Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 5 with Answers

Solutions for Class 6 Malayalam:

Access comprehensive textbook solutions for using the official curriculum guides for Class 6 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.

Practice Class 6 Malayalam Solutions:

View or download the dedicated solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.

Question 1: വായിക്കാം എഴുതാം.
ദാദാ സാഹിബ് ഫാൽകെയാണ് ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്. 1879 ഏപ്രിൽ 30നാണ് അദ്ദേഹത്തിന്റെ ജനനം. 1910-ൽ "ക്രിസ്തുവിന്റെ ചരിത്രം" എന്ന ചിത്രം ബോംബെയിൽ വച്ച് അദ്ദേഹം കാണാനിടയായി. അന്നുമുതൽ ഒരു സിനിമ നിർമ്മിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിനായി ജർമനിയിൽ പോയി ചലച്ചിത്രനിർമാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ചു. ഒരു മൂവിക്യാമറ വാങ്ങി തിരികെയെത്തിയ അദ്ദേഹം ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് ഇന്ത്യയിലെ ആദ്യത്തെ നിശബ്ദ ചിത്രത്തിന്റെ നിർമാണമാരംഭിച്ചു.
രാജാഹരിശ്ചന്ദ്ര എന്ന ആ സിനിമയുടെ സംവിധായകനും ക്യാമറാമാനും ചിത്രസംയോജകനുമെല്ലാം ഫാൽക്കെ തന്നെയായിരുന്നു. 1912-ൽ ചിത്രീകരണമാരംഭിച്ച ഈ സിനിമ 1913-ൽ പൂർത്തിയാക്കി. 1929-ലാണ് ആദ്യമായി ഒരു വിദേശ ശബ്ദചിത്രം ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. മെലഡി ഓഫ് ലവ് ആയിരുന്നു അത്. 1931-ൽ ഇന്ത്യയിലാദ്യമായി ഒരു ശബ്ദചിത്രമുണ്ടായി. അതാണ് "ആലം ആര". മലയാളത്തിലെ ആദ്യ നിശബ്ദചിത്രമായ വിഗതകുമാരൻ പുറത്തുവന്നത് 1928-ലാണ്. ഇതിന്റെ സംവിധായകൻ മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയൽ ആണ്.
a) ഇന്ത്യൻ സിനിമയുടെ പിതാവെന്നറിയപ്പെടുന്നത് ജെ.സി. ഡാനിയേൽ ആണ്. ഇദ്ദേഹത്തിന്റെ സിനിമയാണ് വിഗതകുമാരൻ.
A. പ്രസ്താവന പൂർണ്ണമായും ശരി
B. പ്രസ്താവന പൂർണ്ണമായും തെറ്റ്
C. പ്രസ്താവന ഭാഗികമായി ശരി
D. പ്രസ്താവന 1 ശരി 2 തെറ്റ്
b) 1912-ൽ ചിത്രീകരണമാരംഭിച്ച് 1913-ൽ പൂർത്തിയാക്കിയ സിനിമയാണ്
A. ആലം ആര
B. വിഗതകുമാരൻ
C. ക്രിസ്തുവിന്റെ ചരിത്രം
D. രാജാഹരിശ്ചന്ദ്ര
c) ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
A. മലയാളത്തിലെ ആദ്യ ശബ്ദചിത്രം വിഗതകുമാരനാണ്.
B. ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം ആലം ആര ആണ്.
A. A ശരി, B തെറ്റ്
B. A തെറ്റ്, B ശരി
C. A യും B യും ശരി
D. A യും B യും തെറ്റ്
d) മലയാള സിനിമയുടെ പിതാവ് ആര്?
A. ദാദാ സാഹേബ് ഫാൽകെ
B. വിഗതകുമാരൻ
C. ജെ.സി. ഡാനിയേൽ
D. രാജാ ഹരിശ്ചന്ദ്ര

Answer:

a) C. പ്രസ്താവന ഭാഗികമായി ശരി
b) D. രാജാഹരിശ്ചന്ദ്ര
c) B. A തെറ്റ്, B ശരി
d) C. ജെ.സി. ഡാനിയേൽ

Exam Tips:

a) പ്രസ്താവനകൾ ഓരോന്നായി ഖണ്ഡിച്ച് ശരിയോ തെറ്റോ എന്ന് തിരിച്ചറിഞ്ഞശേഷം മാത്രം ഓപ്ഷൻ തിരഞ്ഞെടുക്കുക.
b) ഫാൽകെ (ഇന്ത്യൻ സിനിമ), ജെ.സി. ഡാനിയേൽ (മലയാള സിനിമ) എന്നീ പിതൃസ്ഥാനങ്ങൾ കൂട്ടിക്കലർത്തരുത്.
c) ഖണ്ഡികയിൽ കൊടുത്ത വർഷങ്ങളും സിനിമകളുടെ പേരുകളും പ്രത്യേകം ശ്രദ്ധിച്ച് വായിക്കുക.

 

Question 2: a) കുറിപ്പ്
"അപകടകരമായ ഒരു നിശബ്ദത അവിടെ നിറഞ്ഞു. ഇലകളെല്ലാം അതിശക്തമായി ഇളകാൻ തുടങ്ങി. മരം ആകെത്തന്നെ കുലുങ്ങാൻ തുടങ്ങി. എന്നെ താഴേക്ക് എറിയത്തക്കവണ്ണം ഒരു കാറ്റ് ആഞ്ഞു വീശി. ശിഖരത്തിൽ അള്ളിപ്പിടിച്ചില്ലായിരുന്നെങ്കിൽ താഴെ വീണുപോകുമായിരുന്നു. മരമാകെ ആടിയുലഞ്ഞു. താഴേക്ക് ചാടിയാലോ എന്ന ചിന്ത എന്നിൽ ഉണ്ടായി. എന്നാൽ കനത്ത ഭയം എന്നെ അതിൽ നിന്നു തടഞ്ഞു."
പരിമിതികൾക്കിടയിലും അധ്യാപികയുടെ സ്നേഹ സാമീപ്യത്താൽ ജീവിതത്തെ വിജയകരമാക്കിത്തീർത്ത ഹെലൻ കെല്ലറുടെ ജീവിതം എന്തെല്ലാം സന്ദേശമാണ് നൽകുന്നത്? കുറിപ്പ് തയ്യാറാക്കുക.
b) മണ്ണിനടിയിൽ കുഴിച്ചു മൂടപ്പെട്ടതാരെയാണ്?
A. ദിനകരൻ
B. കുഞ്ഞിമാതമ്മ
C. തണ്ണീർതടം
D. നീരുറവ
c) കർഷകരുടെ വരവിനെ എന്തിനോടാണ് കവി ഉപമിച്ചിരിക്കുന്നത്?
A. മയിൽ കൂട്ടം
B. കലമാൻപറ്റും പേടമാൻ കൂട്ടം
C. പേടമാൻ കൂട്ടം
D. തത്തകിളികളുടെ കൂട്ടം

Answer:

a) കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപ്പിച്ച വ്യക്തിയാണ് ഹെലൻ കെല്ലർ. കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടമായിട്ടും സാഹിത്യം, സാമൂഹ്യപ്രവർത്തനം, അധ്യാപനം എന്നീ മേഖലകളിൽ അവർ തന്റെ കഴിവ് തെളിയിച്ചു. ഹെലന്റെ ജീവിതത്തിലെ ഭയപ്പെടുത്തിയ ഒരു അനുഭവമാണ് ഇവിടെ നൽകിയിരിക്കുന്നത്.
ഒരിക്കൽ നടത്തത്തിനു ശേഷം ഹെലൻ ഒരു ചെറിമരത്തിൽ കയറി വിശ്രമിക്കാനിരുന്നു. അധ്യാപിക ഭക്ഷണമെടുക്കാൻ വീടിനകത്തേക്കു പോയി. ആ സമയത്ത് അന്തരീക്ഷം മാറി. ആകാശം കറുക്കുകയും ശക്തമായ കാറ്റടിക്കുകയും ചെയ്തു. മരമാകെ ആടിയുലഞ്ഞു. ഹെലൻ മരച്ചില്ലയിൽ മുറുകെ പിടിച്ചിരുന്നു. പെട്ടെന്ന് അധ്യാപിക ഓടിയെത്തി അവളെ താഴെയിറക്കി. കാലുകൾ ഭൂമിയിൽ സ്പർശിച്ചപ്പോൾ അവൾ ആനന്ദിച്ചു. കാഴ്ചയും കേൾവിയുമില്ലാത്ത ഹെലൻ ജീവിതത്തിലെ ഇത്തരം നിമിഷങ്ങളെ ടീച്ചറുടെ സഹായത്തോടെയാണ് അനുഭവിച്ചറിയുന്നത്.
തൊട്ടും മണത്തും പ്രകൃതിയെ തിരിച്ചറിയാൻ അധ്യാപിക ഹെലനെ സഹായിച്ചു. അത്രയേറെ സ്വാധീനം ആ അധ്യാപിക അവളുടെ ജീവിതത്തിൽ ചെലുത്തി. ഹെലനെ ലോകമറിയുന്ന വ്യക്തിയാക്കി മാറ്റാൻ ആ അധ്യാപികയ്ക്ക് കഴിഞ്ഞു. അധ്യാപികയുടെ ആത്മാർത്ഥമായ പരിശ്രമവും ഉറച്ച ആത്മവിശ്വാസവും കൊണ്ടാണ് പരിമിതികളുടെ അതിരുകളെ ഹെലൻ തകർത്തെറിഞ്ഞത്.
b) C. തണ്ണീർതടം
c) C. പേടമാൻ കൂട്ടം

Exam Tips:

a) കുറിപ്പ് എഴുതുമ്പോൾ ഹെലൻ കെല്ലറുടെ ജീവിതസന്ദേശം, മരത്തിലെ അനുഭവം, അധ്യാപികയുടെ പങ്ക് എന്നിവ ക്രമമായി ഉൾപ്പെടുത്തുക.
b) ഉത്തരത്തിന്റെ അവസാനം "പരിമിതികളെ ആത്മവിശ്വാസം കൊണ്ട് മറികടക്കാം" എന്ന സന്ദേശം വ്യക്തമായി എഴുതുക.
c) ശരിയുത്തരം തിരഞ്ഞെടുക്കേണ്ട ചോദ്യങ്ങളിൽ ഓപ്ഷന്റെ അക്ഷരവും ഉത്തരവും ചേർത്തെഴുതുക.

 

Question 3: (A) മാതൃകപോലെ വാക്യങ്ങൾ മാറ്റി എഴുതുക.
മാതൃക: അറിവ് ഇല്ലാത്ത പ്രായത്തിൽ അവൻ ചെയ്ത തെറ്റ്.
ഉത്തരം: അറിവില്ലാത്ത പ്രായത്തിൽ അവൻ ചെയ്ത തെറ്റ്.
1. അല്ലൽ ഇല്ലാത്ത മനസ്സും ആയി അയാൾ ഇരുന്നു.
2. പറഞ്ഞ് തീർത്ത് അവൻ നടന്നു.
3. ആടി ഉലഞ്ഞ് മരങ്ങൾ നിലംപതിച്ചു.
4. ആളും അനക്കവും ഇല്ലാത്ത കെട്ടിടം
അല്ലെങ്കിൽ
(B) ഒന്നല്ല പത്തല്ല കുഞ്ഞു മക്കൾ
ഒരു നൂറു കോടിയെ പോറ്റിയിട്ടും
ഇനിയുമമ്മയ്ക്കു മടിത്തടത്തിൽ
ഇടമുണ്ടു നിങ്ങൾക്കു വേല നൽകാൻ
ഉണ്ണിക്കരമിതു പെറ്റനാടിൻ
കണ്ണുനീരൊപ്പാൻ കരുത്തിയെന്നാൽ
അമ്മയ്ക്ക് പിന്നെന്തു ദുഃഖം, അമ്മ
യുള്ളപ്പോൾ നമ്മൾക്കുമെന്നു ദുഃഖം?
ഈ വരികളിൽ പറയുന്ന അമ്മയെന്ന വാക്കിന് എന്തെല്ലാം അർത്ഥതലങ്ങളാണ് ഉള്ളത്? വിശകലനം ചെയ്ത് കുറിപ്പെഴുതുക.

Answer:

(A)
1. അല്ലലില്ലാത്ത മനസ്സുമായി അയാളിരുന്നു.
2. പറഞ്ഞുതീർത്തവൻ നടന്നു.
3. ആടിയുലഞ്ഞ് മരങ്ങൾ നിലംപതിച്ചു.
4. ആളനക്കമില്ലാത്ത കെട്ടിടം
(B) വിഷ്ണു നാരായണൻ നമ്പൂതിരി രചിച്ച "ഗാന്ധിജിയുടെ അതിഥി" എന്ന കവിതയിലെ വരികളാണിവ. മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റയ്ക്കായിപ്പോയ കുട്ടി ആശ്രമത്തിൽ അഭയം തേടി എത്തുമ്പോൾ ഗാന്ധിജി പറയുന്ന വാക്കുകളാണിവ. ഇവിടെ അമ്മ എന്ന വാക്ക് കുട്ടിയുടെ അമ്മ എന്ന അർത്ഥത്തിൽ മാത്രമല്ല, സ്വരാജ്യത്തെക്കൂടി അമ്മയെന്ന് വിശേഷിപ്പിക്കുന്നു.
ഒന്നും പത്തുമല്ല, നൂറുകോടി മക്കളെ വളർത്തിയിട്ടും അമ്മയ്ക്ക് ഇനിയും മടിത്തട്ടിൽ ഇടമുണ്ട്. കുഞ്ഞുകൈകൾ നാടിന്റെ കണ്ണീരൊപ്പാനുള്ള കരുത്ത് നേടിയാൽ അമ്മയ്ക്ക് പിന്നെ ദുഃഖങ്ങളൊന്നും ഉണ്ടാവുകയില്ല. അതുപോലെ, മക്കളുടെ സംരക്ഷണം ഏറ്റെടുക്കുന്നവളാണ് അമ്മ. അമ്മയുള്ളപ്പോൾ മക്കൾക്കും ദുഃഖിക്കേണ്ടി വരില്ല. അങ്ങനെ, കവിതയിൽ അമ്മയെന്നത് രാജ്യത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്.

Exam Tips:

a) (A) ഭാഗത്ത് മാതൃകയിലെ പോലെ വാക്കുകൾ ചേർത്ത് എഴുതുക; ചേരുമ്പോൾ ഉണ്ടാകുന്ന സന്ധി ശരിയായി എഴുതണം (ഉദാ: ആളും അനക്കവും → ആളനക്കം).
b) (B) ഭാഗത്ത് കവിതയുടെ പേര്, കവി, സന്ദർഭം, അമ്മ എന്ന വാക്കിന്റെ രണ്ട് അർത്ഥങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
c) രണ്ടിൽ ഒന്നിന് മാത്രം ഉത്തരമെഴുതിയാൽ മതി; നിങ്ങൾക്ക് നന്നായി അറിയാവുന്നത് തിരഞ്ഞെടുക്കുക.

 

Question 4: (A) ലഘുവാക്യങ്ങളാക്കുക.
ഭാരതത്തിന്റെ ഭാവിയെ ശരിയായ ദിശയിലേക്ക് വഴിനടത്തിയ ജവഹർലാൽ നെഹ്റു കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. രണ്ടു ദശകങ്ങളോളം രാജ്യത്തിന്റെ സാരഥിയായിരുന്ന ചാച്ചാജി ബാലികാബാലകൻമാർക്ക് ഒരു ഉറ്റ കളിച്ചങ്ങാതിയായിരുന്നു. ഈ ചെറിയ പ്രജകളോടുള്ള നെഹ്റുവിന്റെ സ്നേഹവാത്സല്യങ്ങളുടെ ഓർമപ്പെടുത്തലായാണ് എല്ലാ വർഷവും നവംബർ പതിനാല് ശിശുദിനമായി നാം കൊണ്ടാടുന്നത്.
അല്ലെങ്കിൽ
(B) കാടെവിടെ മക്കളേ?
മേടെവിടെ മക്കളേ
കാട്ടു പുൽത്തകിടിയുടെ
വേരെവിടെ മക്കളേ?
– അയ്യപ്പപ്പണിക്കർ
ഈ വരികളിലെ ആശയം വിവരിക്കുക.

Answer:

(A) ഭാരതത്തിന്റെ ഭാവിയെ ശരിയായ ദിശയിലേക്ക് വഴിനടത്തിയത് ജവഹർലാൽ നെഹ്റു ആണ്. അദ്ദേഹം കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. രണ്ടു ദശകങ്ങളോളം അദ്ദേഹം രാജ്യത്തിന്റെ സാരഥിയായിരുന്നു. അദ്ദേഹത്തിന് ചാച്ചാജി എന്ന വിളിപ്പേരുണ്ടായിരുന്നു. കുട്ടികൾക്ക് അദ്ദേഹം ഉറ്റ കളിച്ചങ്ങാതിയായിരുന്നു. നവംബർ 14 നാം ശിശുദിനമായി ആഘോഷിക്കുന്നു. ഈ ചെറിയ പ്രജകളോട് നെഹ്റുവിനുണ്ടായിരുന്ന സ്നേഹവാത്സല്യങ്ങളുടെ ഓർമപ്പെടുത്തലാണ് ആ ദിനം.
(B) മലയാള കവിതയിൽ ആധുനികതയുടെ വക്താവാണ് അയ്യപ്പപ്പണിക്കർ. അദ്ദേഹത്തിന്റെ "കാടെവിടെ മക്കളേ" എന്ന കവിത പാരിസ്ഥിതിക അവബോധം ജനിപ്പിക്കുന്ന കവിതയാണ്. ഗ്രാമീണതയും പ്രകൃതിയും നാട്ടുനന്മകളും കാർഷിക വ്യവസ്ഥയുമെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്തെയാണ് കവി ഇവിടെ അഭിസംബോധന ചെയ്യുന്നത്.
വികസനം പ്രകൃതിയെ നശിപ്പിക്കുമ്പോൾ നഷ്ടമാകുന്നത് ഒരു വലിയ ആവാസവ്യവസ്ഥയാണ്. കാടും മേടും വേരും നഷ്ടപ്പെട്ട് അലയേണ്ടി വരുന്ന ജനതയും അങ്ങനെ സൃഷ്ടിക്കപ്പെടുന്നു. കാട്ടുപൂഞ്ചോലകളുടെ കുളിർമ നഷ്ടമാകുന്നു. കാറ്റ് പുലർന്ന പൂങ്കാവുകൾ നഷ്ടമാകുന്നു. പ്രകൃതിയുടെ നഷ്ടവും മലിനമാകുന്ന വായുവും ആത്മാർത്ഥതയില്ലാത്ത സമൂഹവും നാട്ടുനന്മകളെ ഇല്ലാതാക്കി. വരുംതലമുറകൾക്കായി ഒന്നും ബാക്കി വയ്ക്കാത്തതിലുള്ള അമർഷവും അയ്യപ്പപ്പണിക്കരുടെ ഈ കവിതയിൽ കാണാം.

Exam Tips:

a) ലഘുവാക്യങ്ങളാക്കുമ്പോൾ ഓരോ വാക്യത്തിലും ഒരു ആശയവും ഒരു ക്രിയയും മാത്രം വരണം; ഒരു വിവരവും വിട്ടുപോകരുത്.
b) (B) ഭാഗത്ത് കവിയെയും കവിതയുടെ പ്രമേയമായ പാരിസ്ഥിതിക പ്രശ്നത്തെയും ആദ്യം പരാമർശിക്കുക.
c) "കാടെവിടെ, മേടെവിടെ, വേരെവിടെ" എന്ന ചോദ്യങ്ങൾ എന്തിന്റെ നഷ്ടത്തെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമാക്കുക.

 

Question 5: "കായെല്ലമു നെവേഞ്ചിമു തന്തിനു ചവി" എന്ന പാഠഭാഗത്തിൽ നെവേഞ്ചി ശേഖരിക്കുന്നതും പാകം ചെയ്യുന്നതും സുകുമാരൻ ചാലിഗദ്ധ വിവരിച്ചിട്ടുണ്ട്. നെവേഞ്ചിയുടെ പാചകരീതിയെപ്പറ്റി ഒരു വിവരണം തയ്യാറാക്കുക.

Answer:

"കായെല്ലമു നെവേഞ്ചിമു തന്തിനു ചവി" എന്നാൽ മുളങ്കൂമ്പും നെവേഞ്ചിയും തന്നിരുന്ന രുചി എന്നാണ് അർത്ഥം. സുകുമാരൻ ചാലിഗദ്ധയുടെ ഈ പാഠഭാഗത്തിൽ നെവേഞ്ചി പാകം ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായി പറയുന്നു. നെവേഞ്ചി വർഷത്തിൽ ഒരിക്കൽ മാത്രമേ ലഭ്യമാകൂ. വേനൽക്കാലത്ത് പുഴയിലെ വെള്ളം വറ്റുമ്പോഴാണ് അത് കിട്ടുന്നത്.
പുറന്തോടുള്ള ഒരു ജലജീവിയാണ് നെവേഞ്ചി. പാചകം ചെയ്യാനായി ആദ്യം ഉപ്പും മഞ്ഞളും ഇട്ട് പുഴുങ്ങണം. പുഴുങ്ങിയ ശേഷം ആ വെള്ളം ഊറ്റിക്കളയും. തോടിലെ കറ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. വെന്ത നെവേഞ്ചിയോടൊപ്പം ഞണ്ട്, പപ്പായ, മധുരക്കിഴങ്ങ് എന്നിവയിലേതെങ്കിലും ചേർക്കാം. തുടർന്ന് മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയ ചേരുവകൾ ചേർത്ത് പാകം ചെയ്യുന്നു. ഇതാണ് നെവേഞ്ചിയുടെ പാചകരീതി.

Exam Tips:

a) വിവരണം എഴുതുമ്പോൾ ലഭ്യമാകുന്ന കാലം, ഉപയോഗിക്കുന്ന ചേരുവകൾ, പാകം ചെയ്യുന്ന ക്രമം എന്നിവ ക്രമമായി എഴുതുക.
b) പുഴുങ്ങിയ വെള്ളം ഊറ്റിക്കളയുന്നതിന്റെ കാരണം (തോടിലെ കറ കളയാൻ) പ്രത്യേകം സൂചിപ്പിക്കുക.

 

Question 6: ഉത്തരേന്ത്യൻ സംസ്ഥാനത്തു നിന്ന് കേരളത്തിലെത്തി മലയാളം പഠിച്ച്, ഇഷ്ടപ്പെട്ട തൊഴിൽ തിരഞ്ഞെടുത്ത് മുന്നേറുന്ന ദക്ഷ പർവീണിനെ പരിചയപ്പെട്ടു. ഇതേപോലെ ചെറിയ പ്രായത്തിൽ തന്നെ പഠനത്തോടൊപ്പം ഇഷ്ടമുള്ള തൊഴിൽ ചെയ്യാനും ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളുടെ ആഗ്രഹങ്ങളും പദ്ധതികളും ഡയറിക്കുറിപ്പായി എഴുതുക.

Answer:

ഇന്ന് വളരെ സന്തോഷവും ആവേശവുമുള്ള ദിവസമാണ്. ദക്ഷയുമായി കുറേനേരം സംസാരിച്ചു. അവൾ എന്റെ കൂട്ടുകാരിയായിട്ട് രണ്ടു വർഷമായി. ഉത്തരേന്ത്യയിൽ നിന്ന് ഇവിടേക്ക് വന്ന ആളേയല്ല അവളിന്ന്. മലയാളം പഠിച്ച്, തയ്യൽ പഠിച്ച് അവൾ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നു. അവൾ മിടുക്കിയാണ്. അവളെ കൂട്ടുകാരിയായി കിട്ടിയതിൽ എനിക്ക് അഭിമാനമുണ്ട്.
എനിക്കും അവളെപ്പോലെ ഇഷ്ടമുള്ളത് പഠിച്ച്, ഇഷ്ടമുള്ള ജോലി ചെയ്ത് വരുമാനം ഉണ്ടാക്കണം. അധ്യാപനമാണ് എനിക്ക് ഏറെ ഇഷ്ടം. മഞ്ജു ടീച്ചറെ കാണുമ്പോൾ എനിക്കും അതുപോലൊരു അധ്യാപികയാകാൻ ആഗ്രഹം തോന്നും. അതിനായി വലിയ പഠനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് എനിക്കറിയാം. എന്നിരുന്നാലും ഞാൻ ഇപ്പോഴേ ചെറിയ കുട്ടികൾക്കായി ട്യൂഷൻ ആരംഭിക്കുകയാണ്. കൊച്ചുകുട്ടികളെയാണ് ആദ്യം പഠിപ്പിക്കേണ്ടത്. അതിനായുള്ള ഒരുക്കങ്ങൾ ഞാൻ നടത്തുന്നുണ്ട്. നാളെ മൂന്നു കുട്ടികൾ വരും. എന്റെ വീടിന്റെ മട്ടുപ്പാവാണ് അതിനായി ഞാൻ ഒരുക്കിയിരിക്കുന്നത്. ദക്ഷയെപ്പോലെ ഇപ്പോഴേ ഒരു ചെറിയ സമ്പാദ്യമുണ്ടാക്കാൻ ഞാനും ശ്രമിക്കും.

Exam Tips:

a) ഡയറിക്കുറിപ്പിൽ തീയതി, ദിവസം, അനുഭവം, ആഗ്രഹങ്ങൾ, പദ്ധതികൾ എന്നിവ ഒന്നാം പുരുഷനിൽ എഴുതുക.
b) ചോദ്യത്തിലെ രണ്ട് കാര്യങ്ങൾ (ആഗ്രഹങ്ങളും അതിനുള്ള പദ്ധതികളും) ഉത്തരത്തിൽ വ്യക്തമായി ഉൾപ്പെടുത്തണം.
c) ഡയറിക്കുറിപ്പ് ലളിതവും സ്വാഭാവികവുമായ ഭാഷയിൽ എഴുതുക.

 

Kerala Board Solutions for Class 6 Malayalam

Textbook Solutions for Class 6 Malayalam

Review comprehensive exercise answers for Class 6 Malayalam . Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.

Mastering Theoretical and Practical Questions

Each solution includes detailed reasoning to foster genuine comprehension of concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.

Effective Self-Study and Homework Assistance

Frequent review of these structured answers builds strong analytical capabilities and response efficiency. Maximize your academic readiness by combining these textbook solutions with our curated study materials and mock evaluations for Class 6 Malayalam.

FAQs

Where can I find the latest Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 5 with Answers for the 2026-27 session?

The complete and updated Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 5 with Answers is available for free on StudiesToday.com. These solutions for Class 6 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 6 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 5 with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 6 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 5 with Answers will help students to get full marks in the theory paper.

Do you offer Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 5 with Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 6 Malayalam. You can access Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 5 with Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 6 as a PDF?

Yes, you can download the entire Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 5 with Answers in printable PDF format for offline study on any device.