത്തി ഉത്തരമെഴുതുക.

Answer:

സ്വന്തം വ്യക്തിത്വം, പാരമ്പര്യനിരാസം എന്നിവ ആറ്റൂരിന്റെ കവിതകളിൽ അന്വേഷണാത്മകങ്ങളാണ്. ആധുനിക മനുഷ്യർ നഷ്ടസ്വർഗ്ഗത്തെ ഓർത്ത് കരഞ്ഞുപിഴിയാൻ നിൽക്കാതെ അതു മറക്കാൻ ഭോഗങ്ങളിൽ മുഴുകുന്നതും അതിലുള്ള നിസ്സംഗതയും യാന്ത്രികതയും അദ്ദേഹം പകർത്തുന്നു. ആധുനിക മനുഷ്യന്റെ സ്വാഭാവിക സ്വഭാവങ്ങളെല്ലാം കൃതികളിൽ തെളിഞ്ഞുകിടക്കുന്നുണ്ട്. പാരമ്പര്യത്തിന്റെ മൃതഭാരത്തെ വലിച്ചെറിയുന്നതിനുള്ള പ്രത്യായനമന്ത്രമാണ് 'സംക്രമണം'. ഗതകാലത്തിലേക്ക് പിന്തിരിയുക എന്നത് ഭ്രാന്തുകൊണ്ടു നശിച്ച എല്ലാ കാരണവന്മാരും എത്തിച്ചേർന്ന അഗാധമായ വിസ്മൃതിതന്നെയാണ്; നിലവിലുള്ള വ്യവസ്ഥിതി നൂറായി നുറുങ്ങുകയല്ലാതെ പോംവഴികളൊന്നുമില്ലെന്നാണ് കവിയുടെ പക്ഷം.
നമ്മുടെ ആർഷസംസ്കാരത്തോടുള്ള ഇത്തരം മനോഭാവം ഗുണകരമാണോ എന്നറിയില്ല. തളിർത്തു പൂക്കുന്ന ജീവിതങ്ങൾ വാടിക്കൊഴിഞ്ഞുവീഴുന്നതിലുള്ള ദുഃഖവും അമർഷവും ഉള്ളിൽ തിളച്ചുമറിയുമ്പോഴാണ് രവിവർമ്മയുടെ കവിത കറുത്ത ജ്വാലകളായി കുതിച്ചുപൊങ്ങുന്നത്. അങ്ങനെയുള്ള കൃതികൾ എപ്പോഴും ഉണ്ടാകണമെന്നില്ല; ഉണ്ടാകുമ്പോഴാകട്ടെ, വലിയ പ്രകമ്പനം സൃഷ്ടിക്കുന്നു.

Exam Tips:

a) വ്യക്തിത്വാന്വേഷണം, പാരമ്പര്യനിരാസം, യാന്ത്രികത, ആധുനികത എന്നീ സവിശേഷതകൾ പ്രത്യേകം എടുത്തുപറയുക.
b) 'സംക്രമണ'ത്തെ ഉദാഹരണമാക്കി ഓരോ സവിശേഷതയും സാധൂകരിക്കുക.

 

Question 23: 'സംക്രമണം' എന്ന കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

Answer:

കവി ഉൾക്കൊള്ളുന്ന പുരുഷവർഗ്ഗത്തിന്റെ കാലുഷ്യത്തിൽ, ചീഞ്ഞളിഞ്ഞ ജഡമാകുന്ന സ്ത്രീത്വത്തിന്റെ ഒരു തിരിച്ചുവരവ് പ്രവചിക്കുന്ന പ്രവാചകസ്വഭാവമുള്ള കവിതയാണ് 'സംക്രമണം'. സ്ത്രീയുടെ അളിഞ്ഞ ജഡത്തിന്റെ നാറ്റം അയാളെയും മറ്റുള്ളവരെയും അകറ്റുന്നത് പുരുഷന്റെ കുറ്റബോധംകൊണ്ടാണ്. സ്ത്രീ, അടിമയെപ്പോലെ ഈ ലോകത്തിന്റെ അറിവുദിച്ച ആദ്യകാലംമുതലേ നമുക്കിടയിൽ ഉണ്ട്. അവർ അടിമത്തത്തിന്റെ ഭീകരമായ നിസ്സംഗതയിൽ കഴിയുന്നവളാണ്. അതുകൊണ്ട് അവളുടെ കാതിൽ കടലിരമ്പുന്നില്ല; അവളുടെ കണ്ണുകൾ പാതിരയ്ക്ക് അടയ്ക്കാനുള്ളതു മാത്രമാണ്. പ്രതികരണമില്ലായ്മയുടെ രൂക്ഷമായ നിഷ്ക്രിയത്വത്തിലാണ് സ്ത്രീ കഴിയുന്നത്. കവി സ്ത്രീയുടെ ഒരു തിരിച്ചുവരവ് സ്വപ്നം കാണുന്നു; അത് ഒരു സങ്കല്പത്തിലൂടെയാണ് ആവിഷ്കരിക്കുന്നത്. സ്ത്രീയുടെ തിരിച്ചുവരവിൽ ഒരു പ്രതികാരത്തിന്റെ കനലെരിയുന്നതായാണ് കവി ഇവിടെ സങ്കല്പിക്കുന്നത്.
സ്ത്രീയുടെ അളിഞ്ഞ ജഡത്തിന്റെ ആത്മാവിനെ വിശക്കുന്ന നരമാംസം രുചിക്കുന്ന കടുവയിലും, അവളുടെ നാവിനെ വിശന്ന് ഇര വളഞ്ഞുതിന്നുന്ന ചെന്നായയിലും, അവളിലെ വിശപ്പിനെ പട്ടണങ്ങളെയും ജനങ്ങളെയും വിഴുങ്ങുന്ന അഗ്നിയിലും ചേർക്കാൻ കവി ആഹ്വാനം ചെയ്യുന്നു. ഇതാണ് സ്ത്രീത്വത്തിന്റെ തിരിച്ചുവരവ് എന്ന് കവി പ്രവചിക്കുന്നു.

Exam Tips:

a) ആസ്വാദനക്കുറിപ്പിൽ കവിതയുടെ ആശയം, ബിംബങ്ങൾ (ജഡം, കടുവ, ചെന്നായ, അഗ്നി), ഭാവം, ഭാഷ എന്നിവ ക്രമമായി പരിഗണിക്കുക.
b) 'പ്രതികാരത്തിന്റെ കനൽ' പോലുള്ള കവിയുടെ ഭാവനയെ സ്വന്തം വാക്കുകളിൽ വിലയിരുത്തുക.

 

Question 24: ആറ്റൂർ രവിവർമ്മയുടെ കാവ്യസമീപനവും 'സംക്രമണ'ത്തിന്റെ കേന്ദ്രാശയവും വിശദമാക്കുന്ന ഒരു അധികവായനക്കുറിപ്പ് തയ്യാറാക്കുക.

Answer:

ആറ്റൂർ രവിവർമ്മയ്ക്ക് എപ്പോഴും എഴുതാവുന്ന ഒന്നല്ല കവിത. കുറേക്കാലമായി ഉള്ളിൽ പിടയ്ക്കുന്ന ഏതെങ്കിലും ഒരനുഭവത്തിന്റെ പുറത്തുചാടിക്കലാണ് അദ്ദേഹത്തിന്റെ കവിത. അംഗീകരിക്കാൻ സാധിക്കാത്ത ഒരനുഭവത്തിന്റെയോ സംസ്കാരത്തിന്റെയോ മാറ്റിപ്പാർപ്പിക്കലാണ് ആ കവിതകളിൽ പലതും. നിലനിൽക്കുന്ന സംസ്കാരമോ അനാചാരങ്ങളോ ഐതിഹ്യങ്ങളോ എന്തുമാകട്ടെ, അതിനെതിരെ പ്രതികരിക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയാണ്. തളിർത്തു പൂക്കേണ്ട ജീവിതത്തിന്റെ ദുരന്തകാരണങ്ങൾ എന്തുമാകട്ടെ, അതിനെ എതിർക്കുക കവിക്ക് എതിർപ്പേയല്ല. അസ്വാതന്ത്ര്യത്തിന്റെ ആഴങ്ങൾ എന്തിലായാലും അതിനെ എതിർക്കുകതന്നെയാണ് ആറ്റൂർ ചെയ്യുന്നത്. ഉയരാൻ ഇടമുള്ള സ്ഥലങ്ങളിൽ പരാജയപ്പെടുമ്പോൾ കവിക്കത് സഹിക്കാൻ സാധിക്കുന്നില്ല. ഏത് സംസ്കാരത്തിന്റെ പേരിലാണെങ്കിലും കവി അത് അംഗീകരിക്കുന്നില്ല. നവീനകാവ്യശൈലിയുടെ ആചാരങ്ങൾ നിലനിൽക്കുന്നതിനെ ആശ്രയിക്കുന്നു. എല്ലാവർക്കും ഗുണകരമല്ലെങ്കിൽ അതിനെ അംഗീകരിക്കാൻ ആറ്റൂരിന് അത്രയ്ക്ക് താൽപര്യമില്ല. ഈ കവിതയിൽ തന്റെയുള്ളിൽ കുടികൊള്ളുന്ന സത്യം ചീഞ്ഞുനാറുന്ന ഒരു ജഡമായി മാറിയെന്ന് കവി അറിയുന്നു. സഹനംകൊണ്ടും പ്രയത്നംകൊണ്ടും ഒന്നും നേടാനാവാത്തവളുടെ ഓർമ്മയാണ് ജഡം.
ജീവിതത്തിൽ പ്രതീക്ഷകളും മോഹങ്ങളും പണയം വെക്കേണ്ടിവരുന്ന ഒരു വിഭാഗമായി സ്ത്രീ മാറിയിരിക്കുന്നു. ബാഹ്യജീവിതത്തിൽ അതിന്റെ ബുദ്ധിമുട്ടുകൾ താൻ അനുഭവിക്കുന്നുണ്ടെങ്കിലും തന്റെയുള്ളിലെ ആ നാറ്റത്തെ സ്വയം ഇല്ലാതാക്കി ചത്തതുപോലെ ജീവിക്കാൻ പഠിച്ചിരിക്കുകയാണ് (വിരലുകൾ മൂക്കിൽ തിരുകി നടക്കുകയാണ്) എന്ന ബിംബത്തിൽനിന്ന് മനസ്സിലാക്കാം. ഇത് താൻ അംഗീകരിക്കുന്നതുപോലെ വേറെ ആരുംതന്നെ അംഗീകരിക്കുന്നില്ല; ആളുകളൊക്കെ വഴിമാറി നടക്കുന്നതായി കവി കണ്ടെത്തുകയും ചെയ്യുന്നു. അർഹിക്കുന്ന സ്ഥാനം കൊടുക്കാൻ സാധിക്കാത്ത ആർഷസംസ്കാരത്തെക്കുറിച്ചും കവി പറയുന്നുണ്ട്. ആ സംസ്കാരം സത്യത്തിൽ ചീഞ്ഞുനാറുകയാണ്. അവിടെ ജനിച്ചുമരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗത്തിനും അനുഭവവേദ്യമായ സ്വാതന്ത്ര്യം കിട്ടുന്നില്ല എന്നത് സത്യമാണ്; അതിലുപരി അസ്വാതന്ത്ര്യത്തിന്റെ വേദനകൾ സ്വയം അനുഭവിക്കേണ്ടതായും വരുന്നുണ്ട്.
'എനിക്ക് അറിവുവെച്ചപ്പോൾ മുതലാണ് ഞാൻ എന്നിലെ എന്റെ സംസ്കാരത്തെക്കുറിച്ച് അറിഞ്ഞത്. അവൾ എല്ലാം സഹിക്കുന്ന സഹനയായ അമ്മയായി മാറിയത് കാലംകൊണ്ടും ശീലംകൊണ്ടും രൂപം പ്രാപിച്ചതാണെന്ന് ഞാൻ അറിഞ്ഞിരുന്നു. എന്റെ ശീലങ്ങളെ, എന്റെ രൂപത്തെ, എന്റെ തെളിയാക്കാഴ്ചയെ രൂപപ്പെടുത്തുന്നതിൽ അവൾക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. എന്റെ കാഴ്ചയും ഉൾക്കാഴ്ചയും തെളിയിക്കാനായി എന്റെ മലയാളക്കണ്ണിലെ നൂലട്ടയായി ഈ സംസ്കാരം മാറിയിരുന്നു. എന്നാൽ വിശപ്പിനാൽ നരി വലിച്ചിന്ന് ചത്തവന്റെ തള്ളയായും അവൾ പരിണമിച്ചു' എന്നും കവി പറയുന്നു. ഏത് തെറ്റിനെയും സ്വയം ഏറ്റുവാങ്ങുന്ന അമ്മയായി ഭാരതം മാറുന്നു. അതുപോലെ അമ്മയും തുടർന്നുവരുന്ന സ്ത്രീകളൊക്കെയും ചെയ്യാത്ത തെറ്റിന്റെ പാപങ്ങൾ പേറുന്നവരാണ്. ഈ അമ്മമാർതന്നെയാണ് മക്കളെ നേർവഴിക്ക് നടത്താനായി അവരുടെ കാഴ്ചയും തെളിച്ചവുമായി മാറുന്നത്. മധുസൂദനൻ നായരുടെ 'അമ്മയുടെ കത്തുകൾ' എന്ന കവിതയിൽ പഴയ കത്തുകൾ കത്തിച്ചുകളയാം, അവ പഴയതല്ലേ എന്നു പറയുന്നിടത്ത് 'അത് ഞാൻതന്നെയാണ്' എന്ന് കവി സമർത്ഥിക്കുന്നുണ്ട്. എന്റെ സംസ്കാരവും ജീവിതവും ആചാരവും അനുഷ്ഠാനവും ഈ തരത്തിൽ രൂപപ്പെടുത്തുന്നതിൽ അമ്മയ്ക്ക് വളരെയേറെ സ്ഥാനമുണ്ട്.
ആ സ്ഥാനം നമ്മുടെ സംസ്കാരത്തിനുകൂടി അവകാശപ്പെട്ടതാണ്. എന്നാൽ അതിലെ തിന്മകൾ ഉപേക്ഷിച്ചില്ലെങ്കിൽ അവ ജഡതുല്യമായി, ജീവന്റെ സ്വഭാവം പ്രകടിപ്പിക്കാൻ സാധിക്കാത്ത ഒന്നായി മാറുകയും ചെയ്യും. കവിത അതിന്റെ രൂപമാറ്റ പ്രക്രിയയിലൂടെയാണ് മുന്നേറുന്നത്. സംസ്കാരത്തിൽനിന്ന് അത്, സംസ്കാരം പകർന്നുകൊടുക്കാൻ അനുയോജ്യമായ അമ്മയിലേക്ക് മാറിപ്പാർക്കുന്നു. ഇതോടുകൂടി വായനക്കാരൻ ആശയസംഘടനത്തിൽനിന്ന് സ്വതന്ത്രമാവുകയും സ്ത്രീയുടെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഒപ്പം, സ്ത്രീയെന്നത് താൻ പരിചയപ്പെട്ട ഒരുവൾ മാത്രമല്ലെന്നും അനേകായിരം സ്ത്രീകളുടെ പ്രതിനിധി മാത്രമാണ് അവളെന്നും കണ്ടെത്താൻ സാധിക്കുന്നു. സ്ത്രീയായി ജനിച്ചതുകൊണ്ടുമാത്രം പ്രതികരിക്കാൻ സാധിക്കാത്ത ഒരുവളായി അവൾ മാറുന്നു. അവളുടെ തലയ്ക്കുമീതെ പ്രതീക്ഷിക്കാതെ വന്നുചേർന്ന ആ രൂപമാണ് അവളെ 'സ്ത്രീ' എന്നു വിളിക്കാൻ പ്രാപ്തയാക്കുന്നത്. അവളുടെ കാതുകളിൽ ഒരു കടൽ ഇരമ്പുന്നത്രയും ദുഃഖം കനംതിന്നുന്നുണ്ടെങ്കിലും ഒരു തിരപോലും തീരത്തെ മറികടന്ന് പുറത്തേക്ക് വന്നില്ല. പീഡനങ്ങളുടെയും വേദനകളുടെയും പഴിചാരലുകളുടെയും തിരസ്കാരത്തിന്റെയും എത്ര ഇടവഴികളിലൂടെയാണ് ഇന്ത്യൻ സ്ത്രീകൾ കടന്ന് ഏകാന്തമായി മുന്നേറിയിട്ടുള്ളത്. അവളുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ പൊടിയാതിരുന്നു. ഇത് ആർക്കുവേണ്ടി, എന്തിനുവേണ്ടി രൂപപ്പെടുത്തിയതാണെന്ന് നമുക്ക് ഇപ്പോഴും അറിയില്ല.
വേതനമില്ലാത്ത തൊഴിലാളികളായി പാതിരാത്രിവരെ പണിയെടുക്കുന്ന സ്ത്രീ ഇന്ത്യൻ സംസ്കാരത്തെ കുടുംബങ്ങളിൽ ഭദ്രമാക്കാൻ പുലർകാലങ്ങളിൽ എണീക്കുകയും രാത്രി വൈകി കിടക്കുകയും ചെയ്ത് സ്വയം തേഞ്ഞുതീരുകയാണ്. വീട്ടിലേക്കുള്ള വഴി മറക്കാതിരിക്കാൻ കാവലായി അമ്മയെ ഇരുത്തിയും നാം നമ്മുടെ സംസ്കാരത്തെ രൂപപ്പെടുത്തി. വേതനമില്ലാതെ പണിയെടുക്കുന്ന ഇവരെ നാം ത്യാഗിനിയായ സ്ത്രീകളാക്കി വാഴിച്ചു. അതാണ് നല്ലതെന്ന് നാം വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യൻ സംസ്കാരവും സാഹിത്യകൃതികളും അതേറ്റുപാടി കൈയടി വാങ്ങിയപ്പോൾ അതിൽ സ്വന്തം സത്യം ഊരിവീണ് പ്രയാസപ്പെട്ടവർ, ഉയർന്നു ചിന്തിക്കാനും ജീവിക്കാനും ആഗ്രഹിച്ച ഒരു വിഭാഗക്കാരായിരുന്നു. അവളുടെ ദിനചര്യകൾ രൂപപ്പെടുത്തിയത് ജാതിയോ മതങ്ങളോ ആചാരങ്ങളോ ആയിരിക്കാം. അതിനാൽത്തന്നെ ഇവളോളം വൈകിയുറങ്ങാറില്ല ഒരു നക്ഷത്രവും; ഒറ്റ സൂര്യൻപോലും ഇവളോളം നേരത്തെ പിടഞ്ഞെണീക്കാറില്ല. ഇതൊക്കെ അതിശയോക്തിപരമായി പറയുകയാണെങ്കിലും ഓരോ വീട്ടിലും അവസാനം ഉറങ്ങുന്നതും തനിക്കുവേണ്ടിയല്ലാതെ പിടഞ്ഞെഴുന്നേൽക്കേണ്ടിവരുന്നതും സ്ത്രീയാണ്. സ്ത്രീയെ ഇത്തരത്തിൽ രൂപപ്പെടുത്തി കുടുംബത്തിലെ ബാക്കിയെല്ലാവരും അലസരായി മാറുകയാണ് ചെയ്യുന്നത്.
പുറപ്പെട്ട ഇടത്തേക്കുതന്നെ നടന്നെത്താൻ എത്ര കാതമവൾ നടക്കുന്നു. അടുക്കളയിൽനിന്ന് ഉമ്മറത്തേക്ക്, കിണറിന്റെ അരികിലേക്ക്.... അങ്ങനെ വീട് വൃത്താന്തമാക്കി അവൾക്കുവേണ്ടി ഒരു ലോകത്തെ നമ്മുടെ സമൂഹം സൃഷ്ടിച്ചിരിക്കുകയാണ്. എത്ര വേദനിപ്പിച്ചാലും ക്ഷമിക്കാൻ പഠിപ്പിച്ചും എത്ര അടികിട്ടിയാലും എതിർക്കാതിരിക്കാനും നാമവളെ ചെറുപ്പത്തിലേ ശീലിപ്പിച്ചു. അങ്ങനെ ഇന്ത്യയുടെ പെൺകുഞ്ഞുങ്ങൾ മുഴുവൻ പേടിയും ഉണർവുമില്ലാതെ, പ്രതിരോധിക്കേണ്ടിടത്ത് പ്രതിരോധിക്കാതെ എത്ര തെരുവുകളിലാണ് എരിഞ്ഞമരുന്നത് എന്ന് കവി ദുഃഖത്തോടെ ചിന്തിക്കുന്നു. എന്തായാലും കവി സത്യമായ വേദനയിൽനിന്ന് രൂപപ്പെടുത്തിയ കവിതയാണത്. തനിക്ക് സ്വന്തമെന്ന് പറയാനും തന്നെത്തന്നെ ഓർമ്മിക്കാനുമായി എന്താണ് ഈ വീടിന്റെ വ്യാകരണം നമുക്ക് മാറ്റിവെച്ചിരിക്കുന്നത്?
ഇറയത്തിനു പുറത്ത് ചാരിവെച്ചിരിക്കുന്ന ഒരു കുറ്റിച്ചൂൽ; അടുക്കളയിൽ ആരും കാണാതെ ഉണക്കാനിട്ടിരിക്കുന്ന നിലംതുടയ്ക്കുന്ന തുണി; വക്ക് ഞെരുങ്ങി ആർക്കും വേണ്ടാത്ത പാത്രം. അതെല്ലാമാണ് അമ്മയുടെ ഉപയോഗവസ്തുക്കൾ. എല്ലാം ഉപേക്ഷിച്ചവയോ അടുത്തുതന്നെ ഉപേക്ഷിക്കപ്പെടേണ്ടതായോ ആയ വസ്തുക്കളാണ്. എന്നാൽ ഒന്നിൽമാത്രം അവൾ സമസ്ഥാനമുള്ളവളാണ്. മരണമെന്നാൽ ഒരടിമണ്ണാണ്; അതാണ് പ്രകൃതി പുരുഷനും സ്ത്രീക്കും മാറ്റിവെച്ചിരിക്കുന്നത്. പ്രകൃതിക്ക് തന്റെ ജീവജാലങ്ങളിൽ ഒന്നിനെപ്പോലും വ്യത്യാസമില്ല. ഈ തിരിച്ചറിവ് പാഠപുസ്തകത്തിലേയോ അധികാരവർഗ്ഗത്തിന്റെയോ സ്വഭാവമല്ല, പ്രകൃതിയുടെ സ്വഭാവമാണ് എന്ന് കാണിക്കുന്നു. അവളുടെ ജഡം സംസ്കരിക്കപ്പെടുമ്പോൾ അത് അതിന്റെ ആത്മാവിനെ ഗതികിട്ടാത്ത ആ ജഡത്തിൽനിന്ന് അഴിച്ചെടുക്കുന്നു. എന്നിട്ട് ഞാൻ അതിനെ സസൂക്ഷ്മം വേറൊരുടലിൽ ചേർക്കാൻ ആഗ്രഹിക്കുന്നു. എന്തുതന്നെയായാലും അത് നൂലട്ടപോലെ ഇഴയുന്ന സ്ത്രൈണശരീരത്തോട് ചേർക്കുകയില്ല. അത് കടുംകർമ്മങ്ങൾക്കൊരുങ്ങുന്ന കടുവയിലാണ് പ്രതിഷ്ഠിക്കുക. തന്റെ ആവശ്യങ്ങൾ സ്വയമായി ചെയ്യാൻ പ്രാപ്തിയുള്ള ഒരാളുടെ ശരീരവുമായിരിക്കണം അതിന്. അതെനിക്ക് നിർബന്ധമുണ്ട് എന്ന് കവി പറയുന്നു. വിശക്കുമ്പോൾ ഇരയിലിറങ്ങുന്ന നഖമുള്ള കടുവയായി അത് മാറണമെന്ന് കവി ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. അവളുടെ നാവിനെ എടുത്ത് മറ്റൊരു കുരലിൽ ചേർക്കാൻ താൻ ആഗ്രഹിക്കുന്നു. അത് ഇറയത്തെ ചില്ലു രുചിച്ചിടുന്ന കൊടിച്ചിയിലല്ല, വിശക്കുമ്പോൾ ഇര വളഞ്ഞുകൊന്നു തിന്നുന്ന ചെന്നായയിലാണ്. സമൂഹവ്യവസ്ഥിതിയിൽ നടത്തേണ്ട ശസ്ത്രക്രിയയെക്കുറിച്ച് കവി ബോധവാനാണ്. അറിയേണ്ടിടത്ത് മനസ്സിലാക്കി യഥോചിതം അവളെ ചേർക്കുകയും ഓർമ്മിപ്പിക്കുകയും വേണമെന്ന് കവി പറയുന്നു.

Exam Tips:

a) അധികവായനക്കുറിപ്പിൽ കവിയുടെ പൊതുരീതി (ഉള്ളിൽ പിടയ്ക്കുന്ന അനുഭവത്തെ കവിതയാക്കൽ) ആദ്യം പറയുക.
b) 'ജഡം', 'അമ്മ', 'കടുവ', 'ചെന്നായ' എന്നീ പ്രധാന ബിംബങ്ങൾ ക്രമമായി വിശദീകരിക്കുക.
c) ഉത്തരത്തിന്റെ നീളം ചോദ്യത്തിന്റെ മാർക്കിനനുസരിച്ച് ക്രമീകരിക്കുക.

 

Malayalam Class 11 Curriculum Solutions: Chapter 05 Samkramanam

Textbook Solutions for Class 11 Malayalam Chapter 05 Samkramanam

Access structured Kerala Board textbook solutions for Chapter 05 Samkramanam. Designed in alignment with the latest academic curriculum for Class 11 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Mastering Theoretical and Practical Questions

Clear, methodical explanations accompany every challenging problem within the Class 11 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.

Effective Self-Study and Homework Assistance

These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 05 Samkramanam with official sample papers and interactive practice tests available on our platform free of charge.

FAQs

Where can I find the latest Kerala Plus One Malayalam Unit 4 Chapter 5 Samkramanam (Attoor Ravivarma) Textbook Questions and Answers for the 2026-27 session?

The complete and updated Kerala Plus One Malayalam Unit 4 Chapter 5 Samkramanam (Attoor Ravivarma) Textbook Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 11 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus One Malayalam Unit 4 Chapter 5 Samkramanam (Attoor Ravivarma) Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 11 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Unit 4 Chapter 5 Samkramanam (Attoor Ravivarma) Textbook Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus One Malayalam Unit 4 Chapter 5 Samkramanam (Attoor Ravivarma) Textbook Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Unit 4 Chapter 5 Samkramanam (Attoor Ravivarma) Textbook Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 11 as a PDF?

Yes, you can download the entire Kerala Plus One Malayalam Unit 4 Chapter 5 Samkramanam (Attoor Ravivarma) Textbook Questions and Answers in printable PDF format for offline study on any device.