Download Kerala Board Solutions for Class 11 Malayalam Chapter 01 Kayalarikathu
Review structured textbook solutions for Class 11 Malayalam Chapter 01 Kayalarikathu. Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.
Access Kerala Board Solutions and Answers
View or download the dedicated Chapter 01 Kayalarikathu solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.
Two Marks Questions and Answers
Question 1: ഉത്തരമെഴുതുക.
a) 'കായലരികത്ത്' എന്ന ഗാനം ഏതു ചിത്രത്തിൽ നിന്നുള്ളതാണ്?
b) 'നീലക്കുയിൽ' എന്ന ചിത്രം സംവിധാനം ചെയ്തതാര്?
Answer:
a) നീലക്കുയിൽ
b) രാമു കാര്യാട്ടും പി. ഭാസ്കരനും
Exam Tips:
a) ചിത്രത്തിന്റെ പേരും സംവിധായകരുടെ രണ്ടു പേരും എഴുതണം; ഒരാളുടെ പേര് മാത്രം എഴുതിയാൽ ഉത്തരം അപൂർണമാകും.
Question 2: താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്നെഴുതുക.
a) 'നീലക്കുയിലിൽ' ഒൻപത് പാട്ടുകളുണ്ട്.
b) മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ച ചിത്രമാണ് നീലക്കുയിൽ.
c) 'നീലക്കുയിൽ' എന്ന ചലച്ചിത്രത്തിന്റെ കഥ രചിച്ചത് ഉറൂബാണ്.
Answer:
a) ശരി
b) ശരി
c) ശരി
Exam Tips:
a) ഓരോ പ്രസ്താവനയ്ക്കും വേറെ വേറെ 'ശരി/തെറ്റ്' എഴുതുകയും അക്ഷരക്രമം (a, b, c) പാലിക്കുകയും ചെയ്യുക.
Four Marks Questions and Answers
Question 3: പട്ടിക പൂർത്തിയാക്കുക.
| ചലച്ചിത്രം | ഗാനം | ഗാനരചന | സംഗീത സംവിധാനം | പാടിയത് |
|---|---|---|---|---|
| 1. നീലക്കുയിൽ | കായലരികത്ത് | (a) ...... | (b) ...... | (c) ...... |
| 2. നീലക്കുയിൽ | (d) ...... | പി. ഭാസ്കരൻ | (e) ...... | ജാനമ്മ ഡേവിഡ് |
| 3. (f) ...... | കുയിലിനെ തേടി | പി. ഭാസ്കരൻ | കെ. രാഘവൻ | (g) ...... |
Answer:
| ചലച്ചിത്രം | ഗാനം | ഗാനരചന | സംഗീത സംവിധാനം | പാടിയത് |
|---|---|---|---|---|
| 1. നീലക്കുയിൽ | കായലരികത്ത് | പി. ഭാസ്കരൻ | കെ. രാഘവൻ | കെ. രാഘവൻ |
| 2. നീലക്കുയിൽ | എല്ലാരും ചൊല്ലണ് | പി. ഭാസ്കരൻ | കെ. രാഘവൻ | ജാനമ്മ ഡേവിഡ് |
| 3. നീലക്കുയിൽ | കുയിലിനെ തേടി | പി. ഭാസ്കരൻ | കെ. രാഘവൻ | ജാനമ്മ ഡേവിഡ് |
ഉത്തരങ്ങൾ ഇങ്ങനെ: (a) പി. ഭാസ്കരൻ, (b) കെ. രാഘവൻ, (c) കെ. രാഘവൻ, (d) എല്ലാരും ചൊല്ലണ്, (e) കെ. രാഘവൻ, (f) നീലക്കുയിൽ, (g) ജാനമ്മ ഡേവിഡ്.
Exam Tips:
a) ഏഴു വിട്ടുപോയ ഭാഗങ്ങൾക്കും (a മുതൽ g വരെ) ക്രമത്തിൽ ഉത്തരം എഴുതുക; ഓരോന്നിനും മാർക്കുണ്ട്.
b) ഗാനരചന (പി. ഭാസ്കരൻ), സംഗീതം (കെ. രാഘവൻ) എന്നീ പേരുകൾ ഈ അധ്യായത്തിൽ ആവർത്തിച്ച് വരുന്നതിനാൽ ഓർത്തുവയ്ക്കുക.
Six Marks Questions and Answers
Question 4: ഈ ചലച്ചിത്രഗാനത്തിൽ തെളിയുന്ന ഭാവം, ബിംബങ്ങൾ, ഈണത്തിന്റെ സവിശേഷത തുടങ്ങിയവ ചർച്ച ചെയ്യുക.
Answer:
'കായലരികത്ത്' ഗാനം സംഗീതം ചെയ്ത് രാഘവൻ മാസ്റ്റർ വലയെറിഞ്ഞത് കായലിലേക്കല്ല, സംഗീതത്തിന്റെ കടലിലേക്കാണെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കുറേ മീനുകൾ കിട്ടിയത് മലയാള സിനിമയ്ക്ക് ആയിരുന്നു. നീലക്കുയിലിലെ ഗാനങ്ങളുടെ രീതിയിലാണ് പിന്നീട് മലയാള സിനിമാ ഗാനങ്ങൾ വളർന്നത്.
നാടൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും നിലവാരപ്പെട്ട സാഹിത്യത്തിൽ ഉൾപ്പെടാതിരുന്ന ആ കാലഘട്ടത്തിൽ 'കായലരികത്ത്' എന്ന ഈ മാപ്പിളപ്പാട്ട് വലിയൊരു തുടക്കമായി. തന്റെ പ്രണയഭാജനത്തോട് കാമുകൻ പറയുന്ന കാര്യങ്ങളാണ് ഈ പാട്ടിലെ വിഷയം. തന്റെ പ്രണയം ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിക്കുന്നത്. പ്രണയത്തിന്റെ തീവ്രതയെക്കുറിച്ചു പറയുന്നു. പ്രണയത്തിന്റെ തടവിലാക്കിയതിനു ശേഷം തന്നെ സങ്കടപ്പുഴയുടെ നടുവിൽ എത്തിക്കരുതെന്ന് കാമുകൻ വിലപിക്കുന്നു. ഓരോ കിനാവുകൾ കണ്ട്, എരിയുന്ന വെയിലത്ത് കയിലും കുത്തി താനിങ്ങനെ വെറുതെയിരിക്കുന്നത് നിഷ്ഫലമാണെന്നും പറയുന്നു. പ്രണയം നേരമ്പോക്കല്ലെന്നും പലപ്പോഴും ആപത്തുകൾ ഉണ്ടാകാമെന്നും പറയുന്നു. മനുഷ്യനിലെ പ്രണയാഭിലാഷത്തിന്റെ ആവിഷ്കാരമാണിത്.
പ്രണയം എങ്ങനെയെല്ലാം അനുഭവമാകുന്നുവെന്ന് സുന്ദരമായ ബിംബങ്ങളിലൂടെ പറയുന്നു. കാമുകിയുടെ കണ്ണുകൾ കാമുകന്റെ കരളാകുന്ന ഉരുളിയിൽ എണ്ണ കാച്ചിക്കൊണ്ടിരിക്കുന്നു. കാമുകന്റെ ഹൃദയം പ്രണയവികാരത്താൽ ദഹിക്കുകയാണ്. എണ്ണയ്ക്ക് സ്നേഹം എന്നൊരു അർഥമുണ്ട്. ആ വിധത്തിൽ ആലോചിച്ചാൽ ഇവിടെ സ്നേഹത്തെ ചൂടാക്കിക്കൊണ്ടിരിക്കുകയാണ്.
കുഞ്ചൻ നമ്പ്യാർ കാമുകിമാരുടെ കടാക്ഷത്തെക്കുറിച്ച് എഴുതിയത് ഇതാണ്:
"കണ്ണിണ കൊണ്ട് കുടുകു വറുക്കുന്ന പെണ്ണിനെ കണ്ടാലടങ്ങുമോ പുരുഷൻ"
കാമുകിയുടെ പ്രണയം അറിഞ്ഞപ്പോൾ തന്റെ ഖൽബ് കയറു പൊട്ടിയ പമ്പരമായി.
സാധാരണക്കാരനായ മലയാളിയുടെ ജീവിതത്തിൽ നിന്നും സ്വീകരിച്ച ബിംബങ്ങൾ! ഹൂറിയായ (സുന്ദരി) പെൺകുട്ടി ചേറിൽനിന്നും വളർന്നു വലുതായവളാണ്. പെണ്ണിന്റെ ദാരിദ്ര്യം അറിയിക്കാനാണ് ഈ ചേറിനെക്കുറിച്ചുള്ള ഭാവന നൽകുന്നത്. പെണ്ണിന്റെ പുരുകക്കൊടി വമ്പുള്ള അമ്പാണ്. പെണ്ണിന്റെ കടാക്ഷങ്ങൾ അമ്പു തറയ്ക്കുന്നതുപോലെയാണെന്ന് ഇതിൽ മനസ്സിലാക്കാം. കാമുകിയുടെ കടാക്ഷം ഏറ്റ് തകർന്നുപോയ കാമുകന്റെ ഹൃദയരമ്പുകൾ കമ്പൊടിഞ്ഞ ശീലക്കുടയുടെ കമ്പിപോലെ വളഞ്ഞിരിക്കുകയാണ്. പുഴവക്കിൽ വെള്ളമെടുക്കാൻ വന്ന പെണ്ണ് തന്നെ തടവിലിട്ടിരിക്കുകയാണ്.
ഇനി ഈ പുഴ തന്റെ സങ്കടപ്പുഴ ആക്കല്ലേ. ഇനി തന്റെ പ്രണയാഭിലാഷം കേട്ടിട്ട് തന്നോട് ഇഷ്ടപ്പെടാതെ വേറെ വിചാരങ്ങളിൽ കഴിയുകയാണെങ്കിൽ അത് തുറന്നു പറയണമെന്നും താൻ എരിയുന്ന വെയിലത്ത് കയിലും കുത്തി നടക്കേണ്ടതില്ലെന്നും കാമുകൻ പാടുന്നു. ഈ ഗാനത്തിന്റെ സൗകുമാര്യം ഇതിന്റെ നാടോടി ശീലാണ്. ഇതിന്റെ നാടോടി ഭാവനയുടെ സൗന്ദര്യമാണ്.
സാഹിത്യത്തിലെ ക്ലാസ്സിക്കലായ ഗൗരവപ്പെട്ട ഭാവനകൾക്കു പകരം തനി നാടോടി പ്രയോഗങ്ങളുടെ ഒരു പ്രണയഗീതമാണ് ഇത്. വളരെ തനിമയോടെ കാമുകിയുടെ കൈകൊണ്ട് നെയ്ച്ചോറ് വച്ച് തിന്നുവാനുള്ള കൊതി അറിയിക്കുന്നത് ഒരുപക്ഷേ അന്നത്തെ സാഹിത്യം കണി കാണാത്തതായിരിക്കും. കേരളത്തിലെ ഒരു ഗ്രാമത്തിലെ, അഥവാ ഒരു വീട്ടിലെ സാധാരണമായ കാഴ്ചകളാണ് ഈ പാട്ടിൽ ഒഴുകുന്നത്.
ഉരുളിയിൽ എണ്ണ കാച്ചുന്നതും, കയറു പൊട്ടി പമ്പരം തിരിഞ്ഞു തിരിഞ്ഞു വീഴുന്നതും, നെയ്ച്ചോറ് തിന്നുന്നതും, ശീലക്കുട കമ്പൊടിഞ്ഞ് വലിഞ്ഞുപോകുന്നതും, വെള്ളം മുക്കാൻ വേണ്ടി കുടവുമായി പുഴയിലേക്ക് പെൺകുട്ടി വരുന്നതും, കയില് കുത്തി നടക്കുന്നതും കേരളത്തിന്റെ നാട്ടിൻപുറക്കാഴ്ചകളാണ്.
Exam Tips:
a) ഭാവം (ഹാസ്യം കലർന്ന പ്രണയം), ബിംബങ്ങൾ (ഉരുളിയിലെ എണ്ണ, കയറു പൊട്ടിയ പമ്പരം, ശീലക്കുട), ഈണം (നാടോടി ശൈലി) എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി ഉത്തരം ക്രമീകരിക്കുക.
b) ഗാനത്തിലെ വരികളും നാട്ടിൻപുറത്തെ കാഴ്ചകളും ഉദാഹരണമായി ഉദ്ധരിക്കുക.
c) മാപ്പിളപ്പാട്ടിന്റെ ശൈലി സിനിമയിലേക്ക് ഒരു പുതിയ തുടക്കം നൽകി എന്ന കാര്യം പറയുക.
Question 5: പഴയകാല സിനിമകളുടെ സ്വഭാവസവിശേഷതകളും അന്നത്തെ കേരളീയ സാമൂഹ്യ അന്തരീക്ഷവും 'കായലരികത്ത്' എന്ന ഗാനത്തിന്റെ ദൃശ്യങ്ങളിൽ തെളിയുന്നുണ്ടല്ലോ. ചർച്ച ചെയ്യുക.
Answer:
'കായലരികത്ത്' എന്ന സിനിമാപ്പാട്ട് ഒരു മാപ്പിളപ്പാട്ടാണ്. ഈ ഗാനത്തിന് സംഗീതം നൽകിയ രാഘവൻ മാസ്റ്റർ തന്നെയാണ് ഇത് പാടിയതും. ഈ പാട്ടിൽ മൊയ്തു എന്നൊരു മീൻപിടുത്തക്കാരൻ പാട്ടു പാടി ഒരു ചായക്കടയിൽ ഇരിക്കുന്നതാണ് കാണിക്കുന്നത്. ഈ പാട്ടിന് സിനിമയുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. പാട്ടിൽ വരുന്ന വിഷയമാണ് പാട്ടിന്റെ ദൃശ്യങ്ങളിൽ അഭിനയിച്ചു കാണിക്കുന്നത്.
ആ വിഷയത്തിന് സിനിമയുമായി ബന്ധമില്ല. ഈ പാട്ടിൽ മൊയ്തു മീൻ വല നന്നാക്കുന്നതാണ് കാണിക്കുന്നത്. അയാൾ ചായക്കടയിൽ ഇരുന്ന് വല നന്നാക്കിക്കൊണ്ടാണ് പാടുന്നത്. പാട്ട് കേട്ട് ആസ്വദിക്കുന്ന ചായക്കടയിലുള്ളവരെ കാണിക്കുന്നുണ്ട്. സപ്ലയർ വെള്ള മുണ്ടും ബനിയനും ആണ് ധരിച്ചിരിക്കുന്നത്.
ചായ അടിക്കുന്ന ആൾ പാട്ട് കേട്ട് രസിച്ച് ഒരു ചില്ല് ഗ്ലാസ്സിലെ ചായയിൽ ടീസ്പൂണും ഇട്ട് പാട്ടിനൊപ്പം ഇളക്കുന്നുണ്ട്. പാട്ട് കേട്ട് രണ്ട് സ്ത്രീകൾ ചായക്കടക്കു മുമ്പിലേക്ക് വരുന്നുണ്ട്. അവർ പാട്ടു പാടുന്ന മൊയ്തുവിനെ കണ്ട് കടാക്ഷിച്ച് അഭിനയിക്കുന്നുണ്ട്. ആദ്യം വരുന്നവൾ ഒരു മുസ്ലിം സ്ത്രീയാണ്. അവൾ ഒരു കുടം ഒക്കത്തു വച്ചിട്ടുണ്ട്. പാട്ടിൽ ഒക്കത്തു കുടവുമായി വരുന്ന സ്ത്രീയെക്കുറിച്ച് പറയുന്നുണ്ട്. രണ്ടാമത്തെ സ്ത്രീ മുസ്ലിം അല്ല. ഈ പാട്ടിൽ പഴയകാല സിനിമകളുടെ സ്വഭാവസവിശേഷതകൾ കാണുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായത് ഇതാണ്: പഴയ സിനിമകളിൽ ചില പാട്ടുകൾ സിനിമയുമായി ബന്ധം കാണാത്തവയായിരിക്കാം.
നീലിയുടെ കുട്ടിയെ പോസ്റ്റുമേൻ പരിപാലിക്കുന്നത് മാസ്റ്റർ കണ്ടതിനു തൊട്ടുപിറകെയാണ് 'കായലരികത്ത്' എന്ന ഗാനം 'നീലക്കുയിൽ' സിനിമയിൽ കടന്നുവരുന്നത്. പോസ്റ്റുമേനെ അച്ഛൻ എന്ന് വിളിച്ച് കുട്ടി കൊഞ്ചുന്നതിനു ശേഷമാണ് ഈ പാട്ട് വരുന്നത്. പ്രണയംകൊണ്ട് സ്ത്രീകൾ പുരുഷനെ തടവിലാക്കുന്നതാണ് ഈ പാട്ടിന്റെ വിഷയം. ഈ വിഷയത്തിന് സിനിമയുമായി ആശയപരമായ ബന്ധം ഉണ്ട്.
പാട്ടിനു മുമ്പുള്ള മുകളിൽ പറഞ്ഞ ദൃശ്യവുമായി ബന്ധമില്ല. പഴയകാല സിനിമകളുടെ മറ്റൊരു സ്വഭാവം കാണുന്നുണ്ട്. പഴയ സിനിമകളിൽ പാട്ട് അഭിനയിച്ചാണ് ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നത്. പാട്ടിലെ വരികളിലെ ആശയം അഭിനയിക്കുന്നു. "കുടവുമായി പുഴക്കടവിൽ വന്നെന്നെ" എന്ന വരികൾ പാടുമ്പോൾ ഒരു മുസ്ലിം സ്ത്രീ ഒക്കത്ത് കുടവുമായി വരുന്ന സീൻ കാണാം. പഴയ സിനിമകളിൽ ഈ പ്രവണത പ്രേംനസീർ - ഷീല ജോഡികളുടെ അഭിനയത്തിൽ ഉള്ളവയാണ്.
'കായലരികത്ത്' പാട്ട് ഷൂട്ടിങ് നടക്കുമ്പോൾ നിർമ്മാതാവായ ടി. കെ. പരീക്കുട്ടി, കുടവുമായി ചായക്കടയിലേക്ക് വരുന്ന ഒരു മുസ്ലിം സ്ത്രീയെ അഭിനയിപ്പിക്കുന്നത് കണ്ട് അതിനെ എതിർത്തു. കൊച്ചിയിൽ വഞ്ചിക്കാരുടെ നടുവിൽ കഴിയുന്ന തന്റെ വീട് തകർത്തുകളയുമെന്ന് അയാൾ ഭയന്നു. മുസ്ലിം സ്ത്രീയെ ഈ ഭാഗം അഭിനയിക്കുന്നതിൽ നിന്നും മാറ്റണമെന്ന് അയാൾ നിർബന്ധിച്ചു. ഒരു മുസ്ലിം സ്ത്രീ കുടവുമായി ചായക്കടയിലേക്ക് വരുന്നത് കണ്ടാൽ കോളിളക്കം ഉണ്ടാകുമെന്ന് അയാൾ ഭയന്നു.
രാമു കാര്യാട്ടും പി. ഭാസ്കരനും അയാളെ അനുനയിപ്പിച്ചു. സിനിമ റിലീസായി. ഈ ഗാനം വന്നപ്പോൾ തിയറ്ററിൽ കയ്യടിയായിരുന്നു. നവോത്ഥാനത്തിലൂടെ വളർന്ന കേരളീയരുടെ മതനിരപേക്ഷത വ്യക്തമാക്കിയതായിരുന്നു സംഭവം.
Exam Tips:
a) ഉത്തരത്തിൽ രണ്ട് കാര്യങ്ങൾ വേർതിരിച്ച് പറയുക: പഴയകാല സിനിമകളുടെ സ്വഭാവം (പാട്ടിലെ വരികൾ അഭിനയിച്ചു കാണിക്കൽ), അന്നത്തെ സാമൂഹ്യ അന്തരീക്ഷം (നിർമ്മാതാവിന്റെ എതിർപ്പ്, മതനിരപേക്ഷത).
b) "കുടവുമായി പുഴക്കടവിൽ വന്നെന്നെ" എന്ന വരിയും അതിന്റെ ദൃശ്യവും ഉദാഹരണമായി എടുത്തെഴുതുക.
Previous Years Questions and Answers
Question 6: നീലക്കുയിൽ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് ...... ആണ്. (March 2015)
(പി. ദാസ് കരൻ, വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, കെ. രാഘവൻ)
Answer:
ഉറൂബ്
Exam Tips:
a) നീലക്കുയിലിന്റെ കഥ/തിരക്കഥാകൃത്ത് ഉറൂബ് ആണെന്ന് ഓർക്കുക; ഇതേ വസ്തുത ശരി/തെറ്റ് ചോദ്യമായും വരാം.
Question 7: ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എടുത്തെഴുതുക. (March 2016)
താഴെപ്പറയുന്നവരിൽ വള്ളത്തോൾ പുരസ്കാരം ലഭിച്ചിട്ടുള്ളത് ആർക്ക്?
(പി. ഭാസ്കരൻ, കെ.പി. രാമനുണ്ണി, കെ. രാഘവൻ, എം.എൻ. വിജയൻ)
Answer:
പി. ഭാസ്കരൻ
Exam Tips:
a) ബ്രാക്കറ്റിലെ ഓപ്ഷനുകളിൽ നിന്ന് ഒരു പേര് മാത്രം തിരഞ്ഞെടുത്ത് എഴുതുക.
Question 8: 'കായലരികത്ത്' എന്ന സിനിമാഗാനത്തിൽ "കണ്ണിനാലെന്റെ കരളിനുരുളിയി-
ലെണ്ണ കാച്ചിയ നൊമ്പരം..." ഇതുപോലെയുള്ള ഗ്രാമ്യഭാഷാ പ്രയോഗങ്ങളുടെ മനോഹാരിത കണ്ടെത്തുക. (SAY 2015)
Answer:
'കായലരികത്ത്' ഗാനം സംഗീതം ചെയ്ത രാഘവൻ മാസ്റ്റർ വലയെറിഞ്ഞത് കായലിലേക്കല്ല, സംഗീതത്തിന്റെ കടലിലേക്കാണെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കുറേ മീനുകൾ കിട്ടിയത് മലയാള സിനിമയ്ക്ക് ആയിരുന്നു.
നീലക്കുയിലിലെ ഗാനങ്ങളുടെ രീതിയിലാണ് പിന്നീട് മലയാള സിനിമാ ഗാനങ്ങൾ വളർന്നത്. നാടൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും നിലവാരപ്പെട്ട സാഹിത്യത്തിൽ ഉൾപ്പെടാതിരുന്ന ആ കാലഘട്ടത്തിൽ 'കായലരികത്ത്' എന്ന ഈ മാപ്പിളപ്പാട്ട് വലിയൊരു തുടക്കമായി. തന്റെ പ്രണയഭാജനത്തോട് കാമുകൻ പറയുന്ന കാര്യങ്ങളാണ് ഈ പാട്ടിലെ വിഷയം.
തന്റെ പ്രണയം ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിക്കുന്നത്. പ്രണയത്തിന്റെ തീവ്രതയെക്കുറിച്ച് പറയുന്നു. പ്രണയത്തിന്റെ തടവിലാക്കിയതിനു ശേഷം തന്നെ സങ്കടപ്പുഴയുടെ നടുവിൽ എത്തിക്കരുതെന്ന് കാമുകൻ വിലപിക്കുന്നു. ഓരോ കിനാവുകൾ കണ്ട്, എരിയുന്ന വെയിലത്ത് കയിലും കുത്തി താനിങ്ങനെ വെറുതെയിരിക്കുന്നത് നിഷ്ഫലമാണെന്നും പറയുന്നു. പ്രണയം നേരമ്പോക്കല്ലെന്നും പലപ്പോഴും ആപത്തുകൾ ഉണ്ടാകാമെന്നും പറയുന്നു. മനുഷ്യനിലെ പ്രണയാഭിലാഷത്തിന്റെ ആവിഷ്കാരമാണിത്.
പ്രണയം എങ്ങനെയെല്ലാം അനുഭവമാകുന്നുവെന്ന് സുന്ദരമായ ബിംബങ്ങളിലൂടെ പറയുന്നു. കാമുകിയുടെ കണ്ണുകൾ കാമുകന്റെ കരളാകുന്ന ഉരുളിയിൽ എണ്ണ കാച്ചിക്കൊണ്ടിരിക്കുന്നു. കാമുകന്റെ ഹൃദയം പ്രണയവികാരത്താൽ ദഹിക്കുകയാണ്. എണ്ണയ്ക്ക് സ്നേഹം എന്നൊരു അർഥമുണ്ട്. ആ വിധത്തിൽ ആലോചിച്ചാൽ ഇവിടെ സ്നേഹത്തെ ചൂടാക്കിക്കൊണ്ടിരിക്കുകയാണ്. കാമുകിയുടെ പ്രണയം അറിഞ്ഞപ്പോൾ തന്റെ ഖൽബ് കയറു പൊട്ടിയ പമ്പരമായി.
സാധാരണക്കാരനായ മലയാളിയുടെ ജീവിതത്തിൽ നിന്നും സ്വീകരിച്ച ബിംബങ്ങൾ! ഹൂറിയായ (സുന്ദരി) പെൺകുട്ടി ചേറിൽനിന്നും വളർന്നു വലുതായവളാണ്. പെണ്ണിന്റെ ദാരിദ്ര്യം അറിയിക്കാനാണ് ഈ ചേറിനെക്കുറിച്ചുള്ള ഭാവന നൽകുന്നത്. പെണ്ണിന്റെ പുരിക്കക്കൊടി വമ്പുള്ള അമ്പാണ്. പെണ്ണിന്റെ കടാക്ഷങ്ങൾ അമ്പു തറയ്ക്കുന്നതുപോലെയാണെന്ന് ഇതിൽ മനസ്സിലാക്കാം. കാമുകിയുടെ കടാക്ഷം ഏറ്റ് തകർന്നുപോയ കാമുകന്റെ ഹൃദയരമ്പുകൾ കമ്പൊടിഞ്ഞ ശീലക്കുടയുടെ കമ്പിപോലെ വളഞ്ഞിരിക്കുകയാണ്. പുഴവക്കിൽ വെള്ളമെടുക്കാൻ വന്ന പെണ്ണ് തന്നെ തടവിലിട്ടിരിക്കുകയാണ്.
ഇനി ഈ പുഴ തന്റെ സങ്കടപ്പുഴ ആക്കല്ലേ. ഇനി തന്റെ പ്രണയാഭിലാഷം കേട്ടിട്ട് തന്നോട് ഇഷ്ടപ്പെടാതെ വേറെ വിചാരങ്ങളിൽ കഴിയുകയാണെങ്കിൽ അത് തുറന്നു പറയണമെന്നും താൻ എരിയുന്ന വെയിലത്ത് കയിലും കുത്തി നടക്കേണ്ടതില്ലെന്നും കാമുകൻ പാടുന്നു. ഈ ഗാനത്തിന്റെ സൗകുമാര്യം ഇതിന്റെ നാടോടി ശീലാണ്. ഇതിന്റെ നാടോടി ഭാവനയുടെ സൗന്ദര്യമാണ്.
സാഹിത്യത്തിലെ ക്ലാസ്സിക്കലായ ഗൗരവപ്പെട്ട ഭാവനകൾക്കു പകരം തനി നാടോടി പ്രയോഗങ്ങളുടെ ഒരു പ്രണയഗീതമാണ് ഇത്. വളരെ തനിമയോടെ കാമുകിയുടെ കൈകൊണ്ട് നെയ്ച്ചോറ് വച്ച് തിന്നുവാനുള്ള കൊതി അറിയിക്കുന്നത് ഒരുപക്ഷേ അന്നത്തെ സാഹിത്യം കണി കാണാത്തതായിരിക്കും. കേരളത്തിലെ ഒരു ഗ്രാമത്തിലെ, അഥവാ ഒരു വീട്ടിലെ സാധാരണമായ കാഴ്ചകളാണ് ഈ പാട്ടിൽ ഒഴുകുന്നത്. ഉരുളിയിൽ എണ്ണ കാച്ചുന്നതും, കയറു പൊട്ടി പമ്പരം തിരിഞ്ഞു തിരിഞ്ഞു വീഴുന്നതും, നെയ്ച്ചോറ് തിന്നുന്നതും, ശീലക്കുട കമ്പൊടിഞ്ഞ് വലിഞ്ഞുപോകുന്നതും, വെള്ളം മുക്കാൻ വേണ്ടി കുടവുമായി പുഴയിലേക്ക് പെൺകുട്ടി വരുന്നതും, കയില് കുത്തി നടക്കുന്നതും കേരളത്തിന്റെ നാട്ടിൻപുറക്കാഴ്ചകളാണ്.
Exam Tips:
a) ചോദ്യത്തിലെ വരി (കരളിനുരുളിയിൽ എണ്ണ കാച്ചൽ) ആദ്യം വിശദീകരിച്ച ശേഷം മറ്റു നാടൻ പ്രയോഗങ്ങൾ (കയറു പൊട്ടിയ പമ്പരം, ശീലക്കുട) ചേർക്കുക.
b) ഈ പ്രയോഗങ്ങൾ സാധാരണ മലയാളിയുടെ ജീവിതത്തിൽ നിന്ന് വന്നതാണെന്ന് എടുത്തുപറയുക.
Question 9: ചലച്ചിത്രഗാനങ്ങൾ ചലച്ചിത്രങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണോ? നിങ്ങളുടെ അഭിപ്രായം എഴുതി, ഉദാഹരണസഹിതം സമർത്ഥിക്കുക. (March 2017)
Answer:
ചലച്ചിത്രഗാനങ്ങൾ ചലച്ചിത്രങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതല്ല എന്നാണ് എന്റെ അഭിപ്രായം. ഗാനങ്ങളില്ലാത്ത മികച്ച സിനിമകളും ഉണ്ടാകാം; എന്നാൽ നല്ല ഗാനങ്ങൾ ഒരു സിനിമയുടെ ഭാവത്തെയും ആസ്വാദനത്തെയും ഗണ്യമായി വർധിപ്പിക്കുന്നു.
'നീലക്കുയിൽ' എന്ന ചിത്രത്തിലെ 'കായലരികത്ത്' എന്ന ഗാനം ഇതിന് ഉദാഹരണമാണ്. ഈ പാട്ടിന് സിനിമയുടെ കഥയുമായി നേരിട്ട് ബന്ധമില്ലെങ്കിലും, നാടൻ ജീവിതത്തിന്റെയും പ്രണയത്തിന്റെയും ഭംഗി അത് പ്രേക്ഷകരിലെത്തിച്ചു. ഈ ഗാനങ്ങളുടെ രീതിയിലാണ് പിന്നീട് മലയാള സിനിമാ ഗാനങ്ങൾ വളർന്നത്. എന്നാൽ ചിലപ്പോൾ കഥയ്ക്ക് ബന്ധമില്ലാത്ത പാട്ടുകൾ കഥയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താറുമുണ്ട്. അതിനാൽ ഗാനം കഥയ്ക്ക് യോജിക്കുമ്പോൾ മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം.
Exam Tips:
a) ആദ്യം വ്യക്തമായ ഒരു നിലപാട് (ഒഴിച്ചുകൂടാനാവാത്തതാണ് / അല്ല) എഴുതുക; തുടർന്ന് കാരണങ്ങൾ നൽകുക.
b) ചോദ്യത്തിൽ 'ഉദാഹരണസഹിതം' എന്നുള്ളതിനാൽ ഈ പാഠത്തിലെ 'കായലരികത്ത്' പോലുള്ള ഒരു ഗാനം ഉദാഹരണമായി എടുക്കുക.
c) അവസാന വാചകത്തിൽ നിഗമനം ചേർക്കുക.
Question 10: 'കായലരികത്ത്' എന്ന ചലച്ചിത്രഗാനത്തിലെ നാട്ടുമൊഴിഭംഗിയുള്ള പ്രയോഗങ്ങൾ കണ്ടെത്തി അത് ഗാനത്തിന്റെ ഭാവഭംഗിക്ക് വരുത്തുന്ന സവിശേഷത വ്യക്തമാക്കുക.
Answer:
മലയാളിത്തമുള്ള സിനിമയും പാട്ടുമായിരുന്നു നീലക്കുയിലും കായലരികത്ത് എന്ന പാട്ടും. ഇതിലെ നാട്ടുമൊഴിയുള്ള പ്രയോഗങ്ങൾ എന്നത് കുറേക്കൂടി സൂക്ഷ്മമായി ചിത്രീകരിക്കേണ്ടതുണ്ട്. നാട്ടുദൈവങ്ങളും നാട്ടാചാരങ്ങളും നാട്ടുചെടികളും നാട്ടുമരുന്നുകളും നിറഞ്ഞ വിശാലമായൊരു പരിസരമല്ല കായലരികത്തിനുള്ളത്.
അത് നാട്ടിൽ നിന്നും വീട്ടിലേയ്ക്ക് കയറി വന്ന മലയാളിയുടെ ജീവിതസാഹചര്യങ്ങൾ ആവിഷ്കരിക്കുന്നതാണ്. അതിനാൽ നാട്ടുമൊഴി പ്രയോഗമെന്നതിനോടൊപ്പം എനിക്കിവിടെ വീട്ടുമൊഴി പ്രയോഗം എന്ന് വിളിക്കാൻ തോന്നുന്നു.
പെണ്ണുകെട്ടിന് കുറി കൊടുക്കുന്നതും കരളിന്റെ ഉരുളിയിൽ എണ്ണകാച്ചുന്നതും കയറു പൊട്ടിയ പമ്പരം തിരിയുന്നതും നെയ്ച്ചോറ് തിന്നുന്നതും ചേറിൽ വളർന്ന് ഹുറിയാവുന്നതും കമ്പൊടിഞ്ഞ ശീലക്കുടയുടെ കമ്പിപോലെ വലിയുന്നതും എല്ലാം നമ്മുടെ മലയാളിയുടെ വീട്ടിലെ കാഴ്ചകളാണ്. 'പ്രണയാർദ്രമായ ഹൃദയങ്ങളുടെ സംവേദനത്തിന് ഗൃഹാന്തരീക്ഷത്തിലെ ചിത്രങ്ങൾ മനസ്സിലൂടെ ഈണമിട്ട് ഒഴുകുന്ന ഗാനമാണ് കായലരികത്ത്. ഇതോടൊപ്പം നാട്ടുമ്പുറത്തുള്ള ചിത്രങ്ങളും ചേരുന്നു. കായലരികത്ത് വലയെറിഞ്ഞും, കുടവുമായി പുഴക്കരയിലേക്ക് വരുന്ന പൈങ്കിളിയും നാട്ടിൻപുറത്തിന്റെ മധുരങ്ങളാണ്. വീട്ടിലെ ദൃശ്യങ്ങളെ നാട്ടിലേക്ക് പകർന്ന് പ്രണയം പ്രവാഹമായി, ഒടുവിൽ സങ്കടപ്പുഴയായും ഒഴുകരുതെന്ന പ്രാർത്ഥനയാണ് ഈ ഗാനം.
ഗാനത്തിന്റെ പരിസരം മുഴുവൻ നാട്ടുമൊഴി പ്രയോഗങ്ങളാണ്. ഖൽബിലെറിയുന്നതും, ഞമ്മൾ, കയറുപൊട്ടുന്നതും, ചോറു വച്ചതും, തിന്നതും, വമ്പെഴുന്ന പുരികക്കൊടി, കമ്പൊടിഞ്ഞ ശീലക്കുടയും, വേരെയാകുന്ന വിചാരങ്ങളും, കയില് കുത്തി നടക്കുന്നതുമെല്ലാം മലയാളിയുടെ നാട്ടുശൈലികളും നാട്ടുമൊഴികളുമാണ്.
ഇവയുടെ ഗുണം നേരെ ഗാനത്തെ ഹൃദയത്തിലേക്ക് പ്രവേശിപ്പിക്കുകയെന്നതാണ്. തികഞ്ഞ സാധാരണക്കാരായ മലയാളിയുടെ കായലും വലയും ഉരുളിയും ചോറും ശീലക്കുടയും ചേറും കാഴ്ചയാകുന്ന കേരളമണ്ണിൽ എരിയും വെയിലത്ത് കയിലും കുത്തി നടക്കുന്നതെന്തിനെന്ന ചോദ്യത്തിന്റെ ഹാസ്യാവിഷ്കാരത്തിൽ ഈ ഗാനത്തിന്റെ നൈസർഗ്ഗികസ്വഭാവം മലയാളിയുടെ നേർവികാരങ്ങളാണ്.
Exam Tips:
a) ഗാനത്തിൽ നിന്ന് കുറഞ്ഞത് അഞ്ചു നാട്ടുമൊഴി പ്രയോഗങ്ങൾ (ഖൽബ്, ഞമ്മൾ, ശീലക്കുട, കയില് കുത്തൽ, പമ്പരം തുടങ്ങിയവ) എടുത്തെഴുതുക.
b) ഓരോ പ്രയോഗവും ഗാനത്തിന്റെ ഭാവത്തിന് (ഹാസ്യം കലർന്ന പ്രണയം) എങ്ങനെ ഭംഗി കൂട്ടുന്നുവെന്ന് ബന്ധിപ്പിച്ച് പറയുക.
Question 11: "ഇന്ത്യൻ സംഗീതം പൊതുവേ മനസ്സിനെയാണ് ഇളക്കിയിരുന്നത്. പാശ്ചാത്യ സിനിമ ശരീരത്തേയും. പാശ്ചാത്യ താളം ആധിപത്യമുറപ്പിച്ചതോടെ നമ്മുടെ ഗാനങ്ങൾ ശരീരത്തെ ഇളക്കുന്നതായി. ഹൃദയത്തിലേക്കെത്താതെ അവ ശരീരത്തെ താളം കൊണ്ട് തുള്ളിച്ചു" ഇപ്പോഴത്തെ ചലച്ചിത്ര ഗാനങ്ങളെക്കുറിച്ചുള്ള ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രതികരണക്കുറിപ്പ് തയ്യാറാക്കുക. (March 2015)
Answer:
"എന്നെ തല്ലേണ്ട മാമാ ഞാൻ നന്നാവൂലാ...." ഈ പാട്ട് ഒരു വടക്കൻ സെൽഫിയിലൂടെ കുട്ടികൾ ആസ്വദിക്കുന്നതാണ്. പാട്ടിനിടയിൽ പാശ്ചാത്യസംഗീതത്തിന്റെ താളവും ഡിസ്റ്റും വരുന്നു. 'എന്നെ' എന്നതിനെ പാശ്ചാത്യവൽക്കരിക്കുന്നത് ശ്രദ്ധിച്ചിരിക്കും. പാട്ട് കേട്ടാൽ തുള്ളാൻ തോന്നുന്നതാണീ പാട്ടുകൾ. "തെളിമാനം മഴവില്ലിൻ നിറമണിയും നേരം, നിറമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ പുഴയോരം തഴുകുന്നി...." എന്നു തുടങ്ങി "മലരേ, അഴകേ" എന്ന് വിളിക്കുമ്പോൾ പ്രണയം സാന്ദ്രമാകുന്ന 'പ്രേമ'ത്തിലെ ഗാനവും കുട്ടികൾ ആസ്വദിക്കുന്നു. പ്രേമത്തിലെ ഈ ഗാനം നമ്മെ ശരീരമിളക്കി തുള്ളിക്കുന്നതല്ല. അത് താളവും ഈണവും മനസ്സിലേക്ക് മെല്ലെ മെല്ലെ കയറിവന്ന് മനസ്സാകെ കുളിർക്കുന്നതാണ്. ഇന്ത്യൻ സംഗീതത്തിലെ ചിട്ടയായ താളവ്യവസ്ഥയും ജന്യജനക രാഗങ്ങളും സപ്തസ്വരങ്ങളും ഹരിക്കുന്നത് ഹൃദയങ്ങളെയാണ്.
പാശ്ചാത്യസംഗീതമാകട്ടെ ചിട്ടപ്പെടുത്തിയ രാഗവ്യവസ്ഥയേക്കാൾ കേൾക്കുന്നവരുടെ ഫീലിംഗ്സിന് പ്രാധാന്യം നൽകുന്നു. കേരളത്തിൽ സാംസ്കാരികമായ വ്യതിയാനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന കർണ്ണാട്ടിക്, ഹിന്ദുസ്ഥാനി, ഗസൽ രീതികളിൽ നിന്നും പാശ്ചാത്യ സംഗീതത്തിലേക്ക് തലമുറകൾ പോയ്ക്കൊണ്ടിരിക്കുന്നു.
റിയാലിറ്റിഷോകളിലൂടെ പാട്ട് ആടുവാനും കൂടിയുള്ളതായി മാറി. നമ്മുടെ ഓരോ സംസ്കാരത്തിന്റെ ഭാഗമായി നാം ആസ്വദിച്ചവ മനസ്സിനെ ഹരിക്കുന്നതായിരുന്നു. എന്നാൽ ഗോത്രവർഗ്ഗങ്ങളുടെ പാടുകൾ ശരീരത്തെ തുള്ളിച്ചുകൊണ്ടുള്ളതായിരുന്നു. സിനിമാറ്റിക് ഡാൻസ് മലയാളികളെ ഒന്നോടെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. ടൂറുകളിലും സമൂഹമായി ചേർന്നുള്ള പരിപാടികളിലും ഗാനങ്ങൾ പാശ്ചാത്യശൈലികളിലേക്ക് പകർന്നു. അതിനു കാരണമുണ്ട്. പാശ്ചാത്യ സംഗീതം വ്യക്തികളിൽ നിന്നും സമൂഹത്തിലേക്ക് പോകുന്നു.
ഇത്തരം സംഗീതം ഒരു കൂട്ടായ്മയുടെ സംസ്കാരത്തിലേക്കാണ് പോകുന്നത്. അതിനാൽ ഇത്തരം ഗാനങ്ങൾ രചിക്കുന്നവർ ഒരാൾക്കൂട്ടത്തെയാണ് കാണുന്നത്. മലയാളത്തിൽ പാശ്ചാത്യസംഗീതത്തിന്റെ സുന്ദരമായ ലയത്തിൽ ഈണമിട്ട ജാസി ഗിഫ്റ്റ് പറയുന്നത് ശ്രദ്ധിക്കുക: "ഒരു പാട്ടിന് സംഗീതം നൽകുമ്പോൾ ഞാൻ ഒരാൾക്കൂട്ടത്തെ മുന്നിൽ കാണുന്നു. അവർ സാധാരണക്കാരായിരിക്കും."
പാശ്ചാത്യസംഗീതത്തിന്റെ ബീറ്റ്സും മേളക്കൊഴുപ്പും ചേരുമ്പോൾ പാട്ട് അറിയാത്തവർക്കും ആസ്വദിക്കാമെന്ന് ജാസി ഗിഫ്റ്റ് പറയുന്നു. അതിനാൽ പാശ്ചാത്യസംഗീതത്തിന്റെ ആത്മാവ് ശരീരമാണെന്ന് പറയാം. പാട്ടിലെ ശുദ്ധസംഗീതത്തെ ശരീരത്തിൽ നിന്നും വേർപെടുത്തണമെന്ന് യേശുദാസ് പറയുന്നു. റിയാലിറ്റിഷോയെ തുടക്കത്തിൽ വിമർശിച്ചിരുന്ന യേശുദാസ് 'പാരിജാതം തിരുമിഴി തുറന്നു. താമസമെന്തേ വരുവാൻ' എന്നിവ ശരീരത്തിന് എക്സർസൈസ് ചെയ്യുവാനുള്ളതല്ലെന്ന് യേശുദാസ് പറയുന്നു.
യൂറോപ്പിലും മറ്റും ഒമ്പതാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന പരമ്പരാഗത സംഗീതമാണ് പാശ്ചാത്യസംഗീതമായി അറിയപ്പെട്ടത്. പിന്നീട് അതിൽ വന്ന പോപ്പുലർ സംഗീതം (പോപ്പ്) ശരീരത്തെ ചലിപ്പിക്കുന്ന, കൂട്ടായ്മകളെ ഇളക്കി മറിക്കുന്നതായി മാറി.
ആഗോളവൽക്കരണത്തിന്റെ അലകളിലാണ് പാശ്ചാത്യസംഗീതമായ പോപ്പ് സംഗീതം പ്രചാരത്തിലാകുന്നത്. അങ്ങനെ വന്നപ്പോൾ പരമ്പരാഗതമായ മാസിക്കൽ ഗാനങ്ങൾ ബോറടിപ്പിക്കുന്നവയായി മാറി. വ്യക്തിയെ സമൂഹത്തിലേക്ക് കൊണ്ടുപോകുന്ന രീതിയാണ് പാശ്ചാത്യസംഗീതത്തിനുള്ളത്. അത് ഒരു കൂട്ടത്തിനായി സംവിധാനം ചെയ്യപ്പെടുന്നു.
ശരീരത്തിന്റെ ചലനങ്ങൾ രൂപപ്പെടുത്തുവാനായി ശബ്ദത്തെ ഉയർത്തിയും താഴ്ത്തിയും ബീറ്റ്സ് നൽകിയും ഗാനം രചിക്കപ്പെടുന്നു. മലയാളത്തിലെ സംഗീതം പാശ്ചാത്യസംഗീതത്തിന് വിധേയമായിരിക്കുന്നു എന്ന് പൂർണമായി പറയാനാവില്ല. 'ലൈലാ ഓ ലൈലാ' സിനിമയിലെ 'ദിൻ ദിവാനാ' എന്നു തുടങ്ങുന്ന ഗാനം ബീറ്റ്സിലാണ് തുടങ്ങുന്നത്. ഗാനമേള, സംഗീത പരിപാടികൾ എന്നിവയിൽ നിന്നും പരമ്പരാഗതമായവ പോകയും ശരീരമിളക്കുന്ന താളം കടന്നുവരികയും അതിന് ആസ്വാദകരുടെ ആരവം വർധിക്കുകയും ചെയ്തപ്പോൾ മലയാളസിനിമാസംഗീതവും പാശ്ചാത്യ ബീറ്റ്സിലേക്ക് വഴിമാറിയിരിക്കുന്നു.
'ചെന്നപട്ടണം തനിക്കും കിട്ടണം' എന്നാണ് പുതിയ പാട്ടിൽ. പാടുന്നതോ? പറയുന്നതോ? നാട്ടിൻപുറത്ത് സംസാരശൈലിയും സംഭാഷണശകലങ്ങളും ഗാനങ്ങളിൽ കേറിത്തുടങ്ങി. ഒപ്പം ബീറ്റ്സിന്റെ ത്രസിപ്പിക്കുന്ന താളവും.
Exam Tips:
a) ആദ്യ വാചകത്തിൽ തന്നെ പ്രസ്താവനയോട് യോജിക്കുന്നുവോ ഇല്ലയോ എന്ന നിലപാട് വ്യക്തമാക്കുക.
b) ഇന്ത്യൻ സംഗീതം (ഹൃദയത്തോട്) പാശ്ചാത്യസംഗീതം (ശരീരത്തോട്) എന്ന വ്യത്യാസം ഉദാഹരണഗാനങ്ങളിലൂടെ (പ്രേമത്തിലെ ഗാനം, ജാസി ഗിഫ്റ്റ്, യേശുദാസിന്റെ അഭിപ്രായം) സമർത്ഥിക്കുക.
c) പ്രതികരണക്കുറിപ്പായതിനാൽ ആമുഖം, വാദങ്ങൾ, ഉപസംഹാരം എന്ന ക്രമം പാലിക്കുക.
Kayalarikathu Summary
Question 12: 'കായലരികത്ത്' പാട്ട് ഉണ്ടായ വഴി രാഘവൻ മാസ്റ്ററുടെ ഓർമ്മകളിലൂടെ വിവരിക്കുക.
Answer:
നീലക്കുയിലിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത് ആഴ്ചകളെടുത്താണ്. ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അതൊരു വെല്ലുവിളി ആയിരുന്നല്ലോ. ആലുവയിൽ ഒരു വീടെടുത്ത് ആഘോഷപൂർവ്വമായാണ് കമ്പോസിങ്. രാമു കാര്യാട്ടും ഭാസ്കരനും സിറ്റുവേഷൻ വിവരിച്ചു തരും. ഭാസ്കരൻ പാട്ടെഴുതും. രാഘവൻ മാസ്റ്ററുടെ ഹാർമോണിയത്തിൽ ഈണങ്ങൾ മാറിമാറി വരും.
രാമുവിനിഷ്ടപ്പെട്ടാൽ ഭാസ്കരനും പിടിക്കില്ല. ഭാസ്കരനിഷ്ടപ്പെട്ടാൽ രാമുവിനും. ഇരുവരും ഓക്കെ ചെയ്താൽ അടുത്ത മുറുമുറുപ്പ് ശോഭനാ പരമേശ്വരൻ നായരുടെ വകയായിരിക്കും. എങ്കിലും രാമുവിനു മറക്കാവാത്ത അനുഭവമായിരുന്നു ആ ഗാനങ്ങളുടെ സൃഷ്ടി. ഇരുന്നു മടുത്താൽ ഞങ്ങൾ എല്ലാവരും കൂടി ആലുവാപ്പുഴയിൽ കുളിക്കാൻ പോകും. കരയ്ക്കിരുന്ന് സോപ്പ് തേക്കുമ്പോഴാകും ഭാസ്കരന് കവിത വരുന്നത്. ഒന്നു രണ്ടു തവണ മുങ്ങാംകുഴിയിട്ട് തിരിച്ചു വരുമ്പോഴേക്കും ഞാനതിനൊരീണം കണ്ടെത്തിയിട്ടുണ്ടാകും. പിന്നെയെല്ലാവരും കൂടി ഒരുമിച്ചുള്ള സംഗീതസദിരാണ്.
മറ്റൊരു സിനിമയ്ക്ക് വേണ്ടിയും അത്രയും ആസ്വദിച്ച് പാട്ട് ചെയ്തിട്ടില്ല. എല്ലാം തികഞ്ഞ ഗാനങ്ങൾ ഉണ്ടാകുന്ന വഴിയാണിത്. ലാളിത്യം, നാടോടിത്തനിമ, ഭാവഗാംഭീര്യം എന്നിവ വളരെ മനോഹരമായി ഈ പാട്ടുകളിൽ ചേർന്നിരിക്കുന്നു.
തമിഴിൽ നിന്നും കടം കൊണ്ട ശൈലികളിൽ നിന്നും മലയാള സിനിമാസംഗീതത്തെ മുക്തമാക്കിയ ആദ്യ സിനിമയാണ് നീലക്കുയിൽ. കേരളത്തിന്റെ നാടോടി പാരമ്പര്യം അനർഗളമായി ഒഴുകുന്ന നീലക്കുയിലിലെ പാട്ടുകളുടെ മാർഗ്ഗമാണ് പിൽക്കാല മലയാള സിനിമകൾ തുടർന്നത്. കായലരികത്ത് വലയെറിഞ്ഞപ്പോൾ, എങ്ങനെ നീ മറക്കും കുയിലേ, എല്ലാരും ചൊല്ലണ്, കുയിലിനെത്തേടി, മാനെന്നും വിളിക്കില്ല എന്നിവയാണ് നീലക്കുയിലിലെ പാട്ടുകൾ. രാഘവൻ മാസ്റ്ററുടെ ആത്മകഥയായ 'മധുരമീ ജീവിതം' ത്തിൽ പറയുന്നു: "ഞാൻ വലയെറിഞ്ഞത് കായലിലേക്കല്ല; കടലിലേക്കാണ്. സംഗീതത്തിന്റെ കടലിലേക്ക്. കുറെ ചെറിയ മത്സ്യങ്ങൾ കിട്ടി.... ഞാൻ ധന്യനാണ്. ആ ധന്യത എല്ലാവരുമായും പങ്കു വെയ്ക്കട്ടെ. നന്ദി."
Exam Tips:
a) ഗാനരചന നടന്ന രീതി (ആലുവയിലെ വീട്, രാമു, ഭാസ്കരൻ, രാഘവൻ മാസ്റ്റർ എന്നിവരുടെ പങ്ക്) ക്രമത്തിൽ എഴുതുക.
b) രാഘവൻ മാസ്റ്ററുടെ "ഞാൻ വലയെറിഞ്ഞത് കായലിലേക്കല്ല; കടലിലേക്കാണ്" എന്ന വാക്കുകൾ ഉദ്ധരിച്ച് ഉത്തരം അവസാനിപ്പിക്കുക.
Question 13: 'നീലക്കുയിൽ' (1954) എന്ന സിനിമയെക്കുറിച്ചും അതിന്റെ തുടക്കത്തെക്കുറിച്ചും ഒരു കുറിപ്പെഴുതുക.
Answer:
നീലക്കുയിൽ സിനിമയിൽ ആമുഖമായി പ്രദർശിപ്പിച്ച വരികൾ താഴെ കൊടുക്കുന്നു: "മുകളിൽ മധ്യകേരളത്തിലെ വിശാലമായ നീലാകാശം. താഴെ കണ്ണെത്താത്ത നീണ്ടുകിടക്കുന്ന കന്നിവയലുകൾ, അവക്കിടയിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന കുറെ മനുഷ്യജീവിതങ്ങൾ.
വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ അവരുടെ ജീവിതത്തിൽ നിന്ന് നെയ്തെടുത്ത ഒരു കഥയാണ് നീലക്കുയിൽ." സിനിമ ആരംഭിക്കുന്നത് പാട്ടിലൂടെയാണ്. ചെണ്ട അകമ്പടിയായി വരുന്നു. ഒരു നാടിന്റെ പുറത്തുള്ള സംഗീതനൃത്തത്തിലൂടെ സിനിമ തുടങ്ങുന്നു. "പുഞ്ചവയൽ കൊയ്തല്ലോ കൊഞ്ചാടി കൊഞ്ചടി തത്തമ്മേ" എന്നു തുടങ്ങുന്ന വായ്ത്താരിയുടെ ഗാനമാണിത്.
Exam Tips:
a) സിനിമയുടെ പേര്, വർഷം (1954), ആമുഖവരികൾ, പാട്ടിലൂടെയുള്ള തുടക്കം എന്നിവ ഉൾപ്പെടുത്തുക.
b) ആമുഖവരികളിലെ നാട്ടിൻപുറ ദൃശ്യങ്ങളെ (നീലാകാശം, കന്നിവയലുകൾ) പ്രത്യേകം എടുത്തുപറയുക.
Question 14: 'നീലക്കുയിൽ' എന്ന സിനിമയുടെ കഥാസംഗ്രഹം എഴുതുക.
Answer:
ഉറൂബിന്റെ തിരക്കഥയിൽ രാമു കാര്യാട്ടും പി. ഭാസ്കരനും സംവിധാനം ചെയ്ത സിനിമയാണ് നീലക്കുയിൽ. മിസ് കുമാരി എന്ന നടിയാണ് ഈ സിനിമയിൽ നീലി എന്ന നായികാ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. നീലി ഒരു ദളിത് യുവതിയാണ്. ഗ്രാമത്തിലെ മാന്യനും ഏവർക്കും പ്രിയങ്കരനുമായ ശ്രീധരൻ മാസ്റ്ററുമായി അവിചാരിതമായി വഴിവിട്ടൊരു ബന്ധം അവൾക്കുണ്ടായി.
പിന്നീട് ആ ബന്ധം പ്രണയമായി. പക്ഷേ നീലി ഗർഭിണിയായതോടുകൂടി സവർണ്ണജാതിയിൽപ്പെട്ട മാസ്റ്റർ അവളെ തള്ളിപ്പറഞ്ഞു. മറ്റൊരു കുടുംബത്തിലെ പെൺകുട്ടിയെ ശ്രീധരൻ മാസ്റ്റർ വിവാഹം കഴിക്കുകയും ചെയ്തു. നീലിയെ സ്വന്തം കുടുംബക്കാർ പുറത്താക്കി.
അവൾ അനാഥയായി മാറി. നിസ്സഹായയായ അവർ റെയിൽവേ പാളത്തിൽ സ്വന്തം ജീവിതം അവസാനിപ്പിച്ചു. അവളുടെ കുഞ്ഞിനെ സ്ഥലത്തെ പോസ്റ്റുമാൻ രക്ഷിച്ച് സംരക്ഷിച്ചു. ശ്രീധരൻ മാസ്റ്റർക്ക് വിവാഹശേഷം സന്താനസൗഭാഗ്യം ഉണ്ടായില്ല. കുറ്റബോധം അയാളെ വേട്ടയാടാൻ തുടങ്ങി. നീലിയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ കണ്ടതോടുകൂടി ആ കുറ്റബോധം ഏറിവന്നു. കഥാന്ത്യത്തിൽ മാസ്റ്റർ ആ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നു.
Exam Tips:
a) കഥ സംഭവക്രമത്തിൽ എഴുതുക: നീലി-ശ്രീധരൻ മാസ്റ്റർ ബന്ധം, ഗർഭം, തള്ളിപ്പറയൽ, നീലിയുടെ അന്ത്യം, പോസ്റ്റുമാന്റെ സംരക്ഷണം, മാസ്റ്ററുടെ കുറ്റബോധം.
b) കഥാപാത്രങ്ങളുടെ പേരുകൾ (നീലി, ശ്രീധരൻ മാസ്റ്റർ, പോസ്റ്റുമാൻ) കൃത്യമായി എഴുതുക.
Free study material for Malayalam
Step-by-Step Textbook Answers: Class 11 Malayalam Chapter 01 Kayalarikathu
Chapter Exercise Answers for Class 11 Malayalam
Explore reliable textbook solutions for Chapter 01 Kayalarikathu tailored for Class 11 learners. Utilizing these complete exercise answers ensures your preparation aligns exactly with official Kerala Board standards for Malayalam.
Detailed Answer Guides for Chapter 01 Kayalarikathu
Each solution includes detailed reasoning to foster genuine comprehension of Chapter 01 Kayalarikathu concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.
Complete Preparation Kit for Class 11 Exams
Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 11 Malayalam.
FAQs
The complete and updated Kerala Plus One Malayalam Textbook Answers Unit 2 Chapter 1 Kayalarikathu (Neelakkuyil Film Song) Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus One Malayalam Textbook Answers Unit 2 Chapter 1 Kayalarikathu (Neelakkuyil Film Song) Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Textbook Answers Unit 2 Chapter 1 Kayalarikathu (Neelakkuyil Film Song) Questions and Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Textbook Answers Unit 2 Chapter 1 Kayalarikathu (Neelakkuyil Film Song) Questions and Answers in both English and Hindi medium.
Yes, you can download the entire Kerala Plus One Malayalam Textbook Answers Unit 2 Chapter 1 Kayalarikathu (Neelakkuyil Film Song) Questions and Answers in printable PDF format for offline study on any device.