Kerala Syllabus Class 10 Social Science Model Question Paper Set 5 Malayalam Medium with Answers

Solutions for Class 10 Social Science:

Review structured textbook solutions for Class 10 Social Science . Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.

Practice Class 10 Social Science Solutions:

Navigate directly to the solved Social Science textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.

Time: 2½ hours (Total Score: 80)

ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം. ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം. ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിനു മാത്രം ഉത്തരമെഴുതിയാൽ മതി.

Questions 1 to 8 (1 score each, 8 × 1 = 8)

Question 1: റംപ കലാപത്തിന് നേതൃത്വം നൽകിയതാര്?
a) മോത്തിലാൽ നെഹ്റു
b) സി. ആർ. ദാസ്
c) ഡോ. സത്യപാൽ
d) അല്ലൂരി സീതാരാമരാജു

Answer:

d) അല്ലൂരി സീതാരാമരാജു

Exam Tips:

a) റംപ കലാപം (1922-24, ആന്ധ്ര) എന്ന പേരും നേതാവിന്റെ പേരും ജോടിയായി ഓർക്കുക.

 

Question 2: ചുവടെ തന്നിട്ടുള്ളതിൽ 'A' വിഭാഗത്തിന് യോജിക്കുന്നവ 'B' യിൽ നിന്ന് കണ്ടെത്തുക.

AB
നാട്ടുരാജ്യങ്ങളുടെ സംയോജനംi. 565 നാട്ടുരാജ്യങ്ങൾ
ii. സർദാർ വല്ലഭായ് പട്ടേൽ
iii. ലയനക്കരാർ

a) i മാത്രം ശരി
b) ii മാത്രം ശരി
c) i, ii, iii എന്നിവ ശരി
d) ii ഉം iii ഉം ശരി

Answer:

c) i, ii, iii എന്നിവ ശരി

Exam Tips:

a) നാട്ടുരാജ്യ സംയോജനത്തിന്റെ ശിൽപി സർദാർ പട്ടേൽ ആണെന്നും അതിനായി പല കരാറുകൾ ഉപയോഗിച്ചെന്നും ഓർക്കുക.

 

Question 3: നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
പ്രസ്താവന: സാമ്പത്തിക വളർച്ചയും സാമ്പത്തിക വികസനവും തുല്യ പ്രാധാന്യം അർഹിക്കുന്നു.
കാരണം: ജനക്ഷേമം കൈവരിക്കുക എന്നതാണ് സമ്പദ്‌വ്യവസ്ഥകളുടെ പൊതുവായ ലക്ഷ്യം.
a) പ്രസ്താവന ശരി, കാരണം തെറ്റ്
b) പ്രസ്താവനയും കാരണവും ശരി
c) പ്രസ്താവനയും കാരണവും തെറ്റ്
d) പ്രസ്താവന തെറ്റ്, കാരണം ശരി

Answer:

b) പ്രസ്താവനയും കാരണവും ശരി

Exam Tips:

a) പ്രസ്താവനയും കാരണവും പ്രത്യേകം പരിശോധിച്ച് കാരണം പ്രസ്താവനയെ വിശദീകരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക.

 

Question 4: പരിസ്ഥിതിയിൽ ലഭ്യമായതും, സാങ്കേതികമായി പ്രാപ്യമായതും, സാംസ്കാരികമായി സ്വീകാര്യമായതും, മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കുന്നതുമായ ഏതൊന്നിനെയും എന്ത് വിളിക്കാം?
a) ഭൗമവസ്തു
b) സ്റ്റോക്ക്
c) വിഭവം
d) കരുതൽ ശേഖരം

Answer:

c) വിഭവം

Exam Tips:

a) വിഭവത്തിന്റെ മൂന്ന് സ്വഭാവങ്ങൾ (ലഭ്യത, സാങ്കേതിക പ്രാപ്യത, സാംസ്കാരിക സ്വീകാര്യത) ഓർത്തുവയ്ക്കുക.

 

Question 5: ഭൂകമ്പ തരംഗങ്ങളിൽ ഏറ്റവും വിനാശകാരികളായവ ഏത്?
a) പ്രാഥമിക തരംഗങ്ങൾ
b) പ്രതല തരംഗങ്ങൾ
c) ദ്വിതീയ തരംഗങ്ങൾ
d) ഭൂഗുരുത്വാകർഷണ തരംഗങ്ങൾ

Answer:

b) പ്രതല തരംഗങ്ങൾ

Exam Tips:

a) പ്രതല തരംഗങ്ങൾ (Surface waves) ഭൂപ്രതലത്തിലൂടെ സഞ്ചരിക്കുന്നതിനാലാണ് ഏറ്റവും കൂടുതൽ നാശം വരുത്തുന്നത് എന്ന് ഓർക്കുക.

 

Question 6: ചാൾസ് റൈറ്റ് മിൽസ്, ദി സോഷ്യോളജിക്കൽ ഇമാജിനേഷൻ എന്ന ഗ്രന്ഥം രചിച്ച വർഷം ഏതാണ്?
a) 1959
b) 1960
c) 1957
d) 1956

Answer:

a) 1959

Exam Tips:

a) ഗ്രന്ഥങ്ങളും രചയിതാക്കളും വർഷങ്ങളും ഒന്നിച്ച് ഒരു ലിസ്റ്റായി പഠിക്കുക.

 

Question 7: സമ്പദ്‌വ്യവസ്ഥയിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റങ്ങൾ സുഗമമാക്കുന്നത് എന്താണ്?
a) പണം
b) ബാങ്കുകൾ
c) നികുതി
d) ഉത്പാദനം

Answer:

a) പണം

Exam Tips:

a) പണം വിനിമയ മാധ്യമമായി പ്രവർത്തിക്കുന്നു എന്ന ആശയം ഓർക്കുക.

 

Question 8: വേഴ്സായ് ഉടമ്പടി ഒപ്പുവച്ചത് ഏത് രാജ്യവുമായാണ്?
a) ജർമ്മനി
b) ഇറ്റലി
c) ഓസ്ട്രിയ-ഹംഗറി
d) റഷ്യ

Answer:

a) ജർമ്മനി

Exam Tips:

a) ഒന്നാം ലോകയുദ്ധാനന്തരം ജർമ്മനിയുടെ മേൽ ചുമത്തപ്പെട്ട ഉടമ്പടിയാണ് വേഴ്സായ് ഉടമ്പടി (1919) എന്ന് ഓർക്കുക.

 

Questions 9 to 15: answer in two or more sentences (2 scores each, 7 × 2 = 14)

Question 9:
(A) വികസനപ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് പ്രതികൂലമാകുന്നതെങ്ങനെ? പ്രസ്താവന പരിശോധിക്കുക.
അല്ലെങ്കിൽ
(B) പരിസ്ഥിതി പ്രസ്ഥാനങ്ങൾ അഭിസംബോധന ചെയ്യുന്ന പ്രധാന പ്രശ്നങ്ങൾ ഏതെല്ലാം?

Answer:

(A) അശാസ്ത്രീയമായ വികസനം പരിസ്ഥിതി പ്രശ്നങ്ങൾക്കും അതുമൂലമുണ്ടാകുന്ന സാമൂഹിക നീതി നിഷേധത്തിനും കാരണമാകുന്നു. ഇതിനെതിരെയാണ് പരിസ്ഥിതി പ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്.
പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി നയരൂപീകരണം, പാരിസ്ഥിതിക അവബോധം വളർത്തൽ, സുസ്ഥിര വികസനം തുടങ്ങി നിരവധി വിഷയങ്ങളിൽ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് ഇടപെടാൻ സാധിച്ചിട്ടുണ്ട്.

(B) വൻകിട ജലസേചന പദ്ധതികൾ, വ്യവസായങ്ങൾ, ഖനനം, വനനശീകരണം തുടങ്ങിയവ ഉണ്ടാക്കുന്ന പാരിസ്ഥിതിക-സാമൂഹിക പ്രശ്നങ്ങളെയാണ് പരിസ്ഥിതി പ്രസ്ഥാനങ്ങൾ പ്രധാനമായും അഭിസംബോധന ചെയ്യുന്നത്.

Exam Tips:

a) 2 സ്കോറിന് രണ്ട് വ്യക്തമായ പോയിന്റുകൾ (പ്രശ്നവും അതിന്റെ ഫലവും) എഴുതുക.
b) ഖനനം, വനനശീകരണം, വൻകിട പദ്ധതികൾ തുടങ്ങിയ പ്രധാന വാക്കുകൾ ഉത്തരത്തിൽ ഉൾപ്പെടുത്തുക.

 

Question 10:
(A) വൈവിധ്യം, ബഹുസ്വരത എന്നിവ താരതമ്യം ചെയ്യുക.
അല്ലെങ്കിൽ
(B) ഹെർബർട്ട് സ്പെൻസറെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.

Answer:

(A) വൈവിധ്യം: വൈവിധ്യം എന്നാൽ വ്യത്യസ്തതകളാണ്.
ബഹുസ്വരത: വ്യത്യസ്തതയുള്ള കാര്യങ്ങൾ ഒരുമിച്ച് സഹവർത്തിക്കുന്നതിനെയാണ് ബഹുസ്വരത എന്ന വാക്ക് അർഥമാക്കുന്നത്.

(B) സമൂഹത്തെ ഒരു ജീവവ്യവസ്ഥയുമായി താരതമ്യം ചെയ്ത സമൂഹശാസ്ത്രജ്ഞനാണ് ഹെർബർട്ട് സ്പെൻസർ. മനുഷ്യശരീരവ്യവസ്ഥയും സാമൂഹികവ്യവസ്ഥയും തമ്മിലുള്ള സാമ്യം അവതരിപ്പിച്ചുകൊണ്ട് സമൂഹം ഒരു സാമൂഹിക ജീവിയാണ് എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു.

Exam Tips:

a) താരതമ്യത്തിൽ രണ്ട് ആശയങ്ങളുടെയും അർഥം പ്രത്യേകം എഴുതി വ്യത്യാസം വ്യക്തമാക്കുക.
b) കുറിപ്പിൽ ശാസ്ത്രജ്ഞന്റെ പ്രധാന സംഭാവനയും (ജൈവികസാദൃശ്യം) ഉൾപ്പെടുത്തുക.

 

Question 11: സാമൂഹികരണ പ്രക്രിയയിൽ മതങ്ങൾ വഹിക്കുന്ന പങ്ക് വ്യക്തമാക്കുക.

Answer:

ഓരോ മതവും സത്യസന്ധത, അനുകമ്പ, പരസ്പര ബഹുമാനം, പരസ്പര സ്നേഹം, കരുതൽ, സാമൂഹിക ഉത്തരവാദിത്വം, നീതിബോധം, ധാർമികത തുടങ്ങിയ മാനവിക മൂല്യങ്ങൾ പഠിപ്പിക്കുന്നു. അതുവഴി സാമൂഹികരണ പ്രക്രിയയെ സമ്പുഷ്ടമാക്കുന്നു.

Exam Tips:

a) മതങ്ങൾ പഠിപ്പിക്കുന്ന മൂല്യങ്ങളിൽ നിന്ന് കുറഞ്ഞത് നാലെണ്ണം പേരെടുത്ത് എഴുതുക.
b) അവസാനം "സാമൂഹികരണത്തെ സമ്പുഷ്ടമാക്കുന്നു" എന്ന നിഗമനവാക്യം ചേർക്കുക.

 

Question 12: സാമ്പത്തിക പ്രവർത്തനങ്ങളുടെ രണ്ട് ലക്ഷ്യങ്ങൾ എഴുതുക.

Answer:

1. അടിസ്ഥാന സൗകര്യങ്ങളുടെ വർധനവ്
2. മെച്ചപ്പെട്ട തൊഴിലവസരങ്ങൾ

Exam Tips:

a) "രണ്ട്" എന്ന് ചോദിച്ചാൽ കൃത്യം രണ്ട് പോയിന്റുകൾ നമ്പർ ഇട്ട് എഴുതുക.

 

Question 13: ജൈവവിഭവങ്ങൾ എന്താണെന്നും അജൈവവിഭവങ്ങൾ എന്താണെന്നും ഓരോ ഉദാഹരണം സഹിതം വേർതിരിച്ചെഴുതുക.

Answer:

ജൈവവിഭവങ്ങൾ: ജൈവമണ്ഡലത്തിന്റെ ഭാഗമായതും മനുഷ്യന് പ്രയോജനപ്പെടുത്താവുന്നതുമായ ജീവനുള്ള വസ്തുക്കൾ. ഉദാഹരണം: മനുഷ്യർ, സസ്യജന്തുജാലങ്ങൾ.
അജൈവവിഭവങ്ങൾ: ജീവനില്ലാത്ത വസ്തുക്കളാൽ നിർമിതമായ വിഭവങ്ങൾ. ഉദാഹരണം: ധാതുക്കൾ, പാറകൾ.

Exam Tips:

a) രണ്ട് വിഭവങ്ങൾക്കും നിർവചനവും ഉദാഹരണവും പ്രത്യേകം എഴുതുക.
b) ജീവനുള്ളത് / ജീവനില്ലാത്തത് എന്ന അടിസ്ഥാന വ്യത്യാസം എടുത്തുപറയുക.

 

Question 14: റൗലറ്റ് നിയമത്തിന്റെ വകുപ്പുകൾ വ്യക്തമാക്കുക.

Answer:

1. വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാം.
2. വിചാരണ കൂടാതെ ആരെയും ജയിലിലടയ്ക്കാം.

Exam Tips:

a) വാറന്റില്ലാത്ത അറസ്റ്റ്, വിചാരണയില്ലാത്ത തടവ് എന്നീ രണ്ട് പ്രധാന വ്യവസ്ഥകളും ഉൾപ്പെടുത്തുക.

 

Question 15: മടക്കുപർവതങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നത്? ഒരു ഉദാഹരണം നൽകുക.

Answer:

ഭൂവൽക്കഭാഗങ്ങളിൽ തിരശ്ചീനമായ സമ്മർദം ഉണ്ടാകുമ്പോൾ ശിലാപാളികൾ മടങ്ങുകയും മടക്കുപർവതങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു.
ഉദാഹരണം: ഹിമാലയം

Exam Tips:

a) "തിരശ്ചീനമായ സമ്മർദം" എന്ന പ്രധാന വാക്ക് ഉത്തരത്തിൽ ഉറപ്പായും ചേർക്കുക.
b) ഉദാഹരണം ചോദിച്ചിട്ടുണ്ടെങ്കിൽ അത് വിട്ടുപോകരുത്.

 

Questions 16 to 23: answer in three or more sentences (3 scores each, 8 × 3 = 24)

Question 16: നാട്ടുരാജ്യങ്ങളുടെ സംയോജനം നടപ്പിലാക്കിയ കരാറുകൾ പട്ടികപ്പെടുത്തുക.

Answer:

1. തൽസ്ഥിതി കരാർ
2. പ്രവേശന കരാർ
3. സംയോജന കരാർ

Exam Tips:

a) മൂന്ന് കരാറുകളും ക്രമത്തിൽ നമ്പർ ഇട്ട് എഴുതുക; ഓരോന്നിനും സ്കോർ ഉണ്ടാകാം.
b) സമയമുണ്ടെങ്കിൽ ഓരോ കരാറിന്റെയും ഒറ്റ വാചക വിശദീകരണം കൂടി ചേർക്കുക.

 

Question 17:
(A) ദേശീയ വിഭവങ്ങളും അന്തർദേശീയ വിഭവങ്ങളും ഉദാഹരണങ്ങൾ സഹിതം വേർതിരിച്ചെഴുതുക.
അല്ലെങ്കിൽ
(B) മനുഷ്യനിർമിത പ്രകൃതി വിഭവങ്ങൾക്ക് ഏതെങ്കിലും മൂന്ന് ഉദാഹരണങ്ങൾ എഴുതുക.

Answer:

(A) ദേശീയ വിഭവങ്ങൾ: രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ളവ. ഉദാഹരണം: ധാതുസമ്പത്ത്, വനങ്ങൾ, രാജ്യാതിർത്തിക്കുള്ളിലെ ഭൂപ്രദേശം.
അന്തർദേശീയ വിഭവങ്ങൾ: അന്തർദേശീയ ഏജൻസികളുടെ ഉടമസ്ഥതയിലുള്ളവ. ഉദാഹരണം: 200 നോട്ടിക്കൽ മൈലിനപ്പുറമുള്ള സമുദ്രവിഭവങ്ങൾ (അനുമതിയില്ലാതെ ഇവ ഉപയോഗിക്കാൻ കഴിയില്ല).

(B) 1. വൈദ്യുതി
2. വാഹനങ്ങൾ
3. മെഷീനുകൾ

Exam Tips:

a) വേർതിരിച്ചെഴുതുമ്പോൾ ഉടമസ്ഥത ആരുടേത് എന്നതാണ് പ്രധാന വ്യത്യാസം; ഓരോന്നിനും ഉദാഹരണം ചേർക്കുക.
b) മൂന്ന് ഉദാഹരണങ്ങളും വ്യത്യസ്തമായിരിക്കണം.

 

Question 18: വർധിച്ച വരുമാനവും വാങ്ങൽ ശേഷിയും എങ്ങനെയാണ് ഉയർന്ന ജീവിത ഗുണനിലവാരത്തിലേക്ക് നയിക്കുന്നത്?

Answer:

വരുമാനം വർധിക്കുമ്പോൾ ജനങ്ങളുടെ വാങ്ങൽ ശേഷി കൂടുന്നു. ഇത് മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം, ഭവനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നു. അതുവഴി ഉയർന്ന ജീവിത ഗുണനിലവാരം ഉറപ്പാക്കപ്പെടുന്നു.

Exam Tips:

a) വരുമാനം → വാങ്ങൽ ശേഷി → അടിസ്ഥാന സൗകര്യങ്ങൾ → ജീവിത ഗുണനിലവാരം എന്ന കാര്യകാരണ ശൃംഖല ക്രമത്തിൽ എഴുതുക.

 

Question 19: മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ പ്രാധാന്യം വിലയിരുത്തുക.

Answer:

അടിയന്തിരാവസ്ഥയ്ക്ക് ശേഷം നിലവിൽ വന്ന ജനത ഗവൺമെന്റ്, ഒ.ബി.സി. വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിച്ച് പരിഹാരം നിർദേശിക്കുന്നതിനായി 1979ൽ ബി.പി. മണ്ഡലിന്റെ അധ്യക്ഷതയിൽ ഒരു കമ്മീഷനെ നിയമിച്ചു. ഇത് രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷൻ എന്നും മണ്ഡൽ കമ്മീഷൻ എന്നും അറിയപ്പെടുന്നു.
സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നോക്ക വിഭാഗങ്ങൾക്ക് ഇരുപത്തിയേഴ് ശതമാനം സംവരണം നിർദേശിച്ചുകൊണ്ടുള്ള റിപ്പോർട്ട് 1980ൽ കമ്മീഷൻ കേന്ദ്രസർക്കാരിന് സമർപ്പിച്ചു.
വി.പി. സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി 1990ൽ ഈ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചു. ഈ തീരുമാനം ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും പ്രക്ഷോഭങ്ങൾക്കും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും കാരണമായി. എന്നാൽ പിൽക്കാലത്ത് റിപ്പോർട്ട് നടപ്പിലാക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകി.

Exam Tips:

a) വർഷങ്ങൾ (1979, 1980, 1990) ഉം 27% സംവരണം എന്ന കണക്കും ഉത്തരത്തിൽ എടുത്തുപറയുക.
b) നിയമനം, ശുപാർശ, നടപ്പാക്കൽ, പ്രതിഷേധം, കോടതി അനുമതി എന്നിങ്ങനെ കാലക്രമത്തിൽ എഴുതുക.

 

Question 20: ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ മതങ്ങളുടെ പങ്ക് പരിശോധിക്കുക.

Answer:

1. സാമൂഹിക നിയന്ത്രണത്തിന്റെ ഉപാധിയായി പ്രവർത്തിക്കുന്നു.
2. സാംസ്കാരിക വൈവിധ്യത്തെ സമ്പുഷ്ടമാക്കുന്നു.
3. സാമൂഹിക മാറ്റത്തിന് ആക്കം കൂട്ടുന്നു.

Exam Tips:

a) മൂന്ന് പോയിന്റുകളും ഓരോന്നായി എഴുതുക; കഴിയുമെങ്കിൽ ഓരോന്നിനും ഒരു ഉദാഹരണം ചേർക്കുക.

 

Question 21: ഹരിതവിപ്ലവം, ധവള വിപ്ലവം, നീല വിപ്ലവം എന്നിവ വ്യക്തമാക്കുക.

Answer:

ഹരിതവിപ്ലവം: അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, ജലസേചന സൗകര്യങ്ങൾ, രാസവളം, കീടനാശിനികൾ, അത്യാധുനിക യന്ത്രങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി ചുരുങ്ങിയ കാലംകൊണ്ട് കാർഷിക മേഖലയിൽ കൈവരിച്ച മാറ്റങ്ങളാണ് ഹരിതവിപ്ലവം.
ധവളവിപ്ലവം: ഹരിതവിപ്ലവത്തെ തുടർന്ന് പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും വർധനവ് ലക്ഷ്യമിട്ട് നടപ്പിലാക്കിയ വിപ്ലവം.
നീലവിപ്ലവം: മത്സ്യ ഉൽപ്പാദന മേഖലയുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള വിപ്ലവം.

Exam Tips:

a) ഓരോ വിപ്ലവത്തിന്റെയും മേഖല (കൃഷി, പാൽ, മത്സ്യം) പേരിനൊപ്പം എഴുതുക.
b) ഹരിതവിപ്ലവത്തിലെ മാർഗങ്ങളുടെ ലിസ്റ്റ് (വിത്ത്, വളം, ജലസേചനം, യന്ത്രം) പൂർണമായി എഴുതുക.

 

Question 22: അഗ്നിപർവത പ്രവർത്തനങ്ങൾ മനുഷ്യന് പ്രയോജനകരമാകുന്ന മൂന്ന് മേഖലകൾ ഏതെല്ലാം?

Answer:

1. അഗ്നിപർവത പ്രദേശങ്ങളിൽ നിന്ന് പുറംതള്ളുന്ന ഭൗമതാപോർജം പലയിടങ്ങളിലും വൈദ്യുതോർജമാക്കി മാറ്റി പ്രാദേശിക ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നു.
2. ലാവ ധാതുസമ്പന്നമാണ്. മൂല്യമുള്ള പല ധാതുക്കളും ലാവയുടെ ഒഴുക്കിലൂടെ ഭൗമോപരിതലത്തിൽ എത്തിച്ചേരുന്നു.
3. അഗ്നിപർവതമേഖലകൾ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കാറുണ്ട്.

Exam Tips:

a) മൂന്ന് മേഖലകളും (ഊർജം, ധാതുക്കൾ, വിനോദസഞ്ചാരം) തലക്കെട്ടോടെ എഴുതുക.
b) ഫലഭൂയിഷ്ഠമായ മണ്ണ് എന്ന ഗുണവും ഉൾപ്പെടുത്താം.

 

Question 23: മഹാത്മാഗാന്ധി ഇന്ത്യയിൽ ഇടപെട്ട ആദ്യകാല സമരങ്ങളെ വിശകലനം ചെയ്യുക.

Answer:

ചമ്പാരൻ സത്യാഗ്രഹംഅഹമ്മദാബാദ് തുണിമിൽ സമരംഖേദ സത്യാഗ്രഹം
1917ൽ ബീഹാറിലെ ചമ്പാരൻ ജില്ലയിലെ നീലം കർഷകരുടെ പ്രശ്നങ്ങളിൽ ഗാന്ധിജി ഇടപെട്ടു.
ചമ്പാരൻ സ്വദേശിയായ രാജ്കുമാർ ശുക്ലയുടെ പ്രേരണയിലാണ് അദ്ദേഹം അവിടെ എത്തിയത്.
യൂറോപ്യന്മാരായ തോട്ടം ഉടമകൾ നീലം കർഷകരെ ചൂഷണം ചെയ്തിരുന്നു.
ഗാന്ധിജിയുടെ ഇടപെടലിനെ തുടർന്ന് കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ അദ്ദേഹം കൂടി ഉൾപ്പെട്ട ഒരു കമ്മീഷനെ ബ്രിട്ടീഷ് ഭരണകൂടം നിയമിച്ചു.
തൽഫലമായി കർഷകരുടെ പ്രശ്നങ്ങൾ കുറെയേറെ പരിഹരിക്കപ്പെട്ടു.
1918ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ തുണിമിൽ തൊഴിലാളികൾ നടത്തിയ സമരത്തിൽ ഗാന്ധിജി പങ്കാളിയായി.
വേതനവർധനവ് ആവശ്യപ്പെട്ടായിരുന്നു സമരം.
ഗാന്ധിജി ഉപവാസം ആരംഭിക്കുകയും തുടർന്ന് തൊഴിലാളികളുടെ വേതനത്തിൽ വർധനവ് ലഭിക്കുകയും ചെയ്തു.
1918ൽ ഗുജറാത്തിലെ ഖേദയിൽ കർഷകർക്ക് വേണ്ടി ഗാന്ധിജി സമരം നടത്തി.
പ്രകൃതിക്ഷോഭം മൂലം കൃഷിനാശമുണ്ടായ ഖേദയിലെ കർഷകർക്ക് നികുതി അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. നികുതിയിളവ് ആവശ്യപ്പെട്ട് കർഷകർ സമരം തുടങ്ങി.
ഗാന്ധിജി ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് കർഷകർക്ക് ആവേശം പകർന്നു.
വൈകാതെ വിളനാശം നേരിട്ട കർഷകർക്ക് നികുതിയിളവ് നൽകാൻ സർക്കാർ തയ്യാറായി.

Exam Tips:

a) മൂന്ന് സമരങ്ങൾക്കും വർഷം, സ്ഥലം, ആവശ്യം, ഫലം എന്നിവ എഴുതുക.
b) ചമ്പാരൻ ബീഹാറിലും ഖേദയും അഹമ്മദാബാദും ഗുജറാത്തിലുമാണ് എന്ന് ശ്രദ്ധിക്കുക.

 

Questions 24 to 29: answer in four or more sentences (4 scores each, 6 × 4 = 24)

Question 24:
(A) വിഭവങ്ങളെ ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിരിക്കുന്ന നാല് വിഭാഗങ്ങൾ ഓരോ ഉദാഹരണം സഹിതം വിശദമാക്കുക.
അല്ലെങ്കിൽ
(B) ധാതുക്കളുടെ വർഗീകരണം സൂചിപ്പിക്കുന്ന ഡയഗ്രം പൂർത്തിയാക്കുക.

ധാതുക്കൾലോഹ ധാതുക്കൾഅലോഹ ധാതുക്കൾഇരുമ്പിന്റെ അംശം ഉള്ളവa)അകാർബണിക ധാതുക്കൾb)c)ഉദാ: അലുമിനിയം,ചെമ്പ്d)ഉദാ: കൽക്കരി,പെട്രോളിയം

Answer:

(A)
1. വ്യക്തിഗത വിഭവങ്ങൾ: ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ളവ. ഉദാഹരണം: വീട്, പുരയിടം, സ്വന്തം വാഹനം.
2. സാമൂഹ്യ വിഭവങ്ങൾ: സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും പ്രാപ്യമായവ. ഉദാഹരണം: പൊതു കളിസ്ഥലം, ഉദ്യാനങ്ങൾ, ശ്മശാനം.
3. ദേശീയ വിഭവങ്ങൾ: രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ളവ. ഉദാഹരണം: ധാതുസമ്പത്ത്, വനങ്ങൾ, രാജ്യാതിർത്തിക്കുള്ളിലെ ഭൂപ്രദേശം, തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രം.
4. അന്തർദേശീയ വിഭവങ്ങൾ: അന്തർദേശീയ ഏജൻസികളുടെ ഉടമസ്ഥതയിലുള്ളവ. ഉദാഹരണം: 200 നോട്ടിക്കൽ മൈലിനപ്പുറമുള്ള സമുദ്രവിഭവങ്ങൾ.

(B)
a) നോൺഫെറസ് (ഇരുമ്പിന്റെ അംശം ഇല്ലാത്തവ)
b) കാർബണിക ധാതുക്കൾ
c) ഇരുമ്പ്, മാംഗനീസ്, നിക്കൽ
d) മൈക്ക, കളിമണ്ണ്, മാർബിൾ

Exam Tips:

a) (A) യിൽ നാല് വിഭാഗങ്ങളും വ്യക്തമായ തലക്കെട്ടോടെ എഴുതി ഓരോന്നിനും ഉദാഹരണം ചേർക്കുക.
b) (B) യിൽ ലോഹധാതുക്കൾ = ഫെറസ്, നോൺഫെറസ്; അലോഹ ധാതുക്കൾ = അകാർബണിക, കാർബണിക എന്ന ഘടന ഓർക്കുക.
c) ഉത്തരം a), b), c), d) എന്ന ലേബലോടെ എഴുതുക.

 

Question 25:
(A) 1975-ലെ ആഭ്യന്തര അടിയന്തിരാവസ്ഥയുടെ പശ്ചാത്തലം വിശദമാക്കുക.
അല്ലെങ്കിൽ
(B) സ്വയംഭരണത്തിനായി ഇന്ത്യയിൽ രൂപംകൊണ്ട പ്രസ്ഥാനങ്ങളെ പട്ടികപ്പെടുത്തുക.

Answer:

(A) 1. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രസർക്കാരിനെതിരായി ഉയർന്നുവന്ന പ്രക്ഷോഭങ്ങളായിരുന്നു പ്രധാനപ്പെട്ട ഒരു കാരണം.
2. ഗുജറാത്തിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു.
3. ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ ബീഹാറിൽ നടന്ന പ്രക്ഷോഭ പരമ്പര ദേശീയതലത്തിലും സ്വാധീനം ചെലുത്തുകയും കേന്ദ്രഗവൺമെന്റിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് കാരണമാവുകയും ചെയ്തു.
4. 1970കളിൽ നേരിട്ട സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ എന്നിവയായിരുന്നു ഈ പ്രക്ഷോഭങ്ങൾക്ക് കാരണം.
5. ഈ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ നിലനിന്നിരുന്ന തിരഞ്ഞെടുപ്പ് കേസിൽ പ്രതികൂലമായ വിധി വരുകയും അവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയും ചെയ്തത്. വിധിയെത്തുടർന്ന് ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കി. എന്നാൽ സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ അനുവദിച്ചു.
6. തുടർന്ന് പ്രതിപക്ഷ പ്രക്ഷോഭങ്ങൾ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നു എന്ന കാരണം ആരോപിച്ച് കേന്ദ്രസർക്കാർ ഭരണഘടനയുടെ അനുഛേദം 352 പ്രകാരം രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

(B)

പ്രസ്ഥാനംനേതൃത്വം കൊടുത്ത സംഘടനകാരണങ്ങൾ / ആവശ്യംപരിഹാരം
ഗൂർഖാലാന്റ് പ്രസ്ഥാനംഗൂർഖാ നാഷണൽ ലിബറേഷൻ ഫ്രണ്ട്പശ്ചിമബംഗാളിൽ നേപ്പാളി ഭാഷ സംസാരിക്കുന്ന ഗൂർഖാ വിഭാഗത്തിന് പ്രത്യേക സംസ്ഥാനം രൂപീകരിക്കുക.1988ൽ സ്വയംഭരണാധികാരമുള്ള ഡാർജിലിംഗ് ഗൂർഖാ ഹിൽ കൗൺസിലിന് രൂപം നൽകി.
2012ൽ ഗൂർഖാ ഹിൽ കൗൺസിലിന് പകരം ഗൂർഖാലാന്റ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ രൂപീകരിച്ചു.
ഝാർഖണ്ഡ് പ്രസ്ഥാനംഝാർഖണ്ഡ് മുക്തി മോർച്ചബീഹാറിൽ നിന്ന് ഝാർഖണ്ഡ് മേഖല വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കുക.2000ൽ ഝാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചു.
തെലങ്കാന പ്രസ്ഥാനംതെലങ്കാന രാഷ്ട്ര സമിതിആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുക.2014ൽ തെലങ്കാന സംസ്ഥാനം രൂപീകരിച്ചു.

Exam Tips:

a) (A) യിൽ പ്രക്ഷോഭങ്ങൾ, സാമ്പത്തിക പ്രതിസന്ധി, അലഹബാദ് ഹൈക്കോടതി വിധി, അനുഛേദം 352 എന്നിങ്ങനെ ക്രമമായി എഴുതുക.
b) (B) യിൽ ഓരോ പ്രസ്ഥാനത്തിനും സംഘടന, ആവശ്യം, പരിഹാരം, വർഷം എന്നിവ ചേർക്കുക.

 

Question 26:
(A) സാമ്പത്തിക പ്രവർത്തനങ്ങളിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ഏർപ്പെടുന്നതിന്റെ ലക്ഷ്യങ്ങൾ ഉദാഹരണസഹിതം വിശദീകരിക്കുക.
അല്ലെങ്കിൽ
(B) താഴെ നൽകിയിരിക്കുന്ന വ്യവസായ വിപ്ലവങ്ങളുടെ സവിശേഷതകൾ എഴുതുക.
- ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തം
- വൈദ്യുതി
- ഇലക്ട്രോണിക്സ് & ഓട്ടോമേഷൻ
- നൂതന സാങ്കേതിക വിദ്യകളുടെ കാലം

Answer:

(A) വ്യക്തികൾ: ഉയർന്ന വരുമാനവും വാങ്ങൽ ശേഷിയും നേടുക, അതുവഴി ഉയർന്ന ജീവിത ഗുണനിലവാരം കൈവരിക്കുക.
സ്ഥാപനങ്ങൾ: ഉൽപാദനം, വിതരണം എന്നിവയിലൂടെ ലാഭം നേടുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുക.
സർക്കാർ: നികുതിയിലൂടെ വരുമാനം സമാഹരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പൊതുസേവനങ്ങൾ നൽകി ജനക്ഷേമം ഉറപ്പാക്കുകയും ചെയ്യുക.
ഇവയെല്ലാം ചേർന്നാണ് സമ്പദ്‌വ്യവസ്ഥയുടെ പൊതുലക്ഷ്യം നേടുന്നത്.

(B)
ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തം: ഫാക്ടറി സംവിധാനം നിലവിൽ വന്നു; ഉൽപാദനത്തിലും ഗതാഗതത്തിലും മാറ്റങ്ങൾ ഉണ്ടായി.
വൈദ്യുതി: ആവി എൻജിന് പകരം ഉപയോഗിച്ചു; പുതിയ ഉൽപാദന, വിതരണ മേഖലകളിലേക്ക് വ്യാപിച്ചു.
ഇലക്ട്രോണിക്സ് & ഓട്ടോമേഷൻ: ഫാക്ടറികളിൽ റോബോട്ടിക്സ്, ഓട്ടോമേഷൻ എന്നിവയുടെ ഉപയോഗം.
നൂതന സാങ്കേതിക വിദ്യകളുടെ കാലം: IoT സെൻസറുകൾ, ബിഗ് ഡാറ്റാ അനലിറ്റിക്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, നാനോ ടെക്നോളജി.

Exam Tips:

a) (A) യിൽ വ്യക്തി, സ്ഥാപനം, സർക്കാർ എന്നീ മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം ലക്ഷ്യം എഴുതുക.
b) (B) യിൽ വിപ്ലവങ്ങൾ കാലക്രമത്തിൽ (ആവി → വൈദ്യുതി → ഇലക്ട്രോണിക്സ് → നൂതന സാങ്കേതികവിദ്യ) എഴുതുക.

 

Question 27: നൽകിയിരിക്കുന്ന ഭൂപടത്തിൽ പോർച്ചുഗീസ് അധീനപ്രദേശങ്ങളെ അടയാളപ്പെടുത്തി പേരെഴുതുക.
(Figure: an outline map of India.)

Answer:

പോർച്ചുഗീസ് അധീനപ്രദേശങ്ങൾ:
1. ഗോവ: പടിഞ്ഞാറൻ തീരത്ത്, മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിൽ.
2. ദിയു: ഗുജറാത്തിന്റെ തെക്കൻ തീരത്ത് (സൗരാഷ്ട്ര ഭാഗത്ത്).
3. ദാമൻ: ഗുജറാത്തിന്റെ തെക്കുഭാഗത്ത്, പടിഞ്ഞാറൻ തീരത്ത്.
4. ദാദ്ര & നഗർ ഹവേലി: ദാമന് സമീപം ഉൾപ്രദേശത്ത്, ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഇടയിൽ.
(ഭൂപടത്തിൽ ഈ സ്ഥലങ്ങൾ കുത്തിട്ട് പേരെഴുതണം.)

Exam Tips:

a) ഭൂപടത്തിൽ സ്ഥലം കുത്തിട്ട് അടുത്തായി വ്യക്തമായി പേരെഴുതുക.
b) നാല് പ്രദേശങ്ങളും പടിഞ്ഞാറൻ തീരത്തിനോട് ചേർന്ന് ഗുജറാത്ത് - ഗോവ ഭാഗത്താണെന്ന് ഓർക്കുക.

 

Question 28: വ്യത്യസ്ത തരം അപക്ഷയപ്രക്രിയകൾ വ്യക്തമാക്കുക.

Answer:

അപക്ഷയം (Weathering) മൂന്ന് തരത്തിലുണ്ട്:

ഭൗതിക അപക്ഷയംരാസിക അപക്ഷയംജൈവിക അപക്ഷയം
താപവ്യതിയാനം മൂലം ശിലാധാതുക്കൾ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നു. കാലക്രമേണ ഇത് ശിലകൾ പൊടിയുന്നതിന് കാരണമാകുന്നു.
കൂടാതെ ശിലകളിലെ വിള്ളലുകൾക്കുള്ളിൽ ജലം തണുത്തുറയുന്നതുകൊണ്ട് വിള്ളലുകൾ വികസിക്കുകയും ക്രമേണ ശിലകൾ പിളരുന്നതിന് കാരണമാകുകയും ചെയ്യുന്നു.
ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ്, ജലം തുടങ്ങിയവ ശിലകളിലെ ധാതുക്കളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുകയും ശിലകൾ രാസപരമായി വിഘടിക്കുകയോ ലയിക്കുകയോ ചെയ്യുന്നതിന് കാരണമാകുകയും ചെയ്യുന്നു.സസ്യങ്ങളുടെ വേരുകൾ ശിലകളിലെ വിടവുകളിലേക്ക് ആഴ്ന്നിറങ്ങുന്നതും ചെറുജീവികൾ മാളങ്ങൾ ഉണ്ടാക്കുന്നതും സസ്യജന്തു അവശിഷ്ടങ്ങളുടെ ജീർണനവുമെല്ലാം ശിലകളുടെ ശിഥിലീകരണത്തിന് കാരണമാകാറുണ്ട്.

Exam Tips:

a) മൂന്ന് തരങ്ങളും പ്രത്യേക തലക്കെട്ടോടെ എഴുതുക; ഓരോന്നിന്റെയും പ്രക്രിയ വിശദീകരിക്കുക.
b) ഭൗതികം (താപം, തണുപ്പ്), രാസികം (രാസപ്രവർത്തനം), ജൈവികം (സസ്യ-ജന്തുക്കൾ) എന്ന കേന്ദ്രവാക്കുകൾ ഓർക്കുക.

 

Question 29: ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.

AB
a) ഭഗത്സിംഗ്i. സത്താറ
b) സൂര്യസെൻii. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
c) ജയപ്രകാശ് നാരായൺiii. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
d) നാനാപാട്ടീൽiv. ചിറ്റഗോങ്ങ് ആയുധപ്പുര

Answer:

AB
a) ഭഗത്സിംഗ്iii. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
b) സൂര്യസെൻiv. ചിറ്റഗോങ്ങ് ആയുധപ്പുര
c) ജയപ്രകാശ് നാരായൺii. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
d) നാനാപാട്ടീൽi. സത്താറ

Exam Tips:

a) വിപ്ലവകാരികളെയും അവരുമായി ബന്ധപ്പെട്ട സംഘടനകൾ/സംഭവങ്ങൾ/സ്ഥലങ്ങൾ എന്നിവയെയും ജോടിയായി പഠിക്കുക.
b) ഉറപ്പുള്ള ജോടികൾ ആദ്യം എഴുതിയ ശേഷം ബാക്കിയുള്ളവ ഒഴിവാക്കൽ രീതിയിൽ കണ്ടെത്തുക.

 

Questions 30 and 31: explain in detail (5 scores each, 2 × 5 = 10)

Question 30:
(A) ആസൂത്രണത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കുക.
അല്ലെങ്കിൽ
(B) 1991 ലെ സാമ്പത്തിക പരിഷ്കരണത്തിലേക്ക് ഇന്ത്യയെ നയിച്ച സാഹചര്യങ്ങൾ എന്തെല്ലാം?

Answer:

(A) ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ:
1. വളർച്ച: ഉൽപാദനത്തിൽ ഉണ്ടാകുന്ന വർധനവ്.
2. ആധുനികവൽക്കരണം: നൂതന സാങ്കേതികവിദ്യകളെയും ആശയങ്ങളെയും ഉപയോഗിക്കുകയും സാമൂഹ്യവീക്ഷണഗതിയെ നവീകരിക്കുകയും ചെയ്യുക.
3. സ്വാശ്രയത്വം: സാമ്പത്തിക പ്രവർത്തനത്തിൽ വിദേശ ആശ്രയത്വം പരമാവധി കുറയ്ക്കുക.
4. തുല്യനീതി: അടിസ്ഥാന ആവശ്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കി തുല്യത ഉറപ്പുവരുത്തുക; സമ്പത്തിന്റെ നീതിപൂർവമായ വിതരണം സാധ്യമാക്കുക.

(B)
1. ഉയർന്ന ധനകമ്മിയും വിദേശനാണ്യ കരുതൽ ശേഖരത്തിലുണ്ടായ കുറവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി.
2. പൊതുമേഖലയുടെ കാര്യക്ഷമതക്കുറവ്.
3. ലോകകമ്പോളത്തിലുണ്ടായ മാറ്റവും സ്വതന്ത്ര വിപണിക്ക് അനുകൂലമായ വാദഗതികളും.
4. 1990ലെ ഗൾഫ് യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി.
5. വ്യവസായവൽക്കരണത്തിലൂടെയും ഉദാരവൽക്കരണത്തിലൂടെയും പൂർവേഷ്യൻ രാജ്യങ്ങൾക്കുണ്ടായ സാമ്പത്തിക വളർച്ച.
6. ലോകബാങ്കിന്റെയും IMF-ന്റെയും നിബന്ധനകൾ.

Exam Tips:

a) 5 സ്കോർ ഉത്തരത്തിൽ കുറഞ്ഞത് അഞ്ച് വ്യക്തമായ പോയിന്റുകൾ എഴുതുക; (A) യിൽ നാല് ലക്ഷ്യങ്ങൾക്കും ഓരോ വിശദീകരണ വാചകം നൽകുക.
b) (B) യിൽ ആഭ്യന്തര കാരണങ്ങളും (ധനകമ്മി, പൊതുമേഖല) അന്താരാഷ്ട്ര കാരണങ്ങളും (ഗൾഫ് യുദ്ധം, IMF, ലോകബാങ്ക്) വേർതിരിച്ച് എഴുതുക.

 

Question 31:
(A) ഇന്ത്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വെല്ലുവിളികൾ എന്തെല്ലാമായിരുന്നു?
അല്ലെങ്കിൽ
(B) അഖിലേന്ത്യാതലത്തിൽ ശ്രദ്ധനേടിയ ഇന്ത്യയിലെ പ്രധാന പരിസ്ഥിതി പ്രസ്ഥാനങ്ങളെ വ്യക്തമാക്കുക.

Answer:

(A)
1. നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണയിക്കുക.
2. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക തയ്യാറാക്കുക.
3. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത നിരക്ഷരരായ ബഹുഭൂരിപക്ഷം ജനങ്ങളെയും ബോധ്യപ്പെടുത്തുക.
4. തിരഞ്ഞെടുപ്പിന് വേണ്ടത്ര ഉദ്യോഗസ്ഥരെ കണ്ടെത്തി പരിശീലിപ്പിക്കുക.
5. സുതാര്യവും നിഷ്പക്ഷവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക.

(B)

പ്രസ്ഥാനംസവിശേഷതകൾ
ചിപ്കോ പ്രസ്ഥാനം (സുന്ദർലാൽ ബഹുഗുണ)1. ഉത്തരാഖണ്ഡിലെ ഹിമാലയൻ പ്രദേശങ്ങളിൽ നിന്ന് വ്യവസായങ്ങൾക്കായി വൻതോതിൽ വൃക്ഷങ്ങൾ മുറിക്കുന്നതിനെ എതിർത്തു.
2. തദ്ദേശീയ ജനതയ്ക്ക് വനവിഭവങ്ങൾക്ക് മേലുള്ള അവകാശങ്ങൾ സംരക്ഷിക്കാനായി നിലകൊണ്ടു.
3. സ്ത്രീപങ്കാളിത്തവും നേതൃത്വവും ഉണ്ടായിരുന്നു.
4. വൃക്ഷങ്ങളെ ആലിംഗനം ചെയ്യുന്ന സമരരീതി സ്വീകരിച്ചു.
നർമ്മദാ ബചാവോ ആന്ദോളൻ (മേധ പട്കർ)1. നർമ്മദാനദിയിലെ സർദാർ സരോവർ പദ്ധതിക്കെതിരായി രൂപപ്പെട്ട പ്രസ്ഥാനം.
2. ഗോത്രവർഗ ജനതയുടെ കുടിയൊഴിപ്പിക്കലിനെതിരെ പ്രവർത്തിച്ചു.
3. തദ്ദേശീയ ജനതയുടെ ജീവനോപാധികൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ചു.
4. നീതിപൂർവമല്ലാത്ത കുടിയൊഴിപ്പിക്കലിനും പുനരധിവാസത്തിനും എതിരായി നിലകൊണ്ടു.
സൈലന്റ് വാലി (സൈലന്റ് വാലി ദേശീയോദ്യാനം)1. സൈലന്റ് വാലിയിലെ നിർദിഷ്ട ജലവൈദ്യുത പദ്ധതിക്കെതിരായ പ്രസ്ഥാനം.
2. മഴക്കാടും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി നിലകൊണ്ടു.
3. പ്രക്ഷോഭങ്ങളെ തുടർന്ന് സൈലന്റ് വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
4. സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.

Exam Tips:

a) (A) യിൽ അഞ്ച് വെല്ലുവിളികളും ക്രമമായി നമ്പർ ഇട്ട് എഴുതുക.
b) (B) യിൽ ഓരോ പ്രസ്ഥാനത്തിന്റെയും പേര്, നേതാവ്, സ്ഥലം, ലക്ഷ്യം, ഫലം എന്നിവ പട്ടികയായി എഴുതുന്നത് സ്കോർ ഉറപ്പാക്കും.

 

Kerala Board Solutions for Class 10 Social Science

Official Kerala Board Solutions for

Review comprehensive exercise answers for Class 10 Social Science . Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.

Step-by-Step Explanations for

Each solution includes detailed reasoning to foster genuine comprehension of concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.

Next Steps in Your Social Science Revision

Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 10 Social Science.

FAQs

Where can I find the latest Kerala Syllabus Class 10 Social Science Model Question Paper Set 5 Malayalam Medium with Answers for the 2026-27 session?

The complete and updated Kerala Syllabus Class 10 Social Science Model Question Paper Set 5 Malayalam Medium with Answers is available for free on StudiesToday.com. These solutions for Class 10 Social Science are as per latest Kerala Board curriculum.

Are the Social Science Kerala Board solutions for Class 10 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Syllabus Class 10 Social Science Model Question Paper Set 5 Malayalam Medium with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Social Science concepts are applied in case-study and assertion-reasoning questions.

How do these Class 10 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 10 Social Science Model Question Paper Set 5 Malayalam Medium with Answers will help students to get full marks in the theory paper.

Do you offer Kerala Syllabus Class 10 Social Science Model Question Paper Set 5 Malayalam Medium with Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 10 Social Science. You can access Kerala Syllabus Class 10 Social Science Model Question Paper Set 5 Malayalam Medium with Answers in both English and Hindi medium.

Is it possible to download the Social Science Kerala Board solutions for Class 10 as a PDF?

Yes, you can download the entire Kerala Syllabus Class 10 Social Science Model Question Paper Set 5 Malayalam Medium with Answers in printable PDF format for offline study on any device.