Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 1 with Answers

Official Kerala Board Solutions for Class 6 Malayalam:

Access comprehensive textbook solutions for using the official curriculum guides for Class 6 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.

Chapter-wise Solutions for Malayalam:

View or download the dedicated solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.

Question 1: വായിക്കാം എഴുതാം. ഖണ്ഡിക വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
കിഴക്ക് പശ്ചിമഘട്ടത്തിൽ തുടങ്ങി പടിഞ്ഞാറ് അറബിക്കടൽ വരെയുള്ള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഏറെ ഭിന്നമാണ്. തെക്കുമുതൽ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ് കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്. പ്രകൃതി നിർമ്മിതമായ ഒരു മതിലുപോലെയാണ് ഈ മലനിരകൾ.
പാലക്കാട് ജില്ലയിലെ വാളയാറിൽ മാത്രമാണ് പശ്ചിമഘട്ടം മുറിക്കപ്പെടുന്നത്. വാളയാർ ചുരം ഉള്ളതിനാൽ പാലക്കാടു ജില്ലയിൽ മാത്രം മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി വരണ്ട കാലാവസ്ഥയാണ്. 600 കിലോമീറ്റർ നീണ്ടുകിടക്കുന്ന കേരളത്തിന്റെ തീരപ്രദേശത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾ ഒഴികെ ബാക്കി ജില്ലകളെയെല്ലാം അറബിക്കടൽ സ്പർശിക്കുന്നു.
a. കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത് എന്താണ്?
A. വടക്ക് കിഴക്ക് വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം
B. വടക്ക് തെക്ക് വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം
C. വാളയാർ ചുരം
D. തീരപ്രദേശം
b. പ്രകൃതി നിർമ്മിത മതിലുകൾ എന്നു വിശേഷിപ്പിക്കുന്നത് ഏത് മലനിരകളെയാണ്?
A. അഗസ്ത്യാർകൂടം
B. ബ്രഹ്മഗിരി മലനിരകൾ
C. പശ്ചിമഘട്ട മലനിരകൾ
D. ആനമുടി
c. മറ്റു ജില്ലകളിൽ നിന്ന് പാലക്കാട് ജില്ലയിൽ മാത്രം വരണ്ട കാലാവസ്ഥ അനുഭവപ്പെടാൻ കാരണമെന്ത്?
A. താമരശ്ശേരി ചുരം
B. വാളയാർ ചുരം
C. ആര്യങ്കാവ് ചുരം
D. ആരുവാമൊഴി ചുരം
d. അറബിക്കടൽ സ്പർശിക്കാത്ത ജില്ലകൾ ഏത്?
A. കോട്ടയം, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂർ, ഇടുക്കി
B. കോട്ടയം, ഇടുക്കി, പാലക്കാട്, തൃശ്ശൂർ, വയനാട്
C. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്
D. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, എറണാകുളം

Answer:

a. B. വടക്ക് തെക്ക് വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം
b. C. പശ്ചിമഘട്ട മലനിരകൾ
c. B. വാളയാർ ചുരം
d. C. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്

Exam Tips:

a) ഉത്തരം കണ്ടെത്താൻ ഖണ്ഡികയിലെ ബന്ധപ്പെട്ട വാചകം അടിവരയിട്ട് വായിക്കുക; ഓപ്ഷനുകൾ പരസ്പരം സാമ്യമുള്ളതിനാൽ വടക്ക്-തെക്ക്, കിഴക്ക് തുടങ്ങിയ വാക്കുകൾ ശ്രദ്ധിക്കുക.
b) ഉത്തരം എഴുതുമ്പോൾ ഓപ്ഷന്റെ അക്ഷരവും ഉത്തരവും ചേർത്ത് എഴുതുക.
c) ജില്ലകളുടെ പേരുകൾ എഴുതുമ്പോൾ അക്ഷരത്തെറ്റ് വരാതെ ശ്രദ്ധിക്കുക.

 

Question 2: കുറിപ്പ് തയ്യാറാക്കുക.
അകന്നുപോയ് അവയെല്ലാം
അവയെല്ലാം മറവിതൻ
കരിമ്പടം പുതച്ചൊ
മാഞ്ഞുപോയി
വയലുകൾ നികന്നെങ്ങും
നഗരത്തീവിഭവങ്ങൾ
വിളമ്പുന്ന മണിമേട
യുയർന്നു വാനിൽ
കവി സൂചിപ്പിക്കുന്ന നഷ്ടങ്ങൾ എന്തെല്ലാം? നമ്മുടെ വയലുകൾക്കും കൃഷിരീതിക്കും എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചത്? കുറിപ്പ് തയ്യാറാക്കുക.

Answer:

കുറിപ്പ്

ദിവാകരൻ വിഷ്ണുമംഗലത്തിന്റെ 'കൊയക്കട്ട' എന്ന കവിത നമ്മുടെ ഭക്ഷണസംസ്കാരത്തെക്കുറിച്ചാണ് പറയുന്നത്. ഓരോ ഭക്ഷണവിഭവത്തിലും അതുണ്ടാക്കി ഊട്ടുന്നവരുടെ മനസ്സും സ്നേഹവും ലയിച്ചുചേർന്നിട്ടുണ്ട്. അങ്ങനെയൊരു കഥാപാത്രമാണ് കവിതയിലെ വല്യമ്മ. കൊതിയൂറുന്ന കൊയക്കട്ട മടിക്കുത്തിൽ ഭദ്രമായി പൊതിഞ്ഞുകെട്ടി, മഴയത്ത് നനഞ്ഞൊട്ടി, ഓലക്കുട ചൂടി വയൽവരമ്പിലൂടെ വരുന്ന വല്യമ്മയെക്കുറിച്ചുള്ള ഓർമ്മ വിശപ്പിന്റെയും കൊതിയുടെയും പലഹാരങ്ങളുടെയും കൂടി ഓർമ്മയാണ്. എന്നാൽ ആ കാലവും ഓർമ്മകളും മറവിയുടെ കരിമ്പടം പുതച്ചു.
വല്യമ്മയുടെ മരണത്തെ ആവിഷ്കരിക്കുന്നതിനൊപ്പം, വിസ്മൃതിയിലാണ്ടുപോകുന്ന നമ്മുടെ സംസ്കാരങ്ങളെക്കുറിച്ചും നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെക്കുറിച്ചും ഈ വരികൾ സൂചിപ്പിക്കുന്നു. വയലുകൾ നികന്നുപോയെന്നും അതോടെ കൃഷി ഇല്ലാതായെന്നും, നഗരത്തിലെ വിഭവങ്ങൾ വിളമ്പുന്ന മണിമേടകൾ ഉയർന്നുപൊങ്ങുന്നുവെന്നും കവിത പറയുന്നു.
സംസ്കാരവും രുചികളും മാറിയാലും ഇന്നും കൊയക്കട്ടയുടെ രുചിയും മണവും, അത് ഉണ്ടാക്കിത്തന്നിരുന്ന വല്യമ്മയുടെ വാത്സല്യവും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. മാറിവരുന്ന സംസ്കാരവും രുചിവിഭവങ്ങളും താൽക്കാലിക സന്തോഷങ്ങൾക്കു മാത്രമേ ഉതകുന്നുള്ളൂ.

Exam Tips:

a) കുറിപ്പിന് ഒരു തലക്കെട്ട് നൽകി, കവിയുടെ പേരും കവിതയുടെ പേരും തുടക്കത്തിൽ തന്നെ എഴുതുക.
b) നഷ്ടമായവ (വയലുകൾ, കൃഷി, പഴയ ഭക്ഷണസംസ്കാരം, വല്യമ്മയുടെ സ്നേഹം) ഓരോന്നായി വ്യക്തമായി പറയുക.
c) ഒടുവിൽ പഴയ കാലത്തെയും ഇന്നത്തെ അവസ്ഥയെയും താരതമ്യം ചെയ്ത് സ്വന്തം അഭിപ്രായം ചുരുക്കി എഴുതുക.

 

Question 3: അടുക്കള മറന്നു വച്ചത് ആരായിരിക്കുമെന്നാണ് കവി അനുമാനിക്കുന്നത്?
A. അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മയായിരിക്കാം.
B. അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരിക്കുന്ന അമ്മയായിരിക്കാം.
C. അമ്മയുടെ അമ്മയായിരിക്കാം.
D. അമ്മയായിരിക്കാം.

Answer:

A. അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മയായിരിക്കാം.

Exam Tips:

a) ഓപ്ഷനുകളിലെ 'അമ്മയുടെ' എന്ന വാക്ക് എത്ര തവണ ആവർത്തിക്കുന്നു എന്നും 'ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത' എന്ന ഭാഗവും ശ്രദ്ധിച്ച് വായിക്കുക.
b) ഉത്തരം പൂർണ്ണരൂപത്തിൽ തന്നെ എഴുതുക.

 

Question 4: ഇന്ദിരയ്ക്ക് അയച്ച കത്തുകളുടെ സമാഹാരത്തിന് നൽകിയ പേര് എന്ത്?
A. വിശ്വചരിത്രാവലോകം
B. വിശ്വാവലോകനം
C. വിശ്വലോക ചരിത്രം
D. ചരിത്രവിശ്വാവലോകനം

Answer:

B. വിശ്വാവലോകനം

Exam Tips:

a) പേരുകൾ സമാനമായതിനാൽ അക്ഷരം പ്രതി ശ്രദ്ധിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.

 

Question 5: പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
• “എരിശ്ശേരി തിളയ്ക്കുന്നതുപോലയെ പെൺകിടാങ്ങൾ ചിരിക്കാൻ പാടുള്ളൂ.”
• “അടുക്കള പെണ്ണിന് ഒടുക്കമുണ്ടാലും മതി.”
• “ഉറക്കെ ചിരിക്കുന്നോളെ ഉലക്കകൊണ്ടടിക്കണം.”
നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ചില ചൊല്ലുകളാണിവ. സ്ത്രീകൾക്ക് നേരെയുള്ള അനീതിയാണ് ഈ ശൈലിയിൽ തെളിയുന്നത്. ഇത്തരം ചിന്തകൾ ഈ കാലഘട്ടത്തിലും പിൻതുടരുന്നുണ്ടോ? പ്രതികരണം കുറിപ്പായി എഴുതുക.

Answer:

സ്ത്രീയുടെ ചിരിക്കുപോലും അളവു കൽപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവൾ അടുക്കളയിൽ കഴിയേണ്ടവളാണെന്നും പുരുഷനുവേണ്ടി ഭക്ഷണം പാകം ചെയ്യേണ്ടവളാണെന്നും കരുതിയിരുന്ന കാലം. ആ കാലത്തെ ചൊല്ലുകളിൽപ്പോലും സ്ത്രീയോടുള്ള മനോഭാവം വ്യക്തമാണ്. സ്ത്രീയുടെ ചിരിക്കുപോലും അളവുകൾ കൽപ്പിക്കുന്ന തെറ്റായ ചിന്തകൾ ഈ ചൊല്ലുകളിൽ ഉൾക്കൊള്ളുന്നു. ഭക്ഷണവിഭവം പോലെ സ്ത്രീയെയും പാകപ്പെടുത്തണം എന്ന പുരുഷാധിപത്യചിന്ത ഇവയിലെല്ലാം തെളിഞ്ഞുകാണാം. “നാരി നടിച്ചിടം, നാരകം നട്ടിടം മുടിയും”, “പെൺബുദ്ധി പിൻബുദ്ധി” തുടങ്ങിയ ചൊല്ലുകളും ഇതിന് ഉദാഹരണങ്ങളാണ്. ഇവയിലെല്ലാം സ്ത്രീവിരുദ്ധ സമീപനങ്ങൾ കാണാം.
ഒരുപാടു കാലത്തെ ഒരുപാടുപേരുടെ പ്രവർത്തനഫലമായാണ് ഇത്തരം ചിന്തകൾക്ക് മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നത്. ആ മാറ്റങ്ങളിലൂടെ സ്ത്രീകൾ ഇന്ന് സമൂഹത്തിലെ ഉയർന്ന മേഖലകളിൽ വിജയം നേടുന്നു. പാചകം ചെയ്യലും പാകം തിരിച്ചറിയലും സ്ത്രീകളുടെ മാത്രം കടമയാണെന്ന ചിന്തയ്ക്കും ഇന്ന് മാറ്റം വന്നിട്ടുണ്ട്. ഈ കാലഘട്ടത്തിൽ തുല്യതയുടെയും ലിംഗസമത്വത്തിന്റെയും ചിന്തകളാണ് പങ്കുവയ്ക്കപ്പെടുന്നത്. വീട്ടുജോലികളിലും സാമ്പത്തിക ഇടപാടുകളിലും സ്ത്രീയും പുരുഷനും തുല്യപങ്കാളിത്തത്തോടെ ഇടപെടുന്നതായി നമുക്കു കാണാം.

Exam Tips:

a) പ്രതികരണക്കുറിപ്പിൽ ആദ്യം ചൊല്ലുകൾ നൽകുന്ന സന്ദേശം, പിന്നെ അതിനോടുള്ള നിങ്ങളുടെ പ്രതികരണം, ഒടുവിൽ ഇന്നത്തെ അവസ്ഥ എന്ന ക്രമത്തിൽ എഴുതുക.
b) ചൊല്ലുകളിൽ ഒന്നോ രണ്ടോ എണ്ണം ഉദ്ധരിച്ച് വിശദീകരിച്ചാൽ ഉത്തരത്തിന് കൂടുതൽ വ്യക്തത ലഭിക്കും.
c) 'ഇന്ന് മാറ്റം വന്നിട്ടുണ്ടോ?' എന്ന ചോദ്യത്തിന് ഉദാഹരണസഹിതം മറുപടി നൽകുക.

 

Question 6: ചെമ്പകപ്പൂവായി മാറിയ കുട്ടിയുടെ മനസ്സിലും പ്രവൃത്തികളിലും നിറഞ്ഞു നിൽക്കുന്ന കുട്ടിത്തത്തെ 'ചെമ്പകപ്പൂവ്' എന്ന കവിതയിൽ കാണാം. കുട്ടിക്ക് അമ്മയോടുള്ള സ്നേഹവും കവിതയിൽ വിവരിച്ചിരിക്കുന്നു. എങ്ങനെയെല്ലാമാണ് കുട്ടിക്ക് അമ്മയോടുള്ള അടുപ്പം കവിതയിൽ തെളിയുന്നത്? കുറിപ്പ് തയ്യാറാക്കുക.

Answer:

ലോകപ്രശസ്ത കവി രവീന്ദ്രനാഥ ടാഗോറിന്റെ ശ്രദ്ധേയമായ കവിതയാണ് 'ചെമ്പകപ്പൂവ്'. ഏറെ ഹൃദ്യമായ ഈ കവിതയിൽ, ചെമ്പകപ്പൂവായി മാറിയ കുട്ടിയുടെ മനസ്സിലും പ്രവൃത്തികളിലും നിറഞ്ഞുനിൽക്കുന്ന കുട്ടിത്തം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ചെമ്പകപ്പൂവായി മാറുമ്പോഴും അവൾ അമ്മയ്ക്കു ചുറ്റും സഞ്ചരിക്കുന്നു. തന്നെ കാണാതിരുന്നാൽ അമ്മ വിഷമിക്കുമെന്നും തന്നെ തേടി നടക്കുമെന്നും കുട്ടി ചിന്തിക്കുന്നു. അമ്മയുടെ ഓരോ പ്രവൃത്തിയും കാണാൻ ആഗ്രഹിക്കുന്ന കുട്ടി, പൂവിന്റെ സുഗന്ധം അമ്മയിലേക്കു പകരാൻ ശ്രമിക്കുന്നു. പുസ്തകം വായിക്കുന്ന അമ്മയുടെ പുസ്തകത്താളിൽ നിഴലായി മാറാനും അവൾ ആഗ്രഹിക്കുന്നു.
എത്ര വലുതായാലും അമ്മയ്ക്കു തണലായി മാറാനും, പൂവായി മാറിയ കുട്ടി വൈകുന്നേരം ഞെട്ടറ്റു വീണ് വീണ്ടും അമ്മയുടെ കുട്ടിയായി മാറാനും ആഗ്രഹിക്കുന്നു. എന്നും അമ്മയുടെ കുട്ടിയായിരിക്കാനാണ് അവൾ ആഗ്രഹിക്കുന്നത്.

Exam Tips:

a) കുറിപ്പിൽ കവിയുടെ പേരും കവിതയുടെ ഭാവവും ആദ്യം സൂചിപ്പിക്കുക.
b) കുട്ടിയുടെ അടുപ്പം തെളിയുന്ന ഓരോ സന്ദർഭവും (സുഗന്ധം പകരൽ, പുസ്തകത്തിലെ നിഴലാകൽ, തണലാകൽ, വീണ്ടും അമ്മയുടെ കുട്ടിയാകൽ) പ്രത്യേകം എടുത്തുപറയുക.
c) ഒടുവിൽ കവിത നൽകുന്ന സന്ദേശം ഒരു വാക്യത്തിൽ ചേർക്കുക.

 

Question 7: അനുഭവക്കുറിപ്പ് എഴുതുക.
തൊട്ടും മണത്തും പ്രകൃതിയെ അടുത്തറിഞ്ഞു. ഹെലൻ കെല്ലറുടെ അനുഭവക്കുറിപ്പ് വായിച്ചുവല്ലോ. പ്രകൃതിയോടിടപഴകുമ്പോൾ നിങ്ങൾക്കും പലതരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലേ? ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഏതെങ്കിലും ഒരു പ്രകൃതി അനുഭവം എഴുതുക.

Answer:

അനുഭവക്കുറിപ്പ്

അവധിക്കാലത്ത് ഞാനും കുടുംബവും മൂന്നാറിലേക്ക് യാത്ര പോയി. വളരെ മനോഹരമായ യാത്രയായിരുന്നു അത്. പോകുന്ന വഴികളിലെല്ലാം പച്ച വിരിച്ച തേയിലത്തോട്ടങ്ങളും മരങ്ങളും വിവിധ നിറത്തിലുള്ള പൂക്കളും നിറഞ്ഞുനിന്നു. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി നേരിൽ കാണാനായിരുന്നു ഞങ്ങളുടെ യാത്ര. ഇരവികുളം ദേശീയോദ്യാനത്തിലാണ് ഞങ്ങൾ നീലക്കുറിഞ്ഞിപ്പൂക്കളെ കാണാൻ എത്തിയത്. രാജമല, കൊളുക്കുമല തുടങ്ങിയ ഇടങ്ങളിലും നീലക്കുറിഞ്ഞി കാണാൻ കഴിയും.
ഇരവികുളം ദേശീയോദ്യാനത്തിൽ ഏകദേശം 7000 അടി ഉയരത്തിൽ നിന്നുകൊണ്ട് ആ നീലവസന്തം ഞാൻ നേരിൽ കണ്ടു. എത്ര മനോഹരമായ അനുഭവമായിരുന്നു അത്! തണുപ്പിൽ, കുളിരു കോരിയിടുന്ന കാറ്റിൽ, നയനമനോഹരമായ ആ കാഴ്ച നീല പരവതാനി വിരിച്ചതുപോലെ തോന്നി. 12 വർഷത്തിലൊരിക്കൽ മാത്രമെത്തുന്ന ആ അത്ഭുതക്കാഴ്ച എന്റെ മറക്കാനാകാത്ത പ്രകൃതിയനുഭവമാണ്.

Exam Tips:

a) അനുഭവക്കുറിപ്പ് 'ഞാൻ' എന്ന ഉത്തമപുരുഷ രൂപത്തിൽ എഴുതുക; സ്ഥലം, സമയം, കണ്ട കാഴ്ചകൾ, തോന്നിയ വികാരം എന്നിവ ക്രമമായി ചേർക്കുക.
b) നിങ്ങളുടെ സ്വന്തം അനുഭവം തന്നെ എഴുതാം; ഈ ഉത്തരം ഒരു മാതൃക മാത്രമാണ്.
c) തലക്കെട്ട് നൽകാനും ഒടുവിൽ ആ അനുഭവം നൽകിയ പാഠം ഒരു വരിയിൽ ചേർക്കാനും മറക്കരുത്.

 

Question 8: അധ്വാനത്തിൽ നിന്ന് അറിവിലേക്ക്
കാടും പടലും വെണ്ണീറാക്കി കനകക്കതിരിന് വളമേകിയതെങ്ങനെ? ഇങ്ങനെ ചെയ്യാൻ എന്തെല്ലാം അറിവുകളാണ് മനുഷ്യനെ സഹായിച്ചത്? അധ്വാനത്തിൽനിന്ന് അറിവുകളുണ്ടായതെങ്ങനെയെല്ലാമാകും? ഈ പട്ടിക വായിച്ച് കൂടുതൽ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കൂ.

കൃഷിയുടെ ഘട്ടങ്ങൾഉപകരണങ്ങൾരൂപപ്പെട്ട അറിവുകൾകലകൾ
നിലമുഴൽകലപ്പ, ട്രാക്ടർമരം; ലോഹം; കന്നുകാലികൾ; യന്ത്രം, ഇന്ധനംവായ്ത്താരി, നാടൻപാട്ട്, ചൊല്ലുകൾ

പട്ടികയുടെ സഹായത്തോടെ “കാടും പടലും വെണ്ണീറാക്കി ... മേലോട്ടുയരാൻ ചിറകുതകി” എന്നുവരെയുള്ള വരികളിലെ ആശയം വിശകലനം ചെയ്ത് കുറിപ്പു തയ്യാറാക്കൂ.

Answer:

“കാടും പടലും വെണ്ണീറാക്കി
കനകക്കതിരിനു വളമേകി.
കഠിനമിരമ്പു കുഴമ്പാക്കിപ്പല
കരുനിര വാർത്തു പണിക്കേകി,
അറിവിൻ തിരികൾ കൊളുത്തി, കലകൾ
ക്കാവേശത്തിന്റെ ചൂടേകി,
മാലോടിഴയും മർത്ത്യാത്മാവിനു
മേലോട്ടുയരാൻ ചിറകുതകി.”

ആദിമകാലം മുതലുള്ള മനുഷ്യന്റെ നിരന്തരമായ അധ്വാനത്തിന്റെയും അന്വേഷണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം. വനത്തിൽ വേട്ടയാടി നടന്നിരുന്ന മനുഷ്യർ തീ കണ്ടുപിടിച്ചു. തീയുടെ നിയന്ത്രിത ഉപയോഗം മനുഷ്യരാശിയുടെ ആദ്യത്തെ മഹത്തായ കണ്ടുപിടിത്തങ്ങളിൽ ഒന്നായിരുന്നു.
വെളിച്ചവും ചൂടും ഉണ്ടാക്കാനും, സസ്യങ്ങളെയും മൃഗങ്ങളെയും പാചകം ചെയ്യാനും, നടീലിനായി കാടുകൾ വെട്ടിത്തെളിക്കാനും, കല്ലുപകരണങ്ങൾ നിർമ്മിക്കാനുള്ള കല്ലുകൾ ചൂടാക്കാനും, വേട്ടമൃഗങ്ങളെ അകറ്റിനിർത്താനും, വസ്തുക്കൾക്കായി കളിമണ്ണ് ചുട്ടെടുക്കാനും തീ ഉപയോഗിച്ചു.
തീക്കു ചുറ്റും അവർ ആനന്ദനൃത്തമാടി; ഒരുമയുടെ പല കലാരൂപങ്ങളും അവിടെ രൂപംകൊണ്ടു. പുതിയ അറിവുകളും അനുഭവങ്ങളും ഉരുവംകൊണ്ടു. കാലങ്ങൾ കഴിയുന്തോറും പുതിയ കണ്ടുപിടിത്തങ്ങളും അറിവുകളും വളർന്നുവന്നു. പന്തങ്ങൾ കൊളുത്തിയ തീയുടെ വെളിച്ചം തലമുറകളിലേക്ക് പകർന്നുകൊണ്ടിരിക്കുന്നു.

Exam Tips:

a) പട്ടികയിലെ നാല് കോളങ്ങളും (ഘട്ടം, ഉപകരണം, അറിവ്, കല) ബന്ധിപ്പിച്ച് ഓരോ വാക്യത്തിലും ഉപയോഗിക്കുക.
b) കവിതാഭാഗം ഉദ്ധരിച്ച ശേഷം തീയുടെ കണ്ടുപിടിത്തം, അതിൽ നിന്നുണ്ടായ അറിവുകൾ, കലകൾ എന്നിങ്ങനെ ക്രമമായി വിശദീകരിക്കുക.
c) 'അധ്വാനത്തിൽ നിന്ന് അറിവ്' എന്ന ആശയം ഒടുവിൽ ഒരു വാക്യത്തിൽ സംഗ്രഹിക്കുക.

 

Question 9: മാതൃകപോലെ ചേർത്തെഴുതുക.
മാതൃക: വിത്ത് – ഇറക്കാൻ – വിത്തിറക്കാൻ
കൂട്ടി – ഇണക്കിയ =
കേട്ട് – കേൾവി =
സ്ഫടികം – പാത്രം =
കുതിച്ച് – ചാടി =

Answer:

കൂട്ടി + ഇണക്കിയ = കൂട്ടിയിണക്കിയ
കേട്ട് + കേൾവി = കേട്ടുകേൾവി
സ്ഫടികം + പാത്രം = സ്ഫടികപാത്രം
കുതിച്ച് + ചാടി = കുതിച്ചുചാടി

Exam Tips:

a) രണ്ടു പദങ്ങൾ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റം (ഉകാരം ചേരൽ, ലോപം, ആഗമം) മാതൃകയിൽ നോക്കി തിരിച്ചറിയുക.
b) ചേർത്തെഴുതിയ പദം ഉറക്കെ വായിച്ചുനോക്കി ശരിയാണോ എന്ന് ഉറപ്പാക്കുക.

 

Question 10: വിവരണം തയ്യാറാക്കുക.
'ഗോട്ടി' എന്ന കഥയിലെ കുട്ടി അവന്റെ ഭാവനയിൽ ഒരു പ്രത്യേക ലോകത്തിലെത്തുന്നത് വായിച്ചുവല്ലോ. നിങ്ങളും ഭാവനയുടെ ലോകത്ത് സഞ്ചരിച്ചിട്ടുണ്ടോ? അത്തരം ഒരു യാത്രയെക്കുറിച്ചുള്ള വിവരണം എഴുതുക.

Answer:

കുട്ടിക്കാലം മുതലേ എന്റെ ഉള്ളിൽ കടന്നുകൂടിയ സ്വപ്നമാണ് ക്രിസ്മസ് അപ്പൂപ്പൻ സമ്മാനങ്ങളുമായി വരുന്നത്. എന്നെങ്കിലുമൊരിക്കൽ റെയ്ൻഡീറുകൾ വലിക്കുന്ന വണ്ടിയിൽ ക്രിസ്മസ് അപ്പൂപ്പനോടും സമ്മാനങ്ങളോടുമൊപ്പം ഇരുന്ന് മഞ്ഞിലൂടെ യാത്ര ചെയ്യണം. സമ്മാനങ്ങളുമായി മുന്നോട്ടു നീങ്ങുമ്പോൾ മഞ്ഞുപെയ്യും, ക്രിസ്മസ് ഗാനങ്ങൾ കേട്ടുകൊണ്ടിരിക്കും. സമ്മാനപ്പൊതികൾ ഓരോ വീടുകളിലും നൽകും.
അവസാനം എനിക്കായി മാറ്റിവച്ചിരിക്കുന്ന സമ്മാനം ക്രിസ്മസ് അപ്പൂപ്പൻ എനിക്കു തരും. അത് ഞാൻ കൈനീട്ടി വാങ്ങുന്ന നിമിഷം സമ്മാനപ്പൊതി വലുതാകാൻ തുടങ്ങും. വലുതായി വലുതായി പൊതി തുറന്നുവീഴുമ്പോൾ എനിക്കായി മനോഹരമായ ഒരു ലോകം പ്രത്യക്ഷമാകും.

Exam Tips:

a) വിവരണത്തിൽ സ്ഥലം, സന്ദർഭം, സംഭവങ്ങളുടെ ക്രമം എന്നിവ വ്യക്തമാക്കുക; ഭാവനയാണെങ്കിലും ക്രമം തെറ്റാതെ എഴുതുക.
b) 'ഗോട്ടി' കഥയിലെ കുട്ടിയുടെ ഭാവനയുമായി നിങ്ങളുടെ ഭാവനയെ ബന്ധിപ്പിച്ചാൽ ഉത്തരം കൂടുതൽ ഭംഗിയാകും.
c) സ്വന്തം ഭാവന ഉപയോഗിച്ച് മറ്റൊരു യാത്രയും എഴുതാം; ഈ ഉത്തരം മാതൃക മാത്രമാണ്.

 

Free Kerala Board Textbook Explanations: Class 6 Malayalam

Textbook Solutions for Class 6 Malayalam

Explore reliable textbook solutions for tailored for Class 6 learners. Utilizing these complete exercise answers ensures your preparation aligns exactly with official Kerala Board standards for Malayalam.

Mastering Theoretical and Practical Questions

Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 6 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.

Effective Self-Study and Homework Assistance

Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 6 Malayalam.

FAQs

Where can I find the latest Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 1 with Answers for the 2026-27 session?

The complete and updated Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 1 with Answers is available for free on StudiesToday.com. These solutions for Class 6 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 6 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 1 with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 6 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 1 with Answers will help students to get full marks in the theory paper.

Do you offer Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 1 with Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 6 Malayalam. You can access Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 1 with Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 6 as a PDF?

Yes, you can download the entire Kerala Syllabus Class 6 Malayalam Kerala Padavali Model Question Paper Set 1 with Answers in printable PDF format for offline study on any device.