Official Kerala Board Solutions for Class 11 Malayalam: Chapter 04 Kaippad Kelkkunnundo?
Review structured textbook solutions for Class 11 Malayalam Chapter 04 Kaippad Kelkkunnundo?. Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.
Chapter-wise Solutions for Malayalam: Chapter 04 Kaippad Kelkkunnundo?
View or download the dedicated Chapter 04 Kaippad Kelkkunnundo? solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.
Two Marks Questions and Answers
Question 1: ഉത്തരമെഴുതുക.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 'വസുധ' പുരസ്കാരം നേടിയ ഡോക്യുമെന്ററി സിനിമയാണ് ................
Answer:
കൈപ്പാട്
Exam Tips:
a) ചിത്രത്തിന്റെ പേരിനൊപ്പം അത് ഒരു ഡോക്യുമെന്ററിയാണെന്നും പരിസ്ഥിതി വിഷയമാണെന്നും ഓർമ്മിക്കുക.
Question 2: 2010-ലെ സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ പുരസ്കാരം നേടിയ മലയാളം ഡോക്യുമെന്ററി ചിത്രം ഏത്?
Answer:
കൈപ്പാട്
Exam Tips:
a) കൈപ്പാടിന് ലഭിച്ച രണ്ടു പുരസ്കാരങ്ങളും (വസുധ പുരസ്കാരം, സംസ്ഥാന ടെലിവിഷൻ പുരസ്കാരം) ചേർത്ത് പഠിക്കുക.
Question 3: കാനം എന്ന ചിത്രത്തിന്റെ സംവിധായകൻ ആര്?
Answer:
ബാബു കാമ്പ്രത്ത്
Exam Tips:
a) 'കൈപ്പാട്' സംവിധാനം ചെയ്ത ബാബു കാമ്പ്രത്തിന്റെ തന്നെ ചിത്രമാണ് 'കാനം' എന്ന് ഓർക്കുക.
Question 4: പാരിസ്ഥിതികപ്രശ്നം കൈകാര്യം ചെയ്യുന്ന ഗീതു മോഹൻദാസിന്റെ ഹ്രസ്വചിത്രം ഏത്?
Answer:
കേൾക്കുന്നുണ്ടോ
Exam Tips:
a) 'കേൾക്കുന്നുണ്ടോ?' ഗീതു മോഹൻദാസിന്റെ ഹ്രസ്വചിത്രമാണ്; 'കൈപ്പാട്' ബാബു കാമ്പ്രത്തിന്റെ ഡോക്യുമെന്ററിയാണ്. ഇവ കൂട്ടിക്കലർത്തരുത്.
Question 5: 'ഗോൾഡൻ ലാമ്പ് ട്രീ' അവാർഡിന് അർഹമായ ഗീതു മോഹൻദാസിന്റെ ഹ്രസ്വചലച്ചിത്രം ഏത്?
Answer:
കേൾക്കുന്നുണ്ടോ
Exam Tips:
a) ഗീതു മോഹൻദാസിനെയും അവരുടെ പുരസ്കാരനേട്ടം നേടിയ ചിത്രത്തെയും ജോടിയായി ഓർക്കുക.
Question 6: ഡോക്യുമെന്ററിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
Answer:
റോബർട്ട് ഫ്ളാഹർട്ടി
Exam Tips:
a) 'Nanook of the North' എന്ന ഡോക്യുമെന്ററി ഫ്ളാഹർട്ടിയുടേതാണെന്ന് ചേർത്തുപഠിക്കുക.
Question 7: 'കേരളത്തിലെ ചിത്രശലഭങ്ങൾ' എന്ന പുസ്തകത്തിന്റെ രചയിതാവാര്?
Answer:
ബാബു കാമ്പ്രത്ത്
Exam Tips:
a) ബാബു കാമ്പ്രത്ത് ചലച്ചിത്രകാരൻ എന്നതുപോലെ എഴുത്തുകാരനുമാണെന്ന് ഓർക്കുക.
Four Marks Questions and Answers
Question 8: കാഴ്ചയില്ലാത്ത കുട്ടിയുടെ അനുഭവലോകമാണ് 'കേൾക്കുന്നുണ്ടോ?' എന്ന ഹ്രസ്വചിത്രത്തിലുള്ളത്. എങ്ങനെയെല്ലാമാണ് ശബ്ദങ്ങളുടെ സാധ്യതകൾ ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ശബ്ദങ്ങളുടെയും ഗന്ധങ്ങളുടെയും അനുഭവങ്ങൾ തീർക്കുന്ന രൂപങ്ങൾക്കൊപ്പം സ്പർശനത്തിൽനിന്നും അനുഭൂതമാകുന്ന ഭാവതലവും 'കേൾക്കുന്നുണ്ടോ?' എന്ന ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. ശബ്ദങ്ങൾ നൽകുന്ന അനുഭവങ്ങൾക്കൊപ്പം ഹസ്നയുടെ ഭാവനാതലവും ഉയർന്നുവരുന്നതിനാൽ ചിത്രത്തിൽ ശബ്ദത്തിന്റെ ലോകത്തെയാണ് അവൾ കൂടുതലായി സ്നേഹിക്കുന്നത്.
സിനിമയുടെ ആരംഭത്തിൽ ദൃശ്യമാകുന്ന ആനിമേഷൻ ശ്രദ്ധിക്കുക. ഈച്ചയും പൂച്ചയും കഞ്ഞിവെച്ച് കഥയിൽ പറന്നുവരുന്ന ഈച്ചയുടെ മുളക്കം, പൂച്ചയുടെ കരച്ചിൽ, ചാക്കോ പെയിന്റ് ചെയ്യുന്ന ശബ്ദവും ഗന്ധവും, ചാക്കോയുടെ പരിഹാസവും പാട്ടയിൽ തട്ടിത്തടഞ്ഞുവീഴാൻ പോകുന്നതിലെ ചിരിയുണർത്തുന്ന ഭാവവും എന്നിവയിൽ ശബ്ദത്തിലൂടെയുള്ള സംവേദനത്തെയാണ് കാണിക്കുന്നത്. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന ശബ്ദം അവളിലുണർത്തുന്ന കൗതുകം ശ്രദ്ധിക്കുക. ഉമ്മച്ചി അടുക്കളപ്പണി ചെയ്യുന്നിടത്തെ തത്തയുടെ ശബ്ദങ്ങളിലൂടെ ഹാസ്യഭാവനയിലേക്ക് ഉയരുന്നു. സഹചാരിയായ വടി തട്ടുന്ന ശബ്ദമാണ് അവൾക്ക് കൂട്ട്. ക്രിസ്തുമസ് ആഘോഷങ്ങൾ അവളിലേക്ക് കാരൾ സംഗീതമായും നൃത്താഘോഷങ്ങളുടെ ശബ്ദവുമായാണ് വരുന്നത്. മാതാ ആന്റ് സൺസ് ഗാരേജിലേക്കെത്തുന്ന പതിവു വാഹനങ്ങളുടെ ശബ്ദങ്ങൾക്കെല്ലാം മുകളിൽ 16 വരി റോഡിന്റെ നിർമ്മാണത്തിലേർപ്പെടുന്ന വാഹനങ്ങളുടെയും മറ്റും ശബ്ദഘോഷങ്ങൾ കടന്നുവരികയും ചെറിയ ശബ്ദങ്ങളെ തമസ്കരിക്കുകയും ചെയ്യുന്നു. യന്ത്രങ്ങളുടെ ശബ്ദഘോഷങ്ങൾക്കപ്പുറത്ത് തന്റെ കൂട്ടുകാർ കളിക്കാൻ തിരഞ്ഞെടുത്ത പുതിയ മൈതാനത്തെ ശബ്ദാഘോഷത്തിലേക്കെത്തുമ്പോൾ സ്കൂളിലേക്കുള്ള യൂണിഫോമിട്ട് പ്രതീക്ഷകളുടെ വിഹായസ്സിലേക്ക് അവൾ ഉറ്റുനോക്കുന്നു.
Exam Tips:
a) ശബ്ദം ഉപയോഗിച്ച ഓരോ രംഗവും (ആനിമേഷൻ, ക്രിക്കറ്റ്, തത്ത, ക്രിസ്തുമസ് കാരൾ, റോഡ് നിർമ്മാണം) ഓരോ പോയിന്റായി എഴുതുക.
b) കാഴ്ചയില്ലാത്ത കുട്ടിക്ക് ശബ്ദമാണ് ലോകം എന്ന കാര്യം ആദ്യവാചകത്തിൽത്തന്നെ പറയുക.
Six Marks Questions and Answers
Question 9: സൈക്കിൾ മോഷ്ടാക്കൾ എന്ന സിനിമയിലും 'കേൾക്കുന്നുണ്ടോ?' എന്ന ഹ്രസ്വചിത്രത്തിലും കുട്ടികൾക്ക് നിർണ്ണായക സ്ഥലം നൽകിയത് എന്തുകൊണ്ടാകാം? നിങ്ങളുടെ നിഗമനങ്ങൾ അവതരിപ്പിക്കുക.
Answer:
'ബൈസിക്കിൾ തീവ്സി'ൽ വാൽമിലായ്യിൽ ബ്ലോക്ക് എച്ച്-ൽ അപ്പാർട്ട്മെന്റ് 1-ൽ താമസിക്കുന്ന അന്റോണിയോ റിച്ചിയ്ക്കും മരിയക്കും രണ്ടു കുട്ടികളാണുള്ളത്. എട്ടുവയസ്സുകാരൻ ബ്രൂണോയും അഞ്ചോ ആറോ മാസം പ്രായമുള്ള അവന്റെ അനുജനും. ബ്രൂണോ എന്ന വാത്സല്യനിധിയായ കുഞ്ഞ് അച്ഛന്റെ പരിലാളനമേറ്റാണ് വളരുന്നത്. അവന്റെ അച്ഛൻ പ്രദർശിപ്പിക്കുന്ന ഉത്തരവാദിത്തം തിരിച്ച് അതിനേക്കാൾ ഒരു പടി കൂടുതലായി അവൻ പ്രകടിപ്പിക്കുന്നു. കടംവീട്ടി വീട്ടിലേക്ക് കൊണ്ടുവരുന്ന ഫിഡസ് സൈക്കിളിലെ സവാരി അവൻ അച്ഛനോടൊപ്പം ആസ്വദിക്കുന്നു.
അച്ഛൻ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളെ മുഖത്തുനിന്നും വായിച്ചെടുത്ത കുട്ടി, അയാളുടെ നേരെ തിരിച്ചുപിടിച്ചൊരു കണ്ണാടിപോലെ ചിത്രത്തിൽ അനുഭവവേദ്യമാകുന്നു. ഹസ്നയുടെ സാന്നിധ്യം പ്രേക്ഷകനിലേക്ക് കിനിഞ്ഞിറങ്ങുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധിയെന്ന നിലയിൽ തന്റെ ചുറ്റുപാടുകളിൽ കേൾക്കുന്ന ഓരോ ചെറുശബ്ദവും കൊതിയോടെ കേൾക്കാൻ ആഗ്രഹിക്കുന്ന ഹസ്തയുടെ ശബ്ദത്തെ ആരും ശ്രദ്ധിക്കുന്നില്ല. 'കേൾക്കുന്നുണ്ടോ?' എന്ന ചോദ്യത്തിന് ആരും ഉത്തരം നൽകുന്നില്ല. ആരവങ്ങൾക്കിടയിൽ ചാക്കോയെന്ന വർക്ക്ഷോപ്പ് തൊഴിലാളി മാത്രമാണ് അവളോട് സ്നേഹപൂർവ്വം സംവദിക്കുന്നത്. സംസ്കാരസമ്പന്നതയെ തിരിച്ചറിയുന്നതിന്, അളവുകളാക്കാവുന്ന രണ്ടു തത്വങ്ങളാണ് സ്ത്രീകളും കുഞ്ഞുങ്ങളും, പ്രത്യേകിച്ച് കുഞ്ഞുങ്ങൾ അപ്രകാരമുള്ള അളവുകളോടുകൂടിയാണ് ബ്രൂണോയും ഹസ്തയും ചിത്രങ്ങളിൽ ഇടംപിടിക്കുന്നത്.
വ്യവസായവൽക്കരണത്തിന്റെ ഫലമായി വന്നുചേർന്ന യാന്ത്രികമായ ജീവിതത്തിന്റെ കഥ പറയുന്ന പഴയകാല സിനിമകളിൽ കുഞ്ഞുങ്ങൾ പ്രമുഖസ്ഥാനം വഹിക്കുന്നു. നീലക്കുയിലിൽ പ്രത്യക്ഷപ്പെടുന്ന ആർക്കും വേണ്ടാത്ത കുഞ്ഞും ചാപ്ലിന്റെ 'കിഡി'ലെ കുഞ്ഞുമെല്ലാം പ്രതിനിധാനം ചെയ്യുന്നത് സമൂഹത്തിന്റെ ദുരവസ്ഥകളാണ്. ബ്രൂണോ എന്ന കുട്ടിയുടെ അസാമാന്യമെന്നു വിശേഷിപ്പിക്കാവുന്ന അഭിനയമികവ് 'ബൈസിക്കിൾ തീവ്സി'ന്റെ പ്രധാന ആകർഷണമാണ്. അച്ഛനെ സഹായിക്കുന്നതിലും അദ്ദേഹത്തിന്റെ ആത്മാഭിമാനസംരക്ഷണത്തിലും ബ്രൂണോ കാണിക്കുന്ന മനഃസാന്നിധ്യത്തെ പ്രേക്ഷകർ ഒരിക്കലും മറക്കുകയില്ല. ഫിഡസ് ബാന്റിലുള്ള സൈക്കിളന്വേഷിക്കുന്ന ബ്രൂണോയും റിച്ചിയുടെ സുഹൃത്തുക്കളും സൈക്കിൾ കടകളുടെ മുന്നിലൂടെ പ്രതീക്ഷയോടെ ഏറെനേരം നടക്കുന്നതും അവസാനം നൈരാശ്യത്തിലേക്കു പതിക്കുന്നതും കാണുന്നു. ഇവിടെ ക്ലോസ് അപ്പിൽ നിറഞ്ഞുനിൽക്കുന്ന ബ്രൂണോ സിനിമയിലെ ശക്തമായ, സംവേദനക്ഷമമായ ഒരു ഭാഗമായി മാറുന്നു. മഴയത്ത് ഓടുമ്പോൾ വീഴുന്നതും മൂത്രമൊഴിക്കാൻ നിൽക്കുമ്പോൾ അച്ഛന്റെ വിളികേട്ട് ആ ഉദ്യമം ഉപേക്ഷിക്കുന്നതും, കവിളിൽ തല്ലുകിട്ടി പിണങ്ങുന്നതും, കള്ളന്റെ ചേരിയിൽ ചെന്ന് അച്ഛൻ ആപത്തിൽ പെടുമ്പോൾ പോലീസിനെ വിളിച്ച് രക്ഷിക്കുന്നതും, സ്വന്തം അച്ഛൻ കളവുചെയ്ത് പിടിക്കപ്പെടുമ്പോൾ ദയനീയമായ മുഖം കാണിച്ച് രക്ഷപ്പെടുന്നതും ബ്രൂണോയെന്ന കുഞ്ഞു കഥാപാത്രത്തിന്റെ വലിയ ശ്രമങ്ങളാണ്.
ഹസ്നയും ബ്രൂണോയും ഒരേ ധാരയിൽ ജീവിതത്തിന്റെ ക്ലേശങ്ങളെ നേരിടുന്ന കഥാപാത്രങ്ങളാണ്. തങ്ങളാഗ്രഹിച്ചിട്ടില്ലാത്ത ദുരിതങ്ങൾ കടന്നുവരികയും ചെറിയ സുഖങ്ങൾ പോലും കൈയ്യകലത്തിൽ നഷ്ടപ്പെടുന്നതും ഇവർക്ക് ശീലങ്ങളാണ്. ഈ നഷ്ടങ്ങൾക്കിടയിലും പ്രത്യാശയുടെ ചെറുകണങ്ങളിലേക്ക് ഉറ്റുനോക്കുന്നതിന് ഇവർ ശ്രമിക്കുന്നു. കാരണം കാലം ഇവരിലേക്ക് ഇറങ്ങിവരാതെ മുന്നോട്ടു പോകാനാകില്ല. കാഴ്ചയില്ലായ്മയ്ക്ക് പകരം ഉൾക്കാഴ്ചയും ദാരിദ്ര്യത്തിനു പകരം മനസ്സിന്റെ സമ്പന്നതയും ഈ കുഞ്ഞുങ്ങൾക്ക് സ്വന്തമാണ്. അതുകൊണ്ടാണ് കലാലോകത്ത് ഇവർ ചിരഞ്ജീവികളാകുന്നത്.
Exam Tips:
a) നിഗമനങ്ങൾ എഴുതുമ്പോൾ "കുട്ടി മുതിർന്നവരുടെ ലോകത്തിന്റെ കണ്ണാടിയാണ്", "കുട്ടി പ്രത്യാശയുടെ പ്രതീകമാണ്" എന്നിങ്ങനെ വ്യക്തമായ വാചകങ്ങൾ ഉപയോഗിക്കുക.
b) ബ്രൂണോയുടെയും ഹസ്നയുടെയും ഒരു ഉദാഹരണം വീതം രംഗം സഹിതം എഴുതുക.
c) ഇരുചിത്രങ്ങളിലെയും സാമ്യവും വ്യത്യാസവും ഒരു വരിയിൽ ഉപസംഹരിക്കുക.
Question 10: 'കേൾക്കുന്നുണ്ടോ?' എന്ന ചിത്രത്തിൽ ആനിമേഷൻ ദൃശ്യങ്ങൾക്കുള്ള പ്രാധാന്യം ശ്രദ്ധിച്ചല്ലോ. അവയുടെ അർത്ഥതലങ്ങൾ വ്യക്തിമാക്കിക്കൊണ്ട് സിനിമയുടെ ഭാവതലത്തെ സമ്പന്നമാക്കുന്നതിൽ ഈ ദൃശ്യങ്ങൾക്കുള്ള പ്രാധാന്യം വിശദമാക്കുന്ന കുറിപ്പ് തയ്യാറാക്കുക.
Answer:
ഹസ്നയുടെ കഥപറച്ചിലിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഈച്ചയുടെയും പൂച്ചയുടെയും ആനിമേഷനിലൂടെയാണ് സിനിമയുടെ ആരംഭം. കുട്ടിയുടെ മനസ്സിൽ പതിഞ്ഞ കഥയിലെ കഥാപാത്രങ്ങളെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. എന്താണ് പൂച്ചയെന്നോ എന്താണ് ഈച്ചയെന്നോ കാണാത്ത കുട്ടി ഈച്ചയെ വാക്കുകളിലൂടെ ഭാവനയുടെ ലോകത്താണ് കാണുന്നത്. വലിയ കണ്ണുകളുള്ള ഈച്ചയുടെ ചിറകടിയുടെ ശബ്ദം അവൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കഞ്ഞി വച്ച ഈച്ചയേക്കാൾ കഞ്ഞിയുടെ രുചി അറിഞ്ഞിട്ടുണ്ട്. പ്ലാവില തേടിപ്പോകുന്ന ഈച്ചയുടെ ക്ഷമയും ശീലവും അമ്മയിലൂടെ അറിഞ്ഞിട്ടുണ്ട്. കൊതിമൂത്ത പൂച്ച കഞ്ഞിമുഴുവൻ കുടിച്ച് നടക്കാനും ഇരിക്കാനും വയ്യാതാകുന്നു. അവൾക്കു മുന്നിൽ ആർത്തിമൂത്ത ലോകവും ഇപ്രകാരംതന്നെ നടക്കാനും ഇരിക്കാനും പറ്റാതാകുമെന്നും വയറുകുത്തിപ്പൊട്ടിച്ച് ആശ്വാസം കണ്ടെത്താൻ പരക്കംപായേണ്ടിവരുമെന്നും പ്രേക്ഷകനുഹിക്കാൻ കഴിയുന്നു.
പതിനാറുവരി റോഡു തീർക്കുമ്പോൾ തൊഴിലിടവും വാസസ്ഥലവും തന്നെ നഷ്ടമാകുന്ന പാവം മനുഷ്യരെയാണ് കഥാന്ത്യത്തിൽ കാണുന്നത്. അതീവവിജയകരമായ ശസ്ത്രക്രിയക്കൊടുവിൽ മരിച്ചുപോകുന്ന രോഗിയുടെ അവസ്ഥ. ഈച്ചയും പൂച്ചയും കഞ്ഞിവച്ച കഥയിലെ മറ്റു കഥാപാത്രങ്ങൾ പശുവും പശുവിനെ മേക്കുന്ന ചെറുക്കനും ചെറുക്കന്റെ കയ്യിലെ വടിയും വടിയിരിക്കുന്ന മരവുമാണ്. പശുവും ചെറുക്കനും വയറുകുത്തിപ്പൊട്ടിക്കാനുള്ള ഉപായത്തെ അറിയാത്തവരാണ്. അതുകൊണ്ട് വടിയോടു ചോദിക്കുന്നു. പക്ഷേ വടി വയർ കുത്തിപ്പൊട്ടിപ്പോകാനുള്ളതല്ല, അത് വഴി കാട്ടാനുള്ളതാണെന്ന് സംഘർഷം അവളിലുണരുമ്പോഴാണ് കഥയറിയില്ലെന്ന് കുട്ടി പറയുന്നത്. ആദ്യഭാഗത്തെ ആനിമേഷനിൽനിന്നും ഹസ്നയിലേക്ക് ക്യാമറ ഇവിടെ തിരിയുന്നു. ഹസ്തയുടെ ഭാവനയുടെ ലോകം പിറന്ന കൺവിടർത്തുന്നത് തത്തയുടെയും പൂച്ചയുടെയും ലോകത്തേയ്ക്കാണ്. എന്നാൽ ദൃശ്യവൽക്കരണം ഇവിടെയില്ല; കഥ പറച്ചിലേയുള്ളൂ.
ശബ്ദമില്ലാത്ത ലോകത്തുനിന്നും ഓടിപ്പോകുന്ന പൂച്ചയാണിവിടെ. ഉമ്മച്ചി ജോലി ചെയ്യുന്ന വീട്ടിലെ കുട്ടിയുടെ നിറങ്ങളുടെ ലോകത്തേക്കുള്ള ഹസ്തയുടെ പ്രവേശനത്തിൽ അവൾ ആഗ്രഹിക്കുന്ന നിറങ്ങൾ ആകാശത്തിനും സൂര്യനും നൽകുന്ന രംഗത്ത് ആനിമേഷൻ കടന്നുവരുന്നു. പിങ്ക് നിറമുള്ള ആകാശത്ത് അവളുടെ സൂര്യൻ നീലനിറമാണ് ഇഷ്ടമായിത്തോന്നുന്നത്. നിറങ്ങളേതായാലും ഹസ്നയുടെ നിഷ്കളങ്കലോകത്ത് തീക്ഷ്ണതയില്ല. ചുവന്ന നിറങ്ങൾ അപായത്തിന്റെ പ്രതീകങ്ങളാണെന്ന തിരിച്ചറിവ് ഹസ്നയിൽനിന്നും ഉയർന്നുവരുന്നവയാണ്. ആകെ ചുവക്കുന്ന വാനം, അവിടെ ചുട്ടുപഴുക്കുന്ന ഭൂമി, ഈച്ചയും പൂച്ചയും അവിടെനിന്നും ഇല്ലാതാകുന്നു. അതിജീവനത്തിനു നേരെ വരുന്ന ആപൽസൂചകങ്ങളെ ഈ ദൃശ്യങ്ങളിൽ കണ്ടെത്തുന്നതിന്റെ സൂചനകൾ ആനിമേഷനിലൂടെ ചിത്രത്തിൽ തെളിയുന്നു. ബാല്യത്തിന്റെ നിഷ്കളങ്കത പ്രകൃതിക്കൊപ്പം അന്ധയായ പെൺകുട്ടിയുടെ ജീവിതത്തിൽ മനസ്സിൽ തെളിയുന്ന ചിഹ്നങ്ങളെ മുഴുവൻ ചിത്രീകരിക്കാൻ ഈ ആനിമേഷനുകൾക്ക് കഴിഞ്ഞിരിക്കുന്നു.
Exam Tips:
a) ആനിമേഷൻ ദൃശ്യങ്ങളുടെ അർത്ഥം (കുട്ടിയുടെ ഭാവന, ആർത്തിയുടെ ഫലം, അപായസൂചന) ഓരോന്നായി വേർതിരിച്ച് എഴുതുക.
b) ചുവപ്പുനിറം അപായത്തിന്റെ പ്രതീകമായി ഉപയോഗിച്ച രംഗം പ്രത്യേകം എടുത്തുപറയുക.
Question 11: പ്രാദേശികമായ ഒരു ആവാസവ്യവസ്ഥയുടെ സൂക്ഷ്മമായ ചിത്രീകരണമാണല്ലോ 'കൈപ്പാട്'. നാം ശ്രദ്ധിക്കാതെ പോകുന്ന നിരവധി കാര്യങ്ങൾ നമ്മുടെ ചുറ്റുപാടും സംഭവിക്കുന്നുണ്ട്. അവയിൽ കൗതുകകരമുള്ളതോ പൊതുജനശ്രദ്ധ പതിയേണ്ടതോ ആയ ദൃശ്യങ്ങൾ കണ്ടെത്തി, അവയ്ക്ക് യോജിച്ച ശബ്ദവിവരണം തയ്യാറാക്കുക.
Answer:
മറയുന്ന ഔഷധസസ്യങ്ങളും നിറയുന്ന പാഴ്ച്ചെടികളും
കേരളത്തിന്റെ തനതു ചികിത്സാരീതിയുടെ മുഖ്യസാധനസ്രോതസ്സായിരുന്നു ഇവിടുത്തെ ഔഷധസസ്യങ്ങൾ. പെരുകിയ ജനസംഖ്യയും ചുരുങ്ങിയ കാടും നാണ്യവിളകളുടെ വർദ്ധനയും സ്വാഭാവികമായ പാരിസ്ഥിതിക ഘടനയെ താറുമാറാക്കുകയും പ്രകൃതിയിൽ നിലനിന്നിരുന്ന ഔഷധസസ്യങ്ങളുടെ നാശത്തിനു കാരണമാവുകയും ചെയ്തു. ഇന്ന് ഔഷധനിർമ്മാണക്കമ്പനികൾ നിരവധി പരസ്യങ്ങളുടെ പിൻബലത്തോടെ തങ്ങളുടെ മരുന്നുകൾ നാടനെന്നും പ്രകൃതിയിൽനിന്നും ഉരുത്തിരിച്ചെടുത്തതെന്നും പാർശ്വഫലങ്ങളില്ലാത്തതെന്നും അവകാശപ്പെടുന്നു.
എന്നാൽ ഇന്ത്യയിൽ പ്രത്യേകിച്ചും കേരളം ആസ്ഥാനമായി രജിസ്റ്റർ ചെയ്ത വലുതും ചെറുതുമായ ആയുർവേദ മരുന്നുകമ്പനികൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളായ ഔഷധച്ചെടികളുടെ 5 ശതമാനമെങ്കിലും നമ്മുടെ ചുറ്റുപാടുകളിൽനിന്നും കണ്ടെത്താൻ കഴിയുമോ എന്നത് സംശയകരമാണ്. അതുകൊണ്ട് നമ്മുടെ പ്രകൃതിയിൽനിന്നും ഔഷധസസ്യങ്ങൾ അപ്രത്യക്ഷമാകുന്നു. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ച്യവനപ്രാശത്തിന് ആവശ്യമായ നെല്ലിക്ക വിളവെടുക്കുന്നില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. നല്ല നീർവാർച്ചയുള്ള മണ്ണിൽ സമീപകാലംവരെ കണ്ടിരുന്ന കുറുന്തോട്ടി, കീഴാർനെല്ലി, കരുക, പർപ്പടകപ്പുല്ല്, ഓരില, മൂവില, നിലപ്പന, വാതക്കൊടി, മുപ്പിരി തുടങ്ങിയ എത്രയോ ഔഷധങ്ങളാണ് കൺവെട്ടത്തുനിന്നും മറഞ്ഞത്. നമ്മുടെ വീട്ടുമുറ്റത്തെ ഔഷധവും അലങ്കാരവുമായിരുന്ന തെച്ചിയെ നാം കൊത്തിപ്പറിച്ചു കളഞ്ഞിട്ട് അധികനാളായിട്ടുണ്ടാവില്ല. തെച്ചിപ്പൂ നല്ലൊരൗഷധമാണെന്നറിയണമെങ്കിൽ പുതുപരസ്യങ്ങൾ ഇനി വരേണ്ടിവരും. പിച്ചകം പഴയ കാവ്യങ്ങളിലേക്കൊതുങ്ങി.
പിച്ചകത്തിന്റെ പൂ ഔഷധക്കമ്പനികൾ തമിഴ്നാട്ടിൽനിന്നുമാണിന്ന് വരുത്തുന്നത്. യാതൊരു പരിശ്രവുമില്ലാതെ ചിറ്റമൃത് വളരുമെങ്കിലും നമുക്ക് അവ പാഴ്ച്ചെടിയേക്കാൾ അസ്പൃശ്യമായിത്തോന്നുന്നു. ഇടതൂർന്ന മുടിക്ക് കൊള്ളവില കൊടുത്ത് എണ്ണ വാങ്ങിത്തേക്കാൻ നമുക്കൊരു മടിയുമില്ല. കരിംജീരകവും കയ്യോന്നിയും ചേർത്താണ് ഈ എണ്ണകൾ പാകപ്പെടുത്തുന്നതെന്നറിഞ്ഞാലും കയ്യോന്ന്യത്തെ അറിയാനോ കരിഞ്ജീരകത്തിന്റെ ഗുണത്തെ അന്വേഷിക്കാനോ നാം മിനക്കെടാറില്ല. ക്യാൻസറിനെ കീമോ ചെയ്യുന്നവർ ഈ അടുത്തകാലങ്ങളിൽ മുള്ളാത്തയിലേക്കും ലക്ഷ്മിതരുവിലേക്കും ആശ്വാസം തേടുകയാണ്. പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം നമുക്ക് നഷ്ടപ്പെട്ടതുകൊണ്ടാണ് നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന മൂല്യവത്തായ ഔഷധസസ്യങ്ങളെക്കുറിച്ച് അജ്ഞരാവുന്നത്. കൂവളം, മഞ്ഞൾ, ആര്യവേപ്പ്, കറിവേപ്പ്, തുളസി, ആടലോടകം, കരിനൊച്ചി, ബ്രഹ്മി, ആവണക്ക് എന്നീ ഔഷധശ്രേഷ്ഠന്മാർ നമ്മുടെ തൊടികളിലും വേലികളിലും ആരോഗ്യത്തെ കാക്കുന്ന പടയാളികളായി കാവൽ നിന്നിരുന്ന ആ പഴയകാലത്തേക്ക് കണ്ണെത്തിച്ചു നോക്കുന്നത് വൈകിയെങ്കിലും മനസ്സുഖവും ശരീരസുഖവും നൽകുന്നതാണ്.
മുപ്പതുവർഷങ്ങൾക്കുമപ്പുറത്ത് കേരളം കാണാത്തത്രയ്ക്ക് പാഴ്ച്ചെടികൾ നമ്മുടെ പാതയോരത്തും നമ്മുടെ തൊടികളിലും സ്ഥാനം പിടിച്ചിരിക്കുന്നു. പാരിസ്ഥിതികമായി ഏറെ ദോഷം ചെയ്യുന്ന ഈ കളകൾ എത്ര വേഗത്തിലാണ് പടരുന്നത്. പശ്ചിമഘട്ടത്തിന്റെ പാതയോരത്തുനിന്നും കാടിനുള്ളിലേക്ക് ഇവ പടർന്നുകയറുന്നു. ആനത്തൊട്ടാൻപടി എന്ന പേരിൽ പരക്കെ അറിയപ്പെടുന്ന ഒരു തരം കള, മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെ ഉപദ്രവകരമാണ്. "താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായിരിക്കും" എന്ന പഴമൊഴി കളകളെ സംബന്ധിച്ച് സാർത്ഥകമാണ്. ഭാഷയെ അകറ്റുന്നതുപോലെ കൈയെത്തും ദൂരത്തെ സസ്യലതാദികളെ അവഗണിച്ചതിന്റെ ഫലം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ ദുര്യോഗത്തിൽനിന്നകലാൻ നാം പ്രകൃതിയിലേക്ക് മടങ്ങുകതന്നെ വേണം.
Exam Tips:
a) ശബ്ദവിവരണത്തിന് ആകർഷകമായ ഒരു തലക്കെട്ടും ആമുഖവും ഉപസംഹാരവും നൽകുക.
b) ഔഷധസസ്യങ്ങളുടെ പേരുകൾ (കുറുന്തോട്ടി, കീഴാർനെല്ലി, ആടലോടകം, തുളസി മുതലായവ) ശരിയായി എഴുതുക.
c) പ്രശ്നം പറഞ്ഞശേഷം "പ്രകൃതിയിലേക്ക് മടങ്ങുക" എന്ന പരിഹാരം നിർദ്ദേശിക്കുക.
Question 12: ചലച്ചിത്രഗാനങ്ങൾ കാതിന്റെ കല എന്നതിൽനിന്നുമാറി കണ്ണിന്റെ കലയായിത്തീർന്നു. മാധ്യമങ്ങളുടെ പരിണാമം, സാങ്കേതികവിദ്യയുടെ വളർച്ച എന്നിവയെ മുൻനിർത്തി ഗാനരംഗങ്ങളുടെ പ്രസക്തി വിശകലനം ചെയ്യുക.
Answer:
സംഗീതമൊഴിഞ്ഞുള്ള മനുഷ്യജീവിതത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പ്രയാസമാണ്. ശ്വാസമൊഴിഞ്ഞുള്ള ജീവിതംപോലെ അത് അസാധ്യമാണ്. സിനിമാഗാനങ്ങൾ ചില ഘട്ടങ്ങളിൽ സിനിമയെ അതിവർത്തിക്കുന്നു. പഴയകാല ഹിന്ദി സിനിമകളിൽ നിറഞ്ഞുനിൽക്കുന്ന ഗാനങ്ങൾ അസാമാന്യ സംഗീതപ്രതിഭകളുടെ സംഗമസ്ഥാനങ്ങളായി നിൽക്കുന്നു. ചലച്ചിത്രങ്ങളിൽ നിറഞ്ഞുനിന്ന സംഗീതധാര കാതുകൾക്കു മാത്രമല്ല കണ്ണുകൾക്കും നിറസദ്യ നൽകുന്ന കാലത്താണ് നാമിന്നു നിൽക്കുന്നത്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ സിനിമയെയും സിനിമയിലെ ഗാനങ്ങളെയും സംഗീതത്തെയും ഹൃദയത്തോടു ചേർക്കുന്നു. ലോകോത്തര സിനിമയായ ടൈറ്റാനിക്കിലെ സംഗീതസാന്ദ്രമായ ഗാനരംഗത്തെ ആർക്കാണു മറക്കാൻ കഴിയുക. ആധുനികകാലത്തെ സിനിമകളിൽ സാങ്കേതിക കാര്യങ്ങളിൽ നേടിയ വൻനേട്ടങ്ങളിലൂടെ സിനിമ കാഴ്ചയുടെ ഉത്സവമാക്കുന്നു.
കാഴ്ചയെ സംഗീതവുമായി ഇഴപിരിക്കുകയും പ്രേക്ഷകന്റെ ആസ്വാദനത്തിന് മിഴിവു പകരുകയും ചെയ്യുന്നു. വൈകാരികമായി സാന്ദ്രമായ ഒരവസ്ഥയെ ദൃശ്യവൽക്കരിക്കുന്നതിന് സാങ്കേതികമായ കഴിവുകൾക്കൊപ്പം ക്യാമറയുടെ മികവും ചേരുമ്പോൾ മനസ്സിൽ കാലങ്ങളോളം ആ സിനിമാനുഭവം നിലനിൽക്കുമെന്നതിൽ സംശയിക്കേണ്ട. ഹോളിവുഡിൽ ഫിൽ കോളിൻസും സ്റ്റീവ് വണ്ടറും സെലിൻ ഡിയോണും വിറ്റ്നി ഹൂസ്റ്റണും മൈക്കിൾ ജാക്സനും ബില്ലി ജോയലും ഇപ്പോഴും വർണ്ണാഭമായ അനുഭവങ്ങളായി പ്രേക്ഷകമനസ്സിൽ കുടിയിരിക്കുന്നതിന് കാരണം ഗാനത്തോടൊപ്പം നിലനിൽക്കുന്ന കാഴ്ചയുടെ അസാധാരണത്വമാണ്. 'റോജ' എന്ന സിനിമ സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തിയിരുന്നതുപോലെ സംഗീതലോകത്ത് പുതിയൊരു വഴിത്തിരിവായിരുന്നു. അതിലെ ഗാനങ്ങൾ പ്രേക്ഷകരെ കീഴടക്കിയത് ഗാനമാധുരികൊണ്ടുമാത്രമല്ല; അതിലെ കവിതയ്ക്ക് മിഴിവേകിയ ചിത്രീകരണത്തിന്റെ സൗന്ദര്യംകൊണ്ടുകൂടിയാണ്.
ഗുരുദത്തിന്റെ കുറുപ്പിലും വെളുപ്പിലുമെടുത്ത സംഗീതസാന്ദ്രമായ എത്രയോ ദൃശ്യാനുഭവങ്ങളാണ് പകരം വയ്ക്കാനില്ലാത്ത വിധം സംഗീതസാന്ദ്രമായി മനസ്സിൽ പതിക്കുന്നത്. ഡിജിറ്റൽ യുഗത്തിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന സംഗീതോപകരണങ്ങൾ ട്ടുമിക്കവാറും ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ മികവോടെ പാരമ്പര്യത്തെ മുഴുവൻ പിന്നോട്ടു തള്ളുന്നു. ഇന്ന് യന്ത്രങ്ങളുടെ സമൃദ്ധിയാണ് നോക്കിക്കാണുന്നത്, സംഗീതോപകരണങ്ങളുടേതല്ല. കൃത്രിമമായി എന്തും അവതരിപ്പിക്കുന്ന ദൃശ്യവൽക്കരണത്തിന്റെ മാസ്മരികശക്തിയിൽ ഡിജിറ്റൽ സംഗീതസാന്ദ്രതയിൽ ലയിക്കുമ്പോൾ ചിലപ്പോഴെങ്കിലും പ്രേക്ഷകർക്ക് നഷ്ടബോധം തോന്നുന്നു.
ആ പഴയകാല സംഗീതലോകത്തേക്ക് മടങ്ങാൻ, ചാനലുകളിലെ സംഗീതഷോകളിൽ പാട്ടുകളോടൊപ്പം അഭിനയവും കൂടി മത്സരത്തിലുടനീളം നിറഞ്ഞുനിൽക്കും. പാട്ടു കേൾക്കാനുള്ളതുമാത്രമല്ല കാണാനും കൂടിയുള്ളതാണെന്ന് ആധുനിക മാധ്യമങ്ങൾ സമൂഹത്തെ പഠിപ്പിക്കുന്നു. ഇത് അവയുടെ കച്ചവടവിജയത്തിന് ആവശ്യമാണ്.
Exam Tips:
a) "കാതിന്റെ കലയിൽനിന്ന് കണ്ണിന്റെ കലയിലേക്ക്" എന്ന മാറ്റത്തെ സാങ്കേതികവിദ്യയുടെ വളർച്ചയുമായി ബന്ധിപ്പിച്ച് ആരംഭിക്കുക.
b) പഴയകാല ഹിന്ദി സിനിമ, ടൈറ്റാനിക്, റോജ തുടങ്ങിയ ഉദാഹരണങ്ങൾ ചേർക്കുക.
c) നേട്ടങ്ങൾക്കൊപ്പം നഷ്ടബോധവും (യന്ത്രസംഗീതം) സൂചിപ്പിച്ച് സന്തുലിതമായ നിഗമനം നൽകുക.
Question 13: നമ്മുടെ വിവേചനശക്തിയേയും തിരഞ്ഞെടുക്കാനുള്ള കഴിവിനേയും കീഴടക്കിക്കൊണ്ടാണ് പരസ്യങ്ങൾ നമ്മുടെ രുചികളേയും അഭിരുചികളേയും നിയന്ത്രിക്കുന്നത്. നിങ്ങൾക്ക് പരിചയമുള്ള പരസ്യചിത്രങ്ങളിലെ ഭാഷയും ദൃശ്യങ്ങളും വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
സാമൂഹികാവബോധം ജനിപ്പിച്ച് ഉപഭോക്താവിനെ ചൂഷണത്തിൽനിന്നും രക്ഷിക്കുന്നതിനുമായി സന്നദ്ധസേവനം നടത്തിവരുന്ന ചേർത്തല സ്വദേശിയാണ് ശ്രീ മോഹനൻ വൈദ്യർ. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഇന്റർനെറ്റിലും സിഡികളായും ലഭ്യമാണ്. നിത്യേന നാം ഉപയോഗിക്കുന്ന സോപ്പ്, പേസ്റ്റ്, ചായപ്പൊടി തുടങ്ങിയ ഉപഭോഗവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ദോഷങ്ങളെക്കുറിച്ചും വഞ്ചനകളെക്കുറിച്ചും അതിൽ പ്രതിപാദിക്കുന്നുണ്ട്. ഉപകാരപ്രദമായ ഈ ബോധവൽക്കരണരീതിയെ സാധാരണഗതിയിൽ മനുഷ്യർ ഉൾക്കൊള്ളുകയാണെങ്കിൽ, പല ഉപഭോഗവസ്തുക്കളും നാം ശ്രദ്ധിച്ചു മാത്രമേ ഉപയോഗിക്കൂ, ശ്രദ്ധിച്ചു മാത്രമേ വാങ്ങൂ.
എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, മൂന്നു മണിക്കൂർ നീളുന്ന വൈദ്യരുടെ പ്രസംഗം ശ്രദ്ധിക്കുന്നതിന് വൈമനസ്യം കാണിക്കുന്ന നാം 30 സെക്കന്റ് നീളുന്ന കോൾഗേറ്റിന്റെ പരസ്യത്തിലേക്ക് വഴുതിവീഴുന്നു. ചുണ്ണാമ്പുകല്ലുപൊടിയും സോപ്പും ചേർന്ന പല്ലുതേക്കാനുള്ള കുഴമ്പിനെ ട്യൂബിലടച്ചത് വയറിനുള്ളിൽ ചെന്നാൽ ദോഷകരമെന്നും നിരന്തരമായ ഉപയോഗം പല്ലിനെത്തന്നെയും ദോഷകരമാക്കുമെന്നത് സൗകര്യപൂർവ്വം മറന്നുകൊണ്ട് നാം നിത്യേന ഉപയോഗിക്കുന്നു. നിങ്ങളുടെ പല്ലിന് 24 മണിക്കൂർ സംരക്ഷണം തരുന്നത് ഞങ്ങളെന്ന് പറയുന്നത് ദിവസവും ദൃശ്യമാധ്യമങ്ങളിൽ കാണുമ്പോൾ നാമതു വിശ്വസിക്കുന്നു. കടുവകൾ വംശനാശഭീഷണി നേരിടുമ്പോൾ കടുവയുടെ പേരിലൊരു ബിസ്കറ്റ് കുട്ടികൾക്കായി മാർക്കറ്റിലെത്തി: ബ്രിട്ടാനിയ കമ്പനിയുടെ ടൈഗർ ബിസ്കറ്റ്. ഒരു പാക്കറ്റിന് 10 രൂപ വിലയിടുമ്പോൾ പൊതിയാനും ടാക്സ് കൊടുക്കാനും വിതരണം ചെയ്യാനും പണം മുടക്കുമ്പോൾ 4 രൂപയുടെ അസംസ്കൃതവസ്തുപോലും ബിസ്കറ്റുണ്ടാക്കാൻ വരുന്നില്ലെന്നും രുചി മാത്രം തരുന്ന ഈ ബിസ്കറ്റ് എന്താണ് മനുഷ്യശരീരത്തിന് ഗുണം നൽകുന്നതെന്നും ആരും ചിന്തിക്കുന്നില്ല.
സ്വർണ്ണാഭരണങ്ങൾ സാർവ്വത്രികമായിത്തുടങ്ങി ചിലപ്പോൾ പ്ലാറ്റിനവും രത്നവും പണക്കാരനെ ലക്ഷ്യമാക്കി വിപണനം ചെയ്യാനൊരുങ്ങുന്നു. മനുഷ്യന്റെ ആഡംബരഭ്രമത്തെ ചൂഷണം ചെയ്യുന്ന ഒരു രീതിയാണിത്. അടുക്കളയിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ആവശ്യത്തിന്റേത് എന്നതിനേക്കാൾ ആഡംബരത്തിന്റേതാകുന്നു. ആഗോളവൽക്കരണവും കമ്പോളവൽക്കരണവും മനുഷ്യന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയിരിക്കുന്നു. മുടിയിൽ പുരട്ടുന്ന എണ്ണയ്ക്ക് സിനിമാനടൻ നൽകുന്ന സർട്ടിഫിക്കറ്റ് പാവം പ്രേക്ഷകർ വിലമതിക്കുന്നു. മൊബൈൽഫോൺ ഉപയോഗിക്കുന്നവരും പരസ്യങ്ങളിൽ പെട്ടുപോകുന്നു. വിവേചനശക്തിയുള്ളവർ മാത്രം സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നു. മറ്റുള്ളവരാകട്ടെ ഒരു ചതിയിൽനിന്നും അടുത്ത ചതിവരെയ്ക്കുമുള്ള ദൂരത്തിൽ അറിയാതെ ഉൾപ്പെടുന്നു.
Exam Tips:
a) പരസ്യങ്ങളിലെ ഭാഷ (ആകർഷക വാചകങ്ങൾ, താരങ്ങളുടെ സാക്ഷ്യം), ദൃശ്യം (ചിത്രീകരണം) എന്നിവ വേർതിരിച്ച് വിശകലനം ചെയ്യുക.
b) ഓരോ പരസ്യത്തിനും ഒരു ഉദാഹരണം (പേസ്റ്റ്, ബിസ്കറ്റ്, എണ്ണ, ആഭരണം) നൽകുക.
c) ഉപഭോക്താവിന് വിവേചനശക്തി വേണമെന്ന നിഗമനത്തോടെ അവസാനിപ്പിക്കുക.
Eight Marks Questions and Answers
Question 14: "നമുക്ക് കാടിനെക്കുറിച്ചും അതിന്റെ വന്യജീവിതത്തെക്കുറിച്ചും നല്ല ധാരണയുണ്ട്. എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകളുടെ ജൈവപ്രകൃതിയെക്കുറിച്ച് ഒന്നുമറിയില്ല. നാം അതിനെ അവഗണിച്ചാൽ, പരിരക്ഷിക്കാതിരുന്നാൽ സ്വന്തം കാലിനടിയിലെ മണ്ണ് ചോർന്നുപോകും നാം പോലുമറിയാതെ." കൈപ്പാട് എന്ന ആധാരചിത്രം അവസാനിക്കുന്നത് ഈ ഓർമ്മപ്പെടുത്തലോടെയാണ്. ഒരു കൃഷിസ്ഥലം എന്നതിനപ്പുറം കൈപ്പാട് നിലത്തെ പരസ്പരാശ്രിതമായ ജൈവപ്രകൃതിയായി ചിത്രീകരിച്ചുവെന്നതാണ് ഈ ഡോക്യുമെന്ററിയുടെ സവിശേഷത. ചിത്രം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
അഴിമുഖത്തിനോടു ചേർന്നുള്ള കായലുകളോടു ചേർന്നുകിടക്കുന്ന കൃഷിയിടങ്ങളെയാണ് കൈപ്പാടുനിലങ്ങൾ എന്നു പറയുന്നത്. കേരളത്തിൽ ഇത്തരത്തിലുള്ള കൈപ്പാടുനിലങ്ങൾ കൂടുതലും കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്. (വേമ്പനാട്ടു കായലിനോട് ചേർന്നുള്ള വയലാണ് ഇവിടെ അധികവും - കൃഷിയിടങ്ങളാണിവ.) ഒരുപൂ കൃഷിയിടങ്ങളാണിവ. ഈ കൃഷിയിടങ്ങൾ വിഷമേൽക്കാത്തതും രാസവളങ്ങൾ കനയ്ക്കാത്തതുമാണ്. സ്വാഭാവികമായ ജൈവവളങ്ങൾ മണ്ണിൽനിന്നും ആവോളം വലിച്ചെടുത്ത് വളരുന്ന നെൽവിത്തിനങ്ങൾ ഈ കൃഷിയിടങ്ങളുടെ പ്രത്യേകതയാണ്. കൃഷി ഒരു വിധത്തിലും പ്രകൃതിക്ക് പ്രതികൂലമാകുന്നില്ല. ഈ കൃഷിയിടങ്ങളിൽ 'കുതിര', 'ഓർക്കയമ' എന്നീ വിത്തിനങ്ങൾ കൃഷി ചെയ്തുവരുന്നു. 160-180 ദിവസത്തെ വളർച്ചാക്കാലമുള്ള ഈ നെൽവിത്തുകൾ പൊക്കാളി കൃഷിക്ക് സമാനമാണ്. പാരമ്പര്യജന്യമായ കൃഷിയറിവിൽനിന്നും ഉടലെടുത്ത ഒരു സംസ്കാരം കൈപ്പാടുനിലങ്ങൾക്കുണ്ട്.
വിഷുക്കാലമാകുന്നതോടെയാണ് കൈപ്പാടുനിലങ്ങൾ കൃഷിക്കായി ഒരുങ്ങുന്നത്. യന്ത്രങ്ങളുടെ സഹായത്തേക്കാൾ മനുഷ്യപ്രയത്നമാണ് കൈപ്പാടുനിലങ്ങളിൽ കൂടുതലും. ചെറിയ പൊലികളായി അല്ലെങ്കിൽ പൊറ്റകളായി കൃഷിയിടത്തിൽ മണ്ണ് കൂന കാട്ടുന്നു. ഇടവമാസത്തെ മഴയിൽ കടലിൽനിന്നും കായൽ വഴിയായി നിലങ്ങളിലേക്ക് കയറി, മണ്ണിന്റെ മുകൾപ്പരപ്പിൽ അടിഞ്ഞുകൂടിയ ലവണാംശങ്ങൾ കുതിർന്ന് കൂനയിൽനിന്നും താഴേയ്ക്കൊലിച്ചുപോകുന്നു. ഈ കൂനകളിലാണ് നെൽവിത്ത് മുളപ്പിക്കുന്നത്. നെൽവിത്തുകൾ സന്ദർശകരമായി എത്തുന്ന ഓലഞ്ഞാലിക്കിളികൾക്ക് എളുപ്പത്തിൽ ലഭിക്കാതിരിക്കാൻ ചളികൊണ്ട് നേരിയ തോതിൽ മൂടുന്നു. മഴ കനിഞ്ഞ് മണ്ണ് കുതിർന്ന് ഫലഭൂയിഷ്ഠമായ മണ്ണിൽ ആറിൻ തലപ്പയർ കൂനയിൽ തഴച്ചുവളരുന്നു. മഴയുടെ കനം കുറയുന്ന മുറയ്ക്ക് കൂനകൾ കൈക്കോട്ടുകൊണ്ട് അടർത്തിയെടുത്ത് കണ്ടങ്ങളിൽ നടുന്നു. നടുമ്പോൾ ഓരോ പിടി ഞാറെന്ന കണക്കിൽ കൃത്യമായ അകലത്തിലാണ് നടുന്നത്. കൈപ്പാടുനിലങ്ങളിലേക്ക് വിത്ത് വീഴുന്ന കാലം മുതൽ അതിഥികളായി ഓലഞ്ഞാലികൾ മുളച്ചു തുടങ്ങിയ നെന്മണികൾ പെറുക്കിയെടുത്ത് തിന്നുന്നതിൽ കൈപ്പാടുനിലക്കാർക്ക് യാതൊരു പരിഭവവുമില്ല. ഇവരാണ് കീടങ്ങളെ നശിപ്പിക്കുന്നതിൽ മുൻകൈയെടുക്കുന്നത്.
നിലങ്ങളുടെ അരികിലുള്ള തെങ്ങുകളിൽ ഓലഞ്ഞാലികൾ കൂടുവെയ്ക്കാൻ തുടങ്ങുന്ന കാലമാകുമ്പോഴേക്കും നെൽച്ചെടികൾ നല്ല ഉയരത്തിൽ വളർന്നുവന്നിരിക്കും. ഓലഞ്ഞാലികൾക്ക് കൂടുപണിയാനുള്ള തെങ്ങോലയുടെ അരിക്, നെല്ലോലകൾ എന്നിവ കൈപ്പാടത്തുനിന്നും കിളികൾ കൊണ്ടുപോകും. നെല്ലുപണിയാത്ത ഒഴിഞ്ഞിടത്തെല്ലാം വിവിധ പേരുകളിൽ അറിയപ്പെടുന്ന പോള - പോട്ട - ചെടികൾ തഴച്ചു വളരും. ഈ ചെടികളും പ്രകൃതിക്ക് ആവശ്യമായവതന്നെ. ഇവയുടെ ഇടയിൽ അനേകം മത്സ്യഇനങ്ങളും ഞണ്ടും ചെള്ളിയും സൈ്വര്യമായി വളരുന്നുണ്ട്. കന്നിമാസമാകുന്നതോടെ നെല്ല് മുത്ത് പോളകൾ പഴുത്ത് ചാഞ്ഞു വീഴാൻ തുടങ്ങും. സമൃദ്ധമായി വിളവു തരുന്ന കതിരിന്റെ കനമാണ് ഇതിനുകാരണം. കൊയ്ത്തു കഴിഞ്ഞാൽ വെള്ളം ബണ്ടുകൾ തുറന്ന് നിലങ്ങളിലേക്ക് കയറ്റിവിടും. കൊയ്ത്തുകഴിഞ്ഞ പാടത്ത് വീണുകിടക്കുന്ന നെല്ലിൻ തണ്ടുകൾ അഴുകി പായൽ പറ്റി നിറഞ്ഞുകിടക്കും. ഇവയിൽ ധാരാളം മത്സ്യങ്ങൾ വളരും; പള്ളൻ, കരിമീൻ, ചെള്ളി എന്നിവയാണ് സാധാരണ കണ്ടുവരുന്നത്. ചെള്ളിയിൽ തന്നെ മൂന്നുനാലു വിഭാഗങ്ങൾ വേറെയുമുണ്ട്. വെള്ളത്തിൽ വളരുന്ന ആൽഗകളെയും മറ്റും ആഹരിക്കുന്നതിന് മത്സ്യങ്ങൾ നെൽക്കണ്ടങ്ങളിൽ വിഹരിക്കുന്നത് കാലങ്ങളായി കാണുന്ന കാഴ്ചകളാണ്.
കൊയ്ത്തുകാലം കഴിയുന്നതോടെ പാടങ്ങളിൽ ചേക്കേറുന്ന ദേശാടനക്കിളികൾ കൈപ്പാടുകളുടെ സവിശേഷതയാണ്. ഭൂഖണ്ഡത്തിന്റെ മറ്റൊരു തീരത്തുനിന്നും മൈലുകളോളം ആകാശവീഥിയും താണ്ടിവരുന്ന 45 ഇനത്തിലധികം വരുന്ന പക്ഷികൾ കൈപ്പാടുനിലങ്ങളിലെ മീനും ഞണ്ടും ആഹരിക്കുന്നു. ഈ പക്ഷികളുടെ വിസർജ്ജ്യങ്ങൾ കൈപ്പാടുനിലങ്ങളെ കൂടുതൽ ഫലഭൂയിഷ്ഠമാക്കുന്നു. പ്രകൃതിയും അതിലെ ജീവിവർഗ്ഗവും തമ്മിലുള്ള അനിതരസാധാരണമായ പാരസ്പര്യത്തിന്റെ നിദർശനമാണിവിടെ കാണുന്നത്. മണ്ണിരകൾ ഈ ഫലഭൂയിഷ്ഠമായ മണ്ണിനെ കൂടുതൽ സമ്പുഷ്ടമാക്കുന്നു.
ആധുനികകാലഘട്ടത്തിൽ കുടും കൃഷി അല്ലെങ്കിൽ അഗ്രിബിസിനസ്സ് എന്നീ പേരുകളിൽ മണ്ണിനെയും കാർഷികനൈതികതയും തച്ചുടക്കുന്ന ലാഭക്കൊതിയുടെ കൃഷിയിടങ്ങളിൽ കൈപ്പാട് ഹരിതമായ ജീവൽപ്രതീക്ഷകൾ നൽകുന്നു. വെള്ളം കയറിയ മത്സ്യങ്ങൾ നിറഞ്ഞ കൈപ്പാടിൽനിന്നും മീൻപിടുത്തം ഉപജീവനമാക്കിയ സ്ത്രീകൾ ഈ വാസ്തവത്തെയാണ് കാണിക്കുന്നത്. ചെറിയ കുരുത്തികളുപയോഗിച്ച് വേലിയിറക്കത്തിൽ ചെറുവരമ്പുകൾ തീർത്തും, ചേറ്റിൽ കൈകൊണ്ട് മീൻ തപ്പിപ്പിടിച്ചും അന്നന്നത്തെ ആഹാരം ഉണ്ടാക്കിയെടുക്കുന്നു. കോൺക്രീറ്റ് വനങ്ങൾ പെരുകുകയും മനുഷ്യജീവിതം പ്രകൃതിയും ആവാസവ്യവസ്ഥയും പുറംതിരിഞ്ഞുനിൽക്കുകയും ചെയ്തതിന്റെ ദുരന്തഫലങ്ങൾക്കിടയിൽ കൈപ്പാട്, പ്രകൃതിജീവനത്തിന്റെ ആരും തുറന്നുനോക്കാതിരുന്ന പഴയൊരു പാഠമാണ്. തുറന്നുനോക്കാനും പഠിക്കാനും വൈകിയ പാഠം.
Exam Tips:
a) കൈപ്പാട് എന്നാൽ അഴിമുഖത്തോടു ചേർന്ന കായൽനിലങ്ങളിലെ ജൈവകൃഷിയാണ് എന്ന നിർവചനത്തോടെ തുടങ്ങുക.
b) കൃഷിക്രമം (വിഷു, കൂനകൾ, ഞാറ്) ഋതുക്രമത്തിൽ എഴുതുക; തുടർന്ന് ഓലഞ്ഞാലി, മത്സ്യം, ദേശാടനപ്പക്ഷി എന്നിവയുടെ പാരസ്പര്യം വേർതിരിച്ച് പറയുക.
c) ചിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ ("നാം അവഗണിച്ചാൽ കാലിനടിയിലെ മണ്ണ് ചോർന്നുപോകും") അവസാനം ഉദ്ധരിക്കുക.
Question 15: 'കൈപ്പാട്', 'കേൾക്കുന്നുണ്ടോ?' എന്നീ ചിത്രങ്ങളെ പ്രമേയതലത്തിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങളെന്തെല്ലാമാണ്? അവ വ്യത്യസ്തരീതിയിൽ ആവിഷ്കരിക്കുന്നതെങ്ങനെയാണ്? ചർച്ച ചെയ്യുക.
Answer:
'കൈപ്പാട്', 'കേൾക്കുന്നുണ്ടോ?' എന്നീ ഹ്രസ്വചിത്രങ്ങൾ വറ്റിയിട്ടില്ലാത്ത മനുഷ്യനന്മയെയും നിഷ്കളങ്കമായ ജീവൽപ്രേരണകളെയും പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുന്നു. അകളങ്കിതമായ കൈപ്പാടുനിലങ്ങളിൽ പാടിവരുന്ന ഓലഞ്ഞാലിക്കുരുവികളെപ്പോലെ, ഇരുട്ടിന്റെ ലോകത്ത് നിറയെ പ്രകാശം പരത്തുന്ന ഭാവനയുടെ വർണ്ണലോകമാണ് ഹസ്നയെന്ന നഴ്സറിക്കാരിയിൽ കാണാൻ കഴിയുന്നത്. നിസർഗ്ഗസുന്ദരമായ ഭാവനയുടെ ലോകമെങ്കിലും നാമെല്ലാവരും സ്വപ്നം കാണുന്ന പ്രപഞ്ചത്തിന്റെ കാഴ്ചയാണ് ഹസ്നയുടെ അകക്കണ്ണിൽ തെളിയുന്നത്. കൈപ്പാടിലാകട്ടെ തെളിമയുള്ള അകളങ്കിതമായ ഭൂമിയുടെ ഒരു തുണ്ട് പ്രകൃതിക്കൊരു നിവേദ്യമായി സ്വാഗതമരുളി നിൽക്കുന്നു. കൈപ്പാട് ഉണർത്തുപാട്ടാണ്; പ്രകൃതിയിലേക്ക് മടങ്ങാനും അതിനെ ആശ്ലേഷിക്കാനും. നമുക്കു ചുറ്റും വറ്റിക്കൊണ്ടിരിക്കുന്ന പ്രകൃതിസ്നേഹത്തിന്റെയും ജീവനത്തിന്റെയും ഓർമ്മപ്പെടുത്തലുകൾ കൈപ്പാടിലുണ്ട്.
സ്നേഹത്തിന്റെ ഒരു തുരുത്തായി ഹസ്നയെന്ന പെൺകിടാവ് 'കേൾക്കുന്നുണ്ടോ?'യിൽ അവതരിപ്പിക്കപ്പെടുന്നു. എല്ലാ ശബ്ദങ്ങളും ഗന്ധങ്ങളും അവളിൽ രൂപങ്ങളുണർത്തുന്നു. ബാല്യനിർനിവേശമായ ഭാവനയുടെ ലോകം അവൾക്കു മുന്നിൽ അതരിപ്പിക്കുന്നു. ആരോടും പരിഭവമില്ലാത്ത, നന്മകൾ മാത്രം നിറഞ്ഞ നിറച്ചാർത്തുകൾ ഭാവനയുടെ വസന്തം ചാർത്തുന്ന ബാല്യകുതൂഹലങ്ങളുടെ ലോകം. ഈ വർണ്ണങ്ങൾ നമുക്കു മുന്നിൽ ജീവത്തായ അനുഭവമായി അവതരിപ്പിക്കുന്നത് കൈപ്പാടിലാണ്. നീർക്കാക്കയും കുഞ്ഞുമീനുകളും ഓലഞ്ഞാലിക്കിളികളും പങ്കുവെക്കുന്ന ജീവൽപ്രകൃതി അകളങ്കിതമാണ്. പരസ്പരാശ്രയത്വത്തിന്റെ സുഗന്ധവാഹിയായൊരു തെന്നൽ കൈപ്പാടിൽ പ്രേക്ഷകർക്ക് അനുഭവവേദ്യമാണ്; മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്ന മണ്ണിരകളും മീനും ഓലഞ്ഞാലിയും നെല്ലോലയും തെങ്ങോലയും കീടങ്ങളും ദേശാടനക്കിളികളും എല്ലാം ആശ്രിതത്വത്തിന്റെ പാഠങ്ങൾ പകരുന്നു.
'കേൾക്കുന്നുണ്ടോ?' എന്ന ചോദ്യത്തിന് ഉണ്ടെന്ന് ഉത്തരം പറയാം, അല്ലെങ്കിൽ നിശ്ശബ്ദരായിരിക്കാം. ഉണ്ടെന്നു കേൾക്കാൻ കാതോർത്തിരിക്കുന്ന ഹസ്നയെ നാം മറന്നുപോകുന്നു. അമ്മുവിനും ബിജുവിനും സ്നേഹപൂർവ്വം കൊടുക്കാൻ സൂക്ഷിച്ചിരിക്കുന്ന ജെംസ് മിഠായിക്കുവേണ്ടി വിളിക്കുമ്പോഴും അവൾക്ക് നിശ്ശബ്ദതയാണ് ഉത്തരമായി ലഭിക്കുന്നത്. നന്മയെ തിരിച്ചറിയാനാകാത്ത കല്ലിച്ച മനുഷ്യമനസ്സുകൾക്കിടയിൽ ഹസ്നയ്ക്ക് കേൾക്കുന്ന ശബ്ദങ്ങളോടു മാത്രം സ്നേഹമുണ്ട്. കൈപ്പാട് ഭൂമിയ്ക്ക് സമാനമായ തരളവും ലഘുവുമായ ഒരു ജൈവാന്തരീക്ഷം ഹസ്തയുടെ മനസ്സിലുണ്ട്. സ്വാർത്ഥനായ പൂച്ച് താൻ ചെയ്ത അബദ്ധത്തെ തിരിച്ചറിയുന്നതിലെ ഫലിതത്തെ ചാക്കോയോട് കേൾപ്പിക്കുന്നതിലെ നിസ്വമായ ഭാവത്തെ നോക്കുക.
കഥ ചൊല്ലലിന്റെ മാധുര്യം ഉൾക്കണ്ണിന്റെ ഭാവനയിൽ ഉണ്ടൻകണ്ണുള്ള ഈച്ചയായും പൊട്ടാറായ വലിയ വയറുള്ള പൂച്ചയായും മാറുന്നു. സമ്പത്തും സന്തോഷവും പങ്കിടുന്നതിലെ അസുഖത്തെക്കുറിയ്ക്കുന്ന ഈ കഥയിലെ കഥാപാത്രങ്ങൾ കൈപ്പാടിലേക്ക് ചേക്കേറുമ്പോൾ അവിടെ സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങൾ പഠിക്കുന്നു. ഓലഞ്ഞാലിക്കിളികൾ അനേകായിരം ഇലകൾ കോർത്ത് കൂടുകെട്ടുന്നു; സന്തോഷം ചിലമ്പുന്ന കുഞ്ഞുങ്ങളുണ്ടാകുന്നു. ജീവിതപാഠമാകുന്നു. നാം കൊടുക്കുമ്പോൾ വീഴുന്ന നെന്മണികളെ കൊത്തുന്ന പക്ഷികൾക്കും നമ്മോടു തോന്നുന്ന സ്നേഹത്തെ തിരിച്ചറിയുന്നു. ഹസ്ന പങ്കുവെയ്ക്കുന്ന ആശങ്കകൾ അവളെക്കുറിച്ചുള്ളതല്ല, മറിച്ച് ഈ ലോകത്തെ എല്ലാവരെക്കുറിച്ചുമുള്ളതാണ്. അവളുടെ ഉള്ളിലെ പൂച്ചയും ഈച്ചയും പശുവും ചെറുക്കനും വടിയും മനുഷ്യസ്വഭാവങ്ങളുടെ ഓരോ പതിപ്പുകളാണ്.
അവളുടെ ഉള്ളിലെ വർണ്ണച്ചിറകുകളുള്ള തത്ത പൂച്ചയോട് എങ്ങോട്ടാ നീ പോകുന്നതെന്നു ചോദിക്കുമ്പോൾ പൂച്ച് പറയുന്നത് താൻ ഒച്ചുകളുള്ളിടത്തേക്ക് പോകുന്നുവെന്നാണ്. പ്രതികരണം നഷ്ടപ്പെട്ട ഒരു സമൂഹത്തിലാണ് താൻ ജീവിക്കുന്നതെന്ന് ഒരർത്ഥത്തിൽ നമ്മോട് അവൾ പറയുന്നു. വരാൻ പോകുന്നത് വലിയ കാര്യങ്ങളാണെന്നും തങ്ങളെപ്പോലെ ചെറുതുകൾക്ക് ഈ സമൂഹത്തിൽ സ്ഥാനമില്ലെന്നും കാലിനടിയിലെ മണ്ണ് ചോർന്നുപോകുന്നതറിയണമെന്ന് ചാക്കോ പറയുന്നതിലെ ആപൽസന്ദേശങ്ങൾതന്നെയാണ് കൈപ്പാടിന്നവസാനം പങ്കുവയ്ക്കപ്പെടുന്നത്. വർക്ക്ഷോപ്പ് തൊഴിലാളി ചാക്കോയാണ് പരിഗണന നൽകുന്നത്. സഹജീവികളോടുള്ള മനുഷ്യന്റെ നിർദ്ദയമായ പ്രതികരണത്തിന്റെ കാല്യുഷ്യങ്ങൾ 'കേൾക്കുന്നുണ്ടോ?'യിൽ വളരെ പ്രകടമാണ്. അമ്മയ്ക്കുപോലും കുഞ്ഞിനോട് സഹിഷ്ണുത പുലർത്താനോ ക്ഷമയോടുകൂടി പെരുമാറാനോ കഴിയുന്നില്ല. മാത്യു എന്ന വർക്ക്ഷോപ്പ് ഉടമയുടെ പെരുമാറ്റം ലാഭക്കൊതിയനായ ഒരു മുതലാളിയുടേതായി മാറുന്നു.
മാറുന്ന ഉപഭോഗസംസ്കാരത്തിന്റെ എല്ലാ ദോഷങ്ങളും ബാധിച്ചതിനാലാകാം 16 വരി റോഡിന്റെ അരികിലുള്ള വർക്ക്ഷോപ്പ് നല്ല വിലയ്ക്ക് വിൽക്കുന്നതിന് അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ അച്ഛനെ പഴിച്ചുകൊണ്ടുള്ള സംസാരവും മറ്റൊരു രീതിയിലേക്കല്ല നീങ്ങുന്നത്. ഈ ആശങ്കകൾ ഒരു വിധത്തിലും കൈപ്പാടിൽ കടന്നുവരുന്നില്ല. എന്നാൽ അസുലഭമായ ഈയൊരു തുണ്ടുഭൂമിയെ മണ്ണിന്റെ യാചന ലഘുചിത്രം കാഴ്ചക്കാരനു നൽകുന്നു. ഹസ്നയെ ആൾക്കൂട്ടത്തിനിടയിൽ കാണാതാവുന്നതും തിരിച്ചുകിട്ടുമ്പോൾ മുതലാളി പറയുന്നതുമായ കാര്യങ്ങൾ മനുഷ്യത്വം മരവിച്ചുതുടങ്ങിയ ഒരു സമൂഹത്തിൽനിന്നു മാത്രമേ ഉണ്ടാകൂ.
Exam Tips:
a) സാമ്യം (പ്രകൃതി/മനുഷ്യന്മയുടെ നിഷ്കളങ്കത, മുന്നറിയിപ്പ്) ഒരു ഖണ്ഡികയിലും വ്യത്യാസം (ഡോക്യുമെന്ററി - ഹ്രസ്വചിത്രം, യാഥാർത്ഥ്യം - ഭാവന) അടുത്ത ഖണ്ഡികയിലും എഴുതുക.
b) ഇരുചിത്രങ്ങളിലെയും മുന്നറിയിപ്പ് (കാലിനടിയിലെ മണ്ണ് ചോർന്നുപോകുന്നത്) ബന്ധിപ്പിച്ച് ഉപസംഹരിക്കുക.
Previous Years Questions and Answers
Question 16: ജൈവിക ബന്ധങ്ങളുടെ തുടർച്ചയും പരസ്പരാശ്രിതത്വത്തിന്റെ തെളിവുകളും ശാസ്ത്രീയമായിത്തന്നെ കണ്ടെത്തി അവതരിപ്പിക്കാൻ 'കൈപ്പാട്' എന്ന ഡോക്യുമെന്ററി ചിത്രത്തിന് സാധിക്കുന്നുണ്ട്. സമർത്ഥിക്കുക. (March 2016)
Answer:
അഴിമുഖത്തോടു ചേർന്ന കായലുകളുടെ അരികിലുള്ള കൃഷിയിടങ്ങളാണ് കൈപ്പാടുനിലങ്ങൾ. കേരളത്തിൽ ഇവ കൂടുതലും കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്. ഒരു വിള മാത്രം കൃഷി ചെയ്യുന്ന ഈ നിലങ്ങളിൽ വിഷമോ രാസവളമോ ഉപയോഗിക്കുന്നില്ല. സ്വാഭാവികമായ ജൈവവളം മണ്ണിൽനിന്ന് വലിച്ചെടുത്ത് വളരുന്ന നെൽവിത്തിനങ്ങളാണ് ഇവിടത്തെ പ്രത്യേകത. കൃഷി ഒരു വിധത്തിലും പ്രകൃതിക്ക് ദോഷമാകുന്നില്ല. 'കുതിര', 'ഓർക്കയമ' എന്നീ വിത്തിനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്; 160 മുതൽ 180 ദിവസം വരെ വളർച്ചാക്കാലമുള്ള ഇവ പൊക്കാളി കൃഷിക്കു സമാനമാണ്. പരമ്പരാഗത കാർഷികജ്ഞാനത്തിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു സംസ്കാരവും കൈപ്പാടുനിലങ്ങൾക്കുണ്ട്.
വിഷുക്കാലത്താണ് കൈപ്പാടുനിലങ്ങൾ കൃഷിക്കായി ഒരുങ്ങുന്നത്. യന്ത്രങ്ങളെക്കാൾ മനുഷ്യാധ്വാനമാണ് ഇവിടെ കൂടുതൽ. ചെറിയ പൊലികളായോ പൊറ്റകളായോ മണ്ണ് കൂനകൂട്ടുന്നു. ഇടവമാസത്തെ മഴയിൽ കടലിൽനിന്ന് കായൽ വഴി നിലങ്ങളിൽ കയറി മണ്ണിന്റെ മുകളിൽ അടിഞ്ഞുകൂടിയ ലവണാംശം കുതിർന്ന് കൂനകളിൽനിന്ന് താഴേക്ക് ഒലിച്ചുപോകുന്നു. ഈ കൂനകളിലാണ് നെൽവിത്ത് മുളപ്പിക്കുന്നത്. വിത്ത് ഓലഞ്ഞാലിക്കിളികൾക്ക് എളുപ്പത്തിൽ കിട്ടാതിരിക്കാൻ ചളികൊണ്ട് നേർത്തതായി മൂടുന്നു. മഴയുടെ ശക്തി കുറയുമ്പോൾ കൂനകൾ കൈക്കോട്ടുകൊണ്ട് അടർത്തിയെടുത്ത് കണ്ടങ്ങളിൽ ഓരോ പിടി ഞാറായി കൃത്യമായ അകലത്തിൽ നടുന്നു. വിത്ത് വീഴുന്ന കാലം മുതൽ അതിഥികളായി എത്തുന്ന ഓലഞ്ഞാലികൾ മുളച്ചുതുടങ്ങിയ നെന്മണികൾ പെറുക്കിത്തിന്നുന്നതിൽ കർഷകർക്ക് പരിഭവമില്ല; ഇവയാണ് കീടങ്ങളെ നശിപ്പിക്കുന്നത്.
നിലങ്ങളുടെ അരികിലെ തെങ്ങുകളിൽ ഓലഞ്ഞാലികൾ കൂടുകൂട്ടാൻ തുടങ്ങുമ്പോഴേക്ക് നെൽച്ചെടികൾ ഉയരത്തിൽ വളർന്നിരിക്കും. കൂടുപണിയാനുള്ള തെങ്ങോലയുടെ അരിയും നെല്ലോലകളും പക്ഷികൾ കൈപ്പാടത്തുനിന്ന് കൊണ്ടുപോകും. നെല്ല് വളരാത്ത ഒഴിഞ്ഞ ഇടങ്ങളിൽ പോള, പോട്ട തുടങ്ങിയ ചെടികൾ തഴച്ചുവളരുന്നു; ഇവയും പ്രകൃതിക്ക് ആവശ്യമാണ്. ഇവയ്ക്കിടയിൽ അനേകം മത്സ്യയിനങ്ങളും ഞണ്ടും ചെള്ളിയും സ്വൈര്യമായി വളരുന്നു. കന്നിമാസത്തിൽ നെല്ല് മൂത്ത് കതിരിന്റെ കനംകൊണ്ട് പോളകൾ പഴുത്ത് ചാഞ്ഞുവീഴും. കൊയ്ത്തു കഴിഞ്ഞാൽ ബണ്ടുകൾ തുറന്ന് വെള്ളം നിലങ്ങളിലേക്ക് കയറ്റിവിടും. വീണുകിടക്കുന്ന നെൽത്തണ്ടുകൾ അഴുകി പായൽ നിറയുമ്പോൾ പള്ളൻ, കരിമീൻ, ചെള്ളി തുടങ്ങിയ മത്സ്യങ്ങൾ ധാരാളമായി വളരും. വെള്ളത്തിലെ ആൽഗകളെ ഭക്ഷിക്കാൻ മത്സ്യങ്ങൾ നെൽക്കണ്ടങ്ങളിൽ വിഹരിക്കുന്നത് കാലങ്ങളായുള്ള കാഴ്ചയാണ്.
കൊയ്ത്തുകാലത്തിനുശേഷം ദേശാടനപ്പക്ഷികൾ പാടങ്ങളിൽ ചേക്കേറുന്നത് കൈപ്പാടിന്റെ സവിശേഷതയാണ്. മറ്റൊരു ഭൂഖണ്ഡത്തിന്റെ തീരത്തുനിന്ന് മൈലുകൾ താണ്ടിവരുന്ന 45-ലധികം ഇനം പക്ഷികൾ ഇവിടത്തെ മീനും ഞണ്ടും ഭക്ഷിക്കുന്നു. അവയുടെ വിസർജ്ജ്യം കൈപ്പാടുനിലങ്ങളെ കൂടുതൽ ഫലഭൂയിഷ്ഠമാക്കുന്നു. മണ്ണിരകൾ ഈ മണ്ണിനെ വീണ്ടും സമ്പുഷ്ടമാക്കുന്നു. പ്രകൃതിയും ജീവിവർഗ്ഗങ്ങളും തമ്മിലുള്ള അസാധാരണമായ പരസ്പരാശ്രയത്വമാണ് ഇവിടെ കാണുന്നത്.
കോർപ്പറേറ്റ് കൃഷിയും അഗ്രിബിസിനസ്സും മണ്ണിനെയും കാർഷികനൈതികതയെയും തകർക്കുന്ന ഇക്കാലത്ത് കൈപ്പാട് ഹരിതമായ ജീവിതപ്രതീക്ഷ നൽകുന്നു. വെള്ളം കയറിയ, മത്സ്യം നിറഞ്ഞ കൈപ്പാടിൽനിന്ന് മീൻപിടിത്തം ഉപജീവനമാക്കിയ സ്ത്രീകൾ ഇതിന് സാക്ഷ്യമാണ്. ചെറിയ കുരുത്തികളുപയോഗിച്ച് വേലിയിറക്കത്തിൽ ചെറുവരമ്പുകൾ തീർത്തും ചേറ്റിൽ കൈകൊണ്ട് തപ്പിയും അവർ അന്നന്നത്തെ ആഹാരം കണ്ടെത്തുന്നു. കോൺക്രീറ്റ് വനങ്ങൾ പെരുകുകയും മനുഷ്യജീവിതം പ്രകൃതിയിൽനിന്ന് അകലുകയും ചെയ്യുന്ന കാലത്ത്, ആരും തുറന്നുനോക്കാതിരുന്ന പഴയൊരു പ്രകൃതിപാഠമാണ് കൈപ്പാട്; പഠിക്കാൻ വൈകിയ പാഠം.
Exam Tips:
a) "ജൈവബന്ധങ്ങളുടെ തുടർച്ച" കാണിക്കാൻ കൃഷിയുടെ ഘട്ടങ്ങൾ ക്രമത്തിൽ (വിഷു, കൂന, ഞാറ്, വിളവെടുപ്പ്, മത്സ്യവളർച്ച, ദേശാടനപ്പക്ഷി) എഴുതുക.
b) ഓലഞ്ഞാലി - കീടനിയന്ത്രണം, പക്ഷിവിസർജ്ജ്യം - വളം, മണ്ണിര - സമ്പുഷ്ടീകരണം എന്നിങ്ങനെ ഓരോ പരസ്പരാശ്രയവും ഓരോ വരിയിൽ പറയുക.
Question 17: 'കൈപ്പാട്', 'കേൾക്കുന്നുണ്ടോ' എന്നിവ ഹ്രസ്വചിത്രങ്ങളാണെങ്കിലും കഥാസിനിമകളെക്കാൾ ആശയസംവേദനക്ഷമമാണ്. വിലയിരുത്തുക. (SAY 2016)
Answer:
'കൈപ്പാട്', 'കേൾക്കുന്നുണ്ടോ?' എന്നീ ചിത്രങ്ങളെ പ്രമേയതലത്തിൽ ബന്ധിപ്പിക്കുന്നത് വറ്റിയിട്ടില്ലാത്ത മനുഷ്യനന്മയും നിഷ്കളങ്കമായ ജീവിതപ്രേരണകളുമാണ്. കളങ്കമില്ലാത്ത കൈപ്പാടുനിലങ്ങളിൽ പാടിവരുന്ന ഓലഞ്ഞാലിക്കുരുവികളെപ്പോലെ, ഇരുട്ടിന്റെ ലോകത്ത് ഭാവനയുടെ വർണ്ണലോകം തെളിക്കുന്നവളാണ് നഴ്സറിക്കാരിയായ ഹസ്ന. നാമെല്ലാം സ്വപ്നം കാണുന്ന പ്രപഞ്ചത്തിന്റെ കാഴ്ചയാണ് അവളുടെ അകക്കണ്ണിൽ തെളിയുന്നത്. കൈപ്പാടാകട്ടെ, തെളിമയുള്ള ഭൂമിയുടെ ഒരു തുണ്ട് പ്രകൃതിക്കുള്ള നിവേദ്യമായി നമ്മെ സ്വാഗതം ചെയ്യുന്നു. പ്രകൃതിയിലേക്ക് മടങ്ങാനും അതിനെ ആശ്ലേഷിക്കാനുമുള്ള ഉണർത്തുപാട്ടാണ് കൈപ്പാട്.
നമുക്കുചുറ്റും വറ്റിക്കൊണ്ടിരിക്കുന്ന പ്രകൃതിസ്നേഹത്തിന്റെയും ജീവനത്തിന്റെയും ഓർമ്മപ്പെടുത്തലുകൾ കൈപ്പാടിലുണ്ട്. സ്നേഹത്തിന്റെ തുരുത്തായി ഹസ്നയെ 'കേൾക്കുന്നുണ്ടോ?'യിൽ അവതരിപ്പിക്കുന്നു. എല്ലാ ശബ്ദങ്ങളും ഗന്ധങ്ങളും അവളിൽ രൂപങ്ങൾ ഉണർത്തുന്നു. ആരോടും പരിഭവമില്ലാത്ത, നന്മകൾ മാത്രം നിറഞ്ഞ ബാല്യഭാവനയുടെ ലോകമാണ് അവളുടേത്. ഈ നിറങ്ങളുടെ ജീവനുള്ള അനുഭവമാണ് കൈപ്പാടിൽ കാണുന്നത്. നീർക്കാക്കയും കുഞ്ഞുമീനുകളും ഓലഞ്ഞാലിക്കിളികളും പങ്കുവയ്ക്കുന്ന ജീവപ്രകൃതി കളങ്കമില്ലാത്തതാണ്. മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്ന മണ്ണിരകളും മീനും ഓലഞ്ഞാലിയും നെല്ലോലയും തെങ്ങോലയും കീടങ്ങളും ദേശാടനക്കിളികളും എല്ലാം ആശ്രയത്വത്തിന്റെ പാഠങ്ങൾ പകരുന്നു.
'കേൾക്കുന്നുണ്ടോ?' എന്ന ചോദ്യത്തിന് "ഉണ്ട്" എന്ന് ഉത്തരം പറയാം, അല്ലെങ്കിൽ നിശ്ശബ്ദരാകാം. ഉണ്ടെന്ന ഉത്തരം കേൾക്കാൻ കാതോർത്തിരിക്കുന്ന ഹസ്നയെ നാം മറന്നുപോകുന്നു. അമ്മുവിനും ബിജുവിനും നൽകാൻ സൂക്ഷിച്ച ജെംസ് മിഠായിക്കായി വിളിക്കുമ്പോഴും അവൾക്കു കിട്ടുന്നത് നിശ്ശബ്ദതയാണ്. നന്മ തിരിച്ചറിയാത്ത കല്ലിച്ച മനസ്സുകൾക്കിടയിൽ വർക്ക്ഷോപ്പ് തൊഴിലാളിയായ ചാക്കോ മാത്രമാണ് അവൾക്ക് പരിഗണന നൽകുന്നത്. സഹജീവികളോടുള്ള മനുഷ്യന്റെ നിർദ്ദയമായ പ്രതികരണത്തിന്റെ കാഠിന്യം ഈ ചിത്രത്തിൽ വളരെ പ്രകടമാണ്. അമ്മയ്ക്കുപോലും കുഞ്ഞിനോട് ക്ഷമയോടെ പെരുമാറാൻ കഴിയുന്നില്ല. വർക്ക്ഷോപ്പ് ഉടമ മാത്യുവിന്റെ പെരുമാറ്റം ലാഭക്കൊതിയനായ മുതലാളിയുടേതാണ്; 16 വരി റോഡിന്റെ അരികിലുള്ള വർക്ക്ഷോപ്പ് നല്ല വിലയ്ക്ക് വിൽക്കാൻ അയാൾ ശ്രമിക്കുന്നു.
കഥ പറയുമ്പോൾ ഹസ്നയുടെ ഉൾക്കണ്ണിൽ ഉണ്ടക്കണ്ണുള്ള ഈച്ചയും പൊട്ടാറായ വലിയ വയറുള്ള പൂച്ചയും തെളിയുന്നു. ആർത്തിയുടെ ദോഷത്തെക്കുറിക്കുന്ന ഈ കഥയിലെ കഥാപാത്രങ്ങൾ ഒടുവിൽ സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങൾ പഠിക്കുന്നു. ഓലഞ്ഞാലിക്കിളികൾ അനേകം ഇലകൾ കോർത്ത് കൂടുകെട്ടുന്നതുപോലെ ജീവിതം ഒരു പാഠമാകുന്നു. ഹസ്ന പങ്കുവയ്ക്കുന്ന ആശങ്കകൾ അവളെക്കുറിച്ചുള്ളതല്ല, ലോകത്തിലെ എല്ലാവരെക്കുറിച്ചുമുള്ളതാണ്. പൂച്ചയും ഈച്ചയും പശുവും ചെറുക്കനും വടിയുമെല്ലാം മനുഷ്യസ്വഭാവങ്ങളുടെ പ്രതിനിധികളാണ്.
"വരാൻ പോകുന്നത് വലിയ കാര്യങ്ങളാണ്, ചെറിയവർക്ക് ഇവിടെ സ്ഥാനമില്ല, കാലിനടിയിലെ മണ്ണ് ചോർന്നുപോകുന്നത് അറിയണം" എന്ന ചാക്കോയുടെ വാക്കുകളിലെ ആപത്സൂചനയാണ് കൈപ്പാടിന്റെ ഒടുവിൽ പങ്കുവയ്ക്കുന്ന മുന്നറിയിപ്പിനോടും ചേരുന്നത്. ഹസ്നയെ ആൾക്കൂട്ടത്തിൽ കാണാതാകുന്നതും തിരിച്ചുകിട്ടുമ്പോൾ മുതലാളി പറയുന്ന വാക്കുകളും മനുഷ്യത്വം മരവിച്ചുതുടങ്ങിയ സമൂഹത്തിൽനിന്നേ ഉണ്ടാകൂ. ഇങ്ങനെ രണ്ടു ഹ്രസ്വചിത്രങ്ങളും കുറഞ്ഞ സമയത്തിനുള്ളിൽ പ്രകൃതി, മനുഷ്യത്വം, ഉപഭോഗസംസ്കാരം എന്നീ വലിയ ആശയങ്ങളെ ശക്തമായി സംവേദനം ചെയ്യുന്നു.
Exam Tips:
a) "ഹ്രസ്വചിത്രമാണെങ്കിലും കൂടുതൽ സംവേദനക്ഷമം" എന്ന നിലപാട് ആദ്യം സ്ഥാപിച്ച് ഇരുചിത്രങ്ങളിൽനിന്നും ഓരോ ഉദാഹരണം വീതം നൽകുക.
b) ചാക്കോയുടെ വാക്കുകളും കൈപ്പാടിന്റെ അവസാന മുന്നറിയിപ്പും ബന്ധിപ്പിച്ച് ഉപസംഹരിക്കുക.
Learning Outcomes and Notes
Question 18: 'ചാന്തുപൊട്ട്' എന്ന സിനിമയെ മുൻനിർത്തിയുള്ള നിരൂപണം തയ്യാറാക്കുക.
Answer:
ബെന്നി പി. നായരമ്പലം തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത ജനപ്രിയ സിനിമയാണ് 'ചാന്തുപൊട്ട്'. പെരുമാറ്റത്തിൽ സ്ത്രൈണത പുലർത്തുന്ന രാധാകൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് ഇതിലെ പ്രമേയം. നർമ്മത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. എന്നാൽ ഏതൊരു കലാരൂപത്തിനും എന്നതുപോലെ സഹൃദയന്റെ ആകാംക്ഷയെ വളർത്തുന്നതിനും നിലനിർത്തുന്നതിനും ഈ സിനിമയ്ക്കായിട്ടുണ്ട് എന്നതാണ് ഇതിന്റെ വിജയരഹസ്യം. കാണികളെ രസിപ്പിച്ചുകൊണ്ട് സിനിമ കുറേ നാളുകൾ തുടർച്ചയായി തിയറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടു.
ദിലീപാണ് രാധയുടെ വേഷത്തിൽ. നായികാപാത്രമായ ഗോപികയും അവതരിപ്പിക്കുന്നു. പെൺകുഞ്ഞിനെ ആഗ്രഹിക്കുന്ന മുക്കുവകുടുംബത്തിലെ മുത്തശ്ശി, തന്റെ മകന് ആൺകുട്ടി പിറന്നതിൽ നിരാശപ്പെട്ട് പരിഭവിക്കുന്നു. എന്നാൽ അമ്മയ്ക്ക് വേണ്ടാത്ത കുഞ്ഞിനെ മകൻ കടലിലുപേക്ഷിക്കുമെന്നായപ്പോൾ അമ്മൂമ്മയുടെ മനസ്സലിയുകയും കുഞ്ഞിനെ സ്വീകരിക്കുകയും ചെയ്യുന്നു. ജാനകി പാടിയ ഒരു താരാട്ടുപാട്ട് കഥാപാത്രത്തിന്റെ വളർച്ചയെ കാണിക്കാൻ ഈ സന്ദർഭത്തിൽ ഉപയോഗിച്ചിരിക്കുന്നു.
ബാലനായിത്തീർന്ന രാധയും അയൽപക്കക്കാരന്റെ മകനും (പിന്നീട് വില്ലൻ കഥാപാത്രമായിത്തീരുന്നയാൾ) തമ്മിലുള്ള സംഘർഷം രണ്ടുപേരുടെയും അച്ഛന്മാർ തമ്മിലുള്ള സംഘർഷത്തിലേക്കും അയൽക്കാരന്റെ മരണത്തിലും കലാശിക്കുന്നു. ഫലിതങ്ങളിൽ ലയിച്ചിരുന്ന പ്രേക്ഷകന് ഈ സംഘർഷം "ഇനിയെന്ത്?" എന്ന ആകാംക്ഷയിലേക്ക് വളരാൻ പ്രേരണയാകുന്നു. നായകകഥാപാത്രത്തെ നാടകീയമായി പ്രേക്ഷകന്റെ മുന്നിലെത്തിക്കാൻ വളരെ സ്ഥൂലമായ പെരുമാറ്റരീതിയാണ് രാധയ്ക്കുള്ളത്. ഈ ശൈലി സാമാന്യമായി പ്രേക്ഷകനെ രസിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
രാധയും തുറയിലച്ഛന്റെ മകൾ മാലുവും തമ്മിൽ പ്രണയത്തിലാണ്. കുമാരനും മാലുവിനോട് അടുപ്പമുണ്ട്, എന്നാൽ മാലുവിന് കുമാരനോട് വെറുപ്പാണ്. പലിശക്കാരനായ കുമാരൻ പണക്കാരനാണ്. തുറയിലച്ഛന് കുമാരനോട് വലിയ താല്പര്യമുണ്ട്; മകളെ കുമാരൻ വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടവുമാണ്. പക്ഷേ തടസ്സമായി നിൽക്കുന്നത് മാലുവിന്റെ ഇഷ്ടഭാജനമായ രാധയാണ്. പുറംകടലിൽ പോകുന്ന രാധയെ കാണാതാകുന്നു. പിന്നെ രാധയെ നാം കാണുന്നത് ഗോവയിലെ ഒരു മലയാളി ക്രിസ്ത്യൻ കുടുംബത്തിലാണ്. ആപത്തിൽപ്പെട്ട രാധയെ രക്ഷപ്പെടുത്തിയത് ഡിയും കൂട്ടുകാരുമാണ്. ഡിയുടെ അനുജത്തി റോസിയാണ്. രാധയ്ക്ക് റോസി സഹോദരിയെപ്പോലെയാണ്. റോസിയോട് വലിയ താല്പര്യവും അവളുടെ സഹോദരനോട് പകയുമുള്ള ഒരുവൻ വില്ലൻ വേഷത്തിൽ കടന്നുവരുന്നു.
രാധയുടെ സംരക്ഷണത്തിൽ റോസി വില്ലന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നു. പക്ഷേ അവിടെ തുടരാൻ പറ്റാത്തതിനാൽ രാധ തന്റെ വീട്ടിലേക്ക് മടങ്ങുന്നു. കുമാരൻ വീടിനു തീവച്ചതിനാൽ മാതാപിതാക്കൾ മരിച്ചെന്ന് രാധ അറിയുന്നു. തന്നെ കാത്ത് മാലു കുഞ്ഞിനൊപ്പമുണ്ടെന്നറിഞ്ഞ് രാധ അവരെ സ്വീകരിക്കാനെത്തുന്നു. എന്നാൽ കുമാരനുമായി എതിരിടേണ്ടിവരികയും ചെയ്യുന്നു. തന്നെ കടലിൽ കൊല്ലാൻ ശ്രമിച്ചത് കുമാരനാണെന്ന് രാധ തുറയിലുള്ളവരെ അറിയിക്കുന്നു. കുമാരനെതിരെ തുറയിലുള്ളവർ നിരക്കുന്നു. തുറയിലിനി കാണരുതെന്ന് വിലക്കി കുമാരനെ വധിക്കാതെ വിടുന്നു. രാധയും മാലുവും കുഞ്ഞും ഒന്നിക്കുന്നു.
രസിപ്പിക്കുന്നതിനും അതിലേറെ ഉതകുന്ന വിധത്തിൽ തിരക്കഥ തയ്യാറാക്കിയിരിക്കുന്ന ഒരു സിനിമയാണ് 'ചാന്തുപൊട്ട്'. ഒത്തൊരാണായിട്ടും പെൺസ്വഭാവത്തെ സ്വാംശീകരിക്കേണ്ടിവരികയും അഭിനയിക്കേണ്ടിവരികയും ചെയ്ത രാധാകൃഷ്ണൻ എന്ന കഥാപാത്രം വൈവിധ്യമാർന്ന അഭിനയമുഹൂർത്തങ്ങൾ കാഴ്ചവയ്ക്കുന്നു എന്നതാണ് സിനിമയെപ്പറ്റി എടുത്തുപറയേണ്ട വസ്തുത. ഫലിതമായ സന്ദർഭത്തിൽനിന്ന് സംഘർഷങ്ങളിലേക്ക് കടന്നുചെല്ലുകയും കാണികളെ ആകാംക്ഷയിൽ നിർത്തുകയും പിന്നീട് അയവുവരുത്തുകയും വീണ്ടും സംഘർഷങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന പതിവുരീതികൾ ചാന്തുപൊട്ടിലുണ്ട്. ഏതൊരു പ്രേക്ഷകനെയും ചിരിപ്പിക്കുന്ന സന്ദർഭങ്ങളാണ് സിനിമയുടെ വിജയത്തിനാധാരം. പതിവുശൈലിയിലുള്ള സംഘട്ടനങ്ങൾ, ഗാനങ്ങൾ എന്നിവയിൽ ഒരു വിധത്തിൽ അടക്കവും നിലവാരവും പുലർത്തിയിട്ടുണ്ട്. തിരക്കഥയുടെ മേന്മയും സംവിധായകന്റെ മികവുമാണ് എടുത്തുപറയേണ്ടത്. രസിപ്പിക്കുന്നതിനുമാത്രം ലക്ഷ്യം വച്ചുള്ള ഒരു സിനിമയെന്ന നിലയിൽ വിജയം കണ്ട ചിത്രമാണിത്.
Exam Tips:
a) നിരൂപണത്തിൽ കഥാസാരം, തിരക്കഥ, സംവിധാനം, അഭിനയം, സംഗീതം എന്നിവ ക്രമത്തിൽ വിലയിരുത്തുക; കഥ മാത്രം പറഞ്ഞ് നിർത്തരുത്.
b) സിനിമയുടെ വിജയരഹസ്യം (നർമ്മം, ആകാംക്ഷ, നായകന്റെ അഭിനയം) ഒരു വരിയിൽ വ്യക്തമാക്കുക.
Question 19: ക്ലാസിക് സിനിമകൾക്ക് ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുക. (മതിലുകൾ - അടൂർ ഗോപാലകൃഷ്ണൻ)
Answer:
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ നോവലെറ്റിനെ ആസ്പദമാക്കിയുള്ള ഒരു പരീക്ഷണമാണ് 'മതിലുകൾ'. സിനിമയിൽ ദൃശ്യമാകുന്ന വലിയൊരു മതിൽ ഒരു കഥാപാത്രമായിത്തന്നെ ശക്തമായ സാന്നിധ്യമാകുന്നു. മനുഷ്യരെ തമ്മിൽ അകറ്റുന്ന നിരവധി വസ്തുതകളുടെ പ്രതീകാത്മക ബിംബമായി ഈ മതിൽ നമുക്കു മുന്നിൽ നിൽക്കുന്നു.
രാഷ്ട്രീയത്തടവുകാരനായി പിടിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട ബഷീർ എന്ന കഥാപാത്രം, സ്ത്രീകളെ പാർപ്പിക്കുന്ന ജയിലിനോടു ചേർന്ന മതിലിനരികിലെ സെല്ലിലാണ് കഴിയുന്നത്. സെല്ലിനു മുന്നിൽ താൻ നട്ടുവളർത്തിയ പൂന്തോട്ടം പരിചരിക്കുമ്പോഴാണ് മതിലിനപ്പുറത്തുനിന്ന് ഒരു സ്ത്രീശബ്ദം കേൾക്കുന്നത്. നാരായണി എന്ന കഥാപാത്രത്തെ മതിലിനടുത്തുള്ള ശബ്ദത്തിലൂടെ മാത്രമാണ് സംവിധായകൻ ചലച്ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബഷീർ സംസാരിക്കുന്നത് മതിലിനപ്പുറത്തുള്ള നാരായണിയോടാണ്. ഒരു സ്ത്രീയോട് ഏകാന്തനായി കഴിയുന്ന യുവാവിന് തോന്നാവുന്ന എല്ലാ വൈകാരികഭാവങ്ങളും ബഷീർ പ്രകടിപ്പിക്കുന്നുണ്ട്. കണ്ടുമുട്ടാനാകുമെന്ന പ്രതീക്ഷയിൽ പൂത്തുലയുന്ന പ്രണയം ഒടുവിൽ സഫലമാകാതെ പോകുന്നു. അവസാനിക്കാത്ത പ്രതീക്ഷകളുമായി ആകാശത്തേക്കുയരുന്ന ചുള്ളിക്കമ്പുപോലും പ്രേക്ഷകനിൽ നൊമ്പരം പടർത്തുന്നു. ബഷീറിയൻ ജീവിതത്തിന്റെ നന്മകളും ആകുലതകളും പങ്കുവയ്ക്കുന്ന 'മതിലുകൾ' ബാഹ്യതലത്തിൽ അദ്ദേഹത്തിന്റെ ജയിൽജീവിതത്തിന്റെ നേർക്കാഴ്ചകളാണ്.
വിശ്വമാനവികതയുടെ വക്താവായ ഒരു മനുഷ്യസ്നേഹിയുടെ ശക്തമായ ഇടപെടലുകളും നീതിപീഠത്തിന്റെ പാപ്പരത്തവും ഏകാന്തതയുടെ മൗനനൊമ്പരങ്ങളും പകർത്തുന്നുവെങ്കിലും 'മതിലുകൾ' പ്രേക്ഷകനോട് പങ്കുവയ്ക്കുന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകളാണ്. "ഹുവാണ്ട്സ് ഫ്രീഡം?" എന്ന് ബഷീർ ചോദിക്കുമ്പോൾ സ്വാതന്ത്ര്യം എന്ന സങ്കൽപ്പത്തിന്റെ നിർത്ഥകതയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും സ്വാതന്ത്ര്യത്തിലേക്കാണ് നാം നീങ്ങുന്നതെന്ന് സ്വയം വിശ്വസിപ്പിക്കുമ്പോഴും കൂടുതൽ കൂടുതൽ അസ്വാതന്ത്ര്യത്തിലേക്കല്ലേ നമ്മുടെ യാത്ര? 'മതിലുകളു'ടെ കാലാതീതമായ പ്രസക്തിയും അതുതന്നെയാണ്.
Exam Tips:
a) ആസ്വാദനക്കുറിപ്പിൽ ചിത്രത്തിന്റെ പേര്, സംവിധായകൻ, ആധാരകൃതി (ബഷീറിന്റെ നോവലെറ്റ്) എന്നിവ ആദ്യം പറയുക.
b) മതിൽ എന്ന ബിംബത്തിന്റെ പ്രതീകാർത്ഥം (മനുഷ്യരെ അകറ്റുന്ന തടസ്സങ്ങൾ), നാരായണിയെ ശബ്ദത്തിലൂടെ മാത്രം അവതരിപ്പിക്കുന്ന സംവിധാനമികവ് എന്നിവ എടുത്തുപറയുക.
Question 20: ചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട വിവിധ വ്യവഹാരരൂപങ്ങൾ വിശകലനം ചെയ്ത് സിനോപ്സിസ്, ശബ്ദവിവരണം തുടങ്ങിയവ തയ്യാറാക്കുക. ഡോക്യുമെന്ററി ചിത്രം, ഹ്രസ്വചിത്രം എന്നിവയുടെ തിരക്കഥകൾ രചിക്കുക.
Answer:
സിനോപ്സിസ് - ചെമ്മീൻ (1966)
കടപ്പുറത്തെ സാധാരണ മുക്കുവനായ ചെമ്പൻകുഞ്ഞ് അത്യാർത്ഥിക്കാരനാണ്. സ്വന്തമായി ഒരു വള്ളവും വലയും വാങ്ങുക എന്നത് അയാളുടെ സ്വപ്നമാണ്. തന്റെ മകൾ കറുത്തമ്മയോട് കടുത്ത പ്രണയമുണ്ടായിരുന്ന പരീക്കുട്ടി മുതലാളിയോട് അയാൾ പണം കടംവാങ്ങുന്നു. തുറയിലച്ഛന്റെ പഴയതെങ്കിലും അന്തസ്സുള്ള വള്ളം അയാൾ സ്വന്തമാക്കുന്നു. കാര്യം കണ്ടുകഴിയുമ്പോൾ ചെമ്പൻകുഞ്ഞ് പരീക്കുട്ടിക്ക് പണം മടക്കിക്കൊടുക്കുന്നില്ല എന്നു മാത്രമല്ല, തന്റെ വഞ്ചിയുടെ അമരക്കാരനാകാൻ താൻ മോഹിക്കുന്ന പളനിയെക്കൊണ്ട് കറുത്തമ്മയെ വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. നിരാശനായ പരീക്കുട്ടി നിലാവുള്ള രാത്രികളിൽ കടപ്പുറത്ത് ഭ്രാന്തനെപ്പോലെ അലയുന്നു.
അയാൾ ആകെ തകർന്നു. അനാഥനായ പളനിക്ക് ഭാര്യയെ വിശ്വാസമാണെങ്കിലും കടപ്പുറത്തുള്ളവരുടെ വാക്കുകൾ ചൂണ്ടക്കൊളുത്തുകളായിത്തീർന്നു. അയാൾ അവളെ സംശയിക്കാൻ തുടങ്ങി. കറുത്തമ്മ തന്റെ പാതിവ്രത്യം കാത്തുസൂക്ഷിക്കുന്നു. കാറും കോളുമുള്ള ഒരു രാത്രിയിൽ പളനി കൊതുമ്പുവള്ളത്തിലൊറ്റയ്ക്ക് പുറംകടലിൽ സ്രാവിനെ പിടിക്കാൻ പോയ സമയത്ത് പരീക്കുട്ടി കറുത്തമ്മയുടെ അരികെയെത്തി. നഷ്ടപ്രണയത്തിന്റെ വൈകാരിക മൂർച്ഛയിൽ അവർ തമ്മിൽ ഒന്നിക്കുകയും ചെയ്യുന്നു. കരയിലിരിക്കുന്ന പെണ്ണ് പിഴച്ചാൽ കടലിൽ കണവൻ മരിക്കുമെന്ന കടപ്പുറത്തെ വിശ്വാസം സാർത്ഥകമാകുംവിധം പളനി കടലിൽ ചുഴിയിൽപ്പെട്ട് സ്രാവിനോടൊപ്പം മരിക്കുന്നു. പ്രണയമൂർച്ഛയിൽ കറുത്തമ്മയും പരീക്കുട്ടിയും കടലിൽ മരിക്കുന്നു.
ശബ്ദവിവരണം - കൈതക്കാടും കണ്ടൽക്കാടും, തണ്ണീർത്തടങ്ങളുടെ രക്ഷകർ
പുഴകൾ, കായലുകൾ, കുളങ്ങൾ, ചതുപ്പുകൾ, ലഗൂണുകൾ തുടങ്ങി 6 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ജലാശയങ്ങളെയെല്ലാം പൊതുവേ തണ്ണീർത്തടങ്ങൾ എന്നു വിളിക്കുന്നു. ശുദ്ധജല ചതുപ്പുകളിലും തോടുവക്കിലും ജലാശയങ്ങളെ മണ്ണൊലിപ്പിൽനിന്ന് സംരക്ഷിച്ചും ജീവജാലങ്ങൾക്ക് അഭയം നൽകിയും കൈതക്കാടുകൾ വളർന്നുനിൽക്കുന്നു.
ധാരാളം ജന്തുജാലങ്ങൾക്ക് ഇവ അഭയമേകുന്നു. ജലത്തിലേക്കിറങ്ങിനിൽക്കുന്ന കൈതകൾക്കിടയിൽ മത്സ്യങ്ങൾ വളരുന്നു. പ്രജനനകാലത്ത് ഇവ സംരക്ഷണകേന്ദ്രങ്ങളാകുന്നു. കൈതയുടെ ഊന്നുവേരുകൾ തോട്ടിലേക്കിറങ്ങി നീരൊഴുക്കിന്റെ വേഗം കുറച്ച് സ്വാഭാവിക അണക്കെട്ടുകൾ തീർക്കുന്നു. തോടുകളുടെ വക്കുകൾ വേരുകളാൽ ബലപ്പെട്ടുനിൽക്കും. പണ്ടുകാലത്ത് ഇത്തരം കൈതോലകളാണ് കിടക്കാനുള്ള പായ നെയ്യുന്നതിനും മറ്റും ഉപയോഗിച്ചിരുന്നത്. സാമാന്യം ബലമുള്ള കൂടകൾ നെയ്ത് നെല്ലും മറ്റും സംഭരിച്ചുവച്ചിരുന്നു. വേലിയേറ്റം അനുഭവപ്പെടുന്ന പുഴകളുടെ തീരങ്ങളും കായൽച്ചുതുപ്പുകളുമാണ് കണ്ടൽക്കാടുകളുടെ വിളനിലങ്ങൾ. ചുഴലിക്കാറ്റിൽനിന്നും സുനാമിയിൽനിന്നും രക്ഷ നേടാൻ കണ്ടൽക്കാടുകൾ ഉചിതമാണ്.
മത്സ്യസമ്പത്തിന്റെയും അവയുടെ പ്രജനനത്തിന്റെയും ഇടങ്ങളാണ് കണ്ടൽക്കാടുകൾ. തേനീച്ചകൾ കൂടുവയ്ക്കുന്നതിന് കണ്ടൽക്കാടുകൾ തിരഞ്ഞെടുത്തിരുന്നു. എല്ലാറ്റിനുമുപരി ജലത്തെ പിടിച്ചുനിർത്തുന്നതിനും സംഭരിച്ചുവയ്ക്കുന്നതിനും പാരിസ്ഥിതികമായ സന്തുലനമുറപ്പിക്കുന്നതിനും കണ്ടൽക്കാടുകൾ വഹിക്കുന്ന പങ്ക് വിസ്മരിക്കരുത്.
Exam Tips:
a) സിനോപ്സിസിൽ കഥ വർത്തമാനകാലത്ത് ചുരുക്കി, പ്രധാന കഥാപാത്രങ്ങളുടെ പേരും സംഘർഷവും ക്ലൈമാക്സും ഉൾപ്പെടുത്തുക.
b) ശബ്ദവിവരണം വായിച്ചുകേൾപ്പിക്കാനുള്ളതായതിനാൽ ഹ്രസ്വവും ലളിതവുമായ വാക്യങ്ങൾ ഉപയോഗിക്കുക.
c) തണ്ണീർത്തടങ്ങളുടെ നിർവചനം (6 മീറ്ററിൽ കുറഞ്ഞ ആഴം) ശരിയായി രേഖപ്പെടുത്തുക.
Question 21: ജനപ്രിയസിനിമകൾ അപഗ്രഥിച്ച് വിമർശനാത്മകമായ നിരൂപണങ്ങളെഴുതുക.
Answer:
സിനിമകളെ നമ്മുടെ സമൂഹം രണ്ടായി തിരിച്ചിരിക്കുന്നു: കോമഡി, സ്റ്റണ്ട് ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ജനപ്രിയ സിനിമകളും ജനപ്രിയമല്ലാതായിത്തീർന്ന അവാർഡ് സിനിമകളും. ഈ ധാരണ ശരിയാണോ? സിനിമ എന്ന കലാരൂപത്തിന്റെ മൂല്യം കാത്തുസൂക്ഷിക്കുന്നതിൽ രണ്ടുതരം സിനിമകളും ഒരുപോലെ ശ്രദ്ധിക്കാറുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട സിനിമ റിലീസ് ചെയ്യണമെന്ന് സംവിധായകൻ ചിന്തിക്കുമ്പോൾ അത് അവാർഡ് സിനിമയാകുന്നു. ജനത്തിന് ഇഷ്ടപ്പെട്ട സിനിമ റിലീസ് ചെയ്യാൻ ഇഷ്ടപ്പെടുന്ന സംവിധായകൻ ജനപ്രിയ സിനിമ തയ്യാറാക്കുന്നു. ഇതല്ലേ അവാർഡ് സിനിമകളുടെയും ജനപ്രിയ സിനിമകളുടെയും വ്യത്യാസം? ജനത്തിന് ഇഷ്ടപ്പെടുന്നവയിലാണ് ജനപ്രിയ സിനിമകളുടെ നിർമ്മാണത്തിൽ ശ്രദ്ധിക്കുന്നത്. സിനിമ ഒരു കലോപാധി എന്നതിനെക്കാൾ ഒരു വ്യാവസായിക ഉൽപ്പന്നമാണ്.
ഒരു സോപ്പ് നിർമ്മിച്ചാൽ അതിന് വിൽപ്പനയിൽ ലാഭം ലഭിക്കണം. ഈ ലക്ഷ്യം മുൻനിർത്തി ജനപ്രിയ സിനിമകൾ നിർമ്മിക്കുമ്പോൾ സിനിമയുടെ കലാമൂല്യത്തിന് ചില കോമ്പ്രമൈസുകൾ വേണ്ടിവരും. സിനിമകളുടെ പഴയ കാലഘട്ടത്തിൽ സ്റ്റണ്ടും പ്രണയവും റേയ്ക്കും ജനപ്രിയ സിനിമകൾക്കുവേണ്ടി ഉപയോഗിച്ച ചേരുവകളായിരുന്നു. നായകന്റെ ഉന്നതകുലപാരമ്പര്യമോ താഴ്ന്ന കുലമോ ആയിരിക്കാം സിനിമയിൽ കാണുന്നത്. നായകൻ വളരെ ധീരവും ഉദാത്തവുമായ ഒരു പ്രണയത്തിലേർപ്പെടുന്നു. പലരും എതിരാകുന്നു. വില്ലൻ ദുഷ്ടന്റെ പ്രതിരൂപമായിത്തീരുന്നു. നായകൻ സംരക്ഷകന്റെയും ധീരന്റെയും റോളുകൾ ഏറ്റെടുക്കുന്നു. സിനിമയുടെ അവസാനത്തിൽ നായകനും നായികയും എല്ലാ വിഘ്നങ്ങളെയും മറികടന്ന് വീണ്ടും ഒന്നിക്കുന്നു.
ക്രമേണ ജനപ്രിയ സിനിമകളിലെ നായകസങ്കൽപ്പത്തിൽ ചില വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. നായകനിൽ വില്ലന്റെ ഭാവങ്ങൾകൂടി ഉൾക്കൊള്ളിക്കുന്ന സിനിമകൾ ജനപ്രിയമായി. 'ദേവാസുരം' ഈ വിധത്തിൽ വിജയിച്ച സിനിമയാണ്. നായകൻ വില്ലന്റെ ആസുരസ്വഭാവം കാണിക്കുന്നു; അതിന് താരമൂല്യം ലഭിക്കുന്നു. മംഗലശ്ശേരി നീലകണ്ഠൻ മലയാള സിനിമയെയും കേരളീയരായ ചെറുപ്പക്കാരെയും സ്വാധീനിച്ചു. എതിരാളിയുടെ കൈവെട്ടി വിജയിക്കുന്ന മംഗലശ്ശേരി നീലകണ്ഠനിൽനിന്ന് ജനപ്രിയ സിനിമ കോടതിയെയും നിയമങ്ങളെയും മറികടന്ന് ശത്രുനിഗ്രഹം ചെയ്യുന്ന റോളിലേക്ക് വളർന്നിരിക്കുന്നു.
സ്ത്രീകഥാപാത്രങ്ങൾ നായകന്റെ പരിധിക്കുള്ളിൽ നിൽക്കുന്ന വരങ്ങളാണ്. "എനിക്ക് ഉണ്ണാനും ഉടുക്കാനും എന്റെ കുഞ്ഞുങ്ങളെ നോക്കാനും എനിക്കൊരു പെണ്ണു വേണമെന്ന" 'രാവണപ്രഭു'വിലെ മോഹൻലാലിന്റെ ഡയലോഗ് പൊതുവെ ജനപ്രിയ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളുടെ വ്യക്തിത്വമില്ലായ്മയാണ് കാണിക്കുന്നത്. കോടികൾ ചെലവഴിക്കുന്ന സെറ്റുകളും വിദേശരാജ്യങ്ങളിലെ ലൊക്കേഷനുകളും ജനപ്രിയ സിനിമകളുടെ മറ്റൊരു ബലഹീനതയാണ്. നായകർ അതിസമ്പന്നരായി മാറിയിരിക്കുന്നു. നിശാക്ലബ്ബുകളിൽ നായകൻ സ്ത്രീകളെ ഉപയോഗിക്കുന്നു. സ്ത്രീകഥാപാത്രങ്ങൾ വെറും ഉപഭോഗവസ്തുക്കൾ മാത്രമായിത്തീരുന്നു.
പരസ്യങ്ങളിൽ സ്ത്രീകളെ ഉപയോഗിക്കുന്നതുപോലെയാണ് ജനപ്രിയ സിനിമകളിലെ നടികൾ. സ്ത്രീകൾ നായകനുവേണ്ടി മാത്രം അഭിനയിക്കുന്നവരായിത്തീർന്നതിലുള്ള പ്രതിഷേധമാണ് ഒരു നടി നടത്തിയത്. നായകന്റെ ചരടിൽ കെട്ടിയിടപ്പെട്ട വെറും അനുചരിയാണ് ജനപ്രിയ സിനിമകളിലെ നായിക. അതിനാൽ ജനപ്രിയ സിനിമകളിൽ നായികമാർ എപ്പോഴും പുതുമുഖ നടികളായിരിക്കും. സൗന്ദര്യവും പുതുമയുമുള്ള നായികമാരെ ജനപ്രിയ സിനിമകൾ അഭിനയിപ്പിക്കും. കേരളത്തിൽനിന്നും കേരളത്തിനു വെളിയിൽനിന്നുമെല്ലാം നായികമാരെ സ്വീകരിക്കും. ഒരു നായകൻ സൂപ്പർ ഹീറോ പദവി ഉണ്ടാകുന്നത് ജനപ്രിയ സിനിമകളിലെ വലിയ ഒരു പ്രതിഭാസമാണ്. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും 'മീശമാധവൻ' സിനിമയിലൂടെ ദിലീപും ഇന്ന് സൂപ്പർ സ്റ്റാറുകളാണ്.
സൂപ്പർ സ്റ്റാറുകൾക്ക് മീതെ ബിഗ് ബി കൾ ഹോളിവുഡിലുണ്ട്. ഇവരുണ്ടായാൽ സിനിമയ്ക്ക് കഥപോലും വേണ്ടെന്ന അവസ്ഥയിലേക്ക് ജനപ്രിയ സിനിമകൾ ദുർബലമാകും. സിനിമയിൽ യുക്തിക്കു നിരക്കാത്ത അതിഭാവുകത്വവും സ്റ്റണ്ട് സീനുകളും രക്ഷപ്പെടൽ ദൃശ്യങ്ങളും ഷോട്ടുകളും എത്രയായാലും, സിനിമ പണം വാരുമെന്ന കണക്കുകൂട്ടലിലാണ് ഈ സിനിമകൾ. തകർപ്പൻ ഡയലോഗുകൾക്കും ആക്ഷനുകൾക്കും ജനപ്രിയ സിനിമകൾ അധിക പ്രാധാന്യം നൽകുന്നു. സിനിമയ്ക്ക് കാണികളെ വിശ്വസിപ്പിക്കുന്നതിനുള്ള സിനിമാ സെൻസുകളുണ്ട്. അത് നാടകത്തിൽനിന്നും ജീവിതത്തിൽനിന്നും തികച്ചും വിഭിന്നമായിരിക്കും. ഒരേ സ്റ്റേജിൽത്തന്നെ രഹസ്യം പറയുന്നവരെയും അത് കേൾക്കാതെ നിൽക്കുന്നവരെയും കാണിക്കുന്നതുപോലെ സിനിമയിൽ ചെയ്യാറില്ല. കഥയുടെ ഗതിയിൽ കാണികളെ വിശ്വസിപ്പിക്കുന്നതും നിത്യജീവിതത്തിൽ വിശ്വസിക്കാത്തതുമായ ദൃശ്യങ്ങൾ സിനിമകളിൽ ഉപയോഗിക്കാറുണ്ട്.
ലോഹിതദാസിന്റെ 'സല്ലാപം' സിനിമയിൽ ജൂനിയർ യേശുദാസായി അഭിനയിക്കുന്ന ദിലീപ് തന്റെ ചെറ്റപ്പുരയിൽ വന്ന വേലക്കാരി വേഷം അഭിനയിക്കുന്ന മഞ്ജുവാര്യരെ ഒഴിവാക്കുന്നത് സിനിമയുടെ ലോജിക്കിൽ വിശ്വസിക്കാവുന്നതും എന്നാൽ യഥാർത്ഥജീവിതത്തിൽ അവിശ്വസനീയവുമാണ്. സിനിമയ്ക്ക് സിനിമാറ്റിക് ടച്ചുണ്ടായിരിക്കും; അത് സിനിമയുടെ കലയാണ്. മൊണ്ടാഷുകൾ സിനിമയുടെ ഒരു രചനാതന്ത്രമാണ്; വ്യത്യസ്ത ഷോട്ടുകളെ ഒന്നിപ്പിച്ചുവയ്ക്കുന്നതാണ് മൊണ്ടാഷ്. ഇത്തരം സിനിമാറ്റിക് തന്ത്രങ്ങൾ ജനപ്രിയ സിനിമകളിലും ഉപയോഗിക്കാറുണ്ട്. പക്ഷേ ജനപ്രിയ സിനിമകൾ കച്ചവടലാഭത്തിനായി സൂപ്പർ സ്റ്റാറുകളെ പൊലിപ്പിച്ച് നിർത്തി മനുഷ്യന്റെ ആത്മരതിയെ വളർത്തുന്നു. സിനിമ കാണുന്നത് ഒരുതരം സ്വപ്നം കാണലാണ്; കാണികളുടെ മനസ്സ് നായകനോടൊപ്പമായിരിക്കും. കമ്പ്യൂട്ടറിലെ വെർച്വൽ ലോകംപോലെ സിനിമ കാണുന്നവരുടെ വർത്തമാനകാലം തിയേറ്ററിലെ ഇരുട്ടുമുറി ആയിരിക്കില്ല. 'കിലുക്ക'ത്തിലെ മോഹൻലാലിനൊപ്പം അത് ഊട്ടിയിൽ രേവതിയോടൊപ്പമായിരിക്കും.
കാണികളുടെ മനസ്സിന്റെ എല്ലാ ആകർഷണീയതയും നായകൻ കരസ്ഥമാക്കുന്നു. പകൽ കാണുന്ന സ്വപ്നങ്ങളിലെ ആത്മരതിയിലേക്ക് ജനപ്രിയ സിനിമകളിലെ നായകർ കാണികളെ എത്തിക്കുന്നു. ഇതിന് മികച്ച ഉദാഹരണമാണ് ജനപ്രിയ സിനിമകളിലെ സ്റ്റണ്ട് രംഗങ്ങൾ: ഇടി സീനുകളിൽ ആദ്യം അടികൊണ്ട് നായകൻ വീഴാം; പിന്നെ വീണിടത്തുനിന്ന് ഒരു എഴുന്നേൽക്കലുണ്ട്. പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ കാണികളെ ത്രസിപ്പിക്കുന്ന ഇത്തരം സ്റ്റണ്ട് സീനുകൾ ജനപ്രിയ സിനിമകൾക്ക് വെട്ടുപോത്തിന്റെ നെറ്റിയിൽ ചുവന്ന ചായമടിച്ചതുപോലെയായിരിക്കും. ജനപ്രിയ സിനിമകളിൽ സ്റ്റണ്ട് രംഗത്തോടൊപ്പം ഉണ്ടാകാൻ സാധ്യതയുള്ള മറ്റൊരു സീനാണ് വാഹനങ്ങളുടെ റേസിങ്. ഇത് ഓരോ സിനിമകളുടെയും ബജറ്റ് അനുസരിച്ച് ബൈക്കിലോ കാറിലോ ഹെലിക്കോപ്റ്ററിലോ ഹൈവേകളിലോ എയറോഡാമിലോ ആയിരിക്കാം. റേസിങ്ങിന് മാത്രമായി അമിതപ്രാധാന്യം നൽകുന്ന ഇംഗ്ലീഷ് സിനിമയാണ് 'ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്'.
ഇതിലെ അവസാന സീനിലെ റേസിങ് കണ്ടവർ മറക്കുകയില്ല. ഒരു റയിൽക്രോസിൽ വച്ച് ട്രെയിനിനു തൊട്ടുമുമ്പിലേക്ക് കാറുകൾ പായിച്ച് ചാടിക്കടക്കുന്ന അപകടകരമായ സീൻ വെറും സിനിമാഭിനയമാണെന്ന അറിവ് കാണികൾക്കുണ്ടെങ്കിലും അവനെ സ്തബ്ധനാക്കിത്തീർക്കും. ടെക്നോളജിയെ ആശ്രയിച്ച് ജനപ്രിയ സിനിമകൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. ആനിമേഷൻ സമ്മിശ്രമാക്കിയ സിനിമകൾ ലോകഹിറ്റുകളാണ്: ജുറാസിക് പാർക്ക്, ഹൾക്ക്, അവതാർ, ജൂമാഞ്ചി. ടെക്നോളജിയും വിശേഷപ്പെട്ട സംഭവങ്ങളും ജനപ്രിയ സിനിമകൾക്ക് വിഷയമാകുന്നു. ടൈറ്റാനിക് ഏറ്റവും അധികം കളക്ഷൻ നേടിയ ജനപ്രിയ സിനിമയാണ്. ജനപ്രിയ സിനിമയിലെ വിഷയമായി എതെടുത്താലും അതിന്റെ സിനിമാവിഷ്കാരത്തിൽ പ്രണയത്തിന്റെ മധുരം കൂടി കൊടുക്കുന്നു. ടൈറ്റാനിക്കിൽ കപ്പൽ ആഴത്തിൽ പോയതും ജാക്കിനെയും കൊണ്ടായിരുന്നു. റോസും റോസിന്റെ രത്നമാലയും ടൈറ്റാനിക് കണ്ടവർ ഒരു കാലത്തും മറക്കുന്നില്ല.
കടലിൽ റോസിന്റെ കൈവിരലിൽനിന്നും കടലിന്റെ ആഴത്തിലേക്ക് വഴുതിപ്പോകുന്ന ജാക്കിനെ നമ്മൾക്ക് മറക്കാൻ സാധിക്കുകയില്ല. 'അവതാറി'ലെ പ്രണയം കാണികളുടെ അത്ഭുതപ്പെടുത്തുന്ന സഹാനുഭൂതിക്ക് വിഷയമായതാണ്. 'ഹാച്ചി'ലെ നായകന്റെ പ്രണയിനി കാണിക്കുന്ന സങ്കടകരമായ കാഴ്ചകൾ കാണികൾ മറക്കുന്നില്ല. ഏഷ്യയിലെയും പൊതുവിൽ ഇന്ത്യയിലെയും ജനപ്രിയ സിനിമകളിലെ അത്യന്താപേക്ഷിതമായ മറ്റൊരു ഘടകമുണ്ട്; അത് പാട്ടുസീനുകളാണ്. വർഗ്ഗീയകലാപത്തെക്കുറിച്ചുള്ള മണിരത്നം സിനിമയായ 'ബോംബെ'യിൽ നാം മറക്കാത്തതാണ് 'ഉയിരേ... ഉയിരേ...' എന്ന ഗാനവും മനീഷാ കൊയ്രാളയുടെ വിഹ്വലതയും. പാട്ടുകളെ സിനിമകളിൽ ശരിയായി പ്ലേസ് ചെയ്യുന്നവർക്ക് മാത്രമേ ഇത് വിജയിപ്പിക്കാൻ കഴിയൂ. 'റോജ', 'കാലാപാനി' എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലെ പാട്ടുസീനുകളും ഇവിടെ നമുക്ക് ഓർക്കാം.
ഏതെങ്കിലുമൊരു സിനിമ വിജയിച്ചതായി അറിഞ്ഞാൽ ആ സിനിമയുടെ ചേരുവയിലായിരിക്കും തുടർന്നുള്ള സിനിമകൾ ഇറങ്ങുന്നത്. മോഹൻലാൽ അനുഗ്രഹീത നടനാണ്. 'നരസിംഹ'വും 'രാവണപ്രഭു'വും നായകനിൽ വില്ലൻസ്വഭാവം കൂട്ടിച്ചേർത്ത് ഹിറ്റായതോടെ മലയാളത്തിന്റെ മറ്റൊരു അനുഗൃഹീതനടനായ മമ്മൂട്ടിയും ഈ വഴിയേ പോയി. 'വല്യേട്ടൻ' സിനിമയിലൂടെയാണ് മമ്മൂട്ടി ഈ വഴിയിലേക്ക് വരുന്നത്. തുടർന്ന് പോത്തുകച്ചവടക്കാരനായി വരുന്ന 'രാജമാണിക്യം', 'തുറുപ്പുഗുലാൻ' എന്നിവയിലൂടെയും മമ്മൂട്ടിയും ഈ താരപരിവേഷത്തിലേക്ക് എത്തിച്ചേരുന്നു. ഇത്തരം സിനിമകളിൽ കേന്ദ്രബിന്ദു ആയിരിക്കുന്നത് നായകനാണ്. മറ്റു കഥാപാത്രങ്ങൾക്ക് സ്വന്തമായൊരു വ്യക്തിത്വം പോലും ഉണ്ടാകാറില്ല. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികമാരായി അഭിനയിച്ചിരുന്നവർ പ്രായത്തിൽ അവരേക്കാൾ വളരെ താഴെയുള്ളവരായിരുന്നു. ഈ സൂപ്പർ ഹീറോകളുടെ മകളുടെ പ്രായമായവരെ നായികമാരാക്കി സിനിമകൾ റിലീസ് ചെയ്തിരുന്നു. ഇത് മലയാള സിനിമയുടെ തകർച്ചയിലേക്ക് കൂപ്പുകുത്തിയിരുന്ന കാലമായിരുന്നു. മലയാളസിനിമാലോകം സൂപ്പർ ഹീറോകൾ അടക്കിവാണതിന്റെ കഥ പറയുന്ന സിനിമയാണ് 'ഉദയനാണ് താരം'. അതിൽ സംവിധായകൻപോലും സൂപ്പർ ഹീറോയുടെ കനിവിനായി കാലുപിടിക്കുന്നു.
നായകന്റെ ഇച്ഛയ്ക്കൊപ്പം സിനിമ മാറ്റിയെഴുതുന്നു. മറ്റുള്ളവരിൽനിന്ന് നിന്ദനമോ പ്രഹരമോ ഏൽക്കുന്ന സീനുകൾപോലും മാറ്റിയെഴുതാൻ ആവശ്യപ്പെടുന്ന നായകനെ കാണിച്ചതിലൂടെ മലയാള സിനിമയുടെ പ്രതിസന്ധികളെയാണ് തുറന്നുകാണിച്ചത്. ജനപ്രിയ സിനിമയുടെ ഒരു പ്രത്യേകതകൂടി കാണേണ്ടതുണ്ട്: സിനിമയിൽ നായകനെ ആദ്യമായി കാണിക്കുന്നത് വളരെ ഭാവുകത്വത്തോടെയാണ്. കാറിൽനിന്നിറങ്ങുന്ന നായകനാണെങ്കിൽ ആദ്യം ഡോർ തുറക്കുന്നത് കാണിക്കുന്നു; പിന്നെ കാറിൽനിന്നിറങ്ങുന്ന ബാറ്റ്സുകൾ കാണിക്കുന്നു; നായകന്റെ നടത്തം കാണിക്കുന്നു; തുടർന്ന് നായകനെ കാണിക്കുന്നു. ഈ രീതി മനുഷ്യന്റെ പകൽസ്വപ്നങ്ങളുടേതാണ്. പകൽക്കിനാവ് കാണുന്നവനാണ് കിനാവിലെ ഹീറോ; മറ്റെല്ലാവരും നിഷ്പ്രഭരാണ്. പകൽക്കിനാവ് കാണുന്നവൻ കിനാവിൽ കാറോടിക്കുകയും വിമാനങ്ങൾ പറപ്പിക്കുകയും തന്റെ പരിചയക്കാരുടെ മുമ്പിൽ പാരച്യൂട്ടിൽ ഇറങ്ങുകയും ചെയ്യും. എപ്പോഴും തന്റെ ഇച്ഛയ്ക്ക് കീഴ്പ്പെട്ട ഒരു സുന്ദരിയോ സുന്ദരനോ കൂടെ കാണും.
ഇങ്ങനെ ആത്മരതിയുടെ പൊങ്ങച്ചങ്ങളിലാണ് ജനപ്രിയ സിനിമകളിലെ ഏറ്റവും ബാലിശമായ സിനിമകൾ തയ്യാറാക്കുന്നത്. കാണികളെ ഇക്കിളിപ്പെടുത്തി അവന്റെ പണം സ്വന്തമാക്കുന്നു. ന്യൂജനറേഷൻ സിനിമകൾ വന്നതോടെ മലയാളത്തിൽ സിനിമയുടെ വസന്തം വിരിഞ്ഞു. എല്ലാക്കാലത്തും സിനിമയുടെ തകർച്ചയും ന്യൂജനറേഷനും ഉണ്ട്; ഇതാണ് ജനപ്രിയ സിനിമയുടെ ഒരു പോക്ക്. ന്യൂജനറേഷൻ സിനിമകൾ സിനിമയിൽ ധാരാളം അഴിച്ചുപണികൾ നടത്തി. സിനിമയ്ക്കിടയിൽ ഒരുപക്ഷേ ഒരു നറേഷൻ ഉണ്ടായിരിക്കും. സിനിമയ്ക്കിടയിൽ കഥ പറയുന്നത് ന്യൂജനറേഷന്റെ പുതുമയാണ്. സിനിമാന്ത്യം ഇത്തരം കഥ പറച്ചിലിൽ പെയ്യുന്ന സിനിമകളും ധാരാളമാണ്. സിനിമയുടെ ഒഴുക്കിൽ കഥാഗതി ഇല്ലാതിരിക്കുന്നത് ന്യൂജനറേഷന്റെ പ്രത്യേകതയാണ്. വ്യത്യസ്തങ്ങളായ സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കാതെ കുറെ നേരം കാണികളെ ആശയക്കുഴപ്പത്തിന്റെ മുൾമുനയിൽ നിർത്തി ആവിഷ്കരിച്ച 'ട്രാഫിക്' ഈ മാതൃകയാണ്. പാടുകളെ പാടി അഭിനയിക്കുന്നതിൽനിന്നും ന്യൂജനറേഷൻ സിനിമകൾ മോചിപ്പിച്ചിരിക്കുന്നു.
ഒരു പക്ഷേ ഒരു സംഭവത്തിലേക്ക് ശ്രദ്ധയെ ഏകാഗ്രമാക്കുന്നതും ന്യൂജനറേഷനിൽ കാണാം; ഉദാ: 'ഷട്ടർ' സിനിമ. ജനപ്രിയർക്ക് പുതിയ ചേരുവകൾ തേടുമ്പോഴാണ് അതിന് മികവ് വരുന്നത്. ജീവിതം ഇല്ലാതാകുന്നത്.
Exam Tips:
a) ജനപ്രിയ സിനിമയുടെ ചേരുവകൾ (നായകകേന്ദ്രീകരണം, സ്റ്റണ്ട്, ഗാനം, ആഡംബരം, സ്ത്രീകഥാപാത്രങ്ങളുടെ ദുർബലത) ഓരോന്നായി ശീർഷകം നൽകി എഴുതുക.
b) ഓരോ നിരീക്ഷണത്തിനും ഒരു സിനിമ (ദേവാസുരം, രാവണപ്രഭു, ടൈറ്റാനിക്, ബോംബെ, ട്രാഫിക്) ഉദാഹരണമായി ചേർക്കുക.
c) വിമർശനത്തിനൊപ്പം ജനപ്രിയ സിനിമയുടെ കലാപരമായ നല്ലവശങ്ങളും (മൊണ്ടാഷ് പോലുള്ള സാങ്കേതികത) ഒരു വരിയിൽ സൂചിപ്പിച്ച് സന്തുലനം പാലിക്കുക.
Question 22: സംസ്കാരപഠനത്തിനുള്ള ഉപാധി എന്ന നിലയിൽ ചലച്ചിത്രഗാനങ്ങൾ അപഗ്രഥിച്ച് കുറിപ്പുകൾ തയ്യാറാക്കുക.
Answer:
ചലച്ചിത്രഗാനങ്ങൾ ജനകീയമായ കവിതാസാഹിത്യമായും ജനകീയസംഗീതമായും ലാളിക്കപ്പെടുന്നവയാണ്. സിനിമയിലെ സന്ദർഭങ്ങളിൽ മാത്രമല്ല, സിനിമയ്ക്കു പുറത്തും ജനങ്ങൾക്ക് പ്രിയങ്കരമാണ് അവ. നമ്മുടെ സിനിമാഗാനങ്ങളിൽ സുവർണ്ണമായ, നിത്യഹരിതമായ ധാരാളം ഗാനങ്ങളുണ്ട്. കേരളീയതയും മായികസ്വപ്നങ്ങളും മാറിമാറി വരുന്ന അനശ്വരമായ ഗാനങ്ങൾ അവയിൽ കാണാം; അവ നമ്മുടെ സംസ്കാരത്തിന്റെ നേർക്കാഴ്ചയാണ്. ഗാനങ്ങളിലെ സാഹിത്യഭാവങ്ങൾ പൊതുജനത്തിന്റെ സാംസ്കാരികനിലവാരത്തെ കാണിക്കുന്നു. ജനപ്രിയഗാനങ്ങൾ അപഗ്രഥിച്ചാൽ നമ്മുടെ നാടിന്റെ സംസ്കാരത്തിന്റെ ബഹുമുഖമായ ദൃശ്യങ്ങൾ കാണാം.
1) "മുറുക്കിച്ചുവന്നതോ മാരൻ മുക്കിച്ചുവപ്പിച്ചതോ" എന്ന ഗാനം
"മുറുക്കിച്ചുവന്നതോ മാരൻ മുക്കിച്ചുവപ്പിച്ചതോ / മുറ്റത്തപ്പൂവേ മുക്കുറ്റിപ്പൂവേ / മുത്തണിപ്പൊന്മണിച്ചുണ്ട് നിന്റെ മൂവന്തിച്ചോപ്പുള്ള ചുണ്ട്? / പൊട്ടിവിടർന്നത് പൂമുല്ലയാണോ മൊട്ടിട്ട മോഹമാണോ / കാറ്റ് കവർന്നത് കസ്തൂരിയാണോ കരളിലെ സ്നേഹമാണോ / കൈനാരിയാണോ? കൈതപ്പൂവാണോ? / കള്ളിപ്പെണ്ണേ നിൻ കിനാവാണോ? / കെട്ടിപ്പിടിച്ചത് പൂങ്കൊമ്പിലാണോ പട്ടിളം മെയ്യിലാണോ / തട്ടിയെടുത്തത് താരമ്പൻ നിന്റെ തങ്കപ്പതക്കമാണോ? / കരിവളയാണോ കാൽത്തളയാണോ? / കന്നിപ്പെണ്ണേ നിൻ മനസ്സാണോ?"
ഈ ഗാനം കേരളീയർക്ക് പ്രിയപ്പെട്ടതാണ്. നായികയെക്കുറിച്ചുള്ള ഈ ഗാനത്തിൽ പ്രകൃതിയിലെ സൗന്ദര്യങ്ങളെ കൂട്ടിപ്പിടിച്ചിരിക്കുന്നു. നായികയുടെ ചുണ്ടു ചുവന്നിരിക്കുന്നത് ശ്രദ്ധിക്കണം. വെറ്റില മുറുക്കി ചുവന്നതാണോ എന്നാണ് ചോദ്യം. വെറ്റിലയിൽ ചുണ്ണാമ്പു തേച്ച് മുറുക്കുന്നത് വീടുകളിലും വിവാഹവേദികളിലും പൊതുസ്ഥലങ്ങളിലും മലയാളിക്ക് ഇഷ്ടമായിരുന്ന കേരളീയശീലമാണ്; കേരളത്തിന്റെ പഴമയുടെ ഒരു ഈടുവയ്പാണത്. ചുണ്ട് ചുവന്നതിന് മറ്റൊരു കാരണവും കാണുന്നു: മാരൻ മുത്തിമുത്തി ചുവപ്പിച്ചതുമാകാം. 'മാരൻ' എന്ന പദം മലയാളിക്ക് പ്രിയങ്കരമായ നാട്ടുപ്രയോഗമാണ്. ഈ ഗാനം മലയാളിയെ പഴമയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ചുണ്ടിന് മൂവന്തിച്ചോപ്പാണുള്ളത്; ഇത് കേരളത്തിന്റെ സ്വന്തം മൂവന്തിയാണ്. സന്ധ്യാസമയത്തെ പഴമക്കാർ വിളിച്ചിരുന്നത് ഇങ്ങനെയാണ്.
"ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ / മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു" എന്നു തുടങ്ങുന്ന ഗാനത്തിൽ സന്ധ്യ മയങ്ങിയതിനെ മൂവന്തിപ്പെണ്ണിന്റെ ഉറക്കമായി സങ്കൽപ്പിച്ചിരിക്കുന്നു. മുകിലിന്റെ കുടിലിൽ കേരളത്തിന്റെ നാട്ടുവിളക്കായ ശരറാന്തലിന്റെ തിരിയാണ് താഴുന്നത്. ഇതും നമ്മുടെ പാട്ടിലേക്ക് തന്നെ വരം. "പൊട്ടിവിടർന്നത് പൂമുല്ലയാണോ" എന്ന ചോദ്യത്തിൽ കേരളത്തിന്റെ മോഹനമായ പൂവിനെയാണ് കാണുന്നത്. മലയാളിയുടെ മോഹങ്ങൾ മൊട്ടിടുന്നത് പൂമുല്ല പോലെയാണോ എന്ന വരിയിൽ കല്യാണവേളകളിൽ മോഹം നിറയുന്ന വധുവും കേരളത്തിലെ സ്ത്രീകൾ മുടിയിൽ ധരിക്കുന്ന പൂമുല്ലയും ഓർമ്മയിൽ വരുന്നു; ധാവണിയുടുത്ത് മുല്ലപ്പൂ ചൂടിയ കേരളീയ പെൺകൊടികൾ മനസ്സിൽ വരുന്നു. കേരളത്തിന്റെ തനതായ സംസ്കാരത്തിന്റെ മറ്റൊരു ഈടുവയ്പാണിത്. മുക്കുറ്റിപ്പൂവിനെ മുറ്റത്തെപ്പൂവായി വിളിക്കുന്നത് ശരിയാണ്; കേരളീയരുടെ തൊടികളിലും പറമ്പുകളിലും വീട്ടുമുറ്റത്തും യഥേഷ്ടം കാണുന്നവയാണ് മുക്കുറ്റിപ്പൂക്കൾ. കേരളീയരുടെ പഴയകാല മുറ്റത്തിന്റെ ചിത്രമാണ് മനസ്സിൽ പതിയുന്നത്. നാട്ടുപൂക്കളിൽ കമനീയസ്ഥാനമാണ് മുക്കുറ്റിക്കുള്ളത്.
തുടർന്നുള്ള വരികൾ കേരളീയതയുടെ ഘോഷയാത്രയാണ്. കൈനാരിയും കൈതപ്പൂവും തങ്കപ്പതക്കവും കരിവളയും കാൽത്തളയും കന്നിപ്പെണ്ണിന്റെ മനസ്സും ഗാനമായി ഒഴുകുന്നു. മലയാളത്തിലെ പഴയ ചലച്ചിത്രഗാനങ്ങളിൽ എമ്പാടും കടന്നുവരുന്ന പൂവാണ് കൈതപ്പൂവ്: "കൈതപ്പൂ വിശറിയുമായ് കാറ്റേ കൂടെവരൂ" എന്ന ഗാനത്തിൽ കൈതപ്പൂവിന്റെ വിശറി കാണാം. നമ്മുടെ പഠനവിഷയമായ ഗാനത്തിൽ കൈതപ്പൂവിനെ ഹൃദയാഭിലാഷമായി ആവിഷ്കരിക്കുന്നു. കൈതക്കാടും കൈതപ്പൂവിന്റെ മനംമയക്കുന്ന ഗന്ധവും നിറവും കേരളീയതയുടെ മായികമായ ഭാവനാലോകമാണ്. കൈനാരിപ്പൂവ് ശവംനാറിപ്പൂവെന്നു വിളിക്കുന്ന കേരളീയതയുടെ ഒരു നാട്ടുപൂവാണ്; അതിന്റെ പേരും ആ പൂവും കുട്ടിക്കാലംതൊട്ടേ പഴയവരുടെ ജീവിതത്തിലെ ഒരു മുഖ്യഭാഗമാണ്. നാലുമണിപ്പൂവിനും പത്തുമണിപ്പൂവിനും ഒപ്പം വയ്ക്കാവുന്ന പൂവാണിത്. മലയാളിയുടെ ആഭരണങ്ങളിൽപ്പെടുന്ന തങ്കപ്പതക്കവും കരിവളയും കാൽത്തളയും ഈ ഗാനത്തിന്റെ സാംസ്കാരികമായ കേരളീയഭംഗിയാണ് കാണിക്കുന്നത്.
2) 'ഞാൻ സ്റ്റീവ് ലോപ്പസ്' (2014) - രചന: അൻവർ അലി
"തെരുവുകൾ നീ ഞാൻ വേഗമായ് / അലകടൽ നീ ഞാൻ തോണിയായ് / ആരോമലേ ആകാശമേ അലയുന്നു ഞാൻ / നീ പെയ്യുമെങ്കിൽ.. തോരുന്നെങ്കിൽ മഴമേഘമേ... / ഞാൻ നിറയാമതിൽ അലിയാമതിൽ എൻ സ്നേഹമേ / തെരുവുകൾ നീ ഞാൻ വേഗമായ് / പുതുമഴ ഞാൻ നീ മേഘമായി... / നാം തളിരാർന്നിടും പൂവാർന്നിടും തണലോരമായ് / നീ വെയിലായിരാവരവായിതാ നാമറിയാതെയോ / നാമാരുമല്ലാരാത്തെരുവീഥികൾ / ആകാശമില്ലാരാത്താരകങ്ങൾ / നാമീ നഗരകാന്താരമതിൽ വീണുരുകീടുമോ / ആരാണു ഞാൻ... ആരാണു നീ.. ആരാരു നാം / തെരുവുകൾ നീ ഞാൻ വേഗമായ് / പുതുമഴ ഞാൻ നീ മേഘമായ് / ആരോമലേ ആകാശമേ അലയുന്നു ഞാൻ."
(2014 ഓഗസ്റ്റിൽ റിലീസ് ചെയ്ത സിനിമയിലെ ഗാനമാണിത്.) മലയാളിയുടെ ഈ കാലഘട്ടത്തിലെ അഭിരുചികളെ ഒരുപക്ഷേ തൃപ്തിപ്പെടുത്താൻ കഴിയാത്ത ഗാനമായോ എന്ന് ഉറപ്പിക്കാൻ ഈ പാട്ടിന് കഴിയില്ല. ഈ പാട്ടിന് നഷ്ടപ്പെട്ടത് സാഹിത്യമാണ്; തികഞ്ഞ സാധാരണമായ ഉപരിപ്ലവതയിൽ തയ്യാറാക്കിയ ഗാനമാണിത്. പാട്ടിന്റെ രാഗത്തിനുവേണ്ടി ചിട്ടപ്പെടുത്തി പടച്ചുവിട്ടതുപോലെയാണ് ഇതിലെ സാഹിത്യം. എങ്കിലും ഈ ഗാനം തിരക്കുപിടിച്ച മലയാളിയുടെ ദൈന്യതയെയും ജീവിതത്തിലെ വേഗത്തെയും വ്യക്തമാക്കുന്നുണ്ട്. "മലയാളി ഇന്ന് ഒരു തെരുവാണ്" എന്ന ആദ്യവരിയിൽത്തന്നെ ഇന്നത്തെ മലയാളിയെ കാണാം. ജീവിക്കാനും പണമുണ്ടാക്കാനുംവേണ്ടി അയാൾ സ്വയം ഒരു തെരുവായി മാറിയിരിക്കുന്നു. കച്ചവടത്തിന്റെ ഒരു തെരുവാണയാൾ; അവിടെ വാങ്ങലും വിൽപ്പനയുമുണ്ട്. അവിടെ അയാളുടെ ഇണ 'വേഗ'മാണ്. ആദ്യവരിക്ക് സങ്കൽപ്പഭാവനകളില്ല; പക്ഷേ ഒരു യാഥാർത്ഥ്യമുണ്ട്: അത് ഇന്നത്തെ ജീവിതത്തിന്റെ തിരക്കാണ്. നീ അലകടലാകുമ്പോൾ ഞാൻ തോണിയാകുന്നു, നീ ആകാശമാകുമ്പോൾ ഞാൻ അതിൽ അലയുന്നു. മലയാളി ഇന്നും പ്രണയിനിയാണെന്ന് ഇവിടെ വ്യക്തമാണ്.
കടലായി മാറിയ ഇണയിലേക്ക് അതിന്റെ സംരക്ഷണത്തിലേക്ക് തോണിയും കൊണ്ടുചെല്ലുകയാണ്. മഴമേഘത്തെ ക്ഷണിച്ച് തോർന്നിറങ്ങാൻ ആവശ്യപ്പെടുന്നതിൽ കേരളത്തിന്റെ നഷ്ടപ്പെട്ട കാലവർഷത്തിന്റെ സൂചനയുണ്ട്. പ്രണയമാകുന്ന മഴമേഘത്തോടാണ് പെയ്യാൻ പറയുന്നത്; അത് കേരളീയന്റെ ജീവിതസാഹചര്യത്തിലെ വരൾച്ചയിൽനിന്നാണ് രൂപപ്പെട്ടിരിക്കുന്നത്. തന്റെ ഇണ തളിരായി പൂവായി തണലായി മാറാൻ അയാൾ ആഗ്രഹിക്കുന്നു. "രാത്രിയിലെ തെരുവാണ് നമ്മളെന്നും ആകാശമില്ലാത്ത താരകങ്ങളാണെന്നും" പാടുന്നതിൽ നഗരത്തിൽ ജീവിക്കുന്ന മലയാളിയെ കാണാം; അയാളുടെ നൊമ്പരങ്ങൾ കാണാം. ജീവിതത്തിന്റെ തിരക്കിൽ തന്റെ പ്രണയം മഴയായി പെയ്തെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചുപോകുന്നു; അത് നിഷ്ഫലമാണെന്നറിയാമായിരുന്നിട്ടും ഇന്നത്തെ മലയാളിയുടെ അലച്ചിലിൽ പ്രത്യക്ഷമാണ്. ഈ ഗാനത്തിലെ വാക്കുകൾക്കും ഭാവനയ്ക്കും ഒരു മരവിപ്പ് തോന്നുന്നുണ്ടെങ്കിൽ അത് ഇന്നത്തെ കേരളീയന്റെ മുരടിപ്പാണ്. സ്വയം തെരുവായി സങ്കൽപ്പിക്കാൻ മാത്രം അയാൾ വളരെ പ്രാക്ടിക്കലായിരിക്കുന്നു. ഒരു സിനിമാഗാനത്തിൽ നഷ്ടപ്പെടുന്ന സാഹിത്യഭാവനയുടെ ദുരന്തമാണത്.
3) വയലാർ രാമവർമ്മ - ശകുന്തളയെക്കുറിച്ചെഴുതിയ സിനിമാഗാനം അപഗ്രഥിക്കുക
"ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ - നിന്നെയോർമ്മവരും / ശാരദസന്ധ്യകൾ മരുവുരി ഞൊറിയുമ്പോൾ ശകുന്തളേ നിന്നെയോർമ്മവരും / ശകുന്തളേ ശകുന്തളേ... (ശംഖുപുഷ്പം .....) / മാനത്തെ വസുജ്യോത്സന നനയ്ക്കുവാൻ പൗർണ്ണമി മൺകുടം കൊണ്ടുനടക്കുമ്പോൾ / നീലക്കാർമുകിൽ കരിവണ്ടുമുരളുമ്പോൾ നിന്നെക്കുറിച്ചെനിക്കോർമ്മ വരും / ശകുന്തളേ ശകുന്തളേ... (ശംഖുപുഷ്പം ....) / താമരയിലകളിൽ അരയന്ന പെൺകൊടി കാമലേഖനമെഴുതുമ്പോൾ / നീലക്കാടുകൾ മലർമെത്ത വിരിക്കുമ്പോൾ നിന്നെക്കുറിച്ചെനിക്കോർമ്മ വരും / ശകുന്തളേ ശകുന്തളേ... (ശംഖുപുഷ്പം .....)"
ശകുന്തളയെക്കുറിച്ച് ഓർമ്മിക്കുന്ന ദുഷ്യന്തന്റെ പ്രണയാലാപമാണ് ഈ ചലച്ചിത്രഗാനം. ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളയെക്കുറിച്ച് ഓർമ്മ വരുന്നു. ദുഷ്യന്തനിലെ വിരഹം ശരത്കാലസന്ധ്യകളുടെ വർണ്ണാഭ പതിയുമ്പോൾ മരവുരി ഞൊറിഞ്ഞുടുക്കുന്ന ശകുന്തളയെ അദ്ദേഹം ഓർക്കുന്നു. ആദ്യത്തെ നാലുവരികളിൽ തെളിയുന്ന ഓർമ്മകളിൽനിന്ന് ശക്തമായ ബിംബകൽപ്പന മുറ്റിനിൽക്കുന്ന വരികളാണ് അടുത്തത്. ആകാശത്തെ വനജ്യോത്സ്ന നനയ്ക്കുന്നതിന് പൗർണ്ണമിച്ചന്ദ്രൻ കുടവുമായി നടക്കുന്നതുകണ്ട് നീലമേഘങ്ങളാകുന്ന കരിവണ്ടുകൾ മുരളുമ്പോൾ (മേഘങ്ങളിൽനിന്നുള്ള ഇടിമുഴക്കം) ശകുന്തളേ നിന്നെക്കുറിച്ച് എനിക്ക് ഓർമ്മ വരും. താമരയിലയിൽ അരയന്നപ്പെൺകൊടി കാമലേഖനമെഴുതുമ്പോഴും നീലക്കാടുകൾ മലർമെത്ത വിരിക്കുമ്പോഴും ശകുന്തളേ നിന്നെ ഓർമ്മ വരും. ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളയെ ഓർക്കുന്ന ദുഷ്യന്തൻ കാമപാരവശ്യത്തിലേക്ക് കൂപ്പുകുത്തുന്നത് നീലക്കാടുകളിലെ മലർവള്ളികൾ തങ്ങൾക്ക് മെത്തയായി ചമഞ്ഞതിനെ ഓർത്തുകൊണ്ടാണ്.
പ്രാസം, സഞ്ചിത സംസ്കാരബന്ധമുള്ള പ്രതീകങ്ങൾ, താളം, നാടൻശീലുകൾ മുതലായവയുടെ പിൻബലത്തോടെ ശകുന്തളയുടെ സ്മരണകളാകുന്ന നിറനിലാവിനെ വയലാർ രാഗോന്മീലനം ചെയ്യുകയാണ് ഈ ഗാനത്തിൽ. സംഗീതത്തേക്കാൾ ഗാനത്തിലെ അർത്ഥതലത്തെ ഉയർത്തുന്നവിധം പാട്ടുകാരന്റെ ശബ്ദത്തിനാണ് ഇവിടെ മുൻതൂക്കം നൽകിയിരിക്കുന്നത്.
Exam Tips:
a) ഓരോ ഗാനത്തിലെയും പ്രകൃതിബിംബങ്ങൾ (പൂക്കൾ, ആഭരണങ്ങൾ, സന്ധ്യ) കേരളീയസംസ്കാരത്തിലെ ഏതു ശീലത്തെ കാണിക്കുന്നുവെന്ന് ഒരു വാചകത്തിൽ ബന്ധിപ്പിക്കുക.
b) പഴയ ഗാനവും പുതിയ ഗാനവും തമ്മിലുള്ള സാഹിത്യമേന്മയുടെ വ്യത്യാസം താരതമ്യം ചെയ്താൽ ഉത്തരം മികച്ചതാകും.
c) വരികൾ ഉദ്ധരിക്കുമ്പോൾ എഴുത്തുകാരന്റെ പേരും ഗാനത്തിന്റെ പേരും ചേർക്കുക.
Question 23: ചലച്ചിത്രഗാനങ്ങൾ, ചലച്ചിത്രങ്ങൾ ഇവയെപ്പറ്റി സ്വരൂപിച്ച ധാരണകളുടെ അടിസ്ഥാനത്തിൽ ആമുഖപ്രഭാഷണം, പ്രസംഗം, അഭിപ്രായക്കുറിപ്പ് തുടങ്ങിയവ തയ്യാറാക്കുക.
Answer:
ആമുഖപ്രഭാഷണം
ബഹു. അധ്യക്ഷൻ, ബഹു. ഉദ്ഘാടകൻ, പി.ടി.എ. പ്രസിഡണ്ട്, പ്രിയ ഒരാനായ പ്രിൻസിപ്പാൾ, ബഹുമാനപ്പെട്ട അധ്യാപകരേ, പ്രിയ കൂട്ടുകാരേ, ഇന്ന് നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. ചലച്ചിത്രഗാനങ്ങളെക്കുറിച്ച് ഒരു ചർച്ച ഇവിടെ നടത്തുകയാണ്. നാമെല്ലാം ഇന്ന് വലിയ ഉത്സാഹത്തിലാണ്; കാരണം നമുക്ക് ഇഷ്ടപ്പെട്ടവയാണ് ചലച്ചിത്രഗാനങ്ങൾ. വെറുതെയിരിക്കുമ്പോഴും എന്തെങ്കിലും പ്രവൃത്തി ചെയ്യുമ്പോഴും എന്തിനേറെ നാം പഠിക്കുന്ന വേളയിലും ചലച്ചിത്രഗാനങ്ങൾ കേൾക്കുന്നവരാണ് നമ്മൾ.
ടാപ്പ് റൂട്ടുകളെക്കുറിച്ച് പഠിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്യുമ്പോൾ നാം 'മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ' എന്ന് പാടുന്നവരാണ്. കരളിന്റെ അകത്തെ ഭാഗങ്ങൾ സ്കെച്ച് വരച്ച് അടയാളപ്പെടുത്തുമ്പോൾ നാം ഒരുപക്ഷേ കേൾക്കുന്നത് "കരളേ... കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ" എന്ന ചലച്ചിത്രഗാനമായിരിക്കാം. പാട്ടുകൾ നമ്മുടെ അമൃതാണ്; നമ്മുടെ ഹൃദയതാളത്തിന് ലയം നൽകുന്ന സ്വരമാധുര്യങ്ങൾ. പാട്ട് ഇഷ്ടപ്പെടാത്തവർ ഉണ്ടായിരിക്കുമോ? മനുഷ്യരിൽ കാണില്ല. പറമ്പിലെ കരിങ്കല്ലുകളിൽ കണ്ടേക്കാം; പക്ഷേ ഒരു ശിൽപ്പി കൃഷ്ണശിലയിൽ ഉളികൊത്തി രൂപം നിർമ്മിക്കുമ്പോൾ ആ കല്ലിനും സംഗീതമുണ്ട്; നമ്മുടെ കാൽച്ചുവട്ടിൽ പതഞ്ഞ് തൊട്ടുതൊട്ട് തിരിച്ചുപോകുന്ന കടൽത്തിരമാലകൾക്കും സംഗീതമുണ്ട്. ഒരിക്കലും നിലയ്ക്കാത്ത അനശ്വരമായ ഗാനം. മരക്കൂട്ടങ്ങളിലെ മുളന്തണ്ടിലായിരിക്കാം ആദ്യത്തെ ഗീതം ഉണ്ടായത്; അതിന്റെ ദ്വാരങ്ങളിൽ കാറ്റ് കയറിയിറങ്ങിപ്പോയപ്പോൾ ഉളവായ സംഗീതത്തിന്റെ മാധുര്യം പുരാതന മനുഷ്യരിൽ ആരോ ഒരാൾ കേട്ട് അതിൽ മുഗ്ധനായിപ്പോയിരിക്കാം.
അയാൾക്ക് തോന്നിയ അതേ ആനന്ദം ഇന്ന് നമുക്കുമുണ്ടാകുന്നുണ്ട്. ചലച്ചിത്രഗാനങ്ങളുടെ ആസ്വാദ്യത ജനപ്രിയത എല്ലാം നമുക്കറിയാവുന്നതാണ്. ശാസ്ത്രീയസംഗീതത്തിന്റെ പരിസരത്തുനിന്നുപോലും തെറിച്ചുപോകുന്ന മനുഷ്യർ 'ശങ്കരാഭരണ'ത്തിന്റെ മന്ദധ്വനികളിൽ അമർന്ന് രസിക്കുന്നത് കാണാം. പള്ളിപ്പെരുന്നാളുകളിൽ ബാന്റ് സെറ്റ് വാദ്യത്തിലെ സൂപ്പർ നമ്പറാണ് ഇന്നും ശങ്കരാഭരണം. അപ്പോൾ ചലച്ചിത്രഗാനങ്ങൾ ആസ്വാദ്യകരമാണ്. ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴയാഴുകിയത് മലയാളിയുടെ നെഞ്ചിലൂടെയാണ്. കാട്ടിലെ പാഴ്ച്ചമുളന്തണ്ടിൽനിന്നും പാട്ടിന്റെ പാലാഴി തീർത്തതും ചലച്ചിത്രഗാനങ്ങളാണ്. "ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരത്ത് ഇനിയൊരു ജന്മം തരുമോ" എന്ന് ചോദിക്കുന്നത് നമ്മൾ ഓരോരുത്തരുമാണ്. "അകലെ അകലെ നീലാകാശം അരികിലെന്റെ ഹൃദയാകാശമന്ന്" കേൾക്കുമ്പോൾ നാം നമ്മുടെ സഖിയുടെ കൂടെ പാടുകയാണ്. ചലച്ചിത്രഗാനങ്ങൾ ഏതൊരു മലയാളിയുടേയും സന്തോഷമാണ്.
നിത്യഹരിതഗാനങ്ങളും ഗായകരും സംഗീതസംവിധായകരും മലയാളിക്ക് മനഃപാഠമാണ്. പലപ്പോഴും നാം തന്നെ വിനോദസമയങ്ങളിൽ ചലച്ചിത്രഗാനങ്ങൾകൊണ്ട് അന്താക്ഷരി കളിക്കാറുണ്ട്. കേരളത്തിലെ ചാനലുകളിൽ എത്രയോ ഗാനപരിപാടികൾ നടക്കുന്നു. ഐഡിയ സ്റ്റാർ സിംഗർ സീസൺ ഒന്നും രണ്ടും മൂന്നും കടന്നുപോയിരിക്കുന്നു. എല്ലാ ചാനലുകളിലും ഇത്തരം ചലച്ചിത്രഗാനങ്ങളുടെ ആലാപനം മത്സരമായും വിനോദമായും നടത്തുന്നുണ്ട്. അപ്പോൾ മലയാളിക്ക് ചലച്ചിത്രഗാനങ്ങൾ എല്ലാമെല്ലാമാണ്. അത് "അല്ലിയാമ്പൽ കടവിലെ അരയ്ക്കുവെള്ളത്തിൽ നമ്മളൊന്നായ് തുഴഞ്ഞ കൊതുമ്പുവള്ള"മാണ്. ഇത് പാടുമ്പോൾ നമ്മുടെ ഉള്ളിൽ പാട്ടിന്റെ കരിക്കിൻവെള്ളമാണുള്ളത്.
ചലച്ചിത്രഗാനങ്ങൾക്ക് പല വ്യതിയാനങ്ങളും സംഭവിച്ചിട്ടുണ്ട്. ആദ്യകാല സിനിമകളിലെ ഉപകരണസംഗീതങ്ങളും ഗായകരും കൂടിയുള്ള ചലച്ചിത്രഗാനം റെക്കോർഡിങ് ഇന്ന് ട്രാക്കിലേക്ക് മാറിയിരിക്കുന്നു. പണ്ടെല്ലാം ചലച്ചിത്രഗാനരചന ഒരു സദസ്സുകൂടി ഒത്തൊരുമിച്ച് ചെയ്തിരുന്നതാണ്. ഇന്ന് മാറിയിരിക്കുന്നു. ഗായകരും കൂടിയിരിക്കുന്നു. ഗാനമെഴുതി രാഗമിട്ട് കമ്പോസ് ചെയ്യുന്ന ഗാനങ്ങൾ ഇന്ന് രാഗം കൊടുത്ത് ഗാനമെഴുതി തയ്യാറാക്കുന്നു. പാട്ടുകളിൽ ചിലപ്പോൾ സാഹിത്യഭംഗി കുറഞ്ഞും കൂടിയും കാണാറുണ്ട്. സാഹിത്യഭംഗി കുറഞ്ഞവ കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടുപോവുകയാണ് ചെയ്യുന്നത്.
മലയാളികളായ നമുക്ക് ഉയർന്ന സാഹിത്യ അവബോധമുണ്ട്. മാത്രമല്ല മലയാളത്തിലെ പ്രസിദ്ധരായ കവികളായിരുന്നു ചലച്ചിത്രഗാനശാഖയ്ക്ക് ശക്തി പകർന്നത്. വയലാറും യൂസഫലിയും ഒ.എൻ.വിയും റഫീക്ക് അഹമ്മദും ഈ ഗാനശാഖയിലെ നക്ഷത്രങ്ങളാണ്. കവിതയിൽനിന്ന് ചലച്ചിത്രഗാനങ്ങൾ വ്യത്യാസപ്പെട്ടുനിൽക്കുന്നുണ്ട്. കവിത ആത്മസമർപ്പണത്തിന്റെ പ്രചോദകനിമിഷങ്ങളെ തൊടുമ്പോൾ ചലച്ചിത്രഗാനങ്ങൾക്ക് സിനിമകളിലെ കഥാസന്ദർഭങ്ങളെ നിർബന്ധപൂർവ്വം ആശ്രയിക്കേണ്ടിവരും. റഫീക്ക് അഹമ്മദ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചലച്ചിത്രഗാനമെഴുതുമ്പോൾ സംവിധായകൻ പറഞ്ഞുതരുന്ന വിഷയവും കഥയും മനസ്സിനെ സ്പർശിക്കുകയാണ്. അതിനാൽ കവിതപോലെ ആത്മനിഷ്ഠമായി മാറണമെന്നില്ല ചലച്ചിത്രഗാനങ്ങൾ. എങ്കിലും റഫീക്ക് അഹമ്മദ് വരെയുള്ള ചലച്ചിത്രഗാനരചയിതാക്കൾ നമ്മുടെ മലയാളത്തിന്റെ ഓരോ പുലരിയാണ്. പാട്ട് കേട്ട് ആസ്വദിക്കുന്ന നമ്മുടെ പ്രിയ ഭാവനകളുടെ ഗന്ധർവ്വന്മാർ.
"മൂടൽമഞ്ഞ് മുലക്കച്ച കെട്ടിയ മലനിരകളും, ദുഃഖിക്കുന്ന അസ്തമയസൂര്യനും, കാണാപ്പൊന്നിൻ കടലിനക്കരെ പോണോരും, നാളികേരത്തിന്റെ നാട്ടിലെ നാഴിയിടങ്ങഴി മണ്ണും, കള്ളനെപ്പോലെ വരുന്ന കാറ്റും, കദളിവാഴക്കൊമ്പിലിരുന്ന് വിരുന്നുവിളിക്കുന്ന കാക്കയും എല്ലാം മലയാളിയുടെ, നമ്മുടെ സാധാരണക്കാരന്റെ സാഹിത്യഭാവനകളാണ്. വായനയും മധുരഭാഷണങ്ങളും നഷ്ടപ്പെട്ടാലും കല്പാന്തകാലത്തോളം മലയാളി മനസ്സ് ചലച്ചിത്രഗാനങ്ങൾക്കു മുമ്പിൽ പുഷ്പവുമായി വന്നുനിൽക്കും. അവിടെ നിശാഗന്ധിയും മുക്കുറ്റിപ്പൂവും മാമലകളും പുഴകളും പാടവും തോടുമെല്ലാം സംഗീതമായി മലയാളിയുടെ ഇടനെഞ്ചിലൂടെ ഒഴുകും. ഒരുപക്ഷേ പ്രളയജലത്തിൽ ആലിലയിൽ പൊന്തിക്കിടക്കുമ്പോൾ ആ അലകളിൽനിന്ന് ഒരു പാട്ട് ഉയരും: "കടലേ... നീലക്കടലേ... നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ" എന്ന് പാടിക്കൊണ്ട് ഒരു മലയാളിയെങ്കിലും ആ കൊല്ലുന്ന പ്രളയത്തിലും ഒഴുകി ജീവിക്കും."
പ്രസംഗം
ബഹുമാനപ്പെട്ട അധ്യക്ഷൻ, ഉദ്ഘാടകൻ, പി.ടി.എ. പ്രസിഡണ്ട്, പ്രിയ പ്രിൻസിപ്പാൾ, എന്റെ ഏറ്റവും പ്രിയപ്പെട്ട ഗുരുക്കന്മാരെ, സിനിമകൾ ആസ്വദിക്കുന്ന എന്റെ സ്നേഹം നിറഞ്ഞ കലാസ്നേഹികളെ, കൂട്ടുകാരേ, സിനിമയെക്കുറിച്ച് ഒരു സംവാദം നാം ഇവിടെ സംഘടിപ്പിക്കുകയാണല്ലോ. നമ്മുടെ തിരക്കുപിടിച്ച പ്ലസ് വൺ അധ്യയനത്തിൽനിന്ന് കുറച്ചു സമയം നമ്മൾ സിനിമകളെക്കുറിച്ച് സംവദിക്കാൻ പോവുകയാണ്. ഇന്നത്തെ അധ്യയനം മുടങ്ങിയിരിക്കുന്നു. നമ്മൾ റിലാക്സ്ഡ് ആയിരിക്കുന്നു. ഇതുതന്നെയാണ് സിനിമ ചെയ്യുന്നതും എന്ന് എനിക്ക് തോന്നുന്നു. കുട്ടികൾക്കും മുതിർന്നവർക്കും, മുതിർന്ന വർ എത്ര തിരക്കുപിടിച്ച എഞ്ചിനീയേഴ്സോ ഡോക്ടർമാരോ വക്കീലന്മാരോ ബിസിനസ്സുകാരോ അധ്യാപകരോ തൊഴിലാളികളോ ആവട്ടെ, അവർക്കെല്ലാം തിരക്കുകളിൽനിന്നും വിട്ടുനിന്ന് തങ്ങളുടെ അസ്വസ്ഥതകളെ അകറ്റിനിർത്തുന്ന, മനസ്സ് ഫ്രീയാക്കുന്ന ഒരു വിനോദോപാധിയാണ് സിനിമ.
പൂരങ്ങളും പെരുന്നാളുകളും ഒരു സമൂഹത്തെ മുഴുവനോടെ റിലാക്സ്ഡ് ആക്കുന്നു; സിനിമകൾ കാണികളെയും. ടെക്നോളജിയുടെ പിൻബലത്താൽ വെള്ളിത്തിരയിലെ ദൃശ്യങ്ങൾക്കൊപ്പം നമ്മളും കുറച്ചു സമയം എല്ലാം വിസ്മരിച്ച് ആ സ്വപ്നലോകത്തിലേക്ക് പ്രവേശിക്കുന്നു. അതാണ് സിനിമ; സ്വപ്നം വിൽക്കലാണ് സിനിമ. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ പണ്ടേ എഴുതി: നാടകങ്ങൾ കാണുമ്പോൾ കണ്ടതിനുശേഷം കാണികൾ സന്തോഷിക്കുന്നതിനു കാരണം കഥാർസിസ് ആണെന്ന്. നമ്മുടെ മനസ്സിലെ വികാരങ്ങൾ നാടകം ആസ്വദിക്കുമ്പോൾ ഒരു തുറവി ലഭിച്ച് ഒഴുകിപ്പോകുകയാണ്. ഇതാണ് കഥാർസിസ്. സിനിമയും ഇതുതന്നെ ചെയ്യുന്നു. എന്തായാലും സിനിമ കാണുന്നതുപോലെത്തന്നെ രസകരമായിരിക്കും നമ്മൾ ഇന്നു നടത്തുന്ന സംവാദവും. ഈ സംവാദത്തിൽ നമ്മുടെ സിനിമയുടെ സാമാന്യമായ അവസ്ഥകൾ ഇവിടെ തെളിഞ്ഞുവരും. മലയാളിയുടെ സാമാന്യമായ സിനിമാബോധവും ഇവിടെ നമുക്ക് ദർശിക്കാം.
രജനീകാന്തിന്റെ 'യന്തിരൻ' സിനിമാപ്പെട്ടി അമ്പലത്തിൽ പൂജിച്ച് ആർപ്പുവിളികളോടെ തിയേറ്ററിലേക്ക് വിശുദ്ധവസ്തുവായി ആനയിക്കുന്ന തമിഴ്നാട്ടുകാരന്റെ സാമാന്യമായ സിനിമാ അവിവേകം മലയാളിയെയും പിടികൂടിയിട്ടുണ്ടോയെന്ന് നമുക്ക് ഇവിടെ അറിയാം. ദാ, എന്റെ മുമ്പിൽ ഇരിക്കുന്ന നിങ്ങൾ ഒരുപക്ഷേ ഏതെങ്കിലും താരരാജാവിന്റെ ഫാൻസ് അസോസിയേഷന്റെ ലോക്കൽ പ്രസിഡണ്ട് ആയിരിക്കാം... ആണോ? അല്ലെങ്കിൽ ഫാൻസ് അസോസിയേഷൻ തയ്യാറാക്കുന്ന ഫ്ളക്സ് ബോർഡുകൾ തിയ്യറ്ററിൽ പിടിപ്പിക്കുന്ന ധീരനായ ആരാധകനാകാം... ആണോ? അവർ ധീരരാണോ? അതുമല്ലെങ്കിൽ തിയ്യറ്ററിലെ ഇരുട്ടുമുറിയിൽ ആർപ്പുവിളിച്ച് സ്വന്തം നായകനെ ആരാധിക്കുന്നവനാകാം; മറ്റുള്ളവരെ ഇറിറ്റേറ്റ് ചെയ്യുന്ന ഒരു ക്ഷുദ്രകീടമായിരിക്കാം... ആണോ? ഇതൊന്നുമല്ല, എന്റെ മുന്നിലിരിക്കുന്ന സുഹൃത്തുക്കൾ എന്ന് ഞാൻ വിശ്വസിക്കട്ടെ. സിനിമകൾ ഇന്റർനെറ്റിലൂടെ മോഷ്ടിക്കുന്നവരും എന്റെ മുന്നിലുണ്ടായിരിക്കില്ല. നിങ്ങൾ നല്ല സിനിമാ ആസ്വാദകരാണെന്ന് എനിക്ക് അറിയാം. ഒരു സിനിമ നിർമ്മിക്കുന്നത് അന്തമില്ലാത്ത കഷ്ടതകളിലൂടെയാണെന്ന് നിങ്ങൾക്ക് അറിയാം.
സിനിമ കാണാൻ മാത്രമാണ് സുഖകരം എന്നും അറിയാം. അതേ, നമ്മൾ സിനിമയെക്കുറിച്ച് സംവദിക്കുവാൻ പോവുകയാണ്. എന്താണ് സിനിമ എന്ന് നമ്മൾ ആദ്യം ചോദിക്കുന്നില്ല. എന്തായിരിക്കണം സിനിമ എന്ന് നമ്മൾ വിധികൽപ്പിക്കുന്നുമില്ല. നമ്മൾ തേടുന്നത് നമ്മുടെ സിനിമാഭിരുചികളെയാണ്; നമ്മുടെതന്നെ സിനിമാമനോഭാവങ്ങളെയാണ്. നമ്മുടെ സ്വന്തം സിനിമാസംസ്കാരത്തെയാണ്. നിങ്ങൾക്ക് ഓർമ്മയുണ്ടോയെന്നറിയില്ല: ഒരു പുഴയോരത്ത് ദരിദ്രയായ സ്ത്രീയുടെ അരികിലേക്ക് ഗാന്ധി കൊടുത്ത തോർത്ത് വെള്ളത്തിലൂടെ ഒഴുകിപ്പോയത്... 'ഗാന്ധി' സിനിമയിലെ ആ ദൃശ്യം നിങ്ങൾ വിസ്മരിക്കില്ല. നിങ്ങൾ പഠിക്കുന്ന 'ബൈസിക്കിൾ തീവ്സി'ലെ ബ്രൂണോ എന്ന കുട്ടി അച്ഛന്റെ പിന്നിൽനിന്ന് വിടാതെ പിന്തുടരുന്നത്? അതും മറക്കാൻ കഴിയില്ല... 'പൊന്തൻമാട'യിലെ മാടയെ മറക്കില്ല. 'പെരുന്തച്ചനി'ലെ തിലകനെ... പറയുകയാണെങ്കിൽ നമ്മുടെ മനസ്സിൽ സിനിമാചിത്രങ്ങളുടെ നിലയ്ക്കാത്ത ഘോഷയാത്രയായിരിക്കും. സിനിമകൾ നമ്മുടെ സമൂഹത്തിന്റെ രക്തധമനികളാണ്.
ജീവിതത്തിന്റെ യാന്ത്രികതയിൽ കുരുങ്ങി ശ്വാസം നഷ്ടപ്പെടുന്ന പിടിച്ചിലിൽ ചാർളി ചാപ്ലിന്റെ 'മോഡേൺ ടൈംസ്' നമുക്ക് ഒരു നായകനെ കാണിച്ചുതന്നു. നമ്മെപ്പോലെ ദുരിതമനുഭവിക്കുന്നവെങ്കിലും ലോകത്തെ മുഴുവൻ ചിരിപ്പിച്ച ചാർളി ചാപ്ലിനെ. നമ്മുടെ സങ്കടങ്ങളുടെ കയങ്ങളിൽ നാം മുങ്ങിത്താഴാതിരിക്കാൻ ഒരു പാലം... അതാണ് സിനിമകൾ. ഇന്നത്തെ ഈ സംവാദത്തിന് വ്യക്തമായ ദിശാബോധമുണ്ടാകട്ടെ. നമ്മുടെ സിനിമകൾ ഇനിയും നമ്മെ ആകർഷിക്കട്ടെ, ചിന്തിപ്പിക്കട്ടെ... നമ്മെ കർമ്മനിരതരാക്കട്ടെ. യുദ്ധങ്ങൾക്കെതിരായി 'ഹാർട്ട് ലോക്കർ' പോലെ, ഷിൻഡ്ലേഴ്സ് ലിസ്റ്റ് പോലെ; സ്ത്രീദുരിതങ്ങൾക്കെതിരായി 'വുമൺ' (ഇറ്റാലിയൻ) പോലെ; നമ്മുടെ കോളേജ് ജീവിതത്തിന്റെ അളവില്ലാത്ത സ്നേഹസാമീപ്യമായി 'ക്ലാസ്മേറ്റ്സ്' പോലെ നമ്മുടെ സിനിമകൾ ഇനിയും വരട്ടെ. നമുക്ക് സംവദിക്കാം.
Exam Tips:
a) ആമുഖപ്രഭാഷണത്തിലും പ്രസംഗത്തിലും സംബോധന (അധ്യക്ഷൻ, അധ്യാപകർ, കൂട്ടുകാർ) ആദ്യം എഴുതി, വിഷയാവതരണം, ഉദാഹരണങ്ങൾ, ഉപസംഹാരം എന്ന ക്രമം പാലിക്കുക.
b) ഓരോ ആശയത്തിനും ഒരു പരിചിത ഉദാഹരണം (ഗാനം, സിനിമ) നൽകുക; അവ കൃത്യമായി എഴുതുക.
c) സദസ്സിനോട് ചോദ്യങ്ങൾ ചോദിക്കുന്ന ശൈലി പ്രസംഗത്തിന് ജീവൻ നൽകും.
Question 24: 'പഥേർ പാഞ്ചാലി' എന്ന സിനിമയുടെ സിനോപ്സിസ് എഴുതുക. സിനിമയ്ക്ക് രൂപം നൽകിയ സത്യജിത് റേയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
സിനോപ്സിസ്: പഥേർ പാഞ്ചാലി (പ്രതീക്ഷകൾ തേടി ആ നാട്ടുവഴിയിലൂടെ)
ബംഗാളിലെ ഒരു ഉൾനാടൻ ഗ്രാമമായ നിശ്ചിന്തപുരത്ത്, പൊതുക്കിണറിനു സമീപമുള്ള ജീർണ്ണിച്ച പടിപ്പുര കടന്നുചെല്ലുന്ന ഇടത്താണ് ഹരിഹർറായിയും കുടുംബവും താമസിക്കുന്നത്. പഴകി ദ്രവിച്ചതാണ് ആ വീട്. ഹരിഹറിന്റെ ഭാര്യ സർവജയയും മകൾ ദുർഗ്ഗയും പിന്നെ ഒരു അകന്ന ബന്ധുവായ, ആരോരുമില്ലാത്ത ഇന്ദിർ എന്ന വൃദ്ധയും ചേർന്നതാണ് ആ കുടുംബം.
രാവിലെ വെള്ളം കോരാൻ തൊട്ടടുത്ത കിണറ്റിൻകരയിൽ ചെന്ന സർവജയ കേൾക്കുന്നത്, അവിടത്തെ ജന്മിക്കുടുംബത്തിലെ സ്ത്രീ ദുർഗ്ഗയെക്കുറിച്ച് പരാതി പറയുന്നതാണ്. തന്റെ മകൾ അവരുടെ തോട്ടത്തിലെ പഴങ്ങൾ പറിച്ചുകൊണ്ടുപോകുന്നത് അവർ കണ്ടെന്ന്. ആ സ്ത്രീയുടെ ഉറക്കെയുള്ള കുറ്റംപറച്ചിൽ കേൾക്കാൻ രണ്ടുമൂന്നു സ്ത്രീകൾ വേറെയുമുണ്ട്. സർവജയ അവരുമായി വഴക്കിട്ടു. ഭർത്താവ് ഹരിഹറിന്റെ കുടുംബത്തിന്റേതായിരുന്ന ആ പഴത്തോട്ടം സൂത്രത്തിൽ കൈക്കലാക്കിയതും പോരാഞ്ഞിട്ട് ഇപ്പോൾ തന്റെ മകൾ ദുർഗ്ഗ പഴങ്ങൾ മോഷ്ടിച്ചെന്നും പറഞ്ഞ് കളിയാക്കുകയും ചെയ്യുന്നു. സർവജയ നാണംകെട്ടുപോയി. അവൾ അങ്ങനെ ചെയ്തില്ല; ദുർഗ്ഗ ഹരിഹറിന്റെ പുത്രിയല്ലേ. എഴുത്തുകാരനും ചിന്തകനും സഞ്ചാരിയുമായ ഹരിഹറിനെ മറ്റുള്ളവർ ഏറെ ബഹുമാനിക്കുന്നു.
ഇപ്പോൾ ഭാര്യയും കുഞ്ഞുമൊത്ത് പാതി പട്ടിണിയാണെങ്കിലും സമാധാനത്തോടെ ജീവിക്കുന്നു. ഹരിഹർ സ്ഥിരമായ ഒരു ജോലിയില്ലാതെ കഷ്ടപ്പെടുകയാണ്. ഒത്തിരി പ്രതീക്ഷയോടെ നിരന്തരമായ യാത്രകൾ, എഴുത്ത് - അങ്ങനെ നീണ്ടുപോകുന്നു ഹരിഹറിന്റെ ജീവിതം. ഭാവിയുടെ നിറമുള്ള സ്വപ്നങ്ങളെയും കാത്ത് സർവജയയും ദുർഗ്ഗയും. ആരോരുമില്ലാത്ത ഇന്ദിർ, കറുത്തിരുണ്ട് എല്ലും തോലും മാത്രമായ ആ വൃദ്ധയെ കാണുമ്പോഴേ സർവജയയ്ക്ക് കലിയിളകും. ദുർഗ്ഗയെ പഴത്തോട്ടത്തിൽ പറഞ്ഞയയ്ക്കുന്നതും ചീത്തക്കാര്യങ്ങൾ പഠിപ്പിക്കുന്നതും ഇന്ദിറാണെന്നാണ് സർവജയയുടെ വാദം. ദേഷ്യത്താൽ സ്വയം മറന്നുപോകുന്ന സർവജയയ്ക്കു മുന്നിൽ ഇന്ദിർ തന്റെ പഴകിയ മോണ കാട്ടി ചിരിക്കും. ഇന്ത്യൻ ദാരിദ്ര്യത്തിന്റെ കറുത്ത ചിരി. ഗർഭിണിയായ സർവജയ ക്ഷീണിതയുമാണ്. ഇതിനിടയിലാണ് വീണ്ടും ജന്മിസ്ത്രീയുടെ മോഷണപരാതി. ഇന്ദിറിന് ദുർഗ്ഗ സമ്മാനിച്ച ആ പേരയ്ക്കു കാണുന്നതോടെ അവൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നു.
ഇന്ദിറിനെ കഠിനമായി വഴക്കു പറയുക മാത്രമല്ല, അവർ ഒരു പെരുങ്കള്ളിയാണെന്നുകൂടി സ്ഥാപിച്ച് വീട്ടിൽനിന്ന് ഇറക്കിവിടുന്നു. ദുഃഖത്തോടെ തന്റെ കീറപ്പായും ജീർണ്ണിച്ച തുണികളുമായി ഇന്ദിർ വീടിന്റെ പടിയിറങ്ങി. നിറകണ്ണുകളോടെ... ഇന്ദിറിനെ വഴിയിൽ കണ്ട ദുർഗ്ഗ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ആ സാധുസ്ത്രീക്ക് ആരാശ്രയം? കുറച്ചു ദിവസങ്ങൾക്കുശേഷം വീണ്ടും തിരികെ... പിന്നെയും വഴക്ക്. ദിവസങ്ങൾക്കുശേഷം ആകാശത്ത് മേഘങ്ങൾ ഉരുണ്ടുകൂടിയ, കറുത്തിരുണ്ട രാത്രിയിൽ സർവജയ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പുതിയ അതിഥിയെ കണ്ടപ്പോൾ, താൻ കാത്തിരുന്ന കുഞ്ഞനുജനെ കണ്ടപ്പോൾ, ദുർഗ്ഗയുടെ കൊച്ചുമനസ്സിൽ സന്തോഷം അലതല്ലി; പിന്നെ നാണവും. ഇന്ദിർ നിഷ്കളങ്കമായ സ്നേഹത്തോടെ വീണ്ടും സർവജയയുടെ സമീപത്തെത്തി. പുഞ്ചിരി വിടർന്ന മുഖത്തോടെ ചേട്ടത്തിയമ്മയെ അവൾ സ്വീകരിച്ചു. ഇന്ദിർ നിറമിഴികളോടെ കുഞ്ഞുവാവയെ കണ്ടു.
ദുർഗ്ഗയുടെ മനസ്സിൽ തിമിർത്തുപെയ്യുന്ന മഴയുടെ കുളിർമ്മ... കുഞ്ഞിനെ താരാട്ടുപാടിയും താലോലിച്ചും ഇന്ദിർ തന്റെ ജീവിതത്തിന് ആനന്ദവും പുതിയ അർത്ഥവും കണ്ടെത്തി. അപു വളർന്നു. പലചരക്കുകടക്കാരൻ പ്രസന്നന്റെ കടയിലാണ് അവൻ അക്ഷരമെഴുത്തിനു പോകുന്നത്. മുന്നിൽ സ്ലേറ്റുമായിരിക്കുന്ന കുട്ടികൾ. ആ കുരുന്നുകളെ അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിക്കുന്നതോടൊപ്പം അരിയും ശർക്കരയുമൊക്കെ അയാൾ വിൽക്കുന്നു. തൊട്ടരികിൽ ചുരൽ ചാരിവച്ചിരിക്കുന്നു. ഇടയിൽ വർത്തമാനവും... ഹരിഹറിന് വരുമാനം വളരെക്കുറവാണ്. അതുമൂലമുള്ള പ്രശ്നങ്ങൾ കുടുംബത്തെ ബാധിക്കുന്നുമുണ്ട്. ഗ്രാമവഴിയെ വരുന്ന പലഹാരക്കച്ചവടക്കാരന്റെ പിറകെ അപുവും ദുർഗ്ഗയും അവർക്കു പിന്നാലെ ഒരു നായയും ഓടുകയാണ്. പാവം കുട്ടികൾ കൊതിയോടെ പലഹാരത്തിന്റെ ഗന്ധവും നുകർന്ന് ഓടുകയാണ്. രുചിയുള്ള ഭക്ഷണം വാങ്ങാൻ ഹരിഹറിന്റെ കൈയിൽ പണമില്ലല്ലോ.
ഇത്തവണ ജന്മിസ്ത്രീയുടെ പരാതി കനംകൂടിയതായിരുന്നു. ദുർഗ്ഗ തന്റെ മകളുടെ മാല മോഷ്ടിച്ചെന്ന് അവർ ആരോപിച്ചു. അപമാനഭാരത്താൽ സർവജയ ദുർഗ്ഗയെ പടിപ്പുരയ്ക്കു പുറത്താക്കി. തകർന്ന മനസ്സോടെ സർവജയ പൊട്ടിക്കരഞ്ഞു. പുത്തൻ പ്രതീക്ഷകളുമായാണ് അന്ന് ഹരിഹർ വീട്ടിലെത്തിയത്. കൈനിറയെ സാധനങ്ങൾ; കുറെനാളത്തെ ശമ്പളം ഒന്നിച്ചു കിട്ടിയതാണ്. അവരുടെ ജീവിതത്തിന് വീണ്ടും ചിറകുമുളച്ചു. വീണ്ടും ഇന്ദിറുമായി സർവജയ വഴക്കിടുന്നു. ആ വൃദ്ധ ഏറെ ക്ഷീണിതയാണ്. വീടുവിട്ടിറങ്ങിയ അവർ ദിവസങ്ങൾക്കുശേഷം മടങ്ങിയെത്തി. ഇന്ദിർ വല്ലാതെ തളർന്നിരിക്കുന്നു. പല്ലില്ലാത്ത മോണകാട്ടിയുള്ള ആ ചിരി മുഖത്തുനിന്നു മാഞ്ഞു.
പക്ഷേ, സർവജയയുടെ ദേഷ്യം കെട്ടടങ്ങിയില്ല. പ്രതീക്ഷയറ്റ മിഴികളുമായി ഇന്ദിർ ആ വീടിന്റെ പടികളിറങ്ങി... പുകയൂതിവരുന്ന തീവണ്ടിയുടെ നീണ്ട ശബ്ദം. ദുർഗ്ഗയും അപുവും ആവേശഭരിതരായി, വയൽവരമ്പുകൾക്കിടയിലൂടെ തീവണ്ടി കാണാൻ ഓടി; ദുർഗ്ഗയെ പിന്നിലാക്കി അപു ഓടുകയാണ്. പക്ഷേ, പുകതുപ്പി തീവണ്ടി ദൂരേക്ക് പാഞ്ഞുപോയി. വീട്ടിലേക്കു പോകുന്ന കുട്ടികൾ വഴിയോരത്ത് തളർന്നിരിക്കുന്ന ഇന്ദിറിനെ കണ്ടു. കാൽമുട്ടുകൾക്കിടയിൽ മുഖം ചേർത്തിരിക്കുന്ന ഇന്ദിറിനെ തട്ടിവിളിച്ചപ്പോൾ ആ രൂപം നിലത്തു മറിഞ്ഞുവീണു. ദുർഗ്ഗ പൊട്ടിക്കരഞ്ഞു. ഇന്ദിറിന്റെ ശവശരീരം ചുമന്നുപോകുന്ന ആളുകൾ. കണ്ണീർ തുളുമ്പിയ മുഖവുമായി പിന്നാലെ അപുവും ദുർഗ്ഗയും. ഇളംകാറ്റുപോലെ ഇന്ദിറിന്റെ ആ താരാട്ടുപാട്ട് ശവമഞ്ചത്തിന് അകമ്പടിയേകി.
ഹരിഹർ പ്രതീക്ഷകളുടെ ഭാരിച്ച ചുമടുമായി പുറപ്പെട്ടു... മാസങ്ങൾ നീണ്ടുനീണ്ടുപോയി... നിസ്സഹായയായി സർവജയ കുട്ടികളുമൊത്ത് ഓരോ ദിവസവും തള്ളിനീക്കി. ജീവിതം മരവിച്ച് മുന്നോട്ടുരുളുമ്പോഴാണ് "താൻ പണവുമായി ഉടനെത്തുമെന്ന്" അറിയിച്ചുകൊണ്ടുള്ള ഹരിഹറിന്റെ കത്തു വന്നത്. ജീവിതത്തെ മുന്നോട്ടു തള്ളിനീക്കാൻ ആ സ്ത്രീക്കു കഴിയുന്നില്ല. വീട്ടിലെ പാത്രങ്ങൾ ഉൾപ്പെടെ സർവ്വതും വിറ്റു. പട്ടിണിയുടെ തീവ്രത അവർക്കിടയിലേക്ക് അരിച്ചിറങ്ങി. ഒരുമണി ധാന്യംപോലുമില്ലാത്ത ദയനീയമായ അവസ്ഥ. എങ്കിലും തന്റെ ഭർത്താവിന്റെ ആ കത്ത്... പ്രതീക്ഷയുടെ ആ നേർത്ത നൂലിഴയിൽ സർവജയ. മഴ നനഞ്ഞ ദുർഗ്ഗയ്ക്ക് പനിപിടിച്ചു. അവൾ കിടപ്പായി. ശപിക്കപ്പെട്ട ആ ദിവസം, മഴയുടെ ശക്തി കൂടി. നിലയ്ക്കാത്ത ആർത്തിയോടെ പെയ്യുന്ന മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും. മഴയിൽ ആയുസ്സ് തീരാറായ ആ വീട് ചോർന്നൊലിച്ചു.
ജനലിനെ മറച്ചിരുന്ന ചാക്കുവിരികൾ കാറ്റിൽ ഇളകിയാടി. ഭയാനകമായ രാത്രി. ഈ മഴയിലും കാറ്റിലും വീടില്ലാതാകുമോ? സർവജയ പനിച്ചുവിറയ്ക്കുന്ന തന്റെ മകളെ ചേർത്തുപിടിച്ചു. ഇതൊന്നുമറിയാതെ ഉറക്കത്തിൽ ലയിച്ച് അപ്പു. ആർത്തലയ്ക്കുന്ന മഴയുടെ ആ രാത്രിയിൽ അമ്മയുടെ മടിയിൽ തലചായ്ച്ച് ദുർഗ്ഗ എന്നെന്നേക്കുമായി മിഴികളടച്ചു. ദിവസങ്ങൾ കടന്നുപോയി... അസ്ഥികൂടം മാത്രമായി വീട് അവശേഷിച്ചു. ജഡമായി ജീവിക്കുന്ന സർവജയ; കൂടെ അപുവും. അവിടേക്ക് തന്റെ മകളെ പേരുചൊല്ലി വിളിച്ച് ഹരിഹർ വരുന്നു. വീടിന്റെ ദാരുണമായ അവസ്ഥ കണ്ട് അയാൾ തകർന്നുനിന്നുപോയി. വീടിനു പുറത്തേക്കു വീണുകിടക്കുന്ന മരം. തൊട്ടടുത്ത് ദയനീയമായി നിൽക്കുന്ന തൊഴുത്തും. ഭർത്താവിനെ കണ്ട് ഒരു ശിലകണക്കെ സർവജയ. ഹരിഹർ താൻ കൊണ്ടുവന്ന സാധനങ്ങൾ ആവേശത്തോടെ പുറത്തെടുത്തു. മകളെ ഉറക്കെ വിളിച്ചു. ഒടുവിൽ ഹരിഹർ ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു. തന്റെ പ്രിയപ്പെട്ട ദുർഗ്ഗയെ വിധി റാഞ്ചിയെടുത്തിരിക്കുന്നു.
കനത്ത നിശ്ശബ്ദതയെ ഇളക്കി തീവണ്ടിയുടെ ശബ്ദം ദൂരെ കേട്ടു. ഗ്രാമപാതയിലൂടെ ഇളകിയിളകിപ്പോകുന്ന കാളവണ്ടിയിൽ ഹരിഹറും കുടുംബവും പോകുകയാണ്: നാടിനെയും വീടിനെയും മറന്ന്, പുതിയ ജീവിതത്തെയും തേടി...
പഥേർ പാഞ്ചാലിക്ക് രൂപം നൽകിയ സത്യജിത് റേ
ഒരു ഉൾനാടൻ ബംഗാളി ഗ്രാമത്തിന്റെ കഥ പറയുന്ന 'പഥേർ പാഞ്ചാലി' (പാതിയിലെ സംഗീതം) ഇന്ത്യൻ ഗ്രാമത്തിന്റെ കാഴ്ചയെയും അവിടത്തെ ജീവിതത്തെയും ആവിഷ്കരിക്കുന്ന ചലച്ചിത്രകാവ്യമാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും അതുല്യപ്രതിഭയായ സത്യജിത് റേ (1921-1992) 1955-ലാണ് 'പഥേർ പാഞ്ചാലി' അണിയിച്ചൊരുക്കിയത്. ലോകപ്രശസ്തനായ ഈ ബംഗാളി സംവിധായകൻ ഭാരതീയ ചലച്ചിത്രസങ്കൽപ്പങ്ങളെ മാറ്റിയെഴുതി. 'പഥേർ പാഞ്ചാലി'ക്കു പുറമേ 'അപരാജിതോ', 'അപുർ സൻസാർ', 'ചാരുലത', 'ജൽസാഘർ', 'ദേവി', 'ഗണശത്രു' തുടങ്ങി നിരവധി ചലച്ചിത്രങ്ങൾ റേ സംവിധാനം ചെയ്തു. ഭാരതരത്ന, സിനിമയിലെ ആജീവനാന്തനേട്ടങ്ങൾക്കുള്ള സ്പെഷ്യൽ ഓസ്കാർ തുടങ്ങി നിരവധി ലോകോത്തര ബഹുമതികൾ ഇന്ത്യൻ സിനിമയിലെ ഈ രാജശില്പിയെ തേടിയെത്തിയിട്ടുണ്ട്. 1992 ഏപ്രിൽ 23-ന് ഈ മഹാപ്രതിഭ അന്തരിച്ചു.
Exam Tips:
a) സിനോപ്സിസ് വർത്തമാനകാലത്തിൽ ചുരുക്കി എഴുതുക; കഥാപാത്രങ്ങൾ, സംഘർഷം, പര്യവസാനം എന്നിവ ക്രമത്തിൽ വരണം.
b) സംവിധായകനെക്കുറിച്ചുള്ള കുറിപ്പിൽ ജനനം/മരണം, പ്രധാന ചിത്രങ്ങൾ, ബഹുമതികൾ എന്നിവ ഉൾപ്പെടുത്തുക.
Question 25: 'ഭൂമിയിലെ നക്ഷത്രങ്ങൾ' (താരെ സമീൻ പർ) എന്ന സിനിമയുടെ സിനോപ്സിസ് എഴുതുക. സിനിമയ്ക്ക് രൂപം നൽകിയ ആമീർഖാനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
സിനോപ്സിസ്: താരെ സമീൻ പർ
ആകാശത്ത് പാറിപ്പറക്കുന്ന പട്ടങ്ങൾക്കും പൂമ്പാറ്റകൾക്കും വർണ്ണപ്പൊലിമകൾക്കും ഇടയിലാണ് ഇഷാൻ അവസ്തി എന്ന എട്ടുവയസ്സുകാരന്റെ ലോകം. വീട്ടുപടിക്കൽ വന്നുനിന്ന സ്കൂൾബസ്സിൽനിന്ന് അലക്ഷ്യമായാണ് ഇഷാന്റെ വരവ്. പുറത്ത് തൂങ്ങിക്കിടക്കുന്ന സ്കൂൾസഞ്ചിയുടെ ഭാരം ആ കൊച്ചുകുട്ടിയെ തളർത്തിയിട്ടുണ്ട്. ഇഷാന്റെ യൂണിഫോമിലാണെങ്കിൽ ചെളിപുരളാത്ത ഒരിടംപോലും ബാക്കിയില്ല. പടർന്നുകിടക്കുന്ന തലമുടി. ഓമനത്തമുള്ള മുഖം. പതിവുപോലെ അന്നു രാവിലെയും ഇഷാന്റെ വീട്ടുപടിക്കൽ സ്കൂൾബസ് നിർത്തിയിരിക്കുകയാണ്. ഡ്രൈവർ ബഹളംകൂട്ടുന്നു. ക്ലാസ്സ് ആരംഭിക്കുന്നതിനുമുമ്പേ വാഹനം പള്ളിക്കൂടത്തിലെത്തണമല്ലോ. ഇഷാൻ താമസിക്കുന്നതുകാരണം ആ ബസ് വൈകിമാത്രമേ വിദ്യാലയത്തിലെത്തൂ. സ്കൂൾ അസംബ്ലിയിൽ അധ്യാപകർ ശ്രദ്ധയെക്കുറിച്ചും വൃത്തിയെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുന്നു.
എന്നാൽ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. അസംബ്ലി കഴിഞ്ഞ ഉടനെ ക്ലാസ്സ് റൂമിലേക്ക് കുട്ടികളെ കയറ്റിവിടുന്നത് യൂണിഫോമിന്റെ പരിശോധനയ്ക്കുശേഷമാണ്. എന്നത്തേയും പോലെ അന്നും കിട്ടി ഇഷാന് താക്കീത്. ക്ലാസ്സ് ആരംഭിച്ചു. പുറത്ത് പക്ഷികളെ നോക്കിയിരുന്ന ഇഷാനോട് അധ്യാപിക പാഠപുസ്തകം ഉച്ചത്തിൽ വായിക്കാനാവശ്യപ്പെട്ടു. പുറത്തെ കാഴ്ചകൾ കണ്ട് മതിമറന്നിരുന്ന ഇഷാനുണ്ടോ ടീച്ചർ പറയുന്നതുപോലെ വായിക്കാൻ കഴിയുന്നു! ആ കുരുന്നുമനസ്സിൽ അപ്പോൾ അക്ഷരങ്ങൾ നൃത്തം ചെയ്യുന്നു. അക്കങ്ങൾ തലയ്ക്കു ചുറ്റും ഓടിനടക്കുന്നു. ഇഷാൻ എന്തോ ചില ശബ്ദങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു. ക്ലാസ്സിൽ പൊട്ടിച്ചിരി. അധ്യാപിക കലിതുള്ളി; ഫലമോ, ഇഷാൻ ക്ലാസ്സിനു വെളിയിൽ. യാതൊരു ഭാവഭേദവുമില്ലാതെ ക്ലാസ്സ് മുറിക്കു പുറത്തെ വരാന്തയിൽ നിന്ന ഇഷാൻ പൂച്ചയുടെയും നായ്ക്കുട്ടിയുടെയും ശബ്ദങ്ങൾ അനുകരിച്ചു. വരാന്തയിലൂടെ മറ്റു കുട്ടികൾ ഇഷാനെ കളിയാക്കി കടന്നുപോയി. തൊട്ടടുത്തുനിന്നു കേട്ട പ്രാവിൻകൂട്ടത്തിന്റെ കുറുകൽ ഇഷാനെ ആഹ്ലാദഭരിതനാക്കി.
പ്രകൃതിയുടെ നേർത്ത ശബ്ദങ്ങളെപ്പോലും ആ കുട്ടിക്ക് വളരെ വേഗത്തിൽ തിരിച്ചറിയാം. പരീക്ഷക്കടലാസ്സിൽ രക്ഷാകർത്താവിന്റെ ഒപ്പിടാത്തതിന്റെ പേടിയിൽ ഇഷാൻ മറ്റാരുമറിയാതെ പള്ളിക്കൂടത്തിൽനിന്ന് നഗരത്തിൽ പോയി. പട്ടണത്തിലെ തിരക്കിനിടയിൽ ഏകനായി ഇഷാൻ. പലതരം നിറങ്ങളുടെയും കാഴ്ചകളുടെയും ലോകം. ആ കൊച്ചുഹൃദയം ആനന്ദിച്ചു. അച്ഛന്റെ തോളത്ത് നിഷ്കളങ്കമായി ഇരുന്ന് പല വർണ്ണങ്ങൾ കൂടിച്ചേർന്ന ഐസ്ക്രീം നുണയുന്ന കുട്ടിയെ അവൻ കൊതിയോടെ നോക്കിനിന്നു. പൊരിവെയിലത്തു പണിയെടുക്കുന്ന തൊഴിലാളികൾ. പിന്നെ അവൻ പള്ളിക്കൂടത്തിലെത്തി. ആരും കാണാതെ സ്കൂൾബസ്സിന്റെ പിന്നിലെ നീണ്ട ഇരിപ്പിടത്തിൽ കിടന്ന് പാവം ഇഷാൻ ഉറങ്ങിപ്പോയി.
പള്ളിക്കൂടം വിട്ട് വീട്ടിലെത്തിയ ഇഷാനെ അമ്മ പഠിപ്പിക്കുകയാണ്. അധ്യാപകരുടെ പരാതി കേട്ട് അവർ മടുത്തു. പുസ്തകത്താളുകളിലെ യാതൊന്നും വായിക്കാനോ എഴുതാനോ അറിയാത്ത ഇഷാൻ തനിക്കുമാത്രം തിരിച്ചറിയാൻ കഴിയുന്ന ഏതോ ലിപിയിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു. തന്റെ കുഞ്ഞിനെക്കുറിച്ചോർത്ത് ആ മാതൃഹൃദയം നൊന്തു. ഇഷാന്റെ ഭാവി എന്താകുമെന്ന് അമ്മ ചിന്തിച്ചുപോയി. അന്നു രാത്രിയിൽ ജ്യേഷ്ഠനായ രോഹനെ ഇഷാൻ നിർബന്ധിച്ച് ഉത്തരക്കടലാസ്സിൽ അച്ഛനമ്മമാരറിയാതെ ഒപ്പിട്ടു മേടിച്ചു. ഒടുവിൽ ഇഷാൻ പള്ളിക്കൂടത്തിൽനിന്ന് ഒറ്റയ്ക്കു പട്ടണത്തിൽ പോയതും ഉത്തരക്കടലാസ്സിൽ ഒപ്പിട്ട വിവരങ്ങളുമെല്ലാം അധ്യാപകർ അറിഞ്ഞു. സ്കൂൾ അധികൃതർ ഇഷാന്റെ മാതാപിതാക്കളെ വിളിച്ചുവരുത്തി. അധ്യാപകരുടെയും മാതാപിതാക്കളുടെയും കുറ്റപ്പെടുത്തലുകൾക്കിടയിൽ എട്ടുവയസ്സു മാത്രമുള്ള ഇഷാൻ നിന്നു പരുങ്ങി. ആ കുട്ടിയുടെ ഹൃദയവേദന ആരറിയാൻ! നിരവധി പരാതികൾക്കൊടുവിൽ അച്ഛനമ്മമാർ ഇഷാനെ ബോർഡിങ് സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചു.
ഇഷാൻ പൊട്ടിക്കരഞ്ഞു. സ്വപ്നത്തിൽപ്പോലും 'ബോർഡിങ് സ്കൂൾ' ആ കുഞ്ഞുമനസ്സിനെ മുറിവേല്പ്പിച്ചു. തന്റെ അമ്മയെ വിളിച്ച് ഇഷാൻ ഉറക്കെ കരഞ്ഞു. ദൂരെയുള്ള ബോർഡിങ് സ്കൂളിൽ ചേർക്കപ്പെട്ട ഇഷാൻ തന്റെ അച്ഛനെയും അമ്മയെയും നോക്കി പൊട്ടിക്കരഞ്ഞു. ആ പള്ളിക്കൂടത്തിലെ രീതികളുമായി പൊരുത്തപ്പെടാനാവാതെ പിഞ്ചുമനസ്സ് ബുദ്ധിമുട്ടി. അവിടത്തെ അധ്യാപകരുടെയും സഹപാഠികളുടെയും കളിയാക്കലും ഒറ്റപ്പെടുത്തലും അവഗണനയും ഇഷാനിൽ ആത്മനിന്ദയും വേദനയും വളർത്തി. തന്റെ സവിശേഷമായ രീതികളുമായി ചുറ്റുപാടുകളോട് പൊരുത്തപ്പെടാനാവാതെ ഇഷാൻ തന്റെ വീടിനെയും അക്ഷരങ്ങളെയും, എന്തിന് കളികളെപ്പോലും വെറുത്തുതുടങ്ങി. ആ പാഠശാലയിലെ ഇഷാന്റെ ഏകസുഹൃത്ത് കാലുകൾക്ക് വൈകല്യമുള്ള രാജൻ എന്ന സഹപാഠി മാത്രമാണ്. താൻ മണ്ടനും ഏകനുമാണെന്ന തോന്നൽ ഇഷാനെ മറ്റുള്ളവരിൽനിന്ന് ഏറെ അകറ്റി.
ആയിടയ്ക്കാണ് പുസ്തകത്താളുകളിലെ അക്കങ്ങൾക്കും അക്ഷരങ്ങൾക്കുമപ്പുറം, ക്ലാസ്സ് മുറിയിലെ നാലു ചുവരുകൾക്കുമപ്പുറം, ചിന്തയുടെയും ഭാവനയുടെയും വലിയ മനസ്സുമായി രാംശങ്കർ നികുംഭ് എന്ന അധ്യാപകന്റെ വരവ്. സ്കൂളിൽ പുതുതായി നിയമിക്കപ്പെട്ട ചിത്രകലാധ്യാപകനാണ് അദ്ദേഹം. ക്ലാസ്സ് മുറിക്കുള്ളിലെ, പുസ്തകത്തിനുള്ളിലെ വിരസമായ പഠനവഴികളിൽനിന്നകന്ന് പുതുമയുടെയും വൈവിധ്യത്തിന്റെയും താൽപര്യത്തിന്റെയും ഓടക്കുഴൽ നാദവുമായി പഠനത്തിന്റെ പുതുവഴികൾ കുട്ടികൾക്ക് തുറന്നുകൊടുത്ത നികുംഭ് അവരുടെ പ്രിയപ്പെട്ട അധ്യാപകനായി. ഓരോ കുട്ടിയെയും സസൂക്ഷ്മം അദ്ദേഹം വിലയിരുത്തി. ക്ലാസ്സ് മുറിയിൽ യാതൊരു ഭാവഭേദവുമില്ലാതിരിക്കുന്ന ഇഷാൻ അവസ്തിയെ ശ്രദ്ധിച്ച നികുംഭ് അവന്റെ പ്രശ്നങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. സഹപ്രവർത്തകരുടെ പരിഹാസങ്ങൾക്കിടയിലും അദ്ദേഹം ഇഷാന്റെ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും പഠനവിധേയമാക്കി. ഇഷാന്റെ ചെറുചലനങ്ങൾപോലും അദ്ദേഹം നിരീക്ഷിച്ചു. അവനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സഹപാഠികളിൽനിന്ന് മനസ്സിലാക്കി.
ഇഷാന്റെ പ്രത്യേകതരം രീതികൾ തിരിച്ചറിഞ്ഞ നികുംഭ് അവന്റെ വീട്ടിലേക്കു തിരിച്ചു. താൻ കണ്ടെത്തിയ ഇഷാന്റെ പ്രത്യേക കഴിവുകൾ അച്ഛനമ്മമാരെ ബോധ്യപ്പെടുത്തി. അധ്യാപകരിൽനിന്ന് കുറ്റപ്പെടുത്തലുകൾ മാത്രം കേട്ടുമടുത്ത ആ മാതാപിതാക്കൾ തങ്ങളുടെ പ്രിയകുഞ്ഞിന്റെ അസാധാരണ കഴിവുകൾ തിരിച്ചറിഞ്ഞപ്പോൾ അത്ഭുതത്താലും ആനന്ദത്താലും കണ്ണുനിറഞ്ഞുപോയി. ഇഷാൻ വരച്ച അസാധാരണ ചിത്രങ്ങൾ വീട്ടുകാർ കാട്ടിക്കൊടുത്തപ്പോൾ ആ അധ്യാപകൻ ശരിക്കും അമ്പരന്നുപോയി. ഇഷാൻ എന്ന പ്രതിഭയെ അധ്യാപകൻ തിരിച്ചറിഞ്ഞുതുടങ്ങി. രാം ശങ്കർ നികുംഭ് പാഠശാലയിലെ പ്രഥമാധ്യാപകനെ ഇഷാന്റെ കഴിവുകൾ ബോധ്യപ്പെടുത്തി പഠനവഴിയിൽ തിരികെക്കൊണ്ടുവരാൻ അനുവാദം വാങ്ങി. നികുംഭ് ഏറെ സമയവും ക്ഷമയും ചെലവിട്ട് ആ കുഞ്ഞുമനസ്സിൽ ആത്മവിശ്വാസം വളർത്തി. ഇഷാന്റെ കഴിവുകളെ അദ്ദേഹം തെളിച്ചുതെളിച്ചെടുത്തു.
ആനന്ദത്തിന്റെ ആഹ്ലാദത്തിന്റെ പ്രതീക്ഷയുടെ വർണ്ണവസന്തം ഇഷാനിൽ ഒരുക്കാൻ ആ അധ്യാപകനായി. ആയിടയ്ക്കാണ് പള്ളിക്കൂടത്തിൽ നടക്കുന്ന ചിത്രരചനാമേളയിൽ നികുംഭിന്റെ നിർബന്ധത്തിൽ കൊച്ച് ഇഷാനും പങ്കുചേർന്നത്. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ചിത്രരചനാമേളയിൽ ചിത്രങ്ങൾ വരയ്ക്കുന്നു. ഒരായിരം ഭാവനകൾ പൂത്തുതുടിവർന്നു. നിറങ്ങളുടെ അപൂർവ്വ കൂടിച്ചേരൽ. ഒടുവിൽ ഫലപ്രഖ്യാപനം... ആകാംക്ഷയുടെ നിമിഷങ്ങൾ... എട്ടുവയസ്സുകാരൻ ഇഷാൻതന്നെ ഒന്നാമൻ. പള്ളിക്കൂടത്തിലെ പ്രഥമാധ്യാപകൻ, അഭിനന്ദനത്തിന്റെ അംഗീകാരത്തിന്റെ ഒരായിരം നക്ഷത്രങ്ങൾ ഇഷാനിലേക്ക് വാരിവിതറി... ആ ഇളംമനസ്സിൽ സന്തോഷത്തിന്റെ പെരുമഴക്കാലം. ആൾക്കൂട്ടത്തിനിടയിൽ പതുങ്ങിയിരുന്ന ഇഷാൻ സഹപാഠികൾക്കും അധ്യാപകർക്കുമിടയിലൂടെ വിറച്ചുവിറച്ച് വേദിയിലേക്ക്... ഒന്നാമന്റെ വിജയപീഠത്തിലേക്ക്... കൂട്ടുകാരുടെ കയ്യടികളും ആർപ്പുവിളികളും ഇഷാനെ പൊതിഞ്ഞു. തന്റെ പ്രിയസുഹൃത്തിനു ലഭിച്ച അംഗീകാരത്തിൽ സന്തോഷമടക്കാനാവാതെ രാജൻ കരഞ്ഞുപോയി. ഒന്നാം സമ്മാനം കുരുന്നുകൈകളിൽ ഏറ്റുവാങ്ങി ഇഷാൻ തന്റെ പ്രിയപ്പെട്ട അധ്യാപകൻ നികുംഭിന്റെ അരികിലേക്ക്... അദ്ദേഹത്തിന്റെ കൈകളിൽ ഇഷാൻ ചേർന്നമർന്നു... കാഴ്ചക്കാരിൽ ആനന്ദത്തിന്റെ കണ്ണീർമഴ... ഇഷാന്റെ കളിയും ചിരിയുമെല്ലാം തിരികെവന്നു. അവൻ നഷ്ടപ്പെട്ട ജീവിതത്തെ വീണ്ടെടുത്തു.
പള്ളിക്കൂടത്തിലെത്തിയ ഇഷാന്റെ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞിനെക്കുറിച്ച് ഇതുവരെ കേൾക്കാത്ത അഭിനന്ദനവാക്കുകൾ കേട്ടു. ഇഷാൻ വരച്ച സ്കൂൾമാസികയുടെ കവർച്ചിത്രം അധ്യാപകർ അവർക്ക് കാട്ടിക്കൊടുത്തു. ജീവിതത്തിലെ ധന്യമായ നിമിഷം... എല്ലാവരാലും തിരസ്കരിക്കപ്പെട്ട ഇഷാന്റെ സർഗ്ഗവാസന കണ്ടെത്തി പഠനവഴിയിലേക്കു തിരികെക്കൊണ്ടുവന്ന രാംശങ്കർ നികുംഭ് എന്ന മാതൃകാധ്യാപകനു മുന്നിൽ അവർ പൊട്ടിക്കരഞ്ഞു. തങ്ങളുടെ മകനെ തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത്... വീട്ടിലേക്കു മടങ്ങാൻ തുടങ്ങുന്ന ഇഷാൻ അവാസ്തിക്ക് തന്റെ വഴികാട്ടിയായ അധ്യാപകൻ രാംശങ്കർ നികുംഭിനെ പിരിയാൻ കഴിയുന്നില്ല. അധ്യാപകനരികിലേയ്ക്ക് ഇഷാൻ ഓടിയെത്തി. അനശ്വരമായ ഗുരുശിഷ്യബന്ധത്തിന്റെ കൂടിച്ചേരൽ.
താരെ സമീൻ പർ-ന് രൂപം നൽകിയ ആമീർഖാൻ
പ്രകൃതിയുടെ വർണ്ണപ്പൊലിമകളോടും കടലാസ്സിലെ നിറക്കൂട്ടുകളോടും ആകാശത്ത് പാറിപ്പറക്കുന്ന പട്ടങ്ങളോടും സാമ്യപ്പെടാൻ ശ്രമിക്കുന്ന എട്ടുവയസ്സുകാരന്റെയും ആ സർഗ്ഗാത്മകതയെ തൊട്ടറിഞ്ഞ അധ്യാപകന്റെയും കഥയാണ് ആമീർഖാൻ സംവിധാനം ചെയ്ത 'താരെ സമീൻ പർ'. മാതാപിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ഈ ചിത്രം ഒരു പാഠപുസ്തകമാണ്. ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയസാന്നിധ്യമായ ആമീർഖാൻ 1965 മാർച്ച് 14-ന് മുംബൈയിലാണ് ജനിച്ചത്. നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ഈ അഭിനയപ്രതിഭ സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾക്കർഹനായ ആമീർഖാൻ ഇന്ത്യൻ സിനിമയിലെ മുൻനിര ചലച്ചിത്രകാരനായി ഇന്നും തുടരുന്നു. ലഗാൻ, മംഗൽ പാണ്ഡേ, രംഗ് ദേ ബസന്തി, ത്രീ ഇഡിയറ്റ്സ്, ഗജിനി, ഫനാ, ഇഷ്ക്, അന്താസ് അപ്ന അപ്ന, തും മേരേ ഹോ തുടങ്ങി നിരവധി ചിത്രങ്ങളിൽ ആമീർഖാൻ എന്ന പ്രതിഭയുടെ നിഴൽ വീണുകിടക്കുന്നു.
Exam Tips:
a) സിനോപ്സിസിൽ കഥ തുടക്കം, സംഘർഷം, പരിഹാരം എന്നീ മൂന്നു ഘട്ടങ്ങളായി ഒതുക്കി എഴുതുക.
b) 'താരെ സമീൻ പർ' ഡിസ്ലെക്സിയയുള്ള കുട്ടിയെക്കുറിച്ചാണെന്നും അധ്യാപകന്റെ പങ്ക് നിർണ്ണായകമാണെന്നും ഒരു വരിയിൽ പറയുക.
c) വ്യക്തിപരിചയക്കുറിപ്പിൽ ജനനത്തീയതി, പ്രധാന ചിത്രങ്ങൾ എന്നിവ കൃത്യമായി എഴുതുക.
Question 26: 'ദി കിഡ്' എന്ന സിനിമയുടെ സിനോപ്സിസ് എഴുതുക. സിനിമയ്ക്ക് രൂപം നൽകിയ ചാർളി ചാപ്ലിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
സിനോപ്സിസ്: ദി കിഡ് - മാന്യനായ തെരുവുജീവിയും അനാഥനായ കുട്ടിയും
അനാഥാലയത്തിൽനിന്നു വന്നതാണ് എഡ്ന എന്ന യുവതി. സുന്ദരിയായ അവൾക്ക് ഒരാൺകുഞ്ഞ് പിറന്നു. ജീവിതത്തെ മുന്നോട്ടു തള്ളിനീക്കാൻ എഡ്നയ്ക്ക് കഴിയുന്നില്ല. ജീവന്റെ ജീവനായ കുഞ്ഞിനെ എന്തുചെയ്യണമെന്നറിയാത്ത എഡ്നയെ നിരാശ മുടിത്തുടങ്ങി. നൊന്തുപിടഞ്ഞ് ആ മാതൃഹൃദയം ഒരു വഴി കണ്ടെത്തി: ഒരു അപേക്ഷക്കുറിപ്പിനൊപ്പം കുഞ്ഞിനെ ഉപേക്ഷിക്കുക; എന്നിട്ട് ആത്മഹത്യ ചെയ്യുക. എഡ്ന ഒരു ആഡംബരക്കാറിൽ മറ്റാരും കാണാതെ കുഞ്ഞിനെ കിടത്തി വിങ്ങിപ്പൊട്ടിയ മനസ്സുമായി മടങ്ങി. കുഞ്ഞിന്റെ മുഖം അമ്മയുടെ മനസ്സിൽ തെളിഞ്ഞുതെളിഞ്ഞുവന്നപ്പോൾ എഡ്ന ആത്മഹത്യയിൽനിന്നും പിന്തിരിഞ്ഞു. വഴിയരികിൽ പ്രൗഢിയോടെ കിടക്കുന്ന കാറിന്റെ സമീപത്തേക്ക് പാത്തും പതുങ്ങിയും രണ്ടു കള്ളന്മാരെത്തി. അവരുടെ ലക്ഷ്യം വിലകൂടിയ ആ കാറുതന്നെ. മറ്റാരുമില്ലെന്നുറപ്പാക്കിയ മോഷ്ടാക്കൾ കാറുമായി കടന്നുകളഞ്ഞു.
തെരുവിലെ ചവറ്റുകൂനയ്ക്കരുകിൽ പുകയൂതി പൊടിപരത്തി വന്ന കാർ നിർത്തി മോഷ്ടാക്കൾ വെളിയിലിറങ്ങി. പെട്ടെന്നാണ് കാറിന്റെ ഉള്ളിൽനിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. കള്ളന്മാരാണെങ്കിലും അവർ ഭയപ്പെട്ടുപോയി. തോക്കെടുത്ത് പതിയെ കാറിന്റെ വാതിൽ തുറന്നു. അതാ കിടക്കുന്നു ഒരു ശിശു! ഒട്ടും താമസിച്ചില്ല. കണ്ണിൽച്ചോരയില്ലാത്ത അവർ ആ കുഞ്ഞിനെ എടുത്ത് ഒരു ചവറ്റുകൂനയിൽ നിക്ഷേപിച്ച് രക്ഷപ്പെട്ടു. അയഞ്ഞ പാന്റ്സും പഴകിയ കോട്ടും പൊളിഞ്ഞ വലിയ ഷൂസും ധരിച്ച് കൈയിൽ ഒരു വടിയും കറക്കി അതാ വരുന്നു തെണ്ടിത്തിരിഞ്ഞ് ചാർളി ചാപ്ലിൻ. മുറിമീശ ഒന്നനക്കി ഗാംഭീര്യത്തോടെയാണ് നടപ്പ്. പഴകി ജീർണ്ണിച്ച ബഹുനിലക്കെട്ടിടത്തിന്റെ മുകളിൽനിന്നും ചപ്പുചവറും പൊടിയുമൊക്കെ താഴേക്ക് ആരൊക്കെയോ വലിച്ചെറിയുന്നുണ്ട്. മഴത്തുള്ളികൾ പൊഴിയും പോലെ ഉപേക്ഷിച്ച വസ്തുക്കൾ തെരുവിലേക്കു വീഴുമ്പോൾ അതിനിടയിലൂടെ ഒരു ഇന്ദ്രജാലക്കാരനെപ്പോലെയാണ് നമ്മുടെ ചാർളിയുടെ വരവ്. ചവറ്റുകൂനയ്ക്കരുകിൽനിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ചാപ്ലിൻ അവിടേക്ക് ശ്രദ്ധിച്ചത്.
ഓടിച്ചെന്ന് വെള്ളത്തുണിയിൽ പൊതിഞ്ഞുപേക്ഷിച്ചിരിക്കുന്ന ഓമനത്തമുള്ള ആ ശിശുവിനെ ചാപ്ലിൻ വാരിയെടുത്തു. മനസ്സിൽ നന്മപെയ്യുന്ന ആ തെരുവുതെണ്ടിക്ക് അങ്ങനെ ചെയ്യാനേ കഴിയൂ. പെട്ടെന്ന് ചാർളി ചിന്തിച്ചു: താൻ തന്നെ മുഴുപ്പട്ടിണിയിലാണ്. ഒരു നേരത്തെ ഭക്ഷണം കഴിക്കാനുള്ള വരുമാനംപോലുമില്ല. പിന്നെ എങ്ങനെയാണ് കുഞ്ഞിനെ വളർത്തുക? ചുറ്റും മറ്റാരുമില്ലെന്ന് ഉറപ്പാക്കിയ ചാർളി കുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചു. ആ സമയം അവിടെയെത്തിയ പോലീസുകാരൻ ചാർളിയെ കയ്യോടെ പിടികൂടി. കുഞ്ഞിനെ തെരുവിൽ ഉപേക്ഷിക്കാനുള്ള സർവ്വശ്രമങ്ങളും പരാജയപ്പെടുന്നു. ഒടുവിൽ ചാർളിതന്നെ അവന്റെ രക്ഷകനായി. സ്വന്തം കുഞ്ഞിനെപ്പോലെ ശിശുവിനെ വളർത്തി. അവനു പേരുമിട്ടു: ജോൺ!
കാലം മുന്നോട്ടു പോയി. നീണ്ട അഞ്ചുവർഷങ്ങൾ പിന്നിട്ടു. എഡ്നയുടെ ജീവിതം മാറിമറിഞ്ഞു. ഇന്ന് അവൾ അറിയപ്പെടുന്ന സിനിമാതാരമാണ്. തന്റെ പ്രിയപ്പെട്ട കുഞ്ഞിനെ തിരികെ കിട്ടുമെന്ന ഉറച്ച വിശ്വാസത്താൽ അവൾ ചേരിയിലെ അനാഥക്കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു. കൺമുന്നിൽ ജീവിക്കുന്ന തന്റെ കുട്ടിയെ തിരിച്ചറിയാൻ എഡ്നയ്ക്ക് കഴിയുന്നില്ല. ചാർളിയുടെയും അഞ്ചു വയസ്സുകാരൻ കുഞ്ഞിന്റെയും ജീവിതം ആഘോഷപൂർണ്ണമാണ്, ഇല്ലായ്മകളിലും. ഓരോ ദിവസവും തള്ളിനീക്കാൻ അവർ ഓരോ സൂത്രമാപ്പിക്കും. വീടുകളിലെ തകർന്ന ജനൽച്ചില്ലുകൾ മാറിയിടുന്ന ജോലിയാണ് ചാർളിക്ക്. പക്ഷേ, ചില്ലുകൾ പൊട്ടിയാലല്ലേ അത് മാറിയിടാൻ അവസരം കിട്ടൂ? ചില്ലുകൾ പൊട്ടിക്കാൻ അച്ഛനും മകനും ഒരു സൂത്രം കണ്ടുപിടിച്ചു. കൊച്ചുജോൺ കളിക്കുന്നതുപോലെ അഭിനയിച്ച് മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ ജനൽച്ചില്ലുകൾ എറിഞ്ഞുടച്ചു. പിന്നാലെ ചാർളി ചില്ലുകൾ മാറിയിടാൻ ചെന്നു.
പക്ഷേ, സംഗതി പൊളിഞ്ഞു. ഒരു പോലീസുകാരൻ കയ്യോടെ പിടികൂടി. ആ നിയമപാലകന്റെ കണ്ണുവെട്ടിച്ച് ചാർളിയും മകനും തങ്ങളുടെ വീട്ടിൽ ഓടിയൊളിച്ചു. കൂടെക്കൂടെ ചിരിച്ചും ചിരിപ്പിച്ചും സ്നേഹം പങ്കിട്ടെടുത്ത് അവർ ജീവിച്ചു. ഇതിനിടയിൽ കുട്ടിക്ക് അസുഖം പിടിപെട്ടു. എഡ്യുടെ സുഹൃത്തായ ഡോക്ടറാണ് അവനെ പരിശോധിക്കാൻ എത്തിയത്. ഡോക്ടർ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കുന്നു. ചാർളി കുട്ടിക്കൊപ്പം കിട്ടിയ എഡ് എഴുതിയ ആ കത്ത് ഡോക്ടറെ ഏല്പിച്ചു. എഡ്നയെ ഡോക്ടർ വിവരങ്ങൾ ധരിപ്പിക്കുന്നു. കുട്ടിയെ തിരികെ നേടാനെത്തിയ അനാഥാലയത്തിലെ ഉദ്യോഗസ്ഥരിൽനിന്ന് ചാർളി ഏറെ ബുദ്ധിമുട്ടിയാണ് ജോണിനെ ഒരു ഡോർമെറ്ററിയിൽ എത്തിക്കുന്നത്. അവിടെ രണ്ടാളുടെ വാടക കൊടുക്കാൻ പണം ഇല്ലാത്ത ചാർളി കുഞ്ഞിനെ തന്റെ പുതപ്പിനടിയിൽ ഒളിപ്പിച്ചു. എന്നാൽ ഡോർമെറ്ററിയുടെ ഉടമ കുട്ടിയെ കണ്ടുപിടിച്ചു. കുട്ടിയെ കണ്ടെത്തി ഏല്പിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്ന വിവരം പത്രത്തിലൂടെ മനസ്സിലാക്കിയിരുന്ന അയാൾ കുട്ടിയെ എഡ്ഡ്യെ ഏല്പിച്ചു.
ജീവിതദുഃഖങ്ങൾക്കിടയിൽ ഉപേക്ഷിക്കേണ്ടിവന്ന എഡ്ന തന്റെ കുഞ്ഞിനെ കണ്ട് പൊട്ടിക്കരഞ്ഞ് അവനെ മാറോടു ചേർത്തു. തന്റെ ജീവന്റെ ഭാഗമായിക്കഴിഞ്ഞിരുന്ന കുഞ്ഞിനെ നഷ്ടപ്പെട്ടതിൽ ദുഃഖിച്ചു കഴിഞ്ഞിരുന്ന ചാർളിയെ നന്മനിറഞ്ഞ ഒരു പോലീസ് ഉദ്യോഗസ്ഥൻ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. സ്വപ്നലോകത്തുനിന്നുണർന്ന ചാർളി എഡ്നയുടെ വീട്ടിൽ ഒത്തുചേരുന്നിടത്ത് ചിരിയും കണ്ണീരും സ്വപ്നവും യാഥാർത്ഥ്യവും നിശ്ശബ്ദമായി വിളിച്ചുപറയുന്ന 'ദ കിഡ്' എന്ന ചിത്രം പൂർണ്ണമാകുന്നു.
'ദി കിഡ്' സിനിമയ്ക്ക് രൂപം നൽകിയ ചാർളി ചാപ്ലിൻ
ചാർളി സ്പെൻസർ ചാപ്ലിൻ രൂപംകൊടുത്ത ആദ്യത്തെ മുഴുനീള ഫീച്ചർ ഫിലിമാണ് 'ദി കിഡ്'. ആരോരുമില്ലാത്ത കുട്ടിയും മാന്യനായ തെരുവുതെണ്ടിയും തമ്മിലുള്ള ആഹ്ലാദപൂർണ്ണവും വികാരസാന്ദ്രവുമായ കഥ പറയുന്ന ഈ നിശ്ശബ്ദചിത്രം 1921-ലാണ് പുറത്തുവന്നത്. 1889 ഏപ്രിൽ 16-ന് ഇംഗ്ലണ്ടിലെ വാൽവർത്തിയിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ചാപ്ലിന്റെ ജനനം. നാടകാഭിനയത്തിലൂടെ 1913-ൽ അമേരിക്കയിലെത്തിയ ചാപ്ലിൻ 'മെയ്ക്കിങ് എ ലിവിങ്' എന്ന ചിത്രത്തിലഭിനയിച്ചാണ് തന്റെ ചലച്ചിത്രജീവിതത്തിന് തുടക്കം കുറിച്ചത്. ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരനായ ചാർളി ചാപ്ലിൻ സൃഷ്ടിച്ച ചിത്രങ്ങൾ അനശ്വരവും അത്ഭുതവുമായി ഇന്നും അവശേഷിക്കുന്നു.
അതുല്യനായ ഈ കോമാളി മാന്യതയുടെ കാപട്യങ്ങളെ പൊളിച്ചെഴുതി. നിശ്ശബ്ദയുഗത്തിലും പിന്നീടും ലോകത്തിലേറ്റവും അധികം ആളുകൾ കാണുകയും വിലയിരുത്തുകയും ചെയ്തത് ചാപ്ലിന്റെ ചിത്രങ്ങളാണ്. സ്വന്തം ജീവിതത്തിൽ അനുഭവിച്ച പട്ടിണിയും വേദനയുമൊക്കെ തന്റെ സിനിമകളിൽ ആവിഷ്കരിച്ച് ചിരിയുടെ താളമാക്കി മാറ്റിയ ഈ മഹാപ്രതിഭ 1977 ഡിസംബർ 25-ന് ലോകത്തോട് വിടപറഞ്ഞു. 'ദ ടംബ്', 'ദ വുമൺ ഓഫ് പാരീസ്', 'മോഡേൺ ടൈംസ്', 'ദ കിഡ്', 'ഗോൾഡ് റഷ്', 'ദ ഗ്രേറ്റ് ഡിക്ടേറ്റർ' തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. മറ്റാരും അറിയാതെ മഴയത്ത് കരഞ്ഞുനടന്ന ചാർളി ചാപ്ലിന്റെ ആത്മകഥയാണ് 'മൈ ഓട്ടോബയോഗ്രഫി'.
Exam Tips:
a) 'ദി കിഡ്' നിശ്ശബ്ദചിത്രമാണെന്നും 1921-ൽ പുറത്തിറങ്ങിയെന്നും എഴുതുക.
b) കഥയിലെ വഴിത്തിരിവുകൾ (കുഞ്ഞിനെ കണ്ടെത്തൽ, ജനൽച്ചില്ല് സൂത്രം, അനാഥാലയത്തിൽനിന്നുള്ള രക്ഷ, പുനഃസമാഗമം) ക്രമത്തിൽ വരണം.
c) ചാപ്ലിന്റെ ജനന-മരണ വർഷങ്ങളും പ്രധാന ചിത്രങ്ങളും കൃത്യമായി ഓർമ്മിക്കുക.
Question 27: ഡോക്യുമെന്ററി ചിത്രം, ഹ്രസ്വചിത്രം എന്നിവയുടെ തിരക്കഥകൾ രചിക്കുന്നതെങ്ങനെ? ബാബു കാമ്പ്രത്ത്, ഗീതു മോഹൻദാസ് എന്നിവരെക്കുറിച്ചും ഡോക്യുമെന്ററിയെക്കുറിച്ചും കുറിപ്പ് എഴുതുക.
Answer:
ബാബു കാമ്പ്രത്ത് - ജീവിതരേഖ: കാസർഗോഡ് സ്വദേശിയാണ്. കാഞ്ഞങ്ങാട് കോളേജിലെ പഠനകാലം മുതൽ പരിസ്ഥിതി പ്രവർത്തകനാണ്. ജോൺസി ജേക്കബിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട 'സീക്ക്' എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിച്ചു. 138 സ്പീഷിസ്റ്റുകളിലെ പൂമ്പാറ്റകളെ ഉൾപ്പെടുത്തി ഡോ. ജാഫർ പാലോട്ടും വി.സി. ബാലകൃഷ്ണനുമൊത്ത് 'കേരളത്തിലെ ചിത്രശലഭങ്ങൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ഗീതു മോഹൻദാസ് - ജീവിതരേഖ: മലയാളത്തിലെ സിനിമാനടിയും ഡോക്യുമെന്ററി സംവിധായികയുമാണ് ഗീതു മോഹൻദാസ്. ശരിയായ പേര് ഗായത്രി മോഹൻദാസ്. ആദ്യചിത്രം 1986-ൽ ഇറങ്ങിയ 'ഒന്നു മുതൽ പൂജ്യം വരെ'യാണ്. അഞ്ചു വയസ്സുള്ളപ്പോഴാണ് ഗീതു ഈ സിനിമയിൽ അഭിനയിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'കേൾക്കുന്നുണ്ടോ?' എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ഡോക്യുമെന്ററിയെക്കുറിച്ച്: അറിവ് കാലാതിവർത്തിയായിത്തീരുന്നത് തലമുറകളിലൂടെ നിരന്തരമായി പകർത്തപ്പെടുമ്പോഴാണ്. സർഗ്ഗാത്മകമായി ഈ പ്രക്രിയ സാധിക്കുമ്പോൾ അത് കലാത്മകമായ സൃഷ്ടിയായി മാറുന്നു. സംസ്കാരം വിളംബരം ചെയ്യുന്ന ഇത്തരം സൃഷ്ടികൾ, പുരാതനകാലത്തു കാണുന്ന ചിത്രങ്ങൾ, മൂർത്തികൾ, പെയിന്റിംഗുകൾ എല്ലാം തലമുറകൾ തലമുറകൾക്കുവേണ്ടി കൈമാറിയ അറിവുകളെയാണ് ഉൾക്കൊള്ളുന്നത്. മനുഷ്യജീവിതചരിത്രത്തിന്റെ ഡോക്യുമെന്റേഷനുകളാണിവ. "A good documentary film is the creative treatment of actuality" എന്ന് ഡോക്യുമെന്ററി സിനിമയെ നിർവ്വചിക്കാം. മാനവചരിത്രം കാലഘട്ടങ്ങളിലൂടെ നല്ലതുപോലെ മനസ്സിലാക്കിയവർക്കു മാത്രമേ നല്ല ഡോക്യുമെന്ററി സിനിമ എടുക്കാൻ കഴിയൂ; അല്ലെങ്കിൽ പത്രവാർത്തകളെ ആശ്രയിക്കേണ്ടിവരും. സാമാന്യത്തിൽ കൂടുതൽ സാമൂഹികപ്രതിബദ്ധതയുള്ളവർക്കു മാത്രമേ നല്ല ഡോക്യുമെന്ററിയുണ്ടാക്കാൻ കഴിയൂ. സംവിധായകൻ ചിത്രീകരിക്കാൻ പോകുന്ന വഴിയിൽ അല്ലെങ്കിൽ പ്രമേയത്തിൽ ലീനമായിട്ടുള്ള സത്യത്തെ യഥാർത്ഥമായി അറിഞ്ഞിരിക്കണം.
താൻ ഗ്രഹിച്ച കാര്യങ്ങളെ ചലച്ചിത്രമാധ്യമമുപയോഗിച്ച് എങ്ങനെ ചിത്രീകരിക്കണമെന്ന് അറിഞ്ഞിരിക്കണം. ശാസ്ത്രസാങ്കേതികവിദ്യയുടെ സന്താനമാണ് സിനിമയെന്നു പറയുന്നത് ശരിയല്ല. വെറുതെ ക്യാമറയ്ക്കു മുൻപിൽ കാണുന്ന പ്രകൃതിയും ദൃശ്യങ്ങളുമല്ല സിനിമ. സൗന്ദര്യാനുഭൂതി ശാസ്ത്രത്തിന്റെ പുതിയൊരു സങ്കേതമാണ് സിനിമയിൽ നിലവിൽവന്നത്. സമയത്തെ ദൃശ്യത്തിലൂടെ പ്രദർശിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ ശക്തി. ഒരു പ്രത്യേക സ്ഥലകാലത്ത് കാണുന്ന ദൃശ്യപരിണാമത്തെ ചലച്ചിത്രം സമയബന്ധിതമായി ഇംപ്രിന്റു ചെയ്ത് എക്കാലത്തേക്കുമായി സൂക്ഷിക്കുന്നു. അതാണ് ചലച്ചിത്രമാധ്യമരേഖ അഥവാ ഡോക്യുമെന്ററി. വികസിതരാജ്യങ്ങളിൽ ഡോക്യുമെന്ററി അഥവാ നോൺ ഫിക്ഷൻ സിനിമകൾക്കുതന്നെയാണ് കഥാചിത്രങ്ങളേക്കാൾ പ്രാധാന്യവും അനശ്വരതയും കൂടുതലുള്ളത്. റോബർട്ട് ഫ്ളാവർട്ടിയാണ് ഡോക്യുമെന്ററിയുടെ പിതാവ് എന്നറിയപ്പെടുന്നത്. 'നാനൂക്ക് ഓഫ് ദി നോർത്ത്' (Nanook of the North) എന്ന ഡോക്യുമെന്ററിയിലൂടെ ചിരകാലപ്രതിഷ്ഠ നേടിയ ഫ്ളാവർട്ടി ലോകം ആദരിക്കപ്പെടുന്ന ചലച്ചിത്രകാരനാണ്.
ഈ ചിത്രത്തിലെ ഏതെങ്കിലും ഒരംശത്തെ ആർക്കും തള്ളിപ്പറയുവാനാകില്ല. ഉത്തരധ്രുവത്തിൽ ആർട്ടിക് ക്യൂബെക്ക് എന്ന വലിയൊരു സ്ഥലത്ത് ഹഡ്സൺ ഉൾക്കടലിന്റെ തീരത്ത് ഐസ് മാത്രമുള്ള ഭൂതലത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന എസ്കിമോ കുടുംബത്തെ ആധാരമാക്കിയുള്ളതാണ് ഈ ഡോക്യുമെന്ററി. 1948-ൽ ഫ്ളാവർട്ടിയെടുത്ത 'ലൂയിസിയാന സ്റ്റോറി'യും ഏറെ പ്രശസ്തമാണ്. ലക്ഷക്കണക്കിനടി ഫിലിം ഷൂട്ട് ചെയ്തിട്ട് ഇതിൽനിന്നും 78 മിനിട്ട് മാത്രം എഡിറ്റു ചെയ്തെടുക്കുകയാണുണ്ടായത്. 'ഡ്രിഫ്റ്റേഴ്സ്' എന്ന ഡോക്യുമെന്ററിയെടുത്ത ജോൺ ഗ്രിയേഴ്സൺ, ഡിസിഗാ വെർട്ടോവ് എന്നിവർ ഫ്ളാവർട്ടിയുടെ കടുത്ത ആരാധകരായിരുന്നു. ഇക്കാലയളവിൽ ഒക്ടോവിയോ ജെറ്റിനോയും ഫെർണാണ്ടോ ഇ. സോളാനാസ്സും കൂടിയുണ്ടാക്കിയ ലാറ്റിനമേരിക്കൻ സാമൂഹ്യസിനിമയായ 'അവേഴ്സ് ഓഫ് ഫർണസസ്' ഏറെ ശ്രദ്ധേയമായി. സുഖദേവിന്റെ 'നയൻമൻസ് ടു ഫ്രീഡം' ഇന്ത്യൻ ഡോക്യുമെന്ററിയിൽ തിളക്കമാർന്നതാണ്. ലോകപ്രസിദ്ധ വാർത്താചാനലുകൾ ഡോക്യുമെന്ററിക്ക് കൂടുതൽ പ്രാധാന്യം നൽകിയതിന്റെ ഫലമായി കൂടുതൽ ഡോക്യുമെന്ററികൾ ഉണ്ടായി. ആനന്ദ് പട്വർധന്റെ ഡോക്യുമെന്ററികൾ രാഷ്ട്രീയരംഗത്ത് ഏറെ കോളിളക്കമുണ്ടാക്കിയതാണ്. പുതിയ അനേകം ഡോക്യുമെന്ററികൾ ഇന്ത്യൻ ഭാഷകളിൽ ലോകോത്തര നിലവാരത്തിലുള്ളവയുണ്ട്; എന്നാൽ എണ്ണം കുറവാണെന്നു കാണാം. മലയാളത്തിലെ വിഖ്യാതമായ 'Basheer the Man' തീർച്ചയായും നാം കണ്ടിരിക്കേണ്ട ഡോക്യുമെന്ററിയാണ്.
ഡോക്യുമെന്ററി - ഹ്രസ്വചിത്ര തിരക്കഥയുടെ മാതൃക ('പെരുമഴക്കാലം' - ഒരു രംഗം)
തിരക്കഥയിൽ ഓരോ രംഗത്തിനും രംഗനമ്പർ, സമയം (രാത്രി/പകൽ), സ്ഥലം (അകം/പുറം), ദൃശ്യവിവരണം, കഥാപാത്രങ്ങളുടെ സംഭാഷണം എന്നിവ പ്രത്യേക നിരകളിൽ എഴുതുന്നു. രംഗം 40, രാത്രി, അഗ്രഹാരം - പടിപ്പുര: മരണത്തിന്റെ മണമുള്ള മഴ പെയ്തുകൊണ്ടിരുന്നു. ജോൺ സിഗരറ്റ് പുകച്ച് മഴയ്ക്കപ്പുറം നിൽക്കുന്നു; പടിപ്പുരയുടെ മറ്റൊരു മൂലയിൽ അബ്ദുക്ക ഭാവിയില്ലാത്തവനെപ്പോലെ മുറിവേറ്റിരിക്കുന്നു. സംഭാഷണത്തിൽ ജോൺ റസിയയോട്, "എനിക്കു വിഷമമുണ്ട്; ഇപ്പോഴെങ്കിലും പുറപ്പെട്ടാലേ എയർപോർട്ടിൽ ഫ്ളൈറ്റ് കിട്ടൂ" എന്നും അബ്ദുക്കയോട് "ഇനി പറയാനൊന്നുമില്ല; ഈശ്വരൻ അത്ഭുതങ്ങൾ കാണിക്കാൻ അധികസമയമില്ല" എന്നും പറയുന്നു. ജോൺ പതിയെ കാറിനു നേരെ നടന്നു. നോക്കുന്ന റസിയ; ഇനി തന്റെ ജീവിതത്തിൽ അബ്ബയില്ല എന്ന് അവൾക്കു മനസ്സിലായി. ജോൺ കുരുവിളയുടെ കാർ വിലപിച്ചു നീങ്ങി. മഴ പെയ്തുകൊണ്ടിരുന്നു. - CUT TO -
Exam Tips:
a) തിരക്കഥയിൽ രംഗം, സമയം, സ്ഥലം, ദൃശ്യവിവരണം, സംഭാഷണം എന്നിവ വേർതിരിച്ച് എഴുതുന്ന രീതി ശീലിക്കുക.
b) ഡോക്യുമെന്ററിയുടെ നിർവചനം (creative treatment of actuality) ഇംഗ്ലീഷിൽത്തന്നെ ഉദ്ധരിക്കുക.
c) ഡോക്യുമെന്ററിയുടെ പിതാവ് റോബർട്ട് ഫ്ളാഹർട്ടി, 'Nanook of the North' എന്നിവ പ്രത്യേകം ഓർമ്മിക്കുക.
Free study material for Malayalam
Malayalam Class 11 Curriculum Solutions: Chapter 04 Kaippad Kelkkunnundo?
Official Kerala Board Solutions for Chapter 04 Kaippad Kelkkunnundo?
Explore reliable textbook solutions for Chapter 04 Kaippad Kelkkunnundo? tailored for Class 11 learners. Utilizing these complete exercise answers ensures your preparation aligns exactly with official Kerala Board standards for Malayalam.
Step-by-Step Explanations for Chapter 04 Kaippad Kelkkunnundo?
Clear, methodical explanations accompany every challenging problem within the Class 11 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.
Next Steps in Your Malayalam Revision
Frequent review of these structured answers builds strong analytical capabilities and response efficiency. Maximize your academic readiness by combining these textbook solutions with our curated study materials and mock evaluations for Class 11 Malayalam.
FAQs
The complete and updated Kerala Plus One Malayalam Unit 2 Chapter 4 Kaippad Kelkkunnundo? (Kaippad and Kelkkunnundo?) Textbook Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus One Malayalam Unit 2 Chapter 4 Kaippad Kelkkunnundo? (Kaippad and Kelkkunnundo?) Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Unit 2 Chapter 4 Kaippad Kelkkunnundo? (Kaippad and Kelkkunnundo?) Textbook Questions and Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Unit 2 Chapter 4 Kaippad Kelkkunnundo? (Kaippad and Kelkkunnundo?) Textbook Questions and Answers in both English and Hindi medium.
Yes, you can download the entire Kerala Plus One Malayalam Unit 2 Chapter 4 Kaippad Kelkkunnundo? (Kaippad and Kelkkunnundo?) Textbook Questions and Answers in printable PDF format for offline study on any device.