Step-by-Step Textbook Solutions for Class 5 Malayalam
Review structured textbook solutions for Class 5 Malayalam . Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.
Download Textbook Solutions PDF
Access the complete solution PDF for Class 5 Malayalam below. Regular practice with these targeted textbook answers builds familiarity with standard question patterns and helps secure higher marks in final school evaluations.
Time: 2 hours 15 minutes (സമയം : 2 മണിക്കൂർ 15 മിനിറ്റ്)
നിർദേശങ്ങൾ
1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയത്ത് ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
3. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
Question 1: വായിക്കാം എഴുതാം.
ദക്ഷിണധ്രുവപ്രദേങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു പക്ഷിയാണ് പെൻഗ്വിൻ. വെളുത്ത കുപ്പായവും കറുത്ത കോട്ടും ധരിച്ച ഒരു മനുഷ്യരൂപമാണെന്നേ തോന്നുകയുള്ളൂ. പറക്കാൻ ശക്തിയില്ലാത്ത ഇതിന് രണ്ടടി പൊക്കവും ഏകദേശം ഇരുപത് റാത്തൽ തൂക്കവും വരും. പാറ്റപോലുള്ള ചെറിയ ഒരുതരം ജലപ്രാണികളാണ് പെൻഗ്വിന്റെ ആഹാരം. അതിന്റെ ഒരേ ഒരു ശത്രു കടൽക്കടുവയാണ്. കടൽക്കടുവയ്ക്ക് വെള്ളത്തിൽ വച്ചു മാത്രമേ ഇരപിടിക്കാൻ കഴിയൂ. അതിനാൽ മഞ്ഞുകട്ടയിലും കരയിലും പെൻഗ്വിന് നിർഭയം സഞ്ചരിക്കാം. അപകടം ഇല്ലെന്ന് ബോധ്യം വന്നാലേ അത് വെള്ളത്തിൽ ചാടുകയുള്ളൂ.
(a) പെൻഗ്വിനെ എവിടെയാണ് കണ്ടുവരുന്നത്?
A. ദക്ഷിണധ്രുവപ്രദേശങ്ങളിൽ
B. തെക്ക് ധ്രുവപ്രദേശങ്ങളിൽ
C. പടിഞ്ഞാറ് ധ്രുവപ്രദേശങ്ങളിൽ
D. കിഴക്ക് ധ്രുവപ്രദേശങ്ങളിൽ
(b) പെൻഗ്വിന്റെ ആഹാരമെന്താണ്?
A. പാറ്റ
B. പാറ്റ പോലുള്ള പ്രാണികൾ
C. പാറ്റ പോലുള്ള ജലപ്രാണികൾ
D. മറ്റു മത്സ്യങ്ങൾ
(c) പെൻഗ്വിന്റെ ഒരേ ഒരു ശത്രു ആരാണ്?
A. കടൽക്കുതിര
B. കടൽക്കടുവ
C. കടൽമത്സ്യങ്ങൾ
D. കടലാമ
(d) പെൻഗ്വിന് ഏത് കാര്യത്തിലാണ് ശക്തിയില്ലാത്തത്?
A. നടക്കാൻ
B. ഓടാൻ
C. പറക്കാൻ
D. നീന്താൻ
Answer:
(a) A. ദക്ഷിണധ്രുവപ്രദേശങ്ങളിൽ
(b) C. പാറ്റ പോലുള്ള ജലപ്രാണികൾ
(c) B. കടൽക്കടുവ
(d) C. പറക്കാൻ
Exam Tips:
a) ഉത്തരം തിരഞ്ഞെടുക്കുന്നതിനു മുമ്പ് ഖണ്ഡിക ശ്രദ്ധയോടെ വായിക്കുക; ഉത്തരം ഖണ്ഡികയിൽ തന്നെയുണ്ടാകും.
b) (b)യിൽ 'പ്രാണികൾ' എന്നതല്ല, 'ജലപ്രാണികൾ' എന്നതാണ് ശരിയായ ഉത്തരം എന്ന വ്യത്യാസം ശ്രദ്ധിക്കുക.
c) ഓപ്ഷന്റെ അക്ഷരവും ഉത്തരവും ചേർത്ത് എഴുതുക.
Question 2: (a) കളിയനുഭവം
നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളത് കളിക്കാൻ ആണല്ലോ. കബഡി കളിയെപ്പറ്റി നിങ്ങൾക്കുള്ള അനുഭവം ഒന്നു കുറിപ്പായി എഴുതി നോക്കാം.
(b) മൈതാനത്ത് ആര് പറയുന്നതാണ് നിയമം?
A. പ്രകാശൻ
B. മഞ്ഞക്കിളി
C. സുമംഗല
D. അമ്മ
(c) “എന്നേം കൂടി കളിക്കാൻ കൂട്ടോ” – ആര് ചോദിച്ചതാണ് ഈ ചോദ്യം?
A. സുമംഗല
B. അമ്മ
C. മഞ്ഞക്കിളി
D. പ്രകാശൻ
Answer:
(a) ഞങ്ങളുടെ നാട്ടിൽ മുതിർന്ന ചേട്ടന്മാർ ദിവസവും കബഡി കളിക്കുന്നത് കാണാം. ഇത് എങ്ങനെയാണ് കളിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് കളിക്കുന്ന ഒരു ചേട്ടനോട് കളിയെക്കുറിച്ച് വിശദമായി ചോദിച്ചു മനസ്സിലാക്കി. ഏഴു കളിക്കാർ വീതമുള്ള രണ്ടു ടീമുകൾ തമ്മിൽ കളിക്കുന്ന ഒരു കായിക വിനോദമാണ് കബഡി. കളിക്കാരൻ ശ്വാസം അടക്കിപ്പിടിച്ച് 'കബഡി, കബഡി' എന്നു പറഞ്ഞുകൊണ്ട് എതിർ ടീമിന്റെ പകുതിയിലേക്ക് റൈഡ് ചെയ്യുന്നു. അവിടെയുള്ളവരെ സ്പർശിച്ച ശേഷം സ്വന്തം കോർട്ടിലേക്ക് തിരിച്ചെത്തുന്നു. എതിരാളികളെ തൊട്ട് തിരിച്ചെത്തുന്ന കളിക്കാരന് പോയിന്റ് ലഭിക്കും. പ്രതിരോധിക്കുന്ന കളിക്കാർക്ക് റൈഡറെ തടഞ്ഞ്, സ്വന്തം കോർട്ടിലേക്ക് തിരിച്ചെത്തുന്നത് മുടക്കി പോയിന്റ് നേടാം. ഇത് വളരെ രസകരമായ കളിയാണെന്ന് എനിക്കു മനസ്സിലായി.
(b) A. പ്രകാശൻ
(c) A. സുമംഗല
Exam Tips:
a) അനുഭവക്കുറിപ്പ് 'ഞാൻ' എന്ന രീതിയിൽ, എന്താണ് കണ്ടത്, എന്താണ് മനസ്സിലാക്കിയത് എന്ന ക്രമത്തിൽ എഴുതുക.
b) കളിയുടെ നിയമങ്ങൾ (ടീമിലെ കളിക്കാരുടെ എണ്ണം, റൈഡ്, പോയിന്റ്) വിട്ടുപോകാതെ ചേർക്കുക.
c) പാഠത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ ആരുടെ സംഭാഷണം എന്നു ചേർത്ത് ഓർമ്മിക്കുക.
Question 3: (A) ഡയറി
കായികമേളയിൽ ഒന്നാമത് എത്തിയ തകാഹാഷിയെ ഓർക്കുന്നില്ലേ? ധാരാളം സമ്മാനങ്ങളും മത്സരങ്ങളിൽ നിന്ന് അവനു കിട്ടി. തകാഹാഷിയുടെ ആ ദിവസത്തെ ഡയറിക്കുറിപ്പെഴുതുക.
(3A, 3B എന്നീ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.)
Answer:
19.10.2024
ചൊവ്വ
ഇന്ന് സ്കൂളിൽ നടന്ന കായികമേള വളരെ പ്രത്യേകതയുള്ളതായിരുന്നു. എല്ലാ ഇനങ്ങളിലും ഞാൻ ഒന്നാമതെത്തി എന്ന് അനൗൺസ് ചെയ്തപ്പോൾ എനിക്കത് വലിയൊരു നേട്ടമായി തോന്നി. മറ്റുള്ളവർ വഴിയിൽ തടസ്സങ്ങളിൽപ്പെട്ടു പാടുപെടുമ്പോഴും ഞാൻ വേഗത്തിൽ മുന്നേറി. സമ്മാനങ്ങൾ വാങ്ങാൻ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഞാൻ വേദിയിലേക്ക് കയറിയത്. ഒന്നിനു പിന്നാലെ ഒന്നായി എനിക്കു വിവിധ സമ്മാനങ്ങൾ ലഭിച്ചു. ഒന്നാം സമ്മാനമായി നാട്ടുചേനയും മത്തങ്ങയും, രണ്ടാം സമ്മാനമായി ഉരുളക്കിഴങ്ങും, മൂന്നാം സമ്മാനമായി ചീരയും കിട്ടി. ഇന്നത്തെ കായികമേള എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിനമായി മാറി.
Exam Tips:
a) ഡയറിയിൽ ആദ്യം തീയതിയും ദിവസവും എഴുതുക.
b) 'ഞാൻ' എന്ന രീതിയിൽ അന്നത്തെ സംഭവങ്ങളും വികാരങ്ങളും ക്രമമായി എഴുതുക.
c) അവസാനം ആ ദിവസത്തെക്കുറിച്ചുള്ള ഒരു ചെറിയ തോന്നൽ ചേർക്കുന്നത് ഉത്തരം മികച്ചതാക്കും.
Question 4: (B) നോട്ടീസ്
മാറിമാറി വരുന്ന കാലാവസ്ഥാവ്യതിയാനം കൂട്ടുകാർക്ക് അറിയാമല്ലോ? മഴ മുന്നറിയിപ്പിനെ പറ്റി ഒരു നോട്ടീസ് തയ്യാറാക്കുക.
Answer:
നോട്ടീസ്
മഴ മുന്നറിയിപ്പ്
പ്രിയരേ,
സംസ്ഥാനത്ത് വ്യാപകമായ മഴയെ തുടർന്ന് ഡാമുകൾ ഏത് നിമിഷവും തുറന്നുവിടാവുന്ന സാഹചര്യമാണ്. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പുഴയിൽ ജലനിരപ്പ് ഉയർന്നാൽ പുഴയുടെ തീരത്ത് താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറണമെന്നും അഭ്യർത്ഥിക്കുന്നു.
കൺട്രോൾ റൂം നമ്പർ: [ഫോൺ നമ്പർ]
Exam Tips:
a) നോട്ടീസിൽ തലക്കെട്ട്, ചുരുങ്ങിയ വിവരം, ആവശ്യപ്പെടുന്ന കാര്യം, ബന്ധപ്പെടാനുള്ള വിവരം എന്നിവ ഉണ്ടാകണം.
b) വാക്യങ്ങൾ ചെറുതും വ്യക്തവുമായിരിക്കണം.
c) നോട്ടീസിൽ ആവശ്യമെങ്കിൽ തീയതിയും നോട്ടീസ് നൽകുന്ന ആളുടെ പേരും ചേർക്കുക.
Question 5: (A) താരതമ്യക്കുറിപ്പ്
കാട്ടിൽ പോയ കണ്ണനും കൂട്ടുകാരും അവിടെ ഏതെല്ലാം കളികളിലാണ് ഏർപ്പെട്ടത്? നിങ്ങൾ കളിക്കുന്ന കളികളുമായുള്ള സാമ്യവ്യത്യാസങ്ങൾ ചർച്ച ചെയ്ത് ഒരു താരതമ്യക്കുറിപ്പ് തയ്യാറാക്കുക.
(4A, 4B എന്നീ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.)
Answer:
മനോഹരമായ ബാല്യത്തിന്റെ കൗതുകവും രസാത്മകതയുമാണ് ചെറുശ്ശേരിയുടെ ഈ വരികളിൽ കാണാനാവുക. ഇന്നത്തെ തലമുറയ്ക്ക് ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്ത ഒട്ടേറെ മനോഹരവും ഹൃദയാനന്ദം നൽകുന്നതുമായ കളികളാണ് അവ.
അരയന്നങ്ങൾ നടക്കുന്നതിന്റെ പിന്നാലെ നടന്നും കാട്ടിലെ മരങ്ങളിൽ കയറി കുരങ്ങന്മാരെപ്പോലെ ചാടിമറിഞ്ഞും കൂട്ടുകാരോടൊപ്പം മരം കയറിയും കരണം മറിഞ്ഞും സ്വയം മറന്ന് ഉല്ലസിച്ച ബാല്യമാണ് നമുക്ക് അവിടെ കാണാൻ കഴിയുന്നത്. എന്നാൽ ഇന്നത്തെ തലമുറയാകട്ടെ മൊബൈൽ ഗെയിമുകളിലും അടച്ചിട്ട മുറിക്കുള്ളിലെ വീഡിയോ ഗെയിമുകളിലും തങ്ങളുടെ ബാല്യത്തെ തളച്ചിടുന്നു. പുറത്തിറങ്ങാനോ പണ്ടുകാലത്തെപ്പോലെ കൂട്ടായി കഴിയാനോ ഉള്ള സാഹചര്യങ്ങൾ ഇന്നത്തെ കുട്ടികൾക്ക് കുറവാണ്.
Exam Tips:
a) താരതമ്യക്കുറിപ്പിൽ സാമ്യവും വ്യത്യാസവും വെവ്വേറെ പോയിന്റുകളായി എഴുതുക.
b) പഴയ കാലത്തെ കളികളും ഇന്നത്തെ കളികളും ഓരോ ഉദാഹരണത്തോടെ എഴുതുക.
c) അവസാനം സ്വന്തം അഭിപ്രായം ഒരു വാക്യത്തിൽ ചേർക്കുക.
Question 6: (B) അഭിപ്രായക്കുറിപ്പ്
മൈതാനത്ത് ഫുട്ബോൾ കളിക്കാൻ വന്ന സുമംഗല നേരിട്ടത് സന്തോഷകരമായ അനുഭവമല്ലെന്ന് നിങ്ങൾക്കറിയാം. വീട്ടിലും പൊതുഇടങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യതയാണ് വേണ്ടത്. അഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.
Answer:
തുല്യത, ലിംഗനീതി തുടങ്ങിയ മൂല്യങ്ങളെ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും തുല്യ അവസരങ്ങളും തുല്യനീതിയും ലഭിക്കണമെന്നും ലിംഗപരമായ വിവേചനം പാടില്ലെന്നും ഭരണഘടന പറയുന്നു. പന്തു കളിക്കാൻ അവസരം തേടിയെത്തിയ സുമംഗലയെ തടയുന്നത് പ്രകാശനല്ല, അയാളുടെ മനസ്സിൽ ഉറച്ചുപോയ ലിംഗവിവേചന മനോഭാവമാണ്. ഈ മനോഭാവം ഒരാളിൽ വേരുറയ്ക്കുന്നത് ചുറ്റുമുള്ള അനേകം ആശയവിനിമയങ്ങളിലൂടെയാണ്. അവസരം ലഭിച്ചാൽ ഫുട്ബോൾ കളി, പത്രപ്രവർത്തനം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ സ്ത്രീകൾക്ക് ശോഭിക്കാൻ കഴിയും. ചുരുക്കത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ തുല്യത അനിവാര്യമാണ്.
Exam Tips:
a) അഭിപ്രായക്കുറിപ്പിൽ നിങ്ങളുടെ നിലപാട് തുടക്കത്തിൽ തന്നെ വ്യക്തമാക്കുക.
b) നിലപാടിനെ പിന്തുണയ്ക്കുന്ന കാരണങ്ങളും പാഠത്തിലെ ഉദാഹരണവും ചേർക്കുക.
c) ഒരു ചെറിയ നിഗമനത്തോടെ അവസാനിപ്പിക്കുക.
Question 7: പോസ്റ്റർ
പരിസ്ഥിതി ദിനമായി നാം ജൂൺ 5 ആണല്ലോ ആഘോഷിക്കുന്നത്. ഇതിനായി ആകർഷകമായ ഒരു പോസ്റ്റർ നിർമ്മിക്കാം.
Answer:
Exam Tips:
a) പോസ്റ്ററിൽ വലിയ അക്ഷരത്തിൽ തലക്കെട്ടും ദിനവും, താഴെ ചെറിയ മുദ്രാവാക്യവും എഴുതുക.
b) വിഷയവുമായി ബന്ധമുള്ള ഒരു ചിത്രം (തൈ, മരം) വരയ്ക്കുക.
c) എഴുത്ത് കുറച്ച്, ആകർഷകമായി ക്രമീകരിക്കുക.
Question 8: തത്സമയ വിവരണം
കളി ഇഷ്ടപ്പെടുന്ന എല്ലാവരുടേയും ഇഷ്ടവിനോദമാണ് ഫുട്ബോൾ. ഫുട്ബോളിന്റെ ഒരു തത്സമയ വിവരണം അവതരിപ്പിക്കുക.
Answer:
“ഇതാ മൈതാനത്ത് അതിമനോഹരമായ ഫുട്ബോൾ മത്സരം നടക്കുന്നു. രണ്ടു ടീമുകളും വാശിയിലാണ്. ഇതാ അവർ മൈതാനത്തേക്ക് ഇറങ്ങുകയാണ്. ആദ്യത്തെ പാസ് അഭിലാഷിന്റേതാണ്. അഭിലാഷ് ഇതാ പന്തുമായി നീങ്ങുന്നു. പാസ്... ഇതാ ജോണിന് മനോഹരമായ ഒരു പാസ്. ജോൺ അത് സിബിക്കു നൽകിയിരിക്കുന്നു. സിബി പന്തുമായി തെന്നിത്തെന്നി, പാറിപ്പാറി ഗോൾമുഖത്തേക്ക്. പാസ്... സിബിയുടെ കാലിൽ നിന്നും പന്ത് ഗോളിയെ വെട്ടിച്ച് വലയിലേക്ക്... ആഹാ! എത്ര സുന്ദരമായ ഗോൾ! ഗോൾ! സിബി അത് സാധിച്ചിരിക്കുന്നു സുഹൃത്തുക്കളേ... ഇതാ വീണ്ടും പന്ത് പാസ് ചെയ്യപ്പെടുന്നു. എതിർടീം എങ്ങനെയും ഒരു ഗോൾ നേടാനായി പന്ത് പാസ് ചെയ്തുകൊണ്ടിരിക്കുന്നു... ലിയോ ഇതാ ബോളുമായി ഗോൾമുഖത്തേക്ക്. ഇതാ ലിയോയുടെ ഹെഡ് ഷോട്ട്! ഗോളിയെ ഭേദിച്ച് ബോൾ വലയിലേക്ക്...”
Exam Tips:
a) തത്സമയ വിവരണത്തിൽ വർത്തമാനകാല പ്രയോഗങ്ങൾ ('ഇതാ', 'ഇപ്പോൾ') ഉപയോഗിക്കുക.
b) കളിക്കാരുടെ പേരുകളും പന്തിന്റെ നീക്കവും വേഗത്തിൽ പറയുന്ന ശൈലിയിൽ എഴുതുക.
c) ആവേശം തോന്നിക്കുന്ന വാക്കുകൾ ('ഗോൾ!', 'എത്ര സുന്ദരം!') ഇടയ്ക്കിടെ ചേർക്കുക.
Free study material for Malayalam
Step-by-Step Textbook Answers: Class 5 Malayalam
Official Kerala Board Solutions for
Review comprehensive exercise answers for Class 5 Malayalam . Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.
Step-by-Step Explanations for
Each solution includes detailed reasoning to foster genuine comprehension of concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.
Next Steps in Your Malayalam Revision
Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 5 Malayalam.
FAQs
The complete and updated Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 5 with Answers is available for free on StudiesToday.com. These solutions for Class 5 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 5 with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 5 with Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 5 Malayalam. You can access Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 5 with Answers in both English and Hindi medium.
Yes, you can download the entire Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 5 with Answers in printable PDF format for offline study on any device.