Official Kerala Board Solutions for Class 11 Malayalam: Chapter 02 Cinemayum Samoohavum Kalavupoya Cyclum
Explore reliable textbook solutions for Chapter 02 Cinemayum Samoohavum Kalavupoya Cyclum tailored for Class 11 learners. Utilizing these Malayalam answers ensures thorough preparation and strengthens foundational knowledge before final Kerala Board evaluations.
Chapter-wise Solutions for Malayalam: Chapter 02 Cinemayum Samoohavum Kalavupoya Cyclum
View or download the dedicated Chapter 02 Cinemayum Samoohavum Kalavupoya Cyclum solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.
Two Marks Questions and Answers
Question 1: ഉത്തരമെഴുതുക.
1995-ൽ മികച്ച ആന്ത്രോപ്പോളജി ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ച ഡോക്യുമെന്ററി ഏത്?
Answer:
ദി ട്രാപ്പ്ഡ്
Exam Tips:
a) ഒറ്റവാക്കിലുള്ള ഉത്തരമാണെങ്കിലും പേര് ശരിയായ അക്ഷരവിന്യാസത്തിൽ എഴുതുക.
Question 2: 'സിനിമയുടെ വർത്തമാനം' എന്ന കൃതി എഴുതിയതാര്?
Answer:
ഒ. കെ. ജോണി
Exam Tips:
a) കൃതിയുടെ പേരും എഴുത്തുകാരന്റെ പേരും ചേർത്ത് പഠിക്കുക; ഈ പാഠത്തിലെ ലേഖകൻ ഒ. കെ. ജോണിയാണ്.
b) ഇനിഷ്യലുകൾ (ഒ. കെ.) വിട്ടുപോകാതെ എഴുതുക.
Six Marks Questions and Answers
Question 3: ജനപ്രിയ സിനിമകളെ അവഗണിക്കുകയല്ല, അപഗ്രഥിക്കുകയാണ് വേണ്ടതെന്ന് ലേഖകൻ കരുതുന്നത് എന്തുകൊണ്ട്?
Answer:
സിനിമ ഒരു സാംസ്കാരിക ഉത്പന്നമാണ്. അത് വിറ്റഴിക്കപ്പെടുന്നത് കമ്പോളത്തിലാണ്. അത് ആസ്വദിക്കുന്നവരും വിറ്റഴിക്കപ്പെടുന്നതും ജനങ്ങളാണ്. സിനിമ സംസാരിക്കുന്നതാകട്ടെ മാനുഷിക തലങ്ങളെക്കുറിച്ചാണ്. കാലാകാലങ്ങളിൽ മനുഷ്യൻ അനുഭവിക്കുന്ന വിപ്ലവങ്ങൾ, പ്രണയം തുടങ്ങി എല്ലാ മാനുഷിക വികാരങ്ങളെയും അത് ആവിഷ്കരിക്കുന്നുണ്ട്.
എന്നിട്ടും സിനിമയിൽ ഉത്തമമെന്നും ജനപ്രിയമെന്നും രണ്ട് വിഭാഗങ്ങൾ ഉണ്ടാകുന്നു. ജനപ്രിയ സിനിമകളെല്ലാം ഉത്തമകലാസൃഷ്ടികളല്ല. എന്നാൽ അവയിലും ഉത്തമ കലാസൃഷ്ടികളുണ്ട്. മാത്രമല്ല, വിനോദോപാധികൾ എന്ന നിലയ്ക്ക് അവ വിജയം കൈവരിച്ചവയുമാണ്. ഇവ കമ്പോളത്തിനുവേണ്ടി നിർമിക്കപ്പെടുന്നതുമായിരിക്കും. ഇത്തരം സിനിമകൾ യാഥാർത്ഥ്യലോകത്തുനിന്ന് മാറി സ്വപ്നലോകത്ത് സഞ്ചരിക്കുന്നു എന്നാണ് പൊതുവേ പറയുന്നത്. എങ്കിലും സിനിമ വിനിമയം ചെയ്യുന്ന അർത്ഥതലങ്ങൾ മനസ്സിലാക്കുമ്പോൾ, ജനപ്രിയ സിനിമകൾ ആവിഷ്കരിക്കുന്നത് അതുമാത്രമല്ല എന്ന് കാണാം.
ഇന്ന് കാണുന്ന സമകാലിക പ്രശ്നങ്ങളോട് അതതുകാലഘട്ടത്തിൽ പ്രതികരിക്കുന്നത് ജനപ്രിയ സിനിമകളാണ്. നമ്മുടെ രാഷ്ട്രീയമോ സാംസ്കാരികമോ ആയ മൂല്യച്യുതിയെയോ മാറ്റത്തെയോ ധൈര്യമായി നേരിടാൻ സിനിമയ്ക്കല്ലാതെ മറ്റൊരു മാധ്യമത്തിനും കഴിവില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, സിനിമ പ്രവർത്തിക്കുന്ന സമൂഹത്തെക്കുറിച്ച് ജനപ്രിയ സിനിമകൾ ബോധവാന്മാരുമാണ്.
ജനപ്രിയ സിനിമകളെക്കുറിച്ച് പൊതുവെ പറയുന്ന കുറ്റം, അവയുടെ പ്രകടമായ സ്വഭാവം അതിശയോക്തിയാണ് എന്നതാണ്. എന്നാൽ ഒരു കലയെന്ന നിലയ്ക്ക് അതൊരു തെറ്റാണെന്ന് പറയാൻ സാധിക്കുകയില്ല. ഈ സവിശേഷ സ്വഭാവം സത്യത്തെ വക്രീകരിക്കുകയും യാഥാർത്ഥ്യങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യുന്നു. സാധാരണ ജനങ്ങൾ ഇഷ്ടപ്പെടുന്ന വഴികളിലൂടെ സിനിമ സഞ്ചരിക്കുകയും, മറക്കാൻ ശ്രമിക്കുന്ന യാഥാർത്ഥ്യങ്ങളെ ബോധപൂർവ്വം ഒഴിവാക്കുകയുമാണ് ഇത്തരം സിനിമകൾ ചെയ്യുന്നത്.
അതിനെ തെറ്റിനെക്കാൾ പഠനവിധേയമാക്കേണ്ട മേഖലയാണെന്ന് പറയാം. നമുക്ക് നഷ്ടപ്പെട്ടുപോയ മൂല്യച്യുതിയിൽ അമർഷം കൊണ്ട ഒരു സമൂഹത്തെയാണ് സിനിമയുടെ ആസ്വാദനതലത്തിലൂടെ കണ്ടെത്തുന്നതെന്ന് മറക്കരുത്. സാധാരണ ജനങ്ങൾക്ക് നഷ്ടപ്പെട്ടതോ അവർ ആഗ്രഹിക്കുന്നതോ ആയ ഒരിടത്തിലൂടെ സിനിമയെ സഞ്ചരിപ്പിക്കുക എന്നത് സിനിമ പിടിക്കുന്നവന്റെ കഴിവുകൂടിയാണ്.
ജാതി, വർഗം, മതം, രാഷ്ട്രീയം, കുടുംബം എന്നിവയെക്കുറിച്ചുള്ള പൊതുബോധത്തെ മിക്കപ്പോഴും മൂല്യവത്കരിക്കുക മാത്രമാണ് ജനപ്രിയ സിനിമകൾ ചെയ്യുക. സംഗീതം, വസ്ത്രധാരണം, സൗന്ദര്യം എന്നിവയിലെല്ലാം അതിഭാവുകത്വം നൽകുക എന്നത് ഇത്തരം സിനിമയുടെ സ്വഭാവമാണ്. സിനിമയുടെ ക്ലാസിക്കൽ സ്വഭാവം ഇതിനോടെല്ലാം ഒരുപക്ഷേ മുഖംതിരിഞ്ഞു നിൽക്കുന്നതായിരിക്കും. അവയിൽ സംഗീതം, വസ്ത്രധാരണം, സൗന്ദര്യം എന്നിവയെല്ലാം ആവശ്യാനുസരണം മാത്രം ഉപയോഗിച്ച്, അതിഭാവുകത്വം വേണ്ടെന്നുവച്ച് സാധാരണവത്കരിക്കുക അതിന്റെ സ്വഭാവമാണ്.
നായകൻ, നായിക എന്നിങ്ങനെ സ്ഥാനവലിപ്പങ്ങൾ ഇത്തരം സിനിമയിൽ കാണാം. നിലവിലുള്ള മൂല്യച്യുതിയോട് പോരാടുന്ന നായകൻ സുന്ദരനും സുശീലനുമായിരിക്കും. ഇതൊരുപക്ഷേ സ്വപ്നത്തിൽ മാത്രം ദർശിക്കാവുന്ന ഒരാൾരൂപമാകാം. ധീരത, സാഹസികത എന്നീ ഗുണങ്ങൾ സാധാരണക്കാരിലേക്ക് പകരാൻ സിനിമ സഹായകമാകുന്നു എന്നത് സ്വാഗതാർഹമാണ്. എന്നാൽ ഒട്ടുമിക്ക ക്ലാസിക്കൽ സിനിമകളെല്ലാം അനേകകോടി ആസ്വാദകർ ഭാഷയെ മറികടന്ന് ആസ്വദിച്ചിട്ടുള്ളതാണ്. അവ മനുഷ്യപ്രശ്നങ്ങളുമായി മനോഹരമായി സംവദിച്ചിട്ടുള്ളവയുമാണ്.
അതിനാൽ തിരുത്തേണ്ടത് ജനപ്രിയ സിനിമകളോടുള്ള അവഗണനയിലാണ്. നാം അവയെ അപഗ്രഥിക്കുകയും മാറ്റത്തിന് വിധേയമാക്കുകയും ഉത്തമമായി നവീകരിക്കുകയും വേണ്ടിയിരിക്കുന്നു.
Exam Tips:
a) ആറ് മാർക്കിന്റെ ഉത്തരമായതിനാൽ ഓരോ പോയിന്റും (സിനിമ സാംസ്കാരിക ഉത്പന്നം, സമകാലിക പ്രശ്നങ്ങളോടുള്ള പ്രതികരണം, അതിശയോക്തി, നായകസങ്കല്പം) വേറെ വേറെ ഖണ്ഡികയായി എഴുതുക.
b) 'അവഗണിക്കരുത്, അപഗ്രഥിക്കുക' എന്ന നിഗമനത്തോടെ ഉത്തരം അവസാനിപ്പിക്കുക.
c) ഒരു രണ്ട് ജനപ്രിയ സിനിമകളുടെ ഉദാഹരണം കൂടി ചേർത്താൽ ഉത്തരം കൂടുതൽ മികച്ചതാകും.
Question 4: "സ്വപ്നാവസ്ഥയിലുള്ള ആഗ്രഹങ്ങളെ യഥാതഥമായി അവതരിപ്പിക്കാനുള്ള ശേഷി സിനിമയോളം മറ്റൊരു മാധ്യമത്തിനുമില്ല."
"അഥവാ ശത്രു നേരിട്ടാൽ
നമുക്കായ് അടരാടിടും
വെള്ളിത്തിരയിൽ നായകൻ
നമുക്കു പകരം നിന്ന്
പ്രേമിക്കും മതിയാവോളം"
"അവനത്രേ സിംഹാസനം
തിരശ്ശീലയ്ക്ക് വെട്ടവും
നമുക്കീയിരുട്ടും പിന്ന
കസേരത്തണുപ്പും മതി
ഇരുട്ടിൽ ചാഞ്ചിരിപ്പതേ
പരമാനന്ദമോർക്കുകിൽ" (പി. പി. രാമചന്ദ്രൻ - പരമാനന്ദം)
പാഠഭാഗവും കവിതയും വിശകലനം ചെയ്ത് സാമൂഹിക ജീവിതത്തിൽ സിനിമയുടെ ഇടപെടലുകളെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുക.
Answer:
സ്വപ്നാവസ്ഥയിലുള്ള ആഗ്രഹങ്ങളെ യഥാർത്ഥമായി അവതരിപ്പിക്കാനുള്ള ശേഷി സിനിമയോളം മറ്റൊന്നിനുമില്ല. മറ്റേതൊരു മാധ്യമത്തെക്കാളും സിനിമ സ്വപ്നങ്ങളെ ദൃശ്യവത്കരിക്കുന്നു. അതിനാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആസ്വദിക്കുന്നത് സിനിമയാണ്. കമ്പോളത്തിലെ വിപണന സ്വപ്നങ്ങളിൽനിന്ന് സ്വന്തം അഭിരുചിക്കിണങ്ങിയ സ്വപ്നം തിരഞ്ഞെടുക്കാൻ ആസ്വാദകന് ഈ കലാരൂപം സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിട്ടുണ്ട്.
ഇത്തരമൊരു വിപണനശൃംഖലയുള്ള സിനിമയെക്കാൾ കൂടുതലായി മറ്റൊരു കലാരംഗത്തുമില്ല. ഈ അവസ്ഥ നിലനിൽക്കെത്തന്നെ സിനിമ കാണാനും താല്പര്യം പ്രാപിക്കാനും കാണികളായ നാം തയ്യാറാണ്. സിനിമയിൽ നാം ആഗ്രഹിക്കുന്നതും നടക്കാതെ പോയതുമായ സകലമൂല്യങ്ങളും ആവിഷ്കരിക്കാറുണ്ട്. ഇത്തരത്തിൽ കിട്ടാതെ പോകുന്ന സ്വപ്നജീവിതം ആസ്വാദകലോകം അറിഞ്ഞു സ്വീകരിക്കുന്നതാണ്.
അതിനാലാണ് നായകൻ നന്മ ചെയ്യുമ്പോഴും തിന്മയ്ക്ക് കൂട്ടുനിൽക്കുന്ന വില്ലനെ തല്ലുമ്പോഴും കാണികൾ കൈയടിച്ച് പ്രോത്സാഹനം നൽകുന്നത്. ഇങ്ങനെ നായകന് നാം തന്നെ അറിഞ്ഞുകൊടുക്കുന്ന ഉയർച്ചയ്ക്ക് ഒരാസ്വാദകനും അഭിരുചി പ്രകടിപ്പിക്കുന്നില്ല. പി. പി. രാമചന്ദ്രൻ 'പരമാനന്ദം' എന്ന തന്റെ കവിതയിലൂടെ സിനിമാ നായകന്മാർ അനുഭവിക്കുന്ന സ്വപ്നയാഥാർത്ഥ്യങ്ങളെ സുന്ദരമായി ഓർമ്മപ്പെടുത്തുന്നു.
കാണികളായ ആസ്വാദകരുടെ താല്പര്യങ്ങൾക്കനുസരിച്ച് ശത്രുവിനെ നേരിടുന്ന നായകൻ, നമുക്ക് മനസ്സിൽ പ്രേമിക്കാൻ മാത്രം ഇടം കിട്ടുന്ന സമകാലിക സാഹചര്യത്തിൽ വെള്ളിത്തിരയിൽ നമുക്ക് പകരമായി മതിയാവോളം പ്രണയിക്കുകയും പാടുകയും കളിക്കുകയും ചെയ്യുന്നു. നമുക്കായി പ്രേമിക്കുന്ന അവനാണ് സിംഹാസനം കിട്ടുന്നത്. അവന് മാത്രമാണ് തിരശ്ശീലയുടെ വെൺവെളിച്ചം. എന്നാൽ ഇതൊക്കെ ആസ്വദിച്ചും മനസ്സിൽ പ്രണയിച്ചും പരസ്പരം കാണാൻ സാധിക്കാതെ നാം ഇത്തിരി തണുപ്പിൽ ഒരു കസേര സ്ഥലത്ത് ഇരുട്ടിൽ ചാഞ്ചിരിക്കുന്നവർ മാത്രം. അതിൽ പരമാനന്ദം അനുഭവിക്കുന്നവരാണ് നാം.
മൂന്നു മണിക്കൂറിന്റെ ആനന്ദം നാം ഇത്തിരി പണത്താൽ നേടി ഇറങ്ങിപ്പോരുമ്പോൾ നായകൻ നേടുന്നത് വെള്ളിത്തിരയുടെ തിളക്കവും ധനവും ആർഭാടവുമാണ്. കവി ഇത് പരിഹാസം കലർന്ന പുഞ്ചിരിയോടെയാണ് പറയുന്നത്. വരികൾക്കിടയിലെ അർത്ഥം യാഥാർത്ഥ്യ സത്യം നമ്മോട് പറയുന്നുണ്ട്. മാത്രമല്ല, ഇരുട്ടിൽ ചാഞ്ചിരിക്കുന്നതാണ് നമ്മൾക്ക് പരമാനന്ദം എന്ന് കവി ഓർമ്മിപ്പിക്കുന്നു. ഇത് വെറും ഓർമ്മിപ്പിക്കൽ അല്ലായെന്ന് നാം അറിയുന്നു.
Exam Tips:
a) പാഠഭാഗത്തിലെ വാചകവും കവിതയും ബന്ധിപ്പിച്ചുതന്നെ ഉത്തരം എഴുതുക: 'സ്വപ്നം ദൃശ്യവത്കരിക്കുന്ന സിനിമ', 'നമുക്കു പകരം പ്രണയിക്കുന്ന നായകൻ'.
b) കവിതയിലെ 'ഇരുട്ടും കസേരത്തണുപ്പും' എന്ന വരി പ്രേക്ഷകന്റെ അവസ്ഥയെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമാക്കുക.
c) കവിയുടെ പരിഹാസസ്വരം കൂടി എടുത്തുപറഞ്ഞാൽ ഉത്തരം പൂർണ്ണമാകും.
Eight Marks Questions and Answers
Question 5: ടൈപ്പ് ഇതിവൃത്തങ്ങൾ, വാർപ്പുമാതൃകകളായ കഥാപാത്രങ്ങൾ, സ്ഥിരശൈലികളിലുള്ള കഥാപാത്രങ്ങൾ എന്നിവയാണ് സിനിമകളുടെ ജനപ്രിയതയുടെ അടിസ്ഥാനം എന്ന ലേഖകന്റെ നിരീക്ഷണം ചർച്ച ചെയ്യുക. നിങ്ങൾക്ക് പരിചയമുള്ള സിനിമകളെ ഇവയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുക.
Answer:
ഒരേതരം കഥകൾ ഉൾക്കൊള്ളുന്ന സിനിമയെയാണ് ടൈപ്പ് ഇതിവൃത്തം എന്ന് പറയുന്നത്. ഇതിവൃത്തം എന്നാൽ കഥ എന്നാണർത്ഥം. കഥയ്ക്ക് പരിപൂർണ്ണത വരുമ്പോഴാണ് അത് ഇതിവൃത്തമായി മാറുന്നത്. ആര്, അല്ലെങ്കിൽ എന്തിന് എന്ന ഉത്തരം ഇതിവൃത്തത്തിൽ ഉണ്ടായിരിക്കണം. ജനപ്രിയ സിനിമകളുടെ ഒരു സ്വഭാവം ടൈപ്പ് ഇതിവൃത്തമായിരിക്കും എന്നതാണ്.
കഥാനായകൻ സുന്ദരിയും പാവപ്പെട്ടവളുമായ ഒരുവളെ സ്നേഹിക്കുന്നു. അവൾക്കുവേണ്ടി ത്യാഗപൂർണ്ണമായ ജീവിതം കാഴ്ചവയ്ക്കുന്നു. ധനവാനായ നായകൻ പണത്തിന് വലിയ പ്രാധാന്യം കൊടുക്കാതെ അവരെ കല്യാണം കഴിക്കുന്നു. ആസ്വാദകരായ നാം വളരെ സന്തോഷത്തോടെ സിനിമ ആസ്വദിക്കുകയും ചെയ്യുന്നു. ഇത്തരം നായകൻ വളരെ സൗന്ദര്യമുള്ളവരായിരിക്കണം എന്നത് നിർബന്ധമുണ്ട്. ഓം ശാന്തി ഓശാന, മായാവി, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയ സിനിമകളെല്ലാം ഈ ഒരാശയത്തിന് വ്യത്യസ്തമായ പശ്ചാത്തലം രൂപപ്പെടുത്തിയിരിക്കുന്നു. ഈ സിനിമകൾ ഒന്നും മോശമായിട്ടില്ല. മറിച്ച് ഇതിലൊക്കെ വിശാലമായ പ്രണയസാധ്യത ഉപയോഗിച്ചു എന്നതാണ് സത്യം.
വാർപ്പുമാതൃകകളായ കഥാപാത്രങ്ങൾ: പ്രമുഖരായ നടന്മാർ നിലവിലുള്ള സാമൂഹ്യവ്യവസ്ഥകളെ തകർക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുകയില്ല എന്നത് ശ്രദ്ധേയമാണ്. ഒറ്റനോട്ടത്തിൽ പിടികിട്ടിയില്ലെങ്കിലും കാലക്രമേണ ഈ ഒറ്റത്തരം കഥാപാത്രങ്ങളെക്കൊണ്ട് ആസ്വാദകലോകം വീർപ്പുമുട്ടും. അധികമൊന്നും പറയാനില്ലാത്ത സ്ഥിരശൈലി നായകന്മാർ സിനിമയിലൂടെ സ്വന്തം വ്യക്തിത്വം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. നായകന്മാരോ നായികമാരോ ഏതെങ്കിലും ഒരു രീതിയിലുള്ള കഥാപാത്രംകൊണ്ട് വിജയിച്ചിട്ടുണ്ടെങ്കിൽ ഒരുപാട് സിനിമകളിൽ അത്തരം കഥാപാത്രം ചെയ്യിക്കുക എന്നതാണ് വാർപ്പുമാതൃകകളായ കഥാപാത്രങ്ങൾ എന്നു പറയുന്നത്. പ്രണയം, രാഷ്ട്രീയം, ജ്യോതിഷം, കൂരൻ, വില്ലൻ, ഹാസ്യം തുടങ്ങിയ വേഷങ്ങളിലായിരിക്കും ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുക. ഇത്തരക്കാർക്ക് നന്നായി അഭിനയിക്കാൻ അറിയാമെങ്കിലും മാറ്റിക്കൊടുക്കാൻ നിർമ്മാതാവിന് ഒട്ടും ധൈര്യം കാണുകയില്ല. ധൈര്യം കാണിച്ചതിന് ഉദാഹരണമാണ് 'അച്ഛൻ ഉറങ്ങാത്ത വീട്ടിലെ സലിംകുമാർ', 'പേരറിയാത്തവർ' എന്ന സിനിമയിലെ സുരാജ് വെഞ്ഞാറമ്മൂട്. എന്നാൽ അതുവരെ അവർ ചെയ്തിരുന്നത് മിക്കപ്പോഴും ടൈപ്പ് കഥാപാത്രങ്ങളാണ്. കേരളത്തിലെ പ്രമുഖ നടന്മാർക്കും പലപ്പോഴും ടൈപ്പ് കഥാപാത്രത്തിന്റെ ഭാഗമാകേണ്ടിവന്ന ഗതികേടുണ്ട്.
സുരേഷ് ഗോപിയുടെ പ്രത്രം, ടൈഗർ, ദി കമ്മീഷണർ, ടൺറി ടൺറി എന്നീ ചിത്രങ്ങളെല്ലാം ഇതിനുദാഹരണമാണ്.
സ്ഥിരശൈലികളിലുള്ള പ്രതിപാദന രീതി: ഇത് മിക്കപ്പോഴും സംവിധായകരെ ആശ്രയിച്ചിരിക്കും. ജനപ്രിയ സിനിമ പിടിക്കുന്ന സംവിധായകരുടെ സിനിമകൾക്ക് ഒരേ സ്വഭാവം കടന്നുവരുന്നുണ്ട്. അത് വിമർശനവിധേയമാകാറുണ്ട്. സത്യൻ അന്തിക്കാടിന്റെ സിനിമകളെ 'ഒരേ റൂട്ടിൽ ഓടുന്ന വണ്ടികൾ' എന്ന് കളിയാക്കിയപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ചിന്തോദ്ദീപകമാണ്: ആ വണ്ടികൾ സുന്ദരമായി ഓടുന്നുണ്ട് എന്നതാണ്. അതിലെ സത്യത്തെ വിസ്മരിക്കാൻ പാടില്ല. സ്ഥിരശൈലി എന്നു പറയാമെങ്കിലും അതിൽ അപഗ്രഥിക്കുന്ന സാമൂഹിക പശ്ചാത്തലവും പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. എത്ര വലിയ പ്രശ്നത്തെയും സുന്ദരമായി അഭിപ്രായത്തിൽ ഒതുക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്; അതും പ്രശംസനീയമാണ്. ജനപ്രിയ സിനിമയുടെ നിലനിൽപ്പുതന്നെ നായകന്റെയും നായികയുടെയും ജീവിതവിജയത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും.
സിനിമ ശുഭപര്യവസാനമായില്ലെങ്കിൽ വിജയിപ്പിക്കാതിരിക്കുക എന്ന നിലപാട് കൈക്കൊള്ളുന്നത് വേദനാജനകമാണ്. നായകസ്ഥാനം, ബാല്യം, യൗവ്വനം, പ്രണയം, ഉയർന്ന ജാതി, ജീവിതവിജയം എന്നിങ്ങനെയുള്ള സകല ജീവിത സംഭവങ്ങളിലും ഉയർന്നുനിൽക്കുന്നവനാകണം നായകൻ എന്ന നിർബന്ധം ജനപ്രിയ സിനിമകൾക്കുണ്ട്. ത്യാഗിനിയായ സ്ത്രീയെക്കൊണ്ട് സിനിമ വിജയിപ്പിക്കുക എന്നത് ടോപ്പ് സിനിമകളുടെ പ്രത്യേകതയാണ്. ഇങ്ങനെയൊക്കെയുള്ള സിനിമകൾ മാത്രമാണ് ജനപ്രിയ സിനിമകളെന്ന് തെറ്റിദ്ധരിക്കരുത്. മലയാളത്തിലെ നല്ല സിനിമകൾ എല്ലാംതന്നെ ജനപ്രിയങ്ങളാണ്. അവ മറികടക്കുന്നത് വ്യത്യസ്ത മേഖലകളാണ്. ഏതെങ്കിലും വ്യത്യസ്തമായ ആശയങ്ങളെ തരണം ചെയ്ത് വിജയത്തിലെത്തിക്കാൻ അവയ്ക്ക് സാധിച്ചിട്ടുണ്ട്. 'സോൾട്ട് ആന്റ് പെപ്പർ' എന്ന സിനിമ മലയാളി സമൂഹം സിനിമയ്ക്ക് വിഷയമാക്കാത്ത ഭക്ഷണത്തിന്റെ കഥ പറയുന്നു. അതിലൂടെ സാംസ്കാരികമായ എല്ലാ വൈകാരിക തലങ്ങൾക്കും ഇടം കൊടുക്കുന്ന സിനിമയാണ്.
എന്നാൽ 'ഹൗ ഓൾഡ് ആർ യു' എന്ന സിനിമയിൽ ജീവിതത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്യുന്ന ധീരയായ സ്ത്രീയെക്കുറിച്ച് പറയുന്നു. ചിന്താവിഷ്ടയായ ശ്യാമ ഉലയിൽ ജീവിതത്തിൽനിന്ന് ഒളിച്ചോടുന്ന ഭർത്താവിൽനിന്ന് ജീവിതം പിടിച്ചുവാങ്ങി ജീവിതം വിജയത്തിലെത്തിക്കുന്ന ശക്തയും കുലീനയുമായ സ്ത്രീയെ ചിത്രീകരിക്കുന്നു. ഇത്തരം സ്ത്രീശക്തിയെ അവതരിപ്പിക്കുമ്പോൾ അവൾ ത്യാഗിയും എത്ര ചെയ്താലും ഭർത്താവിനെ തിരികെ വിളിക്കാത്തവളുമാണെന്ന ധാരണ ഉണ്ടാക്കുമ്പോൾ നമ്മുടെ സംസ്കാരത്തിന് തെറ്റായ ഒരു ശരി നാം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട് എന്ന് മറക്കരുത്. എന്നാൽ ശ്യാമപ്രസാദിന്റെ ഒരേ കടലും ഇതിൽനിന്നും വ്യത്യസ്തമാണെന്ന് തോന്നാമെങ്കിലും ജീവിതം കൈവിട്ടുപോകാതിരിക്കാൻ സ്വയം വിൽപ്പനയ്ക്ക് ഒരുങ്ങുന്ന സ്ത്രീ അതിന് അവരെ ബോധത്തോടെ പറഞ്ഞയക്കുന്ന ഐ.ടി. ഭർത്താവ് - ഇതൊക്കെ കഥയിലാണെങ്കിലും ജീവിതത്തിന്റെ മറഞ്ഞ ഇടങ്ങളിൽ ഇടയ്ക്ക് തെളിഞ്ഞുവരുന്ന സത്യങ്ങളാണ്. ഈ സിനിമകളെല്ലാംതന്നെ ജീവിതത്തിന്റെ വ്യത്യസ്ത സംസ്കാരമേഖലകളെ ഓർമ്മപ്പെടുത്തുന്നതാണ്.
ഈ സിനിമകളൊക്കെ നല്ല ജനപ്രിയ സിനിമകളാണ്. ഒരു പരിധിവരെ സിനിമാ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്. ജനപ്രിയ സിനിമകൾ ജീവിതപ്രശ്നങ്ങളെ ലളിതവൽക്കരിച്ച് ജനങ്ങളിൽ എത്തിക്കുന്നു എന്നുകൂടി നാം കൂട്ടിവായിക്കേണ്ടതാകുന്നു.
Exam Tips:
a) മൂന്ന് ആശയങ്ങളും (ടൈപ്പ് ഇതിവൃത്തം, വാർപ്പുമാതൃകാ കഥാപാത്രങ്ങൾ, സ്ഥിരശൈലി) വേറെ വേറെ തലക്കെട്ടുപോലെ വിശദീകരിക്കുക.
b) 'ഓം ശാന്തി ഓശാന', 'സോൾട്ട് ആന്റ് പെപ്പർ', 'ഹൗ ഓൾഡ് ആർ യു' തുടങ്ങിയ സിനിമകൾ ഉദാഹരണമായി ചേർക്കുക; ചോദ്യം വിശകലനം ആവശ്യപ്പെടുന്നുണ്ട്.
c) ടൈപ്പ് രീതിയെ വിമർശിക്കുക മാത്രമല്ല, അത് ജനപ്രിയതയ്ക്ക് കാരണമാകുന്നതും ചൂണ്ടിക്കാട്ടുക.
d) അവസാനം ഒരു ചുരുങ്ങിയ നിഗമനം എഴുതുക.
Question 6: മലയാളസിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് വിശദീകരിക്കുക.
Answer:
പ്രകാശപ്രയോഗത്തിൽ നടന്ന ചില ആകസ്മികമായ കണ്ടെത്തലുകൾ, എഡിസൻ നിർമ്മിച്ച കൈനറ്റോസ്കോപ്പിലും മാന്ത്രിക വിളക്കിലും (Magic lantern) ഒക്കെ എത്തിയതിന്റെ ഫലമായി ഉരുത്തിരിഞ്ഞു വന്നതാണ് സിനിമ എന്ന അത്ഭുത പ്രതിഭാസം. അതിജീവനത്വരയിൽ നിന്നാണ് പരിണാമത്തിന്റെ ഊർജ്ജം. അതുകൊണ്ടുതന്നെ അത് പരിണാമത്തിന്റെയും പരിവർത്തനത്തിന്റെയും കവാടങ്ങളാണ് തുറക്കുന്നത്. ചരിത്രം അതാതുകാലത്തെ സാംസ്കാരികാന്തരീക്ഷത്തിന്റെ രേഖപ്പെടുത്തൽ കൂടിയാകുന്നതുപോലെ വർത്തമാനകാല സമൂഹത്തിന്റെ ഒരു പ്രതിച്ഛായ സിനിമയിലും കടന്നുവരുന്നു. ചരിത്രകാരന്റെ പ്രിയപ്പെട്ട പാതമോ പ്രത്യശാസ്ത്രപരമായ കടുംപിടുത്തമോ ഒക്കെ ചരിത്രരേഖകളുടെ കൊല്ലിനും തള്ളിനും നിർണ്ണായകമായിത്തീരുന്നു. സിനിമയിലും അതുതന്നെ സംഭവിക്കാം.
ഈ പശ്ചാത്തലത്തിലാണ് നാം സിനിമയിലെ സ്ത്രീയെ നിരീക്ഷിക്കേണ്ടത്. ആദ്യകാല സിനിമാനുഭവം ചലിക്കുന്ന ചിത്രമുണ്ടാക്കുന്ന അത്ഭുതത്തിലുറച്ചതായിരുന്നു. എന്നാൽ അതിന്റെ ആശയപ്രകാശനശക്തി വളർന്നപ്പോൾ വിനോദവും വിജ്ഞാനവും കഥയും കാര്യവും വിമർശനവും മാതൃകയും ഒക്കെ അതിന്റെ ലക്ഷ്യവും ലക്ഷണവുമായപ്പോൾ സിനിമയുടെ കെട്ടും മട്ടും വികസിച്ചു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സ്വാതന്ത്ര്യലബ്ധിക്കു കാരണമായ ആവേശത്തിന്റെ തുടർച്ചയെന്നോണം ബംഗാളി സിനിമയിലും മലയാളസിനിമയിലും പ്രാദേശികത്തനിമ ഉയർത്തിക്കാട്ടുവാനും അതോടൊപ്പംതന്നെ ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ പുഷ്ടി പ്രാപിച്ച കീഴാള ചൂഷണത്തിന്റെ ഭീകരതയും ദരിദ്രനാരായണന്മാരുടെ ജീവിതവും തുറന്നുകാണിക്കുവാനും ഒരു ശ്രമം നടന്നു. ഏറ്റവും നല്ല ഉദാഹരണങ്ങൾ പഥേർ പാഞ്ചാലിയും നീലക്കുയിലും തന്നെ. സ്ത്രീപക്ഷ സമീപനം പൊതുജനമധ്യത്തിലെത്തിക്കുക എന്നത് ഈ ചിത്രങ്ങളുടെ ലക്ഷ്യമായിരുന്നില്ലെങ്കിലും സ്ത്രീകളുടെ സാമൂഹികസ്ഥിതിയും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഒക്കെ ഇത്തരം ചില സിനിമകളിലൂടെ അനാവൃതമായി.
ആദ്യകാല മലയാള സിനിമകൾക്ക് സാഹിത്യവുമായുണ്ടായിരുന്ന അടുത്ത ബന്ധവും ഇതിന് കാരണമായി. ശക്തരായ സ്ത്രീകഥാപാത്രങ്ങളും അവരുടെ അനുഭവങ്ങളും പാളിച്ചകളും അവ പുറത്തുകൊണ്ടുവന്നു. നീലക്കുയിലിലെ നായിക തന്നെ കീഴാള വർഗ്ഗത്തെ പ്രതിനിധീകരിക്കുന്ന യുവതിയായിരുന്നു. അവളെ മേലാള വർഗ്ഗത്തിലെ ഒരാളുടെ ഇരയായിത്തീർക്കുക വഴി യാഥാർത്ഥ്യത്തിന്റെ അപ്രിയസത്യത്തിന്റെ ഒരു തലം ഈ ചിത്രം പ്രേക്ഷകർക്കു മുന്നിൽ തുറന്നിട്ടു.
തുടർന്നുവന്ന കാലങ്ങളിൽ അഭിനയശേഷി കഥാപാത്രങ്ങളുടെ സൃഷ്ടിയെ പരിമിതപ്പെടുത്താൻ തുടങ്ങി. സ്ഥിരമായ ത്രികോണപ്രേമം, സ്നേഹമയിയായ അമ്മ, ദുഷ്ടയായ അമ്മായിയമ്മ, വിശ്വസ്തയായ ഭാര്യ, അഭിരാമിയായ കാമുകി തുടങ്ങിയ പതിവുകാഴ്ചകളായി. നായകപ്പൊലിമയ്ക്ക് നിറം പകരാനും ആക്കം കൂട്ടാനും സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചുതുടങ്ങി. കാലം മാറിയതോടെ പ്രേക്ഷകതാല്പര്യത്തിനുതകുംവണ്ണം സിനിമയിലെ മട്ടും ഭാവവും മാത്രമല്ല സാമൂഹികപ്രതിച്ഛായപോലും മാറി.
അധികാരവും വൈദഗ്ധ്യവും കൈയാളുന്ന ഉയർന്ന ഉദ്യോഗസ്ഥർ മുതൽ എല്ലാതരത്തിലുമുള്ള സ്ത്രീകളെ സിനിമ അവതരിപ്പിച്ചു. പക്ഷേ ആന്തരികമായി വീട്ടമ്മയുടെ പരമ്പരാഗത മാനസികവാർപ്പുമാതൃകകളുടെ പുറത്ത് കെട്ടിയിട്ട വേഷങ്ങൾ മാത്രമായിരുന്നു. മന്ത്രിയും കലക്ടറും പോലീസ് ഓഫീസറുമൊക്കെയാണെങ്കിലും കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും സ്ഥിരം ശൈലിയിൽ തന്നെ.
യാഥാർത്ഥ്യബോധത്തോടെ പെൺമ എന്ന പ്രഹേളികയെ അടുത്തുനിന്ന് നിരീക്ഷിക്കാനും അകന്നുനിന്നും വിലയിരുത്താനും പാകത്തിനുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. മേനിയഴകിനു പകരം ദേഹത്തിന്റെ ചലനാത്മകതയും സംഭവബഹുലതയ്ക്കു പകരം മനഃശാസ്ത്രപരമായ വിശകലനങ്ങളും ആഖ്യാനത്തിന്റെ ഭാഗമായപ്പോൾ സിനിമയുടെ പ്രമേയതലത്തിന്റെ ചക്രവാളങ്ങൾ വികസ്വരമായി. പഞ്ചാഗ്നി, ചിദംബരം, വിധേയൻ, മഴ, ഭൂതക്കണ്ണാടി, അഗ്നിസാക്ഷി, സൂസന്ന തുടങ്ങിയ ചിത്രങ്ങളിൽ അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളെ ശ്രദ്ധിക്കുക.
എന്നാൽ സ്ത്രീപക്ഷ സമീപനങ്ങൾ വ്യക്തമാക്കാനോ പെണ്മയുടെ ഉണ്മ കണ്ടെത്താനോ പുരുഷമേൽക്കോയ്മയുടെ അധികാര വൈകൃതങ്ങൾ ചൂണ്ടിക്കാണിച്ച് അതിനപ്പുറം സ്വാതന്ത്ര്യവും സ്വാഭാവികവുമായ ഒരു സ്ത്രീപുരുഷ ബന്ധം ചിത്രീകരിക്കാനോ ഈ സിനിമകൾക്ക് കഴിഞ്ഞില്ല. അടൂരിന്റെ വിധേയനിലും മതിലുകളിലും സ്ത്രീയുടെ ജൈവികമായ ലൈംഗികതയെ സത്യസന്ധമായും സൗന്ദര്യാത്മകമായും തുറന്നു കാണിക്കുന്നുണ്ട്. ഒരു സ്ത്രീപക്ഷ വായനക്ക് ഈ സിനിമകൾ സാധ്യതയൊരുക്കുന്നു. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി കേരള ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹിക മാറ്റത്തിന്റെ കഥയാണ്.
മലയാള സിനിമയിൽ സ്ത്രീയുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന്റെ മറ്റൊരു കാരണം നായകന്മാർക്ക് ലഭിക്കുന്ന നക്ഷത്രതേജസ്സ് പലപ്പോഴും നായികമാരെ ചൂഴ്ന്നു നിൽക്കുന്നില്ല എന്നതാണ്. ചതിയ്ക്കപ്പെട്ട കാമുകിയുടെ ത്യാഗമനസ്ഥിതിയും ഭാര്യയുടെ ക്ഷമയും അമ്മയുടെ കറകളഞ്ഞ വാത്സല്യവും ഒക്കെ തങ്ങൾ അനുഭവിക്കുന്ന അവഗണനയ്ക്കും പലവിധത്തിലുള്ള ചൂഷണത്തിനും ഒരു മറുമരുന്നായി അവർ സ്വീകരിച്ചു. ഇതു രണ്ടും ഇപ്പോഴും തുടരുന്നു. സ്ത്രീപക്ഷപരാമർശം അർഹിക്കുന്ന ചിത്രങ്ങളായിരുന്നു ദൈവനാമത്തിൽ, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങൾ.
'കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും സമൂഹത്തിൽ സ്ത്രീപുരുഷഭേദമന്യേ നടമാടുന്ന ഇരട്ടത്താപ്പുനയം ക്യാമറയുടെ മുന്നിൽ സ്ത്രീവേഷങ്ങൾ അരങ്ങുതകർക്കുമ്പോഴും, സിനിമ എന്ന സങ്കീർണ്ണ കലാരൂപത്തിൽ പ്രമേയപരമായിപ്പോലും ശക്തമായ സ്ത്രീസാന്നിധ്യമായി അനുഭവപ്പെടുന്നില്ല. കൂടുതൽ പണം കിട്ടുന്നിടത്തേക്ക് ചേക്കേറുന്ന നായികമാരും, അഭിനയരംഗത്തുനിന്നും പിന്മാറി കുടുംബജീവിതത്തിലേക്ക് ചേക്കേറുന്നവരും നൽകുന്ന സന്ദേശം സിനിമ ഒരു സ്ഥായിയായ തൊഴിൽ അല്ല, സിനിമയും കുടുംബവും ഒത്തുകൊണ്ടുപോകാൻ വിഷമമാണ് എന്നതത്രെ. ക്യാമറയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവരുടെ എണ്ണവും മലയാള സിനിമയിൽ ചുരുക്കമാണ്.
പൊതുവിൽ ലോകസിനിമാരംഗത്തും ഇതുപോലുള്ള അവസ്ഥകൾ കാണാമെന്ന് പറയാമെങ്കിലും മലയാളസിനിമയിൽ ജയലളിതയെപ്പോലെയോ ശബ്ന ആസ്മിയെപ്പോലെയോ ഒരു ശക്തമായ സ്ത്രീസാന്നിധ്യത്തെ സംഭാവന ചെയ്യുന്നതിനായിട്ടില്ല എന്നു പറയേണ്ടിവരും.
Exam Tips:
a) കാലക്രമത്തിൽ എഴുതുക: ആദ്യകാല സിനിമകൾ (പഥേർ പാഞ്ചാലി, നീലക്കുയിൽ) → വാർപ്പുമാതൃകാ സ്ത്രീകൾ → സ്ത്രീപക്ഷ സിനിമകൾ (പഞ്ചാഗ്നി, വിധേയൻ, അഗ്നിസാക്ഷി തുടങ്ങിയവ).
b) സിനിമകളുടെ പേരുകൾ ചൂണ്ടിക്കാട്ടിയാൽ മാത്രമേ ഉത്തരം പൂർണ്ണമാകൂ.
c) മലയാളസിനിമയിൽ ശക്തമായ സ്ത്രീസാന്നിധ്യം ഇല്ലാത്തതിന്റെ കാരണങ്ങൾ അവസാനഭാഗത്ത് സംഗ്രഹിക്കുക.
Previous Years Questions and Answers
Question 7: 'നമ്മുടെ ജനപ്രിയ സിനിമകൾ സ്വപ്നലോകത്തിന്റെ ഭ്രമാത്മകതയാണ് പൊതുവെ പ്രതിഫലിപ്പിക്കുന്നത്.' വിലയിരുത്തുക. (SAY 2015)
Answer:
സ്വപ്നാവസ്ഥയിലുള്ള ആഗ്രഹങ്ങളെ യഥാർത്ഥമായി അവതരിപ്പിക്കാനുള്ള ശേഷി സിനിമയോളം മറ്റൊന്നിനുമില്ല. മറ്റേതൊരു മാധ്യമത്തെക്കാളും സിനിമ സ്വപ്നങ്ങളെ ദൃശ്യവത്കരിക്കുന്നു. അതിനാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആസ്വദിക്കുന്നത് സിനിമയാണ്. കമ്പോളത്തിലെ വിപണന സ്വപ്നങ്ങളിൽനിന്ന് സ്വന്തം അഭിരുചിക്കിണങ്ങിയ സ്വപ്നം തിരഞ്ഞെടുക്കാൻ ആസ്വാദകന് ഈ കലാരൂപം സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തിട്ടുണ്ട്. സിനിമയിൽ നാം ആഗ്രഹിക്കുന്നതും നടക്കാതെ പോയതുമായ മൂല്യങ്ങളെല്ലാം ആവിഷ്കരിക്കപ്പെടുന്നു. ഇത്തരത്തിൽ കിട്ടാതെ പോകുന്ന സ്വപ്നജീവിതം ആസ്വാദകലോകം അറിഞ്ഞു സ്വീകരിക്കുന്നതാണ്.
അതിനാലാണ് നായകൻ നന്മ ചെയ്യുമ്പോഴും തിന്മയ്ക്ക് കൂട്ടുനിൽക്കുന്ന വില്ലനെ തല്ലുമ്പോഴും കാണികൾ കൈയടിച്ച് പ്രോത്സാഹനം നൽകുന്നത്. പി. പി. രാമചന്ദ്രന്റെ 'പരമാനന്ദം' എന്ന കവിതയിലൂടെ സിനിമാ നായകന്മാർ അനുഭവിക്കുന്ന സ്വപ്നയാഥാർത്ഥ്യങ്ങളെ സുന്ദരമായി ഓർമ്മപ്പെടുത്തുന്നു. കാണികളുടെ താല്പര്യങ്ങൾക്കനുസരിച്ച് ശത്രുവിനെ നേരിടുന്ന നായകൻ, നമുക്ക് പകരമായി വെള്ളിത്തിരയിൽ മതിയാവോളം പ്രണയിക്കുകയും പാടുകയും കളിക്കുകയും ചെയ്യുന്നു. ഇതൊക്കെ ആസ്വദിച്ചും മനസ്സിൽ പ്രണയിച്ചും പരസ്പരം കാണാൻ സാധിക്കാതെ നാം ഇരുട്ടിൽ ചാഞ്ചിരിക്കുന്നവർ മാത്രം. അതിൽ പരമാനന്ദം അനുഭവിക്കുന്നവരാണ് നാം.
മൂന്നു മണിക്കൂറിന്റെ ആനന്ദം ഇത്തിരി പണത്താൽ നേടി ഇറങ്ങിപ്പോരുമ്പോൾ നായകൻ നേടുന്നത് വെള്ളിത്തിരയുടെ തിളക്കവും ധനവും ആർഭാടവുമാണ്. കവി ഇത് പരിഹാസം കലർന്ന പുഞ്ചിരിയോടെയാണ് പറയുന്നത്. ഇരുട്ടിൽ ചാഞ്ചിരിക്കുന്നതാണ് നമുക്ക് പരമാനന്ദം എന്ന് കവി ഓർമ്മിപ്പിക്കുന്നു.
Exam Tips:
a) 'വിലയിരുത്തുക' എന്ന ചോദ്യത്തിൽ അനുകൂല, പ്രതികൂല വശങ്ങൾ ഇരുവശവും എഴുതിയശേഷം ഒരു നിഗമനം നൽകുക.
b) കവിതയിലെ വരികൾ ഉദ്ധരിച്ചാൽ ഉത്തരത്തിന് ബലം കൂടും.
Question 8: ഹിന്ദി ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ ഭാഷകളിലെയും ജനപ്രിയ സിനിമകളിലെ മുഖ്യപ്രതിപാദ്യം ഇന്നും 'കുടുംബം' ആകാനുള്ള പ്രധാന കാരണങ്ങളായി ലേഖകൻ ചൂണ്ടിക്കാട്ടുന്നതെന്തെല്ലാം? (March 2016)
Answer:
സിനിമ ഒരു സാംസ്കാരിക ഉത്പന്നമാണ്. അത് വിറ്റഴിക്കപ്പെടുന്നത് കമ്പോളത്തിലാണ്. അത് ആസ്വദിക്കുന്നവരും വിറ്റഴിക്കപ്പെടുന്നതും ജനങ്ങളാണ്. സിനിമ പറയുന്നത് മാനുഷിക തലങ്ങളെക്കുറിച്ചാണ്. കാലാകാലങ്ങളിൽ മനുഷ്യൻ അനുഭവിക്കുന്ന വിപ്ലവങ്ങൾ, പ്രണയം തുടങ്ങി എല്ലാ മാനുഷിക വികാരങ്ങളെയും അത് ആവിഷ്കരിക്കുന്നുണ്ട്. ജനപ്രിയ സിനിമകളെല്ലാം ഉത്തമകലാസൃഷ്ടികളല്ല; എന്നാൽ അവയിലും ഉത്തമ കലാസൃഷ്ടികളുണ്ട്. വിനോദോപാധികൾ എന്ന നിലയിൽ അവ വിജയം കൈവരിച്ചവയാണ്. ഇവ കമ്പോളത്തിനുവേണ്ടി നിർമ്മിക്കപ്പെടുന്നതുമായിരിക്കും.
ഇത്തരം സിനിമകൾ യാഥാർത്ഥ്യലോകത്തുനിന്ന് മാറി സ്വപ്നലോകത്ത് സഞ്ചരിക്കുന്നു എന്നതാണ് പൊതുവെ പറയുന്നതെങ്കിലും, സിനിമ വിനിമയം ചെയ്യുന്ന അർത്ഥതലങ്ങൾ മനസ്സിലാക്കുമ്പോൾ ജനപ്രിയ സിനിമകൾ ആവിഷ്കരിക്കുന്നത് അതുമാത്രമല്ല എന്ന് കാണാം. സമകാലിക പ്രശ്നങ്ങളോട് അതതുകാലഘട്ടത്തിൽ പ്രതികരിക്കുന്നത് ജനപ്രിയ സിനിമകളാണ്. നമ്മുടെ രാഷ്ട്രീയമോ സാംസ്കാരികമോ ആയ മൂല്യച്യുതിയെയോ മാറ്റത്തെയോ ധൈര്യമായി നേരിടാൻ സിനിമയ്ക്കല്ലാതെ മറ്റൊരു മാധ്യമത്തിനും കഴിവില്ല. സിനിമ പ്രവർത്തിക്കുന്ന സമൂഹത്തെക്കുറിച്ച് ജനപ്രിയ സിനിമകൾ ബോധവാന്മാരാണ്.
ജനപ്രിയ സിനിമകളെക്കുറിച്ച് പൊതുവെ പറയുന്ന കുറ്റം അവയുടെ പ്രകടമായ സ്വഭാവം അതിശയോക്തിയാണെന്നതാണ്. എന്നാൽ ഒരു കലയെന്ന നിലയ്ക്ക് അത് തെറ്റാണെന്ന് പറയാൻ സാധിക്കില്ല. ഈ സവിശേഷ സ്വഭാവം സത്യത്തെ വക്രീകരിക്കുകയും യാഥാർത്ഥ്യങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യുന്നു. സാധാരണ ജനങ്ങൾ ഇഷ്ടപ്പെടുന്ന വഴികളിലൂടെ സിനിമ സഞ്ചരിക്കുകയും മറക്കാൻ ശ്രമിക്കുന്ന യാഥാർത്ഥ്യങ്ങളെ ബോധപൂർവ്വം ഒഴിവാക്കുകയും ചെയ്യുന്നു. അതിനെ തെറ്റിനെക്കാൾ പഠനവിധേയമാക്കേണ്ട മേഖലയാണെന്ന് പറയാം.
ജാതി, വർഗം, മതം, രാഷ്ട്രീയം, കുടുംബം എന്നിവയെക്കുറിച്ചുള്ള പൊതുബോധത്തെ മിക്കപ്പോഴും മൂല്യവത്കരിക്കുക മാത്രമാണ് ജനപ്രിയ സിനിമകൾ ചെയ്യുന്നത്. സംഗീതം, വസ്ത്രധാരണം, സൗന്ദര്യം എന്നിവയിലെല്ലാം അതിഭാവുകത്വം നൽകുക ഇത്തരം സിനിമയുടെ സ്വഭാവമാണ്. നായകൻ, നായിക എന്നിങ്ങനെ സ്ഥാനവലിപ്പങ്ങൾ ഇത്തരം സിനിമയിൽ കാണാം. ധീരത, സാഹസികത എന്നീ ഗുണങ്ങൾ സാധാരണക്കാരിലേക്ക് പകരാൻ സിനിമ സഹായിക്കുന്നു എന്നത് സ്വാഗതാർഹമാണ്. അതിനാൽ തിരുത്തേണ്ടത് ജനപ്രിയ സിനിമകളോടുള്ള അവഗണനയാണ്. നാം അവയെ അപഗ്രഥിക്കുകയും മാറ്റത്തിന് വിധേയമാക്കുകയും ഉത്തമമായി നവീകരിക്കുകയും വേണം.
പ്രേക്ഷകരിൽ വേരുറച്ചുപോയ കുടുംബ-ദാമ്പത്യ സങ്കല്പങ്ങളെ സിനിമകൾ ഊട്ടിയുറപ്പിക്കുകയാണ്. എക്കാലത്തേയ്ക്കും പ്രേക്ഷകശ്രദ്ധ കുടുംബചിത്രങ്ങൾക്കായതിനാൽ സിനിമകൾ കുടുംബത്തെ മുഖ്യപ്രതിപാദ്യമാക്കുന്നു.
Exam Tips:
a) ഉത്തരത്തിന്റെ കാതൽ അവസാന ഖണ്ഡികയിലാണ്: പ്രേക്ഷകരിൽ വേരുറച്ച കുടുംബ-ദാമ്പത്യ സങ്കല്പങ്ങളെ സിനിമ ഉറപ്പിക്കുന്നു, പ്രേക്ഷകശ്രദ്ധ എപ്പോഴും കുടുംബചിത്രങ്ങളിലാണ്. ഇത് വിട്ടുപോകരുത്.
b) ജനപ്രിയ സിനിമയുടെ പൊതുസ്വഭാവം ആദ്യം ചുരുക്കി പറഞ്ഞശേഷം കുടുംബത്തിലേക്ക് വരിക.
Question 9: ജനപ്രിയ സിനിമകളെ അപഗ്രഥിച്ചറിയണം എന്ന് ഒ. കെ. ജോണി അഭിപ്രായപ്പെടുന്നതിന്റെ കാരണങ്ങൾ നിരീക്ഷിക്കുക. (SAY 2016)
Answer:
സാധാരണ മനുഷ്യരുടെ ജീവിതവുമായി അത്രയൊന്നും ബന്ധമില്ലാത്തതാണ് ജനപ്രിയ സിനിമകൾ. പ്രേക്ഷകർക്ക് ജീവിതത്തിൽ സാക്ഷാത്കരിക്കാനാവാത്ത അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുകയാണ് ജനപ്രിയ സിനിമകൾ ചെയ്യുന്നത്.
സമൂഹത്തിലെ പ്രബലമായ താല്പര്യങ്ങളെക്കൂടി ജനപ്രിയ സിനിമകൾ വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അവയെക്കുറിച്ചുള്ള പഠനം സമൂഹത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമാണ്. സമൂഹത്തിന്റെ അടക്കിവച്ച വികാരങ്ങൾ, ആഗ്രഹങ്ങൾ എന്നിവ ഇത്തരം പഠനങ്ങളിലൂടെ കണ്ടെത്താൻ കഴിയും. അത്തരം സമൂഹവിരുദ്ധ സൂചനകൾ കണ്ടെത്തുകയും വിലയിരുത്തുകയും ചെയ്യേണ്ടത് സാമൂഹികമായ ഉത്തരവാദിത്വമാണ്.
അതുപോലെ ജനപ്രിയ സിനിമകളെ അപഗ്രഥിക്കുന്നതിലൂടെ അവയുടെ വിപണനതന്ത്രങ്ങളെക്കുറിച്ചും ജനപ്രിയമാക്കാൻ ചേർന്ന ചേരുവകളെക്കുറിച്ചും ശരിയായ ധാരണ ലഭിക്കും. ജനപ്രിയ സിനിമകളെ അപഗ്രഥിക്കണമെന്ന് ലേഖകൻ പറയുന്നത് ഇതൊക്കെക്കൊണ്ടാണ്.
Exam Tips:
a) മൂന്ന് കാരണങ്ങൾ എടുത്തെഴുതുക: (1) നിറവേറാത്ത അഭിലാഷങ്ങളുടെ പൂരണം, (2) സമൂഹത്തിന്റെ അടക്കിവച്ച വികാരങ്ങളെ വെളിപ്പെടുത്തൽ, (3) വിപണനതന്ത്രം മനസ്സിലാക്കൽ.
b) 'കാരണങ്ങൾ' എന്ന ചോദ്യമായതിനാൽ പോയിന്റുകളായി എഴുതുന്നത് വ്യക്തത നൽകും.
Question 10: 'ജനപ്രിയസിനിമകൾ അവലംബിക്കുന്ന നാടോടിക്കഥാഘടനകളുടെയും ആദിപ്രരൂപങ്ങളുടെയും പ്രത്യക്ഷ സാന്നിധ്യമാണ് പ്രേക്ഷകരെ അവയിലേക്ക് ആകർഷിക്കുന്നത്.' ഈ അഭിപ്രായത്തിന്റെ സാധുത പരിശോധിക്കുക. (March 2015)
Answer:
ജനപ്രിയ സിനിമകൾ തള്ളിക്കളയുന്നതിനു പകരം അപഗ്രഥിച്ച് ശക്തിദൗർബല്യങ്ങൾ തിരിച്ചറിയണമെന്നാണ് ലേഖനം പറയുന്നത്. ജനപ്രിയ സിനിമകൾക്ക് നാടോടിക്കഥകളുടെ ഘടന പ്രകടമാണ്. നാടോടിക്കഥകളുടെ സ്വഭാവം എന്താണ്? അവിശ്വസനീയതയാണ് ഇതിന്റെ പ്രകടമായ രീതി. എന്നാൽ ഈ അവിശ്വസനീയതയെ വിശ്വസിപ്പിച്ച് കഥ തുടരുന്നതാണ് നാടോടിക്കഥ. ഒരു ബംഗാളി നാടോടിക്കഥ നോക്കാം:
പണ്ട് ആകാശം ഭൂമിയോട് ചേർന്നായിരുന്നു. ആർക്കും തൊടാവുന്ന ഉയരം. അക്കാലത്ത് ഗ്രാമത്തിൽ ഒരു അമ്മൂമ്മ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് ജീവിതം മടുത്തപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. ചൂലെടുത്ത് അടിതുടങ്ങി. പൊടി പൊങ്ങി ആളുകൾ തുമ്മിത്തുടങ്ങി. അമ്മാമ്മ ചുലടി തുടരുന്നു. പൊടി പൊങ്ങി. ആകാശത്തിനും പൊടികേറി കണ്ണ് നിറഞ്ഞു. കണ്ണീരായി. അങ്ങനെ മഴ പെയ്തു.
മഴ പെയ്ത ചളി അമ്മൂമ്മയുടെ വീടിന്റെ ഇറയത്ത് കിടന്നു. അമ്മൂമ്മയ്ക്ക് ദേഷ്യമായി. ചൂലുകൊണ്ട് ആകാശത്തെ അടിതുടങ്ങി. ആകാശം പേടിച്ചു. ഓടി. നിവൃത്തിയില്ല. മുകളിലേക്ക് ഓടി. അമ്മൂമ്മ മരത്തിന്മേൽ കയറി അടിക്കുമോ എന്ന് പേടിച്ച് അത് മേലേയ്ക്ക് മേലേയ്ക്ക് പൊങ്ങിപ്പോയി. ഇതാണ് കഥ. അവിശ്വസനീയമായ കാര്യമാണ് വിശ്വസനീയമായി പറഞ്ഞിരിക്കുന്നത്.
ജനപ്രിയ സിനിമകൾ അവിശ്വസനീയമായ സാഹചര്യങ്ങളെ വിശ്വസനീയമാക്കി അവതരിപ്പിക്കുന്നു. സ്റ്റണ്ട് രംഗങ്ങളിൽ തന്നെ കാൽശേഷിയുള്ള എത്രയോ പേരെയാണ് നായകൻ ഇടിച്ചു മലർത്തുന്നത്. 'ധീര' സിനിമയിൽ നായകൻ വീടിന്റെ ടെറസിലേക്ക് ചാടുകയും പറക്കുന്ന ഹെലിക്കോപ്റ്ററിൽ പിടികൂടുകയും ചെയ്യുന്നു. ജനപ്രിയ സിനിമയിലെ നായകൻ ഇങ്ങനെ ഹീറോയും സ്റ്റാറും സൂപ്പർ സ്റ്റാറും ആയി മാറുന്നു. നായകൻ മരണമില്ലാത്തവനാണ്. അതുപോലെ പരിക്കുപറ്റി വീണാലും എതിരാളികളെ അടിച്ചൊതുക്കുന്നവനാണയാൾ. നായകൻ ചെയ്യുന്നത് ശരിയാണ്; നാടോടിക്കഥയിലെ അമ്മൂമ്മയെപ്പോലെ, നാടോടിക്കഥയിലെ കഥാപാത്രങ്ങളെപ്പോലെ.
നായകൻ വെള്ളിത്തിരയിൽ നമ്മുടെ ദിവാസ്വപ്നങ്ങളെ ഊട്ടി വളർത്തുന്നു. ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യത്തിൽ കഥ നടക്കുകയും പൊടുന്നനെ അത് നാടോടിക്കഥയുടെ അവിശ്വസനീയതയിലേക്ക് മാറുകയും ചെയ്യുന്നു. കഥാന്ത്യവും കഥയുടെ വഴിത്തിരിവും മാത്രമല്ല കവിതയിലെ ദൃശ്യങ്ങൾപോലും അവിശ്വസനീയതയെ നിർമ്മിച്ച് കാണികളുടെ മനസ്സിനെ ആകർഷിക്കുകയും അതിനെ വിശ്വസനീയമാക്കുകയും ചെയ്യും.
മനുഷ്യമനസ്സിൽ നിലനിൽക്കുന്ന സാമൂഹ്യവും സാംസ്കാരികവുമായ ചില മൂലമാതൃകകളെയാണ് ആദിപ്രരൂപം എന്നുപറയുന്നത്. വ്യക്തിക്ക് ബോധ/അബോധ മനസ്സുള്ളതുപോലെ സമൂഹത്തിനും ബോധ/അബോധ മനസ്സുണ്ടെന്ന് യുങ് പറഞ്ഞു. സാമൂഹ്യബോധമനസ്സിന്റെ (collective unconscious) നിർമ്മിതിയാണ് ആദിമരൂപങ്ങൾ. സമൂഹത്തിലെ ചില അബോധതലങ്ങളാണ് ഇതിനെ ഉണ്ടാക്കുന്നത്. ഇവ സാഹിത്യകൃതികളിൽ (ഐതിഹ്യം, നാടോടിക്കഥ, പുരാവൃത്തം, വീരഗാഥ), സ്വപ്നങ്ങളിൽ എല്ലാം നമുക്ക് ആവർത്തിച്ച് കാണാം.
വീരനായകൻ, ഉമാണമയിയായ അമ്മ, പാപി, വിമതൻ, വേട്ടയാടപ്പെടുന്നവൻ, മന്ത്രവാദി, സൂത്രശാലി, കല്പപ്രവൃക്ഷം, ഏദൻതോട്ടം, ബലി, പാതാളത്തിലേക്ക് ആണ്ടുപോകൽ, പ്രളയം, ഉയിർക്കൽ, വ്രതാനുഷ്ഠാനങ്ങൾ, ഉദയം, അസ്തമയം, കാറ്റ്, ഋതുക്കൾ, അഗ്നി എന്നിവ ആദിമരൂപങ്ങളാണ്. വീരനായകൻ എന്നത് സാഹിത്യകൃതികളിലും ഐതിഹ്യങ്ങളിലും ലോകമൊട്ടുക്ക് കാണാം. ഇതുതന്നെയാണ് സിനിമയിലും കാണുന്നത്. കരുണാമയിയായ അമ്മയായി കവിയൂർ പൊന്നമ്മ മലയാളസിനിമയുടെ മുഴുവൻ മലയാളിയുടെയും അമ്മയാണ്. മാനവപിതാവ് ആദിമരൂപമായിവന്ന സിനിമയാണ് എൻ. എൻ. പിള്ള അഭിനയിച്ച ഗോഡ്ഫാദർ; സൂത്രശാലിയെന്നത് നമ്മുടെ കഥകളിലെ കുറുക്കനാണ്.
സിനിമയിൽ ചില നായക സങ്കല്പങ്ങളിൽ ഇത് വന്നിട്ടുണ്ട്. ചെസ്സ് സിനിമയിൽ അവിശ്വസനീയതയെ മറച്ചുവച്ചുകൊണ്ട് സംവിധായകൻ ദിലീപിന്റെ ബുദ്ധിയെ വിജയിപ്പിക്കുന്നു. ജനപ്രിയ സിനിമകൾ കാണുമ്പോൾ നാം സാമൂഹ്യബോധമനസ്സിന്റെ പാറ്റേണുകളിലൂടെ സഞ്ചരിക്കുകയും നാടോടിക്കഥകളുടെ അവിശ്വസനീയതയ്ക്കു തുല്യം വെള്ളിത്തിരയിലെ ദൃശ്യക്കാഴ്ചകളിൽ വിശ്വസിക്കുകയും ചെയ്യാൻ നിർബന്ധിതമാകുന്നുണ്ട്.
എങ്ങിനെ വീണാലും പൂച്ച നാലുകാലിന്മേൽ എന്ന രീതിയിലാണ് ജനപ്രിയ സിനിമകളുടെ ഉള്ളടക്കം. നായകൻ പദ്ധതിയിട്ടതിനനുസരിച്ച് മറ്റെല്ലാ കഥാപാത്രങ്ങളും പെരുമാറുന്നു. നായകന്റെ ഷോട്ടുകൾ ആവർത്തിച്ചും ക്ലോസപ്പുകളിലേക്ക് കൊണ്ടുവന്നും നായകന്റെ പെരുമാറ്റങ്ങൾ അതിമാനുഷികമാക്കുന്നു. ജനപ്രിയ സിനിമകൾ കുറച്ചുസമയം ജനത്തെ മറ്റെല്ലാം മറന്ന് സ്വപ്നലോകത്തേക്ക് ആനയിക്കുന്നു. സ്വപ്നാത്മകമായ ആ ലോകത്ത് അയഥാർത്ഥമായ സംഭവങ്ങൾ, സ്വപ്നങ്ങളുടെയും നാടോടിക്കഥകളുടെയും മൂശയിൽ നാം വിശ്വസിക്കുന്നു.
സിനിമ കണ്ട് കുറച്ചു സമയത്തേക്ക് നാം നമ്മുടെ യാഥാർത്ഥ്യങ്ങളുടെ വേദനകളിൽ നിന്നും മുക്തരാകുന്നു. ഇത് ജനപ്രിയ സിനിമകളുടെ നേരം കൊല്ലി, പണം വാരി ഉത്പന്ന സ്വഭാവത്തെയാണ് പ്രകടിപ്പിക്കുന്നത്. ആധുനിക സമൂഹത്തിന്റെ മിത്തിക്കൽ പരിവേഷത്തിന്റെ മായികക്കടലാണ് സിനിമകൾ.
Exam Tips:
a) നാടോടിക്കഥയുടെ ഘടന (അവിശ്വസനീയത വിശ്വസനീയമായി പറയുന്നത്) ഒരു ഉദാഹരണത്തോടെ വിശദീകരിക്കുക.
b) ആദിപ്രരൂപം എന്താണെന്ന് (യുങ്ങിന്റെ സാമൂഹ്യ അബോധമനസ്സ്) നിർവചിച്ച് രണ്ടോ മൂന്നോ ഉദാഹരണം (വീരനായകൻ, കരുണാമയിയായ അമ്മ, സൂത്രശാലി) നൽകുക.
c) 'സാധുത പരിശോധിക്കുക' ആയതിനാൽ അഭിപ്രായം ശരിയാണെന്ന് സിനിമാ ഉദാഹരണങ്ങൾ സഹിതം സ്ഥാപിക്കുക.
Question 11: "കമ്പോളത്തിനുവേണ്ടി ഉൽപാദിപ്പിക്കപ്പെടുന്ന കേവല വിനോദസിനിമകൾ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നുള്ള പാലായനം ആണ് ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്." (സിനിമയും സമൂഹവും - ഒ. കെ. ജോണി) ഈ കാഴ്ചപ്പാടിന്റെ വെളിച്ചത്തിൽ നിങ്ങൾ കണ്ട ഒരു സിനിമയെ വിലയിരുത്തി ഉപന്യാസം തയ്യാറാക്കുക.
Answer:
സിനിമകളെ സംബന്ധിച്ച് ജനപ്രിയമെന്നത് നിർണ്ണയിക്കുന്നത് ആരാണ് എന്ന ചോദ്യം പ്രസക്തമാണ്. തിയറ്ററുകളിൽ മാസങ്ങളോളം തുടരുന്ന പടമാണോ ജനപ്രിയ സിനിമകൾ? അതോ ജനങ്ങൾക്ക് രസിക്കുന്ന പരിവേഷങ്ങളിൽ ചിത്രീകരിക്കുന്നവയോ? ജനപ്രിയസിനിമകളുടെ ലക്ഷ്യം കേവലമായ വിനോദം മാത്രമായിരിക്കാമെന്നത് ഒരു പൊതുധാരണയാണ്.
ജീവിതത്തിൽ തിരക്കുകളിൽ നിന്നും അകന്ന് കുറച്ചു സമയം തിയറ്ററിലെ ഇരുളിലെ ഏകാഗ്രതയിലേക്ക് നമ്മൾ സ്വപ്നം കാണാൻ കണ്ണ് തുറക്കുന്നു. തിയറ്ററിലെ ഇരുട്ടിൽ വെള്ളിത്തിരയിലെ ചലച്ചിത്രം നമ്മെ ആകർഷിക്കുന്നു. എ.സി തിയറ്ററിൽ മേലനങ്ങാതെ കടല കൊറിച്ചും ചായ കുടിച്ചും ഒരു വിനോദത്തിൽ പങ്കാളിയാകുന്നു. ഇതാണ് സിനിമയുടെ ജനപ്രിയതയെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നതാണ്. സ്വപ്നം കാണലും സ്വപ്നം വിൽക്കലുമാണ് സിനിമ. നായകനിലേക്ക് കാണികളുടെ മനസ്സുകളെ ചേർത്തുനിർത്തി അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വെള്ളിത്തിരയിലെ അയഥാർത്ഥമായൊരു ലോകത്ത് ഫലമണിയുന്നത് കണ്ട് ആനന്ദിക്കുകയാണ് ജനപ്രിയ സിനിമകളുടെ രീതി.
'ഇവിടെ സ്വർഗ്ഗമാണ്' സിനിമയിൽ ഭൂമാഫിയക്കെതിരെ പൊരുതുന്ന മോഹൻലാലിന്റെ കഥാപാത്രം അമിക്കസ് ക്യൂറിയെ കൊണ്ടുവന്ന് എത്ര അനായാസമായാണ് ശത്രുക്കളെ തടവിലിടുന്നത്. മോഹൻലാലും ശ്രീനിവാസനും വളരെ വിദഗ്ധമായി വിജയിക്കുന്നത്. ചിലയിടങ്ങളിൽ കാണികളിൽ അവിശ്വസനീയത ഉളവാക്കുന്നതിനെ സംവിധായകന്റെ ചില സിനിമാ ശരികൾ തടയുന്നു. അത് ജനപ്രിയ സിനിമകളുടെ ശരികളാണ്. നായകന്റെ ധീര പരിവേഷം ആദ്യമായി അയാളെ അവതരിപ്പിക്കുന്നതു മുതൽ തുടങ്ങുന്നു. തുടർന്ന് നായകനുവേണ്ടി അണിനിരക്കുന്നവരായിത്തീരുകയാണ് ശേഷം കഥാപാത്രങ്ങൾ. നായകൻ കേന്ദ്രം; നായികയും ഇതരരും ഈ കേന്ദ്രത്തിനു ചുറ്റുമുള്ള നിസ്സാരർ. എല്ലാ പ്രകടനങ്ങളുടെയും അവസാനബുദ്ധിയും തീരുമാനവും നായകന്റേത്. നായകൻ സ്റ്റണ്ട് രംഗങ്ങളിൽ ആദ്യം വീഴുകയും പിന്നെ ഉണർന്നെണീച്ച് ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നു. ശബ്ദവും ക്യാമറയും നായകനു വേണ്ടി മാത്രമായി പ്രവർത്തിക്കുന്നു. നായകൻ ഹീറോയിൽ നിന്നും സൂപ്പർ സ്റ്റാറിലേക്ക് ഉയരുന്നു.
ജീവിതത്തിൽ ഒരു കൃഷിക്കാരൻ ഭൂമാഫിയക്കു മുമ്പിൽ പതറിപ്പോകുമ്പോൾ 'ഇവിടെ സ്വർഗ്ഗമാണ്' സിനിമയിൽ മോഹൻലാൽ ധീരമായി വിജയിക്കുന്നു. കൃഷിക്കാരന്റെ പ്രതീക്ഷകളെയും നിരാശയെയും വിറ്റ് സ്വപ്നം നൽകി പണമാക്കുന്നതാണീ സിനിമ. ചാന്തുപൊട്ട് ജനപ്രിയ സിനിമയാണ്. അതിലെ ദിലീപിന്റെ വേഷം മലയാളിയുടെ ഓർമ്മകളിൽ എന്നും നിറഞ്ഞുനിൽക്കുന്നതാണ്. ഈ സിനിമയിൽ ഉപയോഗിക്കുന്നത് പൊതുജനങ്ങൾക്കിടയിലെ വിശ്വാസമാണ്. തുറയിലാശാന്റെ തീരുമാനപ്രകാരം ചാന്തുപൊട്ട് തുറയുടെ ശാപമാകുന്നു. അവനെ ഒഴിവാക്കിയതിനുശേഷമുള്ള മറ്റൊരു തുറയിൽ അവൻ ഐശ്വര്യം കൊണ്ടുവരുന്നു. തുടർന്ന് സ്വന്തം തുറയിലെത്തി ശത്രുവിനെ തോൽപ്പിക്കുന്നതിന്റെ ക്ലൈമാക്സിൽ ഏതൊരടിച്ചമർത്തപ്പെട്ടവന്റെയും വിജയിക്കാനുള്ള സ്വപ്നമാണ് ഫലിക്കുന്നത്. ഈ സിനിമയിൽ ഉൾക്കൊള്ളിച്ച തുറയിലെ വിശ്വാസങ്ങളും നായക പരിവേഷത്തിലെ അതിശയോക്തികളും ചാന്തുപൊട്ടിനെ ജനപ്രിയമാക്കി.
പ്രണയസിനിമയിൽ കാമുകനായ നായകനെ പ്രേമിച്ചുപോകുന്ന നായികമാരെ നാം എത്ര കണ്ടിരിക്കുന്നു. ഒരു സിനിമ വിജയിച്ചാൽ അതേ ഫോർമുലയിൽ അടുത്ത സിനിമകൾ ഇറങ്ങുന്നു. സ്റ്റണ്ട്, പ്രേമം, കണ്ണീർ എന്നീ ചേരുവകളിലൂടെ നായകനെ ഹീറോയാക്കി സിനിമകൾ ലാഭം കൊയ്യുന്നതിനായി റിലീസാകുന്നു. നായകൻ ടൈപ്പ് കഥാപാത്രമായി മാറുന്നു. ഇതിവൃത്തവും നായകനെ ഹീറോയാക്കുന്നതിന് മാത്രമായവയാണ്. ഒറ്റ വാർപ്പിൽ ഉണ്ടായ ഇതിവൃത്തവും ടൈപ്പ് കഥാപാത്രങ്ങളും. ചൈനാ ടൗൺ സിനിമയിലെ ലാലിന്റെ മറവികണ്ട് കാണികൾ സഹിച്ചാലും കണ്ടുപോകുന്നത് നായകൻ ലാലായതുകൊണ്ടു മാത്രമാണ്.
ഇത്തരം സിനിമകളിലെ നായകൻ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ സാധാരണ ജീവിതത്തിൽ ഒരിക്കലും സിനിമയിലെപ്പോലെ പരിഹരിക്കാൻ കഴിയാത്തവയായിരിക്കും. നായകന്റെ പ്രശ്നം പ്രേമമായാലും ഭൂമിയായാലും പണമായാലും എല്ലാ സാഹചര്യങ്ങളെയും സംവിധായകൻ അനുകൂലമാക്കിക്കൊടുക്കുന്നു. അനുകൂലമാക്കുന്നതിന് നൽകുന്ന യുക്തികൾ നിസ്സാരമായിരിക്കാം. പണമില്ലാത്തവന് കോടികൾ ലഭിക്കുന്നതും തൂക്കിലേറ്റപ്പെട്ടവൻ തിരിച്ചുവരുന്നതുമെല്ലാം സിനിമയിൽ നിസ്സാരമാണ്. ദാദാ സാഹിബ് സിനിമയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മമ്മൂട്ടി തിരിച്ചുവന്ന് ഒരിടത്ത് നിന്ന് പ്രതികാരം നിർവഹിക്കുന്നു.
ചെസ്സ് സിനിമയിൽ ദിലീപിന്റെ അന്ധത പോലീസുദ്യോഗസ്ഥൻ തിരിച്ചറിഞ്ഞിട്ടും രക്ഷയില്ല. ബുദ്ധിമാനായ ദിലീപ് കരുനീക്കി ശത്രുവിനെ കൊല്ലുന്നു. ശബ്ദവും അഭിനയവും ക്യാമറയും എല്ലാം ചേർന്ന് താരമോടിയിൽ നായകനെ അജയ്യനാക്കി മാറ്റുന്നു. പുതിയകാലത്തിന്റെ മിത്തിക്കൽ ശോഭയോടെയാണ് നായകൻ സിനിമയിൽ വിജയിക്കുന്നത്.
Exam Tips:
a) ഉപന്യാസത്തിൽ ആമുഖം (ജനപ്രിയ സിനിമയുടെ സ്വഭാവം), ഉള്ളടക്കം (ഒരു സിനിമയുടെ വിശകലനം), ഉപസംഹാരം എന്നീ മൂന്നു ഭാഗങ്ങൾ വേണം.
b) ഒരു നിശ്ചിത സിനിമയെ തിരഞ്ഞെടുത്ത് നായകകേന്ദ്രിതത്വം, ടൈപ്പ് കഥാപാത്രങ്ങൾ, അവിശ്വസനീയത എന്നിവ ഉദാഹരണത്തോടെ ചൂണ്ടിക്കാട്ടുക.
c) ചോദ്യത്തിലെ 'പലായനം' എന്ന ആശയത്തെ ഉത്തരത്തിൽ വ്യക്തമായി ബന്ധപ്പെടുത്തുക.
Notes and Summary
Question 12: ഒ. കെ. ജോണിയെക്കുറിച്ച് ഒരു ചെറുകുറിപ്പ് (ജീവിതരേഖ) തയ്യാറാക്കുക.
Answer:
ദേശീയ അവാർഡ് നേടിയ ദക്ഷിണേന്ത്യൻ ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമാണ് ഒ. കെ. ജോണി. പ്രശസ്തമായ അഞ്ച് ഡോക്യുമെന്ററികളും ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 'സിനിമയുടെ വർത്തമാനം' എന്ന ഗ്രന്ഥത്തിന് കേരള സർക്കാരിന്റെ പ്രത്യേക ജൂറി അവാർഡ് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'ദി ട്രാപ്പ്ഡ്' ഡോക്യുമെന്ററിക്ക് മികച്ച ആന്ത്രോപ്പോളജി ഫിലിമിനുള്ള 1995-ലെ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. മികച്ച ഒരു പത്രപ്രവർത്തകനും ജേർണൽ എഴുത്തുകാരനും കൂടിയാണ് അദ്ദേഹം.
Exam Tips:
a) അവാർഡുകൾ (ദേശീയ അവാർഡ് 1995, കേരള സർക്കാരിന്റെ പ്രത്യേക ജൂറി അവാർഡ്), കൃതികൾ ('സിനിമയുടെ വർത്തമാനം', 'ദി ട്രാപ്പ്ഡ്') എന്നിവ വർഷം സഹിതം ഓർത്തുവയ്ക്കുക.
Question 13: സിനിമയുടെ ചരിത്രം സംഗ്രഹിച്ച് എഴുതുക.
Answer:
"Cinema is the fusion of all other arts" എന്നാണ് പറയപ്പെടുന്നത്. ഇന്ന് ലോകത്തുള്ള എല്ലാ കലാരൂപങ്ങളെയും, ഇനി വരുവാനിരിക്കുന്നവയെയും സിനിമ ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് സിനിമ പുതിയ നൂറ്റാണ്ടിന്റെ കലയാണെന്ന് പറയുന്നത്.
ഒരു നിശ്ചലദൃശ്യം തുടർച്ചയായി പലതവണ ആവർത്തിച്ചു കണ്ടുകൊണ്ടിരുന്നാൽ ആ ദൃശ്യം ചലിക്കുന്നതായി അനുഭവപ്പെടും. സിനിമയിൽ സംഭവിക്കുന്നത് ഇതാണ്: ഒരു സെക്കന്റിൽ 24 ഫ്രെയിമുകൾ. നിശ്ചലദൃശ്യങ്ങൾ തുടർച്ചയായി കടന്നുപോകുന്നതിനാൽ അവ ചലിക്കുന്നതായി തോന്നുന്നു. 1824 ഡിസംബർ 5-ന് ഈ സിദ്ധാന്തം "Persistence of vision" (ദൃശ്യാനുവർത്തന പ്രതിഭാസം) എന്ന പേരിൽ പീറ്റർ മാർക്ക് റോജറ്റ് എന്നയാൾ ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിക്ക് മുമ്പാകെ സമർപ്പിച്ചു. ബ്രിട്ടീഷുകാരനായ ഡോ. ജെ. എ. പാരിസ് തന്റെ Thaumatrope എന്ന കണ്ടുപിടിത്തത്തിലൂടെ ഇത് ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു. ഒരു കാർഡ്ബോർഡ് കഷണത്തിന്റെ രണ്ടറ്റത്തുമായി ഒരു പക്ഷിയെയും പക്ഷിക്കൂടിനെയും വരച്ചുചേർത്തിട്ട് അത് ശക്തിയായി കറക്കുമ്പോൾ, ഒരറ്റത്തുനിന്ന് പക്ഷി മറ്റേയറ്റത്തെ കൂട്ടിലേക്ക് പറന്നുകയറുന്നതായി തോന്നുന്നതാണ് ഈ സൂത്രവിദ്യ.
1500-കളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ചലനചിത്രങ്ങൾക്കായുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇറ്റലിക്കാരനായ ഗിരോലാമോ ഗാർഡനോ, ചുമരിലെ ഒരു ദ്വാരത്തിലൂടെ ലെൻസുവഴി പുറത്തുള്ള ദൃശ്യചലനങ്ങൾ മുറിയ്ക്കകത്തെ ചുമരിലേക്ക് പ്രതിഫലിപ്പിക്കുന്ന വിദ്യ പരീക്ഷിച്ചു. പിന്നീട് വിവിധ ലെൻസുകൾ അടുക്കുകളായി ഒരു പെട്ടിയിൽ ഘടിപ്പിച്ച് പുറത്തെ ദൃശ്യങ്ങൾ തലകീഴായി പ്രതിഫലിപ്പിക്കുന്ന Camera Obscura നിലവിൽ വന്നു. ഡച്ചു ശാസ്ത്രകാരനായ ക്രിസ്റ്റ്യൻ ഹെയ്ഗൻസ് തന്റെ Magic Lantern-ലൂടെ ഗ്ലാസ്സിൽ ചിത്രങ്ങൾ വരച്ചുവലുതാക്കി പ്രൊജക്റ്റ് ചെയ്യാൻ തുടങ്ങി. ഇന്നുള്ള സിനിമാ പ്രൊജക്ടറുകളുടെ ഒരു പ്രാഗ്രൂപമായിരുന്നു ഇത്.
പിന്നീടതിന്റെ പരിഷ്കൃതരൂപമായ Triunial Lanterns രംഗത്തെത്തി. ഒരേസമയം മൂന്ന് പ്രൊജക്ടറുകൾ സൃഷ്ടിക്കുന്ന മൂന്ന് വ്യത്യസ്ത ദൃശ്യങ്ങൾ അടങ്ങിയതായിരുന്നു ഈ സംവിധാനം. 1832-ൽ ബെൽജിയംകാരനായ ഊർജതന്ത്രശാസ്ത്രജ്ഞൻ കണ്ടുപിടിച്ച Phena Kistoscope എന്ന യന്ത്രത്തിലൂടെ ഒരു ഡിസ്കിൽ വരച്ചുചേർത്ത ചിത്രങ്ങൾ കണ്ണാടിക്കു മുൻപിൽ വച്ചുകറക്കി പുറത്തെ ഒരു ദ്വാരത്തിലൂടെ നോക്കിക്കാണുന്ന തരം ചലച്ചിത്രമുണ്ടാക്കി. പിന്നീട് Phantascope, Stroboscope, Zoetrope, Filoscope (Flip book) തുടങ്ങി വിവിധങ്ങളായ ചലനചിത്രയന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടു.
ശാസ്ത്രജ്ഞർക്ക് ചലനചിത്രങ്ങളോടുള്ള അന്വേഷണത്വരയായിരുന്നു ഇതിനൊക്കെ പുറകിൽ. 1841-ൽ ഫോട്ടോഗ്രാഫി ശാസ്ത്രീയമായി നിർവ്വചിക്കപ്പെട്ടതോടെ ഇത്തരം ശ്രമങ്ങൾക്ക് ആക്കം കൂടി. സിൽവർ നൈട്രേറ്റിന് പ്രകാശവും നിഴലും ഒപ്പിയെടുക്കാനാവും എന്ന കണ്ടുപിടിത്തം ചിത്രീകരണരീതിയെ മാറ്റിമറിച്ചു. 1872-ൽ നടന്ന 'മെയ്ബ്രിഡ്ജ് പരീക്ഷണം' ചലച്ചിത്രനിർമിതിയുടെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായിത്തീർന്നു.
കാലിഫോർണിയയിലെ ഗവർണറായിരുന്ന ലേലൻഡ് സ്റ്റാൻഫോർഡ് ഒരിക്കൽ ഒരു പന്തയത്തിലേർപ്പെട്ടു. ഒരു പന്തയക്കുതിര കുതിച്ചുപായുന്ന സമയത്ത് അതിന്റെ നാലുകാലുകളും ഒരേ സമയം തറയിൽ തൊടുകയില്ലെന്നതായിരുന്നു പന്തയവിഷയം. ഇതു തെളിയിക്കാനായി അക്കാലത്തെ പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന Edward Muybridge എന്നയാളുടെ സഹായം സ്റ്റാൻഫോർഡ് ആവശ്യപ്പെട്ടു. ജോൺ ഐസക്സ് എന്ന എൻജിനീയറുടെ സഹായത്തോടെ ഈ വെല്ലുവിളി ഏറ്റെടുത്ത മെയ്ബ്രിഡ്ജ്, പന്തയക്കുതിര പായുന്ന വഴിയിൽ 24 സ്റ്റിൽ ക്യാമറകൾ തുല്യ അകലത്തിൽ നിരത്തിവച്ചു. അവയുടെ ക്ലിക്ക് ബട്ടണുകളിൽ ഘടിപ്പിച്ച ചരടുകൾ വഴിക്കു കുറുകെ കെട്ടിവച്ചിരുന്നു. കുതിര പായുമ്പോൾ ഇവയിൽ തട്ടി ക്യാമറകൾ ഓണാകും. റോൾ ഫിലിമും മൂവി ക്യാമറയുമൊന്നും കണ്ടുപിടിച്ചിട്ടില്ലായിരുന്ന അക്കാലത്ത് ഇതൊരു പുതുമയുള്ള പരീക്ഷണമായിരുന്നു. പിന്നീട് ഈ പരീക്ഷണം Zoopraxinoscope എന്ന പേരിൽ ഒരു പൊതുപ്രദർശന സംവിധാനമാക്കി മാറ്റുകയുണ്ടായി.
മെയ്ബ്രിഡ്ജ് എടുത്ത 24 നിശ്ചല ചിത്രങ്ങൾ വൃത്താകൃതിയിലുള്ള ഒരു ഗ്ലാസ്സിനു ചുറ്റുമൊട്ടിച്ച് ഒരു വിളക്കിനു മുൻപിൽ വച്ച് വട്ടത്തിൽ കറക്കി ചലനചിത്രമുണ്ടാക്കുകയായിരുന്നു ഇതിന്റെ രീതി. മറ്റു ചലച്ചിത്രങ്ങളും ഈ രീതിയിൽ പ്രദർശിപ്പിക്കപ്പെട്ടു. 1881-ൽ മെയ്ബ്രിഡ്ജ് ചലച്ചിത്രം കണ്ട് ഏറ്റിനെ ജൂൾസ് മാരി ചിന്തിച്ചത് എന്തിന് വിവിധ ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്നു എന്നതാണ്. ഒരൊറ്റ ക്യാമറയിലൂടെതന്നെ ചലനചിത്രങ്ങൾ ചിത്രീകരിക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ വിജയിച്ചത് Photographic Revolver എന്ന ഉപകരണത്തിന്റെ നിർമ്മിതിയിലാണ്. ട്രിഗർ വലിക്കുമ്പോൾ ക്യാമറയിലെ ഒരു ഷട്ടർ നിരന്തരമായി ചലിച്ച് സെക്കന്റിൽ 12 ചിത്രങ്ങൾ വീതം തുടർച്ചയായി എടുക്കാൻ കഴിയുന്ന ഒരു സംവിധാനമായിരുന്നു ഇതിൽ. യന്ത്രത്തിന്റെ പ്രത്യേക ആകൃതിയും, കാഞ്ചി വലിക്കുന്ന സമ്പ്രദായവും ചേർന്ന് ഇതുപയോഗിച്ചുള്ള ചിത്രീകരണത്തെ ആദ്യമായി 'ഷൂട്ടിംഗ്' എന്നുവിളിച്ചു.
മെയ്ബ്രിഡ്ജിന്റെ സഹായിയായിരുന്ന തോമസ് എക്കിൻസ് 1884-ൽ ഒരു ഏകചലനചിത്ര ക്യാമറ നിർമ്മിച്ചു. ജർമ്മനിയിലെ ഓട്ടോമർ ആൻഷൂസ് എന്നയാൾ തന്റെ Tachyscope എന്ന യന്ത്രത്തിലൂടെ ചലിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയുമൊക്കെ പ്രദർശിപ്പിച്ചു. രണ്ടു വർഷം കഴിഞ്ഞ് Electro Tachyscope എന്ന പേരിൽ ഇത് വികസിപ്പിച്ചെടുത്ത് പൊതുപ്രദർശനങ്ങൾക്കായി ഉപയോഗിക്കപ്പെട്ടു. ഒരു പെനിയായിരുന്നു പ്രദർശന നിരക്ക്.
1887-ൽ മാരി നൂറുചിത്രങ്ങൾ വരെ റിക്കാർഡു ചെയ്യാവുന്ന തരം ക്യാമറ കണ്ടുപിടിച്ചു. പ്രദർശനത്തിനുപയോഗിച്ചത് മയി ഡ്ജിന്റെ പ്രൊജക്ടറും. 1890-ൽ കുറേക്കൂടി യാഥാർത്ഥ്യവും കൃത്യതയുമുള്ള ക്യാമറ അദ്ദേഹം നിർമ്മിച്ചു. 1888-ൽ ബ്രിട്ടീഷുകാരനായ വില്യം ഫ്രീസ്ഗ്രീൻ Kinematrograph കണ്ടുപിടിച്ചു. ഒരു റോൾ സെല്ലുലോയ്ഡ് ഫിലിമിലേക്ക് ചിത്രങ്ങൾ തുടർച്ചയായി ചിത്രീകരിക്കുന്ന രീതി ആദ്യമായി ഇദ്ദേഹമാണ് കണ്ടുപിടിച്ചത്. 50 അടി നീളമുള്ള ഫിലിമായിരുന്നു തുടക്കത്തിൽ. ഇന്നുള്ള സിനിമാ ചിത്രീകരണപ്രദർശന സൗകര്യങ്ങളുടെ യഥാർത്ഥ തുടക്കക്കാരൻ ഫ്രീസീനാണെന്നു പറയാം. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ പിന്നീട് വന്നവർ പ്രയോജനപ്പെടുത്തി വിജയിച്ചപ്പോഴും വില്യമിന്റെ ജീവിതം ഒരു ദുരന്തമാവുകയായിരുന്നു. സിനിമയ്ക്കുവേണ്ടിയുള്ള ജീവാർപ്പണത്തിനിടയിൽ വലിയ കടബാധ്യതയും ദാരിദ്ര്യവും ജയിൽവാസവുമൊക്കെ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. സിനിമയുടെ ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായി വില്യം ഫ്രീസ്ഗ്രീനിനെ കണക്കാക്കുന്നു. 1888-ൽ തന്നെ ബ്രിട്ടനിലെ ഫ്രഞ്ച് കുടിയേറ്റക്കാരനായ ലൂയിസ് അഗസ്റ്റിൻ ലെ പ്രിൻസ് എന്നയാൾ കൂടുതൽ കൃത്യതയോടെ അനുക്രമമായി പ്രതിബിംബചലനം സാധ്യമാക്കുന്ന ഒരു ക്യാമറ വികസിപ്പിച്ചെടുത്തു.
1889-ലാണ് അമേരിക്കൻ വ്യവസായിക സിനിമയ്ക്ക് അടിത്തറ പാകിയ വിഖ്യാത ശാസ്ത്രജ്ഞൻ തോമസ് ആൽവാ എഡിസൺ രംഗത്തെത്തുന്നത്. മരണസമയത്ത് വില്യം ഫ്രീസ്ഗ്രീൻ തന്റെ ചലച്ചിത്ര പരീക്ഷണ പ്രബന്ധങ്ങൾ എഡിസണ് അയച്ചുകൊടുത്തിട്ടുണ്ടായിരുന്നു. ജൂൾസ് മാരിയുടെ ക്യാമറയുടെ മോഡലും എഡിസണ് പരീക്ഷണാടിത്തറയായി. ഇംഗ്ലണ്ടുകാരനായ വില്യം കെന്നഡി ലാറി ഡിക്സന്റെ സഹായത്തോടെ എഡിസൺ ഇന്നത്തെ മൂവി ക്യാമറയുടെ പ്രാഗ്രൂപമായ kinetograph നിർമ്മിച്ചു. ഫിലിമിൽ 35mm എന്നത് ഒരു പൊതുഅളവുമായി. ആ വർഷം തന്നെയാണ് അമേരിക്കക്കാരനായ ജോർജ്ജ് ഈസ്റ്റ്മാൻ സംവേദന ക്ഷമത കൂടിയ പ്രത്യേകതരം സെല്ലുലോയ്ഡ് റോൾഫിലിം രംഗത്തവതരിപ്പിച്ചത്. അതിനു മുൻപുതന്നെ ഫിലിമിൽ പരീക്ഷണങ്ങൾ അനവധി നടന്നിരുന്നു. 1869-ൽ J. W. ഹയർ ആദ്യമായി സെല്ലുലോയ്ഡ് ഫിലിം ഉണ്ടാക്കി. 1888-ൽ ആദ്യത്തെ റോൾഫിലിം ഫ്രഞ്ചുകാരനായ ലൂയിസ് ലി പ്രിൻസ് കണ്ടുപിടിച്ചു.
1922-ൽ 9.5mm ഫിലിമും 1923-ൽ 16mm ഫിലിമും 1930-ൽ 18mm എന്ന ഫിലിമും കണ്ടുപിടിക്കപ്പെട്ടു. ഡിക്സൺ ഫിലിമിന്റെ വശങ്ങളിൽ sprocket holes (ക്യാമറയിലേയും പ്രൊജക്ടറിലേയും പൽച്ചക്രങ്ങളിൽ ഫിലിം കൃത്യമായി കറങ്ങുന്നതിനുള്ള എളുപ്പത്തിനായി) നിർമ്മിച്ചു. 1891-ൽ കൈനറ്റോസ്കോപ്പ് ചിത്രങ്ങൾക്കൊപ്പം "ഫോണോഗ്രാഫ്" യന്ത്രത്തിന്റെ സഹായത്തോടെ ശബ്ദവും കൂടി കേൾപ്പിച്ച് പ്രദർശിപ്പിക്കുന്ന Peep parlours നിലവിൽ വന്നു. മരംകൊണ്ട് നിർമ്മിച്ച ഒരു പെട്ടിയുടെ ഒരു വശത്തുണ്ടാക്കിയ ഒരു ദ്വാരത്തിലൂടെ ഒറ്റക്കണ്ണുകൊണ്ട് ഒളിഞ്ഞുനോക്കി കാണുന്ന ചിത്രപ്രദർശന രീതിയായിരുന്നു ഇത്. നമ്മുടെ ഇന്നത്തെ സിനിമാ തിയേറ്ററുകളുടെ ഒരു ആദ്യകാലരൂപം.
എങ്കിലും നിയതമായ അർത്ഥത്തിൽ ചരിത്രത്തിലെ ആദ്യത്തെ സിനിമാക്കൊട്ടക എഡിസന്റെ Black Maria ആയിരുന്നു. അമേരിക്കയിലെ ന്യൂജേഴ്സിയിൽ വെസ്റ്റ് ഓറഞ്ച് എന്ന എഡിസന്റെ പരീക്ഷണശാലയോടു ചേർന്ന് 1893-ലാണ് ഇതിന്റെ ആരംഭം. എഡിസന്റെ കോമാളിയായ അസിസ്റ്റന്റ് ഫ്രഡ് ഓട്ടിന്റെ തുമ്മലായിരുന്നു (Red Ot's Sneeze) ഈ ഒറ്റ റീൽ - ഒറ്റദൃശ്യ ചലച്ചിത്രത്തിൽ. അക്കാലത്ത് എല്ലാം 50 അടി ദൈർഘ്യം മാത്രമുള്ള ഒറ്റ റീലിൽ ചിത്രങ്ങളായിരുന്നു. തുടർന്ന് ക്യാമറയിലും ഫിലിമിലുമൊക്കെ ഒരുപാട് പരീക്ഷണനിരീക്ഷണങ്ങൾ ലോകത്തിന്റെ നാനാഭാഗത്തും ഉണ്ടായി. അമേരിക്കക്കാരനായ ഹെർമൻ കാസ്ലറുടെ Mutoscope-ഉം, ജെങ്കിൻസ്-ആർമതിന്റെ Vitascope-ഉം, ബ്രിട്ടനിലെ റോബർട്ട് ഡബ്ല്യു. പോളും ബർട്ട് എക്കേഴ്സും ചേർന്ന് കണ്ടുപിടിച്ച പുതിയ മോഷൻ പിക്ചർ ക്യാമറയും, Biograph projector-ഉം മറ്റും ഇത്തരത്തിലുള്ള ശ്രമങ്ങളായിരുന്നു. 1892-ൽ ജി. ബൗളി എന്നയാൾ ഫ്രാൻസിൽ 'Cinematography' എന്ന പദത്തിന് പേറ്റന്റ് നേടി. ക്യാമറകൾക്കും ചലച്ചിത്ര പ്രദർശനങ്ങൾക്കുമൊക്കെ അപ്പോഴേക്കും ലോകം മുഴുവൻ സാധ്യതകളും ആവശ്യക്കാരും വർദ്ധിച്ചുവന്നു.
ഒപ്പം ഇവയിൽ പുതിയ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും. ഇത്തരുണത്തിലാണ് സൗന്ദര്യശാസ്ത്രപരമായി വിശ്വസിനിമയുടെ അവതാരകരായിത്തീർന്ന 'ലൂമിയർ സഹോദരന്മാരുടെ' (Lumiere Brothers) രംഗപ്രവേശം. ലിയോണിലെ ലൂമിയർ ഫാക്ടറി ഉടമയായിരുന്ന ആന്റണി ലൂമിയറുടെ മക്കളായ ലൂയി ലൂമിയറും അഗസ് ലൂമിയറും (Louis and Auguste Lumiere) praxinoscope-ഉം എഡിസന്റെ കൈനറ്റോസ്കോപ്പും അടിസ്ഥാനമാക്കി കനം കുറഞ്ഞ ഒരുതരം ക്യാമറ നിർമ്മിച്ച് ഈസ്റ്റ്മാൻ ഫിലിം റോളുകൾ ഉപയോഗിച്ച്, ആദ്യമായി മനുഷ്യരൂപങ്ങളെ അവരുടെ യഥാർത്ഥ ദൃശ്യവലുപ്പത്തിലും ഔട്ട്ഡോർ ദൃശ്യങ്ങളിലും ചിത്രീകരിക്കാനും പ്രദർശിപ്പിക്കാനും തുടങ്ങി.
1895 ഡിസംബർ 28-ന് പാരീസിലെ 'ഗ്രാന്റ് കഫേ'യിലെ മുപ്പത്തഞ്ചുപേരുടെ സദസ്സിനു മുൻപിൽ അവതരിപ്പിക്കപ്പെട്ട ആദ്യപ്രദർശനത്തിലൂടെ സിനിമയെന്ന സാങ്കേതികകലയുടെ പിറവി ലോകം അത്ഭുതത്തോടെ കണ്ടു. 'The Baby's meal, Arrival of the Train, Scenes from the Board of Leons, The Girl Watching the Garden, Workers Exiting the Lumiere Factory' എന്നിവ ഒറ്റ റീലിൽ ചിത്രങ്ങളായിരുന്നു ഇവരുടെ നിർമ്മാണ-പ്രദർശന സഞ്ചയത്തിൽ. സിനിമ എന്ന കലയുടെ വിപണി സാധ്യത കണ്ടറിഞ്ഞ ലൂമിയർ സഹോദരർ തങ്ങൾ നിർമ്മിച്ച സിനിമകളുമായി ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചു. 1896 ജൂലായ് 7-ന് അവർ ഇന്ത്യയിലുമെത്തി. ബോംബെയിലെ വാട്സൺ ഹോട്ടലിലായിരുന്നു ആദ്യപ്രദർശനം. പിന്നീടുള്ള കാലം ലോകസിനിമയിൽ പരീക്ഷണങ്ങളുടേതായിരുന്നു.
സ്ക്രീനിൽ തീവണ്ടി പാഞ്ഞുവരുന്നതും മറ്റും ആദ്യമായി കണ്ടപ്പോൾ അമ്പരന്ന് തിയേറ്ററിൽ നിന്നിറങ്ങി ഓടുകയും മറ്റും ചെയ്ത ആദ്യകാല പ്രേക്ഷകരുടെ കൗതുകങ്ങളും കാഴ്ചയുടെ ശീലങ്ങളും മുന്നോട്ടുപോയി. ഒറ്റ റീൽ ചിത്രങ്ങൾ അപ്പോഴേക്കും കാണികളിൽ വിരസത നിറച്ചുതുടങ്ങിയിരുന്നു. അവർ പുതുമയ്ക്കും പ്രതിഭയ്ക്കും വേണ്ടിയുള്ള അന്വേഷണങ്ങൾ തുടങ്ങി. 1896-ൽ ലോകത്തിലെ ആദ്യ കഥാചിത്രമായ The Soldiers of Courtship നിർമ്മിക്കപ്പെട്ടു. 1902-ൽ ഫ്രാൻസിൽ, ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയായ A Trip to the Moon ജോർജ്ജ് മെലീസ് നിർമ്മിച്ചു.
1903-ൽ സൗന്ദര്യശാസ്ത്രമാനദണ്ഡങ്ങൾ മുഴുവനായും പാലിയ്ക്കപ്പെട്ട ആദ്യത്തെ സമ്പൂർണ്ണ ഫീച്ചർ സിനിമയായ The Great Train Robbery നിർമ്മിക്കപ്പെട്ടു. എഡ്വിൻ എസ്. പോർട്ടർ ആയിരുന്നു 12 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ സംവിധായകൻ. ആദിമധ്യാന്തപ്പൊരുത്തവും നിയതമായ ഒരു കഥാഘടനയുമുള്ള ലക്ഷണയുക്തമായ ആദ്യ ചലച്ചിത്രം. കുതിരപ്പുറത്തെത്തുന്ന ഒരു കൂട്ടം കൊള്ളക്കാർ സ്റ്റേഷൻ മാസ്റ്ററെ കെട്ടിയിട്ട് ട്രെയിൻ കൊള്ളയടിക്കുന്നതും, മകളുടെ തന്ത്രപരമായ ഇടപെടലിലൂടെ പോലീസെത്തി ഏറ്റുമുട്ടൽ നടത്തുന്നതും മറ്റുമാണ് കഥാതന്തു. വൈൽഡ്/വെസ്റ്റേൺ സിനിമകളുടെ തുടക്കവും ഇവിടെയാണ്.
1913-ൽ ലോകത്തെ ആദ്യ സൂപ്പർഹിറ്റ് സിനിമയുണ്ടായി. അമേരിക്കൻ വേശ്യാവൃത്തിയെക്കുറിച്ചുള്ള ജോർജ്ജ് ലോണിടക്കുടെ Traffic in Dolls. പിന്നീട് ലെവ് കുലേഷോവ്, ഗ്രിഫിത്ത്, ഐസൻസ്റ്റീൻ, പുദോവ്കിൻ തുടങ്ങിയ ചലച്ചിത്ര വൈയാകരണന്മാരിലൂടെ സിനിമ അതിന്റെ സൗന്ദര്യശാസ്ത്ര മാനദണ്ഡങ്ങൾ പടുത്തുയർത്തി. ചാപ്ലിന്റെയും ഹിച്ച്കോക്കിന്റെയും മറ്റും നിശ്ശബ്ദ സിനിമകൾ ലോകസിനിമയിലെ നിത്യവിസ്മയങ്ങളായി മാറി. Birth of a Nation, Intolerance, Benhur, Battleship Potemkin, The Mother, Bicycle Thieves, Rashamon, Seventh Seal എന്നിവ കാവ്യങ്ങൾ പോലെ സിനിമയെന്ന കലയുടെ ശക്തിസൗന്ദര്യങ്ങളായി. ചാപ്ലിൻ, വാൾട്ട് ഡിസ്നി, ജോൺ ഫോർഡ്, വിക്ടോറിയ ഡിസീക്ക, അകിര കുറോസോവ, ഇൻമർ ബർമൻ, ഡേവിഡ് ലീൻ, റോബർട്ട് ഫ്ലാഹർട്ടി, ജോൺ ഗ്രിയേഴ്സൺ തുടങ്ങി പല പ്രഗത്ഭ സംവിധായകരും ലോകസിനിമയെ സമ്പന്നമാക്കി. സിനിമയാകട്ടെ നിശ്ശബ്ദതയിൽ നിന്ന് ശബ്ദത്തിന്റെ ധാരാളിത്തത്തിലേക്കും, ബ്ലാക്ക് ആന്റ് വൈറ്റിൽ നിന്ന് വർണ്ണചിത്രങ്ങളിലേക്കും വഴിമാറി.
Exam Tips:
a) വർഷങ്ങളും പേരുകളും (1824 ദൃശ്യാനുവർത്തനം, 1872 മെയ്ബ്രിഡ്ജ്, 1895 ലൂമിയർ സഹോദരന്മാർ, 1903 The Great Train Robbery) ഒരു കാലക്രമ പട്ടികയായി ഓർത്തുവയ്ക്കുക.
b) സംഗ്രഹം എഴുതുമ്പോൾ ആദ്യകാല ഉപകരണങ്ങൾ, ഫോട്ടോഗ്രാഫി, മെയ്ബ്രിഡ്ജ്, എഡിസൺ, ലൂമിയർ, ആദ്യ കഥാചിത്രങ്ങൾ എന്ന ക്രമം പാലിക്കുക.
c) ഉപകരണങ്ങളുടെ പേരുകൾ ഇംഗ്ലീഷിൽ ശരിയായി എഴുതുക.
Question 14: ശബ്ദസിനിമയുടെ വളർച്ചയെക്കുറിച്ച് ചുരുക്കി എഴുതുക.
Answer:
ചലച്ചിത്ര ചരിത്രവികാസങ്ങൾക്കിടെ ഇതുവരെയും സിനിമ നിശ്ശബ്ദദൃശ്യങ്ങളിലൂടെയായിരുന്നു ജനങ്ങളോട് സംവദിച്ചുകൊണ്ടിരുന്നത്. ആദ്യകാലങ്ങളിൽ വ്യാഖ്യാതാക്കളും പിന്നണി സംഗീതജ്ഞരും തിരശ്ശീലയ്ക്കു പുറകിലിരുന്ന് സിനിമയ്ക്ക് ശബ്ദം നൽകിക്കൊണ്ടിരുന്നു, നാടകത്തിലേതെന്നപോലെ. (പ്രധാന സംഭാഷണങ്ങളൊക്കെ എഴുതിക്കാണിക്കും - Sub titles). നിശ്ശബ്ദസിനിമയുടെ കാലത്ത് ഈ സംഗീതം വളരെ പ്രധാനവുമായിരുന്നു. എന്നിട്ടും ചാപ്ലിനടക്കമുള്ള പല പ്രഗത്ഭ ചലച്ചിത്രകാരന്മാരും സിനിമയിൽ ശബ്ദം വരുന്നതിനെ വല്ലാതെ എതിർത്തിരുന്നു. ദൃശ്യങ്ങളുടെ ശക്തിസൗന്ദര്യങ്ങളെ ശബ്ദത്തിന്റെ കടന്നുവരവ് നശിപ്പിക്കുമെന്നായിരുന്നു അവരുടെ ഭയം. എങ്കിലും ലോകത്തിന്റെ പല കോണുകളിലും സിനിമയിലെ ശബ്ദവിന്യാസത്തിനായുള്ള പരീക്ഷണങ്ങൾ നിർബാധം തുടരുകയുണ്ടായി.
എഡിസൺ തന്റെ ചിത്രങ്ങളോടൊപ്പം ശബ്ദപഥം പ്രത്യേകം ഡിസ്കുകൾ ഉപയോഗിച്ച് ഫോണോഗ്രാഫിലൂടെ കേൾപ്പിച്ചു (പിന്നീടത് 'ഗ്രാമഫോൺ ആയി). ഫിലിമിനോടൊപ്പം കറങ്ങി ശബ്ദമുണ്ടാക്കുന്ന 'ബെർലിനർ ഗ്രാമഫോൺ' 1896-ൽ ചാൾസ് പാത്തേ നിർമ്മിച്ചു. ഫ്രാൻസിലെ ലിയോൺ ഗോമണ്ട് തന്റെ 'ഗോമണ്ട് ക്രോണോഫോണി'ലൂടെ ദൃശ്യങ്ങൾക്കൊപ്പം പ്രത്യേക ശബ്ദപഥവും ചലിപ്പിച്ചു. 1907-ൽ ലീ ഡി ഫോറസ്റ്റ് എന്നയാൾ 'ഓഡിയോൺ ട്യൂബി'ലൂടെയുള്ള ശബ്ദം സ്പീക്കറുകളിലൂടെ കേൾപ്പിച്ചു. ഫിലിമിൽ തന്നെ ശബ്ദം രേഖപ്പെടുത്താനുള്ള വിവിധ പരീക്ഷണങ്ങൾക്കായി പലരും ശ്രമിച്ചു. ഓർലാന്റോ കെല്ലം, യൂജിൻ ലോസ്റ്റ്, സെൻ ബെർഗ്ലാ തുടങ്ങി നിരവധിപേർ ഇതിനുള്ള പരീക്ഷണങ്ങളിൽ മുഴുകി.
പിന്നീട് ശാസ്ത്രീയമായി ഇതു തെളിയിച്ചത് തോമസ് ബി. ലാബർട്ട് എന്ന ശാസ്ത്രജ്ഞനാണ്. ലീ ഫോറസ്റ്റ് കണ്ടുപിടിച്ച 'ഫോണോ ഫിലിമി'ലാണിത് റെക്കോർഡ് ചെയ്തത്. ഇത്തരത്തിൽ ഫിലിമിൽ ശബ്ദം രേഖപ്പെടുത്തിയ ആദ്യ ചലച്ചിത്രമെന്ന ഖ്യാതി 1926-ൽ നിർമ്മിക്കപ്പെട്ട 'ഡോൺ ജുവാൻ' എന്ന സിനിമയ്ക്കാണ്. ദൃശ്യത്തോടൊപ്പം ശബ്ദപഥവും ഫിലിമിൽ രേഖപ്പെടുത്തിയ ലോകത്തെ ആദ്യസിനിമ Jazz Singer (1927) ആണ്. സിനിമയിലെ നായക കഥാപാത്രമായ അൽ ജോൾസൺ പറയുന്നു: 'ഒരു മിനിറ്റ്, നിങ്ങൾ ഇതുവരെ ഒന്നും കേട്ടിട്ടില്ല' - ഇതായിരുന്നു ആദ്യ ശബ്ദ പഥം. 1927 ഒക്ടോബർ 6-ന് സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറി. മൂന്ന് പാട്ടുകളും ഈ ചിത്രത്തിലുണ്ടായിരുന്നു.
1928-ൽ നിർമ്മിക്കപ്പെട്ട യൂണിവേഴ്സൽ പിക്ചേഴ്സിന്റെ Lights of New York ആണ് ആദ്യ മുഴുനീള സംസാര ചിത്രം. ബോക്സോഫീസ് വിജയമായിരുന്നു ചിത്രത്തിന്. ആ വർഷം തന്നെ വാൾട്ട് ഡിസ്നി തന്റെ "Steamboat Willie" എന്ന ആദ്യ മിക്കിമൗസ് കാർട്ടൂൺ ശബ്ദചിത്രം അവതരിപ്പിച്ചു. 1929-ൽ ഇന്ത്യയിലെ ആദ്യശബ്ദ ചിത്രപ്രദർശനം നടന്നു: Melody of Love. 1931-ൽ ഹിന്ദി-ഉറുദു ഭാഷകളിൽ ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം 'ആലം ആര' നിർമ്മിക്കപ്പെട്ടു. ആർദേശീർ ഇറാനിയായിരുന്നു സംവിധായകൻ. മലയാളത്തിലെ ആദ്യ ശബ്ദചിത്രം 'ബാലൻ' (1936); എസ്. നൊട്ടാണിയായിരുന്നു ചലച്ചിത്രകാരൻ.
Exam Tips:
a) പ്രധാന ശബ്ദചിത്രങ്ങളുടെ പേരും വർഷവും ഓർക്കുക: Jazz Singer (1927), ആലം ആര (1931), ബാലൻ (1936).
b) നിശ്ശബ്ദ സിനിമയിൽ ശബ്ദം നൽകിയിരുന്ന രീതി (വ്യാഖ്യാതാക്കൾ, പിന്നണിസംഗീതം, സബ്ടൈറ്റിലുകൾ) ആദ്യം എഴുതുക.
Question 15: വർണ്ണസിനിമയുടെ ചരിത്രം ചുരുക്കി എഴുതുക.
Answer:
സിനിമയിൽ ശബ്ദം രേഖപ്പെടുത്തപ്പെട്ട കാലം മുതൽക്കേ തന്നെ കളർ സിനിമയ്ക്കായുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഒരുപക്ഷേ Kinema Colour, Prismo Colour തുടങ്ങി പലവിധ സംവിധാനങ്ങൾ ആദ്യകാലങ്ങളിൽ പരീക്ഷിയ്ക്കപ്പെട്ടിരുന്നു. ബ്ലാക്ക് വൈറ്റ് ഫിലിമിൽ തന്നെ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ട് അവയ്ക്കു മുമ്പിൽ വിവിധ വർണ്ണങ്ങളിലുള്ള കളർചില്ലുകൾ (filters) വച്ച് പ്രൊജക്ഷൻ നടത്തുന്ന വിദ്യയായിരുന്നു ആദ്യകാലങ്ങളിൽ. പിന്നീട് ടെക്നിക്കളർ (3 strip techni colour; പ്രാഥമിക നിറങ്ങളായ നീല, ചുവപ്പ്, പച്ച എന്നിവ) സമ്പ്രദായം ഉടലെടുത്തു. ഹോളിവുഡ് സിനിമകളിലും മറ്റും അതിനു മുൻപുതന്നെ 2 strip technicolour ഉപയോഗിച്ചിരുന്നു. പിന്നീട് വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ ചിത്രങ്ങളിലായിരുന്നു വർണ്ണസങ്കലനം സർഗാത്മകമായി ഉപയോഗിക്കപ്പെട്ടത്.
നൂതനമായ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനായി വിനിയോഗിച്ചു. Flowers of Trees (1932), The Three Little Pigs (1933) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണമായ വർണ്ണചിത്രം ഡിസ്നിയുടെ Silly Symphonies (Flowers and Trees) ആണ്. ആദ്യത്തെ '3-സ്ട്രിപ് ടെക്നിക്കളർ' മുഴുനീള ചിത്രം Becky Sharp ആണ്. 8mm, 16mm, 35mm, സിനിമാസ്കോപ്പ്, 70mm, 3D, സൂപ്പർസ്കോപ്പ്, റിയൽസ്കോപ്പ്, വിസ്താവിഷൻ, പാനാവിഷൻ എന്നിങ്ങനെയും, ക്യാമറയിലും പ്രൊജക്ഷനിലും കൈനറ്റോസ്കോപ്പിൽ തുടങ്ങി ഡിജിറ്റൽ സിസ്റ്റം വരെയും സിനിമയുടെ സാങ്കേതികത വളർന്നു.
Exam Tips:
a) ഫിൽട്ടർ രീതി → ടെക്നിക്കളർ → ഡിസ്നിയുടെ ആദ്യ വർണ്ണചിത്രം → Becky Sharp എന്ന ക്രമത്തിൽ എഴുതുക.
b) ഫിലിം അളവുകളും (8mm, 16mm, 35mm, 70mm) സാങ്കേതിക പേരുകളും ഒരുമിച്ച് പഠിക്കുക.
Question 16: ഇന്ത്യൻ സിനിമയുടെ തുടക്കത്തെക്കുറിച്ച് ചുരുക്കി എഴുതുക.
Answer:
ലൂമിയർ സഹോദരന്മാരുടെ ബോംബെ വാട്സൺ ഹോട്ടലിലെ ആദ്യ സിനിമാപ്രദർശനത്തോടെ (1896) ഇന്ത്യൻ ചലച്ചിത്രനിർമ്മാതാക്കളുടെയും ആവിർഭാവമായി. എവിടെയുമെന്നതുപോലെ ലഘുചിത്രങ്ങളുടെ നിർമ്മാണമായിരുന്നു തുടക്കം. ഹരിശ്ചന്ദ്ര സഖാറാം ജഢ്ധേക്കർ എന്നയാൾ ലണ്ടനിൽ നിന്നുള്ള ക്യാമറ ഉപയോഗിച്ച് അക്കാലത്ത് ബോംബെയിൽ നടന്ന ഒരു ഗുസ്തിമത്സരം ചിത്രീകരിച്ചതാവണം ആദ്യശ്രമം.
നിയതമായ അർത്ഥത്തിലുള്ള ആദ്യ ഇന്ത്യൻ സിനിമ 1912-ൽ ആർ. ജി. തോർണെ നിർമ്മിച്ച "പുണ്ഡലിക്" ആണ്. 1913-ൽ "രാജാ ഹരിശ്ചന്ദ്ര" എന്ന 5-റീൽ സിനിമ നിർമ്മിച്ചുകൊണ്ട് ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെ രംഗത്തെത്തി. (തദ്ദേശീയമായി നിർമ്മിക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമയാണിത്.)
Exam Tips:
a) പുണ്ഡലിക് (1912), രാജാ ഹരിശ്ചന്ദ്ര (1913), ദാദാസാഹേബ് ഫാൽക്കെ എന്നീ പേരുകളും വർഷങ്ങളും കൃത്യമായി എഴുതുക.
Question 17: സിനിമ - സംസ്കാരവാഹിയോ സംസ്കാര സംഹാരിയോ? വിശദീകരിക്കുക.
Answer:
ആധുനികകാലത്തെ ഏറ്റവും പ്രചാരമുള്ള ദൃശ്യകലയെന്ന നിലയ്ക്ക് സിനിമ മനുഷ്യസംസ്കാരത്തിൽ ചെലുത്തുന്ന സ്വാധീനം വ്യാപകമാണ്. സിനിമയ്ക്ക് വിഷയീഭവിക്കാവുന്ന വിഭവങ്ങളില്ല. മനുഷ്യന്റെ ചിന്തയെയും ചെയ്തികളെയും സിനിമ ചിലപ്പോഴെല്ലാം ശക്തമായി സ്വാധീനിക്കാറുണ്ട്. മനുഷ്യജീവിതത്തിൽ അസാമാന്യമെന്നും അത്ഭുതകരമെന്നും വിളിക്കപ്പെടുന്ന പലതിനെയും സിനിമ ആവിഷ്കരിക്കുന്നു.
ഒരു ദൃശ്യകലാരൂപമെന്ന നിലയിൽ സിനിമ നിർവഹിക്കുന്ന വൻപ്രേക്ഷക ശ്രദ്ധ തന്നെയാണ്; സംസ്കാരത്തെ വളർത്താനും ഇകഴ്ത്താനും കാരണമാകുന്നത്. 70-കളിൽ അമേരിക്കയിൽ പ്രബലമായിരുന്ന അതിക്രീഡാകേന്ദ്രീകൃതമായിരുന്ന സിനിമാ വ്യവസായം അമേരിക്കൻ സംസ്കാരത്തിൽ ദുഷ്പ്രേരണകൾക്ക് കാരണമായി. ഇത് യൂറോപ്യൻ സിനിമാലോകത്തും, പിൽക്കാലത്ത് ലാറ്റിനമേരിക്കയിലും തുടർന്ന് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും നീണ്ടു. പാശ്ചാത്യരാജ്യങ്ങളിൽ അശ്ലീലസിനിമകൾ കാണുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെട്ട നിലയിലാണ്. അതുകൊണ്ടുതന്നെ ഇത്തരം സിനിമകൾക്കുള്ള പ്രേക്ഷകർ ചെറുപ്രായത്തിൽതന്നെ എളുപ്പത്തിൽ അകപ്പെടുന്നു. ഇത് അവരുടെ യൗവ്വനത്തിലും മധ്യവയസ്സിലും സാന്മാർഗ്ഗിക കാഴ്ചപ്പാടുകളിൽ പ്രതിഫലിക്കും.
1982-ൽ ഓസ്കാർ പുരസ്കാരം നേടിയ ഗാന്ധി എന്ന സിനിമ ഗാന്ധിയെന്ന സാത്വികരൂപത്തെ ലോകത്തിനു മുൻപിൽ അടുത്തറിയുന്നതിനും ആദരണീയനാക്കുന്നതിനും കാരണമായി. മലയാളഭാഷയിലും മറ്റു പ്രാദേശിക ഭാഷകളിലും സംവേദനം ചെയ്യപ്പെടുന്ന സിനിമകൾ ആ പ്രദേശത്തിന്റെ സാംസ്കാരിക മണ്ഡലത്തിന്റെ പ്രതിഫലനങ്ങൾ തന്നെയാണ്. വേഷവിധാനങ്ങളിൽ വരുത്തുന്ന സ്വാധീനങ്ങളെ ശ്രദ്ധിക്കുക. സിനിമകൾ സൂചികങ്ങളാകുന്ന എത്രയിനം വസ്ത്രധാരണ രീതികളും വസ്ത്രഡിസൈനുകളുമാണുള്ളത്. മലയാളത്തിൽ ഇറങ്ങിയ ഒരു സിനിമ കഞ്ചാവിന്റെ ഉപയോഗത്തെ ത്വരിതമാക്കിയെന്ന ആരോപണം മേൽക്കുകയുണ്ടായി. അനിയത്തിപ്രാവ് സിനിമയിലൂടെ കേരളീയർക്കിടയിൽ ഒരു ചുരിദാർ ഡിസൈൻ പ്രചരിച്ചത് നമ്മൾ മറന്നിട്ടില്ല. നരസിംഹം സിനിമയിലൂടെ കേരളീയരിൽ പ്രചരിച്ച 'മോനേ ദിനേശാ' പ്രയോഗവും, രാജമാണിക്യം സിനിമയിലൂടെ പ്രചരിച്ച 'യവൻ പുലിയാണ്' എന്ന പ്രയോഗവും മലയാളി സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെയാണ് കാണിക്കുന്നത്. സമൂഹത്തിലുണ്ടാകുന്ന വളർച്ചയും തളർച്ചയും ഉന്മാദവും ഉത്സാഹവും ഭീഷണിയും സാംസ്കാരിക ശോഷണവും എല്ലാം തന്നെ സിനിമയെ ബാധിക്കുന്നു. നന്മയെ ചൂണ്ടുപലകയാക്കുന്ന സാന്മാർഗ്ഗിക സങ്കല്പങ്ങൾക്ക് ഊർജ്ജം പകരുന്നു.
മൂല്യവത്തായ സിനിമകൾ തന്നെയാണ് മനുഷ്യരാശിക്ക് അതിന്റെ ഗുണപരമായ വളർച്ചയ്ക്കും വളമാകുന്നത്. അല്ലാത്തപക്ഷം വികല മനസ്സുകളുടെ അപകടം നിറഞ്ഞ ഒരു മുൾക്കാടായിരിക്കും സിനിമയ്ക്ക് സൃഷ്ടിക്കാനാവുക.
Exam Tips:
a) സിനിമയുടെ നല്ല സ്വാധീനങ്ങൾ (ഗാന്ധി സിനിമ, സാന്മാർഗ്ഗിക ചിന്തകൾ) ദോഷസ്വാധീനങ്ങൾ (അക്രമം, അശ്ലീലം, ലഹരി) എന്നിങ്ങനെ രണ്ടു തലക്കെട്ടിൽ ഉത്തരം തിരിക്കുക.
b) 'മോനേ ദിനേശാ', 'യവൻ പുലിയാണ്' പോലുള്ള ഭാഷാ-വസ്ത്ര സ്വാധീന ഉദാഹരണങ്ങൾ ഉൾപ്പെടുത്തുക.
c) നല്ല സിനിമകൾ സമൂഹത്തിന് ഗുണകരമാകുന്നു എന്ന നിഗമനത്തോടെ അവസാനിപ്പിക്കുക.
Question 18: 'സിനിമ ഒരു ഉത്പന്നമാണ്.' ഈ പ്രസ്താവന വിശദമാക്കുക. (അധികവായന)
Answer:
സിനിമ ഒരു ഉത്പന്നമാണ്. എല്ലാ ഉത്പന്നങ്ങളെയും പോലെ അതും കമ്പോളത്തിന്റെ അടിസ്ഥാനത്തിൽ മൂല്യം നിർണ്ണയിക്കപ്പെടുന്നു. നാം ജീവിക്കുന്ന സാമ്പത്തിക-സാമൂഹിക വ്യവസ്ഥയിലെ സ്വാധീനങ്ങളുടെ ജയാപജയത്തോടെയാണ് അതിന്റെ വിജയം നിലനിൽക്കുന്നത്. വസ്തുക്കൾ മാത്രമല്ല വിനിമയം ചെയ്യപ്പെടുന്നത്; ആശയങ്ങളും ഭാഷയും സാംസ്കാരിക ഉത്പന്നങ്ങളുമെല്ലാം വിനിമയം ചെയ്യുന്നുണ്ട്. സംഗീതം, നാടകം, സ്വരം, സാഹിത്യം, ചിത്രകല എന്നിവയെല്ലാം ഇങ്ങനെ വിനിമയം ചെയ്യുന്നതിൽപ്പെടുന്നു. സംഗീതം, നൃത്തം, വസ്ത്രം എന്നിവയെല്ലാം ചില സംസ്കാരത്തിൽ കൂടുതൽ വിജയസാധ്യത നേടുമ്പോൾ മറ്റു ചിലയിടത്ത് പരാജയപ്പെടാറുണ്ട്. എന്നാൽ അവ വിലയിരുത്തപ്പെടുന്നത് അവയുടെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലാണ്.
നിരന്തരം രൂപാന്തരം പ്രാപിക്കുന്ന കമ്പോളം ഒരുപക്ഷേ സിനിമയുടേതായിരിക്കും. അതിനാൽ പരിണാമപ്രക്രിയക്ക് പൂർണ്ണമായും വിധേയമാക്കപ്പെട്ട സാംസ്കാരിക ഉൽപ്പന്നമാണ് സിനിമ. ഇതിനെ മറികടക്കുന്ന സിനിമകൾ അതിന്റെ അവതരണശൈലിയിൽ കൃത്യത പാലിക്കുന്ന ആസ്വാദകതലങ്ങളെ മറികടക്കുന്ന അത്ഭുതങ്ങളാണ്.
പലതരം സിനിമകൾ നിലനിൽക്കുന്നതിനാൽ അവ തീവ്രമായി സംസ്കാരത്തോട് വർഗ്ഗസമരം നടത്തുകയാണ്. അതിനാൽ സമൂഹത്തിന്റെ മൂല്യങ്ങളെ നിർണ്ണയിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ് സിനിമ. ജനപ്രിയ സിനിമകൾ ഒന്നുംതന്നെ അംഗീകൃത സാമൂഹികമര്യാദകളെ മറികടക്കാൻ ധൈര്യപ്പെടുന്നവയല്ല. മാത്രമല്ല അതിലെ യാഥാർത്ഥ്യങ്ങൾ ഒരുപക്ഷേ ജീവിതയാഥാർത്ഥ്യങ്ങളാകണമെന്നില്ല. സൂക്ഷ്മമായി പറഞ്ഞാൽ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ സംബന്ധിച്ച് സിനിമ നൽകുന്നുവെന്ന് പറയുന്ന ആസ്വാദനം വിപരീതഫലങ്ങളിലേക്കായിരിക്കും കടന്നുപോവുക. അത് സ്വപ്നത്തിൽ നിലനിൽക്കുന്നതും യഥാർത്ഥത്തിൽ സംഭവിക്കാത്തതും ആയിരിക്കും.
ആസ്വാദകർ നിലവിലുള്ള സാംസ്കാരിക അടയാളങ്ങളെ അറിയണം. സിനിമ മാറ്റിമറിക്കുന്ന യാഥാർത്ഥ്യങ്ങളെ അതിന്റെ തലത്തിൽ തന്നെ അംഗീകരിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ അയഥാർത്ഥ വസ്തുക്കളെ യാഥാർത്ഥ്യവത്കരിക്കുന്നതിൽ സംതൃപ്തി നേടേണ്ടതായി വരും. മാത്രമല്ല, സംസ്കാരത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത മൂല്യങ്ങളെ ഉയർത്തിക്കാണിച്ച് തൃപ്തിപ്പെടുന്ന അത് എത്രത്തോളം സിനിമയെന്ന ഉത്പന്നത്തെ പരിപോഷിപ്പിക്കും എന്നത് ചിന്തിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് റെഡ് ചില്ലീസിലെ മോഹൻലാൽ: മോഹൻലാൽ എന്ന കഥാപാത്രത്തിനു വേണ്ടി ബാക്കി കഥാപാത്രങ്ങൾ വഴങ്ങിനിൽക്കുന്നു. അസ്വാഭാവികമായ സന്ദർഭങ്ങൾ ഈ നായകന്റെ പേരിൽ കാണികൾക്ക് വിശ്വസിക്കേണ്ടി വരുന്നു. ലാലിന്റെ ഓർമ്മ നഷ്ടപ്പെടൽ അഭിനയം അസഹ്യപ്പെടുത്തുന്ന ഒന്നാണ്. പടയപ്പയിൽ രജനീകാന്ത് കാൽവിരൽകൊണ്ട് കാളയുടെ കയർ ചവിട്ടിപ്പിടിക്കുന്നതും ഇവിടെ ആൾദൈവത്തിന്റെ സാംസ്കാരിക പ്രവണതയെ കാണിക്കുന്നു.
നല്ല ആശയത്തെ നല്ല സിനിമയാക്കുക എന്ന ഉയർന്ന തലത്തിലേക്ക് കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന പ്രതിബന്ധങ്ങളായിരിക്കും ഒരുപക്ഷേ ജനപ്രിയ സിനിമകൾ ഉത്തമസിനിമകൾ എന്ന വേർതിരിവ് രൂപപ്പെടുത്തുന്നത്. ഇതൊക്കെയാണെങ്കിലും ഈ ലോകത്ത് വ്യത്യസ്തമായി ജീവിക്കുന്ന മനുഷ്യൻ സാധാരണക്കാരെപ്പോലെ പെരുമാറാൻ ശക്തി നേടിയവരാണ്. എന്നാൽ അവരുടെ ജീവിതപ്രശ്നങ്ങൾ സിനിമയാകുമ്പോൾ എന്തുകൊണ്ടാണ് ജനപ്രിയത്തിൽ നിന്ന് മാറിപ്പോകുന്നത് എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും: നാം മാറിപ്പോകുന്ന ഇടങ്ങൾ ജനപ്രിയത്തിൽ നിന്നുള്ള അകൽച്ചയാണെന്ന്.
Exam Tips:
a) സിനിമ ഉത്പന്നവും കമ്പോളത്തിൽ വിൽക്കപ്പെടുന്നതുമാണ് എന്ന അടിസ്ഥാന ആശയം ആദ്യ വാചകത്തിൽത്തന്നെ പറയുക.
b) 'റെഡ് ചില്ലീസ്', 'പടയപ്പ' തുടങ്ങിയ ഉദാഹരണങ്ങൾ ഉപയോഗിച്ച് ആശയം വ്യക്തമാക്കുക.
c) ജനപ്രിയവും ഉത്തമവുമായ സിനിമകൾ തമ്മിലുള്ള വേർതിരിവിനെ അവസാന ഖണ്ഡികയിൽ സൂചിപ്പിക്കുക.
Free study material for Malayalam
Step-by-Step Textbook Answers: Class 11 Malayalam Chapter 02 Cinemayum Samoohavum Kalavupoya Cyclum
Textbook Solutions for Class 11 Malayalam Chapter 02 Cinemayum Samoohavum Kalavupoya Cyclum
Access structured Kerala Board textbook solutions for Chapter 02 Cinemayum Samoohavum Kalavupoya Cyclum. Designed in alignment with the latest academic curriculum for Class 11 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.
Mastering Theoretical and Practical Questions
Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 11 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.
Effective Self-Study and Homework Assistance
These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 02 Cinemayum Samoohavum Kalavupoya Cyclum with official sample papers and interactive practice tests available on our platform free of charge.
FAQs
The complete and updated Kerala Plus One Malayalam Chapter 2 Cinemayum Samoohavum Kalavupoya Cyclum Textbook Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus One Malayalam Chapter 2 Cinemayum Samoohavum Kalavupoya Cyclum Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Chapter 2 Cinemayum Samoohavum Kalavupoya Cyclum Textbook Questions and Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Chapter 2 Cinemayum Samoohavum Kalavupoya Cyclum Textbook Questions and Answers in both English and Hindi medium.
Yes, you can download the entire Kerala Plus One Malayalam Chapter 2 Cinemayum Samoohavum Kalavupoya Cyclum Textbook Questions and Answers in printable PDF format for offline study on any device.