Kerala Plus One Malayalam Unit 3 Chapter 2 Oonjalil (Vailoppilli Sreedharamenon) Textbook Answers, Previous Questions and Notes

Step-by-Step Textbook Solutions for Class 11 Malayalam Chapter 02 Oonjalil (Vailoppilli Sreedharamenon)

Explore reliable textbook solutions for Chapter 02 Oonjalil (Vailoppilli Sreedharamenon) tailored for Class 11 learners. Utilizing these Malayalam answers ensures thorough preparation and strengthens foundational knowledge before final Kerala Board evaluations.

Download Chapter 02 Oonjalil (Vailoppilli Sreedharamenon) Textbook Solutions PDF

Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.

Two Marks Questions

Question 1: വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
1. പത്നി ചിരിക്കുമ്പോൾ കവി ........ ഓർക്കുന്നു.
2. തിരുവാതിരയെ കവി .......... ആയി സങ്കല്പിക്കുന്നു.

Answer:

1. യൗവനകാലം
2. ദേവസ്ത്രീ

Exam Tips:

a) പൂരിപ്പിക്കുമ്പോൾ കവിതയിലെ പ്രയോഗം തന്നെ ഉപയോഗിക്കുക; ഒറ്റവാക്കുത്തരത്തിൽ അക്ഷരത്തെറ്റ് ഒഴിവാക്കുക.

Question 2: ശരിയായ ഉത്തരം കണ്ടെത്തി എഴുതുക.
1. താഴെ കൊടുത്തിരിക്കുന്നവയിൽനിന്ന് 'കല്ലോലം' എന്ന വാക്കിന്റെ അർത്ഥം കണ്ടെത്തുക? (അല, വസ്ത്രം, പ്രകാശമുള്ളത്)
2. 'പുലരി' എന്ന പദത്തിന്റെ പര്യായമല്ലാത്തതേത്? (ഉഷസ്സ്, നിശ, പ്രഭാതം)

Answer:

1. അല
2. നിശ

Exam Tips:

a) 'കല്ലോലം' എന്നാൽ വലിയ തിരമാല എന്ന് ഓർക്കുക.
b) നിശ എന്നാൽ രാത്രി; ഉഷസ്സും പ്രഭാതവും പുലരിയുടെ പര്യായങ്ങളാണ്.

Question 3: കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തി എഴുതുക.
1. വിനോദം, കളി, കളിമ്പം, സന്തോഷം
2. കുടിയൊഴിക്കൽ, കയ്പവല്ലരി, മാമ്പഴം, കാവിലെ പാട്ട്

Answer:

1. സന്തോഷം (മറ്റുള്ളവ കളി, വിനോദം എന്ന അർത്ഥമുള്ള പദങ്ങളാണ്; സന്തോഷം ഒരു മാനസികാവസ്ഥയാണ്)
2. കാവിലെ പാട്ട് (മറ്റുള്ളവ വൈലോപ്പിള്ളിയുടെ കൃതികളാണ്)

Exam Tips:

a) കാരണം കൂടി എഴുതിയാൽ ഉത്തരം പൂർണമാകും.

Question 4: ഉത്തരമെഴുതുക.
1. 'പുഞ്ചിരി ഹാ, കുലീനമാം കള്ളം നെഞ്ചുകീറി ഞാൻ നേരിനെക്കാട്ടാം' - ഈ വരികൾ ആരുടേതാണ്?
2. 'കാച്ചിക്കുറുക്കിയ കവിതയുടെ കർത്താവ്' എന്നറിയപ്പെടുന്നതാരെ?
3. വൈലോപ്പിള്ളിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?
4. വൈലോപ്പിള്ളി രചിച്ച് നാടകങ്ങൾ ഏവ?
5. വൈലോപ്പിള്ളിക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് അദ്ദേഹത്തിന്റെ ................. എന്ന കൃതിയ്ക്കാണ്?

Answer:

1. വൈലോപ്പിള്ളിയുടേത്
2. വൈലോപ്പിള്ളി ശ്രീധരമേനോനെ
3. വിട
4. ഋശ്യശൃംഗൻ, അലക്സാണ്ടർ
5. കയ്പവല്ലരി

Exam Tips:

a) കവിയുടെ കൃതികൾ, പുരസ്കാരങ്ങൾ എന്നിവ പട്ടികയായി പഠിച്ചുവയ്ക്കുക.
b) ഓരോ ഉപചോദ്യത്തിനും നമ്പർ ഇട്ട് ഉത്തരമെഴുതുക.

Question 5: 'ഇവയെക്കൂടി' എന്ന കവിതയിൽ സച്ചിദാനന്ദൻ ഏതു കവിയെയാണ് പരാമർശിക്കുന്നത്?

Answer:

വൈലോപ്പിള്ളിയെ

Exam Tips:

a) കവിതയുടെ പേരും കവിയുടെ പേരും വേർതിരിച്ച് ഓർക്കുക.

Question 6: 'ഊഞ്ഞാലിൽ' എന്ന കവിത ഏതു സമാഹാരത്തിൽ ഉൾപ്പെടുന്നതാണ്?

Answer:

ശ്രീരേഖ

Exam Tips:

a) ശ്രീരേഖ വൈലോപ്പിള്ളിയുടെ കവിതാസമാഹാരമാണ്; 'ഊഞ്ഞാലിൽ' അതിലെ കവിതയാണ്.

Question 7: 'കാവ്യലോകസ്മരണകൾ' എന്ന കൃതി രചിച്ചതാര്?

Answer:

വൈലോപ്പിള്ളി

Exam Tips:

a) 'കാവ്യലോകസ്മരണകൾ' കവിയുടെ ആത്മകഥയാണ്.

Four Marks Questions

Question 8: "കവിതയിൽ ഒരർത്ഥമല്ല അനേകം അർത്ഥങ്ങളെ നിഷ്പാദിപ്പിക്കുന്ന വാഗ്ബിന്ദുക്കളാണ് കവി തിരഞ്ഞെടുക്കുന്നത്", ഒരേ മാനത്ത് പ്രത്യക്ഷപ്പെടുന്ന വിമാനവും തിരുവാതിര നക്ഷത്രവും ഏതേത് അർത്ഥസാധ്യതകളിലേക്കാണ് നയിക്കുന്നത്? മേൽകൊടുത്ത പ്രസ്താവനയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുക.

Answer:

'ഏറിയ ദുഃഖത്തിലും ജീവിതോല്ലാസത്തിന്റെ വേരുറപ്പിവിടെപ്പോൽ കാണുമോ വേറെങ്ങാനും?' ഈ ഉറപ്പാണ് കവിയെ 'തിരുവാതിരത്തിക്കുട്ടി'യെന്നും മിന്നുമെന്ന് ശുഭകരമായി ചിന്തിക്കാൻ പ്രേരണയാകുന്നത്. ദുഃസ്വപ്നംപോലെ പാഞ്ഞുമാഞ്ഞുപോയ വേട്ടപ്പക്ഷിപോലുള്ള വിമാനം നൽകുന്ന ഭയാക്രന്ദനങ്ങൾ ജീവിതത്തെ സംബന്ധിച്ചുള്ള സംഘർഷത്തിന്റെ സൂചനകൾ നൽകുന്നു. ജീവിതത്തിന്റെ വൈയക്തിക ഭാവങ്ങളിൽ പ്രകടമാകുന്ന സംഘർഷങ്ങളെന്നതുപോലെത്തന്നെ മനുഷ്യജീവിതത്തിന്റെ സമഗ്രതയിലും ഈ സംഘർഷത്തെ കാണാനാകും. രണ്ടാംലോകമഹായുദ്ധത്തിന്റെ പശ്ചാത്തലം ഈ കാവ്യഭാഗത്ത് കവി സ്മരിക്കുന്നുണ്ട്. തിരുവാതിര നക്ഷത്രം നൽകുന്ന സൂചനകളാകട്ടെ ജീവിതത്തിന്റെ മസൃണമായ മൃദുവായ ഭാവങ്ങളെക്കുറിക്കുന്നതിനാണ്.

Exam Tips:

a) വിമാനം (യുദ്ധഭീതി, ദുഃസ്വപ്നം), തിരുവാതിര നക്ഷത്രം (ശുഭപ്രതീക്ഷ, മാധുര്യം) എന്നിങ്ങനെ രണ്ടു ബിംബങ്ങളെ വേർതിരിച്ച് എഴുതുക.
b) രണ്ടാംലോകമഹായുദ്ധത്തിന്റെ പശ്ചാത്തലം പരാമർശിക്കാൻ മറക്കരുത്.
c) ഉദ്ധരണിയിലെ വരികൾ ഉത്തരത്തിൽ ഉൾപ്പെടുത്തുക.

Six Marks Questions

Question 9: കാലം പോകെ കൂടുതൽ ദൃഢവും ആഹ്ലാദപ്രദവുമായിത്തീരുന്ന ദാമ്പത്യബന്ധത്തിന്റെ ഹൃദ്യമായ ആവിഷ്കാരമാണ് 'ഊഞ്ഞാലിൽ'. ഈ അഭിപ്രായങ്ങളോട് നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രതികരണങ്ങൾ തയ്യാറാക്കുക.

Answer:

വൈലോപ്പിള്ളി ശ്രീധരമേനോൻ 'ഊഞ്ഞാൽ' എന്ന കാവ്യകൃതിയിലൂടെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തെ സന്തോഷത്തോടെ നോക്കിക്കാണുന്ന വ്യക്തിയായി മാറുകയാണ്. കഴിഞ്ഞ കാലത്ത് താൻ അനുഭവിച്ച മധുരം ഇന്നും മറന്നിട്ടില്ല എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. കാലത്തിന്റെ മാറ്റങ്ങൾ ശരീരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ സന്തോഷത്തോടെ ജീവിതത്തെ നോക്കിക്കാണുക എന്നത് അത്ഭുതകരമാണ്.
ശ്രീധരമേനോന്റെ മറ്റു കവിതകളിലെപ്പോലെ ഈ കവിതയിലും താത്ത്വികമായ ഒരു ചിന്താഗതി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി കാലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ്. ഓരോ കാലത്തിനും അതിന്റേതായ നിറവും അനുഭവവുമുണ്ട്. ആ അനുഭവം പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യർക്ക് വ്യത്യസ്ത വൈകാരിക അനുഭൂതികൾ നൽകുന്നു. കവി തന്റെ ജീവിതത്തെ നോക്കിക്കാണുന്നത് പ്രകൃതിയുമായുള്ള ഇഴയടുപ്പത്തോടെയാണ്.
ഭൂമിക്ക് പ്രായവ്യത്യാസം അനുഭവപ്പെടാത്തതുപോലെ മനുഷ്യനും ചിന്താഗതിയിൽ പ്രായാധിക്യം തോന്നേണ്ട കാര്യമില്ലെന്നാണ് കവിയുടെ അഭിപ്രായം. വെറ്റില നൂറു തേച്ച് തിന്നുന്ന തിരുവാതിരകൾ കുളിരുള്ളവയാണ്; നമുക്കും അതിൽ പങ്കുചേരാം. പ്രകൃതി മഞ്ഞിനാൽ ചൂളിടുമ്പോഴും മണ്ണിടം മധുരമായ അനുഭൂതി മനസ്സിൽ കണ്ട് ചിരിക്കുന്നു. അതിനാൽ നര വീണ നമുക്കും ഈ ചിരിയിൽ പങ്കുചേരാം. പ്രായത്തെ മറികടന്ന് ജീവിതത്തെ ചെറുപുഞ്ചിരിയുടെ പാതയിൽ നിർത്താൻ കവിക്ക് സാധിക്കുന്നത് സന്തോഷകരമാണ്.
ചില ഗന്ധങ്ങളും ചില നിറങ്ങളും മനുഷ്യനെ ഒരു കാലഘട്ടത്തിന്റെ സ്മരണയിലേക്ക് കൊണ്ടെത്തിക്കും. കവിയുടെ ഓർമ്മകൾ പിടഞ്ഞുണരുന്നത് മാമ്പൂവുകളുടെ മണത്താലാണ്. അതിലൂടെ ജീവിതത്തിന്റെ മധുമാസങ്ങളിലേക്ക് തിരിഞ്ഞുനടക്കാൻ കവി ആഗ്രഹിക്കുകയും ചെയ്യുന്നു. മുപ്പതുകൊല്ലം മുമ്പ് നിന്നെ കണ്ടതെങ്ങനെയാണോ അങ്ങനെതന്നെയാണ് കവി ഇപ്പോഴും ജീവിതത്തെ നോക്കിക്കാണുന്നത്. അന്ന് അനുഭവിച്ച സന്തോഷവും ആർദ്രതയും ഈ പ്രായത്തിലും നമുക്ക് അനുഭവിക്കാൻ കഴിയുമെന്ന കവിയുടെ നിലപാട് ആശ്വാസകരമാണ്.
സ്വന്തം ഉണ്ണികളോടുള്ള ആത്മഭാഷണവും ജീവിതവും പ്രകൃതിയും തമ്മിലുള്ള സമന്വയവും കവിതയ്ക്ക് ജീവനേകുന്നുണ്ട്. ജീവിതത്തിലെ വ്യത്യസ്തഭാവങ്ങൾ ഈ മുതുക്കൻ മാവ് കണ്ടുകഴിഞ്ഞിട്ടുണ്ടാകാം. "നമ്മുടെ കുട്ടികൾ ചിന്തവിട്ട് നേരത്തെയുറങ്ങിടട്ടെ, കൗമാരത്തിലെത്താൻ കാലമിനിയുമുരുളണം." അതിന് ദൃഷ്ടാന്തമായി കവി തിരഞ്ഞെടുക്കുന്നത് പ്രകൃതിയെയാണ്: മാങ്കനികളിൽ നിന്ന് മാമ്പൂവിലെത്താൻ കാലം എത്ര കഴിയണം. പ്രണയം പ്രായത്തിനേക്കാൾ മനസ്സിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കവി സ്വയം ഓർമ്മിക്കുന്നു; കൂട്ടത്തിൽ വായനക്കാരെയും. പ്രകൃതി സഹജസ്വഭാവത്തോടെ മനുഷ്യന് പ്രണയം വിട്ടുകൊടുക്കുന്നു.
"ഈ നിലാവിന്റെ വശ്യതയിൽ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു. നീ ഊഞ്ഞാലിന്റെ പടിയിൽ വന്നിരിക്കുമ്പോൾ ഞാൻ നിന്നെ തെന്നൽപോലെ ആട്ടിടാം. നീ അതുകേട്ട് എന്റെ മുഖത്തുനോക്കി ചിരിക്കുന്നു. എന്നാൽ ആ ചിരിയിൽ യൗവ്വനത്തിന്റെ ബാക്കി കാണുകയാണ്." ഇത് പറയുമ്പോൾ ഇടയ്ക്ക് എവിടെയോ നഷ്ടപ്പെട്ട പ്രണയം വീണ്ടെടുക്കാനുള്ള സ്വയംബോധ്യപ്പെടുത്തലാണോ ഇതെന്ന് തോന്നിപ്പോകും. ജീവിതം പിടിച്ചുകേറാൻ പണിപ്പെട്ട നാളുകളിലും ജനനവും മരണവും അതിന്റെ വഴിക്ക് കടന്നുപോകുമ്പോഴും നാം എങ്ങനെ ജീവിതത്തെ നോക്കിക്കാണുന്നു എന്നതാണ് പ്രധാനം.
കുരിക്കിടാൻ സഹായിക്കുന്ന കയർതന്നെയാണ് ഊഞ്ഞാൽ കെട്ടാനും സഹായിക്കുന്നത് എന്ന വൈലോപ്പിള്ളിയുടെ പ്രയോഗഭംഗി അത്ഭുതകരമാണ്. "നിന്റെ മധ്യവയസ്സിലും നീ പാടുന്ന 'കല്യാണി കളവാണി' എന്ന പാട്ട് സ്വർണ്ണക്കമ്പികൾ പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്." അത് സൗന്ദര്യശാസ്ത്രങ്ങളെ മറികടക്കുന്ന യഥാർത്ഥ പ്രണയത്തിന്റെ അനുഭൂതിമണ്ഡലമാണ്. ഈ കാവ്യത്തിലുടനീളം ജീവിതം പുനർജനിക്കുന്നത് സ്നേഹത്തിന്റെ ആധിക്യം കൊണ്ടാണെന്ന് ഓർമ്മപ്പെടുത്തലോടെയാണ്. ജീവിതത്തിന്റെ എല്ലാ പരാജയങ്ങളെയും ഏറ്റെടുക്കാൻ തയ്യാറായ നമ്മുടെ മനസ്സുകൊണ്ട് നാം വീണ്ടും പാടുക. എത്ര കർമ്മബന്ധങ്ങൾ നമ്മെ നിരന്തരം മുക്കിക്കളയുമ്പോഴും ജീവിതത്തിന്റെ മുന്തിയ സന്ദർഭം നമുക്ക് നൽകുന്നത് സ്നേഹാനുഭൂതികളായിരിക്കും.
'കാവ്യലോകസ്മരണകൾ' എന്ന ആത്മകഥയിൽ വൈലോപ്പിള്ളി കുറിക്കുന്ന ജീവിതാഖ്യാനത്തിൽ ഊഞ്ഞാലിൽ നിന്നും വ്യത്യസ്തമായ ഒരനുഭവം ദൃശ്യമല്ല. കവിയുടെ ഹൃദയശുദ്ധി ദാമ്പത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു. പരസ്പരം ഊന്നുവടികളായി ജീവിതത്തിന്റെ സായാഹ്നങ്ങളിൽ കഴിയുന്നതിനുള്ള ആഹ്വാനവും ഈ കവിതയിലുണ്ട്. പാകം വന്ന അനുഭവങ്ങൾ ആവിഷ്കരിക്കുന്നതിൽ അദ്ദേഹം സ്വീകരിക്കുന്ന രചനാശില്പം, യാഥാർത്ഥ്യബോധം കൈമോശം വരാതെ മണ്ണിൽത്തന്നെ ഉറച്ചുനിന്ന് റൊമാന്റിക് ഭാവനയ്ക്ക് കണക്കൊപ്പിച്ച് ഉയരുന്ന ജീവിതവികിരണം - ഇതെല്ലാം ഈ കവിതയിൽ നിറഞ്ഞുനിൽക്കുന്നു.

Exam Tips:

a) കവിതയിലെ വരികൾ ഉദ്ധരിച്ച് (മാങ്കനി - മാമ്പൂ, കയർ - ഊഞ്ഞാൽ) നിങ്ങളുടെ നിലപാട് സമർത്ഥിക്കുക.
b) കവിയുടെ ജീവിതദർശനം, പ്രകൃതിബന്ധം, പ്രണയം എന്നീ പോയിന്റുകൾ വെവ്വേറെ ഖണ്ഡികകളായി എഴുതുക.
c) അവസാനം 'ഊഞ്ഞാലിൽ' ദാമ്പത്യത്തിന്റെ ഉൽസവമാണെന്ന നിഗമനത്തോടെ ഉപസംഹരിക്കുക.

Question 10: "നിയമം നിറവേറ്റലെത്രയീ ദാമ്പത്യത്തിൽ നയമെത്രയാണഭിനയമെത്രയാണോ" (കണ്ണീർപാടം) മുകളിൽ കൊടുത്ത കാവ്യഭാഗത്തിലെ ജീവിതദർശനം തന്നെയാണോ 'ഊഞ്ഞാലിൽ' എന്ന കവിതയിലും വൈലോപ്പിള്ളി ആവിഷ്കരിക്കുന്നത്?

Answer:

'ഊഞ്ഞാലിൽ' എന്ന കാവ്യഭാഗത്ത് അവതരിപ്പിക്കപ്പെടുന്ന ജീവിതദർശനമല്ല 'കണ്ണീർപാടം' എന്ന കാവ്യഭാഗം വിഭാവനം ചെയ്യുന്നത്. കവിതയുടെ പേരുകൾപോലെ കാവ്യവും അർത്ഥം ഉൾക്കൊള്ളുന്നു.
'കണ്ണീർപാടം' ജീവിതത്തിന്റെ കണ്ണീർപ്പാടം നീന്തിക്കയറേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നു. പുതിയ വസ്ത്രവും ആടയാഭരണങ്ങളും അണിഞ്ഞ് അമ്പലത്തിൽ പോകാൻ പാടവരമ്പിലൂടെ നടന്നുവരുന്ന കവിയും ഭാര്യയും ചെറിയ ചാലുകൾ എങ്ങനെ മറികടക്കും എന്നാലോചിച്ച് നിൽക്കുന്നു. എന്നാൽ തലയിൽ വലിയ ഭാരവുമേറി നടന്നുവരുന്ന സ്ത്രീകൾ ഒരു ബുദ്ധിമുട്ടുമില്ലാതെ തോട് നടന്നുകയറി വരുന്നത് കണ്ട് കവി അത്ഭുതപ്പെടുന്നു.
അനായാസമായി ജീവിതദുഃഖങ്ങളെ മറികടക്കണം എന്ന ചിന്ത രണ്ടുകൂട്ടരിലും രൂപപ്പെടുന്നു. ജീവിതം കണ്ണീർപ്പാടമാണെന്നും കടമകൾ നിറവേറ്റലാണ് ദാമ്പത്യത്തിന്റെ ചുമതലയെന്നും കവി ഓർമ്മപ്പെടുത്തുന്നു. ഇത്ര അഭിനയമാണ് ഈ ജീവിതവിജയത്തിനായി നാം സ്വയം രൂപീകരിക്കുന്നതെന്നും കവി കണ്ടെത്തുന്ന വ്യത്യസ്തമായ ജീവിതചിന്താഗതിയിലൂടെ മുന്നേറുന്ന കവിതയാണ് ഊഞ്ഞാൽ.
പ്രണയാർദ്രമായ ജീവിതം ആഗ്രഹിക്കുന്ന സ്നേഹസമ്പന്നനായ ഭർത്താവാണ് 'ഊഞ്ഞാൽ' എന്ന കവിതയിലെ നായകൻ. എത്ര ആതിരരാവുകൾ കഴിഞ്ഞാലും എന്റെ ശരീരം നര ചൂഴുന്നേഴും മധുരപൂർണ്ണമായ സ്മരണകളോടെയാണ് എന്റെ ജീവിതം മുന്നേറുന്നത്; മനോഹരമായ ഈ ജീവിതപ്രതീക്ഷയോടെയാണ്.
ഇതുപോലൊരാതിരയിൽ നീ ചെറിയ പുഞ്ചിരിയോടുകൂടി വന്ന് സ്നേഹത്തോടെ വെറ്റില തന്നെ തോർത്തീടണം. ആ ഓർമ്മയോടെ ഞാൻ ജീവിതത്തെ നോക്കിക്കാണുന്നതുകൊണ്ട് ഞാൻ ഏറെ സന്തോഷവാനും നിന്നോട് താൽപര്യമുള്ളവനുമാണ്. അതിനാൽ സഖീ, നീ വന്നിരുന്നാലും; മുമ്പത്തെപ്പോലെ നമുക്ക് ആതിരയെ വരവേൽക്കാം.
നിന്റെ മുഖത്തെ ചിരി യൗവനം ബാക്കിയുണ്ടെന്ന് ഓർമ്മപ്പെടുത്താനാണോ? അങ്ങനെ ജീവിതത്തെ സുഗന്ധപൂർണ്ണമായ കാഴ്ചപ്പാടിലൂടെ മുന്നേറാൻ പരിശ്രമിക്കുന്ന കവിയെയാണ് ഊഞ്ഞാൽ എന്ന കവിതയിൽ കാണാൻ കഴിയുന്നത്. എന്നാൽ ചില സമയങ്ങളിൽ ഊഞ്ഞാലും കണ്ണീർപ്പാടത്തിന്റെ സാത്വികതയിലേക്ക് കയറിപ്പോകുന്നുണ്ട്.
എന്തൊക്കെ പറഞ്ഞുവെച്ചാലും ജീവിതത്തെക്കുറിച്ച് ഇതൊക്കെപ്പറയണം എന്നു നിർബന്ധമുള്ള ഒരാളെയാണ് രണ്ട് കവിതയിലും കാണുക. 'മാങ്കനികളിൽ നിന്ന് മാമ്പൂവിലെത്താൻ എത്രയോ കാലം വേണം' എന്ന ഓർമ്മപ്പെടുത്തലും ജീവൻ അവസാനിപ്പിക്കാൻ ഉപയോഗിക്കുന്ന കൊലക്കയർ തന്നെയാണ് മനുഷ്യൻ സന്തോഷത്തിന്റെ ഊഞ്ഞാൽ കെട്ടി ആനന്ദമായി ആടുന്നത്. ഇങ്ങനെ സമാനമായ ചില ചിന്താഗതികളിലൂടെ കവിത മുന്നേറുന്നുണ്ട്. കണ്ണീർപ്പാടം നല്ല ജീവിതത്തിന് കൊടുത്തുകൊണ്ടിരിക്കുന്ന ഉപദേശങ്ങളാണെങ്കിൽ ഊഞ്ഞാൽ സന്തോഷത്തോടെയുള്ള ഓർമ്മപ്പെടുത്തലാണ്. രണ്ടു കവിതയിലും ജീവിതദർശനം കാണാൻ കഴിയും.
എന്നാൽ രണ്ടു കവിതയും എഴുതുമ്പോഴുള്ള മാനസികാവസ്ഥകൾ തീർച്ചയായും വ്യത്യസ്തമാണ്. അതിനേക്കാളുപരി ജീവിതം എന്ന മഹാപ്രതിഭാസത്തിന്റെ വിഹ്വലതകളെ മുന്നോട്ടുകൊണ്ടുപോകാൻ ധൈര്യമില്ലാത്തവന്റെ ഒരു സ്വരം ഇടയ്ക്കിടെ കവിതയിൽ ഉപദേശരൂപേണ കടന്നുവരുന്നില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ആകപ്പാടെ നോക്കിയാൽ രണ്ടു കവിതയും ഒരേ ആശയത്തിന്റെ വ്യത്യസ്തമായ മുഖങ്ങളെ ആവിഷ്കരിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. അഗാധമായ സ്നേഹവും പശ്ചാത്താപവും പുറമേ തെല്ലൊരു പകയും കൂടി കലങ്ങിമറിഞ്ഞ അന്തരീക്ഷം കണ്ണീർപ്പാടത്തിലുണ്ട്. ദമ്പതികളുടെ ഹൃദയത്തിൽ നടക്കുന്ന സംഘർഷങ്ങളും മറ്റനുഭവങ്ങളും കോർത്തിണക്കി ദൗർബ്ബല്യത്തിൽ നിന്നും കരുത്തിലേക്ക് നയിക്കുന്ന ഒരു കവിതയാണ് കണ്ണീർപ്പാടം. ജീവിതത്തിന്റെ സമഗ്രമായ കാഴ്ചയിൽ നിന്നാണ് കവി "നിയമം നിറവേറ്റലെത്രയീ ദാമ്പത്യത്തിൽ" എന്നഭിപ്രായപ്പെടുന്നത്. കവിതയുടെ അന്ത്യഭാഗത്ത് ജീവിതത്തെ ശുഭകരമായി ചിത്രീകരിച്ചിരിക്കുന്നു.
ആർത്തിരമ്പിപ്പെയ്യുന്ന മഴ ആദ്യം ഭയപ്പെടുത്തുന്നതാണെങ്കിലും പിന്നീടത് മധുരഗാനമായി മാറുന്നു. ഊഞ്ഞാലിൽ ജീവിതത്തിന്റെ തരളമായ ഓർമ്മകൾ നിറഞ്ഞ തിരുവാതിര രാവിന്റെ മൃദുസ്മരണകൾ നിറഞ്ഞുനിൽക്കുന്നു. സ്ഥലയായ പത്നിയുടെ ഇന്നത്തെ അവസ്ഥയും വിവരിക്കുന്നത് അതുകൊണ്ടാവാം.
കണ്ണീർപ്പാടത്ത് ദുഷ്ക്കരമായ, വെള്ളം നിറഞ്ഞ, വരമ്പേതെന്നറിയാൻ പാടില്ലാത്ത പാടശേഖരത്തിന്റെ നടുവിലൂടെ നടക്കുന്ന ദമ്പതികളുടെ ജീവിതവിശ്ലേഷണമാണ് നടക്കുന്നത്. ദാമ്പത്യത്തിന്റെ കഠിനതലങ്ങൾ ഇവിടെ ഫോക്കസ് ചെയ്യപ്പെടുന്നു. ഊഞ്ഞാലിലാകട്ടെ, തരളമായ, സ്നേഹസമ്പൂർണ്ണമായ ദാമ്പത്യത്തെയാണ് വിവരിക്കുന്നത്. തിരുവാതിരയുടെ സന്തോഷാനുഭവമല്ല വെള്ളം നിറഞ്ഞ കണ്ണീർപ്പാടത്തിൽ അനുഭവപ്പെടുന്നത്. അതുകൊണ്ടാണ് നയത്തെയും അഭിനയത്തെയും കുറിച്ച് കവി പരാമർശിക്കുന്നത്.

Exam Tips:

a) രണ്ടു കവിതകളുടെയും സമാനതയും വ്യത്യാസവും പട്ടികപോലെ വേർതിരിച്ച് എഴുതുക.
b) ഉദ്ധരണിയിലെ 'നയം', 'അഭിനയം' എന്നീ പദങ്ങൾ വ്യാഖ്യാനിക്കുക.
c) ഉത്തരത്തിന്റെ ഒടുവിൽ സ്വന്തം വിലയിരുത്തൽ ചേർക്കുക.

Question 11: കൊലക്കുടുക്കാവുന്ന കയറിനെ ഊഞ്ഞാലാക്കിത്തീർക്കാൻ കഴിയും എന്ന അറുനൂറ്റാണ്ടു മുൻപത്തെ ദർശനം വർത്തമാനകാലത്തും പ്രസക്തമാണ്. അഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.

Answer:

ജീവിതമെന്ന പ്രതിഭാസത്തിന്റെ സാമൂഹ്യവൽക്കരിക്കപ്പെടേണ്ടി വരുമ്പോഴാണ് നാം പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നത്. ഓരോ ജീവിതപ്രതിസന്ധികളോടും എങ്ങനെ പ്രതികരിക്കുന്നു എന്നതനുസരിച്ചായിരിക്കും ഒരു വ്യക്തിയുടെ ജീവിതകാഴ്ചപ്പാട്. അദ്ദേഹത്തെ നാം വിലയിരുത്തുന്നതും അദ്ദേഹം നമ്മളോട് പെരുമാറുന്നതും അങ്ങനെതന്നെയായിരിക്കും. ജീവിതവും സമൂഹവും തമ്മിലുള്ള ബന്ധം ഒരു കാലത്തും മാറ്റം വരുന്ന ഒന്നല്ല. നിരന്തരം സമ്പർക്കത്തിലേർപ്പെടേണ്ടിവരുന്ന ഒരു സാമൂഹിക അവസ്ഥയാണിത്. അവസ്ഥയിൽ വെച്ചുതന്നെയാണ് ധന്യാത്മകമായ ഇത്തരം ചിന്താഗതികൾ രൂപപ്പെടുന്നത്.
കാലാകാലങ്ങളിൽ വന്നുചേരുന്ന സാമൂഹികമായ തെറ്റുകൾ പലതും കാഴ്ചപ്പാടിന്റെ വഴി തെറ്റിയ ചിന്താഗതിയിൽ രൂപപ്പെട്ടതാണ്. അത് തിരുത്താനും തിരുത്തിക്കൊടുക്കാനും സാധിക്കുകയാണെങ്കിൽ അവയൊക്കെ നല്ലതിനും ഉപകാരത്തിനുമായി മാറ്റപ്പെട്ടതാകുമായിരിക്കും.
വ്യക്തികൾ സാമൂഹികനന്മയ്ക്ക് ഉപകരിക്കേണ്ടവരാണെങ്കിലും പലപ്പോഴും മാറിപ്പോകുന്നു. വ്യത്യസ്തമായ ജീവിതസാഹചര്യംകൊണ്ട് തിരുത്തലുകൾ ഉൾക്കൊള്ളാതെ അവർ വ്യത്യസ്തവും ഉപദ്രവകരവുമായ സാഹചര്യത്തിലേക്ക് വഴുതിമാറുന്നു. അത് സാമൂഹ്യപരവും രാഷ്ട്രീയപരവും ജീവിതപരവുമായ എല്ലാ സാഹചര്യങ്ങളിലും നിൽക്കുന്നുണ്ട്. നിയമവും കോടതിയും ക്രമസമാധാനപാലകരുമെല്ലാം നിയമത്തിന്റെ കാഴ്ചപ്പാടിലൂടെ മുന്നേറുമ്പോൾ നന്മ വഴിമാറി പടിയിറങ്ങേണ്ടി വരുന്ന ഒന്നായി മാറുന്നു. ഇതാണ് ഈ കാലഘട്ടത്തിൽ ഏറെ വേദനാജനകമായൊരനുഭവം. എന്നാൽ കവിതയിലൂടെ കവി ഓർമ്മപ്പെടുത്തുന്നത് ജീവിതത്തിൽ ആതിരരാവുകളുടെ ആഘോഷം എന്തൊക്കെ മാറ്റങ്ങളാണ് നമ്മളിൽ ഉണ്ടാക്കുന്നത് എന്നാണ്. ജീവിതത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായാലും അതിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളെ സംരക്ഷിക്കാൻ പരിശ്രമിക്കണം. അതിന് വ്യക്തികളുടെ ചിന്താഗതിയിൽ മാറ്റം വരുത്തിയേ സാധിക്കുകയുള്ളൂ. കവി തന്റെ ഭാര്യയോട് നിശ്ശബ്ദമായി ഈ കവിതയിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നു.
ഒരാളെ തൂക്കിക്കൊല്ലാനും മറ്റൊരുവനെ സന്തോഷത്തിന്റെ ഊഞ്ഞാലിലാട്ടാനും ഉപയോഗിക്കുന്നത് കയർതന്നെയാണ്. ഈ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ ജീവിതചിന്താഗതിയെ ഉപയുക്തമാക്കാനാണ് കവി നമ്മെ ഉത്ബോധിപ്പിക്കുന്നത്. കാലാതീതമായ ആശയം ഈ കവിതയ്ക്ക് പ്രാധാന്യം വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ജീവിതത്തെ ശുഭോദർക്കമായിക്കാണാനുള്ള കവിമനസ്സിന്റെ പ്രകാശമാണ് ഈ വരികൾ.
ഊഞ്ഞാലിന്മേലിരിക്കുന്ന നരചൂഴും ദമ്പതികൾ ജീവിതരതിയെ പരിണയിപ്പിക്കുന്നത് ജീവിതത്തെക്കുറിച്ചുള്ള അനവദ്യസുന്ദരമായ ഈയൊരു തത്വത്തിന്റെ ഈടുവെപ്പിന്മേലാണ്. ഇപ്രകാരമുള്ള സത്യസന്ധതയുടെ ഉറച്ച അടിത്തറമേലുയരുന്ന കല്പനയുടെ ഉന്നതസ്തൂപങ്ങൾ ഈ കവിതയിലുണ്ട്. ദാമ്പത്യം ഓരോ അണുവിലും തുടിക്കുന്ന വിമോഹനവും വിലോഭനീയവുമായ ഊർജ്ജത്തെ പ്രദാനം ചെയ്യുന്നുവെന്നതിനാൽ ആതിര നക്ഷത്രത്തെയും അതിന്റെ ശോഭയേയും കവി ഇഷ്ടപ്പെടുന്നു. എന്നാൽ ചിന്തകളിൽ വിഭാമകമോ വിലോഭനീയമോ ആയ മാംസത്തിന്റെ ഇച്ഛകളില്ലതന്നെ. താളാത്മകവും നിയതപൂർണ്ണവുമായ ജീവിതത്തിന്റെ ആന്ദോളനം ഊഞ്ഞാലിലുണ്ട്.
അതിനിടയിൽ സംഘർഷം വിതയ്ക്കുന്ന ജീവിതത്തിലെ അലോസരങ്ങളെക്കുറിക്കുന്നതിന് വിമാനചിത്രത്തെ മുകളിലൂടെ പരപ്പിക്കുന്നത്. ജീവിതത്തിന്റെ ആഴത്തിൽ അദൃശ്യമായ ആയിരമായിരം വേരുകളുടെ വളർന്നുനിൽക്കുന്ന ഒരു പൂമരത്തിൽ കൊളുത്തിയിട്ട കയറാണ് ഊഞ്ഞാൽ. നതവും ഉന്നതവുമായി ജീവിതക്കടലിലുയരുന്ന തിരമാലകളെ വൈലോപ്പിള്ളി ചിത്രീകരിച്ചിട്ടുള്ളതുപോലെത്തന്നെയാണ് ഊഞ്ഞാലിന്റെ ചലനത്തെയും കാണുന്നത്. ദാമ്പത്യത്തിന്റെ ഇമ്പമാർന്ന ഈ ചലനങ്ങളെക്കുറിക്കുന്ന കവി സമകാലിക ജീവിതരംഗങ്ങളിലും ഈ താളവും ലയവും കണ്ടെത്തേണ്ടതിന്റെ പ്രസക്തിയെ ഊന്നിപ്പറയുന്നു. ജീവിതത്തിന്റെ സാരസ്യത്തെ കണ്ടെത്താനുള്ള വൈമുഖ്യം പരസ്പരം യുദ്ധം ചെയ്യാനുള്ള പ്രരണങ്ങൾ വളർത്തുന്നുവെന്ന് വൈലോപ്പിള്ളി ഈ കവിതയിൽ ചൂണ്ടിക്കാണിക്കുന്നു.

Exam Tips:

a) 'കൊലക്കയറും ഊഞ്ഞാലും' എന്ന വൈരുദ്ധ്യം ആദ്യവരിയിൽത്തന്നെ വ്യക്തമാക്കുക.
b) ഇന്നത്തെ സമൂഹത്തിലെ ഒരു ഉദാഹരണം ചേർത്ത് കവിതയുടെ പ്രസക്തി സമർത്ഥിക്കുക.

Previous Years Questions and Answers

Question 12: കൂട്ടത്തിൽപ്പെടാത്തതേത്? (March 2015)
വൈലോപ്പിള്ളി, പി. കുഞ്ഞിരാമൻ നായർ, ആറ്റൂർ രവിവർമ്മ, വൈക്കം മുഹമ്മദ് ബഷീർ

Answer:

വൈക്കം മുഹമ്മദ് ബഷീർ (മറ്റുള്ളവർ കവികളാണ്; ബഷീർ കഥാകൃത്താണ്)

Exam Tips:

a) കവികളെയും കഥാകൃത്തുക്കളെയും വേർതിരിച്ച് ഓർമ്മിക്കുക.

Question 13: പ്രതിഗ്രാഹികാവിഭക്തി പ്രത്യയം ചേർന്ന പദം ഏത്? (SAY 2015)
(സൂര്യനെ / സ്നേഹിച്ച / സൂര്യകാന്തിയുടെ / കഥ)

Answer:

സൂര്യനെ

Exam Tips:

a) 'എ' പ്രത്യയം ചേർന്ന വിഭക്തിയാണ് പ്രതിഗ്രാഹിക. ഉദാഹരണം: സൂര്യൻ + എ = സൂര്യനെ.

Question 14: ശരിയോ തെറ്റോ എന്നെഴുതുക. (March 2016)
'ഊഞ്ഞാലിൽ' എന്ന കവിതയിൽ 'കണ്വമാമുനിയുടെ കന്യയാമാ രോമലാൾ' എന്ന് വൈലോപ്പിള്ളി വിശേഷിപ്പിക്കുന്ന പുരാണ കഥാപാത്രം ദമയന്തിയാണ്.

Answer:

തെറ്റ് (കണ്വമഹർഷിയുടെ വളർത്തുപുത്രിയായ ശകുന്തളയെയാണ് കവി ഇങ്ങനെ വിശേഷിപ്പിക്കുന്നത്)

Exam Tips:

a) കണ്വമാമുനിയുടെ വളർത്തുമകൾ ശകുന്തളയാണ്; ദമയന്തി നളന്റെ പത്നിയാണ്.

Question 15: വലയത്തിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക. (SAY 2016)
"ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ യുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം". - ആരുടേതാണീ വരികൾ?
(ചുള്ളിക്കാട്, ആറ്റൂർ, വൈലോപ്പിള്ളി, ശ്രീനാരായണഗുരു)

Answer:

വൈലോപ്പിള്ളി

Exam Tips:

a) 'ഊഞ്ഞാലിൽ' എന്ന കവിതയിലെ വരികളാണിവ.

Question 16: താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തതേത്?
മാനസാന്തരം, ശ്രീരേഖ, ഗസൽ, അമാവാസി

Answer:

ശ്രീരേഖ (മറ്റുള്ളവ കഥ/കവിത/കൃതികളുടെ പേരുകളാണ്; ശ്രീരേഖ വൈലോപ്പിള്ളിയുടെ കവിതാസമാഹാരമാണ്)

Exam Tips:

a) ശ്രീരേഖ എന്ന സമാഹാരത്തിലാണ് 'ഊഞ്ഞാലിൽ' ഉൾപ്പെടുന്നത്.

Question 17: മൂന്നോ നാലോ വാക്യത്തിൽ ഉത്തരം എഴുതുക.
'തിരുവാതിരത്തീക്കട്ട' എന്ന പ്രയോഗത്തിന്റെ സവിശേഷത കവിതയുടെ ആശയവുമായി ചേർത്ത് വിവരിക്കുക.

Answer:

തിരുവാതിര നക്ഷത്രം തീക്കട്ട പോലെയെന്നത് മലയാളത്തിലെ ചൊല്ലാണ്. ആകാശത്ത് കാണുന്ന തിരുവാതിര ശോഭയുള്ളതാണ്. കവിതയിൽ ഇത് സന്നിവേശിപ്പിച്ചത് തിരുവാതിരയുടെ മഹാത്മ്യം അറിയിക്കുവാനാണ്. യുദ്ധമുണ്ടാക്കിയ കെടുതികളും പട്ടിണിയും കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കിയാലും തിരുവാതിര രാവിന്റെ മാധുര്യത്തിന് കുറവില്ലെന്നതാണ് കവിയുടെ അനുഭവം.
യുദ്ധവിമാനം ദുഃസ്വപ്നം പോലെ മാഞ്ഞുപോകും. എന്നാൽ തിരുവാതിര നക്ഷത്രം തീക്കട്ടപോലെ മാനത്ത് ശോഭിക്കുമെന്ന്, ദുഃഖങ്ങൾക്ക് അറുതി കൊടുക്കുന്ന സുന്ദരമായ രാത്രിയാണ് തിരുവാതിര രാവെന്ന് കവി പറയുന്നു. തീക്കട്ടയുടെ ശോഭ തിയതി തെളിയുന്നതുപോലെ നിലാവിൽ ഊഞ്ഞാലാടി നൂറു വെറ്റില തേച്ച് ആടിപ്പാടി തിരുവാതിര ആഘോഷിക്കുമ്പോൾ അത് ജീവിതത്തിന്റെ ഉല്ലാസമാണ്.

Exam Tips:

a) പ്രയോഗത്തിന്റെ അർത്ഥവും (തീക്കട്ടപോലെ ശോഭ) കവിതയിലെ പ്രസക്തിയും രണ്ടു വാക്യത്തിൽ വീതം എഴുതുക.
b) യുദ്ധവിമാനവും തിരുവാതിരയും തമ്മിലുള്ള വൈരുദ്ധ്യം സൂചിപ്പിക്കുക.

Four Marks Questions

Question 18: "എറിയ ദുഃഖത്തിലും ജീവിതോല്ലാസത്തിന്റെ വേരുറപ്പിവിടെപ്പോൽ കാണുമോ വേറെങ്ങാനും?" ഈ വരികളിലെ ജീവിതദർശനം കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക. (ഊഞ്ഞാലിൽ - വൈലോപ്പിള്ളി)

Answer:

വൈലോപ്പിള്ളിയുടെ ഊഞ്ഞാലിൽ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ - ദാരിദ്ര്യമായാലും വേദനകളായാലും - അനുഭവിക്കുമ്പോഴും ശരീരവും മനസ്സും തിരുവാതിരയുടെ നിലാവിൽ ഊഞ്ഞാലിൽ ആടി സന്തോഷിക്കുന്നതിന്റെ അനുഭവമാണ് പറയുന്നത്. കേരളത്തിന്റെ തിരുവാതിര രാവിന്റെ സൗന്ദര്യമാണിവിടെ പറയുന്നത്.
മക്കൾ നഗരത്തിലെ തിരക്കുകളിൽ കഴിയുമ്പോൾ പ്രായമായ ദാമ്പത്യത്തിൽ കവി തിരുവാതിര രാവിന്റെ സൗന്ദര്യം നുകരുന്നു. തിരുവാതിരയെ പെണ്ണായി സങ്കല്പിക്കുന്നു. അവൾക്ക് ആടുവാനായി അമ്പിളി ശോഭിക്കുന്ന ആയിരം കൽമണ്ഡപങ്ങൾ കേരളത്തിലുണ്ട്; ഇവിടുത്തെ നാട്ടിൻപുറങ്ങളിലുണ്ട്. ഈ നാട്ടിൻപുറത്തിന്റെ സന്തോഷാനുഭവമല്ല, വെള്ളം നിറഞ്ഞ കണ്ണീർപ്പാടത്തിൽ അനുഭവപ്പെടുന്നത്. സുഖമായ ആനന്ദം വേരുറപ്പോടെ മറ്റെവിടെയും ലഭിക്കില്ലെന്ന അനുഭവമാണ് കവി നൽകുന്നത്.

Exam Tips:

a) ജീവിതദർശനം ഒറ്റവാക്യത്തിൽ ആദ്യം പറയുക (ദുഃഖത്തിലും ജീവിതോല്ലാസം).
b) നാട്ടിൻപുറം, തിരുവാതിര, ദാമ്പത്യം എന്നീ ഘടകങ്ങൾ പോയിന്റായി എഴുതുക.

Six Marks Questions

Question 19: "പൂങ്കിളി കൗമാരത്തിന്നിത്തിരി കാലം വേണം മാങ്കനികളിൽ നിന്നു മാമ്പുവിലെത്തിച്ചേരാൻ" (ഊഞ്ഞാലിൽ - വൈലോപ്പിള്ളി) ഈ വരികളിലെ അർത്ഥസാധ്യതകൾ കണ്ടെത്തി എഴുതുക.

Answer:

തിരുവാതിരരാവിൽ മുപ്പതുകൊല്ലം മുമ്പുള്ള ഊഞ്ഞാലും നിലാവും ഓർക്കുന്ന കവി ഊഞ്ഞാൽ കെട്ടിയ മുതുക്കൻ മാവിന്റെ രാഗഭാവങ്ങൾ വർണ്ണിക്കുന്നു. മുതുമാവ് ഇന്നും പൂത്തത് അന്നത്തെ തിരുവാതിര രാവിന്റെ ഓർമ്മ നുകർന്നിട്ടാണ്.
കവിയും ഭാര്യയും ഊഞ്ഞാലാടിയ ഓർമ്മയിൽ പൂത്ത മുതുമാവിൽ ഉണ്ണി മാങ്ങകൾക്കായി ഒരു ഊഞ്ഞാലു കെട്ടി. അത് വിരിഞ്ഞുവന്ന മാമ്പുകളുടെ പൂങ്കുലയിൽ ഉണ്ണിമാങ്ങകൾ ഉറക്കമാണ്. അവയുടെ കുഞ്ഞുരൂപത്തെ ഉറക്കമായി സങ്കല്പിക്കുന്നു. ചിരിച്ചു തുള്ളുന്ന ബാല്യവും ചിന്തകളില്ലാതെ ഉറങ്ങുകയാണ്. തുടർന്ന് ഉണ്ണിമാ അയ്ക്കും കൗമാരമാകുന്നു. അതിന് കാലംവരണം. മാങ്ങ ഉണ്ടായ കാലത്തിൽ നിന്നും മാമ്പുവിന്റെ മദഗന്ധത്തിലേക്ക് എത്തിച്ചേരാൻ കൗമാരത്തിന് ഇത്തിരി കാലം വേണമെന്ന് കവി സങ്കല്പിക്കുന്നു. ഈ വരികളിൽ മുതുമാവിന്റെ കൗമാരസ്വപ്നങ്ങൾ കവി കണ്ടെടുക്കുന്നു.
തിരുവാതിര രാവിന്റെ ഓർമ്മയിൽ വീണ്ടും പൂക്കുന്ന മുതുമാവിനും മാമ്പൂവിന്റെ മദഗന്ധമുള്ള കൗമാരമാണിപ്പോൾ. പ്രായമായ കവിയുടെ തിരുവാതിര രാവ് നുകരുന്ന വേളയിൽ ഊഞ്ഞാൽ കെട്ടിയ മുതുമാവിനും കൗമാരസ്വപ്നങ്ങളുണ്ടായി എന്ന് വളരെ വ്യംഗ്യമായി മാധുര്യത്തിൽ, പ്രണയലോലുപമായ മനുഷ്യ മനസ്സിന്റെ ഇണക്കത്തിൽ പ്രകൃതിയെയും ആവിഷ്ക്കരിക്കലാണ്.
മുതുമാവിന്റെ കൗമാരം പ്രായമായ കവിയുടെ മുപ്പതുകൊല്ലം മുമ്പുള്ള യൗവ്വന സുരഭിലമായ നിമിഷങ്ങളെപ്പോലെയാണ്. ഇത് കവിയും പ്രകൃതിയും യൗവ്വനദൃഷ്ടിയിൽ ഒന്നാണെന്ന് അറിയിക്കുന്നു. വികലമായ ഹൃദയരാഗങ്ങൾ ഈ പ്രകൃതിക്കും ഉണ്ട്. അതിൽ ഊഞ്ഞാൽ കെട്ടിയാടുവാൻ താൻ പ്രേരിതനാകുക മാത്രമാണ് എന്ന് കവി പറയുന്നു.

Exam Tips:

a) മാങ്കനി, മാമ്പൂ, പൂങ്കിളി എന്നീ ബിംബങ്ങളുടെ പ്രതീകാർത്ഥം പറയുക.
b) 'കൗമാരം' പ്രായമായ ദമ്പതികളുടെ മനസ്സിനെ സൂചിപ്പിക്കുന്നു എന്ന് എഴുതുക.

Question 20: കാലമിനിയുമുരുളും, വിഷുവരും, വർഷം വരും, തിരുവോണം വരും പിന്നെ- യോരോ തളിരിനും പൂവരും കായ് വരും അപ്പൊളാരെന്തുമെന്തെന്നുമാർക്കറിയാം! നമുക്കിപ്പൊഴിയാർദ്രയേ ശാന്തരായ് സൗമ്യരായെതിരേൽക്കാം വരിക സഖീയരികത്തു ചേർന്നു നിൽക്കൂ പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യമൂന്നുവടികളായ് നിൽക്കാം (സഫലമീയാത്ര - എൻ.എൻ. കക്കാട്)
മാവുകൾ പൂക്കും മാനത്തമ്പിളി വികസിക്കും മാനുഷർ പരസ്പരം സ്നേഹിക്കും വിഹരിക്കും ഉയിരിൻ കൊലക്കുടുക്കാവും കയറിനെയുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം! (ഊഞ്ഞാലിൽ)
ഇരു കവിതകളിലും പ്രകടമാവുന്ന ആശയങ്ങളെ താരതമ്യം ചെയ്യുക.

Answer:

എൻ.എൻ. കക്കാടിന്റെ 'സഫലമീയാത്ര'യിൽ അന്യോന്യം മൂന്നു വടികളായി നിൽക്കാനായി പ്രിയസഖിയെ ക്ഷണിക്കുന്ന കവിയെയാണ് കാണാനാവുന്നത്. കാലചക്രം തിരിയുമ്പോഴും ജീവിതാന്ത്യം വരെയും പരസ്പരം താങ്ങും തണലുമായി ജീവിക്കാനൊരുങ്ങുന്ന ദാമ്പത്യബന്ധത്തിന്റെ മനോഹര ദൃശ്യമാണിതിൽ ആവിഷ്കരിക്കുന്നത്. ഇതേ ആശയം തന്നെയാണ് വൈലോപ്പിള്ളിയുടെ ഊഞ്ഞാലിൽ എന്ന കവിതയിലും കാണാനാവുന്നത്.
യാഥാർത്ഥ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കുള്ള ഒരു ഊഞ്ഞാലാട്ടമാണ് കവിത. 'ഊഞ്ഞാൽ' കവിതയിലേക്ക് പ്രവേശിക്കുമ്പോൾ ആസ്വാദക ഹൃദയങ്ങളിൽ ആദ്യം ഉയരുന്ന ഒരു സന്ദേഹം അതുതന്നെയാണ്: ഇതൊരു സ്വപ്നമാണോ? വൈലോപ്പിള്ളി കവിതകളിലെ നിരന്തര സാന്നിധ്യമാകുന്ന ദാമ്പത്യപ്പൊരുത്തക്കേടുകളും പരാതിയും പരിഭവവും നിറഞ്ഞ കുറ്റപ്പെടുത്തലുകളും ഒക്കെ മാറ്റിവെച്ച് സമാധാനപൂർണ്ണവുമായ ദാമ്പത്യത്തിലെ വാർധക്യം ഈ കവിതയിൽ നിറയുകയാണ്. തിരുവാതിര നിലാവുപോലെ ശുഭ്രവും സുന്ദരവുമാണീ കവിത. കവിത ആരംഭിക്കുന്നതുതന്നെ തികച്ചും പോസിറ്റീവായ വിചാരധാരയോടുകൂടിയാണ്. ഒരു വെറ്റില നൂറു തേച്ചു നീ തന്നാലും ഈ തിരുവാതിരാവുപോലെ മഞ്ഞിനാൽ ചൂളുമ്പോഴും മധുരം ചിരിക്കുന്നു നമ്മുടെ ജീവിതം. വാർദ്ധക്യം പലതുകൊണ്ടും ഈ കാലഘട്ടത്തിൽ മടുപ്പിന്റെ, അവശതയുടെ, അവഗണനയുടെ ഒക്കെ ഇരുണ്ട ലോകമായി മാറുന്നു. അങ്ങനെയൊരു അവസ്ഥയിലാണ് മഞ്ഞുകൊണ്ട് ചുളുമ്പോഴും മധുരം ചിരിക്കുന്ന കവിയേയും ഭാര്യയേയും നാം കവിതയിൽ കണ്ടെത്തുന്നത്. ചില്ലറ വേദനകളും ചെറിയ ബുദ്ധിമുട്ടുകളും ഒന്നും തന്നെ അവരുടെ ദാമ്പത്യജീവിതത്തിന്റെ ഈ അവസാനരംഗത്തിന് മംഗളമേൽപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് യാഥാർത്ഥ്യത്തിനു മുകളിൽ കൂടിയുള്ള സ്വപ്നങ്ങളുടെ ഊഞ്ഞാലാട്ടമായി ഈ കവിത മാറുന്നത്.
'നര' പലപ്പോഴും അനുഭവങ്ങളുടെ പാഠങ്ങൾ തന്നെയാണ്. ജീവിതത്തിന്റെ പല രംഗങ്ങളിലും പ്രകടിപ്പിച്ച പകവതയില്ലായ്മകൾക്കുള്ള ഒരു നല്ല മറുപടി. വാർദ്ധക്യത്തിൽ 'നര' വീണ ജീവിതത്തിലേക്ക് തിരുവാതിരാരാവ് വിരുന്നെത്തുമ്പോൾ, മുമ്പ് ജീവിതത്തിൽ ഉണ്ടായ എടുത്തുചാട്ടങ്ങൾക്കുള്ള നല്ല മറുപടിയായി 'നര' എന്ന പ്രതീകം മാറുന്നു. ഒത്തുതീർപ്പുകളുടേയും പരസ്പരം തിരിച്ചറിഞ്ഞ കുറവുകളുടേയും ഗുണങ്ങളുടേയും നല്ലൊരു തിരിഞ്ഞുനോട്ടം കൂടി വാർദ്ധക്യം പകർന്നുതരുന്നു. സ്വാഭാവികമായും ജീവിതത്തിലെ ഒരു രണ്ടാം മധുമാസക്കാലമായി അതു മാറുന്നു.
എൻ.എൻ. കക്കാടിന്റെ 'സഫലമീയാത്ര' എന്ന കവിത ഈ അവസരത്തിൽ കടന്നുവരികയാണ്. ആ കവിതയുടെ അന്തരീക്ഷം തികച്ചും വ്യത്യസ്തമാണ്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ കാലഘട്ടമാണ് ആ കവിതയിലെ അന്തരീക്ഷം. അർബുദം ബാധിച്ച തൊണ്ടയുമായി കവി അവിടെ വേദന തിന്നുന്ന ഓരോർമ്മയാവുകയാണ്. എങ്കിലും അരികിൽ തന്റെ പ്രിയതമ സ്നേഹത്തോടെ ചേർന്നുനിൽക്കുമ്പോൾ ജീവിതം സഫലമാകുന്നു എന്ന് ആ കവിതയിൽ എൻ.എൻ. കക്കാട് പറഞ്ഞുവെക്കുന്നു.
പരസ്പരം ഊന്നുവടികളാകുന്നു; വേദനയുടെ അവസ്ഥയിലും സ്നേഹം മരുന്നായിത്തീരുന്ന ഒരന്തരീക്ഷം 'സഫലമീയാത്ര' എന്ന കവിതയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. 'ഊഞ്ഞാലിൽ' സന്തൃപ്തിയുടെ വാർദ്ധക്യമാണ്. എങ്കിലും പരസ്പരമുള്ള ദാമ്പത്യത്തിന്റെ എല്ലാമെല്ലാമായ ആ പങ്കുവെയ്ക്കലിൽ ഇരുകവിതകളും സാമ്യം പുലർത്തുന്നു.
'സഫലമീയാത്ര'യിലും ഈ കവിതയിലെന്നപോലെ 'ആതിരനിലാവ്' ഒരു കഥാപാത്രമായി മാറുന്നുണ്ട്. ദാമ്പത്യത്തിന്റെ ആരംഭത്തിൽ, മധുവിധുവിന്റെ ലഹരിയിൽ ഇതേപോലെ ആതിരനിലാവിന്റെ ലഹരിയിൽ അവർ സ്വയം അലിഞ്ഞിട്ടുണ്ട്. പുലരിയെത്തുവോളം, ഊഞ്ഞാലിൽ സ്വയം മറന്നിട്ടുണ്ട്. ഒരാവർത്തനം കവി ആവശ്യപ്പെടുന്നു. യൗവ്വനം അസ്തമിച്ചിട്ടുണ്ടാകാം. ജീവിതചക്രത്തിന്റെ കാലചക്രം തിരിച്ചിലിൽ എല്ലാം മാറിയിട്ടുണ്ടാകാം. എങ്കിലും പഴയ ഓർമ്മകളെ ഒന്നുകൂടി പൊടി തുടച്ച് മിനുക്കിയെടുക്കാം. പഴയകാലത്തിന്റെ ഓർമ്മകളുമായി, പഴയ പുഞ്ചിരി മാത്രം കവി തന്റെ പ്രാണപ്രേയസിയുടെ മുഖത്തുനിന്ന് കണ്ടെടുക്കുന്നു. ആ മന്ദസ്മിതത്തിൽ, ആ ദാമ്പത്യത്തിന്റെ സംതൃപ്തി മുഴുവൻ നിറഞ്ഞുനിൽക്കുന്നുണ്ട്.

Exam Tips:

a) രണ്ടു കവിതകളിലെയും പൊതുവായ ആശയം (വാർദ്ധക്യത്തിലെ പരസ്പര താങ്ങ്), വ്യത്യാസം (വേദനയുടെ അന്തരീക്ഷം - സന്തൃപ്തിയുടെ അന്തരീക്ഷം) എന്നിങ്ങനെ വേർതിരിച്ചെഴുതുക.
b) 'നര', 'ആതിരനിലാവ്' എന്നീ ബിംബങ്ങൾ രണ്ടിലും ആവർത്തിക്കുന്നതായി എടുത്തുപറയുക.

Eight Marks Questions

Question 21: ഊഞ്ഞാലിൽ എന്ന കവിത, ജീവിതത്തെ ഓരോ മാത്രയിലും പ്രത്യാശയോടെ സമീപിക്കാൻ പ്രേരിപ്പിക്കുന്ന ഒരു രചനയാണ്. ഈ പ്രസ്താവന ശരിയാണോ എന്ന് പരിശോധിക്കുക. (March 2017)

Answer:

വൈലോപ്പിള്ളി ശ്രീധരമേനോൻ 'ഊഞ്ഞാൽ' എന്ന കാവ്യകൃതിയിലൂടെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തെ സന്തോഷത്തോടെ നോക്കിക്കാണുന്ന വ്യക്തിയായി മാറുകയാണ്. കഴിഞ്ഞ കാലത്ത് താൻ അനുഭവിച്ച മധുരം ഇന്നും മറന്നിട്ടില്ല എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. കാലത്തിന്റെ മാറ്റങ്ങൾ ശരീരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ സന്തോഷത്തോടെ ജീവിതത്തെ നോക്കിക്കാണുക എന്നത് അത്ഭുതകരമാണ്.
ശ്രീധരമേനോന്റെ മറ്റു കവിതകളിലെപ്പോലെ ഈ കവിതയിലും താത്ത്വികമായ ഒരു ചിന്താഗതി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി കാലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ്. ഓരോ കാലത്തിനും അതിന്റേതായ നിറവും അനുഭവവുമുണ്ട്. ആ അനുഭവം പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യർക്ക് വ്യത്യസ്ത വൈകാരിക അനുഭൂതികൾ നൽകുന്നു. കവി തന്റെ ജീവിതത്തെ നോക്കിക്കാണുന്നത് പ്രകൃതിയുമായുള്ള ഇഴയടുപ്പത്തോടെയാണ്.
ഭൂമിക്ക് പ്രായവ്യത്യാസം അനുഭവപ്പെടാത്തതുപോലെ മനുഷ്യനും ചിന്താഗതിയിൽ പ്രായാധിക്യം തോന്നേണ്ട കാര്യമില്ലെന്നാണ് കവിയുടെ അഭിപ്രായം. വെറ്റില നൂറു തേച്ച് തിന്നുന്ന തിരുവാതിരകൾ കുളിരുള്ളവയാണ്; നമുക്കും അതിൽ പങ്കുചേരാം. പ്രകൃതി മഞ്ഞിനാൽ ചൂളിടുമ്പോഴും മണ്ണിടം മധുരമായ അനുഭൂതി മനസ്സിൽ കണ്ട് ചിരിക്കുന്നു. അതിനാൽ നര വീണ നമുക്കും ഈ ചിരിയിൽ പങ്കുചേരാം. പ്രായത്തെ മറികടന്ന് ജീവിതത്തെ ചെറുപുഞ്ചിരിയുടെ പാതയിൽ നിർത്താൻ കവിക്ക് സാധിക്കുന്നത് സന്തോഷകരമാണ്.
ചില ഗന്ധങ്ങളും ചില നിറങ്ങളും മനുഷ്യനെ ഒരു കാലഘട്ടത്തിന്റെ സ്മരണയിലേക്ക് കൊണ്ടെത്തിക്കും. കവിയുടെ ഓർമ്മകൾ പിടഞ്ഞുണരുന്നത് മാമ്പൂവുകളുടെ മണത്താലാണ്. അതിലൂടെ ജീവിതത്തിന്റെ മധുമാസങ്ങളിലേക്ക് തിരിഞ്ഞുനടക്കാൻ കവി ആഗ്രഹിക്കുകയും ചെയ്യുന്നു. മുപ്പതുകൊല്ലം മുമ്പ് നിന്നെ കണ്ടതെങ്ങനെയാണോ അങ്ങനെതന്നെയാണ് കവി ഇപ്പോഴും ജീവിതത്തെ നോക്കിക്കാണുന്നത്. അന്ന് അനുഭവിച്ച സന്തോഷവും ആർദ്രതയും ഈ പ്രായത്തിലും നമുക്ക് അനുഭവിക്കാൻ കഴിയുമെന്ന കവിയുടെ നിലപാട് ആശ്വാസകരമാണ്.
സ്വന്തം ഉണ്ണികളോടുള്ള ആത്മഭാഷണവും ജീവിതവും പ്രകൃതിയും തമ്മിലുള്ള സമന്വയവും കവിതയ്ക്ക് ജീവനേകുന്നുണ്ട്. ജീവിതത്തിലെ വ്യത്യസ്തഭാവങ്ങൾ ഈ മുതുക്കൻ മാവ് കണ്ടുകഴിഞ്ഞിട്ടുണ്ടാകാം. "നമ്മുടെ കുട്ടികൾ ചിന്തവിട്ട് നേരത്തെയുറങ്ങിടട്ടെ, കൗമാരത്തിലെത്താൻ കാലമിനിയുമുരുളണം." അതിന് ദൃഷ്ടാന്തമായി കവി തിരഞ്ഞെടുക്കുന്നത് പ്രകൃതിയെയാണ്: മാങ്കനികളിൽ നിന്ന് മാമ്പൂവിലെത്താൻ കാലം എത്ര കഴിയണം. പ്രണയം പ്രായത്തിനേക്കാൾ മനസ്സിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കവി സ്വയം ഓർമ്മിക്കുന്നു; കൂട്ടത്തിൽ വായനക്കാരെയും. പ്രകൃതി സഹജസ്വഭാവത്തോടെ മനുഷ്യന് പ്രണയം വിട്ടുകൊടുക്കുന്നു.
"ഈ നിലാവിന്റെ വശ്യതയിൽ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു. നീ ഊഞ്ഞാലിന്റെ പടിയിൽ വന്നിരിക്കുമ്പോൾ ഞാൻ നിന്നെ തെന്നൽപോലെ ആട്ടിടാം. നീ അതുകേട്ട് എന്റെ മുഖത്തുനോക്കി ചിരിക്കുന്നു. എന്നാൽ ആ ചിരിയിൽ യൗവ്വനത്തിന്റെ ബാക്കി കാണുകയാണ്." ഇത് പറയുമ്പോൾ ഇടയ്ക്ക് എവിടെയോ നഷ്ടപ്പെട്ട പ്രണയം വീണ്ടെടുക്കാനുള്ള സ്വയംബോധ്യപ്പെടുത്തലാണോ ഇതെന്ന് തോന്നിപ്പോകും. ജീവിതം പിടിച്ചുകേറാൻ പണിപ്പെട്ട നാളുകളിലും ജനനവും മരണവും അതിന്റെ വഴിക്ക് കടന്നുപോകുമ്പോഴും നാം എങ്ങനെ ജീവിതത്തെ നോക്കിക്കാണുന്നു എന്നതാണ് പ്രധാനം.
കുരിക്കിടാൻ സഹായിക്കുന്ന കയർതന്നെയാണ് ഊഞ്ഞാൽ കെട്ടാനും സഹായിക്കുന്നത് എന്ന വൈലോപ്പിള്ളിയുടെ പ്രയോഗഭംഗി അത്ഭുതകരമാണ്. "നിന്റെ മധ്യവയസ്സിലും നീ പാടുന്ന 'കല്യാണി കളവാണി' എന്ന പാട്ട് സ്വർണ്ണക്കമ്പികൾ പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്." അത് സൗന്ദര്യശാസ്ത്രങ്ങളെ മറികടക്കുന്ന യഥാർത്ഥ പ്രണയത്തിന്റെ അനുഭൂതിമണ്ഡലമാണ്. ഈ കാവ്യത്തിലുടനീളം ജീവിതം പുനർജനിക്കുന്നത് സ്നേഹത്തിന്റെ ആധിക്യം കൊണ്ടാണെന്ന് ഓർമ്മപ്പെടുത്തലോടെയാണ്. ജീവിതത്തിന്റെ എല്ലാ പരാജയങ്ങളെയും ഏറ്റെടുക്കാൻ തയ്യാറായ നമ്മുടെ മനസ്സുകൊണ്ട് നാം വീണ്ടും പാടുക. എത്ര കർമ്മബന്ധങ്ങൾ നമ്മെ നിരന്തരം മുക്കിക്കളയുമ്പോഴും ജീവിതത്തിന്റെ മുന്തിയ സന്ദർഭം നമുക്ക് നൽകുന്നത് സ്നേഹാനുഭൂതികളായിരിക്കും.
'കാവ്യലോകസ്മരണകൾ' എന്ന ആത്മകഥയിൽ വൈലോപ്പിള്ളി കുറിക്കുന്ന ജീവിതാഖ്യാനത്തിൽ ഊഞ്ഞാലിൽ നിന്നും വ്യത്യസ്തമായ ഒരനുഭവം ദൃശ്യമല്ല. കവിയുടെ ഹൃദയശുദ്ധി ദാമ്പത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു. പരസ്പരം ഊന്നുവടികളായി ജീവിതത്തിന്റെ സായാഹ്നങ്ങളിൽ കഴിയുന്നതിനുള്ള ആഹ്വാനവും ഈ കവിതയിലുണ്ട്. പാകം വന്ന അനുഭവങ്ങൾ ആവിഷ്കരിക്കുന്നതിൽ അദ്ദേഹം സ്വീകരിക്കുന്ന രചനാശില്പം, യാഥാർത്ഥ്യബോധം കൈമോശം വരാതെ മണ്ണിൽത്തന്നെ ഉറച്ചുനിന്ന് റൊമാന്റിക് ഭാവനയ്ക്ക് കണക്കൊപ്പിച്ച് ഉയരുന്ന ജീവിതവികിരണം - ഇതെല്ലാം ഈ കവിതയിൽ നിറഞ്ഞുനിൽക്കുന്നു.

Exam Tips:

a) കവിതയിലെ വരികൾ ഉദ്ധരിച്ച് ഓരോ വാദവും സമർത്ഥിക്കുക.
b) കവിയുടെ ജീവിതദർശനം, പ്രകൃതിബന്ധം, ദാമ്പത്യം എന്നിവ വേർതിരിച്ച് ഖണ്ഡികകളാക്കി എഴുതുക.
c) സ്വന്തം നിലപാടോടെ ഉപസംഹരിക്കുക.

Question 22: ദാമ്പത്യജീവിതത്തിലെ ഭദ്രതയും പൊരുത്തവും ദൃഢതയും ലയവും ഊട്ടി ഉറപ്പിക്കുകയാണ് ഊഞ്ഞാലിൽ എന്ന കവിത - ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രതികരണക്കുറിപ്പ് തയ്യാറാക്കുക. (March 2015)

Answer:

വൈലോപ്പിള്ളിയുടെ ജീവിതത്തിൽ ദാമ്പത്യം സുഖകരമായിരുന്നില്ലെന്ന് പൊതുവെ ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ കവിയുടെ വ്യക്തിജീവിതത്തിന്റെ നിമ്നോന്നതങ്ങളിൽ കണ്ടെത്താവുന്ന കവിസമാനമായ ഒരു ജീവിതത്തിന്റെ രീതിയായിരുന്നു അതെന്ന് പിന്നീട് അറിഞ്ഞിട്ടുണ്ട്. സൈക്കിൾ ചവിട്ടി സഞ്ചരിക്കുന്ന കവിയും ഭാര്യയും വേറെവേറെയാണത്ര കഴിഞ്ഞിരുന്നത്. ഇടയ്ക്കെല്ലാം കാണാറുണ്ട്, സംസാരിക്കാറുണ്ട്. കവി തന്റെ ലാവണത്തിലേക്കും ഭാര്യ തന്റെ ഗൃഹത്തിലേക്കും യാത്രയാകുമത്രേ. വൈലോപ്പിള്ളി തരൂരിലെ ദേവസ്വം ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്; ഭാര്യ ഭാനുമതി നല്ലങ്കരയിലെ തറവാട് വീട്ടിലും. രണ്ടുപേരും ഇടയ്ക്കെല്ലാം കാണും; സംസാരിച്ച് പിരിയും. ഭാര്യ ഭാനുമതിയമ്മ അധ്യാപികയായിരുന്നു; വിദ്യാഭ്യാസവകുപ്പിൽ ഡി.ഡി.ആയി വിരമിച്ചു. കവിയും ഭാര്യയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരിക്കാം; പക്ഷേ അത് ഒരിക്കലും മക്കളോട് പറഞ്ഞിരുന്നില്ലെന്ന് മകനായ ഡോ. ടി. ശ്രീകുമാർ പറയുന്നു ('കാവ്യാനുകരണസ്മരണകൾ' ആത്മകഥ - വൈലോപ്പിള്ളി).
അച്ഛന്റെ പ്രഥമസഖി കവിതയായിരുന്നു. ഊഞ്ഞാലിൽ കവിതയിൽ ദാമ്പത്യത്തിലെ പൊരുത്തവും ഭദ്രതയും ലയവും കാണുന്നു. അത് കവിയുടെയും ഭാര്യയുടെയും പരസ്പര പ്രേമത്തിന്റേതായിരുന്നു. മുപ്പതുകൊല്ലം മുമ്പുള്ള തിരുവാതിര ആഘോഷിക്കുവാൻ കൊതിക്കുന്ന കവി വാർദ്ധക്യത്തിൽ ഭാര്യയെ ഊഞ്ഞാലാടാൻ വിളിക്കുന്നു. നിലാവെളിച്ചത്തിൽ കാറ്റിന്റെ തലോടൽ കവിയെ രാഗവിവശനാക്കി.
അനുരാഗലോലമായ മനസ്സോടെ തന്റെ ഭാര്യയെ തിരുവാതിര രാത്രിയിൽ നിലാവിലലിഞ്ഞ് പ്രേമിക്കുമ്പോൾ കവി ശാകുന്തളത്തിലെ ദുഷ്യന്തനായി മാറുന്നു; ഭാര്യ ശകുന്തളയും. കവി ഭാര്യയെ ക്ഷണിക്കുന്നതും ഭാര്യയോടൊത്ത് സല്ലപിക്കുന്നതും നാട്ടിൻപുറത്തിന്റെ സൗന്ദര്യം നുകരുന്ന വിലോലമായ മനസ്സോടെയാണ്. സ്വന്തം മക്കളെ ഇവിടെ ഓർക്കുന്നുണ്ട്; അവർ നഗരത്തിലാണ്. നഗരത്തിലെ തിരക്കുകളിൽ നിന്ന് അകന്ന് നാട്ടിൻപുറത്ത് താമസിക്കുമ്പോൾ തിരുവാതിര രാത്രിയിലെ നിലാവിൽ ആയിരം കൽമണ്ഡപങ്ങൾ ഉയരുന്നത് കവി കാണുന്നു. പ്രണയിക്കുമ്പോൾ ചുറ്റുമുള്ള പ്രകൃതിയുടെ കാഴ്ചയും രാഗാർദ്രമാകുന്നു. ജീവിതത്തിന്റെ ഉല്ലാസത്തിലേക്ക് തന്റെ പ്രണയിനിയും ഒത്തുചേർന്നപ്പോൾ കവിക്ക് തിരുവാതിര തീക്കട്ടയായി എന്നും ശോഭിക്കുമെന്ന് തീർച്ചയായി.
ഈ കവിതയിൽ തിരുവാതിര രാവിന്റെ സൗന്ദര്യം ആവിഷ്കരിക്കുന്ന കവി അതോടൊപ്പം മനുഷ്യരുടെ ദാരിദ്ര്യത്തെയും കഷ്ടപ്പാടുകളെയും ഓർക്കുന്നുണ്ട്. ഇവിടെ കവിയും ഭാര്യയും ഒന്നിച്ച് തിരുവാതിര രാവിൽ പൂത്തുലഞ്ഞപ്പോൾ കവി കണ്ടെത്തുന്ന ജീവിതയാഥാർത്ഥ്യങ്ങളാണിവ. ഭാര്യയും ഭർത്താവും ഒന്നായിത്തീരുമ്പോൾ ജീവിതത്തിലെ കെടുതികൾ ഇല്ലാതാകുന്നുവെന്നും കൊലക്കയറാകാമായിരുന്ന കയർ ഊഞ്ഞാൽക്കയറാകുമെന്നും കവി കണ്ടെത്തുന്നു. തിരുവാതിരകൾ നിലാവിൽ കുളിച്ച് കടന്നുപോകും. അത് ആസ്വദിക്കുന്നവരുടെ ജീവിതമനോഭാവമാണ് ആ നിമിഷങ്ങളെ മുന്തിയാക്കിത്തീർക്കുന്നത്. തിരുവാതിര നക്ഷത്രം വാനിൽ തിളങ്ങി മറയും; എന്നാലത് തീക്കട്ടപോലെ പ്രകാശിക്കണമെങ്കിൽ ഊഞ്ഞാലാടുന്ന വധൂവരന്മാർ മനസ്സിനങ്ങിയോജിക്കണം. അതാണ് ജീവിതത്തിന്റെ സാരമായ നിമിഷങ്ങളെന്ന് കവി ഓർക്കുന്നു. കവിയും ഭാര്യയും ഊഞ്ഞാലാടിയപ്പോൾ ഊഞ്ഞാലിട്ട മുതുമാവിനുപോലും പൂക്കാൻ തോന്നി; അതിൽ ഉണ്ണികൾ ഉറങ്ങിക്കിടന്നു. പൂവിട്ട മാവിന്റെ പൂക്കൾ, തിരുവാതിരരാവിൽ കവിയും ഭാര്യയും ഊഞ്ഞാലാടിയത് കണ്ടതിന്റെ ഉല്ലാസമാണെന്നറിയിക്കുമ്പോൾ ദാമ്പത്യത്തിന്റെ മധുരമായ പൊരുത്തം സ്പഷ്ടമാകുന്നു.
ദാമ്പത്യം ഒരു കൈയിൽ മറ്റൊരു കൈ ചേർത്തുപിടിക്കുന്നതാണ്. ഊഞ്ഞാലാടുമ്പോഴും ഭാര്യയെ ഊഞ്ഞാലിലിരുത്തി കവി ഊഞ്ഞാൽവള്ളിയിൽ പിടിച്ച് ഇതേ നിർവൃതിയോടെ തിരുവാതിരയിൽ ഉല്ലസിക്കുന്നു. അതിൽ നിറയുന്ന നിലാവിന് സൗന്ദര്യം ലഭിക്കുന്നത് ദാമ്പത്യത്തിന്റെ മനസ്സുകളുടെ ചേർച്ചയാണ്.

Exam Tips:

a) കവിതയിലെ വരികൾ ഉദ്ധരിച്ച് ഓരോ വാദവും സമർത്ഥിക്കുക.
b) കവിയുടെ ജീവിതദർശനം, പ്രകൃതിബന്ധം, ദാമ്പത്യം എന്നിവ വേർതിരിച്ച് ഖണ്ഡികകളാക്കി എഴുതുക.
c) സ്വന്തം നിലപാടോടെ ഉപസംഹരിക്കുക.

Question 23: "ചിരിക്കുന്നുവോ? കൊള്ളാം യൗവനത്തിന്റേതായ്, കാ-യ്യിരിപ്പുണ്ടിന്നും നിനക്കാ മനോഹര സ്മിതം" വാർദ്ധക്യത്തിലെത്തിയിട്ടും നിറം മങ്ങാത്ത ദാമ്പത്യത്തിന്റെയും പ്രണയത്തിന്റെയും മനോഹാരിതയാണ് ഊഞ്ഞാലിൽ എന്ന കവിതയെ ശ്രേഷ്ഠമാക്കുന്നത്. - വിശദമാക്കുക? (SAY 2015)

Answer:

വൈലോപ്പിള്ളി ശ്രീധരമേനോൻ 'ഊഞ്ഞാൽ' എന്ന കാവ്യകൃതിയിലൂടെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തെ സന്തോഷത്തോടെ നോക്കിക്കാണുന്ന വ്യക്തിയായി മാറുകയാണ്. കഴിഞ്ഞ കാലത്ത് താൻ അനുഭവിച്ച മധുരം ഇന്നും മറന്നിട്ടില്ല എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. കാലത്തിന്റെ മാറ്റങ്ങൾ ശരീരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ സന്തോഷത്തോടെ ജീവിതത്തെ നോക്കിക്കാണുക എന്നത് അത്ഭുതകരമാണ്.
ശ്രീധരമേനോന്റെ മറ്റു കവിതകളിലെപ്പോലെ ഈ കവിതയിലും താത്ത്വികമായ ഒരു ചിന്താഗതി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി കാലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ്. ഓരോ കാലത്തിനും അതിന്റേതായ നിറവും അനുഭവവുമുണ്ട്. ആ അനുഭവം പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യർക്ക് വ്യത്യസ്ത വൈകാരിക അനുഭൂതികൾ നൽകുന്നു. കവി തന്റെ ജീവിതത്തെ നോക്കിക്കാണുന്നത് പ്രകൃതിയുമായുള്ള ഇഴയടുപ്പത്തോടെയാണ്.
ഭൂമിക്ക് പ്രായവ്യത്യാസം അനുഭവപ്പെടാത്തതുപോലെ മനുഷ്യനും ചിന്താഗതിയിൽ പ്രായാധിക്യം തോന്നേണ്ട കാര്യമില്ലെന്നാണ് കവിയുടെ അഭിപ്രായം. വെറ്റില നൂറു തേച്ച് തിന്നുന്ന തിരുവാതിരകൾ കുളിരുള്ളവയാണ്; നമുക്കും അതിൽ പങ്കുചേരാം. പ്രകൃതി മഞ്ഞിനാൽ ചൂളിടുമ്പോഴും മണ്ണിടം മധുരമായ അനുഭൂതി മനസ്സിൽ കണ്ട് ചിരിക്കുന്നു. അതിനാൽ നര വീണ നമുക്കും ഈ ചിരിയിൽ പങ്കുചേരാം. പ്രായത്തെ മറികടന്ന് ജീവിതത്തെ ചെറുപുഞ്ചിരിയുടെ പാതയിൽ നിർത്താൻ കവിക്ക് സാധിക്കുന്നത് സന്തോഷകരമാണ്.
ചില ഗന്ധങ്ങളും ചില നിറങ്ങളും മനുഷ്യനെ ഒരു കാലഘട്ടത്തിന്റെ സ്മരണയിലേക്ക് കൊണ്ടെത്തിക്കും. കവിയുടെ ഓർമ്മകൾ പിടഞ്ഞുണരുന്നത് മാമ്പൂവുകളുടെ മണത്താലാണ്. അതിലൂടെ ജീവിതത്തിന്റെ മധുമാസങ്ങളിലേക്ക് തിരിഞ്ഞുനടക്കാൻ കവി ആഗ്രഹിക്കുകയും ചെയ്യുന്നു. മുപ്പതുകൊല്ലം മുമ്പ് നിന്നെ കണ്ടതെങ്ങനെയാണോ അങ്ങനെതന്നെയാണ് കവി ഇപ്പോഴും ജീവിതത്തെ നോക്കിക്കാണുന്നത്. അന്ന് അനുഭവിച്ച സന്തോഷവും ആർദ്രതയും ഈ പ്രായത്തിലും നമുക്ക് അനുഭവിക്കാൻ കഴിയുമെന്ന കവിയുടെ നിലപാട് ആശ്വാസകരമാണ്.
സ്വന്തം ഉണ്ണികളോടുള്ള ആത്മഭാഷണവും ജീവിതവും പ്രകൃതിയും തമ്മിലുള്ള സമന്വയവും കവിതയ്ക്ക് ജീവനേകുന്നുണ്ട്. ജീവിതത്തിലെ വ്യത്യസ്തഭാവങ്ങൾ ഈ മുതുക്കൻ മാവ് കണ്ടുകഴിഞ്ഞിട്ടുണ്ടാകാം. "നമ്മുടെ കുട്ടികൾ ചിന്തവിട്ട് നേരത്തെയുറങ്ങിടട്ടെ, കൗമാരത്തിലെത്താൻ കാലമിനിയുമുരുളണം." അതിന് ദൃഷ്ടാന്തമായി കവി തിരഞ്ഞെടുക്കുന്നത് പ്രകൃതിയെയാണ്: മാങ്കനികളിൽ നിന്ന് മാമ്പൂവിലെത്താൻ കാലം എത്ര കഴിയണം. പ്രണയം പ്രായത്തിനേക്കാൾ മനസ്സിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കവി സ്വയം ഓർമ്മിക്കുന്നു; കൂട്ടത്തിൽ വായനക്കാരെയും. പ്രകൃതി സഹജസ്വഭാവത്തോടെ മനുഷ്യന് പ്രണയം വിട്ടുകൊടുക്കുന്നു.
"ഈ നിലാവിന്റെ വശ്യതയിൽ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു. നീ ഊഞ്ഞാലിന്റെ പടിയിൽ വന്നിരിക്കുമ്പോൾ ഞാൻ നിന്നെ തെന്നൽപോലെ ആട്ടിടാം. നീ അതുകേട്ട് എന്റെ മുഖത്തുനോക്കി ചിരിക്കുന്നു. എന്നാൽ ആ ചിരിയിൽ യൗവ്വനത്തിന്റെ ബാക്കി കാണുകയാണ്." ഇത് പറയുമ്പോൾ ഇടയ്ക്ക് എവിടെയോ നഷ്ടപ്പെട്ട പ്രണയം വീണ്ടെടുക്കാനുള്ള സ്വയംബോധ്യപ്പെടുത്തലാണോ ഇതെന്ന് തോന്നിപ്പോകും. ജീവിതം പിടിച്ചുകേറാൻ പണിപ്പെട്ട നാളുകളിലും ജനനവും മരണവും അതിന്റെ വഴിക്ക് കടന്നുപോകുമ്പോഴും നാം എങ്ങനെ ജീവിതത്തെ നോക്കിക്കാണുന്നു എന്നതാണ് പ്രധാനം.
കുരിക്കിടാൻ സഹായിക്കുന്ന കയർതന്നെയാണ് ഊഞ്ഞാൽ കെട്ടാനും സഹായിക്കുന്നത് എന്ന വൈലോപ്പിള്ളിയുടെ പ്രയോഗഭംഗി അത്ഭുതകരമാണ്. "നിന്റെ മധ്യവയസ്സിലും നീ പാടുന്ന 'കല്യാണി കളവാണി' എന്ന പാട്ട് സ്വർണ്ണക്കമ്പികൾ പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്." അത് സൗന്ദര്യശാസ്ത്രങ്ങളെ മറികടക്കുന്ന യഥാർത്ഥ പ്രണയത്തിന്റെ അനുഭൂതിമണ്ഡലമാണ്. ഈ കാവ്യത്തിലുടനീളം ജീവിതം പുനർജനിക്കുന്നത് സ്നേഹത്തിന്റെ ആധിക്യം കൊണ്ടാണെന്ന് ഓർമ്മപ്പെടുത്തലോടെയാണ്. ജീവിതത്തിന്റെ എല്ലാ പരാജയങ്ങളെയും ഏറ്റെടുക്കാൻ തയ്യാറായ നമ്മുടെ മനസ്സുകൊണ്ട് നാം വീണ്ടും പാടുക. എത്ര കർമ്മബന്ധങ്ങൾ നമ്മെ നിരന്തരം മുക്കിക്കളയുമ്പോഴും ജീവിതത്തിന്റെ മുന്തിയ സന്ദർഭം നമുക്ക് നൽകുന്നത് സ്നേഹാനുഭൂതികളായിരിക്കും.
'കാവ്യലോകസ്മരണകൾ' എന്ന ആത്മകഥയിൽ വൈലോപ്പിള്ളി കുറിക്കുന്ന ജീവിതാഖ്യാനത്തിൽ ഊഞ്ഞാലിൽ നിന്നും വ്യത്യസ്തമായ ഒരനുഭവം ദൃശ്യമല്ല. കവിയുടെ ഹൃദയശുദ്ധി ദാമ്പത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു. പരസ്പരം ഊന്നുവടികളായി ജീവിതത്തിന്റെ സായാഹ്നങ്ങളിൽ കഴിയുന്നതിനുള്ള ആഹ്വാനവും ഈ കവിതയിലുണ്ട്. പാകം വന്ന അനുഭവങ്ങൾ ആവിഷ്കരിക്കുന്നതിൽ അദ്ദേഹം സ്വീകരിക്കുന്ന രചനാശില്പം, യാഥാർത്ഥ്യബോധം കൈമോശം വരാതെ മണ്ണിൽത്തന്നെ ഉറച്ചുനിന്ന് റൊമാന്റിക് ഭാവനയ്ക്ക് കണക്കൊപ്പിച്ച് ഉയരുന്ന ജീവിതവികിരണം - ഇതെല്ലാം ഈ കവിതയിൽ നിറഞ്ഞുനിൽക്കുന്നു.

Exam Tips:

a) കവിതയിലെ വരികൾ ഉദ്ധരിച്ച് ഓരോ വാദവും സമർത്ഥിക്കുക.
b) കവിയുടെ ജീവിതദർശനം, പ്രകൃതിബന്ധം, ദാമ്പത്യം എന്നിവ വേർതിരിച്ച് ഖണ്ഡികകളാക്കി എഴുതുക.
c) സ്വന്തം നിലപാടോടെ ഉപസംഹരിക്കുക.

Question 24: "കാലം പോകെ കൂടുതൽ ദൃഢവും ആഹ്ലാദപ്രദവുമായിത്തീരുന്ന സ്നേഹബന്ധത്തിന്റെ ഹൃദ്യമായ ആവിഷ്കാരമാണ് 'ഊഞ്ഞാലിൽ' എന്ന കവിത. ഈ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി ഊഞ്ഞാലിൽ എന്ന കവിതയ്ക്ക് ഒരാസ്വാദനക്കുറിപ്പ് തയ്യാറാക്കുക. (March 2016)

Question 25: പ്രണയം പ്രായത്തെ അതിജീവിക്കുന്ന കാഴ്ച സന്ദർശനത്തിലും 'ഊഞ്ഞാലി'ലും കാണാൻ കഴിയും. രണ്ടു രചനകളും വിലയിരുത്തി സമർത്ഥിക്കുക. (SAY 2016)

Answer:

ഈ കവിത ചുള്ളിക്കാടിന്റെ നഷ്ടപ്രണയത്തിന്റെ നഷ്ടസ്മൃതികളും പില്ക്കാലത്ത് കാമുകിയെ സന്ദർശനമുറിയിൽ കണ്ടുമുട്ടുന്നതുമാണ്. അതിനാൽ വ്യത്യസ്തമായ രണ്ടു കാലങ്ങൾ ഈ കവിതയിൽ കാണുന്നുണ്ട്: പ്രണയകാലഘട്ടവും പ്രണയമില്ലാത്ത ഇന്നത്തെ കാലവും. ഈ രണ്ടു കാലഘട്ടവും കവിതയിൽ ആവിഷ്കരിക്കുന്നത് വ്യത്യസ്തമായ അനുഭൂതികളോടെയാണ്. ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന നിരഭേദങ്ങൾ എന്നത് ഉദ്ദേശിക്കുന്നത് കവിതയിലെ പ്രണയാനുഭവത്തിന്റെ വ്യത്യസ്തതകളെയാണ്. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങൾ ഒരു ചിത്രത്തിൽ വ്യത്യസ്ത നിറങ്ങളിൽ വരയ്ക്കുന്നതുപോലെത്തന്നെയാണ് കവിതയിലും എഴുതുന്നത്.
കവിയും കാമുകിയും തമ്മിലുള്ള പ്രണയകാലഘട്ടം അവതരിപ്പിക്കുന്നത് ഓർമ്മകളായാണ്. ആ ഓർമ്മകൾക്ക് ചക്രവാളത്തിന്റെ വിദൂരതയോട് സാദൃശ്യമുള്ളതായി പറയുന്നുണ്ട്. മാത്രമല്ല, ഓർമ്മകൾ ദൂരസാഗരം തേടിയുള്ള ഒരു അലച്ചിലായി പറയുന്നു. സന്ധ്യയ്ക്ക് കിളികൾ മരങ്ങളിൽ ചിറക് ഒതുക്കി ചേക്കേറുന്നതുപോലെയാണ് ഓർമ്മകൾ എന്ന് പറയുന്നുണ്ട്. അതിനാൽ അസ്തമനത്തിന്റെ ഒരു ശോണച്ഛായയാണ് ഓർമ്മകൾക്കുള്ളത്. ഓർമ്മകളിൽ വന്നു നിറയുന്ന പ്രണയകാലഘട്ടത്തെ അവതരിപ്പിക്കുന്നത് പ്രകൃതിയിലെ സുഗന്ധവും നിരസുഭഗതയുമുള്ള കാഴ്ചകളായിട്ടാണ്. ഒരു പൊൻചമ്പകം പൂത്തിരുന്ന കാലഘട്ടമായിരുന്നു പ്രണയകാലമെന്ന് പറയുന്നുണ്ട്. കനകനിറത്തിലുള്ള മൈലാഞ്ചിനീരിൽ തുടുത്തതായിരുന്നു കാമുകിയുടെ വിരലുകൾ. കാമുകിയുടെ പ്രണയം കാംക്ഷിക്കുന്ന കണ്ണുകൾ നെടിയതായിരുന്നു.
അതിലെ കൃഷ്ണകാന്തങ്ങളുടെ കിരണങ്ങളേറ്റ് കവിയുടെ ചില്ലകൾ പൂത്തതായി പറയുന്നു. കവിയിവിടെ ഒരു മരമായി ചില്ലകൾ പടർന്നുനിൽക്കുന്നു. അവളുടെ നെറ്റിയിലെ കുങ്കുമത്തരി പുരണ്ട് പൊട്ട് ചിദംബരത്തിലെ സന്ധ്യയെപ്പോലെയായിരുന്നു. പ്രണയിച്ചിരുന്ന കാലം നിറവസന്തത്തിന്റേതായിരുന്നു. കാണുവാൻ കൊതിച്ച, തൊടാൻ കൊതിച്ച്, സുഗന്ധത്തിനായി ആഗ്രഹിച്ച ഒരു കാലഘട്ടം. ഭൂതകാലത്തിന്റെ സൗന്ദര്യം കാമുകിയുടെ നെടിയ കണ്ണിലും തുടുത്ത വിരലുകളിലും കാണുന്നു; വളരെ ഭാസുരമായ, പ്രസാദാത്മകമായ ഒരു കാലഘട്ടമായിരുന്നു അത്.
കവിയുടെ പൂർവ്വകാമുകിയുമൊത്തുള്ള കണ്ടുമുട്ടൽ പ്രണയം നഷ്ടപ്പെട്ട അവസ്ഥയാണ്. പ്രകൃതിയിലെ സുന്ദരവസ്തുക്കളിൽ നിന്നും വ്യത്യസ്തമായി നഗരത്തിലെ യാന്ത്രിക ജീവിതവുമായി താദാത്മ്യപ്പെടുത്തിയിട്ടാണ് ഈ അവസ്ഥയെ അവതരിപ്പിക്കുന്നത്. കരപിടിച്ച് ചുണ്ടും പൊലിഞ്ഞുപോയ പകൽ വെളിച്ചവും മരണപ്പാച്ചിലോടുന്ന വണ്ടികളും നഗരവഴികളും സത്രങ്ങളും മദ്യപാനവും എല്ലാം നിറംകെട്ട വർത്തമാനത്തിന്റെ അവസ്ഥയെ അവതരിപ്പിക്കുന്നു. അനർഗ്ഗളമായ സൗന്ദര്യാതിശയത്തിന്റെ കാലഘട്ടമായി പ്രണയത്തേയും നിറംകെട്ട കാലഘട്ടമായി വർത്തമാനത്തേയും അവതരിപ്പിക്കുന്നു. കവിതയിൽ ഈ വ്യതിയാനം ആവിഷ്കരിക്കുന്നത് പ്രകൃതിപ്രതിഭാസങ്ങളെക്കൊണ്ടാണ്. വർത്തമാനകാലത്തേക്ക് വരുമ്പോൾ പ്രകൃതിസൗന്ദര്യം വർണ്ണനകളിൽ ഇല്ലാതായിരിക്കുന്നു; അതിനു പകരമുള്ളത് മനുഷ്യന്റെ മടുപ്പുളവാക്കുന്ന യാന്ത്രിക ലോകമാണ്.
സന്ദർശനം കവിതയിലെ പ്രണയത്തിന്റെ ഭൂതവർത്തമാനങ്ങൾക്ക് വിരുദ്ധമായ ഭാവവും നിറങ്ങളുമാണ്. പ്രണയാർദ്രമായിരുന്ന ഭൂതകാലത്തിന് പ്രകൃതിയിലെ സുന്ദരമായ സ്വച്ഛമായ നിറഭേദങ്ങൾ കാണുന്നു. തന്റെ കാമുകിയുടെ കനകവർണ്ണത്തിലുള്ള മൈലാഞ്ചി അണിഞ്ഞ തുടുത്തിരിക്കുന്ന വിരൽ സ്ത്രീസൗന്ദര്യത്തിന്റെയും പ്രകൃതിയുടെ നിറക്കൂട്ടുകളുടെയും ഭൂതകാലത്തിന്റെ സൗകുമാര്യം കാണിക്കുന്നു. കാമുകിയുടെ കണ്ണിൽ കൃഷ്ണകാന്തങ്ങളിലെ കിരണങ്ങൾ തട്ടി തന്റെ ചില്ലകൾ പൂത്തതായി പറയുന്നു. ഇവിടെയും പ്രകൃതിദൃശ്യങ്ങളുടെ ചാരുതയിൽ കവിയുടെ ആനന്ദം ആവിഷ്കരിക്കുന്നു. പ്രണയശൂന്യമായ വർത്തമാന കാലത്തിന് പ്രകൃതിയുടെ ദൃശ്യചാരുതയില്ല. നഗരവീഥികളിൽ മരണവേഗത്തിലോടുന്ന വണ്ടികളും മദ്യലഹരിയിൽ മുങ്ങിയ രാത്രികളും താൽക്കാലിക അഭയം നൽകുന്ന സത്രച്ചുമരുകളും മൗനം കുടിച്ചിരിക്കുന്നതും, കരളു കരിഞ്ഞുപോയതും കുറപിടിച്ച ചുണ്ടുകളും തൊണ്ടയിൽ പിടഞ്ഞു മരിക്കുന്ന ഏകാന്തമായ രോദനവും പ്രണയശൂന്യമായ വർത്തമാനത്തിന്റെ അസ്വസ്ഥമായ മനസ്സിനെ കാണിക്കുന്നു.
കുങ്കുമത്തരി പുരണ്ട ചിദംബര സന്ധ്യകളായിരുന്നു പ്രണയിച്ചപ്പോൾ കവി കണ്ടിരുന്നത്. പ്രണയം പ്രകൃതിക്ക് അനുകൂലമായ വികാരമായതിനാൽ പ്രണയികൾക്ക് തോന്നുന്ന മനോവികാരങ്ങൾ കവി രചിച്ചപ്പോൾ പ്രകൃതിയിലെ ദൃശ്യഭംഗികളായി സങ്കല്പിച്ച് ആവിഷ്കരിക്കുന്നു. കവിതയിലെ പ്രണയവും വേർപിരിയലും ആവിഷ്കരിക്കുന്നതിൽ പ്രകൃതിയും നഗരവും അതിന്റെ വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നു.
വൈലോപ്പിള്ളി ശ്രീധരമേനോൻ ഊഞ്ഞാൽ എന്ന കാവ്യകൃതിയിലൂടെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തെ സന്തോഷപൂർവ്വം നോക്കിക്കാണുന്ന വ്യക്തിയായി മാറുകയാണ്. കഴിഞ്ഞ കാലഘട്ടത്തിൽ കവി അനുഭവിച്ചുപോന്ന മധുരം ഈ ജീവിതത്തിൽ മറക്കാറായിട്ടില്ല എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. കാലത്തിന്റെ മാറ്റങ്ങൾ ശരീരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ ജീവിതത്തെ സന്തോഷത്തോടെ നോക്കിക്കാണുക എന്നത് അത്ഭുതകരമാണ്. ഭൂമിക്ക് പ്രായവ്യത്യാസം അനുഭവപ്പെടാത്തതുപോലെ മനുഷ്യനും ചിന്താഗതിയിൽ പ്രായാധിക്യം തോന്നേണ്ട കാര്യമില്ലെന്നാണ് കവിയുടെ അഭിപ്രായം. മുപ്പതുകൊല്ലം മുമ്പ് നിന്നെ കണ്ടതെങ്ങനെയാണോ അങ്ങനെതന്നെയാണ് കവി ഇപ്പോഴും ജീവിതത്തെ നോക്കിക്കാണുന്നത്. അന്ന് അനുഭവിച്ച സന്തോഷവും ആർദ്രതയും ഈ പ്രായത്തിലും അനുഭവിക്കാൻ കഴിയുമെന്ന കവിയുടെ നിലപാട് ആശ്വാസകരമാണ്. പ്രണയം പ്രായത്തെ അതിജീവിക്കുന്നതാണ് രണ്ട് കവിതകളിലും കാണാൻ കഴിയുന്നത്. ജീവിതത്തിന് പ്രതീക്ഷകൾ അവശേഷിക്കുന്നത് ആ നിമിഷങ്ങളാണ്.

Exam Tips:

a) 'സന്ദർശനം', 'ഊഞ്ഞാലിൽ' എന്നീ രണ്ടു കവിതകൾക്കും വെവ്വേറെ ഖണ്ഡികകൾ നൽകുക.
b) പ്രണയകാലം - വർത്തമാനകാലം എന്ന വൈരുദ്ധ്യം 'സന്ദർശന'ത്തിൽ വിശദമാക്കുക.
c) ഒടുവിൽ പ്രണയം പ്രായത്തെ അതിജീവിക്കുന്നു എന്ന പൊതു നിഗമനം എഴുതുക.

Question 26: "ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെയുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം!" 'ഊഞ്ഞാലിൽ' എന്ന കവിത മുന്നോട്ടു വയ്ക്കുന്ന ജീവിതദർശനത്തിന്റെ പ്രാധാന്യം വ്യക്തമാക്കും വിധം ഉപന്യാസം തയ്യാറാക്കുക.

Answer:

വിവാഹജീവിതത്തിന്റെ മധുവുണ്ട് ഒരു പൊന്നാതിരയെ പ്രായമേറിയ വൈലോപ്പിള്ളി കവി ഓർക്കുന്നതാണ് 'ഊഞ്ഞാൽ' എന്ന കവിത. മുപ്പതുകൊല്ലം മുമ്പായിരുന്നു തന്റെ ഭാര്യയുമൊത്തുള്ള പൊന്നാതിര. രാത്രിയിൽ മഞ്ഞിരുന്ന നിലാവെളിച്ചത്തിൽ ആരും കാണാതെ മാവിൻചോട്ടിലെ ഊഞ്ഞാലിൽ ഇരുന്നാടിയ രംഗം കവി ഓർക്കുന്നു. നൂറു വെറ്റില തിന്നുന്ന തിരുവാതിര രാവിൽ തങ്ങൾ അനുഭവിച്ച സന്തോഷത്തിന്റെ മധുരസ്മരണയിൽ കുറച്ച് കുടുംബകാര്യങ്ങളും ഏതാനും ജീവിതപ്പൊരുളുകളും നിവേദിക്കുന്ന കവിതയാണ് ഊഞ്ഞാൽ. പ്രായമായ കവി, നര ചൂഴുന്ന അവസ്ഥയിൽ തിരുവാതിര രാവിന്റെ സൗന്ദര്യം നുകരുവാൻ ആഗ്രഹിക്കുന്നു. മഞ്ഞുവീണ് മണ്ണിടം ചൂളുന്നുണ്ടെങ്കിലും അത് പുഞ്ചിരിക്കുന്നുണ്ട്; അതാണ് തിരുവാതിര രാവ്. കവി കാറ്റിന്റെ വശ്യതയിൽ തന്റെ ഭാര്യയെ വീണ്ടുമൊരു തിരുവാതിര നുകരുവാൻ ക്ഷണിക്കുന്നു. ഊഞ്ഞാലിൻപടിയിൽ ഭാര്യയെയിരുത്തി തെന്നൽപോലെ ഊഞ്ഞാലാടാൻ കവിയും ഒരുങ്ങി. വയസ്സായെങ്കിലും യൗവ്വനത്തിന്റെ കുസൃതികൾ തനിക്കുമുണ്ടെന്ന് വൈലോപ്പിള്ളി പറയുന്നു.
ഊഞ്ഞാൽപ്പടിയിൽ ഇരിക്കുന്ന തന്റെ ഭാര്യയെ ചെറുവള്ളിപോലെ കവി കാണുന്നു. മക്കൾ വാഴുന്ന നഗരത്തിൽ നിന്നും വ്യത്യസ്തമാണ് നാട്ടിൻപുറം. ആതിരപ്പെണ്ണിന് ആടുന്നതിനായി അമ്പിളിയുടെ വിളക്കേന്തി നിൽക്കുന്ന ആയിരം കൽമണ്ഡപങ്ങൾ നാട്ടിൻപുറങ്ങളിലുണ്ട്. ദുഃഖത്തിന്റെ തീവ്രതയിലും ജീവിതോത്സവത്തിന്റെ വേരുറപ്പ് നാട്ടിൻപുറത്തിനുണ്ട്. പഞ്ഞമുണ്ടായാലും യുദ്ധത്തിന്റെ കെടുതികളിൽ വേദനിച്ചാലും പാഴ്ചമഞ്ഞിൽ ചൂളിയാലും തിരുവാതിരരാവ് എന്നും തീക്കട്ടപോലെ മാനത്ത് മിന്നും. മനുഷ്യർ വീണ്ടും സ്നേഹിക്കും. ജീവനെ കൊലയ്ക്ക് കൊടുക്കുന്ന കുടുക്കാകുന്ന കയറിനെ തിരുവാതിരരാവ് ഊഞ്ഞാലാക്കിത്തീർക്കുന്നതാണ് ജീവിതവിജയമെന്ന് കവി കണ്ടെത്തുന്നു. പട്ടിണിയും ദുരിതവും നിറഞ്ഞതാണെങ്കിലും നാട്ടിൻപുറം തിരുവാതിര കാക്കുന്നു.
ഊഞ്ഞാലിട്ട് ആടുന്നു. ജീവിതനൈരാശ്യത്തിൽ രാത്രിയിലെ വിജനതയിൽ മാവിൽ കൊലക്കുടുക്ക് കെട്ടി ആത്മഹത്യ ചെയ്യുന്ന അന്തരീക്ഷത്തിൽ നിലാവിൽ മുങ്ങി തിരുവാതിര കാക്കുന്ന മലയാളിയുടെ സ്വപ്നസുരഭിലമായ ജീവിതവിജയത്തിന്റെ വേരുറപ്പാണ് കവി ഇവിടെ വാഴ്ത്തുന്നത്. നഗരങ്ങളിലില്ലാത്തതും നാട്ടിൻപുറങ്ങളിൽ വിഹരിക്കുന്നതുമായ സ്നേഹവും ആചാരവും സന്തോഷങ്ങളും കവി കാണുന്നു. ദുരിതങ്ങൾക്കു നടുവിലാണ് തിരുവാതിരയിൽ ഊഞ്ഞാലാടുന്നത്. പക്ഷേ ദാമ്പത്യത്തിന്റെ ഈ ഊഞ്ഞാലാട്ടത്തിൽ നാട്ടിൻപുറത്തിന്റെ കുടുംബസുകൃതം വീണ്ടും സ്വപ്നങ്ങളായി വളരുന്നു. തിരുവാതിരയാടുന്ന ദമ്പതികൾ നിലാവിൽ ശകുന്തളയായി മാറുന്നു; ആടുന്നത് മുറ്റത്തല്ല, മാലിനീ നദീതീരത്താണ്. മാത്രമല്ല ഓമനയായ മുല്ലവള്ളി അരികിൽ നിൽക്കുന്നു. ഇതാണ് തിരുവാതിരയുടെ സാഫല്യമെന്ന് കവി വാഴ്ത്തുന്നു. കവിയുടെ മക്കളും കവിയും ഭാര്യയും തമ്മിലുള്ള അകലം ഇതായിരിക്കും: മക്കൾ നഗരത്തിൽ വാഴുന്നു; നഗരം പരസ്പരം കലഹിക്കുന്നു. കവിയും മക്കളും തമ്മിലുള്ള അന്തരം തലമുറകളുടെ അന്തരമായിരിക്കാം; അത് കവിയും നമ്മളും തമ്മിലുള്ള അകലമാകാം. നാട്ടിൻപുറത്തിന്റെ നന്മകളിലേക്ക് കവി നമ്മെ കൊണ്ടുപോകുന്നു. തിരുവാതിര രാവും ഊഞ്ഞാലും നൂറു വെറ്റില നോക്കുന്നതും മലയാളിയുടെ മനോഹരമായ ദാമ്പത്യസ്നേഹമാണ്. ഇത് ഏത് ദുർഘടങ്ങളിലും മനുഷ്യരെ ഒന്നിപ്പിക്കുമെന്നതാണ് കവിയുടെ ദർശനം.
വൈലോപ്പിള്ളിയുടെ ഭാവനാത്മകമായ മനസ്സിന്റെ നേർസാക്ഷ്യമാണ് ഈ കവിത. ഒരുപക്ഷേ തന്റെ ഭാവനക്ക് അനുകൂലമായതാവാം തിരുവാതിര രാവ്; ആചാരങ്ങളുടെ സൗന്ദര്യം കവിയെ ആകർഷിച്ചിരിക്കാം. കവിക്കനുകൂലമായ സർഗ്ഗവ്യാപാരം പകരുന്ന ജീവിതസന്തോഷത്തിൽ വൈലോപ്പിള്ളി പെട്ടെന്ന് വശംവദനാകുന്നു. രാവും വെറ്റിലയും ഊഞ്ഞാലും നിലാവെളിച്ചവും കവിയെ ആകർഷിച്ചു. ഒപ്പം ഊഞ്ഞാലിലിടുന്ന കയറിന്റെ അറ്റത്ത് കുടുക്കിടുന്ന നൈരാശ്യങ്ങളുടെ ലോകത്ത് അതിൽ ഊഞ്ഞാലാടുന്ന പരസ്പര സ്നേഹത്തിന്റെ ലയം തിരുവാതിര രാവ് പകർന്നുതരുന്നത് വൈലോപ്പിള്ളിക്ക് ഹൃദ്യമായ അനുഭവമാണ്. ജീവിതം പ്രതീക്ഷകൾക്കും നൈരാശ്യങ്ങൾക്കുമിടയിലുള്ള ഊഞ്ഞാലാട്ടമാണ്; അതിന്റെ ഊയലാട്ടം എന്ന് കഴിയുന്നുവോ അത് നിശ്ചലമാകുകയും കൊലക്കുടുക്കാകുകയും ചെയ്യുന്നു.
വൈലോപ്പിള്ളി സങ്കല്പശക്തികൊണ്ട് ഈ കയറ്റങ്ങളിൽ ഊഞ്ഞാലാടുന്ന ദാമ്പത്യങ്ങളെ കാണുന്നു. പ്രായമായിട്ടും ഭാര്യയെ വിളിച്ച് ഊഞ്ഞാലാടുന്നു; വൈലോപ്പിള്ളി ജീവിതത്തിൽ ദർശിക്കുന്നത് ഈ രൂപാന്തരമാണ്. പ്രായമേറി സ്വപ്നവും സൗഭാഗ്യവും നശിക്കുന്ന കാലത്തിൽ നിന്നും യൗവ്വനത്തിലേക്ക് സഞ്ചരിക്കുക. അത് ഭാര്യയെ വിളിച്ച് ഊഞ്ഞാലിൽ ഇരുത്തി തന്റെ കൈകളാൽ ആ ഊഞ്ഞാലാട്ടി വർത്തമാനകാലത്തിൽ ഒരു കാലൂന്നിയും ഓർമ്മകളിൽ മുപ്പതുകൊല്ലം മുമ്പുള്ള പൊന്നാതിര നിലാവ് നുണഞ്ഞും സ്വപ്നങ്ങളിലേക്ക് തന്റെ ഭാവനയെ ഉണർത്തിക്കൊണ്ടുള്ള ഒരു കാലമാറ്റം. വർത്തമാനകാലത്തുനിന്നും ഭൂതകാലത്തിന്റെ സൗന്ദര്യത്തിലേക്ക്. ഇതിനോടൊപ്പം ജീവിതത്തിന്റെ ദുരിതങ്ങളുടെ കൊലക്കുടുക്ക് മുറുക്കുന്ന കയറിനെ ഊഞ്ഞാലാക്കി മാറ്റുന്ന രൂപാന്തരണത്തിന്റെ സന്തോഷത്തിലേക്ക് ജീവിതത്തെ സുരഭിലമാക്കുന്നു കവി.
മർത്ത്യായുസ്സിൽ സാരമായത് ചില മുന്തിയ സന്ദർഭങ്ങൾ അല്ല എന്നു തിരുത്തി മാത്രകൾ മാത്രമെന്ന് കവി പറയുന്നതിൽ മനസ്സിന്റെ യൗവ്വനംകൊണ്ട് ജീവിതം സുന്ദരമാക്കുന്ന കവിദർശനം വിരിഞ്ഞുകാണുന്നു. കാച്ചിക്കുറുക്കിയ കവിതയും അനുഭൂതികളും വൈലോപ്പിള്ളിയുടെ കവിതയാണ്. പ്രായത്തെയും സമയത്തെയും കുറുക്കി മാത്രകളുടെ സന്തോഷത്തിലേക്ക് കവി വന്നെത്തുന്നു. മനസ്സും ഭാവനയും സംഗമിക്കുന്ന സർഗ്ഗപരമായ അനുഭവങ്ങളിലൂടെ ഏത് കൊലക്കുടുക്കിനേയും മറികടക്കാമെന്ന വൈലോപ്പിള്ളിയുടെ മൊഴിതന്നെയാണ് ഈ കവിതയുടെ പ്രാണൻ.

Exam Tips:

a) ജീവിതദർശനം ആദ്യം ഒറ്റവാക്യത്തിൽ പറയുക (കൊലക്കയർ ഊഞ്ഞാലാക്കുക).
b) തിരുവാതിര, നാട്ടിൻപുറം, ദാമ്പത്യം, ഭാവന എന്നീ ഘടകങ്ങൾ പോയിന്റായി ഖണ്ഡികകളാക്കുക.
c) ഉപന്യാസത്തിന് ആമുഖം, വിശകലനം, ഉപസംഹാരം എന്നീ ഘടന പാലിക്കുക.

Notes and Study Questions

Question 27: വൈലോപ്പിള്ളിയുടെ ജീവിതരേഖ എഴുതുക.

Answer:

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ ജനനം (1911 മെയ് 11); മരണം 1985 ഡിസംബർ 22. സസ്യശാസ്ത്രത്തിൽ ബിരുദം നേടി. 1931-ൽ അധ്യാപകനായി. ഭാനുമതിയമ്മ ഭാര്യ. 1966-ൽ ഒല്ലൂർ ഗവ. ഹൈസ്കൂളിൽ നിന്നും അധ്യാപകനായി വിരമിച്ചു. മുല്ലനേഴിയുടെ പ്രിയ അധ്യാപകനായിരുന്നു വൈലോപ്പിള്ളി.

Exam Tips:

a) ജനനം, മരണം, വിദ്യാഭ്യാസം, തൊഴിൽ, കുടുംബം എന്നിവ ക്രമമായി എഴുതുക.
b) തീയതികൾ (1911 മെയ് 11, 1985 ഡിസംബർ 22) കൃത്യമായി ചേർക്കുക.

Question 28: വൈലോപ്പിള്ളി എന്ന കവിയെക്കുറിച്ച് ചുരുക്കി എഴുതുക.

Answer:

ധനുമാസത്തിലെ തിരുവാതിര രാവുപോലെ മഞ്ഞിൽ കുളിരണിഞ്ഞ് നിലാവിൽ സ്വപ്നം കണ്ടുനിൽക്കുന്ന റൊമാന്റിസിസപ്രസ്ഥാനത്തിന്റെ ഒടുവിലത്തെ യാമത്തിൽ വന്നു പിറന്ന കവിയാണ് വൈലോപ്പിള്ളി. റിയലിസത്തിന്റെ പകൽ വെളിച്ചത്തിലാണ് അദ്ദേഹം വളർന്നത്. എന്നാൽ താൻ ഏതിൽ പിറന്നുവീണുവോ ആ ആതിരരാവിന്റെ കുളിർമയും സ്വപ്നദർശനകൗതുകവും അദ്ദേഹത്തിന്റെ ആത്മാവിൽ ശാശ്വതമുദ്രകളണിയിച്ചു. ഇടയ്ക്കിടയ്ക്ക് അവയിലേക്കു വഴുതി വീണു മയങ്ങുന്നത് അദ്ദേഹത്തിനിഷ്ടമാണ്. എങ്കിലും ആ നിദ്രാവത്വത്തിന്റെ നിമിഷങ്ങളിലല്ല, വിജൃംഭിത വീര്യമായ കർമ്മൗത്സുക്യത്തിന്റെ നിമിഷങ്ങളിലാണ് അദ്ദേഹത്തിന്റെ തനിമ പ്രകടമാകുന്നത്.
അതുകൊണ്ട് മലയാള കവിതയിലൊരു യുഗപരിവർത്തനത്തിന്റെ ഹരിശ്രീ ആയ കവിനാദങ്ങളിൽ ശ്രീ തന്നെയാണദ്ദേഹം. സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ അവശ്യം ഭാവിയായ വിപ്ലവങ്ങളെക്കുറിച്ച് സോദ്വേഗമെന്നുപോലും ഒരു നിരൂപകനു വിവരിക്കാവുന്ന വിധത്തിൽ ബോധപൂർവ്വം കവിതയെഴുതിയ കവിയാണ് അദ്ദേഹം. പുതുയുഗചേതനയെപ്പറ്റി യുക്തിപൂർവ്വം ചിന്തിക്കുകയും ചിന്തയെ വൈകാരികാനുഭൂതിയിൽ അലിയിക്കുകയും ചെയ്യാൻ കഴിഞ്ഞ കവികൾ വേറെയില്ല. വിപ്ലവക്കലി കൊണ്ടു പാടിയവരുണ്ട്; വിപ്ലവത്തെ സമചിത്തതയോടെ സമീപിക്കുകയും അംഗീകരിക്കുകയും ചെയ്തവരുണ്ട്. എന്നാൽ ഏകകാലത്ത് വിപ്ലവാദർശത്തെ വിലയിരുത്തുകയും വിപ്ലവാവേശത്തോടെ പാടുകയും ചെയ്തവർ ചുരുക്കം. അവരിലും വിശേഷിച്ച് വിപ്ലവത്തിന്റെ ആത്യന്തികത കണ്ടറിയുകയും അതിന്റെ സർഗ്ഗാത്മകവും സംഹാരാത്മകവുമായ രണ്ടുവശങ്ങളെക്കുറിച്ചും ഉള്ളിൽത്തട്ടി ചിന്തിക്കുകയും ചിന്തിക്കാതെ ഉറങ്ങുകയോ ആവേശത്തിൽ മുഴുകുകയോ ചെയ്യുന്നവരെ ഉണർത്തിച്ചിന്തിപ്പിക്കുകയും ചെയ്തകവി വൈലോപ്പിള്ളിയാണ്.
പുരുഷായുസ്സിന്റെ ഉത്തരാർദ്ധത്തിലേക്ക് കടക്കുന്നതിനുമുൻപേ അതിനെക്കുറിച്ചുള്ള ഭയാശങ്കകളും അതുസംബന്ധമായി വന്നുചേരുന്ന ആത്മീയവും മാനസികവുമായ ഹാസവും ചിലരെ പീഡിപ്പിക്കുന്നു. വ്യക്തിചേതനയിൽ തനിയേ വന്നുചേരുന്ന അത്യഗാധമായ ഒരു പരിണാമമാണിതെന്നും, ഓരോ വ്യക്തിചേതനയ്ക്കും പ്രഭാതവും മധ്യാഹ്നവും സായാഹ്നവുമുണ്ടെന്നും, മധ്യാഹ്നത്തിൽ നിന്ന് പെട്ടെന്ന് അപരാഹ്നത്തിലേക്കു കടക്കുന്നതോടെ വലിയൊരു പതനബോധമുണ്ടാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വൈലോപ്പിള്ളിയുടെ കവിതകളിൽ പലപ്പോഴും ഇതു രണ്ടും പ്രച്ഛന്നവേഷങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. വാർദ്ധക്യത്തെക്കുറിച്ചുള്ള ഭീതിബോധങ്ങൾ ചില കവിതകളിൽ മറനീക്കി പുറത്തുവന്നിട്ടുമുണ്ട്.

Exam Tips:

a) കവിയുടെ കാവ്യസ്വഭാവം (റൊമാന്റിസിസത്തിന്റെ ഒടുവിൽ, റിയലിസത്തിന്റെ പകൽ), വിപ്ലവബോധം, വാർദ്ധക്യഭീതി എന്നിങ്ങനെ പോയിന്റുകൾ തിരിച്ച് എഴുതുക.
b) 'യുഗപരിവർത്തനത്തിന്റെ ഹരിശ്രീ' എന്ന പ്രയോഗം ഉദ്ധരിക്കുക.

Question 29: 'ഊഞ്ഞാലിൽ' എന്ന കവിതയിൽ വാർദ്ധക്യത്തെക്കുറിച്ചുള്ള കവിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുക.

Answer:

"കല്ഷിതമെൻ ജീവിതമൂറിക്കവിതകളായതു കോരി പാഴ്നരയോടു പകരം വീട്ടിപ്പാനം ചെയ്തുരസിപ്പൻ" - (ഓർമ്മകൾ)
എന്നാൽ ജീവിതചഷകം മോന്തുമ്പോൾ ഒരു തുള്ളി ബാക്കി വയ്ക്കാതെ ഭംഗിയായി ആസ്വദിക്കുന്ന അനുഭവവും വൈലോപ്പിള്ളിയുടെ ചില കവിതകളിൽ കാണാം. എല്ലാ കലകളിലും വച്ച് മഹത്തരമാണ് ജീവിതകല എന്നറിഞ്ഞ ഊഞ്ഞാലിലെ വൃദ്ധൻ നിത്യയൗവനഭൂഷിതനാണ്. കയറുകൊണ്ട് ആത്മാവിനു കൊലക്കുടുക്കുണ്ടാകാം. ശരീരത്തിന് ഇരുന്നാടി ഉല്ലസിക്കാനുള്ള ഊഞ്ഞാലുമുണ്ടാകാം. രണ്ടാമതു സാധിച്ചുവെന്നതാണ് ആ വൃദ്ധന്റെ വിജയം. ജീവിതത്തിലെ മൂന്നാമത്തെ ദശയെന്ന് യുങ് വിശേഷിപ്പിക്കുന്ന വാർദ്ധക്യത്തെ (ബാല്യകൗമാരങ്ങൾ, യൗവനം, വാർദ്ധക്യം) കലാപരമായി ആസ്വദിക്കാൻ ആ വൃദ്ധനും കണ്ടെത്തിയിരിക്കുന്നു. സർവ്വാത്മനാ ജീവിതത്തെ സ്നേഹിക്കാൻ പഠിച്ചിരിക്കുന്നു അയാൾ.

Exam Tips:

a) 'ഊഞ്ഞാലിലെ വൃദ്ധൻ' ജീവിതത്തെ കലയായി ആസ്വദിക്കുന്നു എന്ന ആശയം ആദ്യം പറയുക.
b) കയർ - കൊലക്കുടുക്കും ഊഞ്ഞാലും എന്ന വൈരുദ്ധ്യം ഉദാഹരിക്കുക.

Question 30: 'ഊഞ്ഞാലിലെ' കേരളീയാന്തരീക്ഷത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.

Answer:

കേരളം തിങ്ങുന്ന കേരളീയാന്തരീക്ഷവും അതിന്റെ ഔന്നത്യവും സാംഗോപാംഗ മഹത്വവും വൈലോപ്പിള്ളി കവിതയുടെ വൈശിഷ്ട്യംതന്നെ. ഇളനീർപോലുള്ളതിന്റെ മാധുര്യവും നൈർമ്മല്യവും അതിൽ വ്യാപിച്ചുകിടക്കുന്ന കുളിർമ്മയാണ്. എം.എൻ. വിജയൻ പ്രസ്താവിച്ചതുപോലെ അത് കേരളത്തിന്റെ ബാഹ്യപ്രകൃതി മാത്രമല്ല, സംസ്കാരത്തിന്റെ ആകെത്തുകയാകുന്നു.
കേരളീയ ഗ്രാമീണജീവിതത്തിന്റെ സൗഭാഗ്യങ്ങളും വേദനകളും ആനന്ദങ്ങളും സ്വപ്നങ്ങളും സങ്കല്പങ്ങളും യാഥാർത്ഥ്യങ്ങളും മമതകളും ആവേശങ്ങളും ഏറ്റവുമധികം പദേപദേ സ്പന്ദിക്കുന്ന കാവ്യസഞ്ചയനമാണ് വൈലോപ്പിള്ളിയെന്ന സംക്രമപുരുഷന്റേത്.

Exam Tips:

a) 'കേരളീയാന്തരീക്ഷം' എന്നതിന്റെ അർത്ഥം (ഗ്രാമീണജീവിതം, ആചാരം, പ്രകൃതി) ആദ്യം വ്യക്തമാക്കുക.
b) എം.എൻ. വിജയന്റെ അഭിപ്രായം ഉദ്ധരിച്ച് ഉത്തരം ബലപ്പെടുത്തുക.

Question 31: 'ഊഞ്ഞാലിൽ' എന്ന കവിതയുടെ ചുരുക്കം (കവിതാസാരം) എഴുതുക.

Answer:

ഒരു വെറ്റില നൂറുതേച്ചു നീ തന്നാലും ഈ തിരുവാതിരരാവ് താംബൂല(മുറുക്കാനുള്ള കൂട്ട്) പ്രിയമാണ്. മഞ്ഞിനാൽ തണുത്തുചൂളിയിടുന്നെങ്കിലും തിരുവാതിരയുടെ പ്രേമലോലുപമായ അന്തരീക്ഷത്താൽ സുഖകരമാണ്. വാർദ്ധക്യത്തിലെത്തിയെങ്കിലും പ്രിയേ നമുക്കും ചിരിക്കുക. 'മാവുകൾ' പൂക്കുന്ന ഈ ധനുമാസം നൽകുന്ന മധുരഗന്ധം യൗവനത്തിന്റെയും കഴിഞ്ഞകാലത്തിന്റെയും ജീവിതമാധുര്യത്തെ ഓർമ്മകളിൽ കൊണ്ടെത്തിക്കുന്നു. മുപ്പതുവർഷം മുൻപ് പ്രിയേ നീ ഈ പൊൻതിരുവാതിരയെപ്പോൽ സുന്ദരമന്ദസ്മിതയായിരുന്നു.
ഇതുപോലൊരു രാവിൽ അന്നു നാം രാത്രിയിലാരും കാണാതെ ഊഞ്ഞാലിലാടി; നൂറുവെറ്റിലതിന്നു ചുവന്ന ചുണ്ടുപോലുള്ള പ്രഭാതം വരെ. ആ വയസ്സൻ മാവിനെക്കുറിച്ചുള്ള ഓർമ്മയിലിന്നെന്റെ മനസ്സിലുണർന്നു. ഉണ്ണിക്കു കളിക്കാനൊരൂഞ്ഞാൽ അതിൽ കെട്ടിയിരിക്കുന്നു. ആ ഉണ്ണിയിന്ന് നേരത്തെയുറങ്ങിയെങ്കിൽ ഉറങ്ങട്ടെ. ചിന്തകളില്ലാതെ ചിരിച്ചു രസിക്കുന്ന ബാല്യകാലത്തവർ സുഖമായുറങ്ങട്ടെ. രസനയുടെ ഇഷ്ടങ്ങളിൽ നിന്നും ജീവിതത്തിന്റെ തരളതയിലേക്കും പ്രണയത്തിലേക്കുമെത്തുന്നതിന് കുറച്ചുകാലം വേണം. മാങ്ങയോടുള്ള കൊതിയിൽ നിന്നും മാമ്പൂവിന്റെ മദഗന്ധത്തിലെത്താൻ കുറച്ചുനാളുകൾ വേണം. ഈ നിലാവിന്റെ വശ്യശക്തിയാലാകാം എന്റെയുള്ളിലൊരാൾ ഉണരുന്നു. യൗവനകാലത്തിന്റെ തീഷ്ണതയിൽ ഈ ഊഞ്ഞാലിൽ നീ വന്നിരിക്കുക. പതുക്കെ ഇളംകാറ്റേറ്റെന്നപോലെ നിന്നെ ഞാനാട്ടാം. ഇതുപറയവെ നീയെന്തിനാണ് ചിരിക്കുന്നത്. നിന്റെ തായി നീ യൗവനത്തിൽ കാത്തുസൂക്ഷിച്ച ആ മനോഹരസ്മിതം ഇപ്പോഴും നിന്നിലുണ്ട് പ്രിയേ.
ഈ ഊഞ്ഞാൽപടിയിന്മേൽ ചെറുവെള്ളിത്താലിപോലെ ചേർന്നിരിക്കുക. മെല്ലിച്ച എന്റെ കൈകൾക്ക്, ഇഷ്ടസന്താനമായി മാറി നിന്റെ തടിച്ച ഉദരം. നമ്മുടെ മകൾ നല്ല കുടുംബിനിയായി നഗരത്തിൽ കഴിയുന്നു; എങ്കിലും സ്വപ്നം കാണാം. ഈ നാട്ടിൻപുറം ഇവിടെ തിരുവാതിരയാടാൻ അമ്പിളി (ചന്ദ്രൻ) ഈ നാട്ടിൻപുറത്ത് ആയിരം കൽമണ്ഡപത്തിൽ വിളക്കു തെളിയിക്കുന്നു. വലിയ ദുഃഖത്തിലും ജീവിതോല്ലാസത്തിന്റെ വേരുറപ്പ് വേറെവിടെക്കാണാനാകും? പാഴ്ച്ചത്തിന്റെ തണുപ്പിനാൽ ചുളിഞ്ഞുപോകുമെങ്കിലും വിശപ്പിനാൽ വിറയ്ക്കുകിലും അയൽപക്കത്തെ പാവം സ്ത്രീകളുടെ തിരുവാതിരപ്പാട്ട് നീ കേൾക്കുന്നില്ല. മുകളിലൂടെ പാറിപ്പോകുന്ന യുദ്ധവിമാനം വേട്ടപ്പക്ഷിയെപ്പോലെ പറന്നുപോകുന്നു. ഒരു ദുഃസ്വപ്നംപോലെ, പാഞ്ഞു മാഞ്ഞു പോകുമീ കാലുഷ്യം. എന്നാൽ നാമാസ്വദിക്കുന്ന തിരുവാതിരയും തിരുവാതിര നക്ഷത്രവും മിന്നും ആകാശത്ത് തീക്കട്ടപോൽ മിന്നിത്തെളിയുന്നു.
തിരുവാതിരയിൽ മാവുകൾ പൂക്കും, രാഗോന്മീലമായി നമ്മെപ്പോലെ ആകാശത്ത് ചന്ദ്രൻ നിറഞ്ഞുനിൽക്കും. മനുഷ്യർ പരസ്പരം സ്നേഹിക്കും; ഈ ഭൂമിയിൽ അധികാരത്തോടെ വസിക്കും. ജീവിതക്കുരുക്കെന്ന കയറിനെ ഊഞ്ഞാലാക്കി മാറാൻ കഴിയുന്നതല്ലേ ജയം. ഈ തിരുവാതിര രാവിൽ മനസ്സിനെ നൃത്തലോലമാക്കുന്ന ആ ഗാനം 'കല്യാണി കളവാണി' ഗാനം പ്രിയേ നീയാലപിക്കുക. എന്റെ മനസ്സിനെ പുളകിതമാക്കിയ ആ ഗാനം സ്വർണ്ണക്കമ്പികൾ പാകിയ നിന്റെ മധുരനാദമുതിർക്കും കണ്ഠനാളത്തിൽ നിന്നുമൊഴുകവേ, ആലോലം നീളുന്ന ആ പാട്ടിന്റെ ഈരടികൾ ഊഞ്ഞാൽവള്ളിയിലെന്റെ മനതാരിളകിയാടവേ, വെള്ളിക്കമ്പികൾ നരപാടിയ നീയല്ല എന്റെ മുന്നിൽ; കണ്വമാമുനിയുടെ പ്രിയ മകൾ ശകുന്തളയാണ്. ഇത് പൂനിലാവുനിറഞ്ഞ മുറ്റമല്ല; ഇത് ഹിമാചലത്തിൻ താഴ്വാരത്തിലെ മനോഹരമായ മാലിനി നദീതീരമാണ്. ചന്ദ്രതാരകനിബന്ധമായ ആകാശമല്ല നീ ഓമനിച്ച വനജ്യോത്സനയാണ് മുകളിൽ പൂത്തുനിറഞ്ഞുനിൽക്കുന്നത്. നിന്റെ ഇളമാൻ നിറയെ പുള്ളികളുള്ള ദീർഘാപാംഗൻ മഞ്ചുവട്ടിൽ വിശ്രമിക്കുന്നു.
ജീവിതത്തെ സ്നേഹിക്കുവാൻ പഠിച്ചൊരു മനസ്സിനാൽ സന്തോഷത്തോടെ നീ പാടുക. വെള്ളത്തുണിത്തുമ്പിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ദേവവധുവായ തിരുവാതിരയാൽ വേഗമേറവെ, നാളെ നാം പലവിധ പണിയെടുത്ത് പകൽവേളയിൽ ക്ഷീണിതയാകുമ്പോൾ ഈ രാത്രിയെക്കുറിച്ചോർത്തു ലജ്ജിക്കുമോ? എന്തിന്? ജീവിതത്തിൽ സുഭഗവും സാരവുമായ ചില നല്ല സന്ദർഭങ്ങൾ - നല്ല നിമിഷങ്ങൾ മാത്രമുണ്ടാകാം. അതിൽ ചിലത് ഇപ്പോഴാടുന്നൊരീ ഊഞ്ഞാലിലാടിത്തീർക്കാം. നീയൊരു പാട്ടും കൂടി പാടി നിർത്തുക. നമുക്കു പോകാം.

Exam Tips:

a) കവിതയിലെ ഭാവം ക്രമത്തിൽ (തിരുവാതിര രാവ്, ഓർമ്മ, ഊഞ്ഞാൽ, ശകുന്തള ഭാവന, ജീവിതദർശനം) എഴുതുക.
b) 'കയറിനെ ഊഞ്ഞാലാക്കുന്ന ജയം' എന്ന കേന്ദ്രാശയം ചേർക്കുക.

Question 32: 'ഊഞ്ഞാലിൽ' എന്ന കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

Answer:

യാഥാർത്ഥ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കുള്ള ഒരു ഊഞ്ഞാലാട്ടമാണ് കവിത. 'ഊഞ്ഞാൽ' കവിതയിലേക്ക് പ്രവേശിക്കുമ്പോൾ ആസ്വാദകഹൃദയങ്ങളിൽ ആദ്യം ഉയരുന്ന ഒരു സന്ദേഹം അതുതന്നെയാണ്: ഇതൊരു സ്വപ്നമാണോ? വൈലോപ്പിള്ളിക്കവിതകളിലെ നിരന്തര സാന്നിധ്യമാകുന്ന ദാമ്പത്യപ്പൊരുത്തക്കേടുകളും പരാതിയും പരിഭവവും നിറഞ്ഞ കുറ്റപ്പെടുത്തലുകളും ഒക്കെ മാറ്റിവെച്ച് സമാധാനപൂർണ്ണമായ ദാമ്പത്യത്തിലെ വാർദ്ധക്യം ഈ കവിതയിൽ നിറയുകയാണ്. തിരുവാതിര നിലാവുപോലെ ശുഭ്രവും സുന്ദരവുമാണീ കവിത. കവിത ആരംഭിക്കുന്നതുതന്നെ തികച്ചും പോസിറ്റീവായ വിചാരധാരയോടുകൂടിയാണ്. വാർദ്ധക്യം പലതുകൊണ്ടും മടുപ്പിന്റെയും അവശതയുടെയും അവഗണനയുടെയും ഇരുണ്ട ലോകമായി മാറുന്നു; അങ്ങനെയൊരു അവസ്ഥയിലാണ് മഞ്ഞുകൊണ്ട് ചൂളുമ്പോഴും മധുരം ചിരിക്കുന്ന കവിയെയും ഭാര്യയെയും നാം കവിതയിൽ കണ്ടെത്തുന്നത്. ചില്ലറ വേദനകളും ചെറിയ ബുദ്ധിമുട്ടുകളും അവരുടെ ദാമ്പത്യജീവിതത്തിന്റെ ഈ അവസാനരംഗത്തിന് മംഗളമേൽപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് യാഥാർത്ഥ്യത്തിനു മുകളിൽക്കൂടിയുള്ള സ്വപ്നങ്ങളുടെ ഊഞ്ഞാലാട്ടമായി ഈ കവിത മാറുന്നത്.
'നര' പലപ്പോഴും അനുഭവങ്ങളുടെ പാഠങ്ങൾ തന്നെയാണ്. ജീവിതത്തിന്റെ പല രംഗങ്ങളിലും പ്രകടിപ്പിച്ച പക്വതയില്ലായ്മകൾക്കുള്ള ഒരു നല്ല മറുപടി. വാർദ്ധക്യത്തിൽ 'നര' വീണ ജീവിതത്തിലേക്ക് തിരുവാതിരരാവ് വിരുന്നെത്തുമ്പോൾ, മുമ്പ് ജീവിതത്തിലുണ്ടായ എടുത്തുചാട്ടങ്ങൾക്കുള്ള നല്ല മറുപടിയായി 'നര' എന്ന പ്രതീകം മാറുന്നു. ഒത്തുതീർപ്പുകളുടെയും പരസ്പരം തിരിച്ചറിഞ്ഞ കുറവുകളുടെയും ഗുണങ്ങളുടെയും നല്ലൊരു തിരിഞ്ഞുനോട്ടം കൂടി വാർദ്ധക്യം പകർന്നുതരുന്നു. സ്വാഭാവികമായും ജീവിതത്തിലെ ഒരു രണ്ടാം മധുമാസക്കാലമായി അതു മാറുന്നു. എൻ.എൻ. കക്കാടിന്റെ 'സഫലമീയാത്ര' എന്ന കവിത ഈ അവസരത്തിൽ കടന്നുവരുന്നു; ആ കവിതയുടെ അന്തരീക്ഷം തികച്ചും വ്യത്യസ്തമാണ്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ കാലഘട്ടമാണ് ആ കവിതയിലെ അന്തരീക്ഷം. അർബുദം ബാധിച്ച തൊണ്ടയുമായി കവി അവിടെ വേദന തിന്നുന്ന ഓരോർമ്മയാവുകയാണ്; എങ്കിലും അരികിൽ തന്റെ പ്രിയതമ സ്നേഹത്തോടെ ചേർന്നുനിൽക്കുമ്പോൾ ജീവിതം സഫലമാകുന്നു.
പരസ്പരം ഊന്നുവടികളാകുന്ന ദാമ്പത്യം 'സഫലമീയാത്ര'യിലുമുണ്ട്; 'ഊഞ്ഞാലിൽ' സംതൃപ്തിയുടെ വാർദ്ധക്യമാണ്. എങ്കിലും പരസ്പരമുള്ള ദാമ്പത്യത്തിന്റെ എല്ലാമെല്ലാമായ പങ്കുവെയ്ക്കലിൽ ഇരുകവിതകളും സാമ്യം പുലർത്തുന്നു. രണ്ടു കവിതകളിലും 'ആതിരനിലാവ്' ഒരു കഥാപാത്രമായി മാറുന്നുണ്ട്. ദാമ്പത്യത്തിന്റെ ആരംഭത്തിൽ, മധുവിധുവിന്റെ ലഹരിയിൽ ഇതേപോലെ ആതിരനിലാവിന്റെ ലഹരിയിൽ അവർ സ്വയം അലിഞ്ഞിട്ടുണ്ട്. പുലരിയെത്തുവോളം ഊഞ്ഞാലിൽ സ്വയം മറന്നിട്ടുണ്ട്. ഒരാവർത്തനം കവി ആവശ്യപ്പെടുന്നു. യൗവനം അസ്തമിച്ചിട്ടുണ്ടാകാം; ജീവിതചക്രത്തിന്റെ കാലചക്രത്തിരിച്ചിലിൽ എല്ലാം മാറിയിട്ടുണ്ടാകാം; എങ്കിലും പഴയ ഓർമ്മകളെ ഒന്നുകൂടി പൊടിതുടച്ച് മിനുക്കിയെടുക്കാം. പഴയ പുഞ്ചിരി മാത്രം കവി തന്റെ പ്രാണപ്രേയസിയുടെ മുഖത്തുനിന്ന് കണ്ടെടുക്കുന്നു; ആ മന്ദസ്മിതത്തിൽ ദാമ്പത്യത്തിന്റെ സംതൃപ്തി മുഴുവൻ നിറഞ്ഞുനിൽക്കുന്നു.
സുഖവും സംതൃപ്തിയും നിറഞ്ഞ നാട്ടിൻപുറത്തിന്റെ വിശുദ്ധിയെ വാഴ്ത്താൻ കവി മറക്കുന്നില്ല. നഗരത്തിന്റെ വമ്പുകൾക്കും അപ്പുറം, നാട്ടിൻപുറത്തിന്റെ നന്മയെ പ്രതിഷ്ഠിക്കാൻ കവി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആ മണ്ണിലാണ് ബന്ധങ്ങളുടെ വേരുകൾ കൂടുതൽ ആഴത്തിൽ ഉറയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും ചില യാഥാർത്ഥ്യങ്ങളിലേക്ക് കവി നമ്മെ നയിക്കുന്നുണ്ട്. കാൽപ്പനികതയുടെ നിറവിലും യാഥാർത്ഥ്യത്തിന്റെ രജതരേഖകൾ കവി കാണാതെ പോകുന്നില്ല. "തുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതത്തിന്റെ കടലേ കവിതയ്ക്ക് ഞങ്ങൾക്കു മഷിപ്പാത്രം" എന്ന് പാടിയ കവിക്ക് അങ്ങനെയൊന്നും കണ്ണടയ്ക്കാൻ കഴിയില്ല. നാട്ടിൻപുറത്തിന്റെ നന്മയും വിശുദ്ധിയും പാടുന്നതോടൊപ്പം വൈലോപ്പിള്ളി അവിടത്തെ 'പഞ്ഞ'ത്തെക്കുറിച്ചും (ഇല്ലായ്മ) പറയുന്നു. ഇല്ലായ്മകളുടെ വറുതിയിലും കണ്ണീരിന്റെ പാട്ടിനാൽ തിരുവാതിരയെ വരവേൽക്കുന്ന അയൽസ്ത്രീകളുടെ നൊമ്പരം കവി കാണാതെ പോകുന്നില്ല. അങ്ങകലെ നടക്കുന്ന യുദ്ധത്തിന്റെ കെടുതി അവരെയും ബാധിച്ചിരിക്കുന്നു.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും തിരുവാതിരയുടെ നിറവിനുവേണ്ടി പാടുകയാണവർ. 'തിരുവാതിര തീക്കട്ട പോലെ' എന്ന പഴമൊഴി അവരുടെ കാര്യത്തിൽ പൂർണ്ണമായും ശരിയാവുകയാണ്. തന്റെ ജീവിതസൗഭാഗ്യങ്ങളുടെ സമൃദ്ധിയിലും കവി തൊട്ടടുത്തുനിന്നുയരുന്ന വേദനയുടെ കനലുകൾ കാണാതെ പോകുന്നില്ല. ഇവിടെയാണ് വൈലോപ്പിള്ളിയിലെ ശുഭാപ്തിവിശ്വാസിയെ നാം അടുത്തറിയുന്നത്.
എല്ലാം മാറ്റങ്ങൾക്കു വിധേയമാണ്; പ്രകൃതിപോലും. പരസ്പരം കലഹിക്കുന്ന യുദ്ധം ചെയ്യുന്ന ജനതകൾ പരസ്പരം സ്നേഹിക്കും. യുദ്ധം തോൽക്കുകയും മനുഷ്യൻ ജയിക്കുകയും ചെയ്യും. അങ്ങനെ കൊലക്കുരുക്കുകൾപോലും രൂപം മാറി വിനോദത്തിന്റെ ഊഞ്ഞാലുകളാകും. ജീവിതത്തെ സ്നേഹിക്കുവാൻ വേണ്ടി പാടാൻ കവി ഭാര്യയോട് ആവശ്യപ്പെടുന്നു. മനസ്സിനെ നൃത്തം ചെയ്യിക്കാൻപോലും ശക്തിയുള്ള പ്രേയസിയുടെ സ്വർണ്ണക്കമ്പികൾ മീട്ടുന്ന കണ്ഠത്തിൽ നിന്നുള്ള ഗാനം. കവിയുടെ കരൾ ഊഞ്ഞാൽക്കയർപോലെ ആ ഗാനത്തിൽ കമ്പനം കൊള്ളുകയാണ്. സംഗീതം എല്ലാം മാറ്റിമറിക്കുന്നു; പ്രായവും പശ്ചാത്തലവും കാലവും അന്തരീക്ഷവും സകലതും മാറുന്നു. ജീവിതം പുതുമയുള്ളതാക്കി മാറ്റുന്നു. ജീവിതത്തെ അഗാധമായി സ്നേഹിക്കുവാൻ സംഗീതം നമ്മെ പ്രാപ്തരാക്കും. അങ്ങനെ ഈ തിരുവാതിരരാവ് സന്തോഷത്തിന്റെ ഏറ്റവും വലിയ സന്ദർഭമാകട്ടെ.
അവിടെ സംഗീതം സാന്ദ്രമാകുന്തോറും പൂനിലാവണി മുറ്റം മാലിനീതീരവും വെൺനര കലർന്ന പനി കണ്വമുനിയുടെ ആശ്രമകന്യകയുമായിത്തീരുന്നു. ഭാവനയുടെ അളവറ്റ പ്രവാഹത്തെ നൊടിയിടകൊണ്ട് സൃഷ്ടിക്കാൻ സംഗീതത്തിനു സാധിക്കുന്നു. മനുഷ്യായുസ്സിൽ അല്പമായി മാത്രം അനുഭവിക്കാൻ കഴിയുന്ന ചില നിമിഷങ്ങൾ (മാത്രകൾ) അതിലൂടെ കടന്നുപോകുന്നു കവിയും പതിയും. അനവദ്യസുന്ദരമായ അനുഭൂതികളുടെ അളവറ്റ പ്രവാഹമാണ് സന്ദർഭത്തിൽ വൈലോപ്പിള്ളി കവിത. പിന്നീട് ഓർത്തെടുക്കാൻ വേണ്ടിയുള്ള ഓർമ്മകളുടെ ഒരു കുങ്കുമച്ചെപ്പ്. കവിതയുടെ അവസാനത്തിൽ മാസ്മരികമായ സ്നേഹത്തിന്റെ മാന്ത്രികാന്തരീക്ഷം സൃഷ്ടിക്കാൻ വൈലോപ്പിള്ളിയ്ക്ക് സാധിക്കുന്നുണ്ട്.
നിസ്വാർത്ഥമായ സ്നേഹത്തിന്റെ, നിഷ്കാമമായ പങ്കുവെയ്ക്കലിന്റെ ഏറ്റവും ഉദാത്തമായ ജീവിതവേദിയാണ് വാർദ്ധക്യത്തിലെ ദാമ്പത്യം. പരസ്പരം താങ്ങാകാൻ കഴിയുന്ന, എല്ലാം അറിയുന്ന അവസ്ഥ. മറ്റാർക്കുമായി മാറ്റിവെയ്ക്കാനില്ലാത്ത വിലപ്പെട്ട നിമിഷങ്ങളിൽ അവർ മാത്രമായിത്തീരുന്ന, ഒരു ഗാനമായി അലിയുന്ന അപൂർവ്വ സന്ദർഭം. അതിന്റെ മനോഹാരിത 'ഊഞ്ഞാലിൽ' എന്ന കവിതയിൽ ഉടനീളം തുളുമ്പി നിൽക്കുന്നുണ്ട്, സ്നേഹത്തിന്റെ ശീതളിമയോടൊപ്പം. വാത്സല്യത്തിന്റെ ആർദ്രതയും 'ഊഞ്ഞാലിനെ' വ്യത്യസ്തമാക്കുന്നുണ്ട്. സ്നേഹംകൊണ്ട് മരണത്തെ നാശത്തെ തോൽപ്പിക്കുന്ന മനുഷ്യനെ സൃഷ്ടിക്കാൻ വൈലോപ്പിള്ളി താൽപര്യം കാണിക്കുന്നുണ്ട്. ഊഞ്ഞാലിന്റെ കയറുകൊണ്ട് കൊലക്കുടുക്കുണ്ടാക്കാം; അതുപോലെതന്നെ ഉല്ലസിച്ച് ഇരുന്നാടി രസിക്കാൻ ഊഞ്ഞാലും. ഈ കവിതയിൽ വൃദ്ധൻ രണ്ടാമത്തെ മാർഗ്ഗം സ്വീകരിച്ച് മരണത്തിനു മുകളിൽ മനുഷ്യാഹ്ലാദത്തിന്റെ വിജയം നേടുന്നു; ഒപ്പം വാർദ്ധക്യത്തെയും അയാൾ കീഴടക്കുന്നു. ശുഭാപ്തിവിശ്വാസത്തിന്റെയും നന്മയുടെയും സ്നേഹത്തിന്റെയും വലിയൊരു വിജയഗാഥതന്നെയാണ് 'ഊഞ്ഞാൽ' എന്ന കവിത. മനസ്സുകളുടെ മനോഹരമായ ചേർച്ചകൊണ്ട് ദാമ്പത്യം സുന്ദരമായ 'സിംഫണി' പോലെ ഹൃദ്യമാകുന്ന അനുഭവവും ഈ കവിത പങ്കുവെയ്ക്കുന്നു. അതുകൊണ്ടുതന്നെ സ്വപ്നംപോലെ സുന്ദരമാണ് കവിത!

Exam Tips:

a) ആസ്വാദനത്തിൽ തുടക്കം (യാഥാർത്ഥ്യത്തിൽ നിന്ന് സ്വപ്നത്തിലേക്ക്), ഭാവം, ബിംബങ്ങൾ (നര, ഊഞ്ഞാൽ, ആതിരനിലാവ്), താരതമ്യം (സഫലമീയാത്ര), ഉപസംഹാരം എന്നിങ്ങനെ ക്രമം പാലിക്കുക.
b) കവിതയിലെ വരികൾ ഉദ്ധരിക്കുക.

Question 33: വൈലോപ്പിള്ളി ശ്രീധരമേനോൻ (1911 - 85) എന്ന കവിയെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.

Answer:

'ശ്രീ' എന്ന തൂലികാനാമത്തിൽ കുറച്ചുകാലം അറിയപ്പെട്ട വൈലോപ്പിള്ളി ശ്രീധരമേനോൻ മലയാള കവിതയിലെ യുഗപരിവർത്തനത്തിന് ഹരിശ്രീ കുറിച്ച നായകനാണ്. റൊമാന്റിസിസത്തിന്റെ അവസാനയാമത്തിൽ പിറന്ന അദ്ദേഹം അതിന്റെ മാസ്മരികതയെ കൈവിടാതെതന്നെ യാഥാർത്ഥ്യത്തിന്റെ സ്ഥിതിവ്യവസ്ഥയിലേക്ക് പടർന്നുകയറിയത് മന്ദമായി സംഭവിച്ചുപോയ അവസ്ഥയാണ്. ഇടപ്പള്ളി കവികളുടെ കാൽപ്പനികതയിൽ വീഴാതെ സമചിത്തതയോടെ, ആക്രോശങ്ങളോ അട്ടഹാസങ്ങളോ ഇല്ലാതെ, യുക്തിയുക്തമായ ചിന്തയിലൂടെ തന്റെ ആശയങ്ങളെ കവിതയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്.
എന്നാൽ അപാരമായ സ്വാധീനവലയം അദ്ദേഹം വായനക്കാരുമായി നേടിയിരിക്കും. പ്രവർത്തിക്കാതെ സ്വപ്നം കാണുന്നവനോടും പ്രവർത്തിക്കാതെ പ്രസംഗിക്കുന്ന ബുദ്ധിജീവിയോടും, ഇച്ഛകൊണ്ടും വാക്കുകൊണ്ടും തൊഴിലാളികളുടെ കൂടെ നിന്നാലും പ്രവർത്തിക്കേണ്ടിവരുമ്പോൾ പക്ഷം മാറുന്ന ആ ദുരന്തംകൊണ്ടാണ് തൊഴിലാളിവർഗ്ഗം എന്നും രണ്ടാംതരക്കാരായി നിൽക്കേണ്ടി വരുന്നത്.
കന്നിക്കൊയ്ത്ത്, ശ്രീരേഖ, ഓണപ്പാട്ടുകൾ, വിത്തും കൈക്കോട്ടും, കുന്നിമണികൾ, കുരുവികൾ, കയ്പവല്ലരി തുടങ്ങിയ കവിതകളിലെല്ലാം കൂടി വളർന്നുവന്ന കവിസ്വത്വം ബഹുമുഖങ്ങളെ പ്രകാശിപ്പിക്കുകയും ജീവിതദർശനത്തിന് വ്യത്യസ്തമായ തലങ്ങൾ കണ്ടെത്തുകയും ചെയ്തു. വാർദ്ധക്യത്തെ തോൽപ്പിച്ച വൃദ്ധനെയും അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. വാത്സല്യത്തിന്റെ ആർദ്രതയും സ്നേഹത്തിന്റെ ശീതളിമയും വൈലോപ്പിള്ളിയുടെ കവിതയെ മാധുര്യസംഭാവിതമാക്കുന്നു. ഓരോ കവിതയും ജീവിതാനുഭവങ്ങളുടെ പ്രതികരണമാണ്. ജീവിതത്തെ താത്ത്വികപരമായി ചിത്രീകരിക്കാനുള്ള കഴിവ് കുമാരനാശാൻ കഴിഞ്ഞാൽ വൈലോപ്പിള്ളിയ്ക്കായിരിക്കും.

Exam Tips:

a) തൂലികാനാമം, കാവ്യപ്രസ്ഥാനം, പ്രധാന കൃതികൾ, കാവ്യസ്വഭാവം എന്നിവ ക്രമത്തിൽ എഴുതുക.
b) 'ഇടപ്പള്ളി കവികൾ' എന്ന താരതമ്യം ഉൾപ്പെടുത്തുക.

Free Kerala Board Textbook Explanations: Class 11 Malayalam Chapter 02 Oonjalil (Vailoppilli Sreedharamenon)

Chapter Exercise Answers for Class 11 Malayalam

Explore reliable textbook solutions for Chapter 02 Oonjalil (Vailoppilli Sreedharamenon) tailored for Class 11 learners. Utilizing these complete exercise answers ensures your preparation aligns exactly with official Kerala Board standards for Malayalam.

Detailed Answer Guides for Chapter 02 Oonjalil (Vailoppilli Sreedharamenon)

Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 11 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.

Complete Preparation Kit for Class 11 Exams

These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 02 Oonjalil (Vailoppilli Sreedharamenon) with official sample papers and interactive practice tests available on our platform free of charge.

FAQs

Where can I find the latest Kerala Plus One Malayalam Unit 3 Chapter 2 Oonjalil (Vailoppilli Sreedharamenon) Textbook Answers, Previous Questions and Notes for the 2026-27 session?

The complete and updated Kerala Plus One Malayalam Unit 3 Chapter 2 Oonjalil (Vailoppilli Sreedharamenon) Textbook Answers, Previous Questions and Notes is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 11 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus One Malayalam Unit 3 Chapter 2 Oonjalil (Vailoppilli Sreedharamenon) Textbook Answers, Previous Questions and Notes as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 11 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Unit 3 Chapter 2 Oonjalil (Vailoppilli Sreedharamenon) Textbook Answers, Previous Questions and Notes will help students to get full marks in the theory paper.

Do you offer Kerala Plus One Malayalam Unit 3 Chapter 2 Oonjalil (Vailoppilli Sreedharamenon) Textbook Answers, Previous Questions and Notes in multiple languages like Hindi and English?

Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Unit 3 Chapter 2 Oonjalil (Vailoppilli Sreedharamenon) Textbook Answers, Previous Questions and Notes in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 11 as a PDF?

Yes, you can download the entire Kerala Plus One Malayalam Unit 3 Chapter 2 Oonjalil (Vailoppilli Sreedharamenon) Textbook Answers, Previous Questions and Notes in printable PDF format for offline study on any device.