Kerala Plus One Malayalam Unit 3 Chapter 3 Anargha Nimisham (The Priceless Moment) Textbook Questions and Answers

Step-by-Step Textbook Solutions for Class 11 Malayalam Chapter 03 Anargha Nimisham

Explore reliable textbook solutions for Chapter 03 Anargha Nimisham tailored for Class 11 learners. Utilizing these Malayalam answers ensures thorough preparation and strengthens foundational knowledge before final Kerala Board evaluations.

Download Chapter 03 Anargha Nimisham Textbook Solutions PDF

View or download the dedicated Chapter 03 Anargha Nimisham solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.

Two Marks Questions and Answers

Question 1: 'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെട്ട കഥാകാരൻ ആര്?

Answer:

വൈക്കം മുഹമ്മദ് ബഷീർ

Exam Tips:

a) പേര് പൂർണ്ണമായി (വൈക്കം മുഹമ്മദ് ബഷീർ) എഴുതുക.

 

Question 2: കൂട്ടുകാർ നിർബന്ധിക്കുന്നതെന്തിന്?

Answer:

തമാശകൾ പറഞ്ഞ് ചിരിക്കാൻ

Exam Tips:

a) ബഷീറിന്റെ ഹാസ്യപ്രിയത്വമാണ് ഇവിടെ സൂചിപ്പിക്കുന്നതെന്ന് ഓർക്കുക.

 

Question 3: 'ഇനിയും സൗകര്യം പോലെ വായിക്കാവുന്ന ഒരു ലഘുഗ്രന്ഥമാണല്ലോ ഞാൻ' ..... ഇവിടെ 'ഞാൻ' ആര്?

Answer:

ബഷീർ

Exam Tips:

a) 'അനർഘനിമിഷ'ത്തിലെ കഥാപാത്രവും ആഖ്യാതാവും ബഷീർ തന്നെയാണ്.

 

Question 4: കൂട്ടത്തിൽപെടാത്തത് കണ്ടെത്തി എഴുതുക.
'ശബ്ദങ്ങൾ, മതിലുകൾ, കഥാബീജം, ഉമ്മാച്ചു'

Answer:

ഉമ്മാച്ചു

Exam Tips:

a) മറ്റു മൂന്നും ബഷീറിന്റെ കൃതികളാണ്; 'ഉമ്മാച്ചു' ഉറൂബിന്റെ നോവലാണ്.

 

Question 5: കൂട്ടത്തിൽപെടാത്തത് കണ്ടെത്തി എഴുതുക.
'ഓർമ്മയുടെ അറകൾ, ഓർമ്മയുടെ തീരങ്ങളിൽ, ഓർമ്മയുടെ ഒളങ്ങളിൽ, കഥാബീജം'

Answer:

കഥാബീജം

Exam Tips:

a) മറ്റു മൂന്നു പേരുകളിലും 'ഓർമ്മയുടെ' എന്ന പദമുണ്ടെന്നും ഇതാണ് പൊതുവായ സവിശേഷതയെന്നും ശ്രദ്ധിക്കുക.

 

Question 6: താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന ശരിയോ തെറ്റോ എന്നെഴുതുക.
ബഷീർ രചിച്ച ഹാസ്യനോവലാണ് ബാല്യകാലസഖി.

Answer:

തെറ്റ്

Exam Tips:

a) 'ബാല്യകാലസഖി' ഒരു ഹാസ്യനോവലല്ല, ദുരന്തപര്യവസായിയായ പ്രണയകഥയാണ്; ഉത്തരം 'തെറ്റ്' എന്ന് വ്യക്തമായി എഴുതുക.

 

Question 7: താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന ശരിയോ തെറ്റോ എന്നെഴുതുക.
'ഉപ്പുപ്പാന്റെ കുയ്യാനകൾ' എന്ന കൃതിയുടെ രചയിതാവ് വൈക്കം മുഹമ്മദ് ബഷീറാണ്.

Answer:

തെറ്റ്

Exam Tips:

a) ഉത്തരം 'തെറ്റ്' എന്ന് ഒറ്റവാക്കിൽ എഴുതുക.

 

Four Marks Questions and Answers

Question 8: ചേരുംപടി ചേർക്കുക.

AB
1. ഊഞ്ഞാലിൽതകഴി
2. അമാവാസിഎം.ടി. വാസുദേവൻ നായർ
3. നാലുകെട്ട്ബഷീർ
4. പ്രേമലേഖനംബാലചന്ദ്രൻ ചുള്ളിക്കാട്
5. ചെമ്മീൻവൈലോപ്പിള്ളി

Answer:

AB
1. ഊഞ്ഞാലിൽവൈലോപ്പിള്ളി
2. അമാവാസിബാലചന്ദ്രൻ ചുള്ളിക്കാട്
3. നാലുകെട്ട്എം.ടി. വാസുദേവൻ നായർ
4. പ്രേമലേഖനംബഷീർ
5. ചെമ്മീൻതകഴി

Exam Tips:

a) കൃതിയും രചയിതാവും ജോടിയായി ഓർമ്മിക്കുക; ഉത്തരം പട്ടികയായി ക്രമത്തിൽ എഴുതുക.
b) 'ഊഞ്ഞാലിൽ' (വൈലോപ്പിള്ളി), 'അമാവാസി' (ചുള്ളിക്കാട്) എന്നിവ കവിതകളാണെന്ന് ഓർക്കുക.

 

Question 9: "എന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കുന്നില്ല" - ചിരിക്കകത്തുള്ള ദുഃഖം എന്ന ബഷീറിന്റെ പരികല്പന മനുഷ്യജീവിതത്തെക്കുറിച്ച് ചില ദർശനങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പരിശോധിക്കുക.

Answer:

1959-ൽ 'പാത്തുമ്മയുടെ ആട്' എന്ന നോവലിന്റെ മുഖവുരയിൽ ബഷീർ എഴുതി: "ഇതൊരു തമാശക്കഥയാണ്. എങ്കിലും എഴുതുമ്പോൾ ഞാനാകെ വെന്തുനീറുകയായിരുന്നു." ഭ്രാന്താശുപത്രിയിൽ ചികിത്സ നടക്കുന്ന സമയത്താണ് ബഷീർ ഈ നോവൽ രചിക്കുന്നത്.
വായനക്കാരന്റെ രസാനുഭൂതിയിൽ കഥാപാത്രങ്ങൾ ഫലിതവും രസവും സമ്മാനിക്കുമ്പോൾ കഥാപാത്രങ്ങളെ പടച്ചവന്റെ നില കണ്ണീർക്കയത്തിലായിരുന്നു. ബഷീറിന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം ചാപ്ലിന്റെ 'സർക്കസ്' എന്ന സിനിമയിലെ കഥാപാത്രത്തെപ്പോലെയാണ്. ആകസ്മികമായി വന്നുചേർന്ന ആപത്തിൽ ഭയക്കുമ്പോൾ കാണികളെല്ലാം മറന്നു ചിരിക്കുന്നു; കോമാളിയുടെ വേദനയറിയാതെ.
ചിരിയെന്നത് ആപേക്ഷികമാണ്. ചിരിക്കുന്നവന്റെ മനോനിലയും ചിരിപ്പിക്കുന്നവന്റെ മനോനിലയും വ്യത്യസ്തമായ തലങ്ങളിലായിരിക്കും. മിക്കവാറും വ്യാപരിക്കുന്നത് ഒരുവന്റെ വീഴ്ചയാണ്; മറ്റനേകരെ ചിരിപ്പിച്ചേക്കാം. എന്നാൽ വീണവന്റെ വേദനയെ (മനോവേദനയെയും) ഒരിക്കലും അളക്കുവാൻ സാധ്യമല്ല.
ബഷീറിന്റെ ജീവിതവും തുറന്നുപറച്ചിലിന്റെ തെളിവെളിച്ചത്തിലാണ്. അവിടെ വെളിപ്പെടുന്ന ജീവിതാവസ്ഥകളിൽ വായനക്കാരനെ രസിപ്പിക്കുന്ന പലതുമുണ്ടാകാം. 'ഒരു മനുഷ്യൻ' എന്ന കഥയിൽ പരാമർശിക്കുന്ന ബഷീറിന്റെ ദയനീയാവസ്ഥ വായനക്കാരന്റെ മനസ്സിനെ ചിരിപ്പിക്കും. എന്നാൽ ബഷീറിനെ സംബന്ധിച്ച് അത് ദൈന്യതയുടേതാണ്.

Exam Tips:

a) 'ചിരിക്കകത്തെ ദുഃഖം' എന്ന പരികല്പന ആദ്യം വിശദീകരിക്കുക; പാത്തുമ്മയുടെ ആടിന്റെ മുഖവുര ഉദാഹരണമായി ചേർക്കുക.
b) ചാപ്ലിന്റെ 'സർക്കസ്' ഉപമ ഉൾപ്പെടുത്തിയാൽ ഉത്തരം കൂടുതൽ ഭംഗിയാകും.
c) ചിരി ആപേക്ഷികമാണെന്ന നിഗമനത്തോടെ അവസാനിപ്പിക്കുക.

 

Six Marks Questions and Answers

Question 10: "ചില നിമിഷത്തിലേലാകിയാം പ്രാണൻ
അലയുമാർത്തമായ് ഭൂതകാലങ്ങളിൽ
ഇരുളിലപ്പോഴുമുദിക്കുന്നു നിൻ മുഖം
കരുണമാം ജനനാന്തരസാന്ത്വനം" (സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്)
"കാലമിത്രയും നീ എന്നെ അപാരമായ കാരുണ്യത്തോടെ സ്നേഹിച്ചു സഹിച്ചു. എന്നെപ്പറ്റി നിനക്കെല്ലാം അറിയാം. ഇനിയും സൗകര്യം പോലെ വായിക്കാവുന്ന ലഘുഗ്രന്ഥമാണല്ലോ ഞാൻ" (അനർഘനിമിഷം - ബഷീർ)
"സന്ദർശനവും അനർഘനിമിഷവും വൈകാരിക തലത്തിൽ ചില സമാനതകൾ പുലർത്തുന്നു." ചർച്ച ചെയ്യുക.

Answer:

സ്വപ്നത്തിന്റെയും സ്മരണയുടെയും ധ്യാനത്തിന്റെയും പ്രവചനാതീതമായ ജൈവയോഗമാണ് തനിക്ക് കവിതയെന്ന് പ്രസ്താവിച്ച കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. കവികർമ്മത്തിലൂടെ തന്റെ പരിധി അറിയുകയും അതിനെ അതിലംഘിക്കുവാൻ ശ്രമിക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന കവിയാണദ്ദേഹം.
പ്രേമദുഃഖത്തിന്റെ ശ്യാമരക്തത്തിൽ കുറിച്ചിട്ട 'സന്ദർശനം' പ്രണയത്തിന്റെയും ക്ഷോഭത്തിന്റെയും വേദനയുടെയും രൂക്ഷവാങ്മയംകൊണ്ട്, സ്വയം ഹൃദയത്തിൽ കോറിയിട്ട കവിതയാണ്. ബോധാവബോധങ്ങളുടെ നിഗൂഢ ലോകങ്ങളിലേക്ക് വാക്കുകളുടെ ചിറകിൽ നടത്തുന്ന ഇരുണ്ട തീർത്ഥാടനമാണത്. ചില നിമിഷത്തിൽ പിടയുന്ന ഏകാകിയായ പ്രാണനിൽ അലിഞ്ഞു പൊടിയുന്നത് പ്രണയിനിയുടെ സ്നേഹസുരഭിലമായ മുഖദർശനമാണ്; കരുണാമയമായൊരു ജനനാന്തരസാന്ത്വനമാണതെന്ന് തോന്നും.
ചുള്ളിക്കാടിന്റെ ജീവിതത്തിൽ അനുഭവിച്ച പ്രണയവും ക്ഷോഭവും വേദനയും ഈ കവിതയ്ക്കു പിന്നിലെ ജൈവികാനുഭവമാണ്. പ്രണയം ആത്മീയമായ ഒരു തലം തേടുമ്പോൾ കവിഹൃദയം ഇത്തരത്തിലതാവിഷ്കരിക്കാൻ ശ്രമിക്കും. സുഖശീതോഷ്ണങ്ങളുടെ തല്പമല്ല, കുത്തുമുള്ളുകളുടെ കിരീടമാണ് കവി തലയിലേറ്റുന്നത് എന്ന് 'സന്ദർശന'ത്തിൽ കാണുന്നു.
ദുഃഖകല്ലോലിതമായ പ്രണയസാഗരത്തിൽ നിന്നുയരുന്ന പ്രണയിനിയുടെ കനകമയിലാഞ്ചി നീർതുടുത്ത വിരലുകൾ തൊടുമ്പോൾ നിലാവ് ചുരത്തുന്നു; ഇരുളിൽ പ്രകാശം നിറയുന്നു. സാന്ത്വനമായി അവളുടെ മുഖം തെളിയുന്നു, ജീവിതം തെളിയുന്നു. കറപിടിച്ച ചുണ്ടും കരിഞ്ഞുപോയ കരളും ഉണർന്നുവരുന്നത് പ്രണയത്തിന്റെ കിരണങ്ങളായ ഹൃദയത്തിന്റെ ചില്ലകൾ പൂക്കുമ്പോഴാണ്.
'അനർഘനിമിഷ'ത്തിൽ വാക്കുകൾ സംഗീതമാവുകയും താളലയങ്ങളിൽ ഒഴുകി വായനക്കാരന്റെ ഹൃദയത്തെ തഴുകുകയും ചെയ്യുന്നു. ആത്മീയതയുടെ, മിസ്റ്റിസിസത്തിന്റെ അടിയൊഴുക്ക് 'അനർഘനിമിഷ'ത്തിന്റെ അന്തർധാരയാണ്. സൂഫി സംഗീതമെന്നപോലെ മനസ്സിനെയും ചിന്തയെയും ഒരുപോലെ ത്രസിപ്പിക്കുന്ന വാക്കിന്റെ ചിന്തകൾ 'അനർഘനിമിഷ'ത്തിലുണ്ട്. വളരെ സൂക്ഷ്മമായി വാക്കുകൾ പ്രയോഗിക്കുകയും സന്നിവേശിപ്പിക്കുകയും ചെയ്യുകയാണിവിടെ. സാന്ദ്രമായ ഒരനുഭവം 'അനർഘനിമിഷ'ത്തിലുണ്ട്. ശോകസുന്ദരമായ താളലയങ്ങളിൽ ജീവിതത്തിന്റെ സമസ്തദുഃഖങ്ങളും മറക്കാൻ ബഷീർ ശ്രമിച്ചിരുന്നു.
സ്വയം ജീവിതത്തെ നിരീക്ഷണം ചെയ്യുകയും ജീവിതത്തിന്റെ പൊരുൾ തേടാനണവണ്ണം അതിന്റെ നിസ്സാരതയെ മനസ്സുകൊണ്ട് സ്പർശിക്കാനും സമരസപ്പെടാനും അദ്ദേഹം ശ്രമിച്ചിരുന്നു. ഈ രണ്ടു രചനകളിലും സംഗീതവും ഏകാന്തതയും മൗലികമായ ചിന്തയും സമ്മേളിക്കുന്നു. കാലുഷ്യമില്ലാത്ത, സ്വാർത്ഥതയില്ലാത്ത ജീവിതരീതിയും, കെട്ടുപിണഞ്ഞ ലോകത്ത് വാക്കുകൾ സംഗീതമാവുകയും ശബ്ദങ്ങൾ താളലയം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരുതരം നവീന ലോകം സൃഷ്ടിക്കപ്പെടുന്നു.

Exam Tips:

a) രണ്ടു രചനകളിലെയും ഏകാകിത, ഓർമ്മകളിലെ സാന്ത്വനം, സ്നേഹസ്മരണ എന്നീ വൈകാരിക സമാനതകൾ പ്രത്യേകം പോയിന്റുകളായി എഴുതുക.
b) കവിതയിലെ ഉദ്ധരിച്ച വരികളും കഥയിലെ വരിയും ഉത്തരത്തിൽ ബന്ധിപ്പിച്ച് പരാമർശിക്കുക.
c) വാക്കുകളിലെ സംഗീതാത്മകത ഒരു പൊതുസവിശേഷതയായി എടുത്തുപറയുക.

 

Question 11: "നീയും ഞാനുമായ" എന്ന യാഥാർത്ഥ്യത്തിൽ നിന്നും അവസാനം നീ മാത്രമായി അവശേഷിക്കാൻ പോകയാണ്." യാത്രക്കുള്ള സമയം വളരെ വളരെ അടുത്തു കഴിഞ്ഞു. പെയ്യുവാൻ പോകുന്ന കാർമേഘത്തെപ്പോലെ ഈ ഓർമ്മ എന്റെ അന്തരം പൊട്ടുമാറ് വിങ്ങിനിൽക്കുന്നു. വാക്കുകളുടെ നൃത്തഭംഗിയാണ് കവിതയെങ്കിൽ ഈ പാഠഭാഗം കവിതയാകാൻ വെമ്പുന്ന ഗദ്യമാണ്. മുകളിൽ കൊടുത്ത പാഠഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഈ അഭിപ്രായം പരിശോധിക്കുക.

Answer:

വാക്കുകൾ സംഗീതമാവുകയും പ്രത്യേക താളലയങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോൾ അവ ഹൃദയത്തെത്താടുന്നു. സംഗീതത്തിന്റെ പ്രത്യേകതയാണത്. മനസ്സും ചിന്തയും ഒരേപോലെ ത്രസിപ്പിക്കാൻ സംഗീതത്തിനു കഴിയുന്നു. ഇതിനു വാക്കുകളുടെ പ്രയോഗവും സന്നിവേശവും സൂക്ഷ്മമായി വരേണ്ടതുണ്ട്. 'വെളിച്ചത്തിന് എന്തൊരു വെളിച്ചം', 'ഏകാന്തതയുടെ അപാരതീരം' എന്നീ വാക്യങ്ങൾ നൽകുന്ന റിഥം സാധാരണ പദങ്ങൾകൊണ്ട് ലഭിക്കുന്ന സൗഭാഗ്യകരമായ സിദ്ധിയാണ്. സംഗീതാത്മകമായ പദവിന്യാസത്തിലൂടെ ബഷീർ പുതിയ ലോകം തന്നെ സൃഷ്ടിക്കുന്നു. ആ ലോകത്ത് വാക്കുകൾക്ക് ചിറകു മുളയ്ക്കുന്നു.
വായനക്കാരന്റെ ഹൃദയത്തിലേക്ക് പറന്നുവരുന്നു. സാന്ദ്രമായ അനുഭവം തന്നെ സൃഷ്ടിക്കുന്നു. ഇങ്ങനെ ധ്യാനനിമഗ്നമായ മനസ്സിൽ നിന്നും വാക്കുകൾ ഒഴുകിവരുന്നത് സംഗീതസാന്ദ്രമായ അനുഷ്ഠാനംകൊണ്ടാണ്. സംഗീതവും ഏകാന്തതയും മൗലികമായ ചിന്തയും സമ്മിശ്രമായി സമ്മേളിക്കുമ്പോൾ അലൗകികമായി മാറുന്ന ഒരു ലോകം 'അനർഘനിമിഷ'ത്തിലുണ്ട്.
സ്നേഹവും സ്നേഹശൂന്യതയും വേദനയും ആഹ്ലാദവും ഹാസ്യവും പരിഹാസവും ഒക്കെ പ്രകടമാകുമ്പോഴും ബഷീറിന്റെ വാക്കുകളിൽ വ്യത്യസ്ത രാഗങ്ങളുടെ സ്വരലയം കേൾക്കാവുന്നതാണ്. ആശയങ്ങളുടെ തന്തികളിൽ വിരലോടിക്കുമ്പോഴുള്ള സപ്തരാഗങ്ങളുടെ അനുസ്യൂതമായ പ്രവാഹമായി വാക്കുകൾ മാറുന്നു. അനുപമമായ ആസ്വാദനത്തിന്റെ മഴവില്ലുകൾ വായനക്കാരന്റെ ആത്മാവിൽ വിരിയിക്കാൻ ബഷീറിനുള്ള കഴിവ് നവോത്ഥാന കാലഘട്ടത്തിൽ മറ്റൊരു എഴുത്തുകാരനും ലഭിച്ചിട്ടില്ല. 'അനർഘനിമിഷം' അനർഘമാകുന്നത് അത് ഇന്നലെയിൽ ലയിച്ചുപോകുന്നുവെന്ന അറിവിലാണ്. ഇന്നലെയിൽ മറഞ്ഞുകഴിഞ്ഞാൽ ഇന്ന് എന്ന യാഥാർത്ഥ്യത്തിൽ ഞാനില്ല, നീ മാത്രമേയുള്ളൂ.
പ്രണയിനിയോടുള്ള ഒരേറ്റുപറച്ചിലായി തോന്നുന്ന വിധം അനർഘനിമിഷം തോന്നിയേക്കാം. എന്നാൽ ജീവിതവും മരണവും തമ്മിലുള്ള പ്രണയമായും ഇതിനെ വ്യാഖ്യാനിക്കാം. മരണത്തിലേക്കുള്ള യാത്രയായി ജീവിതത്തെക്കാണുമ്പോൾ ഇപ്രകാരം ചിന്തിക്കാം. ലൗകികമായ കെട്ടുപാടുകൾക്കിടയിൽ താൻ കേൾക്കുന്നതെല്ലാം, കാണുന്നതെല്ലാം മനസ്സിലേക്കോടിവരുന്നു. തന്റെ പ്രേമത്തെ സ്നേഹത്തെക്കുറിച്ചെല്ലാമാണ്. ഈ പ്രേമം ജീവിതത്തോടുള്ളതോ അതോ പ്രണയിനിയോടുള്ളതോയെന്ന് പറയുക അസാധ്യം. ഏതൊരു മനുഷ്യനെ സംബന്ധിച്ചും അനർഘനിമിഷം സാർത്ഥകമാണ്. ജീവിതത്തിന്റെ ഒരനിവാര്യതയാണ് അനർഘനിമിഷം; ഒരു നിമിഷത്തിനപ്പുറവും ഇപ്പുറവും കറുപ്പും വെളുപ്പും പോലെ, ഇരുട്ടും വെളിച്ചവും പോലെ, നിശ്ശബ്ദതയും ശബ്ദവും പോലെ ജീവിതത്തെ ബന്ധിച്ച് നിൽക്കുന്നു.

Exam Tips:

a) വാക്കുകളുടെ സംഗീതാത്മകത, ഏകാന്തത, താളലയം എന്നിവയാണ് 'ഗദ്യം കവിതയാകുന്നതി'ന് ഉദാഹരണങ്ങളെന്ന് സമർഥിക്കുക.
b) 'വെളിച്ചത്തിന് എന്തൊരു വെളിച്ചം' പോലുള്ള വാക്യങ്ങൾ ഉദ്ധരിക്കുക.
c) പ്രണയിനിയോടുള്ള ഏറ്റുപറച്ചിൽ, ജീവിതമരണങ്ങൾ തമ്മിലുള്ള പ്രണയം എന്നീ രണ്ടു വായനകളും ഉൾപ്പെടുത്തുക.

 

Question 12: "എന്തിനു മർത്ത്യായുസ്സിൽ സാരമായതു ചില മുന്തിയ സന്ദർഭങ്ങൾ - അല്ല, മാത്രകൾ മാത്രം" - വൈലോപ്പിള്ളി പറയുന്ന മനുഷ്യായുസ്സിലെ ചില മുന്തിയ സന്ദർഭങ്ങൾ തന്നെയാണോ ബഷീർ പറയുന്ന അനർഘനിമിഷവും? രണ്ടു പാഠഭാഗവും വിശകലനം ചെയ്ത് ലഘുപന്യാസം തയ്യാറാക്കുക.

Answer:

'അനർഘനിമിഷം' സിംബോളിസ്റ്റ് അഥവാ എക്സ്പ്രഷനിസ്റ്റ് സാങ്കേതികവിദ്യയുപയോഗിച്ച് രചിച്ച കൃതിയാണ്. ഹിന്ദുസന്യാസിയായും സൂഫിമാരോടൊപ്പവും കഴിച്ചുകൂട്ടിയ ബഷീറിന്റെ വാക്കുകളുടെ സംഗീതസരണി 'അനർഘനിമിഷ'ത്തിലുണ്ട്. പുഷ്കർ സാഗർ തടാകക്കരയിലിരുന്ന് ധ്യാനത്തിൽ മുഴുകിയ ബഷീറിന്റെ ആത്മപരത 'അനർഘനിമിഷ'ത്തിലുണ്ട്.
ഹിമാലയ താഴ്വാരങ്ങളിൽ സൂഫിമാരോടൊപ്പം ജീവിച്ചു. അല്ലാഹുവിലേക്കുള്ള യാത്ര ദേഹം വിടാതെ ദേഹി പോകുന്നു. അവിസ്മരണീയവും അനുഭൂതിദായകവുമായിരുന്ന ജീവിതപ്രമമാണ് 'അനർഘനിമിഷ'ത്തിൽ. ബഷീർ മരണത്തെ അഭിമുഖം കണ്ടിട്ടുണ്ട്. പുഷ്കരസാഗറിലേക്കുള്ള യാത്രാമധ്യേ മണലാരണ്യത്തിലൂടെ യാത്രചെയ്യവെ പരിക്ഷീണനായി മരണാഭിമുഖം സൂര്യാഭിമുഖം മണൽത്തട്ടിൽ വീണു. മരണം അബോധത്തിലെവിടെയോ ഉറച്ച നിമിഷം കാതിൽ കുളിർകാറ്റായി ഒരു ശബ്ദം ഒഴുകി വന്നു. ചുണ്ടിൽ കുളിർതണ്ണീരിന്റെ തണുപ്പ് അനുഭവപ്പെട്ടു. ദിഗംബര സന്യാസിമാരായിരുന്നു അത്. മരണമെന്ന അനർഘനിമിഷത്തിനിപ്പുറത്തുനിന്നും കൈപിടിച്ച വർ കരകയറ്റി; സൂഫികളോടൊന്നിച്ചും കഴിഞ്ഞു. ആത്മീയതയെ മനനം ചെയ്തുള്ള ജീവിതം ബഷീർ അവിടെനിന്നും സ്വായത്തമാക്കി. 'അനർഘനിമിഷം' ഇത്തരമൊരു പശ്ചാത്തലത്തിലുമായി.
'ഊഞ്ഞാലിൽ' കവി പരാമർശിക്കുന്ന ജീവിത സന്ദർഭങ്ങൾ ലൗകിക ജീവിതത്തിന്റെ തുടിപ്പേറിയ സ്നേഹസമ്പൂർണ്ണമായ ദാമ്പത്യത്തിന്റെ സജീവതയാണ്. ദമ്പതികൾ തങ്ങളിലെ സ്നേഹത്തെ ബന്ധിപ്പിക്കുന്ന ജീവിത രഹസ്യങ്ങളെ അന്വേഷിക്കുകയും തങ്ങളിൽ തന്നെ കണ്ടെത്തുകയും ചെയ്യുന്നു. നിരന്തരം ഒരുമിച്ചു പാർത്തു ജീവിച്ചവരല്ല വൈലോപ്പിള്ളിയും ഭാര്യ ഭാനുമതിയമ്മയും. എന്നാൽ 'കാവ്യലോകസ്മരണകളുടെ' ആമുഖത്തിൽ വൈലോപ്പിള്ളിയുടെ മകൻ കുറിച്ചതുപോലെ കുട്ടികളോടും ഭാര്യയോടും വാത്സല്യവും കുറുംബോധവുമുള്ള നല്ലൊരു കുടുംബനാഥനായിരുന്നു അദ്ദേഹം.
തന്റെ പ്രഥമ സഖിയായി അദ്ദേഹം കവിതയെ കണ്ടിരുന്നതിനാൽ കുടുംബജീവിതത്തിൽ അത്രകണ്ട് ശ്രദ്ധ പതിപ്പിച്ചിരുന്നില്ലെന്നു വേണം പറയാൻ. ദാമ്പത്യജീവിതത്തിലേക്ക് കണ്ണുപതിപ്പിക്കുമ്പോൾ മാത്രമാണ് ദാമ്പത്യത്തെക്കുറിച്ചോർക്കുന്നതും ഭാര്യയെ കാമുകീപാരവശ്യത്തോടെ നോക്കുന്നതും. ആ നോട്ടത്തിൽ 45-ാം വയസ്സിൽ താൻ വേട്ട യുവതിയുടെ ദൃശ്യഭംഗിയും കാമ്യഭാവവും ഉന്മാദമായി മനസ്സിൽ കടന്നുവരുന്നു.
ഊഞ്ഞാലിൽ ഈയൊരു പ്രക്രിയയുടെ ആവർത്തനം നടക്കുന്നു. കവിയുടെ മനസ്സിനുന്മേഷം പകർന്ന സുന്ദരരൂപത്തിൽ അഭിരമിച്ച് ബാക്കിയാകുന്ന ജീവിതത്തെ മോഹത്തോടെ നോക്കുന്നു. വാർധക്യത്തിലുള്ള ജീവിതേച്ഛയിലാണ് സ്നേഹസുന്ദരിയായ ദാമ്പത്യജീവിതാസ്വാദനം നടക്കുന്നത്. ഉടലിൽ ശ്രദ്ധപതിയുന്നതും അതുകൊണ്ടുതന്നെ പരിസരങ്ങളിൽ നിറഞ്ഞുനിന്ന അനുകൂലാന്തരീക്ഷത്തെ നിരീക്ഷണം ചെയ്യുന്നതും ശ്രദ്ധിക്കുക. പ്രണയത്തെ ഉണർത്തുന്ന തിരുവാതിരക്കുളിർമയിൽ കവിയും ഭാര്യയും ഏകതാനമായ വൈകാരികാനുഭൂതിയിൽ നിറയുന്നു.
'കണ്ണീർപ്പാടത്തിലും' മറ്റും കാണുന്ന വ്യത്യസ്തമായ ജീവിതവീക്ഷണങ്ങളെ ദാമ്പത്യഭിന്നതകൾക്കിടയിലും സ്നേഹസമ്പൂർണ്ണമായ ദാമ്പത്യത്തിന്റെ കനിവാർന്ന ഉറവ സൂക്ഷിക്കുന്ന പാവങ്ങളെ കവി വായനക്കാരന് ചൂണ്ടിക്കാട്ടുന്നതുപോലെ 'ഊഞ്ഞാലിലും' ദൃശ്യമാണ്. വേട്ടപ്പക്ഷിപോലെ പറക്കുന്ന വിമാനം തികച്ചും സാന്ദർഭികമാണ്.
'ഊഞ്ഞാലിലും' 'അനർഘനിമിഷത്തിലും' പരാമർശിക്കുന്ന ജീവിതത്തിലെ മുന്തിയ നിമിഷങ്ങൾ എന്ന മാനകത്തെ മുൻനിർത്തുമ്പോൾ രണ്ടിലും വ്യത്യസ്തമായ പശ്ചാത്തലങ്ങളാണ് കടന്നുവരുന്നതെന്ന് കാണാം. 'അനർഘനിമിഷം' ആത്മീയമായൊരു തലത്തെ പ്രതീകവത്ക്കരിക്കുമ്പോൾ 'ഊഞ്ഞാൽ' ലൗകികമായ ജീവിതത്തിലെ നഷ്ടപ്പെട്ട കണ്ണികളെ വിളക്കിച്ചേർക്കുന്ന ജീവിതത്രപ്രക്രിയയിൽ വിജയിക്കുന്ന ദാമ്പത്യത്തെ കണ്ടെത്തുകയാണ് ചെയ്യുന്നത്.

Exam Tips:

a) ഇരു പാഠഭാഗങ്ങളും വ്യത്യസ്ത പശ്ചാത്തലങ്ങളിലാണെന്ന് (ആത്മീയം - ലൗകികം) ഉപസംഹാരത്തിൽ വ്യക്തമാക്കുക.
b) 'അനർഘനിമിഷ'ത്തിലെ മരണാനുഭവവും 'ഊഞ്ഞാലി'ലെ ദാമ്പത്യസ്നേഹവും ഉദാഹരണങ്ങളായി ചേർക്കുക.
c) ഉപന്യാസരൂപത്തിൽ ആമുഖം, വിശകലനം, ഉപസംഹാരം എന്ന ക്രമം പാലിക്കുക.

 

Previous Years Questions and Answers - Two Marks

Question 13: വലയത്തിൽ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക. "നീയും ഞാനും എന്നുള്ള യാഥാർത്ഥ്യത്തിൽനിന്ന്, അവസാനം നീ മാത്രമായി അവശേഷിക്കുവാൻ പോകയാണ്" പ്രസിദ്ധമായ ഒരു കഥയിലെ ആദ്യ വാചകമാണിത്. ഏതാണ് ആ കഥ? (ഓർമ്മയുടെ ഞരമ്പ്, ശസ്ത്രക്രിയ, അനർഘനിമിഷം, ഭൂമിയുടെ അവകാശികൾ) (March 2015)

Answer:

അനർഘനിമിഷം

Exam Tips:

a) ഉത്തരം വലയത്തിലെ പദങ്ങളിൽ നിന്നുതന്നെ എഴുതുക.

 

Question 14: ശരിയോ തെറ്റോ എന്നെഴുതുക.
ജി. ശങ്കരക്കുറുപ്പ് എഴുതിയ കവിതയാണ് അനർഘനിമിഷം. (SAY 2015)

Answer:

തെറ്റ്

Exam Tips:

a) 'അനർഘനിമിഷം' കവിതയല്ല, ബഷീറിന്റെ കഥയാണ് (ഗദ്യകവിതപോലെ വായിക്കപ്പെടുന്ന രചന).

 

Question 15: താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തതേത്?
സീത മുതൽ സത്യവതി വരെ, ഗോസായി പറഞ്ഞ കഥ, അനർഘനിമിഷം, തേൻതുള്ളികൾ (March 2017)

Answer:

അനർഘനിമിഷം (മറ്റെല്ലാം ലളിതാംബിക അന്തർജ്ജനത്തിന്റെ കൃതികൾ)

Exam Tips:

a) മറ്റുള്ളവ ലളിതാംബിക അന്തർജ്ജനത്തിന്റേതാണെന്ന് ബ്രാക്കറ്റിൽ ചേർത്താൽ ഉത്തരം പൂർണ്ണമാകും.

 

Question 16: താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തതേത്?
നളിനി, ഭൂമിയുടെ അവകാശികൾ, കൊച്ചുസീത, സൗന്ദര്യപൂജ

Answer:

ഭൂമിയുടെ അവകാശികൾ

Exam Tips:

a) 'ഭൂമിയുടെ അവകാശികൾ' ബഷീറിന്റെ കഥയാണ്; മറ്റുള്ളവ കവിതകളാണ്.

 

Previous Years Questions and Answers - Four Marks

Question 17: മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക.
ബഷീറിന്റെ 'അനർഘനിമിഷ'ത്തിലെ ഗദ്യഭാഷയുടെ ഏതെങ്കിലും മൂന്ന് സവിശേഷതകൾ എഴുതുക.
ഉദാ: ധ്വനിസാന്ദ്രമായ ...

Answer:

ധ്വനിസാന്ദ്രമായ പദങ്ങൾ, വികാരസാന്ദ്രമായ ഭാഷ, കവിത തുളുമ്പുന്ന ഭാഷാപ്രയോഗം, ദാർശനിക ഗൗരവമുള്ള ശൈലി എന്നിവ 'അനർഘനിമിഷ'ത്തിലെ ഭാഷാപരമായ സവിശേഷതകളാണ്. ഈ ബഷീർ കഥയിൽ വാക്കുകൾ സംഗീതമാവുകയും താളത്തിൽ ഒഴുകി വായനക്കാരന്റെ ഹൃദയത്തെ തഴുകുകയും ചെയ്യുന്നു.

Exam Tips:

a) ചോദ്യം ആവശ്യപ്പെടുന്ന മൂന്നു സവിശേഷതകൾ ഒറ്റവാക്യത്തിലൊതുക്കാതെ വേർതിരിച്ച് എഴുതുക.
b) ഓരോന്നിനും ഒരു ചെറിയ വിശദീകരണം നൽകുക.

 

Question 18: 'സൗകര്യം പോലെ വായിക്കാവുന്ന ഒരു ലഘുഗ്രന്ഥമാണല്ലോ ഞാൻ' ആരാണിങ്ങനെ പറയുന്നത്? വ്യക്തമാക്കുക. (SAY 2016)

Answer:

'അനർഘനിമിഷ'ത്തിലെ കഥാനായകൻ മരണത്തിനും ജീവിതത്തിനുമിടയിലെ അല്പസമയത്തിനിടയ്ക്ക് കഴിഞ്ഞകാലത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ്. അപാരമായ കാരുണ്യത്തോടെ ഇത്രയും കാലം തന്നെ സ്നേഹിച്ച് പ്രപഞ്ചത്തിനു മുന്നിൽ ശിരസ്സു നമിക്കുകയാണയാൾ. പ്രപഞ്ചത്തിനറിയാവുന്ന രഹസ്യങ്ങൾ തനിക്കില്ലൂ. ഇനിയും സൗകര്യം പോലെ വായിക്കാവുന്ന ഒരു ലഘുഗ്രന്ഥമാണ് താനെന്ന് അയാൾക്ക് ബോധമുണ്ട്.

Exam Tips:

a) പറയുന്നത് കഥാനായകനായ ബഷീർ തന്നെയാണെന്നും കേൾക്കുന്നത് കാലമിത്രമായ പ്രപഞ്ചമാണെന്നും വ്യക്തമാക്കുക.
b) 'ലഘുഗ്രന്ഥം' എന്ന പ്രയോഗത്തിലെ വിനയം ചൂണ്ടിക്കാട്ടുക.

 

Question 19: 'എന്നെപ്പറ്റി നിനക്കെല്ലാം അറിയാം. ഇനിയും സൗകര്യം പോലെ വായിക്കാവുന്ന ഒരു ലഘുഗ്രന്ഥമാണല്ലോ ഞാൻ' (അനർഘനിമിഷം - ബഷീർ). ഈ പ്രസ്താവനയുടെ പൊരുൾ കണ്ടെത്തുക.

Answer:

പ്രപഞ്ചത്തിന്റെ അപരിമേയമായ നിലനിൽപ്പിനെ മനസ്സിലാക്കുന്ന ബഷീറിന്റെ ചിന്തകളുടെ ആനന്ദമാണ് 'അനർഘനിമിഷം'. അതിൽ പ്രപഞ്ചത്തിന്റെ അംശമായ തനിക്ക് നിസ്സാരമായ ഒരു കാലഘട്ടം മാത്രമേയുള്ളൂ. എല്ലാറ്റിനെയും ഇന്നലെകളിലേക്ക് പറഞ്ഞയക്കുന്ന പ്രപഞ്ചം വെറും ജീവാത്മാവായ തന്നെ വളരെ ലളിതമായി മനസ്സിലാക്കിയിരിക്കുന്നു.
കാരണം താൻ പ്രപഞ്ചത്തിന്റെ ഒരംശം മാത്രമാണ്. സൂഫിസത്തിന്റെ ചിന്താധാരയിൽ പ്രപഞ്ചത്തിന്റെ അംശമായ തന്നെ വായിച്ചറിയുന്ന പുസ്തകമായി ബഷീർ സങ്കൽപ്പിക്കുന്നു. അവിടെ ബഷീർ ഒരേടല്ല, ഒരു പൂർണ്ണ കൃതിയാണ്.
തന്നെ ലളിതമായി വായിച്ചറിയുന്നത് പ്രപഞ്ചമാണ്. ഇതിൽ മനുഷ്യൻ പ്രപഞ്ചത്തിന്റെ ഉള്ളിൽ ഇരിക്കുന്നു, പ്രപഞ്ചത്തിന്റെ അംശം മാത്രമാണ് എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്നു. നാം നിശ്ചലമാണെന്നും അചേതനമാണെന്നും കരുതുന്ന പ്രപഞ്ചത്തിന്റെ അപരിമേയമായ സാധ്യതകളും നിരീക്ഷണപാടവവും സർവ്വോപരി അതിൽ പ്രതിഭാസിക്കുന്ന ജീവചൈതന്യവും ബഷീർ കണ്ടറിയുകയാണ്.

Exam Tips:

a) പ്രപഞ്ചം - മനുഷ്യൻ ബന്ധം (അംശം - പൂർണ്ണം), 'ലഘുഗ്രന്ഥം' എന്ന ഉപമ എന്നിവ വിശദമാക്കുക.
b) സൂഫി ചിന്താധാരയുടെ സ്വാധീനം പരാമർശിക്കുക.

 

Previous Years Questions and Answers - Six Marks

Question 20: വൈക്കം മുഹമ്മദ് ബഷീറിന്റെ 'അനർഘനിമിഷം' എന്ന കൃതിയിൽ കാണുന്ന അടിസ്ഥാനഭാവം ആത്മീയതയാണ്. - ഈ അഭിപ്രായത്തോട് താങ്കൾ യോജിക്കുന്നുണ്ടോ? (SAY 2015)

Answer:

'ബഷീറിയൻ സാഹിത്യം' എന്ന് പിന്നീട് പ്രസിദ്ധി കൊള്ളുന്ന രീതിയിൽ ഒരു സാഹിത്യസരണി മലയാള സാഹിത്യത്തിൽ പ്രോദ്ഘാടനം ചെയ്യാൻ ആ തൂലികയ്ക്ക് സാധിച്ചു. ഒരു വ്യക്തി കേന്ദ്രീകൃതമായ സാഹിത്യമാർഗ്ഗങ്ങൾ മലയാളത്തിലെന്നല്ല, ലോകസാഹിത്യത്തിൽ തന്നെ അപൂർവ്വമായിരിക്കും. പൗരാണിക മലയാളസാഹിത്യം പരിശോധിക്കുമ്പോൾ നമുക്കൊരു എഴുത്തച്ഛനെ ദർശിക്കാൻ സാധിക്കും. തന്റേതായ വ്യക്തിപ്രഭാവംകൊണ്ട്, സാഹിത്യസിദ്ധികൊണ്ട് ഒരു മഹാസാഹിത്യത്തെ നയിക്കാൻ കഴിയുക: അവിടെയാണ് 'വൈക്കം മുഹമ്മദ് ബഷീർ' എന്ന സാഹിത്യനായകൻ നമുക്കു മുന്നിൽ ഉയർന്നു നിൽക്കുന്നത്.
ബഷീറിന്റെ ഹാസ്യവും ചിന്തനീയമാണ്. ആഴത്തിൽ ജീവിതത്തെ നോക്കിക്കാണുകയും ദാർശനികമായി അപഗ്രഥിക്കുകയുമാണ് ബഷീറിന്റെ ഹാസ്യം. ഒരേസമയം ചിരിപ്പിക്കുന്നതും ചിന്തോദ്ദീപകവുമാണത്. ജീവിതത്തിന്റെ ഇരുണ്ടവശങ്ങളെ ബഷീറിയൻ ഹാസ്യം വെളിച്ചത്തേക്കു കൊണ്ടുവന്നു. പട്ടിണി ഒരു വലിയ ആഘോഷമായി. ഇല്ലായ്മ അതുവരെ മൂടിവെക്കേണ്ട ഒന്നായിരുന്നുവെങ്കിൽ ബഷീറിലത്, പുരപ്പുറത്തുനിന്നും വിളിച്ചുകൂവേണ്ട അനായാസമായ ഒരു യാഥാർത്ഥ്യമായി. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഒരേപോലെ, സമചിത്തതയോടെ കാണാൻ, പക്വതയോടെ സമീപിക്കാൻ ബഷീർ ഹാസ്യം മലയാളിയെ പഠിപ്പിച്ചു.
'അനർഘനിമിഷം' - ബഷീറിന്റെ സാഹിത്യസപര്യയിൽ വേറിട്ടു നിൽക്കുന്നു. ജീവിതത്തിന്റെ താളം ചിലപ്പോഴൊക്കെ നിലച്ചുപോകാവുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എപ്പോഴും വെളിപ്പെടുത്താൻ സാധിക്കാത്ത മഹാരഹസ്യമായ നിമിഷം; അതു തീവ്രമായ വേർപാടിന്റെ അനർഘനിമിഷമാണ്. വേദനയുടെ മഹാതീരത്ത് നാം ഒറ്റപ്പെടുന്ന നിമിഷം. പതിവായ ശൈലികളിൽ നിന്നും രീതികളിൽ നിന്നും ബഷീർ 'അനർഘനിമിഷത്തിൽ' വ്യത്യസ്തനാകുന്നു. ആഖ്യാനശൈലിയിലും പദയോഗങ്ങളിലും ബഷീറിൽ ഏറ്റവും പ്രിയംകരമായ സൂഫി ചൈതന്യത്തിന്റെ സ്വാധീനം കാണാൻ കഴിയുന്നു. അപാരമായ ശാന്തത ഉള്ളിൽ വഹിച്ചുകൊണ്ടാണ് ഇതിൽ ബഷീർ സംസാരിക്കുന്നത്. ഏകാന്തതയുടെ ഏറ്റവും കഠിനമായ തിരിച്ചറിവോടെ 'ഇനി ഒറ്റയ്ക്കാണ്' എന്ന യാഥാർത്ഥ്യം; വേർപാടിന്റെ ഏറ്റവും കനപ്പെട്ട മുഹൂർത്തം. ആ തീഷ്ണ മുഹൂർത്തത്തിലേക്ക് ബഷീർ നമ്മെയും കൊണ്ടുപോവുകയാണ്. വേദനയുടെ തീരത്ത് നാം ഒറ്റപ്പെട്ടുപോകുന്ന കഠിനമായ അവസ്ഥ.
അപാരമായ സ്നേഹത്തിന്റെ കരുത്തുറ്റ ഒഴുക്ക് 'അനർഘനിമിഷത്തിൽ' കാണാം. ലൗകികതയുടെ ക്ഷണപ്രഭകളോടല്ല ഇവിടെ ബഷീർ പ്രണയം പ്രഖ്യാപിക്കുന്നത്. അലൗകികമായ, ആത്മീയ അനുഭൂതിതന്നെയാണ് ബഷീറിന്റെ സന്ദേശത്തിന്റെ കാതൽ. ജീവനും മരണവും തമ്മിലുള്ള വലിയൊരു മുഖാമുഖം 'അനർഘനിമിഷത്തിന്റെ' അടിയൊഴുക്കായി നിലനിൽക്കുന്നുണ്ട്. ആഴത്തിലുള്ള തിരിച്ചറിവിന്റെ, ആത്മസാക്ഷാത്കാരത്തിന്റെ അടയാളം കൂടിയാണ് 'അനർഘനിമിഷം'.
അനർഘനിമിഷം സിംബോളിസ്റ്റ് അഥവാ എക്സ്പ്രഷനിസ്റ്റ് സാങ്കേതികവിദ്യയുപയോഗിച്ച് രചിച്ച കൃതിയാണ്. ഹിന്ദുസന്യാസിയായും സൂഫിമാരോടൊപ്പവും കഴിച്ചുകൂട്ടിയ ബഷീറിന്റെ വാക്കുകളുടെ സംഗീതസരണി അനർഘനിമിഷത്തിലുണ്ട്. പുഷ്കർ സാഗർ തടാകക്കരയിലിരുന്ന് ധ്യാനത്തിൽ മുഴുകിയ ബഷീറിന്റെ ആത്മപരത അനർഘനിമിഷത്തിലുണ്ട്. ഹിമാലയ താഴ്വാരങ്ങളിൽ സൂഫിമാരോടൊപ്പം ജീവിച്ചു. അല്ലാഹുവിലേക്കുള്ള യാത്ര ദേഹം വിടാതെ ദേഹി പോകുന്നു. ബഷീർ മരണത്തെ അഭിമുഖം കണ്ടിട്ടുണ്ട്. പുഷ്കരസാഗറിലേക്കുള്ള യാത്രാമധ്യേ മണലാരണ്യത്തിലൂടെ യാത്രചെയ്യവെ പരിക്ഷീണനായി മണൽത്തട്ടിൽ വീണു. മരണം അബോധത്തിലെവിടെയോ ഉറച്ച നിമിഷം കാതിൽ കുളിർകാറ്റായി ഒരു ശബ്ദം ഒഴുകിവന്നു. ചുണ്ടിൽ കുളിർതണ്ണീരിന്റെ തണുപ്പ് അനുഭവപ്പെട്ടു. ദിഗംബര സന്യാസിമാരായിരുന്നു അത്. മരണമെന്ന അനർഘനിമിഷത്തിനിപ്പുറത്തുനിന്നും കൈപിടിച്ചവർ കരകയറ്റി; സൂഫികളോടൊന്നിച്ചും കഴിഞ്ഞു. ആത്മീയതയെ മനനം ചെയ്തുള്ള ജീവിതം ബഷീർ അവിടെനിന്നും സ്വായത്തമാക്കി. ആത്മീയതയുടെ, മിസ്റ്റിസിസത്തിന്റെ അടിയൊഴുക്ക് അനർഘനിമിഷത്തിന്റെ അന്തർധാരയാണ്. ധ്യാനനിമഗ്നമായ മനസ്സിൽ നിന്നും ഒഴുകിവരുന്ന വാക്കുകളുടെ പ്രവാഹമാണീ കൃതി.

Exam Tips:

a) യോജിക്കുന്നു എന്ന നിലപാട് ആദ്യം വ്യക്തമാക്കുക; തുടർന്ന് സൂഫി സ്വാധീനം, മരണാനുഭവം, ധ്യാനം എന്നിവ തെളിവുകളായി നൽകുക.
b) ബഷീറിയൻ ഹാസ്യത്തിൽ നിന്ന് 'അനർഘനിമിഷം' എങ്ങനെ വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുക.
c) ജീവിതമരണങ്ങളുടെ മുഖാമുഖം എന്ന ആശയം ഉപസംഹാരത്തിൽ ചേർക്കുക.

 

Question 21: സന്ദർശനം, അനർഘനിമിഷം എന്നീ രചനകളിലെ ഭാവങ്ങൾക്കുള്ള സമാനതകൾ കണ്ടെത്തി കുറിപ്പെഴുതുക. (SAY 2016)

Answer:

വേർപാടിന്റെ വേദനയാണ് ബാലചന്ദ്രൻ ചുള്ളിക്കാടും ബഷീറും അവതരിപ്പിക്കുന്നത്. വർത്തമാനകാലത്തുനിന്നുകൊണ്ട് രണ്ടു പ്രതിഭകളും ഭൂതകാലസ്മൃതികളിലേക്ക് ഊളിയിടുന്നു. അപ്പോൾ സന്തോഷത്തിന്റെ ഒരുമിച്ചുചേരലിന്റെ നിമിഷങ്ങൾ മനസ്സിലെത്തുന്നു. ആ നല്ല നിമിഷങ്ങൾ നഷ്ടപ്പെടുമ്പോൾ അവർ ഏകാകികളും ദുഃഖിതരുമാകുന്നു. ഒരേ വൈകാരികാവസ്ഥയാണ് രണ്ടെഴുത്തുകാരും ആവിഷ്കരിക്കുന്നത്.
'സന്ദർശനം' എന്ന കവിതയിൽ ചില നിമിഷങ്ങളിൽ ഏകാകിയായ പ്രാണൻ ആർത്തനായി ഭൂതകാലത്തിലൂടെ അലയും. ഉള്ളിലപ്പോൾ തന്റെ പ്രിയപ്പെട്ടവളുടെ മുഖം ജനനാന്തരസാന്ത്വനമായി കരുണാർദ്രതയോടെ ഉദിച്ചുയരുന്നു. ഇന്നിന്റെ ദുഃഖങ്ങൾക്ക് ഇന്നലയുടെ സ്മൃതികൾ ഔഷധമാകുന്നത് ചുള്ളിക്കാട് സൂക്ഷ്മമായി ചിത്രീകരിക്കുന്നു.
ഏകാന്തതയുടെ, വിരഹത്തിന്റെ നിമിഷങ്ങളിൽ ഇന്നലെയുടെ സ്മരണകൾ സാന്ത്വനമാകുന്നു. 'അനർഘനിമിഷ'ത്തിൽ ബഷീറും കാലമിത്രയും അപാരമായ കാരുണ്യത്തോടെ സ്നേഹിച്ചവളെ സ്മരിക്കുന്നു. അപ്പോൾ തന്നിൽ നിറഞ്ഞുനിൽക്കുന്ന സ്നേഹത്തിന്റെ സാന്ദ്രത കഥാനായകൻ തിരിച്ചറിയുന്നു. സ്നേഹിച്ചുകൊണ്ടുതന്നെയാണ് യാത്രയാകുന്നത്. ബഷീറും ബാലചന്ദ്രൻ ചുള്ളിക്കാടും സ്വന്തം കൃതികളിലൂടെ അവതരിപ്പിക്കുന്നത് സമാനമായ വൈകാരിക അവസ്ഥയാണ്.

Exam Tips:

a) വേർപാടിന്റെ വേദന, ഭൂതകാലസ്മൃതികൾ, ഏകാകിത, സ്നേഹത്തിന്റെ സാന്ദ്രത എന്നീ സമാനതകൾ ഓരോന്നായി എഴുതുക.
b) ഓരോ സമാനതയ്ക്കും രണ്ടു കൃതികളിൽ നിന്നും ഓരോ ഉദാഹരണം നൽകുക.

 

Question 22: “വന്നതുപോലെതന്നെ ഞാൻ തനിയേ പോകയാണ്” (അനർഘനിമിഷം - ബഷീർ)
“കൂടിയല്ലാപിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും” (ജ്ഞാനപ്പാന - പൂന്താനം)
ഈ രചനകളിൽ സമാനമായ ജീവിതദർശനമാണോ ആവിഷ്കരിക്കുന്നത്? പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.

Answer:

'നീയും ഞാനും എന്നുള്ള യാഥാർത്ഥ്യത്തിൽ നിന്നും അവസാനം നീ മാത്രമായി അവശേഷിക്കാൻ പോകയാണ്' എന്ന വിടപറച്ചിലിന്റെ സമയം ബഷീറിന്റെ പ്രകൃതിപ്രേമത്തിന്റെ ആഴം കണ്ടെത്തുന്നു. മരണത്തിന്റെ പടിയിൽ എത്തിനിൽക്കുന്ന ബഷീറിന്റെ സൂഫിമനസ്സ് ഇല്ലായ്മയിൽ ലയിക്കുംമുമ്പുള്ള സമയങ്ങളെ അനർഘനിമിഷമായി എണ്ണുന്നു. 'വന്നതുപോലെത്തന്നെ ഞാൻ തനിയെ പോകയാണ്' എന്നതിൽ ബഷീറിന്റെ അപാരതയോടുള്ള ജിജ്ഞാസയും ഭക്തിയും കാണുന്നു. തന്റെ ജനനവും മരണവും ഒറ്റക്കാണ്. ഉണ്ടായതിന്റെയും ഇല്ലായ്മയുടെയും ഇടയിലെ അനർഘനിമിഷമാണ് താനെന്ന് ബഷീർ തന്റെ പ്രപഞ്ചദർശനത്തിൽ അറിയിക്കുന്നു.
പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ മനുഷ്യജന്മത്തിന്റെ നിസ്സാരത വെളിപ്പെടുത്തുന്ന പിറക്കുമ്പോഴും മരിക്കുമ്പോഴും നാം ഒറ്റക്കാണെന്നത് ബഷീറിന്റെ ചിന്തയിലും വരുന്നു. 'മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനീ വൃഥാ' എന്ന് പൂന്താനം പാടുമ്പോൾ ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള ജന്മത്തിന്റെ നിസ്സാരതയാണ് വിഷയം. ബഷീറാകട്ടെ ഈ ജീവിതത്തെ വിലമതിക്കുന്നു. ബഷീറിന്റെ ചിന്തകൾ പ്രകൃതിപ്രേമത്തിൽ നിന്നും ഈശ്വരപ്രേമത്തിൽ നിന്നും ഒഴുകുന്നത് ജനനത്തിനും മരണത്തിനും ഇടയിലെ സാക്ഷാത്കാരങ്ങളിലേക്കാണ്.
പ്രകൃതിയെ, ഈശ്വരനെ അറിയുക, അറിയുക എന്നത് തുലോം നിസ്സാരമായി ബഷീർ അറിയുന്നു. എങ്കിലും ജിജ്ഞാസ കൈവെടിയുന്നില്ല. പൂന്താനമാകട്ടെ ഇതിൽ വൈയക്തികമായ ആനന്ദത്തിലേക്കും നൊമ്പരങ്ങളിലേക്കും പോകുന്നില്ല. ആ തൂലികയിൽ ജീവിതാസക്തിയില്ല; പകരം ജീവിതവിരക്തിയുടെ പൂണുലും കുറിയും കുടുമയുമുണ്ട്. ബഷീറിനാകട്ടെ അമ്പരപ്പില്ലാത്ത യാഥാർത്ഥ്യബോധത്തിന്റെ സമ്പൂർണ്ണമായ കീഴടങ്ങലുണ്ട്. മാത്രമല്ല, തികച്ചും വ്യക്തിപരമായിട്ടാണ് ഈ ജനനമരണങ്ങളെ സ്വീകരിക്കുന്നത്. അതിനാൽ ജീവിതാസക്തിയുടെ പ്രകൃതി-ഈശ്വരപ്രേമമാണ് ബഷീറിനുള്ളത്. പൂന്താനം പക്ഷേ, ഇവിടെ വ്യക്തിപരതയേക്കാൾ ധർമ്മത്തിനും തത്ത്വചിന്തക്കുമാണ് പ്രാധാന്യം നൽകുന്നത്.

Exam Tips:

a) രണ്ടു രചനകളിലെയും പൊതുവായ ദർശനം (ജനനമരണങ്ങളിലെ ഏകാന്തത) ആദ്യം എഴുതുക.
b) വ്യത്യാസങ്ങൾ (ബഷീർ - ജീവിതത്തെ വിലമതിക്കുന്നു; പൂന്താനം - ജീവിതവിരക്തിയും തത്ത്വചിന്തയും) പ്രത്യേകം പോയിന്റുകളായി കാണിക്കുക.
c) ഉപസംഹാരത്തിൽ സ്വന്തം അഭിപ്രായം വ്യക്തമാക്കുക.

 

Previous Years Questions and Answers - Eight Marks

Question 23: "നീയും ഞാനും എന്നുള്ള യാഥാർത്ഥ്യത്തിൽ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കാൻ പോകയാണ് നീമാത്രം" (അനർഘനിമിഷം - ബഷീർ) മനുഷ്യജീവിതത്തെക്കുറിച്ചുള്ള എന്ത് ദർശനമാണ് ബഷീർ ഇവിടെ അവതരിപ്പിക്കുന്നത്? ഉപന്യസിക്കുക.

Answer:

നമ്മൾ നിത്യവും കാണുന്നവരെ അതേപോലെ കൃതികളിലും കണ്ടെത്തുന്ന ബഷീറിയൻ രചനാരീതിയിൽ നിന്നും വ്യത്യസ്തമായൊരു കാവ്യഭംഗിയോടെയാണ് അനർഘനിമിഷം രചിച്ചിരിക്കുന്നത്. ജീവിതത്തിന്റെ ചക്രവാളത്തിൽ നിന്നും ഒരാൾ ഇരുട്ടിലേക്ക് പോകുന്നു; അത് ബഷീറാണ്. ഇന്നലെയിലേക്ക് പൂർണ്ണമായും ലയിക്കാറായ ഇന്നിൽ നിന്നും താൻ മാത്രം പോകുകയാണ്. ബഷീറിന്റെ 'അനർഘനിമിഷ'ത്തിൽ നാം കാണുന്ന വേർപിരിയൽ അംഗീകരിക്കപ്പെട്ട സത്യമാണ്. ബഷീർ തയ്യാറെടുത്തു കഴിഞ്ഞു.
എങ്കിലും തീവ്രമായ വേദനയുടെ ആന്തരികമായ ഹൃദയതാളം ഈ വരികളിൽ കാണുന്നു. ജീവിതത്തിന്റെ ഒഴുക്കിൽ വിഘ്നം സംഭവിക്കുന്ന സമയങ്ങളെ ബഷീർ തൊട്ടറിയുകയാണ്. മരണം വരികയായി; അത് മരണമെന്നതിനേക്കാൾ ഇല്ലായ്മയിലേക്കുള്ള യാത്രയായി ബഷീർ അറിയുന്നു. ഈ പ്രപഞ്ചവും ഈശ്വരനും തന്റെ കൂടെ ഉണ്ടായിരുന്ന യാഥാർത്ഥ്യം ഇനി ഇല്ല.
താൻ മാത്രം പോകുകയാണ്. പ്രപഞ്ചത്തെ തൊട്ടും കണ്ടും രുചിച്ചും അറിഞ്ഞവയെല്ലാം ഇവിടെ ഇല്ലാതാകുന്നതിന്റെ അമ്പരപ്പ് ഏത് മനുഷ്യനും അഭിമുഖീകരിക്കുന്നതാണ്. പ്രായമാകുന്തോറും കാലം പോയതിനെക്കുറിച്ചുള്ള യാഥാർത്ഥ്യം മനസ്സിൽ വിങ്ങലുകൾ ആരംഭിക്കുകയായി. മനുഷ്യജീവിതത്തിന്റെ അനസ്യൂതമായ യാത്ര ഈ പ്രപഞ്ചത്തിൽ കാണുന്നു. അത് ജനിച്ച് പ്രപഞ്ചത്തെ അറിഞ്ഞുവരുമ്പോഴേക്കും പിടിവിടുവിച്ച് ഈ ലോകത്തുനിന്നും യാത്രയാക്കുന്നു. മനുഷ്യജീവിതത്തിന്റെ നിസ്സാരതയും അതിന്റെ മഹത്വവും ബഷീർ കാണുന്നു. പ്രപഞ്ചം അപാരതയാണ്. അപാരമായ കാരുണ്യത്തോടെ കാലം എന്നെയും സഹിച്ചു.
എന്നെ കൊണ്ടുവന്നവൻ നീയാണ്, നിനക്ക് എന്നെപ്പറ്റി എല്ലാം അറിയാം. പക്ഷേ ഞാൻ പ്രപഞ്ചത്തെ അറിഞ്ഞുവരുന്നേയുള്ളൂ. അപാരതയോടുള്ള അമ്പരപ്പ് മനുഷ്യനെ ചിന്തിക്കാൻ പഠിപ്പിക്കുന്നു. ഈ അമ്പരപ്പിൽ ദുഃഖമുണ്ട്. എങ്കിലും മറ്റുള്ളവരെ രസിപ്പിക്കുമ്പോൾ അവർ ഇത് അറിയുന്നില്ല. ഇന്നലെയിലേക്ക് ലയിച്ചു ചേരുവാനുള്ളതാണ് ഇന്ന് എന്നത് ബഷീറിന്റെ മനസ്സിൽ മുഴങ്ങുന്നു. ജീവിതത്തിന്റെ നിസ്സാരതയാണ് ബഷീർ അറിയുന്നത്. എന്തോ ഉണ്ടായതിനും യാത്രയായി മറയാൻ പോകുന്ന ഇല്ലായ്മയും തമ്മിലുള്ള അന്തരമാണ് അനർഘനിമിഷമായി ബഷീർ കാണുന്നത്. ജീവിതം അനർഘമാകുന്നത് പ്രപഞ്ചത്തിന്റെ കരുതലിലാണ്. കാലമിത്രയും കാലം തന്നെ സഹിച്ചു എന്നതിൽ ഈ കരുതൽ കാണുന്നു.
കവിയും ഫിലോസഫറുമായ ബഷീറിന്റെ ദൃഷ്ടിയിൽ മാങ്കോസ്റ്റിൻ മരം നീയും; അവശേഷിക്കുന്ന ബഷീർ ഞാനുമാണ്. അതായത് ഈ പ്രപഞ്ചം നീയാണ്. പ്രപഞ്ചത്തെ വേർതിരിച്ച് നീയെന്ന് വിളിച്ചു നിർത്തുന്ന ബഷീർ പ്രപഞ്ചത്തെ വളരെ ശക്തവും സനാതനവുമായ ശക്തിസ്വരൂപമായി കാണുന്നു. തനിക്കു പരിചയമുള്ള ഒട്ടനവധി പേർ വരികയും പോകുകയും താനും ആ വഴിയേ യാത്രയാവുകയുമാണ്. ഈ പ്രപഞ്ചം തന്നെ വിളിച്ചു. ഇനി അതിനെ തനിച്ചാക്കി താൻ മാത്രം തിരിച്ചു പോകുകയാണ്. ജീവിതത്തിന്റെ നിസ്സാരതയോടൊപ്പം അതിന്റെ ആഴങ്ങളിലേക്കുള്ള ബന്ധങ്ങളും ബഷീർ കണ്ടെത്തുന്നു. അപാരതയുടെ അതിർത്തിയിൽ നിൽക്കുമ്പോൾ നാദബ്രഹ്മത്തിന്റെ അനന്തമായ വിഭ്രമം ബഷീർ കണ്ടെത്തുന്നത് തന്റെ ഉൾക്കണ്ണുകൊണ്ടാണ്.
പ്രപഞ്ചത്തിലെ എല്ലാമറിഞ്ഞ് തികഞ്ഞവനായല്ല ബഷീർ യാത്രയാകുന്നത്. പ്രപഞ്ചത്തെ സ്നേഹിച്ചു, അറിയാൻ ശ്രമിച്ചു. പക്ഷേ കാലമിത്രയായിട്ടും അറിയാൻ സാധിച്ചിട്ടില്ല. മന്വന്തരങ്ങളും യുഗങ്ങളും ഇന്നലെകളിൽ ലയിച്ചുപോയി. ഇവിടെ വിനയാന്വിതനായ ബഷീറിന്റെ പ്രപഞ്ചത്തോടുള്ള ആദരവ് പ്രകടമാകുന്നു. ജീവിതം പ്രപഞ്ചത്തോടൊപ്പമാണ്. മരണം അതിൽ നിന്നും വിട്ടുവാങ്ങലാണ്; പ്രപഞ്ചത്തിൽ ലയിച്ചുചേരലാണ്. അതായത് ഇന്നലെകളിലേക്കാണ് ലയിക്കുന്നത്. അപ്പോൾ അവശേഷിക്കുന്നത് പ്രപഞ്ചം മാത്രമാണ്. സ്നേഹിച്ചും വെറുത്തും ദേഷ്യപ്പെട്ടും കഴിഞ്ഞ മനുഷ്യജീവിതത്തിന്റെ നിസ്സാരതയാണ് ബഷീർ ഇവിടെ ആവിഷ്കരിക്കുന്നത്. ഈ നിസ്സാരതയുടെ സ്വാഭാവികമായ പരിമിതികൾക്കുള്ളിൽ നിന്നും സ്നേഹപൂർവ്വം പ്രപഞ്ചത്തോട് വിടപറയുന്ന ഒരു ജീവന്റെ ആത്മഗീതിയാണ് അനർഘനിമിഷം.

Exam Tips:

a) ജീവിതത്തിന്റെ നിസ്സാരതയും മഹത്വവും, പ്രപഞ്ചവുമായുള്ള ബന്ധം, വേർപിരിയലിന്റെ യാഥാർത്ഥ്യം എന്നീ ദർശനങ്ങൾ വേർതിരിച്ച് ഉപന്യസിക്കുക.
b) 'നീ' എന്നത് പ്രപഞ്ചത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കുക.
c) ആമുഖവും ഉപസംഹാരവും ഉൾപ്പെടുത്തി ഉപന്യാസരൂപത്തിൽ എഴുതുക.

 

Summary

Question 24: വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖ തയ്യാറാക്കുക.

Answer:

1908-ൽ വൈക്കത്ത് തലയോലപ്പറമ്പിൽ ജനിച്ചു. 1994-ൽ ഈ ബേപ്പൂർ സുൽത്താൻ ബേപ്പൂരിൽ വച്ച് ഇഹലോകവാസത്തിൽ നിന്നും പടച്ച തമ്പുരാന്റെ ഖൽബിലേക്ക് മടങ്ങി. 1982-ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു. ഏറ്റവും അധികം വായിക്കപ്പെടുന്ന മലയാളം എഴുത്തുകാരനാണ് ബഷീർ.

Exam Tips:

a) ജനനവർഷവും സ്ഥലവും, മരണവർഷവും സ്ഥലവും, ബഹുമതി (പത്മശ്രീ, 1982) എന്നിവ ക്രമത്തിൽ എഴുതുക.
b) 'ബേപ്പൂർ സുൽത്താൻ' എന്ന വിശേഷണം ചേർക്കുക.

 

Question 25: 'ബഷീറിയൻ സാഹിത്യ'ത്തെക്കുറിച്ച് ഒരു ആമുഖക്കുറിപ്പ് തയ്യാറാക്കുക.

Answer:

'ബഷീറിയൻ സാഹിത്യം' എന്ന് പിന്നീട് പ്രസിദ്ധി കൊള്ളുന്ന രീതിയിൽ ഒരു സാഹിത്യസരണി മലയാള സാഹിത്യത്തിൽ പ്രോദ്ഘാടനം ചെയ്യാൻ ആ തൂലികയ്ക്ക് സാധിച്ചു. ഒരു വ്യക്തി കേന്ദ്രീകൃതമായ സാഹിത്യമാർഗ്ഗങ്ങൾ മലയാളത്തിലെന്നല്ല, ലോകസാഹിത്യത്തിൽ തന്നെ അപൂർവ്വമായിരിക്കും. പൗരാണിക മലയാളസാഹിത്യം പരിശോധിക്കുമ്പോൾ നമുക്കൊരു എഴുത്തച്ഛനെ ദർശിക്കാൻ സാധിക്കും. തന്റേതായ വ്യക്തിപ്രഭാവംകൊണ്ട്, സാഹിത്യസിദ്ധികൊണ്ട് ഒരു മഹാസാഹിത്യത്തെ നയിക്കാൻ കഴിയുക: അവിടെയാണ് 'വൈക്കം മുഹമ്മദ് ബഷീർ' എന്ന സാഹിത്യനായകൻ നമുക്കു മുന്നിൽ ഉയർന്നു നിൽക്കുന്നത്.
ബഷീറിൽ നമുക്ക് കണ്ടെത്താൻ കഴിയുന്നത് നമ്മുടെ തന്നെ ചേതോവികാരങ്ങളെയാണ്. ഒരിക്കലും പുറത്തുകാണിക്കാൻ കഴിയാതെ മനസ്സിൽ മറച്ചുവെച്ചത്, ബഷീർ നിസ്സങ്കോചം എടുത്ത് പുറത്തേക്കിട്ടു. നമുക്കുതന്നെ പറയാൻ കഴിയാത്തത് എന്ന രീതിയിൽ അത്ര നിസ്സാരമായി, ലളിതമായി, ബഷീർ അത് വരച്ചിട്ടപ്പോൾ അത്ഭുതത്തോടെ നാം നോക്കിനിന്നു. നിത്യജീവിതത്തിൽ നാം കണ്ടെത്തുന്ന മുഖങ്ങളെ, സംഭവങ്ങളെ, അതിതീവ്രമായി എന്നാൽ അനായാസമായി ബഷീർ കോറിയിട്ടപ്പോൾ അത് മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ ഗൃഹാതുരത്വമായി തീർന്നു.
ബഷീറിന്റെ ഹാസ്യവും ചിന്തനീയമാണ്. ആഴത്തിൽ ജീവിതത്തെ നോക്കിക്കാണുകയും ദാർശനികമായി അപഗ്രഥിക്കുകയുമാണ് ബഷീറിന്റെ ഹാസ്യം. ഒരേസമയം ചിരിപ്പിക്കുന്നതും ചിന്തോദ്ദീപകവുമാണത്. ജീവിതത്തിന്റെ ഇരുണ്ടവശങ്ങളെ ബഷീറിയൻ ഹാസ്യം വെളിച്ചത്തേക്കു കൊണ്ടുവന്നു. പട്ടിണി ഒരു വലിയ ആഘോഷമായി. ഇല്ലായ്മ അതുവരെ മൂടിവെക്കേണ്ട ഒന്നായിരുന്നുവെങ്കിൽ ബഷീറിലത്, പുരപ്പുറത്തുനിന്നും വിളിച്ചുകൂവേണ്ട അനായാസമായ ഒരു യാഥാർത്ഥ്യമായി. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഒരേപോലെ, സമചിത്തതയോടെ കാണാൻ, പക്വതയോടെ സമീപിക്കാൻ ബഷീർ ഹാസ്യം മലയാളിയെ പഠിപ്പിച്ചു.
'അനർഘനിമിഷം' - ബഷീറിന്റെ സാഹിത്യസപര്യയിൽ വേറിട്ടു നിൽക്കുന്നു. ജീവിതത്തിന്റെ താളം ചിലപ്പോഴൊക്കെ നിലച്ചുപോകാവുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എപ്പോഴും വെളിപ്പെടുത്താൻ സാധിക്കാത്ത മഹാരഹസ്യമായ നിമിഷം; അതു തീവ്രമായ വേർപാടിന്റെ അനർഘനിമിഷമാണ്. വേദനയുടെ മഹാതീരത്ത് നാം ഒറ്റപ്പെടുന്ന നിമിഷം. പതിവായ ശൈലികളിൽ നിന്നും രീതികളിൽ നിന്നും ബഷീർ 'അനർഘനിമിഷത്തിൽ' വ്യത്യസ്തനാകുന്നു. ആഖ്യാനശൈലിയിലും പദയോഗങ്ങളിലും ബഷീറിൽ ഏറ്റവും പ്രിയംകരമായ സൂഫി ചൈതന്യത്തിന്റെ സ്വാധീനം കാണാൻ കഴിയുന്നു. അപാരമായ ശാന്തത ഉള്ളിൽ വഹിച്ചുകൊണ്ടാണ് ഇതിൽ ബഷീർ സംസാരിക്കുന്നത്. ഏകാന്തതയുടെ ഏറ്റവും കഠിനമായ തിരിച്ചറിവോടെ 'ഇനി ഒറ്റയ്ക്കാണ്' എന്ന യാഥാർത്ഥ്യം; വേർപാടിന്റെ ഏറ്റവും കനപ്പെട്ട മുഹൂർത്തം. ആ തീഷ്ണ മുഹൂർത്തത്തിലേക്ക് ബഷീർ നമ്മെയും കൊണ്ടുപോവുകയാണ്. വേദനയുടെ തീരത്ത് നാം ഒറ്റപ്പെട്ടുപോകുന്ന കഠിനമായ അവസ്ഥ.
അപാരമായ സ്നേഹത്തിന്റെ കരുത്തുറ്റ ഒഴുക്ക് 'അനർഘനിമിഷത്തിൽ' കാണാം. ലൗകികതയുടെ ക്ഷണപ്രഭകളോടല്ല ഇവിടെ ബഷീർ പ്രണയം പ്രഖ്യാപിക്കുന്നത്. അലൗകികമായ, ആത്മീയ അനുഭൂതിതന്നെയാണ് ബഷീറിന്റെ സന്ദേശത്തിന്റെ കാതൽ. ജീവനും മരണവും തമ്മിലുള്ള വലിയൊരു മുഖാമുഖം 'അനർഘനിമിഷത്തിന്റെ' അടിയൊഴുക്കായി നിലനിൽക്കുന്നുണ്ട്. ആഴത്തിലുള്ള തിരിച്ചറിവിന്റെ, ആത്മസാക്ഷാത്കാരത്തിന്റെ അടയാളം കൂടിയാണ് 'അനർഘനിമിഷം'.

Exam Tips:

a) 'ബഷീറിയൻ സാഹിത്യം' എന്ന പ്രയോഗം, ബഷീറിന്റെ ഹാസ്യം, 'അനർഘനിമിഷ'ത്തിന്റെ പ്രത്യേകത എന്നിവ ക്രമത്തിൽ ഉൾപ്പെടുത്തുക.
b) ഹാസ്യത്തിനു പിന്നിലെ ദാർശനികത എടുത്തുപറയുക.

 

Step-by-Step Textbook Answers: Class 11 Malayalam Chapter 03 Anargha Nimisham

Chapter Exercise Answers for Class 11 Malayalam

Review comprehensive exercise answers for Class 11 Malayalam Chapter 03 Anargha Nimisham. Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.

Detailed Answer Guides for Chapter 03 Anargha Nimisham

Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 11 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.

Complete Preparation Kit for Class 11 Exams

Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 11 Malayalam.

FAQs

Where can I find the latest Kerala Plus One Malayalam Unit 3 Chapter 3 Anargha Nimisham (The Priceless Moment) Textbook Questions and Answers for the 2026-27 session?

The complete and updated Kerala Plus One Malayalam Unit 3 Chapter 3 Anargha Nimisham (The Priceless Moment) Textbook Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 11 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus One Malayalam Unit 3 Chapter 3 Anargha Nimisham (The Priceless Moment) Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 11 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Unit 3 Chapter 3 Anargha Nimisham (The Priceless Moment) Textbook Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus One Malayalam Unit 3 Chapter 3 Anargha Nimisham (The Priceless Moment) Textbook Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Unit 3 Chapter 3 Anargha Nimisham (The Priceless Moment) Textbook Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 11 as a PDF?

Yes, you can download the entire Kerala Plus One Malayalam Unit 3 Chapter 3 Anargha Nimisham (The Priceless Moment) Textbook Questions and Answers in printable PDF format for offline study on any device.