Kerala Plus One Malayalam Textbook Answers Unit 3 Ullariv P Kunhiraman Nair Poetry Questions, Summary and Notes

Solutions for Class 11 Malayalam: Chapter 03 Ullariv (Insight) - P Kunhiraman Nair

Access comprehensive textbook solutions for Chapter 03 Ullariv (Insight) - P Kunhiraman Nair using the official curriculum guides for Class 11 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.

Practice Class 11 Malayalam Solutions: Chapter 03 Ullariv (Insight) - P Kunhiraman Nair

Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.

Two Marks Questions

Question 1: പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥയുടെ പേരെന്ത്?

Answer:

കവിയുടെ കാൽപ്പാടുകൾ.

Exam Tips:

a) കൃതിയുടെ പേര് അക്ഷരത്തെറ്റില്ലാതെ എഴുതുക; ഒറ്റവാക്യത്തിൽ 'ആത്മകഥ: കവിയുടെ കാൽപ്പാടുകൾ' എന്നു പറഞ്ഞാലും മതി.

 

Question 2: 'കളിയച്ഛൻ' ആരുടെ കൃതിയാണ്?

Answer:

'കളിയച്ഛൻ' പി. കുഞ്ഞിരാമൻ നായരുടെ കൃതിയാണ്.

Exam Tips:

a) കൃതിയും കർത്താവും ജോടിയായി ഓർത്തുവയ്ക്കുക; ഇത്തരം ചോദ്യങ്ങൾ പരീക്ഷയിൽ ആവർത്തിച്ചു വരാറുണ്ട്.

 

Question 3: പി. കുഞ്ഞിരാമൻ നായരുടെ ഭക്തകാവ്യങ്ങൾ ഏവ?

Answer:

അനന്തൻകാട്ടിൽ, ഭദ്രദീപം, താമരമാല, നിറമാല എന്നിവയാണ് പി. കുഞ്ഞിരാമൻ നായരുടെ ഭക്തകാവ്യങ്ങൾ.

Exam Tips:

a) നാലു പേരുകളും എഴുതുക; ചോദ്യം 'ഏവ' എന്ന ബഹുവചനത്തിലായതിനാൽ ഒന്നോ രണ്ടോ മാത്രം എഴുതിയാൽ മാർക്ക് കുറയും.
b) കൃതികളുടെ പേരുകൾ കോമ ഉപയോഗിച്ച് വേർതിരിച്ച് ക്രമമായി എഴുതുക.

 

Question 4: കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ലഭിച്ച കുഞ്ഞിരാമൻ നായരുടെ കൃതി ഏത്?

Answer:

താമരത്തോണി.

Exam Tips:

a) 'താമരത്തോണി' എന്ന പേര് ശരിയായി എഴുതണം; 'താമരമാല' എന്ന ഭക്തകാവ്യവുമായി കൂട്ടിക്കലർത്തരുത്.

 

Question 5: ഋതുഭേദങ്ങളുടെ മാറ്റം സൂചിപ്പിക്കുന്നതെന്ത്?

Answer:

ഋതുഭേദങ്ങളുടെ മാറ്റം സൂചിപ്പിക്കുന്നത് അവസാനിക്കാത്ത കാലപ്രവാഹത്തെയാണ്.

Exam Tips:

a) 'കാലപ്രവാഹം' എന്ന വാക്ക് ഉത്തരത്തിൽ തീർച്ചയായും ഉണ്ടാകണം; ഇതാണ് ഉത്തരത്തിലെ പ്രധാന ആശയം.

 

Six Marks Questions

Question 6: "കവിത നൽകുന്നത് കേവലാശയങ്ങളല്ല; അനുഭൂതികളുടെ മായിക ലോകങ്ങളാണ്" - തന്നിരിക്കുന്ന കാവ്യഭാഗം (ഇരുട്ടിലെ മനുഷ്യർ) ഇതിനെ എങ്ങനെ സാധൂകരിക്കുന്നു? എന്തെല്ലാം വായനാനുഭവങ്ങളാണ് നമുക്ക് നൽകുന്നത്? ചർച്ച ചെയ്യുക.

Answer:

കവിതയെക്കുറിച്ച് പല കവികൾക്കും ബഹുവിധമായ സങ്കൽപ്പങ്ങളുണ്ട്. മനുഷ്യസംസ്കാരത്തിന്റെ ആദ്യ കവിത മുതൽ ഇത്തരം സങ്കൽപ്പങ്ങളിലൂടെയാണ് കവിത വളർന്നത്. കഥ പറയലായിരുന്നു ചിലർക്ക് കവിതകൾ. ഉപമ, ഉത്പ്രേക്ഷ, രൂപകം എന്നിങ്ങനെയുള്ള അലങ്കാരകൽപ്പനകൾ നൽകി കവികൾ കവിതയെ ഭാവസുന്ദരമാക്കിയിരുന്നു.
വർണ്ണനകളുടെ ധാരാളിത്തവും മായികലോകങ്ങളും തീർത്തിരുന്ന കവികളായിരുന്നു കവിതയുടെ ആദ്യ വഴികളിൽ ഉണ്ടായിരുന്നത്. ക്ലാസിക്കൽ ചിട്ടകളിൽ കവിത രചിച്ച് അവയെ വർണ്ണനാവൈവിധ്യംകൊണ്ട് സമ്പുഷ്ടമാക്കുന്ന കവിതകൾ ക്രമേണ കാലഘട്ടത്തിന്റെ മാറ്റങ്ങളിൽ പല വ്യതിയാനങ്ങൾക്കും വിധേയമായി. റൊമാന്റിസിസം, റിയലിസം, സർറിയലിസം, ആധുനികം, ഉത്തരാധുനികം, ഹൈക്കു എന്നിങ്ങനെ കവിതകളിൽ രൂപഭേദങ്ങൾ നിരവധിയായി.
പ്രകൃതിസൗന്ദര്യവും പ്രകൃതിഭംഗികളും പ്രകൃതിയുടെ സുസ്ഥിതിയും തകർത്ത മനുഷ്യന്റെ കുറ്റങ്ങൾ പൊറുക്കുവാൻ പ്രാർത്ഥിക്കുന്ന, പ്രകൃതി വിട്ട് കണ്ണീർക്കയത്തിൽ പതിച്ച ഒരു പ്രവാസിയെപ്പോലെ ദുഃഖിക്കുന്നവനാണ് പി. കുഞ്ഞിരാമൻ നായർ.
അതീതകാല കേരളപ്രകൃതിയുടെ വർണ്ണാഭമായ ദൃശ്യചൈതന്യത്തെ അനവദ്യാനുഭവമാക്കിയ പ്രകൃതിയുപാസകനായ കവിയാണ് പി. കുഞ്ഞിരാമൻ നായർ. ഭാവനാഭരിതവും ദൃശ്യവിസ്മയവും നിറഞ്ഞ വാക്കുകളുടെ വർണ്ണലേപനത്താൽ മലയാണ്മയെ മുഗ്ധയാക്കിയ കവിതകളാണ് പിയുടേത്.
ആംഗലേയ കവി വേഡ്സ്വർത്ത് പ്രസ്താവിച്ചതുപോലെ പ്രകൃതിയുടെയും മനുഷ്യന്റെയും പ്രതിരൂപമാണ് പി. കുഞ്ഞിരാമൻ നായർക്ക് കവിത. രതിയും വിരതിയും ഇഴചേർന്ന ജീവിതഗാഥയെ പ്രകൃതിഭാവങ്ങളോട് പ്രതീകവത്കരിക്കാൻ പി ശ്രമിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. പി. കുഞ്ഞിരാമൻ നായരെ മലയാളികൾ ചുരുക്കപ്പേരിൽ 'പി' എന്നാണ് വിളിക്കുന്നത്. നിളയുടെ മണൽത്തട്ടിനെ തലമാക്കി അമ്മയായ, വരദയായ ഭൂമിയുടെ സുഖശീതളിമ നുകർന്ന് പകൽ വെൺമേഘങ്ങളെയും രാത്രി ചന്ദ്രതാരങ്ങളെയും നോക്കിക്കിടക്കാൻ പിക്ക് ഏറെ കൊതിയുണ്ട്.
പ്രകൃതിയെ ഒരു ദ്രവ്യചൈതന്യത്തിന്റെ മുഖാവരണമായി കാണുകയും ആ സാന്നിധ്യത്തെ ഉപാസിക്കുകയും ചെയ്ത പി കാഴ്ചകളെ ജീവത്തായ അനുഭവമാക്കി. വായനക്കാരനു മുന്നിൽ ദൃശ്യവിരുന്നൊരുക്കുകയാണ്. ഇതൊരുതരത്തിൽ സഹൃദയനിൽ മായികലോകത്തേക്കുള്ള കാൽവയ്പ്പുകൂടെയായിത്തീരുന്നു. പ്രകൃതിയെ ചിലപ്പോഴെല്ലാം ഒരു കാമിനിയായി കാണുന്ന കവിയെയും ദർശിക്കാം.
സാന്ത്വനത്തിന്റെ ഒരു തലോടലിനായി പ്രകൃതീശ്വരിക്കു മുന്നിൽ യാചിക്കുന്ന ഒരു ഉപാസകനായി കവി ചിലപ്പോൾ മാറുന്നു. സംഗീതസാന്ദ്രമായി കവിതയിൽ വാക്കുകളെ സന്നിവേശിപ്പിക്കുന്ന മാന്ത്രികവിദ്യ പിയിലുണ്ട്. അതിന്റെ മനോഹരമായ ഉദാഹരണമാണ് 'ഇരുട്ടിലെ മനുഷ്യനിൽനിന്നുള്ള കാവ്യശകലം'. സാന്ത്വനത്തിന്റെ തൂവൽസ്പർശത്തിനായി പ്രകൃതിയിലേക്ക് മനസ്സു തുറക്കുന്ന ഇരുട്ടിലെ മനുഷ്യന്റെ ഉറ്റുനോട്ടം ഈ വരികളിലുണ്ട്. ഋതുക്കളോടും പറവപ്പറ്റങ്ങളോടും മലകളോടും കേഴുകയാണ്: എല്ലാം മറന്നൊന്ന് ആശ്വസിക്കാൻ കതകു തുറക്കുമോ? വിളക്കു കൊളുത്തുമോ? എന്ന്.
താമരക്കുളങ്ങൾ, തോപ്പുകൾ, ഏകാന്തവനതീരങ്ങൾ എന്നീ ദൃശ്യങ്ങൾ കവിയിലേക്ക് ഓടിയണയുന്നു. താമരക്കുളങ്ങൾ നിറഞ്ഞ കേരളത്തിന്റെ ഗ്രാമഭംഗിയെ സ്മരിച്ചുകൊണ്ട് അതിന്റെ പശ്ചാത്തലമായ തെങ്ങിൻതോപ്പുകളിലൂടെ വിരഹത്തിന്റെ വേദനയുമായി മറയുന്ന ഋതുക്കളെ കവി വായനക്കാരനു മുന്നിൽ നിവേദിക്കുന്നു. ഓരോ ഋതുവും പ്രകൃതിയുമായി പ്രേമം പങ്കുവെയ്ക്കുന്നു.
വിരഹത്തിന്റെ വേദന പടരുന്ന ഓരോ ഋതുവും പിരിയുന്നതിങ്ങനെത്തന്നെ. ഏകാന്തമായ വനതീരങ്ങൾ തേടിപ്പോകുന്ന പറവപ്പറ്റങ്ങൾ ഗാനനൗകകൾ തുഴഞ്ഞാണ് യാത്ര ചെയ്യുന്നത്. ഹൃദയനൊമ്പരങ്ങൾ അണച്ച് ആനന്ദാമൃതം തേടി കവിതയുടെ സമാധിയിലുറച്ച മലകളെ... "കഴിഞ്ഞതെല്ലാം മറന്ന് എനിക്ക് കയറിക്കൂടാൻ നിങ്ങൾ - കതകു തുറക്കുമോ? വിളക്കു കൊളുത്തിത്തരുമോ?" - അപാരമായ അനുഭൂതിദൃശ്യങ്ങൾ ഈ വരികളിൽ അനുഭവവേദ്യമാണ്.
കവിതയുടെ സമാധിയിലുറച്ച മലകൾ എന്ന പ്രയോഗം 'പി'യെ ത്രസിപ്പിച്ച പ്രകൃതിസൗന്ദര്യത്തിന്റെ മനോഹാരിതയെയാണ് കുറിക്കുന്നത്. പ്രകൃതിയെ കവിതയിൽ ആവാഹിച്ച പിയുടെ കവനരീതിയെയും ഈ പ്രയോഗം സാക്ഷ്യപ്പെടുത്തുന്നു.
കാവ്യലോകത്തെ കമനീയസൗന്ദര്യം കവിയെ മറ്റു ദുഃഖങ്ങളിൽനിന്നും അകറ്റുന്നതിന് കാരണമാക്കിയിരുന്നു. അതിനാലാണ് "കഴിഞ്ഞതെല്ലാം മറന്നെനിക്കു കേറിപ്പറ്റാൻ കതകു തുറക്കുമോ" എന്നു ചോദിക്കുന്നത്. ശ്രീ സി.പി. ശ്രീധരൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: "കേരളം കടൽ വിഴുങ്ങിയാലും, മലയാള കവിതകളെ മുഴുവൻ കാലത്തിന്റെ ചിതൽപ്പുറ്റു തിന്നൊടുക്കിയാലും, ഒരു മലയാളിയെങ്കിലും ഭൂമുഖത്തവശേഷിക്കുന്നതുവരെ, കുഞ്ഞിരാമൻ നായരുടെ കവിതയും, ആ കവിതയിലൂടെ കേരളീയതയും, അതിന്റെ മാദകസൗന്ദര്യവും മധുരചരിത്രവും അവശേഷിക്കുകതന്നെ ചെയ്യും. മലയാളത്തിന്റെ അനശ്വരകവി മാത്രമല്ല അദ്ദേഹം, കേരളത്തെയും അതിന്റെ സൗന്ദര്യപ്പൊലിമകളെയും അനശ്വരമാക്കിയ മഹാകവികൂടിയാണ്... മരണമില്ലാ കവി, മരണമില്ലാത്ത കവി."

Exam Tips:

a) ആറു മാർക്കിന്റെ ഉത്തരത്തിൽ ആറു പോയിന്റുകൾ ലക്ഷ്യമിടുക: കവിതാസങ്കൽപ്പം, പ്രകൃതിയുപാസന, ദൃശ്യാനുഭവം, സംഗീതാത്മകത, ഋതുക്കളുടെ വിരഹം, കവിയുടെ അനശ്വരത.
b) 'ഇരുട്ടിലെ മനുഷ്യർ' എന്ന കവിതയിലെ "കതകു തുറക്കുമോ? വിളക്കു കൊളുത്തുമോ?" എന്ന വരികൾ ഉദ്ധരിക്കുക.
c) ചോദ്യത്തിലെ പ്രസ്താവനയോട് (കേവലാശയങ്ങളല്ല, അനുഭൂതികളുടെ മായികലോകം) ബന്ധിപ്പിച്ച് ഉപസംഹരിക്കുക.
d) സി.പി. ശ്രീധരന്റെ വാക്കുകൾ അവസാന ഖണ്ഡികയായി ചേർത്താൽ ഉത്തരം പൂർണ്ണമാകും.

 

Ullariv - Unit Introduction and Summary

Question 7: 'ഉള്ളറിവ്' എന്ന യൂണിറ്റിന്റെ ലക്ഷ്യം എന്താണ്?

Answer:

സാഹിത്യാസ്വാദനം ആദ്യഘട്ടത്തിൽ നേരമ്പോക്കുമാത്രമാണ്. എന്നാൽ അടുത്തഘട്ടം അത്യന്തം ശ്രദ്ധാപൂർവ്വം, സൂക്ഷ്മാവലോകനത്തിനും അപഗ്രഥനത്തിനും വിമർശനത്തിനും വേണ്ടിയുള്ള അധികവായനയുടേതാണ്. ആ ആഴത്തിലുള്ള വായനയ്ക്കാണ് ഈ യൂണിറ്റ് സഹായിക്കുന്നത്.
സാഹിത്യത്തെ വിശകലനം ചെയ്യാനുള്ള ഒരു ചിന്താസരണി ഉണ്ടാക്കിയെടുക്കുകതന്നെ വേണം. ഏതൊക്കെ മേഖലകളെ അടിസ്ഥാനമാക്കി വേണം വിശകലനം? അത് പ്രമേയത്തെ അടിസ്ഥാനമാക്കിയാകാം, അല്ലെങ്കിൽ ആ കൃതിയുടെ വിവരണത്തിലൂന്നി നിന്നാകാം. എന്തുതന്നെ ആയാലും സൂക്ഷ്മമായ അപഗ്രഥനംകൊണ്ടുമാത്രമേ ആഴത്തിലുള്ള വായനയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയൂ.
സാഹിത്യവിശകലനത്തിന് വിദ്യാർത്ഥിയെ പ്രാപ്തരാക്കുക എന്നതാണ് ഈ യൂണിറ്റിന്റെ ലക്ഷ്യം. അങ്ങനെ വായനയുടെ അർത്ഥസമ്പുഷ്ടമായ പുതിയ തെളിച്ചങ്ങൾ സൃഷ്ടിക്കാൻ, വിശാലമായ വായനയുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ ഈ യൂണിറ്റിലെ പാഠഭാഗങ്ങൾ കുട്ടികളെ സഹായിക്കും.

Exam Tips:

a) ലക്ഷ്യം ഒറ്റവാക്യത്തിൽ ആദ്യം എഴുതുക: സാഹിത്യവിശകലനത്തിന് വിദ്യാർത്ഥിയെ പ്രാപ്തരാക്കുക.
b) പ്രമേയത്തെയും വിവരണത്തെയും അടിസ്ഥാനമാക്കിയുള്ള വിശകലനം എന്ന രണ്ടു രീതികൾ ഉദാഹരിക്കുക.

 

Question 8: പി. കുഞ്ഞിരാമൻ നായരുടെ ജീവിതരേഖ തയ്യാറാക്കുക.

Answer:

1905-ൽ കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത അജാനൂർ ഗ്രാമത്തിലെ അടിയോടി വീട്ടിൽ ഒരു കർഷകകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പട്ടാമ്പി പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി സംസ്കൃത കോളേജിലും പഠിച്ചു. ഇടയ്ക്ക് പഠനം നിർത്തി വീടുവിട്ടിറങ്ങി.
പാലക്കാട്ടെ ചില സ്കൂളുകളിൽ അധ്യാപകനായി. സ്വന്തം ജീവിതം ക്രമപ്പെട്ടതായിരുന്നില്ല. കവിതാരചനയുടെ മോഹങ്ങളുമായി ചുറ്റിസഞ്ചരിച്ചു. നിരവധി കൃതികൾ രചിച്ചു, നിരവധി അവാർഡുകളും നേടി. 1978-ൽ തിരുവനന്തപുരത്തെ ഒരു സത്രത്തിൽവച്ച് ഹൃദയസ്തംഭനംമൂലം മരിച്ചു.

Exam Tips:

a) ജനനവർഷവും സ്ഥലവും, വിദ്യാഭ്യാസം, തൊഴിൽ, കൃതികൾ, മരണം എന്ന കാലക്രമത്തിൽ എഴുതുക.
b) ജീവിതരേഖയിൽ ജനനസ്ഥലമായ അജാനൂരും മരണവർഷമായ 1978-ഉം പ്രത്യേകം ഓർക്കുക.

 

Question 9: പി. കുഞ്ഞിരാമൻ നായരുടെ കവിതകളുടെ സവിശേഷതകൾ ഉദാഹരണസഹിതം വിശദീകരിക്കുക.

Answer:

പി. കുഞ്ഞിരാമൻ നായർ സ്വന്തം കവിതയെക്കുറിച്ച് പറയുന്നത്: "മുങ്ങിത്തപ്പി കൈയിൽ വന്ന മുത്തുകൾ, ഉദയസൂര്യനിൽനിന്ന് കണിക്കൊന്ന മലർവാരി തൂകിവന്ന അവൾ, നിലാവലയിൽ തോണി തുഴഞ്ഞുവന്നവൾ, പാതിരാവുകളുടെ അരിമുല്ലപ്പൂ കാവിൽക്കൂടി ഇറങ്ങിവരുന്ന അവൾ, പേരാറ്റിൻ കരയിൽ കാവൽച്ചാളയിൽ പാട്ടുപാടിയിരിക്കുന്ന അവൾ. എനിക്കൊരു ഭാര്യയേയുള്ളൂ... കവിത." പ്രകൃതിപ്രേമംകൊണ്ട് പൂത്തുലഞ്ഞ ഭാവനയായിരുന്നു പി. കുഞ്ഞിരാമൻ നായരുടേത്.
പി. കുഞ്ഞിരാമൻ നായർ മലയാള കവിതയ്ക്കു സമ്മാനിച്ച ഏറ്റവും വലിയ സംഭാവന വളരെ അമൂർത്തമായ സങ്കൽപ്പങ്ങളാണ്; മായികമായ സങ്കൽപ്പങ്ങളാണ്.
"മഞ്ഞിൽക്കുളിച്ച് കുളിരാർന്നൊരാതിരത്തെന്നൽ കുറുനിരയൊന്നു മുകരണം; മുന്തിരിച്ചാറു പിഴിയുന്ന മൂവന്തിയൊന്നായ് ചിരട്ടയിലിത്തിരി മോന്തണം; രാഗശശാങ്കമുഖിയാം രജനിതൻ വാർകൂന്തലിൻ മുല്ലമാല ചൂടിക്കണം" എന്നീ വർണ്ണനകൾ കാവ്യഭാവനയുടെ നിറങ്ങൾ വാരിവിതറിക്കൊണ്ടുള്ള ഒരു കളമെഴുത്തുപോലെയാണ്. സൗന്ദര്യപൂജയാണ് പി. കുഞ്ഞിരാമൻ നായരുടെ കാവ്യഭാവനയുടെ തിടമ്പ്; പൊൻതിടമ്പ്. കേരളത്തിലെ വിവിധ കാലഘട്ടങ്ങളെ അദ്ദേഹം വാഴ്ത്തിപ്പാടുന്നു.
"കുളിച്ചു പൂപ്പൊലിപ്പാട്ടിൽ വിളിച്ചു മലനാടിനെ ഒളിച്ചു പൂക്കളം തീർത്തു കളിച്ച പുലർവേളകൾ" - കേരളത്തിന്റെ സുന്ദരമായ പുലരികളാണ് ഓണക്കാലത്തെ പൂക്കുമ്പിളിൽ സന്ധ്യാസമയം പറന്നുപോകുന്നത്; അത് പഞ്ചവർണ്ണക്കിളിക്കൂട്ടങ്ങൾപോലെയാണ് പോകുന്നത്.
പ്രകൃതിദൃശ്യങ്ങളെ വളരെ അമൂർത്തമാക്കി ആവിഷ്കരിക്കുവാനും അമൂർത്തഭംഗിയെ മൂർത്തമാക്കി ആവിഷ്കരിക്കാനും പി. കുഞ്ഞിരാമൻ നായർക്ക് സാധിച്ചിരുന്നു. ഭാവനയുടെ ധാരാളിത്തം കവിതയിൽ നിറയുന്നത് നോക്കുക: "ചളിപ്പാടത്ത് താരങ്ങൾ പിടിതാഴ്ന് പെറുക്കവെ, അലക്കിത്തേച്ച് കുപ്പായമിട്ടുലാത്തുന്നു വെൺമുകിൽ" - ഈ ഭാവന നമ്മെ അതിശയിപ്പിക്കും. ഒരു വാഗ്ജാലവിദ്യക്കാരനെപ്പോലെ ആകാശത്തേക്ക് തൂലിക ഉയർത്തുമ്പോൾ അതിൽ നക്ഷത്രങ്ങൾ വന്നു നിറയുന്നു.
"മംഗലം കുന്നിലക്കാവിൽ കുളിച്ചു തൊഴുതാർദ്രയായ് മഞ്ഞപ്രസാദവും തൊട്ടു കന്നിപ്പും പുലർവേളകൾ" - കേരളത്തിന്റെ വ്യത്യസ്തങ്ങളായ ഋതുക്കളെയും കാലങ്ങളെയും പ്രകൃതിയിൽ നോക്കിനോക്കി വാക്കുകളിൽ കൊത്തിവച്ച കവിയായിരുന്നു പി. കുഞ്ഞിരാമൻ നായർ.

Exam Tips:

a) സവിശേഷതകൾ പോയിന്റുകളായി തിരിക്കുക: പ്രകൃതിപ്രേമം, കവിതയോടുള്ള സമർപ്പണം, അമൂർത്തഭാവന, സൗന്ദര്യാരാധന, ഋതുക്കളുടെ വർണ്ണന.
b) ഓരോ പോയിന്റിനും ഒരു വരി ഉദാഹരണമായി ഉദ്ധരിക്കുക.
c) "എനിക്കൊരു ഭാര്യയേയുള്ളൂ... കവിത" എന്ന വാക്യം കവിയുടെ കാവ്യസമർപ്പണത്തിന്റെ ഉദാഹരണമായി ചേർക്കുക.

 

Free Kerala Board Textbook Explanations: Class 11 Malayalam Chapter 03 Ullariv (Insight) - P Kunhiraman Nair

Textbook Solutions for Class 11 Malayalam Chapter 03 Ullariv (Insight) - P Kunhiraman Nair

Access structured Kerala Board textbook solutions for Chapter 03 Ullariv (Insight) - P Kunhiraman Nair. Designed in alignment with the latest academic curriculum for Class 11 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Mastering Theoretical and Practical Questions

Each solution includes detailed reasoning to foster genuine comprehension of Chapter 03 Ullariv (Insight) - P Kunhiraman Nair concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.

Effective Self-Study and Homework Assistance

Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 11 Malayalam.

FAQs

Where can I find the latest Kerala Plus One Malayalam Textbook Answers Unit 3 Ullariv P Kunhiraman Nair Poetry Questions, Summary and Notes for the 2026-27 session?

The complete and updated Kerala Plus One Malayalam Textbook Answers Unit 3 Ullariv P Kunhiraman Nair Poetry Questions, Summary and Notes is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 11 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus One Malayalam Textbook Answers Unit 3 Ullariv P Kunhiraman Nair Poetry Questions, Summary and Notes as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 11 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Textbook Answers Unit 3 Ullariv P Kunhiraman Nair Poetry Questions, Summary and Notes will help students to get full marks in the theory paper.

Do you offer Kerala Plus One Malayalam Textbook Answers Unit 3 Ullariv P Kunhiraman Nair Poetry Questions, Summary and Notes in multiple languages like Hindi and English?

Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Textbook Answers Unit 3 Ullariv P Kunhiraman Nair Poetry Questions, Summary and Notes in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 11 as a PDF?

Yes, you can download the entire Kerala Plus One Malayalam Textbook Answers Unit 3 Ullariv P Kunhiraman Nair Poetry Questions, Summary and Notes in printable PDF format for offline study on any device.