Official Kerala Board Solutions for Class 11 Malayalam: Chapter 04 Vasanavikrithi
Review structured textbook solutions for Class 11 Malayalam Chapter 04 Vasanavikrithi. Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.
Chapter-wise Solutions for Malayalam: Chapter 04 Vasanavikrithi
View or download the dedicated Chapter 04 Vasanavikrithi solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.
Two Marks Questions
Question 1: ഉത്തരമെഴുതുക.
1. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?
2. 'ദ്വാരക' എന്ന ചെറുകഥ രചിച്ചതാര്?
3. 'കേസരി' എന്ന തൂലികാനാമത്തിൽ കഥയെഴുതിയിരുന്ന മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്ത് ആര്?
4. 'മലയാളത്തിൽ ചെറുകഥയുടെ ആവിർഭാവത്തിന് വഴിയൊരുക്കിയത് ............. ആണ്.' ശൂന്യസ്ഥലം പൂരിപ്പിക്കുക.
5. 'ചെന്ന ദിക്കിലെല്ലാം ഈരാറു പന്ത്രണ്ട്' എന്ന പഴഞ്ചൊല്ല് സൂചിപ്പിക്കുന്ന അർത്ഥതലം എന്ത്?
Answer:
1. വാസനാവികൃതി
2. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
3. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
4. ഇംഗ്ലീഷ് സാഹിത്യസമ്പർക്കം
5. അനുഭവത്തിൽ കൈവന്ന അതിരറ്റ ഭാഗ്യം
Exam Tips:
a) ഒറ്റവാക്കുത്തരങ്ങളിൽ പേരുകൾ അക്ഷരത്തെറ്റില്ലാതെ എഴുതുക.
b) 'കേസരി' എന്നത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ തൂലികാനാമമാണെന്ന് ഓർക്കുക; അതുകൊണ്ടാണ് രണ്ടും മൂന്നും ഉത്തരങ്ങൾ ഒരേ ആളാകുന്നത്.
c) പഴഞ്ചൊല്ലിന്റെ അർത്ഥം ചോദിക്കുമ്പോൾ 'എവിടെച്ചെന്നാലും നേട്ടം' എന്ന ആശയം വ്യക്തമാക്കുക.
Question 2: ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക.
1. ........ഒരു ശക്തമായ കഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യ ചെറുകഥയാണ് വാസനാവികൃതി. (അധ്യാപകൻ, പോലീസ്, കള്ളൻ)
2. കഥയിലെ കള്ളന്റെ നാട് എവിടെയായിരുന്നു? (കൊച്ചിശ്ശീമ, തിരുവിതാംകൂർ, ഓണാട്ടുകര)
Answer:
1. കള്ളൻ
2. കൊച്ചിശ്ശീമ
Exam Tips:
a) ഓപ്ഷനുകളിൽനിന്ന് തെരഞ്ഞെടുക്കുമ്പോൾ ഉത്തരം മാത്രം എഴുതുക; വേണമെങ്കിൽ ക്രമനമ്പർ ചേർക്കുക.
b) കഥയിൽ ഇക്കണ്ടക്കുറുപ്പ് കൊച്ചി രാജ്യത്തെ പോലീസിനെ ഭയന്നാണ് മദിരാശിയിലേക്ക് പോയതെന്ന് ഓർത്താൽ രണ്ടാം ചോദ്യത്തിന്റെ ഉത്തരം തെറ്റില്ല.
Question 3: കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തി എഴുതുക.
1. ഇക്കണ്ടക്കുറുപ്പ്, കല്യാണിക്കുട്ടി, മാധവൻ
2. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, മൂർക്കോത്തു കുമാരൻ, ഉണ്ണിക്കൃഷ്ണൻ പുതൂർ, അമ്പാടി നാരായണപ്പൊതുവാൾ
Answer:
1. മാധവൻ (ഇക്കണ്ടക്കുറുപ്പും കല്യാണിക്കുട്ടിയും വാസനാവികൃതിയിലെ കഥാപാത്രങ്ങളാണ്)
2. ഉണ്ണിക്കൃഷ്ണൻ പുതൂർ (മറ്റുള്ളവർ ആദ്യകാല ചെറുകഥാകൃത്തുക്കളാണ്)
Exam Tips:
a) ഓരോ ഗ്രൂപ്പിലും ഒത്തുപോകാത്തതിന്റെ കാരണംകൂടി ഒരു വരിയിൽ എഴുതിയാൽ ഉത്തരം ബലപ്പെടും.
b) കഥാപാത്രങ്ങളെയും കഥാകൃത്തുക്കളെയും വേർതിരിച്ചറിയാൻ ശീലിക്കുക.
Six Marks Questions
Question 4: 'വാസനാവികൃതിയുടെ വായനയിൽ ഏറ്റവും ഹാസ്യാത്മകമായി നിങ്ങൾക്ക് അനുഭവപ്പെട്ട സന്ദർഭം ഏതാണ്? സന്ദർഭത്തിന്റെ ഏതേതു സവിശേഷതകളാണ് ഹാസ്യമുണർത്തിയത്? ചർച്ച ചെയ്യുക.
Answer:
മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് 'വാസനാവികൃതി'. 'വാസന' ജന്മസിദ്ധമാണ്; ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്ത ഒന്ന്. ഒരു മോഷ്ടാവിന്റെ ആഖ്യാനത്തിലൂടെയാണ് ഈ കഥ ഇതൾ വിരിയുന്നത്. മോഷണപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗം ആ മോഷണപാരമ്പര്യത്തിന്റെ പെരുമ നിലനിർത്താൻ ആവശ്യമായ എല്ലാ കർമ്മങ്ങളും നിരന്തരം ചെയ്തുകൊണ്ട് ജീവിക്കുകയാണ്.
'ഇക്കണ്ടക്കുറുപ്പ്' എന്നാണ് ഈ കഥയിലെ നായകകഥാപാത്രത്തിന്റെ പേര്. നാട്ടിൽ നിൽക്കാവുന്നിടത്തോളം കളവ് ചെയ്ത കൂട്ടി. കളവുകൾ തന്നെ പലതരത്തിലുണ്ട്: തീവെട്ടിക്കൊള്ളയും ഒറ്റയ്ക്കുപോയി മോഷ്ടിക്കലും. ഇങ്ങനെ മോഷണകലയിൽ പരീക്ഷണങ്ങളുമായി നാടുചുറ്റുമ്പോഴാണ് പോലീസ് കേസുകൾ ഊർജിതമായി അന്വേഷിക്കാൻ തുടങ്ങിയത്. ഒരു നമ്പൂതിരി ഗൃഹത്തിൽ നമ്പൂതിരിപുത്രന്റെ ഒത്താശയോടുകൂടി ഇക്കണ്ടക്കുറുപ്പ് വലിയ കളവ് തന്നെ നടത്തി. അച്ഛൻ നമ്പൂതിരിക്ക് കറുപ്പു കലർന്ന മരുന്ന് പാലിൽ അറിയാതെ കലക്കിക്കൊടുത്തുകൊണ്ടായിരുന്നു മോഷണം. ആ കഠിനപ്രയോഗം അച്ഛൻ നമ്പൂതിരിയുടെ മരണത്തിൽത്തന്നെ കലാശിച്ചു.
അവിടെനിന്ന് മോഷ്ടിച്ച ആഭരണപ്പെട്ടി 'ഇക്കണ്ടക്കുറുപ്പ്' തന്റെ പ്രാണനായ കയായ കല്യാണിക്കുട്ടിക്കാണു കൊടുത്തത്. അതിൽനിന്ന് ഒരു പൂവെച്ച മോതിരം കല്യാണിക്കുട്ടി തന്നെ കഥാനായകന്റെ ഇടതു മോതിരവിരലിന്മേൽ ഇട്ടുകൊടുക്കുകയും ചെയ്തു. കൊച്ചി രാജ്യത്തെ പോലീസിന്റെ ശല്യം കൂടിയപ്പോൾ ഇക്കണ്ടക്കുറുപ്പ് മദിരാശിയിലേക്ക് മുങ്ങി. ഒരു മാസക്കാലം ഉണ്ടും ഉറങ്ങിയും കാഴ്ചകൾ കണ്ടും ചിലവഴിച്ചു.
ഏറ്റവും ഹാസ്യാത്മകമായി കഥയിൽ വിവരിച്ചിരിക്കുന്ന സംഭവം കഥാനായകനായ 'ഇക്കണ്ടക്കുറുപ്പി'നു പറ്റിയ ഏറ്റവും വലിയ അമളിതന്നെ; ആ അബദ്ധം ഭൂലോകത്തിലെ എല്ലാ കള്ളന്മാർക്കും അപമാനകരവും കൊച്ചുകുട്ടികൾപോലും ചെന്നുചാടാത്തതുമായ ഒന്നായിരുന്നു. എല്ലാവർക്കും ഒരു പാഠം. മദിരാശിയിലെ അലസവും ഏറ്റവും സുഖപ്രദവുമായ താമസത്തിനിടയിൽ കഥാനായകൻ 'ഗുജിലിത്തെരുവിൽ' ചെന്നുപെട്ടു.
വിയർക്കാതെ സമ്പാദിച്ച അന്യന്റെ സ്വത്തുകൊണ്ടുള്ള ജീവിതം. അതിന്റെ സുഭിക്ഷതയിൽ ഒന്നു കൊഴുത്ത നായകൻ ഒരു തീരുമാനം എടുത്തിരുന്നു: തന്റെ 'വാസനാവികൃതി' ഇവിടെ എടുത്തുകൂടാ. അതൊരു വിവേകം നിറഞ്ഞ നിശ്ചയമായിരുന്നു. എന്നാൽ ഗുജിലിത്തെരുവിലെ തിരക്കിൽ, സ്വയംമറന്ന് ഒരു സുന്ദരിയുടെ നേരെ വായും പൊളിച്ച് നോക്കിനിന്ന ഒരു കോന്തമ്പല്ലുകാരനെ കണ്ടതോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. കഥാനായകന്റെ ജന്മവാസന വീണ്ടും വികൃതി കാണിച്ചു. തന്റെ പൂവെച്ച മോതിരം ഇട്ട ഇടതുകൈകൊണ്ടുചെന്ന് ആ വായ് നോക്കിയുടെ പോക്കറ്റിൽനിന്ന് അയാൾ എടുത്തു. ഒരു നോട്ടുബുക്കുമാത്രം കിട്ടി. അതുമെടുത്ത് ആൾക്കൂട്ടത്തിൽ ലയിച്ചു.
വളരെ വൈകിയാണ് മോതിരം നഷ്ടപ്പെട്ട വിവരം ഇക്കണ്ടക്കുറുപ്പ് അറിയുന്നത്. അതെവിടെ പോയി എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പിറ്റേന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി വിശദമായ പരാതിയും നൽകി. കല്യാണിക്കുട്ടിയെ കുറിച്ചോർത്തപ്പോൾ പരാതി നൽകാതിരിക്കാനും സാധിച്ചില്ല. അവൾ എത്ര സ്നേഹത്തോടെ സമ്മാനിച്ചതാണ് ആ മോതിരം! ദാനസമ്പന്നന്മാരായ ഏതെങ്കിലും സന്മാർഗ്ഗികൾ അത് പോലീസ് സ്റ്റേഷനിൽ ഏല്പിച്ചാൽ കിട്ടാതെ പോകരുതല്ലോ. ആ കഥയില്ലായ്മയ്ക്ക് അന്നുതന്നെ മറുപടി കിട്ടി.
അന്നുച്ചതിരിഞ്ഞ് ഒരു പോലീസുകാരൻ വന്ന് ആ മോതിരം നീട്ടി. അതെങ്ങനെ കിട്ടി എന്നു പറഞ്ഞപ്പോൾ ഇക്കണ്ടക്കുറുപ്പ് സ്തബ്ധനായിപോയി; ഓർമ്മപോലും നഷ്ടപ്പെട്ടു നിന്നുപോയി. പൊട്ടിച്ചിരിപ്പിക്കുന്നതുമാത്രമല്ല, ഓർത്തോർത്ത് ഊറിച്ചിരിക്കുന്ന അവസ്ഥയിലേക്കും ചില ഹാസ്യരംഗങ്ങൾ അനുവാചകരെ കൊണ്ടുപോകും.
ആ ഒരു അവസ്ഥയിലേക്കാണ് 'വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ' വാസനാകൃതിയിലെ അവസാന രംഗങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടുനിൽക്കുന്ന, ശിക്ഷയേറ്റുവാങ്ങുന്ന കഥാനായകനോട് നമുക്ക് സഹതാപമല്ല, പരിഹാസമാണ് തോന്നുക. ഗുജിലിത്തെരുവിൽ പോലീസുകാരന്റെ പോക്കറ്റിലെ നോട്ട്ബുക്ക് കണ്ട്, അത് കനമുള്ള പേഴ്സാണെന്നുകരുതി ആർത്തിയോടെ കൈയിട്ടു. തിരിച്ചെടുത്തപ്പോൾ നോട്ട്ബുക്ക്. അതുമായി ജനക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടുമറയുന്ന ഇക്കണ്ടക്കുറുപ്പിന്റെ അമളി പറ്റിയ മുഖം. പല ഘടകങ്ങൾ അവിടെ ഒന്നിച്ചെത്തിവരുന്നുണ്ട്.
അമിതമായ ആത്മവിശ്വാസത്തിന്റെ ബലിയാടായി മാറി കഥാനായകൻ. സത്യത്തിൽ പോലീസുകാരൻ കൈക്കൂലി കൊടുക്കാഞ്ഞിട്ടാണ് മോതിരം തരാത്തതെന്നു കരുതി ഒരു അഞ്ചുരൂപാ നോട്ട് എടുത്തുപിടിച്ചു നിൽക്കുന്ന കഥാനായകന്റെ മുഖം. ഒടുവിൽ ആ നഗ്നസത്യത്തിനുമുന്നിൽ ഓർമ്മകൾ നഷ്ടപ്പെടുന്ന ഇക്കണ്ടക്കുറുപ്പ് എന്ന നമ്മുടെ നായകൻ വായനക്കാർക്ക് ചിരിയുടെ വിരുന്നൊരുക്കുകയാണ് ചെയ്യുന്നത്.
ഇക്കണ്ടക്കുറുപ്പിനു പറ്റിയ അബദ്ധവഴിയിൽ ഏറ്റവും വിചിത്രമായി വായനക്കാർക്ക് അനുഭവപ്പെടുക ഇതാണ്: മോതിരം നഷ്ടപ്പെട്ടതറിഞ്ഞപ്പോൾ ഒരിക്കൽപോലും തലേദിവസത്തെ മോഷണശ്രമത്തെക്കുറിച്ച് അയാൾക്ക് ഓർമ്മ വന്നില്ല. വഴിനീളെ അയാൾ സഞ്ചരിക്കുന്നുണ്ട്. തലേദിവസം നടന്ന വഴികളും ഭവനങ്ങളും അരിച്ചുപെറുക്കി പരിശോധിക്കുന്നുണ്ട്. എന്നിട്ടും തലേദിവസത്തെ നോട്ട്ബുക്ക് ശ്രമത്തെക്കുറിച്ച് (പാഴായ മോഷണശ്രമം) ഒരു ചെറിയ ലാഞ്ഛനപോലും തോന്നിയില്ല. കിട്ടിയത് എന്താണെന്നുപോലും നോക്കാതെ അശ്രദ്ധമായി കണക്കാക്കി അയാൾ കൈയിൽ വെച്ചു. അല്ലെങ്കിൽ ആ നോട്ട്ബുക്ക് ശ്രദ്ധാപൂർവ്വം പരിശോധിച്ചിരുന്നെങ്കിൽ അതിലെ ഉള്ളുകള്ളികൾ മനസ്സിലാകുമായിരുന്നു.
എല്ലാ രീതിയിലും അയാൾ മണ്ടത്തരങ്ങൾ മാത്രം പ്രവർത്തിച്ചു. കഥാകൃത്ത് പ്രകടിപ്പിച്ച വലിയൊരു സംവിധാനമികവ് ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഒരു കള്ളൻ, പ്രത്യേകിച്ച് ഇക്കണ്ടക്കുറുപ്പിനെപ്പോലെ ഒരാൾ, പെട്ടെന്ന് മനംമാറ്റം സംഭവിച്ച് നല്ലവനാവുക എന്നത് വിശ്വാസയോഗ്യമായി വായനക്കാർ സ്വീകരിക്കില്ല. ഘട്ടം ഘട്ടമായി യുക്തിഭദ്രതയോടുകൂടി, അതിനുള്ള ഒരു സാഹചര്യംകൂടി ഒരുക്കിക്കൊണ്ടുവരുന്നതിൽ കഥാകൃത്ത് വിജയിച്ചു. ഒരു പശ്ചാത്താപത്തിന് ഇക്കണ്ടക്കുറുപ്പിനെ പ്രേരിപ്പിക്കുംവണ്ണം, അത്രമാത്രം അപമാനകരമായ ഒരു അബദ്ധത്തിലേക്ക് അയാൾ പതിക്കേണ്ടത് കഥയുടെ ഘടനാപരമായ കെട്ടുറപ്പിന് അത്യാവശ്യമായിരുന്നു. കഥാഖ്യാനത്തിന്റെ എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെയാണ് കഥാകൃത്ത് അത് നിർവഹിക്കുന്നതും.
Exam Tips:
a) ഹാസ്യമുണർത്തിയ സന്ദർഭം ആദ്യവാക്യത്തിൽത്തന്നെ വ്യക്തമാക്കുക (നോട്ട്ബുക്ക് പോക്കറ്റടിച്ച രംഗവും മോതിരം തിരിച്ചുകിട്ടിയ രംഗവും).
b) ഇക്കണ്ടക്കുറുപ്പിന്റെ അമിതമായ ആത്മവിശ്വാസം, അഞ്ചുരൂപ നോട്ടെടുത്ത് കൈക്കൂലി നൽകാൻ ശ്രമിക്കുന്നത് എന്നീ വിശദാംശങ്ങൾ എടുത്തെഴുതുക.
c) കഥയിൽ കള്ളന്റെ മനംമാറ്റത്തിന് കാരണമായ അപമാനം യുക്തിഭദ്രമായി ഒരുക്കിയത് കഥാകൃത്തിന്റെ സംവിധാനമികവാണെന്ന് അവസാനം ചേർക്കുക.
Question 5: * "ദേധാ നാരായണീയം എന്ന് പട്ടേരി പറഞ്ഞതുപോലെ"
* "ചെന്ന ദിക്കിലെല്ലാം ഈരാറ് പന്ത്രണ്ട്"
കഥയിൽ ഉപയോഗിച്ചിരിക്കുന്ന പഴഞ്ചൊല്ലുകളും ശൈലികളും കഥാസന്ദർഭത്തിൽ എത്രത്തോളം ഉചിതമെന്ന് പരിശോധിക്കുക.
Answer:
വാസനാവികൃതി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ആദ്യകഥയാണ്. അതുമാത്രമല്ല, മലയാള ചെറുകഥാപ്രസ്ഥാനത്തിനുതന്നെ എന്നും അഭിമാനിക്കാവുന്ന ആദ്യ മാതൃകയും കൂടിയാണ്. ഈ കഥ ഒരു മോഷ്ടാവിന്റെ ആഖ്യാനരൂപത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കാലമെത്ര പുരോഗമിച്ചാലും മോഷണം മോഷണം തന്നെ. സമൂഹത്തിന്റെ ഇരുളടഞ്ഞ ഒരു കോണിലേക്ക് നോക്കുന്ന ദൃഷ്ടി സ്വാഭാവികമായും ഇങ്ങനെയുള്ള വിഷയത്തിൽ പതിഞ്ഞുപോകാൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ഗൗരവരീതിയിൽ ഈ കഥ പറഞ്ഞു ഫലിപ്പിക്കാൻ സാധ്യമല്ലെന്ന് കഥാകൃത്ത് ആദ്യംതന്നെ മനസ്സിലാക്കി. ഹാസ്യരൂപേണ കഥാപ്രഗ്രഥനം നടത്തിയാൽ മാത്രമേ ഇതിവൃത്തത്തോട് (plot) നീതി പുലർത്താനും വായനക്കാരനോടുള്ള പ്രതിബദ്ധത നിറവേറ്റാനും കഴിയൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിന്റെ പരിണതഫലമാണ്, നൂറ്റാണ്ട് കഴിഞ്ഞിട്ടും 'വാസനാവികൃതി' വായനക്കാരുടെ മുന്നിൽ തലയുയർത്തി നിൽക്കുന്നതിന്റെ ഈ വിജയം.
ഒന്നേകാൽ നൂറ്റാണ്ട് മുമ്പത്തെ കേരളചരിത്രം തീർച്ചയായും ചാതുർവർണ്ണ്യം, അയിത്തം എന്നിങ്ങനെ എല്ലാ രീതിയിലും സവർണ്ണ മേധാവിത്വം കൊടികുത്തിവാഴുന്ന അവസ്ഥയായിരുന്നു. നമ്പൂതിരി മേധാവിത്വം സമൂഹത്തിന്റെ എല്ലാ മുക്കിലും മൂലയിലും അലയടിക്കുന്ന കാലം. ജന്മിത്വം കൊടികുത്തിവാഴുന്നു. സാമ്പത്തിക അസമത്വം അതിന്റെ ഉച്ചസ്ഥായിയിൽ നിലനിൽക്കുന്നു. ഗ്രാമീണമായ അന്തരീക്ഷം തീർച്ചയായും ഈ ഒരു ചട്ടക്കൂടിനുള്ളിൽ ഞെരുങ്ങുന്ന കാലം. ഈ കാലഘട്ടമാണ് നമ്മുടെ 'വാസനാവികൃതി'യുടെ രചനാകാലം.
എന്തിനും ഏതിനും ഒരു സമൂഹം പഴമൊഴികളെ ആശ്രയിക്കുന്ന ഒരു കാലഘട്ടം കൂടിയാണത്. നാടോടി സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം ആ കാലഘട്ടത്തിൽ സമൂഹത്തിൽ വ്യക്തമായി നിഴലിച്ചിരുന്നു എന്നു വേണം കരുതാൻ. നേരംപോക്കുകളിലും വിനോദങ്ങളിലും മാത്രമല്ല ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുംവരെ ഈ നാടൻ സംസ്കാരം കൃത്യമായ തോതിൽ നിഴലിച്ചുകാണാം. ഈ നാടോടി സംസ്കാരം നാടോടി സാഹിത്യംകൂടിയാണ്. നാടോടി സാഹിത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വാമൊഴിയായി പ്രചരിക്കുന്നു എന്നതാണ്. സ്വാഭാവികമായും ഒരു എഴുത്തുരൂപം അതിനുണ്ടായിക്കൊള്ളണമെന്നില്ല. തലമുറകളിൽനിന്ന് തലമുറകളിലേക്ക് അതിങ്ങനെ പറഞ്ഞുപറഞ്ഞ് പരക്കുന്നതും പടരുന്നതുമാണ്.
കൃത്യമായ ഒരു കർതൃത്വം നാടോടി സാഹിത്യത്തിന് അവകാശപ്പെടാനില്ല. അജ്ഞാതകർതൃത്വമാണ് അതിന്റെ മുഖ്യസവിശേഷത. ഈ നാടോടി സാഹിത്യത്തിന്റെ ഉപവിഭാഗങ്ങളാണ് പഴഞ്ചൊല്ലുകളും ശൈലികളും മറ്റും. ഒരുപാട് കാര്യങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം ആശയങ്ങൾ കാച്ചിക്കുറുക്കി നാടൻഭാഷയിൽ അവതരിപ്പിക്കുക. അനേകം ആശയങ്ങൾ മനസ്സിലാക്കുന്നതിന് ഒരു വരി പഴഞ്ചൊല്ല് പകരം കേട്ടാൽ മതിയാകും. ഈ ഒരു രീതി തലമുറകൾക്കു മുമ്പേ തുടങ്ങിയതാവണം. ആശയവിനിമയത്തിനായി ഉപയോഗിക്കപ്പെടുന്ന ഏറ്റവും ചെറിയ വാക്യരൂപമാണിത്. എല്ലാ ഭാഷകളിലും വ്യത്യാസങ്ങളില്ലാതെ അത് നിലനിൽക്കുന്നുണ്ട്.
ഇങ്ങനെയുള്ള പ്രയോഗങ്ങൾ എന്ന് സമൂഹത്തിൽ പ്രചരിച്ചു തുടങ്ങി എന്നതും അജ്ഞാതമാണ്. അജ്ഞാതകർതൃത്വവും അജ്ഞാതകാലഗണനയുമാണ് നാടോടി സംസ്കാരത്തിലെ ഈ മൊഴിമുത്തുകളുടെ ഏറ്റവും വലിയ സവിശേഷത. കാച്ചിക്കുറുക്കിയ 'കവിത' പോലെ സുന്ദരവും താളാത്മകവുമായ ഈ പഴഞ്ചൊല്ലുകളും ശൈലികളും ആദ്യകാലത്ത് കവിതയുടെ ഉദ്ഭവത്തിനുപോലും കാരണമായി വർത്തിച്ചിട്ടുണ്ടാകും.
'വാസനാവികൃതി'യെ സംബന്ധിച്ചിടത്തോളം അതൊരു പശ്ചാത്താപത്തിന്റെയും മനംമാറ്റത്തിന്റെയും കഥയാണ്. അത് സംഭവിച്ചിട്ടുള്ളത് ഒരു മോഷ്ടാവിനും; സ്വാഭാവികമായും ഉപദേശങ്ങൾക്കും മറ്റും ഒരുപാട് സാധ്യതകളുള്ള ഒരു ഇതിവൃത്തം. അത് പരമാവധി കഥാകൃത്ത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉചിതമായ സമയത്ത്, അർത്ഥത്തിനും സാഹചര്യത്തിനും ഇണങ്ങുംവിധമാണ് വേങ്ങയിൽ ഈ കഥയിൽ പഴഞ്ചൊല്ലുകളെയും ശൈലികളെയും ചേർത്തിരിക്കുന്നത്. 'ഇക്കണ്ടക്കുറുപ്പ്' എന്ന കഥാനായകൻ ഒരു മോഷ്ടാവാണ്.
ഒരു മോഷ്ടാവാകാൻ എന്തുകൊണ്ടും താൻ യോഗ്യനാണെന്ന പ്രഖ്യാപനം നായകൻ കഥയിൽ നടത്തുന്നു. കാരണം നാലുതലമുറയ്ക്കു മുൻപ് തന്തവഴിയിലെ ഇതേ പേരുകാരനായ മുതുമുത്തച്ഛനും ഒരു തികഞ്ഞ മോഷ്ടാവായിരുന്നു. നാലുതലമുറ മുമ്പ് താവഴിയിലെ ഒരു അമ്മാവനും മോഷണത്തിൽ ഒട്ടും പിന്നിലായിരുന്നില്ല; പേരെടുത്ത കള്ളനായിരുന്നു. സ്വാഭാവികമായും താവഴിയിലും തന്തവഴിയിലും - ഏതു വഴിയിലെ ജീനായാലും - മോഷ്ടാവാകാനുള്ള വാസന ജന്മസിദ്ധമായിത്തന്നെ 'ഇക്കണ്ടക്കുറുപ്പിന്' ലഭിച്ചിട്ടുണ്ട്. സ്വാഭാവികമായും ആ 'വാസനാവികൃതി'ക്കായി ഒന്നു നിന്നുകൊടുക്കേണ്ട ആവശ്യം മാത്രമേ ഉള്ളൂ.
ഈ സന്ദർഭത്തിലാണ് 'ദേധാ നാരായണീയം എന്ന് പട്ടേരി പറഞ്ഞതുപോലെ' എന്ന ശൈലിയുടെ പ്രസക്തി - 'രണ്ടും നാരായണീയം' തന്നെ! ഏതെടുത്താലും ഒന്ന് എന്ന മട്ടിൽ. തികച്ചും സന്ദർഭോചിതവും ചിന്തനീയവും ഒപ്പം പൊട്ടിച്ചിരിക്കാനുള്ള നർമ്മവും ആ ശൈലീപ്രയോഗത്തിലൂടെ കഥാകൃത്ത് ഒറ്റയടിക്ക് നിർവഹിക്കുന്നു. അതുപോലെ ഏത് മോഷണശ്രമത്തിലും മോഷ്ടാവിന്റെ ബുദ്ധിയാണ് പോലീസിനെ വലയ്ക്കാറ്. ഇവിടെ കൊച്ചുകുട്ടിയുടെ നില വാരത്തിലും താഴെയാണ് നായകൻ പെരുമാറിയത്.
നാട്ടിൽ നിൽക്കാൻ നിവർത്തിയില്ല; നാടുവിട്ടോടി. മദിരാശിപ്പട്ടണത്തിൽ ആരാലും അറിയാതെ കഴിയുമ്പോഴും വിധിയുടെ ഊരാക്കുടുക്ക് കഥാനായകന്റെ കഴുത്തിൽനിന്ന് ഊരിപ്പോകുന്നില്ല. കർമ്മബന്ധനം അഴിഞ്ഞുപോകുന്നില്ല. ഒരു ഒഴിയാബാധപോലെ അത് 'ഇക്കണ്ടക്കുറുപ്പി'നു പിന്നാലെ കൂടിയിരിക്കുകയാണ്. അതുകൊണ്ടാണ് അവസാന സമയത്തെ അബദ്ധം അയാളുടെ തലവര വീണ്ടും മാറ്റിമറിച്ചത്. 'പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട' എന്ന അവസ്ഥ.
കഥാനായകനായ 'ഇക്കണ്ടക്കുറുപ്പ്' സ്വാഭാവികമായ മോഷണങ്ങളിൽ പാരമ്പര്യത്തിന് യോജിച്ചവിധം വ്യാപരിക്കുന്ന സമയം. തെളിനായാട്ടും തെണ്ടിനായാട്ടുമുണ്ട്. തെണ്ടിനായാട്ടിലാണ് മൂപ്പരാൾക്ക് കമ്പം. തെണ്ടിയിട്ടായാലും കിട്ടുന്നത് പങ്കുവെയ്ക്കേണ്ട എന്നതാണ് അതിന്റെ ഏറ്റവും വലിയ ഗുണം. അങ്ങനെ ആ കൈവിരുതിൽ കാലം കഴിക്കവേ അഭിരുചികൾ മാറി; വിലയില്ലാത്ത വസ്തുക്കളെ അവഗണിക്കാൻ തുടങ്ങി. വിലയുള്ളതിൽ മാത്രം ആകർഷണം. അങ്ങനെ കാലം കഴിയ്ക്കവേ ഏതു മേഖലയിൽ ചെന്നുപെട്ടാലും നേട്ടം തന്നെ. ആ സന്ദർഭത്തിലാണ് കഥാകൃത്ത് 'ചെന്ന ദിക്കിലെല്ലാം ഈരാറ് പന്ത്രണ്ട്' എന്ന ശൈലി അവതരിപ്പിക്കുന്നത്. 'പൂച്ച എങ്ങനെ വീണാലും നാലുകാലിൽ തന്നെ' എന്ന രീതി. വിജയം ആളുകൾക്ക് നൽകുന്ന വല്ലാത്തൊരു ആത്മവിശ്വാസം നൽകും. ആ ആത്മവിശ്വാസത്തിന്റെ ഉത്തുംഗശൃംഗത്തിലായിരുന്നു 'ഇക്കണ്ടക്കുറുപ്പ്' - അനിർവചനീയമായ ലഹരി ഒരുതരം ഉന്മാദാവസ്ഥയെ പ്രാപിക്കും. അവിടെ ശരിതെറ്റുകൾ നിഷ്പ്രഭമാകും. ഒടുവിൽ ഒരു വലിയ കെണിയിലേക്കും പാതാളക്കുഴിയിലേക്കുമായിരിക്കും അവരുടെ പതനം. കഥാന്ത്യം ഇവിടെ നായകന്റെ പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും വഴിതെളിച്ച് ഒരു ശുഭാന്ത്യമായി തീർന്നു എന്നുമാത്രം.
Exam Tips:
a) ആദ്യം കാലഘട്ടത്തിന്റെ പശ്ചാത്തലവും നാടോടി സാഹിത്യത്തിന്റെ സവിശേഷതകളും ചുരുക്കി എഴുതുക.
b) ഓരോ ശൈലിയും ഏതു സന്ദർഭത്തിൽ വരുന്നു, അതിന്റെ അർത്ഥമെന്ത് എന്നിങ്ങനെ വെവ്വേറെ വിശദീകരിക്കുക.
c) 'പൂച്ച എങ്ങനെ വീണാലും നാലുകാലിൽ', 'പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട' എന്നീ ശൈലികളും ഉദ്ധരിച്ചാൽ ഉത്തരം പൂർണമാകും.
Eight Marks Questions
Question 6: ആഖ്യാനതലത്തിൽ എന്തെല്ലാം സവിശേഷതകളാണ് നിങ്ങൾ പരിചയിച്ച മറ്റു കഥകൾക്കുള്ളത്? മലയാളത്തിലെ ആദ്യ ചെറുകഥയുടെ വായനാനുഭവവും കൂടി പരിഗണിച്ച് താരതമ്യം ചെയ്യുക.
Answer:
മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് വാസനാവികൃതി. ഏകദേശം ഒന്നേകാൽ നൂറ്റാണ്ടുമുൻപ് എഴുതപ്പെട്ട ഈ കഥ ഇന്നും സാഹിത്യലോകത്തിന് ഒരത്ഭുതം തന്നെയാണ്. കഥയുടെ ശില്പഭംഗിയിലും ആഖ്യാനചാതുരിയിലും അന്ന് കഥാകൃത്ത് പുലർത്തിയ അസാമാന്യമായ വഴക്കവും മിതത്വവും ഏതു പുതുതലമുറ കഥാകൃത്തുക്കളെയും ആകർഷിക്കും. ആ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം എത്രത്തോളം എഴുതുന്നുവോ അതത്രത്തോളം ബഹുമതി ലഭിക്കുന്ന അവസ്ഥ. എന്നിട്ടും വെറും ആയിരത്തി ഒരുനൂറോളം വാക്കുകളിലായി കഥാകൃത്ത് പ്രകടമാക്കുന്ന കൈയൊതുക്കം ഉത്തരാധുനിക കാലത്തുപോലും മാതൃകയായി കാണാവുന്ന ഒന്നാണ്. സ്ഥൂലശരീരമാണ് സാഹിത്യം എന്നൊക്കെയുള്ള ധാരണകളെ തിരുത്തിക്കുറിക്കുന്ന ധീരമായ ശൈലിയായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടേത്.
ആഖ്യാനപ്രധാനമാണ് 'വാസനാവികൃതി' എന്ന കഥ. കഥയുടെ വക്താവ് (കഥ പറയുന്ന ആൾ) 'ഇക്കണ്ടക്കുറുപ്പ്' എന്ന കഥാപാത്രവും. ആഖ്യാനശൈലി (കഥാനിർമ്മാണ രീതിയിൽ കഥാപാത്രത്തെക്കൊണ്ടുതന്നെ കഥ പറയിക്കുന്ന രീതി). ഈ രീതിയുടെ ഏറ്റവും വലിയ ഗുണം അത് ആസ്വാദകരുടെ വിശ്വാസ്യതയെ വർദ്ധിപ്പിക്കും എന്നതാണ്. കഥാനിർമ്മാണത്തിൽ യുക്തിഭദ്രമായ വിശ്വാസ്യതയ്ക്ക് വലിയ പങ്കുണ്ട്. 'വാസനാവികൃതി' ഒരു മോഷ്ടാവിന്റെ വീക്ഷണകോണിൽനിന്നു പറയുന്നതുകൊണ്ടുതന്നെ വിശ്വാസ്യത (credibility) ഒരു വലിയ ഘടകം തന്നെയാണ്. എന്നുമാത്രമല്ല ആഖ്യാനപ്രധാനമായ കഥയ്ക്ക് അത് ചിത്രഭംഗിയും വർദ്ധിപ്പിക്കും.
മലയാളത്തിലെ ആദ്യത്തെ ചെറുകഥ വായിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് നിറഞ്ഞ അത്ഭുതമാണ്. ഏകദേശം ഒന്നേകാൽ നൂറ്റാണ്ടുമുൻപ് ഇത്തരത്തിൽ ശില്പഭദ്രമായ ഒരു കഥ രചിക്കപ്പെട്ടല്ലോ എന്നോർത്ത് കൈയൊതുക്കം, വ്യഥാസ്ഥലതയും ഇല്ലാതെയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ഈ കഥാശില്പത്തെ മെനഞ്ഞെടുത്തത്. മനഃശാസ്ത്രപരമായിത്തന്നെ ഈ കഥ ജനങ്ങളെ ഹഠാദാകർഷിച്ചു.
ഒരു മോഷ്ടാവിനോട്, അയാൾക്ക് സംഭവിക്കുന്ന അബദ്ധങ്ങളോട് പൊതുവെ അനുകമ്പയില്ലാത്ത സമീപനമാണ് പൊതുജനം സ്വീകരിക്കുക. ഉദാഹരണത്തിന് മോഷണത്തിനിടയിൽ അറിയാതെ കിണറ്റിൽ അകപ്പെട്ട കള്ളൻ, മോഷണശ്രമത്തിനിടെ വീടിനുള്ളിൽ കുടുങ്ങിയ ആൾ തുടങ്ങിയ സംഭവങ്ങളിലൊക്കെ ഓടിക്കൂടുന്നവർ ദയയുടെ കണികപോലുമില്ലാതെ അയാളോടു പെരുമാറും. തീർച്ചയായും മറ്റു മനുഷ്യജീവികൾക്കു കിട്ടുന്ന നിസ്സാരമായ പിന്തുണപോലും മോഷ്ടാവിനു കിട്ടില്ല. അതുതന്നെയാണ് കഥാകൃത്ത് വിദഗ്ദ്ധമായി ഉപയോഗിച്ചതും. 'ഇക്കണ്ടക്കുറുപ്പ്' എന്ന മോഷ്ടാവിന് ഭീമമായ അബദ്ധം സംഭവിച്ചു. അബദ്ധങ്ങളുടെ തമ്പുരാനായി സ്വയം മാറി. ആ വലിയ വിഡ്ഢിത്തത്തെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. നിത്യജീവിതത്തിൽ ഒരു മോഷ്ടാവിന് പറ്റുന്ന അബദ്ധം ഏതു രീതിയിൽ കൈകാര്യം ചെയ്യുമോ അതേ രീതിയിൽ തന്നെ. അതുകൊണ്ടുതന്നെ ഈ കഥയുടെ വായനാനുഭവം വളരെ വ്യത്യസ്തമാണ്.
സാഹിത്യത്തെ സംബന്ധിച്ച് കൃതികൾക്ക് (കഥാപാത്രത്തിന്) നിത്യജീവിതത്തിൽനിന്ന് വ്യത്യസ്തമായി കുറെക്കൂടി ആദരവും ബഹുമാനവും അനുകമ്പയും ആളുകളിൽനിന്നും ലഭിക്കും. എന്നാൽ ഈ കഥയിൽ കഥാപാത്രത്തിന് ലഭിക്കേണ്ട ആദരവും ബഹുമാനവും കൂടി കഥാകൃത്തിനു ലഭിച്ചു എന്നൊരു സവിശേഷതകൂടി ഉണ്ട്. അതുകൊണ്ടുതന്നെ കാലങ്ങൾ കഴിഞ്ഞാലും ഈ കഥ സർവ്വാത്മനാ സ്വീകരിക്കപ്പെടും.
കാലത്തെ അതിജീവിക്കാനുള്ള ഒരു വരം ഈ കഥയ്ക്കുണ്ട്. അത് ഇതിവൃത്തത്തിന്റെ സവിശേഷതകൊണ്ടാണ്. അബദ്ധങ്ങളും അമളികളും ആർക്ക് സംഭവിച്ചാലും മറ്റുള്ളവർക്ക് അത് രസകരമായിരിക്കും. അതു മോഷ്ടാവിനു തന്നെ സംഭവിക്കുമ്പോൾ, അതിൽ അടങ്ങിയ അബദ്ധത്തിന്റെ വലിപ്പവും ദർശിക്കുമ്പോൾ അത് കൂടുതൽ ജനപ്രിയമാകും. 'വാസനാവികൃതി' കാലത്തിനും മുകളിലൂടെ സഞ്ചരിക്കുന്നത് ഇക്കാരണങ്ങൾകൊണ്ടുകൂടിയാണ്. നവീനമായ വായനാനുഭവം ഈ കഥ പകർന്നു തരുന്നു. രണ്ടോ മൂന്നോ തവണ ഈ കഥ പുനർവായനയ്ക്ക് വിധേയമാക്കി. എന്നിട്ടും അതിന്റെ പുതുമ നഷ്ടപ്പെടുന്നില്ല.
Exam Tips:
a) വാസനാവികൃതിയുടെ ആഖ്യാനരീതി (കഥാപാത്രംതന്നെ കഥ പറയുന്നത്), മിതത്വം, ഹാസ്യം എന്നീ മൂന്നു കാര്യങ്ങൾ ക്രമമായി എഴുതുക.
b) താരതമ്യം ചോദിക്കുമ്പോൾ നിങ്ങൾ പഠിച്ച മറ്റൊരു കഥയിലെ ആഖ്യാനരീതി (ഉദാഹരണത്തിന് മൂന്നാം പുരുഷ ആഖ്യാനം) ഒരു വാക്യത്തിലെങ്കിലും പറഞ്ഞ് വ്യത്യാസം കാണിക്കുക.
c) 'കാലത്തെ അതിജീവിക്കുന്ന കഥ' എന്ന നിഗമനത്തോടെ അവസാനിപ്പിക്കുക.
Question 7: മലയാളത്തിലെ ഒന്നാമത്തെ കഥയെ ഒന്നാംതരമാക്കുന്ന കൂടുതൽ സവിശേഷതകൾ കണ്ടെത്തുക?
* ഓർമ്മകളിലൂടെ കഥ പറയുന്ന സവിശേഷമായ ആഖ്യാനം കഥയുമായി ചേർത്തുവച്ച് ഇവ പരിശോധിക്കുക.
Answer:
ഈ 'വാസനാവികൃതി'യെ സവിശേഷമാക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും.
ഓർമ്മകളിലൂടെ കഥ പറയുന്ന സവിശേഷമായ ആഖ്യാനം:
ഓർമ്മകളിലൂടെ കഥ പറയുന്ന സവിശേഷമായ ഒരു ആഖ്യാനശൈലിയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ഈ കഥയിൽ സ്വീകരിച്ചിരിക്കുന്നത്. ഈ രീതിക്ക് അദ്ദേഹത്തിന് മുൻമാതൃകകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ പ്രതിഭയുടെ തിളക്കത്തെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അന്നത്തെ കാലം 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങൾ തീർച്ചയായും മലയാളസാഹിത്യത്തിന്, പ്രത്യേകിച്ച് ഗദ്യസാഹിത്യത്തിന്, ഒരു ഉണർവ്വിന്റെ കാലമായിരുന്നു.
പ്രത്യേകിച്ച് മാതൃകകളൊന്നും ഇല്ലാതെ വലഞ്ഞ മലയാളസാഹിത്യ അന്വേഷികൾക്കു മുന്നിൽ പാശ്ചാത്യ കഥ, നോവൽ, സാഹിത്യ മാതൃകകൾ ധാരാളമായി വന്നെത്തുവാൻ തുടങ്ങി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവിർഭാവവും അതിന്റെ പ്രചാരണവും സ്വാഭാവികമായും സാഹിത്യപ്രേമികളെ അതിലേക്കാകർഷിച്ചു. എന്നിരുന്നാലും, പാശ്ചാത്യ മാതൃകകളെ അന്ധമായി അനുകരിക്കുന്ന വാർപ്പ് മാതൃകകളായിരുന്നു അന്നുകാലത്ത് പുറത്തിറങ്ങിയിരുന്ന നോവൽ ആഭാസങ്ങളെല്ലാം തന്നെ. അതിനെതിരെ രൂക്ഷമായ പരിഹാസം ചൊരിഞ്ഞുകൊണ്ട് 'പറങ്ങോടൻ പരിണയം' എന്ന പേരിൽ വേങ്ങയിൽ ഒരു പ്രഹസനരൂപം എഴുതിയുണ്ടാക്കി. ആ കാലഘട്ടത്തിലെ സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് വേങ്ങയിൽ കഥാരചന നിർവ്വഹിച്ചത്. കഥാപ്രസ്ഥാനത്തിനുതന്നെ അദ്ദേഹം നല്ലൊരു തുടക്കം തന്റെ ആദ്യകഥയിലൂടെ നിർവ്വഹിച്ചു.
കഥയിൽ നിറഞ്ഞുനിൽക്കുന്ന ഹാസ്യത്തിന്റെ അന്തരീക്ഷം:
കഥയിൽ ഉടനീളം നിറഞ്ഞുനിൽക്കുന്ന ഹാസ്യത്തിന്റെ അന്തരീക്ഷം തീർച്ചയായും വായനക്കാരിൽ ചിരി ഉണർത്തുന്നതോടൊപ്പം ചിന്തയും പകർന്നു നൽകും. മോഷണം എന്നത് ഏറ്റവും രസകരമായ രീതിയിൽ കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നു. മോഷണം മാത്രമല്ല, അതിലേക്ക് നയിച്ച സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളായിരിക്കണം കഥ ഇത്രമാത്രം ജനകീയമാകാനുള്ള കാരണം.
'വാസനാവികൃതി' എന്ന തലക്കെട്ടുതന്നെ ചിന്തനീയമാണ്. കാരണം 'വാസന' ജന്മസിദ്ധമാണ്; തലമുറകളിൽനിന്ന് തലമുറകളിലേക്ക് പടർന്നുകയറുന്ന സ്വഭാവസവിശേഷതയാണത്. ഈ 'വാസന' തന്നെയാണ് ഈ കഥയിലെ മുഖ്യഹേതു. അതുകൊണ്ടുതന്നെ ഈ തലക്കെട്ട് ഏറ്റവും ഉചിതമായി നിൽക്കുന്നതും.
കഥയുടെ പ്രധാന ഒഴുക്കായി ഹാസ്യത്തെ നിലനിർത്താൻ കഥാകാരനു കഴിഞ്ഞിട്ടുണ്ട്. കഥയുടെ തുടക്കം മുതലേ നിറഞ്ഞുനിൽക്കുന്ന ഇതിലെ കഥാനായകൻ, തനിക്കു പറ്റിയ ഏറ്റവും വലിയ അമളി ആദ്യമേ ഏറ്റുപറഞ്ഞുകൊണ്ട് നമുക്കുമുന്നിൽ അവതരിപ്പിക്കുകയാണ്. ഒരു കള്ളനു പറ്റിയ അമളിയായതുകൊണ്ടുതന്നെ വായനക്കാരന്റെ സവിശേഷമായ ശ്രദ്ധ ആദ്യമേ നേടിയെടുക്കാൻ കഥാകാരനും കഥയ്ക്കും സാധിച്ചിട്ടുണ്ട്. പിന്നീട് ഒട്ടും വിരസമാകാതെ, കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഉടനീളം ഈ ഹാസ്യരസത്തെ കൂടുതൽ കൂടുതൽ ഉദ്ദീപിപ്പിക്കുക, ഉണർത്തുക എന്ന ധർമ്മമാണ് കാണുന്നത്. ഒടുവിൽ ഈ ഹാസ്യരസത്തെ സ്ഫോടനാത്മകമായി കഥയുടെ ഒടുക്കം കൊണ്ടുചെന്നെത്തിക്കുന്നതിലും കഥാകാരൻ വിജയിച്ചു.
കഥയുടെ കൈയൊതുക്കവും ശില്പഘടനയും:
ഒന്നേകാൽ നൂറ്റാണ്ടു മുൻപ് കഥാപ്രസ്ഥാനവും മൊത്തത്തിൽ മലയാളത്തിലെ ഗദ്യസാഹിത്യവും പുഷ്കലമാകുന്നതിന് ഏറെ മുമ്പായി ഒരു തുടക്കം കുറിക്കാനുള്ള നിയോഗമാണ് വേദിയിൽ കുഞ്ഞിരാമൻ നായനാരെ തേടിയെത്തിയത്. എന്നിട്ടും, തന്റെ കൈകളിൽ കിട്ടിയ ആ അവസരം ഭദ്രമായി വിനിയോഗിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. 'വാസനാവികൃതി'യുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നായി നിരൂപകന്മാർ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം, അതിന്റെ കൈയ്യൊതുക്കവും ശില്പഭദ്രതയും ആണ്. നവോത്ഥാനകാലഘട്ടത്തിൽപോലും കാണാൻ കഴിയാത്ത ഈ മിതത്വം, സംവിധാനനൈപുണ്യം ഇവയൊക്കെ ഈ ആദ്യകഥയിൽ കണ്ടെത്താൻ സാധിക്കും. ഇതൊക്കെക്കൊണ്ടാണ് കാലങ്ങൾ കഴിഞ്ഞിട്ടും 'വാസനാവികൃതി' നവീനത നിലനിർത്തുന്നതും പുതിയ തലമുറകളെക്കൂടി ആകർഷിക്കുന്നതും.
ആദ്യകാല ഗദ്യസാഹിത്യത്തിൽ, പ്രത്യേകിച്ച് നോവൽ, ചെറുകഥ തുടങ്ങിയവയിൽ, പിൽക്കാലത്ത് നിരൂപകന്മാർ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ദോഷം, അമിതവർണ്ണനകൊണ്ടുണ്ടായിട്ടുള്ള 'വ്യഥാസ്ഥൂലത' ആണ്. എവിടെയോ തുടങ്ങി, എങ്ങോട്ടോ പോകുന്ന ഒരു ദുരവസ്ഥ, ഒരു 'ആദിമധ്യാന്ത' ഘടനപോലുമില്ലാതെ ഒഴുക്കിനനുസരിച്ച് എഴുത്തുകാരൻ നീന്തുന്ന അവസ്ഥ. ഇതിൽ വെള്ളം കുടിച്ച് അവശരാകുന്നത് വായനക്കാരായിരിക്കും. ഈ ഒരു ദോഷം 'വാസനാവികൃതി'യിൽ ആരോപിക്കാൻ കഴിയില്ല. തികഞ്ഞ കൈയൊതുക്കം ഈ കഥയ്ക്ക് സ്വന്തം. വെറും ആയിരത്തി ഒരുനൂറോളം വാക്കുകൾകൊണ്ടുമാത്രം മെനഞ്ഞെടുത്ത ഒരു കഥാശില്പമാണത്. അതുകൊണ്ടുതന്നെ വായനക്കാരനെ വിരസതയുടെ ആഴങ്ങളിലേക്ക് ഈ കഥ കൊണ്ടുചെന്നെത്തിക്കുന്നില്ല.
കഥ പുലർത്തുന്ന വിശ്വാസ്യത:
ഒരു മോഷ്ടാവിന്റെ കഥ പറയുമ്പോൾ തീർച്ചയായും 'വിശ്വാസ്യത' ഒരു വലിയ ഘടകമാണ്. കഥാകൃത്ത് ആ വിശ്വാസ്യത മുറുകെപ്പിടിച്ചുകൊണ്ടുതന്നെയാണ് കഥയിലുടനീളം സഞ്ചരിച്ചത്. കഥാവസാനം 'ഇക്കണ്ടക്കുറുപ്പിന്' വരുന്ന മനംമാറ്റംപോലും തികച്ചും സ്വാഭാവികമായിത്തന്നെ ജനഹൃദയങ്ങൾ സ്വീകരിച്ചതിനർത്ഥം ആ വിശ്വാസ്യത തകർന്നിട്ടില്ല എന്നാണ്.
ഒരു കള്ളൻ മനംമാറ്റം സംഭവിക്കുമ്പോൾ സംശയദൃഷ്ടിയോടെതന്നെയാണ് ആളുകൾ വീക്ഷിക്കുക. കാരണം എത്രതന്നെ ആയാലും ഒരു കള്ളനല്ലേ! എന്നാൽ 'വാസനാവികൃതി'യിലെത്തുമ്പോൾ അവസാനഭാഗത്ത് ഒരു കള്ളന് സംഭവിക്കുന്ന അപമാനം അത് ഒരു മോഷ്ടാവിനും ഒരിക്കലും സംഭവിക്കരുതേ എന്ന് വായനക്കാരൻ പ്രാർത്ഥിച്ചുപോകും - വളരെ വലിയ ഒന്നാണ്. അതിന് സമം വെയ്ക്കാൻ ഒരു അബദ്ധം ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ ദശാസന്ധിയിൽ 'ഇക്കണ്ടക്കുറുപ്പ്' എന്ന ആ കള്ളന്, നമ്മുടെ കഥാനായകൻ ഉണ്ടാക്കുന്ന മനംമാറ്റം തികച്ചും ന്യായമെന്നുതന്നെ വായനക്കാരന് ബോധം വരുന്നു.
കാരണം 'ഇക്കണ്ടക്കുറുപ്പ്' എന്ന ഒരു കള്ളൻ മാത്രമല്ല ഇവിടെ അപമാനിക്കപ്പെടുന്നത്. മറിച്ച് നാലു തലമുറകൾക്കുമുമ്പ് താവഴിക്കും തന്തവഴിക്കുമുള്ള പൂർവ്വികരായ മോഷണപ്രമുഖർ കൂടിയാണ്. തന്റെ പിതാക്കളെക്കൂടി അപമാനിച്ച 'ഇക്കണ്ടക്കുറുപ്പ്' ഇനി മോഷ്ടിക്കേണ്ട എന്ന് കഥാനായകനെപ്പോലെ തന്നെ സർവ്വ സാഹിത്യസ്നേഹികളുംകൂടി അങ്ങ് തീരുമാനിക്കുകയായിരുന്നു.
കഥാവസാനം, കഥാതന്തുവിനെ വായനക്കാരന്റെ മാനസിക ഭാവവുമായി തന്മയീഭവിപ്പിക്കാൻ വേങ്ങയിൽ കുഞ്ഞിരാമൻ നായർക്കു കഴിഞ്ഞതാണ് 'വാസനാവികൃതി'യുടെ കാലാതീതമായ ഈ മഹാവിജയത്തിന്റെ അടിസ്ഥാന കാരണം.
Exam Tips:
a) ഓരോ സവിശേഷതയ്ക്കും ഒരു ഉപതലക്കെട്ട് നൽകി വേർതിരിച്ച് എഴുതുക (ആഖ്യാനം, ഹാസ്യം, കൈയൊതുക്കം, വിശ്വാസ്യത).
b) ആയിരത്തി ഒരുനൂറോളം വാക്കുകൾ മാത്രമുള്ള കഥയാണെന്ന വസ്തുത എടുത്തുപറയുക.
c) 'പറങ്ങോടൻ പരിണയം' എന്ന പ്രഹസനത്തിന്റെ പരാമർശം ഉത്തരത്തിന് അധിക മൂല്യം നൽകും.
Previous Years Questions and Answers
Two Marks Questions
Question 8: കൂട്ടത്തിൽ ചേരാത്തത് എടുത്തെഴുതുക. (SAY 2015)
വാസനാവികൃതി, ദ്വാരക, മദിരാശിപ്പിത്തലാട്ടം, ആരാന്റെ കുട്ടി.
Answer:
ആരാന്റെ കുട്ടി
Exam Tips:
a) മറ്റു മൂന്നും വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ കഥകളാണ്; ഇതാണ് കൂട്ടത്തിൽ ചേരാത്തതിനുള്ള കാരണം, ഒറ്റ വരിയിൽ ചേർക്കാം.
Question 9: കൂട്ടത്തിൽ ചേരാത്തത് എടുത്തെഴുതുക. (March 2016)
മോഷണം, മാതൃസ്നേഹം, ഇക്കണ്ടക്കുറുപ്പ്
Answer:
മാതൃസ്നേഹം
Exam Tips:
a) വാസനാവികൃതിയിൽ മോഷണം, ഇക്കണ്ടക്കുറുപ്പ് (നായകൻ) എന്നിവയുണ്ട്; മാതൃസ്നേഹം കഥയിലെ വിഷയമല്ല.
Question 10: ശരിയോ തെറ്റോ എന്നെഴുതുക. (SAY 2016)
'വാസനാവികൃതി' മലയാളത്തിലെ ആദ്യത്തെ ചെറുകഥയായി കണക്കാക്കപ്പെടുന്നില്ല.
Answer:
തെറ്റ്
(വാസനാവികൃതി മലയാളത്തിലെ ആദ്യത്തെ ചെറുകഥയായി കണക്കാക്കപ്പെടുന്നു.)
Exam Tips:
a) തെറ്റാണെങ്കിൽ ശരിയായ പ്രസ്താവനകൂടി ബ്രായ്ക്കറ്റിൽ എഴുതുന്നത് നല്ലതാണ്.
Question 11: ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക.
ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ച മലയാള ചെറുകഥ ഏതാണ്?
(വാസനാവികൃതി, ഓർമ്മയുടെ ഞരമ്പ്, ദ്വാരക, ശസ്ത്രക്രിയ) (March 2017)
Answer:
വാസനാവികൃതി
Exam Tips:
a) വാസനാവികൃതി 'വിദ്യാവിനോദിനി' മാസികയിൽ (1891) പ്രസിദ്ധീകരിച്ചതാണെന്ന് ഓർക്കുക.
Question 12: ചേരുംപടി ചേർക്കുക.
| A | B |
|---|---|
| a. ആരാച്ചാർ | അഗ്നിസാക്ഷി |
| b. അന്റോണിയോറിച്ചി | വാസനാവികൃതി |
| c. ദേശീയബോധം | കെ.ആർ. മീര |
| d. മലയാളത്തിലെ ഒന്നാമത്തെ ചെറുകഥ | വിറ്റോറിയോ ഡിസീക്ക |
Answer:
| A | B |
|---|---|
| a. ആരാച്ചാർ | കെ.ആർ. മീര |
| b. അന്റോണിയോറിച്ചി | വിറ്റോറിയോ ഡിസീക്ക |
| c. ദേശീയബോധം | അഗ്നിസാക്ഷി |
| d. മലയാളത്തിലെ ഒന്നാമത്തെ ചെറുകഥ | വാസനാവികൃതി |
Exam Tips:
a) ഉറപ്പുള്ളവ ആദ്യം ചേർത്തശേഷം ബാക്കിയുള്ളവ ഒഴിവാക്കൽ രീതിയിൽ ചേർക്കുക.
b) ഉത്തരം ഇതേ പട്ടികരൂപത്തിലോ 'a - ..., b - ...' എന്ന ക്രമത്തിലോ എഴുതാം.
Four Marks Questions
Question 13: "ചെന്ന ദിക്കിലെല്ലാം ഈരാറു പന്ത്രണ്ട്." (SAY 2015)
"ദേധാ നാരായണീയം എന്ന് പട്ടേരി പറഞ്ഞതുപോലെ".
ഇങ്ങനെയുള്ള പഴഞ്ചൊല്ലുകൾ 'വാസനാവികൃതി' എന്ന ചെറുകഥയിലെ നർമ്മരസത്തെ കൂടുതൽ സ്വതസിദ്ധമാക്കുന്നുണ്ടോ? ചർച്ച ചെയ്യുക.
Answer:
വാസനാവികൃതി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ആദ്യകഥയാണ്. അതുമാത്രമല്ല, മലയാള ചെറുകഥാപ്രസ്ഥാനത്തിനുതന്നെ എന്നും അഭിമാനിക്കാവുന്ന ആദ്യ മാതൃകയും കൂടിയാണ്. ഈ കഥ ഒരു മോഷ്ടാവിന്റെ ആഖ്യാനരൂപത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കാലമെത്ര പുരോഗമിച്ചാലും മോഷണം മോഷണം തന്നെ. സമൂഹത്തിന്റെ ഇരുളടഞ്ഞ ഒരു കോണിലേക്ക് നോക്കുന്ന ദൃഷ്ടി സ്വാഭാവികമായും ഇങ്ങനെയുള്ള വിഷയത്തിൽ പതിഞ്ഞുപോകാൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ഗൗരവരീതിയിൽ ഈ കഥ പറഞ്ഞു ഫലിപ്പിക്കാൻ സാധ്യമല്ലെന്ന് കഥാകൃത്ത് ആദ്യംതന്നെ മനസ്സിലാക്കി. ഹാസ്യരൂപേണ കഥാപ്രഗ്രഥനം നടത്തിയാൽ മാത്രമേ ഇതിവൃത്തത്തോട് (plot) നീതി പുലർത്താനും വായനക്കാരനോടുള്ള പ്രതിബദ്ധത നിറവേറ്റാനും കഴിയൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിന്റെ പരിണതഫലമാണ്, നൂറ്റാണ്ട് കഴിഞ്ഞിട്ടും 'വാസനാവികൃതി' വായനക്കാരുടെ മുന്നിൽ തലയുയർത്തി നിൽക്കുന്നതിന്റെ ഈ വിജയം.
ഒന്നേകാൽ നൂറ്റാണ്ട് മുമ്പത്തെ കേരളചരിത്രം തീർച്ചയായും ചാതുർവർണ്ണ്യം, അയിത്തം എന്നിങ്ങനെ എല്ലാ രീതിയിലും സവർണ്ണ മേധാവിത്വം കൊടികുത്തിവാഴുന്ന അവസ്ഥയായിരുന്നു. നമ്പൂതിരി മേധാവിത്വം സമൂഹത്തിന്റെ എല്ലാ മുക്കിലും മൂലയിലും അലയടിക്കുന്ന കാലം. ജന്മിത്വം കൊടികുത്തിവാഴുന്നു. സാമ്പത്തിക അസമത്വം അതിന്റെ ഉച്ചസ്ഥായിയിൽ നിലനിൽക്കുന്നു. ഗ്രാമീണമായ അന്തരീക്ഷം തീർച്ചയായും ഈ ഒരു ചട്ടക്കൂടിനുള്ളിൽ ഞെരുങ്ങുന്ന കാലം. ഈ കാലഘട്ടമാണ് നമ്മുടെ 'വാസനാവികൃതി'യുടെ രചനാകാലം.
എന്തിനും ഏതിനും ഒരു സമൂഹം പഴമൊഴികളെ ആശ്രയിക്കുന്ന ഒരു കാലഘട്ടം കൂടിയാണത്. നാടോടി സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം ആ കാലഘട്ടത്തിൽ സമൂഹത്തിൽ വ്യക്തമായി നിഴലിച്ചിരുന്നു എന്നു വേണം കരുതാൻ. നേരംപോക്കുകളിലും വിനോദങ്ങളിലും മാത്രമല്ല ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുംവരെ ഈ നാടൻ സംസ്കാരം കൃത്യമായ തോതിൽ നിഴലിച്ചുകാണാം. ഈ നാടോടി സംസ്കാരം നാടോടി സാഹിത്യംകൂടിയാണ്. നാടോടി സാഹിത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വാമൊഴിയായി പ്രചരിക്കുന്നു എന്നതാണ്. സ്വാഭാവികമായും ഒരു എഴുത്തുരൂപം അതിനുണ്ടായിക്കൊള്ളണമെന്നില്ല. തലമുറകളിൽനിന്ന് തലമുറകളിലേക്ക് അതിങ്ങനെ പറഞ്ഞുപറഞ്ഞ് പരക്കുന്നതും പടരുന്നതുമാണ്.
കൃത്യമായ ഒരു കർതൃത്വം നാടോടി സാഹിത്യത്തിന് അവകാശപ്പെടാനില്ല. അജ്ഞാതകർതൃത്വമാണ് അതിന്റെ മുഖ്യസവിശേഷത. ഈ നാടോടി സാഹിത്യത്തിന്റെ ഉപവിഭാഗങ്ങളാണ് പഴഞ്ചൊല്ലുകളും ശൈലികളും മറ്റും. ഒരുപാട് കാര്യങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം ആശയങ്ങൾ കാച്ചിക്കുറുക്കി നാടൻഭാഷയിൽ അവതരിപ്പിക്കുക. അനേകം ആശയങ്ങൾ മനസ്സിലാക്കുന്നതിന് ഒരു വരി പഴഞ്ചൊല്ല് പകരം കേട്ടാൽ മതിയാകും. ഈ ഒരു രീതി തലമുറകൾക്കു മുമ്പേ തുടങ്ങിയതാവണം. ആശയവിനിമയത്തിനായി ഉപയോഗിക്കപ്പെടുന്ന ഏറ്റവും ചെറിയ വാക്യരൂപമാണിത്. എല്ലാ ഭാഷകളിലും വ്യത്യാസങ്ങളില്ലാതെ അത് നിലനിൽക്കുന്നുണ്ട്.
ഇങ്ങനെയുള്ള പ്രയോഗങ്ങൾ എന്ന് സമൂഹത്തിൽ പ്രചരിച്ചു തുടങ്ങി എന്നതും അജ്ഞാതമാണ്. അജ്ഞാതകർതൃത്വവും അജ്ഞാതകാലഗണനയുമാണ് നാടോടി സംസ്കാരത്തിലെ ഈ മൊഴിമുത്തുകളുടെ ഏറ്റവും വലിയ സവിശേഷത. കാച്ചിക്കുറുക്കിയ 'കവിത' പോലെ സുന്ദരവും താളാത്മകവുമായ ഈ പഴഞ്ചൊല്ലുകളും ശൈലികളും ആദ്യകാലത്ത് കവിതയുടെ ഉദ്ഭവത്തിനുപോലും കാരണമായി വർത്തിച്ചിട്ടുണ്ടാകും.
'വാസനാവികൃതി'യെ സംബന്ധിച്ചിടത്തോളം അതൊരു പശ്ചാത്താപത്തിന്റെയും മനംമാറ്റത്തിന്റെയും കഥയാണ്. അത് സംഭവിച്ചിട്ടുള്ളത് ഒരു മോഷ്ടാവിനും; സ്വാഭാവികമായും ഉപദേശങ്ങൾക്കും മറ്റും ഒരുപാട് സാധ്യതകളുള്ള ഒരു ഇതിവൃത്തം. അത് പരമാവധി കഥാകൃത്ത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉചിതമായ സമയത്ത്, അർത്ഥത്തിനും സാഹചര്യത്തിനും ഇണങ്ങുംവിധമാണ് വേങ്ങയിൽ ഈ കഥയിൽ പഴഞ്ചൊല്ലുകളെയും ശൈലികളെയും ചേർത്തിരിക്കുന്നത്. 'ഇക്കണ്ടക്കുറുപ്പ്' എന്ന കഥാനായകൻ ഒരു മോഷ്ടാവാണ്.
ഒരു മോഷ്ടാവാകാൻ എന്തുകൊണ്ടും താൻ യോഗ്യനാണെന്ന പ്രഖ്യാപനം നായകൻ കഥയിൽ നടത്തുന്നു. കാരണം നാലുതലമുറയ്ക്കു മുൻപ് തന്തവഴിയിലെ ഇതേ പേരുകാരനായ മുതുമുത്തച്ഛനും ഒരു തികഞ്ഞ മോഷ്ടാവായിരുന്നു. നാലുതലമുറ മുമ്പ് താവഴിയിലെ ഒരു അമ്മാവനും മോഷണത്തിൽ ഒട്ടും പിന്നിലായിരുന്നില്ല; പേരെടുത്ത കള്ളനായിരുന്നു. സ്വാഭാവികമായും താവഴിയിലും തന്തവഴിയിലും - ഏതു വഴിയിലെ ജീനായാലും - മോഷ്ടാവാകാനുള്ള വാസന ജന്മസിദ്ധമായിത്തന്നെ 'ഇക്കണ്ടക്കുറുപ്പിന്' ലഭിച്ചിട്ടുണ്ട്. സ്വാഭാവികമായും ആ 'വാസനാവികൃതി'ക്കായി ഒന്നു നിന്നുകൊടുക്കേണ്ട ആവശ്യം മാത്രമേ ഉള്ളൂ.
ഈ സന്ദർഭത്തിലാണ് 'ദേധാ നാരായണീയം എന്ന് പട്ടേരി പറഞ്ഞതുപോലെ' എന്ന ശൈലിയുടെ പ്രസക്തി - 'രണ്ടും നാരായണീയം' തന്നെ! ഏതെടുത്താലും ഒന്ന് എന്ന മട്ടിൽ. തികച്ചും സന്ദർഭോചിതവും ചിന്തനീയവും ഒപ്പം പൊട്ടിച്ചിരിക്കാനുള്ള നർമ്മവും ആ ശൈലീപ്രയോഗത്തിലൂടെ കഥാകൃത്ത് ഒറ്റയടിക്ക് നിർവഹിക്കുന്നു. അതുപോലെ ഏത് മോഷണശ്രമത്തിലും മോഷ്ടാവിന്റെ ബുദ്ധിയാണ് പോലീസിനെ വലയ്ക്കാറ്. ഇവിടെ കൊച്ചുകുട്ടിയുടെ നില വാരത്തിലും താഴെയാണ് നായകൻ പെരുമാറിയത്.
നാട്ടിൽ നിൽക്കാൻ നിവർത്തിയില്ല; നാടുവിട്ടോടി. മദിരാശിപ്പട്ടണത്തിൽ ആരാലും അറിയാതെ കഴിയുമ്പോഴും വിധിയുടെ ഊരാക്കുടുക്ക് കഥാനായകന്റെ കഴുത്തിൽനിന്ന് ഊരിപ്പോകുന്നില്ല. കർമ്മബന്ധനം അഴിഞ്ഞുപോകുന്നില്ല. ഒരു ഒഴിയാബാധപോലെ അത് 'ഇക്കണ്ടക്കുറുപ്പി'നു പിന്നാലെ കൂടിയിരിക്കുകയാണ്. അതുകൊണ്ടാണ് അവസാന സമയത്തെ അബദ്ധം അയാളുടെ തലവര വീണ്ടും മാറ്റിമറിച്ചത്. 'പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട' എന്ന അവസ്ഥ.
കഥാനായകനായ 'ഇക്കണ്ടക്കുറുപ്പ്' സ്വാഭാവികമായ മോഷണങ്ങളിൽ പാരമ്പര്യത്തിന് യോജിച്ചവിധം വ്യാപരിക്കുന്ന സമയം. തെളിനായാട്ടും തെണ്ടിനായാട്ടുമുണ്ട്. തെണ്ടിനായാട്ടിലാണ് മൂപ്പരാൾക്ക് കമ്പം. തെണ്ടിയിട്ടായാലും കിട്ടുന്നത് പങ്കുവെയ്ക്കേണ്ട എന്നതാണ് അതിന്റെ ഏറ്റവും വലിയ ഗുണം. അങ്ങനെ ആ കൈവിരുതിൽ കാലം കഴിക്കവേ അഭിരുചികൾ മാറി; വിലയില്ലാത്ത വസ്തുക്കളെ അവഗണിക്കാൻ തുടങ്ങി. വിലയുള്ളതിൽ മാത്രം ആകർഷണം. അങ്ങനെ കാലം കഴിയ്ക്കവേ ഏതു മേഖലയിൽ ചെന്നുപെട്ടാലും നേട്ടം തന്നെ. ആ സന്ദർഭത്തിലാണ് കഥാകൃത്ത് 'ചെന്ന ദിക്കിലെല്ലാം ഈരാറ് പന്ത്രണ്ട്' എന്ന ശൈലി അവതരിപ്പിക്കുന്നത്. 'പൂച്ച എങ്ങനെ വീണാലും നാലുകാലിൽ തന്നെ' എന്ന രീതി. വിജയം ആളുകൾക്ക് നൽകുന്ന വല്ലാത്തൊരു ആത്മവിശ്വാസം നൽകും. ആ ആത്മവിശ്വാസത്തിന്റെ ഉത്തുംഗശൃംഗത്തിലായിരുന്നു 'ഇക്കണ്ടക്കുറുപ്പ്' - അനിർവചനീയമായ ലഹരി ഒരുതരം ഉന്മാദാവസ്ഥയെ പ്രാപിക്കും. അവിടെ ശരിതെറ്റുകൾ നിഷ്പ്രഭമാകും. ഒടുവിൽ ഒരു വലിയ കെണിയിലേക്കും പാതാളക്കുഴിയിലേക്കുമായിരിക്കും അവരുടെ പതനം. കഥാന്ത്യം ഇവിടെ നായകന്റെ പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും വഴിതെളിച്ച് ഒരു ശുഭാന്ത്യമായി തീർന്നു എന്നുമാത്രം.
Exam Tips:
a) ചർച്ച ചോദിക്കുമ്പോൾ 'ഉണ്ട്' എന്ന നിലപാട് ആദ്യംതന്നെ പറഞ്ഞ് കാരണങ്ങൾ നിരത്തുക.
b) കഥയുടെ കാലഘട്ടം, നാടോടി സാഹിത്യത്തിന്റെ സ്വാധീനം എന്നിവ ഓർമ്മിച്ച് എഴുതുക.
c) ഓരോ ശൈലിയും ഏതു സന്ദർഭത്തിൽ വരുന്നെന്ന് പറയുമ്പോൾ നർമ്മം എങ്ങനെ ഉണ്ടാകുന്നുവെന്നും വ്യക്തമാക്കുക.
Question 14: "ഞാൻ ഇനി ഈ തൊഴിലിലിരുന്നാൽ നാലാമച്ഛന് അപമാനമേയുള്ളു" - കഥാനായകൻ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചേരാനുള്ള കാരണമെന്തായിരുന്നു? (March 2017)
Answer:
മോഷ്ടാവായ കഥാനായകൻ ഇക്കണ്ടക്കുറുപ്പിന്റെ തന്തവഴിയിലെ ഇതേ പേരുകാരനായ മുതുമുത്തച്ഛനും തികഞ്ഞ മോഷ്ടാവായിരുന്നു. മോഷണമുതലായ മോതിരം പ്രാണപ്രിയയായ കല്യാണിക്കുട്ടിക്ക് അയാൾ കൊടുത്തു. കല്യാണിക്കുട്ടി തന്നെ അത് അയാളുടെ ഇടതുവിരലിൽ അണിയിക്കുന്നു. ഗുജിലി തെരുവിൽവച്ച് പോലീസുകാരന്റെ പോക്കറ്റടിക്കുന്നതിനിടയിൽ അയാളറിയാതെ അത് നഷ്ടപ്പെടുകയും മോഷണമുതലെന്നോർക്കാത്ത ഇക്കണ്ടക്കുറുപ്പ് പോലീസിൽ പരാതിനൽകി സ്വയം കുടുങ്ങുകയും ചെയ്യുന്നു.
ഇതിനു സമം വയ്ക്കാൻ ഒരുബന്ധം ഒരു കള്ളന് ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ ദശാസന്ധിയിലാണ് ഇക്കണ്ടക്കുറുപ്പ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. ഇവിടെ ഇക്കണ്ടക്കുറുപ്പ് എന്ന കള്ളൻ മാത്രമല്ല, അയാളുടെ പൂർവ്വികരായ മോഷ്ടാക്കൾ കൂടിയാണ് അപമാനിക്കപ്പെട്ടത്.
Exam Tips:
a) ഉത്തരത്തിൽ മൂന്നു കാര്യങ്ങൾ വേണം: പാരമ്പര്യം (മുതുമുത്തച്ഛനും മോഷ്ടാവ്), അബദ്ധം (പോലീസിൽ പരാതി നൽകിയത്), അപമാനം (പൂർവ്വികർക്കും അപമാനം).
b) 'നാലാമച്ഛൻ' എന്നത് നാലു തലമുറ മുമ്പുള്ള പൂർവ്വികനെ കുറിക്കുന്നു എന്ന് സൂചിപ്പിക്കുക.
Six Marks Questions
Question 15: വാസനാവികൃതി എന്ന കഥയിലെ ഹാസ്യമുണർത്തിയ ഏതെങ്കിലും ഒരു സന്ദർഭത്തെക്കുറിച്ച് കുറിപ്പു തയ്യാറാക്കുക. (SAY 2016)
Answer:
മക്കത്തായ വഴിക്കും മരുമക്കത്തായ വഴിക്കും മോഷണം ശീലമാക്കിയ കള്ളൻ ബുദ്ധിമോശംകൊണ്ട് പോലീസ് പിടിയിലാകുന്നതും ഒടുവിൽ മനസ്സുമാറി കാശിക്കുപോകാൻ തീരുമാനിക്കുന്നതുമാണ് വാസനാവികൃതിയുടെ ഇതിവൃത്തം. തൃശൂരിനടുത്ത് ഒരു നമ്പൂതിരിയില്ലത്തു മോഷണം നടത്തിയപ്പോൾ സഹായിയുടെ സ്വാർത്ഥമൂലം നമ്പൂതിരി മരിക്കുന്ന രംഗം കള്ളൻ പറയുന്ന സന്ദർഭത്തിലെ നർമ്മരസം പൊട്ടിച്ചിരിപ്പിക്കുന്നതാണ്.
അച്ഛൻ നമ്പൂതിരി ഉണരാതിരിപ്പാൻ കറുപ്പു കൂടിയ മരുന്നു ഞാൻ കുറെ കൊടുത്തിട്ടുണ്ടായിരുന്നു. അദ്ദേഹം ഉണരുമോ എന്നു വളരെ ഭയമുണ്ടായിരുന്നു. അതുണ്ടായില്ല. എങ്ങനെയാണ് ഉണരുന്നത്? മഹാൻ മഹാപാപി തന്റെ മനോരഥം സാധിക്കുന്നതിന് ഒരു തടസ്സവും വരരുതെന്ന് വിചാരിച്ച് ഞാൻ കൊടുത്ത മരുന്നു മുഴുവൻ പാലിലിട്ടു കൊടുത്തു.
ചൂതുകളിമൂലമുണ്ടായ കടം വീട്ടുന്നതിനു കള്ളന്റെ സഹായം തേടുന്നതു മാത്രമല്ല, സ്വന്തം അച്ഛനെ കൊല്ലാൻപോലും മകൻ തയാറാവുന്നത് കഥാനായകൻ അവതരിപ്പിക്കുന്ന രീതിയാണ് ഹാസ്യം ഉണ്ടാക്കുന്നത്.
Exam Tips:
a) ഒരു സന്ദർഭം തെരഞ്ഞെടുത്ത് അതിന്റെ ഹാസ്യം എങ്ങനെ ഉണ്ടായെന്നു വിശദീകരിക്കുക; ഒന്നിലധികം സന്ദർഭങ്ങൾ വിശദീകരിക്കേണ്ടതില്ല.
b) ഉദ്ധരിക്കുന്ന വാക്യങ്ങൾ കഥയിലേതുപോലെതന്നെ എഴുതുക.
Eight Marks Questions
Question 16: വാസനാവികൃതി എന്ന ചെറുകഥയുടെ ആഖ്യാനത്തിലെ സവിശേഷതകൾ വ്യക്തമാക്കിക്കൊണ്ട് ആസ്വാദനം തയ്യാറാക്കുക. (March 2017)
Answer:
മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് 'വാസനാവികൃതി'. 'വാസന' ജന്മസിദ്ധമാണ്; ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്ത ഒന്ന്. ഒരു മോഷ്ടാവിന്റെ ആഖ്യാനത്തിലൂടെയാണ് ഈ കഥ ഇതൾ വിരിയുന്നത്. മോഷണപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗം ആ മോഷണപാരമ്പര്യത്തിന്റെ പെരുമ നിലനിർത്താൻ ആവശ്യമായ എല്ലാ കർമ്മങ്ങളും നിരന്തരം ചെയ്തുകൊണ്ട് ജീവിക്കുകയാണ്.
'ഇക്കണ്ടക്കുറുപ്പ്' എന്നാണ് ഈ കഥയിലെ നായകകഥാപാത്രത്തിന്റെ പേര്. നാട്ടിൽ നിൽക്കാവുന്നിടത്തോളം കളവ് ചെയ്ത കൂട്ടി. കളവുകൾ തന്നെ പലതരത്തിലുണ്ട്: തീവെട്ടിക്കൊള്ളയും ഒറ്റയ്ക്കുപോയി മോഷ്ടിക്കലും. ഇങ്ങനെ മോഷണകലയിൽ പരീക്ഷണങ്ങളുമായി നാടുചുറ്റുമ്പോഴാണ് പോലീസ് കേസുകൾ ഊർജിതമായി അന്വേഷിക്കാൻ തുടങ്ങിയത്. ഒരു നമ്പൂതിരി ഗൃഹത്തിൽ നമ്പൂതിരിപുത്രന്റെ ഒത്താശയോടുകൂടി ഇക്കണ്ടക്കുറുപ്പ് വലിയ കളവ് തന്നെ നടത്തി. അച്ഛൻ നമ്പൂതിരിക്ക് കറുപ്പു കലർന്ന മരുന്ന് പാലിൽ അറിയാതെ കലക്കിക്കൊടുത്തുകൊണ്ടായിരുന്നു മോഷണം. ആ കഠിനപ്രയോഗം അച്ഛൻ നമ്പൂതിരിയുടെ മരണത്തിൽത്തന്നെ കലാശിച്ചു.
അവിടെനിന്ന് മോഷ്ടിച്ച ആഭരണപ്പെട്ടി 'ഇക്കണ്ടക്കുറുപ്പ്' തന്റെ പ്രാണനായ കയായ കല്യാണിക്കുട്ടിക്കാണു കൊടുത്തത്. അതിൽനിന്ന് ഒരു പൂവെച്ച മോതിരം കല്യാണിക്കുട്ടി തന്നെ കഥാനായകന്റെ ഇടതു മോതിരവിരലിന്മേൽ ഇട്ടുകൊടുക്കുകയും ചെയ്തു. കൊച്ചി രാജ്യത്തെ പോലീസിന്റെ ശല്യം കൂടിയപ്പോൾ ഇക്കണ്ടക്കുറുപ്പ് മദിരാശിയിലേക്ക് മുങ്ങി. ഒരു മാസക്കാലം ഉണ്ടും ഉറങ്ങിയും കാഴ്ചകൾ കണ്ടും ചിലവഴിച്ചു.
ഏറ്റവും ഹാസ്യാത്മകമായി കഥയിൽ വിവരിച്ചിരിക്കുന്ന സംഭവം കഥാനായകനായ 'ഇക്കണ്ടക്കുറുപ്പി'നു പറ്റിയ ഏറ്റവും വലിയ അമളിതന്നെ; ആ അബദ്ധം ഭൂലോകത്തിലെ എല്ലാ കള്ളന്മാർക്കും അപമാനകരവും കൊച്ചുകുട്ടികൾപോലും ചെന്നുചാടാത്തതുമായ ഒന്നായിരുന്നു. എല്ലാവർക്കും ഒരു പാഠം. മദിരാശിയിലെ അലസവും ഏറ്റവും സുഖപ്രദവുമായ താമസത്തിനിടയിൽ കഥാനായകൻ 'ഗുജിലിത്തെരുവിൽ' ചെന്നുപെട്ടു.
വിയർക്കാതെ സമ്പാദിച്ച അന്യന്റെ സ്വത്തുകൊണ്ടുള്ള ജീവിതം. അതിന്റെ സുഭിക്ഷതയിൽ ഒന്നു കൊഴുത്ത നായകൻ ഒരു തീരുമാനം എടുത്തിരുന്നു: തന്റെ 'വാസനാവികൃതി' ഇവിടെ എടുത്തുകൂടാ. അതൊരു വിവേകം നിറഞ്ഞ നിശ്ചയമായിരുന്നു. എന്നാൽ ഗുജിലിത്തെരുവിലെ തിരക്കിൽ, സ്വയംമറന്ന് ഒരു സുന്ദരിയുടെ നേരെ വായും പൊളിച്ച് നോക്കിനിന്ന ഒരു കോന്തമ്പല്ലുകാരനെ കണ്ടതോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. കഥാനായകന്റെ ജന്മവാസന വീണ്ടും വികൃതി കാണിച്ചു. തന്റെ പൂവെച്ച മോതിരം ഇട്ട ഇടതുകൈകൊണ്ടുചെന്ന് ആ വായ് നോക്കിയുടെ പോക്കറ്റിൽനിന്ന് അയാൾ എടുത്തു. ഒരു നോട്ടുബുക്കുമാത്രം കിട്ടി. അതുമെടുത്ത് ആൾക്കൂട്ടത്തിൽ ലയിച്ചു.
വളരെ വൈകിയാണ് മോതിരം നഷ്ടപ്പെട്ട വിവരം ഇക്കണ്ടക്കുറുപ്പ് അറിയുന്നത്. അതെവിടെ പോയി എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പിറ്റേന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി വിശദമായ പരാതിയും നൽകി. കല്യാണിക്കുട്ടിയെ കുറിച്ചോർത്തപ്പോൾ പരാതി നൽകാതിരിക്കാനും സാധിച്ചില്ല. അവൾ എത്ര സ്നേഹത്തോടെ സമ്മാനിച്ചതാണ് ആ മോതിരം! ദാനസമ്പന്നന്മാരായ ഏതെങ്കിലും സന്മാർഗ്ഗികൾ അത് പോലീസ് സ്റ്റേഷനിൽ ഏല്പിച്ചാൽ കിട്ടാതെ പോകരുതല്ലോ. ആ കഥയില്ലായ്മയ്ക്ക് അന്നുതന്നെ മറുപടി കിട്ടി.
അന്നുച്ചതിരിഞ്ഞ് ഒരു പോലീസുകാരൻ വന്ന് ആ മോതിരം നീട്ടി. അതെങ്ങനെ കിട്ടി എന്നു പറഞ്ഞപ്പോൾ ഇക്കണ്ടക്കുറുപ്പ് സ്തബ്ധനായിപോയി; ഓർമ്മപോലും നഷ്ടപ്പെട്ടു നിന്നുപോയി. പൊട്ടിച്ചിരിപ്പിക്കുന്നതുമാത്രമല്ല, ഓർത്തോർത്ത് ഊറിച്ചിരിക്കുന്ന അവസ്ഥയിലേക്കും ചില ഹാസ്യരംഗങ്ങൾ അനുവാചകരെ കൊണ്ടുപോകും.
ആ ഒരു അവസ്ഥയിലേക്കാണ് 'വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ' വാസനാകൃതിയിലെ അവസാന രംഗങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടുനിൽക്കുന്ന, ശിക്ഷയേറ്റുവാങ്ങുന്ന കഥാനായകനോട് നമുക്ക് സഹതാപമല്ല, പരിഹാസമാണ് തോന്നുക. ഗുജിലിത്തെരുവിൽ പോലീസുകാരന്റെ പോക്കറ്റിലെ നോട്ട്ബുക്ക് കണ്ട്, അത് കനമുള്ള പേഴ്സാണെന്നുകരുതി ആർത്തിയോടെ കൈയിട്ടു. തിരിച്ചെടുത്തപ്പോൾ നോട്ട്ബുക്ക്. അതുമായി ജനക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടുമറയുന്ന ഇക്കണ്ടക്കുറുപ്പിന്റെ അമളി പറ്റിയ മുഖം. പല ഘടകങ്ങൾ അവിടെ ഒന്നിച്ചെത്തിവരുന്നുണ്ട്.
അമിതമായ ആത്മവിശ്വാസത്തിന്റെ ബലിയാടായി മാറി കഥാനായകൻ. സത്യത്തിൽ പോലീസുകാരൻ കൈക്കൂലി കൊടുക്കാഞ്ഞിട്ടാണ് മോതിരം തരാത്തതെന്നു കരുതി ഒരു അഞ്ചുരൂപാ നോട്ട് എടുത്തുപിടിച്ചു നിൽക്കുന്ന കഥാനായകന്റെ മുഖം. ഒടുവിൽ ആ നഗ്നസത്യത്തിനുമുന്നിൽ ഓർമ്മകൾ നഷ്ടപ്പെടുന്ന ഇക്കണ്ടക്കുറുപ്പ് എന്ന നമ്മുടെ നായകൻ വായനക്കാർക്ക് ചിരിയുടെ വിരുന്നൊരുക്കുകയാണ് ചെയ്യുന്നത്.
ഇക്കണ്ടക്കുറുപ്പിനു പറ്റിയ അബദ്ധവഴിയിൽ ഏറ്റവും വിചിത്രമായി വായനക്കാർക്ക് അനുഭവപ്പെടുക ഇതാണ്: മോതിരം നഷ്ടപ്പെട്ടതറിഞ്ഞപ്പോൾ ഒരിക്കൽപോലും തലേദിവസത്തെ മോഷണശ്രമത്തെക്കുറിച്ച് അയാൾക്ക് ഓർമ്മ വന്നില്ല. വഴിനീളെ അയാൾ സഞ്ചരിക്കുന്നുണ്ട്. തലേദിവസം നടന്ന വഴികളും ഭവനങ്ങളും അരിച്ചുപെറുക്കി പരിശോധിക്കുന്നുണ്ട്. എന്നിട്ടും തലേദിവസത്തെ നോട്ട്ബുക്ക് ശ്രമത്തെക്കുറിച്ച് (പാഴായ മോഷണശ്രമം) ഒരു ചെറിയ ലാഞ്ഛനപോലും തോന്നിയില്ല. കിട്ടിയത് എന്താണെന്നുപോലും നോക്കാതെ അശ്രദ്ധമായി കണക്കാക്കി അയാൾ കൈയിൽ വെച്ചു. അല്ലെങ്കിൽ ആ നോട്ട്ബുക്ക് ശ്രദ്ധാപൂർവ്വം പരിശോധിച്ചിരുന്നെങ്കിൽ അതിലെ ഉള്ളുകള്ളികൾ മനസ്സിലാകുമായിരുന്നു.
എല്ലാ രീതിയിലും അയാൾ മണ്ടത്തരങ്ങൾ മാത്രം പ്രവർത്തിച്ചു. കഥാകൃത്ത് പ്രകടിപ്പിച്ച വലിയൊരു സംവിധാനമികവ് ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഒരു കള്ളൻ, പ്രത്യേകിച്ച് ഇക്കണ്ടക്കുറുപ്പിനെപ്പോലെ ഒരാൾ, പെട്ടെന്ന് മനംമാറ്റം സംഭവിച്ച് നല്ലവനാവുക എന്നത് വിശ്വാസയോഗ്യമായി വായനക്കാർ സ്വീകരിക്കില്ല. ഘട്ടം ഘട്ടമായി യുക്തിഭദ്രതയോടുകൂടി, അതിനുള്ള ഒരു സാഹചര്യംകൂടി ഒരുക്കിക്കൊണ്ടുവരുന്നതിൽ കഥാകൃത്ത് വിജയിച്ചു. ഒരു പശ്ചാത്താപത്തിന് ഇക്കണ്ടക്കുറുപ്പിനെ പ്രേരിപ്പിക്കുംവണ്ണം, അത്രമാത്രം അപമാനകരമായ ഒരു അബദ്ധത്തിലേക്ക് അയാൾ പതിക്കേണ്ടത് കഥയുടെ ഘടനാപരമായ കെട്ടുറപ്പിന് അത്യാവശ്യമായിരുന്നു. കഥാഖ്യാനത്തിന്റെ എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെയാണ് കഥാകൃത്ത് അത് നിർവഹിക്കുന്നതും.
Exam Tips:
a) ആസ്വാദനത്തിൽ കഥാസാരം ചുരുക്കി പറഞ്ഞശേഷം ആഖ്യാനത്തിലെ സവിശേഷതകൾ (ഹാസ്യം, മിതത്വം, വിശ്വാസ്യത) എടുത്തെഴുതുക.
b) ഇക്കണ്ടക്കുറുപ്പിന്റെ അമളികൾ സന്ദർഭങ്ങൾ സഹിതം വിവരിക്കുക.
c) അവസാനം കഥയുടെ മനംമാറ്റവും ശുഭാന്ത്യവും എടുത്തുപറഞ്ഞ് നിഗമനം എഴുതുക.
Notes and Summary
Question 17: വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ജീവിതരേഖയും പ്രധാന കഥകളും എഴുതുക.
Answer:
ജീവിതരേഖ:
1861-ൽ തളിപ്പറമ്പ് വെരിഞ്ചല്ലൂർ ഗ്രാമത്തിൽ ജനിച്ചു. സെയ്ദാപ്പേട്ട കാർഷിക കോളേജിൽ ചേർന്ന് കൃഷിശാസ്ത്രത്തിൽ ബിരുദം നേടി. ശാസ്ത്രീയമായി കൃഷിയിലേർപ്പെട്ട ഒന്നാമത്തെ മലബാർ കർഷകനാണ് ഇദ്ദേഹം. 1912-ൽ ജന്മിമാരുടെ പ്രതിനിധിയായി മദിരാശി നിയമസഭയിൽ അംഗമായിരുന്നു. 1914 നവംബർ 14-ന് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു.
അമേരിക്കൻ സാഹിത്യനായകനായ മാർക്ക് ട്വെയിനോടാണ് മഹാകവി ഉള്ളൂർ 'മലയാളത്തിലെ ആദ്യത്തെ ചെറുകഥാകൃത്ത്' വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെ സാമ്യപ്പെടുത്തുന്നത്. പരിഹാസം കൈമുതലായിട്ടുള്ള പത്രപ്രവർത്തകനും ഫലിതത്തിന്റെ മർമ്മം കണ്ടുപിടിച്ചയാളും ഹാസ്യസാഹിത്യരചനയിൽ തൽപരനും ആയിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ. ഒപ്പം നിരൂപണത്തിന്റെ മൂർച്ചയേറിയ ഭാഷയും അദ്ദേഹത്തിന് വഴങ്ങിയിരുന്നു.
ഗദ്യസാഹിത്യത്തിൽ ചെറുകഥ, നോവൽ ശാഖകളുടെ വളർച്ച തുടങ്ങിയ 19-ാം നൂറ്റാണ്ടിന്റെ മധ്യശതകങ്ങൾ കഴിഞ്ഞുള്ള കാലഘട്ടത്തിൽ മലയാളത്തിൽ കുതഴിഞ്ഞ ഒരവസ്ഥാവിശേഷമുണ്ടായിരുന്നു. മലയാള നോവലിന്റെ വഴിതെറ്റിയ പോക്കിൽ ക്ഷുഭിതനായ അദ്ദേഹം ഹാസ്യരൂപേണ 'പറങ്ങോടൻ പരിണയം' എന്നൊരു നോവലിന്റെ രൂപരേഖ സൃഷ്ടിക്കുകയുണ്ടായി. ആദ്യത്തെ കുറച്ച് അധ്യായങ്ങൾ തിരിച്ചെഴുതിയതിനുശേഷം പെട്ടെന്ന് പരിഹാസരൂപത്തിൽ അവസാനിപ്പിക്കുകയും ചെയ്തു. സമയം കൊല്ലാനും ജനങ്ങളെ ബുദ്ധിമുട്ടിക്കാനുമായി എഴുതിക്കൂട്ടുന്നവർക്ക് ഒരു പ്രഹരമായിരുന്നു വേങ്ങയിലിന്റെ ഈ നടപടി.
എങ്ങനെ ആവരുത് നോവലെന്ന് ആക്ഷേപഹാസ്യത്തിൽ വരച്ചുവെക്കുകയായിരുന്നു വേങ്ങയിൽ ചെയ്തത്. കുറിക്കുകൊള്ളുന്ന പരിഹാസ രൂപത്തിലാണ് അദ്ദേഹമത് ചെയ്തത്. ഒരു പ്രയോജനവുമില്ലാതെ, സമൂഹത്തിനോ സ്വന്തം മനഃസാക്ഷിക്കുതന്നെയോ ഗുണവുമില്ലാതെ നോവലുകൾ പടച്ചുവിടുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു അത്. ലക്ഷണംകെട്ട നോവലുകളെ ചവറ്റുകൊട്ടയിലേക്ക് എറിയാൻ പരോക്ഷമായി അദ്ദേഹം ആഹ്വാനം ചെയ്യുകയായിരുന്നു. ചെറുകഥയിൽ ഏറ്റവും ആവശ്യവും അനിവാര്യവുമായ ഗുണം ഏകാഗ്രതയാണ്. ഒരൊറ്റ വികാരത്തിനു മാത്രമേ അവിടെ സ്ഥാനം നൽകാവൂ.
ഈ വികാരത്തെ വീണ്ടും വീണ്ടും വളർത്തി വായനക്കാരനിലേക്ക്, ആസ്വാദകനിലേക്ക്, അവന്റെ ആസ്വാദനമണ്ഡലങ്ങളിലേക്ക് എത്തിച്ച് രസപൂർണ്ണത വരുത്തുക എന്നത് കഥാകൃത്തിന്റെ ധർമ്മമാണ്. അതിന് തടസ്സം വരാതെ ശ്രദ്ധിക്കണം. ഒഴുക്ക് വളരെ പ്രധാനമാണ്. ഈ ഏകാഗ്രതയുടെ കുറവാണ് ആദ്യകാല നോവൽ കഥാരചയിതാക്കളെ ഏറെ വലച്ചത്. കുറെ ഏറെ ഘടകങ്ങൾ തള്ളിക്കയറിവന്ന് കഥയുടെ ഘടനയെ താറുമാറാക്കുകയും വായനക്കാരന്റെ രസനിഷ്പത്തി അസാധ്യമാക്കുകയും ചെയ്യുന്നു. കഥയെക്കുറിച്ചുള്ള, ചെറുകഥയെക്കുറിച്ചുള്ള ഈ സാമാന്യ നിയമങ്ങൾ ഏറെയും വേങ്ങയിലിന് സ്വന്തമായിരുന്നു എന്ന് കാണുവാൻ കഴിയും.
ചെറുകഥയെ വേങ്ങയിൽ ഒരിക്കലും കവിതയെപ്പോലെ പരിഗണിച്ചിരുന്നില്ല. കഥയുടെ രചനാഭംഗിയെക്കുറിച്ചാണ് അദ്ദേഹം കൂടുതലായും ശ്രദ്ധിച്ചത്. യഥാർത്ഥമായ ആശയഭംഗി കഥയ്ക്ക് ലഭിക്കണമെങ്കിൽ സാധാരണ ജീവിതാവസ്ഥകളെ കൂട്ടിച്ചേർക്കണമെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. യുക്തിയുക്തമായും രസകരമായും കൂട്ടിയോജിപ്പിച്ചവ മനസ്സിനെ വിനോദിപ്പിക്കും.
വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ കഥകൾ:
വാസനാവികൃതി (1891) - വിദ്യാവിനോദിനി (മാസിക)
ദ്വാരക (1893) - വിദ്യാവിനോദിനി (മാസിക)
മദിരാശിപ്പിത്തലാട്ടം (1910) - സരസ്വതി (മാസിക)
പാതാളരാജാവ് - വിദ്യാവിനോദിനി (മാസിക)
Exam Tips:
a) ജീവിതരേഖയിൽ ജനനം, വിദ്യാഭ്യാസം, പ്രധാന പദവി, മരണം എന്ന ക്രമം പാലിക്കുക.
b) കഥകളുടെ പേരും വർഷവും പ്രസിദ്ധീകരിച്ച മാസികയും പട്ടികയായി ക്രമത്തിൽ എഴുതുക.
c) 'പറങ്ങോടൻ പരിണയം' എന്ന ആക്ഷേപഹാസ്യവും മാർക്ക് ട്വെയിനോടുള്ള താരതമ്യവും ഉത്തരത്തിൽ ഉൾപ്പെടുത്തുക.
Question 18: 'വാസനാവികൃതി' എന്ന ചെറുകഥയുടെ ആമുഖമായി പ്രസ്തുത കഥയുടെ രചനാകാലത്തെ സാഹിത്യസാഹചര്യം വിശദീകരിക്കുക.
Answer:
19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾ മലയാള സാഹിത്യത്തെ, പ്രത്യേകിച്ച് ഗദ്യസാഹിത്യത്തെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുടെ ദശകമായിരുന്നു. പദ്യസാഹിത്യത്തെ സംബന്ധിച്ച് വ്യക്തവും ശക്തവുമായ ഒരു സംസ്കൃതഭാഷാസ്വാധീനം ഉള്ളതുകൊണ്ട് അവിടെ അവ്യക്തതയ്ക്കു സ്ഥാനം ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല, വളരെയധികം ആളുകൾ കാവ്യവുൽപ്പത്തിയുമായി ഉദയം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ ചെറുകഥ, നോവൽ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം അവ്യക്തതകളും ആശങ്കകളും ബാക്കിയായി. ഘടനയെയും രൂപത്തെയും സംബന്ധിച്ച ആശങ്കകളായിരുന്നു കൂടുതലും.
പാശ്ചാത്യസാഹിത്യസ്വാധീനംതന്നെയായിരുന്നു മലയാള ഗദ്യസാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിന്നിരുന്നത്. ചെറുകഥയുടെ മർമ്മം അറിയാതെയാണ് ആ കാലത്ത് ചെറുകഥകൾ എഴുതിക്കൂട്ടിയതെന്നു തോന്നും. ചെറുകഥ, നോവൽ, കവിത ഇവ തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ചുപോലും അജ്ഞാതരാണെന്നു തോന്നുന്ന രീതിയിൽ ചിലർ കഥകളെഴുതിക്കൂട്ടി. എന്നാൽ ചെറുകഥാപ്രസ്ഥാനത്തിന്റെ അരുണോദയകാലത്ത് ഏതാനും മികച്ച ചെറുകഥകൾ മലയാളത്തിൽ ഉണ്ടായി.
പിന്നീട് ആ പ്രസ്ഥാനം ലോകസാഹിത്യനിലവാരത്തിലേക്കുതന്നെ ഉയർന്നു എന്നത് പിൽക്കാലചരിത്രം തെളിയിക്കുന്നു. ഏതു പ്രസ്ഥാനത്തിന്റെയും ഉദയസമയം ആ പ്രസ്ഥാനത്തെ സംബന്ധിച്ച് ബാലാരിഷ്ടതകളുടേതു കൂടിയായിരിക്കും. എന്തുതന്നെ ആയാലും മലയാള ചെറുകഥാപ്രസ്ഥാനം ഇനി എത്രതന്നെ പുരോഗമിച്ചാലും വളർന്നാലും 'ആദ്യ ചെറുകഥ' എന്ന സ്ഥാനത്തിന് ഇളക്കം തട്ടാൻ പോകുന്നില്ല.
ആദ്യകാല ചെറുകഥാരചയിതാക്കളിൽ 'വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ' സ്ഥാനത്തെക്കുറിച്ച് നിരൂപകതർക്കം നിലനിൽക്കുമെങ്കിലും 'ആദ്യത്തെ ചെറുകഥയുടെ രചയിതാവ്' എന്ന സ്ഥാനം അദ്ദേഹത്തിനുതന്നെയാണ്. അതിൽ എല്ലാ സാഹിത്യചരിത്രാന്വേഷികൾക്കും ഒരേ അഭിപ്രായംതന്നെയാണ്. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ മലയാളത്തിലെ ആദ്യ ചെറുകഥാകൃത്താണ്. മലയാളത്തിലെ ആദ്യ ചെറുകഥയാണ് 'വാസനാവികൃതി'. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ചെറുകഥകളുടെ ഒരു പൊതുസ്വഭാവം അവ ആഖ്യാനപ്രധാനങ്ങളാണ് എന്നതാണ്.
Exam Tips:
a) ആമുഖത്തിൽ കാലഘട്ടം (19-ാം നൂറ്റാണ്ടിന്റെ അവസാനം), പദ്യസാഹിത്യവും ഗദ്യസാഹിത്യവും തമ്മിലുള്ള വ്യത്യാസം, പാശ്ചാത്യ സ്വാധീനം എന്നിവ വേർതിരിച്ച് എഴുതുക.
b) ചെറുകഥാപ്രസ്ഥാനത്തിന്റെ 'ബാലാരിഷ്ടതകൾ' എന്ന പ്രയോഗം ശരിയായി വിശദീകരിക്കുക.
Question 19: ആഖ്യാനത്തിനും സംഭാഷണത്തിനുമുള്ള സ്ഥാനം ചെറുകഥയിൽ എങ്ങനെയാണെന്ന് വേങ്ങയിലിന്റെ കഥകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുക. മലയാള ചെറുകഥയിലെ ആദ്യത്തെ സംഭാഷണം ഏതാണ്?
Answer:
ആഖ്യാനത്തിന് (വിവരണത്തിന്) അനിവാര്യമായ സംഭാഷണങ്ങൾ മാത്രമേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളൂ. ആഖ്യാനപ്രധാനമായ ചെറുകഥയിൽ സംഭാഷണത്തിനുള്ള സ്ഥാനം അത് എത്രമാത്രം ആഖ്യാനത്തിന് അനിവാര്യമായി വരുന്നുവെന്നതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ആഖ്യാനത്തേക്കാൾ സംഭാഷണത്തിനു പ്രാധാന്യം ഉണ്ടായാൽ ചെറുകഥ നാടകത്തോടു മത്സരിക്കുന്ന അവസ്ഥാവിശേഷം ഉണ്ടാകും. സംഭാഷണരൂപത്തിൽ ചെറുകഥയിൽ തത്ത്വജ്ഞാനം (പ്രഭാഷണം) ഉപയോഗിക്കുന്നത് ആ കാലഘട്ടത്തിൽ സാധാരണമായിരുന്നെങ്കിലും വേങ്ങയിൽ അതിൽനിന്നും മാറി സഞ്ചരിച്ചു.
വിവരണപ്രാധാന്യം കൂടിയാൽ ചെറുകഥ ഉപന്യാസമോ പ്രഭാഷണമോ ആണെന്നുള്ള തോന്നൽ വായനക്കാരനിൽ സൃഷ്ടിക്കും. ചെറുകഥയുടെ പ്രഖ്യാപിതമായ ലക്ഷണങ്ങളെ സ്വീകരിച്ചും അതിൽ ഒഴിവാക്കേണ്ടത് ഒഴിവാക്കിയും തന്നെയാണ് വേങ്ങയിൽ തന്റെ ആദ്യ കഥാസംരംഭത്തിന് തയ്യാറെടുത്തത്.
മലയാള ചെറുകഥയിലെ ആദ്യത്തെ സംഭാഷണം:
കോൺസ്റ്റബിൾ: "ഈ മോതിരം എന്റെ കൈയിൽ വന്നത് എങ്ങനെയാണെന്നു നിങ്ങൾക്ക് മനസ്സിലായോ?"
(വാസനാവികൃതി - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ)
Exam Tips:
a) ആഖ്യാനം, സംഭാഷണം എന്നിവയുടെ സ്ഥാനം താരതമ്യം ചെയ്ത് എഴുതിയ ശേഷം ആദ്യ സംഭാഷണം ഉദ്ധരിക്കുക.
b) ഉദ്ധരണി കഥയിലേതുപോലെതന്നെ, ഉദ്ധരണിചിഹ്നങ്ങൾ സഹിതം എഴുതുക.
Question 20: ചെറുകഥ വിലയിരുത്താനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്? ആദ്യകാല ചെറുകഥകളെ വിഷയാടിസ്ഥാനത്തിൽ എങ്ങനെയാണ് തിരിച്ചിരിക്കുന്നത്?
Answer:
വർത്തമാനകാല കഥാനിരൂപണത്തിൽ കഥയെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിരൂപകർ മുന്നോട്ടുവെയ്ക്കുന്നു:
- കഥയ്ക്കു പ്രസ്താവയോഗ്യമായ ഉള്ളടക്കം
- ഒരു വീക്ഷണഗതി
- രൂപഘടനയുടെ നിയതത്വം
- കലയുടെ സത്യാത്മകത
- കലാസൗന്ദര്യം
- മാനവികമൂല്യങ്ങളുടെ നിറവ്
- മനോവിജ്ഞാനീയമൂല്യം
ആദ്യകാല ചെറുകഥകളെ വിഷയഭേദത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തിരിക്കുന്നു: വസ്തുസ്ഥിതി, സ്വഭാവം, പ്രവൃത്തി. ഇവയിൽ മൂന്നിനും ഒരു കഥയിൽ സ്ഥാനമുണ്ടാകാമെങ്കിലും ഏതെങ്കിലും ഒന്നിനു മാത്രമേ പ്രാധാന്യം കല്പിക്കാൻ പാടുള്ളൂ. 'അമാനുഷിക കഥകൾ' എന്ന നാലാമതൊരു വകഭേദം കൂടി ആദ്യകാല നിരൂപകന്മാർ മുന്നോട്ടുവെയ്ക്കുന്നുണ്ട്.
വിഷയസ്വഭാവമനുസരിച്ച് ചെറുകഥകളെ അഞ്ചായി തിരിച്ചിരിക്കുന്നു: 1. സംഭവം, 2. രംഗം, 3. ഭാവം, 4. ചരിത്രം, 5. ഹാസ്യം. ഇതിൽ ഭാവചെറുകഥകളുടെ വിഭാഗത്തിലാണ് 'വാസനാവികൃതി' പെടുന്നത്.
Exam Tips:
a) മാനദണ്ഡങ്ങൾ ബുള്ളറ്റ് പോയിന്റുകളായി ക്രമത്തിൽ എഴുതുക.
b) മൂന്നു വിഷയഭേദങ്ങളും (വസ്തുസ്ഥിതി, സ്വഭാവം, പ്രവൃത്തി) അഞ്ചു തരം വിഭാഗങ്ങളും ഓർത്തെഴുതുക.
c) ഏതു വിഭാഗത്തിലാണ് വാസനാവികൃതി പെടുന്നതെന്ന് അവസാനം പറയാൻ മറക്കരുത്.
Question 21: കേസരി നായനാർ എന്ന പേരിന്റെ പ്രത്യേകത എന്ത്? ഉള്ളൂരിന്റെ അഭിപ്രായത്തിൽ 'വാസനാവികൃതി' ഒരു അപസർപ്പകകഥയാണോ?
Answer:
കേസരി നായനാർ:
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കേസരി നായനാർ എന്നുകൂടി അറിയപ്പെട്ടിരുന്നു.
അപസർപ്പകകഥ:
മഹാകവി ഉള്ളൂരിന്റെ അഭിപ്രായത്തിൽ 'വാസനാവികൃതി' ഒരു അപസർപ്പകകഥയാണ്. ഒരുപക്ഷേ പ്രധാനകഥാപാത്രം ഒരു മോഷ്ടാവായിരുന്നതുകൊണ്ടാവാം. ഒരു കഥാപാത്രം മോഷ്ടാവായതുകൊണ്ടോ ജയിൽശിക്ഷ അനുഭവിച്ചതുകൊണ്ടോ ഒരു കഥ അപസർപ്പകകഥയാവുന്നില്ല. അപസർപ്പകകഥകൾക്കുവേണ്ട കുറ്റാന്വേഷണവിവരണമോ വ്യാഖ്യാനപരമായ നിർവ്വഹണമോ കഥാമർമ്മവിശദീകരണമോ ഈ കഥയിലില്ല. അതുകൊണ്ടുതന്നെ ഉള്ളൂരിന്റെ പരാമർശം കൗതുകകരം എന്നതിനപ്പുറം പ്രാധാന്യം അർഹിക്കുന്നില്ല.
Exam Tips:
a) രണ്ടു ഭാഗങ്ങൾക്കും വേറെ വേറെ തലക്കെട്ട് നൽകി ഉത്തരമെഴുതുക.
b) അപസർപ്പകകഥയാകാൻ വേണ്ട ഘടകങ്ങൾ (കുറ്റാന്വേഷണം, നിർവ്വഹണം) കഥയിൽ ഇല്ലെന്ന് കാരണമായി പറയുക.
Question 22: 'വാസനാവികൃതി' എന്ന തലക്കെട്ടിന്റെ ഔചിത്യം എന്താണ്? കഥയുടെ അവസാനം നൽകിയിരിക്കുന്ന ശ്ലോകത്തിന്റെ പ്രസക്തി വിശദീകരിക്കുക.
Answer:
'വാസനാവികൃതി' എന്ന തലക്കെട്ടുതന്നെയാണ് ഈ കഥയിലെ നായകൻ. ഈ ഇതിവൃത്തത്തിന്റെ മുഴുവൻ അന്തസ്സത്തയെയും ഉൾക്കൊണ്ട് നിറഞ്ഞുനിൽക്കുന്ന ഈ തലക്കെട്ട് ഒഴിവാക്കാനാകില്ല. കഥയുടെ അന്ത്യത്തിൽ കൊടുത്തിരിക്കുന്ന 'ഹാസ്യപ്രധാനമായ' ശ്ലോകം അതിന്റെ സാരവും ഈ തലക്കെട്ടിന്റെ നിർമ്മിതിക്കു കാരണമായിത്തീർന്നിട്ടുണ്ട്. കഥാനായകന്റെ മുത്തശ്ശി സന്ധ്യാസമയത്ത് ചൊല്ലുന്ന ശ്ലോകമായി അവതരിപ്പിച്ചിരിക്കുന്നു.
ശ്ലോകം:
"ശ്രുതിസ്മൃതിഭ്യാം വിഹിതാവതാദയഃ
പുനന്തിപാപം ന ലുനന്തി വാസനാം
അനന്തസേവാതു നികൃന്തതിദ്വയീ
മിത്രപ്രഭോ തത്പുരുഷാ ബഭാഷിനേ"
(സാരം: "ശ്രുതി, സ്മൃതി തുടങ്ങിയ പ്രായശ്ചിത്തങ്ങൾകൊണ്ട് ചെയ്ത പാപം പോയപോകും. എന്നാൽ 'വാസന' പോവുകയില്ല. പാപവും വാസനയും ഒരുമിച്ച് പോകണമെങ്കിൽ ഈശ്വരാ അങ്ങയെത്തന്നെ സേവിക്കണമെന്നാണല്ലോ അങ്ങയുടെ ഭക്തന്മാർ പറയുന്നത്")
ഈ ശ്ലോകം കഥയുടെ അവസാനത്തിൽ കഥാരംഭത്തിലേക്ക് ഒരു വാതിൽ കൂടി തുറന്നുവെച്ചുകൊണ്ടാണ് കൊടുത്തിരിക്കുന്നത്. സന്ധ്യാസമയം മുത്തശ്ശി പതിവായി ചൊല്ലാനുള്ള ഈ ശ്ലോകം, അവരുടെ കുടുംബപാരമ്പര്യമഹിമയെക്കുറിച്ചും കർമ്മമണ്ഡലങ്ങളെക്കുറിച്ചും ചിന്തിച്ച് ഊറിച്ചിരിക്കാനുള്ള ആസ്വാദകന്റെ അവസരത്തെ വർദ്ധിപ്പിക്കുന്നുണ്ട്.
അതുകൊണ്ടാണ് ചെയ്ത പാപം നീങ്ങാനും വാസനാബലം (വികൃതി) കൊണ്ട് മേലിൽ പാപവിചാരം ഉണ്ടാകാതിരിക്കാനുംവേണ്ടി നായകൻ ഇക്കണ്ടക്കുറുപ്പ് ഗംഗാസ്നാനവും വിശ്വനാഥദർശനവും ചെയ്യാൻ തീരുമാനിച്ചത്.
Exam Tips:
a) തലക്കെട്ടിൽ 'വാസന' ജന്മസിദ്ധമാണെന്ന ആശയം പറഞ്ഞ് തുടങ്ങുക.
b) ശ്ലോകത്തിന്റെ സാരം സ്വന്തം വാക്കുകളിൽ ഒരു വാക്യത്തിൽ എഴുതുക.
c) ശ്ലോകം കഥയുടെ ഒടുവിൽ വരുന്നതിന്റെ ഔചിത്യം (കഥാരംഭത്തിലേക്കുള്ള വാതിൽ) പറയാൻ മറക്കരുത്.
Question 23: 'വാസനാവികൃതി'യുടെ ആഖ്യാനരീതി വിശദീകരിക്കുക. കഥയിൽ കത്തിന്റെ രൂപം സ്വീകരിച്ചിരിക്കുന്നത് എങ്ങനെ?
Answer:
ആഖ്യാനപ്രധാനമാണ് 'വാസനാവികൃതി' എന്ന കഥ. കഥയുടെ വക്താവ് 'ഇക്കണ്ടക്കുറുപ്പ്' എന്നു പേരുള്ള കഥാപാത്രംതന്നെയാണ്. ഈ കഥയുടെ രചനാപരമായ സവിശേഷത പരസ്പരബന്ധത്തോടെ കഥാകാരൻ സംഭവങ്ങളെ കോർത്തിണക്കിയിരിക്കുന്നു എന്നതാണ്. ഏകദേശം ഒന്നേകാൽ നൂറ്റാണ്ടിനുശേഷവും ഈ സൈബർയുഗത്തിലും ഈ കഥ വായനയുടെ എല്ലാ ആസ്വാദനതൃപ്തിയും നമുക്ക് പകർന്നുതരുന്നുണ്ട്. അതുകൊണ്ടുതന്നെ കാലാതിവർത്തിയായ ഒരു സർവ്വസ്വീകാര്യത ഈ കഥയ്ക്കുണ്ട്. അതുതന്നെയാണ് ഈ കഥ മുന്നോട്ടുവെയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വശവും.
കഥാപാത്രത്തെക്കൊണ്ടുതന്നെ കഥ പറയിക്കുന്ന രീതി. ഈ രീതിയുടെ ഏറ്റവും വലിയ സവിശേഷത അത് കഥ പറച്ചിലിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കും എന്നതാണ്. ഇതൊരു മോഷ്ടാവിന്റെ കഥയാകുമ്പോൾ വിശ്വാസ്യതയ്ക്ക് തീർച്ചയായും വലിയ സ്ഥാനമാണുള്ളത്. ഒപ്പം ആഖ്യാനപ്രധാനമായ കഥയ്ക്ക് ഈ രീതി പൂർണ്ണമായ ഔചിത്യഭംഗിയും നൽകുന്നു.
'വാസനാവികൃതി' എന്ന കഥ അവതരിപ്പിക്കുവാൻ കഥാകൃത്ത് 'കത്തി'ന്റെ രൂപമാണ് മനസ്സിൽ ആദ്യം കണ്ടിരുന്നത്. കഥയുടെ ആദ്യാവസാനമായുള്ള രൂപം അനുവാചകനിൽ അങ്ങനെയൊരു തോന്നലാണ് സൃഷ്ടിക്കുക. സംബോധന ചെയ്യേണ്ടത് ആർക്കാണെന്ന ആശയക്കുഴപ്പത്തിൽനിന്നായിരിക്കണം കഥാകൃത്ത് തുടക്കത്തിൽത്തന്നെ രൂപമാറ്റം വരുത്തിയിട്ടുണ്ടാവുക. പക്ഷേ ഒടുക്കം ഒരു ആശയക്കുഴപ്പവുമില്ലാതെ കത്തെഴുതി പൂർത്തിയാക്കി ഒപ്പ് ഇട്ട് വെച്ചിരിക്കുന്നു. ഒപ്പം പേരും. കത്തെഴുതിയ വ്യക്തിയുടെ സ്വഭാവം കത്തിൽനിന്ന് വ്യക്തമാണ്. എന്തായാലും കത്തുകളുടെ രൂപം കഥയിൽ സ്വീകരിക്കുമ്പോൾ പല കുറവുകളും പ്രത്യേകിച്ച് പറയേണ്ടാത്ത പലതും കടന്നുവരാം. അതുകൊണ്ടാവാം സംബോധന ഒഴിവാക്കിയത്. എന്തായാലും മലയാളസാഹിത്യത്തിലെ ആദ്യ ചെറുകഥ വളരെ കരുതലോടെതന്നെ രൂപപ്പെട്ടതാണെന്നു വ്യക്തം.
Exam Tips:
a) ആഖ്യാനരീതിയുടെ പേരും (കഥാപാത്രംതന്നെ കഥ പറയുന്നത്) അതിന്റെ ഗുണവും (വിശ്വാസ്യത) ആദ്യം എഴുതുക.
b) കത്തിന്റെ രൂപത്തിൽ സംബോധന ഇല്ലാത്തതും ഒപ്പും പേരും ഉള്ളതും എടുത്തുപറയുക.
Question 24: ഇക്കണ്ടക്കുറുപ്പ് എന്ന കഥാപാത്രത്തിന്റെ പേരിന്റെ ഔചിത്യവും കഥാപാത്ര ചിത്രീകരണത്തിലെ സവിശേഷതയും വിശദീകരിക്കുക.
Answer:
ആദ്യകാല ചെറുകഥകളുടെ സ്വഭാവമായ അമിതവർണ്ണന മലയാളത്തിലെ ആദ്യകഥയായ 'വാസനാവികൃതി'യെ അത്രയൊന്നും ബാധിച്ചതായി തോന്നുന്നില്ല. കഥാപാത്രപ്രധാനമായ കഥയായിട്ടും കഥാപാത്രത്തിന്റെ രൂപഭാവങ്ങളെക്കുറിച്ചോ പാത്രപ്രധാനമായ കഥകൾക്കു പ്രിയംകരമായ കാണപ്പെടുന്ന സംഗതികളെക്കുറിച്ചോ വർണ്ണനയില്ല. എങ്കിലും മിഴിവുള്ളൊരു കഥാപാത്രമായി 'ഇക്കണ്ടക്കുറുപ്പ്' കഥയിൽ നിറയുന്നു.
ഈ പേരുപോലും കഥാപാത്രത്തിനു നൽകിയിട്ടുള്ളത് വളരെ കരുതലോടുകൂടിയാണെന്നു കാണാൻ കഴിയും - (സൂക്ഷ്മമായ പരിശോധനയിൽ) - അറിയപ്പെടുന്ന മോഷ്ടാവായിരുന്ന നാലാമച്ഛന്റെ പേരാണത്. സ്വാഭാവികമായും, പിന്നെ ആ പേരിന്റെ നിലയും വിലയും കാത്തു സൂക്ഷിക്കേണ്ടേ? നിലവാരത്തോടുകൂടി ആ പേര് നിലനിർത്തേണ്ടേ? അതുതന്നെയായിരുന്നു അയാളുടെ കർമ്മലക്ഷ്യവും. കഥയുടെ അവസാനഭാഗത്ത് സംഭവിക്കുന്ന അമളിയോടെ കഥ അടിമുടി മാറുന്നു. ഏതൊരു കർമ്മത്തിന്റെയും വിജയസാധ്യതകൾ അതാചരിക്കുന്ന വ്യക്തിയിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസം ഒട്ടും ചെറുതായിരിക്കില്ല.
ഇവിടെ 'ഇക്കണ്ടക്കുറുപ്പിനെ സംബന്ധിച്ചിടത്തോളം തോൽവി എന്നത് തനിക്ക് സംഭവിക്കാത്തതും മറ്റുള്ളവർക്കു മാത്രം വന്നുഭവിക്കുന്നതുമായ ഒരു ഏടാകൂടമാണെന്ന തെറ്റിദ്ധാരണ - പിന്നെ ബുദ്ധിമാനായി ഈ ലോകത്തിൽ താൻ മാത്രമേ ഉള്ളൂ എന്ന സ്ഥിരം ധാരണയും. രണ്ടുംകൂടി ചേർന്നപ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം സംഭവിച്ചത്. അബദ്ധങ്ങളുടെ രാജാവായി സ്വയം മാറിയ ഇക്കണ്ടക്കുറുപ്പിന് ഇനി ഈ തൊഴിൽ ഭൂഷണമല്ലെന്നുറപ്പായി. തൊഴിലും തറവഴിയും മാറുകതന്നെ. പുണ്യക്ഷേത്രദർശനങ്ങളും ഭക്തിമാർഗ്ഗവുംതന്നെ ശരണം. ഈ കഥാപാത്ര മനംമാറ്റത്തിൽ തികഞ്ഞ വിശ്വാസ്യത പുലർത്തുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.
കത്തെഴുതി ഒപ്പിട്ട് തീരുമാനം പ്രഖ്യാപിക്കുന്ന ഇക്കണ്ടക്കുറുപ്പ്, ഒരു പ്രതിജ്ഞ നിറവേറ്റുന്ന തരത്തിൽ വായനക്കാർക്കുമുന്നിൽ കൂടുതൽ വിശ്വസ്തനാകുന്നു. തന്റെ വാസനാബലത്തിന്റെ (വികൃതി) അവസ്ഥാവിശേഷംകൊണ്ട് താൻ അനുഭവിക്കേണ്ടിവന്ന ഈ മഹാഅപമാനം തനിക്ക് മാത്രമല്ലെന്നും, തന്റെ മുൻതലമുറകൾക്കുകൂടി (നാലാമച്ഛന്റെ പേര്) അപമാനകരം എന്ന തികഞ്ഞ ബോധോദയത്തിൽനിന്നാണ് ഇക്കണ്ടക്കുറുപ്പിന്റെ 'ഈശ്വരസേവ' ആരംഭിക്കുന്നത്.
Exam Tips:
a) പേരിന്റെ ഔചിത്യം പറയുമ്പോൾ 'നാലാമച്ഛന്റെ പേര്' എന്ന സൂചന എടുത്തുപറയുക.
b) കഥാപാത്രത്തിന്റെ രൂപവർണ്ണന ഇല്ലാതിരുന്നിട്ടും കഥാപാത്രം മിഴിവുള്ളതാകുന്നു എന്ന സവിശേഷത എഴുതുക.
c) അമിതമായ ആത്മവിശ്വാസം, അബദ്ധം, മനംമാറ്റം എന്ന ക്രമത്തിൽ ഉത്തരം ചിട്ടപ്പെടുത്തുക.
Question 25: മലയാള ചെറുകഥാപ്രസ്ഥാനത്തിൽ 'വാസനാവികൃതി'യുടെ സ്ഥാനം വിലയിരുത്തുക.
Answer:
ആകെ നോക്കുമ്പോൾ പുതിയ വിളംബരങ്ങളുമായി എത്തിയ നവോത്ഥാനകാലത്തിൽപോലും കാണാത്ത കൈയടക്കം കഥാകൃത്ത് മലയാളത്തിലെ ഈ ആദ്യകഥയിൽത്തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. ഏതൊരു ഭാഷയ്ക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു തുടക്കം. ഏതൊരു പ്രസ്ഥാനത്തിനും തിലകക്കുറിയാകാൻ കഴിയുന്ന ഒരു ശുഭാരംഭം - അതാണ് 'വാസനാവികൃതി'.
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ തന്റെ ആദ്യകഥ കൈരളിയുടെ വാണിവിലാസത്തിലേക്കുള്ള തൊടുകുറിയാക്കി മാറ്റി. ചെറുകഥാപ്രസ്ഥാനത്തെ സംബന്ധിച്ച് തങ്ങളുടെ ആദ്യ രചനാസംരംഭംതന്നെ ആ പ്രസ്ഥാനചരിത്രത്തിലെ നാഴികക്കല്ലായി മാറി. പിൽക്കാലത്ത് മലയാള ചെറുകഥാപ്രസ്ഥാനത്തിന് ഊടും പാവും നെയ്യുന്നതിൽ നിസ്തുലമായ പങ്കാണ് 'വാസനാവികൃതി' നിർവഹിച്ചിട്ടുള്ളതെന്ന് കാണാൻ കഴിയും.
ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് വെറും ആയിരത്തി ഒരുനൂറോളം വാക്കുകൾകൊണ്ട് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കൊത്തിവെച്ച 'വാസനാവികൃതി' എന്ന കഥാശില്പം ഇന്നും ചെറുകഥാപ്രസ്ഥാനത്തിന് മാതൃകയായിക്കൊണ്ട് നിലനിൽക്കുന്നു.
Exam Tips:
a) നിഗമനത്തിൽ 'ആദ്യ ചെറുകഥ', 'മാതൃക', 'നാഴികക്കല്ല്' തുടങ്ങിയ പ്രധാന പദങ്ങൾ ഉപയോഗിക്കുക.
b) ആയിരത്തി ഒരുനൂറോളം വാക്കുകൾ എന്ന കൈയൊതുക്കം ഉത്തരത്തിൽ ഉൾപ്പെടുത്തുക.
Free study material for Malayalam
Malayalam Class 11 Curriculum Solutions: Chapter 04 Vasanavikrithi
Chapter Exercise Answers for Class 11 Malayalam
Access structured Kerala Board textbook solutions for Chapter 04 Vasanavikrithi. Designed in alignment with the latest academic curriculum for Class 11 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.
Detailed Answer Guides for Chapter 04 Vasanavikrithi
Clear, methodical explanations accompany every challenging problem within the Class 11 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.
Complete Preparation Kit for Class 11 Exams
Frequent review of these structured answers builds strong analytical capabilities and response efficiency. Maximize your academic readiness by combining these textbook solutions with our curated study materials and mock evaluations for Class 11 Malayalam.
FAQs
The complete and updated Kerala Plus One Malayalam Unit 4 Chapter 4 Vasanavikrithi Textbook Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus One Malayalam Unit 4 Chapter 4 Vasanavikrithi Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Unit 4 Chapter 4 Vasanavikrithi Textbook Questions and Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Unit 4 Chapter 4 Vasanavikrithi Textbook Questions and Answers in both English and Hindi medium.
Yes, you can download the entire Kerala Plus One Malayalam Unit 4 Chapter 4 Vasanavikrithi Textbook Questions and Answers in printable PDF format for offline study on any device.