Kerala Plus Two Malayalam Chapter 1 Kollivakkallathonnum Textbook Questions and Answers

Download Kerala Board Solutions for Class 12 Malayalam Chapter 01 Kollivakkallathonnum

Review structured textbook solutions for Class 12 Malayalam Chapter 01 Kollivakkallathonnum. Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.

Access Kerala Board Solutions and Answers

View or download the dedicated Chapter 01 Kollivakkallathonnum solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.

Two Marks Questions and Answers

Question 1: കുഞ്ചൻനമ്പ്യാർ രചിച്ച ആദ്യത്തെ തുള്ളൽക്കൃതി ഏത്?

Answer:

കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളൽ

Exam Tips:

a) കൃതിയുടെ പേരിനൊപ്പം അത് ഏത് തുള്ളൽ വിഭാഗത്തിൽപ്പെടുന്നു (ശീതങ്കൻ) എന്നുകൂടി എഴുതുക.

 

Question 2: ചേരുംപടി ചേർക്കുക.

എബി
1) മോഷണംഇടശ്ശേരി
2) വിവാഹസമ്മാനംവി.കെ.എൻ.
3) നിലനിൽപ്പീയംഅയ്യപ്പപ്പണിക്കർ
4) ശീലാവതീചരിതംഉണ്ണായിവാര്യർ
5) നളചരിതംകുഞ്ചൻനമ്പ്യാർ

Answer:

എബി
1) മോഷണംഅയ്യപ്പപ്പണിക്കർ
2) വിവാഹസമ്മാനംഇടശ്ശേരി
3) നിലനിൽപ്പീയംവി.കെ.എൻ.
4) ശീലാവതീചരിതംകുഞ്ചൻനമ്പ്യാർ
5) നളചരിതംഉണ്ണായിവാര്യർ

Exam Tips:

a) ആദ്യം ഉറപ്പുള്ള ജോടികൾ (ശീലാവതീചരിതം - നമ്പ്യാർ, നളചരിതം - ഉണ്ണായിവാര്യർ) ചേർക്കുക; ബാക്കിയുള്ളവ ഒഴിവാക്കൽ രീതിയിൽ ചേർക്കാം.
b) ഉത്തരം ഇതേ പട്ടിക രൂപത്തിൽത്തന്നെ എഴുതുക.

 

Question 3: തുള്ളൽ എത്രവിധം? ഏതെല്ലാം?

Answer:

തുള്ളൽ മൂന്നുവിധമാണ്: ഓട്ടൻതുള്ളൽ, പറയൻതുള്ളൽ, ശീതങ്കൻതുള്ളൽ.

Exam Tips:

a) 'മൂന്ന്' എന്ന എണ്ണവും മൂന്ന് പേരുകളും എഴുതണം.

 

Question 4: വിവിധതരം തുള്ളലുകൾ പട്ടികപ്പെടുത്തുക.

Answer:

ഓട്ടൻതുള്ളൽപറയൻതുള്ളൽശീതങ്കൻതുള്ളൽ
സ്വമന്തകംത്രിപുരദഹനംകല്യാണസൗഗന്ധികം
ബാണയുദ്ധംകീചകവധംഗണപതിപ്രാതൽ
ഘോഷയാത്രസഭാപ്രവേശംകാളിയമർദ്ദനം
ബാലിവിജയംപാഞ്ചാലിസ്വയംവരംകൃഷ്ണലീല
രുക്മിണീസ്വയംവരംഹരിശ്ചന്ദ്രചരിതംധ്രുവചരിതം

Exam Tips:

a) ഓരോ വിഭാഗത്തിനും ഒരു കോളം നൽകി, പട്ടിക രൂപത്തിൽ എഴുതുക.
b) ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് രണ്ടു കൃതികളെങ്കിലും എഴുതുക.

 

Question 5: ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം ഏത്?

Answer:

തരംഗിണി
ലക്ഷണം: ദ്വിമാത്രം ഗണമെട്ടെണ്ണം, യതിമധ്യം തരംഗിണി.
രണ്ടു മാത്രയുള്ള എട്ടു ഗണങ്ങൾ ചേർന്നതാണ് ഒരു പാദം. പദമധ്യത്തിൽ, അതായത് നാലാം ഗണത്തിന്റെ അവസാനം, യതി വേണം. ഇതിൽ അക്ഷരങ്ങൾ എത്രയുമാകാം; മാത്രകളുടെ എണ്ണം ഓരോ പാദത്തിലും 16 വീതമായിരിക്കണം.
ഉദാ:
അണി / മതി / കല / യും ^ സുരഗ / വാ / ഹിനി / യും (16 മാത്ര)
ഫണി / പതി / ഗണ / ഫണ ^ മണി / കളു / മണി / യും (16 മാത്ര)
(^ = യതി)

Exam Tips:

a) വൃത്തത്തിന്റെ പേര്, ലക്ഷണം, ഒരു ഉദാഹരണം എന്നിവ മൂന്നും എഴുതുക.
b) ഉദാഹരണത്തിൽ ഗണങ്ങൾ '/' ചിഹ്നം കൊണ്ടും യതി '^' ചിഹ്നം കൊണ്ടും വേർതിരിച്ച് കാണിക്കുക.

 

Question 6: വനിതാദിനം - കുറിപ്പ് തയ്യാറാക്കുക.

Answer:

സ്ത്രീകളുടെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ ഉന്നമനത്തെ മുൻനിർത്തി ലോകമെമ്പാടും മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുന്നു.
വോട്ടവകാശത്തിനും തൊഴിൽസുരക്ഷയ്ക്കും വേണ്ടി വിവിധ രാജ്യങ്ങളിലെ സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളെ തുടർന്നാണ് വനിതകൾക്കായി ഒരു ദിനം എന്ന ആശയം ഉയർന്നുവന്നത്. 1910-ൽ കോപ്പൻഹേഗനിൽ നടന്ന തൊഴിലെടുക്കുന്ന സ്ത്രീകളുടെ രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തിൽ ജർമ്മൻ സോഷ്യലിസ്റ്റായ ക്ലാരാ സെറ്റ്കിൻ 'സാർവദേശീയ വനിതാദിനം' എന്ന ആശയം മുന്നോട്ടുവച്ചു. മാർച്ച് 19-ന് വനിതാദിനം ആചരിക്കണമെന്ന നിർദ്ദേശവും അവർ മുന്നോട്ടുവച്ചു. തുടർന്ന് 1913-ലാണ് മാർച്ച് 8 സാർവദേശീയ വനിതാദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

Exam Tips:

a) ദിവസം (മാർച്ച് 8), ഉദ്ദേശ്യം, ആശയം മുന്നോട്ടുവച്ച വ്യക്തി (ക്ലാരാ സെറ്റ്കിൻ), വർഷങ്ങൾ (1910, 1913) എന്നിവ നിർബന്ധമായും ഉൾപ്പെടുത്തുക.
b) കുറിപ്പായതിനാൽ ഒരു ചെറിയ ഖണ്ഡികയിൽ ഒതുക്കുക.

 

Four Marks Questions and Answers

Question 7: 'കൊള്ളിവാക്കല്ലാതൊന്നും', 'ഗൗളിജന്മം' എന്നീ പാഠഭാഗങ്ങളിലെ സ്ത്രീജീവിതാവസ്ഥകൾ കണ്ടെത്തി എഴുതുക.

Answer:

പുരാണത്തിലെ ശീലാവതിയുടെ കഥയാണ് 'കൊള്ളിവാക്കല്ലാതൊന്നും' എന്ന പാഠഭാഗത്തുള്ളത്. ക്രൂരനും വിരൂപനും സ്ത്രീലമ്പടനുമായ ഉഗ്രശ്രവസ്സിന്റെ ഭാര്യയായ ശീലാവതി അയാളെ ദൈവത്തെപ്പോലെ പൂജിച്ചു. കുഷ്ഠരോഗിയായ ഭർത്താവിനെ തോളത്തേറ്റി ഭിക്ഷാടനം നടത്തി അയാൾക്കു വേണ്ടതെല്ലാം ഒരുക്കിക്കൊടുത്തിട്ടും ശകാരവും കുറ്റപ്പെടുത്തലും മാത്രമായിരുന്നു പ്രതിഫലം. എന്തു ദുരിതത്തിലും ഭർത്താവിനെ വ്രതപൂർവ്വം ശുശ്രൂഷിക്കുന്ന അവളുടെ മഹത്വം ഈ കഥയിൽ ഘോഷിക്കപ്പെടുന്നു. പുരുഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കുകയാണ് ഈ കഥ.
'ഗൗളിജന്മം' എന്ന പാഠഭാഗത്ത് പുരുഷന്റെ അഹന്ത ഗൗളിജന്മത്തിലും മാഞ്ഞുപോകുന്നില്ല എന്ന് കഥാകൃത്ത് പറയുന്നു. പെൺഗൗളിയിലൂടെ പുരുഷാധിപത്യ സാമൂഹികബോധത്തെ കഥാകൃത്ത് വിചാരണ ചെയ്യുന്നു. കഥയിലെ ഗൗളിപ്പെണ്ണ് ഒടുവിൽ ആൺപല്ലിയെ ഉപേക്ഷിച്ച്, ആരതി എന്ന ചെറുപ്പക്കാരിയുടെ ശിഷ്യജീവിതം അറിയാൻ ഇറങ്ങിപ്പുറപ്പെടുന്നു. പെണ്ണുങ്ങളെക്കൊണ്ട് എന്തൊക്കെ സാധിക്കുമെന്ന് തനിക്കറിയണമെന്ന ബോധത്താലാണ് അവൾ അപ്രകാരം ചെയ്യുന്നത്. പെണ്ണിന് അവളുടെ തീരുമാനങ്ങളും അന്വേഷണങ്ങളുമുണ്ടെന്ന് ഇവിടെ പ്രഖ്യാപിക്കുകയാണ്.

Exam Tips:

a) രണ്ടു പാഠഭാഗങ്ങൾക്കും വെവ്വേറെ ഖണ്ഡികകൾ നൽകി, ആദ്യത്തേതിൽ സ്ത്രീയുടെ സഹനവും രണ്ടാമത്തേതിൽ പ്രതിരോധവും ഊന്നിപ്പറയുക.
b) 'ശീലാവതി', 'ഉഗ്രശ്രവസ്സ്', 'ആരതി' എന്നീ കഥാപാത്രനാമങ്ങൾ ശരിയായി എഴുതണം.

 

Question 8: "നിയമം നിറവേറ്റലത്രയിദ്ദാമ്പത്യത്തിൽ
നയമെത്രയാണഭിനയമെത്രയാണെന്നും" (കണ്ണീർപ്പാടം - വൈലോപ്പിള്ളി)
ഈ വരികളെ ശീലാവതി ചരിതത്തിലെ ആശയവുമായി താരതമ്യം ചെയ്ത് കുറിപ്പു തയ്യാറാക്കുക.

Answer:

കുഞ്ചൻനമ്പ്യാരുടെ ശീലാവതീചരിതത്തിൽ ഭർത്താവിന്റെ കുത്തുവാക്കുകൾ കേൾക്കുന്ന ഭാര്യയുടെ സഹനമാണുള്ളത്. മുനിയായിട്ടുപോലും വീട്ടിൽ ഭാര്യയെ അടിച്ചമർത്തി പുരുഷാധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ്രവസ്സ്. നന്നായി ശുശ്രൂഷിച്ചിട്ടും ശീലാവതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്. നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കുന്നുണ്ട്. ഔഷധമാണ് മുക്കുടി; മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു. ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്. ഭർത്താവ് പറഞ്ഞതുപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവുന്നതാണ് ഭേദം എന്ന് ശീലാവതി വിചാരിക്കും. എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റമാണ്; മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളൂ. സമൂഹത്തിൽ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥകൾക്ക് ഉത്തമോദാഹരണമാണ് ശീലാവതീചരിതം.
വൈലോപ്പിള്ളിയുടെ 'കണ്ണീർപ്പാടത്തിലും' ദാമ്പത്യത്തിന്റെ പൊരുത്തക്കേടുകളാണ് ആവിഷ്കരിക്കുന്നത്. ദാമ്പത്യത്തിലെ നിയമങ്ങൾ നടപ്പിലാക്കി കേടുപാടുകൂടാതെ മുന്നോട്ടു നീങ്ങണമെങ്കിൽ നയത്തെക്കാൾ അധികം അഭിനയം വേണം എന്നാണ് കവി പറയുന്നത്. രണ്ടിടത്തും ബലിയാടാവുന്നത് സ്ത്രീ തന്നെയാണ്.

Exam Tips:

a) താരതമ്യ ചോദ്യമായതിനാൽ സാമ്യം (രണ്ടിടത്തും ദാമ്പത്യത്തിലെ പൊരുത്തക്കേട്, സ്ത്രീയുടെ ബലി) എടുത്തുപറയുക.
b) കവിതയിലെ 'നയം, അഭിനയം' എന്ന ആശയം ശീലാവതിയുടെ സഹനവുമായി ചേർത്തു വിശദീകരിക്കുക.

 

Question 9: ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക - വി. കെ. എൻ.

Answer:

മലയാള സാഹിത്യത്തിലെ അവിസ്മരണീയനായ ഹാസ്യസാഹിത്യകാരനാണ് വി.കെ.എൻ. ഒന്നിനോടും വൈകാരികമായ ചായ്‌വ് കാണിക്കാതെ നിശിതമായ ഫലിതപരിഹാസത്തിലൂടെ കാണാനും ആവിഷ്കരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 'കറുത്ത ഫലിതം' എന്നാണ് വി.കെ.എന്നിന്റെ രചനകൾ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ദുരന്തത്തിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന ഹാസ്യമാണ് കറുത്ത ഫലിതം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും വ്യക്തിപരവുമായ ആദർശരാഹിത്യവും കാപട്യവും ചരിത്രത്തിന്റെയും വർത്തമാനകാലത്തിന്റെയും പശ്ചാത്തലത്തിൽ അദ്ദേഹം പ്രദർശന വസ്തുവാക്കി. ഈ 'കോമിക് ജീനിയസ്' ഒന്നിനും പിടികൊടുക്കാതെ എല്ലാത്തിനെയും അതിന്റെ നഗ്നതയിൽ തന്റെ കഥയിലൂടെ നടത്തിച്ചു. ജനനം തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിൽ; മരണം 2004 ജനുവരി 25.
കൃതികൾ: ആരോഹണം, പിതാമഹൻ, അധികാരം, നാണ്‌പാർ, സിൻഡിക്കേറ്റ്, ജനറൽ ചാത്തൻസ് (നോവലുകൾ), അമ്പതുകഥകൾ, ഒരു നൂറുമിനിക്കഥകൾ, പയ്യൻ കഥകൾ, ഹാജ്യാർ, ചാത്തൻസ്, കോഴി, വി.കെ.എൻ. കഥകൾ തുടങ്ങിയ കഥാസമാഹാരങ്ങൾ. അയ്യായിരവും കോപ്പും, നമത് വാഴ്‌വും കാലവും എന്നിവ നർമ്മ ലേഖനങ്ങൾ.

Exam Tips:

a) 'കറുത്ത ഫലിതം' എന്ന വിശേഷണവും അതിന്റെ അർത്ഥവും ഉൾപ്പെടുത്താൻ മറക്കരുത്.
b) ജനനസ്ഥലം, മരണവർഷം, പ്രധാന കൃതികൾ എന്നിവ ക്രമമായി എഴുതുക.

 

Question 10: ശീലാവതിയുടെ കഥ എഴുതുക.

Answer:

പതിവ്രതകളിൽ ഏറ്റവും മികച്ച ഉദാഹരണമാണ് പുരാണപ്രസിദ്ധയായ ശീലാവതി. (ഭർത്താവിനെ വ്രതപൂർവ്വം പരിചരിക്കുന്നവൾ എന്നാണ് പതിവ്രതയുടെ അർത്ഥം.) ശീലാവതിയുടെ ഭർത്താവ് ക്രൂരനും വിരൂപനും സ്ത്രീലമ്പടനുമായിരുന്ന ഉഗ്രശ്രവസ്സായിരുന്നു. എങ്കിലും ശീലാവതി അയാളെ ദൈവത്തെപ്പോലെ പൂജിച്ചുപോന്നു. ഒരിക്കൽ ഉഗ്രശ്രവസ്സിനു കുഷ്ഠരോഗം പിടിപെട്ടു. ബ്രാഹ്മണരുടെ ഇല്ലങ്ങളിൽ ചെന്ന് ഭിക്ഷയെടുത്താണ് തുടർന്ന് ശീലാവതി ഭർത്താവിനെ സംരക്ഷിച്ചത്. നിരന്തരപരിചരണം കൊണ്ട് രോഗത്തിന് തെല്ലുശമനമുണ്ടായി. അന്നുമുതൽ ഭർത്താവിനെ തോളത്തേറ്റിയായി ഭിക്ഷാടനം. ഒരിക്കൽ രണ്ടുപേരും കൂടി ഒരു മാളികയുടെ മുമ്പിൽ ചെന്നുചേർന്നു.
അവിടെ പരന്നൊഴുകിക്കൊണ്ടിരുന്ന വെള്ളത്തിൽപോലും ചവിട്ടാതെ ശീലാവതി ഭർത്താവിനെയും ചുമന്നു തിരികെ പോന്നു. വീട്ടിലെത്തിയശേഷം, മാളികയ്ക്കു മുമ്പിൽ നിന്നു തിരികെപ്പോരാനുള്ള കാരണം ഉഗ്രശ്രവസ്സ് ആരാഞ്ഞു. അതൊരു വേശ്യാലയമാണെന്നും അവിടത്തെ ജലം ചവിട്ടുന്നതുപോലും പാപമാണെന്നും ശീലാവതി പറഞ്ഞു. അപ്പോൾ, തനിക്ക് വേശ്യാഗൃഹത്തിൽ പോകണമെന്ന് ഉഗ്രശ്രവസ്സ് ആവശ്യപ്പെട്ടു.
യാതൊരു വൈമനസ്യവും കൂടാതെ, ഭർത്താവിനെയും ചുമന്ന് അവൾ രാത്രിയിൽ വേശ്യാഗൃഹത്തിലേക്കു നടന്നു. അണിമാണ്ഡവ്യൻ എന്ന താപസ ബ്രാഹ്മണനെ ശൂലത്തിൽ തറച്ചു നിർത്തിയിരിക്കുന്ന സ്ഥലത്തുകൂടെയായിരുന്നു യാത്ര. അണിമാണ്ഡവ്യൻ മൗനവ്രതം ആചരിച്ച് തപസ്സു ചെയ്യുകയായിരുന്നു. രാജാവിന്റെ ധനം മോഷ്ടിച്ചുകൊണ്ടുവന്ന കള്ളന്മാർ അണിമാണ്ഡവ്യന്റെ ആശ്രമത്തിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. മൗനവ്രതത്തിലായിരുന്ന മാണ്ഡവ്യൻ രാജകിങ്കരന്മാരുടെ ചോദ്യത്തിനു മറുപടി പറഞ്ഞില്ല. തൊണ്ടി സാധനം ആശ്രമത്തിൽ നിന്നു കിട്ടിയതിനാൽ പിടിക്കപ്പെട്ട കള്ളന്മാർക്കൊപ്പം അണിമാണ്ഡവ്യനേയും ശൂലത്തിൽ തറച്ചുകൊല്ലാൻ രാജാവ് ഉത്തരവിട്ടു.
ശൂലത്തിൽ തറച്ചെങ്കിലും മാണ്ഡവ്യൻ മരിച്ചില്ല. ഈ സ്ഥലത്തുകൂടെയായിരുന്നു ഉഗ്രശ്രവസ്സിനെയും കൊണ്ട് ശീലാവതിയുടെ യാത്ര. ഇതുകണ്ട മാണ്ഡവ്യൻ അടുത്ത സൂര്യോദയത്തിനു മുമ്പ് ഉഗ്രശ്രവസ്സ് മരിക്കട്ടെ എന്ന് ശൂലത്തിൽ കിടന്നു ശപിച്ചു. ഇതുകേട്ട് നടുങ്ങിയ ശീലാവതി, നാളെ സൂര്യൻ ഉദിക്കാതെ പോകട്ടെ എന്നു മറുശാപം പറഞ്ഞു. അടുത്ത ദിവസം സൂര്യൻ ഉദിച്ചില്ല. സൂര്യനുദിക്കാതെ കാര്യങ്ങളെല്ലാം താറുമാറായി. ദേവന്മാർ മഹർഷിയുടെ അടുത്തെത്തി. അത്രിമഹർഷിയുടെ ഭാര്യ അനസൂയയോട്, ശീലാവതിയെ ശാപം പിൻവലിപ്പിക്കുന്നതിന് നിർബന്ധിക്കാൻ ശട്ടം കെട്ടി. അനസൂയയുടെ പ്രേരണയാൽ ശീലാവതി ശാപം പിൻവലിക്കുകയും ഉഗ്രശ്രവസ്സ് മരിക്കുകയും ചെയ്തു.

Exam Tips:

a) കഥ ക്രമമായി എഴുതുക: കുഷ്ഠം → ഭിക്ഷാടനം → വേശ്യാഗൃഹയാത്ര → മാണ്ഡവ്യശാപം → ശീലാവതിയുടെ മറുശാപം → ശാപമോക്ഷം.
b) കഥാപാത്രങ്ങളുടെ പേരുകൾ (ഉഗ്രശ്രവസ്സ്, അണിമാണ്ഡവ്യൻ, അനസൂയ) വിട്ടുപോകരുത്.

 

Question 11: നമ്പ്യാർക്കവിതകളിലെ ലോകോക്തികൾ എഴുതുക.

Answer:

1. മുല്ലപ്പൂപ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം.
2. കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം.
3. തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ.
4. വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.
5. ദുഷ്ട കിടക്കേ വരട്ടും വണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ.
6. എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം.
7. കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ.
8. കണ്ടാലറിവാൻ സമർത്ഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം.

Exam Tips:

a) വരികൾ ഉദ്ധരിക്കുമ്പോൾ വാക്കുകൾ മാറിപ്പോകാതെ ശ്രദ്ധിക്കുക.
b) ഓരോന്നും പ്രത്യേകം വരിയിൽ നമ്പറിട്ടെഴുതുക.

 

Six Marks Questions and Answers

Question 12: കാലേ കുളിച്ചാലോ വേശിയാട്ടം,
കാലത്തെണീക്കാഞ്ഞാൽ കള്ളനാട്യം
പോവാതിരുന്നാലുമമ്പലത്തിൽ-
പ്പോയാലുമെപ്പോഴും മറ്റൊർത്ഥം. (വിവാഹസമ്മാനം - ഇടശ്ശേരി)
എടുത്തെന്നാലതും കുറ്റം എടുക്കാത്തോലതും കുറ്റം
കൊടുത്തെന്നാലതും കുറ്റം കൊടുക്കാത്തോലതും കുറ്റം
അടുത്തെന്നാലതും കുറ്റം അടുക്കാഞ്ഞാലതും കുറ്റം
കുളിച്ചെങ്കിലതും കുറ്റം കുളിക്കാഞ്ഞാലതും കുറ്റം. (ശീലാവതീചരിതം - നമ്പ്യാർ)
സ്ത്രീയുടെ ജീവിതാവസ്ഥയ്ക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ടോ? കാവ്യഭാഗം അപഗ്രഥിച്ച് സ്വന്തം നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കുറിപ്പ് തയ്യാറാക്കുക.

Answer:

ശക്തിയുടെ കവിയായ ഇടശ്ശേരിയുടെ 'വിവാഹസമ്മാനം' കവിതയിൽ കാമുകനെ അനിയത്തിയുടെ ഭർത്താവായി കാണേണ്ടിവരുന്നതിന്റെ വ്യസനത്തിൽ അപ്പുവിന്റെ ചേച്ചി കുളത്തിൽ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ആത്മഗതം ചെയ്യുന്നതാണ് വിഷയം. അനിയത്തിക്കും ഭർത്താവിനും നല്ലൊരു വിവാഹസമ്മാനം നൽകാൻ (കുളത്തിലെ പൂവിറുക്കാൻ) കുളത്തിലിറങ്ങിയതാണെന്ന് ജനം വിശ്വസിക്കട്ടെ. നിലയില്ലാത്ത വെള്ളത്തിലിറങ്ങാൻ ധൈര്യം ലഭിച്ച അവൾ തന്റെ വികാരങ്ങളുടെ പ്രതിരോധം തകർന്ന് ആത്മഹത്യ ചെയ്യുന്നു. അവളുടെ മനസ്സിലൂടെ കടന്നുപോകുന്ന ഓർമ്മകളാണ് ഈ വരികൾ. ഇതിൽ അവളെ അമ്മ കുറ്റപ്പെടുത്തുന്നതാണ് എഴുതിയിരിക്കുന്നത്:
'ക്രൂരമാശങ്കക്കേ തന്മകൾ തന്നോരോ ചലനവുമമ്മയ്ക്കുള്ളിൽ. കാലേ കുളിച്ചാലോ വേശിയാട്ടം, കാലത്തെണീക്കാഞ്ഞാൽ കള്ളനാട്യം, പോവാതിരുന്നാലുമമ്പലത്തിൽപ്പോയാലുമെപ്പോഴും മറ്റൊരർത്ഥം. ജീവിതം തീ തിന്നലമ്മയ്ക്കയ്യോ, പാവം മകൾക്കൊരു മുൾക്കിരീടം.'
സ്ത്രീയുടെ ദയനീയമായ അവസ്ഥയാണ് കവിതയിൽ കാണുന്നത്. ആറ്റൂരിന്റെ 'സംക്രമണം' എന്ന കവിതയും ഇതേ ആശയം തന്നെയാണ് നൽകുന്നത്. 'വിവാഹസമ്മാനത്തിൽ' കാണുന്ന ചേച്ചിക്ക് സങ്കടങ്ങൾ അമർത്തിപ്പിടിച്ച് വേദനകൾ സഹിച്ച് ജീവിക്കാനാണ് വിധി. തന്റെ നിസ്സഹായമായ ജീവിതത്തിൽ അനുജനെ മാത്രമേ സ്നേഹിക്കുവാൻ സാധിക്കുന്നുള്ളൂ. അമ്മയുടെ ഭയം അവൾ പിഴയ്ക്കുമോ എന്നാണ്. ആശങ്കകൾ മാത്രമാണ് ഈ അമ്മയ്ക്കുള്ളത്. നേരത്തെ കുളിച്ചാൽ അമ്മ ശകാരിക്കും. കാലത്തെണീക്കാൻ വൈകിയാലും ചീത്തയാണ്. എല്ലാം അവൾ പിഴയ്ക്കുമോ എന്ന ഭയംകൊണ്ട് പറയുന്നതാണ്. അമ്മയ്ക്ക് തീ തിന്നലാണ് ജീവിതം; മകൾക്ക് അത് മുൾക്കിരീടമായി മാറി. കുഞ്ചൻനമ്പ്യാരുടെ കവിതയിൽ ഭർത്താവിന്റെ കുത്തുവാക്കുകൾ കേൾക്കുന്ന പതിവ്രതയായ ഭാര്യയുടെ സഹനമാണുള്ളത്. എന്തിനും ഏതിനും കുറ്റം പറയുന്ന ഭർത്താവ്; മുനിയായിട്ടും വീട്ടിനകത്ത് ഭാര്യയുടെ മുമ്പിൽ പുരുഷന്റെ അധികാരം കാണിക്കുന്നു.
18-ാം നൂറ്റാണ്ടിലെ ഗൃഹാന്തരീക്ഷമായിരിക്കാം പുരാണകഥയിൽ ചേർന്നിരിക്കുന്നത്. സ്വന്തം നാടും നാട്ടുകാരും പുരാണകഥകളിൽ ഉൾക്കൊള്ളിച്ച കവിയാണല്ലോ കുഞ്ചൻനമ്പ്യാർ. 18-ാം നൂറ്റാണ്ടിലും ആധുനിക യുഗത്തിലും സ്ത്രീയെന്നും അടിച്ചമർത്തപ്പെട്ടവളാണ്. അവൾക്ക് ദുരിതങ്ങളേയുള്ളൂ. പ്രതികരിക്കാനും പ്രതിരോധിക്കാനും കഴിയാത്ത സാഹചര്യം.
ഇന്നത്തെ അവസ്ഥയെന്താണ്? സ്ത്രീക്ക് അനുകൂലമായി നിരവധി നിയമങ്ങൾ നടപ്പിലായ സമൂഹമാണ് ഇന്നത്തേത്. 2015-ലാണ് റേഷൻ കാർഡിൽ നിന്നും അച്ഛനെ മാറ്റി ഗൃഹനായികയുടെ പേരിലാക്കിയത്. സ്ത്രീ പരാതി നൽകിയാൽ അതിന് നടപടികൾ ഉടനെയാണ്. എല്ലാ മേഖലയിലും സംവരണം നടപ്പിലായിരിക്കുന്നു. സ്ത്രീ ശാക്തീകരണ പരിപാടികൾ നിരവധിയാണ്. ഇതിനാൽ സ്ത്രീയുടെ ശക്തിയും ആത്മവിശ്വാസവും വർദ്ധിച്ചിട്ടുണ്ട്. സ്ത്രീയുടെ വൈകാരികലോകത്ത് വലിയ മാറ്റം വന്നിട്ടുണ്ട്. അവൾ പ്രതിഷേധിക്കുന്നുണ്ട്. തിരുവനന്തപുരത്ത് അമൃത എന്ന പെൺകുട്ടി അസഭ്യം പറഞ്ഞ നാല് പൂവാലന്മാരെ കണക്കിന് തലിയത് ചാനലിൽ വന്നതാണ്. അതിനെത്തുടർന്ന് കോടതിയും കേസുമായി സാമൂഹ്യനിയമങ്ങൾ അമൃതയ്ക്കു പിറകെ വന്നുകൊണ്ടിരിക്കും. എന്നാലും അമൃത കാണിച്ചത് സൈര്യമായിരുന്നു. ബാറിൽ പോയി വെള്ളമടിച്ച് ബഹളം വയ്ക്കുന്ന സ്ത്രീകളുണ്ട്. സ്ത്രീയായതിനാൽ അത് മോശമായി. പൂവാലന്മാരെ ചെരിപ്പുകൊണ്ടടിക്കുന്ന പെൺകുട്ടികളുടെയെണ്ണവും വർദ്ധിക്കുന്നു. കാമാസക്തിയോടെ സ്ത്രീയെ നോക്കിയാൽ സ്ത്രീക്ക് കേസു കൊടുക്കാം. കുടുംബശ്രീ, ജനശ്രീ പദ്ധതികൾ സ്ത്രീ കൂട്ടായ്മയെ ശക്തിപ്പെടുത്തിയ നാടാണ് കേരളം. എങ്കിലും ഇന്നും സൗമ്യമാരും ജിഷമാരും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
വീട്ടിൽ ഇന്നും അടുക്കളയിലെ വിറകിൽ പുകയൂതി ഊതി തീ പിടിപ്പിക്കുന്നത് സ്ത്രീയാണ്. അവൾ തന്നെയാണിപ്പോഴും മാറാത്ത ടെക്നോളജിയുള്ള അലക്കുയന്ത്രം. അവൾക്കു വേണ്ടിയാണിന്നും ചൂല് സുക്ഷിക്കുന്നത്. അവൾക്കായാണ് നാരത്തേപ്പും. കുഞ്ചൻനമ്പ്യാരുടെ കാലഘട്ടത്തിലും ഇങ്ങനെ ഒരു അവസ്ഥ സ്ത്രീക്കുണ്ടായിരുന്നു. എന്തെടുത്താലും കുറ്റം, എടുത്തില്ലെങ്കിലും കുറ്റം. അന്തമില്ലാത്ത ശകാരം വിളികൾ, ചീത്ത പറച്ചിൽ. ഇവ കേട്ടും കുടുംബത്തിനായി പണിയെടുത്തിരുന്നത് നമ്പ്യാരുടെ കാലത്തും സ്ത്രീകൾ തന്നെയാണെന്നത് നമ്മെ വേദനിപ്പിക്കുന്നു. മാത്രമല്ല, ഈ യുഗത്തിൽ നമ്മുടെ വീടുകളിൽ സ്ത്രീ കേൾക്കുന്ന അതേ ശകാരങ്ങൾ തന്നെയാണ് നമ്പ്യാരുടെ കാലത്തും അവൾ കേൾക്കുന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്ത്രീ വീടിനകത്ത് കൂട്ടിലെ തത്ത തന്നെയല്ലേ?

Exam Tips:

a) രണ്ടു കാവ്യഭാഗങ്ങളും (ഇടശ്ശേരി, നമ്പ്യാർ) ഒരേ ആശയം പറയുന്നു എന്നു വ്യക്തമാക്കിയശേഷം 'ഇന്നത്തെ അവസ്ഥ' എന്ന ഭാഗത്ത് സ്വന്തം നിഗമനങ്ങൾ എഴുതുക.
b) ഇന്നത്തെ അവസ്ഥ പറയുമ്പോൾ നേട്ടങ്ങളും (നിയമങ്ങൾ, ശാക്തീകരണം) ഇപ്പോഴുമുള്ള പ്രശ്നങ്ങളും ഇരുവശവും എഴുതുക.
c) ചോദ്യം ചോദിക്കുന്ന 'മാറ്റം വന്നിട്ടുണ്ടോ?' എന്നതിന് ഒടുവിൽ നേരിട്ടുള്ള ഉത്തരം നൽകുക.

 

Question 13: "കുറവല്ലാതെ നമുക്കൊരുവസ്ത പറവാനില്ല ജനിച്ചേപ്പിന്നെ"
നമ്പ്യാർകൃതികളിൽനിന്ന് ഇതുപോലുള്ള ആക്ഷേപഹാസ്യപ്രധാനമായ വരികൾ കണ്ടെത്തി വിലയിരുത്തൽക്കുറിപ്പ് തയ്യാറാക്കുക.

Answer:

ആക്ഷേപഹാസ്യത്തിന്റെ കരുവാൻകൂടിയാണ് തുള്ളൽകൃതികൾ. 18-ാം നൂറ്റാണ്ടിലെ ഈ പ്രതിഭയുടെ തൂലികയിൽ നിന്നും കേരളത്തിന് ലഭിച്ചത് എന്നും സൂക്ഷിക്കാവുന്ന മുന്നറിയിപ്പുകളാണ്. നമ്പ്യാരുടെ ആക്ഷേപഹാസ്യത്തിന്റെ തൊടുന്ന അമ്പുകൾ ഏൽക്കാത്തവർ ആരുമുണ്ടായിരുന്നില്ല.
"രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു വ്യാജംനടിച്ചു സമസ്ത സാധുക്കളെത്തേജോവധം ചെയ്തു വിത്തമാർജ്ജിച്ചുകൊണ്ടാജീവനാന്തം കഴിക്കുന്നിതു ചിലർ" എന്ന 'ഹരിണീസ്വയംവരത്തിലെ' വിമർശനം ഭരണാധികാരികളേയും ഉദ്യോഗസ്ഥവൃന്ദത്തേയും ലക്ഷ്യമാക്കിയതായിരിക്കണം.
"വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാൻ കാരസ്കരഘൃതം ഗുൽഗുലുതിക്തകം ചേരുന്ന നെയ്ക്കളുമെണ്ണപ്പൊടികളും സാരമായുള്ള ഗുളികയും കൊണ്ടുചെന്നോരോവിധം പണം കൈക്കലാക്കീടുന്നു" എന്ന് ധനമോഹികളായ വൈദ്യന്മാരെ വിമർശിക്കുന്ന 'ധ്രുവചരിത'ത്തിലെ ഭാഗം പ്രസിദ്ധമാണ്.
ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ചിലപ്പോഴൊക്കെ അവരുടെ കൊച്ചമ്മമാരോട് അടുത്തുകൂടുകയായിരുന്നു വഴി എന്ന അവസ്ഥ നമ്പ്യാർ ഹരിണീസ്വയംവരത്തിൽ സൂചിപ്പിക്കുന്നതിങ്ങനെയാണ്:
"സർവ്വാധികാരിയെക്കണ്ടാൽ നമുക്കിന്നു കാര്യങ്ങൾ സാധിക്ക വൈഷമ്യമായ് വരും. നാണിയെക്കണ്ടാലെളുപ്പമാമെന്നൊരു നാണിയം നാട്ടിൽ നടത്താതിരിക്കണം."
കാര്യമായൊരു ജോലിയും ചെയ്യാതെ, ഊണും ഉറക്കവും പരദൂഷണവും മറ്റുമായി നടക്കുന്നവരെ നമ്പ്യാർ പാത്രചരിത്രത്തിൽ വരച്ചുകാട്ടുന്നതിങ്ങനെയാണ്:
"ഉണ്ണണമെന്നുമുറങ്ങണമെന്നും പെണ്ണുങ്ങളോടു രസിക്കണമെന്നും കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാം എണ്ണിക്കൊണ്ടു ദൂഷിക്കണമെന്നും ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു വൃത്തവിചാരമൊരിക്കലുമില്ല."
അതുപോലെതന്നെ "ഉള്ളത്തിൽ ഭയമേറുകമൂലം വെള്ളത്തിൽച്ചിലർ ചാടിയൊളിച്ചു, വള്ളിക്കെട്ടുകൾ തോറും ചെന്നതിനുള്ളിൽ പൂക്കിതു പല ജനമപ്പോൾ", "തന്റെ കാര്യമഖിലം നടക്കണം തന്റെ ഭാര്യ സുതരും സുഖിക്കണം അന്യരാകെയതിഖിന്നരാകണം തന്നെവന്നനുദിനം വണങ്ങണം", "കണ്ടാലറിവാൻ സമർത്ഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം", "കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ?", "തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ", "എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം", "പെണ്ണിന്റെ ചൊൽ കേട്ടു ചാടിപ്പുറപ്പെട്ടു പൊണ്ണൻ മഹാഭോഷനയ്യോ! മഹാജളൻ!" എന്നിവയെല്ലാം ഈ ഗണത്തിൽപ്പെടും.
ഇവിടെ കണ്ട വരികളിൽ എല്ലാ വിഭാഗക്കാരും നമ്പ്യാരുടെ അമ്പ് കൊള്ളുന്നുണ്ട്. നായർക്ക് ഒറ്റ വിചാരമേയുള്ളൂ: ഉണ്ണണം, ഉറങ്ങണം, പെണ്ണുങ്ങളോട് രസിക്കണം, കണ്ണിൽ കണ്ടവരെയെല്ലാം എണ്ണിയെണ്ണി ദൂഷിക്കണം. പടപേടിച്ച് പായുന്ന നായന്മാരെ വർണ്ണിക്കുന്നത് വായിച്ചാൽ കഷ്ടം തോന്നും. പൊണ്ണന്മാർ മണ്ണിൽ പല പല കുഴിയുണ്ടാക്കിയാണ് കിടക്കുന്നത്. ഈ നായർ വിശന്നു വലഞ്ഞ് വീട്ടിൽ വന്നാൽ കാണിക്കുന്ന കോലാഹലങ്ങൾ ഭയങ്കരം തന്നെ.
അന്നത്തെ സമൂഹത്തിൽ പരിവർത്തനം വേണമെന്ന് ആഗ്രഹിക്കുന്ന ദാർശനികനായിരുന്നു കുഞ്ചൻ നമ്പ്യാർ. വീട്ടിലെ കാര്യങ്ങൾ വരെ ശ്രദ്ധിക്കാതെ സമയത്തിന് ഉണ്ണാൻ വരുന്നവരെ നമ്പ്യാർ വിചാരണ ചെയ്യുകയാണ്. നികുതി പിരിവുകാരെ വെറുതെ വിട്ടില്ല. ഇന്നത്തെപ്പോലെ സുശക്തമായ ജനാധിപത്യ വ്യവസ്ഥയില്ലെങ്കിലും നമ്പ്യാരുടെ കാലത്തും അന്നത്തെ നീതിനിയമങ്ങൾ ഉണ്ടായിരുന്നു. അതിനെ തുരങ്കംവയ്ക്കുന്ന നികുതി പിരിവുകാരെ കണക്കിന് കളിയാക്കുന്നു. വിളവിന്റെ പകുതി ചോദിക്കുന്നവരുണ്ട്. മുളകും തെങ്ങും കമുങ്ങും എല്ലാം മുഴുവനോടെ വേണമെന്ന് ശഠിക്കുന്ന നികുതി പിരിവുകാരുമുണ്ട്. തള്ളക്ക് തല്ല് കിട്ടുമ്പോൾ പിള്ളയെ പൊക്കിത്തടുക്കുന്നവർ അന്ന് ഉണ്ടായിരിക്കാം. കൂനന്മാർ മദിച്ച് ഗോപുരം കുത്തുമോയെന്നത് നമ്മളിൽ ഹാസ്യത്തിന്റെ അലകൾ ഉണ്ടാക്കുന്നതാണ്. കണ്ടറിയാത്തവൻ കൊണ്ടാലുമറിയില്ലെന്നും നാം കേൾക്കുന്നു.
ആക്ഷേപഹാസ്യങ്ങൾക്ക് സഹൃദയരുടെയിടയിൽ വലിയ തോതിലുള്ള പ്രചാരം ഉണ്ടായിരിക്കും. കേരളത്തിലെ വാർത്താചാനലുകളിൽ രാഷ്ട്രീയത്തെ കളിയാക്കുന്ന സറ്റയറുകൾ വന്നിട്ടുണ്ട്. വ്യത്യസ്ത പാർട്ടികളിലെ നേതാക്കന്മാരുടെ വീഡിയോകൾ എഡിറ്റ് ചെയ്ത് ഒരു സ്ക്രിപ്റ്റ് തയ്യാറാക്കി ആക്ഷേപ ഹാസ്യം തയ്യാറാക്കുന്നു. ഏഷ്യാനെറ്റിലെ 'ചിത്രം വിചിത്രം' പരിപാടി പ്രസിദ്ധമാണ്. ഇന്നും ജനത്തെ ആകർഷിക്കുന്ന സാഹിത്യരൂപവും കാഴ്ചാപരിപാടിയുമായി സറ്റയറുകൾ മാറുന്നുണ്ടെങ്കിൽ അവയുടെ ആകർഷണം കുറിക്കുകൊള്ളുന്ന ഭാഷാപ്രയോഗങ്ങളായിരിക്കും. കാഴ്ചയേക്കാൾ ഭാഷയ്ക്കാണ് പ്രാധാന്യം. നമ്പ്യാരുടെ തുള്ളലിലെ സാഹിത്യമാണ് ആക്ഷേപഹാസ്യത്തിന്റെ ജീവൻ തുടിക്കുന്നത്. നമ്പ്യാരുടെ കാലഘട്ടത്തിലെ ജനം പറയാനാഗ്രഹിച്ചതും പ്രതികരിക്കാൻ കൊതിച്ചതുമായ കാര്യങ്ങളാണ് തുള്ളലിലൂടെ അറിഞ്ഞത്. നേരിട്ട് മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിക്കുന്നവയാണ് ആക്ഷേപഹാസ്യങ്ങൾ. അതിനിടക്ക് സന്ദർഭത്തിന് ഉചിതമായി വർണ്ണനകൾ എഴുതുന്നു. 'മണ്ണിൽ പല പല കുഴിയുണ്ടാക്കി പൊണ്ണന്മാർ ചിലരവിടെയൊളിച്ചു' എന്ന് പാടിയപ്പോൾ അത് കേട്ട പൊണ്ണന്മാർ അന്ധാളിച്ചുപോയിരിക്കും.
ചില ആക്ഷേപഹാസ്യങ്ങൾ തികച്ചും വസ്തുതയെ മറച്ചുപിടിച്ച് അവതരിപ്പിക്കുന്നു. 'കൂനൻ മദിച്ചാൽ ഗോപുരം കുത്തുമോ?' എന്നതിലെ അമ്പിന് കൊല്ലാനുള്ള ശക്തിയുണ്ട്. തള്ളയെ തല്ലുമ്പോൾ കുഞ്ഞിനെക്കൊണ്ട് തല്ലുന്ന അമ്മമാർ ഉണ്ടാവണമെന്നില്ല. എങ്കിലും ഈ പ്രയോഗത്തിൽ വീടുകളിൽ കാണുന്ന ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കിനെ പരമാവധി ഫലിതം കലർത്തി വിമർശിച്ചിരിക്കുകയാണ്. എലിയെപ്പോലിരിക്കുന്നവൻ പുലിയെപ്പോലെ വരുന്നത് കണ്ട് പലരും മനസ്സിൽ പറഞ്ഞത് നമ്പ്യാർ തുള്ളലിലാക്കി. ജനം ചിന്തിക്കുന്നതും ജനം പറയുന്നതും ജനം ആഗ്രഹിക്കുന്നതുമാണ് തുള്ളലിൽ ആവിഷ്കരിച്ചത്. ഇങ്ങനെ ആക്ഷേപഹാസ്യങ്ങൾ ജനത്തെ വളരെ ക്രിയാത്മകമായി പരിഹസിച്ച് നന്നാക്കുന്ന ഭാഷയുടെ ഔഷധമാണ്.

Exam Tips:

a) വരികൾ ഉദ്ധരിച്ചശേഷം ഓരോന്നും ആരെ, ഏത് സാമൂഹിക തിന്മയെ വിമർശിക്കുന്നു എന്ന് ഒറ്റവരിയിലെങ്കിലും വിശദീകരിക്കുക.
b) ഏത് കൃതിയിൽനിന്നുള്ള വരിയാണെന്ന് (ഹരിണീസ്വയംവരം, ധ്രുവചരിതം, പാത്രചരിതം) സൂചിപ്പിക്കുന്നത് ഉത്തരത്തിന് ഭംഗി കൂട്ടും.
c) 'വിലയിരുത്തൽ' ആയതിനാൽ ആക്ഷേപഹാസ്യത്തിന് സമൂഹത്തിൽ ഉള്ള പങ്ക് ഉപസംഹാരമായി എഴുതുക.

 

Question 14: കുഞ്ചൻനമ്പ്യാരുടെ കാവ്യഭാഷയ്ക്ക് ചൈതന്യം പകരുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് വിശകലനം ചെയ്ത് ഉപന്യാസം തയ്യാറാക്കുക. താഴെ കൊടുത്ത സൂചകങ്ങൾ പരിഗണിക്കാം.
- താളം
- പദപ്രയോഗം
- പ്രാസം

Answer:

നമ്പ്യാർകൃതികൾ മലയാളത്തിന്റെ ഗിരിശൃംഗമാണ്. സമൂഹത്തേയും മനുഷ്യനേയും മർമ്മമറിഞ്ഞ് രസിപ്പിച്ച് പരിവർത്തനം ചെയ്ത് കലക്കത്ത് ഭവനത്തിലെ കുഞ്ചൻനമ്പ്യാർ മലയാളത്തിന്റെ പ്രഭാതമാണ്. ഉച്ചസൂര്യന്റെ മിന്നലാണ്, പെയ്തിറങ്ങിയ മഴയാണ്.
നമ്പ്യാരുടെ കാവ്യഭാഷ ആദ്യന്തം സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. ഭക്തജനങ്ങളുടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാനാണ് ഈ കൃതികൾ രചിച്ചിരിക്കുന്നത്. ചാരുവായ കേരളഭാഷയിലാണ് രചിച്ചിരിക്കുന്നതെന്ന് നമ്പ്യാർ തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ തുള്ളലുകൾ രചിച്ച ഭാഷ ലളിതമാണ്. ഓട്ടൻ, പറയൻ, ശീതങ്കൻ തുള്ളലുകൾ മലയാളത്തിന്റെ ലാവണ്യം നിറഞ്ഞു നിൽക്കുന്നവയാണ്. 18-ാം നൂറ്റാണ്ടിലെ ജനം സംസാരിച്ച മലയാളം നമുക്കിവിടെ വായിക്കാം. മുനികുലനാഥൻ കുറവുപറഞ്ഞ് നശിപ്പിക്കുന്നു എന്നതിനുപകരം സന്ന്യാസിവര്യൻ തന്നെ ന്യൂനോക്തി പറഞ്ഞ് ക്ഷദമാക്കീടുന്നു എന്നാക്കിയാൽ നമ്പ്യാരല്ലാത്ത സംസ്കൃതാഭിമുഖ്യമുള്ള മലയാള കവിയായി മാറും.
താളം: രംഗകലയായ തുള്ളലിന്, പാടുവാൻ വേണ്ടി രചിക്കപ്പെട്ടതിനാൽ താളം പ്രധാനമാണ്. രണ്ടുവരികൾ ചൊല്ലിയതിനുശേഷം അത് ആവർത്തിക്കുന്ന തുള്ളലിന് താളം ഇല്ലാതെ അഭിനയിക്കുവാൻ കഴിയില്ല. ഗണപതി, ചമ്പ, ചെമ്പട എന്നിവയാണ് തുള്ളലിൽ ഉപയോഗിക്കുന്ന താളങ്ങൾ. തുള്ളൽ തുടങ്ങുമ്പോൾ ചുവടു വയ്ക്കുന്നത് ഗണപതി താളത്തിലാണ്. സാധാരണക്കാരന്റെ കഥ കളിയെന്ന് തുള്ളൽ അറിയപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം ഈ താളങ്ങളുടെയും ഭാഷയുടെയും ലാളിത്യമാണ്. മർമ്മ താളം, ലക്ഷ്മി താളം, കുംഭതാളം, കാരിക താളം, കുണ്ടനാച്ചി താളം എന്നിവയും ഉപയോഗിക്കുന്നുണ്ട്. ബേഗഡാ, ഭൂപാളം, ബിൽഹരി, അഠാണ, ദ്വിജാവന്തി, ഇന്ദിര എന്നീ രാഗങ്ങൾ ഉപയോഗിക്കുന്നു. മദ്ദളം ഉപയോഗിക്കുന്നയാൾ പൊന്നാനിയും കുഴിതാളം ഉപയോഗിക്കുന്നയാൾ ശിങ്കിടിയുമാണ്. നർത്തകൻ പാടുന്നത് ശിങ്കിടി ഏറ്റുപാടുന്നു. മദ്ദളത്തിന്റെ ചോരിട്ട ഭാഗത്ത് (വലതുവശം) 'തി', 'നാം' എന്നും ഇടതുഭാഗത്ത് 'തോം' എന്നും പാഠക്കൈകൾ ഉള്ള തൊപ്പിമദ്ദളമാണ് തുള്ളലിന് ഉപയോഗിക്കുന്നത്.
സാധാരണക്കാരന്റെ താളം ഉപയോഗിക്കുന്ന തുള്ളലുകൾ ചാക്യാർ കൂത്തിനോളം പ്രചാരമുണ്ടാക്കിയതാണ് തുള്ളൽ ചരിത്രം പറയുന്നത്. അമ്പലപ്പുഴയിൽ നിന്നും നമ്പ്യാർക്കുണ്ടായ പരിഹാസം നമ്പ്യാരുടെ സർഗ്ഗവൈഭവത്തെ പ്രകടിപ്പിക്കുന്ന രചനയായി മാറി. പാഠഭാഗത്തു തന്നെ മൂന്നുവിധത്തിൽ താളങ്ങൾ മാറുന്നത് കാണാം. ഇത് പൊതുജനത്തിന്റെ രസത്തിനായി ചെയ്യുന്നതാണല്ലോ. തുള്ളൽ സാഹിത്യഭാഷയുടെ അക്ഷയപാത്രമാണ്. പ്രയോഗങ്ങളും, ഉചിതമായ അവതരണവും, വർണ്ണനകളും, ഫലിതവും, ആക്ഷേപഹാസ്യവുമെല്ലാം അടങ്ങുന്ന ഒരു സംസാരസാഗരമാണിത്. തുള്ളലുകളിലെ ഈരടികൾ കേൾക്കുന്ന സമയത്തുതന്നെ അർത്ഥം മനസ്സിലാകണമല്ലോ. അതിനായി ലളിതമായ പദങ്ങൾ വേണം. പദപ്രയോഗങ്ങളും ലളിതമായിരിക്കണം.
പദപ്രയോഗം: പാഠഭാഗത്ത് സ്ത്രീയുടെ വൈഷമ്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് അയൽപ്പക്കത്തുള്ളയാളോട് പറയുന്നതുപോലെയാണ്. ഭർത്താവിന് പ്രായമായി; കഷായം കുടിക്കുന്ന പരുവമാണ്. എന്നിട്ടും ശകാരത്തിന് കുറവില്ല. ഇല്ലങ്ങളിൽ തെണ്ടിച്ചെന്നിട്ടാണ് നെല്ലും അരിയും കണ്ടെത്തുന്നത്. ഇവിടെ കവിതയിൽ പ്രയോഗിച്ച 'തെണ്ടി' എന്ന പദം നമ്പ്യാരുടെ കാവ്യഭാഷയെക്കുറിച്ചുള്ള വീക്ഷണം കാണിക്കുന്നു. സാധാരണക്കാരന്റെ വാക്ക് ഒരു മാറ്റവും വരുത്താതെ, സംസ്കൃതത്തിൽ പൊതിഞ്ഞ് ആഢ്യത്വം വരുത്താതെ ഉപയോഗിച്ചിരിക്കുന്നു. നിലവിളിക്കുന്ന സ്ത്രീയെ ഇവിടെ കാണാം. ഇവർക്ക് സങ്കടങ്ങൾ അറിയിക്കുന്ന സമയത്ത് നേരിട്ട് വസ്തുതകൾ പറയാനേ സാധിക്കൂ. അതിനാൽ വർണ്ണനകൾ ഈ ഭാഗത്ത് കാണുന്നില്ല. തന്റെ അനുഭവങ്ങൾ നേരിട്ട് പറയുന്നതിൽ മറ്റൊരു കാര്യത്തേയും കൂട്ടുപിടിച്ച് ഫലിപ്പിക്കേണ്ടതില്ലല്ലോ എന്നായിരിക്കാം നമ്പ്യാരുടെ നിരീക്ഷണം. കുറ്റങ്ങളുടെ വിവരണം തികച്ചും ഗ്രാമ്യമായ പദങ്ങൾ ഉപയോഗിച്ചാണ്. എല്ലാം കുറ്റമാണെന്നത് എത്ര ലളിതമായി പറഞ്ഞിരിക്കുന്നു! എടുത്താലും കുറ്റം, എടുക്കാഞ്ഞാലും കുറ്റം; എന്താണ് എടുത്തത്? എന്താണ് എടുക്കാഞ്ഞത്? എന്നൊന്നും പറയേണ്ടതില്ല. മുനിയുടെ പൊതുവായ കുറ്റം പറച്ചിലിനെ പ്രകടിപ്പിക്കാൻ ഇതുമതി. ഇതുപോലെ കൊടുത്തതും കൊടുക്കാതിരുന്നതും എന്താണെന്ന് പറയേണ്ടതില്ല. ഇത് എഴുതിയ കവി സംഭാഷണഭാഷയാണ് ഉപയോഗിച്ചത്. സംഭാഷണങ്ങളുടെ മർമ്മമറിയുന്ന കവിയാണ് നമ്പ്യാർ. ഒരു വ്യവസ്ഥയുമില്ലാത്ത മുനിയെയാണ് ശീലാവതിയുടെ സംസാരത്തിലൂടെ കാണിച്ചുതരുന്നത്. ശീലാവതിയുടെ സങ്കടം പറച്ചിലിൽ തുള്ളലിൽ കാണിക്കും വായനക്കാരനും അറിയുന്നത് മുനിയുടെ സ്വഭാവമാണ്.
അതുതന്നെയാണ് നമ്പ്യാർ ഉദ്ദേശിച്ചതും. ഭജനങ്ങളുടെ നടുവിൽ കാണുന്ന ഭാഷയാണ് നമ്പ്യാർക്ക് പ്രിയപ്പെട്ടത്. അതിൽ കേൾക്കുന്ന പദങ്ങളായിരിക്കാം 'കൊള്ളിവാക്ക്', 'വിശേഷം കാണാനില്ല', 'ചൊല്ലുന്നപോലെ കുത്തി', 'മറിമായങ്ങൾ', 'പിറവിലുള്ള ജാതകദോഷം', 'കുറ്റവറ്റ മുനി' എന്നിവയെല്ലാം സ്ത്രീപുരുഷഭേദമില്ലാതെ സാധാരണക്കാർ സംസാരിക്കുന്നവയിൽ വരുന്നവയാണ്. ഈ സംഭാഷണ ശകലങ്ങളിലും കവിത രചിച്ച് കുഞ്ചൻ നമ്പ്യാർ ജനകീയ കവിയായതിൽ അത്ഭുതമില്ല. രംഗകലയായതിനാൽ, സാധാരണക്കാരുടെ ആസ്വാദനത്തിനു വേണ്ടി രചിക്കപ്പെട്ടവയായതിനാൽ തുള്ളലുകളിൽ കേൾവി സുഖം ഉണ്ട്.
പ്രാസം: അത് വരികളിലെ പ്രാസങ്ങൾ വഴി സുന്ദരമായി ആസ്വദിക്കപ്പെടുന്നു. ദ്വിതീയാക്ഷരപ്രാസം എല്ലാ വരികളിലും കാണാം. 'നല്ല കഷായത്തും', 'എല്ലാം കൊടുക്കുന്നു', 'തെല്ലും വിശേഷം', 'ചെല്ലുന്നതില്ല' എന്നിങ്ങനെ എല്ലാ വരികളിലും 'ല്ല' കാണാം. 'എടുത്താലെന്നതും കുറ്റം' എന്നു തുടങ്ങുന്ന ഭാഗം വാക്കുകളുടെ ആവർത്തനത്താൽ കേൾക്കുന്നതിൽ സുഖമുളവാക്കുന്നുണ്ട്.
നമ്പ്യാരുടെ തുള്ളൽ മലയാളത്തിന്റെ അന്തസ്സിനെയാണ് രംഗത്തേക്ക് കൊണ്ടുവന്നത്. ചാക്യാർ സംസ്കൃതശ്ലോകം ചൊല്ലിയാണ് മലയാളം പറഞ്ഞത്. അവിടെ സംസ്കൃതം ആഭിജാത്യം കാത്തു സൂക്ഷിച്ചു. മലയാളമാകട്ടെ സംസ്കൃതത്തിനും താഴെ രസികജനത്തിന്റെ കൂടെയും. തുള്ളൽ രംഗത്ത് വന്നതോടെ സാഹിത്യവും ജനകീയാസ്വാദനവും മലയാളമായി. അത് മലയാളത്തിന്റെ ശക്തിസൗന്ദര്യങ്ങൾ വെളിപ്പെടുത്തുന്നതായി.

Exam Tips:

a) ചോദ്യത്തിലെ മൂന്നു സൂചകങ്ങൾക്കും (താളം, പദപ്രയോഗം, പ്രാസം) വേറെ വേറെ ഖണ്ഡിക നൽകുക.
b) താളങ്ങളുടെ പേരുകൾ (ഗണപതി, ചമ്പ, ചെമ്പട) ഓർമ്മിച്ച് എഴുതുക.
c) പദപ്രയോഗത്തിന് ശീലാവതിയുടെ വാക്കുകളിൽ നിന്നുള്ള ഉദാഹരണം ('എടുത്താലും കുറ്റം') ചേർക്കുക.
d) മലയാളഭാഷയ്ക്ക് തുള്ളൽ നൽകിയ അന്തസ്സിനെക്കുറിച്ചുള്ള വാചകത്തോടെ ഉപസംഹരിക്കുക.

 

Question 15: തുള്ളലിലെ കേരളീയഘടകങ്ങളുടെ ആവിഷ്കാരം - ഉപന്യാസം തയ്യാറാക്കുക.

Answer:

തുള്ളലുകളുടെ ഇതിവൃത്തം പുരാണങ്ങളിലേതായിരുന്നുവെങ്കിലും സമകാലിക ജീവിതം തന്റെ കൃതികളിൽ വ്യക്തമായി പ്രതിഫലിക്കണമെന്ന് നമ്പ്യാർക്കു നിർബന്ധമുള്ളതായി കാണാം. അന്നത്തെ സാമുദായിക ജീവിതത്തിലെ വൈകല്യങ്ങളെക്കുറിച്ചു കേൾവിക്കാരെ ശരിക്കും ബോധവാന്മാരാക്കുന്നതിനു നമ്പ്യാർ തന്റെ കവിത ആയുധമാക്കി.
എൻ. കൃഷ്ണപിള്ളയുടെ അഭിപ്രായത്തിൽ ഇടത്തരക്കാരുടെ കൂട്ടത്തിൽ പിറന്നു വളർന്ന നമ്പ്യാർ കൂടുതലും ജീവിച്ചത് കൊട്ടാരങ്ങളിലും പ്രഭുകുടുംബങ്ങളിലും രാജധാനികളിലും ആയിരുന്നു. അവിടങ്ങളിലെ ജീവിതസമ്പ്രദായമായിരുന്നു അദ്ദേഹം നേരിട്ടു കണ്ടതും സൂക്ഷ്മമായി അറിഞ്ഞതും. രാജാക്കന്മാർ, രാജഭൃത്യന്മാർ, പലതരം ഉദ്യോഗസ്ഥന്മാർ, ഇടപ്രഭുക്കന്മാർ, കാര്യക്കാർ, വിചാരിപ്പുകാരന്മാർ, ഗണികാജനങ്ങൾ, കലാവിദ്യകൾ പെരുമാറുന്നവർ, കച്ചവടക്കാർ, ഭജനങ്ങൾ തുടങ്ങിയ ആളുകളുമായിട്ടാണ് അദ്ദേഹം ഇടപഴകിയത്. ജന്മനാ ഫലിതപ്രിയനും പരിഹാസചതുരനുമായ അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഇത്തരം മനുഷ്യരുടെ ഹീനവും മലിനവും വികൃതവും അധാർമികവുമായ ശീലാചാരവൃത്തികളാണ് ആഴത്തിൽ പതിഞ്ഞത്.
അവരാകട്ടെ ഏറിയകൂറും സമുദായത്തിന്റെ ഉപരിതലത്തിൽ വർത്തിക്കുന്ന മാന്യന്മാരായി കരുതപ്പെട്ടവരും ആയിരുന്നു. ഈ കാര്യങ്ങളൊക്കെത്തന്നെ നമ്പ്യാരെ അസഹ്യമാംവിധം ശല്യപ്പെടുത്തിയിരിക്കണം. അതിനാലാവണം യാതൊന്നും വകവയ്ക്കാതെ തന്റെ വെറുപ്പിനും പുച്ഛത്തിനും കാരണമായ പരിതാപാവസ്ഥകളെ അദ്ദേഹം നിർദയം ചിത്രീകരിച്ചു.
പുരാണകഥകളെ വർണിച്ച് കവി അവയിലെ കഥാപാത്രങ്ങളെയും പശ്ചാത്തലത്തെയുമെല്ലാം സൗകര്യപൂർവം അനുവാചകന്റെ സ്വപരിചയ പരിധിയിൽ നിറുത്തുവാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനാലാവാം നമ്പ്യാർകൃതികളിലെല്ലാംതന്നെ കേരളീയത നിറഞ്ഞുനിൽക്കുന്നതും. സ്വർഗപാതാളങ്ങൾ വിവരിക്കുമ്പോൾ അമ്പലപ്പുഴയോ തിരുവനന്തപുരമോ പോലുള്ള കേരളത്തിലെ നഗരങ്ങളായി രൂപാന്തരപ്പെടുന്നത് തുള്ളലുകളിലെ സവിശേഷതയാണ്. അയോധ്യയിലും അളകാപുരിയിലും ലങ്കയിലും എന്തിന് സ്വർഗ്ഗത്തിലും പാതാളത്തിലുമെല്ലാം കേളച്ചാരെയും കാളിപ്പെണ്ണിനെയും ചിരികണ്ടനെയും മറ്റുമാണ് നാം കണ്ടുമുട്ടുന്നത്.
കേരളത്തിലെ നായന്മാരും നമ്പൂതിരിമാരും പട്ടന്മാരുമെല്ലാം ഹസ്തിനപുരിയിലും യമപുരിയിലുമൊക്കെ ചെന്നു കുടിയിരിക്കുന്നു. 'നമ്പ്യാരുടെ പുരാണകഥയിലെ രംഗം ഇന്ദ്രപുരിയോ, കുണ്ഡിനനഗരമോ, ഹസ്തിനപുരമോ എന്നുവേണ്ട സ്വർഗപാതാളങ്ങളിൽ എവിടെ ആയാലും അവിടെക്കാണാം നായരും നമ്പൂതിരിയും, പരദേശിയും, അമ്പലവാസിയും.'
കൃഷിയിലും സൈനികസേവനത്തിലും ഏർപ്പെട്ടിരിക്കുന്ന നായരുടെ ഭീരുത്വവും ധീരതയും നമ്പ്യാർക്കു പരിചിതമാണ് എന്ന് പ്രൊഫ. എൻ. ഗോപാലപിള്ള പറയുന്നു. വിവാഹം, സദ്യ, നായാട്ട് എന്നിവയുടെ വർണ്ണനയിൽ നമ്പ്യാരുടെ വൈദഗ്ധ്യം നിറഞ്ഞുനിൽക്കുന്നതു കാണാം. ഉള്ളൂരിന്റെ അഭിപ്രായത്തിൽ മേൽപ്പറഞ്ഞവ വിവരിക്കുന്ന കാര്യത്തിൽ കുഞ്ചൻ നമ്പ്യാർ അഭൗമമായ ഏതോ ഒരു സന്ധിവിശേഷത്താൽ അനുഗ്രഹീതനെന്നാണ്. കാളനും ഓലനും പാൽപ്പായസവും പലഹാരങ്ങളും മേൽക്കുമേൽ വിളമ്പുന്ന സദ്യയുടെ നറുമണം കൊണ്ട് സ്വാദിഷ്ടമാണ് നമ്പ്യാർക്കവിത.

Exam Tips:

a) 'കേരളീയത' എങ്ങനെ വരുന്നു എന്നതിന് മൂന്ന് തലങ്ങൾ എടുത്തുപറയുക: കഥാപാത്രങ്ങൾ (നായർ, നമ്പൂതിരി), സ്ഥലങ്ങൾ (അമ്പലപ്പുഴ, തിരുവനന്തപുരം), വർണ്ണനകൾ (സദ്യ, വിവാഹം, നായാട്ട്).
b) എൻ. കൃഷ്ണപിള്ള, ഉള്ളൂർ, എൻ. ഗോപാലപിള്ള എന്നിവരുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ചാൽ ഉത്തരം ശക്തമാകും.

 

Question 16: സ്ത്രീ സമൂഹത്തിന്റെയും ലോകസമാധാനത്തിന്റെയും വക്താക്കളായ സ്ത്രീകൾക്കാണ് 2011-ലെ ലോകസമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ "സമാധാനത്തിന്റെ പെൺകരുത്ത്" എന്ന വിഷയത്തിൽ ഒരു പ്രസംഗം തയ്യാറാക്കുക.

Answer:

പ്രിയമുള്ളവരേ,
2011-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം മൂന്ന് ആഫ്രിക്കൻ വനിതകൾക്ക് നൽകിക്കൊണ്ട് നൊബേൽ കമ്മിറ്റി ചരിത്രം കുറിച്ചു. വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതത്വത്തിനുമുള്ള പോരാട്ടങ്ങളെ മുൻനിർത്തി എലൻ ജോൺസൺ സർലീഫ്, ലിമ ബോവി, തവക്കുൽ കർമാൻ എന്നിവരാണ് പുരസ്കാരം പങ്കുവച്ചത്.
അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ 100 വർഷങ്ങൾ പൂർത്തിയാകുന്ന വേളയിലാണ് സ്ത്രീ വിമോചന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ലൈബീരിയയുടെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന എലൻ ജോൺസൺ സർലീഫ് ആഫ്രിക്കയിലെ ആദ്യ വനിതാ പ്രസിഡന്റുകൂടിയാണ്. നീണ്ട 14 വർഷത്തെ ആഭ്യന്തരയുദ്ധത്തിനു ശേഷം 2005-ൽ ലൈബീരിയയുടെ ആദ്യ പ്രസിഡന്റായി സ്ഥാനമേറ്റ എലൻ, പട്ടിണിയോട് പടവെട്ടുന്ന ലൈബീരിയൻ ജനതയുടെ ആശ്വാസവും ദീർഘവീക്ഷണമുള്ള വികസന ധനകാര്യ വിദഗ്ധയും കൂടിയാണ്. ലൈബീരിയയിലെ ഒന്നരപതിറ്റാണ്ട് നീണ്ട ആഭ്യന്തര കലാപനാളുകളിൽ സ്ത്രീകളുടെ സേവന രൂപീകരിച്ച് പെൺ പോരാട്ടത്തിന്റെ ചരിത്രമാർഗം തുറന്നതിനാണ് ലിമ ബോവിക്ക് സമാധാന പുരസ്കാരം ലഭിച്ചത്. യെമനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും ജനാധിപത്യത്തിനും സമാധാനത്തിനുമായി നടത്തിയ പോരാട്ടമാണ് തവക്കുൽ കർമാനെ പുരസ്കാരത്തിന് അർഹയാക്കിയത്.
യെമനിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകയും, 'വിമൻ ജേർണലിസ്റ്റ് വിത്തൗട്ട് ചെയിൻ' എന്ന വനിതാ പത്രപ്രവർത്തക കൂട്ടായ്മയുടെയും അൽ ഇസ്ലാം എന്ന മനുഷ്യാവകാശ സംഘടനയുടെയും നേതൃത്വം വഹിക്കുകയും ചെയ്യുന്നു തവക്കുൽ കർമാൻ. പുരുഷ കേന്ദ്രീകൃത മൂല്യവ്യവസ്ഥയിൽ ജീവിതത്തിന്റെ എല്ലാ തുറകളിലും വിവേചനങ്ങളും ചൂഷണവും അനുഭവിക്കുന്ന സ്ത്രീകളുടെ വിമോചനം അനിവാര്യമായ പുതിയ കാലഘട്ടത്തിൽ ഈ ആഫ്രിക്കൻ വനിതകൾ ലോകത്തിനാകെ മാതൃകയും പ്രതീക്ഷയും നൽകുന്നു.
റോഡരികിലും, ട്രെയിൻ യാത്രകളിലും തുടങ്ങി ജീവിതത്തിന്റെ വഴികളിലെല്ലാം സ്ത്രീ സുരക്ഷിതയല്ലാതാവുകയാണ്. ഏറ്റവുമൊടുവിൽ വാഹനമോടിച്ചതിന്റെ പേരിൽ ചാട്ടവാറടി ശിക്ഷയായി ലഭിച്ച സൗദി അറേബ്യൻ വനിതയും മനുഷ്യാവകാശലംഘനത്തിന്റെ ഇരയാകുന്നത് നമ്മൾ വായിച്ചു. സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട പരിഷ്കൃത ഭരണകർത്താക്കൾക്കിടയിൽ പോലും അവകാശ ലംഘകർ കരടായി വിലസുന്ന കാഴ്ചയും നമുക്കന്യമല്ല.
സ്ത്രീശാക്തീകരണം പുരുഷസമൂഹത്തോടുള്ള യുദ്ധപ്രഖ്യാപനത്തിലൂടെയല്ല, മറിച്ച് സാമൂഹികബോധവൽക്കരണത്തിലൂടെയാവണം എന്ന വനിതാദിനാചരണ സന്ദേശവും ഓർമ്മിക്കേണ്ടതുണ്ട്. മനുഷ്യാവകാശ സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ മണിപ്പൂരിലെ ഇറോം ഷർമ്മിളയും, മേധാപട്കറും, മയിലമ്മയും എല്ലാം കാണിച്ചുതന്ന വേറിട്ട വഴികൾ മഹത്തരമാണ്. ഇവർക്കൊപ്പം ഒട്ടനവധിപേരുടെ ജീവിതസമരങ്ങളും. സ്ത്രീ-പുരുഷ സമത്വത്തിനും മനുഷ്യാവകാശത്തിനുമായുള്ള പോരാട്ടങ്ങളിൽ നൊബേൽ ജേതാക്കളായ വനിതകളുടെ നിശ്ചദാർഢ്യം പുതിയ ലോകത്തിന് ചാലകശക്തിയാകും എന്ന് പ്രതീക്ഷിക്കാം.
ജയ് ഹിന്ദ്

Exam Tips:

a) പ്രസംഗത്തിൽ 'പ്രിയമുള്ളവരേ' എന്ന സംബോധനയോടെ ആരംഭിച്ച് ആശംസയോ ആഹ്വാനമോ ആയി അവസാനിപ്പിക്കുക.
b) മൂന്ന് ജേതാക്കളുടെ പേരുകളും (എലൻ ജോൺസൺ സർലീഫ്, ലിമ ബോവി, തവക്കുൽ കർമാൻ) അവരുടെ രാജ്യങ്ങളും (ലൈബീരിയ, യെമൻ) ശരിയായി എഴുതുക.
c) ഇറോം ശർമ്മിള, മേധാപട്കർ എന്നിവരുടെ ഉദാഹരണം ചേർത്ത് വിഷയത്തെ ഇന്ത്യൻ പശ്ചാത്തലവുമായി ബന്ധിപ്പിക്കുക.

 

Eight Marks Questions and Answers

Question 17: കുഞ്ചൻ നമ്പ്യാരുടെ ആക്ഷേപഹാസ്യത്തിന്റെ സ്വഭാവസവിശേഷതകൾ മനസ്സിലാക്കിയല്ലോ. സാഹിത്യരചനകളിൽ ഹാസ്യം പല രൂപത്തിൽ പ്രത്യക്ഷപ്പെടാം.
"പത്തുമണിക്ക് ഉറങ്ങാൻ കിടന്നു. ജീവിതത്തിൽ കൃതകൃത്യത അനുഭവപ്പെട്ടു. ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നു. തിന്നേണ്ടതെല്ലാം തിന്നിരിക്കുന്നു. ഇനി മരിക്കാം. ഇതൊരു ചാൻസാണ്. മരിക്കാൻ കിടന്നു. യഥാസമയം മരിച്ചു. പുലർച്ചെ ശവമെടുത്തു. വീട്ടുകാർ കേൾക്കാത്തത്ര ദൂരത്തായപ്പോൾ പയ്യൻ ശവമഞ്ചവാഹകരോടു ചോദിച്ചു: 'അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ?'" (നിലനിൽപ്പീയം - വി.കെ.എൻ.)
ഈ കഥാഭാഗത്തെ ഹാസ്യാത്മകമാക്കുന്ന ഘടകങ്ങൾ എന്തെല്ലാം? അപഗ്രഥിച്ച് കുറിപ്പ് തയ്യാറാക്കുക.

Answer:

മലയാള സാഹിത്യത്തിലെ അവിസ്മരണീയനായ ഹാസ്യസാഹിത്യകാരൻ വി.കെ.എന്നിന്റെ ഒരു മിനിക്കഥയാണ് നിലനിൽപ്പീയം. തൻകാര്യം മാത്രം നോക്കുന്ന, സാമൂഹിക ജീവിതം വിസ്മരിക്കുന്ന മധ്യവർഗ മലയാളിയെ പരിഹസിക്കുന്ന ഒരു കഥയാണ് നിലനിൽപ്പീയം. ഈ കഥ ഒരു ടിപ്പിക്കൽ മലയാളിയുടെ അലസമായ ജീവിതം കാണിക്കുന്നു. മലയാളിയെ ഒന്നിരുത്തി ചിന്തിപ്പിക്കുന്ന കഥയാണിത്. ഇതിന്റെ ഹാസ്യം വരുന്നത് തികഞ്ഞ സാധാരണതയിലാണ്. 'പതിവിനു വിപരീതമാവാതെ പയ്യൻ ഉണർന്നപ്പോൾ അതിൽ ഒരു വ്യത്യസ്തതയുണ്ട്.'
ഒരു ദിവസത്തെ ദിനചര്യയ്ക്കു ശേഷം വായിക്കുന്ന ബുദ്ധിജീവിയായ മലയാളി. അലസനായി മരണം പ്രാപിക്കുന്നു. മരണശേഷവും തനിക്കിഷ്ടപ്പെട്ട ഇഡ്ഡലി കിട്ടുമെന്ന പ്രതീക്ഷയോടെ അയാൾ ദിനചര്യ തുടരുന്നു. മരിച്ചാലും മലയാളി മറക്കാത്തതാണ് ഇഡ്ഡലിയും സാമ്പാറുമെന്ന് പറയാം. അലസതയുടെ പര്യായമാണയാൾ. റേഡിയോയിൽ തൊഴിലാളി മണ്ഡലം കേട്ടപ്പോൾ ബോധം പോയതാണ് വിശേഷപ്പെട്ടത്.
വായിക്കുന്നത് റസ്സൽ പ്രഭുവിന്റെ ആത്മകഥ. കഥയിലെ കഥാപാത്രം പയ്യൻസ് ആയതിനാൽ ഒരു മുനയുണ്ട്. തലേന്നു തപാലിലെത്തിയ പത്രമാസികകൾ വിഴുങ്ങിയിട്ടില്ല. ഓരോ ദിവസവും ഇതു മാത്രമാണ് തൊഴിൽ. വേറൊന്നുമില്ല. ജീവിതമറിയാതെ, പണിയെടുക്കാതെ വായിച്ച് ബുദ്ധിജീവിയാകാൻ കൊതിക്കുന്ന ഒരു ടിപ്പിക്കൽ മലയാളിയാണിയാൾ. വായിക്കുക, ഉണ്ണുക, ഉറങ്ങുക മാത്രമാണിയാൾ ചെയ്യുന്നത്. ഉണ്ടതും ആട്ടം മുട്ടുന്നതുവരെയാണ്. റേഡിയോയും കേൾക്കുന്നു. അതിലെ തൊഴിലാളിമണ്ഡലം കേട്ട് ബോധംകെടുന്നതിൽ ഇയാളുടെ ആലസ്യമുള്ള മനസ്സ് കാണാം.
ഇനി ഒരു ദിനചര്യ കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ എല്ലാം കൃത്യത പാലിച്ച് ചെയ്തതിലും, തിന്നതിലും സംതൃപ്തിയുള്ളവനായി. എല്ലാം തികഞ്ഞപ്പോൾ മരിക്കുന്നത് ഒരു ചാൻസാണത്രേ. മരണരംഗത്തിന്റെ ചിത്രീകരണത്തിൽ വി.കെ.എൻ. ഉപയോഗിക്കുന്നത് കറുത്ത ഹാസ്യമാണ്. അതിന് ചില സന്ദേശങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്നുണ്ട്.
യഥാസമയം മരിച്ച് പുലർച്ചെ ശവമെടുത്തു. വീട്ടുകാർ കേൾക്കാത്ത ദൂരത്തായപ്പോൾ ശവമഞ്ചക്കാരോട് അവിടത്തെ ഇഡ്ഡലി തിരക്കുകയാണ് പയ്യന്റെ ശവം. ഇതിൽ പയ്യൻസ് സുഖിയനായി കഴിഞ്ഞ് ശവമായിട്ടും സുഖിക്കാൻ ഇഷ്ടപ്പെടുന്നതാണ് കാണുന്നത്. വീട്ടുകാർ ഇയാളെ ഒറ്റപ്പെടുത്തിയിരുന്നത് ഇവിടെ വ്യക്തമാണ്. മരണശേഷം സംസാരിക്കുന്ന ശവമാണിവിടെ കാണുന്നത്. അതും ഭക്ഷണപ്രിയനാണ്. വായനയും തീറ്റയുമാണ് ഈ പയ്യൻസിന് ചെയ്യേണ്ടതെല്ലാം ചെയ്തതിന്റെ സന്തോഷം നൽകുന്നത്. ഇയാൾ ഒരു ടിപ്പിക്കൽ ബുജി (ബുദ്ധിജീവി) ആണ്. കുറേ വായിച്ചു. വായിച്ചവയെല്ലാം സംതൃപ്തി നൽകി. എന്നാൽ ആരുമായും സമ്പർക്കമില്ല. ഭക്ഷണം വീക്കനൈസ് ആണ്.
വായന കഴിഞ്ഞാൽ പുറത്ത് സവാരിക്കിറങ്ങുക, തിരിച്ച് വായനയിലേക്ക് തന്നെ വരുന്നു. ജീവിതം കാണാത്തവരുടെ, ബുദ്ധിമാന്മാരെന്ന് അഹങ്കരിക്കുന്നവരുടെ ദോഷത്തം വ്യക്തമാക്കുന്ന കഥയാണിത്. ഹാസ്യത്തിന്റെ കറുപ്പിന് വിവരങ്ങളെ കൂടുതൽ കറുപ്പിച്ച് അവതരിപ്പിക്കുവാൻ കഴിയും. ഇയാൾ വലിയ സുഖിയനാണെന്ന് കഥയിൽ പറയുന്നു. അപ്പം മൂന്നെണ്ണം തിന്ന് തളരുവോളം ചായ കുടിച്ചു.
ജീവന്റെ നിലനിൽപ്പിനുള്ള ഭക്ഷണമല്ല അയാൾ കഴിക്കുന്നത്. ഭക്ഷണം അയാളെ കഴിക്കുകയാണ്. പൊള്ളയായ ഒരു മനുഷ്യനെ കറുത്ത ഫലിതത്തിൽ വരച്ചിരിക്കുന്നു. വളരെ ഗൗരവത്തിൽ ഒരു വ്യക്തിയെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അതിൽ രൂക്ഷമായ ഒരു ഹാസ്യമുണ്ട്. അതാണ് അയാളുടെ മരണത്തിൽ കാണുന്നത്. അയാൾ ആത്മഹത്യ ചെയ്തതാണോയെന്ന് നാം ഒരുപക്ഷേ സംശയിക്കാം. ഇനി മരിക്കാം, ഇതൊരു ചാൻസാണ്. ശരീരത്തിന്റെയും മനസ്സിന്റെയും തൃപ്തി അയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചോ? ഉണ്ടായിരിക്കില്ല. പയ്യൻസിന്റെ ദിനചര്യയിൽ ഭക്ഷണവും ഉറക്കവും വായനയും മാത്രമേയുള്ളൂ. ഇതിൽ വി.കെ.എന്നിൽ ഒരു സിനിക്കിനെ നമുക്ക് കാണാം.
പയ്യൻസ് തികച്ചും ലളിതമായൊരു ജീവിതം നയിക്കുന്നു. ജീവിതത്തിലെ നിമ്നോന്നതങ്ങളിൽ അയാൾ ചെല്ലുന്നില്ല. വായനയും ഉറക്കവും ഭക്ഷണവും മാത്രമായി അലസബുദ്ധിജീവിതം നയിക്കുന്ന പയ്യൻസിന് മരണം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഭക്ഷണം കഴിച്ചും വായിച്ചും ഉറങ്ങിയും തളർന്നുവീണ് മരിച്ചുപോയവനാണ് പയ്യൻസ് വി.കെ.എൻ. പയ്യൻസിന്റെ മരണത്തെ കറുത്ത ഹാസ്യമാക്കി അവതരിപ്പിക്കുന്നതിങ്ങനെയാണ്: അയാളുടെ ജീവിതം ചത്തതിനൊത്തതാണ്. ഈ അവസ്ഥയെ വി.കെ.എൻ. ചിത്രീകരിച്ചത് അയാളുടെ മരണാഭിലാഷത്തെയും മരണത്തിനുശേഷമുള്ള ഭക്ഷണപ്രിയത്തെയും ആവിഷ്കരിച്ചിട്ടാണ്. അയാളുടെ അലസജീവിതം മരണത്തിനു തുല്യം തന്നെയാണ്. യഥാസമയം അയാൾ മരിച്ചിരിക്കുന്നു. ഒടുവിൽ വീട്ടുകാർ കേൾക്കാത്ത ദൂരത്തിലെത്തുമ്പോൾ പയ്യൻസിന്റെ ശവം ചോദിക്കുന്നത് രാവിലെ ഇഡ്ഡലി ഉണ്ടോയെന്നാണ്. ഇതാണീ കഥയിലെ ക്രൂരമായ ഫലിതം. ഹാസ്യത്തിന് ആഴവും വ്യത്യസ്തതയും നൽകിയ വി.കെ.എൻ. ബുദ്ധിപരമായ ഹാസ്യത്തിന്റെ മലയാളത്തിലെ എഴുത്തുകാരനാണ്.
ഇദ്ദേഹം വിഷയത്തിനിണങ്ങിയ രീതിയിലല്ല ഹാസ്യം കൊണ്ടുവരുന്നത്; ഹാസ്യത്തിനിണങ്ങിയ മട്ടിലേക്ക് വിഷയത്തെ എത്തിക്കുന്നു. പഴയകാല വിദൂഷകരെപ്പോലെ ഭുക്തിയിൽ ചിരി കണ്ടെത്തുന്നു. രാജാക്കന്മാർ മരിച്ചാൽ തെരുവുകളായി പുനർജനിക്കുമെന്ന് വി.കെ.എൻ. പറഞ്ഞതിൽ ഫലിതത്തിന്റെ ആഴം കാണാം. അതേപോലെ യഥാസമയം മരിക്കുകയും വീട്ടുകാരറിയാതെ ശവമായിത്തീരുമ്പോൾ രാവിലെത്തന്നെ ഇഡ്ഡലി അന്വേഷിക്കുകയും ചെയ്യുന്ന പയ്യൻസിന്റെ ശവം മലയാളിയുടെ അലസജീവിതത്തിന്റെ ശവമാണ്; ചീഞ്ഞ സംസ്കാരമാണ് അറിയിക്കുന്നത്.

Exam Tips:

a) ഹാസ്യം വരുന്ന ഘടകങ്ങൾ പോയിന്റുകളായി തിരിക്കുക: സാധാരണ ജീവിതത്തിലെ അലസത, 'ഇതൊരു ചാൻസാണ്' എന്ന മനോഭാവം, ശവത്തിന്റെ 'ഇഡ്ഡലി' ചോദ്യം, കറുത്ത ഫലിതം.
b) കഥാഭാഗത്തിലെ വാക്യങ്ങൾ ഉദ്ധരിച്ചുതന്നെ ഓരോന്നും വിശദീകരിക്കുക.
c) 'കറുത്ത ഫലിതം' എന്താണെന്ന് ഒരു വരിയിൽ നിർവചിച്ചാൽ ഉത്തരത്തിന് വ്യക്തത ലഭിക്കും.

 

Question 18: ഇടശ്ശേരിയുടെ 'വിവാഹസമ്മാനം' എന്ന കവിത എഴുതുക.

Answer:

പച്ചക്കുളമിതു കാണാതായി
പായൽ നിരന്നുമിരുൾ പരന്നും
കൈത്തിരിയൊന്നു കൊളുത്തി നമ്മ-
ളിത്തിരി മുമ്പു പുറപ്പെടുമ്പോൾ
അമ്മ പറഞ്ഞില്ലേ, "പെൺകിടാവി-
ന്നാരാടാൻ തെല്ലു പുലർന്നാലെന്തേ?
'ഓർത്തു നടക്കണ, മേറെച്ചിത്രം
ഓട്ടപ്പെടു'മെന്നവർ പറഞ്ഞു.
ക്രൂരമാശങ്കക്കേ തന്മകൾതന്നോ-
രോ ചലനവുമമ്മയ്ക്കുള്ളിൽ.
കാലേ കുളിച്ചാലോ വേശിയാട്ടം,
കാലത്തെണീയ്ക്കാഞ്ഞാൽക്കള്ളനാട്യം,
പോവാതിരുന്നാലുമമ്പലത്തിൽ-
പ്പോയാലുമെപ്പൊഴും മറ്റൊരർത്ഥം.
ജീവിതം തീ തിന്നലമ്മയ്ക്കയ്യോ,
പാവം മകൾക്കൊരു മുൾക്കിരീടം.
മീനുണർന്നിട്ടു, അതാനകലെ
മിന്നലും നേർത്ത കളകളവും
ആയാ, യിതോർത്തീല ചേച്ചി തെല്ലും,
നീയിതു കൊണ്ടൊക്കെപ്പേടിച്ചാലോ!
ഇന്നലെ മംഗല്യം ചാർത്തിയല്ലോ
എന്നനുജത്തി നിൻ കൊച്ചേട്ടത്തി,
അമ്മയ്ക്കാശ്വാസം വീണിരിയ്ക്കാം,
അമ്മകൾ മേലിൽപ്പിഴക്കില്ലല്ലോ!
ദൂരത്തെ ബന്ധുവും യാത്ര ചൊല്ലി,
ദുഃഖവിമതിപ്പുപ്പൽ മുടി,
ദുഷ്ക്കാലം പെട്ടേയെന്നപോലെ.
നീയിതിൻ നേർത്തൊരു വീർപ്പാൽത്തന്നെ
നിന്നു വിറയ്ക്കാൻ തുടങ്ങിയല്ലോ.
ചേച്ചി പുതപ്പിച്ചിരുത്താം നിന്നെ-
ച്ചേലിലി മേൽമുണ്ടുകൊണ്ടിവിടെ.
കുരിരു, ളോമനേ, നീങ്ങി നീങ്ങി
നേരിയ വെട്ടം വരികയായി
ഞാനിക്കറുത്തൊരു നീട്ടിൽ മുങ്ങി-
ക്കാണാതെയാനോർക്കരയുമോ നീ?
ബാലാംശുമാലിതനാദ്യരശ്മി
പോലെയെഴും കൊച്ചു വിരലാൽച്ചുണ്ടി
രാവിലെ രാവിലെയിക്കുളത്തെ
പൂവിടുവിക്കുമാറില്ലയോ നീ?
ഇന്നതിലൊന്നു പറിച്ചു നൽകാം
പൊന്നനുജണ്ണു ഞാൻ തന്നോടൊപ്പം
ഇന്നലെ മംഗല്യം ചാർത്തിയല്ലോ
എന്നനുജത്തി നിൻ കൊച്ചേട്ടത്തി,
അപ്പുതു ദമ്പതിമാർക്കിതേകൂ
കല്പകപ്പൂപറിച്ചേകും പോലെ
ഇന്നോളം ചേച്ചി വ്യഥാ ഭയന്നു
ദുർന്നിവാര്യതിലേക്കുളികുത്താൻ;
ഇന്നേ നിലയറ്റിടത്തു താനേ
ചെന്നിറങ്ങീടാനുറപ്പു വന്നു.
പൊൻവെയിൽ തട്ടിയുലർന്നുലർന്നു
പൂപ്പൊടി പൂശിടാറാകും മുമ്പേ,
മംഗല്യമാണ്ട വധൂജനങ്ങൾ
മുങ്ങിക്കുളിയ്ക്കാനണയും മുമ്പേ,
ചേലിലുദിക്കും മുമ്പാണ്ടു മുങ്ങി-
ച്ചേച്ചിയുറക്കണമീപ്രസൂനം.
കുരിരുളോമനേ, നീങ്ങി നീങ്ങി,
നേരിട വെട്ടം വരികയായി
പേടിപ്പെടുത്തിയ വസ്തുവെല്ലാം
മുടിയഴിച്ചു ചിരിക്കയായി
ഞാനിക്കറുത്തൊരു നീട്ടിൽ മുങ്ങി-
ക്കാണാതെയാമ്പോൾക്കരയുമോ നീ?
കോച്ചും തണുപ്പിൽക്കഴുത്തിനും
ചേച്ചിയിറങ്ങിത്തിരിഞ്ഞു നോക്കാം
ഇപ്പടവിൻമേൽ ബ്യ പ്പെടാതെ
ന്നല്ലു ചിരിച്ചു ചിരിച്ചിരിക്കൂ
ആശിക്കാനില്ലൊരു മന്ദഹാസം
ചേച്ചിയ്ക്ക് മറ്റൊരു ചുണ്ടിൽ നിന്നും.
കൈയെത്തുകില്ലർത്തണ്ടിലെന്നാൽ
പയ്യേ ഞാൻ മുങ്ങിപ്പറിച്ചെടുക്കാം,
നൂലിട്ടാൽ നൂൽക്കു നിലയറ്റേടം
നുനമിന്നെന്നുള്ളം കേളീലോലം.
വൈകിയാലാരാരിങ്ങത്തുകില്ല
വാക്കും വഴക്കും വഴക്കമായോർ?
'ആരാടിക്കേറില പെണ്ണൊരുത്തി?
അമ്മയ്ക്കിമ്മട്ടൊന്നെ നാവിലേതു
"എറെലൊളിച്ചിട്ടാണെന്നു തന്നെ
ഹേതു കണ്ടെത്തും നിൻ കൊച്ചേട്ടത്തി.
തിയാൽ മുതിർന്നോർ കളിച്ചിടുമ്പോൾ
നീയെതിരായെന്നുമോതരുതേ!
മുല്ലമലരൊത്തൊരിത്തുയിൽ
തല്ലിൻറെ പാടിനിത്തങ്ങിയാലോ!
എത്തിടാം നിൻറെ പൊന്നളിയൻ
പുത്തനായ് വന്നൊരു ബന്ധുക്കാരൻ
ചേച്ചിയത്താമരത്തണ്ടുകളിൽ
ചേല കുരുക്കിക്കിടക്കേയുള്ളു.
ഏറിപ്പോയെന്നാലോ തൽസമക്ഷം
ഈറനും കെട്ടി ഞാൻ നിന്നുവെന്നാൽ!
കാലേ കുളിച്ചു കുറിയിടാതെ
ചേലയും പണ്ടവും ചാർത്തിടാതെ
ചേലിയലാതെ തൻ സന്നിധിയിൽ
ബാലയാം നാലും ഞാൻ നിന്നതില്ല.
ഉച്ചയ്ക്കിത്താമരപ്പൊയ്ക്കുവക്കിൽ
പച്ചത്തണലിലദ്ദേഹം വാഴ്കെ,
ആടിനെക്കെട്ടാനോ തെല്ലുനേരം
എടലർ കണ്ടു രസിയ്ക്കുവാനോ
ഞാനിങ്ങണഞ്ഞീ, ലണിഞ്ഞൊരുങ്ങി-
ട്ടാനന്ദോദേകാൽ ജ്വലിച്ചിടാതെ,
ചത്തുപിരിഞ്ഞാലും വേർപിരിയാ-
മൈത്രിയിൽ ഞങ്ങൾ പുലർന്ന ശേഷം
ആത്ത സാഹോദര്യം നന്ദി ചൊല്ലി
യാത്രപറഞ്ഞു പിരിഞ്ഞ പോതും
ഉജ്ജ്വലവേഷവിധാനമോട-
ആൽസ്മിതപൂർവ്വമേ നിന്നത് ഞാൻ
മറ്റൊരു മട്ടിലുമാകരുത്
ദൃഷ്ടിയിലെന്നുണ്ടെനിക്കു മോഹം
ചോദിക്കും നിന്നോടമ്മാന്യശീലൻ,
വാദിച്ചു മറ്റുള്ളോർ നിന്നിടുമ്പോൾ
ഉമ്മ വെച്ചോതുന്നു ചേച്ചി നിന്നോ-
ടോർമ്മിച്ചിതൊന്നേ നീ ചൊല്ലീടാവൂ:
"ഉൺമയിൽ ദമ്പതിമാർക്കൊരോമൽ-
സ്സമ്മാനമേകണമെന്നു ചൊല്ലി
ചേലിലിപ്പൊൽത്താർ പറിയ്ക്കുവാനേ
ചേച്ചിയിറങ്ങിയിപ്പൂങ്കുളത്തിൽ"
കുരിരുൾ നീങ്ങി നിൻ പുഞ്ചിരിയാ-
ലോമനേ, ദീപ്തമെന്നന്തരംഗം
ഞാനിക്കറുത്തൊരു നീട്ടിൽ മുങ്ങി-
ക്കാണാതെയാമ്പോൾക്കരയുമോ നീ?

Exam Tips:

a) കവിതയുടെ ആശയം (ചേച്ചിയുടെ ആത്മഹത്യാസൂചന, അനുജത്തിയോടുള്ള സ്നേഹം, അമ്മയുടെ ശകാരം) ഓർത്തുവച്ച് വരികൾ എഴുതുക.
b) വരികൾ ഈരടികളായി, ഓരോ വരിയും പ്രത്യേകം എഴുതുക.

 

Question 19: യഥാർത്ഥ ജീവിതത്തിൽ സ്ത്രീ പുരുഷാധിപത്യത്തിനു കീഴിൽ അടിച്ചമർത്തപ്പെടുമ്പോൾ സാഹിത്യത്തിൽ അവൾ പുരുഷാധിപത്യത്തിൽ അനശ്വരയാകുന്നു. - സ്വാഭിപ്രായം രേഖപ്പെടുത്തുക.

Answer:

യഥാർത്ഥ ജീവിതത്തിലെ സ്ത്രീയുടെ അവസ്ഥ സ്ത്രീയെ അടിമകളെപ്പോലെ കരുതുന്ന നാടുകൾ ഇന്നുമുണ്ട്. സ്ത്രീകൾക്ക് ദുരിതപൂർണ്ണമായ ജീവിതം നൽകുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം അഫ്ഗാനിസ്ഥാനാണെന്ന് അടുത്തയിടെ പുറത്തുവന്ന ഒരു സർവ്വേഫലം പറയുന്നു; നാലാം സ്ഥാനത്താണ് ഇന്ത്യ.
പല രാജ്യങ്ങളിലും സമൂഹങ്ങളിലും ഇന്നും സ്ത്രീകൾക്ക് പുരുഷനൊപ്പം സ്വാതന്ത്ര്യമില്ല. രാത്രിയിൽ സുഹൃത്തിനൊപ്പം ജോലിസ്ഥലത്തേയ്ക്കു പോയ യുവതി കൊച്ചിയിൽ ആക്രമിക്കപ്പെട്ടതും ട്രെയിനിൽ ആക്രമിക്കപ്പെട്ട സൗമ്യ എന്ന പെൺകുട്ടിയും വീടിനുള്ളിൽ ആക്രമിക്കപ്പെട്ട ജിഷ എന്ന പെൺകുട്ടിയുമൊക്കെ അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ്. സ്ത്രീസ്വാതന്ത്ര്യത്തിനു നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ഇന്ന് സർവസാധാരണമാണ്. വീടിനകത്തും പുറത്തും സ്ത്രീകളും പെൺകുട്ടികളും പീഡനത്തിനിരയാകുന്നു.
സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ സ്ത്രീകൾക്ക് ഇന്നും വോട്ടവകാശമില്ല. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഈ രാജ്യങ്ങളിലെ സ്ത്രീകൾക്ക് മതപരമായ നിയന്ത്രണങ്ങൾ ധാരാളമാണ്. എന്നാൽ പുരോഗതി നേടിയ ചില രാജ്യങ്ങളിൽ സ്ത്രീയുടെ സ്ഥാനം പുരുഷനൊപ്പമാണ്. വിദ്യാഭ്യാസം, സാമ്പത്തിക സുരക്ഷിതത്വം, ജോലി ചെയ്ത് ജീവിക്കാനുള്ള അവസരം, നിയമസുരക്ഷ, സമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം എന്നിവയെല്ലാം ഇതിന് സഹായകമായിട്ടുണ്ട്.
കുടുംബം മുതൽ രാഷ്ട്രം വരെയുള്ള തലങ്ങളിൽ പുരുഷന്റെ ആധിപത്യം നിലനിൽക്കുന്നു.
- വിദ്യാഭ്യാസം, സാമൂഹിക പദവി, സംസ്കാരം, തൊഴിൽമേഖല തുടങ്ങിയ മേഖലകളിലെല്ലാം സ്ത്രീ പ്രാതിനിധ്യം ഇന്ന് വർദ്ധിച്ചിട്ടുണ്ട്. എങ്കിലും അടിസ്ഥാനപരമായി സ്ത്രീ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പറയത്തക്ക മാറ്റമൊന്നുമില്ല.
- രാഷ്ട്രീയത്തിലും അധികാരത്തിലും സംവരണമാണ് പലപ്പോഴും സ്ത്രീകൾക്ക് സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനാധാരം. സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് ആസൂത്രണ തലങ്ങളിൽപ്പോലും ചർച്ച ചെയ്യുന്ന വിഷയമല്ല.
- പെൺഭ്രൂണഹത്യ, ശിശുഹത്യ എന്നിവമൂലം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഇന്ത്യയിൽ നിന്നും 50 മില്യൺ പെൺകുട്ടികൾ ഇല്ലാതായതായി യു.എൻ. പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് ചെയ്യുന്നു.
- വിദ്യാസമ്പന്നമായ ദൈവത്തിന്റെ സ്വന്തം നാട് ഗാർഹിക പീഡനരംഗത്ത് ഏറെ മുന്നിലാണ്.
- അധികാര സ്ഥാനങ്ങളിലിരിക്കുന്നവർ പോലും ചൂഷണത്തിന് വിധേയരാകുന്ന അവസ്ഥ ഭീതിജനകമാണ്.
- കുടുംബത്തിനകത്ത് സ്ത്രീ പുരുഷനു കീഴിൽ ഒതുങ്ങിക്കഴിയേണ്ട അവസ്ഥയുണ്ട്.
- പരമ്പരാഗതമായി നിലനിൽക്കുന്ന ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇന്നും കുടുംബവും സമൂഹവും മുന്നോട്ടു പോകുന്നത്.
- സ്ത്രീ പുരുഷ വിവേചനം കുടുംബത്തിൽ നിന്നുതന്നെ തുടങ്ങുന്നു. ഭക്ഷണം, വസ്ത്രം, മറ്റ് സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിലൊക്കെ ഈ വിവേചനം നിലനിൽക്കുന്നു.
- ആരോഗ്യമുള്ള ഒരു തലമുറയുടെ സൃഷ്ടിയിൽ മുഖ്യപങ്കു വഹിക്കുന്ന സ്ത്രീകൾക്ക് പലപ്പോഴും പോഷകമൂല്യമുള്ള ഭക്ഷണം ലഭിക്കുന്നില്ല. പുരുഷൻ കഴിച്ചതിന്റെ ബാക്കിയാണ് ചില വീടുകളിലെങ്കിലും സ്ത്രീകളുടെ ഭക്ഷണം. എല്ലാവരും ഒരുമിച്ചിരുന്ന് ഉള്ള ഭക്ഷണം പങ്കുവെച്ചു കഴിക്കുന്ന സംസ്കാരമാണ് വളർന്നവരേണ്ടത്.
- വീട്ടുജോലി സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണ് എന്ന മനോഭാവത്തിനും മാറ്റം വരേണ്ടതുണ്ട്.
- തീരുമാനങ്ങളെടുക്കാനുള്ള അവകാശം പുരുഷനിൽ മാത്രം നിക്ഷിപ്തമാണ് എന്ന അവസ്ഥയ്ക്കും മാറ്റം വരേണ്ടിയിരിക്കുന്നു.
- പുരുഷന്റെ നിയന്ത്രണങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു പാവ മാത്രമായി മാറുന്ന സ്ത്രീജീവിതങ്ങൾ ഇന്നും സമൂഹത്തിലുണ്ട്.
- ഗാർഹിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു വിഭാഗമായി സ്ത്രീകൾ മാറുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു.
- സംസ്കാരത്തിലും ഭാഷയിലുമൊക്കെ ലിംഗവിവേചനം നിലനിൽക്കുന്നുണ്ട്.
- പാതിവ്രത്യം, കന്യാകത്വം തുടങ്ങി നമ്മുടെ സമൂഹത്തിലും സംസ്കാരത്തിലും വേരോടിയ സങ്കല്പങ്ങളും 'പെൺബുദ്ധി പിൻബുദ്ധി', 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട്', 'നാരി ഭരിച്ചിടം നാരകം നട്ടിടം നരകം', 'പെൺവാക്കു കേട്ടവൻ പെരുവഴിയിൽ', 'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാ' തുടങ്ങി ഭാഷയിൽ ഇന്നും നിലനിൽക്കുന്ന ചൊല്ലുകളുമൊക്കെ ലിംഗവിവേചനത്തിന് തെളിവാണ്.
സാഹിത്യത്തിലെ സ്ത്രീ:
- ത്യാഗിനികളായി...
- എല്ലാം ക്ഷമിക്കാനും സഹിക്കാനും ശക്തിയുള്ളവളായി...
സാഹിത്യകൃതികളിലും സിനിമകളിലും ത്യാഗത്തിന്റെ മൂർത്തികളായാണ് കൂടുതലായും സ്ത്രീകളെ അവതരിപ്പിക്കുന്നത്. സ്ത്രീയുടെ കണ്ണീരിലാണ് പല രചനകളും വിജയിക്കുന്നത്.
എന്നാൽ സ്ത്രീകൾക്കെതിരെയുള്ള ഇത്തരം കൈയേറ്റങ്ങൾക്കുള്ള യഥാർത്ഥ മറുപടിയായും പല കവിതകളും ഉണ്ടായിട്ടുണ്ട്. പ്രപഞ്ചഗതിയിൽ സ്ത്രീയുടെ വേദന എത്രമാത്രം എന്ന് തൊട്ടുകാണിച്ചുതരുന്ന ഭാവങ്ങൾ 'പെൺകുഞ്ഞ് - '90' പോലുള്ള കവിതകളിൽ കുറേക്കൂടി വിശദമാക്കപ്പെട്ടിട്ടുണ്ട്. മലയാള കവിതയിൽ ആധുനിക ലോകത്തെ സ്ത്രീജീവിതസംഘർഷങ്ങൾ പ്രകടമായി വിളിച്ചുപറഞ്ഞ കവിതയെന്ന നിലയിൽ ശ്രദ്ധേയമായ രചനയാണ് സുഗതകുമാരിയുടെ 'പെൺകുഞ്ഞ് - '90'.

Exam Tips:

a) പ്രസ്താവന രണ്ടു ഭാഗമായി (യഥാർത്ഥ ജീവിതം, സാഹിത്യം) വിഭജിച്ച് ഉത്തരം എഴുതുക.
b) 'സ്വാഭിപ്രായം' ആവശ്യപ്പെടുന്നതിനാൽ ഒടുവിൽ നിങ്ങളുടെ നിലപാട് വ്യക്തമായി എഴുതുക.
c) സർവ്വേ കണക്കുകൾ അതത് സമയത്തെ വിവരങ്ങളാണെന്ന് ഓർക്കുക; ഉത്തരത്തിൽ 'ഒരു സർവ്വേ പ്രകാരം' എന്ന് ചേർത്ത് എഴുതുന്നതാണ് സുരക്ഷിതം.

 

Notes and Summary

Question 20: കുഞ്ചൻ നമ്പ്യാരെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.

Answer:

18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതുല്യനായ കവി. നിമിഷകവി എന്ന് പറയാവുന്ന പ്രതിഭാനർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനത്തിന്റെ കവിത, തുള്ളൽ സാഹിത്യപ്രധാനത്തിന്റെ രംഗകലയുടെ ഉപജ്ഞാതാവ്. പാലക്കാട് ലക്കിടിയിൽ ജനിച്ചു. ചമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴയിൽ ജീവിച്ചു.
'ഭജനങ്ങളുടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിത്രം വരു ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ ഭൂഷണം വരുവാനുമില്ല, വിശേഷഭൂഷണമായ് വരും'
ഓട്ടൻ, ശീതങ്കൻ, പറയൻ എന്നീ വിഭാഗങ്ങളിലായി 64 തുള്ളലുകൾ എഴുതിയിട്ടുണ്ട്.
പുരാണകൃതികളെ ആശ്രയിച്ച് കവിതയെഴുതിയെങ്കിലും അന്തരീക്ഷവും, സാഹചര്യവും കേരളീയമാണ്. കല്യാണസൗഗന്ധിക പൂ പറിക്കാൻ പോകുന്ന ഭീമസേനൻ കാട്ടിൽ ലന്തക്കാരെ (പോർച്ചുഗീസ്) കാണുന്നു. രാജാക്കന്മാർ തനി കേരളീയ രാജാക്കന്മാർ ആണ്. ഭൂമിയും സ്വർഗ്ഗവും പാതാളങ്ങളും തിരുവനന്തപുരമോ അമ്പലപ്പുഴയോ ആയി മാറുന്നു. അർജ്ജുനൻ യമപുരിയിൽ ചെന്നപ്പോൾ "കള്ളുകുടിക്കും നായന്മാരുടെ പള്ളക്കിട്ട് കൊടുക്കണ കണ്ടുവത്രെ."
ഉണ്ണായിവാര്യരും നമ്പ്യാരും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന ഫലിത സംസാരങ്ങൾ മലയാളികൾക്കിടയിൽ പ്രചാരത്തിലുണ്ട്. ആന ഇറങ്ങിയപ്പോൾ കുളം കലങ്ങി. ഇതു കണ്ട് നമ്പ്യാർ പറഞ്ഞു: "കരി കലക്കിയ കുളം". വാര്യർ പറഞ്ഞത് "കളഭം കലക്കിയ കുളം" എന്നാണ്. കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസിയേയും ഒരുമിച്ച് കണ്ടപ്പോൾ വാര്യർ "കാ അതിലോല" (ആരാണ് സുന്ദരി) എന്ന് ചോദിച്ചപ്പോൾ നമ്പ്യാരുടെ മറുപടി "നല്ലതാളി" (നല്ലത് ആളി - തോഴി) എന്നായിരുന്നു.
അമ്പലപ്പുഴ ക്ഷേത്രത്തിലെ ചാക്യാർകൂത്തിനിടയിലാണ് നമ്പ്യാർ മിഴാവ് കൊട്ടുമ്പോൾ ഉറങ്ങിയതും ചാക്യാർ പരിഹസിച്ച് കോപിച്ചതും. തുടർന്നാണ് തുള്ളലെഴുതി അടുത്തദിവസം അത് കൂത്തിന്റെ എതിർഭാഗത്ത് അവതരിപ്പിച്ചതും ജനം തടിച്ചുകൂടിയതും.

Exam Tips:

a) ജീവിതരേഖയിൽ ജന്മസ്ഥലം (ലക്കിടി), ആശ്രയിച്ച രാജാവ് (ചമ്പകശ്ശേരി), സൃഷ്ടിച്ച കലാരൂപം (തുള്ളൽ), തുള്ളലുകളുടെ എണ്ണം (64) എന്നിവ ഉൾപ്പെടുത്തുക.
b) തുള്ളലിന്റെ ഉത്ഭവകഥ (ചാക്യാർ പരിഹസിച്ചത്) ഒരു വാചകത്തിൽ ചേർക്കുക.

 

Question 21: നമ്പ്യാർ കൃതികളിൽ പ്രയോഗിച്ചിട്ടുള്ള പഴയോകൾ (പഴഞ്ചൊല്ലുകൾ) ഉദാഹരണസഹിതം എഴുതുക.

Answer:

1. കാലകത്തൊരു കള്ളനിരുന്നാൽ എപ്പോഴുമല്ലൊരു സുഖമറിയേണം (സ്വമന്തകം)
2. തട്ടും കൊട്ടും ചെണ്ടയ്ക്ക കിട്ടും പണമത് മാരാന്മാർക്കും (സ്വമന്തകം)
3. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യനു (ശീലാവതീ ചരിതം)
4. പടനായകനൊരു പടയിൽ തോറ്റാൽ ഭടജനമെല്ലാമോടിയൊളിക്കും (ശീലാവതീ ചരിതം)
5. എമ്പ്രാനൽപ്പം കൂട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും (സ്വമന്തകം)
6. താളക്കാരനു മാത്ര പിഴച്ചാൽ തകിലറിയവർ അവതാളത്തിൽ (ശീലാവതീ ചരിതം)
7. അമരക്കാരനു തലതെറ്റുമ്പോൾ അണിയക്കാരുടെ തണ്ടുകൾ തെറ്റും (ശീലാവതീ ചരിതം)
8. കാര്യക്കാരൻ കളവുതുടർന്നാൽ കരമേലുള്ളവർ കട്ടുമുടിക്കും (ശീലാവതീ ചരിതം)
9. ഓതിക്കാനൊരു മന്ത്രമിളച്ചാൽ ഒരു പന്തിക്കാരൊക്കെയിളം (ശീലാവതീ ചരിതം)
10. അങ്ങാടികളിൽ തോല്പിണത്താൽ അമ്മയോടത്രപിയം എന്നതുപോലെ (നളചരിതം)
11. ലക്ഷം കുറുനരി കൂടുകിലും ഒരു ചെറുപുലിയോടു അടുക്കിലേതും (സത്യാസ്വയംവരം)
12. ലക്ഷം മാനുഷർ കൂടും സഭയിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ; തനിക്കുള്ള ബലം മുമ്പേ നിനക്കേണം മനക്കാമ്പിൽ തനിക്കൊത്ത ജനത്തോടെ പിണക്കത്തിനടുക്കാവൂ (കാളിയമർദ്ദനം)
13. കാച്ചി തിളപ്പിച്ച പാലിൽ കഴുകിയാൽ കാഞ്ഞിരക്കായിന്റെ കയ്പ്പ് ശമിച്ചീടുമോ; കാരസമരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ; ആയിരം വർഷം കുഴലിലിരുന്നാൽ നായുടെ വാലു വളഞ്ഞയിരിപ്പു (സ്വമന്തകം)
14. പാമ്പിനു പാലുകൊടുത്തെന്നാകിലും കമ്പിരിയേറി വരാറേയുള്ളൂ (സ്വമന്തകം)
15. ഈറ്റപ്പാമ്പ് കടിക്കാനായ് ചീറ്റിവന്നടുക്കുമ്പോൾ (സ്വമന്തകം)
16. ഏറ്റു നിന്നു നല്ലവാക്കു പറഞ്ഞാൽ പറ്റുകിലേതും ശകുനംകൊള്ളാമെന്നു നിനച്ചു പുലരേകൂട്ടു കവർന്നാലുടനെ തർഷോം എന്നതു ബോധിച്ചാലും ഉണ്ണാൻ വകയില്ലാത്തൊരു തൊമ്മൻ സമ്മാനിപ്പാനാളായി വരുമോ (സീതാസ്വയംവരം)
17. മുല്ലപ്പൂപ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാം ഒരു സൗരഭ്യം; തള്ളപിരിഞ്ഞൊരു കുഞ്ഞിനെയൊന്നിനു കൊള്ളരുതെന്നതു കേട്ടിട്ടില്ലേ; തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്ത് തടുക്കേയുള്ളൂ; വല്ലാമക്കളിൽ ഇല്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ (ഗോവർദ്ധന ചരിതം)
18. ഉപ്പു ചുവന്നു നടക്കുന്നവനൊരു കപ്പലുകടലിലിറക്കാൻ മോഹിക്കും (രുമിണി സ്വയംവരം)
19. അണ്ടികൾ ചപ്പിനടക്കുന്നവനൊരു തണ്ടിലിരിക്കാൻ ആശ കണക്കേ (രുമിണീ സ്വയംവരം)
20. കണ്ണില്ലാത്തൊരു പൊന്നൻ കാഴ്ചകൾ കാണാൻ ഇച്ഛിക്കുന്നതുപോലെ (ബാലിവിജയം)
21. അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടു കിലുക്കാൻ മോഹം; ആനവലിച്ചാൽ ഇളകാത്തൊരുതടി ശാവിനു കൊണ്ടുഗമിക്കായ് വരുമോ (സന്താനഗോപാലം)
22. മെച്ചമേറിടുന്ന പൊന്നിന്റെ മുന്നിലെ പിച്ചളയ്ക്കുണ്ടോ പ്രകാശം ഭവിക്കുന്നു; ഈറ്റുനോവിന്റെ പരമാർത്ഥമൊക്കെയും പെറ്റപെണ്ണുങ്ങൾക്ക് തന്നേയറിയാവു (ഗണപതി പ്രാതൽ)
23. കട്ടിലുകണ്ടു പനിച്ചാൽ കണക്കല്ല കിട്ടുമെന്നാകിലേ മോഹം തുടങ്ങാവു; എന്നാൽ പുലികളോടങ്കം പൊരുതേണം എന്നുള്ള മോഹമിപ്പുച്ചക്ക് ചേരുമോ; കടിയാപട്ടികൾ നിന്നുകുരച്ചാൽ വടിയാലൊന്നുതിരച്ചാൽ മണ്ടും (സത്യാസ്വയംവരം)
24. ചോറിട്ട പാണിയിൽ കേറിക്കിടക്കുന്ന കൂറുപട്ടിയെ പോലെ തുടങ്ങുന്നു; കൂനൻ മരിക്കുകിൽ ഗോപുരം കൂത്തുമോ; ക്ലേശങ്ങൾ കൂടാതെ കാര്യം ലഭിക്കുമോ; കാശഴിയാതെ കറിക്കൂട്ടു കിട്ടുമോ; ദുഷ്ട കിടക്കേ വരട്ടും വണമത് പൊട്ടും പിന്നെയുമൊരു സമയത്തിൽ; ചുമരുണ്ടെങ്കിലേ നല്ല ചിത്രമുള്ളു; ധരിച്ചാലും തനത്തനറിയാഞ്ഞാൽ പിന്നെതാനറിഞ്ഞാലും അണ്ടിയോടടുക്കുമ്പോൾ പുളിയ്ക്കുമെന്നു ബോധിപ്പിൻ (പഞ്ചേന്ദ്രാപാഖ്യാനം)
25. ഉറപ്പില്ലാനിലക്കുറ്റിലുറപ്പിക്കാൻ തുടങ്ങുന്ന കുറുപ്പിന്നു നിലതെറ്റുമെന്നു ബോധിച്ചുകൊള്ളണം (പഞ്ചേന്ദ്രാപാഖ്യാനം)
26. ഇരുമ്പുകട്ടിയെത്തട്ടിമറിക്കാമെന്നു മോഹിച്ചാൽ ഉറുമ്പട്ടത്തിനുണ്ടോ തരിമ്പും സാധ്യമാകുന്നു; കൂത്തിന്റെ വിധമെല്ലാം കുഴിയാനയ്ക്കറിയാമോ; പൊട്ടക്കുളമതു വിട്ടുതിരിച്ചാൽ അട്ടക്കൊരുഗതിയില്ലെന്നറിക; മുള്ളുകുത്തിയാൽ മറ്റ് മുള്ളുകൊണ്ടെടുക്കേണം; രാക്ഷസരെ ജയിപ്പാൻ രാക്ഷസന്മാരെ നല്ല (ബാലിവിജയം)
27. കൊട്ടിനില്ലാത്തവൻ കോപ്പു മോഹിക്കുമോ (കല്യാണസൗഗന്ധികം)
28. പോത്തുകൾ വെട്ടുവാൻ പാഞ്ഞടുക്കുന്നേരം ഓത്തുകേൾപ്പിച്ചാൽ ഒഴിഞ്ഞുമാറീടുമോ (നൃഗമോക്ഷം)
29. ശകുനം കൊള്ളാം എന്നുനിനച്ച് പുലരെ കട്ടുകവർന്നാലുടനെ തലപോമെന്നതു ബോധിച്ചാലും; ഉണ്ണാൻ വകയില്ലാത്തൊരു തൊമ്മൻ സമ്മാനിപ്പാനാളായി വരുമോ (സീതാ സ്വയംവരം)
30. കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു വടിയാൽ നിൽക്കുമല്ലാതെന്തിഹ... (രാമാനുചരിതം)
31. കുണ്ടുകിണറ്റിൽ തവളക്കുഞ്ഞിനു കുന്നിനുമീതെ പറക്കാൻ മോഹം (രുമിണീ സ്വയംവരം)
32. നായുടെ വാലൊരു പന്തീരാണ്ടേയ്ക്കായതമാകിന കുഴലതിലാക്കി പിന്നെയെടുത്തതു നോക്കുന്നേരം മുന്നേപ്പോലെ വളഞ്ഞയിരിപ്പു (ഘോഷയാത്)
33. ചതിപ്പെട്ടാൽ പുനരന്തരുതാത്തത് ഗതികെട്ടാൽ പുലി പുല്ലും തിന്നും.

Exam Tips:

a) ഓരോ പഴഞ്ചൊല്ലിനും സമീപം ഏത് തുള്ളൽ കൃതിയിൽനിന്നാണ് എന്ന് എഴുതുക.
b) വരികളിലെ വാക്കുകൾ മാറിപ്പോകാതെ ശ്രദ്ധിക്കുക.

 

Question 22: 'ശീലാവതി ചരിത'ത്തിലെ 'കൊള്ളിവാക്കല്ലാതൊന്നും' എന്ന കവിതാഭാഗത്തിന്റെ സാരം എഴുതുക.

Answer:

ശീലാവതി ചരിതത്തിലെ ഒരു ഭാഗമാണിത്. ശീലാവതി ചരിതം ഓട്ടൻ തുള്ളലാണ്. ഉഗ്രശ്രവസ്സെന്ന മുനിയെ നന്നായി ശുശ്രൂഷിച്ചിട്ടും ശീലാവതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്. നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കുന്നുണ്ട്. ഔഷധമാണ് മുക്കുടി. ഇത് ഉച്ചപ്പൂജയ്ക്ക് അമ്പലങ്ങളിൽ ഭഗവാന് നൽകുന്ന നിവേദ്യമാണ്. ഇത് വൈക്കത്ത് അമ്പലത്തിലുണ്ട്. ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലുമുണ്ട്. മഞ്ഞും മഞ്ഞുവെയിലും കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകൾ മാറ്റുന്ന ഔഷധമാണിത്. മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു. ഒരു വറ്റുപോലും തിന്നുന്നില്ല. വല്ലാതെ ഞാൻ വിഷമിക്കുകയാണ്. ആരോട് പറയും? ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്.
ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവുന്നതാണ് ഭേദം എന്ന് വിചാരിക്കും. എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളൂ. എന്റെ പിറവിയിലെ ജാതകത്തിൽ കുറവ് ഉണ്ട്. എന്നാലും എന്നെ കുറ്റം പറഞ്ഞ് നശിപ്പിക്കുകയാണ് മഹർഷികുലത്തിലെ നാഥനായ എന്റെ ഭർത്താവ്.
ഈ കവിതാഭാഗത്ത് 18-ാം നൂറ്റാണ്ടിൽ കേരളത്തിൽ സംസാരിച്ചിരുന്ന ഭാഷയെ കണ്ടെത്താം. അവരുടെ സംസാരശൈലി കണ്ടെത്താം. തുള്ളലിന്റെ താളം ആസ്വദിക്കാം. നമ്പ്യാരുടെ ഫലിതം അറിയാം. സാമൂഹ്യവിമർശനം കണ്ടെത്താം. അതിലുപരിയായി അന്നത്തെ കേരളത്തിന്റെ സാംസ്കാരിക നിലയറിയാം. പുരാണ കഥനം നടത്തുമ്പോൾ ആവതും സാഹചര്യത്തെ കേരളീയമാക്കി മാറ്റുന്ന കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ. നമ്പ്യാർ കവിതകളിൽ തെളിഞ്ഞു കാണുന്നത് കേരളീയരെയാണെന്ന് പറയാം. പാഠഭാഗത്ത് ഇത് പൊതുവെ കുറവാണെന്ന് പറയാം. എങ്കിലും പരാതി പറയുന്ന ഭാര്യയുടെ സംസാരവും സങ്കടങ്ങളും അതിലെ വിഷയം അവതരിപ്പിക്കുന്ന രീതിയും നമ്പ്യാർ കേരളീയ ഭവനങ്ങളിൽ കണ്ടതുതന്നെയായിരിക്കാം.
മുക്കുടി കേരളീയമായ ഔഷധമാണ്. അത് വയറിന്റെ അസുഖങ്ങൾക്ക് നല്ലതാണ്. കഷായം കേരളീയമായ ആയുർവേദത്തിലെ മരുന്നാണ്. ഇവ രണ്ടുമാണ് പുരാണത്തിലെ ശീലാവതി നൽകുന്നത്. നെല്ല് കുത്തി കല്ല് കളയുന്ന കേരളീയഭവനത്തെയും കാണാം. ജാതകദോഷം നോക്കുന്ന കേരളീയ രീതിയും ഇതിൽ കാണാം.
ഇപ്പ്രകാരത്തിൽ പുരാണകഥയെ കേരളീയമായി ആവിഷ്കരിക്കുന്നതിൽ കുഞ്ചൻ നമ്പ്യാർക്ക് അനാദൃശമായ പാടവം ഉണ്ടായിരുന്നു. സ്ത്രീയുടെ ദുഃഖമാണതിൽ പറയുന്നത്. ഭർത്താവിനുമുമ്പിൽ ഒന്നുമല്ലാതായി മാറുന്ന ഭാര്യയെ ഇവിടെ കാണാം. ഇതും കേരളത്തിലെ സീയായിരിക്കും. ഭർത്താവിന്റെ അധികാരത്തിനു കീഴിൽ ഞരിഞ്ഞ മർന്ന് ഭാര്യയെ ഭർത്താവ് നിരന്തരം കുറ്റപ്പെടുത്തുന്നു. അതും ഒരു സന്യാസി, അപ്പോൾ സമൂഹത്തിന് മാതൃകയാകേണ്ടവർ തന്നെ സമൂഹത്തെ തെറ്റുകൾ പഠിപ്പിക്കുന്നുവെന്നാണ് സ്ത്രീ തന്റെ സങ്കടങ്ങളിലൂടെ അറിയിക്കുന്നത്.

Exam Tips:

a) സാരം എഴുതുമ്പോൾ ശീലാവതിയുടെ സങ്കടം, ഭർത്താവിന്റെ കുറ്റപ്പെടുത്തൽ, കവിതയിലെ കേരളീയത (മുക്കുടി, കഷായം, നെല്ല് കുത്തൽ, ജാതകദോഷം) എന്നീ മൂന്ന് ഭാഗങ്ങൾ വേണം.
b) കവിതയിലെ ഭാഷയുടെ പ്രത്യേകതയും ('കൊള്ളിവാക്ക്', 'തെണ്ടി') സൂചിപ്പിക്കുക.

 

Step-by-Step Textbook Answers: Class 12 Malayalam Chapter 01 Kollivakkallathonnum

Chapter Exercise Answers for Class 12 Malayalam

Access structured Kerala Board textbook solutions for Chapter 01 Kollivakkallathonnum. Designed in alignment with the latest academic curriculum for Class 12 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Detailed Answer Guides for Chapter 01 Kollivakkallathonnum

Each solution includes detailed reasoning to foster genuine comprehension of Chapter 01 Kollivakkallathonnum concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.

Complete Preparation Kit for Class 12 Exams

Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 12 Malayalam.

FAQs

Where can I find the latest Kerala Plus Two Malayalam Chapter 1 Kollivakkallathonnum Textbook Questions and Answers for the 2026-27 session?

The complete and updated Kerala Plus Two Malayalam Chapter 1 Kollivakkallathonnum Textbook Questions and Answers is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 12 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus Two Malayalam Chapter 1 Kollivakkallathonnum Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 12 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Chapter 1 Kollivakkallathonnum Textbook Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus Two Malayalam Chapter 1 Kollivakkallathonnum Textbook Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Chapter 1 Kollivakkallathonnum Textbook Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 12 as a PDF?

Yes, you can download the entire Kerala Plus Two Malayalam Chapter 1 Kollivakkallathonnum Textbook Questions and Answers in printable PDF format for offline study on any device.