Kerala Syllabus Class 5 Malayalam Adisthana Padavali Question Paper Set 2 with Answers

Download Kerala Board Solutions for Class 5 Malayalam

Review structured textbook solutions for Class 5 Malayalam . Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.

Access Kerala Board Solutions and Answers

Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.

Question 1: വായിക്കാം, എഴുതാം. ഖണ്ഡിക വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
മാപ്പിളപ്പാട്ടിൽ സംഗീതത്തിനാണ് മുൻതൂക്കം. ഒരു പാട്ട് മാപ്പിളപ്പാട്ടാണോ എന്ന് തീരുമാനിക്കാനുള്ള ഉപാധികളിൽ പ്രധാനം അത് പാടി കേൾക്കുകയാണ്. മാപ്പിളപ്പാട്ടുകളിലെ ഈണത്തിന്റെ താളക്രമം "ഇശൽ" എന്നറിയപ്പെടുന്നു. "തൊങ്കൽ", "കൊമ്പ്", "കപ്പപ്പാട്ട്", "ഒപ്പനച്ചായൽ", "ഒപ്പനമുറുക്കം" തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന നൂറുകണക്കിന് ഇശലുകളുണ്ട്. ഇശലുകളുടെ അടിസ്ഥാനം മിക്കപ്പോഴും ദ്രാവിഡ ഗാനരീതികളാണ്. ഉദാഹരണമായി "തൊങ്കൽ" എന്ന ഇശൽ "മാവേലി നാടുവാണീടും കാലം" എന്ന മട്ടിനും, "ആദിഅന്തം" എന്ന ഇശൽ "ഓമനക്കുട്ടൻ ഗോവിന്ദൻ" എന്ന മട്ടിനും, "പുകയിനാർ" എന്ന ഇശൽ വഞ്ചിപ്പാട്ടിനും സദൃശമാണ്. അറബി ഈണവും ദ്രാവിഡ താളവും മാപ്പിളപ്പാട്ടിന്റെ സംഗീതത്തിൽ സമന്വയിക്കപ്പെടുന്നു. ഇവിടെയും രണ്ടു സംസ്കാരധാരകളുടെ ചേരുവ കാണാം.
(a) മാപ്പിളപ്പാട്ടിൽ എന്തിനാണ് മുൻതൂക്കം?
A. ശ്രുതി
B. സംഗീതം
C. ലയം
D. താളം
(b) ഒരു പാട്ട് മാപ്പിളപ്പാട്ടാണോ എന്ന് തീരുമാനിക്കാനുള്ള പ്രധാന ഉപാധി ഏതാണ്?
A. അത് അവതരിപ്പിക്കുക
B. അത് പാടിക്കേൾപ്പിക്കുക
C. അതിന്റെ നൃത്താവിഷ്കാരം ചെയ്യുക
D. അതിന്റെ ഭംഗി കൂട്ടുക
(c) മാപ്പിളപ്പാട്ടുകളിലെ ഈണത്തിന്റെ താളക്രമത്തെ എന്തു പറയുന്നു?
A. ഇശൽ
B. ആദിഅന്തം
C. ശ്രുതി
D. ലയം
(d) ഇശലുകളുടെ അടിസ്ഥാനം എന്ത്?
A. പാശ്ചാത്യരീതി
B. പൗരസ്ത്യരീതി
C. ദ്രാവിഡരീതി
D. പടിഞ്ഞാറൻ രീതി

Answer:

(a) B. സംഗീതം
(b) B. അത് പാടിക്കേൾപ്പിക്കുക
(c) A. ഇശൽ
(d) C. ദ്രാവിഡരീതി

Exam Tips:

a) ഓപ്ഷൻ അക്ഷരവും ഉത്തരവും ചേർത്ത് എഴുതുക.
b) ഉത്തരം ഖണ്ഡികയിലെ ആദ്യ വരികളിൽ തന്നെയുണ്ട്; ഖണ്ഡിക ശ്രദ്ധയോടെ വായിച്ചശേഷം ഉത്തരം തിരഞ്ഞെടുക്കുക.

 

Question 2: കളിയനുഭവം: സമൂഹത്തിൽ ഇന്നും പ്രസിദ്ധി നേടി നിൽക്കുന്ന ഒരു നാടൻ കളിയാണല്ലോ "കുട്ടിയും കോലും". ഈ കളിയുമായി ബന്ധപ്പെട്ട ഒരു കളിയനുഭവം എഴുതുക.

Answer:

കേരളത്തിൽ കുട്ടികൾ സ്ഥിരമായി കളിക്കുന്ന ഒരു നാടൻ കളിയാണ് കുട്ടിയും കോലും. കൊട്ടിയും പുള്ളും, ചുട്ടിയും കോലും, ചൊട്ടയും മണിയും, ഇട്ടിയും കോലും, ചുള്ളീം വടിയും എന്നിങ്ങനെ പ്രാദേശികമായി ഒട്ടേറെ പേരുകൾ ഇതിനുണ്ട്. ക്രിക്കറ്റിനോടും ബേസ്ബോളിനോടും സാദൃശ്യമുള്ള കളിയാണിത്.
ഒരു മുഴം നീളമുള്ള മരക്കമ്പാണ് കോല്. ഏകദേശം രണ്ടര ഇഞ്ച് നീളമുള്ള ചെറിയ മരക്കമ്പാണ് കുട്ടി. നിലത്തെ ഒരു ചെറിയ നീളൻ കുഴിയിൽ കുട്ടി വച്ച് കോല് കൊണ്ട് കോരി തെറിപ്പിച്ചാണ് കളി തുടങ്ങുന്നത്. നിലത്തു തൊടും മുമ്പ് കുട്ടിയെ പിടിക്കാൻ കഴിഞ്ഞാൽ കളിക്കാരൻ പുറത്താകും. പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ കളിക്കാരൻ കോല് കുട്ടിക്കു മുകളിൽ കുത്തനെ നിർത്തും. കുട്ടി വീണുകിടക്കുന്ന സ്ഥലത്തു നിന്ന് എതിർഭാഗം കോലിലേക്ക് കുട്ടി എറിഞ്ഞു കൊള്ളിക്കണം. കുട്ടി കോലിൽ കൊണ്ടാൽ കളിക്കാരൻ അപ്പോഴും പുറത്താകും. ഈ രണ്ടു കടമ്പകളും കടന്നാണ് കളിക്കാരൻ പോയിന്റിനായി കളിക്കുന്നത്.

Exam Tips:

a) അനുഭവക്കുറിപ്പ് ആയതിനാൽ കളിയുടെ പേര്, കളിക്കുന്ന രീതി, നിയമങ്ങൾ എന്നിവ ക്രമമായി എഴുതുക.
b) കോല്, കുട്ടി എന്നിവ എന്താണെന്ന് വ്യക്തമാക്കുക.
c) സ്വന്തം അനുഭവം കൂടി ചേർത്താൽ കൂടുതൽ മാർക്ക് ലഭിക്കും.

 

Question 3: ഡയറി: രാവിലെ 8.30 മുതൽ വൈകീട്ട് മൂന്നു മണി വരെ സാധാരണ ക്ലാസ്സിലിരിക്കേണ്ട സമയം ഗ്രേറ്റ പാർലമെന്റ് കെട്ടിടത്തിനു മുന്നിൽ തപസ്സു ചെയ്തു. ആ ദിവസത്തെ ഗ്രേറ്റയുടെ ഡയറി തയ്യാറാക്കുക.

Answer:

ബുധൻ
15/10/2025
ഇന്നത്തെ ദിവസം എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമായിരുന്നു. അവധിക്കാലം കഴിഞ്ഞ് യൂണിഫോം ധരിച്ച് ബാഗും തൂക്കി കുട്ടികൾ വഴികളിലൂടെ പോകുന്നത് കണ്ടുതുടങ്ങി. ഞാൻ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ ഇരുന്നു. അതിന്റെ അകത്തളങ്ങളിലാണ് ജനപ്രതിനിധികൾ രാജ്യത്തിന്റെ നിയമങ്ങൾ രൂപപ്പെടുത്തുന്നത്. എത്രയെത്ര ചർച്ചകളാണ് അവിടെ നടക്കുന്നത്! പക്ഷേ ഭൂമിയുടെ ആരോഗ്യത്തെക്കുറിച്ച് ആരെങ്കിലും അതിനുള്ളിൽ തല പുകയ്ക്കാറുണ്ടോ?
ഒരു മാറ്റം ഉണ്ടാക്കാൻ കഴിയാത്തത്ര നിസ്സാരരല്ല ആരും. ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും മലിനീകരണം വലിയ തോതിൽ കുറയ്ക്കാൻ സഹായിച്ചേക്കാം. കൂട്ടായ പ്രവർത്തനങ്ങൾക്ക് ഭരണകൂടങ്ങൾ തന്നെ മുൻകൈ എടുക്കണം; ഭൂമിക്കുവേണ്ടി നിയമങ്ങൾ ഉണ്ടാകണം. എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ പ്രതികരിക്കാനാണ് ഞാൻ ഇന്ന് അവിടെ പ്ലക്കാർഡുമേന്തി ഇരുന്നത്. എന്തെങ്കിലും മാറ്റമുണ്ടാക്കാൻ സാധിക്കുമെങ്കിൽ അതായിരിക്കും എന്റെ ഏറ്റവും വലിയ സന്തോഷം.

Exam Tips:

a) ഡയറിയിൽ ആദ്യം ആഴ്ചയും തീയതിയും എഴുതുക.
b) അന്നു നടന്ന സംഭവങ്ങളും സ്വന്തം തോന്നലുകളും ഒന്നാം വ്യക്തിയിൽ (ഞാൻ) എഴുതുക.
c) ദിവസത്തിന്റെ പ്രാധാന്യം വ്യക്തമാകുന്ന ഒരു ചിന്തയോടെ അവസാനിപ്പിക്കുക.

 

Question 4: നോട്ടീസ്: "എന്റെ മലയാളം" ഉപജില്ലാതല ഉദ്ഘാടനം മഞ്ചേരിയിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി ആകർഷകമായ ഒരു നോട്ടീസ് തയ്യാറാക്കുക.

Answer:

എന്റെ മലയാളം
അഞ്ചാം ക്ലാസിലെ മലയാളം പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവരങ്ങളെല്ലാം അധ്യാപകർക്കു നൽകി, അധ്യാപകരെ ശാസ്ത്രീയമായി സജ്ജരാക്കുകയും കുട്ടികളെ പഠനമികവിലേക്ക് ഉയർത്തുകയും ചെയ്യുന്ന സവിശേഷമായ പരിപാടി.
ഉപജില്ലാതല ഉദ്ഘാടനം
ഉദ്ഘാടനം: [മുഖ്യാതിഥിയുടെ പേര്]
തീയതി: 2024 ഓഗസ്റ്റ് 29, വ്യാഴം, ഉച്ചയ്ക്കുശേഷം 3.00 മണി
സ്ഥലം: ബി.ആർ.സി. മഞ്ചേരി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മലപ്പുറം ഡയറ്റ്, മഞ്ചേരി ബി.ആർ.സി. എന്നിവർ സംയുക്തമായി നടപ്പാക്കുന്നു.

Exam Tips:

a) നോട്ടീസിൽ പരിപാടിയുടെ പേര്, തീയതി, സമയം, സ്ഥലം, സംഘാടകർ എന്നിവ നിർബന്ധമായും വേണം.
b) തലക്കെട്ട് വലുതായും വ്യക്തമായും എഴുതുക; ഉള്ളടക്കം ചുരുക്കി നൽകുക.
c) ക്ഷണിക്കുന്ന ആളുടെ പേരും സ്ഥാനവും ഏറ്റവും താഴെ ചേർക്കുക.

 

Question 5: അഭിപ്രായക്കുറിപ്പ്: ഗുണകരമായ എന്തെല്ലാം കാര്യങ്ങൾക്കു വേണ്ടി സമൂഹമാധ്യമങ്ങളെ നമുക്ക് ഉപയോഗിക്കാം? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.

Answer:

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഭൂമിശാസ്ത്രപരമായ തടസ്സങ്ങളും സമയമേഖലകളും മറികടന്ന് എളുപ്പത്തിൽ ആശയവിനിമയം സാധ്യമാക്കുന്നു. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പരിചയക്കാർ, സഹപ്രവർത്തകർ എന്നിവരുമായി, എന്തിന് പ്രശസ്തരായ വ്യക്തികളുമായിപ്പോലും, തടസ്സമില്ലാതെ ബന്ധം നിലനിർത്താൻ ഇവ ആളുകളെ സഹായിക്കുന്നു. സന്ദേശമയയ്ക്കൽ, ഫോട്ടോയും വീഡിയോയും പങ്കിടൽ, ഗ്രൂപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ ബന്ധങ്ങൾ വളർത്താൻ ഉപകരിക്കുന്നു.
ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ലോകമെമ്പാടുമുള്ള സംഭവങ്ങളെക്കുറിച്ച് തത്സമയ വിവരങ്ങൾ നൽകുന്ന വാർത്താ സ്രോതസ്സുകളായി മാറിയിട്ടുണ്ട്. ഇത് പുതിയ വാർത്തകൾ അറിയാൻ സഹായിക്കുകയും സമകാലിക സംഭവങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയും ചെയ്യുന്നു.

Exam Tips:

a) അഭിപ്രായക്കുറിപ്പിൽ നിങ്ങളുടെ നിലപാട് വ്യക്തമാക്കി, അതിനുള്ള കാരണങ്ങൾ നിരത്തുക.
b) ആശയവിനിമയം, വാർത്തകൾ തുടങ്ങിയ ഗുണങ്ങൾ പ്രത്യേക ഖണ്ഡികകളിൽ എഴുതുക.
c) അമിത ഉപയോഗത്തിന്റെ ദോഷത്തെക്കുറിച്ച് ഒരു വരി ചേർക്കുന്നത് കുറിപ്പിനെ സന്തുലിതമാക്കും.

 

Question 6: താരതമ്യക്കുറിപ്പ്: "പരുക്കേറ്റ കുട്ടി" എന്ന പാഠത്തെ അടിസ്ഥാനമാക്കി പഴയ തലമുറയിലെ കുട്ടികളെയും പുതിയ തലമുറയിലെ കുട്ടികളെയും പറ്റി ഒരു താരതമ്യക്കുറിപ്പ് തയ്യാറാക്കുക.

Answer:

ഇപ്പോഴത്തേത് യാഥാർഥ്യബോധമുള്ള തലമുറയാണ്. എന്റെ അഭിപ്രായത്തിൽ ഇന്നത്തെ കുട്ടികൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് സമപ്രായക്കാർക്കാണ്. ജാതി, മതം, രാഷ്ട്രീയം തുടങ്ങിയ വേർതിരിവുകളൊന്നും അവരുടെ സൗഹൃദത്തെ ബാധിക്കുന്നില്ല.
പഴയ തലമുറയിലെ കുട്ടികൾ പരമ്പരാഗതമായി തുടർന്നുവന്ന സാമൂഹിക രീതികളെയും കുടുംബസങ്കൽപ്പത്തെയും അതേപടി പിന്തുടർന്നവരാണ്. സമൂഹം എന്തു പറയും എന്നതിന് അവർ കൂടുതൽ ഊന്നൽ നൽകിയിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികൾ ഇതൊന്നും അതേപടി പിന്തുടരാൻ തയ്യാറല്ല. അവർ സ്വന്തം ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്; തങ്ങളെക്കുറിച്ച് ലോകം എന്തു പറയുന്നു എന്ന് അവർ അധികം ചിന്തിക്കുന്നില്ല.
പുതിയ തലമുറയിലെ കുട്ടികൾ പഴയ തലമുറയെപ്പോലെയല്ല; അവർ അവരെക്കാൾ കുറച്ചുകൂടി നല്ലവരാണെന്നു ഞാൻ പറയും.

Exam Tips:

a) താരതമ്യക്കുറിപ്പിൽ രണ്ടു തലമുറകളെയും സമാന വിഷയങ്ങളിൽ (സൗഹൃദം, സമൂഹം, കുടുംബം, സ്വന്തം ഇഷ്ടങ്ങൾ) താരതമ്യം ചെയ്യണം.
b) "പരുക്കേറ്റ കുട്ടി" എന്ന പാഠത്തിലെ സന്ദർഭം ഒരു ഉദാഹരണമായി ചേർത്താൽ ഉത്തരം മികച്ചതാകും.
c) അവസാനം സ്വന്തം നിഗമനം എഴുതുക.

 

Question 7: പോസ്റ്റർ: ചിങ്ങം 1 കർഷകദിനമാണല്ലോ. അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റർ തയ്യാറാക്കുക.

Answer:

പോസ്റ്ററിന്റെ മാതൃക:

മണ്ണിൽ പൊന്നു വിളയിക്കുന്നഅന്നദാതാവിന്റെ ദിനംചിങ്ങം ഒന്ന്കർഷക ദിനംവയലിൽ കർഷകർ(കാളകളെ പൂട്ടി നിലം ഉഴുന്ന കർഷകൻ)

Exam Tips:

a) പോസ്റ്ററിൽ ആകർഷകമായ തലക്കെട്ടും ചുരുങ്ങിയ വാക്യങ്ങളും ചിത്രങ്ങളും വേണം.
b) ദിവസം (ചിങ്ങം 1), വിഷയം (കർഷകദിനം) എന്നിവ വലിയ അക്ഷരത്തിൽ എഴുതുക.
c) കർഷകൻ, നിലമുഴുന്ന കാള, കതിർ തുടങ്ങിയ ചിത്രങ്ങൾ ചേർക്കുക.

 

Question 8: തത്സമയ വിവരണം: ഓണവുമായി ബന്ധപ്പെട്ട് അനേകം നാടൻ കളികൾ നമുക്ക് പരിചിതമാണല്ലോ. വടംവലിയുടെ ഒരു ദൃക്സാക്ഷി വിവരണം തയ്യാറാക്കുക.

Answer:

"ഇതാ വടംവലിക്കുള്ള ടീമുകൾ തയ്യാറായി! വളരെ ശക്തിയോടെ വലിച്ച് ഞങ്ങൾ ജയിക്കും എന്ന വെല്ലുവിളിയോടെ രണ്ടു ടീമുകളും കളത്തിലേക്ക് ഇറങ്ങുകയാണ്. ഒന്നാമത്തെ ടീം അഭിലാഷിന്റെ നേതൃത്വത്തിലാണ്. ഇതാ വളരെ ഊർജ്ജസ്വലതയോടെ രണ്ടാമത്തെ ടീമും വരുന്നു, രാജുവിന്റെ നേതൃത്വത്തിൽ. രണ്ടു ടീമും വടം കൈയിലെടുക്കുന്നു. ഇതാ അവർ നിലയുറപ്പിക്കുകയാണ്, സുഹൃത്തുക്കളേ! കളി തുടങ്ങുകയായി! അഭിലാഷിന്റെ ടീം ശക്തമായി രാജുവിന്റെ ടീമിനെ തങ്ങളുടെ ഭാഗത്തേക്ക് വലിക്കുന്നു. പക്ഷേ രാജുവിന്റെ ടീമും ഒട്ടും പിന്നിലല്ല! "വലിക്ക് രാജൂ, വലിക്ക്!" എന്ന ആർപ്പുവിളികളോടെ അവർ ഉറച്ച തീരുമാനത്തോടെ തിരിച്ചു വലിക്കുന്നു. ഇതാ വടം രാജുവിന്റെ ടീമിന്റെ ഭാഗത്തേക്ക് നീങ്ങുന്നു! രാജുവിന്റെ ടീം വിജയിച്ചിരിക്കുന്നു!"

Exam Tips:

a) തത്സമയ വിവരണം വർത്തമാനകാലത്തിൽ, കാണുന്നതുപോലെ ആവേശത്തോടെ എഴുതുക.
b) ടീമുകൾ, നേതാക്കൾ, കളിയുടെ ഓരോ ഘട്ടം, അവസാനം വിജയി എന്നിവ ക്രമത്തിൽ വരണം.
c) കാണികളുടെ ആർപ്പുവിളി പോലുള്ള ചെറിയ വിശദാംശങ്ങൾ വിവരണത്തിന് ജീവൻ നൽകും.

 

Step-by-Step Textbook Answers: Class 5 Malayalam

Official Kerala Board Solutions for

Access structured Kerala Board textbook solutions. Designed in alignment with the latest academic curriculum for Class 5 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Step-by-Step Explanations for

Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 5 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.

Next Steps in Your Malayalam Revision

These resources act as an effective roadmap for daily homework tasks and independent study. Supplement your review of with official sample papers and interactive practice tests available on our platform free of charge.

FAQs

Where can I find the latest Kerala Syllabus Class 5 Malayalam Adisthana Padavali Question Paper Set 2 with Answers for the 2026-27 session?

The complete and updated Kerala Syllabus Class 5 Malayalam Adisthana Padavali Question Paper Set 2 with Answers is available for free on StudiesToday.com. These solutions for Class 5 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 5 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Syllabus Class 5 Malayalam Adisthana Padavali Question Paper Set 2 with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 5 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 5 Malayalam Adisthana Padavali Question Paper Set 2 with Answers will help students to get full marks in the theory paper.

Do you offer Kerala Syllabus Class 5 Malayalam Adisthana Padavali Question Paper Set 2 with Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 5 Malayalam. You can access Kerala Syllabus Class 5 Malayalam Adisthana Padavali Question Paper Set 2 with Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 5 as a PDF?

Yes, you can download the entire Kerala Syllabus Class 5 Malayalam Adisthana Padavali Question Paper Set 2 with Answers in printable PDF format for offline study on any device.