Kerala Plus One Malayalam Unit 2 Chapter 3 Kazhinjupoya Kalaghattavum Textbook Questions and Answers

Official Kerala Board Solutions for Class 11 Malayalam: Chapter 03 Kazhinjupoya Kalaghattavum (Bicycle Thieves film appreciation)

Review structured textbook solutions for Class 11 Malayalam Chapter 03 Kazhinjupoya Kalaghattavum (Bicycle Thieves film appreciation). Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.

Chapter-wise Solutions for Malayalam: Chapter 03 Kazhinjupoya Kalaghattavum (Bicycle Thieves film appreciation)

Access the complete solution PDF for Class 11 Malayalam below. Regular practice with these targeted textbook answers builds familiarity with standard question patterns and helps secure higher marks in final school evaluations.

Two Marks Questions

Question 1: ഉത്തരമെഴുതുക.
1. 'ബൈസിക്കിൾ തീവ്സ്' എന്ന ചിത്രം സംവിധാനം ചെയ്തതാര്?
2. വിറ്റോറിയ ഡിസീക്കയുടെ ആദ്യ ചിത്രം ഏത്?
3. 'ബൈസിക്കിൾ തീവ്സി'ലെ പ്രധാന കഥാപാത്രം ആര്?

Answer:

1. വിറ്റോറിയോ ഡിസീക്ക
2. റോസ് സ്കാർലറ്റ്
3. അന്റോണിയോ റിച്ചി

Exam Tips:

a) ഓരോ ഉപചോദ്യത്തിനും ഒരു വരിയിൽ നമ്പർ സഹിതം ഉത്തരം എഴുതുക.
b) സംവിധായകന്റെ പേരിലെ അക്ഷരത്തെറ്റ് ഒഴിവാക്കുക: ഡിസീക്ക.

 

Question 2: പദബന്ധം പൂർത്തിയാക്കുക.
1. ദലമർമ്മരങ്ങൾ : വിജയകൃഷ്ണൻ ; യുഷൻ : ........
2. അകലെ : ശ്യാമപ്രസാദ് ; ............ : വിജയകൃഷ്ണൻ

Answer:

1. വിറ്റോറിയ ഡിസീക്ക
2. നിധിയുടെ കഥ

Exam Tips:

a) പദബന്ധത്തിൽ ആദ്യ ജോടിയിലെ ബന്ധം (ചിത്രം : സംവിധായകൻ) എന്താണെന്ന് ആദ്യം കണ്ടെത്തുക.
b) ചിത്രങ്ങളും സംവിധായകരും ജോടിയായി ഓർത്തുവയ്ക്കുക.

 

Four Marks Questions

Question 3: സൈക്കിൾ മോഷ്ടാക്കളിൽ മറ്റെന്തിനേക്കാളും പ്രധാനമായിരിക്കുന്നത് പ്രത്യാശയാണെന്ന് വിജയകൃഷ്ണൻ നിരീക്ഷിക്കുന്നു. ചിത്രത്തെ വിശകലനം ചെയ്ത് നിങ്ങളുടെ നിലപാട് വ്യക്തമാക്കുക.

Answer:

സൈക്കിളുണ്ടെങ്കിൽ മാത്രമേ തനിയ്ക്ക് ജോലി കിട്ടുകയുള്ളൂ. സൈക്കിൾ പണയത്തിലാണ്. പണയമുതൽ വാങ്ങണമെങ്കിൽ 6100 ലിറ വേണം. വെള്ളം നിറഞ്ഞ നദിയിലേക്ക് ചാടിയതുപോലെ റിച്ചിക്ക് തോന്നി. എന്നാൽ ഇതെല്ലാം കേൾക്കുന്ന മരിയ ഉടനെ അതിനൊരു ഉപായം കാണുന്നു.

തങ്ങളുടെ പുതപ്പുകൾ പണയപ്പെടുത്തുക. മഞ്ഞുറയുന്ന തണുപ്പിൽ പുതപ്പ് വിലയുള്ളവയാണ്. മരിയയുടെ ഇടപെടൽ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയാണ്. രണ്ടാമത്തെ കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷയുടേതാണ്. അച്ഛന്റെ നിഴലാവുന്ന ബ്രൂണോയും കാലത്തിന് കരുതലാവുന്നതിന്റെ സൂചന നൽകുന്നു. സൈക്കിളിൽ പോകുന്നതും വരുന്നതും ബ്രൂണോ സ്വപ്നം കാണുന്നുണ്ട്.

നഷ്ടഹൃദയനാവുന്ന റിച്ചിയെത്തേടിയെത്തുന്ന മരിയ വീണ്ടും അയാൾക്ക് സാന്ത്വനം നൽകുന്നു. സുഹൃത്തുമൊത്തുള്ള സൈക്കിളന്വേഷണത്തിൽ സുഹൃത്തിന്റെ മനസ്സ് റിച്ചിക്ക് പ്രത്യാശ നൽകുന്നു. ലഭിക്കുമെന്ന ആശ്വാസം അയാളെ ഉണർത്തുന്നു. ഇറ്റാലിയൻ നിയോ റിയലിസ്റ്റുകൾ രണ്ടാം ലോകമഹായുദ്ധാനന്തരം സമൂഹത്തിലെ അശരണരായ പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടുള്ള സിനിമകൾ നാളെ ഉണർത്തണീക്കുമെന്നും പ്രതീക്ഷിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജനത്തെയാണ് സ്ക്രീൻ ചെയ്യുന്നത്. ബ്രൂണോയിലൂടെ ഈ പ്രത്യാശയുടെ തെളിച്ചം സൈക്കിൾ തീവ്സിൽ തുളുമ്പുന്നു.

Exam Tips:

a) ആദ്യം നിലപാട് (യോജിക്കുന്നു) വ്യക്തമാക്കുക; തുടർന്ന് സിനിമയിലെ സന്ദർഭങ്ങൾ തെളിവായി നൽകുക.
b) മരിയയുടെ ഇടപെടൽ (പുതപ്പ് പണയപ്പെടുത്തൽ), ബ്രൂണോയുടെ സ്വപ്നങ്ങൾ എന്നിവ എടുത്തുപറയുക.

 

Six Marks Questions

Question 4: ഒ.കെ. ജോണി സിനിമകളുടേതായി നിരീക്ഷിച്ച സ്വഭാവങ്ങളിൽ നിന്ന് സൈക്കിൾ മോഷ്ടാക്കൾ വേറിട്ടു നിൽക്കുന്നതെങ്ങനെ? ചർച്ച ചെയ്യുക.

Answer:

ഇറ്റാലിയൻ നിയോറിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമുദ്രയാണ് ബൈസിക്കിൾ തീവ്സ്. രണ്ടാം ലോകമഹായുദ്ധാനന്തര സമൂഹത്തിലെ അശരണരായ പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടുള്ള ചലച്ചിത്രങ്ങളായിരുന്നു നിയോറിയലിസ്റ്റിക് സിനിമകൾ. യുദ്ധാനന്തര ഇറ്റലിയിലെ ദരിദ്രപൂർണ്ണവും അസമത്വമേറിയതുമായ ദൈനംദിന വ്യവസ്ഥിതിയുടെ ദൈന്യങ്ങളിലൂന്നിയതാണ് ഈ ചിത്രം. കഥാപാത്രങ്ങൾ പാവപ്പെട്ട തൊഴിലാളികളാണ്. അശിക്ഷിതരായ നടന്മാരാണ് അധികംപേരും. ഔട്ട്ഡോർ ചിത്രീകരണങ്ങളാണ് ഏറെയും. ഹാൻഡ് ഹെൽഡ് ക്യാമറയുപയോഗിച്ചുള്ള നീണ്ട ഷോട്ടുകൾ ബൈസിക്കിൾ തീവ്സിലുണ്ട്.

സാങ്കേതിക മികവിനുവേണ്ടിയുള്ള ഒരുവിധ തത്രപ്പാടും ഈ സിനിമയിലില്ല. ക്ലോസപ്പ്, ലോംഗ് ഷോട്ട്, കൗണ്ടർ ഷോട്ടുകൾ പരമാവധി ഒഴിവാക്കിയിട്ടുണ്ടാകും. ഈ സിനിമയിലെ നായകൻ റിച്ചിയെന്ന സാധാരണക്കാരനായ കുടുംബത്തെ സ്നേഹിക്കുന്ന ഒരു മനുഷ്യനാണ്; പച്ചമനുഷ്യൻ. നായിക മരിയ ഭർത്താവിനെ സ്നേഹിക്കുന്നവളാണ്. അസാമാന്യതളൊന്നും ഈ കഥാപാത്രങ്ങൾക്കില്ല. ജനപ്രിയ നായകന്റെ പരിവേഷങ്ങളല്ല ജീവിതത്തിന്റെ കടുത്ത നിറങ്ങളാണ് അയാളണിയുന്നത്. യഥാർത്ഥമായതൊന്നും കാണാൻ ഈ സിനിമ പ്രേക്ഷകനിടം കൊടുക്കുന്നില്ല.

അതുകൊണ്ടുതന്നെയാണ് റിച്ചി പിടിക്കപ്പെടുന്നതും മോഷ്ടാവ് രക്ഷപ്പെടുന്നതും. നഷ്ടപ്പെട്ടത് വീണ്ടെടുക്കുവാനുള്ള അത്ഭുതകരമായ ഒരു ശക്തിയും റിച്ചിക്കില്ല. ജീവിതത്തിൽ അയാൾക്ക് ശത്രുവായിത്തീരുന്നത് അയാളെ അവസരങ്ങളിൽ സഹായിക്കാനാവാത്ത ആൾക്കൂട്ടമാണ്. ആൾക്കൂട്ടമാണ് ഈ സിനിമയിൽ വില്ലൻ വേഷമണിയുന്നത്.

പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനോ ത്രസിപ്പിക്കുന്നതിനോ ബൈസിക്കിൾ തീവ്സിൽ ഇടമില്ല. ജീവിതത്തിന്റെ കടലാണ് പ്രേക്ഷകനു മുന്നിലുള്ളത്. കുടുംബത്തെ ശിഥിലമാക്കുന്ന സന്ദർഭങ്ങളെ എടുത്തു കാണിച്ചുകൊണ്ട് നാടകീയതയ്ക്കിടം നൽകുന്ന ജനപ്രിയ സിനിമാരീതികളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈയൊരു സിനിമ. ഇവിടെ ആകാശദൂത് സിനിമ ഓർക്കാം. ക്യാൻസർ ആയ വിധവയായ അമ്മ അവരുടെ കുട്ടികളെ ഓരോരുത്തർക്ക് ഏൽപ്പിക്കുന്നത് കരച്ചിലോടെയാണ് കേരളീയർ സ്വീകരിച്ചത്. ഇത് നാടകീയത ചേർത്തിയ ജനപ്രിയ സിനിമയാണ്. വകാരി കമായ ഒരു മിത്തും ഈ സിനിമയ്ക്കുള്ളിൽ പ്രേക്ഷകന്റെ മനസ്സുമായി ബന്ധം പുലർത്തുന്നില്ല.

Exam Tips:

a) ബൈസിക്കിൾ തീവ്സിന്റെ പ്രത്യേകതകൾ (ഔട്ട്ഡോർ ചിത്രീകരണം, സാധാരണക്കാരായ നടന്മാർ, ഹാൻഡ്ഹെൽഡ് ക്യാമറ) ബുള്ളറ്റ് രൂപത്തിൽ എഴുതുക.
b) ജനപ്രിയ/നാടകീയ സിനിമാരീതിയുമായി (ഉദാഹരണം: ആകാശദൂത്) താരതമ്യം ചെയ്യുക.

 

Eight Marks Questions

Question 5: താഴെ കൊടുത്തിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ സൈക്കിൾ മോഷ്ടാക്കൾ എന്ന സിനിമയെ വിശകലനം ചെയ്യുക. (ആൾക്കൂട്ടം കഥാപാത്രം എന്ന നിലയിൽ; സൈക്കിൾ നൽകുന്ന അർത്ഥസൂചനകൾ; സിനിമയിൽ പ്രത്യക്ഷമാകുന്ന സാമൂഹിക പ്രശ്നങ്ങൾ; കുടുംബബന്ധങ്ങൾക്ക് നൽകിയിരിക്കുന്ന പ്രാധാന്യം)

Answer:

ഇറ്റലിയിലെ റോമിനടുത്ത് വാൽമെലായ്നയിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അന്റോണിയോ റിച്ചി, ഭാര്യ മരിയ, മകൻ ബ്രൂണോ, അഞ്ചു മാസം പ്രായമായ ഇളയ കുഞ്ഞ് എന്നിവരുടെ കുടുംബത്തിന്റെയും കളവുപോയ ഭാരക്കുറവുള്ള ഫിഡസ് ബ്രാന്റ് സൈക്കിളിന്റെയും കഥയാണ് ബൈസിക്കിൾ തീവ്സ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊടികുത്തിവാണ യുദ്ധാനന്തര ഇറ്റാലിയൻ സാമൂഹികാവസ്ഥയെ ഈ സിനിമ പ്രതിഫലിപ്പിക്കുന്നു. ഏതൊരു വസ്തുവും ലഭ്യമാകുന്നതിന് കാലവിളംബം അനുഭവപ്പെടുന്ന ഒരു സാമൂഹിക അവസ്ഥയാണ് ഈ സിനിമയുടെ അന്തർധാര.
ജീവിക്കാനാവശ്യമായ പണം കണ്ടെത്താൻ ഒരു തൊഴിലന്വേഷിക്കുകയും അപൂർവ്വമായി മാത്രം തൊഴിൽ കൈയിലെത്തുകയും ചെയ്യുന്ന സാമൂഹികാവസ്ഥയിൽ മനുഷ്യർ മോഷ്ടാക്കളാകുന്നു. റിച്ചിയുടെ സൈക്കിൾ മോഷ്ടിക്കപ്പെടുന്നു. മോഷ്ടിക്കുന്നവനും കുടുംബപ്രാരാബ്ധങ്ങളുണ്ടെന്ന് സിനിമയിൽ വ്യക്തമാണ്. എന്നാൽ കള്ളന്റെ പിന്നിൽ കാവലായി ഒരു ആൾക്കൂട്ടം നിലയുറപ്പിക്കുമ്പോൾ റിച്ചിയെ സഹായിക്കാനെത്തിയ പോലീസുകാരൻ പോലും നിസ്സഹായനായിത്തീരുന്നു. റിച്ചിക്കു മുന്നിൽ ആൾക്കൂട്ടമാണ് വില്ലൻ വേഷമണിയുന്നത്.

ആൾക്കൂട്ടം കഥാപാത്രം എന്ന നിലയിൽ: ചലച്ചിത്രത്തിന്റെ ആരംഭത്തിൽ എംപ്ലോയ്മെന്റ് ഉദ്യോഗസ്ഥൻ പേരു വിളിക്കുമ്പോൾ ഈഴവും കാത്ത് നിൽക്കുന്ന ആൾക്കൂട്ടം അവരുടെ മുറുമുറുപ്പുകൾ, തൊഴിലിനായി ഒച്ചവയ്ക്കൽ - എല്ലാം അത്യപ്തമായ ഒരു സമൂഹത്തിന്റെ പ്രതികരണങ്ങളാണ്. സുഹൃത്ത് റിച്ചിയെത്തേടി ആൾക്കൂട്ടത്തിൽ നിന്നും വരുന്നിടത്തുനിന്നും തുടങ്ങുന്നു റിച്ചിയും ആൾക്കൂട്ടവും തമ്മിലുള്ള പൊരുത്തക്കേട്. വെള്ളമെടുക്കുവാൻ വരുന്ന മരിയക്കു മുന്നിലും കുടുംബിനികളുടെ ആൾക്കൂട്ടമുണ്ട്. തൊഴിൽ ലഭിച്ച സന്തോഷത്തേക്കാൾ പണയം വച്ച സൈക്കിളുണ്ടെങ്കിലേ ജോലിക്കു പോകാനാകൂ എന്ന സങ്കടമാണ് റിച്ചിക്കു മുന്നിൽ. 6100 ലിറയ്ക്ക് താൻ എന്ത് ചെയ്യും എന്ന വേവലാതിയാണ് റിച്ചിക്ക്.

സൈക്കിൾ നൽകുന്ന അർത്ഥസൂചനകൾ: 7500 ലിറയ്ക്ക് പുതപ്പുകൾ പണയം വെച്ച് 6100 ലിറയ്ക്ക് സൈക്കിളിന്റെ ബാധ്യത വീട്ടിലേക്ക് വരുന്നു. ഭാരക്കുറവുള്ള മെച്ചപ്പെട്ട മോഡലായ Fides ബ്രാന്റ് സൈക്കിൾ ചുമലിലും വച്ചു നടക്കുന്ന റിച്ചി. ആ സൈക്കിൾ എത്ര പ്രിയപ്പെട്ടതാണെന്നു നമ്മെ അറിയിക്കുന്നു. എംപ്ലോയ്മെന്റ് ആഫീസിലെ ഉദ്യോഗസ്ഥൻ ആ സൈക്കിൾ താഴെ വയ്ക്കെടോ എന്നു പറയുമ്പോഴാണ് അയാളാ വസ്ത താഴെ വയ്ക്കുന്നത്. മരിയ ദർശനക്കാരിയുടെ വീട്ടിലേക്ക് ചെല്ലുമ്പോഴും ആൾക്കൂട്ടമുണ്ട്. ആതുരതകൾ, ദാരിദ്ര്യം, ദുഃഖം ഇതെല്ലാം തന്നെ ആത്മീയതയുടെ പേരിലുള്ള ചൂഷണങ്ങൾക്ക് പറ്റിയ അവസ്ഥകളാണെന്ന് സൈക്കിൾ മോഷ്ടാക്കൾ തെളിയിക്കുന്നു. ദർശനക്കാരിക്ക് 50 രൂപ ഭാര്യ കൊടുക്കുമ്പോൾ മുഖം ചുളിക്കുന്ന റിച്ചി പിന്നീട് സൈക്കിൾ മോഷ്ടിക്കുമ്പോൾ ദർശനക്കാരിയുടെ തിരക്കിലേക്ക് ഓടിവരുന്നത് വിരോധാഭാസമായി തോന്നാം. എന്നാൽ സാമൂഹിക അവസ്ഥയുടെ ശരിപ്പകർപ്പാണത്. ആൾക്കൂട്ടത്തിൽനിന്നും റിച്ചി വീട്ടിലെത്തുമ്പോഴുള്ള മാറ്റം ശ്രദ്ധിക്കുക. സന്തോഷം പങ്കിടുന്നത് അയാളുടെ കുടുംബത്തിലാണ്. ഭാര്യയെ നോക്കിച്ചിരിക്കുന്നതിലും കുസൃതി വിളമ്പുന്നതിലും അയാൾ കാണിക്കുന്ന താൽപര്യം ആൾക്കൂട്ടത്തിലേക്കു പോകുമ്പോൾ ഇല്ലാതാകുന്നു. തൊഴിലിന്റെ ആദ്യദിനത്തിൽ കുട്ടിയോ ടൊപ്പം അയാൾ തിരിക്കുന്നു.

സിനിമയിൽ പ്രത്യക്ഷമാകുന്ന സാമൂഹിക പ്രശ്നങ്ങൾ: തെരുവുകൾ തിരക്കുള്ളതാകുന്നു. തിരക്കിനിടെ സൈക്കിളുകൾ, ട്രാമുകൾ, തിരക്കു നിറഞ്ഞ ബസ്സുകൾ, ക്യൂവിൽ കാത്തുനിൽക്കുന്ന ജനങ്ങൾ എന്നിവ പ്രേക്ഷകനെ ശ്വാസംമുട്ടിക്കുന്ന കാഴ്ചകളാണ്. പരസ്യക്കമ്പനിയുടെ ഓഫീസിൽ നിന്നും ലഭിച്ച കോണിയും തോളിലേറ്റി സൈക്കിളിൽ ഏറെ ആയാസത്തോടെ റിച്ചി പോകുന്നു. നഗരവീഥികളിലെ തിരക്കിനിടയിലൂടെ അയാൾ ഊളിയിടുന്നു. ആൾക്കൂട്ടങ്ങളുടെ വിഹ്വലതകളെ സൂചിപ്പിച്ചുകൊണ്ട് തലങ്ങും വിലങ്ങും സൈക്കിളുകൾ. സംഗീതം പശ്ചാത്തലത്തിലുണ്ട്. പോസ്റ്റർ എങ്ങനെയൊട്ടിക്കണമെന്ന് റിച്ചിയെ പരസ്യക്കമ്പനിയിലെ ജോലിക്കാരൻ പഠിപ്പിക്കുന്നു. ഒരു മാദകനടിയുടെ ചിത്രമുള്ള പരസ്യമാണ്. ഭിക്ഷക്കാരായ രണ്ടു കുട്ടികളെ കാണാം; ഒരാളുടെ കയ്യിലെ ക്ലാരനറ്റിൽ നിന്നാണ് സംഗീതം. അടുത്ത് വരുന്ന കുട്ടിയെ നിർദ്ദയം ചവിട്ടുന്ന പരസ്യക്കമ്പനിത്തൊഴിലാളിയിലൂടെ കമ്പോള വ്യവസ്ഥിതിക്ക് സ്തുതിപാടുന്ന സമൂഹം ദാരിദ്ര്യത്തെ എപ്രകാരമാണ് മെതിച്ചുകൂട്ടുന്നതെന്നു കാണാം.

ഈ പശ്ചാത്തലത്തിൽ ശാന്തമാണ് തെരുവോരം. എന്നാൽ റിച്ചി പരസ്യം പതിക്കുന്ന ഫ്ളോറിഡയിൽ ആൾക്കൂട്ടം വീണ്ടും വില്ലനായി വരുന്നു. സൈക്കിൾ കള്ളന്മാർ റിച്ചിയുടെ സൈക്കിളിൽ നോട്ടമിടുകയും തന്ത്രപൂർവ്വം മോഷ്ടിക്കുകയും ചെയ്യുന്നു. ആൾക്കൂട്ടം ഈ കളവു കാണുന്നില്ല. കള്ളന്റെ സൈക്കിൾ വേഗത്തെ സഹായിക്കാനെന്നോണം റിച്ചി ചാടിക്കയറിയ മോട്ടോർകാർ വേഗം കുറയ്ക്കുന്നു. റിച്ചിയുടെ നേരെ പരിഹസിക്കുന്ന ആൾക്കൂട്ടം. കള്ളന്റെ കൂട്ടാളിയുടെ തന്ത്രത്തിൽ പെട്ട് റിച്ചിയുടെ സൈക്കിൾ നഷ്ടപ്പെടുന്നു. പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെല്ലുന്ന റിച്ചിയുടെ മുന്നിൽ പോലീസ് ഉദ്യോഗസ്ഥൻ നിസ്സാരമായി വെറുമൊരു സൈക്കിളോ എന്നു ചോദിക്കുമ്പോൾ, അയാളുടെ മനസ്സ് തകർന്നുപോകുന്നു.

കുടുംബബന്ധങ്ങൾ: കുട്ടിയോടു നുണ പറഞ്ഞ് സുഹൃത്തിനെത്തേടിയെത്തുന്ന റിച്ചി. രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേൾക്കുന്ന റിച്ചി, തന്റെ കൂട്ടുകാരന്റെ ഗായകസംഘത്തിന്റെ കഴുത സംഗീതവും, കാതടപ്പിക്കുന്ന രാഷ്ട്രീയനേതാവിന്റെ പൊള്ളയായ പ്രസംഗവും ഒരുപോലെയാണെന്ന് തിരിച്ചറിയുന്നു. സ്നേഹമയിയായ മരിയ ഈ അവസരത്തിൽ റിച്ചിയെത്തേടി വരുന്നു. കുടുംബസ്നേഹത്തിന്റെ ശീതളച്ഛായ ഈ സന്ദർഭത്തിലുണ്ട്. റിച്ചിയുടെ മുഖത്തുനിന്നും മരിയ വായിച്ചെടുക്കുന്ന സങ്കടം ഇതിനെയാണ് സൂചിപ്പിക്കുന്നത്. സുഹൃത്തിനോടൊപ്പം സൈക്കിളന്വേഷിച്ച് അയാൾ പുറപ്പെടുന്നു. പ്രഭാതത്തിൽ തെരുവുകൾ വൃത്തിയാക്കുന്നതും പഴയതുപോലെ നഗരം തിരക്കിലേക്ക് വരുന്നതും ആൾക്കൂട്ടം റിച്ചിയ്ക്കു മുൻപിൽ സത്യം മറയ്ക്കുന്നൊരു മറയായി വരുന്നതും കാണുന്നു. തന്റെ ഫിഡെസ് സൈക്കിളിന്റെ ഏതെങ്കിലുമൊരു ഭാഗം ലഭിക്കുമെന്നൊരു പ്രതീക്ഷ റിച്ചിയിലുണ്ട്. അതുപോലെ മകൻ ബ്രൂണോയിലും. പക്ഷേ നേരം ദീർഘിക്കുമ്പോൾ അത് മങ്ങിപ്പോകുന്നു. പള്ളിയിലെ രംഗത്ത് ദാരിദ്ര്യത്തിന്റെ വേറിട്ട കാഴ്ചയുണ്ട്: ഭക്ഷണത്തിനായി പള്ളിയിൽ പ്രാർത്ഥിക്കുന്നവർ. റിച്ചി വൃദ്ധനെ പിന്തുടർന്ന് ഒരു വേശ്യാലയത്തിലെത്തുന്നു. ഹോട്ടൽരംഗത്തിൽ ബ്രൂണോയോടൊപ്പം ഭക്ഷണം കഴിക്കുന്ന റിച്ചി കുടുംബസ്നേഹിയായ വാത്സല്യനിധിയാണ്. ഒടുവിൽ ഫുട്ബോൾ സ്റ്റേഡിയത്തിനരികിൽ റിച്ചി, ഒരു ദുർബല നിമിഷത്തിൽ, ബ്രൂണോയെ ബസ്സിൽ പോകാൻ നിർബന്ധിച്ച് സൈക്കിളെടുത്ത് പായുന്നു. ആൾക്കൂട്ടം അയാൾക്കു പിന്നാലെ പായുന്നു. റിച്ചിയേൽക്കുന്ന ദുരന്തം അയാളുടെ സൈക്കിൾ മോഷ്ടിക്കപ്പെട്ടപ്പോൾ ആരും സഹായിക്കാനില്ലാതായി; അയാൾ മോഷ്ടിച്ചപ്പോൾ ആൾക്കൂട്ടം അയാൾക്കു നേരെ ഒന്നടങ്കം തിരിഞ്ഞു.

തന്റെ അച്ഛൻ സൈക്കിളുമായി പിടിക്കപ്പെട്ടതുകണ്ട് ബ്രൂണോ അച്ഛനോടു ചേർന്ന് ആൾക്കൂട്ടത്തോടും യാചന ചെയ്യുന്നു. അഭിമാനം തകർന്നവനായി, എല്ലാം നഷ്ടപ്പെട്ടവനായി റിച്ചി തന്റെ വീടിന്റെ സ്വാസ്ഥ്യത്തിലേക്ക് തിരിക്കുന്നു. അയാൾക്കരികിലൂടെ സൈക്കിളുകൾ പായുന്നു. തിക്കിക്കയറുന്ന ബസ്സുകൾ അയാളുടെ മനസ്സിന്റെ അവസ്ഥയെ കാണിക്കുന്നു. ഈ സിനിമയിൽ ആൾക്കൂട്ടം മൂല്യശോഷണം വന്ന ഒരു സമൂഹത്തിന്റെ സ്വഭാവവൈചിത്ര്യങ്ങൾ പ്രദർശിപ്പിക്കുന്നു. സ്റ്റേറ്റ് അതിന്റെ അധികാരത്തെ സമൂഹത്തിന്റെ സംരക്ഷണത്തിനുപയോഗിക്കാതെ വരുമ്പോൾ നിയമവാഴ്ച അലങ്കോലപ്പെടും. മോഷണം, സാമ്പത്തികത്തട്ടിപ്പുകൾ (മതത്തിന്റെ പേരിൽ നടക്കുന്നതാണെങ്കിലും), കൈക്കൂലി - എല്ലാം പെരുകുന്ന സമൂഹം. റിച്ചിയെപ്പോലുള്ളവർ കുടുംബത്തിന്റെ ഭദ്രതയ്ക്കു വേണ്ടി നിലനിൽക്കുന്നു. മനുഷ്യമനസ്സിന്റെ ഒരു പ്രതീകമായി സൈക്കിൾ ഈ ചലച്ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. പട്ടണത്തിന്റെ കാപട്യങ്ങൾക്കിടയിൽ മാദകനടിയുടെ ചിത്രമൊട്ടിക്കുമ്പോഴാണ് അയാൾക്കത് നഷ്ടപ്പെടുന്നത്. ആൾക്കൂട്ടത്തിന്റെ അപഹാസ്യതയെയും രൗദ്രമായ ഭാവത്തെയും ഇതേ സൈക്കിളുകൾ ഓർമ്മപ്പെടുത്തുന്നു. അസ്വസ്ഥമാവുന്ന സമൂഹമനസ്സ് പലപ്പോഴും തലങ്ങും വിലങ്ങുമായി പായുന്ന സൈക്കിളുകളിലൂടെ ഡിസിക്ക ഓർമ്മപ്പെടുത്തുന്നു.

Exam Tips:

a) നാല് സൂചകങ്ങൾക്കും പ്രത്യേകം ഖണ്ഡികകൾ നൽകി, ഓരോന്നിനും സിനിമയിൽ നിന്നുള്ള സന്ദർഭം തെളിവായി ചേർക്കുക.
b) കഥാസാരം ചുരുക്കി ആമുഖമായി എഴുതുക.
c) ആൾക്കൂട്ടത്തെ 'വില്ലൻ' ആയി കാണുന്നതും സൈക്കിളിനെ മനുഷ്യമനസ്സിന്റെ പ്രതീകമായി കാണുന്നതും എടുത്തുപറയുക.
d) സമാപനത്തിൽ സിനിമയുടെ സാമൂഹികപ്രസക്തി ഒറ്റ വാക്യത്തിൽ പറയുക.

 

Previous Years Questions and Answers

Two Marks Questions

Question 6: ശരിയോ തെറ്റോ എന്നെഴുതുക. ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ആൾക്കൂട്ടം. (March 2015)

Answer:

ശരി

Exam Tips:

a) ഈ സിനിമയിൽ ആൾക്കൂട്ടത്തിന് കഥാപാത്രത്തിന്റെ സ്ഥാനമുണ്ടെന്ന് ഓർമ്മിക്കുക.
b) ശരി/തെറ്റ് എന്ന് മാത്രം എഴുതിയാൽ മതി.

 

Question 7: കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തി എഴുതുക. അന്റോണിയോ റിച്ചി, മരിയ, റോസ്, കോർലറ്റ്, ബ്രൂണോ (March 2016)

Answer:

റോസ് സ്കാർലറ്റ് (ചലച്ചിത്ര കഥാപാത്രമല്ല; സംവിധായകന്റെ ആദ്യചിത്രമാണ്)

Exam Tips:

a) കഥാപാത്രങ്ങളുടെ പേരുകൾ പാഠത്തിൽ നിന്ന് ഓർമ്മിച്ച് കൂട്ടത്തിൽപ്പെടാത്തതിന്റെ കാരണം ബ്രാക്കറ്റിൽ എഴുതുക.

 

Question 8: കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തി എഴുതുക. അന്റോണിയോ റിച്ചി, ബ്രൂണോ, സിസറേ സാവുട്ടിനി, മരിയ (March 2017)

Answer:

സിസറേ സാവൂട്ടിനി (മറ്റുള്ളവർ സിനിമാ കഥാപാത്രങ്ങൾ)

Exam Tips:

a) സിസറേ സവാട്ടിനി തിരക്കഥാകൃത്താണ്; മറ്റുള്ളവർ കഥാപാത്രങ്ങളാണ്.

 

Four Marks Questions

Question 9: 'ആവർത്തനത്തിന്റെ അസാധാരണമായ ഒരു താളം' 'സൈക്കിൾ മോഷ്ടാക്കൾ' ക്കുണ്ട്. വിശകലനം ചെയ്ത് കുറിപ്പെഴുതുക. (SAY 2016)

Answer:

ഒരു സൈക്കിൾ മോഷണത്തിലാണ് "സൈക്കിൾ മോഷ്ടാക്കൾ" എന്ന ചിത്രം ആരംഭിക്കുന്നത്. മറ്റൊരു സൈക്കിൾ മോഷണത്തിൽ ചിത്രം അവസാനിക്കുകയും ചെയ്യുന്നു. ആദ്യ ഭാഗത്ത് റിച്ചിക്ക് ജോലി കിട്ടിയത് ഭാഗ്യമായി കരുതി ഉപകാരസ്മരണയുമായി കൈനോട്ടക്കാരിയുടെ അടുക്കലെത്തിയ മരിയയെയും അതിനെ പുച്ഛിക്കുന്ന റിച്ചിയേയും കാണാം. എന്നാൽ ഭാഗ്യം കൈവിട്ടുപോയപ്പോൾ, സൈക്കിൾ മോഷ്ടിക്കപ്പെട്ടപ്പോൾ റിച്ചി കൈനോട്ടക്കാരിയെ കാണാനെത്തുന്നു. ഇങ്ങനെ സംഭവങ്ങളുടെ ആവർത്തനത്തിന്റെ അസാധാരണമായ ഒരു താളം "സൈക്കിൾ മോഷ്ടാക്കളിൽ" കാണാനാവും.

Exam Tips:

a) ആദ്യ മോഷണം - അവസാന മോഷണം, ഭാഗ്യം വിശ്വസിക്കാത്ത റിച്ചി - ദർശനക്കാരിയെ തേടുന്ന റിച്ചി എന്നീ ആവർത്തനങ്ങൾ ജോടിയായി എഴുതുക.

 

Question 10: 'സൈക്കിൾ മോഷ്ടാക്കൾ - ഈ ചിത്രം മോഷ്ടിക്കപ്പെട്ട അന്റോണിയോ റിച്ചി എന്ന ഹതഭാഗ്യനായ ഒരു വ്യക്തിയുടെ മാത്രം കഥയല്ല' - ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുവോ? നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കുക. (March 2015)

Answer:

ബൈസിക്കിൾ തീവ്സ് റിച്ചിയുടെ മാത്രം കഥയല്ല. യുദ്ധാനന്തരമുള്ള മുഴുവൻ ഇറ്റലിക്കാരുടേയും കഥയാണ്. തൊഴിലന്വേഷിക്കുന്ന അനേകായിരങ്ങളിൽ ഒരുവൻ മാത്രമായിരുന്നു റിച്ചി. മറ്റുള്ളവർ സൈക്കിളുണ്ടെന്നറിയിച്ച് ദയനീയമായി ജോലിക്കായി നിലവിളിക്കുന്നത് ഈ സിനിമയിൽ മൗനമായി ചിത്രീകരിക്കുന്നവയാണ്.

പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുത്താൽ ഭക്ഷണം ലഭിക്കുമെന്ന് ആകർഷിക്കുന്നത് എത്രയോ ദരിദ്രരെയാണ്. ദാരിദ്ര്യം ഉപയോഗിച്ച് വിശ്വാസം മുതലാക്കുന്ന പള്ളിയുടെ ഒരവസരത്തിന്റെ കഥ കൂടിയാണിത്. സൈക്കിൾ മോഷ്ടിച്ച യുവാവിന്റെ ജീവിതം ദൈന്യതയുടെ കഥ കൂടിയാണ്. അയാളുടെ അമ്മയുടെ നിൽപ്പും പെരുമാറ്റവും ഏതൊരു പാവപ്പെട്ടവന്റേയും വീട്ടിലെ ദാരുണമായ കാഴ്ചയാണ്. ഭാവിപ്രവചിക്കുന്ന സ്ത്രീയുടെ അരികിൽ വന്നു വീഴുന്നവരുടെ നെഞ്ചിടിപ്പിന്റെ കഥ കൂടിയാണിത്. സ്വന്തം ഭാഗധേയത്തിന്റെ ഭാവിയും ശുഭമായ പരിഹാരങ്ങളും ജനം അന്വേഷിക്കുന്നു. സൈക്കിൾ പാർട്സുകൾ വിൽപ്പന നടത്തുന്ന ചന്തയിലെ ദൃശ്യങ്ങളിൽ സാധാരണക്കാരന്റെ ജീവിതം പിടിച്ചുനിൽക്കുന്നത് വളരെ യാഥാർത്ഥ്യത്തോടെയാണ് ചിത്രീകരിക്കുന്നത്. റിച്ചിയുടെ മാത്രമല്ല ബ്രൂണോയുടേയും റിച്ചിയുടെ ഭാര്യയുടേയും കഥകൂടിയാണ് ഈ സിനിമ.

എപ്പോഴും പിറകെ കൂടുന്ന ബ്രൂണോ ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുന്നത് ദരിദ്രന്റെ തുച്ഛമായ സന്തോഷമാണ്. ഒടുവിൽ ആൾക്കൂട്ടത്തിന്റെ അസംതൃപ്തിയുടെ കഥകൂടിയാണിത്. എല്ലാവരും തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന നഗരത്തിന്റെ തിരക്കിന്റേയും ദുഃഖം ഏകമായി സഹിക്കുന്ന മനുഷ്യരുടേയും കഥയാണ് ബൈസിക്കിൾ തീവ്സ്.

Exam Tips:

a) യോജിക്കുന്നു എന്ന് ആദ്യം പറയുക; റിച്ചി, ബ്രൂണോ, മരിയ, മറ്റു തൊഴിൽരഹിതർ എന്നിങ്ങനെ ഓരോരുത്തരുടെയും കഥ ഉദാഹരണമായി ചേർക്കുക.

 

Six Marks Questions

Question 11: 'കളവുപോയ സൈക്കിൾ' എന്ന സിനിമയിൽ കാണുന്ന സാമൂഹിക അവസ്ഥ വിശകലനം ചെയ്യുക. (SAY 2015)

Answer:

ഇറ്റലിയിലെ റോമിനടുത്ത് വാൽമെലായ്നയിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അന്റോണിയോ റിച്ചി, ഭാര്യ മരിയ, മകൻ ബ്രൂണോ, അഞ്ചു മാസം പ്രായമായ ഇളയ കുഞ്ഞ് എന്നിവരുടെ കുടുംബത്തിന്റെയും കളവുപോയ ഭാരക്കുറവുള്ള ഫിഡസ് ബ്രാന്റ് സൈക്കിളിന്റെയും കഥയാണ് ബൈസിക്കിൾ തീവ്സ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊടികുത്തിവാണ യുദ്ധാനന്തര ഇറ്റാലിയൻ സാമൂഹികാവസ്ഥയെ ഈ സിനിമ പ്രതിഫലിപ്പിക്കുന്നു. ഏതൊരു വസ്തുവും ലഭ്യമാകുന്നതിന് കാലവിളംബം അനുഭവപ്പെടുന്ന ഒരു സാമൂഹിക അവസ്ഥയാണ് ഈ സിനിമയുടെ അന്തർധാര.
ജീവിക്കാനാവശ്യമായ പണം കണ്ടെത്താൻ ഒരു തൊഴിലന്വേഷിക്കുകയും അപൂർവ്വമായി മാത്രം തൊഴിൽ കൈയിലെത്തുകയും ചെയ്യുന്ന സാമൂഹികാവസ്ഥയിൽ മനുഷ്യർ മോഷ്ടാക്കളാകുന്നു. റിച്ചിയുടെ സൈക്കിൾ മോഷ്ടിക്കപ്പെടുന്നു. മോഷ്ടിക്കുന്നവനും കുടുംബപ്രാരാബ്ധങ്ങളുണ്ടെന്ന് സിനിമയിൽ വ്യക്തമാണ്. എന്നാൽ കള്ളന്റെ പിന്നിൽ കാവലായി ഒരു ആൾക്കൂട്ടം നിലയുറപ്പിക്കുമ്പോൾ റിച്ചിയെ സഹായിക്കാനെത്തിയ പോലീസുകാരൻ പോലും നിസ്സഹായനായിത്തീരുന്നു. റിച്ചിക്കു മുന്നിൽ ആൾക്കൂട്ടമാണ് വില്ലൻ വേഷമണിയുന്നത്.

Exam Tips:

a) സിനിമയിലെ പ്രധാന സാമൂഹിക അവസ്ഥകൾ (തൊഴിലില്ലായ്മ, ദാരിദ്ര്യം, ആൾക്കൂട്ടം) പ്രത്യേകം വാക്യങ്ങളായി എഴുതുക.

 

Question 12: സിനിമയിൽ പ്രത്യക്ഷമാകുന്ന സാമൂഹ്യപ്രശ്നങ്ങളെ വിശകലനം ചെയ്ത് 'സൈക്കിൾ മോഷ്ടാക്കൾ' എന്ന ചിത്രത്തിന് ഒരാസ്വാദനം തയ്യാറാക്കുക. (March 2016)

Answer:

ഇറ്റലിയിലെ റോമിനടുത്ത് വാൽമെലായ്നയിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അന്റോണിയോ റിച്ചി, ഭാര്യ മരിയ, മകൻ ബ്രൂണോ, അഞ്ചു മാസം പ്രായമായ ഇളയ കുഞ്ഞ് എന്നിവരുടെ കുടുംബത്തിന്റെയും കളവുപോയ ഭാരക്കുറവുള്ള ഫിഡസ് ബ്രാന്റ് സൈക്കിളിന്റെയും കഥയാണ് ബൈസിക്കിൾ തീവ്സ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊടികുത്തിവാണ യുദ്ധാനന്തര ഇറ്റാലിയൻ സാമൂഹികാവസ്ഥയെ ഈ സിനിമ പ്രതിഫലിപ്പിക്കുന്നു. ഏതൊരു വസ്തുവും ലഭ്യമാകുന്നതിന് കാലവിളംബം അനുഭവപ്പെടുന്ന ഒരു സാമൂഹിക അവസ്ഥയാണ് ഈ സിനിമയുടെ അന്തർധാര.
ജീവിക്കാനാവശ്യമായ പണം കണ്ടെത്താൻ ഒരു തൊഴിലന്വേഷിക്കുകയും അപൂർവ്വമായി മാത്രം തൊഴിൽ കൈയിലെത്തുകയും ചെയ്യുന്ന സാമൂഹികാവസ്ഥയിൽ മനുഷ്യർ മോഷ്ടാക്കളാകുന്നു. റിച്ചിയുടെ സൈക്കിൾ മോഷ്ടിക്കപ്പെടുന്നു. മോഷ്ടിക്കുന്നവനും കുടുംബപ്രാരാബ്ധങ്ങളുണ്ടെന്ന് സിനിമയിൽ വ്യക്തമാണ്. എന്നാൽ കള്ളന്റെ പിന്നിൽ കാവലായി ഒരു ആൾക്കൂട്ടം നിലയുറപ്പിക്കുമ്പോൾ റിച്ചിയെ സഹായിക്കാനെത്തിയ പോലീസുകാരൻ പോലും നിസ്സഹായനായിത്തീരുന്നു. റിച്ചിക്കു മുന്നിൽ ആൾക്കൂട്ടമാണ് വില്ലൻ വേഷമണിയുന്നത്.
ജോലി ലഭിച്ച സന്തോഷത്തേക്കാൾ പണയം വച്ച സൈക്കിളുണ്ടെങ്കിലേ ജോലിക്കു പോകാനാകൂ എന്ന സങ്കടമാണ് റിച്ചിക്കു മുന്നിൽ. ആതുരതകൾ, ദാരിദ്ര്യം, ദുഃഖം ഇതെല്ലാം ആത്മീയതയുടെ പേരിലുള്ള ചൂഷണങ്ങൾക്ക് പറ്റിയ അവസ്ഥകളാണെന്ന് സൈക്കിൾ മോഷ്ടാക്കൾ തെളിയിക്കുന്നു. ആൾക്കൂട്ടം മൂല്യശോഷണം വന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ്.

Exam Tips:

a) ആസ്വാദനത്തിൽ കഥാസാരം, സാമൂഹിക പ്രശ്നങ്ങൾ, ആൾക്കൂട്ടം, കുടുംബബന്ധം, ദൃശ്യസാങ്കേതികത എന്ന ക്രമം പാലിക്കുക.

 

Question 13: 'സൈക്കിൾ മോഷ്ടാക്കൾ എന്ന സിനിമയുടെ കേന്ദ്രപ്രമേയമായി ലേഖകൻ നിരീക്ഷിക്കുന്ന പ്രത്യാശ എന്ന ആശയം ദൃശ്യമാകുന്ന സന്ദർഭങ്ങളെ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക. (SAY 2016)

Answer:

സൈക്കിൾ വീണ്ടെടുക്കാമെന്ന പ്രതീക്ഷയാണ് റിച്ചിയെ ജീവിക്കാൻ ഇനിയും പ്രേരിപ്പിക്കുന്നത്. സൈക്കിളിലൂടെ ബ്രൂണോയ്ക്കും കുടുംബത്തിനും ലഭിക്കുന്ന പ്രത്യാശ ദാരിദ്ര്യത്തിലും പുലരുന്നു. മരിയയുടെ സഹായത്തോടെ പുതപ്പുകൾ പണയപ്പെടുത്തി സൈക്കിൾ നേടുന്നതും ഹൃദയദ്രവീകരണമായ സന്ദർഭമാണ്. രണ്ടാമത്തെ കുഞ്ഞിന്റെ പുഞ്ചിരി, ബ്രൂണോയുടെ സൈക്കിൾ സ്വപ്നങ്ങൾ, സുഹൃത്തുമൊത്തുള്ള അന്വേഷണം, കഷ്ടപ്പാടിലും മരിയ നൽകുന്ന ആശ്വാസം എന്നിവയെല്ലാം പ്രത്യാശയുടെ സന്ദർഭങ്ങളാണ്. ഒടുവിൽ കള്ളനാകേണ്ടി വന്നതിനുശേഷം ബ്രൂണോയുടെ കരം പിടിച്ചുള്ള റിച്ചിയുടെ നടത്തം കുടുംബത്തിലേക്കാണ്; ജീവിതത്തിലേക്കാണ്. ബ്രൂണോ കാണിക്കുന്ന സ്നേഹവും അവസാനത്തെ പ്രതീക്ഷയാണ്.

Exam Tips:

a) പ്രത്യാശയുടെ സന്ദർഭങ്ങൾ (പുതപ്പ് പണയം, ബ്രൂണോയുടെ സ്വപ്നം, മരിയയുടെ ആശ്വാസം, അവസാനരംഗം) ഓരോന്നായി എഴുതുക.

 

Question 14: 'ദാരിദ്ര്യത്തിലും പുലർത്തുന്ന പ്രത്യാശയാണ് 'സൈക്കിൾ മോഷ്ടാക്കൾ' എന്ന സിനിമയുടെ കേന്ദ്രപ്രമേയം.' ഈ അഭിപ്രായത്തോടു നിങ്ങളുടെ പ്രതികരണം ഉപന്യാസരൂപത്തിൽ എഴുതുക.

Answer:

ഒരു ആൾക്കൂട്ടം മുഴുവൻ ദാരിദ്ര്യം അനുഭവിക്കുക. യുദ്ധം അവരെ കിടപ്പാടമില്ലാത്തവരും തൊഴിലില്ലാത്തവരുമാക്കിത്തീർക്കുക. എന്നിട്ട് തൊഴിലിനുവേണ്ടി തന്റേതായ വില പിടിച്ച വസ്ത്രങ്ങൾ പണയം വയ്ക്കേണ്ടിവരിക. അതിൽ നിന്നും ഒരു സൈക്കിൾ സ്വന്തമാക്കുക. കടം വീട്ടാനും ജീവിക്കാനുമുള്ള ഈ സൈക്കിൾ ദരിദ്രനായ ഒരു മോഷ്ടാവ് കക്കുക. നിരാശയിൽ പതിച്ച വ്യക്തി ഒടുവിൽ കള്ളനാവുക എന്നത് ബൈസിക്കിൾ തീവ്സിന്റെ നൊമ്പരങ്ങളാണ്.

ബൈസിക്കിൾ തീവ്സ് സിനിമയിൽ സൈക്കിൾ മോഷ്ടാക്കൾ എത്ര പേരുണ്ട്? യഥാർത്ഥ മോഷ്ടാവുണ്ട്. റിച്ചി മോഷ്ടാവായില്ലേ? റിച്ചി കള്ളനല്ലേ? സൈക്കിൾ പാർട്സുകൾ വയ്ക്കുന്നിടത്ത് നിരവധി കള്ളന്മാർ മറഞ്ഞിരിക്കുന്നില്ലേ? റിച്ചിയെ കള്ളനെന്ന് വിളിക്കാൻ നമുക്ക് മടി തോന്നുന്നില്ലേ? റിച്ചിയും ഖാനോയും നമ്മുടെ ഹൃദയത്തിലൂടെയാണ് സൈക്കിൾ ഓടിച്ചുകയറിയത് എന്നതിനാൽ റിച്ചിയോട് നമ്മുടെ മനസ്സ് വേദനിച്ച് ഇണങ്ങുന്നില്ലേ? യഥാർത്ഥ സൈക്കിൾ മോഷ്ടാവിന്റെ ജീവിതത്തിന്റെ ഹൃദയസ്പന്ദനങ്ങളെ നാം കണ്ടിരുന്നെങ്കിൽ റിച്ചിയോട് തോന്നിയ മമത അയാളോടും തോന്നാമായിരുന്നില്ലേ? റിച്ചിയെ ആൾക്കൂട്ടം പിടിച്ചതിനുശേഷം സൈക്കിൾ മോഷ്ടാവ് എന്ന അപമാനവുമായി റോഡിലൂടെ പോകുമ്പോൾ വിരൽ പിടിച്ച് കൂടെ നടക്കുന്ന ബ്രൂണോയാണ് റിച്ചിയെ ജീവിക്കാൻ ഇനിയും പ്രേരിപ്പിക്കുന്ന പ്രതീക്ഷകൾ നൽകുന്നത്. തിരിച്ചു നടക്കുന്ന റിച്ചിയിൽ നിഴലിച്ച നിരാശ ബ്രൂണോയുടെ കൈപിടിക്കുന്നതിലൂടെ ജീവിതപ്രതീക്ഷയായി മാറുന്നു. ബൈസിക്കിൾ തീവ്സ് ദാരിദ്ര്യത്തിലും പുലർത്തുന്ന പ്രത്യാശയെക്കുറിച്ചുള്ള സിനിമയാണ്. യുദ്ധാനന്തരം തൊഴിലില്ലാതാകുന്ന അസംഖ്യം ആളുകൾ, തൊഴിലന്വേഷിച്ച് നടക്കുന്ന ആൾക്കൂട്ടം.

അവർക്കിടയിൽ നറുക്ക് വീഴുന്ന റിച്ചി. സൈക്കിൾ ആവശ്യമായ ജോലിക്ക് അർഹരായവർക്കിടയിൽ സൈക്കിളില്ലാതെ റിച്ചി പതറിപ്പോകുന്നതും ഭാര്യയുടെ സഹായത്തോടെ സൈക്കിൾ നേടുന്നതും ഹൃദയദ്രവീകരണമായ സന്ദർഭങ്ങളാണ്. ദാരിദ്ര്യത്തിന്റെ കൂടപ്പിറപ്പാണ് കടമെടുക്കലും കടം വീട്ടലും. റിച്ചിക്കും ഇതു മാത്രമാണ് ജീവിതമാർഗ്ഗം. ഇവിടെ ഭാര്യയുടെ സഹായത്തോടെയാണ് റിച്ചി കടമെടുക്കുന്നത്. കടം വീട്ടാനും വീട്ടിക്കാനുമുള്ള വക ഈ സൈക്കിൾ തരുന്നതാണ്. കഷ്ടപ്പാടുകളിൽ ഉഴലുന്ന സമയത്ത് റിച്ചിയുടെ ഭാര്യ ചെന്നെത്തുന്ന ഭാവിപ്രവചനക്കാരിയും അപ്പത്തിനുള്ള വക ഉണ്ടാക്കുകയാണ്. ഭാവിയുടെ അനുഗ്രഹം ആവോളം ലഭിക്കുന്ന പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്ന അനവധി ആളുകൾ ഭക്ഷണം ലഭിക്കുന്നതിനായി പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നവർ. മോഷ്ടാവിന്റെ അമ്മയുടെ പ്രായവും അവരുടെ വീട്ടിലെ ദയനീയതയും ദാരിദ്ര്യത്തിന്റെ വേറിട്ടൊരു കാഴ്ചയാണ്. ദാരിദ്ര്യത്തിൽനിന്നും രക്ഷപ്പെടാൻ ചിലർ സ്വീകരിക്കുന്ന വഴികൾ മോഷണത്തിന്റേതാണ്.

ബ്രൂണോ വെറും കുട്ടിയായി മാറുന്നു. പണക്കാരുടെ മേശയിലേക്കും അവർ കഴിക്കുന്നതിലേക്കും നോക്കുന്നതും അവർ കഴിക്കുന്നത് ആഗ്രഹിക്കുന്നതും ദാരിദ്ര്യത്തിന്റെ കാഴ്ചകളാണ്. സങ്കടകരമായ ജീവിതമാണ്. ബൈസിക്കിൾ തീവ്സിലെ ലോകം തികഞ്ഞ സാധാരണക്കാരുടേതാണ്. തലങ്ങും വിലങ്ങും പായുന്ന സൈക്കിളുകൾ കഷ്ടപ്പെടുന്നവന്റെ ജീവിതവിജയം നേടുന്ന ജനപ്രിയ സിനിമകളുടെ കുസങ്കൽപ്പത്തിൽ നിന്നുമുള്ള ഇതിന്റെ വ്യതിയാനം കാണികളെ ജീവിതം അറിയാൻ പ്രേരിപ്പിക്കുന്നു. അവർ അനുഭവിക്കുന്നതിന്റെ യാഥാർത്ഥ്യങ്ങൾ വെള്ളിത്തിരയിലൂടെ സംവദിക്കുമ്പോൾ സിനിമാ ഫ്രെയിമുകളുടെ വിതാനത്തിൽ കലയുടെ സൗന്ദര്യം അതിന് ലഭിക്കുന്നുണ്ട്.

ഈ സിനിമ ഒരുൽപ്പന്നത്തെയും പ്രചരിപ്പിച്ചിരിക്കയില്ല. ഫിഡസ് സൈക്കിൾ ജനത്തിനിടയിൽ ട്രെൻഡായി മാറുവാൻ ഈ സിനിമ നിമിത്തമായിരിക്കില്ല. പക്ഷേ ഇതിലെ ചില ദൃശ്യങ്ങളിൽ ജനം മൂല്യങ്ങളെ വിശകലനം ചെയ്തിട്ടുണ്ടായിരിക്കും. പള്ളിയിലെ പ്രാർത്ഥനയും പ്രാർത്ഥനക്കു വരുന്നവർക്കു മാത്രമുള്ള ഭക്ഷണവും ഒരു മുറിയിൽ നാട്ടിയിട്ടിരിക്കുന്ന വിശുദ്ധന്മാരുടെ രൂപങ്ങളുടെ നിർജീവതയും കാണുന്നവന്റെ മനസ്സ് ഭേദിക്കുന്നതാണ്. സമ്പന്നനും പാവപ്പെട്ടവനും ഇരുന്ന ഹോട്ടൽമുറി ഈ സമൂഹത്തിന്റെ നേർക്കാഴ്ചയാണ്. പാവപ്പെട്ടവരുടെ ഒറ്റപ്പെടുന്ന ലോകത്തെ സംഘർഷങ്ങൾ ഈ സിനിമ അനാവരണം ചെയ്യുന്നു. കേവലം ജീവിച്ചുപോകുക മാത്രമാണിവരുടെ സ്വപ്നം. അതൊരു സ്വപ്നം കാണലല്ല. അതിനാൽ ബൈസിക്കിൾ തീവ്സ് നിസ്സഹായനായ മനുഷ്യർ നന്മയിലേക്ക് സഞ്ചരിക്കുന്ന വേളയിൽ അവരനുഭവിക്കുന്ന ജീവിതത്തിന്റെ സന്താപം ഈ സിനിമ കാണിക്കുന്നു.

സിനിമയുടെ റിയാലിസ്റ്റിക് സമീപനത്തിൽ ബൈസിക്കിൾ തീവ്സ് വലിയൊരു പ്രേരകശക്തിയായിരുന്നു. ടു വുമൺ ഇതേ റിയാലിസ്റ്റിക് രീതിയിലുള്ള ഡിസീക്കയുടെ മറ്റൊരു സിനിമയാണ്. അതിഭാവുകത്വവും അതിനിറങ്ങളും ഇല്ലാത്ത ക്യാമറക്കാഴ്ചകളുടെ സിനിമ ചരിത്രത്തിൽ എന്നുമൊരു ടെക്സ്റ്റ് പുസ്തകമായിരുന്നു ബൈസിക്കിൾ തീവ്സ്. ന്യൂസ്പേപ്പർ ബോയ് മലയാളത്തിലെ റിയലിസ്റ്റിക് സിനിമയാണ്. ഓടയിൽ നിന്ന് മറ്റൊരു സിനിമയാണ്. സ്വപ്നാത്മകമായ സിനിമകളേക്കാൾ സമൂഹത്തെ പുരോഗതിയിലേക്കും പരിവർത്തനത്തിലേക്കും നയിക്കുന്നത് റിയാലിറ്റിയുള്ള സിനിമകളാണ്. ഇവ നിർവ്വഹിക്കുന്ന സാമൂഹിക ചലനം സ്റ്റൈലിലും ഫാഷനിലും മാത്രമായി ഒതുങ്ങുന്നില്ല. അത് സമൂഹത്തിന്റെ രക്തനാഡികളായിത്തീരുന്നു. ബൈസിക്കിൾ തീവ്സ് സമൂഹത്തിലെ ചില ധാരണകളെ പോസ്റ്റ്മോർട്ടം ചെയ്യുന്നു. മതാചാരങ്ങളുടെ പൊള്ളത്തരം, കടം വാങ്ങലിന്റെ നിർദ്ദയത, പോലീസിന്റെ നിസംഗത എന്നിവയെല്ലാം സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നവയാണ്.

Exam Tips:

a) ആമുഖത്തിൽ പ്രസ്താവനയോട് യോജിക്കുന്നു എന്ന് വ്യക്തമാക്കുക; ദാരിദ്ര്യത്തിന്റെ സന്ദർഭങ്ങളും പ്രത്യാശയുടെ സന്ദർഭങ്ങളും വേർതിരിച്ചെഴുതുക.
b) റിച്ചി കള്ളനാവുന്ന സാഹചര്യം, പള്ളിയിലെ രംഗം, ബ്രൂണോയുടെ കൈപിടിക്കൽ എന്നിവ ഉദാഹരണമാക്കുക.
c) ഉപന്യാസത്തിന് ആമുഖം, വിഷയം, സമാപനം എന്ന ചിട്ട പാലിക്കുക.

 

Notes: Directors

Question 15: വിറ്റോറിയോ ഡിസീക്കയെക്കുറിച്ച് കുറിപ്പെഴുതുക.

Answer:

ഇറ്റാലിയൻ നിയോറിയലിസ്റ്റ് സിനിമയുടെ കുലപതിയാണ് ഡിസീക്ക. ഇറ്റലിയിലെ സോറയിൽ 1901-ൽ ജനിച്ച ഡിസീക്ക നേപ്പിൾസിലെ മധ്യവർഗ്ഗ കുടുംബത്തിൽ വളർന്നു. ചെറുപ്പത്തിൽ ഓഫീസ് ക്ലാർക്കിന്റെ ജോലി ചെയ്ത് ജീവിതമാരംഭിച്ചു. നാടകാദിനമായിരുന്നു ജീവിതത്തിൽ ആനന്ദം പകർന്നത്. സ്വന്തമായി അടുപ്പ് തുടങ്ങി. തന്റെ ആദ്യ സിനിമയായ റോസ് സ്കാർലറ്റ് സംവിധാനം ചെയ്തു. പതിവ് ഇറ്റാലിയൻ ശൈലിയിലായിരുന്നു സിനിമ. എങ്കിലും ശ്രദ്ധേയമായിരുന്നു ചിൽഡ്രൻ ആർ വാച്ചിങ് അസ്. തുടർന്ന് ലോകസിനിമയിലെ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച ബൈസിക്കിൾ തീവ്സ് (1948) തിരക്കഥാകൃത്തായ സിസയർ സവാട്ടിനിയുമായിച്ചേർന്ന് ഒരുക്കി. സിനിമയുടെ പാരമ്പര രീതികളെ പാടെത്തകർത്ത് മൗലികമായ തനതു ശൈലി വിസിക്ക.

Exam Tips:

a) ജനനം, ആദ്യസിനിമ, പ്രധാന ചിത്രങ്ങൾ എന്നിവ വർഷങ്ങൾ സഹിതം ഓർമ്മിക്കുക.

 

Question 16: 'സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയാണ് സിനിമ' ഈ ആശയത്തെ മുൻനിർത്തി 'സൈക്കിൾ മോഷ്ടാക്കൾ' എന്ന സിനിമയെ വിശകലനം ചെയ്ത് ഉപന്യാസം തയ്യാറാക്കുക.

Answer:

ആധുനിക ലോകത്തിന്റെ ജനപ്രിയമായ കലാരൂപമാണ് സിനിമ. വെള്ളിത്തിരയുടെ സ്വാധീനം ജനതയിൽ അവരുടെ വസ്ത്രധാരണരീതിയിലും സംഭാഷണശകലങ്ങളിലും സാമൂഹ്യപ്രശ്നങ്ങളിൽ പുതിയ മുന്നേറ്റം കുറിക്കുന്നതിലും കാണാം. ട്രാഫിക് പോലുള്ള സിനിമകൾ സമൂഹത്തെ ഗുണപരമായി മാറ്റിത്തീർക്കുന്നത് കാണാം. എന്നാൽ 70-കളിൽ ഇറങ്ങിയ ഇംഗ്ലീഷ് സിനിമകളിലെ അശ്ലീല അമേരിക്കൻ സംസ്കാരം രതിയിൽ ആഴത്തിലുള്ള സ്വാധീനങ്ങൾ ഉളവാക്കി. സിനിമാനായക സങ്കൽപ്പത്തിൽ സ്വീകരിക്കുന്ന മിതിക്കൽ പരിവേഷം ജനങ്ങളെ സ്വാധീനിക്കുന്നതാണ്. താരങ്ങൾ കടന്നുവരുമ്പോൾ ജനങ്ങൾക്കിടയിലുണ്ടാകുന്ന ആകർഷണത്തിന് കാരണം അവർ നിർമ്മിച്ച കഥാപാത്രങ്ങളോട് ജനങ്ങളുടെ മനസ്സ് ഒട്ടിപ്പിച്ചുനിൽക്കുന്നതാണ്.

ബൈസിക്കിൾ തീവ്സ് തികച്ചും റിയലിസ്റ്റിക്കായ ആഖ്യാനമാണ്. യുദ്ധാനന്തര ഇറ്റലിയിലെ ദരിദ്രരായ ജനത്തിന്റെ തൊഴിൽ തേടിയുള്ള അന്വേഷണവും കടബാധ്യതകളിൽ ഉഴലുന്നതുമാണ് ഇതിലെ വിഷയം. ഡിസിക്കയുടെ ബൈസിക്കിൾ തീവ്സ് റിയലിസ്റ്റിക് സിനിമകൾക്ക് വലിയൊരു പ്രചോദനമാണ്. അതിഭാവുകത്വമില്ലാതെ സൈക്കിൾ ചുമന്നു നടക്കുന്ന റിച്ചിയും നഗരത്തിൽ തലങ്ങും വിലങ്ങും പായുന്ന സൈക്കിളുകളും ജീവിതത്തിന്റെ സാധാരണത്വം കാണിക്കുന്നു. സൈക്കിൾ കടംവേടിച്ച് ബൈക്കും കയുമായി വിഹ്വലതകൾ അറിയിക്കുന്നു. പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോൾ 'വെറൊമൊരു സൈക്കിളോ' എന്ന് പോലീസുകാരൻ ചോദിക്കുന്നത് റിച്ചിയെ അസ്വസ്ഥനാക്കുന്നു. ഒടുവിൽ റിച്ചിയും ഭാവിയറിയാൻ ചെല്ലുന്നു. അവിടെ കേൾക്കുന്നത് കാണാതായ സൈക്കിളിന്റെ കൃത്യസ്ഥാനമല്ല. അവിടെയും പണമാണ് പ്രവചനക്കാരിക്കാവശ്യം.

7500 ലിറയ്ക്ക് പുതപ്പുകൾ പണയംവെച്ച് 6100 ലിറയ്ക്കുള്ള സൈക്കിളിന്റെ ബാധ്യത വീട്ടിൽ വരുന്നു. ഫിഡസ് സൈക്കിൾ ചുമലിൽ വച്ച് നടക്കുന്ന റിച്ചി ദാരിദ്ര്യത്തിന്റെ സങ്കടകരമായ പ്രതീക്ഷകളെയാണ് ചുമക്കുന്നത്. പള്ളിയിലെ കാഴ്ചകൾ 'ഇല്ല ദാരിദ്ര്യാർത്തിയോളം വരില്ലാരാർത്തിയും' എന്നതിനെ ഓർമ്മിപ്പിക്കുന്നു. പള്ളിയിൽ പാട്ട് കേൾക്കുന്നതിനിടയിൽ തമ്മിൽത്തമ്മിലുള്ള സംഭാഷണത്തിൽ നിന്നും ഉച്ചക്ക് പാസ്തയും ഉരുളക്കിഴങ്ങും കറിയുമാണെന്ന് നാം അറിയുന്നു. പള്ളിയുടെ ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർക്കു മാത്രമാണ് ഈ ഭക്ഷണം കിട്ടുന്നത്. ഒടുവിൽ റിച്ചി മോഷ്ടാവായതിനുശേഷം സൈക്കിൾ ഉടമസ്ഥന്റെ കാരുണ്യംകൊണ്ട് രക്ഷപ്പെട്ടെങ്കിലും അഭിമാനം തകർന്ന് ബ്രൂണോയോടൊപ്പം തിരിച്ചുവരുന്നത് വീട്ടിലെ സ്വാതന്ത്ര്യത്തിലേക്കാണ്. ഇനിയും ജീവിതം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയോടെ. ബൈസിക്കിൾ തീവ്സിലെ റിച്ചിയുടെ കുടുംബം സന്തുഷ്ടമാണ്. റിച്ചിക്കൊപ്പം എപ്പോഴും കാണുന്ന ബ്രൂണോ, റിച്ചിയുടെ അഭയമായ ഭാര്യ, തൊട്ടിലിൽ ഉറങ്ങുന്ന കൊച്ചുകുഞ്ഞ് എന്നിവരുടെ ലോകം ആനന്ദകരമാണ്.

റിച്ചിയും ഭാര്യയും സൈക്കിളിൽ പോകുന്നതും റിച്ചിയും മകനും സൈക്കിൾ തിരയുന്നതും ജീവിതം നൽകുന്ന പ്രതീക്ഷയിലാണ് തുടരുന്നത്. കള്ളനാകേണ്ടി വന്നതിനുശേഷം ബ്രൂണോയുടെ കരം പിടിച്ചുള്ള റിച്ചിയുടെ നടത്തം കുടുംബത്തിലേക്കാണ്; ജീവിതത്തിലേക്കാണ്. ബൈസിക്കിൾ തീവ്സ് സമൂഹത്തിലെ ചില ധാരണകളെ പോസ്റ്റ്മോർട്ടം ചെയ്യുന്നു. മതാചാരങ്ങളുടെ പൊള്ളത്തരം, കടം വാങ്ങലിന്റെ നിർദ്ദയത, പോലീസിന്റെ നിസംഗത എന്നിവയെല്ലാം സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നവയാണ്.

Exam Tips:

a) ആദ്യം സിനിമയുടെ സാമൂഹിക സ്വാധീനത്തെക്കുറിച്ച് ആമുഖം നൽകുക; പിന്നീട് ബൈസിക്കിൾ തീവ്സിലെ സന്ദർഭങ്ങൾ (പോലീസ്, ദർശനക്കാരി, പള്ളി) സാമൂഹിക വിമർശനമായി വിശദീകരിക്കുക.
b) റിയലിസ്റ്റിക് സമീപനം സമൂഹത്തെ ചിന്തിപ്പിക്കുന്നു എന്ന നിഗമനത്തോടെ അവസാനിപ്പിക്കുക.

 

Question 17: വിജയകൃഷ്ണനെക്കുറിച്ച് കുറിപ്പെഴുതുക.

Answer:

1952-ൽ തിരുവനന്തപുരത്ത് ജനനം. ചെറുകഥകളും നോവലുകളും രചിച്ചുകൊണ്ട് സാഹിത്യരംഗത്തു വന്നു. ചെറുപ്രായം മുതൽ സിനിമയുടെ ആകർഷണം ഉണ്ടായിരുന്നെങ്കിലും സാമ്പത്തികമായ പിന്തുണ ഇല്ലാത്തതിനാൽ ചലച്ചിത്ര നിരൂപണത്തിൽ ശ്രദ്ധിച്ചു. 1982-ൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

1982-ൽ 'നിധിയുടെ കഥ' എന്ന ചിത്രത്തിലൂടെ ഇദ്ദേഹം സംവിധാനത്തിലേക്ക് കടന്നു. മയൂരനൃത്തം, ദലമർമ്മരങ്ങൾ എന്നിവയാണ് ചില ചിത്രങ്ങൾ. നിരവധി ടെലിവിഷൻ പരമ്പരകളും ഡോക്യുമെന്ററികളും ടെലിസിനിമകളും നിർമ്മിച്ചു.

Exam Tips:

a) ജനനം, സാഹിത്യ-ചലച്ചിത്ര പ്രവർത്തനങ്ങൾ, പുരസ്കാരം, ചിത്രങ്ങളുടെ പേരുകൾ എന്നിവ ക്രമത്തിൽ എഴുതുക.

 

Kerala Board Solutions for Class 11 Malayalam Chapter 03 Kazhinjupoya Kalaghattavum (Bicycle Thieves film appreciation)

Chapter Exercise Answers for Class 11 Malayalam

Access structured Kerala Board textbook solutions for Chapter 03 Kazhinjupoya Kalaghattavum (Bicycle Thieves film appreciation). Designed in alignment with the latest academic curriculum for Class 11 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Detailed Answer Guides for Chapter 03 Kazhinjupoya Kalaghattavum (Bicycle Thieves film appreciation)

Each solution includes detailed reasoning to foster genuine comprehension of Chapter 03 Kazhinjupoya Kalaghattavum (Bicycle Thieves film appreciation) concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.

Complete Preparation Kit for Class 11 Exams

Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 11 Malayalam.

FAQs

Where can I find the latest Kerala Plus One Malayalam Unit 2 Chapter 3 Kazhinjupoya Kalaghattavum Textbook Questions and Answers for the 2026-27 session?

The complete and updated Kerala Plus One Malayalam Unit 2 Chapter 3 Kazhinjupoya Kalaghattavum Textbook Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 11 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus One Malayalam Unit 2 Chapter 3 Kazhinjupoya Kalaghattavum Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 11 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Unit 2 Chapter 3 Kazhinjupoya Kalaghattavum Textbook Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus One Malayalam Unit 2 Chapter 3 Kazhinjupoya Kalaghattavum Textbook Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Unit 2 Chapter 3 Kazhinjupoya Kalaghattavum Textbook Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 11 as a PDF?

Yes, you can download the entire Kerala Plus One Malayalam Unit 2 Chapter 3 Kazhinjupoya Kalaghattavum Textbook Questions and Answers in printable PDF format for offline study on any device.