Kerala Syllabus Class 10 Social Science Model Question Paper Set 3 Malayalam Medium with Answers

Step-by-Step Textbook Solutions for Class 10 Social Science

Review structured textbook solutions for Class 10 Social Science . Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.

Download Textbook Solutions PDF

Navigate directly to the solved Social Science textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.

Time: 2½ hours (Total Score: 80)

ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം. ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം. ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിനു മാത്രം ഉത്തരമെഴുതിയാൽ മതി.

Questions 1 to 8 (1 score each, 8 × 1 = 8)

Question 1: സാമ്പത്തിക പ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് താഴെ പറയുന്നവയിൽ എന്തിലാണ്?
a) ഉൽപാദനം, വിതരണം, നിക്ഷേപം
b) ഉൽപാദനം, ഉപഭോഗം, സേവനം
c) ഉൽപാദനം, വിതരണം, ഉപഭോഗം
d) വിതരണം, ഉപഭോഗം, കയറ്റുമതി

Answer:

c) ഉൽപാദനം, വിതരണം, ഉപഭോഗം

Exam Tips:

a) സാമ്പത്തിക പ്രവർത്തനങ്ങളുടെ അടിസ്ഥാന ചക്രം ഉൽപാദനം → വിതരണം → ഉപഭോഗം എന്ന് ഓർക്കുക.

 

Question 2: ഒരു രാജ്യത്തിന്റെ ദേശീയ വിഭവമായി പരിഗണിക്കുന്ന സമുദ്രമേഖല തീരത്തുനിന്നും എത്ര നോട്ടിക്കൽ മൈൽ വരെയാണ്?
a) 200 നോട്ടിക്കൽ മൈൽ
b) 12 നോട്ടിക്കൽ മൈൽ
c) 100 നോട്ടിക്കൽ മൈൽ
d) 50 നോട്ടിക്കൽ മൈൽ

Answer:

b) 12 നോട്ടിക്കൽ മൈൽ

Exam Tips:

a) 12 നോട്ടിക്കൽ മൈൽ വരെ ടെറിറ്റോറിയൽ ജലാതിർത്തിയും 200 നോട്ടിക്കൽ മൈൽ വരെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണും (EEZ) ആണെന്ന് തമ്മിൽ മാറിപ്പോകാതെ ഓർക്കുക.

 

Question 3: തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.

AB
a) ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർi) 2014
b) ഐക്യപുരോഗമന സഖ്യംii) 1989
c) ദേശീയ ജനാധിപത്യ സഖ്യംiii) 1977 മുതൽ 1979 വരെ
d) ജനതാദൾ നേതൃത്വത്തിലുള്ള നാഷണൽ ഫ്രണ്ട്iv) 2004

a) a-ii, b-i, c-iv, d-iii
b) a-iii, b-i, c-ii, d-iv
c) a-iii, b-iv, c-i, d-ii
d) a-ii, b-iii, c-i, d-iv

Answer:

c) a-iii, b-iv, c-i, d-ii

Exam Tips:

a) ആദ്യം ഉറപ്പുള്ള ജോടികൾ (ജനതാപാർട്ടി - 1977, UPA - 2004) ഉറപ്പിച്ച് ബാക്കിയുള്ള ഓപ്ഷനുകൾ ഒഴിവാക്കുക.

 

Question 4: നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
പ്രസ്താവന: അഗ്നിപർവത മേഖലകളിൽ ആളുകൾ താമസിക്കുന്നതിന് പ്രധാന കാരണം അവിടുത്തെ മണ്ണാണ്.
കാരണം: അഗ്നിപർവതങ്ങളിൽ നിന്നുള്ള ചാരം, ലാവ തണുത്തുറഞ്ഞുണ്ടാകുന്ന ശിലകൾ പൊടിഞ്ഞ് രൂപംകൊള്ളുന്ന മണ്ണ് എന്നിവ ഏറെ ഫലപുഷ്ടിയുള്ളതാണ്.
a) പ്രസ്താവന ശരി, കാരണം തെറ്റ്
b) പ്രസ്താവനയും കാരണവും ശരി
c) പ്രസ്താവനയും കാരണവും തെറ്റ്
d) പ്രസ്താവന തെറ്റ്, കാരണം ശരി

Answer:

b) പ്രസ്താവനയും കാരണവും ശരി

Exam Tips:

a) പ്രസ്താവനയും കാരണവും പ്രത്യേകം പരിശോധിച്ച ശേഷം കാരണം പ്രസ്താവനയെ വിശദീകരിക്കുന്നുണ്ടോ എന്ന് നോക്കുക.

 

Question 5: അച്ചുതണ്ട് ശക്തികളിൽ ഉൾപ്പെടാത്ത രാജ്യം?
a) ഇറ്റലി
b) ജർമ്മനി
c) ചൈന
d) ജപ്പാൻ

Answer:

c) ചൈന

Exam Tips:

a) അച്ചുതണ്ട് ശക്തികൾ (Axis Powers): ജർമ്മനി, ഇറ്റലി, ജപ്പാൻ എന്ന് ഓർക്കുക.

 

Question 6: ഉപയോഗത്തിലൂടെ ലഭിക്കുന്ന സംതൃപ്തിയെ സാമ്പത്തിക ശാസ്ത്രജ്ഞനായ മാർഷൽ എങ്ങനെ വിശേഷിപ്പിച്ചു?
a) ഉപയുക്തത
b) ആവശ്യം
c) മൂല്യം
d) ഗുണം

Answer:

a) ഉപയുക്തത

Exam Tips:

a) ഉപയുക്തത (Utility) എന്നാൽ ഒരു വസ്തുവിന്റെ ഉപയോഗത്തിൽ നിന്ന് ലഭിക്കുന്ന സംതൃപ്തി എന്ന നിർവചനം ഓർത്തുവയ്ക്കുക.

 

Question 7: ചുവടെ തന്നിട്ടുള്ളതിൽ 'A' വിഭാഗത്തിന് യോജിക്കുന്നവ 'B' യിൽ നിന്ന് കണ്ടെത്തുക.

AB
ഖേദസമരംi) കർഷകസമരം
ii) ബീഹാർ
iii) പ്രാദേശിക സമരം

a) i മാത്രം ശരി
b) i ഉം iii ഉം ശരി
c) ii ഉം iii ഉം ശരി
d) iii മാത്രം ശരി

Answer:

b) i ഉം iii ഉം ശരി

Exam Tips:

a) ഖേദ (ഗുജറാത്ത്) ഒരു കർഷകസമരവും പ്രാദേശിക സമരവുമായിരുന്നു; ബീഹാറിലേത് ചമ്പാരൻ സമരമാണ് എന്ന വ്യത്യാസം ഓർക്കുക.

 

Question 8: റോക്കി പർവത ചരിവിൽ വീശുന്ന പ്രാദേശിക വാതം ഏത്?
a) ലൂ
b) ചിനൂക്ക്
c) ഫൊൻ
d) ഹർമാറ്റൻ

Answer:

b) ചിനൂക്ക്

Exam Tips:

a) പ്രാദേശിക വാതങ്ങളും അവ വീശുന്ന സ്ഥലങ്ങളും (ലൂ - ഇന്ത്യ, ഫൊൻ - ആൽപ്സ്, ഹർമാറ്റൻ - ആഫ്രിക്ക, ചിനൂക്ക് - റോക്കി) ജോടിയായി പഠിക്കുക.

 

Questions 9 to 15: answer in two or more sentences (2 scores each, 7 × 2 = 14)

Question 9:
(A) ദ്രാവിഡപ്രസ്ഥാനം എന്താണെന്നും അതിന്റെ ലക്ഷ്യവും വ്യക്തമാക്കുക.
അല്ലെങ്കിൽ
(B) ഖാലിസ്ഥാൻ പ്രസ്ഥാനം എന്തെന്ന് വ്യക്തമാക്കുക.

Answer:

(A) ദ്രാവിഡജനതയുടെ രാഷ്ട്രീയശാക്തീകരണം, തമിഴ് ഭാഷയുടെ വളർച്ച, യുക്തിവാദം എന്നീ ആശയങ്ങളുടെ സ്വാധീനത്താൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തമിഴ്നാട്ടിൽ ആരംഭിച്ച പ്രസ്ഥാനമാണ് ദ്രാവിഡപ്രസ്ഥാനം.
ദ്രാവിഡ സംസ്കാരത്തിനു മേൽ ബ്രാഹ്മണസംസ്കാരം മേധാവിത്വം നേടുന്നത് ചെറുക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

(B) സിഖ് ജനതയ്ക്ക് ഖാലിസ്ഥാൻ എന്ന പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യം മുൻനിർത്തി പഞ്ചാബിൽ ഉയർന്നുവന്ന പ്രസ്ഥാനമാണ് ഖാലിസ്ഥാൻ പ്രസ്ഥാനം.
സിഖ് ജനവിഭാഗത്തിലെ തീവ്രവിഭാഗമാണ് ഇതിന് നേതൃത്വം നൽകിയത്. പ്രത്യേക രാഷ്ട്രം നേടിയെടുക്കുക എന്ന ലക്ഷ്യത്തിനായി ഇവർ സായുധമാർഗം സ്വീകരിച്ചു.

Exam Tips:

a) പ്രസ്ഥാനം എന്താണ് എന്ന വിശദീകരണവും (എവിടെ, എപ്പോൾ) ലക്ഷ്യവും പ്രത്യേക വാക്യങ്ങളിൽ എഴുതുക.
b) 2 സ്കോറിന് രണ്ട് വ്യക്തമായ പോയിന്റുകൾ ഉറപ്പാക്കുക.

 

Question 10:
(A) സാധ്യതയുള്ള വിഭവങ്ങളും വികസിത വിഭവങ്ങളും തമ്മിൽ വേർതിരിച്ചെഴുതുക.
അല്ലെങ്കിൽ
(B) 'സ്റ്റോക്കുകൾ' എന്ന വിഭവ വർഗ്ഗീകരണം വിശദമാക്കുക. ഒരു ഉദാഹരണം നൽകുക.

Answer:

(A) സാധ്യതയുള്ള വിഭവങ്ങൾ: ഒരു പ്രദേശത്ത് കാണപ്പെടുന്നതും എന്നാൽ ഇതുവരെ ഉപയോഗിക്കപ്പെടാത്തതുമായ വിഭവങ്ങൾ.
വികസിത വിഭവങ്ങൾ: ഉപയോഗത്തിനായി സർവേ ചെയ്ത് ഗുണനിലവാരവും അളവും നിർണയിച്ചിട്ടുള്ള വിഭവങ്ങൾ. ഇത്തരം വിഭവങ്ങൾ പ്രയോജനപ്പെടുത്താൻ ആവശ്യമായ സാങ്കേതികവിദ്യയും വികസിപ്പിച്ചിട്ടുണ്ടാകും.

(B) മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിവുള്ളതും എന്നാൽ അവ പ്രയോജനപ്പെടുത്താൻ മനുഷ്യർക്ക് ഉചിതമായ സാങ്കേതികവിദ്യ ഇല്ലാത്തതുമായ വസ്തുക്കളെയാണ് സ്റ്റോക്കുകൾ എന്ന് വിളിക്കുന്നത്.
ഉദാഹരണം: ഹൈഡ്രജൻ ഒരു സമ്പന്നമായ ഊർജസ്രോതസ്സായി പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ അത് ഒരു വിഭവമായി ഉപയോഗിക്കാൻ ആവശ്യമായ നൂതന സാങ്കേതികവിദ്യ നാം ഇന്ന് വികസിപ്പിച്ചിട്ടില്ല.

Exam Tips:

a) വേർതിരിച്ചെഴുതാൻ പറഞ്ഞാൽ രണ്ട് വിഭവങ്ങളുടെയും സവിശേഷത പ്രത്യേകം എഴുതുക.
b) സ്റ്റോക്കുകളുടെ പ്രധാന പ്രത്യേകത "സാങ്കേതികവിദ്യയുടെ അഭാവം" ആണ്; അത് ഉത്തരത്തിൽ എടുത്തുപറയുക.

 

Question 11: സ്വഗണവിവാഹം, അന്യഗണ വിവാഹം എന്നിവ വ്യക്തമാക്കുക.

Answer:

സ്വഗണവിവാഹം (Endogamy): സ്വന്തം ജാതിയിൽ (ഗണത്തിൽ) നിന്നുള്ള വിവാഹം.
അന്യഗണവിവാഹം (Exogamy): സ്വന്തം ഗണത്തിന് പുറത്തുനിന്നുള്ള (മറ്റ് ജാതിയിൽ നിന്നുള്ള) വിവാഹം.

Exam Tips:

a) ഇംഗ്ലീഷ് പദങ്ങൾ (Endogamy, Exogamy) ബ്രാക്കറ്റിൽ എഴുതുന്നത് ഉത്തരം വ്യക്തമാക്കും.
b) "എൻഡോ" = ഉള്ളിൽ, "എക്സോ" = പുറത്ത് എന്ന് ഓർത്താൽ ആശയക്കുഴപ്പം ഒഴിവാക്കാം.

 

Question 12: സാമ്പത്തിക വികസന സൂചികകളിൽ രണ്ടെണ്ണം എഴുതുക.

Answer:

1. ആഗോളവിശപ്പ് സൂചിക (Global Hunger Index)
2. ലിംഗ അസമത്വ സൂചിക (Gender Inequality Index)

Exam Tips:

a) "രണ്ടെണ്ണം" എന്ന് ചോദിച്ചാൽ കൃത്യം രണ്ടെണ്ണം എഴുതി നമ്പർ ഇടുക.

 

Question 13: പ്രഭവകേന്ദ്രം, അധികേന്ദ്രം എന്നിവയുടെ സ്ഥാനം ഭൂകമ്പവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

Answer:

ഭൂവൽക്കത്തിനുള്ളിൽ ഊർജം സ്വതന്ത്രമാക്കപ്പെടുന്ന കേന്ദ്രത്തെ പ്രഭവകേന്ദ്രം (ഫോക്കസ്) എന്ന് പറയുന്നു.
ഫോക്കസിനോട് ഏറ്റവും അടുത്തുള്ള ഭൗമോപരിതലത്തിലെ കേന്ദ്രത്തെ അധികേന്ദ്രം (എപ്പിസെന്റർ) എന്ന് പറയുന്നു.

Exam Tips:

a) ഫോക്കസ് ഭൂവൽക്കത്തിനുള്ളിലും എപ്പിസെന്റർ ഭൗമോപരിതലത്തിലുമാണ് എന്ന വ്യത്യാസം എടുത്തുപറയുക.
b) ഇംഗ്ലീഷ് പദങ്ങളും ബ്രാക്കറ്റിൽ ചേർക്കുക.

 

Question 14: പൊതുജനാഭിപ്രായം രൂപീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന വിവിധ മാർഗ്ഗങ്ങൾ എന്തൊക്കെയാണ്?

Answer:

1. പ്രകടനങ്ങൾ
2. സമ്മേളനങ്ങൾ
3. റാലികൾ
4. സെമിനാറുകൾ

Exam Tips:

a) പോയിന്റുകൾ നമ്പർ ഇട്ട് ലിസ്റ്റ് ആയി എഴുതുക; ഓരോ പോയിന്റിനും സ്കോർ പരിഗണിക്കപ്പെടും.

 

Question 15: എന്താണ് പർവത മഴ?

Answer:

നീരാവിയോടുകൂടിയ കാറ്റ് കരയിലേക്ക് പ്രവേശിച്ച് പർവതച്ചെരിവുകളിൽ തട്ടി ഉയരുകയും, ഉയർന്ന് ഘനീഭവിച്ച് മഴയായി പെയ്യുകയും ചെയ്യുന്നതാണ് പർവത മഴ.

Exam Tips:

a) നീരാവിയുള്ള കാറ്റ് → പർവതച്ചെരിവിൽ ഉയരൽ → ഘനീഭവിക്കൽ → മഴ എന്ന ക്രമം വാക്യത്തിൽ വ്യക്തമാക്കുക.

 

Questions 16 to 23: answer in three or more sentences (3 scores each, 8 × 3 = 24)

Question 16: ഇന്ത്യൻ ബഹുസ്വരതയ്ക്ക് വിഘാതമാകുന്ന ഘടകങ്ങൾ പട്ടികപ്പെടുത്തുക.

Answer:

1. ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ
2. ഗോത്രജനതയുടെ പ്രശ്നങ്ങൾ
3. മതേതരത്വത്തിന് വിഘാതമാകുന്ന ഘടകങ്ങൾ

Exam Tips:

a) മൂന്ന് സ്കോറിന് മൂന്ന് പോയിന്റുകളും ഓരോന്നായി നമ്പർ ഇട്ട് എഴുതുക.
b) സമയമുണ്ടെങ്കിൽ ഓരോ പോയിന്റിനും ഒരു ചെറിയ ഉദാഹരണം കൂടി ചേർക്കാം.

 

Question 17:
(A) വടക്കു കിഴക്കൻ വിഘടനവാദ പ്രസ്ഥാനങ്ങൾക്ക് ഉദാഹരണങ്ങളെഴുതുക.
അല്ലെങ്കിൽ
(B) വർഗീയത എന്നാലെന്ത്? വർഗീയത ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാകുന്നതെങ്ങനെ?

Answer:

(A)

പ്രസ്ഥാനംനേതാവ്ആവശ്യംപരിഹാരം
മിസോ നാഷണൽ ഫ്രണ്ട് (MNF)ലാൽഡെംഗമിസോ ഗോത്രവർഗക്കാർക്കായി പ്രത്യേക രാജ്യം1986ലെ സമാധാനക്കരാർ അനുസരിച്ച് മിസോറാമിന് പ്രത്യേക അധികാരങ്ങളോടെ സമ്പൂർണ സംസ്ഥാനപദവി നൽകാൻ തീരുമാനിച്ചു.
നാഗാ നാഷണൽ കൗൺസിൽഅംഗാമി സഫു ഫിസോനാഗാപ്രദേശങ്ങളുടെ ഏകീകരണം, സ്വയംഭരണം, ഗോത്ര സംസ്കാര സംരക്ഷണം2015ൽ നാഗാ സമാധാനക്കരാർ ഒപ്പുവച്ചു.

(B) മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് സാമൂഹിക സംഘർഷം സൃഷ്ടിക്കുന്ന ആശയമാണ് വർഗീയത.
വർഗീയ ചേരിതിരിവ് നമ്മുടെ ഭരണഘടനാമൂല്യങ്ങളായ മതേതരത്വം, സാമൂഹികനീതി എന്നിവയെ ദുർബലപ്പെടുത്തുകയും രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്യുന്നു.
മതത്തിന്റെയും വർഗീയ ചിന്തയുടെയും അടിസ്ഥാനത്തിൽ ജനാഭിപ്രായം രൂപപ്പെടുത്തുന്നതും രാഷ്ട്രീയപ്പാർട്ടികൾ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഇതിനെ ഉപയോഗിക്കുന്നതും ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്നു.

Exam Tips:

a) (A) ഭാഗം പട്ടികയായി (പ്രസ്ഥാനം, നേതാവ്, ആവശ്യം, പരിഹാരം) എഴുതിയാൽ എല്ലാ വിവരങ്ങളും വ്യക്തമായി കാണിക്കാം.
b) (B) ഭാഗത്ത് വർഗീയതയുടെ നിർവചനവും ജനാധിപത്യത്തിനുള്ള ഭീഷണിയും പ്രത്യേക ഖണ്ഡികകളായി എഴുതുക.

 

Question 18: മാനവവികസന സൂചിക തയ്യാറാക്കുമ്പോൾ പരിഗണിക്കുന്ന മൂന്ന് ഘടകങ്ങൾ ഏതെല്ലാം?

Answer:

1. ആയുർദൈർഘ്യം
2. സാക്ഷരതയും മൊത്ത സ്കൂൾ പ്രവേശന നിരക്കും (വിദ്യാഭ്യാസം)
3. പ്രതിശീർഷ വരുമാനം

Exam Tips:

a) ആരോഗ്യം (ആയുർദൈർഘ്യം), വിദ്യാഭ്യാസം, വരുമാനം എന്നീ മൂന്ന് മേഖലകളായി ഓർത്തുവയ്ക്കുക.

 

Question 19: കരുതൽ വിഭവശേഖരങ്ങൾ എന്നാൽ എന്ത്? സ്റ്റോക്കുകളിൽ നിന്ന് ഇവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

Answer:

നിലവിലുള്ള സാങ്കേതിക അറിവിന്റെ സഹായത്തോടെ ഉപയോഗിക്കാൻ കഴിയുന്നതും, ഇപ്പോൾ ഉപയോഗം ആരംഭിച്ചിട്ടില്ലാത്തതും, എന്നാൽ ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാനായി പിന്നീട് പ്രയോജനപ്പെടുത്തിയേക്കാവുന്നതുമായ വിഭവങ്ങളാണ് കരുതൽ വിഭവശേഖരങ്ങൾ (Reserves).
വ്യത്യാസം: സ്റ്റോക്കുകൾ ഉപയോഗിക്കാൻ ആവശ്യമായ സാങ്കേതികവിദ്യ ലഭ്യമല്ല. എന്നാൽ കരുതൽ ശേഖരം ഉപയോഗിക്കാൻ നിലവിലെ സാങ്കേതികവിദ്യ മതിയാകും.

Exam Tips:

a) നിർവചനവും വ്യത്യാസവും രണ്ട് പ്രത്യേക ഭാഗങ്ങളായി എഴുതുക.
b) വ്യത്യാസത്തിന്റെ കേന്ദ്രം "നിലവിലെ സാങ്കേതികവിദ്യ ലഭ്യമാണോ" എന്നതാണ്.

 

Question 20: മനുഷ്യാവകാശ പ്രഖ്യാപനം ദേശീയസഭയുടെ പരിഷ്കാരങ്ങളെ സ്വാധീനിച്ചതെങ്ങനെയെന്ന് ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

Answer:

ദേശീയസഭ ഫ്രാൻസിനായി തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖമായാണ് ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനം നൽകിയിട്ടുള്ളത്. ഇത് ഫ്രഞ്ച് വിപ്ലവത്തിന്റെ ഒരു പ്രധാന ഫലമാണ്.
സ്വാതന്ത്ര്യം, സമത്വം, ജനങ്ങളുടെ പരമാധികാരം തുടങ്ങിയ ആശയങ്ങൾ ഉൾക്കൊണ്ട ഈ പ്രഖ്യാപനത്തിന്റെ സ്വാധീനത്താൽ ഫ്രഞ്ച് ദേശീയസഭ ഫ്രാൻസിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കി.

Exam Tips:

a) കുറിപ്പിൽ പ്രഖ്യാപനത്തിന്റെ സ്ഥാനം (ഭരണഘടനയുടെ ആമുഖം), അതിലെ ആശയങ്ങൾ, പരിഷ്കാരങ്ങൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുത്തുക.
b) നിങ്ങൾക്ക് അറിയാവുന്ന ഒന്നോ രണ്ടോ പരിഷ്കാരങ്ങൾ പേരെടുത്ത് ചേർത്താൽ ഉത്തരം മെച്ചപ്പെടും.

 

Question 21: ഉപഭോക്തൃ തർക്ക പരിഹാര സംവിധാനത്തിന്റെ ഘടന എങ്ങനെയാണ്?

Answer:

ഉപഭോക്തൃ തർക്ക പരിഹാരത്തിനായി മൂന്ന് തലങ്ങളിലുള്ള സംവിധാനമുണ്ട് (പാഠപുസ്തകം അനുസരിച്ചുള്ള പരിധികൾ):
1. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ: ഒരു കോടി രൂപ വരെ നഷ്ടപരിഹാരം വരുന്ന കേസുകൾ.
2. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ: ഒരു കോടി മുതൽ പത്ത് കോടി രൂപ വരെ നഷ്ടപരിഹാരം വരുന്ന കേസുകൾ.
3. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ: പത്ത് കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാരം വരുന്ന കേസുകൾ.

Exam Tips:

a) ജില്ല → സംസ്ഥാനം → ദേശീയം എന്ന ക്രമത്തിൽ മൂന്ന് തലങ്ങളും എഴുതുക.
b) നഷ്ടപരിഹാരത്തിന്റെ പരിധി ഓരോ തലത്തിനും ചേർക്കുന്നത് ഉത്തരം പൂർണമാക്കും.

 

Question 22: പഞ്ചാബിൽ സംഭവിച്ചതുപോലൊരു കൂട്ടപ്പലായനം ബംഗാളിൽ സംഭവിക്കാതിരുന്നത് എന്തുകൊണ്ട്?

Answer:

1. 1905ലെ ബംഗാൾ വിഭജനത്തിനെതിരായ മുന്നേറ്റത്തിലൂടെ വളർന്ന മതനിരപേക്ഷതയിലൂന്നിയ ദേശീയത.
2. ബംഗാൾ ജനതയുടെ ഭാഷാപരമായ ഐക്യം.
3. ബ്രഹ്മപുത്ര നദിയും അതിന്റെ പോഷകനദികളും ഇരുരാജ്യങ്ങളിലേക്കുമുള്ള പെട്ടെന്നുള്ള പലായനത്തിന് തടസ്സമായി.

Exam Tips:

a) കാരണങ്ങൾ മൂന്നും (ദേശീയത, ഭാഷ, ഭൂമിശാസ്ത്രം) ഓരോന്നായി എഴുതുക.
b) ചോദ്യം "എന്തുകൊണ്ട്" ആയതിനാൽ ഓരോ വാക്യവും കാരണം പറയുന്ന രൂപത്തിലാവണം.

 

Question 23: ഒന്നാം ലോകയുദ്ധം ഇന്ത്യയിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. പ്രസ്താവന സമർത്ഥിക്കുക.

Answer:

1. ജനങ്ങളുടെ മേൽ അധികനികുതി ചുമത്തപ്പെട്ടു.
2. സൈനികരുടെ ആവശ്യത്തിനായി വൻതോതിൽ ധാന്യങ്ങൾ കയറ്റുമതി ചെയ്തത് ഭക്ഷ്യക്ഷാമത്തിന് ഇടയാക്കി.
3. അക്കാലത്തെ വിളനാശവും പകർച്ചവ്യാധികളും സ്ഥിതി കൂടുതൽ ദുരിതപൂർണമാക്കി. നിരവധി പേർ ക്ഷാമം മൂലം മരണപ്പെട്ടു.

Exam Tips:

a) "സമർത്ഥിക്കുക" എന്ന ചോദ്യത്തിൽ പ്രസ്താവനയെ പിന്തുണയ്ക്കുന്ന തെളിവുകൾ ക്രമമായി നിരത്തുക.
b) നികുതി, കയറ്റുമതി, ക്ഷാമം എന്നിങ്ങനെ പ്രധാന വാക്കുകൾ അടിവരയിടുക.

 

Questions 24 to 29: answer in four or more sentences (4 scores each, 6 × 4 = 24)

Question 24:
(A) ഒരു സാമൂഹിക വ്യവസ്ഥയുടെ രൂപപ്പെടലിന് സഹായകമായ ഘടകങ്ങൾ ഏതെല്ലാം?
അല്ലെങ്കിൽ
(B) ഇന്ത്യയുടെ സാംസ്കാരിക സംരക്ഷണത്തിൽ ഗോത്രസമൂഹം വഹിക്കുന്ന പങ്ക് വിലയിരുത്തുക.

Answer:

(A)
1. വിദ്യാഭ്യാസം
2. ആശയവിനിമയം
3. നിയമം
4. ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ
5. മതസാംസ്കാരിക സ്ഥാപനങ്ങൾ
6. മാധ്യമങ്ങൾ
7. നീതിന്യായവ്യവസ്ഥ
8. ഗതാഗതം

(B)
1. പരമ്പരാഗത അറിവ് സംരക്ഷിക്കുന്നു.
2. സുസ്ഥിര ജീവിതം ഉറപ്പാക്കുന്നു.
3. അസമത്വത്തിനെതിരായ പ്രതിരോധം തീർക്കുന്നു.
4. കലയും സംസ്കാരവും സംരക്ഷിക്കുന്നു.

Exam Tips:

a) 4 സ്കോറിന് കുറഞ്ഞത് നാല് വ്യത്യസ്ത പോയിന്റുകൾ എഴുതുക; (A) യിൽ കൂടുതൽ പോയിന്റുകൾ എഴുതി സുരക്ഷിതമാക്കാം.
b) (B) യിൽ ഓരോ പോയിന്റിനും ഒരു വാചകത്തിൽ വിശദീകരണം ചേർക്കുക.

 

Question 25:
(A) സൈലന്റ് വാലി പ്രസ്ഥാനത്തിന്റെ പ്രാധാന്യം പരിശോധിക്കുക.
അല്ലെങ്കിൽ
(B) കേന്ദ്രസംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങളെ വിശകലനം ചെയ്യുക.

Answer:

(A)
1. സൈലന്റ് വാലിയിലെ നിർദിഷ്ട ജലവൈദ്യുത പദ്ധതിക്കെതിരായ പ്രസ്ഥാനമായിരുന്നു ഇത്.
2. മഴക്കാടും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി ഈ പ്രസ്ഥാനം നിലകൊണ്ടു.
3. പ്രക്ഷോഭങ്ങളെ തുടർന്ന് സൈലന്റ് വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
4. സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.

(B) കേന്ദ്രസംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.
ഭരണഘടന അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വിഭജിച്ച് നൽകിയിട്ടുണ്ടെങ്കിലും കൂടുതൽ അധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമാണ്. ചില കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ മേൽക്കൈ ഭരണഘടന ഉറപ്പാക്കിയിട്ടുമുണ്ട്. മറുവശത്ത്, തങ്ങൾക്ക് നൽകിയിരിക്കുന്ന അധികാരങ്ങൾ സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശവും സംസ്ഥാനങ്ങൾക്ക് ഭരണഘടന നൽകുന്നുണ്ട്.
എന്നാൽ മാറിമാറി വരുന്ന കേന്ദ്രസർക്കാരുകൾ പലപ്പോഴും നേരിട്ടും ഗവർണർമാർ മുഖേനയും സംസ്ഥാനങ്ങളുടെ ഈ അവകാശത്തിൽ ഇടപെടുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നതും കാണാം. ഇത്തരം നീക്കങ്ങളാണ് കേന്ദ്രസംസ്ഥാന ബന്ധങ്ങളെ പ്രധാനമായും കലുഷിതമാക്കുന്നത്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുണ്ടാകുന്ന നിയമപരമായ തർക്കങ്ങൾക്ക് തീർപ്പ് കൽപ്പിക്കാൻ അധികാരം ജുഡീഷ്യറിക്കാണ്.

Exam Tips:

a) (A) യിൽ പ്രാധാന്യം ചോദിക്കുമ്പോൾ പ്രസ്ഥാനത്തിന്റെ ലക്ഷ്യവും ഫലവും രണ്ടും എഴുതുക.
b) (B) യിൽ അധികാര വിഭജനം, ഇടപെടലുകൾ, തർക്ക പരിഹാരം എന്നീ ക്രമത്തിൽ ഖണ്ഡികകൾ തിരിച്ച് എഴുതുക.

 

Question 26:
(A) സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുതന്നെ ആസൂത്രണ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ആസൂത്രണത്തിലേക്കുള്ള വളർച്ച വ്യക്തമാക്കുന്ന ചാർട്ട് തയ്യാറാക്കുക.
അല്ലെങ്കിൽ
(B) സാമ്പത്തിക പരിഷ്കരണങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാം?

Answer:

(A) ആസൂത്രണത്തിലേക്കുള്ള വളർച്ച (കാലക്രമത്തിൽ):

വർഷംശ്രമംനേതൃത്വം നൽകിയത്
1934ദശവർഷപദ്ധതിഎം. വിശ്വേശ്വരയ്യ
1938ദേശീയ ആസൂത്രണ കമ്മിറ്റിജവഹർലാൽ നെഹ്റു
1944ബോംബെ പ്ലാൻജെ.ആർ.ഡി. ടാറ്റ
1944ഗാന്ധിയൻ പ്ലാൻഎസ്.എൻ. അഗർവാൾ
1945പീപ്പിൾസ് പ്ലാൻഎം.എൻ. റോയ്
1950ആസൂത്രണ കമ്മീഷൻ-

(B)
1. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉദാരവൽക്കരിക്കുകയും ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് തുറന്നുകൊടുക്കുകയും ചെയ്യുക.
2. സ്വകാര്യമേഖലയ്ക്കുള്ള നിയന്ത്രണങ്ങൾ മാറ്റുക.
3. വിവിധ മേഖലകളിലെ ഗവൺമെന്റ് നിയന്ത്രണങ്ങൾ കുറയ്ക്കുക.
4. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര നിയന്ത്രണങ്ങൾ നീക്കം ചെയ്യുക.

Exam Tips:

a) ചാർട്ടിൽ വർഷം, പദ്ധതിയുടെ പേര്, നേതൃത്വം നൽകിയ വ്യക്തി എന്നിവ വർഷക്രമത്തിൽ തന്നെ എഴുതുക.
b) 1944ൽ ബോംബെ പ്ലാനും ഗാന്ധിയൻ പ്ലാനും ഉണ്ടായി എന്നത് തമ്മിൽ മാറിപ്പോകാതെ ശ്രദ്ധിക്കുക.

 

Question 27: നൽകിയിരിക്കുന്ന ഭൂപടത്തിന്റെ രൂപരേഖയിൽ താഴെ തന്നിട്ടുള്ള ഫ്രഞ്ച് അധീനപ്രദേശങ്ങൾ അടയാളപ്പെടുത്തി പേരെഴുതുക.
(Figure: an outline map of India.)
a) പോണ്ടിച്ചേരി
b) മാഹി
c) യാനം
d) കാരയ്ക്കൽ

Answer:

a) പോണ്ടിച്ചേരി: തെക്കുകിഴക്കൻ തീരത്ത് (കോറമാണ്ടൽ തീരം), തമിഴ്നാടിന്റെ തീരത്തോട് ചേർന്ന്.
b) മാഹി: പടിഞ്ഞാറൻ തീരത്ത്, കേരള തീരത്തോട് ചേർന്ന്.
c) യാനം: കിഴക്കൻ തീരത്ത്, ആന്ധ്രാപ്രദേശിലെ ഗോദാവരി ഡെൽറ്റ ഭാഗത്ത്.
d) കാരയ്ക്കൽ: തെക്കുകിഴക്കൻ തീരത്ത്, പോണ്ടിച്ചേരിയുടെ തെക്കുഭാഗത്ത്.
(ഭൂപടത്തിൽ ഈ നാല് സ്ഥലങ്ങളും കുത്തിട്ട് പേരെഴുതണം.)

Exam Tips:

a) ഭൂപടത്തിൽ സ്ഥലം കുത്തിട്ട് അടുത്ത് ഇടത്തോട്ടോ വലത്തോട്ടോ വ്യക്തമായി പേരെഴുതുക; സ്ഥാനം തെറ്റാതെ ശ്രദ്ധിക്കുക.
b) പടിഞ്ഞാറൻ തീരത്തുള്ള ഏക ഫ്രഞ്ച് അധീനപ്രദേശം മാഹിയാണ് എന്ന് ഓർത്താൽ സ്ഥാനം തെറ്റില്ല.

 

Question 28: ഗ്രാമസമൂഹം, നഗരസമൂഹം എന്നിവ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുക.

Answer:

ഗ്രാമസമൂഹംനഗരസമൂഹം
കൃഷി പ്രധാന ഉപജീവനമാർഗംവിവിധ സേവനങ്ങൾ
പാരമ്പര്യ ജീവിതരീതികൾവേഗതയേറിയ ജീവിതരീതികൾ
ഇഴയടുപ്പമുള്ള ബന്ധങ്ങൾആധുനിക അടിസ്ഥാന സൗകര്യങ്ങൾ
ചെറുകിട വ്യവസായങ്ങൾവ്യവസായവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു
കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്വൈവിധ്യമാർന്ന മനുഷ്യസമൂഹം
പരസ്പര ബന്ധങ്ങൾക്കും സാമൂഹിക സഹകരണത്തിനും ഊന്നൽസാംസ്കാരിക കൈമാറ്റം
-ആധുനിക തൊഴിലവസരങ്ങൾ

Exam Tips:

a) വ്യത്യാസം ചോദിക്കുമ്പോൾ പട്ടിക രൂപത്തിൽ എഴുതുന്നത് ഏറ്റവും വ്യക്തമാണ്.
b) ഓരോ വശത്തും കുറഞ്ഞത് നാല് പോയിന്റുകൾ എഴുതുക.

 

Question 29: മാധ്യമസാക്ഷരതയും ഡിജിറ്റൽ സാക്ഷരതയും തമ്മിലുള്ള വ്യത്യാസം എഴുതുക.

Answer:

മാധ്യമ സാക്ഷരത: വിവിധ മാധ്യമരൂപങ്ങളിലൂടെ ലഭിക്കുന്ന സന്ദേശങ്ങളെ പ്രാപ്യമാക്കാനും വിശകലനം ചെയ്യാനും വിലയിരുത്താനും പുതിയ സന്ദേശങ്ങൾ സൃഷ്ടിക്കാനും വിനിമയം നടത്താനുമുള്ള കഴിവാണ് മാധ്യമ സാക്ഷരത.
ഡിജിറ്റൽ സാക്ഷരത: ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് വിവരങ്ങൾ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഫലപ്രദമായി ഉപയോഗിക്കുന്നതിനുമുള്ള കഴിവാണ് ഡിജിറ്റൽ സാക്ഷരത.

Exam Tips:

a) മാധ്യമ സാക്ഷരത = സന്ദേശങ്ങളെ വിലയിരുത്തലും സൃഷ്ടിക്കലും; ഡിജിറ്റൽ സാക്ഷരത = ഡിജിറ്റൽ ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗം - ഈ കേന്ദ്രവ്യത്യാസം എടുത്തുപറയുക.
b) രണ്ട് സാക്ഷരതകൾക്കും പ്രത്യേക വാക്യങ്ങൾ നൽകി വ്യത്യാസം വ്യക്തമാക്കുക.

 

Questions 30 and 31: explain in detail (5 scores each, 2 × 5 = 10)

Question 30:
(A) നീതി ആയോഗിന്റെ ലക്ഷ്യവും ഘടനയും വ്യക്തമാക്കുക.
അല്ലെങ്കിൽ
(B) വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ പുതിയ ലോകം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണ സഹിതം വ്യക്തമാക്കുക.

Answer:

(A) 2015 ജനുവരി 1ന് ഇന്ത്യയുടെ ആസൂത്രണ കമ്മീഷന് പകരമായി നീതി ആയോഗ് നിലവിൽ വന്നു. സാമ്പത്തികവളർച്ച, സാമൂഹികക്ഷേമം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ ഇന്ത്യയെ രൂപാന്തരപ്പെടുത്തുക എന്നതാണ് നീതി ആയോഗിന്റെ ലക്ഷ്യം.
നീതി ആയോഗിന്റെ ഘടന:
1. അധ്യക്ഷൻ: പ്രധാനമന്ത്രി
2. എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും അംഗങ്ങൾ
3. പ്രധാനമന്ത്രി നിശ്ചയിക്കുന്ന ഉപാധ്യക്ഷൻ
4. രണ്ട് പാർട്ട് ടൈം അംഗങ്ങൾ
5. പ്രധാനമന്ത്രി നിയോഗിക്കുന്ന നാല് കേന്ദ്ര മന്ത്രിമാർ (പദവിവഴിയുള്ള അഥവാ ex-officio അംഗങ്ങൾ)
6. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

(B) അറിവിന്റെയും (Knowledge) വിവരങ്ങളുടെയും (Information) ഉൽപാദനം, വിതരണം, ഉപയോഗം എന്നിവ സാങ്കേതികവിദ്യയിലെ നൂതനാശയങ്ങളെ ഉൾപ്പെടുത്തി വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് വിജ്ഞാന സമ്പദ്‌വ്യവസ്ഥ.
കാർഷിക മേഖല - അഗ്രിടെക്: പുതിയ സാങ്കേതികവിദ്യകൾ ഇന്ത്യയിലെ കൃഷിയെ പരമ്പരാഗത രീതിയിൽ നിന്ന് മാറ്റി കൂടുതൽ ലാഭകരവും കാര്യക്ഷമവുമായ (സ്മാർട്ട്) കൃഷിയാക്കി മാറ്റുന്നു. എപ്പോൾ നനയ്ക്കണം, വളമിടണം തുടങ്ങിയ കാര്യങ്ങൾ എ.ഐ (Artificial Intelligence), സെൻസറുകൾ, ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ നിർവഹിക്കുന്നു. കുറഞ്ഞ ചെലവ്, മെച്ചപ്പെട്ട വിളവ്, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള നേരിട്ടുള്ള വിൽപന എന്നിവ വഴി കർഷകർക്ക് ഉയർന്ന വരുമാനം നേടാൻ ഇതുവഴി സാധ്യമാണ്.
വ്യാവസായിക മേഖല - ഇൻഡസ്ട്രി 4.0: കമ്പ്യൂട്ടറുകളും ഓട്ടോമേഷനും (യന്ത്രങ്ങൾ തനിയെ പ്രവർത്തിക്കുന്നത്) ഇന്റർനെറ്റും ഉപയോഗിച്ച് ഫാക്ടറികളെ തമ്മിൽ ബന്ധിപ്പിച്ച് കൂടുതൽ കാര്യക്ഷമമാക്കുന്ന (സ്മാർട്ട്) നിർമാണ രീതിയാണിത്. ഇത് വ്യാവസായിക ഉൽപാദനം വർധിപ്പിക്കാനും നിലവാരമുള്ള ഉൽപന്നങ്ങൾക്കും കുറഞ്ഞ മാലിന്യത്തിനും കാരണമാകുന്നു. ഈ മാറ്റത്തിലൂടെ ഉയർന്ന വൈദഗ്ധ്യമുള്ള ജോലികൾ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ചയിലേക്ക് നയിക്കാനും കഴിയും. മേക്ക് ഇൻ ഇന്ത്യ (MAKE IN INDIA) പോലുള്ള പദ്ധതികൾ സാമ്പത്തിക വളർച്ച ലക്ഷ്യം വച്ചുള്ളതാണ്.

Exam Tips:

a) (A) യിൽ ലക്ഷ്യവും ഘടനയും പ്രത്യേക തലക്കെട്ടുകളായി എഴുതുക; ഘടന നമ്പർ ഇട്ട ലിസ്റ്റായി കൊടുക്കുന്നത് സ്കോർ ഉറപ്പാക്കും.
b) (B) യിൽ നിർവചനം, കാർഷികമേഖലയിലെ ഉദാഹരണം, വ്യാവസായികമേഖലയിലെ ഉദാഹരണം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി എഴുതുക.
c) ഉദാഹരണങ്ങൾ (അഗ്രിടെക്, ഇൻഡസ്ട്രി 4.0, മേക്ക് ഇൻ ഇന്ത്യ) പേരെടുത്ത് പറയാൻ മറക്കരുത്.

 

Question 31:
(A) ദേശീയോദ്ഗ്രഥനം എന്താണെന്നും അതിന്റെ സവിശേഷതകളും വ്യക്തമാക്കുക.
അല്ലെങ്കിൽ
(B) ഇന്ത്യയിൽ നിലനിന്ന ജാതിവ്യവസ്ഥയുടെ പ്രധാന സവിശേഷതകൾ വ്യക്തമാക്കുക.

Answer:

(A) വ്യത്യസ്ത പശ്ചാത്തലം, പ്രദേശം, ഭാഷ, മതം, സംസ്കാരം എന്നിവ പിന്തുടരുന്ന ജനങ്ങളെ അവരുടെ വൈവിധ്യങ്ങളെ മാനിച്ചുകൊണ്ടുതന്നെ ഏകീകൃതവും സൗഹാർദപരവുമായ ഒരു രാഷ്ട്രത്തിലേക്ക് കൊണ്ടുവരുന്ന പ്രക്രിയയാണ് ദേശീയോദ്ഗ്രഥനം (National Integration).
ദേശീയോദ്ഗ്രഥനത്തിന്റെ സവിശേഷതകൾ:
1. നാനാത്വത്തിൽ ഏകത്വം വളർത്തുന്നു.
2. സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നു.
3. ദേശീയസ്വത്വം വികസിപ്പിക്കുന്നു.
4. ജനാധിപത്യ ഭരണക്രമത്തെ ശക്തിപ്പെടുത്തുന്നു.
5. ബഹുസ്വരത നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ സഹായിക്കുന്നു.

(B) ജാതിവ്യവസ്ഥയുടെ പ്രധാന സവിശേഷതകൾ:
1. സാമൂഹിക ശ്രേണീകരണം: ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തിലെ അംഗങ്ങളെ പല തട്ടുകളിലായി സ്ഥാനപ്പെടുത്തിയിരുന്നു. ഈ ശ്രേണീകരണം ഒരു വ്യക്തിയുടെ സമൂഹത്തിനുള്ളിലെ പങ്ക്, പദവി, ഉത്തരവാദിത്വങ്ങൾ എന്നിവയെ നിശ്ചയിച്ചിരുന്നു. പുരാതന ഇന്ത്യയിൽ ഉയർന്ന ജാതികളായി കണക്കാക്കപ്പെട്ടവർക്ക് സമൂഹത്തിൽ ഉയർന്ന പദവികൾ ലഭിച്ചിരുന്നു. എന്നാൽ ഏറ്റവും താഴേത്തട്ടിലാക്കപ്പെട്ടവർക്ക് യാതൊരു പദവികളും അവകാശങ്ങളും ലഭിച്ചിരുന്നില്ല.
2. തൊഴിൽ വിഭജനം: ഓരോ ജാതിക്കും കുലത്തൊഴിലുകൾ നിശ്ചയിച്ചു നൽകിയിരുന്നു. ബ്രാഹ്മണർക്ക് പൗരോഹിത്യവും ക്ഷത്രിയർക്ക് രാജ്യസംരക്ഷണവും വൈശ്യർക്ക് വ്യാപാരവും അനുവദിക്കപ്പെട്ടപ്പോൾ ശൂദ്രർ മറ്റ് ഉയർന്ന വിഭാഗങ്ങളെ സേവിക്കുന്നവരായി മാറി. ഒരു വ്യക്തിക്ക് സ്വന്തം കുലത്തൊഴിൽ അല്ലാതെ മറ്റൊരു തൊഴിൽ തിരഞ്ഞെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഇത് സാമൂഹിക ചലനാത്മകത (Social Mobility) തീരെ ഇല്ലാത്ത ഒരു സമൂഹത്തെ നിലനിർത്തി.
3. സാമൂഹിക നിയന്ത്രണവും ക്രമവും: പുരാതന ഇന്ത്യയിൽ ജാതിവ്യവസ്ഥ സാമൂഹിക നിയന്ത്രണത്തിനുള്ള ഒരു സംവിധാനമായി പ്രവർത്തിച്ചിരുന്നു. ഓരോ ജാതിയിലെയും അംഗങ്ങൾ തങ്ങളുടെ ജാതി അടിസ്ഥാനമാക്കിയുള്ള ആചാരങ്ങളും കടമകളും നിർബന്ധപൂർവം നിർവഹിക്കേണ്ടിയിരുന്നു. ജാതിസമ്പ്രദായത്തിന്റെ അടിസ്ഥാനം ശുദ്ധി-അശുദ്ധി (Purity-Pollution) എന്ന ധാരണയായിരുന്നു. ഇത് ജാതി വ്യത്യാസങ്ങൾ കർശനമായി നിലനിർത്തുന്നതിന് കാരണമായി. താഴ്ന്ന ജാതിയെന്ന് കണക്കാക്കപ്പെട്ടവർ ഉയർന്ന ജാതിയായി കണക്കാക്കപ്പെട്ടവരിൽ നിന്ന് നിശ്ചിത സാമൂഹിക അകലം (Social Distance) പാലിക്കണമായിരുന്നു. 'തൊട്ടുകൂടായ്മ' (Untouchability) എന്ന അനാചാരം അന്ന് നിലനിന്നിരുന്നു. എല്ലാ ജാതിയിൽപ്പെട്ടവർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പോലും അവകാശമില്ലായിരുന്നു. പൗരാവകാശ സംരക്ഷണ നിയമം, 1955 പ്രകാരം ഇന്ത്യയിൽ 'തൊട്ടുകൂടായ്മ' എന്ന സാമൂഹിക തിന്മ പ്രവർത്തിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
4. വിവാഹത്തിലെ നിയന്ത്രണങ്ങൾ: ജാതിവ്യവസ്ഥ സ്വഗണവിവാഹത്തെ (Endogamy) പ്രോത്സാഹിപ്പിച്ചിരുന്നു. സ്വന്തം ജാതിയിൽ നിന്നുള്ള വിവാഹമാണ് സ്വഗണവിവാഹം. അന്യഗണവിവാഹം (Exogamy) ചെയ്യുന്ന വ്യക്തികളെ ജാതിയിൽ നിന്ന് പുറത്താക്കുന്ന രീതിയും തുടർന്നുവന്നിരുന്നു. മറ്റ് ജാതികളുമായി ഇടകലരാതെ ഓരോ ജാതിയും അവരവരുടെ അതിർവരമ്പുകൾ നിലനിർത്തുന്നതിനാണ് സ്വഗണവിവാഹ സമ്പ്രദായം പിന്തുടർന്നിരുന്നത്.
5. അസമത്വവും അരികുവൽക്കരണവും: ജാതിവ്യവസ്ഥ സാമൂഹികഘടനയുടെ അടിസ്ഥാനമായി പ്രവർത്തിച്ചിരുന്നുവെങ്കിലും അത് സമൂഹത്തിൽ അസമത്വം വളർത്തി. പ്രത്യേകിച്ച് താഴ്ന്ന ജാതിയിലെന്ന് കണക്കാക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം, ഭൂമി, വിഭവങ്ങൾ എന്നിവയിലേക്കുള്ള പ്രാപ്യത നിഷേധിക്കപ്പെടുകയും ഇത് അരികുവൽക്കരണത്തിന് ആക്കം കൂട്ടുകയും ചെയ്തു.

Exam Tips:

a) 5 സ്കോറിന്റെ ഉത്തരത്തിൽ നിർവചനവും കുറഞ്ഞത് അഞ്ച് വ്യക്തമായ പോയിന്റുകളും ഉൾപ്പെടുത്തുക.
b) (B) യിൽ സാമൂഹിക ശ്രേണീകരണം, തൊഴിൽ വിഭജനം, ശുദ്ധി-അശുദ്ധി, വിവാഹ നിയന്ത്രണം, അസമത്വം എന്നീ തലക്കെട്ടുകൾ ഉപയോഗിച്ച് ഖണ്ഡികകൾ തിരിക്കുക.
c) തൊട്ടുകൂടായ്മ നിരോധിച്ച നിയമത്തിന്റെ പേരും വർഷവും (1955) എഴുതിയാൽ ഉത്തരം കൂടുതൽ ശക്തമാകും.

 

Kerala Board Solutions for Class 10 Social Science

Accessing Solutions

Review comprehensive exercise answers for Class 10 Social Science . Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.

Concept-Driven Answers for Class 10 Social Science

Each solution includes detailed reasoning to foster genuine comprehension of concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.

Maximizing Study Efficiency

Frequent review of these structured answers builds strong analytical capabilities and response efficiency. Maximize your academic readiness by combining these textbook solutions with our curated study materials and mock evaluations for Class 10 Social Science.

FAQs

Where can I find the latest Kerala Syllabus Class 10 Social Science Model Question Paper Set 3 Malayalam Medium with Answers for the 2026-27 session?

The complete and updated Kerala Syllabus Class 10 Social Science Model Question Paper Set 3 Malayalam Medium with Answers is available for free on StudiesToday.com. These solutions for Class 10 Social Science are as per latest Kerala Board curriculum.

Are the Social Science Kerala Board solutions for Class 10 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Syllabus Class 10 Social Science Model Question Paper Set 3 Malayalam Medium with Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Social Science concepts are applied in case-study and assertion-reasoning questions.

How do these Class 10 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Syllabus Class 10 Social Science Model Question Paper Set 3 Malayalam Medium with Answers will help students to get full marks in the theory paper.

Do you offer Kerala Syllabus Class 10 Social Science Model Question Paper Set 3 Malayalam Medium with Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 10 Social Science. You can access Kerala Syllabus Class 10 Social Science Model Question Paper Set 3 Malayalam Medium with Answers in both English and Hindi medium.

Is it possible to download the Social Science Kerala Board solutions for Class 10 as a PDF?

Yes, you can download the entire Kerala Syllabus Class 10 Social Science Model Question Paper Set 3 Malayalam Medium with Answers in printable PDF format for offline study on any device.