Kerala Plus One Malayalam Unit 4 Chapter 2 Anukampa Textbook Questions and Answers

Solutions for Class 11 Malayalam: Chapter 02 Anukampa

Explore reliable textbook solutions for Chapter 02 Anukampa tailored for Class 11 learners. Utilizing these Malayalam answers ensures thorough preparation and strengthens foundational knowledge before final Kerala Board evaluations.

Practice Class 11 Malayalam Solutions: Chapter 02 Anukampa

Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.

Textbook Questions (Two Marks)

Question 1: 'ദൈവദശകം' എന്ന കൃതിയുടെ കർത്താവാര്?

Answer:

ശ്രീനാരായണഗുരു

Exam Tips:

a) ദൈവദശകം, അനുകമ്പാദശകം, ആത്മോപദേശശതകം, ദർശനമാല എന്നീ കൃതികളെല്ലാം ശ്രീനാരായണഗുരുവിന്റേതാണെന്ന് ഒന്നിച്ച് ഓർത്തുവയ്ക്കുക.

 

Question 2: "അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം" - ഇത് ഏതു കൃതിയിലെ വരികളാണ്?

Answer:

ആത്മോപദേശശതകം

Exam Tips:

a) ഇത് ഗുരുവിന്റെ ആത്മോപദേശശതകത്തിലെ പ്രസിദ്ധമായ വരികളാണ്; ഒരാളുടെ പ്രവൃത്തി മറ്റുള്ളവരുടെ സുഖത്തിനും ഉതകണം എന്നാണ് ആശയം.

 

Question 3: 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' - എന്ന ദർശനത്തിന്റെ വക്താവാര്?

Answer:

ശ്രീനാരായണഗുരു

Exam Tips:

a) ഈ വാക്യം ജാതിഭേദത്തിനും മതദ്വേഷത്തിനും എതിരായ ഗുരുവിന്റെ സന്ദേശമാണെന്ന് ഒരു വരിയിൽ കൂടി സൂചിപ്പിക്കാം.

 

Textbook Questions (Four Marks)

Question 4: ചേരുംപടി ചേർക്കുക.

AB
1. ആത്മോപദേശശതകംവള്ളത്തോൾ
2. കണ്ണുനീർത്തുള്ളിഉള്ളൂർ
3. നളിനിശ്രീനാരായണഗുരു
4. കർണ്ണഭൂഷണംനാലപ്പാട്ട് നാരായണമേനോൻ
5. ബധിരവിലാപംകുമാരനാശാൻ

Answer:

AB
1. ആത്മോപദേശശതകംശ്രീനാരായണഗുരു
2. കണ്ണുനീർത്തുള്ളിനാലപ്പാട്ട് നാരായണമേനോൻ
3. നളിനികുമാരനാശാൻ
4. കർണ്ണഭൂഷണംഉള്ളൂർ
5. ബധിരവിലാപംവള്ളത്തോൾ

Exam Tips:

a) ആദ്യം ഉറപ്പുള്ള ജോഡികൾ (ഉദാ: നളിനി - കുമാരനാശാൻ) ഇടുക; ബാക്കിയുള്ളവ ഒഴിവാക്കൽ രീതിയിൽ ചേർക്കാം.
b) ഉത്തരം ഇതേ പട്ടികാരൂപത്തിൽ എഴുതിയാൽ പരിശോധകന് എളുപ്പത്തിൽ മാർക്കിടാം.

 

Textbook Questions (Six Marks)

Question 5: 'അരുളുള്ളവനാണ് ജീവി' എന്നു പറയുന്നതിന്റെ പൊരുൾ എന്താണ്?

Answer:

ശ്രീനാരായണഗുരു കേരളത്തിന്റെ സാമൂഹിക-സാമുദായിക ചരിത്രത്തിൽ ഏറ്റവും തിളങ്ങിനിൽക്കുന്ന മഹദ് വ്യക്തിത്വമാണ്. ചൈതന്യം നിറഞ്ഞ ദർശനങ്ങൾക്കൊപ്പം തന്നെ ആ മഹാത്മാവിന്റെ കവിതയെയും നാം അറിയുന്നു. അധികമാരും അറിയാത്ത ഗുരുദേവന്റെ വ്യക്തിത്വവിലാസങ്ങളിൽ ഒന്നാണത്. കവിതയെ ഗുരു അറിയുകയും അനുഭവിക്കുകയും ചെയ്തത് വാമൊഴിയായിട്ടാണ്. ഒരിക്കലും ഗുരുദേവൻ കവിത എഴുതിയിട്ടില്ല; കവിത ചൊല്ലിക്കൊടുക്കുകയായിരുന്നു പതിവ്. ശ്രീനാരായണഗുരുദേവന്റെ കവിതകൾ സരളമായ രീതിയിൽ ഗഹനമായ ജീവിതതത്ത്വങ്ങളെ പ്രകാശിപ്പിച്ചു.

ഏറ്റവും ഹൃദ്യമായ രീതിയിൽ ആ കവിതകൾ ആശയസംവാദം നടത്തി. അവ ഒരിക്കലും കവിതയുടെ വലിപ്പമോ കെട്ടുകാഴ്ചകളോ ആയിരുന്നില്ല. നേരേമറിച്ച് കവിതയ്ക്ക് വേണ്ടത് സരളതയാണെന്നും, അതിലൂടെ അനുവാചകരോട് ഹൃദയസംവാദമാണ് നടക്കേണ്ടതെന്നും ഗുരു നിരന്തരം ഓർമ്മപ്പെടുത്തി.

കാരുണ്യമുള്ളതാണ് ഓരോ സൃഷ്ടിയും. പ്രകൃതിയിലേക്ക് നോക്കുമ്പോഴും നമുക്ക് ബോധ്യമാകുന്നത് അതുതന്നെയാണ്. അളവറ്റ കാരുണ്യവും പരോപകാരപ്രവണതകളും അവിടെ നിറഞ്ഞുനിൽക്കുന്നു. ചുറ്റുമുള്ള ഓരോന്നിലും നമുക്കത് കണ്ടെത്താൻ കഴിയും. കാരുണ്യമില്ലെങ്കിൽ ജീവിതമില്ല. കാരുണ്യത്തിന്റെ കനത്ത പ്രവാഹം നമ്മുടെ ഉള്ളിലെ ദുഃഖങ്ങളെ ഇല്ലാതാക്കും. സന്തോഷത്തിന്റെ ഒരു പൂത്ത മലഞ്ചെരിവായി നമ്മുടെ ഉള്ളം മാറും. സുഖവും സന്തോഷവും എതൊരാളുടെയും സ്വപ്നമാണ്. ആ സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പുകളാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ദയയും സഹാനുഭൂതിയും നിറഞ്ഞ മനസ്സും ഹൃദയവും പ്രവൃത്തികളും.

സഹജീവികളോട് പെരുമാറാൻ ഗുരു നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മുടെ കവികളെല്ലാം തന്നെ ആ കാരുണ്യത്തിന്റെ വറ്റാത്ത ഉണർവ്വ് പാടിയവരായിരുന്നു. മഹാകവി ഉള്ളൂരിന്റെ ഒരു കവിതയിൽ സഹജീവികളോട് കാരുണ്യം ചൊരിഞ്ഞാൽ മനുഷ്യന് മനഃസുഖം ലഭിക്കുമെന്ന ഓർമ്മപ്പെടുത്തലുണ്ട്. ഒപ്പം ഉള്ളൂർ ചൂണ്ടിക്കാട്ടുന്ന സവിശേഷമായ ഒരു കാര്യം ചുറ്റുമുള്ള പ്രകൃതിയുടെ സ്വഭാവസവിശേഷതകളിലേക്കാണ്. സ്വയം കഷ്ടപ്പാട് സഹിച്ചും മറ്റുള്ളവർക്ക് കാരുണ്യം ചൊരിഞ്ഞുകൊടുക്കുന്ന മിഴിവാർന്ന ചിത്രങ്ങളാണ് പ്രകൃതി നമുക്കായി കാണിച്ചുതരുന്നത്. ചുറ്റുമുള്ള എല്ലാറ്റിനും തണൽ കൊടുക്കുന്ന വൃക്ഷങ്ങൾ സ്വന്തം ശിരസ്സിൽ സൂര്യന്റെ കൊടുംചൂട് ഏറ്റുവാങ്ങിയിട്ടാണ് ആ മഹത്കർമ്മം നിർവഹിക്കുന്നത്. അതുപോലെ അമ്പെയ്തു തന്റെ ജീവൻ എടുക്കാൻ വരുന്ന വേടനുവേണ്ടിയും 'കിളി' മനോഹരമായ ഗാനങ്ങൾ ആലപിക്കും.

ഇങ്ങനെ പ്രപഞ്ചം മുഴുവൻ പരോപകാരപ്രവണതയിൽ നിറയുമ്പോൾ മനുഷ്യൻ മാത്രം സ്വാർത്ഥനായി അവനിലേക്ക് തന്നെ ഒതുങ്ങുന്നു. ഉള്ളൂരിന്റെ ആ ആശയത്തിന്റെ ആദിമകിരണങ്ങൾ ഗുരുസൂക്തങ്ങളിൽ കാണാം. 'പരോപകാരം പുണ്യം' എന്ന ആപ്തവാക്യം ജീവിതത്തിൽ പകർത്താനും പ്രായോഗികമാക്കാനും കരുണ വറ്റാത്ത ഹൃദയം നമുക്കുണ്ടാകണം.

ഗുരുവിന്റെ സ്പർശം ഏതൊരു കഠിനഹൃദയന്റെ ഉള്ളിലും കാരുണ്യത്തിന്റെ ഉറവ സൃഷ്ടിക്കും. ഏതു മനുഷ്യന്റെ ഉള്ളിലും ഉറങ്ങിക്കിടക്കുന്ന, മറഞ്ഞുകിടക്കുന്ന ആ ഉറവയെ കണ്ടെത്തുകയും ഉണർത്തുകയുമാണ് ചെയ്യേണ്ടത്. അന്യരിലെ നന്മ കണ്ടെത്താൻ കഴിയണം. കൊലപാതകം നടത്തി ജയിൽപ്പുള്ളിയായിത്തീർന്ന ഒരാൾ ഗുരുവിന്റെ സ്പർശനത്താൽ പിന്നീട് മനംമാറി ജീവിതാന്ത്യംവരെ കാരുണ്യം നിറഞ്ഞ പുണ്യകർമ്മങ്ങൾ ശീലമാക്കിയ ഒരാളായി മാറിയിരുന്നു. അങ്ങനെ മനുഷ്യനിലെ കരുണയെ തൊട്ടുണർത്തി, അതിനെ സഹജീവികൾക്ക് ഉപയോഗപ്രദമായി വിനിയോഗിക്കുവാൻ മനുഷ്യനു സാധിക്കണം. അപ്പോഴാണ് 'മനുഷ്യൻ' എന്ന പദം അതിന്റെ അർത്ഥപൂർണ്ണതയിൽ എത്തിച്ചേരുന്നത്.

Exam Tips:

a) ആറുമാർക്ക് ചോദ്യമായതിനാൽ ആമുഖം (ഗുരുവിന്റെ കവിത), പ്രധാന ആശയം (കാരുണ്യം - പ്രകൃതിയിലെ ഉദാഹരണങ്ങൾ), ഉപസംഹാരം എന്ന ക്രമത്തിൽ എഴുതുക.
b) ഉള്ളൂരിന്റെ ആശയവും വൃക്ഷം, കിളി എന്നീ പ്രകൃതി ഉദാഹരണങ്ങളും ചേർത്താൽ ഉത്തരം പൂർണ്ണമാകും.
c) 'അരുൾ' എന്നാൽ കാരുണ്യം എന്ന അർത്ഥം ആദ്യം തന്നെ വ്യക്തമാക്കുക.

 

Question 6: 'അനുകമ്പാദശകത്തിന്റെ ഫലശ്രുതി ഇതാണ്.
"അരുമാമറയോതുമർത്ഥവും
ഗുരുവോതും മുനിയോതുമർത്ഥവും
ഒരു ജാതിയിലുള്ളതൊന്നു താൻ
പൊരുളോർത്താലഖിലാഗമത്തിനും"
- ഗുരുവിന്റെ സാമൂഹിക വീക്ഷണത്തിന്റെ കാതലായ ദർശനം ഈ വരികളിലുണ്ട്. ചർച്ച ചെയ്യുക.

Answer:

ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ വളരെ ആഴത്തിൽ വേരോടിയവയും ഭാരതീയ തത്ത്വചിന്തയുടെ ഗഹനത ഉൾക്കൊള്ളുന്നവയുമാണ്. അങ്ങനെയുള്ള ആ മഹനീയ ദർശനത്തിൽ നിന്ന് ഉടലെടുത്തവയാണ് ശ്രീനാരായണ സന്ദേശങ്ങൾ. മനുഷ്യനെ മനുഷ്യനായി കാണാൻ അവ പ്രേരിപ്പിക്കുന്നു. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതിയെന്ന് അവ പഠിപ്പിക്കുന്നു. ചുരുക്കത്തിൽ 'മനുഷ്യൻ' എന്ന മഹനീയപദത്തിന്റെ അർത്ഥവിശേഷത്തെ മുഴുവൻ ഉൾക്കൊണ്ട് മാനവരാശിയെ നയിക്കാനുള്ള ഉദ്യമങ്ങളിൽ മുഴുകാനാണ് ആ ചിന്തകൾ നമ്മോട് ആവശ്യപ്പെടുന്നത്.

ഉയർന്ന ഒരു പർവ്വതത്തിന്റെ പാറക്കെട്ടുകളിലൂടെ താഴോട്ട് തട്ടിയും തളർന്നും കീഴോട്ടാഞ്ഞു തകർന്നും ഒഴുകി, പിന്നീട് സുദീർഘമായ സമതലങ്ങളിലൂടെ പരന്നൊഴുകി, അവസാനം ആഴവും പരപ്പും അന്തമില്ലാതുള്ള കടലിന്റെ മടിയിൽ ചെന്നുചേരുന്ന നദിയെപ്പോലെയായിരുന്നു സ്വാമികളുടെ ആത്മീയ ജീവിതം. ജനദൃഷ്ടിയിൽ നിന്നകന്ന് കാടുകളിലും മറ്റും അലഞ്ഞുള്ള ജീവിതം; പിന്നീട് ശാന്തനായി ജനമധ്യത്തിൽ തപസ്വിയായി ജീവിക്കുന്നു; ഒടുവിൽ ഗുരു ആത്മസാക്ഷാത്കാരം നേടുന്നു. ഗുരുദേവന്റെ കവിതയെയും ഇതേ ക്രമത്തിൽ മൂന്നു കളങ്ങളിലേക്ക് ഒതുക്കാം.

സന്യാസജീവിതാരംഭത്തിൽ ഈശ്വരനെ തേടിയുള്ള സഞ്ചാരം (മോക്ഷപ്രയാണം) എന്നതിലുപരി വേറെ ലക്ഷ്യങ്ങളൊന്നും ഗുരുവിന് ഉണ്ടായിരുന്നില്ല. ഗിരിശൃംഗങ്ങളിലെ നദി താഴോട്ടു കുത്തി ഒഴുകുംപോലെ താഴേക്കു പോവുക എന്നതാണ് ലക്ഷ്യം. പിന്നീട് ഒരു സമതലഭൂമിയിലൂടെയുള്ള ഒഴുക്കുപോലെ ഗുരുദേവന്റെ കവിത ലക്ഷ്യം കൈവരിക്കുന്നുണ്ട്. കുറേക്കൂടി സൂക്ഷ്മാവസ്ഥ പ്രാപിക്കുന്നു. സൂത്രങ്ങൾക്കു പകരം ദർശനങ്ങളും ചിന്തകളും കടന്നുവരുന്നു. സരളമായ ആഖ്യാനശൈലിയിലൂടെ ഗഹനചിന്തകൾ കൈമാറുന്നു. ഒടുവിലത്തെ ഘട്ടത്തിൽ ആത്മസാക്ഷാത്കാരത്തിന്റെ അലൗകികവും അഭൗമികവുമായ ചിന്തകളും തത്ത്വദർശനങ്ങളും ഗുരുവിന്റെ കവിതകളെ വല്ലാത്തൊരു മണ്ഡലത്തിലേക്ക് (ആദ്ധ്യാത്മികതയുടെ പരമോന്നത അവസ്ഥ) ഉയർത്തുന്നു.

'അനുകമ്പാദശകം' തീർച്ചയായും ഫലപ്രാപ്തിയിൽ (ആസ്വാദക മനസ്സിലേക്ക്) ഗുരുവിന്റെ കാവ്യഘട്ടങ്ങളിൽ രണ്ടാംഘട്ടത്തിൽ നിൽക്കുന്നു. തത്ത്വദർശനങ്ങളോടൊപ്പം സാമൂഹികമായ വീക്ഷണവും ഈ കാലഘട്ടത്തിലെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു. 'മനുഷ്യനു വേണ്ടത് മനുഷ്യത്വമാണ്' എന്ന മഹത്സന്ദേശം, തീർച്ചയായും അവനിൽ ഇനിയും സൂക്ഷ്മതയിൽ സ്ഥിതി ചെയ്യുന്ന മൃദുല വികാരങ്ങളുടെ (കാരുണ്യം, ദയ, അനുകമ്പ) ഉണർച്ചയ്ക്കുവേണ്ടി ഗുരു നടത്തിയ ആഹ്വാനം തന്നെയാണ്. അനുകമ്പാദശകത്തിലെ ഭാഷ തനി മലയാളപദങ്ങളോടുള്ള മികച്ച ചേർച്ചയാൽ പ്രത്യേകം പരിഗണന അർഹിക്കുന്ന ഒന്നാണ്. ചിന്തയുടെ അഗാധതയും ലോകാനുഗ്രഹപ്രവണതയും ഒപ്പം മികച്ച സാമൂഹികമായ ഉൾക്കാഴ്ചയും ഇതിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ഗുരുദേവന്റെ ചിന്താപരമായ കവിതകളിൽ മലയാളം പദങ്ങൾ ധാരാളമായി പ്രയോഗിക്കുന്നതു നമുക്ക് നേക്കാൾ ദ്രാവിഡഭാഷാ കുടുംബത്തോടാണ് കൂടുതൽ കൂറ് കാണിക്കുന്നത്.

ഭാഷാഗതിയിൽ മാത്രമല്ല കഥാസൂചനകളിലും ചിന്താഗതിയിലും, സംസ്കാരപശ്ചാത്തലത്തിലും തന്നെ ഗുരു ദ്രാവിഡ സംസ്കാരത്തോടൊപ്പം സംസാരിക്കുന്നു. ശ്രീനാരായണഗുരുവിന്റെ സാമൂഹിക വീക്ഷണം തീർച്ചയായും മതത്തിൽ അധിഷ്ഠിതമായിരുന്നില്ല. മതങ്ങളുടെയെല്ലാം സാരം ഒന്നാണെന്ന് ജ്ഞാനിയായ ഗുരു ഗ്രഹിച്ചിരുന്നു. മതങ്ങൾക്ക് അപ്പുറം, വിശ്വാസത്തിന്റെ വേലിക്കെട്ടുകൾക്ക് അപ്പുറം, ഒരേ ലക്ഷ്യത്തിലേക്ക് സമൂഹം പല വഴികളിലൂടെ മത്സരിച്ച് നീങ്ങുകയാണ്.

ആ പ്രവാഹത്തിൽ പലപ്പോഴും മാനുഷിക വികാരങ്ങൾ അസ്തമിക്കുന്നു. അനുകമ്പ, കരുണ, ദയ തുടങ്ങിയ പ്രകൃതിതന്നെ മനുഷ്യനു പകർന്നുകൊടുക്കുന്ന ഗുണപാഠങ്ങളാണ്. അവ മറന്നുകൊണ്ടും അവയെ ഉപേക്ഷിച്ചുകൊണ്ടുമുള്ള ജീവിതം മാനവകുലത്തിന് ഹിതകരമല്ല. ഗുരുവും മുനിയും വഴികാട്ടിയും പ്രിയപ്പെട്ടവരും മൊഴിയുന്ന വാക്കുകൾ ഒന്നുതന്നെയാണ്. അർത്ഥശങ്കയ്ക്കിടയില്ലാതെ ഒരേ മാർഗ്ഗത്തിലേക്കു തന്നെ വിരൽ ചൂണ്ടുന്ന ചുണ്ടുഫലകങ്ങളാണവ. സംശയരാഹിത്യത്തോടെ, ഏകമനസ്സോടെ മുന്നോട്ടുപോകാൻ കഴിയണം. അർത്ഥത്തെ അന്വേഷിച്ച് സമയം പാഴാക്കലല്ല, മറിച്ച് അർത്ഥത്തെ ഉൾക്കൊണ്ടു മുന്നോട്ടു ചരിക്കലാണ് ഉത്തമം.

ജീവിതത്തിന്റെ നശ്വരത, ക്ഷണികത, ആകസ്മികത ഇതെല്ലാം മാറ്റിവയ്ക്കാൻ സാധിക്കാത്ത വണ്ണം മനുഷ്യനിലെ കാരുണ്യപ്രപ്പെടുന്നത്. പക്ഷേ ചെവി കൊട്ടിയടച്ചുകൊണ്ട്, താഴേക്കു നോക്കാൻ തയ്യാറാകാതെ, ഉൾവലിഞ്ഞു, സ്വാർത്ഥതയിൽ വ്യാപരിക്കുമ്പോൾ മനുഷ്യരിൽ ദുഃഖം മാത്രം വളരുന്നു. അതെല്ലാം വിധിയുടെ ഒരു വിളനിലമാക്കി മനുഷ്യനെ അധോനിലങ്ങളിലേക്ക് വലിച്ചെറിയും.

അജ്ഞത തന്നെയാണ് ഏറ്റവും വലിയ ഇരുട്ടെന്ന് ഗുരു തിരിച്ചറിഞ്ഞതിൽ നിന്നാണ് ഇത് വിരിയുന്നത്. അജ്ഞതയാകുന്ന ഇരുട്ട് എല്ലാതരത്തിലുള്ള മൃദുലവികാരങ്ങളെയും ഇല്ലാതാക്കും. അനാചാരങ്ങളുടെ കുത്തൊഴുക്കിൽ അമർന്നുകിടന്നിരുന്ന ഒരു ജനതയിലേക്ക് പെയ്തിറങ്ങിയ സാന്ത്വനത്തിന്റെ കുളിർമഴ തന്നെയായിരുന്നു ഗുരുദേവസൂക്തങ്ങൾ. ഇന്നും ഇവയ്ക്ക് വളരെയധികം പ്രസക്തിയുണ്ട്. സാമൂഹികനവോത്ഥാനം ഉണ്ടായെങ്കിലും ആദ്ധ്യാത്മിക മോചനം പലപ്പോഴും വിരുദ്ധശക്തികളുടെ ഏറ്റുമുട്ടലായി മാറി ഒടുവിലൊരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. അവിടെയാണ് ഗുരുവചനങ്ങളുടെ പ്രസക്തി. മുറിവുണക്കാനുള്ള ലേപനവും പ്രതിരോധശക്തിയുമാണ് പരുക്കേറ്റ സമൂഹത്തിന് ഗുരുവിന്റെ വരികൾ.

Exam Tips:

a) ഫലശ്രുതിയിലെ വരികളുടെ ആശയം (ഗുരുവും മുനിയും പറയുന്നത് ഒന്നുതന്നെ, എല്ലാ മതങ്ങളുടെയും സാരം ഒന്ന്) ആദ്യം ഒരു വാചകത്തിൽ പറഞ്ഞ് തുടങ്ങുക.
b) നദിയുടെ യാത്രയുമായി ഗുരുവിന്റെ ജീവിതത്തെയും കവിതയെയും ഉപമിക്കുന്ന ഭാഗം ഉത്തരത്തിൽ ഉൾപ്പെടുത്തുക.
c) ഇന്നത്തെ സമൂഹത്തിൽ ഗുരുവചനങ്ങളുടെ പ്രസക്തി പറഞ്ഞ് അവസാനിപ്പിക്കുന്നത് ഉത്തരത്തിന് മികവ് കൂട്ടും.

 

Question 7: ശ്രീനാരായണഗുരുവിനെപ്പറ്റിയുള്ള വിശേഷപ്പെട്ടതും കൗതുകകരവുമായ സംഭവങ്ങൾ (കരയാത്ത മുത്ത്, ചട്ടമ്പിസ്വാമി സുഹൃത്ത്, ശ്രീനാരായണ അനുഭവം) വിവരിക്കുക.

Answer:

കരയാത്ത മുത്ത്: ചെമ്പഴന്തിയിലെ വയൽവാരം വീട്ടിലാണ് ഗുരുദേവൻ ജനിച്ചത് (1856). അച്ഛൻ കൊച്ചുവിളയിൽ മാടനാശാൻ; അമ്മ വയൽവാരം വീട്ടിലെ കുട്ടിയമ്മ. ഗുരുദേവന്റെ ജനനത്തെ സംബന്ധിച്ച് വിസ്മയം കലർന്ന ഒരനുഭവമുണ്ട്. ഭൂമിയിൽ പിറന്നുവീഴുന്നതോടെ ഏതു കുഞ്ഞും കരയും. അതൊരു വിശ്വാസം മാത്രമല്ല, സംഭാവ്യത കൂടിയാണ്. എന്നാൽ കുട്ടിയമ്മ പ്രസവിച്ച കുഞ്ഞ് കരഞ്ഞില്ല. അങ്ങനെ കരയാത്ത കുഞ്ഞെന്ന ഖ്യാതിയും ഗുരുദേവനുണ്ടായി.

ചട്ടമ്പിസ്വാമി സുഹൃത്ത്: ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ ഗുരുതുല്യം ആദരിച്ചിരുന്നു; സഹോദരതുല്യം സ്നേഹിച്ചിരുന്നു; സ്നേഹിതതുല്യം വിശ്വസിച്ചിരുന്നു. ഒരുപാട് യാത്രകൾ ഇരുവരും ഒരുമിച്ചു നടത്തി. ചട്ടമ്പിസ്വാമികൾക്ക് ശ്രീനാരായണഗുരു ശിഷ്യനും സഹോദരനും സുഹൃത്തുമായിരുന്നു. യാത്രകളിലുടനീളം വേദങ്ങളും ഉപനിഷത്തുകളും ചർച്ച ചെയ്യും. യാത്രയ്ക്കിടെ പലരെയും കണ്ടുമുട്ടി; അവധൂതന്മാരെയും സിദ്ധന്മാരെയും എല്ലാവരുമായും സംവദിക്കുകയും അറിവിന്റെ ആഴങ്ങൾ നേടിയെടുക്കുകയും ചെയ്തു.

ശ്രീനാരായണ അനുഭവം: ഒരിക്കൽ ഗുരുദേവൻ തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. എന്തോ ചിന്തയിൽ ലയിച്ചിരുന്ന തേജോരൂപിയായ ആ മനുഷ്യൻ ആരാണെന്നറിയാൻ സഹയാത്രികർക്ക് ആഗ്രഹം. അവരിലൊരാൾ അദ്ദേഹത്തോട് ചോദിച്ചു: "എങ്ങോട്ട് പോകുന്നു?" "ആലുവയിലേക്ക്" - ഗംഭീരമായ മറുപടി. സഹയാത്രികൻ അധികം ഭവ്യതയോടെ വീണ്ടും: "പേരെന്താണ്?" "നാരായണൻ." ഈ മറുപടിയിലും അവർ തൃപ്തരായില്ല. "ജാതിയിൽ ഏതാണ്?" ഈ ചോദ്യത്തിന് തല ഉയർത്തി ഗുരു മറുപടി നൽകി: "കണ്ടിട്ട് മനസ്സിലായില്ലേ?" "കണ്ടാലെങ്ങനെയാണ് ജാതി തിരിച്ചറിയുക?" അവർ സംശയം പറഞ്ഞു. "കണ്ടാൽ മനസ്സിലായില്ലെങ്കിൽ പിന്നെങ്ങനെ കേട്ടാൽ മനസ്സിലാകും?" - ആ മറുപടിയിൽ എല്ലാവരും നിശ്ശബ്ദരായി.

അനുബന്ധം: ട്രെയിൻ ആലുവയിലെത്തിയപ്പോൾ അനേകം ശിഷ്യർ ഗുരുവിനെ കാത്തുനിൽപ്പുണ്ടായിരുന്നു. അപ്പോഴാണ് തങ്ങളോടൊപ്പം യാത്ര ചെയ്തത് ഗുരുസ്വാമിയാണെന്ന് മറ്റു യാത്രക്കാർ തിരിച്ചറിഞ്ഞത്.

കേരളം ഒരു ഭ്രാന്താലയമായിരുന്ന കാലത്താണ് ഗുരുദേവന്റെ ജനനം. അന്നത്തെ ആചാരങ്ങളുടെ ഭീകരത അദ്ദേഹത്തെയും ചൊടിപ്പിച്ചു. ആ വേദനയിൽ അദ്ദേഹം വെന്തുനീറി. അസഹ്യമായിത്തീർന്ന തീണ്ടൽ തുടങ്ങിയ അനാചാരങ്ങളെ എതിർത്തുകൊണ്ട് ഗുരു രചിച്ച ഒരു ശ്ലോകം:
"നരനു നരനശുദ്ധവസ്തുപോലും
ധരയിൽ നടപ്പതു തീണ്ടലാണുപോലും
നരകമിവിടമാണു ഹന്ത! കഷ്ടം!
ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?"

"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്"

"സംഘടനകൊണ്ട് ശക്തരാകുവിൻ
വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ"
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്; മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.

Exam Tips:

a) ഓരോ സംഭവവും തലക്കെട്ടോടെ പ്രത്യേകം എഴുതിയാൽ ഉത്തരം ക്രമപ്രകാരമാകും.
b) "കണ്ടിട്ട് മനസ്സിലായില്ലേ?" എന്ന മറുപടിയുടെ ആശയം (ജാതി കണ്ടാൽ തിരിച്ചറിയാനാവില്ല, അതിനാൽ ജാതിക്ക് അർത്ഥമില്ല) ഒരു വരിയിൽ വിശദീകരിക്കുക.

 

Previous Years Questions and Answers (Two Marks)

Question 8: ഭക്തി ദീപിക, അദ്വൈത ദീപിക, അനുകമ്പാദശകം, ദൈവദശകം. (SAY 2015)
(കൂട്ടത്തിൽ ചേരാത്തത് എടുത്തെഴുതുക.)

Answer:

ഭക്തി ദീപിക

Exam Tips:

a) അദ്വൈതദീപിക, അനുകമ്പാദശകം, ദൈവദശകം എന്നിവ ശ്രീനാരായണഗുരുവിന്റെ കൃതികളാണ്; ഭക്തിദീപിക അദ്ദേഹത്തിന്റേതല്ല എന്ന കാരണം മനസ്സിൽ ഉറപ്പിക്കുക.

 

Question 9: കൂട്ടത്തിൽ ചേരാത്തത് എടുത്തെഴുതുക. (March 2016)
രാഷ്ട്രതന്ത്രം, ശ്രീരേഖ, ദൈവദശകം, ആരാച്ചാർ

Answer:

ആരാച്ചാർ

Exam Tips:

a) മറ്റുള്ളവ കാവ്യകൃതികളോ കവിതാസംബന്ധിയായവയോ ആണെന്ന് ഉറപ്പാക്കി 'ആരാച്ചാർ' (നോവൽ) ഒഴിവാക്കുക; ഉത്തരത്തിനൊപ്പം ഒരു വരി കാരണം എഴുതുന്നത് നല്ലതാണ്.

 

Question 10: കൂട്ടത്തിൽ ചേരാത്തത് എടുത്തെഴുതുക. (SAY 2016)
സംക്രമണം, അനുകമ്പാദശകം, ദൈവദശകം, ദർശനമാല

Answer:

സംക്രമണം

Exam Tips:

a) അനുകമ്പാദശകം, ദൈവദശകം, ദർശനമാല എന്നിവ ഗുരുവിന്റെ കൃതികളാണ്; ബാക്കിയുള്ള ഒന്നാണ് വ്യത്യസ്തം.

 

Question 11: ശരിയോ തെറ്റോ എന്നെഴുതുക. (March 2017)
'ചട്ടമ്പിസ്വാമികൾ' എന്ന പദത്തിലെ 'കൾ' ബഹുമാനസൂചകമായി പ്രയോഗിക്കുന്ന പ്രത്യയമാണ്.

Answer:

ശരി (പൂജക ബഹുവചനം)

Exam Tips:

a) ഒരാളെ ബഹുമാനിക്കാൻ ബഹുവചനം ഉപയോഗിക്കുന്നതിനെ 'പൂജക ബഹുവചനം' എന്ന് പറയും എന്നുകൂടി എഴുതുക.

 

Question 12: ശരിയോ തെറ്റോ എന്നെഴുതുക.
"അവൻ വെള്ളത്തെ കുടിച്ചു" എന്ന് സാധാരണ മലയാളികൾ പ്രയോഗിക്കാറുണ്ട്.

Answer:

തെറ്റ്

Exam Tips:

a) സാധാരണ മലയാളത്തിൽ "അവൻ വെള്ളം കുടിച്ചു" എന്നാണ് പറയുക; 'വെള്ളത്തെ' എന്ന പ്രയോഗം സ്വാഭാവികമല്ല.

 

Question 13: ബ്രാക്കറ്റിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക. പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാകുന്നത് എപ്പോൾ?
(നവാക്ഷരി ഉരുവിടുമ്പോൾ, അനുകമ്പയില്ലാതെ പെരുമാറുമ്പോൾ)

Answer:

അനുകമ്പയില്ലാതെ പെരുമാറുമ്പോൾ

Exam Tips:

a) ഗന്ധമില്ലാത്ത പൂവ് പോലെ കാരുണ്യമില്ലാത്ത മനുഷ്യൻ ഫലശൂന്യനാണ് എന്ന ഉപമ ഓർത്തുവയ്ക്കുക.

 

Previous Years Questions and Answers (Four Marks)

Question 14: "അരുളില്ലയെങ്കിലസ്ഥിതോൽസിര
നാറുന്നൊരുടമ്പുതാനവൻ മരുവിൽ
പ്രവഹിക്കുമംബുവപ്പുരുഷൻ
നിഷ്ഫലഗന്ധപുഷ്പമാം" - മനുഷ്യനെയും അരുൾ എന്ന ആശയത്തെയും ശ്രീനാരായണഗുരു പരസ്പരം ബന്ധിപ്പിക്കുന്നതെങ്ങനെ എന്ന് പാഠഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക. (March 2015)

Answer:

മനുഷ്യന്റെ ജീവിതം അരുൾ (കാരുണ്യം) നൽകുവാനുള്ളതാണ്. കാരുണ്യത്തിന്റെ സ്പർശമില്ലെങ്കിൽ മനുഷ്യൻ ഗന്ധമില്ലാത്ത പൂവാണ്. അസ്ഥിയും തോലും മാത്രമായ, തല നാറുന്ന ശരീരം മാത്രമാണ് അവൻ; മരുഭൂമിയിൽ ഒഴുകുന്ന ഒരൊറ്റ തുള്ളി വെള്ളം മാത്രമാണ്. കാരുണ്യം പുഷ്പത്തിന്റെ സുഗന്ധംപോലെയും ജലപ്രവാഹംപോലെയും ജീവചൈതന്യമുള്ള ശരീരംപോലെയുമാണ്. കാരുണ്യമാണ് മനുഷ്യന് ചൈതന്യം നൽകുന്നത്.

Exam Tips:

a) അസ്ഥിയും തോലും മാത്രമുള്ള ശരീരം, മരുഭൂമിയിലെ ജലം, ഗന്ധമില്ലാത്ത പൂവ് എന്നീ മൂന്ന് ഉപമകളും ഉൾപ്പെടുത്തുക.
b) 'കാരുണ്യമാണ് മനുഷ്യന് ചൈതന്യം നൽകുന്നത്' എന്ന നിഗമനത്തോടെ അവസാനിപ്പിക്കുക.

 

Question 15: "അരുളൻപനകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം" - അനുകമ്പാദശകം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി ശ്രീനാരായണഗുരുവിന്റെ ജീവിതദർശനം കണ്ടെത്തുക? (SAY 2015)

Answer:

ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ വളരെ ആഴത്തിൽ വേരോടിയവയാണ്; ഭാരതീയ തത്ത്വചിന്തയുടെ ഗഹനത അതിനുണ്ട്. അങ്ങനെയുള്ള ആ മഹനീയ ദർശനത്തിൽ നിന്ന് ഉടലെടുത്തവയാണ് ശ്രീനാരായണ സന്ദേശങ്ങൾ. മനുഷ്യനെ മനുഷ്യനായി കാണാൻ അവ പ്രേരിപ്പിക്കുന്നു. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതിയെന്ന് അവ പഠിപ്പിക്കുന്നു. ചുരുക്കത്തിൽ 'മനുഷ്യൻ' എന്ന മഹനീയപദത്തിന്റെ അർത്ഥവിശേഷത്തെ മുഴുവൻ ഉൾക്കൊണ്ട് മാനവരാശിയെ നയിക്കാനുള്ള ഉദ്യമങ്ങളിൽ മുഴുകാനാണ് ആ ചിന്തകൾ നമ്മോട് ആവശ്യപ്പെടുന്നത്.

ഉയർന്ന ഒരു പർവ്വതത്തിന്റെ പാറക്കെട്ടുകളിലൂടെ താഴോട്ട് തട്ടിയും തളർന്നും കീഴോട്ടാഞ്ഞു തകർന്നും ഒഴുകി, പിന്നീട് സുദീർഘമായ സമതലങ്ങളിലൂടെ പരന്നൊഴുകി, അവസാനം ആഴവും പരപ്പും അന്തമില്ലാതുള്ള കടലിന്റെ മടിയിൽ ചെന്നുചേരുന്ന നദിയെപ്പോലെയായിരുന്നു സ്വാമികളുടെ ആത്മീയ ജീവിതം. ജനദൃഷ്ടിയിൽ നിന്നകന്ന് കാടുകളിലും മറ്റും അലഞ്ഞുള്ള ജീവിതം; പിന്നീട് ശാന്തനായി ജനമധ്യത്തിൽ തപസ്വിയായി ജീവിക്കുന്നു; ഒടുവിൽ ഗുരു ആത്മസാക്ഷാത്കാരം നേടുന്നു. ഗുരുദേവന്റെ കവിതയെയും ഇതേ ക്രമത്തിൽ മൂന്നു കളങ്ങളിലേക്ക് ഒതുക്കാം.

സന്യാസജീവിതാരംഭത്തിൽ ഈശ്വരനെ തേടിയുള്ള സഞ്ചാരം (മോക്ഷപ്രയാണം) എന്നതിലുപരി വേറെ ലക്ഷ്യങ്ങളൊന്നും ഗുരുവിന് ഉണ്ടായിരുന്നില്ല. ഗിരിശൃംഗങ്ങളിലെ നദി താഴോട്ടു കുത്തി ഒഴുകുംപോലെ താഴേക്കു പോവുക എന്നതാണ് ലക്ഷ്യം. പിന്നീട് ഒരു സമതലഭൂമിയിലൂടെയുള്ള ഒഴുക്കുപോലെ ഗുരുദേവന്റെ കവിത ലക്ഷ്യം കൈവരിക്കുന്നുണ്ട്. കുറേക്കൂടി സൂക്ഷ്മാവസ്ഥ പ്രാപിക്കുന്നു. സൂത്രങ്ങൾക്കു പകരം ദർശനങ്ങളും ചിന്തകളും കടന്നുവരുന്നു. സരളമായ ആഖ്യാനശൈലിയിലൂടെ ഗഹനചിന്തകൾ കൈമാറുന്നു. ഒടുവിലത്തെ ഘട്ടത്തിൽ ആത്മസാക്ഷാത്കാരത്തിന്റെ അലൗകികവും അഭൗമികവുമായ ചിന്തകളും തത്ത്വദർശനങ്ങളും ഗുരുവിന്റെ കവിതകളെ വല്ലാത്തൊരു മണ്ഡലത്തിലേക്ക് (ആദ്ധ്യാത്മികതയുടെ പരമോന്നത അവസ്ഥ) ഉയർത്തുന്നു.

'അനുകമ്പാദശകം' തീർച്ചയായും ഫലപ്രാപ്തിയിൽ (ആസ്വാദക മനസ്സിലേക്ക്) ഗുരുവിന്റെ കാവ്യഘട്ടങ്ങളിൽ രണ്ടാംഘട്ടത്തിൽ നിൽക്കുന്നു. തത്ത്വദർശനങ്ങളോടൊപ്പം സാമൂഹികമായ വീക്ഷണവും ഈ കാലഘട്ടത്തിലെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു. 'മനുഷ്യനു വേണ്ടത് മനുഷ്യത്വമാണ്' എന്ന മഹത്സന്ദേശം, തീർച്ചയായും അവനിൽ ഇനിയും സൂക്ഷ്മതയിൽ സ്ഥിതി ചെയ്യുന്ന മൃദുല വികാരങ്ങളുടെ (കാരുണ്യം, ദയ, അനുകമ്പ) ഉണർച്ചയ്ക്കുവേണ്ടി ഗുരു നടത്തിയ ആഹ്വാനം തന്നെയാണ്.

Exam Tips:

a) അരുൾ, അൻപ്, അനുകമ്പ എന്നീ മൂന്ന് പദങ്ങളും ഒരേ അർത്ഥത്തിലുള്ളവയാണെന്ന് ആദ്യം സൂചിപ്പിക്കുക.
b) 'മനുഷ്യനു വേണ്ടത് മനുഷ്യത്വമാണ്' എന്ന കേന്ദ്രസന്ദേശം ഉത്തരത്തിൽ എടുത്തുപറയുക.

 

Question 16: "അരുളുള്ളവനാണു ജീവിയെ-
ന്നുരുവിട്ടിടുകയീനവാക്ഷരി"
(അനുകമ്പാദശകം - ശ്രീനാരായണഗുരു)
അരുൾ - കാരുണ്യം
ഈ വരികളിലെ ദർശനം വ്യക്തമാക്കി കുറിപ്പെഴുതുക.

Answer:

ശ്രീനാരായണഗുരുവിന്റെ അനുകമ്പാദശകം കാരുണ്യക്കടലിന്റെ ഓളങ്ങളെയും കൈപിടിച്ചു നടത്തുന്നു. വളരെ പ്രായോഗികമായ ഒരു മനഃപരിശീലനമാണ് ആധ്യാത്മികമായ ഉണർവ്വിനായി ഗുരു നൽകുന്നത്. കാരുണ്യമുള്ളവനാണ് ജീവിക്കുന്നത് എന്നതാണ് ഗുരുവിന്റെ വീക്ഷണം.

ഈ ദർശനത്തിൽ വളരെ തന്മയത്വത്തോടെ നിബന്ധിച്ചിരിക്കുന്നത് ജീവിതത്തിന്റെ പ്രകാശമാണ്. വളരെ ഗുണപരമായി മാത്രം മറ്റുള്ളവരെ കാണണമെന്ന് ഗുരു പറയുന്നു.

ഗുരുവിന്റെ പ്രകൃതിബോധവും മനുഷ്യജ്ഞാനവുമാണ് ഇവിടെ കാണുന്നത്. നിറഞ്ഞ ലോകത്ത് കാരുണ്യത്തിന്റെ ദർശനം നൽകി ഗുരുദേവൻ. ഇവിടെ ഈശ്വരന് മാത്രമായി നിവേദിച്ചുകൊടുക്കുന്നതല്ല കാരുണ്യഭാവം. പ്രകൃതിയിലെ എല്ലാ ജീവികളിലും കാരുണ്യമുണ്ട് എന്നതാണ് ഗുരുവിന്റെ ദർശനം.

Exam Tips:

a) 'അരുൾ' എന്ന പദത്തിന്റെ അർത്ഥമായ കാരുണ്യം ആണ് ദർശനത്തിന്റെ കേന്ദ്രം എന്ന് ഉത്തരത്തിൽ ഉറപ്പിച്ചുപറയുക.
b) കാരുണ്യം ഈശ്വരന് മാത്രമുള്ളതല്ല, എല്ലാ ജീവജാലങ്ങളിലും ഉണ്ടെന്ന ആശയം എടുത്തുപറയുക.

 

Previous Years Questions and Answers (Six Marks)

Question 17: 'അരുളുള്ളവനാണ് ജീവി' എന്നും അരുളില്ലാത്തവന്റെ ജീവിതം വ്യർത്ഥമാണെന്നും ശ്രീനാരായണഗുരു അനുകമ്പാദശകത്തിലൂടെ വ്യക്തമാക്കുന്നതെങ്ങനെ? (March 2016)

Answer:

ശ്രീനാരായണഗുരു കേരളത്തിന്റെ സാമൂഹിക-സാമുദായിക ചരിത്രത്തിൽ ഏറ്റവും തിളങ്ങിനിൽക്കുന്ന മഹദ്‌വ്യക്തിത്വമാണ്. ഗുരുവിന്റെ കവിതയെയും നാം അറിയുന്നു. അധികമാരും അറിയാത്ത ഗുരുദേവന്റെ വ്യക്തിത്വവിലാസങ്ങളിൽ ഒന്നാണത്. കവിതയെ ഗുരു അറിയുകയും അനുഭവിക്കുകയും ചെയ്തത് വാമൊഴിയായിട്ടാണ്.

ഒരിക്കലും ഗുരുദേവൻ കവിത എഴുതിയിട്ടില്ല; കവിത ചൊല്ലിക്കൊടുക്കുകയായിരുന്നു പതിവ്. ശ്രീനാരായണഗുരുദേവന്റെ കവിതകൾ സരളമായ രീതിയിൽ ഗഹനമായ ജീവിതതത്ത്വങ്ങളെ പ്രകാശിപ്പിച്ചു. ഏറ്റവും ഹൃദ്യമായ രീതിയിൽ ആ കവിതകൾ ആശയസംവാദം നടത്തി. അവ ഒരിക്കലും കവിതയുടെ വലിപ്പമോ കെട്ടുകാഴ്ചകളോ ആയിരുന്നില്ല. നേരേമറിച്ച് കവിതയ്ക്ക് വേണ്ടത് സരളതയാണെന്നും, അതിലൂടെ അനുവാചകരോട് ഹൃദയസംവാദമാണ് നടക്കേണ്ടതെന്നും ഗുരു നിരന്തരം ഓർമ്മപ്പെടുത്തി.

കാരുണ്യമുള്ളതാണ് ഓരോ സൃഷ്ടിയും. പ്രകൃതിയിലേക്ക് നോക്കുമ്പോഴും നമുക്ക് ബോധ്യമാകുന്നത് അതുതന്നെയാണ്. അളവറ്റ കാരുണ്യവും പരോപകാരപ്രവണതകളും നിറഞ്ഞുനിൽക്കുന്നു. ചുറ്റുമുള്ള ഓരോന്നിലും നമുക്കത് കണ്ടെത്താൻ കഴിയും. കാരുണ്യമില്ലെങ്കിൽ ജീവിതമില്ല. കാരുണ്യത്തിന്റെ കനത്ത പ്രവാഹത്തിൽ നമ്മുടെ ഉള്ളം ഒരു പൂത്ത മലഞ്ചെരിവായി മാറും. സുഖവും സന്തോഷവും എതൊരാളുടെയും സ്വപ്നമാണ്. ആ സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പുകളാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ദയയും സഹാനുഭൂതിയും നിറഞ്ഞ മനസ്സും ഹൃദയവും പ്രവൃത്തികളും.

ഗുരു നമ്മെ ഓർമ്മപ്പെടുത്തുന്നത് സ്നേഹം വറ്റാത്ത ഹൃദയവും കാരുണ്യം നിറഞ്ഞ മനസ്സുമായി സഹജീവികളോട് പെരുമാറാനാണ്. നമ്മുടെ കവികളെല്ലാം തന്നെ ആ കാരുണ്യത്തിന്റെ വറ്റാത്ത ഉണർവ്വ് പാടുന്നവരായിരുന്നു. മഹാകവി ഉള്ളൂരിന്റെ ഒരു കവിതയിൽ സഹജീവികളോടുള്ള ഓർമ്മപ്പെടുത്തലുണ്ട്. ഒപ്പം ഉള്ളൂർ ചൂണ്ടിക്കാട്ടുന്ന സവിശേഷമായ ഒരു കാര്യം ചുറ്റുമുള്ള പ്രകൃതിയുടെ സ്വഭാവസവിശേഷതകളിലേക്കാണ്. സ്വയം കഷ്ടപ്പാട് സഹിച്ചും മറ്റുള്ളവർക്ക് കാരുണ്യം ചൊരിഞ്ഞുകൊടുക്കുന്ന മിഴിവാർന്ന ചിത്രങ്ങളാണ് പ്രകൃതി നമുക്കായി കാണിച്ചുതരുന്നത്. ചുറ്റുമുള്ള എല്ലാറ്റിനും തണൽ കൊടുക്കുന്ന വൃക്ഷങ്ങൾ സ്വന്തം ശിരസ്സിൽ സൂര്യന്റെ കൊടുംചൂട് ഏറ്റുവാങ്ങിയിട്ടാണ് ആ മഹത്കർമ്മം നിർവഹിക്കുന്നത്. അതുപോലെ അമ്പെയ്തു തന്റെ ജീവൻ എടുക്കാൻ വരുന്ന വേടനുവേണ്ടിയും 'കിളി' മനോഹരമായ ഗാനങ്ങൾ ആലപിക്കും. തന്നെ വെട്ടിയിടാൻ വരുന്നവനും വൃക്ഷം തണൽ നൽകും.

ഇങ്ങനെ പ്രപഞ്ചം മുഴുവൻ പരോപകാരപ്രവണതയിൽ നിറയുമ്പോൾ മനുഷ്യൻ മാത്രം സ്വാർത്ഥനായി അവനിലേക്ക് തന്നെ ഒതുങ്ങുന്നു. ഉള്ളൂരിന്റെ ആ ആശയത്തിന്റെ ആദിമകിരണങ്ങൾ ഗുരുസൂക്തങ്ങളിൽ കാണാം. 'പരോപകാരം പുണ്യം' എന്ന ആപ്തവാക്യം ജീവിതത്തിൽ പകർത്താനും പ്രായോഗികമാക്കാനും കരുണ വറ്റാത്ത ഹൃദയം നമുക്കുണ്ടാകണം. ഗുരുവിന്റെ സ്പർശം ഏതൊരു കഠിനഹൃദയന്റെ ഉള്ളിലും കാരുണ്യത്തിന്റെ ഉറവ സൃഷ്ടിക്കും. ഏതു മനുഷ്യന്റെ ഉള്ളിലും ഉറങ്ങിക്കിടക്കുന്ന ആ ഉറവയെ കണ്ടെത്തുകയും ഉണർത്തുകയുമാണ് ചെയ്യേണ്ടത്. അന്യരിലെ നന്മ കണ്ടെത്താൻ കഴിയണം.

കൊലപാതകം നടത്തി ജയിൽപ്പുള്ളിയായിത്തീർന്ന ഒരാൾ ഗുരുവിന്റെ സ്പർശനത്താൽ പിന്നീട് മനംമാറി ജീവിതാന്ത്യംവരെ കാരുണ്യം നിറഞ്ഞ പുണ്യകർമ്മങ്ങൾ ശീലമാക്കിയ ഒരാളായി മാറിയിരുന്നു. അങ്ങനെ മനുഷ്യനിലെ കരുണയെ തൊട്ടുണർത്തി, അതിനെ സഹജീവികൾക്ക് ഉപയോഗപ്രദമായി വിനിയോഗിക്കുവാൻ മനുഷ്യനു സാധിക്കണം. അപ്പോഴാണ് 'മനുഷ്യൻ' എന്ന പദം അതിന്റെ അർത്ഥപൂർണ്ണതയിൽ എത്തിച്ചേരുന്നത്.

Exam Tips:

a) ഉത്തരം 'അരുളുള്ളവനാണ് ജീവി' (കാരുണ്യം ജീവന്റെ ലക്ഷണം) എന്ന ആശയത്തിൽ തുടങ്ങി 'അരുളില്ലാത്തവന്റെ ജീവിതം വ്യർത്ഥം' എന്നതിൽ അവസാനിപ്പിക്കുക.
b) പ്രകൃതിയിലെ വൃക്ഷത്തിന്റെയും കിളിയുടെയും ഉദാഹരണങ്ങളും ജയിൽപ്പുള്ളിയുടെ മാറ്റവും ഉദാഹരണമായി ചേർക്കുക.
c) ഇതേ വിഷയത്തിൽ മുമ്പ് ചോദിച്ച ചോദ്യങ്ങളുമായി ഉത്തരം ഒത്തുനോക്കി പഠിക്കുക.

 

Summary and Notes

Question 18: ശ്രീനാരായണഗുരുവിന്റെ ജീവിതരേഖ ചുരുക്കി എഴുതുക.

Answer:

ജീവിതരേഖ: 1856-1928. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം ജാതിവ്യവസ്ഥിതിയെ ചോദ്യം ചെയ്തു. കേരളം കണ്ട ഉത്തമനായ സാമൂഹ്യപരിഷ്കർത്താവായ ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിക്കുകയും ജാതിവിവേചനം അവസാനിപ്പിക്കാൻ യത്നിക്കുകയും ചെയ്തു. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നത് ഈ സാമൂഹ്യസ്നേഹിയുടെ വലിയ സ്വപ്നമായിരുന്നു.

മലയാളവർഷം 1031 ചിങ്ങമാസത്തിലെ ചതയം നാളിൽ (1856) ചെമ്പഴന്തിയിലെ 'വയൽവാരം' വീട്ടിലാണ് ഗുരുദേവൻ ജനിച്ചത്. ആത്മീയാനുഭൂതിയുടെ സന്താനമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യന്റെ ഉയർച്ചയ്ക്കു വേണ്ടിയാകണം മതം ഉപകരിക്കേണ്ടതെന്ന് ഗുരു അറിഞ്ഞു. അതുകൊണ്ടുകൂടിയാണ് മനുഷ്യനെ കേന്ദ്രബിന്ദുവാക്കി ഗുരു മതത്തെ ദർശിച്ചത്. മനുഷ്യന്റെ ഉയർച്ച പ്രധാനമായും നാല് മുഖങ്ങളിലൂടെയായിരിക്കണം: ഭൗതികം, ധാർമ്മികം, സാംസ്കാരികം, ആത്മീയം. ഈ മുഖങ്ങളുടെ (അവസ്ഥകളുടെ) ഉണർവ്വും ഉയർച്ചയും ഒരേസമയം ആയിരിക്കണം.

അതു മുൻകൂട്ടി കണ്ടുകൊണ്ടാണ് 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന സന്ദേശം ഗുരുദേവൻ നൽകിയത്. വർത്തമാനകാല സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് വിഭാഗീയഭ്രാന്ത്, മനുഷ്യരെ ഭ്രാന്തുപിടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ അന്ധതയുടെ കാലത്ത് ഗുരുദേവസന്ദേശങ്ങൾക്ക് വലിയ പ്രസക്തി ഉണ്ട്. കേരളം എന്ന വളരെ ചെറിയ സംസ്ഥാനത്തിലൊതുങ്ങി ഏറിയ കാലവും ജീവിച്ചെങ്കിലും ഗുരുദേവൻ തന്റെ ജീവിതത്തിലും വചനങ്ങളിലും കൂടി പകർന്നുതന്നത് ഏതു കാലത്തിനും ഏതു രാജ്യത്തിനും (കാലദേശഭാഷാതിവർത്തിയായി) അനുയോജ്യവും നിത്യവുമായ ദർശനസമാഹാരമാണ്. നമ്മുടെ മഹത്തായ ആർഷഭാരതസംസ്കാരത്തിന്റെ അതിപുരാതനമായ മൂല്യങ്ങൾ ആ ദർശനങ്ങളിൽ കുടികൊള്ളുന്നതായി കാണാം.

ശ്രീനാരായണഗുരുസ്വാമികളുടെ ഏറ്റവും വലിയ സന്ദേശം സ്വന്തം ജീവിതം തന്നെ ആയിരുന്നു. കളങ്കത്തിന്റെ കറപറ്റാത്ത വിശുദ്ധമായ ജീവിതം ഗുരു നയിച്ചു. സാത്വികഭാവത്തിൽ ഊന്നിയ കർമ്മങ്ങളിൽ വ്യാപരിച്ചു. സ്വജീവിതത്തിൽ ആചരിച്ച ആദർശങ്ങൾ മാത്രം ഉപദേശിച്ചു. ഒരു സ്പർശംകൊണ്ട് മനുഷ്യരിലെ നല്ല വശങ്ങൾ ഉണർത്താൻ ഗുരുവിന് കഴിഞ്ഞിരുന്നു. തന്റെ ദർശനങ്ങൾ അതിലളിതമായി വിവരിക്കുവാൻ സ്വാമികൾക്ക് കഴിയുമായിരുന്നു.

Exam Tips:

a) ജനനവർഷം (1856), സ്ഥലം (ചെമ്പഴന്തി), മരണവർഷം (1928) എന്നീ വസ്തുതകൾ തെറ്റാതെ എഴുതുക.
b) 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം ഉത്തരത്തിൽ ഉൾപ്പെടുത്തുക.

 

Question 19: 'അനുകമ്പാദശകം' എന്ന കവിതയുടെ ആശയം (കാവ്യസംഗ്രഹം) സംക്ഷേപിച്ച് എഴുതുക.

Answer:

ഉറുമ്പിനുപോലും ഒരു കഷ്ടപ്പാടു വരരുത് എന്നുള്ള ചിന്തയാൽ, അനുഭാവപൂർണ്ണമായ ദയാപൂർണ്ണമായ മനസ്സിനാൽ എല്ലായ്പ്പോഴും ഈശ്വരാ, നിന്റെ പുണ്യതേജസ്സിനെ, നമിക്കുപോലും മാറാതെ അവിടത്തെ ചിന്തയിൽ മുഴുകാൻ കനിയണമേ.

കാരുണ്യത്താൽ മനുഷ്യനു സന്തോഷം ലഭിക്കും. കാരുണ്യമില്ലാത്തൊരു ഹൃദയം അവന് ദുഃഖങ്ങളെ സമ്മാനിക്കും. ഇരുട്ടാകുന്ന അറിവില്ലായ്മ കാരുണ്യത്തെ ഇല്ലാതാക്കും. നിതാന്തമായ ദുഃഖത്തിനു നമ്മെ കരുവാക്കിമാറ്റും; ഒപ്പം എല്ലാ ദുരിതത്തിനും നമ്മെ ഉപകരണമാക്കി മാറ്റുകയും ചെയ്യും. കാരുണ്യം, ദയ, സഹാനുഭൂതി ഇവ മൂന്നിനും കൂടി നമ്മുടെ ജീവിതത്തിൽ അർത്ഥമുണ്ടാക്കണം. ഇവ മൂന്നും കൂടിയ അർത്ഥവിശേഷണം ഒന്നുതന്നെയാണ് നമ്മുടെ ജീവനക്ഷത്രം.

കാരുണ്യമുള്ളവനാണ് മനുഷ്യനെന്നു മന്ത്രം ഉരുവിടുക; ജീവിതം ശ്രേഷ്ഠമാകും. (ജീവനക്ഷത്രമാണ് നമ്മെ സംസാരമാകുന്ന സാഗരം (ജീവിതമാകുന്ന കടൽ) കടത്തി മോക്ഷത്തിലേക്ക് നയിക്കുന്നത്.) കാരുണ്യം വറ്റിപ്പോയാൽ നമ്മുടെ ശരീരം വെറും അസ്ഥിയും തോലും ഞരമ്പുകളും ചേർന്ന നാറുന്ന ഒന്നായി മാറും. മരുഭൂമിയിലെ പ്രഹേളികയായ മരീചിക പോലെയും ഗന്ധമില്ലാത്ത പൂവ് പോലെയും ആ ദേഹം (ആ പുരുഷൻ) ഫലമില്ലാത്തതാകും.

Exam Tips:

a) കാരുണ്യം, ദയ, സഹാനുഭൂതി എന്നീ മൂന്ന് ആശയങ്ങളെ ജീവനക്ഷത്രം (ജീവിതതാരകം) എന്ന് ഗുരു വിശേഷിപ്പിച്ചതാണ് ഉത്തരത്തിലെ കാതൽ.
b) കാരുണ്യമില്ലാത്ത ജീവിതത്തെ മരീചികയോടും ഗന്ധമില്ലാത്ത പൂവിനോടും ഉപമിച്ചത് മറക്കാതെ ചേർക്കുക.

 

Question 20: 'അനുകമ്പാദശകം' എന്ന കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

Answer:

യുഗപ്രഭാവനും സാമൂഹികപരിഷ്കർത്താവുമായ ശ്രീനാരായണഗുരുവിനെ ഈ കവിതയിലൂടെ അടുത്തറിയുകയാണ്. സാമുദായിക, സാമൂഹിക മണ്ഡലങ്ങളിൽ സൂര്യതേജസ്സോടെ വിളങ്ങിനിന്നിരുന്ന ഗുരുവിന് ഒരു കവിമുഖം കൂടി ഉണ്ടെന്നുള്ളത് തികച്ചും കൗതുകകരമായ കാര്യമാണ്. ഒരു കാലഘട്ടത്തിന്റെ വെളിച്ചമായിരുന്നു ഗുരു. ഇരുട്ടിലാണ്ടു കിടന്ന ഒരു സമൂഹത്തിന് അറിവിന്റെയും മനഃശക്തിയുടെയും തെളിച്ചം ഗുരു പകർന്നുകൊടുത്തു.

അയിത്തം തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തിവാണിരുന്ന കാലത്ത് ഏറ്റവും മൃഗീയമായ രീതിയിൽ ജനങ്ങൾ പരസ്പരം പെരുമാറി. ഒരിക്കലും മാനുഷികമൂല്യങ്ങൾക്ക് വിലകൽപ്പിക്കാതെ, ജാതിക്കോമരങ്ങളായി മാറിയ സവർണ്ണാധിപത്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ സമയങ്ങളിലാണ് ശ്രീനാരായണഗുരുദേവന്റെ രംഗപ്രവേശം.

ഗുരുവിന്റെ കാവ്യലോകം മലയാള കവിതയിൽ ഒരു ഏകാന്തമായ ഗോപുരംപോലെ ഉയർന്നുനിൽക്കുന്നു. ഇഷ്ടദേവതകളെ സംബന്ധിക്കുന്ന കവിതകളാണ് ഗുരു ആദ്യകാലത്ത് രചിച്ചത്. ഗുരുകവിതകളിലെ ഏറ്റവും സവിശേഷമായ ഘടകം കവിതയുടെ അർത്ഥവും ശബ്ദവും ഭംഗിയായി ഒത്തുചേർന്ന് ആസ്വാദകരിൽ ഭക്തിയുടെ ഉദാത്തമായ ഭാവം സൃഷ്ടിക്കുന്നു എന്നതാണ്. ശ്രീനാരായണഗുരുവിനെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ഈ കാവ്യമുഖത്തിന് പല ഘട്ടങ്ങൾ കണ്ടെത്താൻ കഴിയും. ആദ്യഘട്ടം നേരത്തെ സൂചിപ്പിച്ചതുപോലെ ദേവതാസ്തുതികളാണെങ്കിൽ അടുത്തഘട്ടം ഗുരു ആത്മീയാനുഭൂതിയുടെ പ്രകാശനങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്. മൂന്നാംഘട്ടത്തിൽ തത്ത്വജ്ഞാനങ്ങൾ നിറഞ്ഞ ആശയങ്ങളുടെ വലിയൊരു ലോകം തന്നെ ആയിരുന്നു അവ.

ഗുരുവിന്റെ കാവ്യരീതിയുടെ ഏറ്റവും വലിയ സവിശേഷത അതിലടങ്ങിയിരിക്കുന്ന അനായാസമായ രചനാശൈലിയാണ്. ഗുരു പറഞ്ഞുകൊടുക്കുന്നത് ശിഷ്യഗണങ്ങൾ പകർത്തുന്ന രീതിയായിരുന്നു. ഗുരുവിന്റെ കവിതകൾ ആത്മീയാനുഭൂതിയും ഭൗതികാറിവുകളും ഒരുപോലെ സരളമായി പ്രതിപാദിച്ചു. കുട്ടിക്കാലത്ത് പശുക്കളെ മേയ്ക്കുവാനായി നടക്കുമ്പോൾ മനസ്സിൽ തോന്നുന്ന വരികൾ ഗുരു അപ്പപ്പോൾ ചൊല്ലുമായിരുന്നു. കവിതകൾ എഴുതിവയ്ക്കുന്ന ശീലം ഗുരുവിന് ഒരിക്കലും ഉണ്ടായിരുന്നില്ല.

പാഠഭാഗമായ കവിതയിലും ഗുരു പുലർത്തുന്ന ലാളിത്യവും, അതിലൂടെ വിളംബരം ചെയ്യുന്ന അസാധാരണ തലത്തിലുള്ള ആദർശം ആദ്യശ്ലോകത്തിൽ തന്നെ ഗുരു മുന്നോട്ടുവയ്ക്കുന്നത്, ഒരു ഉറുമ്പിനെപ്പോലും നോവിക്കാതെ എന്ന ഏറ്റവും ലളിതവും എന്നാൽ ഉത്കൃഷ്ടവും ആയ ആശയമാണ്. ഒരു ഉറുമ്പോളം താഴുക എന്നാൽ അത്രത്തോളം എളിമപ്പെടുക എന്നർത്ഥം.

മനുഷ്യൻ എപ്പോഴും ഉയരങ്ങളിലേക്ക് മാത്രമാണ് അവന്റെ ശ്രദ്ധ മുഴുവൻ. തനിക്ക് താഴെ ഒരു ലോകമുണ്ടെന്ന സത്യം അവനെപ്പോഴും വിസ്മരിക്കും. സഹജീവികളോടുള്ള കരുണ പലപ്പോഴും പ്രസംഗത്തിൽ മാത്രം അവശേഷിക്കും. നിത്യജീവിതത്തിൽ, പ്രായോഗികതയിൽ അതിനു വലിയ സ്ഥാനം ലഭിച്ചെന്നു വരില്ല. തനിച്ചു താഴേക്കു സൂക്ഷിച്ചുനോക്കുമ്പോൾ നമുക്കു കാണാം, നമ്മേക്കാൾ എളിയവൻ, സഹായം ആവശ്യപ്പെടുന്നവൻ, നരകയാതന അനുഭവിക്കുന്നവർ... ആ ഒരു കാഴ്ചപ്പാട് ആദ്യമേ മനസ്സിൽ പതിഞ്ഞാലേ മറ്റൊരാൾക്ക് കഷ്ടപ്പാട് ഉണ്ടാക്കാതെ ജീവിക്കാൻ കഴിയൂ. തന്നിൽ എളിയവന് കഷ്ടപ്പാട് വരുത്താതെ ജീവിക്കാൻ, മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കാൻ സാധിക്കണം. സാധുപരിപാലനം ജീവിതവ്രതമാകണം. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഈശ്വരോന്മുഖമായ ജീവിതവും. ഈശ്വരസമക്ഷത്തിൽ നിന്ന് ഒട്ടുനേരംപോലും വിട്ടുനിൽക്കാതെ, സദാ ഈശ്വരാക്ഷത്തിന് പാത്രീഭവിച്ചുകൊണ്ടുള്ള ഒരു ജീവിതം സാധ്യമാകണമെന്നും ഗുരു ഉപദേശിക്കുന്നു. ചിന്തകളിൽ, പ്രവൃത്തികളിൽ നേര് ഉണ്ടാകണം എല്ലായ്പ്പോഴും.

കാരുണ്യവൃത്തികൾ ജീവിതത്തിൽ ഒരു വ്രതമായി കരുതിയാൽ അത് നമുക്ക് സന്തോഷം പകർന്നുതരും. ഉള്ളൂരിന്റെ 'സുഖം, സുഖം' എന്നൊരു കവിത ഇവിടെ ആലോചനാമൃതമാണ്. കസ്തൂരിമാനിനെപ്പോലെ മനുഷ്യൻ സുഖത്തിന്റെ പിന്നാലെ പായുകയാണ്. കസ്തൂരിമാനിന് അറിയില്ല, തന്റെ പൊക്കിൾക്കൊടിയിൽ നിന്നാണ് ഈ സ്വർഗ്ഗീയ സുഗന്ധം ഉദ്ഭവിക്കുന്നതെന്ന്. അതെവിടെ നിന്നാണെന്ന് അറിയാതെ, ഓരോ നിമിഷവും ആ മണത്തിന്റെ ഉറവിടമന്വേഷിച്ച് അത് അസ്വസ്ഥമായ അവസ്ഥയിൽ കഴിയുന്നു. ആ തിരിച്ചറിവ് ലഭിക്കാതെ ഈ ലോകത്തുനിന്നും മാഞ്ഞുപോകുന്നു. മനുഷ്യനും അതുപോലെ സുഖമന്വേഷിച്ച് നടക്കുന്നു. സുഖം മനുഷ്യന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന ഒന്നാണ്. പക്ഷേ അതവൻ അറിയില്ല. കാരുണ്യമാർന്ന ഹൃദയത്തോടെ അന്യന് ഉപകാരം ചെയ്യുമ്പോൾ (പരോപകാരം പുണ്യം) ആ സുഖം അവൻ അനുഭവിക്കുന്നു. ശ്രീനാരായണഗുരു മുന്നോട്ടുവയ്ക്കുന്ന മനോഹരമായ ആശയത്തിന്റെ തുടർച്ച തന്നെയാണ് ഉള്ളൂരിന്റെ കവിതയിലും കാണുവാൻ കഴിയുക.

കരുണകൊണ്ട് സന്തോഷം ജനിക്കുന്നു; കാരുണ്യം അകലുമ്പോൾ എല്ലാ ദുഃഖങ്ങളും കടന്നുവരുന്നു. കാരുണ്യമില്ലാത്ത വരണ്ട മനസ്സുകളിൽ ദുഃഖം കൂട്ടുകൂട്ടുന്നു. കാരുണ്യത്തെ ഇല്ലാതാക്കുന്നത് അറിവില്ലായ്മ (അജ്ഞാനം) ആകുന്ന ഇരുട്ടാണെന്ന് ഗുരു ഓർമ്മിപ്പിക്കുന്നു. ഈ ഇരുട്ട് പതിയെപ്പതിയെ നമ്മെ ദുഃഖത്തിന്റെയും വിപരീതസാഹചര്യങ്ങളുടെയും കരുവാക്കി മാറ്റുന്നു.

അജ്ഞതയെ ഗുരു എത്രമാത്രം വെറുത്തു എന്നതിന്റെ നേർസാക്ഷ്യമാണീ വരികൾ. "വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന ആഹ്വാനം ശ്രീനാരായണഗുരു നടത്തിയതിന് പിന്നിൽ ഗുരുദർശനങ്ങളുടെ സ്വാധീനം എത്രമാത്രമുണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഭൗതികമായും (ലൗകിക ജീവിതത്തിലും) ആത്മീയമായും അറിവിന് വലിയ സ്ഥാനമാണുള്ളത്. ഈ ലോകജീവിതത്തിന്റെ ഏറ്റവും വലിയ ചങ്ങലക്കെട്ടാണ് അജ്ഞാനം. അജ്ഞാനം നമ്മെ അടിമയാക്കുന്നു. ഒപ്പം ആത്മീയമായ സന്തോഷത്തെയും അകറ്റുന്ന കൂരിരുട്ടായിത്തീരുന്നു. കാരുണ്യവും അനുകമ്പയും ദയയും ഇവ മൂന്നുമാണ് മനുഷ്യനെ ഈ ജീവിതമാകുന്ന കടൽ കടക്കാൻ സഹായിക്കുന്നവയായി (ജീവതാരകം) മാറുന്നത്.

ഈ ജീവിതത്തിന്റെ മറുകര തീർച്ചയായും മോക്ഷമാണ്. മോക്ഷത്തിലേക്കുള്ള പാലമായി ഇവ മൂന്നും വർത്തിക്കുന്നു. ഈ കാരുണ്യസ്പർശമില്ലെങ്കിലോ, മനുഷ്യൻ വെറും നാറുന്ന ശരീരമായിത്തീരും. ക്രിമികീടങ്ങൾക്ക് ഭക്ഷണമായി മാറാവുന്ന ഈ നശ്വരശരീരംകൊണ്ട്, അനശ്വരമായ കാരുണ്യപ്രവൃത്തികളുടെ, ഒരിക്കലും മഹിമ ചോരാത്ത അദ്ധ്യായങ്ങൾ രചിക്കാൻ അവനു കഴിയും; കഴിയണം; അവിടെയാണ് അവന്റെ മഹത്വം.

ഗുരുവിന്റെ കവിതകളിൽ നിന്ന് തത്ത്വജ്ഞാനത്തിന്റെ ദർശനത്തിന്റെ ഗരിമ മാറ്റിവച്ചാലും അയത്നലളിതമായ രചനാവൈഭവം പൂക്കൾപോലെ ശോഭയേറി നയനാനന്ദകരമായി പൂത്തുനിൽക്കുന്നതുകാണാം. എന്നാൽ ഒരു കവിയെന്ന രീതിയിൽ വളരെ വിരളമായേ ഗുരു അറിയപ്പെട്ടിരുന്നുള്ളൂ. സാഹിത്യചരിത്രത്തിലും മറ്റും ഒരു പരാമർശത്തിനുപോലും സാധ്യതയും ഇടവും നൽകിയിട്ടില്ലെങ്കിൽകൂടി, അദ്ദേഹത്തിന്റെ കവിതകളും സ്തോത്രങ്ങളും അനേകരൂപത്തിലും ഭാവത്തിലുമുള്ള ദർശനകാവ്യങ്ങളാണ്. ഗുരുവിന്റെ വേറിട്ട മുഖം കവിതയായി തുളുമ്പി നമ്മുടെ മുന്നിൽ നിൽക്കുന്നു. അവരവരുടെ ആരാധനാപാത്രങ്ങളെ മേന്മയുള്ളതിനൊക്കെ അവകാശികളാക്കാനുള്ള അതിരുകടന്ന ആഗ്രഹത്തെ മാറ്റിനിർത്തിയാൽപോലും നിഷ്പക്ഷമായി വിലയിരുത്തുന്ന ഏതൊരു വ്യക്തിക്കും ആ കാവ്യപ്രതിഭയുടെ മാറ്റ് ഉൾക്കൊള്ളാൻ സാധിക്കും.

Exam Tips:

a) ആസ്വാദനക്കുറിപ്പിൽ കവിയെക്കുറിച്ചുള്ള ആമുഖം, ആശയം, ഭാഷയുടെ ലാളിത്യം, ഉപമകൾ (കസ്തൂരിമാൻ, ജീവതാരകം), സന്ദേശം എന്നിവ ക്രമമായി ഉൾപ്പെടുത്തുക.
b) ഉറുമ്പിനെപ്പോലും നോവിക്കരുതെന്ന ആദ്യശ്ലോകത്തിലെ ആശയവും അജ്ഞതയെ ഗുരു വെറുത്തതും പ്രത്യേകം എടുത്തുപറയുക.
c) പരീക്ഷയ്ക്ക് സ്വന്തം വാക്കുകളിൽ ചുരുക്കി എഴുതുക; ഇവിടത്തെ ഉത്തരത്തിലെ പ്രധാന ആശയങ്ങൾ മാത്രം ക്രമമായി ഓർത്തുവയ്ക്കുക.

 

Malayalam Class 11 Curriculum Solutions: Chapter 02 Anukampa

Official Kerala Board Solutions for Chapter 02 Anukampa

Access structured Kerala Board textbook solutions for Chapter 02 Anukampa. Designed in alignment with the latest academic curriculum for Class 11 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Step-by-Step Explanations for Chapter 02 Anukampa

Each solution includes detailed reasoning to foster genuine comprehension of Chapter 02 Anukampa concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.

Next Steps in Your Malayalam Revision

These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 02 Anukampa with official sample papers and interactive practice tests available on our platform free of charge.

FAQs

Where can I find the latest Kerala Plus One Malayalam Unit 4 Chapter 2 Anukampa Textbook Questions and Answers for the 2026-27 session?

The complete and updated Kerala Plus One Malayalam Unit 4 Chapter 2 Anukampa Textbook Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 11 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus One Malayalam Unit 4 Chapter 2 Anukampa Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 11 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Unit 4 Chapter 2 Anukampa Textbook Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus One Malayalam Unit 4 Chapter 2 Anukampa Textbook Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Unit 4 Chapter 2 Anukampa Textbook Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 11 as a PDF?

Yes, you can download the entire Kerala Plus One Malayalam Unit 4 Chapter 2 Anukampa Textbook Questions and Answers in printable PDF format for offline study on any device.