Official Kerala Board Solutions for Class 11 Malayalam: Chapter 03 Muhyadheen Mala
Access comprehensive textbook solutions for Chapter 03 Muhyadheen Mala using the official curriculum guides for Class 11 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.
Chapter-wise Solutions for Malayalam: Chapter 03 Muhyadheen Mala
Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.
Two Marks Questions and Answers
Question 1: അറബി - മലയാളത്തിലെ ആദ്യ പദ്യകൃതിയാണ് ______.
Answer:
മുഹ്യുദ്ദീൻ മാല
Exam Tips:
a) 'മുഹ്യുദ്ദീൻ മാല' എന്ന് കൃത്യമായി എഴുതുക; അറബി-മലയാളത്തിലെ ആദ്യ പദ്യകൃതി എന്ന വിശേഷണം ഓർമ്മിക്കുക.
Question 2: മുഹ്യുദ്ദീൻ മാലയിൽ ആരുടെ അപദാനങ്ങളെയാണ് പ്രതിപാദിക്കുന്നത്?
Answer:
മുഹ്യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി എന്ന പുണ്യപുരുഷന്റെ അപദാനങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്.
Exam Tips:
a) പൂർണ്ണനാമം (മുഹ്യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി) എഴുതുക.
b) കൃതി ബാഗ്ദാദിൽ ജീവിച്ച ഈ ശ്രേഷ്ഠനെ വാഴ്ത്തുന്നതാണെന്ന് ഓർക്കുക.
Question 3: മനുഷ്യശരീരത്തെ ജീവിത സാഗരത്തിൽ സഞ്ചരിക്കുന്ന ഒരു കപ്പലായി രൂപണം ചെയ്തെഴുതിയ ഭാവ സുന്ദരമായ കാവ്യമാണ് ______.
Answer:
കപ്പപ്പാട്ട്
Exam Tips:
a) കപ്പലിന്റെ രൂപകം (മനുഷ്യശരീരം = കപ്പൽ, ജീവിതം = സാഗരം) ഓർത്താൽ ഉത്തരം എളുപ്പം കിട്ടും.
Question 4: മാപ്പിളപ്പാട്ടിലെ പച്ചമലയാള കവി എന്നറിയപ്പെടുന്നതാര്?
Answer:
പുലിക്കോട്ടിൽ ഹൈദർ
Exam Tips:
a) പേര് തെറ്റാതെ എഴുതുക: പുലിക്കോട്ടിൽ ഹൈദർ.
Question 5: മാപ്പിളപ്പാട്ടിലെ ശൃംഗാരപ്രദമായ പ്രേമഗാനങ്ങളാണ് ______.
Answer:
കെസ്സുപാട്ടുകൾ
Exam Tips:
a) കെസ്സുപാട്ടുകൾ എന്നത് മാപ്പിളപ്പാട്ടിലെ പ്രേമഗാനങ്ങളുടെ വിഭാഗമാണെന്ന് ഓർക്കുക.
Question 6: മാപ്പിളപ്പാട്ടിലെ വൃത്തരീതിയാണ് ______.
Answer:
ഇശൽ
Exam Tips:
a) ഇശൽ എന്ന പദം തമിഴ് 'ഇയൽ' എന്ന പദത്തിൽ നിന്ന് വന്നതായി കരുതുന്നു; ഇശലുകൾ ഗാനമാത്രകളാണ്.
Four Marks Questions and Answers
Question 7: ചേരുംപടി ചേർക്കുക.
| A | B |
|---|---|
| 1. ബദറുൽമുനീർ - ഹുസ്നുൽ ജമാൽ | ടി. ഉബൈദ് |
| 2. കപ്പപ്പാട്ട് | പി.കെ. ഹലീമ |
| 3. മുഹ്യുദ്ദീൻ മാല | മോയിൻകുട്ടി വൈദ്യർ |
| 4. പൊരുത്തം | കുഞ്ഞായിൻ മുസലിയാർ |
| 5. നബിചരിത്രം | ഖാസി മുഹമ്മദ് |
Answer:
| A | B |
|---|---|
| 1. ബദറുൽമുനീർ - ഹുസ്നുൽ ജമാൽ | മോയിൻകുട്ടി വൈദ്യർ |
| 2. കപ്പപ്പാട്ട് | കുഞ്ഞായിൻ മുസലിയാർ |
| 3. മുഹ്യുദ്ദീൻ മാല | ഖാസി മുഹമ്മദ് |
| 4. പൊരുത്തം | പി.കെ. ഹലീമ |
| 5. നബിചരിത്രം | ടി. ഉബൈദ് |
Exam Tips:
a) മോയിൻകുട്ടി വൈദ്യർ - ബദറുൽമുനീർ ഹുസ്നുൽ ജമാൽ, ഖാസി മുഹമ്മദ് - മുഹ്യുദ്ദീൻ മാല എന്നിങ്ങനെ ഉറപ്പുള്ള ജോടികൾ ആദ്യം ചേർക്കുക.
b) ഉത്തരം A, B നിരകളുള്ള പട്ടികയായി എഴുതുക.
Question 8: അറബിമലയാള കൃതികളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
മധ്യകേരളത്തിലും ഉത്തരകേരളത്തിലും പ്രചാരമാർജ്ജിച്ച മിശ്ര ഭാഷയാണ് അറബിമലയാളം. എട്ടാം നൂറ്റാണ്ടുള്ളിലായിരിക്കണം ഈ സാഹിത്യശാഖ രൂപപ്പെട്ടിട്ടുണ്ടാവുക. ഈ മിശ്രഭാഷയിൽ പാട്ടുകൾക്ക് പുറമേ ഗൗരവസ്വഭാവമുള്ള ഖണ്ഡകാവ്യങ്ങളും മഹാകാവ്യങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.
ഇയൽ എന്ന തമിഴ്പദത്തിൽ നിന്ന് നിഷ്പന്നമെന്നു കരുതുന്ന ഇശലുകൾ എന്ന പേരിലറിയപ്പെടുന്ന ഗാനമാതൃകയിലാണ് ഇവ രചിക്കപ്പെട്ടിരിക്കുന്നത്. സംഗീത മാധുരിയിൽ ഇവ മലയാളത്തിലെ ദ്രാവിഡ വൃത്ത നിബദ്ധമായ ഗാനങ്ങളേക്കാൾ മികവുറ്റതാണ്.
ഇശലുകൾക്ക് അറബിപ്പാട്ടുകളുമായി ബന്ധമുള്ളതിനാലാണ് ഖലീൽ അഹമ്മദ് അറബിഭാഷാ പണ്ഡിതന്റെ അറബി ഭാഷയിലുള്ള വൃത്തശാസ്ത്ര ഗ്രന്ഥത്തിൽ കാണുന്ന മൗലികമായ 15 വൃത്തങ്ങൾ (അറബി മലയാള മാപ്പിളപ്പാട്ടുകളുമായി പ്രയുക്തമായിട്ടുള്ള ഹക്കാന, കപ്പപ്പാട്ട്, പൂമകളിനെ, കൊമ്പ്, കണ്ണ് മുതലായ പേരിലും അറിയപ്പെടുന്ന) അടങ്ങുന്ന നിരവധി പാട്ടുകളുണ്ട്. മോനയോട് സാദൃശ്യമുള്ള വാലുമ്മൽക്കുമ്പി, ഏറെക്കുറെ പാദാന്ത്യപ്രാസമെന്നു വിളിക്കാവുന്ന വാൽക്കമ്പി മുതലായവയാണ് പ്രധാനം.
കണ്ടുകിട്ടിയതിൽവെച്ച് ഏറ്റവും പ്രാചീനമായ പാട്ട് ഖാസി മുഹമ്മദ് രചിച്ച മുഹ്യിദ്ദീൻ മാലയാണ് (പാഠപുസ്തകത്തിൽ ഇതിന്റെ കാലം 752 എന്നാണ് നൽകിയിരിക്കുന്നത്).
മാപ്പിളരാമായണത്തിന് അത്രത്തെ പഴക്കമില്ലെന്നാണ് കരുതിവരുന്നത്. ആര്യവൈദ്യൻ കൂടിയായിരുന്ന ഒരു സംസ്കൃത പണ്ഡിതന്റെ മകനായ മോയിൻകുട്ടി വൈദ്യർ, ഖജാമുഈനുദ്ദീന്റെ പോസൽ നോവലിനെ ആസ്പദമാക്കി എഴുതിയ മഹാകാവ്യമാണ് ഹുസ്നുൽ ജമാൽ ബദറുൽമുനീർ. അംബരീഷചരിതം ഗദ്യത്തിൽ കാണുന്നതുപോലെ മനുഷ്യശരീരത്തെ കപ്പലിനോട് ഉപമിക്കുന്ന കപ്പപ്പാട്ട് പ്രസിദ്ധമാണ്.
Exam Tips:
a) അറബിമലയാളം = അറബിയും മലയാളവും ചേർന്ന മിശ്രഭാഷ, ഇശലുകൾ = ഗാനമാതൃക എന്ന രണ്ട് കാര്യങ്ങൾ ആദ്യം എഴുതുക.
b) മുഹ്യിദ്ദീൻ മാല (ഖാസി മുഹമ്മദ്), ഹുസ്നുൽ ജമാൽ ബദറുൽമുനീർ (മോയിൻകുട്ടി വൈദ്യർ), കപ്പപ്പാട്ട് എന്നീ കൃതികളുടെ പേരുകൾ വിട്ടുപോകരുത്.
c) ഉത്തരം ചെറിയ ഖണ്ഡികകളായി തിരിച്ച് എഴുതുക.
Six Marks Questions and Answers
Question 9: "ഗഹനമായ ആശയങ്ങൾ അതീവ ലളിതമായ ഭാഷയിലും ഹൃദ്യമായ ഇശലിലും ആവിഷ്കരിക്കുന്നതാണ് 'മുഹ്യുദ്ദീൻമാല'യുടെ ജനപ്രിയതയ്ക്ക് ഹേതു" - പാഠഭാഗം പ്രയോജനപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ഏതൊരു കൃതിയുടെയും ഉത്കൃഷ്ടത എന്ന് പറയുന്നത് ആസ്വാദകർക്ക് ആസ്വദിക്കാൻ സാധിക്കുക എന്നതാണ്. കവി എഴുതുമ്പോൾ മനസ്സിൽ കാണുന്ന വൈകാരികഭാവം അതേ നാടകീയമായ അനുഭവത്തോടെ വായനക്കാർക്ക് അനുഭവിക്കാൻ സാധിക്കുമ്പോഴാണ് ആ നിലവാരത്തിലേയ്ക്ക് എത്താൻ സാധിക്കുന്നത്.
പഴയകാല കൃതികളിൽ ഒട്ടുമിക്കവയും ആ ഉദ്ദേശ്യത്തോടുകൂടി എഴുതപ്പെട്ടിട്ടുള്ളതാണ്. എഴുത്തുകാർ വായനക്കാരെയാണ് മുന്നിൽ കണ്ടിരുന്നത്. അതിനാൽ തന്നെ അത്തരം കൃതി കാലദേശങ്ങളെ മറികടന്ന് ഇപ്പോഴും നിലനിൽക്കുന്നുവെന്നത് സത്യമാണ്.
ഈ കൃതിയിലൂടെ കടന്നുപോകുമ്പോൾ ശ്രദ്ധേയമാകുന്ന ഒരു ദൃഷ്ടാന്തം പൂന്താനത്തിന്റെ ഇത്താനപ്പാനയുടെ ഒരു ചെറുപതിപ്പ് അറിഞ്ഞോ അറിയാതെയോ വരികൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നതാണ്. ജാതി-മത ചിന്തകൾക്ക് അതീതമായ ഒരാസ്വാദകലോകമാണ് അന്ന് നിലനിന്നിരുന്നത്. കൃതികളെ ജാതിയുടെ തെളിവ് കണ്ടെത്തി വേർതിരിച്ച് നിറുത്തിയിരുന്നില്ല.
ഇക്കാരണംകൊണ്ടാകെ കൃതിയെ ലളിതവൽക്കരിക്കുക എന്നത് എഴുത്തുകാരന്റെ ആവശ്യമാണെന്ന് കാണാം. ഓരോ കൃതിയും അത് ഉൾക്കൊള്ളുന്ന ഭാവത്തോടെ വായനക്കാരിൽ എത്തിക്കുക എന്നത് കൃതിയുടെ മഹനീയതയാണ്. ഈ കൃതി ബാഗ്ദാദിൽ ജീവിച്ച ശൈഖ് മുഹ്യുദ്ദീൻ ജീലാനി എന്ന ശ്രേഷ്ഠനെ വാഴ്ത്തുന്നതാണ്.
അദ്ദേഹത്തിന്റെ കഴിവും എളിമയും സാധാരണക്കാരിൽ എത്തിക്കുക എന്ന ലക്ഷ്യം മുന്നിലുള്ളതിനാൽ വളരെ ലളിതമായാണ് പദങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തിൽ അന്ന് നിലനിന്നിരുന്ന സാധാരണ സംസാര പദങ്ങളാണ് കവിതയിൽ കൂടുതലായി ഉപയോഗിക്കുന്നത്. വളരെ അപൂർവ്വമായി മാത്രമാണ് അറബി പദങ്ങൾ ഉപയോഗിക്കുന്നത്. വുത്തുണ്ടായി, ശൈഖ്, ബൈത്താക്കി ഫാറോട് എന്നീ പായി ഇതിന് ഉദാഹരണമാണ്.
മാത്രമല്ല പിന്നീട് പ്രയോഗിച്ചിരിയുന്ന മേൽമപാക്കിയാം, അറിവാളൻ തുടങ്ങിയ പദങ്ങൾ മലബാറിലും അതിനോട് അനുബന്ധപ്രദേശങ്ങളിലും സംസാരഭാഷയിൽ നസിൽ പ്രഭാതത്തിലുള്ള പദങ്ങളാണ്. കവി ശൈഖാന്റെ കഴിവിനെക്കുറിച്ച് പറയുന്നത് നമ്മുടെ കേരളീയ സംസ്കാരത്തിലെ അനുഷ്ഠാനത്തിലായതിനാൽ വായനക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. പാലിൽ നിന്ന് വെണ്ണ ഏതുപോലെയാണോ അതുപോലെയാണ് ഞാൻ അദ്ദേഹത്തിന്റെ കഴിവിനെ വിവരിക്കുന്നത്.
അക്കാലത്തെ മലയാളി സമൂഹത്തിന് ഈ വരികൾ കൊണ്ട് എഴുത്തുകാരൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. അധിക ഗുണമുള്ള പാലിൽ നിന്ന് അമൃത് പോലെയുള്ള വെണ്ണ രൂപപ്പെടുത്തുന്നതുപോലെയാണ് ഞാൻ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് പറയുന്നത്. ഇതു പഠിക്കുന്നവർ ഭാഗ്യമുള്ളവരാണ്.
അല്ലാഹു സ്നേഹിച്ച മുഹ്യുദ്ദീൻ എന്ന വ്യക്തിയെക്കുറിച്ചാണ് താൻ പറയാൻ ഉദ്ദേശിക്കുന്നതെന്നും മറ്റും പറയുമ്പോൾ മലയാളി മനസ്സുകൾക്ക് കവി ഉദ്ദേശിച്ച രീതിയിൽ തന്നെ മനസ്സിലാക്കാം. അടുത്ത ഭാഗത്താണ് ജ്ഞാനപ്പാനയിലെ സ്വാഭാവികമായ പദ്യശൈലി അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. അറിവും നിലയും ഇല്ലാത്തവർക്ക് അദ്ദേഹം അറിഞ്ഞ് അത് കൊടുക്കുമെന്നും എന്നാൽ അഹങ്കാരത്തോടെ അതുപയോഗിക്കുന്നവരിൽ നിന്നും അത് എടുത്തുകളയുമെന്നും കവി ഓർമ്മിക്കുന്നു.
ജീവിതത്തിൽ തനിക്ക് പോന്ന എളിമ വേണമെന്ന ചിന്ത ജനസമൂഹത്തിന് കൊടുക്കുന്ന പഴയകാല കൃതികളുടെ സ്വഭാവം തന്നെയാണ് മൊഹ്യുദ്ദീൻമാലയ്ക്കും ഉള്ളത്. ഗുരുവാണെങ്കിലും അധികം നില കെട്ടി നടന്നാൽ നിലത്തിട്ട് താഴെ നടപ്പിക്കുമെന്നും കവി സംസാരഭാഷയുടെ അത്ര ലളിതമായ പദസമ്പത്തുകൊണ്ടാണ് സാധിച്ചിരിക്കുന്നത്.
പിന്നീട് പറയുന്നത് അതിമാനുഷനായ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന സിദ്ധികളാണ്. ഉണർവിൽ ഉണ്ടാകുന്ന സംഭവങ്ങൾ രാത്രി കിനാവിൽ കാണിച്ച് കൊടുക്കുമെന്ന് ഓർമ്മിപ്പിക്കുന്നു. അങ്ങനെ പരിശുദ്ധനായി ജീവിക്കുന്ന ഒരാൾക്ക് ഏത് പൊട്ടജിന്നിന്റെ ശല്യം ഉണ്ടായാലും അതൊരു തോൽവിയായി ഭവിക്കില്ല. ദൈവങ്ങളെക്കുറിച്ച് നമുക്കുണ്ടാകുന്ന സങ്കൽപ്പങ്ങൾക്ക് കാലദേശങ്ങളുടെ അതിർവരമ്പുകൾ തടസ്സമല്ല എന്നതിന് തെളിവാണ് ഈ വരികൾ.
പാമ്പിന്റെ കോലത്തിൽ വന്ന ജിന്നുകളെ ഭയമില്ലാതെ പറിച്ച് എറിഞ്ഞു എന്നാണ് പറയുന്നത്. കനികളില്ലാത്ത കാലത്ത് കനികളും ക്ഷാമവും വേനലും രൂക്ഷമാകുമ്പോൾ ഉണങ്ങിയ മരത്തിന്മേൽ കായ് നിറച്ചും അദ്ദേഹം നമ്മോടുകൂടെ നിൽക്കും എന്ന വിശ്വാസത്തോടെ കവിത അവസാനിക്കുന്നു. ആദ്യാക്ഷര പ്രാസം, അന്ത്യാക്ഷരപ്രാസം, ദ്വിതീയാക്ഷരപ്രാസം എന്നീ പ്രാസ ഭംഗികൊണ്ട് കവിതാപാരായണം സുന്ദരമാക്കാൻ സാധിച്ചിട്ടുണ്ട്. അറബി കവിതകളെല്ലാം പാരായണ പ്രാധാന്യം കൂടി മുന്നിൽകണ്ട് രചിക്കുന്നവയാകയാൽ പദസമ്പത്ത് സമൃദ്ധമായി കണ്ടെത്താനും ഉപയോഗിക്കാനും പരിശ്രമിക്കാം.
മാത്രമല്ല ലളിതമായി അവ ഉപയോഗിക്കാൻ പരിശ്രമിക്കുകവഴി എല്ലാതരത്തിലും പെട്ട ആളുകൾ അത് വായിക്കുകയും ആസ്വദിക്കുകയും ചെയ്യും. എവിടെ നടക്കുന്ന കാര്യമായാലും അത് കേരളീയ പശ്ചാത്തല ഭംഗിയോടെ ആവിഷ്കരിക്കാൻ കവികൾക്ക് പ്രത്യേക കഴിവുണ്ട്. അറബി സംസ്കാരത്തേയും പദസമ്പത്തിനേയും നമ്മുടെ ഭാഷയുടെ അടുത്ത് നിറുത്തി മലയാളഭാഷ വളർത്താൻ ഇത് സഹായകമായിട്ടുണ്ട്.
ഈ കാരണങ്ങൾ കൊണ്ടാകെത്തന്നെയാണ് മുഹ്യുദ്ദീൻമാല എന്ന കൃതി ജനപ്രിയ കൃതിയായി നിലനിൽക്കുന്നതും ആസ്വാദകലോകം ബഹുമാനത്തോടെ ശ്രവിക്കുന്നതും. ഏതൊരു യാത്രികനും യാത്രചെയ്യുമ്പോൾ സ്വന്തം ചിന്തയും ഭാഷയും സ്മരണകളും മോഹങ്ങളും കൂടെ കൊണ്ടുപോകുന്നു. അവയുടെ ശക്തവും സർഗ്ഗാത്മകവുമായ വെളിപ്പെടുത്തലാണ് അറബിക്കൃതികൾ, പുത്തൻപാന, മലബാർ മാനുസ്ക്രിപ്പ് എന്നിവ.
Exam Tips:
a) ഉത്തരത്തിൽ മൂന്ന് കാര്യങ്ങൾ വ്യക്തമാക്കുക: ലളിതമായ ഭാഷ, ഹൃദ്യമായ ഇശൽ, പ്രാസഭംഗി.
b) 'വളരെ അപൂർവ്വമായേ അറബി പദങ്ങൾ ഉപയോഗിച്ചിട്ടുള്ളൂ', 'മലബാർ പ്രദേശത്തെ സംസാരപദങ്ങൾ' എന്നീ പോയിന്റുകൾ ഉദാഹരണ പദങ്ങൾ സഹിതം എഴുതുക.
c) ജാതിമതചിന്തകൾക്ക് അതീതമായ ആസ്വാദകലോകം എന്ന ആശയവും പൂന്താനത്തിന്റെ ജ്ഞാനപ്പാനയുമായുള്ള സാദൃശ്യവും ചേർത്താൽ ഉത്തരം പൂർണ്ണമാകും.
Previous Years Questions and Answers
Two Marks Questions and Answers
Question 10: വലയത്തിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക. അറബിമലയാള സാഹിത്യത്തിലെ പ്രഥമകൃതിയായി അറിയപ്പെടുന്നത് ഏത്? (ബദർ പടപ്പാട്ട്, കപ്പപ്പാട്ട്, മുഹ്യിദ്ദീൻമാല, ബദറുൽമുനീർ ഹുസ്നുൽജമാൽ) (March 2015)
Answer:
മുഹ്യിദ്ദീൻമാല
Exam Tips:
a) ഉത്തരം ഓപ്ഷനിൽ നിന്ന് അതേപടി എഴുതുക.
Question 11: കൂട്ടത്തിൽപ്പെടാത്തതേത്? (March 2015)
പാക്കിയം, അറിവാളൻ, കോർവ, ഓശ
Answer:
ഓശ
Exam Tips:
a) മറ്റു മൂന്ന് പദങ്ങൾക്കുള്ള പൊതുസ്വഭാവം കണ്ടെത്തിയശേഷം അതിൽപ്പെടാത്തത് തിരഞ്ഞെടുക്കുക.
Question 12: കൂട്ടത്തിൽപ്പെടാത്തതേത്? (SAY 2015)
ഖാസി മുഹമ്മദ്, കുണ്ടിൽ കുഞ്ഞാമിന, ചെറുശ്ശേരി, മോയിൻകുട്ടി വൈദ്യർ.
Answer:
ചെറുശ്ശേരി
Exam Tips:
a) മറ്റുള്ളവർ മാപ്പിളപ്പാട്ട്/അറബിമലയാള സാഹിത്യത്തിന്റെ രചയിതാക്കളാണ്; ചെറുശ്ശേരി ഈ വിഭാഗത്തിൽപ്പെടുന്നില്ല.
Question 13: ശരിയോ തെറ്റോ എന്നെഴുതുക. ഖാസി മുഹമ്മദിന്റെ രചനയാണ് മുഹ്യുദ്ദീൻ മാല.
Answer:
ശരി
Exam Tips:
a) 'ശരി' എന്നുമാത്രം എഴുതിയാൽ മതി; കൃതിയും കർത്താവും തമ്മിലുള്ള ബന്ധം ഓർത്തുവയ്ക്കുക (മുഹ്യുദ്ദീൻ മാല - ഖാസി മുഹമ്മദ്).
Question 14: കൂട്ടത്തിൽപ്പെടാത്തതേത്?
ഖുത്തുതബായി, ബൈത്താക്കി, കണ്ടിക്കഞ്ചേല, ശൈഖ്
Answer:
കണ്ടിക്കഞ്ചേല
Exam Tips:
a) മുഹ്യുദ്ദീൻമാലയിലെ അറബി പദങ്ങൾ (ഖുത്തുതബായി, ബൈത്താക്കി, ശൈഖ്) ഒരു വിഭാഗമാണ്; അതിൽപ്പെടാത്തതാണ് ഉത്തരം.
Question 15: അറബിമലയാളഭാഷയുടെ സവിശേഷതകൾ എന്തെല്ലാം? (SAY 2015)
Answer:
സംസ്കൃതവും മലയാളവും ചേർന്ന മണിപ്രവാളംപോലെ അറബിയും മലയാളവും ചേർന്ന മിശ്രഭാഷയാണ് അറബിമലയാളം. പ്രാസം സൂക്ഷിക്കുന്നതിനാൽ സംഗീതാത്മകമാണ് അറബിമലയാളം. നിരവധി അലങ്കാരങ്ങളും ഒത്തുചേർന്ന കൃതികളാണ് അറബിമലയാളം കൃതികൾ. ലളിതപദങ്ങൾ ചേർത്തെഴുതിയിരിക്കുന്ന ഈ കൃതികൾ സാധാരണക്കാർക്കുപോലും മനസ്സിലാവുന്ന ഭാഷയിലാണ് രചിച്ചിരിക്കുന്നത്. ഒരു ജനതയുടെ കലയേയും സാഹിത്യത്തേയും സംസ്കാരത്തെയും രേഖപ്പെടുത്തുന്ന ഭാഷയാണിത്.
സംഗീതത്തിനും സാഹിത്യത്തിനും ഇവയിൽ തുല്യപ്രാധാന്യമുണ്ട്. അന്താദിപ്രാസം, എതുക, മോന എന്നിവ കമ്പി, കഴുത്ത്, വാലുമ്മൽക്കമ്പി എന്നീ പേരുകളിൽ ഇവയിൽ കാണപ്പെടുന്നു. ശബ്ദാലങ്കാരങ്ങളും അർഥാലങ്കാരങ്ങളും ഉപയോഗിക്കുന്നതിനോടൊപ്പം അറേബ്യൻ കാവ്യപാരമ്പര്യത്തിന്റെ സ്വാധീനവും അറബിമലയാളം കൃതികളിൽ കാണപ്പെടുന്നു.
Exam Tips:
a) മിശ്രഭാഷ, സംഗീതാത്മകത, അലങ്കാരങ്ങൾ, ലളിതഭാഷ, സംഗീതത്തിനും സാഹിത്യത്തിനും തുല്യപ്രാധാന്യം എന്നിങ്ങനെ ഓരോ സവിശേഷതയും പ്രത്യേകം ഖണ്ഡികയായി എഴുതുക.
b) അന്താദിപ്രാസം, എതുക, മോന എന്നീ സാങ്കേതിക പദങ്ങൾ ഉദാഹരണമായി ചേർക്കുക.
Four Marks Questions and Answers
Question 16: മുഹ്യുദ്ദീൻ മാലയുടെ ഭാഷയെക്കുറിച്ച് കുറിപ്പെഴുതുക.
Answer:
മാപ്പിളഭാഷയുടെ എഴുത്തുരൂപമായ അറബിമലയാളത്തിലാണ് മുഹ്യുദ്ദീൻമാല രചിച്ചിരിക്കുന്നത്. സംസ്കൃതവും മലയാളവും ചേർന്ന മണിപ്രവാളം പോലെ അറബിയും മലയാളവും ചേർന്നൊരു മിശ്രഭാഷ. പ്രാസം സൂക്ഷിക്കുന്നതിനാൽ സംഗീതാത്മകമാണ് ഇതിലെ ഭാഷ. അലങ്കാരങ്ങളും നിരവധിയാണ്.
മുഹ്യിദ്ദീൻ ജീലാനിയെന്ന ശ്രേഷ്ഠനെ പ്രകീർത്തിക്കുന്നതിനാൽ സാധാരണക്കാർക്കും മനസ്സിലാവുന്ന ലളിത പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതെഴുതുന്ന കാലഘട്ടത്തിലെ സാധാരണക്കാരുടെ സംസാരഭാഷയാണിതിൽ കാണുന്നത്.
വളരെ അപൂർവ്വമായി മാത്രമാണ് അറബി പദങ്ങൾ കാണുന്നത്. വുത്തുണ്ടായി, ശൈഖ്, ബൈത്താക്കി ഫാറോട് എന്നീ പദങ്ങൾ ഉദാഹരണങ്ങളാണ്. മേന്മ, അറിവാളൻ, പാക്കിയം എന്നിവ മലബാറിലും പരിസരത്തും സംസാരവാക്കുകളായിരുന്നു.
Exam Tips:
a) ഭാഷയുടെ നാല് സവിശേഷതകൾ പോയിന്റുകളായി എഴുതുക: അറബിമലയാളം, സംഗീതാത്മകത, ലളിതപദങ്ങൾ, അപൂർവ്വമായ അറബി പദങ്ങൾ.
b) വുത്തുണ്ടായി, ശൈഖ്, മേന്മ, അറിവാളൻ, പാക്കിയം എന്നീ ഉദാഹരണങ്ങൾ എടുത്തെഴുതുക.
Muhyadheen Mala Summary
Question 17: അറബിമലയാള ഭാഷയെയും അതിന്റെ സാഹിത്യത്തെയും കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഭാഷയ്ക്ക് പലതരം ഭേദങ്ങളുണ്ട്. അതുകൊണ്ടുതന്നെ മലയാളക്കരയിലെ പല പ്രദേശക്കാരും പല രീതിയിലാണ് സംസാരിക്കുന്നത്. തൃശ്ശൂർ, കാസർഗോഡ്, കോഴിക്കോട്, തിരുവനന്തപുരം എന്നിങ്ങനെ ജില്ലകൾതന്നെ വ്യത്യസ്ത രീതിയോടെ സംസാരിക്കുന്നു. അത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും അയൽ പ്രദേശത്തിന്റെ സ്വാധീനവുമാണ്.
എന്നാൽ ഒരു പ്രദേശത്തുതന്നെ പലതരം ഭാഷാവ്യത്യാസം രൂപപ്പെടുന്നുണ്ട്. ജാതികൊണ്ടും ജോലികൊണ്ടും വിദ്യാഭ്യാസം കൊണ്ടും വർഗ്ഗംകൊണ്ടുമെല്ലാം വളരെയധികം വൈവിധ്യം ഈ മേഖലയിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിനേക്കാളുപരി പല ഭാഷകളുടെ കൂടിച്ചേരലാണ് ഭാഷ എന്നുള്ളതും അത്ഭുതാവഹമാണ്. മലയാളത്തിൽ പലതരം ഭാഷകളുടെ കൂടിച്ചേരലുകൾ ഉണ്ട്.
സംസ്കൃതം, തമിഴ്, അറബി, ലത്തീൻ, ഗ്രീക്ക്, ഇംഗ്ലീഷ് ... തുടങ്ങി ഏതൊക്കെ രാജ്യങ്ങൾ കേരളത്തിൽ വ്യവസായിക ആവശ്യത്തിനായി എത്തിയിട്ടുണ്ടോ അവരുടെയൊക്കെ ഇടപഴുകലുകൾകൊണ്ട് നമ്മുടെ ഭാഷയ്ക്ക് ധാരാളം പദസമ്പത്ത് കൈവന്നിട്ടുണ്ട് എന്നത് പ്രശംസനീയമായ വസ്തുതയാണ്. ഉയർന്നജാതിക്കാർ ഉപയോഗിച്ചിരുന്ന ഭാഷ, ജീഴ്ജാതിക്കാർ എന്ന് പറഞ്ഞിരുന്നവർ ഉപയോഗിച്ചിരുന്ന ഭാഷ. ഓരോ സാധനങ്ങൾക്ക് തന്നെ പലതരത്തിലുള്ള വാക്കുകളാണ് നിലനിന്നിരുന്നത്. (ഉദാ: വീട്, വിവാഹം, വിദ്യാഭ്യാസം, വേദപഠനം...) ഒരേ സാമൂഹ്യവ്യവസ്ഥകൾക്കും ആചാരങ്ങൾക്കും വ്യത്യസ്ത പദങ്ങളാണ് ഒരേഭാഷ സംസാരിക്കുന്ന നമ്മുടെ നാട്ടിൽ നിന്നിരുന്നത്.
മാപ്പിളഭാഷ, നമ്പൂതിരിഭാഷ, കുംഭരൻഭാഷ, നസ്രാണി ഭാഷ, വള്ളുവനാടൻഭാഷ എന്നിങ്ങനെ. ഇതുപോലെതന്നെ സാഹിത്യഭാഷയ്ക്കും വ്യത്യസ്തമായ ശാഖകൾ ഉണ്ടായിരുന്നു. പാട്ടുപ്രസ്ഥാനത്തിൽ (രാമചരിതം, തിരുനിഴൽമാല) ദ്രാവിഡ പദങ്ങൾ മാത്രമാണ് കാണുക. ദ്രാവിഡഭാഷയിലുള്ള പദങ്ങൾ മാത്രമാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്.
എന്നാൽ അതിനുശേഷം വന്ന ഉണ്ണിനീലി സന്ദേശം, ഉണ്ണിയാടി ചരിതം തുടങ്ങിയ കൃതികൾ ഉൾപ്പെടുന്ന മണിപ്രവാളത്തിൽ സംസ്കൃതവും മലയാളവും ഇടകലർന്നുകാണാം. മാപ്പിളഭാഷയുടെ എഴുത്തു രൂപമാണ് അറബിമലയാളം. അറബിയും മലയാളവും ചേർന്ന മറ്റൊരു സമാന്തര ഭാഷാപ്രവാളമാണ് അത്. അതിന്റെ വാക്കുകൾ അറബിയാണെങ്കിലും ലിപി മലയാളത്തിലെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ പാകത്തിൽ അറബിലിപി പരിഷ്ക്കരിച്ചവയാണ്. അഞ്ച് നൂറ്റാണ്ടിന്റെ ചരിത്രമാണ് അറബിലിപിയ്ക്ക് അവകാശപ്പെടാൻ ഉള്ളത്. നിരവധി ഗദ്യ പദ്യ കൃതികളുള്ള വിപുലമായ ഒരു സാഹിത്യസമ്പത്ത് അറബിമലയാളത്തിനുണ്ട്.
അതിലെ പദ്യശാഖയാണ് മാപ്പിളപ്പാട്ടുകൾ. ഈ ശാഖയിലെ പ്രമുഖ കവിയാണ് മൊയിൻകുട്ടി വൈദ്യർ. അറബി മലയാള കൃതികൾ മിശ്രഭാഷയ്ക്ക് നല്ല ഉദാഹരണമാണ്. പ്രാസംകൊണ്ട് സംഗീതസാന്ദ്രവും ഭാവനകൊണ്ട് അലങ്കാര സമൃദ്ധവും ആണ് ഈ കൃതികൾ.
Exam Tips:
a) ഭാഷാഭേദങ്ങൾ (പ്രാദേശികം, ജാതി, ജോലി, വിദ്യാഭ്യാസം) ആദ്യം വിശദീകരിച്ച് അറബിമലയാളത്തിലേക്ക് എത്തുക.
b) പാട്ടുപ്രസ്ഥാനം, മണിപ്രവാളം, അറബിമലയാളം എന്നീ മൂന്ന് ഭാഷാരൂപങ്ങളെ വേർതിരിച്ച് എഴുതുക.
c) മാപ്പിളപ്പാട്ടും മൊയിൻകുട്ടി വൈദ്യരും എന്ന അവസാന ഭാഗം വിട്ടുപോകരുത്.
Question 18: മുഹ്യുദ്ദീൻ മാലയുടെ കവിതാച്ചുരുക്കം (സംഗ്രഹം) എഴുതുക.
Answer:
ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽ ഖാദിർ ശൈഖന്മാർക്കെല്ലാം നേതാവായിരുന്നവനാണ്. അല്ലാഹുവിന്റെ സ്നേഹഭാജനമായ അദ്ദേഹം അവസാനമില്ലാത്ത മേന്മയ്ക്ക് ഉടയവനായവനാണ്. അദ്ദേഹത്തിന്റെ മേന്മയിൽ സ്വൽപം മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഞാനദ്ദേഹത്തിന്റെ ഗുണഗണങ്ങളെ പാലാലെ വെണ്ണപോൽ കാവ്യമായി ചൊല്ലാൻ ആഗ്രഹിക്കുന്നു. ഇതു പഠിക്കുന്നവർ ഭാഗ്യമുള്ളവരാണ്.
പണ്ഡിതന്മാരായ ആളുകൾ കാട്ടിത്തരും ഖാസി മുഹമ്മദ് എന്ന് പേരായ ആ പണ്ഡിതൻ, കോഴിത്തോട്ടുത്തുറ തന്നിൽ പിറന്നോൻ എഴുതിയതിൽ നിന്നാണ് ഈ കാര്യങ്ങളൊക്കെയും മനസ്സിലാക്കാൻ തരപ്പെട്ടത്. അദ്ദേഹം അറിവും സ്ഥാനമാനങ്ങളും ഇല്ലാത്ത സാധുജനങ്ങൾക്ക് അറിവും സ്ഥാനമാനവും നൽകിയവനാണ്.
അഹങ്കാരത്താൽ ഇതൊക്കെ ഉപയോഗിച്ചവരിൽ നിന്ന് അവയെല്ലാം പറിച്ചുകളഞ്ഞ് സാധാരണക്കാരനാക്കിയത് അദ്ദേഹം തന്നെയാണ്. ഉള്ളതിനേക്കാളും വലിയ നില കാണിച്ച് നടന്ന ഗുരുക്കന്മാരെ ഉള്ള നില കളഞ്ഞ് നിലത്തിന്റെ താഴെ നടത്തിച്ചു കളഞ്ഞതും അദ്ദേഹം തന്നെയാണ്. ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ദോഷങ്ങളെ ഉറക്കത്തിൽ കിനാവിലൂടെ കാണിച്ചു.
കൊടുത്ത് രക്ഷിച്ചതും അദ്ദേഹം തന്നെയാണ്. പാമ്പിന്റെ രൂപത്തിൽ ജിന്നുകൾ അദ്ദേഹത്തെ വിരട്ടാൻ ചെന്നു. എന്നാൽ അദ്ദേഹം യാതൊരു ഭയവുമില്ലാതെ അവയെ പറിച്ചെറിഞ്ഞു എന്നതും നാം അറിഞ്ഞിരിക്കണം. ജിന്നിനെ വിളിപ്പിച്ച് ഒരു പൈതലിനെ തിരികെ കൊടുത്തതും അദ്ദേഹം തന്നെയാണ്. പഴങ്ങൾ ഇല്ലാത്ത കാലത്ത് പഴങ്ങളും ക്ഷാമം വന്നകാലത്ത് ഉണങ്ങിയ മരത്തിൽ കായ്കനികളും നിറച്ച് ജനങ്ങളെ സഹായിച്ചതും അദ്ദേഹം തന്നെയാണ്.
Exam Tips:
a) സംഗ്രഹത്തിൽ കവിയുടെ ഉദ്ദേശ്യം (ശൈഖിന്റെ മേന്മ പാടുക), കവിയുടെ പേര് (ഖാസി മുഹമ്മദ്), ശൈഖിന്റെ അത്ഭുതസിദ്ധികൾ എന്നിവ ക്രമത്തിൽ എഴുതുക.
b) ജിന്നുകളെ പറിച്ചെറിഞ്ഞത്, ഉണങ്ങിയ മരത്തിൽ കായ്കനികൾ നിറച്ചത് തുടങ്ങിയ സംഭവങ്ങൾ എടുത്തുപറയുക.
Free study material for Malayalam
Kerala Board Solutions for Class 11 Malayalam Chapter 03 Muhyadheen Mala
Official Kerala Board Solutions for Chapter 03 Muhyadheen Mala
Explore reliable textbook solutions for Chapter 03 Muhyadheen Mala tailored for Class 11 learners. Utilizing these complete exercise answers ensures your preparation aligns exactly with official Kerala Board standards for Malayalam.
Step-by-Step Explanations for Chapter 03 Muhyadheen Mala
Each solution includes detailed reasoning to foster genuine comprehension of Chapter 03 Muhyadheen Mala concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.
Next Steps in Your Malayalam Revision
These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 03 Muhyadheen Mala with official sample papers and interactive practice tests available on our platform free of charge.
FAQs
The complete and updated Kerala Plus One Malayalam Textbook Answers Unit 4 Chapter 3 Muhyadheen Mala Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus One Malayalam Textbook Answers Unit 4 Chapter 3 Muhyadheen Mala Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Textbook Answers Unit 4 Chapter 3 Muhyadheen Mala Questions and Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Textbook Answers Unit 4 Chapter 3 Muhyadheen Mala Questions and Answers in both English and Hindi medium.
Yes, you can download the entire Kerala Plus One Malayalam Textbook Answers Unit 4 Chapter 3 Muhyadheen Mala Questions and Answers in printable PDF format for offline study on any device.