Step-by-Step Textbook Solutions for Class 5 Malayalam
Explore reliable textbook solutions for tailored for Class 5 learners. Utilizing these Malayalam answers ensures thorough preparation and strengthens foundational knowledge before final Kerala Board evaluations.
Download Textbook Solutions PDF
Access the complete solution PDF for Class 5 Malayalam below. Regular practice with these targeted textbook answers builds familiarity with standard question patterns and helps secure higher marks in final school evaluations.
Question 1: വായിക്കാം എഴുതാം.
മിതോഷ്ണമേഖലയിൽ സമൃദ്ധമായി കാണപ്പെടുന്ന വൃക്ഷമാണ് അത്തി. ഗ്ലാസ്സ് ഹൗസിനുള്ളിലും അത്തി വളർത്താറുണ്ട്. അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിൽ പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാകും. ഉള്ളിൽ അനേകം ചെറിയ വിത്തുകളുള്ള ഫലങ്ങൾ ഉണക്കിയെടുക്കാറുണ്ട്. തൊലി, കായ്, വേര് എന്നിവ ഔഷധയോഗ്യമാണ്. കമ്പുകൾ മുറിച്ചു നട്ട് അത്തികൾ വളർത്തുന്നത് വ്യവസായോദ്ദേശത്തോടെയാണ്. കുരങ്ങ്, അണ്ണാൻ, വവ്വാൽ, കാക്ക തുടങ്ങിയവ അത്തിപ്പഴത്തോടൊപ്പം അതിന്റെ വിത്തുകളും അകത്താക്കും. ദഹിക്കാതെ പുറത്തു വരുന്ന വിത്തുകൾ തെങ്ങിന്റെയോ മറ്റു വൃക്ഷങ്ങളുടെയോ മുകളിലിരുന്നു വളരാൻ തുടങ്ങുന്നു. ഇവ കുറെ വളർന്നു കഴിയുമ്പോൾ ആധാരവൃക്ഷത്തിനു ചുറ്റുമായി വേരുകൾ പുറപ്പെടുവിച്ചും ഇലകളാൽ മറച്ചും അതിനെ നശിപ്പിക്കും. അതിനുശേഷം ഇവ സ്വതന്ത്രമായി വളരാൻ തുടങ്ങും.
(a) അത്തി ഏത് മേഖലയിലാണ് കൂടുതലായി കാണപ്പെടുന്നത്?
A. ശീതോഷ്ണ മേഖലയിൽ
B. മിതോഷ്ണമേഖലയിൽ
C. ഉഷ്ണമേഖലയിൽ
D. ശീതമേഖലയിൽ
(b) അത്തി ഏതു ഫലത്തിന്റെ ആകൃതിയിലാണ് കാണപ്പെടുക?
A. പേരയ്ക്കയുടെ
B. മാങ്ങയുടെ
C. മുന്തിരിയുടെ
D. ഓറഞ്ചിന്റെ
(c) അത്തിയുടെ ഏത് ഭാഗമാണ് ഔഷധയോഗ്യമായത്?
A. വേര്
B. കമ്പ്
C. ഇല
D. പൂവ്
(d) അത്തിപ്പഴത്തോടൊപ്പം കുരങ്ങനും മറ്റും എന്താണ് അകത്താക്കുന്നത്?
A. വേര്
B. പൂവ്
C. ഇല
D. വിത്ത്
Answer:
(a) B. മിതോഷ്ണമേഖലയിൽ
(b) A. പേരയ്ക്കയുടെ
(c) A. വേര്
(d) D. വിത്ത്
Exam Tips:
a) ഉത്തരം ഖണ്ഡികയിൽ നിന്നുതന്നെ കണ്ടെത്തുക; ഓരോ ചോദ്യത്തിന്റെയും ഉത്തരം അതിൽ നേരിട്ട് പറഞ്ഞിട്ടുണ്ട്.
b) ഓപ്ഷന്റെ അക്ഷരവും ഉത്തരവും ചേർത്ത് എഴുതുക.
Question 2: (a) കളിയനുഭവം
ഓണത്തിനും മറ്റും കാണുന്ന ഒരു കളിയാണല്ലോ തുമ്പിതുള്ളൽ. ഈ കളിയുമായി ബന്ധപ്പെട്ട ഒരു അനുഭവം വ്യക്തമാക്കുക.
(b) "അതിമോഹമാണ് മോളേ" എന്ന് ആൺകുട്ടികൾ ആരോടാണ് പറഞ്ഞത്?
A. പ്രകാശനോട്
B. മഞ്ഞയോട്
C. സുമംഗലയോട്
D. മറ്റു പെൺകുട്ടികളോട്
(c) സുമംഗലയുടെ അച്ഛൻ ആരാണ്?
A. കോൺട്രാക്ടർ
B. പന്തുകളിക്കാരൻ
C. അദ്ധ്യാപകൻ
D. ഡോക്ടർ
Answer:
(a) ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന രസകരമായ ഒരു കളിയാണ് തുമ്പിതുള്ളൽ. ചില സ്ഥലങ്ങളിൽ തിരുവാതിര ആഘോഷത്തിനും ഈ കളി കളിക്കും. പെൺകുട്ടികളാണ് തുമ്പി തുള്ളുക. ഞങ്ങളുടെ നാട്ടിൽ തിരുവാതിരയ്ക്കാണ് ഞാൻ ഈ കളി കണ്ടത്.
നടുക്കിരിക്കുന്ന പെൺകുട്ടിയുടെ കയ്യിൽ തുമ്പച്ചെടിയുടെ കുടമോ മരത്തവിയോ ഉണ്ടാകും. ചുറ്റും നിൽക്കുന്നവർ പാട്ടു പാടുകയും ആർപ്പും കുരവയുമായി ആ പെൺകുട്ടിയെ തുമ്പി തുള്ളിക്കാൻ ശ്രമിക്കുകയും ചെയ്യും. പാട്ടിന്റെ താളത്തിനനുസരിച്ച് പെൺകുട്ടികൾ നടുവിലിരിക്കുന്ന കുട്ടിയെ മൃദുവായി തട്ടി വലംവയ്ക്കും. പാട്ടിന്റെ വേഗത കൂടുന്നതനുസരിച്ച് ആ പെൺകുട്ടി തുമ്പിയെപ്പോലെ തുള്ളാൻ തുടങ്ങും. പാട്ടിനോടൊപ്പം ശരീരം വിറയ്ക്കും. ഒടുവിൽ പെൺകുട്ടി തളർന്ന് നിലത്ത് വീഴും.
(b) C. സുമംഗലയോട്
(c) B. പന്തുകളിക്കാരൻ
Exam Tips:
a) അനുഭവക്കുറിപ്പ് എഴുതുമ്പോൾ കളി എവിടെ, എപ്പോൾ, ആരൊക്കെ കളിച്ചു, എങ്ങനെ കളിച്ചു എന്ന ക്രമത്തിൽ എഴുതുക.
b) (b), (c) എന്നിവ പാഠഭാഗത്തെ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ളതാണ്; കഥാപാത്രങ്ങളെയും അവരുടെ ബന്ധങ്ങളെയും ഓർത്തുവയ്ക്കുക.
Question 3: (3A, 3B എന്നീ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.)
(A) അഭിപ്രായക്കുറിപ്പ്
മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ പോകുന്നവരെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.
അല്ലെങ്കിൽ
(B) "വീട്ടുവേല ചെയ്യാൻ പോയ അമ്മ തിരിച്ചു വരുമ്പോൾ ഇത്തിരി ചോറും തണുത്താറിയ കറിയും നനഞ്ഞ തൂവാല പോലത്തെ പപ്പടവും ഒക്കെ കൊണ്ടുവരും." ഉണ്ണിക്കണ്ണന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് കുറിപ്പെഴുതുക.
Answer:
(A) മാതാപിതാക്കളുടെ ഇത്രയേറെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ചെയ്തവരാണ് നമ്മൾ. എന്നാൽ അവരുടെ സ്നേഹം ലഭിക്കാതെ പോകുന്നവരെക്കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിക്കുമ്പോൾ മാത്രമാണ് ഈ ഭൂമിയിൽ നാം എത്രമാത്രം ഭാഗ്യം ചെയ്തവരാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകുന്നത്.
കൂട്ടുകാരേ, നമ്മുടെ മാതാപിതാക്കൾ ജീവിക്കുന്നത് നമുക്കുവേണ്ടിയാണ്. എന്നാൽ അവർക്കുവേണ്ടി ജീവിക്കാൻ ആരാണുള്ളത് എന്ന് ചോദിച്ചുനോക്കുക. അവരുടെ വേദനകൾക്കും പരാതികൾക്കും പരിഭവങ്ങൾക്കും ആരാണ് താങ്ങായി ഉണ്ടാവുക? അവർ നമുക്കായി ജീവിക്കുന്നതും ഇനി ജീവിക്കാനിരിക്കുന്നതും വളരെ നല്ല രീതിയിലാണ്. എന്നാൽ അവരെ മനസ്സിലാക്കാതെയാണ് ഇന്നത്തെ തലമുറ കടന്നുപോകുന്നത്.
അല്ലെങ്കിൽ
(B) ഉണ്ണിക്കണ്ണനെ വളർത്താനും അവന് വയറുനിറയെ ഭക്ഷണം നൽകാനും വേണ്ടിയാണ് അവന്റെ അമ്മ വീട്ടുജോലിക്ക് പോകുന്നത്. രാത്രി അമ്മ വളരെ വൈകി എത്തുമ്പോൾ ചിലപ്പോൾ ഉണ്ണിക്കണ്ണൻ ഉറങ്ങിയിട്ടുണ്ടാകും. എങ്കിലും അമ്മ അവനെ ഉണർത്തി വീണ്ടും വീണ്ടും ഭക്ഷണം വാരി നൽകുന്നു. അമ്മയ്ക്ക് മകനോടുള്ള സ്നേഹവും പരിഗണനയും ലാളനയുമാണ് ഈ ഭാഗത്ത് കാണാൻ കഴിയുന്നത്.
വിശന്നുറങ്ങുന്ന മകനും പകലന്തിയോളം പണിയെടുക്കുന്ന അമ്മയും ഉണ്ണിക്കണ്ണന്റെ ജീവിതസാഹചര്യങ്ങളെ വ്യക്തമാക്കുന്നു. ആ വലിയ വീട്ടിൽ ബാക്കിയാകുന്ന തണുത്ത ഭക്ഷണമാണ് അവരുടെ ഒരു നേരത്തെ ആശ്രയം. ഇല്ലായ്മയിലും സ്നേഹവും പരസ്പരമുള്ള പരിഗണനയുമാണ് ഉണ്ണിക്കണ്ണന്റെ ജീവിതത്തിലെ മധുരസ്വപ്നങ്ങളും ഉയരങ്ങളും ആകുന്നത്.
Exam Tips:
a) അഭിപ്രായക്കുറിപ്പിൽ വിഷയത്തിന്റെ ആമുഖം, നിങ്ങളുടെ അഭിപ്രായം, ഉപസംഹാരം എന്നീ മൂന്ന് ഭാഗങ്ങൾ ഉണ്ടായിരിക്കണം.
b) കുറിപ്പെഴുതുമ്പോൾ പാഠഭാഗത്തെ വരികൾ ഉദ്ധരിച്ച് അതിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾ വിശദീകരിക്കുക.
Question 4: (4A, 4B എന്നീ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.)
(A) ഡയറി
പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഞ്ഞക്കിളി തിരിഞ്ഞും മറിഞ്ഞും കിടന്നു. അവന് ഉറക്കം വന്നതേയില്ല. അന്നത്തെ സംഭവങ്ങൾ ഓരോന്നായി അവന്റെ മനസ്സിൽ മിന്നിമറഞ്ഞു. അവൻ തന്റെ ഡയറി കൈയിലെടുത്ത് എഴുതാൻ തുടങ്ങി. മഞ്ഞയുടെ അന്നത്തെ ഡയറിക്കുറിപ്പ് എഴുതുക.
അല്ലെങ്കിൽ
(B) നോട്ടീസ്
ഗ്രേറ്റയ്ക്ക് അനുമോദനം നൽകാനായി നിങ്ങളുടെ സ്കൂളിൽ വച്ച് നടക്കുന്ന ഒരു സമ്മേളനത്തിന്റെ നോട്ടീസ് തയ്യാറാക്കുക.
Answer:
(A) 20/02/2024
ചൊവ്വ
ഇന്നെന്തൊരു ദിവസമായിരുന്നു! ആ പ്രകാശന് എന്തൊരു അഹങ്കാരമാണ്. ഒരിക്കലെങ്കിലും അവനെ കളിയിൽ തോൽപ്പിക്കണം. "നിന്റെ കൈയ്ക്ക് ഓട്ടയുണ്ടോ" എന്ന് ചോദിച്ച അവൻ ഒടുവിൽ എന്നെ ഭയന്നു; ഞാനും നന്നായി കളിക്കുമെന്ന് അവന് ബോധ്യമായിരിക്കണം. സുമംഗലയെ കളിയാക്കേണ്ടിയിരുന്നില്ല. അമ്മ പറഞ്ഞത് അത്രമാത്രം വലിയ സത്യങ്ങളാണ്. രാജ്യം ഭരിച്ച ഇന്ദിരാഗാന്ധിയെക്കുറിച്ച് അമ്മ എത്രയോ തവണ പറഞ്ഞിരിക്കുന്നു. എന്റെ അറിവില്ലായ്മ കൊണ്ടല്ലേ, അമ്മേ, എന്നോട് ക്ഷമിക്കുക. പകർന്നു തന്ന അറിവിന് നന്ദി.
അല്ലെങ്കിൽ
(B) നോട്ടീസ്
ഗ്രേറ്റയ്ക്ക് അനുമോദനം
ഉദ്ഘാടനം: ശ്രീ. പ്രേം കൃഷ്ണ (ബഹു. കലക്ടർ)
സ്ഥലം: എം.എസ്.എച്ച്.എസ്. സ്കൂൾ
തീയതി, സമയം: ഒക്ടോബർ 15, 2.30 ന്
ഏവർക്കും സ്വാഗതം
Exam Tips:
a) ഡയറിക്കുറിപ്പിൽ തീയതിയും ദിവസവും ആദ്യം എഴുതുക; തുടർന്ന് അന്നത്തെ സംഭവങ്ങളും കഥാപാത്രത്തിന്റെ വികാരങ്ങളും ഉള്ളിൽ തട്ടുന്ന രീതിയിൽ എഴുതുക.
b) നോട്ടീസിൽ തലക്കെട്ട്, പരിപാടിയുടെ പേര്, ഉദ്ഘാടകൻ, സ്ഥലം, തീയതി, സമയം, "ഏവർക്കും സ്വാഗതം" എന്നിവ ഉൾപ്പെടുത്തുക.
Question 5: പോസ്റ്റർ
ജൂലൈ 5, ബഷീർ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ തയ്യാറാക്കുക.
Answer:
ബഷീർ ദിനം
ജൂലൈ 5
"ഇമ്മിണി ബല്യ ഒന്നിന്റെ കഥാകാരൻ!"
Exam Tips:
a) പോസ്റ്ററിൽ വലിയ അക്ഷരങ്ങളിൽ ആകർഷകമായ തലക്കെട്ടും തീയതിയും നൽകുക.
b) കുറച്ച് വാക്കുകൾ മാത്രം ഉപയോഗിക്കുക; ബഷീറിന്റെ കൃതികളിലെ പ്രശസ്തമായ പ്രയോഗങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
Question 6: തത്സമയ വിവരണം
നിങ്ങൾക്കിഷ്ടപ്പെട്ട ഒരു കളിയുടെ തത്സമയ വിവരണം തയ്യാറാക്കുക.
Answer:
"ഹോക്കി സ്റ്റിക്കുകൾ കൊണ്ട് ഒരു പന്തിനെ അമ്മാനമാടുന്ന ഹോക്കി മത്സരം ഉടൻ തന്നെ ഈ മൈതാനത്ത് ആരംഭിക്കുകയാണ്. പരസ്പരം കൈകൊടുത്ത് റഫറിയുടെ സാന്നിധ്യത്തിൽ ഇതാ ക്യാപ്റ്റൻമാർ ടോസ് ഇടുന്നു. ടോസ് ബി ടീം നേടി. ഇതാ റഫറിയുടെ വിസിലടിയോടെ കളി ആരംഭിക്കുകയാണ്. കളി മുന്നേറുകയാണ്. പന്ത് പരസ്പരം പാസ് ചെയ്ത് കളിക്കുകയാണ്. അതാ ടീം എയുടെ കൈയിൽ പന്ത് ലഭിച്ചിരിക്കുന്നു. വീണ്ടും ബോൾ ടീം ബി യുടെ കൈയിലേക്ക്. ഇതാ ടീം ബി ഗോൾമുഖത്തേക്ക്... ഗോൾ!
വീണ്ടും പന്ത് ടീം എയുടെ അടുത്തേക്ക്. ടീം എ ബോൾ പാസ് ചെയ്യുന്നു. തങ്ങളുടെ ഗോളിന് പകരം ചോദിക്കുമെന്ന് പറഞ്ഞ് ടീം എ മുന്നേറുകയാണ്. അതാ ഗോൾ പോസ്റ്റിനടുത്തെത്തി. ഗോളിയുടെ കൈയിൽ തട്ടി ബോൾ കോർണറിലേക്ക് പോയിരിക്കുന്നു. ഇതാ ഒരു കോർണർ കിക്ക്... ടീം എ ഗോളിയെ മറികടന്ന് ഇതാ ഗോൾ നേടിയിരിക്കുന്നു!"
Exam Tips:
a) തത്സമയ വിവരണം വർത്തമാനകാലത്തിൽ എഴുതുക ("ഇതാ", "അതാ" തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുക).
b) ടീമുകൾ, ടോസ്, ഗോൾ, പാസ് തുടങ്ങിയ കളിയുടെ പദാവലി ഉൾപ്പെടുത്തി ആവേശം നിലനിർത്തുക.
Free study material for Malayalam
Free Kerala Board Textbook Explanations: Class 5 Malayalam
Official Kerala Board Solutions for
Review comprehensive exercise answers for Class 5 Malayalam . Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.
Step-by-Step Explanations for
Clear, methodical explanations accompany every challenging problem within the Class 5 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.
Next Steps in Your Malayalam Revision
Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 5 Malayalam.
FAQs
The complete and updated Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 1 with Answers is available for free on StudiesToday.com. These solutions for Class 5 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 1 with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 1 with Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 5 Malayalam. You can access Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 1 with Answers in both English and Hindi medium.
Yes, you can download the entire Kerala Syllabus Class 5 Malayalam Adisthana Padavali Model Question Paper Set 1 with Answers in printable PDF format for offline study on any device.