Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 3 with Answers

Solutions for Class 5 Malayalam:

Review structured textbook solutions for Class 5 Malayalam . Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.

Practice Class 5 Malayalam Solutions:

Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.

Question 1: വായിക്കാം എഴുതാം.
ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ രഹസ്യം അവിടുത്തെ ജനങ്ങളുടെ ഉത്സാഹവും കർമ്മശേഷിയുമാണ്. അത്തരമൊരു രാഷ്ട്രത്തിൽ കായിക വിനോദങ്ങൾക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകിയിരിക്കും. "ആരോഗ്യ ശരീരത്തിൽ ആരോഗ്യ മനസ്സ്" എന്ന ആദർശമാണ് ആധുനിക കാലത്ത് എല്ലാ രാജ്യങ്ങളും പിൻതുടരുന്നത്. എല്ലാ മേഖലകളിലും, പ്രത്യേകിച്ച് ആരോഗ്യപൂർണ്ണമായ ഒരു ജനതയെ വാർത്തെടുക്കുന്ന കാര്യത്തിൽ, ഏഷ്യൻ രാജ്യങ്ങൾ ശ്രദ്ധ പുലർത്തി. അതിന്റെ തുടക്കമാണ് ആദ്യത്തെ ഏഷ്യാഡ്. 1951 മാർച്ച് നാലാം തീയതി ഡൽഹിയിലാണ് പ്രഥമ ഏഷ്യാഡ് അരങ്ങേറിയത്. അന്നത്തെ ഇന്ത്യൻ പ്രസിഡണ്ടായിരുന്ന ഡോ. രാജേന്ദ്ര പ്രസാദാണ് ആദ്യ ഏഷ്യാഡിന് തിരി കൊളുത്തിയത്. പതിനൊന്നു രാജ്യങ്ങൾ അതിൽ പങ്കെടുത്തു. ഏഷ്യയിലെ ജനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്താനും, ഭാഷ, വേഷം, സംസ്കാരം എന്നിവയുടെ അതിർവരമ്പുകൾ മറികടന്ന് അവരെ ഒന്നിപ്പിക്കുന്ന ഒരു വേദിയൊരുക്കാനും ഏഷ്യൻ ഗെയിംസിനു കഴിഞ്ഞു.
(a) ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ രഹസ്യം എന്താണ്?
A. അവിടുത്തെ ജനങ്ങളുടെ പിന്തുണ
B. അവിടുത്തെ ജനങ്ങളുടെ ചിന്തകൾ
C. അവിടുത്തെ ജനങ്ങളുടെ ഉത്സാഹവും കർമ്മശേഷിയും
D. അവിടുത്തെ ജനങ്ങളുടെ സ്ഥിരോത്സാഹം
(b) ആധുനിക കാലത്ത് എല്ലാ രാജ്യങ്ങളും പിൻതുടരുന്ന ആദർശവാക്യമേത്?
A. ആരോഗ്യമനസ്സിൽ ആരോഗ്യശരീരം
B. ആരോഗ്യശരീരത്തിൽ ആരോഗ്യമനസ്സ്
C. ആരോഗ്യഹൃദയത്തിൽ ആരോഗ്യശരീരം
D. ആരോഗ്യശരീരത്തിൽ ആരോഗ്യമസ്തിഷ്കം
(c) ആരോഗ്യപൂർണ്ണമായ ജനതയെ വാർത്തെടുക്കാൻ ഏഷ്യൻ രാജ്യങ്ങൾ നടത്തിയ തുടക്കം ഏത്?
A. ഏഷ്യാഡ്
B. ക്രിക്കറ്റ്
C. ഒളിമ്പിക്സ്
D. ഫുട്ബോൾ
(d) ആദ്യ ഏഷ്യാഡിന് തിരി കൊളുത്തിയതാര്?
A. മഹാത്മാഗാന്ധി
B. ജവാഹർലാൽ നെഹ്രു
C. സരോജിനി നായിഡു
D. ഡോ. രാജേന്ദ്രപ്രസാദ്

Answer:

(a) C. അവിടുത്തെ ജനങ്ങളുടെ ഉത്സാഹവും കർമ്മശേഷിയും
(b) B. ആരോഗ്യശരീരത്തിൽ ആരോഗ്യമനസ്സ്
(c) A. ഏഷ്യാഡ്
(d) D. ഡോ. രാജേന്ദ്രപ്രസാദ്

Exam Tips:

a) ഉത്തരം എഴുതുന്നതിനുമുമ്പ് ഖണ്ഡിക ഒരിക്കൽ ശ്രദ്ധയോടെ വായിക്കുക; എല്ലാ ഉത്തരങ്ങളും ഖണ്ഡികയിൽ നിന്നു തന്നെ കിട്ടും.
b) ശരിയായ ഓപ്ഷന്റെ അക്ഷരവും ഉത്തരവും ചേർത്തെഴുതുക.
c) വർഷം, സ്ഥലം, വ്യക്തി (1951, ഡൽഹി, ഡോ. രാജേന്ദ്ര പ്രസാദ്) എന്നിവ അടിവരയിട്ടു പഠിച്ചുവയ്ക്കുക.

 

Question 2: കളിയനുഭവം: "കാട്ടിലെ കളികൾ" എന്ന പാഠം കൂട്ടുകാർ പഠിച്ചുവല്ലോ. ഏതെങ്കിലും ഒരു നാടൻ കളിയെക്കുറിച്ച് നിങ്ങളുടെ അനുഭവക്കുറിപ്പ് പങ്കുവയ്ക്കുക.

Answer:

ഇന്നത്തെ സമൂഹത്തിൽ നാം മുമ്പ് കേട്ടിട്ടില്ലാത്ത പല കളികളുമുണ്ട്. എങ്കിലും "കുളംകര" എന്ന നാടൻകളിയുടെ അനുഭവമാണ് ഞാൻ വിവരിക്കുന്നത്.
കുട്ടികൾ ഒരു വൃത്തത്തിൽ നിന്നാണ് ഈ കളി കളിക്കുന്നത്. വൃത്തത്തെ 'കുളം' എന്നും പുറത്തുള്ള സ്ഥലത്തെ 'കര' എന്നും സങ്കൽപ്പിക്കുന്നു. നേതാവ് 'കുളം' എന്നു പറയുമ്പോൾ കുട്ടികൾ വൃത്തത്തിനുള്ളിലേക്കും 'കര' എന്നു പറയുമ്പോൾ പുറത്തേക്കും ചാടണം. നേതാവ് പറയുന്നതിനു തെറ്റായി ചാടുന്നവർ കളിയിൽ നിന്ന് പുറത്താകും. അവസാനംവരെ നിൽക്കുന്നയാൾ വിജയിക്കും.
ഞങ്ങൾ കുട്ടികളെല്ലാവരും ചേർന്ന് സ്ഥിരമായി കളിക്കുന്ന കളിയാണിത്. നേതാവ് വൃത്തത്തിനുള്ളിൽ നിന്നാണ് കളി നിയന്ത്രിക്കുന്നതും നിർദേശങ്ങൾ പറയുന്നതും. രണ്ടോ അതിലധികമോ കുട്ടികൾക്ക് ഈ കളിയിൽ പങ്കെടുക്കാം.

Exam Tips:

a) കളിയുടെ പേര്, കളിക്കുന്ന രീതി, നിയമങ്ങൾ, വിജയിയെ കണ്ടെത്തുന്ന വിധം എന്നിവ ക്രമത്തിൽ എഴുതുക.
b) അനുഭവക്കുറിപ്പായതിനാൽ "ഞങ്ങൾ", "എനിക്ക്" എന്നിങ്ങനെ സ്വന്തം അനുഭവത്തിന്റെ ഭാഷയിൽ എഴുതുക.

 

Question 3: കണ്ണനും കൂട്ടുകാരും ആര് പാടുമ്പോഴാണ് കൂടെ പാടുന്നത്?
A. കേകി
B. കോഴി
C. അന്നങ്ങൾ
D. കോകിലം

Answer:

D. കോകിലം

Exam Tips:

a) കോകിലം എന്നാൽ കുയിൽ; കേകി എന്നാൽ മയിൽ. സമാനമായ പദങ്ങൾ തമ്മിൽ മാറിപ്പോകാതെ ശ്രദ്ധിക്കുക.

 

Question 4: കണ്ണനും കൂട്ടുകാരും ആര് നടക്കുന്നതിന് പിന്നാലെയാണ് നടന്നത്?
A. കോകിലം
B. അരയന്നം
C. കേകി
D. കുരങ്ങൻ

Answer:

B. അരയന്നം

Exam Tips:

a) പാഠഭാഗത്തെ ഓരോ ജീവിയും കണ്ണനും കൂട്ടുകാരും ചെയ്ത പ്രവൃത്തിയും ചേർത്ത് പട്ടികയാക്കി പഠിക്കുക.

 

Question 5: ഡയറി: "ജോലിക്ക് വരുമ്പോൾ കുട്ടികളെ കൊണ്ടുവരരുതെന്ന് പറഞ്ഞിട്ടില്ലേ" – മുത്തശ്ശി ഒരു കഥ തുടങ്ങുന്നു എന്ന പാഠത്തെ ആസ്പദമാക്കി ഉണ്ണിക്കണ്ണന്റെ ഡയറിക്കുറിപ്പെഴുതുക.

Answer:

തിങ്കൾ
4/8/2025
ഇന്നത്തെ ദിവസം എനിക്ക് വളരെ വിഷമമുണ്ടാക്കിയ ഒരു ദിവസമായിരുന്നു. രാവിലെ മുതൽ ഊഞ്ഞാലിലാടാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം മുത്തശ്ശിയോടു പറഞ്ഞപ്പോൾ "അമ്മ വരുമ്പോൾ കൊണ്ടുപോകും മോനേ" എന്നാണ് മുത്തശ്ശി പറഞ്ഞത്.
അമ്മ ജോലിക്കു നിൽക്കുന്ന വീട്ടിൽ ഇന്ന് ഞാനും പോയി. വലിയ ഓടിട്ടൊരു മാളികവീടാണത്. എപ്പോഴും അടഞ്ഞുകിടക്കുന്ന ഇരുമ്പുഗേറ്റിന്റെ ഇരുവശത്തും പല്ലിളിച്ചു നിൽക്കുന്ന സിംഹപ്രതിമകളെ കണ്ടിട്ടും എനിക്കു പേടി തോന്നിയില്ല. ഗേറ്റ് കടന്ന് അകത്തേക്കു ചെന്നപ്പോൾ മനോഹരമായ ഒരു പൂന്തോട്ടം കണ്ടു; കണ്ടിട്ടും കണ്ടിട്ടും എനിക്കു മതിയായില്ല.
അപ്പോഴാണ് പൂന്തോട്ടത്തിനകത്തുനിന്ന് ഒരു ശബ്ദം കേട്ടത്: "ജോലിക്ക് വരുമ്പോൾ കുട്ടിയെ കൊണ്ടുവരരുതെന്ന് പറഞ്ഞിട്ടില്ലേ?" ഇതു കേട്ടപ്പോൾത്തന്നെ എന്റെ ഹൃദയം തകർന്നുപോയി. എന്തിനാണ് ഇവരൊക്കെ ഇങ്ങനെ പെരുമാറുന്നത്? ഇത്തരം ചിന്താഗതികൾ മാറേണ്ടതല്ലേ? അതു കേട്ടതു മുതൽ ഞാൻ ആകെ വിഷമിച്ചിരിക്കുകയാണ്.

Exam Tips:

a) ഡയറിയിൽ ആദ്യം ദിവസവും തീയതിയും എഴുതുക; അത് ശരിയായി പൊരുത്തപ്പെടണം.
b) "ഞാൻ" എന്ന ഉത്തമപുരുഷ രൂപത്തിൽ, അന്നത്തെ സംഭവവും തന്റെ മനോഭാവവും ചേർത്തെഴുതുക.
c) പാഠത്തിലെ പ്രധാന സന്ദർഭങ്ങൾ (ഊഞ്ഞാലാടാനുള്ള ആഗ്രഹം, മാളികവീട്, ആ ശബ്ദം) വിട്ടുപോകാതെ ഉൾപ്പെടുത്തുക.

 

Question 6: നോട്ടീസ്: "റ്റോമോയിലെ കായികമേള" എന്ന പാഠഭാഗം പരിചയപ്പെട്ടല്ലോ. നിങ്ങളുടെ പഞ്ചായത്തിൽ നടക്കുന്ന കായികമേളയുമായി ബന്ധപ്പെട്ട ഒരു നോട്ടീസ് തയ്യാറാക്കുക.

Answer:

അങ്ങാടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ
കായികമേള
സ്ഥലം: പഞ്ചായത്ത് മൈതാനം
സമയം: 13.10.2025 തിങ്കൾ രാവിലെ 10 മുതൽ
പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം.
ഉദ്ഘാടനം: സുരേന്ദ്രൻ പി.കെ. (ബഹു. പഞ്ചായത്ത് പ്രസിഡന്റ്)
ഏവർക്കും സ്വാഗതം!

Exam Tips:

a) നോട്ടീസിൽ പരിപാടിയുടെ പേര്, സംഘാടകർ, സ്ഥലം, തീയതി, സമയം, ഉദ്ഘാടകൻ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.
b) വാക്യങ്ങൾ ചെറുതും വ്യക്തവുമാക്കുക; ചുരുക്കം വരികളിൽ എല്ലാ വിവരവും നൽകുക.

 

Question 7: ആസ്വാദനക്കുറിപ്പ്: താഴെ തന്നിരിക്കുന്ന മനോപടത്തിന്റെ സഹായത്തോടെ "പരുക്കേറ്റ കുട്ടി" എന്ന കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

ഇഷ്ടപ്പെട്ട വരികൾസമാനകവിതകൾകവിതയിലെ ആശയംപരുക്കേറ്റ കുട്ടികവിയെക്കുറിച്ച്സവിശേഷ പ്രയോഗങ്ങൾ

Answer:

കുമാരനാശാന്റെ "പുഷ്പവാടി" എന്ന കൃതിയിൽ നിന്നെടുത്തതാണ് "പരുക്കേറ്റ കുട്ടി" എന്ന കവിത. പനിനീർ പൂങ്കുല നുള്ളാനും അതിനെ ആസ്വദിക്കാനും ചെല്ലുമ്പോഴാണ് കുട്ടിക്ക് മുള്ളുകൾ തറയ്ക്കുന്നത്. പനിനീർപ്പൂവിന്റെ സുന്ദരമായ രൂപത്തിൽ മുള്ളുകളുമുണ്ടെന്ന് കുട്ടി പഠിക്കുന്ന പാഠമാണിതെന്ന് അമ്മ തിരിച്ചറിയുന്നു.
പൂ നുള്ളിയതിനോ കൈ മുറിഞ്ഞതിനോ അമ്മ കുഞ്ഞിനെ കുറ്റപ്പെടുത്തുന്നില്ല. കട്ടിലിൽ നിന്നും മരത്തിൽ നിന്നും വീണ് നീറുകയും കയ്യും പൂങ്കവിളും മുറിയുകയും ചെയ്തിട്ടും അമ്മ കുഞ്ഞിനെ ശകാരിക്കുന്നില്ല. മനോഹരമായ ജീവിതത്തിന്റെ ആദ്യ പാഠങ്ങൾ സ്നേഹത്തോടെ പകർന്നുകൊടുക്കുകയാണ് അമ്മ.
ഈ മുറിവുകളെല്ലാം നിന്റെ ജീവിതത്തിന്റെ ഭൂഷണമായി വരുമെന്നും നീ ഒരിക്കലും കരയുകയോ ഭയപ്പെടുകയോ വേണ്ടെന്നും അമ്മ പറയുന്നു. നിന്റെ ഏതു വീഴ്ചയിലും ഞാൻ നിന്നോടൊപ്പം ഉണ്ടാകുമെന്ന വലിയൊരു ചേർത്തുനിർത്തലായി അമ്മ മാറുന്നു.

Exam Tips:

a) മനോപടത്തിലെ ഓരോ സൂചനയും (കവിയെക്കുറിച്ച്, ആശയം, ഇഷ്ടപ്പെട്ട വരികൾ, സവിശേഷ പ്രയോഗങ്ങൾ, സമാനകവിതകൾ) ആസ്വാദനക്കുറിപ്പിൽ ഉൾപ്പെടുത്തുക.
b) കവിതയിലെ ഇഷ്ടപ്പെട്ട വരികൾ ഉദ്ധരിച്ച് എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്നും എഴുതുക.
c) അവസാനം കവിതയുടെ സന്ദേശം ഒരു വരിയിൽ സംഗ്രഹിക്കുക.

 

Question 8: താരതമ്യക്കുറിപ്പ്: മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ പോകുന്ന പുതുതലമുറയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പുതുതലമുറയിലെ കുട്ടികളെയും പഴയ തലമുറയിലെ കുട്ടികളെയും പറ്റി ഒരു താരതമ്യക്കുറിപ്പ് തയ്യാറാക്കുക.

Answer:

ഇത്രയേറെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ചെയ്ത നാം, മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാൻ കഴിയാത്തവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അപ്പോൾ മാത്രമേ ഈ ഭൂമിയിൽ നാം എത്ര ഭാഗ്യം ചെയ്തവരാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകൂ.
പുതുതലമുറയിലെ മാതാപിതാക്കൾ ജോലിസംബന്ധമായി വിദേശത്തും മറ്റും കഴിയുകയാണ്. അവരുടെ കുട്ടികളോ നാട്ടിലും. വേണ്ട സമയത്ത് മാതാപിതാക്കളുടെ സ്നേഹം ഈ കുട്ടികൾക്കു കിട്ടാതെ പോകുന്നു.
എന്നാൽ പഴയ തലമുറയിലെ മാതാപിതാക്കൾ കുട്ടികളുടെ കൂടെത്തന്നെ ഉണ്ടായിരുന്നതുകൊണ്ട് അവരുടെ ദൈനംദിന കാര്യങ്ങൾ വിലയിരുത്തി അവരെ നേർവഴിക്കു നടക്കാൻ സഹായിച്ചിരുന്നു.
പുതുതലമുറയിലെ മാതാപിതാക്കൾ മക്കളുടെ നല്ല ജീവിതത്തിനായാണ് വിദേശരാജ്യങ്ങളിൽ കഴിയുന്നത്. എങ്കിലും കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും മാനസികമായ അഭിവൃദ്ധിക്കും മാതാപിതാക്കൾ കൂടെയുണ്ടാകേണ്ടത് അനിവാര്യമാണ്. പഴയ തലമുറയിലെ കുട്ടികൾക്ക് അത് വേണ്ടുവോളം ലഭിച്ചിരുന്നു.

Exam Tips:

a) താരതമ്യക്കുറിപ്പിൽ രണ്ടു തലമുറകളെയും ഒരേ കാര്യങ്ങളിൽ (മാതാപിതാക്കളുടെ സാന്നിധ്യം, സ്നേഹം, വളർച്ച) താരതമ്യം ചെയ്യണം.
b) ഒരു ഭാഗത്തിന്റെ മാത്രം വിവരണത്തിൽ ഒതുങ്ങരുത്; സമാനതയും വ്യത്യാസവും എടുത്തുപറയുക.

 

Question 9: പോസ്റ്റർ: ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റർ തയ്യാറാക്കുക.

Answer:

ജൂൺ 19വായനാദിനംഅറിവ്!മാറ്റത്തിന്റെ ആയുധംഅറിവിനായി വായിച്ചു വളരാം...

Exam Tips:

a) പോസ്റ്ററിൽ വലിയ അക്ഷരത്തിൽ തലക്കെട്ടും (വായനാദിനം, തീയതി) ആകർഷകമായ ഒരു മുദ്രാവാക്യവും നൽകുക.
b) വാക്യങ്ങൾ ചെറുതായിരിക്കണം; ചിത്രം (പുസ്തകങ്ങൾ) ചേർത്താൽ കൂടുതൽ ഭംഗിയാകും.

 

Question 10: തത്സമയ വിവരണം: കളിക്കാരുടെ വേഗതയും കാണികളുടെ ആരവവും പങ്കുവയ്ക്കുന്ന കളിയുടെ വിവരണം ആവേശകരമാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു മത്സരത്തിന്റെ തത്സമയ വിവരണം അവതരിപ്പിക്കുക.

Answer:

"ഇതാ! കബഡി കളി ഉടൻ ആരംഭിക്കുകയാണ്. രണ്ടു ടീമുകൾ തമ്മിലാണ് മത്സരം. കളിക്കാർ വളരെ ആവേശത്തിലാണ് കളിക്കുന്നത്. ഇതാ ആദ്യ ടീമിൽ നിന്ന് അഭിനവ് 'കബഡി കബഡി' എന്ന് ആവർത്തിച്ചു പറഞ്ഞ് എതിർടീമിന്റെ ഭാഗത്തേക്ക് ഓടുന്നു. ഇതാ എതിർടീമിലെ കളിക്കാർ അഭിനവിനെ പിടിച്ചുവയ്ക്കാൻ ശ്രമിക്കുകയാണ്. അഭിനവ് എതിർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എതിർടീം ശക്തമായ ഒരു ടീം തന്നെയാണ്. ഇതാ, റൈഡ് നടത്താൻ വന്ന അഭിനവ് പരാജയപ്പെടുകയാണ് സുഹൃത്തുക്കളേ!"

Exam Tips:

a) തത്സമയ വിവരണത്തിൽ "ഇതാ", "ഇപ്പോൾ" തുടങ്ങിയ വർത്തമാനകാല പ്രയോഗങ്ങൾ ഉപയോഗിക്കുക.
b) കളിക്കാരുടെ വേഗത, കാണികളുടെ ആരവം, ആവേശം എന്നിവ വിവരണത്തിൽ വരണം.
c) കളിയുടെ നിയമങ്ങൾ അറിയാവുന്ന ഒരു കളി തിരഞ്ഞെടുക്കുക.

 

Malayalam Class 5 Curriculum Solutions:

Official Kerala Board Solutions for

Access structured Kerala Board textbook solutions. Designed in alignment with the latest academic curriculum for Class 5 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Step-by-Step Explanations for

Each solution includes detailed reasoning to foster genuine comprehension of concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.

Next Steps in Your Malayalam Revision

Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 5 Malayalam.

FAQs

Where can I find the latest Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 3 with Answers for the 2026-27 session?

The complete and updated Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 3 with Answers is available for free on StudiesToday.com. These solutions for Class 5 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 5 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 3 with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 5 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 3 with Answers will help students to get full marks in the theory paper.

Do you offer Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 3 with Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 5 Malayalam. You can access Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 3 with Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 5 as a PDF?

Yes, you can download the entire Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 3 with Answers in printable PDF format for offline study on any device.