Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 4 with Answers

Download Kerala Board Solutions for Class 6 Malayalam

Explore reliable textbook solutions for tailored for Class 6 learners. Utilizing these Malayalam answers ensures thorough preparation and strengthens foundational knowledge before final Kerala Board evaluations.

Access Kerala Board Solutions and Answers

Access the complete solution PDF for Class 6 Malayalam below. Regular practice with these targeted textbook answers builds familiarity with standard question patterns and helps secure higher marks in final school evaluations.

Question 1: വായിക്കാം എഴുതാം. ഖണ്ഡിക വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
ഹാരപ്പൻ ജനതയുടെ കലാമികവ് ഏറ്റവും കൂടുതൽ വ്യക്തമാകുന്നത് സീലുകളിലും ശില്പങ്ങളിലും ആഭരണങ്ങളിലും വെള്ളി, വെങ്കലം, കളിമൺ പാത്രങ്ങളിലുമാണ്. ചുട്ടെടുത്തതും അല്ലാത്തതുമായ മൺകട്ടകൾ ഉപയോഗിച്ചാണ് അവർ പൊതുവെ നിർമ്മാണങ്ങൾ നടത്തിയത്. ഇന്ത്യയിലെ ശിലാവാസ്തുവിദ്യയുടെ ആരംഭം മൗര്യകാലത്താണ് എന്നാണ് കരുതിയിരുന്നത്. എന്നാൽ ഗുജറാത്തിലെ ഹാരപ്പൻ സംസ്കാരകേന്ദ്രമായ ധോളവിരയിൽ 1990-കളിൽ നടത്തിയ ഉൽഖനനം ശിലാവാസ്തുവിദ്യയുടെ ആരംഭകാലം രണ്ടായിരത്തിലേറെ വർഷം പിന്നിലേക്ക് മാറ്റി. ധോളവിരയുടെ കിഴക്കേ പ്രവേശനകവാടത്തിൽ നിന്ന് ചുണ്ണാമ്പുകല്ലിൽ തീർത്ത സ്തംഭത്തിന്റെ അധിഷ്ഠാനവും മിനുസമാർന്ന പ്രതലത്തോടുകൂടിയ സ്തംഭത്തിന്റെ ഭാഗികമായ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന ആദ്യകാല ശില്പങ്ങൾക്ക് ഉദാഹരണം സിന്ധുനദീതട സംസ്കാരത്തിലെ ശില്പങ്ങളാണ്. ശിലാവെങ്കല ശില്പങ്ങൾക്ക് പുറമേ കളിമൺ ശില്പങ്ങളും ലഭിച്ചിട്ടുണ്ട്. മൃഗ-മനുഷ്യ രൂപങ്ങൾ ഉൾപ്പെടെയുള്ള കളിമൺ ശില്പങ്ങളിൽ മാതൃദേവതമാരെന്ന് പൊതുവെ കരുതപ്പെട്ടിരുന്ന സ്ത്രീരൂപങ്ങളാണ് പ്രധാനം.
ചിത്രങ്ങളും ചിത്രലിപിയും കൊത്തിയ, സങ്കല്പസൃഷ്ടികളായ മൃഗങ്ങളെയും എരുമകൾ, പോത്തുകൾ, കാട്ടുപോത്തുകൾ എന്നിവയെയും ചിത്രീകരിക്കുന്ന മുദ്രയിലെ, മൂന്നുകൊമ്പുള്ള ധ്യാനനിമഗ്നനായിരിക്കുന്ന മനുഷ്യരൂപം ഇന്ത്യൻ ശില്പകലയെ സംബന്ധിച്ച് സുപ്രധാനമാണ്. ഒട്ടേറെ മൃഗങ്ങളെ ഈ രൂപത്തിനു ചുറ്റും ചിത്രീകരിച്ചതിനാൽ ആ രൂപത്തെ പശുപതി എന്നും വിളിക്കാറുണ്ട്. മനുഷ്യാതീത ശക്തിയുടെ ചിത്രീകരണത്തിന് പില്ക്കാല ഭാരതീയ പ്രതിമാകരണ പദ്ധതിയിൽ ഉപയോഗിക്കുന്ന ഒന്നിലേറെ തലകളും കൈകാലുകളും എന്ന സങ്കേതത്തിന്റെ ആദ്യകാല ഉദാഹരണമാണിതെന്നു പറയാം.
a. ഹാരപ്പൻ ജനതയുടെ കലാമികവ് ഏറ്റവും കൂടുതൽ വ്യക്തമാകുന്നത് എവിടെയാണ്?
(A) ശില്പങ്ങളിൽ
(B) ആഭരണങ്ങളിൽ
(C) വെള്ളി, വെങ്കല, കളിമൺ പാത്രങ്ങളിൽ
(D) മുകളിൽ പറഞ്ഞിരിക്കുന്ന മൂന്നിലും
b. ഇന്ത്യയിൽ നിന്നു ലഭിക്കുന്ന ആദ്യകാല ശില്പങ്ങൾക്ക് ഉദാഹരണം?
(A) സിന്ധു നദീതട സംസ്കാരത്തിലെ ശില്പങ്ങൾ
(B) കളിമൺ പാത്രങ്ങൾ
(C) ധോളവിരയിൽ 1990-ൽ നടത്തിയ ഉത്ഖനനം
(D) ശിലാവാസ്തുവിദ്യ
c. മൃഗ-മനുഷ്യ രൂപങ്ങൾ ഉൾപ്പെടെയുള്ള കളിമൺ ശില്പങ്ങളിൽ പ്രധാനരൂപം?
(A) മൃഗങ്ങളുടെ രൂപം
(B) പക്ഷികളുടെ രൂപം
(C) സ്ത്രീരൂപങ്ങൾ
(D) പുരുഷരൂപങ്ങൾ
d. മൂന്നുകൊമ്പുള്ള ധ്യാനനിമഗ്നനായിരിക്കുന്ന മനുഷ്യരൂപത്തെ വിളിക്കുന്നത്?
(A) ശില്പങ്ങൾ
(B) മൂന്നുകൊമ്പൻ
(C) പശുപതി
(D) പ്രാക്ശിവൻ

Answer:

a. (D) മുകളിൽ പറഞ്ഞിരിക്കുന്ന മൂന്നിലും
b. (A) സിന്ധു നദീതട സംസ്കാരത്തിലെ ശില്പങ്ങൾ
c. (C) സ്ത്രീരൂപങ്ങൾ
d. (C) പശുപതി

Exam Tips:

a) ഖണ്ഡിക മുഴുവൻ വായിച്ച ശേഷം ഓരോ ചോദ്യത്തിന്റെയും ഉത്തരം അതിൽ നിന്ന് കണ്ടെത്തുക.
b) "മുകളിൽ പറഞ്ഞ മൂന്നിലും" പോലുള്ള ഓപ്ഷനുകൾ ഉള്ളപ്പോൾ മറ്റ് ഓപ്ഷനുകൾ ഓരോന്നും ഖണ്ഡികയിലുണ്ടോ എന്ന് പരിശോധിക്കുക.
c) ഓപ്ഷന്റെ അക്ഷരവും ഉത്തരവും ചേർത്ത് എഴുതുക.

 

Question 2: പോസ്റ്റർ
"മാതൃഭാഷയും പരിസ്ഥിതിയും" എന്ന പാഠഭാഗം നിങ്ങൾക്ക് പരിചിതമാണല്ലോ. ജൂൺ 5 പരിസ്ഥിതി ദിനമാണെന്നും നിങ്ങൾക്കറിയാം. പരിസ്ഥിതി ദിനത്തെ സംബന്ധിച്ച് ഒരു പോസ്റ്റർ തയ്യാറാക്കുക.

Answer:

പ്രകൃതിയെ സംരക്ഷിക്കൂജൂൺ - 5പരിസ്ഥിതിദിനം

Exam Tips:

a) പോസ്റ്ററിൽ വലിയ അക്ഷരത്തിൽ പരിപാടിയുടെ പേരും തീയതിയും (ജൂൺ 5, പരിസ്ഥിതിദിനം) എഴുതണം.
b) "പ്രകൃതിയെ സംരക്ഷിക്കൂ" പോലെ ഹ്രസ്വമായ ഒരു മുദ്രാവാക്യവും ഒരു ചിത്രവും ചേർക്കുക.

 

Question 3: പരിസ്ഥിതി നശിച്ചാൽ എന്താണ് നശിക്കുന്നത്?
(A) ഭാഷ
(B) ഔഷധസസ്യം
(C) തെങ്ങ്
(D) കൃഷി

Answer:

(A) ഭാഷ

Exam Tips:

a) "മാതൃഭാഷയും പരിസ്ഥിതിയും" എന്ന പാഠത്തിലെ കേന്ദ്രാശയം ഓർക്കുക: പരിസ്ഥിതി നശിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പദങ്ങളും ഭാഷയും നശിക്കുന്നു.

 

Question 4: ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക.
(A) ഒരു ഭാഷയിലെ പദശേഖരത്തിന് പരിസ്ഥിതിയുമായി യാതൊരു ബന്ധവുമില്ല.
(B) ഒരു ഭാഷയിലെ പദശേഖരം പരിസ്ഥിതിയുമായി നിത്യേന ബന്ധപ്പെട്ടിരിക്കുന്നു.
(C) മാതൃഭാഷയിലെ പദശേഖരം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടില്ല.

Answer:

(B) ഒരു ഭാഷയിലെ പദശേഖരം പരിസ്ഥിതിയുമായി നിത്യേന ബന്ധപ്പെട്ടിരിക്കുന്നു.

Exam Tips:

a) "യാതൊരു ബന്ധവുമില്ല", "ബന്ധപ്പെട്ടിട്ടില്ല" എന്നീ പ്രയോഗങ്ങൾ പാഠത്തിലെ ആശയത്തിന് വിരുദ്ധമാണെന്ന് തിരിച്ചറിയുക.
b) ശരിയായ പ്രസ്താവന അതേപടി പൂർണ്ണമായി എഴുതുക.

 

Question 5: (3A) അഭിപ്രായക്കുറിപ്പ്
ശന്തനുവിന്റെയും അച്ഛന്റെയും സംഭാഷണം കഥയിൽ എങ്ങനെ മാറ്റമുണ്ടാക്കുന്നു? നിങ്ങളുടെ അഭിപ്രായം എഴുതുക.

Answer:

കഥയുടെ ഒരു ഭാഗത്ത് ശന്തനുവിന്റെ സംശയങ്ങൾക്ക് അച്ഛൻ നൽകുന്ന കാവ്യാത്മകമായ മറുപടി കഥയ്ക്ക് ആന്തരികമായ ധ്വനിയും ആത്മീയതയും നൽകുന്നു. അച്ഛൻ തന്റെ മകനെ ആശ്വസിപ്പിക്കുകയും അവന്റെ വേദനാജനകമായ ചോദ്യത്തോട് കവിതാത്മകമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്യുന്നു. പക്ഷികൾ മരിക്കുന്നില്ലെന്നും അവ പറന്നുപറന്നു പോകുന്നുവെന്നും നക്ഷത്രങ്ങൾ അവയ്ക്ക് വഴികാട്ടുന്നുവെന്നും അവ ദൈവത്തിന്റെ അടുത്തെത്തുന്നുവെന്നുമുള്ള അച്ഛന്റെ ഉത്തരങ്ങൾ ശിശുമനസ്സിന്റെ രഹസ്യങ്ങൾ തേടുന്ന യാത്രയ്ക്ക് താൽക്കാലികമായ ഒരു സംതൃപ്തി നൽകുന്നു.

Exam Tips:

a) അഭിപ്രായക്കുറിപ്പിൽ സംഭാഷണത്തിലെ പ്രധാന ആശയങ്ങൾ (പക്ഷികൾ മരിക്കുന്നില്ല, നക്ഷത്രങ്ങൾ വഴികാട്ടുന്നു) എടുത്തു പറയുക.
b) സംഭാഷണം കഥയ്ക്ക് നൽകുന്ന മാറ്റം (ആശ്വാസം, കാവ്യാത്മകത, ആത്മീയത) സ്വന്തം അഭിപ്രായമായി എഴുതുക.

 

Question 6: (3B) താരതമ്യക്കുറിപ്പ്
ഫോട്ടോയിൽ കാണുന്ന കലാകാരൻ ആരാണെന്ന് വ്യക്തമാക്കി, തന്നിരിക്കുന്ന കവിതയിലെ അവസാനവരിയും താരതമ്യം ചെയ്ത് ഒരു കുറിപ്പ് തയ്യാറാക്കുക.
(ചിത്രം: ഒരു വൃദ്ധ കലാകാരൻ മൈക്കിനടുത്ത് കണ്ണുകൾ പാതി അടച്ച് പാടുന്ന കറുപ്പും വെളുപ്പും ഫോട്ടോ.)
"അർധമീലിതനേത്രനായ് സോപാനസന്നിധിയിൽ
മിശ്രഖണ്ഡത്രിപുടനടകൾക്കുള്ളൊരഴകെല്ലാം
പാട്ടിലേക്കു പകർന്നു തന്നുടെ പാണി കൊട്ടുമ്പോൾ
വൃദ്ധഗായകനിപ്രപഞ്ചം വിസ്മരിക്കുന്നു."
(സ്മൃതിതാളങ്ങൾ – ഒ.എൻ.വി. കുറുപ്പ്)

Answer:

ഫോട്ടോയിലും കവിതയിലും സൂചിപ്പിച്ചിരിക്കുന്ന കലാകാരൻ ഞെരളത്ത് രാമപ്പൊതുവാൾ ആണ്.
ഫോട്ടോയിലെ കാഴ്ച: സംഗീതഭക്തിയോടെ പാടുന്ന ഞെരളത്ത് രാമപ്പൊതുവാളിന്റെ മുഖത്ത് ഒരു ചെറുപ്രാണി, പാട്ടു തീരുന്നതുവരെ ഇരിക്കുകയാണ്. എന്നാൽ താൻ ആലപിക്കുന്ന സംഗീതത്തിൽ ലയിച്ച രാമപ്പൊതുവാൾ ആ പ്രാണി മുഖത്തിരുന്നത് അറിയുന്നില്ല. ആത്മീയാനുഭവമെന്നു തോന്നിക്കുന്ന അവിസ്മരണീയമായ ഈ കാഴ്ചയാണ് ഫോട്ടോഗ്രാഫർ പകർത്തിയത്.
കവിതയിലെ അവസാനവരി: "വൃദ്ധഗായകനിപ്രപഞ്ചം വിസ്മരിക്കുന്നു."
താരതമ്യം: കലാകാരൻ സംഗീതത്തിലേക്ക് പൂർണ്ണമായി ലയിക്കുന്നു എന്നതാണ് രണ്ടിടത്തെയും ആശയം. ഫോട്ടോയിൽ അത് പ്രാണിയെപ്പോലും അറിയാത്ത അവസ്ഥയിൽ കാണാം; കവിതയിൽ സംഗീതത്തിന്റെ താളത്തിലേക്കുള്ള മുഴുവൻ ലയനത്തിലൂടെ "പ്രപഞ്ചം വിസ്മരിക്കുന്നു" എന്നു പറയുന്നു. കലാകാരൻ സ്വന്തം ചുറ്റുപാടും ശരീരവും മറക്കുന്നു; ബാക്കിയാകുന്നത് സംഗീതം മാത്രമാണ്, അതാണ് ശാശ്വതവും ദിവ്യവുമായത്. ആ ദിവ്യാനുഭൂതിയെയാണ് ചിത്രവും കവിവാക്യവും വ്യക്തമാക്കുന്നത്.

Exam Tips:

a) താരതമ്യക്കുറിപ്പിൽ ആദ്യം കലാകാരന്റെ പേര് (ഞെരളത്ത് രാമപ്പൊതുവാൾ) വ്യക്തമാക്കുക.
b) ഫോട്ടോ നൽകുന്ന ആശയവും കവിതയിലെ വരി നൽകുന്ന ആശയവും വെവ്വേറെ എഴുതിയ ശേഷം സാമ്യം കണ്ടെത്തുക.
c) "പ്രപഞ്ചം വിസ്മരിക്കുന്നു" എന്ന പ്രയോഗത്തിന്റെ അർത്ഥം (സംഗീതത്തിൽ മുഴുവൻ ലയിക്കൽ) എടുത്തു പറയുക.

 

Question 7: (4A) ആസ്വാദനക്കുറിപ്പ്
"തോളത്തു ഘനം തൂങ്ങും വണ്ടി തൻ തണ്ടും പേറി
കാളകൾ മന്ദം മന്ദമിഴഞ്ഞു നീങ്ങീടുമ്പോൾ
മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി
ട്ടറ്റത്തു വണ്ടിക്കയ്യിലിരിപ്പു കൂനീടി."
– പി. ഭാസ്കരൻ
ഈ വരികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

Answer:

പി. ഭാസ്കരന്റെ "ഓർക്കുക വല്ലപ്പോഴും" എന്ന കവിതാസമാഹാരത്തിലേതാണ് "കാളകൾ" എന്ന കവിത. അതിജീവനത്തിനായുള്ള മനുഷ്യന്റെ തത്രപ്പാടുകളുടെയും അനുസ്യൂതമായി തുടരുന്ന മനുഷ്യാധ്വാനത്തിന്റെയും ചരിത്രമാണ് "കാളകൾ" ദൃശ്യവത്കരിക്കുന്നത്. അതോടൊപ്പം ദാരിദ്ര്യവും മനുഷ്യജന്മങ്ങളുടെ നിസ്സാരതയും മരണം സൃഷ്ടിക്കുന്ന അമൂർത്തമായ മരവിപ്പും ഈ കവിതയുടെ പശ്ചാത്തലമാണ്.
തോളത്ത് ഭാരമുള്ള വണ്ടിയുടെ നുകം പേറി വണ്ടിക്കാളകൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു. വണ്ടിക്കയ്യിൽ മനുഷ്യരൂപം പൂണ്ട മറ്റൊരു വണ്ടിക്കാള കൂനിക്കൂടിയിരിക്കുകയാണ്. വണ്ടിവലിക്കുന്ന കാളയെപ്പോലെ തന്നെ ജീവിതമാകുന്ന വണ്ടിയുടെ നുകം പേറി അവന്റെ തോളുകളും തേഞ്ഞിട്ടുണ്ട്. ജീവിതഭാരം പേറിയ കാളകളെപ്പോലെ തന്നെ അവന്റെ നട്ടെല്ലും വളഞ്ഞിട്ടുണ്ട്. ദൗർഭാഗ്യം അവന്റെ കണ്ണീർ ഊറ്റിക്കുടിച്ചതുകൊണ്ടാകാം ആ കണ്ണുകൾ നിർവികാരങ്ങളും നിർജീവങ്ങളുമായത്. കണ്ണിന്റെ നിർവികാരത മനസ്സിന്റേതുതന്നെയല്ലേ?
ജീവിതത്തിന്റെ നിരന്തരമായ പ്രഹരമേറ്റ് അയാളുടെ മനസ്സിൽ മുറിവുകൾ അനവധിയുണ്ട്. നിരന്തരം ചാട്ടവാറടിയേൽക്കുന്ന കാളയ്ക്കും തൊലിപ്പുറത്ത് മുറിവുകൾ ഏറെയുണ്ട്.

Exam Tips:

a) ആസ്വാദനക്കുറിപ്പിൽ കവിയുടെ പേര്, കവിതയുടെ വിഷയം, ആശയം, ഭാഷയുടെ ഭംഗി, നിങ്ങളുടെ അഭിപ്രായം എന്നിവ ഉൾപ്പെടുത്തുക.
b) വണ്ടിക്കാളയെയും മനുഷ്യനെയും തമ്മിൽ താരതമ്യം ചെയ്തിരിക്കുന്ന രീതി (ഇരുവരുടെയും ഭാരം, മുറിവ്, നിർവികാരത) വിശദമാക്കുക.
c) കവിത ദാരിദ്ര്യത്തെയും അധ്വാനത്തെയും കുറിച്ചുള്ള സാമൂഹിക വിമർശനമാണെന്ന് ഉപസംഹരിക്കുക.

 

Question 8: (4B) ആസ്വാദനക്കുറിപ്പ്
"കുറിയരി വച്ചു വെളുത്തൊരു ചോറും
കറികളുമാശു വിളമ്പി നിരന്നു
നറുനെയ് ശർക്കര നേന്ത്രപ്പഴവും
ചെറുപപ്പടമൊരു പത്തിരുന്നൂറും"
– കുഞ്ചൻ നമ്പ്യാർ
ഈ വരികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

Answer:

ഊണിന്റെ മേളം
വിഭവസമൃദ്ധമായ സദ്യയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കവിതയാണ് "ഊണിന്റെ മേളം". ജനപ്രിയ കവിയായ കുഞ്ചൻ നമ്പ്യാരുടെ രുക്മിണീസ്വയംവരം ഓട്ടൻതുള്ളലിൽ നിന്നെടുത്ത ഒരു ഭാഗമാണ് ഈ കവിത. വെളുത്തു കുറുകിയ ചോറും രുചികരമായ കറികളും വിളമ്പി സദ്യ തയ്യാറാവുകയാണ്. തുടർന്ന് കവിതയുടെ രസക്കൂട്ടായി മാറുന്നത് സദ്യയിൽ വിളമ്പിയ വിഭവങ്ങളുടെ വിവരണങ്ങളാണ്.
ആനയുടെ കാൽപ്പാദത്തോളം വലുപ്പമുള്ള പപ്പടവും, മധുരത്തിനായി തേനും പഞ്ചസാരയും, കുടിക്കാനായി പാനകവെള്ളവും, ചേനക്കറി, പച്ചടി, കിച്ചടി, നാരങ്ങാക്കറി, ചേന വറുത്തത് തുടങ്ങിയ കറികളും, ചക്കപ്രഥമനും അടപ്രഥമനും വരെ കൺമുന്നിൽ വിളമ്പിയ പ്രതീതി വായനക്കാരിൽ ഉണ്ടാക്കാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. വിഭവങ്ങളുടെ ആധിക്യം കാരണം എന്താണ് പറയേണ്ടത്, ഏതാണ് ആദ്യം പറയേണ്ടത് എന്ന ആശങ്ക നമ്പ്യാരും പ്രകടിപ്പിക്കുന്നു. "കൊണ്ടാ പപ്പടമെന്നൊരു ദിക്കിൽ കൊണ്ടാ പഴമെന്നങ്ങൊരു ദിക്കിൽ" എന്ന വരികളാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. കാരണം, കഴിച്ചുകൊണ്ടിരിക്കുന്നവരുടെ വേഗതയും കൊതിയും ആർത്തിയും പ്രകടമാക്കുന്ന നർമ്മരസമുള്ള വരികളാണിവ.
കുറി–കറി, നറു–ചെറു, പച്ചടി–കിച്ചടി തുടങ്ങി അക്ഷരങ്ങൾ ആവർത്തിച്ചുകൊണ്ടുള്ള ശബ്ദഭംഗിയേറിയ വരികൾ ഈ കവിതയെ ആകർഷകമാക്കുന്നു. വളരെ ലളിതമായ ഭാഷയിൽ ഭക്ഷണപ്രിയരായ ജനങ്ങളെ നർമ്മമധുരമായ ആഖ്യാനത്തിലൂടെ പരിഹസിക്കുകയാണ് ഇവിടെ. നമ്മുടെ ഭക്ഷണശീലത്തിലെ ആരോഗ്യകരമല്ലാത്ത പല പ്രവണതകളും തിരിച്ചറിയാൻ ഈ കവിത സഹായിക്കുന്നു. മറുനാടൻ കഥകളെപ്പോലും കേരളത്തനിമയോടെ വളരെ സൂക്ഷ്മമായി അവതരിപ്പിക്കാൻ കഴിയുന്നത് കുഞ്ചൻ കവിതകളുടെ ഒരു പ്രത്യേകതയാണ്.

Exam Tips:

a) ആസ്വാദനക്കുറിപ്പിൽ കവിയുടെ പേര്, കവിതയുടെ പേര്, ഉറവിടം (രുക്മിണീസ്വയംവരം ഓട്ടൻതുള്ളൽ), വിഷയം എന്നിവ ആദ്യം എഴുതുക.
b) ശബ്ദഭംഗി (കുറി–കറി, നറു–ചെറു), നർമ്മം, ലളിതമായ ഭാഷ എന്നീ കാവ്യഗുണങ്ങൾ എടുത്തു പറയുക.
c) ഏറ്റവും ഇഷ്ടപ്പെട്ട വരി ഉദ്ധരിച്ച് എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്ന് എഴുതുക.

 

Question 9: യാത്രാനുഭവം
നിങ്ങൾ നടത്തിയ ഏതെങ്കിലും ഒരു യാത്രാനുഭവം വ്യക്തമാക്കുക.

Answer:

ഒരു കോഴിക്കോടൻ യാത്ര
സ്കൂൾ തുറന്ന അന്നുമുതലേ എന്റെ വലിയ സ്വപ്നമായിരുന്നു പഠനയാത്രയിൽ പങ്കെടുക്കുക എന്നത്. പഠനയാത്ര പോകുന്നതിനെപ്പറ്റി ഹെഡ്മാസ്റ്റർ അസംബ്ലിയിൽ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കോഴിക്കോട് ഭാഗത്തേക്കായിരുന്നു യാത്ര. യാത്രാദിവസം ഞാൻ നേരത്തേ തന്നെ സ്കൂളിലെത്തി. എന്റെ കൂട്ടുകാരിൽ പലരും അപ്പോഴേക്കും എത്തിയിരുന്നു. സ്കൂളിൽ നിന്ന് എല്ലാവർക്കും പേരെഴുതിയ ബാഡ്ജ് തന്നു. തുടർന്ന് കടൽത്തീരത്തുകൂടി ഞങ്ങൾ വരിവരിയായി ചാപ്പപ്പടിയിലേക്ക് നടന്നു.
അവിടെ ഞങ്ങളെയും കാത്ത് രണ്ടു ബസ്സുകൾ നിൽപ്പുണ്ടായിരുന്നു. ഒന്നാമത്തെ ബസ്സിൽ അഞ്ചാം ക്ലാസ്സിലെയും രണ്ടാമത്തെ ബസ്സിൽ ആറാം ക്ലാസ്സിലെയും കുട്ടികൾ കയറി. ആദ്യം എത്തിയത് മാതൃഭൂമി ദിനപത്രം അച്ചടിക്കുന്ന പ്രസ്സിലാണ്. അച്ചടിരീതി വിശദമായി മനസ്സിലാക്കിയ ശേഷം യാത്ര ഫറോക്കിലെ കോമൺവെൽത്ത് ഓട് നിർമ്മാണ ഫാക്ടറിയിലേക്കായിരുന്നു. കളിമണ്ണ് ഓടായി മാറുന്നതുവരെയുള്ള കാര്യങ്ങൾ ഞങ്ങൾ കണ്ടു മനസ്സിലാക്കി. അവിടെ നിന്ന് ജങ്കാറിൽ കയറാനായി പോയി; വളരെ രസകരമായിരുന്നു ആ യാത്ര. അതിനുശേഷം പ്ലാനറ്റോറിയത്തിലേക്കാണ് പോയത്. അവിടുത്തെ കാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തി.
ഉച്ചഭക്ഷണം കഴിച്ചതിനുശേഷം ത്രീഡി ഷോ കാണാൻ പോയി. എല്ലാവർക്കും ത്രീഡി കണ്ണടകൾ കിട്ടി. ഷോയിൽ ഭയപ്പെടുത്തുന്ന കാഴ്ചകളായിരുന്നു പലതും. പിന്നീട് ഹൈലൈറ്റ് മാളിലേക്ക് പോയി. എസ്കലേറ്ററിൽ കയറി മാൾ മുഴുവൻ ചുറ്റിക്കണ്ടു. തുടർന്ന് ഞങ്ങൾ സൈബർ പാർക്കിലേക്ക് പോയി; അവിടെയായിരുന്നു രാത്രിഭക്ഷണം. ശേഷം സ്കൂളിലേക്ക് മടങ്ങി. 10 മണിയോടെ സ്കൂളിൽ തിരിച്ചെത്തി. വാപ്പയോടും ഉമ്മയോടുമൊപ്പം ഞാൻ വീട്ടിലേക്ക് മടങ്ങി.

Exam Tips:

a) യാത്രാനുഭവം എഴുതുമ്പോൾ ആമുഖം (യാത്രയുടെ ഉദ്ദേശ്യം), പോയ സ്ഥലങ്ങൾ ക്രമത്തിൽ, കണ്ട കാഴ്ചകൾ, അവസാനം യാത്രയിൽ നിന്ന് ലഭിച്ച അനുഭവം എന്നിവ ഉൾപ്പെടുത്തുക.
b) സ്ഥലങ്ങളുടെ പേരുകൾ കൃത്യമായി എഴുതുക; ഒരേ വാചകം ആവർത്തിക്കാതെ ശ്രദ്ധിക്കുക.
c) യാത്രയിൽ നിങ്ങൾക്ക് തോന്നിയ വികാരങ്ങളും (സന്തോഷം, അത്ഭുതം) ചേർക്കുക.

 

Question 10: നോട്ടീസ്
നിങ്ങളുടെ സ്കൂളിൽ നടത്തുന്ന ചിത്രപ്രദർശനത്തിൽ പങ്കെടുക്കാനായി മാതാപിതാക്കളെയും കുട്ടികളെയും ക്ഷണിച്ചുകൊണ്ട് ഒരു നോട്ടീസ് തയ്യാറാക്കുക.

Answer:

നിറങ്ങൾ കഥ പറയുമ്പോൾ – ചിത്രപ്രദർശനം
പ്രിയപ്പെട്ടവരേ,
വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം ഗവൺമെന്റ് യു.പി. സ്കൂളിലെ സാംസ്കാരിക ഹാളിൽ നടക്കുന്നു. ക്ലാസ്മുറിക്കു പുറത്തേക്കു നടത്തിയ യാത്രകളിൽ കുട്ടികൾ കണ്ട കാഴ്ചകൾ വരച്ചും ക്യാമറയിൽ പകർത്തിയും ആണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ ഈ പ്രോത്സാഹനാർഹമായ ഉദ്യമത്തിലേക്ക് രക്ഷിതാക്കളെയും കുട്ടികളെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
തീയതി: 4 സെപ്റ്റംബർ
സ്ഥലം: സ്കൂൾ സാംസ്കാരിക ഹാൾ
സമയം: രാവിലെ 10 മണി

Exam Tips:

a) നോട്ടീസിൽ തലക്കെട്ട്, സ്ഥാപനത്തിന്റെ പേര്, പരിപാടിയുടെ വിവരം, തീയതി, സമയം, സ്ഥലം എന്നിവ നിർബന്ധമായും വേണം.
b) ഭാഷ ലളിതവും ഹ്രസ്വവുമായിരിക്കണം; അവസാനം നോട്ടീസ് നൽകുന്ന ആളുടെ പേരും പദവിയും എഴുതുക.
c) ക്ഷണിക്കപ്പെടുന്നവർ ആരൊക്കെ (രക്ഷിതാക്കൾ, കുട്ടികൾ) എന്ന് വ്യക്തമാക്കുക.

 

Step-by-Step Textbook Answers: Class 6 Malayalam

Textbook Solutions for Class 6 Malayalam

Explore reliable textbook solutions for tailored for Class 6 learners. Utilizing these complete exercise answers ensures your preparation aligns exactly with official Kerala Board standards for Malayalam.

Mastering Theoretical and Practical Questions

Clear, methodical explanations accompany every challenging problem within the Class 6 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.

Effective Self-Study and Homework Assistance

These resources act as an effective roadmap for daily homework tasks and independent study. Supplement your review of with official sample papers and interactive practice tests available on our platform free of charge.

FAQs

Where can I find the latest Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 4 with Answers for the 2026-27 session?

The complete and updated Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 4 with Answers is available for free on StudiesToday.com. These solutions for Class 6 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 6 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 4 with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 6 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 4 with Answers will help students to get full marks in the theory paper.

Do you offer Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 4 with Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 6 Malayalam. You can access Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 4 with Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 6 as a PDF?

Yes, you can download the entire Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 4 with Answers in printable PDF format for offline study on any device.