Solutions for Class 5 Malayalam:
Access comprehensive textbook solutions for using the official curriculum guides for Class 5 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.
Practice Class 5 Malayalam Solutions:
Access the complete solution PDF for Class 5 Malayalam below. Regular practice with these targeted textbook answers builds familiarity with standard question patterns and helps secure higher marks in final school evaluations.
Question 1: വായിക്കാം എഴുതാം.
തമിഴ്നാട്ടിലെ ഒരു പട്ടണത്തിൽ ഒരു മത്സ്യബന്ധന ബോട്ട് ഉടമയുടെ മകനായി കലാം ജനിച്ചു. അഞ്ച് സഹോദരങ്ങളിൽ ഇളയവനായ കലാം, ദരിദ്ര സാഹചര്യങ്ങൾക്കിടയിലും വിദ്യാഭ്യാസം തുടർന്നു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം 1958-ൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിലേക്ക് മാറി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രോജക്ട് ഡയറക്ടറായിരുന്നു. ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ വാഹനമാണ് SLV - III. 1980-ൽ SLV - III രോഹിണി എന്ന ഉപഗ്രഹത്തെ ഭൂമിക്കു സമീപമുള്ള ഭ്രമണപഥത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു. അദ്ദേഹത്തിന്റെ ശാസ്ത്രീയ നേട്ടങ്ങളും ജനപ്രീതിയും അദ്ദേഹത്തിന് മിസൈൽ മാൻ, ജനങ്ങളുടെ പ്രസിഡന്റ് എന്നീ വിശേഷണങ്ങൾ നേടിക്കൊടുത്തു.
(a) ഒന്ന്: എ.പി.ജെ. അബ്ദുൾ കലാം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രോജക്ട് ഡയറക്ടറായിരുന്നു.
(b) രണ്ട്: കലാം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകനായിരുന്നു.
ഈ പ്രസ്താവനകളിൽ ശരിയേത്?
a. ഒന്നാമത്തേത് ശരി
b. രണ്ടാമത്തേത് ശരി
c. ഒന്നും രണ്ടും ശരി
d. ഒന്നും രണ്ടും തെറ്റ്
Answer:
a. ഒന്നാമത്തേത് ശരി
കലാം ISRO-യുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. എന്നാൽ അദ്ദേഹം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിച്ച് ബിരുദം നേടുകയാണ് ചെയ്തത്, അവിടെ അധ്യാപകനായിരുന്നില്ല.
Exam Tips:
a) രണ്ട് പ്രസ്താവനകളും ഗദ്യഭാഗവുമായി വെവ്വേറെ ഒത്തുനോക്കുക.
b) പഠിച്ചു എന്നതും പഠിപ്പിച്ചു എന്നതും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക; അതാണ് ഇവിടെ രണ്ടാമത്തെ പ്രസ്താവനയെ തെറ്റാക്കുന്നത്.
Question 2: (Question 1-ലെ ഗദ്യഭാഗത്തെ അടിസ്ഥാനമാക്കി) ഡോ. എ.പി.ജെ. അബ്ദുൾ കലാമിനു സവിശേഷമായി നൽകിയിരിക്കുന്ന മറ്റൊരു പേരെന്ത്?
a. ഉരുക്ക് മനുഷ്യൻ
b. ലോകമാന്യ തിലക്
c. മിസൈൽ മാൻ
d. ഇന്ത്യയുടെ വാനമ്പാടി
Answer:
c. മിസൈൽ മാൻ
Exam Tips:
a) ഗദ്യഭാഗത്തിലെ അവസാന വാക്യത്തിൽ തന്നെ ഉത്തരം ഉണ്ട്; വായിച്ച് കണ്ടെത്തുക.
Question 3: രൂപകല്പന എന്ന വാക്കിന്റെ അർത്ഥം എന്ത്?
a. രൂപം കൊടുക്കുക
b. വെട്ടിയെടുക്കുക
c. വളർത്തുക
d. നശിപ്പിക്കുക
Answer:
a. രൂപം കൊടുക്കുക
Exam Tips:
a) വാക്ക് പിരിച്ചു നോക്കുക: രൂപം + കല്പന = രൂപം നൽകുക/ആസൂത്രണം ചെയ്യുക.
Question 4: 'റിസർച്ച്' (Research) എന്നതിന്റെ മലയാള പദം.
a. അനുമതി
b. ഗവേഷണം
c. നിർമ്മാണം
d. ആനുകാലികം
Answer:
b. ഗവേഷണം
Exam Tips:
a) ഇംഗ്ലീഷ് വാക്കിന് തുല്യമായ മലയാള പദം കണ്ടെത്താൻ 'ഗവേഷണം' (research), 'ആസൂത്രണം' (planning) പോലുള്ള പദങ്ങൾ ജോടിയായി പഠിക്കുക.
Question 5: ഇലച്ചാർത്തുകൾ ഏറെനേരം പ്രതിരോധിച്ചു. പിന്നെ ആകാശവും ഇലകളും കാട്ടിലേക്ക് പെയ്തിറങ്ങി. ഇരുൾ വീണു തുടങ്ങിയ കാട്ടിൽ ഒളിയിടം കണ്ടെത്താൻ ഏറെ പണിപ്പെട്ടു. പുഴയോരത്തെ പാറക്കെട്ടുകൾക്കിടയിലുള്ള സാമാന്യം വലിയ ഗുഹ. അതിന്റെ സുരക്ഷിതത്വത്തിൽ ചുള്ളിവിറകുകൾ എരിഞ്ഞു തുടങ്ങിയപ്പോൾ പുറത്ത് കാറ്റിന് പേപിടിച്ചു തുടങ്ങിയിരുന്നു.
മഴ വന്നപ്പോൾ പ്രകൃതിയിൽ വന്ന മാറ്റങ്ങൾ വിവരിച്ചുകൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
'കാട്ടിലെ മഴ' എന്ന പാഠഭാഗത്ത് മഴയെക്കുറിച്ച് പറയുന്നുണ്ട്. മഴ പെയ്തതോടെ കാടിന് പുതിയ ജീവൻ കിട്ടി. മരങ്ങളിലും ഇലകളിലും മണ്ണിലും പുഴയിലും ജീവികളിലും മാറ്റം പ്രകടമായി. മഴയും കാറ്റും നിലാവും ചേർന്നുണ്ടാക്കിയ ദൃശ്യഭംഗിയിൽ കാട്ടിലെ സർവ്വചരാചരങ്ങളും ആനന്ദിച്ചു.
ഇലച്ചാർത്തുകൾ ഏറെനേരം മഴയെ പ്രതിരോധിച്ചു. പുഴയ്ക്ക് ജീവൻ വെച്ചുതുടങ്ങി. കുന്നിലും മേട്ടിലും നിന്ന് നീർച്ചാലുകൾ പുഴയിലേക്ക് ഒഴുകിയെത്തി. കന്നിമഴ കാട്ടിൽ യൗവ്വനം കൊണ്ടുവന്നു. പുഴ ഒറ്റരാത്രി കൊണ്ട് സുന്ദരിയായി. കരിഞ്ഞുണങ്ങിയിരുന്ന പുൽനാമ്പുകൾ കിളിർത്തു, വരൾച്ച മാറി വീണ്ടും പച്ചപ്പായി.
ഇവയെല്ലാമാണ് മഴ വന്നപ്പോൾ പ്രകൃതിയിൽ ഉണ്ടായ മാറ്റങ്ങൾ.
Exam Tips:
a) മരങ്ങൾ, പുഴ, പുല്ല്, ജീവികൾ എന്നിങ്ങനെ ഓരോ ഭാഗത്തുമുണ്ടായ മാറ്റം പ്രത്യേകം പറയുക.
b) പാഠഭാഗത്തിന്റെ പേര് തുടക്കത്തിൽ സൂചിപ്പിക്കുന്നത് ഉത്തരത്തിന് വ്യക്തത നൽകും.
Question 6: "ഇലച്ചാർത്തുകൾ" എന്ന പദത്തിന് പകരം മറ്റൊരു പദം എഴുതുക.
Answer:
ഇലകളുടെ കൂട്ടം
Exam Tips:
a) പദത്തെ രണ്ടായി പിരിച്ച് അർത്ഥം കണ്ടെത്തുക: ഇല + ചാർത്ത് = ഇലകളുടെ കൂട്ടം/നിര.
Question 7: "ആകാശവും ഇലകളും കാട്ടിലേക്ക് പെയ്തിറങ്ങി." ഈ വാക്യത്തിന്റെ ആശയം എന്താണ്?
A. ആകാശത്തുനിന്നും ഇലകൾ പൊഴിഞ്ഞു.
B. മഴത്തുള്ളികൾക്കൊപ്പം മരങ്ങളിലെ ഇലകളും പൊഴിഞ്ഞു.
C. കാട്ടിൽ ഇലമഴ പെയ്തു.
D. ഇവയെല്ലാം ശരി
Answer:
B. മഴത്തുള്ളികൾക്കൊപ്പം മരങ്ങളിലെ ഇലകളും പൊഴിഞ്ഞു.
Exam Tips:
a) 'ആകാശം പെയ്തിറങ്ങുക' എന്നാൽ മഴ പെയ്യുക എന്നാണ് ആലങ്കാരികമായ അർത്ഥം; ഇലകൾ മരങ്ങളിൽ നിന്നാണ് വീഴുന്നത് എന്നും ഓർക്കുക.
Question 8: മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതകക്കാന്തിയിൽ മുങ്ങിമുങ്ങി
കരളും മിഴിയും കവർന്നു മിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി...
(ചങ്ങമ്പുഴ)
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്തമായ കവിത 'രമണനി'ലെ വരികളാണിവ. ഈ വരികൾക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
മലയാളത്തിലെ പ്രശസ്തനായ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. കാല്പനിക കവിതകളാണ് അദ്ദേഹം എഴുതിയിരുന്നത്. അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ 'രമണൻ' എന്ന കവിതയിലെ വരികളാണ് ഇവിടെ നൽകിയിരിക്കുന്നത്. 1936-ൽ പ്രസിദ്ധീകരിച്ച ഈ കവിത മലയാളത്തിലെ ഒരു ഭാവകാവ്യമാണ്. എല്ലാവരിലും ഒരേപോലെ സ്വാധീനം ചെലുത്താൻ 'രമണൻ' എന്ന കവിതയ്ക്ക് കഴിഞ്ഞു.
കവിതയുടെ ആരംഭത്തിൽ പ്രകൃതിയെ വർണ്ണിക്കുന്ന ഭാഗമാണ് ഇവിടെ തന്നിരിക്കുന്ന വരികൾ. പൂക്കൾ നിറഞ്ഞുനിൽക്കുന്ന കാടുകൾ, ഇടതൂർന്നു നിൽക്കുന്ന മരങ്ങളുടെയും ഇലകളുടെയും പച്ചപ്പിൽ മരതകംപോലെ മിന്നുന്നു. മരതകഭംഗിയിൽ മുങ്ങിനിൽക്കുന്ന ഈ കാഴ്ച ഏതൊരാളുടെയും കരളും കണ്ണും കവരുന്നതാണ്. ഒരു കുറവും പറയാനില്ലാത്ത ഗ്രാമഭംഗിയാണ് ഇവിടെ കവി വരച്ചുകാട്ടുന്നത്.
Exam Tips:
a) ആസ്വാദനക്കുറിപ്പിൽ കവിയെയും കൃതിയെയും പരിചയപ്പെടുത്തിയ ശേഷം വരികളുടെ ആശയവും ഭംഗിയും വിശദീകരിക്കുക.
b) 'മരതകക്കാന്തി', 'മുങ്ങിമുങ്ങി' പോലുള്ള ഇഷ്ടപ്പെട്ട പ്രയോഗങ്ങൾ എടുത്തെഴുതി എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്ന് പറയുക.
Question 9: ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്തമായ വരികളാണ് മുകളിൽ നൽകിയിട്ടുള്ളത്. ഈ വരികളിൽ ഗ്രാമസൗന്ദര്യത്തെ വർണ്ണിക്കുന്നത് കാണാം. ഇതുപോലെ മനോഹരമാണോ നിങ്ങളുടെ ഗ്രാമവും? നിങ്ങളുടെ ഗ്രാമത്തെ/നാടിനെ വർണ്ണിച്ച് ഒരു കവിത എഴുതുക. (കുറഞ്ഞത് നാല് വരി)
Answer:
മരതകമണിയും പാടവരമ്പിൻ
മൺപാതയിലൂടോടി രസിച്ചു
തളർന്നെത്തുമ്പോൾ
ക്ഷീണം തീർക്കാനരയാൽത്തറയും
ദാഹമകറ്റാൻ കുളിരരുവികളും
കാറ്റായ് തഴുകാൻ മലർവാകകളും
സമ്മേളിപ്പൂയെന്നുടെ ഗ്രാമം.
Exam Tips:
a) കുറഞ്ഞത് നാല് വരി എഴുതണം എന്ന നിർദ്ദേശം പാലിക്കുക.
b) നിങ്ങളുടെ നാട്ടിലെ പാടം, പുഴ, മരങ്ങൾ തുടങ്ങിയ കാഴ്ചകൾ വരികളിൽ ഉൾപ്പെടുത്തുക.
Question 10: വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ വരുന്ന മഹാബലി ചക്രവർത്തിയെ സ്വീകരിക്കാൻ പ്രകൃതി എങ്ങനെയെല്ലാമാണ് ഒരുങ്ങുന്നതെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ നിരീക്ഷണം കുറിപ്പായി എഴുതുക.
Answer:
ഓണം കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമാണ്. ഓണക്കാലത്ത് മഹാബലി നമ്മെ കാണാൻ എത്തുന്നു എന്നാണ് സങ്കൽപ്പം. വർഷത്തിലൊരിക്കൽ എത്തുന്ന മഹാബലിയെ വരവേൽക്കാൻ നമ്മൾ നിരവധി ഒരുക്കങ്ങൾ നടത്താറുണ്ട്: സദ്യയൊരുക്കുന്നു, പൂക്കളമിടുന്നു, പുതിയ വസ്ത്രങ്ങൾ വാങ്ങുന്നു.
എന്നാൽ പ്രകൃതി എങ്ങനെയാണ് ഒരുങ്ങുന്നതെന്ന് ശ്രദ്ധിക്കാൻ നമ്മൾ പലപ്പോഴും മറന്നുപോകും. ചിങ്ങമാസത്തിൽ മഹാബലിയെ വരവേൽക്കാൻ പ്രകൃതിയും തയ്യാറെടുക്കുന്നുണ്ട്. കേരളത്തിന്റെ വസന്തകാലമാണ് ഓണക്കാലം എന്നു പറയാം. പ്രകൃതി പൂക്കളാൽ നിറഞ്ഞിരിക്കും. നട്ടുവളർത്തുന്ന ചെടികളിൽ മാത്രമല്ല, തൊടിയിലെ പുൽച്ചെടികളിലും വള്ളിപ്പടർപ്പുകളിലും വരെ പലതരം പൂക്കൾ കാണാം. പൂക്കളിലെ തേൻ കുടിക്കാൻ ഓണത്തുമ്പികളും എത്തുന്നു.
തെളിഞ്ഞ കാലാവസ്ഥയും വിവിധ വർണ്ണങ്ങളിലുള്ള പൂക്കളും ഓണത്തുമ്പികളും എല്ലാം ചേർന്ന്, മഹാബലിയെ വരവേൽക്കാൻ ഉത്സാഹത്തോടെ നിൽക്കുന്ന പ്രകൃതിയെയാണ് ഓണക്കാലത്ത് കാണുന്നത്.
Exam Tips:
a) ഓണക്കാലത്ത് പ്രകൃതിയിൽ കാണുന്ന മാറ്റങ്ങൾ (പൂക്കൾ, തുമ്പികൾ, തെളിഞ്ഞ ആകാശം) എടുത്തെഴുതുക.
b) മനുഷ്യരുടെ ഒരുക്കങ്ങളും പ്രകൃതിയുടെ ഒരുക്കങ്ങളും തമ്മിൽ ബന്ധിപ്പിച്ച് എഴുതുന്നത് ഉത്തരത്തിന് ഭംഗി നൽകും.
Question 11: ഇത്തവണത്തെ നിങ്ങളുടെ ഓണത്തെക്കുറിച്ച് സുഹൃത്തിന് ഒരു കത്തെഴുതുക.
Answer:
[സ്ഥലം],
[തീയതി]
പ്രിയപ്പെട്ട (പേര്),
നിനക്ക് സുഖമല്ലേ? എനിക്കിവിടെ സുഖമാണ്. ഈ ഓണത്തിന് നമുക്ക് ഒരുമിച്ച് കൂടണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ സാധിച്ചില്ല. നിന്റെ വടക്കേ ഇന്ത്യയിലേക്കുള്ള യാത്ര എങ്ങനെയുണ്ടായി? അതിനെക്കുറിച്ചുള്ള വിശേഷങ്ങളറിയാൻ എനിക്ക് തിടുക്കമായി.
ഇവിടെ ഇത്തവണത്തെ ഓണത്തിന് ബന്ധുക്കളെല്ലാവരും ഒത്തുകൂടി. അതുകൊണ്ടുതന്നെ വലിയ ആഘോഷമായിരുന്നു. ഓണസദ്യയിലും പൂക്കളത്തിലും പുത്തനുടുപ്പിലും ഊഞ്ഞാലിലും ഒതുങ്ങിപ്പോയിരുന്ന ഓണം എല്ലാവരും ഉണ്ടായിരുന്നതിനാൽ വർണ്ണാഭമായി.
ഞങ്ങൾ നിരവധി കളികൾ കളിച്ചു. ഓൺലൈൻ ഗെയിമുകൾ പോലെ ഒറ്റയ്ക്ക് മുറിക്കുള്ളിലിരുന്ന് കളിക്കുന്നവയല്ല, മുറ്റത്ത് സംഘമായി ഓടിയും നടന്നും കളിക്കുന്ന കളികളായിരുന്നു അവ. കൈകൊട്ടിക്കളി, കസേരകളി, ഉറിയടി, അമ്മമാരുടെ തിരുവാതിര, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ബലൂൺ പൊട്ടിക്കൽ തുടങ്ങിയവ. കുപ്പിയിൽ വെള്ളം നിറയ്ക്കലിനും ബലൂൺ പൊട്ടിക്കലിനും എനിക്കായിരുന്നു ഒന്നാം സ്ഥാനം. വല്യമ്മ സമ്മാനമായി ഒരു പാക്കറ്റ് കായവറുത്തത് തന്നു. നീകൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി.
അടുത്ത ഓണത്തിന് നമുക്ക് ഒരുമിച്ചുണ്ടാകാൻ ശ്രമിക്കാം. നിന്റെ യാത്രാവിശേഷങ്ങൾ എത്രയും വേഗം എഴുതി അറിയിക്കണേ.
ഒത്തിരി സ്നേഹത്തോടെ,
ജാനി.
Exam Tips:
a) കത്തിന്റെ രൂപം പാലിക്കുക: സ്ഥലം, തീയതി, സംബോധന, കുശലാന്വേഷണം, വിഷയം, സ്നേഹാശംസ, പേര്.
b) ഓണസദ്യ, പൂക്കളം, കളികൾ എന്നിങ്ങനെ ആഘോഷത്തിലെ പ്രധാന കാര്യങ്ങൾ ഓരോന്നായി വിവരിക്കുക.
c) സ്വന്തം പേരിന്റെ സ്ഥാനത്ത് ഉത്തരക്കടലാസിൽ പേര് എഴുതരുത്; കത്തിൽ ഒരു സാങ്കൽപ്പിക പേര് ഉപയോഗിക്കുക.
Question 12: ഒരു തൈ നടാം
നമുക്കമ്മയ്ക്ക് വേണ്ടി
ഒരു തൈ നടാം
കൊച്ചുമക്കൾക്ക് വേണ്ടി
ഒരു തൈ നടാം
നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം
നല്ല നാളേക്കുവേണ്ടി
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് സുഗതകുമാരി എഴുതിയ കവിതാഭാഗമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ, വേദിയിലിരിക്കുന്നവരേ, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഏവർക്കും എന്റെ നമസ്കാരം.
നമ്മുടെ മഹത്തായ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രകൃതിയാണ് നമ്മുടെ നിലനിൽപ്പിന്റെ ഉറവിടം. നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും എല്ലാം പ്രകൃതി നമുക്ക് നൽകുന്നു. ജീവന്റെ നിലനിൽപ്പിന് നാം പ്രകൃതിയെ സംരക്ഷിക്കേണ്ടതാണ്.
ഇതെല്ലാം അറിഞ്ഞിട്ടും നാം എന്താണ് ചെയ്യുന്നത്? നഗരവൽക്കരണത്തിനായി മരങ്ങൾ വെട്ടിനശിപ്പിക്കുമ്പോൾ ഭാവിയിലേക്കുള്ള നമ്മുടെ വഴികൾ ഇല്ലാതാവുകയാണ്. മണൽവാരൽ പുഴയുടെ സ്വാഭാവികത നശിപ്പിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പ്രകൃതിയെ മലിനമാക്കി നാം വലിയ പ്രകൃതിദുരന്തങ്ങളെ വിളിച്ചുവരുത്തുന്നു.
നഷ്ടപ്പെട്ടുപോയ നന്മകളെ ഓർത്ത് വിലപിക്കാതെ നാം ഉണർന്നു പ്രവർത്തിക്കണം. പരിസ്ഥിതി മലിനീകരണത്തിന്റെ ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യക്കൂമ്പാരമാണ്. ഈ മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാനുള്ള ആധുനിക സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും അടങ്ങുന്ന മഹാശൃംഖലയുടെ കണ്ണികൾ അഴിഞ്ഞ് മഹാനാശത്തിലേക്ക് പോകാതെ, പച്ചപ്പിലേക്ക് മടങ്ങാനുള്ള ശ്രമം നാം വീടുകളിൽ നിന്നുതന്നെ തുടങ്ങേണ്ടതുണ്ട്.
നമുക്ക് ഒരുമിച്ച് പ്രകൃതിയെ സംരക്ഷിക്കാം, ഒരു നല്ല നാളെ സൃഷ്ടിക്കാം. പ്രകൃതിയെ സ്നേഹിക്കുക, പരിപാലിക്കുക, ഭാവിയിലേക്കായി കരുതിവെക്കുക. നന്ദി, നമസ്കാരം.
Exam Tips:
a) പ്രസംഗത്തിന് സംബോധന, ആമുഖം, വിഷയവിശദീകരണം, സന്ദേശം, നന്ദി എന്ന ക്രമം പാലിക്കുക.
b) മരംമുറി, മണൽവാരൽ, പ്ലാസ്റ്റിക് മാലിന്യം തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങൾ ഉദാഹരണമായി ചേർക്കുക.
c) വീടുകളിൽ നിന്നു തുടങ്ങാവുന്ന ചെറിയ പ്രവർത്തനങ്ങൾ (തൈ നടൽ, മാലിന്യം തരംതിരിക്കൽ) നിർദ്ദേശിക്കുന്നത് പ്രസംഗത്തെ ശക്തമാക്കും.
Question 13: പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാൻ ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
പോസ്റ്റർ: പ്രകൃതിയെ സംരക്ഷിക്കാം
(ചിത്രം: കൈക്കുമ്പിളിൽ ഭൂഗോളവും അതിൽ വളരുന്ന ഒരു വൃക്ഷവും.)
പ്രകൃതിയെ സംരക്ഷിക്കൂ, ജീവൻ നിലനിർത്തൂ.
കൈകൾ കോർക്കൂ, പ്രകൃതിയെ രക്ഷിക്കാനായി.
പ്രകൃതി സംരക്ഷണം നമ്മുടെ കടമ.
പ്രകൃതിയെ പരിപാലിക്കൂ, നാളേയ്ക്കായി കരുതിവയ്ക്കൂ.
Exam Tips:
a) പോസ്റ്ററിന് ആകർഷകമായ ഒരു തലക്കെട്ടും ചിത്രവും നൽകുക.
b) വാക്യങ്ങൾ ചെറുതും ശക്തവുമായിരിക്കണം; അകലെ നിന്ന് വായിക്കാവുന്ന വലിയ അക്ഷരത്തിൽ എഴുതുക.
c) ചിത്രത്തിന് ഉചിതമായ നിറങ്ങളും അതിരും (ബോർഡർ) ഉപയോഗിക്കുക.
Free study material for Malayalam
Malayalam Class 5 Curriculum Solutions:
Accessing Solutions
Review comprehensive exercise answers for Class 5 Malayalam . Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.
Concept-Driven Answers for Class 5 Malayalam
Clear, methodical explanations accompany every challenging problem within the Class 5 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.
Maximizing Study Efficiency
Frequent review of these structured answers builds strong analytical capabilities and response efficiency. Maximize your academic readiness by combining these textbook solutions with our curated study materials and mock evaluations for Class 5 Malayalam.
FAQs
The complete and updated Kerala Syllabus Class 5 Malayalam Kerala Padavali Model Question Paper Set 2 with Answers is available for free on StudiesToday.com. These solutions for Class 5 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Syllabus Class 5 Malayalam Kerala Padavali Model Question Paper Set 2 with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 5 Malayalam Kerala Padavali Model Question Paper Set 2 with Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 5 Malayalam. You can access Kerala Syllabus Class 5 Malayalam Kerala Padavali Model Question Paper Set 2 with Answers in both English and Hindi medium.
Yes, you can download the entire Kerala Syllabus Class 5 Malayalam Kerala Padavali Model Question Paper Set 2 with Answers in printable PDF format for offline study on any device.