Kerala Syllabus Class 5 Malayalam Kerala Padavali Model Question Paper Set 3 with Answers

Download Kerala Board Solutions for Class 5 Malayalam

Access comprehensive textbook solutions for using the official curriculum guides for Class 5 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.

Access Kerala Board Solutions and Answers

Access the complete solution PDF for Class 5 Malayalam below. Regular practice with these targeted textbook answers builds familiarity with standard question patterns and helps secure higher marks in final school evaluations.

Question 1: വായിക്കാം, എഴുതാം.
സംഘകാലഘട്ടത്തിൽ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായി വിവിധ മേഖലകളായി തരംതിരിച്ചിരുന്നു. ഈ മേഖലകളെ പൊതുവായി തിണ എന്നു വിളിക്കുന്നു. കുറിഞ്ചിത്തിണ, പാലൈത്തിണ, മരുതംതിണ, നെയ്തൽത്തിണ, മുല്ലൈത്തിണ എന്നിങ്ങനെ അഞ്ചുവിധം തിണകളുണ്ട്. തിണ എന്നാൽ ധാന്യം എന്നും അർത്ഥമുണ്ട്. വനമേഖലയ്ക്ക് അടുത്തുള്ള മലകളും കാടുകളും ഉൾപ്പെട്ട സ്ഥലമാണ് കുറിഞ്ചിത്തിണ. കുറിഞ്ചി എന്നാൽ തമിഴിൽ മല എന്നാണ് അർത്ഥം. മലകളിൽത്തന്നെ ജലദൗർലഭ്യമുള്ള പ്രദേശം പാലൈത്തിണയും, ചെറിയ കുന്നുകളും കുറ്റിക്കാടുകളും നിറഞ്ഞ മലയോരം മുല്ലൈത്തിണയും, ഏറ്റവും വളക്കൂറുള്ള പ്രദേശം മരുതംതിണയും, തീരപ്രദേശം നെയ്തൽത്തിണയുമാണ്. ഇവ കൂടാതെ കൈക്കിളൈ, പെരുന്തിണൈ എന്നീ രണ്ടു തിണകളെക്കുറിച്ചും ചില കൃതികളിൽ പറയുന്നുണ്ടെങ്കിലും അവയ്ക്ക് ഭൂമിശാസ്ത്രപരമായ വിഭജനവുമായി ബന്ധമില്ല.
A. (a) ഒന്ന്: തിണ എന്നാൽ ഭൂമിശാസ്ത്രപരമായ വിവിധ മേഖലകളുടെ തരംതിരിവാണ്.
(b) രണ്ട്: ധാന്യം എന്നും തിണയ്ക്ക് അർത്ഥമുണ്ട്.
ഈ പ്രസ്താവനകളിൽ ശരിയേത്?
a. ആദ്യത്തേത് ശരി
b. രണ്ടാമത്തേത് മാത്രം ശരി
c. രണ്ടും ശരി
d. രണ്ടും തെറ്റ്
B. ചുവടെയുള്ളവ ചേരുംപടി ചേർത്ത് എഴുതുക.

AB
1. പാലൈa. വനമേഖലയ്ക്ക് അടുത്തത്
2. മുല്ലൈb. തീരപ്രദേശം
3. നെയ്തൽc. ജലദൗർലഭ്യമുള്ളത്
4. മരുതംd. കുറ്റിക്കാടുകൾ
5. കുറിഞ്ചിe. വളക്കൂറ്

a. 1 – c, 2 – d, 3 – c, 4 – d, 5 – c
b. 1 – c, 2 – d, 3 – c, 4 – b, 5 – a
c. 1 – c, 2 – d, 3 – b, 4 – e, 5 – a
d. 1 – d, 2 – b, 3 – c, 4 – a, 5 – e
C. (i) കൈക്കിളൈ ഒരു തിണയല്ല; എന്നാൽ പെരുന്തിണൈ ഒരു തിണയാണ്.
(ii) കുറിഞ്ചി, മരുതം, പാലൈ, മുല്ലൈ, നെയ്തൽ എന്നിവയാണ് തിണകൾ.
A. ഒന്ന് മാത്രം ശരി
B. രണ്ട് മാത്രം ശരി
C. ഒന്ന് ഭാഗികമായി ശരി
D. രണ്ടും തെറ്റ്
D. തിണ സങ്കല്പം നിലനിന്നിരുന്ന കാലഘട്ടം ഏത്?
A. വേദകാലം
B. സംഘകാലം
C. ശിലാകാലം
D. പെർമിയൻ കാലം

Answer:

A. c. രണ്ടും ശരി
B. c. 1 – c, 2 – d, 3 – b, 4 – e, 5 – a
C. B. രണ്ട് മാത്രം ശരി
D. B. സംഘകാലം

Exam Tips:

a) ഖണ്ഡികയിൽ തിണയുടെ അർത്ഥവും (ധാന്യം) തരംതിരിവും പറഞ്ഞിട്ടുണ്ട്; പ്രസ്താവനകൾ ഓരോന്നും ഖണ്ഡികയുമായി ഒത്തുനോക്കുക.
b) ചേരുംപടിയിൽ ആദ്യം ഉറപ്പുള്ള ജോഡികൾ (പാലൈ - ജലദൗർലഭ്യം, നെയ്തൽ - തീരം) അടയാളപ്പെടുത്തി ബാക്കി ഒഴിവാക്കൽ രീതിയിൽ കണ്ടെത്തുക.
c) പ്രസ്താവനകളിൽ ഏതെങ്കിലും തിണയുടെ പേര് തെറ്റായി ചേർത്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.

 

Question 2:
നീലാകാശത്തിനു താഴെ അണക്കെട്ട് ഒരു സർപ്പശിരസ്സുപോലെ അവർ നാലുപേരുടെയും തലയ്ക്കു മീതെ മറപിടിച്ചു നിൽക്കുകയായിരുന്നു. ഇരുവശത്തേക്കും താഴെനിന്ന് മുകളിലേക്ക് വളവുള്ള രീതിയിലാണല്ലോ അണക്കെട്ട് പണിതുയർത്തിയിരിക്കുന്നത്. അത് ശരിക്കും കാണാൻ ഏറ്റവും ചുവട്ടിൽ പോയി നിൽക്കുകതന്നെ വേണം. അഖിലും അമ്മുവും കണ്ണുകൾ അടച്ചു.
(a) 'ഇടുക്കിയുടെ താജ്മഹൽ' എന്ന കഥയിൽ അമ്മുവിനും അഖിലിനും താജ്മഹൽ കാണാൻ കഴിഞ്ഞില്ല. എന്നാൽ സ്വന്തം നാട്ടിൽനിന്ന് ഹൃദ്യമായ ഒരു അനുഭവം അവർക്കു ലഭിച്ചു. അത് വിവരിച്ച് എഴുതുക.
(b) 'സർപ്പശിരസ്സ്' എന്ന പദത്തിന്റെ അർത്ഥം എന്ത്?
A. പാമ്പിന്റെ തല
B. തലവേദന
C. പാമ്പ്
D. തല
(c) 'അണക്കെട്ട് ഒരു സർപ്പശിരസ്സുപോലെ നിൽക്കുന്നു.' ഈ പ്രയോഗത്തിനു സമാനമായി അണക്കെട്ടിനെ വിശേഷിപ്പിക്കുന്ന മറ്റൊരു പ്രയോഗം എഴുതുക.
(d) 'ഇടുക്കിയുടെ താജ്മഹൽ' എന്ന കഥ എഴുതിയത് ആര്?

Answer:

(a) സുസ്മേഷ് ചന്ദ്രോത്ത് എഴുതിയ 'ഇടുക്കിയുടെ താജ്മഹൽ' എന്ന കഥ വളരെ ഹൃദ്യമായ ഒരു അനുഭവം നൽകുന്നു. അമ്മുവിനും അഖിലിനും ആഗ്രയിലെ താജ്മഹൽ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. അവർ ഇത് അച്ഛനോടു പറഞ്ഞു. എന്നാൽ അത്രയും ദൂരം യാത്ര ചെയ്യാനുള്ള പണം അവരുടെ കൈവശം ഇല്ലായിരുന്നു; അതിനാൽ അച്ഛന് ആ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. പകരം, മറ്റൊരു അത്ഭുതക്കാഴ്ച കാണിക്കാൻ അച്ഛൻ അവരെ ഇടുക്കി അണക്കെട്ടിലേക്കു കൊണ്ടുപോയി. തലയുയർത്തി നിൽക്കുന്ന അണക്കെട്ടിന്റെ കാഴ്ച കുട്ടികളെ വിസ്മയിപ്പിച്ചു. രണ്ട് കരിമ്പാറകൾക്കിടയിൽ നദിയെ തടഞ്ഞുനിർത്തുന്ന വലിയ ഭിത്തിപോലെ അണക്കെട്ട് നിലകൊള്ളുന്നു.
(b) A. പാമ്പിന്റെ തല
(c) കൊമ്പനാനകളെപ്പോലെ നിലകൊള്ളുന്ന പാറകൾ
(d) സുസ്മേഷ് ചന്ദ്രോത്ത്

Exam Tips:

a) അനുഭവം വിവരിക്കുമ്പോൾ ആഗ്രഹം, തടസ്സം (പണമില്ലായ്മ), പകരം ലഭിച്ച കാഴ്ച എന്ന ക്രമം പാലിക്കുക.
b) 'സർപ്പം' = പാമ്പ്, 'ശിരസ്സ്' = തല എന്ന് പദം പിരിച്ച് അർത്ഥം ഉറപ്പിക്കാം.
c) ഉപമ എഴുതുമ്പോൾ 'പോലെ' എന്ന പദം ഉപയോഗിച്ച് പൂർണ്ണവാക്യമായി എഴുതുക.
d) കഥാകൃത്തിന്റെ പേരിന്റെ അക്ഷരത്തെറ്റ് ഒഴിവാക്കുക.

 

Question 3: ചുവടെയുള്ള (A), (B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്തരമെഴുതുക.
(A) നിങ്ങൾക്ക് യാത്ര ചെയ്യുന്നത് ഇഷ്ടമല്ലേ? പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ നമുക്ക് എന്തെല്ലാം അനുഭവങ്ങളാണ് നൽകുന്നത്? നിങ്ങളുടെ പ്രിയപ്പെട്ട ഒരു യാത്രാനുഭവം എഴുതുക.
അല്ലെങ്കിൽ
(B) വേനലവധിക്കു നടത്തിയ യാത്രയെക്കുറിച്ച് സുഹൃത്തിന് ഒരു കത്തെഴുതുക.

Answer:

(A) എന്റെ കോയമ്പത്തൂർ യാത്ര
കഴിഞ്ഞ വേനലവധിക്ക് അച്ഛനും അമ്മയ്ക്കും അനുജത്തിക്കും ഒപ്പം ഞാൻ കോയമ്പത്തൂരിലേക്ക് ഒരു യാത്ര നടത്തി. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രകളിൽ ഒന്നായിരുന്നു അത്. കാറിലായിരുന്നു ഞങ്ങളുടെ യാത്ര. അതിരാവിലെ ഉണർന്ന് എല്ലാവരും വലിയ ഉത്സാഹത്തോടെ പുറപ്പെട്ടു. പുലർച്ചെ തുടങ്ങിയതിനാൽ റോഡിൽ പതിവുപോലെ തിരക്കുണ്ടായിരുന്നില്ല. തൃശ്ശൂർ, പാലക്കാട് ജില്ലകൾ കടന്നാണ് ഞങ്ങൾ കോയമ്പത്തൂരിലെത്തിയത്.
തൃശ്ശൂർ ജില്ലയിലെ കുതിരാൻ തുരങ്കപാതയിലൂടെ കടന്നുപോയത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. വലിയൊരു പാറ തുരന്ന് യാത്രാസമയം ലാഭിച്ച മനുഷ്യബുദ്ധിയെ ഞാൻ നന്ദിയോടെ ഓർത്തു. തുരങ്കം കടന്നെത്തിയത് ഇരുവശവും മരങ്ങളും മലകളും നിറഞ്ഞ പാലക്കാടൻ പാതയിലേക്കാണ്. കേരളത്തിന്റെ ഭൂപ്രകൃതിയെയും പശ്ചിമഘട്ടത്തെയും കുറിച്ച് ചിന്തിച്ചാണ് പിന്നീട് യാത്ര ചെയ്തത്. പാലക്കാടൻ യാത്രയിൽ എന്നെ ആകർഷിച്ച മറ്റൊരു കാഴ്ച റോഡിനിരുവശത്തും കാറ്റിലാടി നിൽക്കുന്ന കരിമ്പനത്തോട്ടങ്ങളാണ്.
നാലുമണിക്കൂർ യാത്ര ചെയ്താണ് കോയമ്പത്തൂരിലെത്തിയത്. അവിടെ തമിഴ് അക്ഷരങ്ങളിൽ എഴുതിയ ബോർഡുകൾ എന്നെ ആകർഷിച്ചു; ഇംഗ്ലീഷിലുള്ള ബോർഡുകൾ വളരെ കുറവായിരുന്നു. തമിഴർക്ക് മാതൃഭാഷയോടുള്ള സ്നേഹം അറിയാവുന്നതിനാൽ അത്ഭുതം തോന്നിയില്ല; എന്നാൽ ഭാഷയോടുള്ള അവരുടെ സ്നേഹത്തെക്കുറിച്ച് ഓർത്ത് അഭിമാനം തോന്നി. കുറച്ചു സ്ഥലങ്ങൾ കണ്ട് രണ്ടു ദിവസത്തിനുശേഷം ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. കോയമ്പത്തൂരിനെക്കാൾ അവിടേക്കും തിരിച്ചുമുള്ള യാത്രയാണ് എന്നെ കൂടുതൽ ആകർഷിച്ചത്.
അല്ലെങ്കിൽ
(B) [സ്ഥലം],
[തീയതി]
പ്രിയപ്പെട്ട അജു,
നിനക്ക് അവിടെ സുഖമെന്നു കരുതുന്നു. എനിക്ക് ഇവിടെ സുഖം തന്നെ. ഈ വേനലവധിക്ക് ഞാൻ തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോയി. കേരളം വിട്ട് തമിഴ്നാട്ടിൽ കടന്നപ്പോൾ അസഹനീയമായ ചൂട് അനുഭവപ്പെട്ടു. എന്നാൽ കൊടൈക്കനാലിൽ എത്തിയതോടെ നല്ല തണുപ്പായി. പ്രകൃതിരമണീയമായ മലകളാൽ അനുഗൃഹീതമായ സ്ഥലമാണത്. കേരളത്തിലെ മൂന്നാറിനെപ്പോലെ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവം സ്ഥലങ്ങളിലൊന്നാണിത്.
കൊടൈക്കനാൽ എന്ന പേര് എങ്ങനെ വന്നെന്ന് നിനക്കറിയാമോ? 'കൊടൈ' (വേനൽ), 'കാനൽ' (കാട്) എന്നീ തമിഴ് വാക്കുകൾ ചേർന്നാണ് ആ പേരുണ്ടായത്. നമ്മൾ സിനിമയിൽ കണ്ട ഗുണാ കേവ് ഞാൻ നേരിൽ പോയി കണ്ടു; അല്പം ഭയം തോന്നിയെങ്കിലും അവിടത്തെ പ്രകൃതിയും കാലാവസ്ഥയുമാണ് എന്നെ ഏറ്റവുമധികം ആകർഷിച്ചത്.
നീ ഈ അവധിക്ക് എവിടെയെങ്കിലും പോയിരുന്നോ? അടുത്ത അവധിക്ക് നമുക്ക് ഒരുമിച്ച് ഒരു യാത്ര പോയാലോ? മറുപടി എഴുതണേ.
സ്നേഹത്തോടെ,
ആമി

Exam Tips:

a) യാത്രാനുഭവം എഴുതുമ്പോൾ തുടക്കം, യാത്രയിലെ കാഴ്ചകൾ, അനുഭവം/പാഠം, ഉപസംഹാരം എന്നിങ്ങനെ ഖണ്ഡികകളായി ക്രമീകരിക്കുക.
b) കത്തിൽ സ്ഥലം, തീയതി, സംബോധന, ഉള്ളടക്കം, സമാപനം, ഒപ്പ് എന്നിവ ഉണ്ടായിരിക്കണം.
c) നേരിട്ട് അനുഭവിച്ച കാര്യങ്ങൾ മാത്രം എഴുതുക; സ്ഥലപ്പേരുകളുടെ അക്ഷരത്തെറ്റ് ഒഴിവാക്കുക.

 

Question 4: ചുവടെയുള്ള (A), (B) എന്നീ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.
(A) ദൃക്സാക്ഷി വിവരണം: തൃശ്ശൂർ പൂരത്തിന് പൂരപ്പറമ്പിൽനിന്ന് ഒരു വാർത്താ ചാനലിനായി ദൃക്സാക്ഷി വിവരണം (റിപ്പോർട്ടിങ്) നടത്തുക.
അല്ലെങ്കിൽ
(B) നിങ്ങൾ നേരിൽ കണ്ട പൂരനഗരിയെയും പൂരത്തെയും കുറിച്ച് അന്നേദിവസം എഴുതാൻ സാധ്യതയുള്ള ഡയറിക്കുറിപ്പ് എഴുതുക.

Answer:

(A) അതിപ്രസിദ്ധമാണ് തൃശ്ശൂർ പൂരം. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച ഈ പൂരത്തിന് ഏകദേശം 200 വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ തമ്മിലുള്ള മത്സരം ഏറ്റവും ആവേശകരമാകുന്നത് കുടമാറ്റത്തിലാണ്. ഇത്തവണ വളരെ വ്യത്യസ്തമായ കുടകളാണ് കാണാൻ കഴിയുന്നത്. ദാ, അങ്ങോട്ടു നോക്കൂ, വർണ്ണാഭമായ കുടകൾ! ഓരോ കുട ഉയർത്തിയ ശേഷവും മൂന്നു പ്രാവശ്യം ആലവട്ടവും വെഞ്ചാമരവും വീശിയ ശേഷമേ അടുത്ത കുടകൾ ഉയർത്തുന്നുള്ളൂ. മുപ്പത് ആനകളുടെയും മസ്തകം അലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങൾ പകലിന് സുവർണശോഭ നൽകുന്നു. വർണ്ണങ്ങൾ മിന്നിമറയുന്നു, മാറിമറിയുന്നു. എത്ര മനോഹരം! പൂത്തുലയുന്ന വെഞ്ചാമരങ്ങളും ആലവട്ടങ്ങളും നിറം മാറിക്കൊണ്ടിരിക്കുന്ന കുടകളും കണ്ണിനെ മയക്കുന്ന കാഴ്ചയാണ്.
അല്ലെങ്കിൽ
(B) തീയതി: [തീയതി]
ദിവസം: [ദിവസം]
ഇന്ന് വളരെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു. തൃശ്ശൂർ പൂരം നേരിൽ കാണാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്! നല്ല ജനത്തിരക്കായിരുന്നെങ്കിലും ചെണ്ടമേളവും ഗജവീരന്മാരുടെ എഴുന്നള്ളിപ്പും കണ്ട് ഞാൻ ലയിച്ചുനിന്നു. ഇത്തവണത്തെ കുടമാറ്റം വ്യത്യസ്തമായിരുന്നു; വലിയ മത്സരമാണ് നടന്നത്. പല വർണ്ണങ്ങളിലുള്ള വ്യത്യസ്തമായ കുടകൾ കാണാൻ കഴിഞ്ഞു. നമ്മുടെ കേരളത്തിലല്ലാതെ മറ്റെവിടെയാണ് ഇത്രയും വ്യത്യസ്തമായ ഉത്സവങ്ങളുള്ളത്! എന്തായാലും ഈ വർഷത്തെ തൃശ്ശൂർ പൂരം ഞാൻ ഒരിക്കലും മറക്കില്ല.

Exam Tips:

a) ദൃക്സാക്ഷി വിവരണം വർത്തമാനകാലത്തിൽ, കാണുന്നതുപോലെ ('ദാ, അങ്ങോട്ടു നോക്കൂ') ആവേശത്തോടെ എഴുതുക.
b) ഡയറിക്കുറിപ്പിൽ തീയതിയും ദിവസവും ആദ്യം എഴുതുക; ഒന്നാം പുരുഷനിൽ (ഞാൻ) അന്നത്തെ അനുഭവവും വികാരവും എഴുതുക.
c) കുടമാറ്റം, ചെണ്ടമേളം, ആനകൾ, നെറ്റിപ്പട്ടം തുടങ്ങിയ പൂരത്തിന്റെ പ്രത്യേകതകൾ പരാമർശിക്കുക.

 

Question 5: തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക.
സുഗതകുമാരി (1934 ജനുവരി 22)
അച്ഛൻ: പ്രശസ്ത കവി ബോധേശ്വരൻ
സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ
പാതിരാപ്പൂക്കൾ – കേരള സാഹിത്യ അക്കാദമി അവാർഡ്
രാത്രിമഴ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
അമ്പലമണി – വയലാർ അവാർഡ്
പ്രധാന കൃതികൾ: മുത്തുച്ചിപ്പി, ഇരുൾച്ചിറകുകൾ, സ്വപ്നഭൂമി, പാവം മാനവഹൃദയം, രാധയെവിടെ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, ദേവദാസി

Answer:

സുഗതകുമാരി (1934 – 2020)
കാല്പനിക ഭാവഗീതങ്ങളിലൂടെ പ്രസിദ്ധി നേടിയ കവയിത്രിയാണ് സുഗതകുമാരി. 1934 ജനുവരി 22-ന് പ്രശസ്ത കവി ബോധേശ്വരന്റെ മകളായി തിരുവനന്തപുരത്ത് ജനിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനം വഹിച്ചിട്ടുണ്ട്. 'പാതിരാപ്പൂക്കൾ' എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും 'രാത്രിമഴ'യ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 'അമ്പലമണി' വയലാർ അവാർഡ് നേടി. പിൽക്കാല കവിതകളിൽ പരിസ്ഥിതി, സ്ത്രീപ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാമൂഹികബോധം വളർന്നുവരുന്നത് കാണാം. മുത്തുച്ചിപ്പി, ഇരുൾച്ചിറകുകൾ, സ്വപ്നഭൂമി, രാത്രിമഴ, പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, രാധയെവിടെ, തുലാവർഷപ്പച്ച, ദേവദാസി എന്നിവ അവരുടെ കവിതാസമാഹാരങ്ങളാണ്. 2006-ൽ പത്മശ്രീ ലഭിച്ചു. 2020 ഡിസംബർ 23-ന് അന്തരിച്ചു.

Exam Tips:

a) ജീവചരിത്രക്കുറിപ്പിൽ പേര്, ജനനത്തീയതി/സ്ഥലം, മാതാപിതാക്കൾ, പദവികൾ, പുരസ്കാരങ്ങൾ, കൃതികൾ എന്ന ക്രമം പാലിക്കുക.
b) ഓരോ പുരസ്കാരവും അതിന് ലഭിച്ച കൃതിയോടൊപ്പം ശരിയായി ചേർത്ത് എഴുതുക.
c) സൂചനയിലുള്ള ഒരു വിവരവും വിട്ടുപോകരുത്; കൃതികളുടെ പേരുകൾ അക്ഷരത്തെറ്റില്ലാതെ എഴുതുക.

 

Question 6: സൂചനയുടെ സഹായത്തോടെ പദസൂര്യൻ പൂർത്തീകരിക്കുക. ('പേര്' എന്ന വൃത്തത്തിനു ചുറ്റും പേരുകളും 'പ്രവൃത്തി' എന്ന വൃത്തത്തിനു ചുറ്റും പ്രവൃത്തികളും എഴുതണം; ഓരോന്നിനും ചുറ്റും അഞ്ച് ശൂന്യ കള്ളികൾ നൽകിയിരിക്കുന്നു.)

Answer:

പേര്പ്രവൃത്തി
വിജയൻനടക്കുന്നു
വാസുദേവ്എഴുതുന്നു
ഗൗരിഓടുന്നു
നന്ദിനിസംസാരിക്കുന്നു

Exam Tips:

a) വ്യക്തികളുടെ പേരുകൾ 'പേര്' എന്ന വിഭാഗത്തിലും ചെയ്യുന്ന കാര്യങ്ങൾ (ക്രിയകൾ) 'പ്രവൃത്തി' എന്ന വിഭാഗത്തിലും എഴുതുക.
b) എല്ലാ കള്ളികളും പൂരിപ്പിക്കുക; ഒരു കള്ളിയും ഒഴിച്ചിടരുത്.

 

Step-by-Step Textbook Answers: Class 5 Malayalam

Accessing Solutions

Review comprehensive exercise answers for Class 5 Malayalam . Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.

Concept-Driven Answers for Class 5 Malayalam

Clear, methodical explanations accompany every challenging problem within the Class 5 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.

Maximizing Study Efficiency

These resources act as an effective roadmap for daily homework tasks and independent study. Supplement your review of with official sample papers and interactive practice tests available on our platform free of charge.

FAQs

Where can I find the latest Kerala Syllabus Class 5 Malayalam Kerala Padavali Model Question Paper Set 3 with Answers for the 2026-27 session?

The complete and updated Kerala Syllabus Class 5 Malayalam Kerala Padavali Model Question Paper Set 3 with Answers is available for free on StudiesToday.com. These solutions for Class 5 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 5 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Syllabus Class 5 Malayalam Kerala Padavali Model Question Paper Set 3 with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 5 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 5 Malayalam Kerala Padavali Model Question Paper Set 3 with Answers will help students to get full marks in the theory paper.

Do you offer Kerala Syllabus Class 5 Malayalam Kerala Padavali Model Question Paper Set 3 with Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 5 Malayalam. You can access Kerala Syllabus Class 5 Malayalam Kerala Padavali Model Question Paper Set 3 with Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 5 as a PDF?

Yes, you can download the entire Kerala Syllabus Class 5 Malayalam Kerala Padavali Model Question Paper Set 3 with Answers in printable PDF format for offline study on any device.