Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 3 with Answers

Official Kerala Board Solutions for Class 6 Malayalam:

Access comprehensive textbook solutions for using the official curriculum guides for Class 6 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.

Chapter-wise Solutions for Malayalam:

Access the complete solution PDF for Class 6 Malayalam below. Regular practice with these targeted textbook answers builds familiarity with standard question patterns and helps secure higher marks in final school evaluations.

Question 1: വായിക്കാം എഴുതാം. ഖണ്ഡിക വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
ഒരു കാലത്ത് അട്ടപ്പാടി വൃക്ഷനിബിഡമായ, ഉറവുകളും തോടുകളും പുഴകളും നിറഞ്ഞ, തണുപ്പും നനവുമുള്ള ഒരു പ്രദേശമായിരുന്നു. തമിഴ്നാടിന്റെ അതിർത്തി പ്രദേശമായ അവിടം ആദിവാസികളുടെ സ്വന്തമായിരുന്നു. അവരുടെ മൂപ്പൻമാരായിരുന്നു അട്ടപ്പാടിയിലെ രാജാക്കൾ. പിന്നീട് രംഗം മാറി. തമിഴ്നാട്ടിൽ നിന്ന് ഗൗണ്ടർമാരും നമ്മുടെ നാട്ടുകാരും അട്ടപ്പാടിയിൽ ഭാഗ്യം തേടിയെത്തി. കാടുകൾ വെളുത്തു തുടങ്ങി. മദ്യവും പുകയിലയും കൊടുത്ത് ആദിവാസികളുടെ ഭൂമിയെല്ലാം വനവാസികൾ സ്വന്തമാക്കി. മലയെല്ലാം വെട്ടിയിടിച്ച് റോഡുണ്ടാക്കി. മലമുകളിലേക്ക് ലോറികൾ ഇരമ്പിക്കയറിത്തുടങ്ങി. വലിയ മരങ്ങളെല്ലാം വെട്ടിമുറിക്കപ്പെട്ട് ലോറിയിൽ താഴേക്കിറങ്ങി. എല്ലാ മലകളും മൊട്ടക്കുന്നുകളായി മാറി. അവയിൽ നിന്ന് കുതിച്ചൊഴുകിയിരുന്ന ഉറവകളെല്ലാം ചത്തു.
a. തമിഴ്നാടിന്റെ അതിർത്തി പ്രദേശമായിരുന്ന അട്ടപ്പാടിയിൽ കാലങ്ങളായി താമസിച്ചിരുന്നത് ആര്?
(A) ഗൗണ്ടർമാരും മറ്റു നാട്ടുകാരും
(B) ആദിവാസികളായ ജനങ്ങൾ
(C) മരംവെട്ടുകാരും ലോറിഡ്രൈവർമാരും
(D) ഗൗണ്ടർമാരും രാജാക്കൻമാരും
b. വൃക്ഷനിബിഡമായിരുന്ന അട്ടപ്പാടിക്ക് സംഭവിച്ചത് എന്ത്?
(A) ധാരാളം ജലമുള്ള തോടുകളും പുഴകളും ഉണ്ടായി
(B) മലകളും കുന്നുകളും ഇടിച്ചുനിരത്തി കെട്ടിടങ്ങൾ പണികഴിപ്പിച്ചു
(C) വൃക്ഷങ്ങളെല്ലാം വെട്ടിമാറ്റി മലകൾ മൊട്ടക്കുന്നുകളായി മാറി
(D) കൈയേറിയ ഭൂമി വനവാസികൾ ആദിവാസികൾക്ക് തിരികെ നൽകി
c. മലകൾ തുരന്ന് റോഡ് വെട്ടിയത് എന്തിനായിരുന്നു?
(A) ആദിവാസികൾക്കും മൂപ്പൻമാർക്കും സഞ്ചരിക്കാൻ
(B) ഗൗണ്ടർമാർക്കും മറ്റുനാട്ടുകാർക്കും കുടിയേറിപ്പാർക്കാൻ
(C) വെട്ടിയ മരത്തടികൾ കൊണ്ടുപോകാൻ
(D) തോടുകളുടെയും പുഴകളുടെയും ഒഴുക്ക് എളുപ്പമാക്കാൻ
d. താഴെ കൊടുത്തവയിൽ അട്ടപ്പാടിക്കു വന്ന മാറ്റങ്ങളിൽ പെടാത്തത് ഏത്?
(A) ആദിവാസികളുടെ ഭൂമിയെല്ലാം വനവാസികൾ കയ്യേറി
(B) കാടുകളും മലകളും തോടുകളുമെല്ലാം നശിച്ചു
(C) വനവാസികൾ ധാരാളമായി മരങ്ങൾ വച്ചുപിടിപ്പിച്ചു
(D) മരങ്ങൾ കൊണ്ടുപോകാൻ മലകൾ വെട്ടി റോഡുണ്ടാക്കി

Answer:

a. (B) ആദിവാസികളായ ജനങ്ങൾ
b. (C) വൃക്ഷങ്ങളെല്ലാം വെട്ടിമാറ്റി മലകൾ മൊട്ടക്കുന്നുകളായി മാറി
c. (C) വെട്ടിയ മരത്തടികൾ കൊണ്ടുപോകാൻ
d. (C) വനവാസികൾ ധാരാളമായി മരങ്ങൾ വച്ചുപിടിപ്പിച്ചു

Exam Tips:

a) ഖണ്ഡിക ഒരിക്കൽ മുഴുവൻ വായിച്ച ശേഷം ഓരോ ചോദ്യത്തിന്റെയും ഉത്തരം ഖണ്ഡികയിൽ നിന്ന് കണ്ടെത്തുക.
b) "പെടാത്തത് ഏത്?" എന്ന ചോദ്യത്തിൽ ഖണ്ഡികയിൽ പറയാത്ത കാര്യമാണ് ഉത്തരം എന്ന് ഓർക്കുക (ഇവിടെ മരം വച്ചുപിടിപ്പിച്ചതിനെക്കുറിച്ച് പറഞ്ഞിട്ടില്ല).
c) ഓപ്ഷന്റെ അക്ഷരവും ഉത്തരവും ചേർത്ത് എഴുതുക.

 

Question 2: പോസ്റ്റർ
നാടകവുമായി ബന്ധപ്പെട്ട പാഠമായിരുന്നല്ലോ "കളിക്കിടയിൽ". നിങ്ങളുടെ സ്കൂളിൽ നടക്കുന്ന ഒരു നാടകോത്സവത്തെ സംബന്ധിച്ച് ഒരു പോസ്റ്റർ തയ്യാറാക്കുക.

Answer:

എസ്. വി. എച്ച്. എസ്. സ്കൂൾ സംഘടിപ്പിക്കുന്നനാടകോത്സവം4 ദിവസം, 10 നാടകംമാർച്ച് 27 മുതൽ 30 വരെവൈകുന്നേരം സ്കൂൾ ഓഡിറ്റോറിയത്തിൽ

Exam Tips:

a) പോസ്റ്ററിൽ സ്ഥാപനത്തിന്റെ പേര്, പരിപാടിയുടെ പേര്, തീയതി, സ്ഥലം എന്നിവ നിർബന്ധമായും വേണം.
b) ഏറ്റവും വലിയ അക്ഷരത്തിൽ പരിപാടിയുടെ പേര് (നാടകോത്സവം) എഴുതുക; കുറച്ച് വാക്കുകൾ മാത്രം ഉപയോഗിക്കുക.
c) തീയതിയും ദിവസങ്ങളുടെ എണ്ണവും തമ്മിൽ പൊരുത്തമുണ്ടോ എന്ന് പരിശോധിക്കുക.

 

Question 3: ആരാണ് കെ.പി.എ.സി. ലളിത എന്ന പേരിട്ടത്?
(A) തോപ്പിൽ ഭാസി
(B) ഭരതൻ
(C) അടൂർ ഗോപാലകൃഷ്ണൻ
(D) നാരായണി

Answer:

(A) തോപ്പിൽ ഭാസി

Exam Tips:

a) കെ.പി.എ.സി. (കേരള പീപ്പിൾസ് ആർട്സ് ക്ലബ്) നാടകസമിതിയും തോപ്പിൽ ഭാസിയും തമ്മിലുള്ള ബന്ധം ഓർത്തുവയ്ക്കുക.

 

Question 4: താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?
A. കെ.പി.എ.സി. ലളിത 2016 മുതൽ സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.
B. കെ.പി.എ.സി. ലളിത 2020 മുതൽ സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.
C. കെ.പി.എ.സി. ലളിത 2022 മുതൽ സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.
D. കെ.പി.എ.സി. ലളിത 2005 മുതൽ സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.

Answer:

A. കെ.പി.എ.സി. ലളിത 2016 മുതൽ സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.

Exam Tips:

a) വർഷങ്ങൾ ഉൾപ്പെട്ട ഓപ്ഷനുകളിൽ ഓരോ വർഷവും പാഠഭാഗവുമായി ഒത്തുനോക്കുക; ഉത്തരത്തിൽ ശരിയായ വർഷം തന്നെ എഴുതുക.

 

Question 5: (3A) അഭിപ്രായക്കുറിപ്പ്
ചെടിച്ചട്ടിയിലെ ചെടിയും പൂമ്പാറ്റകളും എങ്ങനെയാണ് സ്വാതന്ത്ര്യം അനുഭവിക്കുന്നത്? "പരിശ്രമങ്ങൾ" എന്ന പാഠഭാഗത്തെ ആസ്പദമാക്കി അഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.

Answer:

ചെടിച്ചട്ടിയിലെ ചെടികൾ – ചട്ടിയുടെ പരിമിതികൾ മറികടന്ന് പുറത്തേക്കും ഉയരത്തിലേക്കും പടർന്നു വളരാൻ ശ്രമിക്കുന്നു. അതായത് അവയ്ക്ക് പ്രകൃതിദത്തമായ വളർച്ച ആവശ്യമാണ്. വളരാൻ സ്ഥലം കുറവായാലും വെളിച്ചത്തിന്റെയും വായുവിന്റെയും ദിശയിലേക്ക് അവ വളരുന്നു. ഇത് അവയുടെ സ്വാതന്ത്ര്യപ്രവർത്തനമാണ്. കുറെക്കൂടി ശക്തി നേടുമ്പോൾ മൺചട്ടികളിൽ വേരുകൾ കൊണ്ട് വിള്ളൽ ഉണ്ടാക്കി അവയെയും സ്വതന്ത്രമാക്കാൻ ചില സസ്യങ്ങൾ ശ്രമിക്കാറുണ്ട്.
പൂമ്പാറ്റകൾ – പൂക്കൾക്കിടയിലൂടെ ഇഷ്ടംപോലെ പറക്കുന്ന ഇവ അതിജീവനത്തോടൊപ്പം മനസ്സുനിറയ്ക്കുന്ന സൗന്ദര്യാനുഭവവും കണ്ടെത്തുന്നു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പറക്കുമ്പോൾ തടസ്സങ്ങളില്ലാത്ത ആകാശമാണ് അവയുടെ ലോകം. പൂന്തോട്ടങ്ങളിലും ഏതു പൂവിലും ചെന്നിരിക്കാനും തേൻ നുകരാനും നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം പൂമ്പാറ്റകൾ ആസ്വദിക്കുന്നു. ചിലപ്പോഴൊക്കെ വികൃതിക്കുട്ടികളുടെ കുസൃതികൾക്ക് അവ ഇരയാകാറുമുണ്ട്.
ഇതെല്ലാം ചേരുമ്പോൾ കവിതയിൽ പറയുന്നത് "സ്വാതന്ത്ര്യവും അതിനായുള്ള കഠിനപരിശ്രമവും ജീവിതത്തിന് ആവശ്യമാണ്" എന്ന ആശയമാണ്. മനുഷ്യനും പ്രകൃതിയുമെല്ലാം തങ്ങളുടെ വളർച്ചയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം മുന്നേറുകയാണ്.

Exam Tips:

a) അഭിപ്രായക്കുറിപ്പിൽ ചോദ്യത്തിലെ രണ്ടു ഭാഗങ്ങളും (ചെടിയും പൂമ്പാറ്റകളും) പ്രത്യേകം വിശദീകരിക്കണം.
b) അവസാനം പാഠത്തിന്റെ കേന്ദ്രാശയം (സ്വാതന്ത്ര്യവും പരിശ്രമവും) ഉപസംഹാരമായി എഴുതുക.
c) സ്വന്തം അഭിപ്രായം ഒരു വാചകമെങ്കിലും ചേർക്കുക.

 

Question 6: (3B) വിശകലനക്കുറിപ്പ്
"ബാലഭാസ്കരൻ മായ്ച്ചു നീലക്കൽപ്പലക, തൻ
ചായപ്പെൻസിലും വായിൽത്തിരുകിയിരിക്കുന്നു."
അഭിനന്ദനസദസ്സിൽ സംഭവിച്ച കാര്യങ്ങളും ഈ വരികളിലെ ആശയവും തമ്മിൽ എങ്ങനെയെല്ലാം ചേരുന്നുണ്ട്? വിശകലനക്കുറിപ്പ് തയ്യാറാക്കുക.

Answer:

രാത്രിയുടെ നിഴൽപ്പാടുകളെ മായ്ച്ചുകൊണ്ടാണ് നീലപ്പലകയായ ആകാശത്തിൽ വർണ്ണങ്ങൾ ചാർത്താൻ ചായപ്പെൻസിലുമായി ബാലസൂര്യൻ (പ്രഭാതസൂര്യൻ) വന്നെത്തുന്നത്. ഈ ദൃശ്യത്തെപ്പോലെ തന്നെ, അഭിനന്ദനസദസ്സിൽ അപ്പുവിന് അന്തസ്സുള്ള വലിയൊരു വിജയത്തിന്റെ ദൃശ്യം ലഭിക്കുന്നു. എന്നാൽ പിന്നീടുള്ള അവഹേളനവും സംശയങ്ങളും അപ്പുവിനെ തളർത്തുന്നു. ബാലസൂര്യൻ പ്രഭാതത്തിലെ സൂര്യനെപ്പോലെ പ്രകാശമുള്ള പ്രതീക്ഷയായിരുന്നു; എന്നാൽ അത് അസ്തമിച്ചുപോകുന്നതുപോലെ സംഭവിക്കുന്നു. അപ്പുവിന്റെ ആഹ്ലാദവും മങ്ങുന്നു.

Exam Tips:

a) വരികളിലെ ദൃശ്യം (ബാലസൂര്യൻ, നീലപ്പലക, ചായപ്പെൻസിൽ), പാഠത്തിലെ സന്ദർഭം (അപ്പുവിന്റെ അനുഭവം) എന്നിവ തമ്മിൽ ചേർത്ത് എഴുതുക.
b) പ്രതീക്ഷയും നിരാശയും എന്ന വൈരുദ്ധ്യം ഉത്തരത്തിൽ എടുത്തു പറയുക.

 

Question 7: (4A) ആസ്വാദനക്കുറിപ്പ്
"അരുമക്കിടാങ്ങളിലൊന്നായതിനെയും
അഴകിപ്പുലക്കള്ളിയോമനിച്ചു"
ചങ്ങമ്പുഴയുടെ പ്രസിദ്ധമായ "വാഴക്കുല" എന്ന കവിത നമുക്ക് പരിചിതമാണല്ലോ. അതിന്റെ ആസ്വാദനക്കുറിപ്പ് എഴുതുക.

Answer:

ആസ്വാദനക്കുറിപ്പ്
മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അതിപ്രശസ്തമായ കൃതിയാണ് "വാഴക്കുല". ഒരു കാലത്ത് മലയാള കവിതാസ്വാദകരുടെ മനം കീഴടക്കിയ ലളിതവും ആസ്വാദ്യവുമായ വരികളാണ് ഈ കവിതയുടെ പ്രത്യേകത. പണ്ടുകാലത്ത് തമ്പ്രാക്കന്മാരുടെ പാടത്തും പറമ്പിലും എല്ലുമുറിയെ പണിയെടുത്തിട്ടും ന്യായമായ പ്രതിഫലമോ ജീവിതസൗകര്യങ്ങളോ ലഭിക്കാതെ ആടുമാടുകളെപ്പോലെ കഴിഞ്ഞിരുന്ന ഒരു വിഭാഗം ആളുകളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ കവിത.
മലയപ്പുലയനും അഴകിയും അവരുടെ മക്കളും ആറ്റുനോറ്റു വളർത്തിയ, കൊതിയോടെ പഴം തിന്നാൻ കാത്തുവച്ച വാഴക്കുല തമ്പുരാൻ കൊണ്ടുപോകുന്നതും അടിയാന്മാരുടെ നിസ്സഹായതയുമാണ് കവി ഈ വരികളിൽ വരച്ചുകാട്ടുന്നത്.

Exam Tips:

a) ആസ്വാദനക്കുറിപ്പിൽ കവിയുടെ പേര്, കവിതയുടെ വിഷയം, കഥാപാത്രങ്ങൾ (മലയപ്പുലയൻ, അഴകി), കവിത നൽകുന്ന സന്ദേശം എന്നിവ ഉൾപ്പെടുത്തുക.
b) കവിതയിലെ ഇഷ്ടപ്പെട്ട വരികൾ ഉദ്ധരിച്ച് എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്ന് പറയുക.
c) സാമൂഹിക അസമത്വത്തോടുള്ള കവിയുടെ നിലപാട് എടുത്തു പറയുക.

 

Question 8: (4B) ആസ്വാദനക്കുറിപ്പ്
"ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ പുറത്തു തനിച്ചു നിൽക്കെ
പെട്ടെന്നു വന്നു പെരുമഴ, ഉമ്മയോ
ചിക്കന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളോരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു
പള്ളിപ്പറമ്പിൽ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവർത്തിവച്ചു
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ
ട്ടിന്നോളമാ മഴ തോർന്നുമില്ല."
– തോരാമഴ
ശ്രീ. റഫീക്ക് അഹമ്മദിന്റെ "തോരാമഴ" എന്ന കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

Answer:

നാട്ടിൽ വീണ്ടുമൊരു മഴക്കാലം. മാറിലും മനസ്സിലും കുളിരു പെയ്തിറങ്ങുന്ന കാലം, പച്ചപ്പൊടിപ്പുകളുടെ ഭൂമി. തളിരിലകളുമായി ചെടികളും മരങ്ങളും. ഇടവപ്പാതിപോലെ കേരളത്തിന്റെ പ്രത്യേകതയാണ് തുലാവർഷവും. തുലാമാസത്തിലെ പ്രഭാതങ്ങൾക്ക് നല്ല തെളിച്ചമായിരിക്കും. ഉച്ചവരെ തെളിഞ്ഞ വെയിൽ. ഉച്ച കഴിയുമ്പോൾ കിഴക്കേ മാനം കറുക്കും. അന്തരീക്ഷമാകെ മൂടിക്കെട്ടും. പിന്നെ ശക്തിയായ കാറ്റും മഴയും ഇടിയും മിന്നലും. പിറ്റേന്നു രാവിലെ വീണ്ടും തെളിഞ്ഞ പ്രഭാതം. തലേന്നത്തെ മഴയും കാറ്റും മറന്നതുപോലെ പ്രസന്നവദനയായി പ്രകൃതി.
വൈകുന്നേരങ്ങളുടെ പ്രത്യേകതയായ തുലാവർഷത്തിന്റെ കാലത്ത് ഒരു മഴക്കവിത വായിക്കാം. മൂടിക്കെട്ടിനിൽക്കുന്ന വിഷാദമേഘങ്ങളുടെ, പെയ്തൊഴിയാത്ത ഓർമകളുടെ സങ്കടമഴ. കവിതയിൽ തോരാതെ മഴ പെയ്യുകയാണ്. തോരാമഴയെക്കുറിച്ചെഴുതി കണ്ണു നനയിച്ച കവി റഫീക്ക് അഹമ്മദ്. കവിതയുടെ പേര് "തോരാമഴ".
ഒരു കുട്ടിയുടെ മരണത്തെക്കുറിച്ചാണ് കവിത – ഉമ്മുക്കുലുസു. അവൾ ആരായിരുന്നെന്നോ എങ്ങനെയാണ് മരിച്ചതെന്നോ കവി പറയുന്നില്ല. ഉമ്മുക്കുലുസു മരിച്ച രാത്രി ഉമ്മ തനിച്ചു പുറത്തു നിൽക്കുന്നു. മരണമറിഞ്ഞെത്തിയവരും ഉറ്റവരുമെല്ലാം യാത്രപറഞ്ഞു പോയി. ആളനക്കമില്ലാത്ത വീട്. ശൂന്യമായ മുറ്റം. വീടിന്റെ വിളക്കായിരുന്നു മകൾ. അവളുടെ കളിചിരികളും കലപിലകളും മുഴങ്ങിയ വീട്. അവളുടെ കുസൃതിക്കാലടികൾ പതിഞ്ഞ മുറ്റം. ഉമ്മുക്കുലുസുവിനെക്കുറിച്ച് കവി വാചാലനാകുന്നില്ലെങ്കിലും കവിതയിലെ വാക്കും വരികളും അവളുടെ അസാന്നിധ്യം ഓർമിപ്പിക്കുന്നു.

Exam Tips:

a) ആസ്വാദനത്തിൽ കവിത പറയുന്ന സംഭവം, അതിലെ വികാരം (വിഷാദം), പ്രതീകങ്ങൾ (മഴ, പുള്ളിക്കുട) എന്നിവ വിശദീകരിക്കുക.
b) "ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊട്ടിന്നോളമാ മഴ തോർന്നില്ല" എന്ന വരിയിലെ അർത്ഥം (ഒരിക്കലും തീരാത്ത ദുഃഖം) എടുത്തു പറയുക.
c) കവിയുടെ പേരും കവിതയുടെ പേരും ആദ്യ വാചകത്തിൽ തന്നെ ഉൾപ്പെടുത്തുക.

 

Question 9: മാതൃഭാഷയുടെ സവിശേഷതകൾ, മഹത്വം, പ്രാധാന്യം തുടങ്ങിയവ ഉൾപ്പെടുത്തി "എന്റെ മലയാളം" എന്ന വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാക്കുക.

Answer:

എന്റെ മലയാളം
മലയാളം എന്ന എന്റെ മാതൃഭാഷ മനസ്സിന്റെ താളത്തോടൊപ്പം ഉരുളുന്ന ശബ്ദമാണ്. മഴയും മലരും കിളിയുമെല്ലാം ചേർന്നതാണ് ഇതിന്റെ സൗന്ദര്യം. ഈ ഭാഷയിലൂടെയാണ് ഞാൻ അമ്മയെ വിളിക്കാൻ പഠിച്ചത്, പാടാൻ പഠിച്ചത്, സ്വപ്നം കണ്ടത്. എന്റെ ഭാവങ്ങൾക്കും ഓർമ്മകൾക്കും രൂപം നൽകിയത് ഈ ഭാഷയാണ്. ഇത് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ തണുപ്പ് അനുഭവപ്പെടുന്നു. ജീവിതകാലം മുഴുവൻ മാറ്റാനാകാത്ത ബന്ധമാണിത്; ഹൃദയത്തിന്റെ ഭാഷയാണിത്.
മാതൃഭാഷയിലൂടെയാണ് നാം ലോകത്തോടും മനുഷ്യരോടും ആത്മബന്ധം പുലർത്തുന്നത്. ആശയങ്ങൾ അറിയിക്കുന്നതിൽ മാത്രമല്ല, അനുഭവങ്ങൾ പങ്കുവെക്കുന്നതിലും വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലും അതിന് ഗൗരവമുള്ള പങ്കുണ്ട്. കുട്ടിക്കാലത്ത് നാം പ്രകൃതിയെയും അനുഭവങ്ങളെയും പേരിട്ടു മനസ്സിലാക്കുന്നത് മാതൃഭാഷയിലൂടെയാണ്. "അമ്മ", "ഇടി", "നിലാവ്" പോലുള്ള വാക്കുകൾ കേൾക്കുമ്പോൾ അവയുടെ ഭാവങ്ങളും വികാരങ്ങളും നമ്മിൽ ഉണരുന്നു.
അപ്രതീക്ഷിത സാഹചര്യങ്ങളിൽ പോലും നാം പ്രതികരിക്കുന്നത് മാതൃഭാഷയിലാണ്. അതുകൊണ്ടാണ് വൈകാരികമായ വിദ്യാഭ്യാസത്തിനും ഭാവനാശക്തിക്കും മാതൃഭാഷ ഏറ്റവും അനുയോജ്യം എന്നു പറയുന്നത്. ഭാഷയും സാഹിത്യവുമാണ് നമ്മെ അനുഭവലോകത്തേക്ക് നയിക്കുന്നത്.
ഭാഷയുടെ സഹായത്തോടെ നമുക്ക് സമീപത്തുള്ളതും നമ്മുടെ കാഴ്ചപ്പാടിന് പുറത്തുള്ളതുമായ ലോകങ്ങളെ കണ്ടറിയാൻ കഴിയും. "പുഴ", "കുന്ന്" തുടങ്ങിയ വാക്കുകൾ അവ മുന്നിലില്ലാതെ പോലും മനസ്സിൽ രൂപമെടുക്കുന്നു. ശാസ്ത്രം ഉള്ളതിനെക്കുറിച്ചു മാത്രം പഠിപ്പിക്കുമ്പോൾ, മാതൃഭാഷയും സാഹിത്യവും ഇല്ലാത്തതിനെക്കൂടി അനുഭവമാക്കാൻ സഹായിക്കുന്നു. അതുകൊണ്ട് മാതൃഭാഷ അനുഭൂതിയുടെയും ഭാവനയുടെയും സൗന്ദര്യബോധത്തിന്റെയും ഭാഷയാണ്; അതിലൂടെ നാം ലോകത്തോടും ജീവിതത്തോടും ചേർന്നുനിൽക്കുന്നു.
മറക്കരുത്, മാതൃഭാഷയും പരിസ്ഥിതിയും പരസ്പരം ആശ്രയിക്കുന്നവയാണ്. ഭാഷ ഇല്ലാതായാൽ പരിസ്ഥിതിയെക്കുറിച്ചുള്ള അറിവും അതിന്റെ നിലനിൽപ്പും നശിക്കും. അതുകൊണ്ട് "എന്റെ മലയാളം" എന്നത് ഒരു വാക്കല്ല, എന്റെ അസ്തിത്വം തന്നെയാണ്.

Exam Tips:

a) ഉപന്യാസത്തിൽ ആമുഖം, വിഷയവിശദീകരണം (സവിശേഷതകൾ, മഹത്വം, പ്രാധാന്യം), ഉപസംഹാരം എന്നീ ഘടന പാലിക്കുക.
b) ചോദ്യത്തിൽ പറഞ്ഞ മൂന്നു കാര്യങ്ങളും (സവിശേഷത, മഹത്വം, പ്രാധാന്യം) ഉൾപ്പെടുത്തുക.
c) "അമ്മ", "നിലാവ്" പോലെ മനസ്സിൽ തട്ടുന്ന ഉദാഹരണങ്ങൾ ചേർത്താൽ ഉപന്യാസം ആകർഷകമാകും.

 

Question 10: വായന നിങ്ങൾക്കും പല അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ടാവും. ഓർമ്മയിലുള്ള ഒരു വായനാനുഭവം വ്യക്തമാക്കുക.

Answer:

ഒരിക്കൽ ക്ലാസ്സിലെ വായനവാരത്തോടനുബന്ധിച്ച് ഞങ്ങൾക്കു നൽകിയ കുറച്ചു പുസ്തകങ്ങളിൽ ഒന്നായിരുന്നു മുട്ടത്തുവർക്കിയുടെ "ഒരു കുടയും കുഞ്ഞുപെങ്ങളും". നിഷ്കളങ്കമായ ബാല്യത്തിൽ തന്നെ അനാഥത്വം അനുഭവിച്ച രണ്ടു കുട്ടികളുടെ കഥയാണിത്. മാതാപിതാക്കൾ നഷ്ടപ്പെട്ട ലില്ലിയും ബേബിയും ക്രൂരയായ പേരമ്മയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. ആ സഹോദരങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയി വരുന്നത്. ഒരു ദിവസം മഴയത്ത് ധനികയായ ഗ്രേസിയുടെ കുടക്കീഴിൽ കയറാൻ ലില്ലി ശ്രമിച്ചു. ആഡംബരക്കാരിയായ ഗ്രേസി ലില്ലിയെ കുടയിൽ കയറ്റിയില്ല. നനഞ്ഞു വിറച്ച് സ്കൂളിലെത്തിയ ലില്ലിയെ ക്ലാസ്മുറിയിലും കയറ്റിയില്ല.
സഹോദരൻ ബേബിയുടെ മനസ്സ് ചുട്ടുപൊള്ളി. അവൻ വഴിയിൽ മറഞ്ഞുനിന്ന് ഗ്രേസിയുടെ നേരെ ഒരു കല്ലെറിഞ്ഞു. അത് അവളുടെ നെറ്റിയിൽ തട്ടി മുറിവുണ്ടായി; ബേബിക്ക് നാടുവിടേണ്ടിയും വന്നു. പട്ടണത്തിലെത്തിയ ബേബി പലതരം ജോലികൾ ചെയ്തു. ഒരു കൊച്ചു കുട തന്റെ പ്രിയപ്പെട്ട പെങ്ങൾക്കു വേണ്ടി വാങ്ങുക എന്ന ഒറ്റ ലക്ഷ്യത്തോടെ അവൻ അതികഠിനമായി അധ്വാനിച്ചു. ശകാരങ്ങൾ ധാരാളം കേട്ടു. ബേബി അങ്ങനെ വളർന്നു. ഒരു അധ്യാപിക അവനെ തന്റെ സംരക്ഷണത്തിൽ പഠിപ്പിച്ചു.
അതേസമയം പേരമ്മയുടെ ശിക്ഷ സഹിക്കവയ്യാതെ ലില്ലിയും വീടുവിട്ടിറങ്ങി. വഴിയാത്രയിൽ നല്ലവരായ ദമ്പതികൾ അവളെ വീട്ടിലേക്ക് കൊണ്ടുപോകുകയും സ്വന്തം മക്കളോടൊപ്പം വളർത്തുകയും ചെയ്തു. വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന ലില്ലിയുടെയും ബേബിയുടെയും രംഗവും അവരുടെ ബാല്യത്തിലെ അനുഭവങ്ങളും എന്നെ ചിന്തിപ്പിച്ചു; വലിയ ചില കാര്യങ്ങൾ എനിക്ക് മനസ്സിലാക്കിത്തന്നു. ഇത്തരത്തിലുള്ള വായനകൾ കാലമെത്ര കഴിഞ്ഞാലും അതിൽ നിന്ന് കിട്ടിയ മൂല്യങ്ങളും മായാതെ തന്നെ നിലനിൽക്കും.

Exam Tips:

a) വായനാനുഭവം എഴുതുമ്പോൾ പുസ്തകത്തിന്റെ പേര്, എഴുത്തുകാരൻ, കഥാസാരം, നിങ്ങൾക്ക് ലഭിച്ച പാഠം എന്നിവ ക്രമത്തിൽ എഴുതുക.
b) കഥ മുഴുവൻ പകർത്തിയെഴുതാതെ പ്രധാന സംഭവങ്ങൾ മാത്രം ചുരുക്കി പറയുക.
c) അവസാനം വായന നൽകിയ മൂല്യം സ്വന്തം വാക്കുകളിൽ എഴുതുക.

 

Kerala Board Solutions for Class 6 Malayalam

Textbook Solutions for Class 6 Malayalam

Access structured Kerala Board textbook solutions. Designed in alignment with the latest academic curriculum for Class 6 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Mastering Theoretical and Practical Questions

Each solution includes detailed reasoning to foster genuine comprehension of concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.

Effective Self-Study and Homework Assistance

Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 6 Malayalam.

FAQs

Where can I find the latest Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 3 with Answers for the 2026-27 session?

The complete and updated Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 3 with Answers is available for free on StudiesToday.com. These solutions for Class 6 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 6 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 3 with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 6 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 3 with Answers will help students to get full marks in the theory paper.

Do you offer Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 3 with Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 6 Malayalam. You can access Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 3 with Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 6 as a PDF?

Yes, you can download the entire Kerala Syllabus Class 6 Malayalam Adisthana Padavali Model Question Paper Set 3 with Answers in printable PDF format for offline study on any device.