Solutions for Class 8 Social Science:
Access comprehensive textbook solutions for using the official curriculum guides for Class 8 Social Science. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.
Practice Class 8 Social Science Solutions:
View or download the dedicated solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Social Science.
Question 1: (A) a) ചുവടെ തന്നിരിക്കുന്ന ഭൂപടത്തിൽ ഭൂഖണ്ഡങ്ങളുടെ പേരുകൾ അടയാളപ്പെടുത്തുക.
(Figure: ലോകഭൂപടത്തിൽ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവയുടെ പേരുകൾ നൽകിയിരിക്കുന്നു. A - ഏഷ്യയെയും B - ആഫ്രിക്കയെയും C - അന്റാർട്ടിക്കയെയും D - തെക്കേ അമേരിക്കയെയും ചൂണ്ടി അമ്പടയാളങ്ങൾ നൽകിയിട്ടുണ്ട്; പേരുകൾ എഴുതാൻ ഒഴിച്ചിട്ടിരിക്കുന്നു.)
b) ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ വേർതിരിക്കുന്ന പർവതത്തിന്റെ പേര് എഴുതുക.
അല്ലെങ്കിൽ
(B) a) അന്റാർട്ടിക്കയിലെ പ്രധാന സസ്യജന്തുജാലങ്ങൾ ചുവടെയുള്ള ചിത്രങ്ങളിൽ നൽകിയിരിക്കുന്നു. അവയെ തിരിച്ചറിയുക.
(Figure: (i) പാറകളിൽ പറ്റിപ്പിടിച്ചു വളരുന്ന സസ്യം, (ii) മഞ്ഞിൽ നിൽക്കുന്ന ഒരു കൂട്ടം പക്ഷികൾ, (iii) മഞ്ഞുപാളിയിൽ വിശ്രമിക്കുന്ന കടൽജീവികൾ.)
b) പൂർണ്ണമായും അന്റാർട്ടിക്കയെ ചുറ്റിയിരിക്കുന്ന സമുദ്രത്തിന്റെ പേരെന്ത്?
c) വിവിധ പഠനങ്ങൾക്കായി അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ചിട്ടുള്ള രണ്ട് ഗവേഷണ കേന്ദ്രങ്ങൾ ഏതെല്ലാം?
Answer:
(A) a) A - ഏഷ്യ
B - ആഫ്രിക്ക
C - അന്റാർട്ടിക്ക
D - തെക്കേ അമേരിക്ക
b) യൂറൽ പർവതനിര
(B) a) (i) പായലുകൾ
(ii) പെൻഗ്വിൻ
(iii) സീലുകൾ
b) ദക്ഷിണ സമുദ്രം
c) മൈത്രി, ഭാരതി
Exam Tips:
a) ഭൂപടത്തിൽ A, B, C, D എന്ന അടയാളങ്ങൾക്കു നേരെ ശരിയായ ഭൂഖണ്ഡത്തിന്റെ പേര് എഴുതുക.
b) ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്നത് യൂറൽ പർവതനിരയാണ്.
c) A അല്ലെങ്കിൽ B എന്ന ഭാഗത്തിൽ ഒന്നിന് മാത്രം ഉത്തരം എഴുതുക.
Question 2: a) ഭരണഘടനയുടെ ചരിത്രത്തിലെ ചില ചിത്രങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവ തിരിച്ചറിഞ്ഞ് ഓരോന്നിന്റെയും സവിശേഷതകൾ എഴുതുക.
(Figure: നാല് ചിത്രങ്ങൾ - ഹമ്മുറാബി, മാഗ്ന കാർട്ട, മഹത്തായ വിപ്ലവം, ഫ്രഞ്ച് വിപ്ലവം.)
b) ഭരണഘടന എന്താണെന്ന് നിർവചിക്കുക.
Answer:
a) ഹമ്മുറാബിയുടെ നിയമസംഹിത: ലോകത്തിലെ ഏറ്റവും പഴക്കംചെന്ന നിയമസംഹിതകളിൽ ഒന്നാണ് പുരാതന ബാബിലോണിയയിലെ ഭരണാധികാരിയായിരുന്ന ഹമ്മുറാബിയുടെ (ബി.സി.ഇ. 1792-1750) നിയമസംഹിത.
മാഗ്ന കാർട്ട: രാജാക്കന്മാരുടെ ഏകാധിപത്യത്തിനെതിരെ സി.ഇ. 1215-ൽ ജോൺ രാജാവിനെ തടഞ്ഞുവച്ച് ജനങ്ങൾ ഒപ്പുവയ്പിച്ച പ്രമാണമാണ് മാഗ്ന കാർട്ട.
മഹത്തായ വിപ്ലവം: ഇതിലൂടെ രാജാധികാരം പാർലമെന്റിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി.
ഫ്രഞ്ച് വിപ്ലവം: 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഫ്രഞ്ച് ജനത 1789-ൽ നടത്തിയ വിപ്ലവമാണിത്.
b) ഒരു രാഷ്ട്രത്തിലെ ഗവൺമെന്റിന്റെ സംഘാടനത്തിനും പ്രവർത്തനത്തിനും ആവശ്യമായ അടിസ്ഥാന നിയമങ്ങൾ, തത്വങ്ങൾ, വ്യവസ്ഥകൾ എന്നിവ അടങ്ങിയ ആധികാരിക രേഖയാണ് ഭരണഘടന.
Exam Tips:
a) ഓരോ ചിത്രത്തിനും പേരും ഒപ്പം വർഷം/പ്രധാന സവിശേഷതയും എഴുതുക (ഹമ്മുറാബി - ബി.സി.ഇ. 1792-1750, മാഗ്ന കാർട്ട - 1215, ഫ്രഞ്ച് വിപ്ലവം - 1789).
b) ഭരണഘടനയുടെ നിർവചനത്തിൽ 'അടിസ്ഥാന നിയമങ്ങൾ', 'ഗവൺമെന്റിന്റെ സംഘാടനവും പ്രവർത്തനവും' എന്നീ പ്രധാന പദങ്ങൾ ഉൾപ്പെടുത്തുക.
Question 3: (A) a) മഹാശിലാസ്മാരകങ്ങളുമായി ബന്ധപ്പെട്ട ചിത്രം നിരീക്ഷിക്കുക. ചിത്രങ്ങൾ തിരിച്ചറിയുകയും ഓരോ സ്മാരകത്തിന്റെയും പേരുകൾ എഴുതുകയും ചെയ്യുക.
(Figure: "മഹാശിലാ സ്മാരകങ്ങൾ" എന്ന തലക്കെട്ടിനു കീഴിൽ അഞ്ച് ചിത്രങ്ങൾ. തൊപ്പിക്കല്ല് എന്ന് പേര് നൽകിയതാണ് ഒന്ന്; A - കല്ലുകൾ കൊണ്ട് അറ പോലെ നിർമിച്ച സ്മാരകം, B - കല്ലുകൾ വൃത്താകൃതിയിൽ ചുറ്റി നിർത്തിയ സ്മാരകം, C - നീളത്തിൽ കുത്തനെ നാട്ടിയ ഒറ്റക്കല്ല്, D - കൂണിന്റെ ആകൃതിയിൽ വലിയ കല്ലിന് താങ്ങായി തൂണുള്ള സ്മാരകം.)
b) മഹാശിലാസ്മാരകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i. മഹാശിലാസ്മാരകങ്ങൾ ഇന്ത്യയിലുടനീളം കാണപ്പെടുന്നു.
ii. മഹാശിലായുഗം വെങ്കലയുഗം എന്നും അറിയപ്പെടുന്നു.
iii. മഹാശിലാസ്മാരകങ്ങൾ പ്രാചീനകാലത്തെ ശവസംസ്കാര രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
iv. മഹാശിലാസ്മാരകങ്ങൾ ഉത്തരേന്ത്യയിൽ മാത്രമേ കാണപ്പെടുന്നുള്ളൂ.
അല്ലെങ്കിൽ
(B) സംഘകാലഘട്ടത്തിലെ തിണകളുമായി ബന്ധപ്പെട്ട പട്ടിക പൂരിപ്പിക്കുക.
| തിണകൾ | ഭൂമിശാസ്ത്ര സവിശേഷതകൾ | ഉപജീവന മാർഗങ്ങൾ |
|---|---|---|
| കുറിഞ്ചി | കാട്, മല | .....a)..... |
| .....b)..... | പുൽമേടുകൾ, കുറ്റിക്കാടുകൾ | കന്നുകാലി മേയ്ക്കൽ |
| പാലൈ | .....c)..... | കൊള്ളയും കവർച്ചയും |
| മരുതം | വയൽപ്രദേശം | .....d)..... |
| .....e)..... | തീരപ്രദേശം | മീൻപിടുത്തം, ഉപ്പുകുറുക്കൽ |
Answer:
(A) a) A - മുനിയറ
B - കല്ലറ
C - നാട്ടുകല്ല്
D - കുടക്കല്ല്
b) iii. മഹാശിലാസ്മാരകങ്ങൾ പ്രാചീനകാലത്തെ ശവസംസ്കാര രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
(B) a) വനവിഭവ ശേഖരണം, വേട്ടയാടൽ
b) മുല്ല
c) വരണ്ട പ്രദേശം
d) കൃഷി
e) നെയ്തൽ
Exam Tips:
a) മഹാശിലാസ്മാരകങ്ങൾ മുനിയറ, കല്ലറ, നാട്ടുകല്ല്, കുടക്കല്ല്, തൊപ്പിക്കല്ല് എന്നിങ്ങനെ പേരും രൂപവും ചേർത്ത് ഓർക്കുക.
b) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുമ്പോൾ 'മാത്രം', 'ഇന്ത്യയിലുടനീളം' തുടങ്ങിയ പദങ്ങളുള്ള പ്രസ്താവനകൾ ശ്രദ്ധയോടെ പരിശോധിക്കുക.
c) സംഘകാല തിണകൾ ഇവയാണ്: കുറിഞ്ചി (മല), മുല്ല (പുൽമേട്), പാലൈ (വരണ്ട പ്രദേശം), മരുതം (വയൽ), നെയ്തൽ (തീരം).
Question 4: പൊതുജനങ്ങളിൽ നിന്നും പണം നിക്ഷേപമായി സ്വീകരിക്കുകയും ആവശ്യക്കാർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പണം വായ്പയായി നൽകുകയും ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളാണ് ബാങ്കുകൾ.
a) ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ഏതാണ്?
b) അതിന്റെ ധർമ്മങ്ങളുമായി ബന്ധപ്പെട്ട ഫ്ലോ ചാർട്ട് പൂർത്തിയാക്കുക.
(Figure: "ധർമ്മങ്ങൾ" എന്ന് എഴുതിയ വൃത്തത്തിനു ചുറ്റും A, B, C, D എന്നീ നാല് ഒഴിഞ്ഞ കള്ളികൾ.)
Answer:
a) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
b) A. ഒരു രൂപ നോട്ട് ഒഴികെയുള്ള എല്ലാ കറൻസി നോട്ടുകളും അച്ചടിച്ചിറക്കുന്നു.
B. വായ്പ നിയന്ത്രിക്കുന്നു.
C. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നു.
D. ഗവൺമെന്റിന്റെ ബാങ്കായി പ്രവർത്തിക്കുന്നു.
Exam Tips:
a) റിസർവ് ബാങ്കിന്റെ നാല് ധർമ്മങ്ങളും ഓരോ കള്ളിയിലും ഒന്നൊന്നായി എഴുതുക.
b) 'ബാങ്കുകളുടെ ബാങ്ക്', 'സർക്കാരിന്റെ ബാങ്ക്' എന്നീ പദങ്ങൾ അതേപടി ഉപയോഗിക്കുന്നത് നല്ലതാണ്.
Question 5: വിദേശികളുടെ ആധിപത്യത്തിൽ നിന്ന് രക്ഷപ്പെട്ട ഏഷ്യൻ രാജ്യമായിരുന്നു ജപ്പാൻ.
a) ഷോഗൺ ഭരണവുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുക.
| വിഭാഗം | പേര് |
|---|---|
| ജപ്പാനിലെ ഫ്യൂഡൽ പ്രഭുക്കന്മാർ | .....(i)..... |
| യോദ്ധാക്കളുടെ വിഭാഗം | .....(ii)..... |
b) ജപ്പാനിലെ പരമ്പരാഗത വസ്ത്രം ഏത്?
c) ജപ്പാനിലെ പരമ്പരാഗത മതവിശ്വാസമായ ഷിന്റോയിസത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
Answer:
a) (i) ഡെയ്മിയോകൾ
(ii) സമുറായികൾ
b) കിമോണോ
c) 1. 'ദൈവത്തിന്റെ പാത' എന്നാണ് ഷിന്റോ എന്ന വാക്കിന്റെ അർഥം.
2. ആരാധനാമൂർത്തികളെ പൊതുവെ 'കാമി' എന്ന് വിളിച്ചിരുന്നു.
3. സൂര്യദേവതയായ അമതരേസു ആയിരുന്നു ഇവരിൽ പ്രധാനി.
Exam Tips:
a) ഡെയ്മിയോ (ഭൂവുടമകളായ പ്രഭുക്കന്മാർ), സമുറായി (യോദ്ധാക്കൾ) എന്നിവ തമ്മിൽ മാറിപ്പോകാതെ ശ്രദ്ധിക്കുക.
b) ഷിന്റോയിസത്തിന്റെ അർഥം, 'കാമി', അമതരേസു എന്നീ മൂന്ന് പോയിന്റുകളും ഉൾപ്പെടുത്തുക.
Question 6: a) ജലത്തിന്റെ ചാക്രിക ചലനത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന പ്രക്രിയകളുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുക.
| A | B |
|---|---|
| ബാഷ്പീകരണം | .....(i)..... |
| .....(ii)..... | വായുവിലെ ജലബാഷ്പം (നീരാവി) തണുത്ത് ജലമായി മാറുന്ന പ്രക്രിയ |
| വർഷണം | .....(iii)..... |
b) ജലപരിവൃത്തി എന്താണെന്ന് നിർവചിക്കുക.
c) അതിന്റെ ചാക്രിക ചലനം വിശദീകരിക്കുക.
Answer:
a) (i) ഒരു ദ്രാവകം താപത്തിന്റെ സഹായത്താൽ വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ.
(ii) ഘനീകരണം
(iii) തുടർച്ചയായ ഘനീകരണത്തിലൂടെ മേഘങ്ങളിലെ ജലകണികകളുടെ വലുപ്പവും ഭാരവും കൂടുമ്പോൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാനാവാതെ അവ ദ്രാവകരൂപത്തിലോ ഖരരൂപത്തിലോ ഭൂമിയിലേക്ക് പതിക്കുന്ന പ്രക്രിയ.
b) ഭൂമിക്കുള്ളിലും ഭൗമോപരിതലത്തിലും അന്തരീക്ഷത്തിലുമായുള്ള ജലത്തിന്റെ ചാക്രിക ചലനമാണ് ജലപരിവൃത്തി.
c) ഭൗമോപരിതലത്തിലെ വിവിധ ജലസ്രോതസ്സുകളിലെ ജലം ബാഷ്പീകരണത്തിലൂടെ നീരാവിയായി മാറുന്നു.
ഇങ്ങനെ അന്തരീക്ഷത്തിലെത്തുന്ന നീരാവി ഘനീഭവിച്ച് മേഘങ്ങൾ രൂപംകൊള്ളുന്നു.
മേഘങ്ങൾ കൂടാതെ മൂടൽമഞ്ഞ്, തുഷാരം എന്നിവയും ഘനീകരണത്തിന്റെ മറ്റ് രൂപങ്ങളാണ്.
വർഷണത്തിലൂടെ മേഘങ്ങളിലെ ജലകണികകൾ ഭൂമിയിലേക്ക് പതിക്കുന്നു.
Exam Tips:
a) ജലപരിവൃത്തിയുടെ ഘട്ടങ്ങൾ ക്രമത്തിൽ ഓർക്കുക: ബാഷ്പീകരണം, ഘനീകരണം, വർഷണം.
b) വിശദീകരണം എഴുതുമ്പോൾ ഓരോ ഘട്ടവും പ്രത്യേക വരിയായി എഴുതുക; മൂടൽമഞ്ഞ്, തുഷാരം എന്നിവ കൂടി പറയുക.
c) നിർവചനത്തിൽ ഭൂമിക്കുള്ളിലും ഉപരിതലത്തിലും അന്തരീക്ഷത്തിലും എന്ന മൂന്ന് സ്ഥാനങ്ങളും ഉൾപ്പെടുത്തുക.
Free study material for Social Science
Step-by-Step Textbook Answers: Class 8 Social Science
Textbook Solutions for Class 8 Social Science
Access structured Kerala Board textbook solutions. Designed in alignment with the latest academic curriculum for Class 8 Social Science, these answers cover all end-of-chapter exercises to support daily learning and homework completion.
Mastering Theoretical and Practical Questions
Clear, methodical explanations accompany every challenging problem within the Class 8 Social Science text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.
Effective Self-Study and Homework Assistance
Frequent review of these structured answers builds strong analytical capabilities and response efficiency. Maximize your academic readiness by combining these textbook solutions with our curated study materials and mock evaluations for Class 8 Social Science.
FAQs
The complete and updated Kerala Syllabus Class 8 Social Science Model Question Paper Set 7 Malayalam Medium with Answers is available for free on StudiesToday.com. These solutions for Class 8 Social Science are as per latest Kerala Board curriculum.
Yes, our experts have revised the Kerala Syllabus Class 8 Social Science Model Question Paper Set 7 Malayalam Medium with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Social Science concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 8 Social Science Model Question Paper Set 7 Malayalam Medium with Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 8 Social Science. You can access Kerala Syllabus Class 8 Social Science Model Question Paper Set 7 Malayalam Medium with Answers in both English and Hindi medium.
Yes, you can download the entire Kerala Syllabus Class 8 Social Science Model Question Paper Set 7 Malayalam Medium with Answers in printable PDF format for offline study on any device.