Step-by-Step Textbook Solutions for Class 6 Malayalam
Review structured textbook solutions for Class 6 Malayalam . Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.
Download Textbook Solutions PDF
View or download the dedicated solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.
Question 1: വായിക്കാം എഴുതാം.
പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സംരക്ഷിക്കുകയും അവ നശിപ്പിച്ചാലുള്ള ഭവിഷ്യത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്ത മലയാളിയായ പരിസ്ഥിതി പ്രവർത്തകനാണ് പൊക്കുടൻ. മഴക്കാലത്ത് പുഴയിലെ തിരകൾ ശക്തികൂടി വരമ്പിലിടിച്ച് വഴി തകരുന്നത് പതിവായപ്പോൾ പരിഹാരമെന്ന തരത്തിലാണ് പൊക്കുടൻ ആദ്യമായി കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. ചെടികൾ വളർന്നു വന്നതോടെ അതൊരു പുതിയ കാഴ്ചയായി മാറി. അഞ്ഞൂറു കണ്ടൽച്ചെടികൾ നട്ടാണ് തുടക്കം.
സംസ്ഥാനത്തുടനീളം സ്കൂളുകളിൽ കണ്ടൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസുകൾ നൽകുകയും കുട്ടികളുടെ നേതൃത്വത്തിൽ കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വച്ചുപിടിപ്പിച്ചു. കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽച്ചെടികളാണ് പൊക്കുടൻ നട്ടത്.
കണ്ടലിനെക്കുറിച്ച് അറിയാൻ വിദേശരാജ്യങ്ങളിൽ നിന്നും പരിസ്ഥിതി പ്രവർത്തകരും ഗവേഷകരും പൊക്കുടനെ തേടി വന്നു. വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിൽ പൊക്കുടന്റെ കണ്ടൽക്കാടുകളെപ്പറ്റി പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം', 'ചൂട്ടാച്ചി', 'എന്റെ രാഷ്ട്രീയം' എന്നിവയാണ് പ്രധാന കൃതികൾ.
a. പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നതെന്ത്?
A. വനങ്ങൾ
B. കണ്ടൽവനങ്ങൾ
C. പുഴകൾ
D. വയലുകൾ
b. കണ്ടൽവനങ്ങളെ സംരക്ഷിക്കുകയും അവ നശിപ്പിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്ത പരിസ്ഥിതി പ്രവർത്തകനാര്?
A. സിയാറ്റിൻ മൂപ്പൻ
B. സാറാ ജോസഫ്
C. പൊക്കുടൻ
D. സലിം അലി
c. കണ്ടലിനെക്കുറിച്ചറിയാൻ വിദേശ രാജ്യങ്ങളിൽ നിന്ന് പരിസ്ഥിതി പ്രവർത്തകർ വന്നു. അവർ പൊക്കുടനെക്കുറിച്ച് ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ചില്ല.
A. പ്രസ്താവന മുഴുവൻ ശരി
B. പ്രസ്താവന ആദ്യഭാഗം തെറ്റ്
C. പ്രസ്താവന മുഴുവൻ തെറ്റ്
D. പ്രസ്താവന ഭാഗികമായി ശരി
d. "അതൊരു പുതിയ കാഴ്ചയായി മാറി." എന്താണ് പുതിയ കാഴ്ചയായി മാറിയത്?
A. കുട്ടികളുടെ നേതൃത്വത്തിലെ കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾ
B. ഒരു ലക്ഷത്തോളം കണ്ടൽച്ചെടികൾ നട്ടത്
C. വിദേശ രാജ്യങ്ങളിൽ നിന്ന് പരിസ്ഥിതി പ്രവർത്തകർ വന്നത്
D. വച്ചുപിടിപ്പിച്ച കണ്ടൽച്ചെടികൾ വളർന്നുവന്നത്
Answer:
a. B. കണ്ടൽവനങ്ങൾ
b. C. പൊക്കുടൻ
c. D. പ്രസ്താവന ഭാഗികമായി ശരി (വിദേശത്തുനിന്ന് പരിസ്ഥിതി പ്രവർത്തകർ വന്നു എന്നത് ശരിയാണ്; എന്നാൽ അവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചില്ല എന്നത് തെറ്റാണ്, കാരണം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.)
d. D. വച്ചുപിടിപ്പിച്ച കണ്ടൽച്ചെടികൾ വളർന്നുവന്നത്
Exam Tips:
a) ഖണ്ഡിക ശ്രദ്ധയോടെ വായിച്ച ശേഷം ഓരോ ഉത്തരത്തിനും ഖണ്ഡികയിലെ വരി തെളിവായി കണ്ടെത്തുക.
b) പ്രസ്താവന ശരിയോ തെറ്റോ എന്ന ചോദ്യത്തിൽ പ്രസ്താവനയുടെ ഓരോ ഭാഗവും പ്രത്യേകം പരിശോധിക്കുക.
Question 2: a. "ആടും കോഴിയും താറാവും പന്നിയും ഒരുമിച്ചു മേയുന്ന ഈ വീട്ടിൽ ആരു മറന്നുവച്ചു ഈ അടുക്കള" - ടി.പി. രാജീവന്റെ 'അടുക്കള' എന്ന കവിതയിലെ ഈ വരികൾ അർത്ഥമാക്കുന്നതെന്ത്? കുറിപ്പ് തയ്യാറാക്കുക.
b. 'പി' എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?
A. ടി.പി. രാജീവൻ
B. കെ.വി. സുരേഷ്
C. പി. രാമൻ
D. പി.വി. ഷാജികുമാർ
c. ഗോട്ടികൾ കണ്ടെത്തിയത് എവിടെയാണ്?
A. പീടികയുടെ അകത്ത്
B. പീടികയുടെ പുറത്ത്
C. പീടികയുടെ വരാന്തയിൽ
D. പീടികയുടെ അലമാരയിൽ
Answer:
a. സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾ, വിശപ്പിന്റെ ആഴം, ഭൂമിയിലെ സമൃദ്ധി, ജീവിതത്തിന്റെ തുടർച്ച എന്നിങ്ങനെ നിരവധി വിഷയങ്ങൾ ടി.പി. രാജീവന്റെ 'അടുക്കള' എന്ന കവിത ചർച്ച ചെയ്യുന്നു.
ആടും കോഴിയും താറാവും പന്നിയും ഒരുമിച്ചു മേയുന്ന ഈ വീട് ഭൂമിയാണ്. ഇവിടെ എല്ലാ ജീവജാലങ്ങൾക്കും ഭക്ഷിക്കാനുള്ള ഭക്ഷണം ഭൂമി ഒരുക്കിയിരിക്കുന്നു.
കവിതയുടെ ആരംഭത്തിൽ പറയുന്നതുപോലെ നെല്ലും ഗോതമ്പും ചോളവും ബാർലിയും കരിമ്പും മുന്തിരിയും മധുരനാരങ്ങയും മത്സരിച്ചു വിളയുന്ന താഴ്വരയാണ് അത്. അത് എല്ലാ ജീവജാലങ്ങൾക്കുമായി പ്രകൃതി ഒരുക്കിയിരിക്കുന്ന അടുക്കളയാണ്.
ഇങ്ങനെ എല്ലാവർക്കും എടുത്തു ഭക്ഷിക്കാനും വിശപ്പടക്കാനുമുള്ള ഒരു അടുക്കള നമുക്കുണ്ട്. ഈ അടുക്കളയെ എല്ലാവർക്കുമായി തുറന്നുവച്ച് മറന്നുപോയത് ആരാണെന്ന് കവി ചോദിക്കുന്നു.
b. B. കെ.വി. സുരേഷ്
c. D. പീടികയുടെ അലമാരയിൽ
Exam Tips:
a) കുറിപ്പിൽ വരികളുടെ പ്രതീകാർത്ഥം (വീട് = ഭൂമി, അടുക്കള = എല്ലാവർക്കുമുള്ള ഭക്ഷണസമൃദ്ധി) ആദ്യം വ്യക്തമാക്കുക.
b) കവിതയിലെ വരികൾ ഉദ്ധരിച്ച് സ്വന്തം വാക്കുകളിൽ വിശദീകരിക്കുക.
c) ഉത്തരസൂചനയായി ഓപ്ഷന്റെ അക്ഷരവും ഉത്തരവും ഒരുമിച്ച് എഴുതുക.
Question 3: (A) വിശകലന കുറിപ്പ്
'പന്തങ്ങൾ' എന്ന കവിത നിരവധി ആശയങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. "പന്തം വിണ്ണിൻ വാഗ്ദാനം" എന്ന് കവി പറയാൻ കാരണം എന്താകും? എന്തെല്ലാം ആശയങ്ങളാണ് ഈ പ്രയോഗത്തിൽ ഉൾച്ചേർന്നിരിക്കുന്നത്? വിശകലനം ചെയ്ത് കുറിപ്പെഴുതുക.
അല്ലെങ്കിൽ
(B) 'പന്തങ്ങൾ' എന്ന കവിതയിൽ ഇരുട്ട് എന്ന വാക്കിന് എന്തെല്ലാം അർത്ഥതലങ്ങളാണുള്ളത്? ചരിത്രവുമായി ഈ വാക്ക് എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു?
Answer:
(A) വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'പന്തങ്ങൾ' എന്ന കവിത വിപ്ലവവീര്യത്തെയും പുരോഗമന ആശയങ്ങളെയും യുവജനചിന്തകളെയുമാണ് അവതരിപ്പിക്കുന്നത്.
പന്തം തീനാളമാണ്; തീ പ്രകാശമാണ്. ഇരുട്ടിലാണ്ടുപോയ ജനതയെയും അവരുടെ സംസ്കാരത്തെയും ഉയർത്തിക്കൊണ്ടുവരിക എന്ന ചിന്ത പന്തങ്ങൾ കൈയിലേന്തുന്ന യുവതലമുറയിൽ കാണാം.
അതിനാൽ അറിവിന് വെളിച്ചം പകരുന്ന, ഇരുട്ടിൽ പ്രകാശം ചൊരിയുന്ന, കലകൾക്ക് ആവേശത്തിന്റെ ചൂടേകുന്ന പന്തങ്ങൾ (അഗ്നി) ഇന്നിന്റെ ഇരുട്ടിനെ പിന്നിലാക്കി പുരോഗതിയിലേക്ക് ഉയരാനുള്ള ഊർജം നൽകുന്ന വെളിച്ചമാണ്.
നിഷേധിക്കപ്പെട്ടതിനെയെല്ലാം പോരാട്ടങ്ങളിലൂടെ സംഘടിതമായി നേടിയെടുത്ത ചരിത്രം നമുക്കുണ്ട്. അതിന് കരുത്തേകിയത് തീപ്പന്തങ്ങളാണ്. അതിനാൽ അവ എന്നും നാളെയുടെ വാഗ്ദാനമാണ്.
(B) വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'പന്തങ്ങൾ' എന്ന കവിത പ്രശസ്തമാണ്. കാലഘട്ടത്തിന്റെ ആവശ്യങ്ങളെ വളരെ വ്യക്തമായി കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു. "ചോര തുടിക്കും ചെറുകയ്യുകളേ, പേറുക വന്നീ പന്തങ്ങൾ" എന്ന ആഹ്വാനത്തിലൂടെയാണ് കവിത ആരംഭിക്കുന്നത്.
തലമുറകളായി കൈമാറിവന്ന പന്തങ്ങൾ യുവതലമുറയോടും കൈയിലേന്താൻ കവി ആവശ്യപ്പെടുന്നു. പണ്ട് നമ്മുടെ പിതാമഹർ ചിന്തകളുരസി തെളിച്ചതാണ് ഈ തീനാളം. അത് ഇരുട്ടിനെ ഭയപ്പെടുത്തുന്നതാണ്.
ഇവിടെ ഇരുട്ട് എന്നതുകൊണ്ട് അന്ധകാരം മാത്രമല്ല അർത്ഥമാക്കുന്നത്. സമൂഹത്തിൽ നിലനിന്നിരുന്ന എല്ലാ അനീതിയെയും അനാചാരങ്ങളെയും വർണവിവേചനത്തെയും അധികാരദുർവിനിയോഗത്തെയും എല്ലാം 'ഇരുട്ട്' എന്ന വാക്കിൽ കവി ഒളിപ്പിച്ചുവയ്ക്കുന്നു.
Exam Tips:
a) പന്തം, തീ, വെളിച്ചം എന്നിവയുടെ പ്രതീകാർത്ഥങ്ങൾ (അറിവ്, പുരോഗതി, പോരാട്ടം) ആദ്യം പറഞ്ഞ് തുടങ്ങുക.
b) കവിയുടെ പേര്, കവിതയുടെ പേര്, കവിതയിലെ ഒരു വരി എന്നിവ ഉത്തരത്തിൽ ഉൾപ്പെടുത്തുക.
c) A, B എന്നിവയിൽ ഒന്നിന് മാത്രം ഉത്തരം എഴുതുക.
Question 4: (A) ചിഹ്നങ്ങൾ ചേർത്ത് എഴുതുക.
അവൻ നടന്ന് കടലിനരികിലെത്തി മുന്നിൽ തിരയും തീരവും മാത്രം ഹായ് എത്ര മനോഹരമായ കാഴ്ച മെല്ലേ മുന്നോട്ട് നടന്നു അവന്റെ കാലുകൾ ആ മണലിൽ താണുപോയി കാലുകളിൽ പെട്ടെന്ന് എന്തോ കയറിപ്പിടിച്ചപോലെ തോന്നി ഭയം വേദന ചുറ്റും ആരുമില്ല ഇനി എന്ത് ചെയ്യും അവൻ കാല് ആഞ്ഞ് വലിച്ചു അതാ കാലിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഒരു സഞ്ചി തടഞ്ഞിരിക്കുന്നതാണ് ആരാണ് ഈ മനോഹരമായ ഇടത്തെ ഇങ്ങനെ നശിപ്പിക്കുന്നത്
മുകളിൽ തന്നിരിക്കുന്ന ഖണ്ഡികയ്ക്ക് ഉചിതമായ ചിഹ്നങ്ങൾ നൽകി എഴുതുക.
അല്ലെങ്കിൽ
(B) അനുഭവക്കുറിപ്പ്
കഠിനാധ്വാനവും പരിശ്രമവും കൊണ്ട് നമുക്ക് ജീവിതത്തിൽ വിജയം നേടാം. എഡിസണും ഡോക്ടർ അബ്ദുൾകലാമും എല്ലാം ഇത്തരത്തിൽ അവരുടെ ജീവിതം കൊണ്ട് നമ്മെ പഠിപ്പിച്ചത് ഇതാണ്. നിങ്ങൾ ഇതുപോലെ തുടർച്ചയായ പരിശ്രമത്തിലൂടെ നേടിയ വിജയത്തിന്റെ അനുഭവം പങ്കുവച്ചുകൊണ്ട് കുറിപ്പെഴുതുക.
Answer:
(A) അവൻ നടന്ന് കടലിനരികിലെത്തി. മുന്നിൽ തിരയും തീരവും മാത്രം. ഹായ്! എത്ര മനോഹരമായ കാഴ്ച! മെല്ലേ മുന്നോട്ട് നടന്നു. അവന്റെ കാലുകൾ ആ മണലിൽ താണുപോയി. കാലുകളിൽ പെട്ടെന്ന് എന്തോ കയറിപ്പിടിച്ചപോലെ തോന്നി. ഭയം, വേദന. ചുറ്റും ആരുമില്ല. ഇനി എന്ത് ചെയ്യും? അവൻ കാല് ആഞ്ഞ് വലിച്ചു. അതാ, കാലിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഒരു സഞ്ചി തടഞ്ഞിരിക്കുന്നതാണ്. ആരാണ് ഈ മനോഹരമായ ഇടത്തെ ഇങ്ങനെ നശിപ്പിക്കുന്നത്?
(B) എനിക്ക് വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു കളിവീടുണ്ടാക്കണമെന്ന്. അതിനായി വേണ്ട ഉപകരണങ്ങൾ സംഘടിപ്പിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. ആദ്യം വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി: പി.വി.സി. പൈപ്പ്, പോളിത്തീൻ ഷീറ്റ്, കാർപ്പറ്റ്, കത്രിക, സൂചി, പശ എന്നിങ്ങനെ. എല്ലാം ഒരുക്കി വീടു പണിയാൻ ആരംഭിച്ചെങ്കിലും ഞാൻ ആഗ്രഹിക്കുന്നപോലെ അതിന്റെ അളവുകളൊന്നും കൃത്യമായി വന്നില്ല.
വീണ്ടും പണിയാരംഭിച്ചു. ഇത്തവണ അളവുകൾ കൃത്യമായിരുന്നെങ്കിലും ഓരോ മതിലുകളും തൂണുകൾ ഉറപ്പിച്ചതും ശരിയാകാതെ തകർന്നുവീണു. എനിക്ക് ആകെ വിഷമമായി. എനിക്ക് അത് ഉണ്ടാക്കാൻ കഴിയില്ലെന്ന് ഞാൻ സ്വയം വിശ്വസിച്ചു. കളിവീടുണ്ടാക്കുക എന്ന ശ്രമം ഞാൻ ഉപേക്ഷിച്ചു.
കുറച്ചുനാളുകൾ അങ്ങനെ പോയി. വീണ്ടും എന്റെയുള്ളിൽ വീടുണ്ടാക്കണമെന്ന ആഗ്രഹം ഉടലെടുത്തു. ഇത്തവണ പിന്നോട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു. എന്റെ ഓരോ ചുവടുകളും ആലോചിച്ച് ഉറപ്പിച്ചാണ് ഞാൻ മുന്നോട്ടു പോയത്. ഓരോ തൂണുകളും കൃത്യമായ അളവിൽ ഉറപ്പിച്ചു. ഷീറ്റുകൾ അഴിഞ്ഞുവീഴാത്തവിധം മതിലുകളിൽ കെട്ടിയുറപ്പിച്ചു. ജനലുകളും വാതിലുകളും വെട്ടിത്തുന്നിയെടുത്തു. തറ പതുപതുത്തതാക്കാൻ പരവതാനി വിരിച്ചു. അങ്ങനെ കളിവീടിന്റെ ഓരോ മുക്കും മൂലയും മിനുക്കുപണികളാൽ ഞാൻ ഭംഗിയാക്കി.
അന്നു രാത്രി എന്റെ കളിവീടിനുള്ളിൽ കിടന്നുറങ്ങാൻ വലിയ സന്തോഷവും ആശ്വാസവുമായിരുന്നു.
Exam Tips:
a) ചിഹ്നങ്ങൾ ചേർക്കുമ്പോൾ വാക്യാവസാനത്തിൽ ശരിയായ ചിഹ്നം (പൂർണ്ണവിരാമം, ആശ്ചര്യചിഹ്നം, ചോദ്യചിഹ്നം) ഉപയോഗിക്കുക; "ഹായ്", "അതാ" എന്നിവയ്ക്ക് ശേഷം ആശ്ചര്യ/അർദ്ധവിരാമ ചിഹ്നങ്ങൾ വേണം.
b) അനുഭവക്കുറിപ്പിൽ തുടക്കം, പരാജയങ്ങൾ, വീണ്ടും ശ്രമിച്ചത്, വിജയം എന്നിങ്ങനെ ക്രമമായി എഴുതുക.
c) A, B എന്നിവയിൽ ഒന്നിന് മാത്രം ഉത്തരം എഴുതുക.
Question 5: ഭക്ഷണവിഭവങ്ങൾ പാഴാക്കുന്നതിനെതിരെ ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
1. ഭക്ഷണം പാഴാക്കരുത്
പട്ടിണി വിട്ടുമാറിയിട്ടില്ല.
2. വയററിഞ്ഞു കഴിക്കൂ
മനസ്സറിഞ്ഞ് കൊടുക്കൂ
ഭക്ഷണം പാഴാക്കാതിരിക്കൂ.
3. മിതമായി കഴിക്കൂ
മതിയാവോളം കൊടുക്കൂ
പട്ടിണി മാറ്റൂ... ഭക്ഷണം പാഴാക്കാതെ!
4. വിശപ്പിന്റെ ഉത്തരമാണ് ഭക്ഷണം
ആർഭാടത്തിന്റെ പ്രദർശനമല്ല.
ഭക്ഷണം പാഴാക്കാതിരിക്കൂ.
Exam Tips:
a) പോസ്റ്ററിൽ ശ്രദ്ധ ആകർഷിക്കുന്ന ഒരു തലക്കെട്ടും ചെറിയ, അർത്ഥവത്തായ വാചകങ്ങളും മതി.
b) ഒരു മുദ്രാവാക്യവും ഭംഗിയുള്ള ചിത്രത്തിന്റെ സൂചനയും ചേർത്താൽ പോസ്റ്റർ ആകർഷകമാകും.
Question 6: നിങ്ങൾക്ക് ഇഷ്ടമുള്ള പലഹാരത്തിന്റെ ഓർമ്മകളെന്തെല്ലാമാണ്? നിങ്ങൾ എപ്പോഴാണ് ആദ്യമായി ആ പലഹാരം കഴിച്ചത്? ആദ്യം കഴിച്ചപ്പോഴുള്ള അനുഭവം എന്തായിരുന്നു? ആ പലഹാരം ഉണ്ടാക്കുന്നത് എങ്ങനെയാണ്? മുതലായ കാര്യങ്ങൾ ചേർത്തുകൊണ്ട് വിശദമായി എഴുതുക.
Answer:
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം ഇലയട ആണ്. എന്റെ കുട്ടിക്കാല ഓർമ്മകളിൽ ഇലയടയുടെ മണം നിറഞ്ഞുനിൽക്കുന്നു. അമ്മ ഏറെ പ്രിയത്തോടെ വാത്സല്യം ചേർത്തുണ്ടാക്കുന്ന ഇലയട എനിക്ക് ഇന്നും ഇഷ്ടമാണ്.
അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ച് അടയ്ക്ക് വേണ്ട പാകത്തിലാക്കുന്നു. ശേഷം മുറിച്ചുവച്ച വാഴയിലയിലേക്ക് അരിമാവ് പരത്തുന്നു. അതിന്റെ നടുവിൽ ചിരകിയ നാളികേരവും ശർക്കരയും ചേർത്ത കൂട്ട് വച്ച് മടക്കി അടയ്ക്കുന്നു. ഇത് ആവിയിൽ വേവിച്ചെടുക്കും. വാഴയിലയുടെ മണം പരക്കുന്ന ആവി വരുന്നതോടെ ഇലയട പാകമാകും.
വാഴയിലയിലല്ലാതെ കറുകയിലയിലും ഇത് ഉണ്ടാക്കും. ശർക്കര മധുരമൂറുന്ന ഇലയട ഇന്നും എനിക്ക് കൊതിയോർമ്മയാണ്.
Exam Tips:
a) ഓർമ്മ, ആദ്യ അനുഭവം, ഉണ്ടാക്കുന്ന വിധം എന്നീ മൂന്ന് ഭാഗങ്ങളും ക്രമമായി ഉൾപ്പെടുത്തുക.
b) ഉണ്ടാക്കുന്ന വിധം ഘട്ടം ഘട്ടമായി, ചേരുവകൾ ഉൾപ്പെടെ എഴുതുക.
c) രുചി, മണം, സ്നേഹം എന്നിവ സൂചിപ്പിക്കുന്ന വാക്കുകൾ ഉപയോഗിച്ചാൽ വിവരണം ഭംഗിയാകും.
Free study material for Malayalam
Step-by-Step Textbook Answers: Class 6 Malayalam
Textbook Solutions for Class 6 Malayalam
Explore reliable textbook solutions for tailored for Class 6 learners. Utilizing these complete exercise answers ensures your preparation aligns exactly with official Kerala Board standards for Malayalam.
Mastering Theoretical and Practical Questions
Clear, methodical explanations accompany every challenging problem within the Class 6 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.
Effective Self-Study and Homework Assistance
Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 6 Malayalam.
FAQs
The complete and updated Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 3 with Answers is available for free on StudiesToday.com. These solutions for Class 6 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 3 with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 3 with Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 6 Malayalam. You can access Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 3 with Answers in both English and Hindi medium.
Yes, you can download the entire Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 3 with Answers in printable PDF format for offline study on any device.