Download Kerala Board Solutions for Class 11 Malayalam Chapter 04 Lathiyum Vediyundayum (Agnisakshi)
Access comprehensive textbook solutions for Chapter 04 Lathiyum Vediyundayum (Agnisakshi) using the official curriculum guides for Class 11 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.
Access Kerala Board Solutions and Answers
View or download the dedicated Chapter 04 Lathiyum Vediyundayum (Agnisakshi) solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.
Two Marks Questions
Question 1: 1. ലളിതാംബിക അന്തർജ്ജനത്തിന്റെ ആത്മകഥയുടെ പേരെന്ത്?
2. ലളിതാംബിക അന്തർജ്ജനത്തിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?
Answer:
1. ആത്മകഥയ്ക്കൊരാമുഖം
2. അഗ്നിസാക്ഷി
Exam Tips:
a) കൃതിയുടെ പേര് അക്ഷരത്തെറ്റില്ലാതെ എഴുതുക; ഒറ്റവാക്കുത്തരത്തിൽ അക്ഷരപ്പിശക് മാർക്ക് കളയും.
Question 2: കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തി എഴുതുക.
1. ദേവീ ബഹൻ, തങ്കം, ദേവകി അന്തർജ്ജനം, ദേവകി മാനമ്പള്ളി, സുമിത്രാനന്ദ്
2. വിശ്വദീപം, മൂടുപടത്തിൽ, സൂഫി പറഞ്ഞ കഥ, തകർന്ന തലമുറ
Answer:
1. തങ്കം (മറ്റുള്ളവ ഒരേ കഥാപാത്രം പിൽക്കാലത്ത് സ്വീകരിച്ച പേരുകളാണ്)
2. സൂഫി പറഞ്ഞ കഥ (മറ്റുള്ളവ ലളിതാംബിക അന്തർജ്ജനത്തിന്റെ കൃതികളാണ്)
Exam Tips:
a) കൂട്ടത്തിൽപ്പെടാത്തതിനോടൊപ്പം എന്തുകൊണ്ട് എന്ന ന്യായം കൂടി എഴുതിയാൽ ഉത്തരം പൂർണമാകും.
b) ദേവകി അന്തർജ്ജനം, ദേവകി മാനമ്പള്ളി, ദേവീ ബഹൻ എന്നീ പേരുകൾ ഒരേ കഥാപാത്രത്തിന്റെ വിവിധ ഘട്ടങ്ങളാണെന്ന് ഓർക്കുക.
Question 3: താഴെ കൊടുത്തിരിക്കുന്നവയിൽനിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക.
1. "എത്ര ദുർബലയാണു താൻ; എത്ര ഹീനയാണ്. അന്ന് ആ ജനക്കൂട്ടത്തിലേക്കോടിയിറങ്ങി, എന്തുകൊണ്ടു പറഞ്ഞില്ല. 'ഞാനും ഇന്ത്യക്കാരിയാണ്. ഞാനും നിങ്ങളുടെ കൂടെയാണ്'" - ഇതാരുടെ വാക്കുകൾ? (ദേവീ ബഹൻ, അപ്പു, മിസ്സിസ് നായർ)
2. 'സുമിത്രാനന്ദ സരസ്വതി' എന്ന പേരിൽ പില്ക്കാലത്ത് പ്രസിദ്ധയായതാര്? (തങ്കം, മിസ്സിസ് നായർ, ദേവകി അന്തർജ്ജനം)
Answer:
1. മിസ്സിസ് നായർ
2. ദേവകി അന്തർജ്ജനം
Exam Tips:
a) തങ്കം, മിസ്സിസ് നായർ എന്നിവ ഒരേ കഥാപാത്രത്തിന്റെ പേരുകളാണ്; ദേവകി അന്തർജ്ജനം തേതിയേടത്തിയാണ്. ആരാണ് ആരോട് പറയുന്നതെന്ന് ശ്രദ്ധിക്കുക.
Six Marks Questions
Question 4: "അപ്പുവും മധുവും ഇവരോട് ചേരാതിരിക്കാൻ എത്ര ശ്രമപ്പെട്ടാണ് നാട്ടിലേക്ക് അയച്ചതെന്ന് അവരോർത്തു." "എത്ര ദുർബലയാണ് താൻ! എത്ര ഹീനയാണ്. അന്ന് ആ ജനക്കൂട്ടത്തിലേക്ക് ഓടിയിറങ്ങി, 'ഞാനും ഇന്ത്യക്കാരിയാണ്. ഞാനും നിങ്ങളുടെ കൂടെയാണ്'". ഒരേ കഥാപാത്രത്തിന്റെ ഈ വ്യത്യസ്ത നിലപാടുകൾക്ക് പിന്നിലെ യുക്തിയെന്ത്?
Answer:
അപ്പുവും മനുവും തങ്കത്തിന്റെ മക്കളാണ്. തങ്കത്തിന്റെ ഭർത്താവ് ബ്രിട്ടീഷിന്ത്യയിൽ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. സ്വാതന്ത്ര്യസമരത്തോട് ഇന്ത്യക്കാരി എന്ന നിലയിൽ ഒരു അനുകൂല വികാരം ഉണ്ടായിരുന്നെങ്കിലും ജോലിയുള്ള ഭർത്താവിനോടൊപ്പം സുഖമായി ജീവിക്കുകയാണ് തങ്കം.
കുട്ടികളും അധ്യാപകരും വിദ്യാലയങ്ങളെയും ഉദ്യോഗസ്ഥർ ഓഫീസുകളെയും ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിനായി ഇറങ്ങിത്തിരിച്ച ആ കാലഘട്ടത്തിൽ തങ്കം ജീവിതസുഖസൗകര്യങ്ങളിൽ മുഴുകി, നാടിന്റെ വിളികൾ കേട്ടില്ല. അപ്പുവിനെയും മനുവിനെയും നാട്ടിലേക്ക് അയച്ചത്, കുട്ടികൾക്കിടയിൽ രൂപപ്പെട്ട സ്വാതന്ത്ര്യസമര വിപ്ലവസംഘത്തിൽ അവർ പെട്ടുപോകരുതെന്ന് തീരുമാനിച്ചതുകൊണ്ടാണ്.
വിപ്ലവസേനയിലെ ഒരു കുട്ടി ടവറിനു മുകളിൽ കൊടി നിവർത്തി വെടിയേറ്റു വീണപ്പോൾ തങ്കത്തിന്റെ മനസ്സ് സ്വയം പഴിച്ചു. നാടിന്റെ സമരത്തിൽ പങ്കെടുക്കാത്ത താൻ എത്ര ദുർബലയാണെന്ന് അവൾ തിരിച്ചറിഞ്ഞു. നാടിന്റെ സമരത്തിൽ തന്റെ തേതിയേടത്തിയെ (ദേവകിയെ) കണ്ടെത്തിയപ്പോഴാണ് തങ്കം സ്വയം വിചാരണ ചെയ്യുന്നത്. ജ്യേഷ്ഠനായ ഉണ്ണിനമ്പൂതിരി ബ്രാഹ്മണ്യത്തിന്റെ കർമ്മങ്ങളിൽ മുഴുകി ജീവിതം ഒടുക്കിയതും, ജ്യേഷ്ഠന്റെ ഭാര്യയായ ദേവകിയേടത്തി വീടുവിട്ട് സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങിയതും അവൾ കണ്ടുനിൽക്കുകയായിരുന്നു; എങ്കിലും അതിൽ പങ്കാളിയാകാൻ തോന്നിയില്ല.
വെടിയേറ്റു വീണ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ മാറോടടക്കിപ്പിടിച്ച് തന്റെ തേതിയേടത്തിയെ കണ്ടപ്പോൾ തങ്കത്തിന്റെ മനസ്സിൽ അത് ഒരു തീയായി മാറി. ഗാർഹസ്ഥ്യത്തിന്റെ മാതൃത്വം കൊതിച്ച തന്റെ തേതിയേടത്തിയാണ് വെടിയേറ്റു വീണ ഏതോ ഒരു കുട്ടിയെ മാറത്തടക്കുന്നത്. ഇത് തങ്കത്തെ ഉലച്ചു.
ഈ ചോദ്യം തങ്കത്തിന്റെ വ്യത്യസ്ത നിലപാടുകളെ അപഗ്രഥിക്കാനുള്ളതാണ്. പ്രത്യക്ഷത്തിൽ ഇത് വ്യത്യസ്ത നിലപാടാണെങ്കിലും അതിൽ പുരോഗമനാത്മകമായ ഒരു മനോഭാവത്തിന്റെ അലകളുണ്ട്. സ്വാതന്ത്ര്യസമരങ്ങളെ വളരെ വ്യക്തിപരമായി നോക്കിയതിനാൽ ഏതൊരാളെയും പോലെ തങ്കം സ്വാർത്ഥിയായി. സ്വന്തം സുഖവും സ്വന്തം കുടുംബവും അവരെ പ്രചോദിപ്പിച്ചു; സമരങ്ങൾ അപകടകരമാണെന്ന് അവർ ചിന്തിച്ചു. നാടിന്റെ വേദനകൾ തങ്കം കണ്ടില്ല. ഭർത്താവിന് ജോലിയുള്ളതിനാൽ ദുരിതങ്ങളും കണ്ടില്ല.
പക്ഷേ, സ്വാതന്ത്ര്യസമരത്തിലെ ഒരു ഉജ്ജ്വലമായ രക്തസാക്ഷിത്വം കണ്ടപ്പോൾ തങ്കത്തിന്റെ മനസ്സും ചിന്തിച്ചുതുടങ്ങി. സ്വയം എത്ര ഹീനയാണ് താൻ എന്ന് തോന്നി. വെടിയേറ്റു വീണ ആ കുഞ്ഞിനെ രക്ഷിക്കാൻ തനിക്ക് തോന്നാത്തതിൽ അവൾ ദുഃഖിച്ചു. ഇതാണ് തങ്കത്തിന്റെ മനോഭാവത്തിലെ മാറ്റം. ഈ ദുഃഖം ദേശീയതാ വികാരത്തിലേക്ക് തങ്കത്തെ നയിച്ചുവോ എന്ന് നോവൽ ചർച്ച ചെയ്യുന്നില്ല.
അതിനാൽ ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന തങ്കത്തിന്റെ വ്യത്യസ്ത മനോഭാവങ്ങൾ ആ വ്യക്തിയുടെ മാറിമറിഞ്ഞ വിചാരഗതികളെയാണ് കാണിക്കുന്നത്. എങ്കിലും തങ്കം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നില്ല. ആഗ്രഹങ്ങളുണ്ടെങ്കിലും അതെല്ലാം ചെറിയ ഇട്ടാവട്ടമായ സ്വന്തം വീട്, സ്വന്തം കുട്ടി, ഭർത്താവ് എന്നീ ചിന്തകളോടെ ഇല്ലാതാകുകയാണ്. പ്രവർത്തിക്കാൻ സന്നദ്ധയല്ല; പക്ഷേ മനസ്സിൽ നൂൽപ്പാലം പോലെ ചാഞ്ചാട്ടങ്ങളുണ്ട് എന്നതാണ് ഇവിടെ കാണുന്നത്.
സ്വാതന്ത്ര്യസമരമായാലും ഏതൊരു നാട്ടിലെ സാമൂഹ്യപ്രശ്നങ്ങളായാലും അതിനു സന്നദ്ധമാക്കുന്നവർ വളരെ കുറവായിരിക്കും. അതിനോട് അനുഭാവം കാണിക്കുന്നവർ നിരപരാധിയായിരിക്കും. എന്നാൽ ഒരു പ്രസ്ഥാനത്തിനുവേണ്ടി ജീവൻ വെടിയാൻ സാധാരണ മനസ്സ് പോരാ. ചരിത്രവും മാനസപുരോഗതിയും സമൂഹത്തിന്റെ സുസ്ഥിതിയും അരാജകസമ്പ്രദായങ്ങളും കണ്ട് മനസ്സിലാക്കുന്ന വെറിട്ടൊരു മനസ്സ് വേണം. അത് ദേശാഭിമാനത്താൽ നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളാൽ ഉണർന്നതായിരിക്കണം.
അപ്പോഴാണ് കൂടങ്കുളവും ചെങ്ങറയും സൈലന്റ് വാലിയും ചിപ്കോയും ജനകീയപ്രസ്ഥാനങ്ങളാണെന്ന് തിരിച്ചറിയുകയുള്ളൂ. ഇന്ത്യൻ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ചിപ്കോ പ്രസ്ഥാനം 1970-കളിൽ ഉത്തർപ്രദേശിൽ ആരംഭിച്ചു. വനവൃക്ഷങ്ങൾ മുറിക്കുന്നതിനെതിരായി ഉയർന്ന ഒരു കൂട്ടായ്മയാണിത്. കോൺട്രാക്ടർമാർ വനം മുറിക്കുന്നതിനെ മരത്തെ വട്ടം ചുറ്റി ഗ്രാമീണ സ്ത്രീകൾ പ്രതിരോധിച്ചു. ഇത്തരം മൂവ്മെന്റുകൾ നിരവധിയുണ്ട്; ഇത്തരം സാമൂഹ്യനവോത്ഥാന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുണ്ട്. സ്വാതന്ത്ര്യസമരകാലഘട്ടത്തിലും നവോത്ഥാന നായകരായ സ്ത്രീകൾ ഉണ്ടായിരുന്നു. ഒപ്പം ദൂരെ നിന്നും മാറിനിൽക്കുന്നവരും.
അപ്പുവിനെയും മനുവിനെയും മാറ്റിപ്പാർപ്പിച്ചതിൽ തങ്കം ഇന്ന് ദുഃഖിക്കുന്നുണ്ട്. സ്വന്തം മകനെപ്പോലെ ഒരു കുട്ടി വെടിയേറ്റു വീണപ്പോൾ അവരിലെ മാതൃത്വവും ദേശീയതയും ഒരുമിച്ചൊരു പൊതുവികാരമായി മാറി.
Exam Tips:
a) ആദ്യം തങ്കത്തിന്റെ സ്വാർത്ഥമായ നിലപാടും പിന്നീട് രക്തസാക്ഷിത്വം കണ്ടപ്പോഴുണ്ടായ മനംമാറ്റവും രണ്ടു ഖണ്ഡികകളായി വേർതിരിച്ച് എഴുതുക.
b) ബാലനെ മാറോടണച്ച ദേവകിയെ (തേതിയേടത്തി) കണ്ടതാണ് മാറ്റത്തിന്റെ നിമിത്തമെന്ന് എടുത്തു പറയുക.
c) മാതൃത്വവും ദേശീയതയും ഒരുമിക്കുന്ന പൊതുവികാരം എന്ന നിഗമനത്തോടെ ഉപസംഹരിക്കുക.
Question 5: "വിജയിയായ അഭിമന്യുവിനെപ്പോലെ ആ ബാലൻ നിൽക്കുകയായിരുന്നു." "ഒരേ സമയത്ത് കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭാരതമാതാവിനെപ്പോലെ ഉജ്ജ്വലയും ഗംഭീരവദനയുമായിരുന്ന ആ യുവതി." സാദൃശ്യകല്പനകൾ കഥാസന്ദർഭത്തിനു കൈവരുത്തുന്ന മിഴിവെന്തെന്ന് വിശകലനം ചെയ്യുക.
Answer:
'ലാത്തിയും വെടിയുണ്ടയും' എന്ന നോവൽഭാഗം ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന വികാരങ്ങളുടെ ശക്തമായ, ഉജ്ജ്വലമായ ആവിഷ്കാരമാണ്. ദേവീബഹനും വെടിയേറ്റു മരിച്ച കുട്ടിയും ഈ നോവലിലെ സ്പേസിൽ നിന്നും നമ്മുടെ മനസ്സിലേക്ക് കയറിപ്പറ്റുന്നവരാണ്. കഥയിലെ സന്ദർഭവും നോവലിസ്റ്റിന്റെ ഭാഷയും ചേർന്ന് ഈ സന്ദർഭത്തെ വായനക്കാരന് മരിക്കാത്ത ഓർമ്മയാക്കി മാറ്റുന്നു.
ക്ലോക്ക് ടവറിൽ ഉയർന്ന ഇന്ത്യൻ ത്രിവർണ്ണ പതാക ബ്രിട്ടീഷുകാരന് ഇന്ത്യൻ ഭൂമിയിലുള്ള മരണസമയമായെന്ന് അറിയിക്കുകയാണ്. അഭിമന്യു അർജുനന്റെ പുത്രനാണ്. അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾ അച്ഛൻ അമ്മയ്ക്ക് പറഞ്ഞുകൊടുത്തവയെല്ലാം സ്വായത്തമാക്കിയവനാണ് അഭിമന്യു. പത്മവ്യൂഹം തീർക്കുന്നതിനെക്കുറിച്ച് അച്ഛനിൽ നിന്നും പറഞ്ഞു കേട്ടവനാണ് അഭിമന്യു. പടയാളികളെ പത്മത്തിന്റെ ആകൃതിയിൽ നിർത്തി യുദ്ധത്തിനായി വെല്ലുവിളിക്കുമ്പോൾ എതിരാളി ഈ പത്മവ്യൂഹം തകർക്കണം; പത്മത്തിനുള്ളിലേക്ക് പ്രവേശിച്ച് തിരിച്ച് പുറത്തേക്കിറങ്ങണം.
പോരാടി പത്മവ്യൂഹം തകർക്കുന്നതിന്റെ തന്ത്രങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ സുഭദ്ര ഉറങ്ങിപ്പോയി. പത്മവ്യൂഹത്തിനുള്ളിൽ വിജയശ്രീലാളിതനായി നിൽക്കുന്ന പോരാളിയെക്കുറിച്ച് പറഞ്ഞപ്പോൾ സുഭദ്ര ഉറങ്ങിപ്പോയി. തുടർന്ന് പത്മവ്യൂഹത്തിന്റെ പുറത്തുകടക്കുന്നത് അമ്മയുടെ ഉദരത്തിൽ ഉറങ്ങിപ്പോയ അഭിമന്യു കേൾക്കുന്നില്ല. കുരുക്ഷേത്രയുദ്ധത്തിൽ വെല്ലുവിളി നടത്തിയ ജയദ്രഥൻ പത്മവ്യൂഹത്തിനകത്ത് കയറിയ അഭിമന്യു വിജയശ്രീലാളിതനായി തിരിച്ചിറങ്ങുവാൻ ശ്രമിച്ചപ്പോൾ ഭയന്നു. നൂറ്റവരുടെ സഹോദരിയായ ദുശ്ശളയുടെ ഭർത്താവ് ജയദ്രഥൻ അഭിമന്യുവിനെ യുദ്ധനിയമം ലംഘിച്ച് പിറകിൽ നിന്ന് വധിച്ചു.
ക്ലോക്ക് ടവറിൽ കൊടി പാറിച്ച കുട്ടി അഭിമന്യുവിനെപ്പോലെ താഴെ നിൽക്കുന്ന പട്ടാളക്കാരുടെ പത്മവ്യൂഹത്തിനു നടുവിൽ നിൽക്കുകയാണ്. ഇനി കുട്ടിക്ക് ജീവനോടെ തിരിച്ചുപോരുവാൻ അഭിമന്യുവിനെപ്പോലെതന്നെ സാധിക്കാതെ വരുന്നു. ഒരു കുട്ടി ഉയർത്തിയത് ശത്രുപക്ഷത്തു നിൽക്കുന്ന ബ്രിട്ടീഷുകാരന് വലിയൊരു വെല്ലുവിളിയായി. അക്രമമാർഗ്ഗത്തിലല്ലാതെ സമാധാനമായി കൊടിപാറിച്ച ആ കുട്ടിയെ അവർ വധിച്ചു. സാമാന്യ നിയമങ്ങളും സാമാന്യ നീതിയും കാറ്റിൽ പറത്തിയ ബ്രിട്ടീഷുകാരന്റെ ക്രൂരതയ്ക്കു മുമ്പിൽ ആ കുട്ടി ഭാരതമുള്ളിടത്തോളം ധീരനാണ്.
വിജയിയായ അഭിമന്യുവെന്ന് പറയുമ്പോൾ ആ ധീരനിൽ ഒരു പോരാളിയുടെ ധീരതയും ആത്മാഭിമാനവും കാണുന്നു. അത് ഇന്ത്യൻ ജനതയുടെ ദേശാഭിമാനത്തെ ഉണർത്തുന്ന ശക്തിയായി.
ദേവീബഹനെ ഭാരതമാതാവിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. വെടിയേറ്റു വീണ കുഞ്ഞിന്റെ ശരീരം വാരിയെടുത്ത ദേവീബഹനെ പട്ടാളവും പോലീസും തല്ലിച്ചതച്ചു. കുട്ടിയുടെ നെഞ്ചിലെ ചോര പടർന്ന് ദേവീബഹന്റെ വെളുത്ത സാരി ചുവപ്പിൽ മുങ്ങി. ഒരേ സമയം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭാരതമാതാവാണ് ദേവീബഹൻ. ക്ലോക്ക് ടവറിൽ കൊടിപാറിച്ചതിന്റെ ആത്മവീര്യത്തിൽ സന്തോഷിക്കുന്ന വേളയിലാണ് ആ പിഞ്ചുകുഞ്ഞിന്റെ ജഡം ഏറ്റുവാങ്ങേണ്ടി വന്നത്. ഭാരതത്തിന്റെ ധീരദേശാഭിമാനികൾ എത്രയോ പേർ ചോരച്ചിന്തി വെടിയേറ്റ് മരിച്ചു. ഇവിടെ ഒരു കൊച്ചു മകനാണ് ധീരമായി മരണമടഞ്ഞത്.
ദേവീബഹന്റെ മുഖം ധീരമായിരുന്നു. പത്മവ്യൂഹം തീർത്ത പട്ടാളക്കാരന്റെ തോക്കിനെ അവർ ഭയന്നില്ല. അവരുടെ അടികൾ അവരെ പിന്തിരിപ്പിച്ചില്ല. ആ കുഞ്ഞിനെ വാരിയെടുക്കുന്ന ഉജ്ജ്വലമായ, അചഞ്ചലമായ ആത്മധൈര്യം ദേവീബഹനുണ്ടായിരുന്നു. അവരുടെ മുഖം ഭാരതമാതാവിനെപ്പോലെ ശോഭിച്ചു.
വർണ്ണനകൾ കഥയുടെയും കഥാപാത്രത്തിന്റെയും ആത്മചൈതന്യത്തെ പരിസ്ഫുരിപ്പിക്കുന്നതാണെന്നതിന് ദൃഷ്ടാന്തമാണ് ഈ രണ്ടു സാദൃശ്യകല്പനകളും. ആ കുഞ്ഞിലും കുഞ്ഞിനെ വാരിയെടുക്കുന്ന ദേവീബഹനിലും ഭാരതീയമായ സജീവ വ്യക്തിത്വങ്ങളെയാണ് നോവലിസ്റ്റ് കാണുന്നത്. കുട്ടിയെയും ദേവീബഹനെയും വായനക്കാരന്റെ മുമ്പിൽ ശില്പം കൊത്തിവച്ചതുപോലെ മാറ്റിയിരിക്കുന്നു. സാദൃശ്യകല്പനകൾ ഈ രണ്ടുപേരെയും അനശ്വരമാക്കിയിരിക്കുന്നു; വായനക്കാരന്റെ മനസ്സിൽ നിന്നും മായാത്ത സജീവ ചൈതന്യമാക്കിയിരിക്കുന്നു.
Exam Tips:
a) രണ്ടു ഉപമകളും (അഭിമന്യു, ഭാരതമാതാവ്) വേർതിരിച്ച് ഓരോന്നിനും ഓരോ ഖണ്ഡിക നൽകുക.
b) അഭിമന്യുവിന്റെ പത്മവ്യൂഹ കഥയും ക്ലോക്ക് ടവറിലെ സന്ദർഭവും തമ്മിലുള്ള സാമ്യം പോയിന്റുകളായി എഴുതുക.
c) ഒടുവിൽ ഈ ഉപമകൾ കഥാപാത്രങ്ങളെ അനശ്വരമാക്കുന്നു എന്ന നിഗമനം ചേർക്കുക.
Question 6: 'ഒരേ കാലഘട്ടത്തിന്റെ രണ്ടു മുഖങ്ങൾ നോവൽ ഭാഗത്ത് ചിത്രീകരിക്കപ്പെടുന്നുണ്ട്. ഇവയിൽ ഏതാണ് പുതുതലമുറയ്ക്ക് സ്വീകാര്യമായിത്തീരുന്നത്? ചർച്ച ചെയ്യുക.
Answer:
തങ്കവും ദേവീബഹനുമാണ് ഒരേ കാലഘട്ടത്തിന്റെ രണ്ടു മുഖങ്ങൾ. ഹരിദ്വാറിൽ തന്റെ ജ്യേഷ്ഠന്റെ ചിതാഭസ്മം ഒഴുക്കുവാൻ വന്ന തങ്കം തന്റെ തേതിയേടത്തിയെ കണ്ടെത്തി. അവരെ തിരിച്ചറിഞ്ഞ തങ്കം അവരുടെ ഭർത്താവ് മരിച്ച വിവരവും, മരിക്കുന്നതിനു മുമ്പ് ഇരിക്കെപ്പിണ്ഡം ചെയ്യേണ്ടിവന്ന ഭാര്യയായ തേതിയേടത്തിയെക്കുറിച്ച് സംസാരിച്ചതും, തേതിയേടത്തിക്ക് നൽകുവാനായി നൽകിയ മംഗല്യസൂത്രവും നൽകുവാൻ പരിശ്രമിക്കുകയാണ്. ഇവിടെയാണ് അഗ്നിസാക്ഷി നോവൽ വായനക്കാരനിൽ ഒരു നീറ്റലായി അവസാനിക്കുന്നത്.
തങ്കം ഭർത്താവിന്റെ കൂടെ കഴിഞ്ഞ നാളുകളിലൂടെ പോവുകയാണ്. തന്റെ ദേവകിയേടത്തി ദേവീബഹനായി സമരങ്ങൾ നയിച്ചിരുന്നത് തങ്കം കണ്ടതാണ്. അന്ന് വളരെ ആഗ്രഹത്തോടെ തേതിയേടത്തിയെന്ന സമരനായികയെ പത്രത്താളുകളിൽ ഉറ്റുനോക്കിയിരുന്നു. ദേവീബഹൻ ധീരയായ സ്ത്രീയാണ്. ക്ലോക്ക് ടവറിൽ കയറിയ കുഞ്ഞിനെ മാറോടണച്ച് അടികൊണ്ടു വീണ ഭാരതമാതാവ്. ബംഗാളിലെ സമുദായ സ്പർദ്ധകളിൽ അഹിംസയുടെ ആചാര്യനോടൊപ്പം സഞ്ചരിച്ചവൾ. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു മന്ത്രിക്കസേരയിലും അവരെ കണ്ടില്ല. സ്വാതന്ത്ര്യസമരത്തിൽ കിനിഞ്ഞ രക്തത്തിനു വേതനം ചോദിക്കാൻ അവർ ചെന്നില്ല. മധ്യപ്രദേശിലെ ഒരു ആശ്രമത്തിൽ ഗ്രാമീണ സ്ത്രീകളുടെ പ്രതിനിധികളാണ്.
ലാത്തികൊണ്ട് ദേവീബഹനെക്കുറിച്ച് തങ്കം അന്വേഷിക്കുമ്പോൾ ഭർത്താവ് പറയുന്നത് ഒരു ഇന്ത്യക്കാരന്റെ സ്വരമല്ല; എത്രയോ പേർ മരിക്കുന്നു. മാനഭംഗപ്പെടുന്നു. നമുക്കതിലെന്താ കാര്യം എന്ന രീതിയാണ് തങ്കത്തിന്റെ ഭർത്താവിനുള്ളത്.
സ്ത്രീ മനസ്സിന്റെ രണ്ടു സ്വഭാവങ്ങളാണ് ഈ രണ്ടു വ്യക്തികളിൽ കാണുന്നത്. ദേവീബഹൻ ധാരാളം പുസ്തകങ്ങളും പത്രങ്ങളും വായിക്കാൻ ലഭിച്ചിരുന്ന ഇല്ലത്ത് വളർന്നവളാണ്. തങ്കം വളർന്നത് പൂജയും കർമ്മവും ജീവിതവ്രതമാക്കിയ ഇല്ലത്താണ്. തേതിയേടത്തി വിവാഹബന്ധം മുറിഞ്ഞതോടെ സാമൂഹ്യ പ്രവർത്തകയായി. തങ്കം പഠിച്ച് ഗൃഹസ്ഥയായി. രണ്ടു പേർക്കും ഉണ്ടായിരുന്ന സ്ത്രീ മനസ്സിന്റെ തീവ്രതയിൽ വ്യതിയാനങ്ങൾ ഉണ്ടായത് അവരുടെ വളർന്ന സാഹചര്യങ്ങൾ മൂലമായിരുന്നു.
വ്യക്തി, കുടുംബങ്ങളെ മാത്രം ആശ്രയിക്കുന്ന സാമൂഹ്യമായ കാഴ്ചപ്പാടുകൾ ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. രാഷ്ട്രീയം വെറുക്കുന്ന തലമുറകളും വോട്ട് ചെയ്യാത്തവരും കൂടിക്കൂടി വരുന്നു. സമകാലികമായ രാഷ്ട്രീയ അരാജകത്വമായിരിക്കാം ഇതിന്റെ പിന്നിൽ. ഒരുപക്ഷേ ഇന്ത്യക്കാരന്റെ മനസ്സിലും ഒരു നീറ്റൽ ഉണ്ടായിരിക്കും; അതിന് പ്രതിഷേധത്തിന്റെ രൂപം ലഭിക്കുമ്പോഴാണ് ഇന്ത്യയിലും പുതിയ സമരങ്ങൾ ഉണ്ടാകൂ. നവോത്ഥാനങ്ങൾ വളരൂ. ജനാധിപത്യത്തിൽ സമരങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. പ്രതങ്ങൾക്ക് ശക്തിയുണ്ട്. അതിസങ്കീർണ്ണമാകുന്ന ജീവിത പരിസരം സഹനത്തിന്റെ എല്ലാ സീമകളും ലംഘിക്കുമ്പോൾ സമൂഹം പൊട്ടിത്തെറിക്കും. ഇത്തരം മുന്നേറ്റങ്ങളിൽ ആത്മവീര്യത്തോടെ ജനത്തെ നയിക്കുന്നത് ദേവീബഹനെപ്പോലുള്ളവരാണ്.
Exam Tips:
a) തങ്കത്തെയും ദേവീബഹനെയും വളർന്ന സാഹചര്യം, ജീവിതനിലപാട് എന്നിങ്ങനെ താരതമ്യം ചെയ്ത് പോയിന്റുകളായി എഴുതുക.
b) 'ഏതാണ് സ്വീകാര്യം' എന്ന ഭാഗത്ത് സ്വന്തം നിലപാട് വ്യക്തമായി പറയുക (ദേവീബഹനെപ്പോലുള്ളവരുടെ മാതൃക എന്ന നിലപാട് ഇവിടെ സ്വീകരിച്ചിരിക്കുന്നു).
Question 7: വാക്യങ്ങൾ വിശകലനം ചെയ്ത് രൂപവും അർത്ഥവും തമ്മിലുള്ള സാമ്യവ്യത്യാസങ്ങൾ കണ്ടെത്തുക.
1. ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു.
2. അവൾ എന്തൊക്കെ വേദനകളാണ് അനുഭവിച്ചത്!
3. അവൻ എത്രനേരം കൊണ്ട് അവിടെ എത്തും?
4. എന്തൊക്കെയാണ് ഞാൻ അവിടെ ചെയ്യേണ്ടത്?
Answer:
ഇവിടെ നാലു വരികളാണ് കാണുന്നത്. അവയിലെ അർത്ഥവും വാക്യത്തിന്റെ രൂപവും തമ്മിലുള്ള സാമ്യവും വ്യത്യാസവുമാണ് ചോദ്യത്തിൽ ആവശ്യപ്പെടുന്നത്. രൂപം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വാക്യത്തിന്റെ ഘടനയാണ്. വാക്യം ഒരു സ്റ്റേറ്റ്മെന്റാണോ ചോദ്യമാണോ ആശ്ചര്യമാണോ എന്നിങ്ങനെയുള്ള പ്രത്യേകതയാണ് ഘടനയിൽ നോക്കുന്നത്. ഭാഷാപ്രയോഗങ്ങൾക്ക് എല്ലായ്പ്പോഴും ഒരേ വാക്യരൂപം ഉണ്ടായിരിക്കണമെന്നില്ല; അത് സന്ദർഭത്തിനനുസരിച്ച് മാറിമറിയും. ലിഖിത ഭാഷയിലാണ് രൂപവും അർത്ഥവും ശ്രദ്ധിക്കപ്പെടുന്നത്.
ഒന്നാം വാക്യം: ഞാൻ എത്രനേരമായി കാത്തിരിക്കുന്നു. ഈ വാക്യം ചോദ്യവാചിയായ രൂപത്തിലല്ല എഴുതിയിരിക്കുന്നത്. എന്നാൽ ഇതിൽ ചോദ്യം ചനയുണ്ട്; 'എത്രനേരമായി' എന്ന പ്രയോഗം ചോദ്യത്തെ സൂചിപ്പിക്കുന്നതാണ്. പക്ഷേ ചോദ്യചിഹ്നം ഇല്ലാത്തതിനാൽ ഇതിന്റെ അർത്ഥം മറ്റൊന്നായി: വരാൻ വൈകിയ വ്യക്തിയോട് വേദനകൊണ്ട് പറയുന്നതാണിത്. താൻ വളരെ സമയം തന്നെ കാത്തിരുന്നു എന്ന് വിഷമത്തോടെ പറയുന്നു.
രണ്ടാം വാക്യം: അവൾ എന്തൊക്കെ വേദനകളാണ് അനുഭവിച്ചത്! ഈ വാക്യം പ്രത്യക്ഷത്തിൽ ചോദ്യരൂപമാണ്. എന്നാൽ ഇത് കേട്ടാൽ ആരും അവൾ അനുഭവിച്ച വേദനകളുടെ ലിസ്റ്റ് പറയാനില്ല. അതിനാൽ ചോദ്യമുണ്ടെങ്കിലും ഇത് ചോദ്യമല്ല; കൂടുതലും ആത്മഗതമായി പറയാവുന്ന ഒരു വാക്യമാണ്. മറ്റൊരു വ്യക്തിയോട് സംസാരിക്കുന്നതുമാകാം. കേൾക്കുന്ന വ്യക്തിയും പറയുന്ന ആളും അവൾ അനുഭവിച്ച വേദനകളിൽ ദുഃഖിതരാണ് എന്ന ആശയം ഇതിൽ ലഭിക്കുന്നു.
മൂന്നാം വാക്യം: അവൻ എത്രനേരം കൊണ്ട് അവിടെ എത്തും? ഈ വാക്യത്തിൽ ചോദ്യചിഹ്നം കാണുന്നു. ഇത് ചോദ്യമായി ഉപയോഗിക്കാവുന്ന വാക്യമാണ്. ഇവിടെ യാത്രചെയ്യുന്ന ആൾ എത്തിച്ചേരുന്ന സമയമാണ് അറിയേണ്ടത്. അതേ സമയം ഉൽക്കണ്ഠയോടെയും ഈ ചോദ്യം പറയാം. ഉൽക്കണ്ഠയോടെ പറയുമ്പോൾ ഇതിലെ ചോദ്യം ഇല്ലാതാകും. മനസ്സിന്റെ സംഭ്രമംകൊണ്ട്, ആകാംക്ഷകൊണ്ട് സ്വയം പിറുപിറുക്കുന്നതുമായിരിക്കാം ഈ വാക്യം.
നാലാം വാക്യം: എന്തൊക്കെയാണ് ഞാൻ അവിടെ ചെയ്യേണ്ടത്? ഇത് ചോദ്യവാചിയായ വാക്യമാണ്. അറിയാൻ വേണ്ടി ചോദിക്കുന്നതാണിത്. നിർദ്ദേശങ്ങൾ ലഭിക്കാൻ വേണ്ടി ചോദിക്കുന്നതാണിത്. ഈ ചോദ്യത്തിൽ ഉത്തരവാദിത്തം വഹിക്കുന്ന ഒരു വ്യക്തിയെ നമുക്ക് കാണാം. ലിഖിതരൂപം സംസാരഭാഷയെ ആശ്രയിച്ചിരിക്കുന്നത്. സംസാരഭാഷയിൽ ലീനധ്വനികളെ ഉപയോഗിച്ച് പല അർത്ഥാന്തരങ്ങളും ഉണ്ടാകാം. 'ഏ' എന്നതിന് പല അർത്ഥങ്ങളും ഉള്ള വാക്യമാകാം. 'ഏ' എന്നത് മലയാളത്തിലെ ഒരു ലീനധ്വനിയാണ്. അതുപോലെ വാക്യങ്ങളുടെ ഉച്ചാരണരീതിക്കനുസരിച്ചും പല അർത്ഥങ്ങൾ രൂപപ്പെടുത്താം. ഇതെല്ലാം ജീവതാഷകളുടെ സവിശേഷതകളാണ്.
Exam Tips:
a) ഓരോ വാക്യത്തിനും ആദ്യം രൂപം (ചോദ്യം/ആശ്ചര്യം/പ്രസ്താവന), പിന്നീട് അർത്ഥം എന്ന ക്രമത്തിൽ എഴുതുക.
b) ചോദ്യചിഹ്നമുണ്ടായിട്ടും ചോദ്യമല്ലാത്ത വാക്യങ്ങൾ (വാക്യം 2) ഉദാഹരണമായി എടുത്തുപറയുക.
Question 8: അഗ്നിസാക്ഷി - ഒരു ആസ്വാദനം എഴുതുക.
Answer:
ലളിതാംബികാ അന്തർജ്ജനത്തിന്റെ പ്രമുഖ രചനയായ 'അഗ്നിസാക്ഷി'യിൽ ദേവകി അന്തർജ്ജനത്തിന്റെ രൂപാന്തരങ്ങളുടെ ചരിതം തങ്കത്തിന്റെ മൊഴിയിലൂടെ അവതരിപ്പിക്കുന്നു. തങ്കത്തിനു വേദവി പ്രിയങ്കരിയായ തേതിയേടത്തിയായിരുന്നു. നന്നേ സാത്വികനായ ഉണ്ണിനമ്പൂതിരിയുടെ വേളിയായി കയറിവന്ന ദേവകിക്ക് അവിടത്തെ പഴമകളും മാറ്റങ്ങളും സഹനീയമായിരുന്നില്ല.
രാപാസനവും പൂജയുമായി ഏറെക്കുറെ വിരക്തനായി ജീവിച്ചിരുന്ന വേട്ട നമ്പൂരിയിൽനിന്ന് അവൾക്ക് സുഖവും പരിഗണനയും പ്രമവും ലഭിച്ചതേയില്ല. പക്ഷേ, അവൾ ആരോടും തർക്കിച്ചില്ല. എല്ലാ അവമതികളും സഹിക്കുകയും ചെയ്തു. അതിരുകളില്ലാത്ത സഹനവും അതിനുശേഷമുള്ള പൊട്ടിക്കരച്ചിലോ പൊട്ടിത്തെറിക്കലോ ആണല്ലോ സ്ത്രീക്ക് സമൂഹം അനുവദിച്ചിട്ടുള്ളത്. ദേവകി സമൂഹത്തിന്റെ നിബന്ധനകൾ നന്നായി പാലിക്കുക തന്നെ ചെയ്തു. ഒടുവിൽ മരണാസന്നയായ അമ്മയെ കാണാൻ വേണ്ടി ഭർതൃബന്ധുക്കളുടെ നിരോധനാജ്ഞയെ അവഗണിച്ച് ഇറങ്ങിപ്പോയ അവളെ വിധിയാംവണ്ണം അവർ പടിയടച്ച് പിണ്ഡംവെക്കുകയും ചെയ്തു. പിന്നീട് പൊതുപ്രവർത്തകയായ ദേവകി മാനമ്പള്ളിയും സന്യാസിനിയായ ദേവി ബെഹനും ആയി മാറി അവർ ഏറെ ബഹുമാന്യയായിത്തീർന്നു.
ഒരിക്കലും അവർ പുരുഷന്റെ പ്രണയമോ ശരീരസുഖമോ അനുഭവിച്ചതായി കാണുന്നില്ല. മറ്റെന്തും സമൂഹം സഹിക്കും; സ്ത്രീക്ക് ലൈംഗിക സുഖമോ പ്രണയാനന്ദമോ ലഭിക്കുന്നത് സമൂഹം വെച്ചുപൊറുപ്പിക്കുകയില്ല. ജീവിതത്തിന്റെ സായാഹ്നത്തിൽ തങ്കത്തിന്റെ ഗതകാലസ്മരണകളായി വെളിപ്പെടുന്ന ഈ ജീവിതചിത്രത്തിൽ വായനക്കാരന്റെ കണ്ണിൽ തറയ്ക്കുന്ന കുടുംബനിരാശകളില്ല. വായനക്കാരന്റെ ചോര തിളപ്പിക്കുന്നതോ അയാളുടെ പരുഷാധികാരമനോഭാവത്തെ വെല്ലുവിളിക്കുന്നതോ ആയ തരത്തിലുള്ള പ്രസ്താവനകളൊന്നും നോവലിസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. വളരെ സൗമ്യമായ ഒരു തെളിനീരൊഴുക്കുപോലെയോ ഇളംകാറ്റുപോലെയോ ഈ ആഖ്യാനം അനുവാചകനെ തഴുകി കടന്നുപോകുന്നു. വളരെ സൗമനസ്യത്തോടെ പുരുഷനും സ്ത്രീക്കും ഇനി പുസ്തകം വായിച്ചുതാഴെവെയ്ക്കാം.
Exam Tips:
a) ആസ്വാദനക്കുറിപ്പിൽ കൃതിയുടെ പേര്, എഴുത്തുകാരി, പ്രമേയം, കഥാപാത്രം, ഭാഷ, വായനയുടെ ഫലം എന്നിവ ക്രമമായി ചേർക്കുക.
b) ദേവകി അന്തർജ്ജനം - ദേവകി മാനമ്പള്ളി - ദേവീ ബഹൻ എന്ന രൂപാന്തരം എടുത്തു പറയുക.
Previous Years Questions and Answers - Two Marks Questions
Question 9: കൂട്ടത്തിൽപ്പെടാത്തതേത്? അഗ്നിസാക്ഷി, ഗോസായിപറഞ്ഞകഥ, തേൻതുള്ളികൾ, നീലവെളിച്ചം (March 2015)
Answer:
നീലവെളിച്ചം
Exam Tips:
a) നീലവെളിച്ചം വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയാണ്; മറ്റുള്ളവ ലളിതാംബിക അന്തർജ്ജനത്തിന്റെ രചനകളോ അവയുമായി ബന്ധപ്പെട്ടവയോ ആണെന്ന് ഓർക്കുക.
Question 10: കൂട്ടത്തിൽപ്പെടാത്തതേത്? ദേവകി മാനമ്പള്ളി, മിസ്സിസ് നായർ, തേതിയേടത്തി, ദേവി ബഹൻ (SAY 2015)
Answer:
മിസ്സിസ് നായർ
Exam Tips:
a) മറ്റു മൂന്നു പേരും ദേവകി എന്ന ഒരേ കഥാപാത്രത്തിന്റെ പേരുകളാണ്; മിസ്സിസ് നായർ തങ്കമാണ്.
Question 11: കുട്ടത്തിൽപ്പെടാത്തതേത്? ദേവകീ മാനമ്പിള്ളി, ഇക്കണ്ടക്കുറുപ്പ്, സുമിത്രാനന്ദസരസ്വതി, മിസ്സിസ് നായർ. (SAY 2016)
Answer:
ഇക്കണ്ടക്കുറുപ്പ്
Exam Tips:
a) മറ്റുള്ളവ കഥാപാത്രത്തിന്റെ പേരുകളുടെ വകഭേദങ്ങളാണെന്ന് ശ്രദ്ധിക്കുക (ദേവകി - സുമിത്രാനന്ദ സരസ്വതി; തങ്കം - മിസ്സിസ് നായർ).
Question 12: "ആകാശത്തിന്റെ മടിയിൽ നിന്ന് ഞെട്ടറ്റു താഴെ വീണ സൂര്യന്റെ ഒരു കുട്ടിയെപ്പോലെ തോന്നിച്ചു" - ആരെക്കുറിച്ചാണീ പരാമർശം? (ദേവീ ബഹൻ, അഭിമന്യു, തങ്കം നായർ, ക്ലോക്ക് ടവറിൽ കയറിയ ബാലൻ) (March 2016)
Answer:
ക്ലോക്ക് ടവറിൽ കയറിയ ബാലൻ
Exam Tips:
a) 'സൂര്യന്റെ കുട്ടി' എന്ന ഉപമ വെടിയേറ്റു വീണ ബാലനെ സൂചിപ്പിക്കുന്നു.
Question 13: 'വിജയിയായ അഭിമന്യുവിനെപ്പോലെ ആ ബാലൻ നിൽക്കുകയായിരുന്നു' (ലാത്തിയും വെടിയുണ്ടയും - ലളിതാംബിക അന്തർജ്ജനം). ഇവിടെ പരാമർശിക്കുന്ന അഭിമന്യു ഏത് കൃതിയിലെ കഥാപാത്രമാണ്? (രാമായണം, ശാകുന്തളം, ഇലിയഡ്, മഹാഭാരതം)
Answer:
മഹാഭാരതം
Exam Tips:
a) അഭിമന്യു അർജ്ജുനന്റെ പുത്രനും പത്മവ്യൂഹത്തിൽ വീരമൃത്യു വരിച്ചവനുമാണെന്ന് ഓർക്കുക.
Question 14: കൂട്ടത്തിൽപ്പെടാത്തതേത്? അഭിഭാഷകർ, വൈദ്യർ, നിയമപാലകർ, അധ്യാപകർ
Answer:
വൈദ്യർ
Exam Tips:
a) ഇത്തരം ചോദ്യങ്ങളിൽ ഒഴിവാക്കുന്ന വാക്കിനൊപ്പം കാരണവും കൂടി എഴുതാൻ ശ്രമിക്കുക.
Question 15: കൂട്ടത്തിൽപ്പെടാത്തതേത്? ആടുജീവിതം, അഗ്നിസാക്ഷി, രണ്ടാമൂഴം, മാമ്പഴം
Answer:
മാമ്പഴം
Exam Tips:
a) ആടുജീവിതം, അഗ്നിസാക്ഷി, രണ്ടാമൂഴം എന്നിവ നോവലുകളാണ്; മാമ്പഴം ഒരു കവിതയാണ് (വൈലോപ്പിള്ളി).
Four Marks Questions
Question 16: "അവനെ പ്രസവിച്ച അമ്മ ധന്യയാണ്. അവരെപ്പെറ്റ രാജ്യം അഭിമാന്യവും" - കൃതിയും സന്ദർഭവും വിശദമാക്കുക. (March 2017)
Answer:
ലളിതാംബിക അന്തർജ്ജനത്തിന്റെ 'അഗ്നിസാക്ഷി' എന്ന നോവലിലെ ഒരു ഭാഗമാണ് 'ലാത്തിയും വെടിയുണ്ടയും' എന്ന പാഠഭാഗം. പ്രസ്തുത ഭാഗത്ത് 1942-ലെ സ്വാതന്ത്ര്യസമരത്തിലെ ഒരു സംഭവം വിവരിക്കുന്നു. ക്വിറ്റിന്ത്യാ സമരകാലത്ത് പട്ടാളനിയമം പ്രഖ്യാപിക്കപ്പെട്ട സിറ്റിയിൽ കുട്ടികളുടെ വിപ്ലവസംഘത്തിലെ ഒരു ബാലൻ ക്ലോക്ക് ടവറിനു മുകളിലേക്ക് ഓടിക്കയറി ത്രിവർണ്ണ പതാക പാറിച്ചു. എന്നാൽ ബ്രിട്ടീഷ് പട്ടാളം ആ ധീരബാലനെ വെടിവച്ചു.
തെരുവിൽ മുഴങ്ങുന്ന സ്വാതന്ത്ര്യസമര മുദ്രാവാക്യങ്ങൾക്കിടയിൽ പോലീസ് കയറിയത് വന്യമൃഗങ്ങളുടെ ശൗര്യത്തോടെയായിരുന്നു. ഇന്ത്യൻ പതാകയേന്തിയ ബാലസംഘവും യുവാക്കളും പോലീസിന്റെ ബലിഷ്ഠതയിൽ പിടയുമ്പോൾ ഒരു തുടുത്ത സൂര്യനായി വീരകുമാർ ക്ലോക്ക് ടവറിൽ പൊടുന്നനെ കാണപ്പെട്ടു.
അവൻ തന്റെ കൊച്ചുശരീരത്തിലെ ധീരമായ ഹൃദയത്തെ ചേർത്തു ത്രിവർണ്ണപതാക ജനങ്ങൾക്കായി, സ്വാതന്ത്ര്യത്തിൻ തങ്ങൾ അലതല്ലുന്ന വായുവിൽ വീശി. പൊടുന്നനെ പട്ടാളക്കാരുടെ തോക്കുകൾ അലറി; അവനെ ചുംബിച്ചത് ആയിരം അഗ്നിമുഖങ്ങളായിരുന്നു. 'ഇറങ്ങുതാഴെ വീരകുമാർ' എന്ന് ജനം ആർദ്രമായി നോക്കി; അവൻ ക്ലോക്ക് ടവറിലേക്ക് പൊത്തിപ്പിടിച്ച് കയറിത്തുടങ്ങി. ആകാശത്തിന്റെ നെറ്റിയിൽ സ്വാതന്ത്ര്യത്തിന്റെ സമയം കുറിച്ചിട്ട ആ ക്ലോക്ക് ടവറിലേക്ക് പട്ടാളക്കാരുടെ തീനാളങ്ങൾ പതിച്ചു. അവന്റെ പാദങ്ങളിൽ സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീശുന്നുണ്ടായിരുന്നു. ആ ബാലന്റെ തീനാളങ്ങൾക്കിടയിൽ പുകഞ്ഞ് തെറിച്ച് താഴെ അലതല്ലുന്ന ത്രിവർണ്ണപതാകയിൽ പതിഞ്ഞ രക്തത്തിന് സൂര്യന്റെ ചൂടും നിറവുമുണ്ടായിരുന്നു.
വീരകുമാറിനെ സ്വന്തമാക്കിയ ക്ലോക്ക് ടവറിൽ തീ പുകഞ്ഞുകൊണ്ടിരുന്നു. അവൻ കൈവീശി കാണിച്ച ആ ത്രിവർണ്ണപതാക അവന്റെ പിഞ്ഞിപ്പോയ ശരീരത്തിൽ പതിഞ്ഞിരുന്നു. കുരുക്ഷേത്രം കണ്ട് അഭിമന്യുവിന്റെ കവിളുകളും തുടുത്തു. ഇതാ, ധീരനായ ഒരുവൻ കൂടി പത്മവ്യൂഹം തകർത്തിരിക്കുന്നു. ഇല ചീന്തുംപോലെ പിഞ്ഞിപ്പോയെങ്കിലും അവൻ ഇന്ത്യക്കാരന്റെ ചുറ്റും വളഞ്ഞ ബ്രിട്ടീഷുകാരന്റെ കോട്ടയെ പിളർന്നു. ദാരുണമായ മരണമാണെങ്കിലും ആ കവിളുകൾ സന്ധ്യയുടെ തുടുപ്പണിഞ്ഞു. അന്ന് എല്ലാ ഇന്ത്യക്കാരുടേയും മനസ്സ് വീരകുമാറിന്റെ മരിക്കാത്ത ആത്മസ്പന്ദനങ്ങളിലേക്കായിരുന്നു ചേക്കേറിയത്. ഭാരതമുള്ളിടത്തോളം കാലം ആ ബാലൻ ധീരനാണ്. അവനെ പ്രസവിച്ച അമ്മ ധന്യയും അവരെപ്പെറ്റ രാജ്യം അഭിമാനവും ആണ്.
Exam Tips:
a) കൃതി (അഗ്നിസാക്ഷി - ലളിതാംബിക അന്തർജ്ജനം), സന്ദർഭം (1942-ലെ സമരം, ക്ലോക്ക് ടവറിലെ ബാലൻ) എന്നിവ ആദ്യ വരിയിൽത്തന്നെ പറയുക.
b) ഉദ്ധരണിയിലെ 'അമ്മ ധന്യ', 'രാജ്യം അഭിമാന്യം' എന്നീ ഭാഗങ്ങളുടെ അർത്ഥം അവസാന വാക്യമായി ചേർക്കുക.
Question 17: 'ലാത്തിയും വെടിയുണ്ടയും' എന്ന പാഠഭാഗത്തിലെ സ്വാതന്ത്ര്യസമരചരിത്രവുമായി ബന്ധപ്പെട്ട ഒരു രംഗം കണ്ടെത്തി ഹൃദയസ്പർശിയായ ഭാഷയിൽ അവതരിപ്പിക്കുക.
Answer:
സ്വാതന്ത്ര്യസമരത്തിലെ ബാലസേനയിലെ ധീരനായ ബാലൻ ക്ലോക്ക് ടവറിലെ സമയസൂചികളെ നിശ്ചലമാക്കിക്കൊണ്ട് വെടിയേറ്റ് താഴേക്ക് പതിച്ചപ്പോൾ ആ ശരീരത്തിൽ വീണ അവന്റെ വസ്ത്രത്തിൽ പടർന്ന ചോരയ്ക്ക് ഇന്ത്യക്കാരന്റെ ഉദയസൂര്യന്റെ നിറമായിരുന്നു.
താഴെ വീണ ആ കുഞ്ഞിന്റെ രക്തം തടിച്ചുകൂടിയ ഇന്ത്യക്കാരുടെ മനസ്സിനെ തൊട്ട് അശോകചക്രമായി മാറി. അവിടേക്ക് കുതിച്ചുവന്ന ദേവീബഹന്റെ കരവലയത്തിൽ പിന്നിപ്പോയിരുന്ന ആ ശരീരം ഉയർന്നുകിടന്നു. ഇന്ത്യക്കാരുടെ സ്വാതന്ത്ര്യപ്രതീക്ഷകളുടെ ഒരു സൂര്യയാത്രയിലേക്ക് ഒരു വട്ടംകൂടി പൂർത്തീകരിച്ചുകൊണ്ട്.
Exam Tips:
a) രംഗവർണ്ണനയിൽ കാഴ്ചകൾ (ചോര, പതാക, ക്ലോക്ക് ടവർ) ക്രമമായി ഉൾപ്പെടുത്തുക.
b) ബിംബങ്ങളും ഉപമകളും ഉപയോഗിച്ച് ഭാഷയെ വൈകാരികമാക്കുക.
Six Marks Questions
Question 18: "ലാത്തിയും വെടിയുണ്ടയും" എന്ന പാഠഭാഗത്ത് സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിറമുള്ള ഓർമ്മയായി വീരകുമാറിനെ ലളിതാംബിക അന്തർജ്ജനം ചിത്രീകരിക്കുന്നുണ്ട്. ഈ രംഗം സ്വന്തം ഭാഷയിൽ വിവരിക്കുക.
Answer:
തെരുവിൽ മുഴങ്ങുന്ന സ്വാതന്ത്ര്യസമര മുദ്രാവാക്യങ്ങൾക്കിടയിൽ പോലീസ് കയറിയത് വന്യമൃഗങ്ങളുടെ ശൗര്യത്തോടെയായിരുന്നു. ഇന്ത്യൻ പതാകയേന്തിയ ബാലസംഘവും യുവാക്കളും പോലീസിന്റെ ബലിഷ്ഠതയിൽ പിടയുമ്പോൾ ഒരു തുടുത്ത സൂര്യനായി വീരകുമാർ ക്ലോക്ക് ടവറിൽ പൊടുന്നനെ കാണപ്പെട്ടു. അവൻ തന്റെ കൊച്ചുശരീരത്തിലെ ധീരമായ ഹൃദയത്തെ ചേർത്ത് ത്രിവർണ്ണപതാക ജനങ്ങൾക്കായി, സ്വാതന്ത്ര്യഗീതങ്ങൾ അലതല്ലുന്ന വായുവിൽ വീശി. പൊടുന്നനെ പട്ടാളക്കാരുടെ തോക്കുകൾ അലറി; അവനെ ചൂണ്ടിയത് ഒരായിരം അഗ്നിമുഖങ്ങളായിരുന്നു.
'ഇറങ്ങുതാഴെ വീരകുമാർ' എന്ന് എല്ലാവരും ആർദ്രമായി നോക്കി; ക്ലോക്ക് ടവറിലേക്ക് പൊത്തിപ്പിടിച്ച് അവൻ കയറിത്തുടങ്ങി. ആകാശത്തിന്റെ നെറ്റിയിൽ സ്വാതന്ത്ര്യത്തിന്റെ സമയം കുറിച്ചിട്ട ആ ക്ലോക്ക് ടവറിലേക്ക് പട്ടാളക്കാരുടെ തീനാളങ്ങൾ പതിച്ചു. അവന്റെ പാദങ്ങളിൽ സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീശുന്നുണ്ടായിരുന്നു. ആ ബാലന്റെ തീനാളങ്ങൾക്കിടയിൽ പുകഞ്ഞു തെറിച്ച് താഴെ അലതല്ലുന്ന ത്രിവർണ്ണപതാകയിൽ പതിഞ്ഞ രക്തത്തിന് സൂര്യന്റെ ചൂടും നിറവുമുണ്ടായിരുന്നു.
വീരകുമാറിനെ സ്വന്തമാക്കിയ ക്ലോക്ക് ടവറിൽ തീ പുകഞ്ഞുകൊണ്ടിരുന്നു. അവൻ കൈവീശി കാണിച്ച ത്രിവർണ്ണപതാക അവന്റെ പിഞ്ഞിപ്പോയ ശരീരത്തിൽ പതിഞ്ഞിരുന്നു. കുരുക്ഷേത്രം കണ്ട് അഭിമന്യുവിന്റെ കവിളുകളും തുടുത്തു. ഇതാ, ധീരനായ ഒരുവൻ കൂടി പത്മവ്യൂഹം തകർത്തിരിക്കുന്നു. ഇല ചീന്തുംപോലെ പിഞ്ഞിപ്പോയെങ്കിലും അവൻ ഇന്ത്യക്കാരന്റെ ചുറ്റും വളഞ്ഞ ബ്രിട്ടീഷുകാരന്റെ കോട്ടയെ പിളർന്നു. ദാരുണമായ മരണമാണെങ്കിലും ആ കവിളുകൾ സന്ധ്യയുടെ തുടുപ്പണിഞ്ഞു. അന്ന് എല്ലാ ഇന്ത്യക്കാരുടെയും മനസ്സ് വീരകുമാറിന്റെ മരിക്കാത്ത ആത്മസ്പന്ദനങ്ങളിലേക്കായിരുന്നു ചേക്കേറിയത്.
Exam Tips:
a) രംഗം തുടക്കം (പോലീസ് ആക്രമണം), മധ്യം (ക്ലോക്ക് ടവറിലെ കയറ്റം, വെടി), ഒടുക്കം (ജനമനസ്സിലെ പ്രതികരണം) എന്നിങ്ങനെ വിഭജിച്ച് എഴുതുക.
b) സൂര്യൻ, അഭിമന്യു എന്നീ ഉപമകൾ ഉപയോഗിച്ചാൽ ഭാഷ കൂടുതൽ ഹൃദയസ്പർശിയാകും.
Eight Marks Questions
Question 19: "വിജയിയായ അഭിമന്യുവിനെപ്പോലെ ആ ബാലൻ നിലക്കുകയായിരുന്നു." "ഒരേസമയത്ത് കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭാരതമാതാവിനെപ്പോലെ ഉജ്ജ്വലയും ഗംഭീരവദനയുമായിരുന്നു ആ യുവതി." ഇത്തരം സാദൃശ്യകല്പനകൾ 'അഗ്നിസാക്ഷി'യുടെ ആഖ്യാനത്തെ സവിശേഷമാക്കുന്നതെങ്ങനെ? വിലയിരുത്തുക.
Answer:
അഗ്നിസാക്ഷി നോവലിന്റെ അക്ഷരലോകം പ്രാചീനമായ ജീർണ്ണതയിൽ തീ പിടിക്കുന്ന പുരോഗമനാശയങ്ങളുടേതാണ്. നമ്പൂരിതരം മെലിഞ്ഞുണങ്ങിയിട്ടും, സമൂഹത്തിനും വ്യക്തിക്കും ചടങ്ങുകളുടെ നരകം പണിതിട്ടും വീണ്ടും പഴമയുടെ മുഷിഞ്ഞ മാമൂലുകളിലേക്ക് ഉറഞ്ഞുപോകുന്ന കാലത്താണ് മാറ്റങ്ങളുടെ അഗ്നി പടരുന്നത്. സംഹരിക്കുകയും പുതിയതിന് ചാരമാകുകയും ചെയ്യുന്നതിന്റെ തീയിൽ കൊയ്ത നോവലാണ് അഗ്നിസാക്ഷി.
അഗ്നിസാക്ഷിയിലെ ചില പ്രയോഗങ്ങൾക്ക് ഏഴഴകാണുള്ളത്. ഒന്നിൽ നിന്നും ബഹുഭാവനകളിലേക്കും ബഹുസൗന്ദര്യത്തിലേക്കും ലയിച്ചു ചേരുന്ന പ്രയോഗങ്ങൾ. വീരകുമാരൻ ക്ലോക്ക് ടവറിന്റെ മുകളിലേക്ക് ത്രിവർണ്ണപതാക ഉയർത്തി വീശിപ്പിടിക്കുന്നതിനെ ലളിതാംബിക അന്തർജ്ജനം വർണ്ണിക്കുന്നതും ധ്വനിപ്പിക്കുന്നതും ഭാവങ്ങളുടെ ആഴങ്ങളെയാണ്. ഒരു നീർച്ചോലയിൽ ചുഴിയുണ്ടാകുമ്പോൾ ജലം അതിൽ ചുറ്റുന്നതുപോലെയാണ് ഈ ഭാവനയും.
'വിജയിയായ അഭിമന്യുവിനെപ്പോലെ ക്ലോക്ക് ടവറിൽ ആ ബാലൻ നിൽക്കുകയായിരുന്നു' എന്ന പ്രയോഗത്തിൽ വൈവിധ്യങ്ങളായ ഭാവഭേദങ്ങൾ ഉണ്ടാകുന്നു. ക്ലോക്ക് ടവറിൽ നിൽക്കുന്ന വീരകുമാരൻ വെടിയേറ്റ് വീഴുമെന്ന് നാം നെഞ്ചിൽ തൊട്ട് സ്തംഭിച്ചുപോകുന്ന വർണ്ണനയാണിത്.
അഭിമന്യു മഹാഭാരതത്തിലെ കഥാപാത്രമാണ്. അഭിമന്യു കൗരവന്മാരുടെ വെല്ലുവിളി സ്വീകരിച്ച് പത്മവ്യൂഹത്തിൽ അകപ്പെട്ടു. ഗർഭത്തിലിരിക്കെ പിതാവായ അർജുനനിൽ നിന്ന് പത്മവ്യൂഹം തകർത്തത് മാത്രമേ കേട്ടുള്ളൂ. പത്മവ്യൂഹം തകർക്കുമ്പോൾ ചുറ്റും കൗരവരായിരുന്നു. തിരിച്ചു കടക്കുവാനുള്ള ശ്രമം ശക്തിയാർജ്ജിച്ചപ്പോഴേക്കും ജയദ്രഥൻ പിന്നിൽ നിന്നും കൊന്നു കളഞ്ഞത് മഹാഭാരതകഥ. ഇവിടെ ക്ലോക്ക് ടവറിൽ പതാക വീശിയ വീരകുമാരൻ അഭിമന്യുവിനെപ്പോലെയാണ് എന്ന നോവലിലെ പ്രയോഗത്തിൽത്തന്നെ ഗർജിക്കാൻ തുടങ്ങുന്ന തോക്കുകൾ നീണ്ടുവരുന്നത് നാം കാണുന്നു. അഭിമന്യ ബാലനായിരുന്നു; വീരകുമാരനും.
അഭിമന്യ വിജയിയായി നിന്നതുപോലെ എന്ന് പറഞ്ഞതിൽ അഭിമന്യുവിന്റെ വിജയമെന്നത് മരണം വരിച്ചെങ്കിലും ധീരനായിരിക്കുന്നവന്റെ സൈര്യമാണ്. മരണത്തെ ഭയപ്പെടാത്തവന്റെ ധീരതയുള്ളവനാണ് വീരകുമാരൻ; അതാണവന്റെ വിജയം. ഇവിടെ ക്ലോക്ക് ടവർ പത്മവ്യൂഹമായിരുന്നു. ചുറ്റിനും പോലീസും പട്ടാളവും കൗരവപ്പടയും. ധർമ്മത്തിന്റെ പതാക അഭിമന്യുവിന്റെ കയ്യിലാണ്. അതവൻ പത്മവ്യൂഹത്തിനകത്തു നിന്നാണ് മറഞ്ഞുനിൽക്കാതെ വീശുന്നത്. രാജ്യത്തിന്റെ അഭിമാനമുയർത്തിയ വീരകുമാരൻ അഭിമന്യുവാണ്. മഹാഭാരതത്തിന്റെ കുരുക്ഷേത്രയുദ്ധം ഇവിടെ ഇന്ത്യൻ സ്വാതന്ത്ര്യസമരമാണ്. സ്വന്തം മണ്ണിനുവേണ്ടി പടനയിക്കുന്നവരുടെ സമരം; കള്ളച്ചൂത് കളിച്ച് മണ്ണ് കയ്യടക്കിയവരിൽ നിന്നും തിരിച്ചുപിടിക്കാൻ വീരകുമാരൻ ഉയരങ്ങളിലേക്കു തന്നെയാണ് കയറിയത്. ആയിരമായിരം ഭാരതീയരുടെ യശസ്സും ധൈര്യവും അഗ്നിയായി പടർത്തിയ അഭിമന്യു. വീരകുമാരന് മരണമില്ല; ധീരന്റെ രക്തം ഇന്ത്യക്കാരിലൂടെ പ്രവഹിക്കുകയാണ്. വീരകുമാരനെ മാലാഖയായും സങ്കല്പിക്കുന്നു.
വെടിയേറ്റ് രക്തം വാർന്നു വീഴുന്നത് വെള്ളിൽപ്പക്ഷി കണക്കെയാണ്. വീഴ്ചയുടെ വേഗതയാണിവിടെ കാണുന്നത്. ഒപ്പം സമാധാനത്തിന്റെ വെളുത്ത ശോഭയും വീരകുമാരന് ചാർത്തുന്നു. ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്ന ഭാരതമാതാവിനെപ്പോലെയാണ് ദേവിബഹൻ വീരകുമാരനെ നെഞ്ചോട് ചേർത്തത്. ഭാരതീയരുടെ വേദനകളിൽ പിടയുകയും ധർമ്മത്തിൽ ചിരിക്കുകയും ചെയ്യുന്ന അഭിമാനിനിയായ സ്ത്രീ ശക്തിയായിരുന്നു ദേവീബഹൻ. വീരകുമാരന്റെ മരണം ദേവീബഹന്റെ ഹൃദയം പിളർത്തി. ഒപ്പം ആ മരണത്തിന്റെ രക്തസാക്ഷിത്വം ദേവീബഹന്റെയും സ്വപ്നമായിരുന്നു. ഇവിടെ ദേവീബഹന് ഇതിഹാസതുല്യമായൊരു പരിവേഷം ലഭിക്കുന്നു. ദേവി ബഹന്റെ രൂപത്തിൽ നാം ഭാരതമാതാവിന്റെ അദൃശ്യച്ഛായകളെ തെളിഞ്ഞു കാണുന്നു.
അഗ്നിസാക്ഷിയുടെ ഈ പാഠഭാഗം സ്വാതന്ത്ര്യസമരനിലമാണ്. മുറിവേറ്റവരും മരണമടഞ്ഞവരും മാനഭംഗപ്പെട്ടവരും യുദ്ധങ്ങളിൽ ഞരങ്ങുന്നതും സ്വാതന്ത്ര്യസമരത്തിൽ അനുഭവിക്കുന്നതും ഒരേ മാനുഷികയാതനകളാണെന്ന യാഥാർത്ഥ്യമാണ് ഇവിടെ തെളിയുന്നത്. പ്രഭാതസൂര്യന്റെ ചെങ്കതിരുകൾ തട്ടി ക്ലോക്ക് ടവറിന്റെ മുകൾഭാഗം ചോരയിൽ കുളിച്ചതുപോലെ തോന്നി. വീരകുമാരനെ കാണുന്നത് ആകാശത്തുനിന്നും ഞെട്ടറ്റു താഴെ വീണ സൂര്യന്റെ കുട്ടിയെപ്പോലെയാണ്. ഈ സന്ദർഭങ്ങൾ വരാനിരിക്കുന്ന വെടിവെപ്പിനെയും രക്തസാക്ഷിത്വത്തെയും കുറിക്കുന്നു. മറ്റുള്ളവർക്ക് വെളിച്ചമേകിയ സൂര്യനായിരുന്നു വീരകുമാരൻ.
നോവലിന്റെ ഭാവലോകം വികസ്വരമാക്കുന്ന ഈ പ്രയോഗങ്ങൾക്ക് ഗൗരവവും ലഭിക്കുന്നുണ്ട്. ഭാവാന്തരീക്ഷത്തെ വായനക്കാരന്റെ മനസ്സിലേക്ക് ആഴത്തിൽ ആവിഷ്കരിക്കുന്നതിൽ പ്രയോഗങ്ങൾ നവ്യമായി വർണ്ണിച്ചതിൽ മഹാഭാരതത്തിന്റെ ഇതിഹാസഗഹനത ആ സന്ദർഭത്തിനുണ്ടായി. ദേവബഹൻ ഭാരതമാതാവിനെപ്പോലെ ജ്വലിച്ചപ്പോൾ അത് ഭാരതത്തിന്റെ ദേശാഭിമാനത്തിന്റെ ഭാവശക്തിയിലേക്ക് വളർന്നു. വീരകുമാരൻ വെള്ളിൽപ്പക്ഷിയെപ്പോലെ വീണപ്പോൾ അതിന്റെ വീഴ്ച നൊമ്പരപ്പെടുത്തുന്നതായി. ഈ മണ്ണിലെ മനുഷ്യനെയും ജീവജാലങ്ങളെയും വെടിവെച്ചിടുന്ന ബ്രിട്ടീഷുകാരന്റെ ധ്വംസനം കൃത്യമായി രേഖപ്പെടുത്തുന്നു. അഗ്നിസാക്ഷിയുടെ അന്തർലോകത്തിന്റെ ഒഴുക്ക് ഈ പ്രയോഗങ്ങളുടെ ശക്തിയാണ്.
Exam Tips:
a) ആദ്യം നോവലിന്റെ പശ്ചാത്തലം, പിന്നെ അഭിമന്യു ഉപമ, പിന്നെ ഭാരതമാതാവ് ഉപമ എന്ന ക്രമത്തിൽ ഖണ്ഡികകളാക്കുക.
b) മഹാഭാരതത്തിലെ അഭിമന്യുവിന്റെ കഥയും ക്ലോക്ക് ടവർ സന്ദർഭവും തമ്മിലുള്ള സമാനത പോയിന്റുകളായി എഴുതുക.
c) ഒടുവിൽ ഉപമകൾ ദേശാഭിമാനവും ഭാവതീവ്രതയും വർദ്ധിപ്പിക്കുന്നു എന്ന് നിഗമനം നൽകുക.
Question 20: സ്വാതന്ത്ര്യസമരവും സാമൂഹ്യപരിഷ്കരണവും ലളിതാംബിക അന്തർജ്ജനത്തിന്റെ 'അഗ്നിസാക്ഷി' എന്ന നോവലിന്റെ അന്തർധാരയായിരുന്നു. 'ലാത്തിയും വെടിയുണ്ടയും' എന്ന പാഠഭാഗത്തെ മുൻനിർത്തി വിലയിരുത്തുക. (SAY 2015)
Answer:
ലാത്തിയും വെടിയുണ്ടയും എന്ന നോവൽ ഭാഗം ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന വികാരങ്ങളുടെ ശക്തമായ, ഉജ്ജ്വലമായ ആവിഷ്കാരമാണ്. ദേവീബഹനും വെടിയേറ്റ് മരിച്ച കുട്ടിയും ഈ നോവലിലെ സ്പേസിൽ നിന്നും നമ്മുടെ മനസ്സിലേക്ക് കയറിപ്പറ്റുന്നവരാണ്. കഥയിലെ സന്ദർഭവും നോവലിസ്റ്റിന്റെ ഭാഷയും ചേർന്ന് ഈ സന്ദർഭത്തെ വായനക്കാരന് മരിക്കാത്ത ഓർമ്മയായി മാറ്റുന്നു. കുട്ടികളുടെ സംഘത്തിൽ നിന്നും ധീരനായി മാറിയ ആ കുട്ടി കൊടിയുയർത്തിയത് ആയിരക്കണക്കിന് ജനതയുടെ ഹൃദയത്തിലാണ്. പോരാടുവാൻ വലിയൊരു കാരണം തീർക്കലായി ആ കുട്ടിയുടെ മരണം.
ജനക്കൂട്ടം പകച്ചുപോകുന്ന സമരക്കളങ്ങളിൽ ധീരമായി ചിലർ നടത്തുന്ന ധിക്കാരങ്ങളാണ് സ്വാതന്ത്ര്യസമരങ്ങളെ ജീവസ്സുറ്റതാക്കുന്നത്. ക്ലോക്ക് ടവറിലേക്ക് വലിഞ്ഞുകയറിയ കുട്ടി, അതു കണ്ടുനിൽക്കുന്ന ഹൃദയങ്ങളിലേക്ക് ഉയർത്തിയത് ഇന്ത്യൻ ദേശീയ വികാരമാണ്. ആ കുട്ടി കയറിയ ഉയരങ്ങളിൽ ഒരു ജനതയുടെ ആശയുണ്ട്. പോലീസും പട്ടാളവും പോലും സ്തബ്ധമായിപ്പോകുന്ന ഒരു മുന്നേറ്റമായിരുന്നു ആ കുട്ടി പ്രകടിപ്പിച്ചത്. ഇന്ത്യൻ സംസ്കാരത്തിന്റെ പേപ്പറിൽ എഴുതിവെച്ച ഒരു പോരാളിയുടെ ആത്മവീര്യമുണർത്തിക്കൊണ്ടാണ് നോവലിസ്റ്റ് കുട്ടിയെക്കുറിച്ച് പറയുന്നത്. ആ കുട്ടി അഭിമന്യുവാണ്; വിജയിയായ അഭിമന്യുവിനെപ്പോലെയാണ് അവൻ ഉയർത്തിയ കൊടിയുമായി നിൽക്കുന്നത്.
ക്ലോക്ക് ടവറിൽ ഉയർന്ന ഇന്ത്യൻ ത്രിവർണ്ണപതാക ബ്രിട്ടീഷുകാരന് ഇന്ത്യൻ ഭൂമിയിലുള്ള മരണസമയമായെന്ന് അറിയിക്കുകയാണ്. അഭിമന്യു അർജ്ജുനന്റെ പുത്രനാണ്; അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾ അച്ഛൻ അമ്മയ്ക്ക് പറഞ്ഞുകൊടുത്തവയെല്ലാം സ്വായത്തമാക്കിയവനാണ്. പത്മവ്യൂഹത്തിൽ കയറി പുറത്തിറങ്ങുന്ന വിദ്യ പറഞ്ഞുകൊണ്ടിരിക്കെ സുഭദ്ര ഉറങ്ങിപ്പോയതിനാൽ ഗർഭസ്ഥ ശിശു പുറത്തിറങ്ങുന്ന ഭാഗം കേട്ടില്ല. കുരുക്ഷേത്രയുദ്ധത്തിൽ ജയദ്രഥൻ യുദ്ധനിയമം ലംഘിച്ച് അഭിമന്യുവിനെ പിറകിൽ നിന്ന് വധിച്ചു. ക്ലോക്ക് ടവറിൽ കൊടി പാറിച്ച കുട്ടി അഭിമന്യുവിനെപ്പോലെ പട്ടാളക്കാരുടെ പത്മവ്യൂഹത്തിനു നടുവിൽ നിൽക്കുന്നു; അവനും ജീവനോടെ തിരിച്ചുപോരാൻ കഴിയുന്നില്ല. സമാധാനമായി കൊടി പാറിച്ച ആ കുട്ടിയെ ബ്രിട്ടീഷുകാർ വധിച്ചു. സാമാന്യനീതി കാറ്റിൽപ്പറത്തിയ ബ്രിട്ടീഷുകാരന്റെ ക്രൂരതയ്ക്കു മുമ്പിൽ ആ കുട്ടി ഭാരതമുള്ളിടത്തോളം ധീരനാണ്. വിജയിയായ അഭിമന്യുവെന്ന് പറയുമ്പോൾ ആ ധീരനിൽ ഒരു പോരാളിയുടെ ധീരതയും ആത്മാഭിമാനവും കാണുന്നു; അത് ഇന്ത്യൻ ജനതയുടെ ദേശാഭിമാനത്തെ ഉണർത്തുന്ന ശക്തിയായി.
ദേവീബഹനെ ഭാരതമാതാവിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. വെടിയേറ്റ് വീണ കുഞ്ഞിന്റെ ശരീരം വാരിയെടുത്ത ദേവീബഹനെ പട്ടാളവും പോലീസും തല്ലിച്ചതച്ചു. കുട്ടിയുടെ നെഞ്ചിലെ ചോര പടർന്ന് ദേവീബഹന്റെ വെളുത്ത സാരി ചുവപ്പിൽ മുങ്ങി. ഒരേ സമയം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭാരതമാതാവാണ് ദേവീബഹൻ. ക്ലോക്ക് ടവറിൽ കൊടിപാറിച്ചതിന്റെ ആത്മവീര്യത്തിൽ സന്തോഷിക്കുന്ന വേളയിലാണ് ആ പിഞ്ചുകുഞ്ഞിന്റെ ജഡം ഏറ്റുവാങ്ങേണ്ടിവന്നത്. പത്മവ്യൂഹം തീർത്ത പട്ടാളക്കാരന്റെ തോക്കിനെ അവർ ഭയന്നില്ല; അടികൾ അവരെ പിന്തിരിപ്പിച്ചില്ല. അവരുടെ മുഖം ഭാരതമാതാവിനെപ്പോലെ ശോഭിച്ചു.
വർണ്ണനകൾ കഥയുടെയും കഥാപാത്രത്തിന്റെയും ആത്മചൈതന്യത്തെ പരിസ്ഫുരിപ്പിക്കുന്നതാണെന്നതിന് ദൃഷ്ടാന്തമാണ് ഈ രണ്ടു സാദൃശ്യകല്പനകളും. ആ കുഞ്ഞിലും കുഞ്ഞിനെ വാരിയെടുക്കുന്ന ദേവീബഹനിലും ഭാരതീയമായ സജീവ വ്യക്തിത്വങ്ങളെയാണ് നോവലിസ്റ്റ് കാണുന്നത്. കുട്ടിയെയും ദേവീബഹനെയും വായനക്കാരന്റെ മുമ്പിൽ ശില്പം കൊത്തിവച്ചതുപോലെ മാറ്റിയിരിക്കുന്നു; അവരെ വായനക്കാരന്റെ മനസ്സിൽ നിന്നും മായാത്ത സജീവചൈതന്യമാക്കിയിരിക്കുന്നു.
Exam Tips:
a) ചോദ്യത്തിലെ 'സ്വാതന്ത്ര്യസമരം', 'സാമൂഹ്യപരിഷ്കരണം' എന്നീ രണ്ടു പദങ്ങളും ഉത്തരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
b) ദേവകി അന്തർജ്ജനം ബ്രാഹ്മണ്യത്തിന്റെ ചട്ടക്കൂട് വിട്ട് സമരത്തിലേക്ക് ഇറങ്ങിയത് സാമൂഹ്യപരിഷ്കരണ പോയിന്റായി ചേർക്കുക.
c) ക്ലോക്ക് ടവർ സംഭവം സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി വിവരിക്കുക.
Question 21: സ്വാതന്ത്ര്യസമരത്തിന്റെ ആവേശഭരിതമായ ഒരു ഉജ്ജ്വല മുഹൂർത്തം അവതരിപ്പിക്കുന്നതോടൊപ്പം സാമൂഹിക ജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘർഷവും അനാവരണം ചെയ്യുന്നു 'ലാത്തിയും വെടിയുണ്ടയും' - സമർത്ഥിക്കുക. (March 2016)
Answer:
തങ്കത്തിന്റെ മക്കളാണ് അപ്പുവും മനുവും. ബ്രിട്ടീഷിന്ത്യയിൽ ഉയർന്ന ഉദ്യോഗസ്ഥനാണ് അവളുടെ ഭർത്താവ്. സ്വാതന്ത്ര്യസമരത്തോട് ഇന്ത്യക്കാരി എന്ന നിലയിൽ അനുകൂല വികാരമുണ്ടായിരുന്നെങ്കിലും ജോലിയുള്ള ഭർത്താവിനോടൊപ്പം സുഖമായി ജീവിക്കുകയാണ് തങ്കം. കുട്ടികളും അധ്യാപകരും വിദ്യാലയങ്ങളെയും ഉദ്യോഗസ്ഥർ ഓഫീസുകളെയും ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിനായി ഇറങ്ങിത്തിരിച്ച ആ കാലഘട്ടത്തിൽ തങ്കം ജീവിതസുഖസൗകര്യങ്ങളിൽ നാടിന്റെ നിലവിളികൾ കേട്ടില്ല. അപ്പുവിനെയും മനുവിനെയും നാട്ടിലേക്ക് അയച്ചത് അവർ കുട്ടികൾക്കിടയിൽ രൂപപ്പെട്ട സ്വാതന്ത്ര്യസമര വിപ്ലവസംഘത്തിൽ പെടരുതെന്ന് തീരുമാനിച്ചിട്ടാണ്.
വിപ്ലവസേനയിലെ ഒരു കുട്ടി ടവറിനു മുകളിൽ കൊടി നിവർത്തി വെടിയേറ്റ് വീണപ്പോൾ തങ്കത്തിന്റെ മനസ്സ് സ്വയം പഴിച്ചു. നാടിന്റെ സമരത്തിൽ പങ്കെടുക്കാത്ത താൻ എത്ര ദുർബലയാണെന്ന് സ്വയം മനസ്സിലാക്കി. നാടിന്റെ സമരത്തിൽ തന്റെ തേതിയേടത്തിയെക്കൂടി കണ്ടെത്തിയപ്പോഴാണ് തങ്കം സ്വയം വിചാരണ ചെയ്യുന്നത്. തന്റെ ജ്യേഷ്ഠനായ ഉണ്ണിനമ്പൂതിരി ബ്രാഹ്മണ്യത്തിന്റെ കർമ്മങ്ങളിൽ മുഴുകി ജീവിതം ഒടുക്കിയതും ജ്യേഷ്ഠന്റെ ഭാര്യയായ ദേവകിയേടത്തി വീടുവിട്ട് സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങിയതും കണ്ടുനിൽക്കുന്നുവെങ്കിലും അതിൽ അവർക്ക് പങ്കാളിയാകാൻ തോന്നിയിരുന്നില്ല. വെടിയേറ്റു വീണ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെയെന്നപോലെ മാറത്തടക്കിപ്പിടിച്ച് തന്റെ തേതിയേടത്തിയെ കണ്ടപ്പോൾ തങ്കത്തിന്റെ മനസ്സിൽ അത് ഒരു തീയായി മാറി. ഇത് തങ്കത്തെ ഉലച്ചു.
തങ്കം സ്വാർത്ഥിയായിരുന്നു; സ്വന്തം സുഖവും കുടുംബവും അവളെ പ്രചോദിപ്പിച്ചു. സമരങ്ങൾ അപകടകരമാണെന്ന് അവൾ ചിന്തിച്ചു. നാടിന്റെ വേദനകൾ അവൾ കണ്ടില്ല. എന്നാൽ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലമായ രക്തസാക്ഷിത്വം കണ്ടപ്പോൾ അവളുടെ മനസ്സും ചിന്തിച്ചുതുടങ്ങി; താൻ എത്ര ഹീനയാണെന്ന് തോന്നി. എങ്കിലും തങ്കം സമരത്തിൽ പങ്കെടുക്കുന്നില്ല; ആഗ്രഹങ്ങൾ സ്വന്തം വീട്, കുട്ടി, ഭർത്താവ് എന്ന ചെറിയ വൃത്തത്തിൽ ഒതുങ്ങിപ്പോകുന്നു. ഒരു പ്രസ്ഥാനത്തിനു വേണ്ടി ജീവൻ വെടിയാൻ ചരിത്രവും സമൂഹത്തിന്റെ സുസ്ഥിതിയും കണ്ട് മനസ്സിലാക്കുന്ന വെറിട്ടൊരു മനസ്സ് വേണം. ഒടുവിൽ സ്വന്തം മകനെപ്പോലെ ഒരു കുട്ടി വെടിയേറ്റു വീണപ്പോൾ അവരിലെ മാതൃത്വവും ദേശീയതയും ഒരുമിച്ചൊരു പൊതുവികാരമായി മാറി.
Exam Tips:
a) ചോദ്യത്തിലെ രണ്ടു ഭാഗങ്ങൾക്കും (ഉജ്ജ്വല മുഹൂർത്തം, വ്യക്തി-സമൂഹ സംഘർഷം) പ്രത്യേകം ഖണ്ഡികകൾ നൽകുക.
b) തങ്കത്തിന്റെ മാനസിക സംഘർഷം 'ഇവിടെ നിന്ന് എവിടേക്ക്' എന്ന ക്രമത്തിൽ വികസിപ്പിക്കുക.
Notes and Study Questions
Question 22: എം.കെ. രാമചന്ദ്രന്റെ 'ഉത്തർഖണ്ഡിലൂടെ' എന്ന യാത്രാവിവരണത്തിന് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
പുസ്തകം: ഉത്തർഖണ്ഡിലൂടെ (കൈലാസ് മാനസസരോവർ യാത്ര). രചയിതാവ്: എം.കെ. രാമചന്ദ്രൻ. പ്രസാധനം: കറന്റ് ബുക്സ്. 2005-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണിത്.
ആസ്വാദനക്കുറിപ്പ്: മലയാള സാഹിത്യവിഭാഗത്തിലെ ശക്തമായ ഒരു ശാഖയാണ് സഞ്ചാരസാഹിത്യം. മലയാളത്തിൽ അറിയപ്പെടുന്ന സഞ്ചാരസാഹിത്യകാരനാണ് എസ്.കെ. പൊറ്റെക്കാട്ട്. അതുകഴിഞ്ഞാൽ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നയാളാണ് എം.കെ. രാമചന്ദ്രൻ. അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ കൃതിയാണ് ഉത്തർഖണ്ഡിലൂടെ; ഈ കൃതിക്ക് 2005-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഹിമാലയ യാത്രയ്ക്ക് ഒരുങ്ങുന്ന ഏതൊരു യാത്രികനും ഒരു കൈപുസ്തകമാണിത്. യാത്രയുടെ ആദ്യാവസാനം എഴുത്തുകാരൻ അനുഭവിച്ച എല്ലാ മാനസിക വിചാരങ്ങളും വായനക്കാരനിലേക്ക് എത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.
അതിനേക്കാളുപരി ശരാശരി മലയാളി മുതൽ പണ്ഡിതന്മാർക്കുവരെ ആസ്വാദ്യകരമായ ഭാഷാശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. യാത്രയ്ക്ക് എങ്ങനെ സ്ഥലം തിരഞ്ഞെടുക്കും, എന്തൊക്കെ ഘട്ടങ്ങളിലൂടെ കടന്നുപോകണം, എന്തൊക്കെ രേഖകളാണ് കയ്യിൽ കരുതേണ്ടത്, വസ്ത്രം, ഭക്ഷണം തുടങ്ങിയവയെക്കുറിച്ചുള്ള വിവരണം ഓരോ യാത്രക്കാരനെയും മുന്നിൽ കണ്ടുള്ളതാണ്. അത്രയും കരുതലോടെയാണ് അദ്ദേഹം ഭാഷ പ്രയോഗിക്കുന്നത്. ഹിമാലയയാത്ര കേരളീയരെ സംബന്ധിച്ച് ജീവിതാഭിലാഷമാണ്. ഓർമ്മ വച്ച നാൾ മുതൽ കേട്ടിട്ടുള്ള പുരാണേതിഹാസങ്ങളെല്ലാം ഈ പ്രദേശത്തിലൂടെ മുന്നേറുന്നവയാണ്. അതിനാൽ ആ പ്രദേശത്തെ മതപരമായും സാംസ്കാരികമായും നാം ഏറെ ബഹുമാനിക്കുന്നു; അതിന്റെ മനോഹാരിതയെ മാടിമാടി വിളിക്കുകയും ചെയ്യുന്നു. ആ മനോഹാരികതയുടെ മാസ്മരികതയിലേക്കാണ് ഈ കൃതി നമ്മെ കൊണ്ടെത്തിക്കുന്നത്.
യാത്രയ്ക്ക് ഒരുങ്ങേണ്ടതിനെക്കുറിച്ച് പറഞ്ഞതിനുശേഷം അദ്ദേഹം പുറപ്പെടുന്ന സമയത്തെക്കുറിച്ചും ബസ്സിനെക്കുറിച്ചും ആ പ്രദേശത്തിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു. 2001-ലെ യാത്രാസംഘത്തിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ കാലത്ത് ഏഴ് മണിയോടെ എല്ലാവരും തയ്യാറായി കൃത്യം 8 മണിക്ക് പുറപ്പെട്ടു. യാത്ര ബസ്സിലായിരുന്നു. ആ ബസ്സിന്റെ നാലു വശവും 'കൈലാസ്-മാനസ സരോവർ യാത്ര 2001' എന്ന് എഴുതിയിരുന്നു. ഒരു മണി കഴിഞ്ഞപ്പോൾ അവർ മുറാദാസിൽ എത്തി. അവിടത്തെ ഹോട്ടലിൽ സുഖകരമായ അനുഭവമായിരുന്നു. അവിടെ വച്ച് അദ്ദേഹം ഹിമാലയ യാത്ര കഴിഞ്ഞുവരുന്ന ഒരു ടീമിനെ കണ്ടുമുട്ടുകയും അവരെ പരിചയപ്പെടുകയും ചെയ്തു. യാത്ര വീണ്ടും തുടങ്ങി. തിരക്കേറിയ പട്ടണങ്ങളും അതുകഴിഞ്ഞ് ഹൃദ്യമായ ഗ്രാമീണാന്തരീക്ഷങ്ങളും മാറിമാറി വന്നുകൊണ്ടിരുന്നു. ഇങ്ങനെ യാത്രയുടെ ഓരോ ഘട്ടവും വായനക്കാരന്റെ മുമ്പിൽ അവതരിപ്പിച്ച് ചിത്രം വരച്ചതുപോലെയാണ് ആവിഷ്കരിക്കുന്നത്. 285 km യാത്ര ചെയ്ത് അഞ്ചുമണിയോടെ അവർ കാത്തഗോദാം എന്ന സ്ഥലത്ത് എത്തി.
താൻ കടന്നുപോകുന്ന പ്രദേശത്തെ കൃഷി, തൊഴിൽ, ഭക്ഷണം എന്നിവയെല്ലാം അദ്ദേഹം കണ്ടമാതിരതന്നെ വിവരണം നൽകുന്നു. ഓരോ അധ്യായവും ഓരോ പ്രദേശത്തിന്റെ അനുഭവങ്ങളോടെയാണ് നിൽക്കുന്നത്. അങ്ങനെ മൂന്നാം ദിവസം ധാർച്ചുലയിലെത്തി. അവിടെ നിന്ന് ഹിമാലയപർവ്വതത്തിന് തൊട്ടടുത്തു നിൽക്കുന്ന ഡിസിഹിറ്റ് എന്നറിയപ്പെടുന്ന പർവ്വതത്തിലാണ് അവർ എത്തിയത്. വലിയവനങ്ങളാൽ ചുറ്റപ്പെട്ട ചെറിയ കാടാണത്. കാളിന്ദിയുടെ തീരത്തുകൂടിയുള്ള യാത്രയുടെ ബുദ്ധിമുട്ട് വായനക്കാർക്ക് ശരിക്കും മനസ്സിലാക്കുന്ന പോലെ വ്യക്തമായാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അവിടെ നിന്ന് ഗാലയിലേയ്ക്കും തുടർന്ന് ബുധിയിലേക്കും എത്തിച്ചേർന്നു. യാത്രയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്തത് വളരെ വിശദമായിത്തന്നെ വിവരിക്കുന്നുണ്ട്.
ലിപുലേഖ്, തലക്കോട്ട് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകളൊക്കെ തന്നെ കഥാകാരന്റെ സുതാര്യ ഭാഷാപ്രയോഗത്തിലൂടെ സുന്ദരമായിരുന്നു. ആ യാത്രയുടെ സാഹസികതകുറച്ചൊക്കെ നമ്മളെ ബുദ്ധിമുട്ടിക്കുമെങ്കിലും അത് നമ്മെ ഈ ഹൃദയത്തോട് ചേർത്തുവെയ്ക്കാനാണ് സഹായകമാകുന്നത്. ഹിമാലയ യാത്രയെക്കുറിച്ച് വ്യക്തമായ വിവരണമാണ് ഈ പുസ്തകം നൽകുന്നത്. യാത്രയ്ക്കിടയിൽ ഉണ്ടായതും ഹിമാലയയാത്രയിൽ അനുഭവപ്പെട്ട തുമൊക്കെ വിശാലമായി എഴുതി. സൂര്യചന്ദ്രമാരും ആകാശഗോളങ്ങളുടെ സുന്ദരമായ കാഴ്ചയും നമ്മുടെ മനക്കണ്ണിൽ നിന്ന് ഒരിക്കലും മറഞ്ഞുപോകില്ല. അതുകൊണ്ടുതന്നെ ഈ പുസ്തകം മറ്റു പുസ്തകങ്ങളെ മറികടന്ന് വായനക്കാരുടെ പ്രശംസ നേടി. അദ്ദേഹത്തിന്റെ കൈലാസപ്രദക്ഷിണവും അതിനുശേഷം സുഹൃത്തുക്കളിൽ നിന്ന് അകന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോൾ അനുഭവപ്പെട്ട പ്രതിസന്ധികളും എല്ലാം വായനയ്ക്ക് ശേഷവും നമ്മെ അലട്ടിക്കൊണ്ടിരിക്കും. ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും കൈലാസയാത്ര ആഗ്രഹിക്കാത്തവർ ഇന്ത്യയിൽ കുറവായിരിക്കും. ഈ പുസ്തകം വായിച്ച ഓരോരുത്തരും ഹിമാലയയാത്ര കഴിഞ്ഞുവന്ന പ്രതീതിയാണ്; ആ അനുഭവം തന്നെയാണ് ഈ പുസ്തകത്തിന്റെ വിജയവും.
Exam Tips:
a) ആസ്വാദനത്തിൽ കൃതിയുടെ പേര്, രചയിതാവ്, പുരസ്കാരം, ഭാഷാശൈലി, യാത്രാഘട്ടങ്ങൾ, ഉപസംഹാരം എന്നിവ ക്രമമായി ചേർക്കുക.
b) എസ്.കെ. പൊറ്റെക്കാട്ടിനെ പരാമർശിച്ച് സഞ്ചാരസാഹിത്യത്തിന്റെ പശ്ചാത്തലം നൽകുക.
Question 23: മാധവിക്കുട്ടിയുടെ 'കടലിന്റെ വക്കത്ത് ഒരു വീട്' എന്ന കഥയെ നിരൂപണം ചെയ്യുക. (ഈ കഥാവായനയിൽ നാം കാണുന്നത് എന്തെല്ലാം? കുടുംബം എന്ന വ്യവസ്ഥിതിയെ എസ്റ്റാബ്ലിഷാക്കുന്നതാരാണ്? തനിക്ക് ജോലി സംഘടിപ്പിച്ചു നൽകുവാൻ ശ്രമിക്കുമെന്നു പറഞ്ഞ യുവാവിന് അവൾ നൽകിയതെന്ത്? പുതപ്പ് നൽകിയത് നമ്മെ ഉലയുന്ന അനുഭവമാണോ?)
Answer:
ഈ കഥാവായനയിൽ നാം കാണുന്നത്: ഉപകാരമില്ലാത്തവനാണെങ്കിലും ഭർത്താവായിരിക്കുന്നത് വളരെ ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു അറുമുഖം. അങ്ങനെ അറുമുഖം വീടിനെക്കുറിച്ചുള്ള പൊതുവായ സമൂഹകാഴ്ചപ്പാടിന്റെ പ്രതിനിധിയാണ്. അയാൾക്കുവേണ്ടത് ഭാര്യയുടെ മേൽ, സമൂഹം അനുവദിച്ച ആധിപത്യങ്ങളാണ്. സ്ത്രീയാകട്ടെ കടലിന്റെ ആഴത്തോളം സങ്കടവും ചുമന്ന് അലയുന്നവളും. കടലിന്റെ വക്കത്തുള്ള മണ്ണിലെ വിരിപ്പിൽ ഭർത്താവിനു ഭക്ഷണം നൽകി ചുമരില്ലെങ്കിലും ഒരു വീടായി കഴിയുന്നവൾ. (കഥാവസാനത്തിൽ അവളുടെ മേൽക്കൂര വിശാലമാകുന്നു.) സാധ്യതകൾ നൽകുന്ന കഥയാണിത്.
കടൽത്തീരത്ത് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്: കടൽ കാർമേഘത്തിനു പകരമല്ല. വിങ്ങിക്കെട്ടിയ വികാരങ്ങൾ പെയ്തൊഴിയുന്ന മഴയുടെ കാർമേഘത്തിനു കഴിയാത്ത ഭാവരസങ്ങൾ കടലിനുണ്ട്. കടലിന്റെ വക്കത്ത് വെറും തറയിൽ വിരിച്ച് ഒരു വീട്ടിൽ ആഴങ്ങളിൽ കര തേടുന്ന അലയുടെ അടങ്ങാത്ത ദാഹവും പ്രതീക്ഷകളും സീൽക്കാരവും കാണാം.
കുടുംബം എന്ന വ്യവസ്ഥിതിയെ എസ്റ്റാബ്ലിഷാക്കുന്നത് ഈ കഥയിൽ അറുമുഖനാണ്. സമൂഹത്തിലെ മേധാവിത്വങ്ങൾ പുരുഷന് നൽകിയ വലിയ അവകാശങ്ങൾ നേടിയെടുക്കുവാൻ വ്യാമോഹിക്കുന്നവനാണ് അറുമുഖൻ. 'ഞാൻ ഒരു ഭർത്താവാണ്' എന്നതിന്റെ അർത്ഥം സ്വയം വരുത്തിവെച്ച വിനകളെയെല്ലാം ഭാര്യം പൊറുത്ത് ഗൃഹനാഥന്റെ മേൽ സ്ഥാനം തനിക്ക് എപ്പോഴും അർഹതപ്പെട്ടതാണെന്ന പുരുഷന്റെ മിഥ്യാധാരണയാണത്. ആകെയുള്ള സമ്പാദ്യമായ ഭാഗ്യമാണെന്ന് പറയുന്നതിൽ അറുമുഖൻ മുഷിപ്പ് തോന്നുന്നത് ആ ദാമ്പത്യത്തിന്റെ അവതാളത്തെ കാണിക്കുന്നു. അറുമുഖൻ തന്റെ ഭാര്യയെ ഇനിയും ഉൾക്കൊള്ളുവാൻ കഴിഞ്ഞിട്ടില്ല.
തന്റേതായ പലതും നഷ്ടപ്പെട്ട ഈ സ്ത്രീയ്ക്ക് ഉള്ളിൽ തളിരിടുന്ന സംഗീതം കണ്ടെത്തുവാൻ കഴിയുന്നു. കടലിന്റെ പാട്ട് കേട്ട് മലർന്നു കിടക്കുന്നതിലെ ഭാഗ്യം അവളിലെ ദുഃഖമൂകതയെ മാറ്റുന്നു. വാക്കിനോ അർത്ഥങ്ങൾക്കോ ഭാഷക്കോ ശരീരത്തിനോ അതിർത്തി തീർക്കാത്ത സംഗീതം ആ സ്ത്രീയെ സന്തോഷിപ്പിക്കുന്നു.
തനിക്ക് ജോലി സംഘടിപ്പിച്ചു നൽകുവാൻ ശ്രമിക്കുമെന്നു പറഞ്ഞ യുവാവിന് അവൾ നൽകിയത് ആ പുതപ്പായിരുന്നു. ആ അറുമുഖനോടുത്തുള്ള ജീവിതത്തിന്റെ സ്വകാര്യതയും സ്നേഹത്തിന്റെ ചുടു നിശ്വാസവുമാണ് ആ ഗൃഹലക്ഷ്മി വഴിയാത്രക്കാരനായ യുവാവിനു നൽകിയത്. ആ പുതപ്പാണ് കടലിന്റെ വക്കത്തുള്ള അവരുടെ വീട്. വീടെന്നത് ചുമരുകൾക്കുള്ളിലെ ഒന്നിക്കലല്ല; സ്നേഹിക്കുന്ന ദാമ്പത്യത്തിന്റെ ഒരുമിക്കലാണ്. അതിനാൽ വഴിയിൽ വിരിച്ച ആ വീട് അവരുടെ ഏകസമ്പാദ്യമായ പുതപ്പായിരുന്നു. പുതപ്പ് കൊടുത്തപ്പോഴും തന്റെ തലയിൽ തട്ടിയപ്പോഴും അറുമുഖനിലെ ഭർത്താവിന്റെ അധികാരം അന്ധമാകുന്നു. അറുമുഖന്റെ ഭാര്യ കടലിന്റെ ആഴം മനസ്സിലുള്ളവൾ; വഴിയാത്രക്കാരന് ഗൃഹലക്ഷ്മിയും മഹാലക്ഷ്മിയുമായ ഈ സ്ത്രീ ഭർത്താവായ അറുമുഖന് എത്താത്ത ഉയർന്ന മാനസിക മേഖലയിൽ നിൽക്കുന്നു.
അറുമുഖന്റെ കൂടെയുള്ള ജീവിതത്തിൽ ഈ സ്ത്രീ കൊതിക്കുന്നതും സ്വപ്നം കാണുന്നതുമെല്ലാം ഒരു വീടുണ്ടാകുന്ന നല്ല കാലമാണ്. ആയയുടെ പണി അവൾ ഇഷ്ടപ്പെടുന്നത് സുരക്ഷിതത്വവും മാന്യതയും ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കും. പക്ഷേ ഇതിനെല്ലാം അപ്പുറത്താണ് സംഗീതം കഥയുടെ ഭാവമർമ്മമായി വരുന്നത്. മാധവിക്കുട്ടിയുടെ ചെറുകഥകളുടെ തന്തുമുദ്രയായ ഭാവങ്ങളുടെ നിഗൂഢരസം ഈ കഥയ്ക്കു നൽകുന്നതും അനിതരസാധാരണമായ ഭംഗിയാണ്. നല്ല നിലയിൽ ജീവിച്ചിരുന്ന സ്ത്രീ ഇന്ന് കടലിന്റെ വക്കത്ത് വസിക്കുന്നു. മനുഷ്യർ വസിക്കുന്നതിന്റെ ഏറ്റവും അറ്റത്തുള്ള, മനുഷ്യവാസത്തിന്റെ അതിരിനപ്പുറത്തെ പുറമ്പോക്കിലെ വെറും പൂഴിപ്പരപ്പിൽ അവൾ വസിക്കുന്നു. പാട്ട് കേട്ട് ഉണർന്നിരുന്നത് വലിയ ഭാഗ്യമാണെന്ന് പറയുന്നതിൽ അറുമുഖന് മുഷിപ്പ് തോന്നുന്നു.
പുതപ്പ് നൽകിയത് നമ്മെ ഉലയുന്ന അനുഭവമാണോ? വർഷങ്ങളോളം സ്ത്രീയെക്കുറിച്ച് പഠിച്ച് ഫ്രോയ്ഡ് പറയുന്നു: "ഒരു സ്ത്രീ എന്താണ് ആഗ്രഹിക്കുന്നതെന്ന് സത്യത്തിൽ എനിക്കിപ്പോഴും മനസ്സിലായിട്ടില്ല." അറുമുഖന്റെ ഭാര്യയുടെ മനസ്സിൽ ഭർത്താവിനോടുള്ള അസംതൃപ്തി കണ്ടെത്തുവാൻ എന്തിനു ഉഷ്ണിക്കണം? അത് ഈ കഥയുടെ ഭാവങ്ങളെ ഇല്ലാതാക്കുന്നു. പുരുഷന്റെ മനസ്സ് സമൂഹത്തിന്റെ ഒരുക്കിവച്ച സ്ഥാപനങ്ങളുമായി നിരന്തരം ബന്ധിക്കപ്പെട്ടതിനാൽ എപ്പോഴും അധികാരം, മേധാവിത്വം, വീരം, കാരുണ്യം എന്നീ വ്യവസ്ഥാപിത ഭാവങ്ങളെ മാത്രം പ്രകാശിപ്പിക്കുന്നു. സ്ത്രീ അതല്ല; അവൾ എന്താണ് എന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. നളചരിതത്തിൽ ദമയന്തിയുടെ മനമറിയാൻ ഹംസം ശ്രമിക്കുന്നതിൽ നിന്ന് സ്ത്രീമനസ്സിന്റെ ആഴം അറിയുന്നതിനുള്ള ഈ അന്വേഷണം തരം പണ്ടേയുണ്ട് എന്ന് മനസ്സിലാക്കാം.
Exam Tips:
a) കഥയിലെ പ്രതീകങ്ങൾ (കടൽ, പുതപ്പ്, സംഗീതം) വേർതിരിച്ച് ഓരോന്നിന്റെയും അർത്ഥം എഴുതുക.
b) അറുമുഖനും ഭാര്യയും തമ്മിലുള്ള കാഴ്ചപ്പാടിലെ വ്യത്യാസം താരതമ്യം ചെയ്യുക.
Question 24: എം. മുകുന്ദന്റെ 'ആർട്ട് അറ്റാക്ക്' എന്ന കഥയെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുക.
Answer:
"അവരിലാർക്കും ആകാശത്തിന്റെ നിറം അറിയുമായിരുന്നില്ല." സ്റ്റീഫൻ ക്രെയിന്റെ 'ദി ഓപ്പൺ ബോട്ട്' എന്ന ചെറുകഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഒരു തകർന്ന ബോട്ടിൽ കര തേടി അലയുന്ന ഒരുകൂട്ടം ആളുകളുടെ ദൈന്യത മുഴുവൻ ഈ തുടക്കത്തിനുണ്ട്. ഇതുപോലെ ആർട്ട് അറ്റാക്ക് എന്ന കഥയുടെ തുടക്കം ശിവരാമന്റെ വ്യക്തിത്വ ശൈഥില്യം ഉൾക്കൊള്ളുന്നതായി. തലമുറകൾ മാറുമ്പോൾ ജനങ്ങളുടെ കലാഭിരുചിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ കഴിയാതെ സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും പുറന്തള്ളപ്പെടുന്ന ശിവരാമന്റെ മാനസികാവസ്ഥ ഈ തുടക്കത്തിനുണ്ട്. "ശിവരാമൻ റോഡിന്റെ വെളിച്ചം കുറഞ്ഞ അരികിലൂടെ പതുക്കെ വീട്ടിലേക്കു നടന്നു."
അയാൾക്കുണ്ടാകുന്ന അന്യവൽക്കരണത്തിന്റെ കേന്ദ്രഭാവം ഈ തുടക്കം നൽകുന്നു. വഴിയരികിലൂടെ നടന്നുപോകുന്ന ശിവരാമൻ, വെളിച്ചം കുറഞ്ഞ ഭാഗത്തുകൂടി പതുക്കെ പോകുന്ന ശിവരാമൻ - ആദ്യ വരിയിൽത്തന്നെ ശക്തമായ ചിഹ്നമാകുന്നു. ആർട്ട് അറ്റാക്കിലെ ശിവരാമൻ സമൂഹത്തിലെ ആധുനികതയുടെ കംഫർട്ടബിൾ സ്വഭാവത്തിന് പിന്തിരിഞ്ഞു നിൽക്കുന്നു. സാംസ്കാരിക വകുപ്പിലും കൽക്കരി വ്യവസായത്തിലും ഒരുപോലെ തിളങ്ങിയ ഗിരിരാജന്റെ അച്ഛന്റെ ബ്രില്യന്റ്സ് ശിവരാമൻ അന്യം.
മുകുന്ദന്റെ ആർട്ട് അറ്റാക്ക് ഉത്തരാധുനികതയുടെ സമൂഹത്തിൽ വ്യക്തിത്വം നഷ്ടപ്പെടുന്ന കഥാപാത്രത്തിന്റെ ആവിഷ്കാരമാണെന്ന വിലയിരുത്തൽ ഇവിടെ ഉണ്ടായിരിക്കുന്നുവെന്ന് തോന്നുന്നു. ശിവരാമൻ നിലനിൽക്കുന്നത് ആധുനികതയുടെ മണ്ണിലാണ്. അതിന്റെ ആധുനിക ജീവിതത്തിന്റെ വഴിത്തിരിവുകളിൽ സ്വത്വം നഷ്ടമാകുന്ന മനുഷ്യർ വ്യക്തിത്വം വീണ്ടെടുക്കാൻ നടത്തുന്ന വർത്തമായ പ്രയത്നങ്ങളുടെ ചിത്രമാണ് ഈ കഥയിൽ എം. മുകുന്ദൻ അവതരിപ്പിക്കുന്നത്. അസ്തിത്വത്തിന്റെ പ്രശ്നങ്ങൾ നിർമ്മിക്കുന്ന അന്യതാബോധമാണ് ഈ കഥയിലെ ശിവരാമന്റെ ആത്മധാര. ശിവരാമൻ ഉത്തരാധുനികതയുടെ ലോകത്ത് ജീവിക്കുന്നുവെങ്കിൽ അയാൾ തീർച്ചയായും ഫാഷൻ ഷോ ചിത്രീകരിക്കാൻ പോകുമായിരുന്നു. സ്വയം നിർമ്മിച്ച ജ്ഞാന നിർമ്മിതിയുടെ ലോകത്ത് ജീവിക്കുന്ന ശിവരാമന്റെ അസ്തിത്വം സമൂഹത്തിലെ യാന്ത്രികതയുടെയും പ്രൊഫഷണലിസത്തിന്റെയും ഇടയിൽ ഞെരുങ്ങുന്നു. ചിത്രങ്ങളെക്കുറിച്ചെഴുതുമ്പോൾ ഓരോ ചിത്രത്തിനെയും അതിന്റെ ബലത്തിൽ ഊന്നിപ്പറയുന്ന രീതി അയാൾത്തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്.
അവിടെ താരതമ്യപ്പെടുത്തലുകളുടെ ആവശ്യമില്ല. അയാളുടെ ജ്ഞാന നിർമ്മിതിയിൽ നിന്നും അയാൾ മാറുന്നില്ല. ഇന്ത്യൻ ചുമർ ചിത്രകലയുടെ അടിസ്ഥാനമായി കാണാവുന്ന രേഖാചിത്രങ്ങളെ തന്റെ സങ്കേതത്തിൽ ഉൾക്കൊള്ളിക്കുന്ന എം.എഫ്. ഹുസൈന്റെ രചനയിൽ അയാൾ ജൈവാംശം കാണുന്നില്ല. രാജാ രവിവർമ്മക്കുശേഷം വന്ന "സന്ദേശ് പെയ്ന്റിങ്ങ്സ്"ന്റെ സ്വാധീനത്തിന് ശേഷം വന്ന എം.എഫ്. ഹുസൈന്റെ ചിത്രകലയിലെ ഷെയ്ഡുകൾ ഇല്ലാതെ വരുന്ന രീതി ശിവരാമന് ഇഷ്ടമാകുന്നില്ല. സ്വന്തം ജ്ഞാനത്തിൽ ഉറഞ്ഞുനിൽക്കുന്ന ശിവരാമന് കലയിലെ പുതിയ സങ്കേതങ്ങൾ മനസ്സിലാകുന്നില്ല. എം.എഫ്. ഹുസൈന്റെ കലയിൽ ഇല്ലാത്തത് ജൈവാംശമാണ്; അതായത് ഇമ്പ്രഷനുകൾ. "നിറച്ചൊരു പഴഞ്ചനാമോൾ" എന്ന് അയാൾ പറയുന്നുണ്ട്. ശിവരാമനിൽ രണ്ടു വിധത്തിലുള്ള അന്യവൽക്കരണം നടക്കുന്നു: സമൂഹത്തിൽ നിന്നുള്ള അന്യവൽക്കരണവും തന്റെ ഉള്ളിൽ നിന്നുതന്നെയുള്ള അന്യവൽക്കരണവും. ഗിരിരാജനും രവിഭൂഷണനും കാണിക്കുന്ന പ്രഫഷണലിസത്തിന്റെ ആക്രമണങ്ങളിൽ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്ന ശിവരാമന് ഒരു ഘട്ടത്തിൽ തന്റെ ഭാഷയും തന്റെ മുഖവും നഷ്ടമാകുന്നു.
തന്റെ വിരലുകൾക്ക് മുകളിൽ ഇഴജന്തുക്കളെപ്പോലെ തടിച്ചു നിൽക്കുന്ന ഞരമ്പുകൾ, അയാൾക്ക് സ്വന്തം കൈകളോട് നീരസം തോന്നി. അന്യവൽക്കരണം കൊണ്ട് തങ്ങളിൽ നിന്ന് തന്നെ മനുഷ്യർ നഷ്ടമാകുന്നതിനെക്കുറിച്ച് ജോൺ മക്യൂറി പറയുന്നു: "മറ്റൊരുവന്റെ നിലനിൽപ്പുമായി എന്റെ നിലനിൽപ്പിനെ വച്ചുമാറാൻ സാധ്യമല്ല. ഞാൻ ഞാനാണ്." ഞാൻ മറ്റൊരാളാകാതെ ഈ പ്രത്യേക മനുഷ്യവ്യക്തിയായി തീരുകയാണ് ഉണ്ടായത്. ഈ പ്രത്യേകതകളോട് ഒരു വ്യക്തി കൂറ് കാണിക്കുവാൻ തുടങ്ങുമ്പോൾ അയാൾക്ക് അനിശ്ചിതത്വം വരുന്നു. ഈ അനിശ്ചിതത്വം മൂലം അയാൾ ബൂർഷാ മൂല്യങ്ങളെ എതിരിടുന്നു. എന്നാൽ ഇത്തരം കലാപങ്ങൾ തികച്ചും വ്യക്തിപരമാകയാൽ സ്വയം ബൂർഷാ സ്വഭാവമുള്ളതായി മാറുന്നു. അതുകൊണ്ടാണ് രവിഭൂഷൺ ശിവരാമനോട് "താങ്കൾ ഈ ബൂർഷാ വാല്യൂസ് ഒക്കെ കളയണം" എന്ന് ആവശ്യപ്പെടുന്നത്.
പത്രത്തിന്റെ സർക്കുലേഷൻ കൂട്ടുകയെന്ന ലക്ഷ്യത്തോടെ എഡിറ്റർ നീങ്ങിയപ്പോൾ ശിവരാമന്റെ നിരൂപണത്തിനിടയിലെ ചിത്രങ്ങൾ ആദ്യം മറഞ്ഞുപോയി. ഇവിടെ കച്ചവടം നിശ്ചയിക്കുന്ന സ്പെയ്സിനകത്ത് ശിവരാമൻ ഒതുങ്ങേണ്ടതായി വന്നു. സമൂഹത്തിൽ ഒരുവന്റെ സ്പെയ്സ് നിശ്ചയിക്കുന്നത് സമൂഹത്തെ ഭരിക്കുന്ന കച്ചവടതാൽപ്പര്യങ്ങളാണെന്ന് ഇവിടെ തെളിയുന്നു; അവയുടെ ലക്ഷ്യങ്ങളാണ് കാൽനൂറ്റാണ്ടിനിടയിൽ നാഷണൽ ടൈംസിൽ ശിവരാമന്റെ ചിത്രകലാ നിരൂപണം വരാതായപ്പോൾ അയാളുടെ തകർച്ച പൂർണ്ണമായി.
ശിവരാമന്റെ അസ്തിത്വം അയാളുടെ സ്വഭാവപ്രത്യേകതകളുമായി ബന്ധപ്പെട്ടു നിൽക്കുന്നു. സാധാരണക്കാരനും വഴിയുടെ അരികിലൂടെ പതുക്കെ നടന്നുപോകുന്നവനുമായ കഥാപാത്രം. 'തുന്നല് വിട്ടു വലുതായ പാന്റിന്റെ കീശയാണ് ഇപ്പോൾ കെ.എസ്. ശിവരാമൻ. മടമ്പുകൾ തേഞ്ഞ ഷൂസാണ് ഇപ്പോൾ കെ.എസ്. ശിവരാമൻ' - ദാരിദ്ര്യത്തിന്റെ ചിഹ്നങ്ങൾ ആയ ശിവരാമൻ നമ്മുടെ മനസ്സിന്റെ വിഹ്വലതകളിലൂടെയാണ് നടന്നു നീങ്ങുന്നത്. ആർട്ട് അറ്റാക്കിലെ ഭാര്യ വളരെ മിതഭാഷിയാണെങ്കിലും എത്ര മാത്രം ശക്തയായ കഥാപാത്രമായി നില്ക്കുന്നു. കുടുംബത്തിന്റെ പരിമിതികൾക്കകത്താണ് ഭാര്യയുടെ സ്ഥാനം. അവൾ വളരെ പഠിച്ച വളാണ്. എന്തെങ്കിലും നഷ്ടപ്പെടുമ്പോൾ അവൾക്കു സാഹിത്യം വരുന്നത് പതിവാണ് എന്ന പ്രയോഗത്തിൽ ഭാര്യയുടെ നിസ്സഹായത മുഴുവൻ വരച്ചു കാണിക്കുന്നു. തിരിച്ചറിവുള്ളവളാണ് ഭാര്യ.
വെളുത്തവൻ/കറുത്തവൻ, സവർണ്ണൻ/അവർണ്ണൻ, നല്ലവൻ/ദുഷ്ടൻ, ദയാലു/ക്രൂരൻ എന്നിങ്ങനെയുള്ള പരമ്പരാഗത ചിന്തകളിലൂടെ രൂപപ്പെട്ട വിശ്വാസമാണ് ശിവരാമനും നിൽക്കുന്നത്. അതിനാൽ ഇവിടെ സ്ത്രീ അപ്രധാനയായിത്തീരുന്നു. കഥയിലാകട്ടെ യഥാർത്ഥകല/യന്ത്രകല എന്ന ദ്വന്ദമല്ല ഉള്ളത്; മാറുന്ന കല/സ്വന്തം മനസ്സിന്റെ മാറാത്ത കല എന്ന ദ്വന്ദമാണ് കാണുന്നത്. വാമൊഴിയുടെ ലിഖിതരൂപമാണ് ചെറുകഥ എന്നതിന്റെ (അല്ലെങ്കിൽ കഥപറയൽ ആണ് ചെറുകഥയായി മാറിയത് എന്നതിന്റെ) എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതിനാൽ ആർട്ട് അറ്റാക്ക് എന്ന ചെറുകഥ, കഥയോ കഫാ പ്രധാനപ്പെട്ടത് എന്ന പഴഞ്ചൻ ചോദ്യങ്ങൾ തിരസ്കരിക്കുന്നു. ആഖ്യാന കലയിൽ മുകുന്ദനെപ്പോലെ പരീക്ഷണം നടത്തിയ നോവലിസ്റ്റുകൾ ഇല്ല. കഥയെ കഥയെന്ന സാഹിത്യരൂപത്തെത്തന്നെ ചോദ്യം ചെയ്യാനുള്ള ഉപാധിയാക്കിയ എഴുത്തുകാരനാണ് മുകുന്ദൻ.
Exam Tips:
a) ലേഖനത്തിൽ കഥയുടെ തുടക്കം, അന്യവൽക്കരണം, കലയും വിപണിയും, ഭാര്യയുടെ പങ്ക് എന്നിങ്ങനെ ഉപശീർഷകം തിരിച്ച് ഖണ്ഡികകളാക്കുക.
b) ശിവരാമന്റെ ദാരിദ്ര്യം, സ്വത്വനഷ്ടം എന്നിവ കഥയിലെ വാക്യങ്ങൾ ഉദ്ധരിച്ച് സമർത്ഥിക്കുക.
Question 25: സാറാ ജോസഫിന്റെ 'ആലാഹയുടെ പെൺമക്കൾ' എന്ന നോവലിനെക്കുറിച്ച് ഒരു ആമുഖക്കുറിപ്പ് എഴുതുക.
Answer:
ഒരു നൂറ്റാണ്ടുമുൻപുള്ള കോക്കാഞ്ചിറയുടെ ചരിത്രത്തിൽ നിന്നു കൊണ്ടാണ് ആലാഹയുടെ പെൺമക്കൾ എന്ന നോവൽ രചിക്കുന്നത്. തൃശ്ശൂർ പട്ടണവും പട്ടണവാസികളും അരിയങ്ങാടിയും അമ്പലവും പള്ളിയും സമ്പന്നരായ ആളുകളും ജീവിച്ചുപോന്നിരുന്ന കാലത്തിന്റെ ഉച്ഛിഷ്ടങ്ങൾ ഏറ്റുവാങ്ങിയ കോക്കാഞ്ചിറ (ഇന്നത്തെ കുരിയച്ചിറ) യുടെ കഥയാണ് ആലാഹയുടെ പെൺമക്കൾ. തീട്ടംകോരികളുടെ അങ്ങാടിയെന്ന് അപഹാസ്യമായവിധം പട്ടണനിവാസികൾ അധിക്ഷേപിച്ചിരുന്ന കോക്കാഞ്ചിറയിലെ മനുഷ്യർ തോട്ടിപ്പണിക്കായി എറണാകുളം ജില്ലയിലെ വണ്ടുരുത്തി പ്രദേശങ്ങളിൽ നിന്ന് വന്നു താമസിച്ചിരുന്ന പാവങ്ങളായിരുന്നു. പണക്കാരുടെ കക്കൂസ് മാലിന്യത്തെ വെടിപ്പാക്കിയിരുന്ന ഇവർ ജോലി കഴിഞ്ഞ് എത്ര കുളിച്ചുവെടിപ്പായാലും പട്ടണവാസികൾ അവരോടടുക്കാറില്ലായിരുന്നു.
കോക്കാഞ്ചിറയിലേക്കു വരുന്ന വഴിയിലേക്കുള്ള ഗോസായിക്കുന്നും അതിന്റെ പാർശ്വത്തിലെ ശ്മശാനവും ആളുകളിൽ ഭീതിയുണർത്തിയിരുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും ശവങ്ങൾ അപൂർണ്ണമായി മറവു ചെയ്തിരുന്നു. ഉച്ചനേരത്തുപോലും പ്രേതങ്ങളെ ഭയന്ന് മനുഷ്യർ ആ വീഥിയിലൂടെ നടക്കാൻ ഭയപ്പെട്ടിരുന്നു. പിന്നീട് പട്ടണത്തിലേക്ക് പണിക്കു വന്നിരുന്ന ഉദ്യോഗസ്ഥർ കോക്കാഞ്ചിറയുടെ ഭേദപ്പെട്ട ഇടങ്ങളിൽ വീടുകൾ പണി കഴിപ്പിച്ചു. കോൺവെന്റ് പണിത് പെന്തക്കോസ്തുകാരും ക്രിസ്ത്യാനികളും ചേക്കേറാൻ തുടങ്ങി. നഗരത്തെ ഉൾക്കൊള്ളുവാൻ കഴിയാത്ത സമ്പന്നർ കോക്കാഞ്ചിറയിലേക്ക് വന്നു. പള്ളിയായി, പട്ടക്കാരായി, കോക്കാഞ്ചിറ കുരിയച്ചിറയായി. ആനി എന്ന 8 വയസ്സുകാരി പെൺകുട്ടിയുടെ പരിപ്രേക്ഷ്യത്തിലൂടെ തൃശ്ശൂരിന് തെക്കുഭാഗത്തുള്ള കോക്കാഞ്ചിറ എന്ന പ്രദേശത്തിന്റെ പഴയകാല ചരിത്രത്തിന്റെ ഉൾഗതി അന്വേഷണമാണ് ആലാഹയുടെ പെൺമക്കൾ എന്ന നോവൽ. നോവൽ എന്ന സാഹിത്യരൂപത്തിന്റെ ഘടനാപരമായ സഹിശേഷതയെ അപ്പാടെ ഉൾക്കൊള്ളുന്ന കൃതിയാണിത്. പ്രാദേശിക ഭാഷാഭേദമാണ് ആലാഹയുടെ പെൺമക്കളിൽ മുഴുനീളം നിറഞ്ഞുനിൽക്കുന്ന അതിശയ വിശേഷം.
അരിയങ്ങാടിയെ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ഭാഷണരീതികൾ അസാമാന്യമായി രചനയിൽ ഉൾച്ചേർന്നിരിക്കുന്നു. അമ്മാമ്മ പറയുന്ന അപ്പാപ്പന്റെ കഥയിലേക്ക് ആകൃഷ്ടരാകാത്തവർ ആരുമുണ്ടാവില്ല. നോവലിന്റെ സവിശേഷമായ രൂപമായി തിളങ്ങി നിൽക്കുന്ന ദൃശ്യരൂപമാണ് ആനിയുടെ വീടിനു മുകളിലും വഴിയോടു ചേർന്നും പടർന്നു നിൽക്കുന്ന അമരപ്പന്തൽ. അമരപ്പൂവുകളും അമരക്കായകളും നിറഞ്ഞുനിൽക്കുന്ന അമരപ്പന്തലിനു മുകളിൽ പറന്നു നടക്കുന്ന വണ്ടുകളും കഴിഞ്ഞ കാലത്തിന്റെ സ്മരണകളിൽ ആണ്ടിരിക്കുന്ന അമ്മാമ്മയും നോവലിനെ ആകമാനം പൊതിഞ്ഞിരിക്കുന്നു.
കാലത്തിന്റെ ചലനത്തിനോടൊപ്പം തളർന്ന ശരീരത്തെ ഉണർത്താനാവാതെ ചുമച്ചുകൊണ്ടിരിക്കുന്ന ക്ഷയരോഗിയായ കുട്ടിപ്പാപ്പൻ, പ്രാരാബ്ധക്കെട്ടുകളിൽ നിന്നും ചുമടെടുക്കാനാവാതെ ഒരു നേരത്തെ അന്നത്തിനായി നട്ടം തിരിയുന്ന അമ്മ, കൊച്ചുറോതു എന്നിവരുടെ ജീവിത സംക്രമണങ്ങളാണ് ആലാഹയുടെ പെൺമക്കളിൽ നിറഞ്ഞുനിൽക്കുന്നത്. ആരും കടന്നുവരാൻ ഇഷ്ടപ്പെടാത്ത തീട്ടംകോരികളുടെ കോക്കാഞ്ചിറയും പ്രേതങ്ങൾ നൃത്തം ചവിട്ടുന്ന ഗോസായിക്കുന്നും വായിലെ നാക്കിന്റെ മൂർച്ചപ്പോരിൽ മുങ്ങിയ കൊടിച്ചിയങ്ങാടിയും, ദൈന്യതയിലും നിറഞ്ഞുനിൽക്കുന്ന കൊടിച്ചിയങ്ങാടിയിലെ പെണ്ണുങ്ങളുടെ ജീവിതോന്മുഖമായ തെളിച്ചം നിറഞ്ഞ മുഖങ്ങളും ഈ നോവലിനെ ഉന്മേഷത്തിലാക്കുന്ന ജൈവാനുഭവങ്ങളാണ്.
ഒരു ദേശം അതിന്റെ മലീമസമായ പശ്ചാത്തലത്തിൽ നിന്നും ഉയർന്നുവരുന്ന ചരിത്രഗതിയെയും ഈ നോവൽ കൈകാര്യം ചെയ്യുന്നു. ആലാഹയുടെ പ്രാർത്ഥനയിലൂടെ പൈശാചിക ശക്തികളെ ബഹിഷ്കരിക്കുന്ന അമ്മാമ്മ ഒരു കാലഘട്ടത്തിന്റെ ആത്മശക്തിയെ വിളിച്ചറിയിക്കുന്നു. ആനി എന്ന എട്ടുവയസ്സുകാരിയിലേക്ക് ആ പ്രാർത്ഥന നിവേദിക്കുന്ന അമ്മാമ്മയും ഏറ്റുവാങ്ങുന്ന ആനിയും ഒരേ ആത്മബന്ധത്തിന്റെ പാലം തീർക്കുന്നു.
Exam Tips:
a) ആമുഖത്തിൽ ദേശം (കോക്കാഞ്ചിറ), ആഖ്യാതാവ് (ആനി), ഭാഷ (പ്രാദേശിക ഭാഷാഭേദം), പ്രധാന ബിംബം (അമരപ്പന്തൽ) എന്നിവ ഉൾപ്പെടുത്തുക.
b) കഥാപാത്രങ്ങളുടെ പേരുകൾ ശരിയായി എഴുതുക.
Question 26: പത്താം ക്ലാസ്സിൽ പഠിച്ച കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത'യിലെ യാത്രാമൊഴി ഭാഗത്തെക്കുറിച്ച് ഒരു ലഘുപഠനം (പ്രബന്ധം) തയ്യാറാക്കുക. (നാം ചിന്താവിഷ്ടരാകേണ്ടതെന്തുകൊണ്ട്?)
Answer:
'ഗുരുക്കൾക്ക് പറയാനുള്ളതൊക്കെ പണ്ട് കുംഭത്തിലേ പറഞ്ഞു' എന്നത് ചിന്താവിഷ്ടയായ സീതയുടെ കാര്യത്തിലും ശരി തന്നെ. കുമാരനാശാന്റെ തൂലികയിൽ പിറന്ന ഈ കാവ്യതീർത്ഥം ബഹുവിധമായ നിരീക്ഷണങ്ങളെയും വ്യാഖ്യാനങ്ങളെയും ക്ഷണിച്ചുവരുത്തിയെന്ന് നമുക്കറിയാം.
ചിന്താവിഷ്ടയായ സീതയിലെ വളരെ കുറച്ചു ഭാഗം മാത്രമാണ് പത്താം ക്ലാസ്സിൽ നിങ്ങൾ പഠിച്ചത്. സൂര്യചന്ദ്രന്മാരോട് യാത്ര പറഞ്ഞ് മരണശേഷം താൻ എത്തുന്ന ആദിധാമത്തിലേയ്ക്ക് പ്രിയ രാഘവനെ ക്ഷണിക്കുന്നതുവരെയുള്ള ഭാഗം. സൂര്യചന്ദ്രമാരോടും നക്ഷത്രങ്ങളോടും യാത്ര പറയുന്ന സീതയുടെ ദുഃഖപൂരിതമായ വിചാരധാരയിൽ കുമാരനാശാന്റെ തത്ത്വചിന്താപാണ്ഡിത്യം ഊറിക്കൂടിയിരിയ്ക്കുന്നുവെന്ന് കാലങ്ങളായി വ്യാഖ്യാതാക്കൾ പറയുന്നതാണ്. കുമാരനാശാൻ പ്രതിനിധാനം ചെയ്യുന്ന സാംസ്ക്കാരിക പരിസരം ഈ കവിതയിൽ വളരെ വ്യക്തമാണ്.
യാത്രാമൊഴികളിൽ കാണുന്ന തത്ത്വചിന്താത്മകമായ വ്യാഖ്യാനത്തെ പരിശോധിക്കുമ്പോൾ അവയെല്ലാം ആശാന്റെ കാവ്യഹൃദയം ഉൾക്കൊള്ളാത്ത, കാവ്യബാഹ്യങ്ങളായ ധാരണകളാണ്. അതിനാൽ പത്താം ക്ലാസ്സിലെ മുറികളിൽ സീതയുടെ യാത്രാമൊഴി അവതരിപ്പിച്ചത് സീതയുടെയും കുമാരനാശാന്റെയും ദുഃഖങ്ങളെ മറന്നുകൊണ്ടായിരുന്നില്ല. ആദ്യം സീതയുടെ യാത്രാമൊഴിയിൽ കാണുന്ന തത്ത്വചിന്താ വ്യാഖ്യാനങ്ങൾ എന്താണെന്ന് നോക്കാം. സൂര്യനോട് യാത്ര പറയുന്നതിൽ സ്വർഗ്ഗസ്ഥനും സൂര്യവംശജനുമായ ദശരഥചക്രവർത്തിയെയാണത്രെ സീത അനുസരിയ്ക്കുന്നത്. അടുത്ത ശ്ലോകത്തിലുള്ള മൃഗാങ്കൻ എന്നതിൽ സീത തന്റെ പിതാവും ശിവഭക്തനുമായ ജനകരാജാവിനെയാണ് സാമാസോക്തി അലങ്കാരത്തിന്റെ യുക്തിയിലൂടെ അനുസരിയ്ക്കുന്നത്. മൂന്നാമത്തെ ശ്ലോകത്തിലെ നക്ഷത്രങ്ങളാകട്ടെ, ദൂരെ വനങ്ങളിൽ താമസിച്ച് വിജ്ഞാനപ്രദമായ ഉപദേശങ്ങൾ നൽകി ധീരമാർഗം തെളിയിക്കുന്ന ഋഷിമാരെയാണെന്നും തത്ത്വചിന്തയുടെ കണ്ണടയിലൂടെ നോക്കുന്ന വ്യാഖ്യാതാക്കൾ പറയുന്നു.
ഇവിടെ കണ്ട വ്യാഖ്യാനങ്ങളിൽ സീതയുടെ കഥാപാത്ര സങ്കല്പത്തിന് കാവ്യശോഭ നഷ്ടപ്പെട്ടിരിക്കുന്നു. ആദ്യാർത്ഥം കാവ്യശരീരത്തിൽ നിന്നും കുതറിമാറിപ്പോയി മറ്റൊരർത്ഥത്തെ ധരിക്കുന്ന അതിവിശിഷ്ടമായ കാവ്യഭാഗമാണ് പത്താം ക്ലാസ്സുകാരുടെ പാഠഭാഗം. പ്രകൃതി ശക്തികളോട് യാത്ര പറയുന്ന സീതയുടെ വിചാരധാരയിൽ കുമാരനാശാന്റെ തത്ത്വചിന്താത്മകമായ മനസ്സ് ഉണ്ടായിരിയ്ക്കും. പക്ഷേ തത്ത്വചിന്തകളുടെ ആശയപദ്ധതിയിലൂടെയാണ് സീത വിചാരപ്പെട്ടതെന്നു പറയാൻ കാവ്യയുക്തി നഷ്ടപ്പെട്ട വർക്കേ കഴിയൂ. മാത്രമല്ല, സീതയുടെ ദുഃഖം ഉൾക്കൊണ്ട് കുമാരനാശാന്റെ കാവ്യഭാഷയുടെയും സാഹിത്യസംസ്കാരത്തിന്റെയും അനുശീലനം നഷ്ടപ്പെട്ടതിന്റെ സൂചനയുമാണത്.
നമുക്ക് സീതയുടെ അവസ്ഥ അറിയാൻ ശ്രമിക്കാം. സീത ചിന്താകുലയാണ്. "ഒരു നിശ്ചയമില്ലയൊന്നിനും" എന്നു തുടങ്ങുന്ന സീതയുടെ വിചാരങ്ങളിൽ ഭാരതീയ തത്ത്വചിന്തയിലെ ബിംബങ്ങൾ നിറയുമെന്ന് എന്തിനു നമ്മൾ വിചാരപ്പെടണം? രാമന്റെ അരികിലേയ്ക്ക് നാളെ പുറപ്പെടണം. ഒരിയ്ക്കൽ അഗ്നിശുദ്ധി തെളിയിച്ച് തന്നെ അയോധ്യയിലെ പൗരർക്കുവേണ്ടി വലിച്ചെറിഞ്ഞ തന്റെ ഭർത്താവ് തിരികെ വിളിച്ചിരിയ്ക്കുകയാണ്. താനിനി രാമന്റെ കൂടെ, ഒരു പക്ഷേ രാത്രിയോ ഒരു വിനാഴികയോ നിമിഷങ്ങളുടെ ഏറ്റവും ചെറിയ ഒരു മാത്രയോ താമസിക്കുകയില്ലെന്ന തീരുമാനവുമായാണ് സീത കഴിയുന്നത്. അസ്വസ്ഥയായ സീത തന്നെ തുറിച്ചുനോക്കുന്ന അയോധ്യയിലെ ജനങ്ങൾ. താൻ ഒരു രാജകുമാരി, രാജർഷിയായ ജനകന്റെ പുത്രി. ഈ ജനം പറഞ്ഞുണ്ടാക്കിയ അപവാദങ്ങൾക്കിടയിലൂടെ, അവരുടെ തുറിച്ചു നോട്ടത്തിനു നടുവിലൂടെ ഒരിയ്ക്കൽകൂടി രാമനരികിലേയ്ക്ക് - സീത തീരുമാനിച്ചുറച്ചിരിയ്ക്കുന്നു; താനിനി രാമന്റെ കൂടെയില്ല. ആ ജീവിതം കഴിഞ്ഞിരിയ്ക്കുന്നു. ഈ തീരുമാനത്തിൽ ഉറച്ച് സീതാദേവി അസ്വസ്ഥയായപ്പോൾ കുമാരനാശാന്റെ ഹൃദയം എത്രത്തോളം ആ സ്ത്രീരത്നത്തിന്റെ ദുഃഖവും തീരുമാനത്തിന്റെ ശക്തിയും തിരിച്ചറിഞ്ഞു എന്നാണ് നാം കാണേണ്ടത്. അപ്പോൾ കുമാരനാശാന് തത്ത്വചിന്താ പാണ്ഡിത്യം അറിയിക്കുവാനുള്ള മാധ്യമമല്ല സീതാദേവി; അവിടെയാണ് ആശാന്റെ സാഹിത്യസംസ്കാരം തെളിയുന്നത്.
സീതയുടെ വേദനകളിലേയ്ക്ക് - കാവ്യപ്രയോഗങ്ങളിലൂടെ: നമുക്ക് സീതയുടെ വിചാരങ്ങൾ ആഴത്തിൽ കാണാം. അവിടെ സീതയുടെ ഹൃദയം കാണാം; അതിനോടൊട്ടി നിന്ന് തപിക്കുന്ന ആശാന്റെ ദുഃഖം കാണാം. ഇത് കാണണമെങ്കിൽ കാവ്യത്തിൽ കത്തുന്ന സവിശേഷാർത്ഥ പദങ്ങളും പ്രയോഗങ്ങളും വളരെ വിശദമായിത്തന്നെ വിലയിരുത്തണം. ഈ യാത്രാമൊഴികളിൽ സീതയുടെ ഹൃദയത്തോടൊപ്പം വിങ്ങിയ കുമാരനാശാന്റെ ദുഃഖം കാണാം. ആദ്യത്തെ നാലു വരികൾ നോക്കൂ:
"ഇനി യാത്ര പറഞ്ഞിടട്ടെ, ഹാ
ദിനസാമ്രാജ്യപതേ! ദിവസ്തേ!
അനിയന്ത്രിതദീപ്തിയാം കതിർ
കനകാസവ്യതനാം ഭവാനു ഞാൻ"
ഈ വരികളിൽ സൂര്യനെ വിളിച്ചിരിയ്ക്കുന്ന 'ദിവസതേ' എന്ന പ്രയോഗത്തിൽ സീതയുടെ ദുഃഖം അടങ്ങുന്നു. ദിവസത്തിന്റെ ഭർത്താവായ അല്ലയോ സൂര്യ, ഞാൻ പറയട്ടെ എന്ന് ഇവിടെ സാരം. സൂര്യൻ അച്ഛനാണെന്ന തത്ത്വചിന്തയുടെ പ്രതിരൂപമല്ല ഇവിടെ വരുന്നത്; ഭാര്യാഭർത്തൃബന്ധമാണ്. സൂര്യനോട് യാത്ര പറയുന്ന സീതയുടെ ഉള്ളിൽ വിങ്ങുന്നത് തന്റെ ജീവിതയാത്രയുടെ അസ്തമയമാണ്. താൻ ജീവിതത്തിൽ നിന്നും യാത്ര പറയുന്നുവെന്ന തീരുമാനമാണ് സീതയുടെ ചിന്തയിലൂടെ വെളിപ്പെടുന്നത്. രാമനുമായി തനിക്കുള്ള ദാമ്പത്യബന്ധത്തെയാണ് സൂര്യനെ കണ്ടുകൊണ്ട് സീത ഇവിടെ അനുഭവിയ്ക്കുന്നത്. പകലാകുന്ന സാമ്രാജ്യത്തിന്റെ അധിപതിയായ സൂര്യൻ തന്റെ രാമൻ തന്നെ; അതിനാൽ സൂര്യനോട് യാത്ര പറയുന്ന സീത മനസ്സിൽ ശ്രീരാമനോടുതന്നെയാണ് യാത്ര ചൊല്ലുന്നത്. 'ദിവസതേ', 'ദിനസാമ്രാജ്യപതേ' എന്നീ ദാമ്പത്യബന്ധസൂചകങ്ങൾ ഉപയോഗിക്കുന്നതിലൂടെ സീതയുടെ ഉള്ളിൽ കലങ്ങിമറിയുന്ന കഠിനമായ ദുഃഖം കുമാരനാശാൻ കാണുന്നു.
മൂന്നാമത്തെ ശ്ലോകം നോക്കുക:
"അതിഗാഢതമസ്സിനെത്തുര
ന്നെതിരേ രശ്മികൾ നീട്ടി. ദൂരവേ
ദൂതികാട്ടുമുഡുക്കളേ! പരം
നതി നിങ്ങൾക്കതിമോഹനങ്ങളേ"
നക്ഷത്രങ്ങൾ എങ്ങനെ മുനിമാരാകാം? ഉഡുക്കൾ തമസ്സിനെ തുരത്തുന്ന രശ്മികൾ നീട്ടി ദൂരത്തിൽ പ്രകാശം കാട്ടുന്നു. എന്താണിത്? നക്ഷത്രങ്ങളെ കണ്ടപ്പോൾ സീതാദേവി ഇരുട്ടിനെ തുരന്നുപോകുന്ന അവയുടെ പ്രകാശം കാണുന്നത് വെറുതെയാണോ? അതോ തത്ത്വചിന്തയോ? രണ്ടുമല്ല. കലങ്ങിമറിഞ്ഞ മനസ്സിലൂടെ വരുന്ന വിചാരങ്ങൾ ദുഃഖത്തിന്റെ ആശയസാന്ദ്രത ഉണ്ടാകും. മനസ്സിൽ നിറഞ്ഞ ദുഃഖം കാണുന്ന കാഴ്ചകളിൽ ശോകത്തിന്റെ മേഖലകൾ കണ്ടെത്തും. ഈ വരികളിൽ എന്താണ് കാണുന്നത്? ഇരുട്ടിനെ കീറിമുറിച്ച് ദൂരെ പ്രകാശിക്കുന്ന നക്ഷത്രങ്ങൾ. താനാകട്ടെ വലിയ ഇരുട്ടിൽ കഴിയുന്നു. താൻ ഒരു രാജ്ഞി; രാജാവായ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവളായി. തന്നെ മുടിയ ഇരുട്ടുപോലെ എന്തോ ഒന്ന് നക്ഷത്രങ്ങളെയും മൂടിയിരിയ്ക്കുന്നു. അവയ്ക്ക് ആ ഇരുട്ടിനെ കീറി പ്രകാശിയ്ക്കുവാൻ കഴിയുന്നത് തന്നെ കൊതിപ്പിയ്ക്കുന്നു. തനിക്ക് ഇനിയും അത് സാധിച്ചില്ല. താൻ ഇരുളിൽ മൂടപ്പെട്ടിരിക്കുന്നു. രാമന്റെ കൂടെ ഇനി ജീവിതമില്ലെന്ന തീരുമാനത്തിൽ മനസ്സുറച്ച സീത ഇരുട്ടിലായപ്പോൾ മുകളിലെ നക്ഷത്രം ഇരുട്ടിനെ മുറിച്ച് പ്രകാശിയ്ക്കുന്നത് സീതയെ മോഹിപ്പിയ്ക്കുന്നു.
ഉഡുക്കൾ അതിമോഹനങ്ങളാണ്. ഒരു നിസ്സഹായയുടെ, സർവ്വവും തകർന്നവളുടെ മരണാഭിമുഖ്യം, മരണാഭിലാഷം. നക്ഷത്രങ്ങൾ മരിച്ചവരുടെ ആത്മാക്കളെന്ന കാലങ്ങളായുള്ള വിശ്വാസവും സീതയും ഗ്രഹിച്ചിരിയ്ക്കാം. സീതയുടെ വിചാരങ്ങളുടെ മുഴുവൻ ഭാവവും ശക്തിയും പ്രകടമാകുന്ന വരികളാണ്:
"സ്വയമന്തിയിലും വെളുപ്പിലും
നിയതം ചിത്രവിരിപ്പു നെയ്ടൻ
വിയദാലയവാതിൽ മൂടുമെൻ
പ്രിയ സന്ധ്യ! ഭവതിക്കു വന്ദനം"
സന്ധ്യയെ പ്രണമിയ്ക്കുന്ന സീത എന്താണ് വിചാരിയ്ക്കുന്നത്? സന്ധ്യകളെ വന്ദിയ്ക്കുന്നിടത്ത് വലിയൊരു ദുരന്തം ഒളിച്ചിരിയ്ക്കുന്നു. കുമാരനാശാന്റെ ഭാവ സഹൃദയത്വവും നിരീക്ഷണപാടവവും സാഹിത്യസംസ്കാരവും ഈ വരികളിൽ സൗഷ്ഠവമായി കാണുന്നു. രാവിലെയും വൈകിട്ടും നിയതമായി ചിത്രവിരിപ്പ് നെയ്ത് ഉടൻ തന്നെ ആകാശത്തിന്റെ വാതിൽ കൊണ്ട് അടയ്ക്കുന്ന സന്ധ്യ. ചിത്രവിരിപ്പിൽ ദാമ്പത്യത്തിന്റെ മണിയറയുണ്ട്. അതിലെ ചിത്രവിരിപ്പ് നെയ്ത് ഉടൻ വാതിലടച്ചുകളയുന്ന സന്ധ്യ രാമൻ കാണുവാൻ പോകുന്ന സീത തന്നെയാണ്. അവിടെ വാതിൽ കൊട്ടിയടയ്ക്കുന്നത് സീത തന്നെയാണ്. ആകാശവാതിലിൽ - ഈ ലോകത്തിന്റെ വാതിലിൽ - കൊട്ടിയടച്ച് സീത രാമനെ ഒറ്റയ്ക്കാക്കും. സന്ധ്യയെ വന്ദിയ്ക്കുന്ന സീത തന്റെ തീരുമാനത്തിൽ പകതയുള്ളവളാണെന്ന് ആശാൻ തെളിയിക്കുന്നു.
കവിതയിലെ പ്രത്യക്ഷ അർത്ഥത്തിന്റെ ഉള്ളിലൂടെ സ്വലക്ഷ്യം, സീതയുടെ ചിന്തകളിലൂടെ, ഒരു അടിയൊഴുക്കു പോലെ കാവ്യത്തിൽ അലയായി വരുന്നു. കുമാരനാശാന്റെ ഉൽക്കൃഷ്ട കൃതിയുടെ ഗുണം പറയുന്നത് ഇങ്ങനെയാണ്: "ഉൽക്കൃഷ്ട കൃതികളുടെ ഗുണം വാസ്തവത്തിൽ വാദക്ഷമതയാകുന്നു. സാഹിത്യശാസ്ത്രീയമായ ഏതു വിധം തോദനങ്ങൾക്കും എതിർത്തു നിന്ന് ചർച്ച ചെയ്യുംതോറും അധികമധികം ആസ്വാദ്യതയെ വെളിപ്പെടുത്തുന്ന കൃതിയാണ് സാക്ഷാൽ ഉൽക്കൃഷ്ട കാവ്യം. സാഹിത്യത്തെ ആലോചനാമൃതമെന്ന് അഭിയുക്തന്മാർ പ്രശംസിക്കുന്നതും യഥാർത്ഥത്തിലാണ്." ഇതത്രേ കുമാരനാശാൻ കാണുന്ന കാവ്യനീതി.
ഉത്തരരാമായണത്തിൽ കാണുന്ന സീതയുടെ ദേഹത്യാഗം പലരെയും അസ്വസ്ഥരാക്കിയതാണ്. സീത എന്തിനുവേണ്ടി ഈ വിധത്തിൽ കടുത്ത ദേഹത്യാഗം ചെയ്തു? അപവാദശല്യം ഇല്ലാതാക്കാൻ ഒരു അഗ്നിപരീക്ഷണം കൂടി മതിയായിരുന്നു. രാമൻ തന്നെയാണ് ആവശ്യപ്പെട്ടതും. പക്ഷേ സീത എന്തിന് ദേഹത്യാഗം ചെയ്തു? ശ്രീരാമനോടൊത്തുള്ള ജീവിതം വിധി തട്ടിത്തെറിപ്പിച്ചെങ്കിൽ സത്യം തെളിയിച്ചതിനുശേഷം തിരിച്ചുപോരാമായിരുന്നു. അപ്പോൾ സീത എന്തിന് ഈ ലോകത്തുനിന്നും പോയി? ഈ ലോകജീവിത ത്യാഗം രണ്ടു മൂന്നു വിധത്തിലാകാം: ആത്മഹത്യയാകാം, അല്ലെങ്കിൽ അവതാര പുരുഷന്മാരുടെ അവതാരോദ്ദേശ്യം, അതുമല്ലെങ്കിൽ സിദ്ധരുടെ സ്വേച്ഛാമൃതി. സീത ആത്മഹത്യ ചെയ്തു എന്നു പറഞ്ഞാൽ അത് സഹൃദയത്വത്തിന്റെ ആത്മഹത്യയാണ്. ഒരു മഹാമനസ്വിനി ആത്മഹത്യ ചെയ്യുന്നത് അസ്വാഭാവികമാണ്. സീതയുടെ അപമാനശല്യം നീങ്ങിയപ്പോൾ അവൾ ആത്മഹത്യ ചെയ്തുവെന്ന് പറയുന്നത് വാത്മീകിയോടും കുമാരനാശാനോടും നീതി പുലർത്തുന്നില്ല. വാത്മീകിയുടെ കാവ്യം എന്തു പറയുന്നു?
"നിനയ്ക്കാറില്ല ഞാൻ
രാമനൊഴിഞ്ഞാരെയുമെങ്കിലോ
എനിയ്ക്ക് മാധവീദേവി പഴുതൊന്നു തരേണമേ
മനസ്സാ കർമ്മണാ വാചാ ചെയ്തേൻ
രാമർച്ചയെങ്കിലോ
എനിയ്ക്ക് മാധവദേവ് പഴുതൊന്നു തരേണമേ
രാമേതരനെയോർക്കിലെന്നിയെൻ ചൊൽ
സത്യമെങ്കിലോ
എനിയ്ക്ക് മാധവീദേവി പഴുതൊന്നു തരേണമേ"
ഭൂമിയിൽ കൃഷിയുന്നിയുള്ള സീതയുടെ ആഗമനവും ധീരമായ വാക്കുകളും സീതയുടെ നിശ്ചയദാർഢ്യത്തെയാണ് ഇവിടെ വളരെ ഭാവസുന്ദരമായി വാത്മീകി വെളിപ്പെടുത്തുന്നത്. ആശാൻ സീതയെ ആവിഷ്കരിക്കുന്നത് ഈ വിചിന്തനങ്ങളോടെയാണ്. ദുഃഖങ്ങളാലും തപസ്സിനാലും ശുദ്ധമായ ഒരു ജീവാത്മാവ് അവസാനത്തെ കലങ്ങിമറിയലിനുശേഷം ആത്മബോധം തെളിഞ്ഞ് നിർവ്വഹിക്കുന്ന ശരീരത്യാഗമാണ് സീതയുടെ ചിന്തകളുടെ അഭിപ്രേരണ. ആദിധാമത്തിലേക്ക് ഭയമറ്റ് ഒറ്റയ്ക്ക് പരാശ്രയമില്ലാതെ പറന്നുപോയി അവിടേയ്ക്ക് രാമനേയും ക്ഷണിക്കുന്ന സീതയുടെ ഔന്നത്യം ഇരുചിറകുകളൊരുമയിലങ്ങനെ ആകുവാൻ വേണ്ടി ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ ഒറ്റയ്ക്കു നടത്തിയ അശ്വമേധമാണ്; ജീവിതത്തിന്റെ വിജയഗാഥയാണ്.
Exam Tips:
a) പഠനത്തിൽ വ്യാഖ്യാതാക്കളുടെ തത്ത്വചിന്താപരമായ വ്യാഖ്യാനവും കാവ്യഹൃദയത്തിലൂന്നിയ വായനയും താരതമ്യം ചെയ്യുക.
b) 'ദിവസതേ', 'ദിനസാമ്രാജ്യപതേ' തുടങ്ങിയ പദങ്ങളുടെ ദാമ്പത്യസൂചന വ്യക്തമാക്കുക.
c) സീതയുടെ യാത്ര പരാജയമല്ല, ജീവിതവിജയമാണെന്ന നിഗമനത്തോടെ അവസാനിപ്പിക്കുക.
Question 27: സാഹിത്യകൃതികളിലെ പദപ്രയോഗങ്ങൾ, ശൈലികൾ, ഇമേജുകൾ, ബിംബങ്ങൾ തുടങ്ങിയവ ആസ്വാദനത്തെ ഏതെല്ലാം രീതിയിൽ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തി വാചികവും ലിഖിതവുമായ രൂപങ്ങളിൽ ആവിഷ്കരിക്കുക.
Answer:
(അ) സാഹിത്യകൃതികളിലെ പദപ്രയോഗങ്ങൾ ആസ്വാദനത്തെ സ്വാധീനിക്കുന്ന രീതികൾ: വാക്കുകൾക്ക് കവിതയിൽ പ്രയോഗസാഹചര്യത്തിലുണ്ടാകുന്ന സെൻസുകളും ആശയങ്ങളും ധ്വനികളും ആസ്വാദകനെ സ്വാധീനിക്കുന്നവയാണ്. സാധാരണ ഭാഷയിൽ കാണാത്ത ഒന്നായിരിക്കും കവികളുടെ പദപ്രയോഗങ്ങൾ. ഉദാഹരണത്തിന് 'സന്ദർശനം' എന്ന കവിതയിൽ കരച്ചിലിന്റെ അഴിമുഖം എന്ന പ്രയോഗം സാധാരണയായി മനുഷ്യികമായി പറയാത്തതും ചിന്തിക്കാത്തതുമായ കാഴ്ചയാണ്. പുഴയും കടലും സംഗമിക്കുന്ന അഴിമുഖത്തിന് കരച്ചിലിന്റെ ഭാവമാണുള്ളതെന്ന കവിയുടെ പ്രയോഗത്തിൽ കവിതയിലെ സന്ദർഭത്തിന് എന്തെന്നില്ലാത്ത ഫീലിങ് ഉണ്ടാകുന്നു. പുഴയും കടലും പതഞ്ഞു കൂടിച്ചേരുന്നതിൽ ആനന്ദത്തിന്റെയോ സങ്കടത്തിന്റെയോ കരച്ചിൽ ഉണ്ടെന്ന് കവിയുടെ അതീവസുന്ദരമായ പദപ്രയോഗമാണ്. കവിയും കാമുകിയും ഇനി ഒരുമിക്കുന്നില്ല എന്ന ആശയം അഴിമുഖത്തിന്റെ ചിത്രം മനസ്സിൽ പതിപ്പിച്ചുകൊണ്ട് ഒരു കാവ്യാത്മകമായ ചിത്രഭാഷ ഉപയോഗിച്ചിരിക്കുന്നു. കവികളുടെയും എഴുത്തുകാരുടെയും പദപ്രയോഗങ്ങൾക്ക് പലവിധത്തിൽ ആസ്വാദനത്തെ സ്വാധീനിക്കുവാൻ സാധിക്കും; അവ ഡയറക്റ്റ് പറയുന്നവയല്ല.
ഭാവങ്ങളെ ഉള്ളടക്കി വയ്ക്കുന്നവയാണ് പദപ്രയോഗങ്ങൾ. രൂപകങ്ങളിലൂടെയോ ഉപമകളിലൂടെയോ ഉൽപ്രേക്ഷകളിലൂടെയോ മറ്റ് സങ്കേതങ്ങളിലൂടെയോ ആശയങ്ങളെ ധ്വനിപ്പിക്കുവാൻ പദപ്രയോഗങ്ങൾക്ക് കഴിയുന്നു. മനസ്സിൽ നിശ്ചയിച്ചിത്രമാക്കുവാനും സിനിമാറ്റിക്കായ ചലച്ചിത്രമാക്കുവാനും പദപ്രയോഗങ്ങൾക്ക് കഴിയും. മനസ്സിലെ തോന്നലുകളുടെ അയഥാർത്ഥമെങ്കിലും സത്യമായ പ്രതിബിംബലോകത്ത് യാഥാർത്ഥ്യത്തോടെ ഫീലിങ്ങുകൾ ഉണ്ടാക്കുവാൻ കവിതയ്ക്കാകുന്നു. യഥാർത്ഥ ലോകത്തെ ഭാഷയിലൂടെ പ്രതിബിംബിച്ചുകാണിക്കുന്നതാണ് മനസ്സിന്റെ തോന്നലുകളുടെ സ്വഭാവം. ഇവിടെ ശക്തമായ സ്വാധീനം പെലുത്തി ആസ്വാദനത്തെ മികച്ചതാക്കാൻ പദപ്രയോഗത്തിന് കഴിയും.
(ഇ) സാഹിത്യകൃതികളിലെ ശൈലികൾ ആസ്വാദനത്തെ സ്വാധീനിക്കുന്ന രീതികൾ: ശൈലികൾ സാധാരണക്കാരന്റെ സാഹിത്യമാണെന്ന് പറയാം. അക്കരപ്പച്ച, തലമുറന്ന എണ്ണ തേക്കുക, പതിനെട്ടാമത്തെ അടവ് എന്നിങ്ങനെയുള്ള ശൈലികൾ സാധാരണക്കാർ സംസാരത്തിൽ ഉപയോഗിക്കുന്നവയാണ്. ശൈലികളും അവയുടെ അർത്ഥവും:
| ശൈലി | അർത്ഥം |
|---|---|
| അക്കരപ്പച്ച | വെറും ഭ്രമം |
| അധരവ്യായാമം | വ്യർത്ഥമായ ഭാഷണം |
| അബദ്ധപഞ്ചാംഗം | പരമമായ അബദ്ധം |
| അബദ്ധം ആകാശക്കോട്ട | മനോരാജ്യം |
| ഇല്ലത്തെ പൂച്ച് | എവിടെയും കടക്കാവുന്നയാൾ |
| ഉരുളയ്ക്കുപ്പേരി | തക്ക മറുപടി |
| ഉർവശി ചമയുക | അണിഞ്ഞ് ഒരുങ്ങുക |
| ഊതി വീർപ്പിക്കുക | പെരുപ്പിക്കുക |
| എണ്ണിച്ചുട്ട അപ്പം | പരിമിതമായ വസ്തു |
| ഏട്ടിലെ പശു | നിഷ്ഫലമായ വസ്ത |
| കടശ്ശിക്കെ | അവസാനകർമ്മം |
| കണ്ടകശനി | വലിയ കഷ്ടകാലം |
| കാക്കപ്പൊന്ന് | വിലകെട്ട വസ്ത |
| കുറുപ്പില്ലാകളരി | നാഥനില്ലായ്മ |
| ചാക്കിട്ടു പിടുത്തം | സ്വാധീനത്തിൽ വരുത്തുക |
| ചെമ്പ് തെളിയുക | പൂച്ച് വെളിപ്പെടുത്തുക |
| തിരയെണ്ണുക | നിഷ്ഫല പ്രവൃത്തി |
| ദീപാളികുളിക്കുക | ധൂർത്തടിക്കുക |
| പതിനെട്ടാമത്തെ അടവ് | അവസാനത്തെ വഴി |
| പള്ളിയിൽ പറയുക | വിലപ്പോവാതിരിക്കുക |
| ഭഗീരഥയത്നം | സോദ്ദേശ്യമായ കഠിനപ്രയത്നം |
| മർക്കടമുഷ്ടി | അയവില്ലാത്ത നില |
| കുതികാൽവെട്ടുക | വഞ്ചിക്കുക |
| മുട്ടുശാന്തി | തൽക്കാലത്തേക്കുള്ള ഏർപ്പാട് |
| രാമേശ്വരത്തെ ക്ഷൗരം | പൂർത്തിയാക്കാത്ത കാര്യം |
| വളംവച്ചു കൊടുക്കുക | പ്രോത്സാഹിപ്പിക്കുക |
സാഹിത്യകൃതികളിലും ശൈലികൾ ഉപയോഗിക്കാറുണ്ട്. ഓർമ്മയുടെ ഞരമ്പിൽ വൃദ്ധയുടെ അനുഭവത്തിൽ പറഞ്ഞുപോകുന്ന വലിയ പുകിലായിരുന്നുവത്രെ ശൈലിയെന്ന്. വള്ളത്തോൾ ഇരുന്ന വേദിയിൽ കവിത വായിച്ച പെൺകുട്ടോളെ ഇഷ്ടപ്പെട്ടത് ഭർത്താവിന്റെ വീട്ടിൽ ഉണ്ടാക്കിയ കോലാഹലത്തെയാണ് ഈ ശൈലികൊണ്ട് ഉദ്ദേശിക്കുന്നത്. ഇമേജുകൾക്കും ബിംബങ്ങൾക്കും താഴെയാണ് ശൈലികൾക്ക് സാഹിത്യത്തിൽ ഇടമുള്ളൂ. സമൂഹത്തിന്റെ പൊതുസ്വത്താണ് ശൈലികൾ; എഴുത്തുകാർ ഈ ശൈലികളെ കഥകളിലേക്കും കവിതകളിലേക്കും പ്ലേസ് ചെയ്യുകയാണ്.
സാഹിത്യകൃതികളിലെ ഇമേജുകളും ബിംബങ്ങളും ആസ്വാദനത്തെ സ്വാധീനിക്കുന്നത്: ഇന്നത്തെ കാലഘട്ടത്തിൽ സമൂഹത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ് ഇമേജുകൾ. പരസ്യങ്ങളിൽ നിർമ്മിക്കുന്ന ഇമേജുകളുടെ ശക്തിയിലാണ് മാർക്കറ്റിൽ സാധനങ്ങൾ വിറ്റഴിക്കുന്നത്. ഒരു ഉത്പന്നമോ ഒരു സേവനമോ വിൽപ്പനയ്ക്ക് വയ്ക്കുമ്പോൾ ആയതിനുവേണ്ടി ഒരു കാഴ്ചയെ ഇമേജിനെ നിർമ്മിക്കുന്നിടത്താണ് മുതലാളിത്തത്തിന്റെയും പൊതുധനത്തിന്റെയും മൂലധനശക്തി കാണിക്കുന്നത്. സിനിമയിൽ കൃത്യമായ ആശയം ലഭ്യമാക്കുന്ന പ്രതീകദൃശ്യങ്ങളെ ബിംബങ്ങളായി വിളിക്കാം. കാമുകീകാമുകന്മാർ പട്ടുസീൻ അഭിനയിച്ച് ഒന്നിച്ചുചേരുമ്പോൾ ഒരു പൂവിലേക്ക് വരുന്ന പൂമ്പാറ്റയെ കാണിക്കുന്നത് അവരുടെ സംഗമത്തിന് പകരം വയ്ക്കുന്ന ഒരു ബിംബമാണ്; ഇമേജാണ്. ഇമേജുകൾ, ബിംബങ്ങൾ യഥാർത്ഥത്തിൽ കാഴ്ചകളാണ്. കവിതയിലും സാഹിത്യകൃതികളിലും ഇവ ഉപയോഗിക്കപ്പെടുന്നു.
പി. കുഞ്ഞിരാമൻ നായർ ഇമേജുകളുടെ കുബേരനായിരുന്നു. വീടിന്റെ മുറിയിൽ കൂട്ടിയിട്ട മാലിന്യമോ, ഉണക്കാനിട്ട തുണികളോ, ചീപ്പിൽ പറ്റിപ്പിടിച്ച മുടിയിഴകളോ, ഒരു മരക്കൂട്ടമോ, കറന്റ് കമ്പിയിൽ ഇരിക്കുന്ന കിളികളോ ഒക്കെ ഇമേജുകളും ബിംബങ്ങളും ആയി മാറാം. 'വൃത്തി' എന്ന കവിതയിൽ അനിതാ തമ്പി എഴുതിയപ്പോൾ സ്ത്രീയുടെ ഇമേജായി ഗ്ലാസിലെ വെള്ളത്തെയാണ് ഉപയോഗിച്ചത്. 'വിരൽ തട്ടി മറിഞ്ഞിട്ടും പരന്നൊഴുകാൻ വിടാതെ പഴന്തുണി നനച്ചാരോ തുടച്ചെടുക്കുകയാണെന്നെ' - ഇവിടെ പഴന്തുണി എന്ന ഇമേജിൽ വരുന്നത് പഴയ മാമൂലുകളാണ്. ഓർമ്മയുടെ ഞരമ്പിലെ വിയർപ്പിൽ കുതിർന്നു വീണ സിന്ദൂരം രക്തത്തുള്ളിയായി മരിച്ചത് ശക്തമായൊരു ബിംബമാണ്. പെണ്ണിന്റെ അധ്വാനത്തിൽ മരിക്കുന്ന ഭാര്യാഭർത്തൃബന്ധത്തിന്റെ രക്തബന്ധമാണിവിടെ ഉദ്ദേശിക്കുന്നത്. വൈകാരികമായ അനുഭൂതികളെ ഒരു വസ്തുവിന്റെ രൂപത്തിൽ ആവിഷ്കരിക്കുന്നതാണ് ഇമേജുകൾ. കവികളുടെ സർഗ്ഗരചനകളിലെ രസനീയത ആവിഷ്കരിക്കുന്നത് ഇമേജുകളിലാണ്. സ്വന്തം ജീവിതപരിസരത്തുനിന്നോ ഭാവനയിൽ നിന്നോ ഇമേജുകൾ രൂപപ്പെടുന്നത് രചനകളിലെ ആനന്ദമാണ്.
ബംഗാളിലെ ചലച്ചിത്ര സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്ത ബിംബങ്ങളെക്കുറിച്ച് പറഞ്ഞത് ശ്രദ്ധിക്കേണ്ടതാണ്. നമ്മൾ ചുറ്റും കാണുന്ന ഒരു ലോകമുണ്ട്; അതിനു പുറമേ നമുക്കുള്ളിൽ ഒരു ലോകമുണ്ട്. അതിൽ നിന്നാണ് സിനിമകളിലേയും കവിതകളിലേയും ബിംബങ്ങൾ പിറക്കുന്നത്. വൈകുന്നേരങ്ങളിൽ അമ്മ പിയാനോ വായിക്കുന്നത് ബുദ്ധദേവ് ദാസ് ഗുപ്തയും സഹോദരങ്ങളും കേട്ടിരിക്കാറുണ്ട്. അമ്മയെ നോക്കിയിരിക്കുമ്പോൾ സംഗീതം ശ്രദ്ധിക്കാൻ അമ്മ പറയും. പിന്നെ അമ്മ കവിതകൾ വായിക്കും. ദാസ് ഗുപ്ത കവിതയെഴുതുമ്പോൾ അമ്മ പറയുമത്രെ: "നിനക്ക് എത്ര വാക്കുകളില്ലാതെ കവിത എഴുതാൻ കഴിയുമെന്ന് നോക്ക്." കുറച്ചു ഫ്രയിമുകൾ കൊണ്ട് സിനിമ കാണിക്കുന്നതും ബിംബങ്ങളും ഇമേജുകളും ഉപയോഗിച്ച് കവിതയും സാഹിത്യവും രചിക്കുന്നതും ഇതുപോലെയാണ്. 'സന്ദർശനം' കവിതയിലെ ഇമേജുകളിൽ ശക്തമായവയാണ് കരച്ചിലിന്റെ അഴിമുഖം, രാത്രിയുടെ നിഴലുകൾ എന്നിവ. ഈ ഇമേജുകളിലൂടെ കവി പറയാനുദ്ദേശിക്കുന്നവ ദൃശ്യ ഇമേജായി, ദൃശ്യബിംബമായി കാട്ടിത്തരുന്നു.
Exam Tips:
a) പദപ്രയോഗം, ശൈലി, ഇമേജ്/ബിംബം എന്നിവയ്ക്ക് വെവ്വേറെ ശീർഷകം നൽകുകയും ഓരോന്നിനും ഉദാഹരണം ചേർക്കുകയും ചെയ്യുക.
b) ശൈലികളും അർത്ഥങ്ങളും പട്ടികയായി എഴുതിയാൽ വേഗത്തിൽ വായിക്കാൻ കഴിയും; അർത്ഥം തെറ്റാതെ ഓർമ്മിക്കുക.
Question 28: ലളിതാംബിക അന്തർജ്ജനത്തിന്റെ ജീവിതരേഖ എഴുതുക.
Answer:
ജീവിതരേഖ: 1909 മാർച്ച് 30-ന് ജനനം; 1987 ഫെബ്രുവരി 6-ന് മരണം. ഒരു മുത്തശ്ശി ആയിരിക്കെ എഴുതിയ 'അഗ്നിസാക്ഷി' എന്ന ഒറ്റനോവൽകൊണ്ട് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. 1998-ൽ സംവിധായകനായ ശ്യാമപ്രസാദ് ഈ നോവലിനെ സിനിമയാക്കി.
ബ്രാഹ്മണർ ഭൂമിയിലെ ദേവന്മാരാണ്. പരമ്പരാഗതമായി ബ്രാഹ്മണർക്ക് ആറു ധർമ്മങ്ങളാണുള്ളത്: അധ്യാപനം, അധ്യയനം, യജനം, യാചനം, ദാനം, പ്രതിഗ്രഹം. ആചാരങ്ങളുടെ വലിയൊരു ചട്ടക്കൂടിനകത്തായിരുന്നു ബ്രാഹ്മണന്റെ ജീവിതം. ഇവ പലതും ശുദ്ധമായ അസംബന്ധങ്ങളായി മാറി. അഗ്നിസാക്ഷി നോവലിൽ ആചാരങ്ങളാൽ സങ്കീർണ്ണമായ ബ്രാഹ്മണ്യത്തിന്റെ ചട്ടക്കൂടിൽ ദേവീബഹൻ മാത്രമല്ല പിടയുന്നത്; അവരുടെ ഭർത്താവും ഇതിന്റെ ശ്വാസംമുട്ടൽ അനുഭവിക്കുന്നു. ഭർത്താവായ ഉണ്ണിനമ്പൂതിരി നന്നേ സാത്വികനായിരുന്നു. ഔപാസനവും പൂജയുമായി അമ്പലവും കർമ്മങ്ങളുമായി ഏറെക്കുറെ ലൗകിക വിരക്തനായി കഴിഞ്ഞിരുന്ന ഉണ്ണിനമ്പൂതിരിക്ക് താൻ വിവാഹം ചെയ്തുകൊണ്ടുവന്ന ദേവകിയെ സ്നേഹിക്കുവാനും സുഖവും പരിഗണനയും നൽകുവാനും കഴിഞ്ഞില്ല.
നമ്പൂതിരി കുടുംബത്തിൽ ഒരു പെൺകുഞ്ഞായി ജനിച്ചുപോകല്ലേയെന്ന് തങ്കത്തിന്റെ അമ്മ ഒരിക്കൽ പറയുന്നുണ്ട്. ഉണ്ണി നമ്പൂതിരി അനുജത്തിയായി കണ്ടിരുന്ന തങ്കത്തിന് ദേവകിയെ, പ്രിയങ്കരിയായ തന്റെ തേതിയേടത്തിയെ വലിയ ജീവനായിരുന്നു. തേതിയേടത്തിയുടെ അമ്മ മരണാസന്നയായപ്പോൾ സ്വന്തം വീട്ടിലേക്ക് പോകാൻ അവർക്ക് ഇല്ലത്തെ കാരണവർ അനുവാദം നൽകിയില്ല. അമ്മയെ കാണാൻ പോകുന്നുവെങ്കിൽ ജാതിഭ്രഷ്ട് കൽപ്പിക്കുമെന്ന ഭീഷണിക്കുമുമ്പിൽ സർവ്വ സങ്കടങ്ങളും ഉള്ളിലൊതുക്കിയ ദേവകി പൊട്ടിത്തെറിച്ചു. മരണാസന്നയായ തന്റെ അമ്മയെ കാണുന്നത് തനിക്ക് ഭ്രഷ്ടാക്കുമെങ്കിൽ അതങ്ങനെ ആകട്ടെ എന്ന് പറഞ്ഞ് ദേവകി ആ പടിയിറങ്ങി. ഉണ്ണി നമ്പൂതിരി ഈ രംഗത്തിൽ ദുർബലനായ, കർമ്മത്തിൽ മുഴുകിയ ഒരു പൂജാരിയായി രംഗം കണ്ടു നിൽക്കുക മാത്രമാണ് ചെയ്യുന്നത്. ബ്രാഹ്മണകുടുംബം ദേവകിയെ ഇരിക്കെപ്പിണ്ഡം വച്ച് പുറത്താക്കി. അവർ പിന്നെ പൊതുപ്രവർത്തകയായ ദേവകി മാനമ്പിള്ളിയും പിന്നെ ഹരിദ്വാറിൽ സന്യാസിനിയായ ദേവി ബഹനും ആയിത്തീർന്നു. മിസ്സ്സ് നായർ (തങ്കം) അഗ്നിസാക്ഷി സിനിമയിൽ ശ്രീവിദ്യയും, പ്രവീണയും ഈ കഥാപാത്രത്തിന്റെ വേഷം അഭിനയിച്ചു.
Exam Tips:
a) ജനന-മരണ തീയതികൾ (1909 മാർച്ച് 30, 1987 ഫെബ്രുവരി 6) കൃത്യമായി എഴുതുക.
b) അഗ്നിസാക്ഷിയുടെ ചലച്ചിത്രാവിഷ്കാരം (1998, ശ്യാമപ്രസാദ്) ജീവിതരേഖയിൽ ചേർക്കുക.
Question 29: 'ലാത്തിയും വെടിയുണ്ടയും' എന്ന പാഠഭാഗത്തിന്റെ സംഗ്രഹം (പാഠച്ചുരുക്കം) എഴുതുക.
Answer:
1942-ലെ സ്വാതന്ത്ര്യസമരത്തിലെ ഒരു സംഭവമാണ് ഈ പാഠഭാഗം. മിസ്സിസ് നായർ (തങ്കം എന്ന് വിളിക്കപ്പെട്ടവളും ഉണ്ണിനമ്പൂതിരിയുടെ അനുജത്തിയുമായിരുന്നു മിസ്സിസ് നായർ) ആണ് ഇതിലെ കഥാപാത്രം. ലോകമഹായുദ്ധത്തിന്റെ അലകൾ ഭാരതത്തെയും പിടിച്ചുലച്ചു. ക്വിറ്റിന്ത്യാ സമരം വളരെ തീവ്രമായി. നഗരങ്ങളിൽ നിരോധനാജ്ഞകൾ പുറപ്പെടുവിച്ചു. വെടിവെപ്പുകളും ലാത്തിച്ചാർജുകളും അറസ്റ്റുകളും കൊണ്ട് നാടാകെ ഇളകിമറിയുന്നു. സിറ്റിയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു; നാലാൾ കൂടാൻ പാടില്ല; ജാഥകൾ പാടില്ല. ഇതിനിടയിൽ ഒരുകൂട്ടം കുട്ടികളുടെ ഒരു പ്രകമ്പനം കേൾക്കുന്നു; അവർ ജാഥയുമായി വരികയാണ്: "ഭാരത് മാതാ കീ ജയ്!" ചുവന്ന കുപ്പായവും ചുവന്ന നിക്കറും ചുവന്ന തൊപ്പിയുമണിഞ്ഞ ത്രിവർണ്ണപതാകയേന്തിയ കൊച്ചുകരങ്ങൾ. കുട്ടികളുടെ വിപ്ലവസംഘം അന്ന് ഗുപ്തമായി ഉണ്ടായിരുന്നു. അവർ ക്ലോക്ക് ടവറിനു മുമ്പിലേക്ക് വന്നു. അതിലൊരു കുട്ടി ടവറിലേക്ക് ഓടിക്കയറി; കെട്ടിടത്തിനു മുകളിലേക്ക് വലിഞ്ഞു കയറുന്നു. അതിനു മുകളിൽ ത്രിവർണ്ണ പതാക പാറിയതും പട്ടാളം വെടിവെച്ചതും ഒരുമിച്ചായി. കുട്ടി താഴേക്ക് വീണു. പട്ടാളത്തിന്റെ തടസ്സം മറികടന്ന് കുട്ടിയെ വാരിയെടുത്ത ഒരു സ്ത്രീയെ തങ്കം കണ്ടു. അവരിൽ തന്റെ ജ്യേഷ്ഠനായ ഉണ്ണി നമ്പൂതിരിയുടെ ഭാര്യയായ ദേവകിയേടത്തിയെ കണ്ടു.
പിന്നീട് ഹരിദ്വാറിൽ സന്യാസിനിയായി കണ്ടപ്പോളാണ് തങ്കം ഈ സംഭവം ഓർക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ തന്റെ തേതിയേടത്തി ദേവകി മാനമ്പിള്ളിയായിരുന്നു, പിന്നീട് സുമിത്രാനന്ദസരസ്വതിയായി തീർന്നത് തങ്കം കണ്ടെത്തുകയാണ് ലാത്തിയും വെടിയുണ്ടയും എന്ന പാഠഭാഗത്തിൽ.
Exam Tips:
a) സംഗ്രഹത്തിൽ കാലം (1942), സ്ഥലം (ക്ലോക്ക് ടവർ), കഥാപാത്രങ്ങൾ (തങ്കം, ദേവകി, ബാലൻ) എന്നിവ ക്രമമായി ഉൾപ്പെടുത്തുക.
b) ഹരിദ്വാറിലെ കണ്ടുമുട്ടൽ ഓർമ്മയായി കഥയിൽ വരുന്നു എന്ന് എടുത്തുപറയുക.
Free study material for Malayalam
Step-by-Step Textbook Answers: Class 11 Malayalam Chapter 04 Lathiyum Vediyundayum (Agnisakshi)
Official Kerala Board Solutions for Chapter 04 Lathiyum Vediyundayum (Agnisakshi)
Access structured Kerala Board textbook solutions for Chapter 04 Lathiyum Vediyundayum (Agnisakshi). Designed in alignment with the latest academic curriculum for Class 11 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.
Step-by-Step Explanations for Chapter 04 Lathiyum Vediyundayum (Agnisakshi)
Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 11 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.
Next Steps in Your Malayalam Revision
These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 04 Lathiyum Vediyundayum (Agnisakshi) with official sample papers and interactive practice tests available on our platform free of charge.
FAQs
The complete and updated Kerala Plus One Malayalam Unit 3 Chapter 4 Lathiyum Vediyundayum (Agnisakshi) Textbook Answers, Previous Questions and Notes is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus One Malayalam Unit 3 Chapter 4 Lathiyum Vediyundayum (Agnisakshi) Textbook Answers, Previous Questions and Notes as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Unit 3 Chapter 4 Lathiyum Vediyundayum (Agnisakshi) Textbook Answers, Previous Questions and Notes will help students to get full marks in the theory paper.
Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Unit 3 Chapter 4 Lathiyum Vediyundayum (Agnisakshi) Textbook Answers, Previous Questions and Notes in both English and Hindi medium.
Yes, you can download the entire Kerala Plus One Malayalam Unit 3 Chapter 4 Lathiyum Vediyundayum (Agnisakshi) Textbook Answers, Previous Questions and Notes in printable PDF format for offline study on any device.