Solutions for Class 11 Malayalam: Chapter 01 Kavyakalaye Kurichu Chila Nireekshanangal
Explore reliable textbook solutions for Chapter 01 Kavyakalaye Kurichu Chila Nireekshanangal tailored for Class 11 learners. Utilizing these Malayalam answers ensures thorough preparation and strengthens foundational knowledge before final Kerala Board evaluations.
Practice Class 11 Malayalam Solutions: Chapter 01 Kavyakalaye Kurichu Chila Nireekshanangal
Access the complete solution PDF for Class 11 Malayalam below. Regular practice with these targeted textbook answers builds familiarity with standard question patterns and helps secure higher marks in final school evaluations.
Two Marks Questions
Question 1: ഉത്തരമെഴുതുക.
1. 'കവിതയും മനഃശാസ്ത്രവും' എന്ന കൃതിയുടെ രചയിതാവാര്?
2. 'വാക്കുകളുടെ നൃത്തം' എന്ന് ലേഖകൻ സൂചിപ്പിച്ചിരിക്കുന്നതെന്തിനെ?
3. കവിതയുടെ സ്വഭാവമായി ലേഖകൻ ഗണിക്കുന്നതെന്തിനെ?
Answer:
1. എം. എൻ. വിജയൻ
2. കവിതയെ
3. അവ്യവസ്ഥിതത്വത്തെ
Exam Tips:
a) ഓരോ ഉപചോദ്യത്തിനും ഒറ്റവാക്കിലോ ഒറ്റവരിയിലോ നമ്പർ ചേർത്ത് ഉത്തരം എഴുതുക.
b) ലേഖനത്തിലെ പ്രധാന ആശയമായ 'കവിത = വാക്കുകളുടെ നൃത്തം' എന്നത് ഓർമ്മിക്കുക.
Question 2: താഴെ തന്നിരിക്കുന്ന പ്രസ്താവന ശരിയോ തെറ്റോ എന്നെഴുതുക.
1. വാക്കുകളുടെ നൃത്തമായി എം. എൻ. വിജയൻ കവിതയെ കണക്കാക്കുന്നു.
2. എല്ലാവരും ഒരു പോലെ കാണാത്തതാണ് കലാകാരൻ തിരഞ്ഞെടുക്കുന്ന സിംബലുകൾ.
Answer:
1. ശരി
2. ശരി
Exam Tips:
a) ശരിയോ തെറ്റോ ചോദ്യത്തിന് 'ശരി' / 'തെറ്റ്' എന്ന് മാത്രം എഴുതിയാൽ മതി.
Question 3: പൂരിപ്പിക്കുക
1. 'നമ്മുടെ അനുഭവങ്ങളിൽ ചിലതു കൂടി കൂട്ടിച്ചേർക്കുന്ന ക്രാന്തദർശികളെ കവികളെന്നു വിളിക്കുന്നു. ഇവരിൽ ഒരു നന്മയെങ്കിലും കണ്ടെത്തുന്നവനെ മഹാകവിയെന്നും വിളിക്കുന്നു' ഇപ്രകാരം ............ അഭിപ്രായപ്പെടുന്നു.
2. 'കവിതയിലെ നൃത്തം മുഖ്യമായി ............ ന്റേതാണ്'
3. വരാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയുന്ന വനാണ്............
Answer:
1. ഐ. എ. റിച്ചാർഡ്സ്
2. അർത്ഥത്തിന്റേതാണ്
3. ക്രാന്തദർശി
Exam Tips:
a) ഒരു വാക്കിൽ ഉത്തരം എഴുതി, ഉപചോദ്യ നമ്പർ ചേർക്കുക.
b) ക്രാന്തദർശി എന്ന വാക്കിന്റെ അർത്ഥം (ഭാവി കാണാൻ കഴിവുള്ളവൻ) ഓർമ്മിക്കുക.
Four Marks Questions
Question 4: 'കവി പ്രയോഗിക്കുന്ന പ്രതീകങ്ങളിൽ അവ്യവസ്ഥിതത്വം ഉണ്ട്' - ഈ പ്രസ്താവിച്ചതിന് രണ്ടുദാഹരണങ്ങൾ നൽകുക? മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 'അന്വേഷണം' എന്ന കവിതയിലെ 'കാറ്റ്'. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'മാമ്പഴത്തിന്റെ' ഒടുവിൽ ഒരിക്കലും പിടികൊടുക്കാത്തവനായി അമ്മയെ ആശ്ലേഷിക്കുന്ന തെക്കുളിർക്കാറ്റ് എന്നിവ.
Answer:
ഒരേ പ്രതീകം വ്യത്യസ്ത കവികളുടെ കവിതകളിൽ വ്യത്യസ്ത ഭാവങ്ങളും അർത്ഥങ്ങളും കൈക്കൊള്ളുന്നതാണ് പ്രതീകങ്ങളിലെ അവ്യവസ്ഥിതത്വം.
ജി. ശങ്കരക്കുറുപ്പിന്റെ 'അന്വേഷണം' എന്ന കവിതയിൽ 'കാറ്റ്' സ്വച്ഛന്ദമായി എങ്ങും പോകുന്ന, പിടികൊടുക്കാത്ത അന്വേഷണത്തിന്റെ പ്രതീകമാണ്.
വൈലോപ്പിള്ളിയുടെ 'മാമ്പഴ'ത്തിൽ തെക്കുളിർക്കാറ്റ് അമ്മയെ ആശ്ലേഷിക്കുന്നു; ഒരിക്കലും പിടികൊടുക്കാത്ത മകനെപ്പോലെയാണ് അത് അമ്മയെ തഴുകുന്നത്. ഒരേ കാറ്റ് എന്ന പ്രതീകം രണ്ടു കവിതകളിൽ രണ്ട് ഭാവങ്ങൾ നൽകുന്നു.
Exam Tips:
a) ഒരേ പ്രതീകം രണ്ടു കവിതകളിൽ എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് ഓരോ ഉദാഹരണത്തിലും വ്യക്തമാക്കുക.
b) പ്രതീകം, കവി, കവിത എന്നിവ ശരിയായി ജോടിയാക്കി എഴുതുക.
Six Marks Questions
Question 5: 'മദംപൊട്ടിയ ആന' എന്ന കേവലാശയത്തെ ഒരു കവി ആവിഷ്ക്കരിച്ചിരിക്കുന്നതു കണ്ടല്ലോ. 'കുളത്തിലെ വെള്ളം തെളിഞ്ഞു' എന്ന ഒരാശയം മറ്റൊരു കവി വർണ്ണിച്ചിരിക്കുന്നതു നോക്കുക'.
"വിണ്ണിൻ നീല നിറങ്ങളെല്ലാം
കുണ്ടുകുളത്തിൽ വിരുന്നു വന്നു"
നിങ്ങൾക്ക് പരിചിതമായ കാവ്യഭാഗങ്ങളിൽ നിന്നും ഇത്തരം ഉദാഹരണങ്ങൾ കണ്ടെത്തി 'കവിതയുടെ ഭാവഭംഗി' എന്ന വിഷയത്തെക്കുറിച്ച് കുറിപ്പെഴുതുക.
Answer:
ധ്വനിയുടെ പ്രയോഗസവിശേഷതകൊണ്ട് ഭാവതലം സൃഷ്ടിക്കാൻ കഴിവുള്ള പ്രഗൽഭരായ കവികൾ നമുക്കുണ്ട്. വാക്കുകൾ സുതാര്യമായും ചിന്തോദ്ദീപ്തമായും പ്രയോഗിക്കപ്പെടുമ്പോൾ വ്യത്യസ്തമായ ഭാവതലം സൃഷ്ടിക്കപ്പെടുന്നു.
പി. കുഞ്ഞിരാമൻനായരുടെ 'സൗന്ദര്യപൂജ' എന്ന കവിതയിൽ 'ഓണം കഴിഞ്ഞു' എന്ന വർത്തമാനകാലത്തെ പ്രയോഗിക്കാനായി കവി ഉപയോഗിച്ച അർത്ഥതലം ബഹുമാനാർഹമാണ്. ഓണം കഴിഞ്ഞപ്പോൾ നമുക്കനുഭവപ്പെടുന്ന ദുഃഖഭാവത്തെ മാത്രമാണ് കവി ശ്രദ്ധിച്ചത്. "കണ്ണീരണിഞ്ഞു കുഗ്രാമലക്ഷ്മി നോക്കിയിരിക്കവെ, കേവഞ്ചി കേറിപ്പോയാണ വെണ്ണിലാവണിരാവുകൾ" - ഈ വരികളിലൂടെ ഓണവും ഓണനിലാവും കഴിഞ്ഞുപോയെന്ന് വായനക്കാരിൽ ബോധം ജനിപ്പിക്കുന്നു. ഓണം കഴിയുമ്പോൾ നാം അനുഭവിക്കുന്ന വേദനാജനകമായ ഒരു നീറ്റൽ പ്രകൃതിയുടെയും ദുഃഖമാണെന്ന് അവതരിപ്പിക്കുന്നു. എല്ലാ പ്രതീക്ഷയും ഓണത്തിനോടൊപ്പം കൂട്ടി വായിക്കുന്നവരാണ് മലയാളികൾ. കുമാരനാശാന്റെ 'ലീല' എന്ന കാവ്യഭാഗത്തിലും ഇത്തരത്തിലുള്ള അനേക സാധ്യതകൾ കണ്ടെത്താൻ സാധിക്കും. ഭർത്താവ് മരിച്ച ലീല തന്റെ കാമുകനെ അന്വേഷിച്ചു വരുന്നു. മദനൻ നാടുവിട്ട കഥയറിഞ്ഞ്, അന്വേഷിച്ച് കാട്ടിലെത്തുന്നു. അങ്ങനെ കാമുകദർശനം സാധിക്കുന്നതാണ് കവിതാഭാഗം. മദനനെ അന്വേഷിച്ച് തളരുന്ന ലീലയുടെ ദുഃഖം പ്രകൃതിയിലേക്കും പകർത്തുന്നതിനായി കവി ആവിഷ്ക്കരിക്കുന്ന വരികൾ ശ്രദ്ധേയമാണ്: "ചടുല ലതകളാടിടാതെ ചാഞ്ചാ-വിടപികൾ മേലനുമൂർച്ഛയാർന്നു നിന്നു. അടവിയധികമൗനമാർന്നു, മേളം ടിതി നിറുത്തിയ രംഗഭൂമി പോലെ" ലീലയുടെ ദുഃഖം പ്രകൃതി ഏറ്റുവാങ്ങിയത് കവി ചിത്രീകരിക്കുന്നു. കാട് നിശ്ചലമായി നിൽക്കുന്നത് കൊണ്ട് നിറുത്തിയ രംഗഭൂമി പോലെയാണെന്ന് കവി ചിത്രീകരിക്കുന്നു. പ്രപഞ്ചത്തിന്റെ മുഴുവൻ സമ്പാദ്യവും പ്രകൃതിസൗന്ദര്യമാണെന്നാണ് കവി വിശ്വസിക്കുന്നത്. ആ സൗന്ദര്യത്തെ വിവരിക്കുന്നതിനായി കവി തിരഞ്ഞെടുത്തിരിക്കുന്ന വരികൾ, വായിക്കുമ്പോൾ ആ ആനന്ദം നമ്മളിൽ ഉണ്ടാകുന്നു.
"നിശ്ശബ്ദം തുറന്നിട്ടു ഞൊടിനേരത്തേക്കാരോ വിശ്വസൗന്ദര്യത്തിന്റെയീടുവെപ്പുകളൊന്നായ് ആകാശമലർവാടി തളിരും താരും ചൂടിയായിരം വസന്തങ്ങളൊരുമിച്ചതുപോലെ" - 'വിവേകാനന്ദപ്പാറ' എന്ന കവിതയിൽ പി. കുഞ്ഞിരാമൻനായർ പ്രകൃതിയുടെ മനോഹാരിതയെക്കുറിച്ച് എഴുതിയതാണിത്. പ്രപഞ്ചം അതിന്റെ എല്ലാ സമ്പാദ്യവും ഞൊടിനേരത്തേക്ക് നിശ്ശബ്ദമായി തുറന്നിട്ടിരിക്കുകയാണ്. അത് കാണുമ്പോൾ ആകാശമലർവാടി തളിരും താരും കൂടി ആയിരം വസന്തങ്ങൾ ഒരുമിച്ച് നിൽക്കുന്നതുപോലെ അനുഭവപ്പെടും.
ഒ.എൻ.വി. കുറുപ്പിന്റെ 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിൽ സൂര്യൻ ഭൂമിയുടെ ഭർത്താവാണെന്നും പ്രകൃതിയിലെ ഓരോ മക്കളെയും സൂര്യൻ സമഭാവനയിൽ പരിഗണിക്കുന്നുണ്ടെന്നും ചിത്രീകരിക്കുന്നതിനായി അദ്ദേഹം എഴുതിച്ചേർത്ത് ഇപ്രകാരമാണ്: "നിന്നിൽ കുരുക്കുന്ന കറുകയുടെ നിറുകയിലെ മഞ്ഞുനീർത്തുള്ളിയിൽപ്പോലും ഒരു കുഞ്ഞുസൂര്യനുണ്ടതുകണ്ടുദിച്ചിതെൻ കരളിനൊരു വിസ്മയവിഭാതം" സൂര്യപ്രകാശത്തിന്റെ ശക്തിയിലാണ് പ്രകൃതിയിൽ ജീവജാലങ്ങൾ നിലനിൽക്കുന്നതെന്ന സസ്യശാസ്ത്രത്തെ കവിതയുടെ ഭാവതലസാധ്യതകൾ ഉപയോഗിച്ച് പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന ആസ്വാദ്യത വളരെ ഉയർന്നതാണ്. ഭൂമിയിൽ ഉണ്ടാകുന്ന ഏറ്റവും ചെറിയ ചെടിയാണ് കറുക. അതിന്റെ തുമ്പിൽ മഞ്ഞുതുള്ളി ഉണ്ടാകാറുണ്ട്. ആ തുള്ളിയിൽപ്പോലും സൂര്യബിംബം പ്രതിഫലിക്കുന്നു എന്നതാണ് വിസ്മയം കലർന്ന പ്രകൃതിപ്രതിഭാസം. അയ്യപ്പപ്പണിക്കരുടെ 'കുടുംബപുരാണം' എന്ന കവിതയുണ്ടാക്കുന്ന അർത്ഥതലം വിപുലമാണ്. നാം ചിന്തിക്കാത്ത വഴിയിലൂടെ ചിന്തയെ കൊണ്ടുപോകാൻ കഴിവുള്ള ആളാണ് അയ്യപ്പപ്പണിക്കർ. "തന്തയൽപക്കത്തെരവയർ നിറയാപ്പെണ്ണിനു പെരുവയർ നൽകും മർത്ത്യനു സ്തുതി പാടുകനാം" നിലനിൽക്കുന്ന മൂല്യച്യുതി പ്രവണതകളോട് പ്രതികരിക്കുക എന്ന ശൈലി കവിയുടെ സ്വസിദ്ധാന്തമാണ്. അതിലൂടെ സൃഷ്ടി ചെടുക്കുന്ന വൈകാരികതലം ശ്രേഷ്ഠമാണ്. മാനുഷിക മാറ്റത്തിന് വിധേയമായ ഒരു ഭാവതലം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കവിത അതിന്റെ ഭാവതലംകൊണ്ട് പലപ്പോഴും കാലാതീതമാകുന്നതെന്നും ഏത് കാലഘട്ടത്തിനും അനുയോജ്യമായ വിധത്തിൽ പാകപ്പെടുന്നതെന്നും മനസ്സിലാക്കാം.
Exam Tips:
a) ഭാവഭംഗിക്ക് ഒരേ ആശയം രണ്ട് കവികൾ വ്യത്യസ്തമായി അവതരിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങൾ എടുത്തെഴുതുക.
b) ഉദ്ധരിക്കുന്ന ഓരോ വരിക്കും ശേഷം അതിന്റെ ഭാവം ഒരു വാക്യത്തിൽ വിശദീകരിക്കുക.
c) ആമുഖം, ഉദാഹരണങ്ങൾ, സമാപനം എന്ന ക്രമം പാലിക്കുക.
Question 6: പുലരിയെക്കുറിച്ച് രണ്ട് കവികളുടെ ഭാവന നോക്കുക.
"കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ കരിക്കു പൊന്തിയ നേരത്ത് മുരിക്കിൻ തയ്യേ നിന്നുടെ ചോട്ടിൽ മുറുക്കിത്തുപ്പിയതാരാണ്?" (പി. ഭാസ്കരൻ)
"രാക്കരിക്കിൻ കണ്ണു കുത്തിത്തള്ളും വെള്ളം തെറിക്കവേ ചിരിച്ചു കൊണ്ടൊന്നു കണ്ണു ചിമ്മിപ്പോയ് പുലർത്താരക" (പി. കുഞ്ഞിരാമൻ നായർ)
മുകളിൽ കൊടുത്ത കാവ്യഭാഗങ്ങൾ പരിശോധിച്ച് എം.എൻ. വിജയന്റെ ഈ അഭിപ്രായം വിശകലനം ചെയ്യുക: "എല്ലാവരും ഒരുപോലെ കാണാത്തതാണ് കലാകാരൻ തിരഞ്ഞെടുക്കുന്ന സിംബലുകൾ".
Answer:
'ആദ്യകിരണങ്ങൾ' എന്ന 1964-ലെ മലയാള സിനിമയിൽ പി. ഭാസ്കരൻ രചിച്ച ഗാനമാണ് "കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ കരിക്കുപൊങ്ങിയ നേരത്ത് / മുരുക്കിൻ തയ്യേ നിന്നുടെ ചോട്ടിൽ മുറുക്കിത്തുപ്പിയതാരാണ്" എന്ന ഗാനം. മനോഹരമായ വാങ്മയചിത്രത്തെ ആസ്വാദകനുമുന്നിൽ തുറന്നിടുന്നു.
സൂര്യനെ കരിക്കായും ആകാശത്തു ചെന്തെങ്ങായും കണ്ട ഭാസ്കരഭാവനയുടെ വ്യതിരിക്തമായ ഭാവചൈതന്യമാണ് ഈ വരികളിൽ നിറഞ്ഞുനിൽക്കുന്നത്. കരിക്ക് ഉയർന്നുവരുമ്പോൾ നിറയുന്ന ശോണരാശിയെ മുറുക്കിത്തുപ്പിയതിനോട് സമാനത പ്രകടിപ്പിച്ചിരിക്കുന്നു. കലാകാരൻ സാമാന്യത്തിൽ നിന്നും വിശേഷമെന്ന നിലയിലേക്ക് ഉയരുന്നതിന്റെ കാരണവും ഇപ്രകാരമുള്ള വേറിട്ട കാഴ്ചകളുടെ ഭാവനാവിലാസങ്ങളാലാണ്. പി. ഭാസ്കരന്റെ വ്യത്യസ്തമായ കാഴ്ചയിൽ നിന്നും കണ്ടെടുത്താൽ പി. കുഞ്ഞിരാമൻനായരുടെ ഭാവനാഘടക വിസ്മയം കണ്ട് അത്ഭുതപ്പെടാം.
നേരം പുലർന്നുവെന്ന സാധാരണമായ കാര്യത്തെ പി. കുഞ്ഞിരാമൻനായർ വിവരിക്കുന്നത് - രാവാകുന്ന കരിക്കിന്റെ കണ്ണ് കുത്തിയപ്പോൾ തെളിവെള്ളം തെറിച്ച് ദേഹത്തു വീണ്, പുലർതാരകം ചിരിച്ചുകൊണ്ട് കണ്ണടച്ചുവെന്നാണ്. പിയുടെയും പി. ഭാസ്കരന്റെയും ഭാവനയുടെ നൂതനത്വം ചെന്നെത്തി നിൽക്കുന്ന വിസ്മയാവഹമായ കാഴ്ചയുടെ വിതാനം സഹൃദയനെ അതിശയിപ്പിക്കുന്നു. പ്രഭാതം ഇടശ്ശേരിക്ക് കുങ്കുമപ്രഭാതമാകുന്നതും വ്യത്യസ്തമായ ഭാവനയുടെ ലോകം കവി ഹൃദയങ്ങളിൽ നിറയുമ്പോഴാണ്.
എഴുത്തച്ഛന്റെ പാർത്ഥസാരഥീവർണ്ണന നോക്കുക. വ്യാസന്റെ മനോതലത്തിൽ എത്തിയിട്ടില്ലാത്ത ഒരു ദൃശ്യത്തെ എഴുത്തച്ഛന്റെ ഭാവനയിൽ നിന്നും ദൃശ്യവത്കരിച്ചിരിക്കുന്നത് എത്ര മനോഹരമായിട്ടാണ്. കേവലം ഒരു തർജ്ജമക്കാരന്റെ ഇടത്തിൽ നിന്നും മലയാളത്തിന്റെ പിതാവിലേക്ക് ഉയർത്തപ്പെടുന്നത്, സഹൃദയനെ വേറിട്ട കാഴ്ചകൾ, വാക്കുകളിലൂടെയും ഭാവനകളിലൂടെയും സഹൃദയന് നൽകുമ്പോഴാണ്. കാളിദാസന്റെ കാവ്യഭാവനയ്ക്ക് ചിലമ്പു ചാർത്തിയ മേഘരൂപദർശനം വള്ളത്തോളിന് വ്യത്യസ്തമായ അനുഭവം നൽകുന്നു. പി. കുഞ്ഞിരാമൻനായർക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നു.
ഒരേ രൂപങ്ങൾ വൈകാരികമായി സംവദിക്കുന്നത് അവരവരുടെ കണ്ടെത്തലുകളിലൂടെയാകുന്നതുകൊണ്ടാണ്. കവിത പദങ്ങളുടെ കൂട്ടിച്ചേർക്കലാണ്. എന്നാൽ കവിതയുടെ താളത്തിലെത്തുന്നതിനായി, പലതലങ്ങളിലേക്കും അത് വ്യാപരിക്കേണ്ടതുണ്ട്. എം.എൻ. വിജയൻ പറയുന്നതിൽ നിന്ന് കവിത പദക്സർത്തോ, വാക്കുകളുടെ നൃത്തമോ, അല്ലെങ്കിൽ മറ്റെന്താണ് എന്നതും ചോദ്യമാണ്. നാം ആഗ്രഹിക്കുന്ന എല്ലാ അർത്ഥതലങ്ങളിലൂടെയും കവിത സഞ്ചരിക്കുന്നു. ചുരുങ്ങിയ പദസമ്പത്ത് ഉപയോഗിച്ച് വ്യത്യസ്ത അർത്ഥതലങ്ങൾ അത് കണ്ടെത്തുകയും ധ്വനിതലങ്ങളോടെ അത് വായനക്കാരനിലേക്ക് വ്യാപരിക്കുകയും ചെയ്യുന്നു. കവിത കാലഘട്ടത്തിനനുസരിച്ച് വ്യത്യസ്ത അർത്ഥതലങ്ങൾ രൂപപ്പെടുത്തുകയും വ്യത്യസ്ത കാലഘട്ടത്തിൽ അനുയോജ്യമായ ഇടങ്ങൾ തേടിപ്പിടിക്കുകയും ചെയ്യാറുണ്ട്.
കവിത എന്നത് നൃത്തമാണെന്നും ഈ നൃത്തം ശബ്ദത്തിന്റെയല്ലെന്നും അർത്ഥത്തിന്റേതുമാണെന്ന വ്യത്യാസമേയുള്ളൂ. കവിത ഒരേ കാര്യത്തിനെ വ്യത്യസ്ത രീതിയിൽ ആവിഷ്ക്കരിച്ചിരിക്കാം. അത് കവിയുടെ പ്രതിഭയാണ്. എന്നാൽ അതുണ്ടാക്കുന്ന ആസ്വാദനം ഒരു വസ്തുവിലാണ് വന്ന് തട്ടുക. ഇത്തരത്തിലുള്ള ആവിഷ്ക്കാരകഴിവാണ്, കവികളുടെ ഗുണനിലവാരത്തെ മാറ്റുരയ്ക്കുന്നത്. തനിക്കു പറയാനുള്ളത് വെറുതെ പറയലല്ല കവിത; ആസ്വാദ്യകരവും അത്ഭുതകരവുമായ രീതിയിൽ ആവിഷ്ക്കരിക്കലാണത്.
പുലരിയെക്കുറിച്ചുള്ള രണ്ടു കവിതയിലും ഒരേ ആശയാവിഷ്ക്കാരത്തിനുവേണ്ടിയുള്ള രണ്ടു തലങ്ങളാണെന്ന് കണ്ടെത്താൻ സാധിക്കുന്നു. പുലരിയിൽ ഉദിച്ചുയരുന്ന നേരത്ത് കാണുന്ന ചുവപ്പുരാശിയെ പ്രകടിപ്പിക്കാനാണ് കവി കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത്. കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ കരിക്ക് കുലച്ച് വരുന്നനേരം മുരിക്കിന്റെ ചുവട്ടിൽ ആരാണ് മുറിക്കിത്തുപ്പിയത്. ഈ വിവരണത്തിലൂടെ പ്രഭാതത്തിന്റെ സൗമ്യതയും ദീപ്തതയും നമ്മുടെ മുൻപിൽ തെളിഞ്ഞ് വരുന്നുണ്ട്. അതാകട്ടെ ഇളം ചുവപ്പ് നിറത്തോടുകൂടിയ പ്രകൃതിദൃശ്യം തെളിഞ്ഞ് വരാൻ കാരണമാകുന്നു. പ്രകൃതിയുടെ പ്രഭാതത്തിന് പല മുഖങ്ങളുണ്ട്. ഓരോ ദിവസവും ഒന്നിനൊന്ന് വ്യത്യാസമാണ്. ഈ വ്യത്യസ്തമായ ഇടത്തിലൂടെ നമ്മുടെ മനസ്സിനെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുകയാണ് കവിതാകാരൻ.
ഇതിനു നേരെ വിപരീതമായ തലത്തിലൂടെയാണ് രണ്ടാമത്തെ കവിത കടന്നുപോകുന്നത്. നമ്മുടെ ചിന്തയെ വർത്തമാനകാല പ്രഭാവത്തിൽ നിന്ന്, ഭൂതകാലത്തിന്റെ ഓർമ്മകളിലേയ്ക്ക് മാറിയശേഷം സാവധാനം ഭാവിയിലേയ്ക്ക് നടത്തിച്ച് നമുക്ക് മറ്റൊരു ദൃശ്യം പകർന്നു തരികയാണ് കവി. അതിനാൽ തന്നെ പ്രഭാതകാലത്തെ പറയുന്നതിനുപകരം, കഴിഞ്ഞ രാത്രിയുടെ കണ്ണ് കുത്തിത്തുറന്ന് കടന്നുവരുന്ന പ്രകാശമായാണ് പ്രഭാതത്തെ കാണുന്നത്. അതാകട്ടെ രാത്രിയുടെ വെറും കണ്ണല്ല, മറിച്ച് രാക്കരിക്കിൻ കണ്ണ് കത്തുമ്പോൾ തെറിച്ച് പുറത്തേയ്ക്ക് കടന്ന് ചീറ്റുന്ന വെള്ളം തെറിക്കവേ, അത് കണ്ട് ചിരിച്ചുകൊണ്ടു കണ്ണു ചിമ്മുന്നു പൊൻതാരക എന്നാണ് കവി പറയുന്നത്. ഈ കവിതയ്ക്ക് കുറച്ചുകൂടി ഓജസ്സും ജീവനും ഉള്ളതായി നമുക്ക് അനുഭവപ്പെടുന്നു. ആദ്യത്തെ കവിത വാക്കുകൾകൊണ്ട് ഒരു ചിത്രം വരച്ച് നമുക്കു മുന്നിൽ നിവർത്തിവെച്ചിരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ രണ്ടാമത്തെ കവിത ഭൂതകാലത്തിൽ നിന്ന് വർത്തമാനകാലത്തേയ്ക്ക് ചിന്തയുടെ പ്രയാണം നമ്മളിൽ രൂപപ്പെടുത്തി അതിലൂടെ സ്വസിദ്ധമായ ഒരു ചിത്രം ഓരോ വായനക്കാരനും രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്.
അത് കവിതയുടെ ജീവനും ഓജസ്സുമാണ്. എല്ലാവരും കാണുന്ന പ്രഭാതത്തെ അതേപോലെ ചിത്രീകരിച്ചാൽ അത് കവി തയല്ല, അത് വിവരണമാണ്. ചങ്ങമ്പുഴയുടെ 'മനസ്വിനി'യിൽ പ്രഭാതത്തെക്കുറിച്ചുള്ള വർണ്ണന 'മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ, മഞ്ജിമവിടരും പുലർകാലേ' എന്നാണ്. എന്നാൽ ഒ.എൻ.വി. കുറുപ്പിന്റെ പുലർകാലം, ഭൂതകാലത്തിൽ നിന്ന് വർത്തമാനകാലത്തിലേയ്ക്കുള്ള പ്രയാണമാണ്. 'കത്തിത്തീർന്ന പകലിന്റെ പൊട്ടും പൊടിയും ചാർത്തി പുലരിവിളിക്കുന്നു' എന്നാണ്. വ്യത്യസ്ത ഭാവതലങ്ങൾ വായനക്കാരന് തീർത്തുകൊണ്ട് ഒരേ വസ്തുതയെ ആവിഷ്ക്കരിക്കുക എന്നത് കവിയുടെ സർഗ്ഗാത്മകതയാണ്.
Exam Tips:
a) രണ്ടു കവിതകളിലും ഒരേ വിഷയം (പുലരി) വ്യത്യസ്തമായി ആവിഷ്കരിച്ചിരിക്കുന്നത് താരതമ്യം ചെയ്ത് എഴുതുക.
b) ഓരോ കവിയുടെയും ബിംബം (കരിക്ക്, രാക്കരിക്ക്) ഏതെന്ന് എടുത്തുപറയുക.
c) 'വിവരണം' എന്നതും 'കവിത' എന്നതും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന വരി ഉത്തരത്തിൽ ചേർക്കുക.
Eight Marks Questions
Question 7: "ചലനത്തെ നൃത്തത്തിലെന്നതുപോലെ, നാദത്തെ ഗാനത്തിലെന്നതുപോലെ, കല്ലിനെ ശില്പത്തിലെന്നതുപോലെ അതാത്മകമായി സുഭഗമായി അർത്ഥഗർഭമായി വാക്കുകളെക്കൊണ്ടു നൃത്തം ചെയ്യിക്കലാണ് കവിത. ഈ അഭിപ്രായത്തെ പി. കുഞ്ഞിരാമൻനായരുടെ കാവ്യഭാഗത്തെ അടിസ്ഥാനമാക്കി പരിശോധിക്കുക.
Answer:
മലയാളസാഹിത്യത്തിലെ വിഷുപ്പക്ഷിയാണ് പി. കുഞ്ഞിരാമൻനായർ. 1905-ൽ ജനിച്ച് 1978-ൽ അന്തരിച്ച അദ്ദേഹത്തിന്റെ ഭാഷാപ്രയോഗ സവിശേഷതയെ മറികടക്കാൻ മറ്റൊരാൾക്കും സാധിച്ചിട്ടില്ല. ഇനിയതൊട്ടു ഉണ്ടാകുമെന്നും തോന്നുന്നില്ല. കവിത അത്ഭുതാവഹമായ പ്രവാഹമായിട്ടാണ് പിയിലൂടെ കടന്നുപോകുന്നത്. വിരഹവേദനയും ഗൃഹാതുരതയും കാൽപനിക കവികളുടെ പൊതുസ്വത്താണ്. അതിന്റെ തെളിഞ്ഞ ദൃഷ്ടാന്തം കുഞ്ഞിരാമൻനായരാണ്. കവിയുടെ കൃതികളിൽ സംഗോപാംഗം വ്യാപിച്ചിരിക്കുന്ന ഒന്നാണ് പ്രകൃതിയോടുള്ള സ്നേഹം. അതിന്റെ സൗന്ദര്യത്തിലുള്ള അതിയായ സന്തോഷംകൊണ്ട്, പ്രകൃതിയെ പുലർകാലസ്ത്രീയായി ആരോപിക്കുവാൻ കഴിവുള്ള കവി, ഗ്രാമത്തെക്കുറിച്ച് പറയുന്നത് വായിച്ചാൽ, സ്വന്തം വീട്ടുമുറ്റത്ത് കൈരളി വന്നു നിൽക്കുന്നതായി അനുഭവപ്പെടും. 'സൗന്ദര്യപൂജ' കവിതയിൽ ചിങ്ങപുലരിപ്പാട്ടിൽ കുളിച്ചു നിൽക്കുന്ന പ്രകൃതി മലനാടിനെ വിളിച്ചുണർത്തുകയാണ്.
സന്ധ്യകൾ കടന്നുപോകുന്നത് പഞ്ചവർണ്ണക്കിളിക്കൂട്ടങ്ങൾ പോലെയാണ്. എന്നാൽ സന്ധ്യ കടന്നുപോകുമ്പോൾ അവരുടെ കയ്യിൽ കുമ്പിളുണ്ട്, അതിൽ ഓണപ്പൂക്കളുണ്ട്. എത്ര സുന്ദരമായ പ്രയോഗത്തിലൂടെയാണ് കവി കാവ്യനിർമ്മിതി നടത്തിയിരിക്കുന്നത്.
നാലുവരി കവിതയിൽ അടങ്ങിയിരിക്കുന്ന ആശയഭംഗി ആവിഷ്ക്കരിക്കുവാൻ അനേകായിരം വാചകങ്ങൾ വേണ്ടിവരും എന്നതാണ് സത്യം. ഈ കവിതയിൽ തന്നെ കവി ഓണം കഴിഞ്ഞതിനെ കേവഞ്ചി കേറിപ്പോകുന്ന വെണ്ണിലാവണിരാവുകളായാണ് ചിത്രീകരിച്ചിരിക്കുന്നത്. അത് കാണ്കെ കണ്ണീരണിഞ്ഞ് ഗ്രാമലക്ഷ്മി ദുഃഖിക്കുന്നു, എന്നെഴുതുമ്പോൾ നാം അറിയാതെ ദുഃഖിക്കുന്നു. പ്രകൃതിയുടെ സുന്ദരതയും, അസൗന്ദര്യവും കവിയെ സംബന്ധിച്ച് ഒന്നാണ്. ചെളിയെ കുറിയാക്കിയും മറ്റും ചിത്രീകരിക്കുന്നതിലെ ഔചിത്യം ശ്രേഷ്ഠമാണ്. 'സൗന്ദര്യപൂജ' ഇതാണ് പറയുന്നതെങ്കിൽ 'കളിയച്ഛനി'ൽ കവിയുടെ മറ്റൊരു മനോഭാവം തെളിഞ്ഞുകാണാം.
തന്നോടുതന്നെ തോറ്റുപോകുന്നവന്റെ നിരാശയാണ് കളിയച്ഛൻ കവിതയിൽ കാണുന്നത്. അമ്മയോട് കാണിക്കുന്ന സഹജമായ അടുപ്പത്തെ അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാൻ സാധിക്കൂ. അകത്തുനിന്നു ഭരിക്കുന്ന, ശാസിക്കുന്ന, തപിപ്പിക്കുന്ന, തല്ലുകയും തലോടുകയും ചെയ്യുന്ന ഐശ്വര്യ ശക്തിയായാണ് കവി അമ്മയെ കാണുന്നത്. ഏറ്റവും അധികം ഊർജം പ്രദാനം ചെയ്യുന്ന ഒരാലംബന വിഭാവമാണ് കളിയച്ഛൻ. തികച്ചും പ്രതീകാത്മകം. നടൻ ഗുരുവിനെ ധിക്കരിച്ചശേഷം പടിപടിയായി അധഃപതിക്കുന്നതിന്റെ ദുരന്തശോകവും ഒടുവിൽ പശ്ചാത്താപത്തിൽ ദഹിച്ചതിനുശേഷം വിജയത്തിന്റെ നവലോകത്തിലേക്ക് പുതിയ ചിറകുകളോടെ ഉയരുന്നതിന്റെ പ്രത്യാശപ്രകാശവുമാണ് 'കളിയച്ഛനി'ലെ വിഷയം. കാവ്യബിംബങ്ങൾകൊണ്ട് കവിതയെ സുന്ദരമാക്കുകയാണ് കവി ചെയ്യുന്നത്. ഒരിക്കലും മറ്റൊരു കവിയ്ക്ക് സാധിക്കാത്ത ഇടത്തിലേക്ക് കവി തന്റെ കവിതയെ കൊണ്ടുപോകുന്നത് വായനക്കാർക്ക് അത്ഭുതത്തോടെ മാത്രമേ നോക്കി കാണാൻ സാധിക്കൂ. തോടുകൊണ്ട് പൂണുലിട്ട പാടം, പെറ്റമ്മയെ വിട്ടകലാത്ത പുൽക്കൊടികൾ, തങ്കക്കുടക്കടുക്കനണിഞ്ഞ മുക്കുറ്റിപ്പൂവ്, ഓണവില്ലിന് ഞാണുകെട്ടിയ ഇളമുളകൾ, കിങ്ങിണി ചാർത്തിയ കുഞ്ഞിക്കാവുങ്ങ് - ഇങ്ങനെ കവിതയായ വാക്കുകൊണ്ട് നൃത്തം ചെയ്യിക്കാൻ കവിയ്ക്ക് മാത്രമേ സാധിക്കൂ.
കവിത സ്വബോധമണ്ഡലത്തിനും അപ്പുറത്തുള്ള ഒന്നായിരുന്നു കവിയെ സംബന്ധിച്ച്. അത് ആത്മസംവേദനത്താൽ സൃഷ്ടിക്കപ്പെടുന്ന ഒന്നാണ്. പാപപുസ്തകത്തിലെ വരികളിലും ഈ വർണ്ണനകൾ കാണാം. ഋതുക്കൾ താമരക്കുളങ്ങളുടെ വക്കിലൂടെ പ്രേമവേദന പാടി മറയുകയാണ്, പാട്ടിന്റെ വഞ്ചി തുഴഞ്ഞു പോകുന്ന പക്ഷികൾ, കവിതാസമാധിയിൽ ആനന്ദത്തിന്റെ അമൃത് തേടുന്ന മലകൾ എന്നിവയിൽ ഈ പ്രകൃതിബിംബങ്ങൾ കാണാം. അതാത്മകമായി, സുഭഗമായി, അർത്ഥഗർഭമായി വാക്കുകളെക്കൊണ്ട് നൃത്തം ചെയ്യിക്കലാണ് കവിതയെന്ന് എം.എൻ. വിജയൻ പ്രസ്താവിക്കുന്നു. പിയുടെ കവിതാഭാഗത്തെ നിരീക്ഷിക്കുമ്പോൾ പ്രസ്താവനയ്ക്ക് അനുരൂപമായി വാക്കുകളുടെ നൃത്തച്ചുവടുകൾ കവിതയിൽ തെളിയും.
'താമരക്കുളങ്ങൾ തൻ വക്കിലെത്തോപ്പിൽ കൂടി' എന്നതിലെ 'ക്ക്' എന്ന ഇരട്ടി അക്ഷരങ്ങൾ നിരക്കുന്ന താമരക്കുളവും, വക്കിലെത്തോപ്പിൽ എന്നതും താളത്തോടൊപ്പം മനോഹരമായ ദൃശ്യം കൂടി നൽകുന്നു. 'താമരക്കുളങ്ങളുടെ വക്കിലെത്തോപ്പുകൾ' എന്നതിനു പകരം 'തോട്ടങ്ങളെ' എന്ന പദം അർത്ഥവ്യത്യാസം നൽകില്ലെങ്കിലും തോപ്പ് എന്ന പ്രയോഗത്തിന്റെ താളവും സൗന്ദര്യവും ലഭിക്കില്ല. പ്രമവേദനയും, ഋതുവും സമാനമായ താളത്തെ നൽകുന്നു. 'അതോ ടൊപ്പം മറയുക' എന്ന പദത്തെ പ്രയോഗിച്ചുകൊണ്ട് ഋതുക്കളുടെ മാറ്റത്തെ മനോഹരമാക്കിയിരിക്കുന്നു. 'ത' വർഗ്ഗാക്ഷരങ്ങൾ ഘടിപ്പിച്ച് മൂന്നാമത്തെ പാദവും താളാത്മകവും അർത്ഥത്തെ ദ്യോതിപ്പിക്കുന്നതുമാണ്. മലയാള കവിതയ്ക്ക് അപൂർവ്വതയാണ് ഗാനനൗകയെന്ന ഇമേജ്. അവ തുഴഞ്ഞുപോകുന്ന പറവപ്പറ്റങ്ങൾ ഭാവനയുടെ അതന്തിയിലാണ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഈ സൗന്ദര്യദർശനങ്ങൾക്ക് നിദാനമായ കേരളപ്രകൃതിയാകട്ടെ കവിക്ക് ആനന്ദസുധാമൃതം നൽകുന്നു. കവിതാസമാധിയിലുറച്ച മലകളേയും കവി തന്റെ മനസ്സിനിളവേകാൻ ആനന്ദസുധ നുകരാൻ കവിതാതല്പത്തിൽ എല്ലാം മറന്നാശ്വസിക്കാൻ കതകു തുറന്നു തരുമോ? എന്ന് ഭർത്ഥിക്കുകയാണ്.
വാങ്മയ ഭാവനചിത്രങ്ങളുടെ സംഘനൃത്തം പോലെയാണ് ഈ വരികളുടെ അർത്ഥസൗകുമാര്യത താളം ചവിട്ടുന്നത്. പ്രകൃതി എങ്ങനെയാണ് കവിയിൽ സൗന്ദര്യദർശനങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഈ കാവ്യഭാഗം പഠിപ്പിക്കുന്നുണ്ട്. ഭാവനയുടെ തങ്കച്ചുളയിൽ മുങ്ങിക്കുളിച്ചുന്മത്തമായിട്ടേ അദ്ദേഹത്തിന്റെ നാക്കിൻതുമ്പത്തുകൂടി എന്തും പുറത്തുവരൂ. തൊട്ടതിനെയൊക്കെ തനി തങ്കമാക്കുന്ന ഒരു ആൾക്കെമിസ്റ്റാണ് പി. കുഞ്ഞിരാമൻ നായർ.
Exam Tips:
a) അഭിപ്രായം ആദ്യം ഉദ്ധരിച്ച് (കവിത = വാക്കുകളുടെ നൃത്തം) കാവ്യഭാഗത്തിലെ ഉദാഹരണങ്ങൾ ഓരോന്നായി ചേർത്ത് വിശകലനം ചെയ്യുക.
b) ശബ്ദതാളം, ആവർത്തനം (ക്ക്, ത വർഗ്ഗാക്ഷരങ്ങൾ), ബിംബം എന്നിവ പ്രത്യേകം എടുത്തുപറയുക.
c) പ്രകൃതിസ്നേഹവും ഗൃഹാതുരതയും കവിയുടെ സവിശേഷതയായി സമാപനത്തിൽ ചേർക്കുക.
Question 8: "ദയയൊരു ലവലേശം പോലുമില്ലാത്ത ദേശം
പരമിഹ പരദേശം പാർക്കിലത്യന്തമോശം
പരകിൽ നഹി കലാശം പാർക്കിലാങ്ങേകദേശം
സുമുഖി നരകദേശം തന്നെയാണോ പ്രദേശം" (വെണ്മണി അച്ഛൻ നമ്പൂതിരി)
"നിൽക്കുന്ന തറ ചൂടുപിടിച്ചിട്ട് അവിടെ നിന്നു മാറിനിൽക്കാൻ പറഞ്ഞിട്ട് കൂട്ടാക്കാത്തവരോട് എനിക്കിന്ന് യാതൊന്നും പറയാനില്ല." (സച്ചിദാനന്ദൻ - പണി)
"കടലിന്റെ ഭ്രാന്തുപിടിച്ച് രക്തത്തിലൂടെ ചുട്ടു പഴുത്ത സൂചിപ്പൊട്ടു പോലെ ഓടിക്കൊണ്ടിരിക്കുന്നു. പിന്നിൽ തന്നേക്കാൾ വേഗത്തിൽ കടൽ ദഹിച്ചു വരുന്നത് അറിയാതെ" (ടി.പി. രാജീവൻ)
രണ്ടു കാലഘട്ടങ്ങളിലെ കാവ്യരചനയുടെ ഉദാഹരണങ്ങളാണ് ഇവ. ഇവയെ അടിസ്ഥാനമാക്കി മറ്റുദാഹരണങ്ങൾ കൂടി കണ്ടെത്തി താഴെ കൊടുത്തിരിക്കുന്ന അഭിപ്രായത്തിന്റെ സാധ്യത പരിശോധിക്കുക.
"പണ്ടത്തെ കവിത പദങ്ങളുടെ ലളിതനൃത്തമായിരുന്നിരിക്കാം, ഇന്നത് പുതിയ വിജ്ഞാന ചക്രവാളങ്ങളുടെയും അനുഭൂതി മണ്ഡലങ്ങളുടേയും വികാസത്താൽ സങ്കീർണ്ണമായി തീർന്നിരിക്കുന്നു."
Answer:
കവിത കാലാനുസൃതമായ മാറ്റത്തിന് വിധേയമായ ഭാഷാരൂപമാണ്. അത് വ്യവഹാരഭാഷയുടെ മറ്റൊരു ഭാഗമാണ്. സംസ്കാരഭാഷയിൽ നിന്നും തികച്ചും വ്യത്യസ്തമായ മണ്ഡലത്തിലൂടെയാണ് അത് നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ കാലാനുസൃതമായ മാറ്റത്തിനേക്കാൾ അതിനെ ബാധിക്കുന്നത് എഴുതുന്ന ആളിന്റെ കാഴ്ചപ്പാടാണ്. അയാളുടെ വിദ്യാഭ്യാസം, സാംസ്കാരിക വ്യവഹാരം, ജോലി, കുടുംബപശ്ചാത്തലം, താമസസ്ഥലം, അനുഭവങ്ങളുടെ വൈവിധ്യം എന്നിവയെല്ലാം കവിതയെ നിരന്തരം മാറ്റത്തിന് വിധേയമാക്കും.
ഓരോ കാലഘട്ടവും വ്യത്യസ്തമായ ഒരു പൊതുവ്യത്യാസത്തിന്റെ നിഴലിൽ നിലനിൽക്കുന്നതായിരിക്കും. അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ആ കാലഘട്ടത്തിന്റെ കവി. കവിത സംസ്കാരത്തോട് നിരന്തരം കലഹിക്കുകയും മൂല്യങ്ങളോട് പരമാവധി സംവദിക്കുകയും ചെയ്യും എന്നത് മറക്കാൻ പാടില്ലാത്തതാണ്. ടി.പി. രാജീവിന്റെ കവിതയിൽ മത്സ്യം എന്ന പ്രതീകം ജീവിക്കുന്നത് കടലിന്റെ അടിത്തട്ടിലാണ്. അവിടെ അത് ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെയാണ് ഓടി നടക്കുന്നത്. കടലിനെ സംബന്ധിച്ച് മീൻ ഒരു പൊട്ടുപോലെ ഓടി നടക്കുന്ന ഒന്നാണ്; അത്രയും വലുപ്പവ്യത്യാസം അവ തമ്മിലുണ്ട്. എന്നിട്ടും അത് രക്ഷപ്പെടാനെന്നവണ്ണം ഓടി നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ നിലനിൽപ്പ് കടലിലാണ്. എന്നാൽ ആ കടൽ ചുട്ടുപഴുത്ത് ഇരിക്കുകയും തന്നേക്കാൾ വേഗത്തിൽ ദഹിച്ചുകൊണ്ടിരിക്കുന്നതുമായി അത് തിരിച്ചറിയുന്നു. നിലനിൽപ്പിന്റെ ഇടത്തിന് പറ്റിയ അപകടത്തെ ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്.
തികച്ചും സ്വച്ഛമായ ഇടത്തിൽ നിന്ന് കവിതയെഴുതുമ്പോൾ രൂക്ഷചിന്തയ്ക്ക് ചൂട്, ദഹനം, അഗ്നി എന്നിങ്ങനെയുള്ള വാക്കുകൾ പ്രകടമായി കാണണമെന്നില്ല. ടി.പി. രാജീവന്റെ കവിതയിലും സച്ചിദാനന്ദന്റെ കവിതയിലും നിലനിൽക്കുന്നത് അസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിവരണമാണ്. ഇതേ മനോഭാവം വെച്ചുകൊണ്ടുതന്നെ വൃത്തനിബന്ധമായി എഴുതിയ കവിതയാണ് വെണ്മണി അച്ഛൻ നമ്പൂതിരിയുടെ കവിത. ഒരു പ്രദേശം അനുഭവിച്ച് കൊടുക്കുന്ന സാധ്യതകൾ ഒരിക്കലും അനുഭവിക്കാൻ സാധിക്കാത്തതാകുമ്പോൾ നാം അതിനെ എതിർക്കുന്നു. ഈ പ്രദേശം ദയ അശേഷമില്ലാത്തതാണ്. വെറുപ്പിന്റെ മാനസികാവസ്ഥയാണ് കവിയെക്കൊണ്ട് ഇത് പറയിക്കുന്നതെങ്കിലും കവിയുടെ പ്രകൃതമാണ് ശാന്തമായി ഇത് പറയാൻ പ്രേരിപ്പിക്കുന്നത്. അല്ലയോ സുന്ദരിയായവളെ ഈ പ്രദേശം നരകദേശം തന്നെയാണ്. കുമാരനാശാന്റെ ദുരവസ്ഥ എന്ന കൃതിയിലും ഇതേ അർത്ഥം വരുന്ന വരികൾ കാണാം.
"കെട്ടിനിർത്താൻ സാധിക്കാത്തവണ്ണം ദുർബലപ്പെട്ട ചരടിൽ ജനത നിൽക്കെ മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളെ നിങ്ങളെ താൻ" - ഇത്തരത്തിൽ കാലാകാലങ്ങളിൽ മതംകൊണ്ടും രാഷ്ട്രീയം കൊണ്ടും സംസ്കാരംകൊണ്ടുമൊക്കെ നാം അനുഭവിക്കുന്ന അസ്വാതന്ത്ര്യങ്ങൾ കവികൾ പ്രഖ്യാപിക്കാറുണ്ട്. അതിന് അതാതു കാലഘട്ടത്തിലെ ഭാഷാസംസ്കാരം, രാഷ്ട്രീയം എന്നിവയെല്ലാം കാരണമാകാറുണ്ട്. എഴുതുന്നവന്റെ അനുഭവജ്ഞാനവും കവിത്വവും ഇതിന് ഒരു പരിധിവരെ സഹായകമാകാറുണ്ട്. കവിതയ്ക്ക് വൃത്തം നിർബന്ധമായിരുന്ന കാലഘട്ടത്തിൽ കവിയ്ക്ക് പറയാനുള്ളത് എന്ത് വിപ്ലവമാണെങ്കിലും അതിനൊരു താളവും വൃത്തവും രൂപപ്പെടുത്താൻ അവർ പരിശ്രമിച്ചിരുന്നു. എന്നാൽ കാലഘട്ടം മാറിയപ്പോൾ, വൃത്തത്തിന് വലിയ പ്രാധാന്യം ഇല്ലാതായപ്പോൾ, പറയുന്നത് വിപ്ലവമാകുമ്പോൾ, രൂക്ഷമായ അന്തരീക്ഷം കവിതയിലൂടെ വായനക്കാരനിലേയ്ക്ക് എത്തിക്കുക എന്ന രീതി സ്വീകരിച്ച് വന്നിരുന്നു.
അതിന്റെ നിലപാടുതറയിൽ രചിക്കപ്പെട്ട കവിതകളാണിവ. "ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളിൽ കൂടി ഒഴുകുന്നതോമനേ, ഈ ഞാനല്ലോ?" എന്ന് കവി പാടുമ്പോൾ താൻ തന്നെയാണ് തന്റെ ഗീതമെന്ന് അറിയുന്നു. കവിതയുടെ ഭാവമാണ് ഈ വരികളിലൂടെ കവി വ്യക്തമാക്കുന്നത്. ഈ രീതിയെ ഭാവഗീതമെന്നും കവിതയുടെ ഭാവതലമെന്നും പറയാം.
മനോതലത്തിന്റെ വ്യത്യസ്തമായ വൈകാരിക ഭാവങ്ങൾ കാഴ്ചകളിൽ കലരുന്നു. ഒരേ ദൃശ്യം കവികളുടെ വ്യത്യസ്തമായ ഭാവനാരീതികൾക്കനുസരണമായി മാറി വരുന്നു. ഭാവഭംഗി കവിതയെ മസൃണമായ അനുഭവത്തപക്ഷകനു നൽകുന്നു. നേരിട്ടൊരു കാര്യത്തെ പറയാതെ മനസ്സിലതുണർത്തിയ അനുരണനത്തെ വാങ്മയമായി അവതരിപ്പിക്കുകയാണ് കവി ചെയ്യുന്നത്.
"പറ്റിയ മഞ്ഞൾനിറവുമായ് പാടങ്ങൾ പെറ്റുതളർന്നു കിടക്കുന്നതും പായൽമറ നീക്കിയാറ്റിൽ വെള്ളാമ്പൽപ്പുക്കൾ കുളിക്കുന്നതും" - "തൂവെളിച്ചം മെഴുകിയോരംബരാങ്കണവീഥിയിൽ, കതിർകറ്റ ചുമന്നെത്തി കിതയ്ക്കും മുഗ്ദ്ധസന്ധ്യകൾ ചളിപ്പാടത്തു താരങ്ങൾ പിടിതാളുപരിക്കവേ അലക്കിത്തേച്ച് കുപ്പായമിട്ടുലാത്തുന്നു വെൺമുകിൽ" - കതിരണിഞ്ഞു നിൽക്കുന്ന പാടങ്ങളെ കവി പെറുകിടക്കുന്ന പെണ്ണായിക്കാണുന്നു. പായലിൽ മൂടിയ കുളത്തിൽ ദൃശ്യമായ ആമ്പലിനെ കാണുമ്പോൾ കവിയ്ക്ക് തോന്നുന്നത് ആമ്പൽ മറ നീക്കി കുളിക്കുകയാണോ എന്നാണ്. സമാനമായി, സന്ധ്യാസമയത്തെ വാനിൻ ചോപ്പിനേയും കവി കാണുന്നതു നോക്കൂ. കവിത കവിതയായിത്തീരുന്നതിന്റെ പ്രധാന കാരണം അവയിലൊളിഞ്ഞിരിക്കുന്ന സഹൃദയഹൃദയഹാരിയായ ഭാവനയുടെ വെളിച്ചമാണ്.
മേഘത്തെ സന്ദേശം നൽകാൻ ഏൽപ്പിക്കുന്ന യക്ഷനെ സൃഷ്ടിച്ച് കവി ഭാവനയുടെ അലൗകിക സുഖം തന്നെയാണ് നൂറ്റാണ്ടുകൾക്കിപ്പുറത്ത് കാളിദാസനിലേക്ക് നമ്മെ വീണ്ടും അടുപ്പിക്കുന്നത്. 'വാക്കേ വാക്കേ കൂടെവിടെ വളരുന്ന നാവിന്റെ കൊമ്പത്ത് വാക്കേ വാക്കേ കൂടെവിടെ ഒളിതിങ്ങും തൂവലിൻ തുഞ്ചത്ത്' (എം. ഗോവിന്ദൻ). 'കടലൊരു വാക്കിനുള്ളിലുടതി വിസ്തൃതമായ വൻകര പശുവെന്നൊരു വാക്കിനുള്ളിലും ഇരതേടിയലഞ്ഞിടും പുലി. ചില വാക്കു കുളമ്പടിച്ചു പോം ചിലതോ കൂർത്ത നഖങ്ങളാഴ്സത്തിടും' (പി.പി. രാമചന്ദ്രൻ - പൊരുൾ). 'വാക്കുകളേ വരിക വിക്കിയും വിറച്ചും മുടന്തിയും തെരുവുതെണ്ടികളെപ്പോലെ പൊട്ടിയും ചീറ്റിയും അലമുറയിട്ടും പെരുങ്കടലലകൾപോൽ' (വരവ് - പി.പി. രാമചന്ദ്രൻ). 'അമ്പത്തൊന്നക്ഷരാളി കലിത തനുലതേ വേദമാകുന്ന ശാഖി- ക്കൊമ്പത്തമ്പോടു പൂക്കും കുസുമതിയിലേ- ത്തുന്ന പൂന്തേൻകുഴമ്പേ ...' (ഭാഷാനൈഷധചമ്പു മഴമംഗലം).
കവിതയെ സൗന്ദര്യാത്മകമായി കാണുകയും കാഴ്ചകളിലെ സൗന്ദര്യത്തെ വാക്കുകളിൽ കോർക്കുകയും ചെയ്തിരുന്ന പഴയകാല കവനശൈലിയിൽ നിന്നും കവിത ഏറെ മാറിയിരിക്കുന്നു. ഗാനരീതിക്ക് പ്രാധാന്യം നൽകിയിരുന്ന ഭാഷാവൃത്തഗഹനമായ എഴുത്തച്ഛന്റെയും, ചെറുശ്ശേരിയുടേയും, രചനാരീതികളിൽ നിറഞ്ഞ ഭക്തിയും ഭക്തിയും; ജീവിതത്തിന്റെ തെളിനീരിലാണ് ആധുനികകവികൾ കാണുന്നത്. ഇവിടെ അലങ്കാരങ്ങൾ ഉണിയിക്കാൻ പറ്റാത്തതും, പരുക്കമായ പൊള്ളുന്ന ജീവിതത്തെയാണ് കവികൾ പകർത്തുന്നത്. എം. ഗോവിന്ദന്റെ കവിതാശകലത്തിൽ, വാക്കിന്റെ മാവിനെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നു. ഈ മണ്ണിന്റെ മക്കളിൽ നിന്നാണ് മലയാളം ഉരുവമെടുത്തതെന്ന് കവിതയിൽ തെളിയുന്നു. അത് വളരുന്ന നാവിന്റെ കൊമ്പത്തും ഒളിതിങ്ങുന്ന തൂവലിൻ തുമ്പത്തുമാണെന്ന് കവി പറഞ്ഞുവയ്ക്കുന്നു. വാക്കും അർത്ഥവും തമ്മിലുള്ള ബന്ധത്തെയാണ് പി.പി. രാമചന്ദ്രന്റെ കവിതകളിൽ തെളിയുന്നത്.
കടലിനെയോർക്കുമ്പോൾ തെളിയുന്നത് വൻകരയാകുന്നെന്നു പറയുന്നതിൽ യുക്തിചിന്തയുണ്ട്. ഇത് ആധുനികതയുടെ രീതിയാണ്. ഈ ശൈലികളിൽ നിന്നും എത്രയോ വ്യത്യസ്തമായ ഒന്നാണ് മഴ മംഗലത്തിന്റെ കവിത. അക്ഷരത്തോടും വാക്കിനോടുമുള്ള പ്രാർത്ഥനയിൽ കവി ഉപനിഷത്തുക്കളെ പൂക്കളായി കാണുന്നു. അവയിലെ ഗൂഢാർത്ഥങ്ങളെ തേൻ കുഴമ്പായുമാണ് കാണുന്നത്. ആധുനിക കവിതയിൽ നിന്നും ഏറെ മാറിയാണ് കവിതയിലെ ഉള്ളടക്കത്തെ പരാമർശിക്കുന്നത്. ആലാപനസൗകുമാര്യം നിറഞ്ഞുനിൽക്കുന്ന മനോഹരമായൊരു ലോകമാണിത്.
Exam Tips:
a) കാലഘട്ടം, എഴുതുന്ന ആളുടെ കാഴ്ചപ്പാട്, വിദ്യാഭ്യാസം, സാമൂഹികാന്തരീക്ഷം - ഇവയാണ് കവിതയെ മാറ്റുന്നതെന്ന മുഖ്യ വാദം ആദ്യം എഴുതുക.
b) ഓരോ കവിതയിൽ നിന്നും (വെണ്മണി, സച്ചിദാനന്ദൻ, ടി.പി. രാജീവൻ) ഉദാഹരണം എടുത്ത് പ്രസ്താവനയുടെ സാധ്യത പരിശോധിക്കുക.
c) പ്രസ്താവനയോടുള്ള യോജിപ്പ് അല്ലെങ്കിൽ ഭാഗിക യോജിപ്പ് സമാപനത്തിൽ വ്യക്തമാക്കുക.
Previous Years Questions and Answers
Two Marks Questions
Question 9: ശരിയോ തെറ്റോ എന്നെഴുതുക. കവികൾ തന്നിഷ്ടം പോലെ ലോകങ്ങൾ ഉണ്ടാക്കുന്നു. (March 2016)
Answer:
ശരി
Exam Tips:
a) ശരി/തെറ്റ് എന്ന് മാത്രം എഴുതിയാൽ മതി.
b) കവിയുടെ ഭാവനാസ്വാതന്ത്ര്യം എന്ന ആശയവുമായി ബന്ധപ്പെടുത്തി ഓർമ്മിക്കുക.
Question 10: ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എടുത്തെഴുതുക. മേഘം നൂൽക്കാനുള്ള പരുത്തിയായി തോന്നിയതാർക്ക്? (കാളിദാസൻ, കുഞ്ചൻനമ്പ്യാർക്ക്, വള്ളത്തോളിന്, ചങ്ങമ്പുഴയ്ക്ക്) (March 2016)
Answer:
വള്ളത്തോളിന്
Exam Tips:
a) മേഘത്തെ പല കവികൾ എങ്ങനെ കണ്ടു എന്ന് കവി-ബിംബം ജോടിയായി ഓർക്കുക.
Question 11: ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എടുത്തെഴുതുക. മനസ്വിനി എന്ന കവിത ആരുടെ രചനയാണ്? (ബാലചന്ദ്രൻ ചുള്ളിക്കാട്, വൈലോപ്പിള്ളി, ചങ്ങമ്പുഴ, കുമാരനാശാൻ) (March 2017)
Answer:
ചങ്ങമ്പുഴ
Exam Tips:
a) ചങ്ങമ്പുഴയുടെ പ്രധാന കൃതികൾ (രമണൻ, മനസ്വിനി) ഓർമ്മിക്കുക.
Question 12: ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എടുത്തെഴുതുക. "മഴക്കാറ് കാണുമ്പോഴൊക്കെ അനുരാഗമുണ്ടാവുകയാണെങ്കിൽ നമുക്ക് മറ്റൊന്നിനും നേരമുണ്ടാകില്ല" - ഏതു കൃതിയുടെ പശ്ചാത്തലത്തിലാണ് എം.എൻ വിജയൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്? (വാഴക്കുല, കല്യാണസൗഗന്ധികം, മേഘസന്ദേശം, തോരാമഴ) (March 2017)
Answer:
മേഘസന്ദേശം
Exam Tips:
a) മേഘത്തെ ദൂതനാക്കിയ കൃതി എന്ന സൂചനയിൽ നിന്ന് ഉത്തരം കണ്ടെത്തുക.
Four Marks Questions
Question 13: പദക്സർത്തുമാത്രം കവിതയായിക്കൂടാ എന്ന എം.എൻ. വിജയന്റെ നിലപാടിനോട് നിങ്ങൾ യോജിക്കുന്നുവോ? വ്യക്തമാക്കുക. (March 2015)
Answer:
യോജിക്കുന്നു. പദക്സർത്തുകൾ ശബ്ദസുഖത്തെയാണ് ഉണർത്തുന്നത്. കവിത കേട്ടാൽ വാക്കുകളുടെ നൃത്തം പോലെ തോന്നാം. എന്നാൽ കവിതയിലെ ആന്തരികമായ അർത്ഥമണ്ഡലങ്ങളുടെ വിശാലതയിലേക്ക് അത് നയിക്കില്ല.
വാക്കിന്റെ കസർത്തിൽ ശ്രദ്ധിക്കുന്നവർ, കേൾവിസുഖത്തെ മാത്രമാണ് പോഷിപ്പിക്കുന്നത്. അതിനാൽ അർത്ഥത്തിനപ്പുറമുള്ളതാണ് കവിത എന്ന് താൻ കരുതുന്നു. "ശിവ! ശിവ! നരകദേശം തന്നെ - യാണ് പ്രദേശ"മെന്നതിൽ 'ശ' കാരത്തിന്റെ ആവർത്തനം കേൾക്കുമ്പോഴുള്ള സുഖമാണ്. ഇവിടെ അർത്ഥത്തിനപ്പുറത്തേക്ക് കവിത വളരുന്നില്ല.
Exam Tips:
a) യോജിക്കുന്നു/വിയോജിക്കുന്നു എന്ന് ആദ്യവരിയിൽ വ്യക്തമാക്കുക.
b) ശബ്ദസുഖവും അർത്ഥവും തമ്മിലുള്ള വ്യത്യാസം ഒരു ഉദാഹരണത്തോടെ പറയുക.
Question 14: കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി കതിരുതിർ പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽ തങ്ങി
ഒഴുകുമുടയാടകളിലൊളിയലകൾ ചിന്നി അഴകൊരുലാർന്നപോലങ്ങനെ മിന്നി (കാവ്യനർത്തകി - ചങ്ങമ്പുഴ)
"വാക്കുകളുടെ നൃത്തമാണ് കവിത" - എം.എൻ. വിജയന്റെ നിരീക്ഷണം ഈ കവിതാശകലത്തിന് യോജിക്കുന്നുണ്ടോ?
Answer:
യോജിക്കുന്നു. അക്ഷരങ്ങളുടെ ആവർത്തനം കേൾക്കുന്ന വരിൽ ഉളവാകുന്ന അനുഭവമാണ് ഇവിടെ കാണുന്നത്. ആദ്യ അക്ഷരപ്രാസമായി 'ക'കാരം വരുന്നു. കിലുങ്ങിക്കിലുങ്ങി, കുലുങ്ങിക്കുലുങ്ങി എന്നിവയിൽ വാക്കുകൾ ആവർത്തിക്കുന്നു. കതിരുതിർ എന്ന പദത്തിലും ത, ര എന്നിവ ആവർത്തിക്കുന്നു.
പൂപ്പുഞ്ചിരിയിലെ 'പ' കാരം, ഒഴുകുമുടയാട, ഒളിയലകൾ എന്നിവയും ചിന്നി മിന്നി എന്നീ വരികളുടെ അന്ത്യത്തിലെ വാക്കുകളും വാക്കുകൾ നൃത്തമാടുന്ന പ്രതീതി ഉണ്ടാക്കുന്നു. നൃത്തത്തിൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന രീതിയിൽ കൈകാലുകൾ ചലിപ്പിക്കുമ്പോഴാണ് ആസ്വാദ്യത വരുന്നത്. ഇതിൽ ഏതുവശത്തേക്കായാലും കൈകാലുകളുടെ ചലനത്തിൽ ആവർത്തനം കാണാം. അതിൽ ഭാവാത്മകത കൂടിച്ചേരുമ്പോൾ നൃത്തത്തിന് ആന്തരിക ശോഭയുണ്ടാകുന്നു. ഈ വരികളിൽ ആവർത്തിക്കുന്ന അക്ഷരങ്ങളും വാക്കുകളും വാക്കുകളുടെ ആവർത്തനചാരുതകൊണ്ടുള്ള നൃത്തഭംഗിയാണ് വരുത്തുന്നത്.
Exam Tips:
a) ഉദാഹരണവരികളിൽ നിന്ന് ആവർത്തിക്കുന്ന അക്ഷരങ്ങൾ (ക, പ, ത, ര) എടുത്തെഴുതുക.
b) പ്രസ്താവനയോടുള്ള നിലപാട് (യോജിപ്പ്) ആദ്യം പറഞ്ഞശേഷം തെളിവ് നൽകുക.
Six Marks Questions
Question 15: "എല്ലാവരും ഒരേപോലെ കാണാത്തതാണ് കലാകാരൻ തെരഞ്ഞെടുക്കുന്ന സിംബലുകൾ" - ഉദാഹരണസഹിതം വിശദമാക്കുക? (SAY 2015)
Answer:
കവിതയെ മനഃശാസ്ത്രപരമായ വീക്ഷണകോണിലൂടെ നോക്കിക്കാണുകയും, അതിസൂക്ഷ്മമായ വിശകലനങ്ങൾക്ക് വിധേയമാക്കുകയും ചെയ്ത നിരൂപകനായിരുന്നു എം.എൻ. വിജയൻ. ഫ്രോയ്ഡ് മുതൽ യുങ് വരെയുള്ള മനഃശാസ്ത്രകാരന്മാരെ അതിലേക്കായി അണിനിരത്താനും അദ്ദേഹത്തിന് സാധിച്ചു. അതുമാത്രമല്ല, ഈ പുതുമ നിറഞ്ഞ നിരൂപണരീതിയെ മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തി, അതിന്റെ അടിസ്ഥാനത്തിൽ മലയാളത്തിന്റെ പ്രശസ്തകാവ്യങ്ങളെ നിരൂപണം ചെയ്യുകയും ചെയ്തു. നവീനമായ ഇത്തരം സങ്കേതങ്ങളെ ജനകീയമാക്കുന്നതിലും വിജയൻ മാഷ് വിജയിച്ചു.
'കാവ്യകലയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ' എന്ന ലേഖനഭാഗത്തിലൂടെ എം.എൻ. വിജയൻ തികച്ചും വ്യത്യസ്തമായ ചില കാഴ്ചപ്പാടുകൾ നമുക്കു മുന്നിൽ അവതരിപ്പിക്കുകയാണ്. തലക്കെട്ടുതന്നെ ശ്രദ്ധിക്കാം - 'കാവ്യകല്' എന്നാണദ്ദേഹം വിശേഷിപ്പിക്കുന്നത്. വാക്കുകളുടെ നൃത്തമായി കവിതയെ അദ്ദേഹം കണക്കാക്കുന്നു. അപ്പോൾ ആ നൃത്തസംവിധായകൻ തീർച്ചയായും കവിതന്നെ. "അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി" എന്നൊരു പൗരാണിക ഭാരതീയ കാവ്യചിന്ത തന്നെയുണ്ട്. അതായത് "അനന്തമായ കാവ്യലോകത്ത് കവി തന്നെയാണ് ചക്രവർത്തി." ഈ ഭാരതീയ കാവ്യചിന്തയോട് നീതി പുലർത്തിക്കൊണ്ടുതന്നെയാണ് വിജയൻമാഷും വസ്തുതകൾ വിശകലനം ചെയ്യുന്നത്. തന്റെ അന്തരംഗത്തിൽ ഉടലെടുത്ത ആശയങ്ങളെ, അനായാസം തൂലികത്തുമ്പാൽ വരച്ചിടുകയും, നൃത്തം ചെയ്യിക്കുകയും ചെയ്യുന്ന ആ കവി മനസ്സ്, അപാരമായ സ്വാതന്ത്ര്യമാണ് കവി അനുഭവിക്കുന്നത്.
ഏതുരീതിയിൽ, എങ്ങനെ സഹൃദയഹൃദയങ്ങളെ രസപൂർണ്ണതയിൽ എത്തിക്കാം, എന്നത് കവിയുടെ ഔചിത്യം നിറഞ്ഞ തീരുമാനം മാത്രമാണ്. ഇടപെടലുകൾ ഇല്ലാതെ സ്വതന്ത്രമായി അതു തീരുമാനിക്കുവാനുള്ള ആ അവകാശമാണ് കവിയെ ഒരു ചക്രവർത്തിക്കു തുല്യനാക്കി തീർക്കുന്നത്. ഇവിടെ ലേഖകൻ കവിതയെ ഒരു (Performing Art) കലാപ്രകടനത്തിന്റെ തലത്തിലേക്ക് ഉയർത്തുകയാണ്. ഒരു കലാകാരൻ തന്റെ കയ്യൊപ്പ് താൻ അവതരിപ്പിക്കുന്ന കലാപ്രകടനത്തിൽ ചാർത്തിയിട്ടുണ്ടാകും. അതുതന്നെയാണ് ഒരു കവിയും ചെയ്യുന്നത്. തന്റെ വ്യക്തിത്വം, തന്റേതു മാത്രമായ ശൈലികൾ, ബിംബങ്ങൾ, അനുഭവങ്ങൾ ഇതെല്ലാം കോർത്തെടുത്തുകൊണ്ട് ഒരു കവിത ചമയ്ക്കുമ്പോൾ തീർച്ചയായും തന്റേതു മാത്രമായ ഒരു കാവ്യസാമ്രാജ്യം തീർക്കുകകൂടിയാണ് അയാൾ ചെയ്യുന്നത്. കവിത സമൂഹത്തിലേക്കു മാത്രമല്ല, കവിയിലേക്കു കൂടി തിരിച്ചുവെക്കുന്ന ഒരു കണ്ണാടിയായി മാറുന്നു. കവിതയിലൂടെ അതിന്റെ രചയിതാവിനെയും കണ്ടെത്താൻ വായനക്കാർക്കു കഴിയുന്നു.
കവികൾ അനുഭവിക്കുന്ന ഈ തരത്തിലുള്ള വ്യക്തിസ്വാതന്ത്ര്യവും, സ്വാഭാവികതയും കവിതകളെ (അവരുടെ സൃഷ്ടികളെ) വ്യത്യസ്തമാക്കുന്നു. അങ്ങനെ ഒരേ പ്രതീകത്തെ (ബിംബത്തെ) വ്യത്യസ്ത രീതിയിൽ സമീപിക്കാൻ അവർക്കു സാധിക്കുന്നു. കവിത ഒരു നൃത്തമാണെങ്കിൽ ആ നൃത്തത്തിനു വ്യത്യസ്തത വേണം. എല്ലാ നൃത്തവും ഒരുപോലെയാകുമ്പോൾ ആവർത്തനവിരസത അനുഭവപ്പെടും. ലേഖകൻ സൂചിപ്പിക്കുന്നതുപോലെ കവിതയിലെ നൃത്തം ശബ്ദത്തിന്റെ അല്ല, മറിച്ച് അർത്ഥത്തിന്റേതാണ്. അർത്ഥതലത്തിലെ ഈ വ്യത്യസ്തതയാണ് കവിതകളെ വ്യത്യസ്തമാക്കുന്നത്. ഇതു തെരഞ്ഞെടുക്കുന്നത് കവിയുടെ ശൈലിക്കനുസൃതമായിട്ടും, വ്യക്തിത്വത്തിൽ യോജിച്ച മട്ടിലുമായിരിക്കും. അങ്ങനെയാണ് ഒരേ ബിംബം വിവിധ ഭാവങ്ങളിൽ കവിതയിൽ പ്രത്യക്ഷപ്പെടുന്നത്.
'കാർമേഘം' - ചെറുശ്ശേരിക്ക് ശ്രീകൃഷ്ണനിലേക്കുള്ള സൗന്ദര്യവിശേഷണത്തിന്റെ മാർഗ്ഗമായിരുന്നെങ്കിൽ ഇടശ്ശേരിയ്ക്കത് മറ്റൊന്നാണ് - "പേറാട്ടിൻ നീരായ ചെമ്പിച്ച പൈക്കളെ ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ എത്തീകിഴക്കൻ മലകടന്നിനലെ ഇത്തീരദ്ദുവിൽ കറുത്തച്ചെട്ടിച്ചികൾ". ഈ രീതിയിൽ ചെറുശ്ശേരിയിൽ നിന്ന് ഇടശ്ശേരിയിലേക്ക് എത്തുമ്പോൾ ഒരേ ബിംബത്തിനു തന്നെ വന്ന അർത്ഥതലത്തിലുള്ള മാറ്റം അത്ഭുതാവഹമാണ്. ഇത് പൗരാണികതയും ആധുനികതയും തമ്മിലുള്ള അന്തരമാണെന്ന് സമർത്ഥിച്ചാൽ തന്നെ, ബിംബത്തിന്റെ അവതരണത്തിൽ രണ്ടുകവികളും വരുത്തിയ അസാമാന്യമായ വ്യത്യസ്തത എടുത്തു പറയാതിരിക്കാൻ വയ്യ.
കവിതയ്ക്കു മാത്രം കഴിയുന്ന ഒന്നാണ് അനേകാർത്ഥങ്ങളെ ഒരേസമയം ജനിപ്പിയ്ക്കൽ. എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, കൊള്ളുമ്പോൾ നൂറ് എന്ന രീതിയിൽ അർത്ഥോല്പാദനം, ആസ്വാദക മനസ്സിന്റെ വ്യാപ്തിക്കനുസരിച്ച് ഇങ്ങനെ വർദ്ധിക്കും. 'തൂലിക' എന്നത് ഒരൊറ്റപദമാണ്. പക്ഷേ ആ വാക്ക് ജനിപ്പിക്കുന്നത് അർത്ഥസാഗരത്തെയാണ്. ഇങ്ങനെ പശ്ചാത്തലമനുസരിച്ച്, കാലഘട്ടങ്ങൾക്കനുസൃതമായി, അർത്ഥത്തെയും, ഭാവത്തെയും വ്യത്യസ്തമാക്കാൻ കവിതയ്ക്കു സാധിക്കുന്നു. കുഞ്ചൻനമ്പ്യാർക്ക് 'വാഴക്കുല'യെ 'രത്ന'ങ്ങളോട് സാമ്യപ്പെടുത്താൻ കഴിയുന്നത്, രാജഭരണകാലത്തിന്റെ ശക്തമായ സ്വാധീനമുള്ളതുകൊണ്ടു കൂടിയാണ്. രാജസദസ്യനായ നമ്പ്യാർക്ക് ആ അമൂല്യമായ വസ്തുക്കളോടുള്ള ബന്ധം (പരിചയം) കവിതയിലെ ബിംബവൽക്കരണത്തിലും ശക്തമായ സ്വാധീനം ചെലുത്തി എന്നുസാരം. ചങ്ങമ്പുഴയുടെ ലോകം വ്യത്യസ്തമാണ്.
ഉള്ളവനും, ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തിന്റെ ആഴമറിഞ്ഞ കവിയ്ക്ക്, 'വാഴക്കുല' എന്നത് വിശപ്പിന്റെയും, പ്രത്യാശയുടേയും പ്രതീകമാണ്. ഈ തരത്തിൽ കാലഘട്ടങ്ങൾക്ക് അനുസരിച്ച് സാമൂഹികജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കവിതയുടെ ബിംബവൽക്കരണത്തിലും നിഴലിക്കും. 'മേഘം' - അവിടെ യക്ഷന്റെ കാമനകളുടെ പ്രതീകമാകുമ്പോൾ, വള്ളത്തോളിലത് സ്വാതന്ത്ര്യദാഹത്തിന്റെയും, സ്വദേശിവൽക്കരണത്തിന്റെയും ബിംബമായി മാറുന്നു. ഈ തരത്തിലുള്ള 'അവ്യവസ്ഥിതത്വം' - കവി അവതരിപ്പിക്കുന്ന പ്രതീകങ്ങളിൽ, കടന്നുവരുന്നുണ്ട്. അതിനു ശക്തമായ പ്രേരണയായി കവികളിൽ വർത്തിക്കുന്നത്, അതായത് കാലഘട്ടങ്ങളും ഒപ്പം അന്നത്തെ സാമൂഹിക അന്തരീക്ഷവും കൂടിയാണ്. നേരെ കാര്യങ്ങൾ അവതരിപ്പിക്കാതെ ഇങ്ങനെയുള്ള ബിംബങ്ങളും പ്രതീകങ്ങളും ഉപയോഗിച്ച് പറയുമ്പോഴാണ് അത് കവിതയാകുന്നത്. ആസ്വാദക ഹൃദയങ്ങളിൽ മായാത്ത കയ്യൊപ്പു ചാർത്തുന്നത്. കവികൾ സ്വയം ലോകത്തെ സൃഷ്ടിക്കുന്നവരാണ്. അതുകൊണ്ടുകൂടിയാകണം അവരെ കാവ്യലോകത്തെ ചക്രവർത്തിമാർ എന്നു വിശേഷിപ്പിക്കുന്നത്. ഭാവനയുടെ മനോഹരമായ ആ സങ്കൽപ്പലോകത്തിലേക്ക് അവർ നമ്മുടെ ഹൃദയങ്ങളെ കൂട്ടിക്കൊണ്ടുപോവുകയാണ്. ആസ്വാദനത്തിന്റെ നിരവധി തലങ്ങൾ സമ്മാനിച്ചുകൊണ്ടായിരിക്കും ആ മനോഹരയാത്ര. ചലനത്തെ നൃത്തത്തിലെന്നപോലെ, നാദത്തെ ഗാനത്തിലെന്നപോലെ, കല്ലിനെ ശില്പത്തിലെന്നപോലെ, അത്ഭുതകരമായി, മനോഹരമായി അർത്ഥഗർഭമായി വാക്കുകളെക്കൊണ്ട് നൃത്തം ചെയ്യിപ്പിച്ചുകൊണ്ടായിരിക്കും ആ മുന്നോട്ടുപോകൽ. അങ്ങനെ കവിതയും കലയായി തീരുന്നു.
മറ്റു കലാരൂപങ്ങളിൽ മുദ്രയും, ഭാവവും, ചലനവും വ്യത്യസ്തമാകുമ്പോൾ, ഇവിടെ വാക്കുകളുടെ അർത്ഥഭേദങ്ങൾകൊണ്ടും, പ്രതീകങ്ങളുടെ അവ്യവസ്ഥിതമായ അവസ്ഥകൊണ്ടും വ്യത്യസ്തതകൾ സൃഷ്ടിക്കപ്പെടുന്നു. 'കാവ്യകലയെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ' ഈ തരത്തിലുള്ള വ്യത്യസ്ത ദർശനങ്ങളാണ് എം.എൻ. വിജയൻ പകർന്നു നൽകുന്നത്. ആഴവും, അനന്തതയും ഒത്തുചേർന്ന കാവ്യസാഗരയാത്രയ്ക്ക് ഉതകുന്ന ഒരു ഉത്തമനൗകതന്നെയാണ് സാഹിത്യ വിദ്യാർത്ഥികൾക്ക് ഈ ലേഖനം.
Exam Tips:
a) ആദ്യം ലേഖകനായ എം.എൻ. വിജയന്റെ നിരൂപണരീതി (മനഃശാസ്ത്രപരം) പരിചയപ്പെടുത്തുക.
b) ഒരേ ബിംബം രണ്ടു കവികളിൽ (ചെറുശ്ശേരി - ഇടശ്ശേരി, കാർമേഘം; കാളിദാസൻ - വള്ളത്തോൾ, മേഘം) എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് ഉദാഹരണമായി നൽകുക.
c) കാലഘട്ടവും സാമൂഹിക അന്തരീക്ഷവും ബിംബത്തിന്റെ അർത്ഥം മാറ്റുന്നു എന്ന നിഗമനം സമാപനത്തിൽ ചേർക്കുക.
Question 16: "എല്ലാവരും ഒരേപോലെ കാണാത്തതാണ് കലാകാരൻ തെരഞ്ഞെടുക്കുന്ന സിംബലുകൾ" ഉദാഹരണസഹിതം വ്യക്തമാക്കുക. (March 2016)
Answer:
'ആദ്യകിരണങ്ങൾ' എന്ന 1964-ലെ മലയാള സിനിമയിൽ പി. ഭാസ്കരൻ രചിച്ച ഗാനമാണ് "കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ കരിക്കുപൊങ്ങിയ നേരത്ത് / മുരുക്കിൻ തയ്യേ നിന്നുടെ ചോട്ടിൽ മുറുക്കിത്തുപ്പിയതാരാണ്". മനോഹരമായ വാങ്മയചിത്രത്തെ ആസ്വാദകനുമുന്നിൽ തുറന്നിടുന്നു.
സൂര്യനെ കരിക്കായും ആകാശത്തെ ചെന്തെങ്ങായും കണ്ട ഭാസ്കരഭാവനയുടെ വ്യതിരിക്തമായ ഭാവചൈതന്യമാണ് ഈ വരികളിൽ നിറഞ്ഞുനിൽക്കുന്നത്. കരിക്ക് ഉയർന്നുവരുമ്പോൾ നിറയുന്ന ശോണരാശിയെ മുറുക്കിത്തുപ്പിയതിനോട് സമാനത പ്രകടിപ്പിച്ചിരിക്കുന്നു. കലാകാരൻ സാമാന്യത്തിൽ നിന്നും വിശേഷമെന്ന നിലയിലേക്ക് ഉയരുന്നതിന്റെ കാരണവും ഇപ്രകാരമുള്ള വേറിട്ട കാഴ്ചകളുടെ ഭാവനാവിലാസങ്ങളാലാണ്.
പി. ഭാസ്കരന്റെ വ്യത്യസ്തമായ കാഴ്ചയിൽ നിന്നും കണ്ടെടുത്താൽ പി. കുഞ്ഞിരാമൻനായരുടെ ഭാവനാഘടക വിസ്മയം കണ്ട് അത്ഭുതപ്പെടാം. നേരം പുലർന്നുവെന്ന സാധാരണമായ കാര്യത്തെ പി. കുഞ്ഞിരാമൻനായർ വിവരിക്കുന്നത് - രാവാകുന്ന കരിക്കിന്റെ കണ്ണ് കുത്തിയപ്പോൾ തെളിവെള്ളം തെറിച്ച് ദേഹത്തു വീണ്, പുലർതാരകം ചിരിച്ചുകൊണ്ട് കണ്ണടച്ചുവെന്നാണ്. പ്രഭാതം ഇടശ്ശേരിക്ക് കുങ്കുമപ്രഭാതമാകുന്നതും വ്യത്യസ്തമായ ഭാവനയുടെ ലോകം കവിഹൃദയങ്ങളിൽ നിറയുമ്പോഴാണ്.
എഴുത്തച്ഛന്റെ പാർത്ഥസാരഥീവർണ്ണന നോക്കുക. വ്യാസന്റെ മനോതലത്തിൽ എത്തിയിട്ടില്ലാത്ത ഒരു ദൃശ്യത്തെ എഴുത്തച്ഛന്റെ ഭാവനയിൽ നിന്നും ദൃശ്യവത്കരിച്ചിരിക്കുന്നത് എത്ര മനോഹരമായിട്ടാണ്. കാളിദാസന്റെ കാവ്യഭാവനയ്ക്ക് ചിലമ്പു ചാർത്തിയ മേഘരൂപദർശനം വള്ളത്തോളിന് വ്യത്യസ്തമായ അനുഭവം നൽകുന്നു. പി. കുഞ്ഞിരാമൻനായർക്കും വ്യത്യസ്തമായ അനുഭവം നൽകുന്നു. ഒരേ രൂപങ്ങൾ വൈകാരികമായി സംവദിക്കുന്നത് അവരവരുടെ കണ്ടെത്തലുകളിലൂടെയാകുന്നതുകൊണ്ടാണ്. കവിത പദങ്ങളുടെ കൂട്ടിച്ചേർക്കലാണ്.
Exam Tips:
a) ഉദാഹരണങ്ങൾ (കിഴക്കു ദിക്കിലെ ചെന്തെങ്ങ്, രാക്കരിക്ക്, മേഘം) ഓരോന്നും ഏത് കവിയുടേതെന്ന് രേഖപ്പെടുത്തുക.
b) ഒരേ കാഴ്ചയ്ക്ക് കവികൾ നൽകുന്ന വ്യത്യസ്ത ഭാവനകൾ താരതമ്യം ചെയ്യുക.
Question 17: "അർത്ഥമുള്ളത് കവിതയല്ല അർത്ഥത്തിനപ്പുറത്തുള്ളതാണ് കവിത്" (കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ - എം.എൻ. വിജയൻ)
"വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം" (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം - അക്കിത്തം)
എം.എൻ. വിജയന്റെ നിരീക്ഷണത്തെ അക്കിത്തത്തിന്റെ കവിതയുമായി ചേർത്തുവെച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
എം.എൻ. വിജയൻ വാക്കിന്റെ കാണാമറയത്തുള്ള അർത്ഥങ്ങൾ അറിഞ്ഞ ചിന്തകനാണ്. ഒരു കല്ല് മുന്നോട്ട് പോകുമ്പോൾ അതിനു പിറകിലെ കൈകളുടെ പിന്നാക്കം പാരമ്പര്യത്തിലേക്ക് നീളുന്ന ആ യമാണെന്ന് മനസ്സിലാക്കിയ പണ്ഡിതനാണ്. അർത്ഥത്തിനപ്പുറത്തെ കവിതയെ സഹ്യന്റെ മകനിലെ മസ്തകകടാഹത്തിൽ പിശാചുക്കൾ മന്ത്രിക്കുന്നതിൽ കണ്ടെത്തിയ വിമർശകനാണ് എം.എൻ. വിജയൻ. കവിതയ്ക്ക് വാക്കിന്റെ പരമ്പരാഗതമായ അർത്ഥമുണ്ട്. വാഗർത്ഥത്തിന്റെ പാരമ്പര്യത്തെ മറികടക്കുന്ന വിശേഷപ്പെട്ടതും കാവ്യാത്മകവുമായ അർത്ഥമുണ്ട്. ഇതിൽ അക്കിത്തത്തിന്റെ വരിയെ എന്റെ മുന്നിൽ വിരുന്നുവന്ന അതിഥിയായി ഞാൻ നിരീക്ഷിക്കുകയാണ്.
"വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം" എന്നത് വാഗർത്ഥത്തിന്റെ പരിചിതമായ ആശയത്തിനപ്പുറത്തേക്ക് മലയാളിയെ വളർത്തിയെടുത്തു. വെളിച്ചമെങ്ങനെ ദുഃഖമാകുന്നു? ഇരുട്ടെങ്ങനെ സുഖകരമാകുന്നു? എന്നതിൽ ഇതിനെ അംഗീകരിക്കുന്ന കവിയുടേയും വായനക്കാരുടേയും ദുഃഖം ഊറിവരുന്നു. നാം തീരെ പ്രതീക്ഷിക്കാത്ത അർത്ഥശേഷിയുള്ള വരിയാണിത്. വെളിച്ചം സുഖമാണെന്നും ഇരുട്ട് കഠിനമാണെന്നും നമ്മുടെ മതപരമായ അന്തരീക്ഷത്തിൽ നാം കേട്ടവയാണ്. ഈശ്വരനെ പ്രകാശമായി കണ്ട് തിന്മയെ ഇരുട്ടായി ഭയപ്പെടുന്ന നമ്മുടെ മനസ്സിന്റെ അച്ചുതണ്ടിനേറ്റ സുനാമിത്തിരയടിയാണ് അക്കിത്തത്തിന്റെ ഈ പ്രയോഗം. നാം കണ്ട്, നാം ജീവിച്ച് വെളിച്ചങ്ങൾ പ്രായോഗികജീവിതത്തിൽ ദുഃഖം നൽകുന്നു.
ചില ഇരുട്ടുകൾ വളരെ സുഖപ്രദമാണ്. ഇത് സ്വപ്നവും അവയുടെ തുടർച്ചയും അനുഭവിച്ച് ഓരോ വ്യക്തിയുടേയും ആന്തരികമായ സംഭ്രമങ്ങളാണ്. ഇതിന് കവിതയുടെ രൂപത്തിനകത്ത് എരിയിച്ചെടുക്കുകയാണ് ഈ വരിയ്ക്കു നിർവ്വഹിക്കുന്ന അർത്ഥധർമ്മം. ഇവിടെ കവിത അർത്ഥത്തിനപ്പുറത്ത് വിശാലമായൊരു ജ്ഞാനബോധത്തിലേക്ക് പ്രവേശിക്കുന്നു. വെളിച്ചത്തിനും ഇരുട്ടിനും ബഹുമുഖമായ അർത്ഥവിശേഷങ്ങൾ ലഭിക്കുന്നു. മതപരമായ അർത്ഥങ്ങൾ നിശ്ശേഷം പിൻവലിയുകയും മര്യാദകൾ, ബഹുമാനങ്ങൾ, ആദരവുകൾ, സ്നേഹം പ്രകടിപ്പിക്കൽ എന്നീ വെളിച്ചങ്ങളിലെല്ലാം ദുഃഖമുണ്ടെന്നും ഇവയൊന്നുമില്ലാത്ത ഇരുണ്ട ജീവിതങ്ങളിൽ ചില സുഖങ്ങളുണ്ടെന്നും കവിത ധ്വനിപ്പിക്കുന്നു. എം.എൻ. വിജയന്റെ ചിന്തയ്ക്ക് തിടംവച്ച പ്രയോഗമാണിത്.
Exam Tips:
a) എം.എൻ. വിജയന്റെ വാക്യവും അക്കിത്തത്തിന്റെ വരിയും ബന്ധിപ്പിച്ച് അർത്ഥത്തിനപ്പുറമുള്ള കവിത എന്ന ആശയം വിശദീകരിക്കുക.
b) വെളിച്ചം/ഇരുട്ട് എന്നീ പദങ്ങളുടെ പരമ്പരാഗതവും കാവ്യാത്മകവുമായ അർത്ഥങ്ങൾ വേർതിരിച്ചെഴുതുക.
Extra Reading and Notes
Question 18: വെണ്മണി അച്ഛൻ നമ്പൂതിരിയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
തെക്കൻ പ്രദേശങ്ങളിൽ കേരളവർമ്മ കാലഘട്ടമെന്നും വടക്കൻ പ്രദേശങ്ങളിൽ വെണ്മണി കാലഘട്ടമെന്നും രണ്ടു കാലഘട്ടമുണ്ട് മലയാള കവിതയിൽ. ഈ കവി ഭാഷാപരമായ ലാളിത്യത്തിൽ ചെറുശ്ശേരി പാരമ്പര്യമാണ് നിലനിർത്തിയത്. ഭാഷാകവിതകളുടെ അന്തരീക്ഷം കൊടുങ്ങല്ലൂർ കോവിലകത്ത് അവർ സൃഷ്ടിച്ചു.
ആ കുളിർക്കാറ്റ് കേരളമൊട്ടാകെ വ്യാപിച്ച് ഒരു നവയുഗതനം പരത്തുകയും ചെയ്തു. സംസ്കൃതഭാഷയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന സമയത്താണ് ഇത്തരത്തിലുള്ള ഒരു വിപ്ലവം ഉണ്ടാക്കിയെടുത്തത് എന്നത് ശ്രദ്ധേയമായ ചിന്താഗതിയാണ്. കൂട്ടത്തിൽ അവരുടെ ക്രാന്തദർശിത്വത്തെ മനസ്സിലാക്കേണ്ടതുമാണ്. ഇവരുടെ കവിതയ്ക്ക് എന്തും വിഷയമാകും. ജീവിതം ചുറ്റുപാടുമുള്ള കവിതാഭാഗങ്ങളെല്ലാം അദ്ദേഹം സുപരിചിതമാക്കും.
"പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ മെച്ചത്തിൽ നന്നായ് പഴുത്ത പഴങ്ങളും ഉച്ചത്തിലങ്ങനെ കണ്ടാൽ പവിഴവും പച്ചരത്നക്കല്ലുമൊന്നിച്ചു കോർത്തുള്ള മാലകൾകൊണ്ടു വിതാനിച്ച ദിക്കെന്നു മാലോകരൊക്കെയും ശങ്കിക്കുമാറുള്ള ലീലാവിലാസേന നിൽക്കുന്നുവാഴകൾ നാലുഭാഗങ്ങളിൽ തിണ്ടിവിങ്ങിദാ ബാലാനിലൻ വന്നു തട്ടുന്ന നേരത്തു കോലാഹലം നൃത്തമാടും ദലങ്ങളും ആലോകനം ചെയ്ത വിസ്മയിച്ചീടിനാൻ കാലാത്മജാനുജൻ വീരൻ വൃകോദരൻ;" (ഉദ്ധരണി)
Exam Tips:
a) കവിയുടെ കാലഘട്ടം (വെണ്മണി കാലഘട്ടം), പ്രത്യേകത (ലാളിത്യം, ഭാഷാകവിത) എന്നിവ എഴുതുക.
b) ഉദ്ധരിച്ച വരികളുടെ ഭാവം (വാഴത്തോട്ടത്തിന്റെ ഭംഗി) ഒരു വാക്യത്തിൽ വിശദീകരിക്കുക.
Question 19: കാളിദാസന്റെ മേഘസന്ദേശം എന്ന സന്ദേശകാവ്യത്തെക്കുറിച്ച് പാഠത്തിലെ കൂടുതൽ അറിവുകളുടെ അടിസ്ഥാനത്തിൽ കുറിപ്പെഴുതുക.
Answer:
കാളിദാസന്റെ പ്രസിദ്ധമായ സന്ദേശകാവ്യമാണ് മേഘസന്ദേശം. മലയാളത്തിൽ അതിന്റെ ചുവടുപിടിച്ച് ധാരാളം സന്ദേശകാവ്യങ്ങൾ രൂപംകൊണ്ടിട്ടുണ്ട്. വിരഹിയായ കാമുകൻ ദൂരത്തിരിക്കുന്ന കാമുകിയ്ക്ക് ദൂത് അയക്കുന്നതാണ് സന്ദേശകാവ്യം.
നായകൻ, നായിക, സന്ദേശഹരനായ മേഘം, കവി എന്നിങ്ങനെ നാലുപേരാണ് വായനക്കാരുടെ ശ്രദ്ധയിൽ വരുന്നത്. സന്ദേശകാവ്യങ്ങൾ പ്രായേണ ശൃംഗാരപ്രധാനമായ കൃതികളാണെങ്കിലും അവയിൽ രണ്ടാകാലത്തെ ചരിത്രപരവും ഭൂമിശാസ്ത്രപരവും സാമൂഹികവുമായുള്ള പല കാര്യങ്ങളും വർണ്ണിച്ചിട്ടുണ്ട്. തന്റെ കാമുകി കഴിയുന്ന അളകാപുരി വരെയുള്ള സ്ഥലത്തെ പ്രത്യേകതകളും പ്രധാന സ്ഥലങ്ങളും വർണ്ണിക്കുന്നതിലൂടെയാണ് കാളിദാസകാലത്തിലെ ചരിത്രവും ഭൂമിശാസ്ത്രവും നമുക്ക് ലഭിക്കുന്നത്. മറ്റൊരു സാഹിത്യപ്രസ്ഥാനത്തിലും ഇത്തരം കാര്യങ്ങൾ ഈ തോതിലുണ്ടാകുമെന്ന് തോന്നുന്നില്ല. അങ്ങനെ സങ്കൽപ്പവും യാഥാർത്ഥ്യവും കവിയുടെ മനോധർമ്മവും പ്രതിപാദ്യത്തിന്റെ പ്രത്യേക സ്വഭാവവുമനുസരിച്ച് കലർത്തി പ്രയോഗിക്കുന്നു.
ഈ കൃതി വാല്മീകി രാമായണത്തിലെ 'ഹനുമദ്ദൂതി'ന്റെ മാതൃക പിടിച്ചു രചിച്ച കൃതിയാണ്. നിരവധി സന്ദേശകാവ്യങ്ങൾക്ക് മാതൃകയായിരുന്ന അപൂർവ്വം ദരമായ കാവ്യമാണിത്. കുബേരമൃത്യനായ ഒരു യക്ഷൻ ജോലിയിൽ എന്തോ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പ്രിയതമയെ പിരിഞ്ഞ് അങ്ങകലെ രാമഗിരിയിൽ ഒരു കൊല്ലം താമസിക്കണമെന്ന് യജമാനനാൽ ശപിക്കപ്പെട്ടു. അതനുസരിച്ച് അയാൾ തെക്കോട്ടു വിന്ധ്യനടുത്ത് രാമഗിരിയിൽ ചെന്ന് അവിടത്തെ ആശ്രമങ്ങളിൽ മാറിമാറി താമസിച്ചു. വിരഹിയായ യക്ഷൻ എട്ടുമാസം എങ്ങനെയൊക്കെയോ തള്ളിനീക്കി. പുതുവർഷാഗമത്തിൽ ഒരു മേഘത്തെക്കണ്ടപ്പോൾ വിരഹം സഹിക്കവയ്യാതെ തന്റെ പ്രിയതമയും ഇങ്ങനെ വിഷമിക്കുന്നുണ്ടല്ലോ എന്നോർത്ത് ആ മേഘം മുഖേന അവർക്ക് ഒരു സന്ദേശം എത്തിക്കാൻ ആഗ്രഹിക്കുന്നു. രാമഗിരിയിൽ നിന്ന് അളകാപുരിവരെയുള്ള മാർഗ്ഗം വിസ്തരിച്ച് പറഞ്ഞുകൊടുത്തതിനുശേഷം അളകയെ വർണ്ണിച്ച് തന്റെ ഭവനത്തിന്റെ ലക്ഷണവും, അവളെ അറിയിക്കാനുള്ള സന്ദേശവും, അടയാളവാക്യവും നൽകി.
മേഘത്തിനു പ്രിയയായ മിന്നലുമായി ഒരിക്കലും വിപ്രയോഗം വരാതിരിക്കട്ടെ എന്ന് ആശംസിക്കുന്നതോടെ കാവ്യം അവസാനിക്കുന്നു. മേഘസന്ദേശത്തിലെ ഓരോ ശ്ലോകവും ഓരോ മുക്തകം പോലെയാണ്. ശൃംഗാരമാണ് ഇതിന്റെ പൊതുവായ രസം.
Exam Tips:
a) സന്ദേശകാവ്യത്തിന്റെ നാല് ഘടകങ്ങൾ (നായകൻ, നായിക, മേഘം, കവി) എടുത്തെഴുതുക.
b) കഥാസംഗ്രഹത്തിൽ യക്ഷന്റെ ശാപം, രാമഗിരി, അളകാപുരി എന്നീ വാക്കുകൾ ഉൾപ്പെടുത്തുക.
Question 20: ബാലെ എന്ന കലാരൂപത്തെക്കുറിച്ച് പാഠത്തിലെ കൂടുതൽ അറിവുകളുടെ അടിസ്ഥാനത്തിൽ കുറിപ്പെഴുതുക.
Answer:
പാശ്ചാത്യരാജ്യങ്ങളിൽ പ്രചാരത്തിലിരുന്ന നൃത്ത, സംഗീത നാടകമാണ് ബാലെ. സംഗീതം, നൃത്തം, മൂകാഭിനയം എന്നിവയ്ക്കെല്ലാം ഇതിന് പ്രാധാന്യമുണ്ട്. നൃത്തം ചെയ്യുക എന്ന ഇറ്റാലിയൻ പദത്തിൽ നിന്നാണ് ബാലെ രൂപപ്പെട്ടത്.
14, 15 ശതാബ്ദങ്ങളിൽ ഇറ്റലിയിൽ നിലനിന്നിരുന്ന മൂകാഭിനയം, പ്രച്ഛന്നവേഷം, ഹാസ്യപ്രകടനം എന്നിവയുടെ വികസിതരൂപമാണ് ബാലെ. ഈ വിനോദകലകളിൽ മുഖംമൂടി ധരിച്ച് നർത്തകർ വേദിയിൽ എത്തും. വാദ്യഗീതാദികളുടെ താളത്തോടെ നൃത്തം ചെയ്യുകയും ചെയ്യും. ജനജീവിതവുമായി ബന്ധപ്പെട്ട പലതും അവർ നൃത്തരൂപത്തിൽ അവതരിപ്പിക്കുമായിരുന്നു. പ്രസിദ്ധ നർത്തകനായ 'ബിജോയക്' ആണ് ബാലയ്ക്ക് പ്രസിദ്ധമായ രൂപം നൽകിയത്. ഇറ്റാലിയൻ നവോത്ഥാന പ്രസ്ഥാനത്തിലെ മാറ്റം ബാലെയ്ക്ക് പുതിയ രീതികൾ പ്രദാനം ചെയ്തു.
ആടയാഭരണങ്ങളിലും വേദിയിലും, കഥയിലും രചനയിലും നവോത്ഥാനത്തിന്റെ മാറ്റങ്ങൾ ദൃശ്യമായി തുടങ്ങി. 17-ാം ശതാബ്ദത്തിന്റെ ആരംഭമായപ്പോഴേക്കും ബാലെ വൈവിധ്യപൂർണ്ണതയോടെ യൂറോപ്പിലെങ്ങും വ്യാപിച്ചു. ഫ്രഞ്ച് ചക്രവർത്തിയായ ലൂയി പതിനാലാമൻ രാജഭരണമേറ്റതോടെ ബാലെയുടെ സുവർണ്ണകാലം ആരംഭിച്ചു.
ലൂയി പതിനാലാമൻ ഒരു നർത്തകനായിരുന്നു. പുരുഷന്മാരായിരുന്നു അന്ന് നർത്തകരിൽ അധികപങ്കും. സ്ത്രീവേഷങ്ങൾ കെട്ടിയിരുന്നത് പുരുഷന്മാരായിരുന്നു. അക്കാദമികൾ നിലവിൽ വന്നതോടുകൂടി ബാലയ്ക്ക് വേദി ഉണ്ടായിക്കൊണ്ടിരുന്നു. അങ്ങനെ രാജാങ്കണത്തിൽ നിന്ന് പൊതുവേദിയിലേക്ക് ബാലെ കടന്നുവന്നു. തുടർന്ന് ബാലെ നൃത്തത്തിൽ സ്ത്രീകൾ പങ്കാളികളായി. നവീനാശയങ്ങൾ ബാലെയിൽ കടന്നുവന്നതോടുകൂടി മുഖംമൂടി ധരിക്കുന്ന രീതി മാറി. ബാലെ ഒരു ക്ലാസ്സിക്കൽ കലാരൂപമായി അംഗീകരിക്കപ്പെടുകയും ചെയ്തു. നൃത്തത്തിന് ആവിഷ്കാര നിയമാവലികൾ ഉണ്ടാക്കി. ജെ.ജി.നോഖ് എന്ന കലാകാരന്റെ പരിശ്രമഫലമായിട്ടാണ് ഇന്ന് നിലനിൽക്കുന്ന രീതിയിലുള്ള ബാലെകൾ നിലവിൽ വന്നത്.
Exam Tips:
a) ബാലെയുടെ ഉത്ഭവം (ഇറ്റലി, 14-15 നൂറ്റാണ്ട്), പേരിന്റെ അർത്ഥം, വളർച്ച (ഫ്രാൻസ്, ലൂയി പതിനാലാമൻ) എന്നിവ ക്രമത്തിൽ എഴുതുക.
Question 21: "കല്യാണസൗഗന്ധികം" (ശ്രീതങ്കൻ തുള്ളൽ - ഭീമസേനൻ) എന്ന കൃതിയെക്കുറിച്ചും കുഞ്ചൻനമ്പ്യാരെക്കുറിച്ചും കുറിപ്പെഴുതുക.
Answer:
പാഞ്ചാലിയുടെ വാക്കുകേട്ട്, കല്യാണസൗഗന്ധികം പുഷ്പം പൊട്ടിക്കാൻ പോകുന്ന പോക്കിനെ അടിസ്ഥാനപ്പെടുത്തി, സാമൂഹികവീക്ഷണത്തോടെ എഴുതിയ തുള്ളലാണിത്. ഇത് ശീതങ്കൻ തുള്ളൽ വിഭാഗത്തിലാണ് പെടുക. ശ്രീഹനുമാൻ വാനരുളിടുന്ന ശ്രീമഹാപുണ്യദേശത്തെക്കുറിച്ചുള്ള വർണ്ണനയാണിത്. ഈ പ്രദേശത്തിന്റെ മനോഹാരിത ഈ വരികളിലൂടെ തെളിഞ്ഞ് കാണാം. ഭൂമിയിൽ എവിടെയാണെങ്കിലും ആ പ്രദേശത്തിനെല്ലാം കേരളീയ ഛായ നൽകാൻ കുഞ്ചൻനമ്പ്യാർ പരിശ്രമിക്കാറുണ്ട്. അങ്ങനെ ദുർഗ്രാഹ്യമാകേണ്ട കാഴ്ചകൾ, വാക്കുകളിലൂടെയും ഭാവനകളിലൂടെയും സഹൃദയന് നൽകുമ്പോഴാണ്.
കുഞ്ചൻനമ്പ്യാർ 18-ാം ശതകത്തിലെ മലയാളസാഹിത്യത്തിലെ അനശ്വരനായ കവിയാണ്. തുള്ളൽ പ്രസ്ഥാനംകൊണ്ട് മലയാള സാഹിത്യരംഗം കീഴടക്കിയ കവി. തെക്കെ മലബാറിൽ കിള്ളിക്കുറിശ്ശിമംഗലം ഗ്രാമത്തിലെ കലക്കത്തു നമ്പ്യാർ മഠത്തിൽ ജനനം. കാവ്യനിർമ്മാണത്തിലൂടെയും കലാപ്രകടനത്തിലൂടെയും ജീവിതം ധന്യമാക്കിയ മഹാകവിയാണ് കുഞ്ചൻനമ്പ്യാർ. അസ്വസ്ഥത നിറഞ്ഞ രാഷ്ട്രീയ കാലഘട്ടത്തിൽ അടിപതറാതെ നിന്നു. അദ്ദേഹത്തിന്റെ കൃതികളെല്ലാം തന്നെ കാലത്തെ അതിജീവിച്ചവയാണ്. സാംസ്കാരിക ഉന്മനം കവിയുടെ കർത്തവ്യമാണെന്ന അവബോധം അദ്ദേഹം മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. തുള്ളൽ പ്രസ്ഥാനത്തിൽ മാത്രമല്ല അദ്ദേഹം തന്റെ കഴിവുകൾ പ്രകടമാക്കിയത്.
ഭാഷയിലെ ആദ്യത്തെ മഹാകാവ്യമായ ശ്രീകൃഷ്ണചരിതം മണിപ്രവാളം, ഒന്നാമത്തെ ബാലസാഹിത്യകൃതിയായ പഞ്ചതന്ത്രം കിളിപ്പാട്ട്, ഭഗവദ്ദൂത് പതിനാലുവൃത്തം, ശിവപുരാണം, സൂതവാക്യം എന്നിവ അക്കൂട്ടത്തിൽപ്പെടും. തുള്ളൽകൃതികളുടെ കണക്കെടുത്താൽ 36 എണ്ണം കാണാം. അവ ഓട്ടൻ പത്താമ്പത്, ശീതങ്കൻ എട്ട്, പറയൻ ഒമ്പത് എന്നിങ്ങനെയാണവ. കിരാതം, സ്യമന്തകം, ഘോഷയാത്ര, നളചരിതം, രുമണി സ്വയംവരം, സത്യാസ്വയംവരം, രാമാനുചരിതം, പാത്രചരിതം, ശീലാവതി ചരിതം, അഹല്യാമോക്ഷം തുടങ്ങിയവയെല്ലാം ഈ ഗണത്തിൽപ്പെടുന്നവയാണ്.
Exam Tips:
a) കൃതിയുടെ വിഭാഗം (ശീതങ്കൻ തുള്ളൽ), പ്രമേയം, കുഞ്ചൻനമ്പ്യാരുടെ കാലം (18-ാം ശതകം), ജന്മസ്ഥലം എന്നിവ ക്രമത്തിൽ എഴുതുക.
b) പ്രധാന കൃതികളുടെ പേരുകൾ പട്ടികപോലെ ഓർത്തുവയ്ക്കുക.
Question 22: യാക്ക് എന്ന മൃഗത്തെയും ആനയെക്കുറിച്ചുള്ള വൈലോപ്പിള്ളിയുടെ കാവ്യഭാഗത്തെയും (സഹ്യന്റെ മകൻ) കുറിച്ച് പാഠത്തിലെ കൂടുതൽ അറിവുകളുടെ അടിസ്ഥാനത്തിൽ കുറിപ്പെഴുതുക.
Answer:
ഹിമാലയത്തിൽ ഉള്ള ഒരു മൃഗം. കഴുതയുടെ രൂപസാദൃശ്യമുള്ള മൃഗമാണിത്. ഹിമാലയ യാത്രയ്ക്ക് പോകുന്ന പർവ്വതാരോഹകർക്ക് നടന്ന് കയറാൻ സാധിക്കാതെ വരുമ്പോൾ ആശ്രയിക്കുന്നത് യാക്ക് എന്ന മൃഗത്തെയാണ്. ഈ മൃഗം മുഴുവനായും സഹകരണമനോഭാവം ഉള്ളതല്ല. പലപ്പോഴും സ്വന്തം ഇഷ്ടപ്രകാരമാണ് ഈ മൃഗം യാത്ര ചെയ്യുക. യാതൊരു ബുദ്ധിമുട്ടുമില്ലാതെ എത്ര ഉയരത്തിലും കയറാൻ സാധിക്കുന്ന മൃഗമാണിത്.
"പൊൽത്തിടമ്പേറിദേവൻ പെരുമാറുമപ്പെരും മസ്തകകടാഹത്തിൽ മന്ത്രിക്കു പിശാചുക്കൾ" - വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'സഹ്യന്റെ മകൻ' എന്ന കവിതയിൽ നിന്ന് എടുത്തതാണ് കാവ്യഭാഗം. ഉത്സവത്തിന് നിൽക്കുന്ന ആന - അവൻ ദീപശോഭയുടെ തിലക്കത്തിൽ നിൽക്കുകയാണ്. വാദ്യമേളത്തിൽ തലയാട്ടി നിൽക്കുകയാണ് ജനങ്ങൾ. ആന പൊന്തിടമ്പ് ഏറി നിൽക്കുകയാണ്. എന്നാൽ അവന്റെയുള്ളിൽ മുൻമദജലത്തിന്റെ ശക്തിയിൽ വൈകാരികഭാവങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവന്റെ മസ്തകം ചെമ്മണ്ണിൽ പൂപ്പൊടി പൊഴിക്കുമ്പോഴും തുമ്പിക്കരം മണ്ണ് തോണ്ടുമ്പോഴും പാവം ശാന്തിക്കാരൻ വിറയ്ക്കുകയാണ്. ആന ഉത്സവരംഗത്താണ് നിൽക്കുന്നതെങ്കിലും അവൻ മനസ്സുകൊണ്ട് ബാല്യകേളീരംഗമായ സഹകാനനങ്ങളിൽ സഞ്ചരിക്കുന്നതിന്റെ അനുഭവങ്ങളാണ് ഇനിയുള്ള രംഗങ്ങളിൽ കാണുന്നത്.
എത്ര ചങ്ങലകളും ബന്ധനങ്ങളും തനിക്കെതിരെ തിരിഞ്ഞാലും താൻ ആരാലും ബന്ധിക്കപ്പെട്ട് കിടക്കേണ്ടിവരില്ല എന്ന് ആന സ്വയം മനസ്സിലാക്കി വെയ്ക്കുന്നു. ആനയുടെ മനസ്സ് സങ്കൽപ്പലോകത്തിൽ വിഹരിക്കുകയാണ്. താൻ ബാല്യത്തിൽ കളിച്ച ഇടങ്ങളിലേക്ക് മനസ്സ് സഞ്ചരിക്കുകയാണ്. സഹ്യസാനുവിന്റെ തീരങ്ങളിൽ സഞ്ചരിച്ച സമയത്തെക്കുറിച്ച് കവി ചിന്തിക്കുന്നു. ആനയെ വിളിക്കുന്നു. പൂഞ്ചോലകൾ കൈനീട്ടി വിളിക്കുന്നതായും കവിയ്ക്ക് തോന്നുന്നു. ഉത്സവപ്പറമ്പിലെ ഓരോന്നും ആന കാട്ടിലെ അനുഭവമായി സങ്കൽപ്പിക്കുന്നു എന്നതുമാത്രമല്ല അതാണ് എന്ന് തോന്നുകയും അപ്രകാരം പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അങ്ങനെ കാലിലെ കൂച്ചുവിലങ്ങ് കാട്ടിലെ വള്ളിജാലം എന്നു കരുതി ആന മുന്നോട്ടു കുതിച്ചു. എന്തൊക്കെയോ സംഭവിച്ചു എന്നും, കാട്ടിലെ ജീവജാലങ്ങൾ പേടികൊണ്ട് ഓടുകയാണോ എന്നും ചിന്തിച്ച് ഓടുന്ന ആന.
ആഘോഷത്തിന് വേദനാജനകമായ ഒരനുഭവം സൃഷ്ടിക്കുകയാണ്. ഗോപുരമടയ്ക്കപ്പെട്ട് ഇരുട്ടിൽ അമ്പലമുറ്റത്ത് തനിച്ചായപ്പോഴും അവൻ സ്വന്തം വനവിഹാരഭാവന തുടരുകയാണ് ചെയ്യുന്നത്. എന്നാൽ പിറ്റേന്ന് വെടികൊണ്ട് നിലത്ത് അലറിവീണ പാവം ആനയുടെ ദുഃഖം എന്തു തന്നെയായാലും സഹൃദയന്റെ ഹൃദയത്തിൽ വേദനയുടെ ഞരക്കം സൃഷ്ടിച്ചിരിക്കും. കാരണം അവനവന്റെ സ്വന്തം പുത്രനാണ്. ഈ കവിത ആധുനിക മനുഷ്യൻ തന്റെ പാരമ്പര്യങ്ങളെ വകവെയ്ക്കാതെ, സ്വന്തം ഹൃദയപ്രേരണകൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നതിന്റെ ആഖ്യാനമാണ്. അയാളുടെ ഉപദ്രവം സഹിക്കാൻ വയ്യാതെ സമൂഹം അയാളെ പകയോടെ കൊല്ലുന്നു. അതിന്റെ ഒരു ഛായ കൃതിയിലുടനീളം കാണുന്നുണ്ട്. അത്തരമൊരു മനുഷ്യന്റെ തകർച്ച ആവശ്യമാണെങ്കിൽ പോലും അത് വേദനാജനകവുമാണെന്ന് മനസ്സിലാക്കണം.
Exam Tips:
a) യാക്കിന്റെ സവിശേഷത ഒറ്റ ഖണ്ഡികയിൽ എഴുതുക.
b) സഹ്യന്റെ മകൻ എന്ന കവിതയുടെ സാരം (ഉത്സവം, വന്യസ്മരണ, ദുരന്തം) ക്രമത്തിൽ എഴുതുക.
Question 23: എം.എൻ. വിജയന്റെ ജീവിതരേഖ എഴുതുക.
Answer:
1930 ജൂൺ 8-ന് കൊടുങ്ങല്ലൂരിൽ ജനനം. കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസിലും എറണാകുളം ലോ കോളേജിലും പഠിച്ചു. നിയമ പഠനം പൂർത്തിയാക്കിയില്ല. മദിരാശി സർവ്വകലാശാലയിൽ നിന്നും മലയാളത്തിൽ എം.എ. പൂർത്തിയാക്കി.
1952-ൽ മദിരാശി ന്യൂ കോളേജിൽ അധ്യാപകനായി. 1959-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകനായി. 1960-ൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ അധ്യാപകനായി. 1985-ൽ വിരമിച്ചു. പ്രശസ്തനായ നിരൂപകൻ, വാമി, സാംസ്കാരിക പ്രവർത്തകൻ, 2007 ഒക്ടോബർ 27-ന് തൃശ്ശൂർ പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തിക്കൊണ്ടിരിക്കേ കുഴഞ്ഞു വീണു മരിച്ചു.
Exam Tips:
a) ജനനം, വിദ്യാഭ്യാസം, ജോലി, മരണം എന്നിവ വർഷങ്ങൾ സഹിതം ക്രമത്തിൽ എഴുതുക.
Question 24: എം.എൻ. വിജയന്റെ 'കാവ്യകലയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ' എന്ന ലേഖനത്തിന്റെ ആസ്വാദനം എഴുതുക.
Answer:
കവിതയെ മനഃശാസ്ത്രപരമായ വീക്ഷണകോണിലൂടെ നോക്കിക്കാണുകയും അതിസൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കുകയും ചെയ്ത നിരൂപകനാണ് എം.എൻ. വിജയൻ. 'കാവ്യകലയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളിൽ' അദ്ദേഹം കവിതയെ വാക്കുകളുടെ നൃത്തമായി കാണുന്നു; ഈ നൃത്തത്തിന്റെ സംവിധായകൻ കവിതന്നെയാണ്. കവിയുടെ വ്യക്തിത്വം, ശൈലി, ബിംബങ്ങൾ, അനുഭവങ്ങൾ എന്നിവയാണ് ഓരോ കവിതയെയും വ്യത്യസ്തമാക്കുന്നത്. കവിതയിലെ നൃത്തം ശബ്ദത്തിന്റേതല്ല, അർത്ഥത്തിന്റേതാണ്. ചെറുശ്ശേരിയുടെയും ഇടശ്ശേരിയുടെയും കാർമേഘം, കാളിദാസന്റെയും വള്ളത്തോളിന്റെയും മേഘം, നമ്പ്യാരുടെയും ചങ്ങമ്പുഴയുടെയും വാഴക്കുല എന്നിവ ഒരേ ബിംബത്തിന് കാലഘട്ടവും സാമൂഹികാന്തരീക്ഷവുമനുസരിച്ച് വരുന്ന അർത്ഥവ്യത്യാസത്തിന്റെ (അവ്യവസ്ഥിതത്വത്തിന്റെ) ഉദാഹരണങ്ങളാണ്. കവികളെ കാവ്യലോകത്തെ ചക്രവർത്തിമാരായി കാണുന്ന ഭാരതീയ കാവ്യചിന്തയോട് നീതി പുലർത്തുന്ന ഈ ലേഖനം സാഹിത്യവിദ്യാർത്ഥികൾക്ക് കാവ്യസാഗരയാത്രയ്ക്ക് ഉതകുന്ന ഉത്തമനൗകയാണ്.
Exam Tips:
a) ലേഖകന്റെ നിരൂപണരീതി, ലേഖനത്തിലെ പ്രധാന ആശയം (കവിത = അർത്ഥത്തിന്റെ നൃത്തം, ബിംബങ്ങളുടെ അവ്യവസ്ഥിതത്വം) എന്നിവ ഉൾപ്പെടുത്തുക.
b) ഉദാഹരണങ്ങളായി കവികളും ബിംബങ്ങളും ഓർമ്മയിൽ വയ്ക്കുക.
Free study material for Malayalam
Kerala Board Solutions for Class 11 Malayalam Chapter 01 Kavyakalaye Kurichu Chila Nireekshanangal
Official Kerala Board Solutions for Chapter 01 Kavyakalaye Kurichu Chila Nireekshanangal
Review comprehensive exercise answers for Class 11 Malayalam Chapter 01 Kavyakalaye Kurichu Chila Nireekshanangal. Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.
Step-by-Step Explanations for Chapter 01 Kavyakalaye Kurichu Chila Nireekshanangal
Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 11 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.
Next Steps in Your Malayalam Revision
These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 01 Kavyakalaye Kurichu Chila Nireekshanangal with official sample papers and interactive practice tests available on our platform free of charge.
FAQs
The complete and updated Kerala Plus One Malayalam Unit 3 Chapter 1 Kavyakalaye Kurichu Chila Nireekshanangal Textbook Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus One Malayalam Unit 3 Chapter 1 Kavyakalaye Kurichu Chila Nireekshanangal Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Unit 3 Chapter 1 Kavyakalaye Kurichu Chila Nireekshanangal Textbook Questions and Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Unit 3 Chapter 1 Kavyakalaye Kurichu Chila Nireekshanangal Textbook Questions and Answers in both English and Hindi medium.
Yes, you can download the entire Kerala Plus One Malayalam Unit 3 Chapter 1 Kavyakalaye Kurichu Chila Nireekshanangal Textbook Questions and Answers in printable PDF format for offline study on any device.